ഒക്ടോബറിലേയ്ക്ക് കൂടെ വരാത്തവര്‍...
സെപ്റ്റംബര്‍ 30 | സമയം രാത്രി 10 മണി.
ഇന്നു വൈകിട്ട് തേക്കടിയില്‍ സംഭവിച്ച ബോട്ടു ദുരന്തത്തില്‍ മരണം 30 ആയെന്ന് ടി.വി വാര്‍ത്ത പറഞ്ഞു. മരണസംഖ്യ ഉയരുന്നതറിയാന്‍ കാക്കാതെ ഞാന്‍ ടിവി ഓഫ് ചെയ്തു. ഒഴിവാക്കാനവില്ലായിരിക്കാം ഒരു ദുരന്തവും. എങ്കിലും മുന്‍കരുതലുകള്‍ കുറെയേറെ ജീവനുകള്‍ നിലനിര്‍ത്തുമായിരുന്നോ? ആരെ കുറ്റപ്പെടുത്താന്‍. കുറ്റപ്പെടുത്തിയിട്ടെന്തുകാര്യം?
‘അപകടത്തില്‍ പെട്ടവരില്‍ മലയാളികളില്ല’ എന്ന ഫ്ലാഷ് ന്യൂസ് എന്തോ എനിക്കത്രയ്ക്കങ്ങ് ദഹിക്കുന്നില്ല. മരണം നല്‍കുന്ന വേദനയ്ക്ക് ദേശഭേദമുണ്ടോ? ആര്‍ക്കറിയാം.
ഒക്ടോബറിലേയ്ക്ക് കൂടെ വരാന്‍ കൂട്ടാക്കാത്ത എല്ലാവരെയും ഞാന്‍ വേദനയോടെ ഓര്‍ക്കുന്നു. നിങ്ങള്‍ക്കെന്റെ ആദരാഞ്ജലികള്‍. ഉറങ്ങാന്‍ കഴിഞ്ഞേക്കില്ല. എങ്കിലും കിടക്കട്ടെ.
ഇന്നു വൈകിട്ട് തേക്കടിയില്‍ സംഭവിച്ച ബോട്ടു ദുരന്തത്തില്‍ മരണം 30 ആയെന്ന് ടി.വി വാര്‍ത്ത പറഞ്ഞു. മരണസംഖ്യ ഉയരുന്നതറിയാന്‍ കാക്കാതെ ഞാന്‍ ടിവി ഓഫ് ചെയ്തു. ഒഴിവാക്കാനവില്ലായിരിക്കാം ഒരു ദുരന്തവും. എങ്കിലും മുന്‍കരുതലുകള്‍ കുറെയേറെ ജീവനുകള്‍ നിലനിര്‍ത്തുമായിരുന്നോ? ആരെ കുറ്റപ്പെടുത്താന്‍. കുറ്റപ്പെടുത്തിയിട്ടെന്തുകാര്യം?
‘അപകടത്തില്‍ പെട്ടവരില്‍ മലയാളികളില്ല’ എന്ന ഫ്ലാഷ് ന്യൂസ് എന്തോ എനിക്കത്രയ്ക്കങ്ങ് ദഹിക്കുന്നില്ല. മരണം നല്‍കുന്ന വേദനയ്ക്ക് ദേശഭേദമുണ്ടോ? ആര്‍ക്കറിയാം.
ഒക്ടോബറിലേയ്ക്ക് കൂടെ വരാന്‍ കൂട്ടാക്കാത്ത എല്ലാവരെയും ഞാന്‍ വേദനയോടെ ഓര്‍ക്കുന്നു. നിങ്ങള്‍ക്കെന്റെ ആദരാഞ്ജലികള്‍. ഉറങ്ങാന്‍ കഴിഞ്ഞേക്കില്ല. എങ്കിലും കിടക്കട്ടെ.
Comments
കുറച്ച് നാൾ നാമവരെ ഓർക്കും,ചില സുരക്ഷാപ്രശ്നങ്ങളെപ്പറ്റി വാചാലാരാവും...
പിന്നെയും...
ഞാനും കിടക്കട്ടെ,ഒന്നും പറയാൻ തോന്നുന്നില്ല.
'ബോട്ട് മുങ്ങിയ സമയത്ത് എടുത്ത ഒരു വീഡിയോ ക്ലിപ് ആണിത്.എനിക്ക് തോന്നുന്നു ഇതാണു ഏറ്റവും ആദ്യം കിട്ടിയ ക്ലിപ്'.
ഞാനും അധികനേരം ടി.വി ക്ക് മുമ്പിലിരുന്നില്ല.
ഞാനീയിടെയായി ഒരു എണ്ണപ്പാടത്തൊഴിലാളിയുടെ കണ്ണുകളിലൂടെയാണ് എല്ലാം നോക്കിക്കാണുന്നത്. ഞങ്ങള്‍ക്ക് സുരക്ഷ ജിവിതത്തിന്റെ തന്നെ ഭാഗമാണിപ്പോള്‍ .
കേരളത്തില്‍ പലയിടങ്ങളിലും വിനോദസഞ്ചാരയാത്രകള്‍ക്ക് ഉപയോഗിക്കുന്ന ജലനൌകകള്‍ 75 ശതമാനവും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടാത്തവയാണ്. ചിലതിലൊക്കെ ഗതികേട് കാരണം കയറേണ്ടി വന്നപ്പോളൊക്കെ ‘ടാസ്ക്ക് റിസ്ക്ക് അസ്സസ്സ്മെന്റ് ‘ നടത്തി അപകടം ഉണ്ടായാല്‍ എങ്ങനെ രക്ഷപ്പെടാം എന്നൊക്കെ മനസ്സില്‍ കുറിച്ച് വെച്ച് അതിന് തരമാകുന്ന രീതിയില്‍ ശ്വാസം പിടിച്ചുനിന്നാണ് മറുകരയില്‍ എത്തിയിട്ടുള്ളത്.
അപകടങ്ങള്‍ സ്വാഭാവികമാണ്. പക്ഷെ അനാസ്ഥ കാണിച്ചിട്ട് ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് മറുപടി പറഞ്ഞേ പറ്റൂ. ഭൂമിയിലുള്ള കോടതികളില്‍ അല്ലെങ്കില്‍ സര്‍വ്വേശ്വരന്റെ കോടതിയില്‍ .
:(
ഞാനും കിടക്കട്ടെ,ഒന്നും പറയാൻ തോന്നുന്നില്ല.
ആദരാജ്ഞലികള്‍ . :(
പൊങ്ങൂ, എനിക്കും ഈ വാര്‍ത്താ വായന കേള്‍ക്കുമ്പോള്‍ സുഖിക്കാറില്ല. ചില ഗല്‍ഫ് അപകടങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത് കേട്ടിട്ടുണ്ട് നാല് ഇന്ത്യാക്കാര്‍ മരിച്ചു, മലയാളികള്‍ ആരും ഇല്ല എന്ന്. അല്ലെങ്കില്‍ വാര്‍ത്താ അവതാരകന്റെ ചോദ്യം “അതില്‍ മലയാളികള്‍ ആരെങ്കിലും ഉണ്ടോ“ എന്ന്.. മലയാളികള്‍ അല്ലാത്തവര്‍ മരിച്ചാലും കുഴപ്പമില്ല എന്നാണാവോ?
ഓഫീസില്‍ നിന്ന് വീട്ടിലേക്കുള്ള യാത്രാമദ്ധ്യേ റേഡിയോവില്‍ ആണ് വാര്‍ത്ത കേട്ടത്. ടി വിയില്‍ ഒറ്റ നോട്ടം കാണാനേ മനസ്സ് സമ്മതിച്ചിട്ടുള്ളു. ടി വി നിര്‍ത്തി.
ഒക്ടോബറിലേക്ക് വരാന്‍ കൂട്ടാത്തവര്‍ക്ക് ആദരാഞ്ജലികള്‍.
ഈ ജീവനുകൾ എന്നെന്നേക്കുമായി കണ്മറഞ്ഞതിന്റെ ന്യായീകരണങ്ങൾ ഇനിയുള്ള ദിവസങ്ങളിൽ കേൾക്കാം കാണാം....കേരളാ വാട്ടർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റിനു എന്ത് നഷ്ടം....മുൻപും ബോട്ടപകടങ്ങൾ നടന്ന് മനുഷ്യ ജീവൻ നഷ്ടമായപ്പോൾ ഉണ്ടായ അതെ ന്യായീകരണങ്ങൾ ഇതിലും പ്രതീക്ഷിക്കാം...
നിരക്ഷരന്റെ കമന്റിനൊരു ഒപ്പ്.....
അതിന് അതിര്‍ത്തി തിരിയ്ക്കുന്നതു ദഹിയ്ക്കുന്നില്ല. മരണം 38 ആയിരിയ്ക്കുന്നു... എന്തുപറയാനാ...
ആദരാഞ്ജലികള്‍ അര്‍പ്പിയ്ക്കാനും പ്രാര്‍ത്ഥിയ്ക്കാനും മാത്രമേ കഴിയുന്നുള്ളൂ...
‘അപകടത്തില്‍ പെട്ടവരില്‍ മലയാളികളില്ല’ ഇങ്ങനെ പലപ്പോഴും കേള്‍ക്കാറുള്ളത് തന്നെയാണ്. മരിച്ചവരില്‍ നമ്മുടെ ആരും ഇല്ലാത്ത ഒരു അവസ്ഥയില്‍ നമ്മള്‍ക്ക് മരിച്ച എല്ലാവരോടും ആദരവാണ്, ഒരേ വികാരമാണ്. അവിടെ ജാതി മത ഭാഷ ദേശ ഭേദമൊന്നുമില്ല.
പക്ഷെ ഇതിനൊരു മറുവശം ഇല്ലേ ? മാദ്ധ്യമങ്ങളുടെ ഭാഗത്തുനിന്ന് ഒന്ന് ഒരു നിമിഷം ചിന്തിച്ച് നോക്കിയാലോ ?
അവര്‍ ചെയ്യുന്നത് ഒരു ഉപകാരമായി കാണാന്‍ ശ്രമിച്ചാലോ ? അതെങ്ങനാണെന്ന് പറയാം.
ഉദാഹരണത്തിന്.... എന്റെ കുടുംബം ഞാനില്ലാതെ തേക്കടിയില്‍ ഒന്നുരണ്ട് കുടുംബസുഹൃത്തുക്കളും അവരുടെ കുടുംബവുമൊക്കെയായി ഉല്ലാസയാത്ര പോകുന്നു. ചില കാരണങ്ങളാല്‍ എനിക്ക് പോകാനാവുന്നില്ല. അല്‍പ്പനേരം കഴിഞ്ഞ് പെട്ടെന്ന് ഞാന്‍ കേള്‍ക്കുന്നത് തേക്കടിയില്‍ ബോട്ടപകടം 30 പേര്‍ മരിച്ചു എന്നാണ്.
എന്തായിരിക്കും അപ്പോള്‍ എന്റെ മാനസ്സികാവസ്ഥ ? മൊബൈല്‍ ഫോണില്‍ വിളിച്ചിട്ട് സ്വിച്ച് ഓഫ് അല്ലെങ്കില്‍ പരിധിക്ക് പുറത്ത് എന്ന് മറുപടി കിട്ടുന്നു. എന്തെങ്കിലും വിവരം കിട്ടാന്‍ ഞാന്‍ ആശ്രയിക്കുക ടീവി റേഡിയോ എന്നീ മാദ്ധ്യമങ്ങളെത്തന്നെയായിരിക്കും. അതില്‍പ്പറയുന്നു മരിച്ചവരില്‍ മലയാളികള്‍ ആരും ഇല്ല എന്ന്. അത് കേള്‍ക്കുമ്പോള്‍ എനിക്ക് ഒരുപാട് ആശ്വാസമാകില്ലേ ?
അങ്ങനെ ഒരുപാട് പേര് ഈ അപകടവുമായി നേരിട്ട് ബന്ധമുള്ളവര്‍ ഉണ്ടാകില്ലേ ?
അങ്ങനൊരു ഘടകമാണോ മാദ്ധ്യമങ്ങളെക്കൊണ്ട് ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിപ്പിക്കുന്നതെങ്കിലോ ?
എന്റെ ചിന്ത ശരിയായ രീതിയില്‍ അല്ലെങ്കില്‍ തിരുത്തിത്തരണേ .
ആദരാഞ്ജലികള്‍.
തേക്കടി ഒരുപാട് കുടുബങ്ങളെ കണ്ണീരിലാഴ്ത്തുന്നു... ആദരാഞ്ജലികള്‍...
ചാനലുകൾക്ക്
ചാകര..
ഇന്നാള് നമ്മുടെ
നടൻ മുരളി
മരിച്ചപ്പോൾ
കണ്ടില്ലായിരുന്നോ
മൃതദേഹത്തെ അവഹേളിക്കുന്ന
തൽസമയ സംപ്രേക്ഷണം..!
ലോകത്തില്‍ എവിടെയെങ്കിലും ഒരു അപകടം നടന്നാല്‍ അതില്‍ ഒരു മലയാളി യെങ്കിലും ഉണ്ടാകും അതായിരിക്കാം ചാനലുകളെ കൊണ്ട് ഇങനെ പറയിക്കുന്നത് യെന്തയാലം അവര്‍ക്ക് ആഘോഷിക്കാം രാവിലത്തെ റിപ്പോറ്ട്ട് പ്രകാരം മൂന്നു മലയാളികള്‍ മരിച്ചതായി അറിയുന്നു നമുക്ക് വേദനയുടെ കണ്ണീര്‍ പുക്കള്‍ അര്‍പ്പിക്കാം
മരിച്ചവരില്‍ മലയാളികള്‍ ഇല്ല എന്ന പ്രയോഗം,മലയാളികള്‍ മരിച്ചാല്‍ മാത്രമേ ഉള്ളു ദുഃഖം എന്നതല്ല ഉദേശം... നിരക്ഷരന്‍ പറഞ്ഞതിനോട് YOJIKKUNNU.
എല്ലാം മറന്നുകളയുന്നു. പിന്നെ മറ്റൊരു ദുരന്തം അങ്ങിനെയങ്ങിനെ..
ആദരാഞ്ജലികള്‍.
ഇന്നലെ രാത്രി മുഴുവന്‍ ഏഷ്യാനെറ്റ് ന്യൂസ് ഈ അപകടദൃശ്യങ്ങള്‍ ചാകരക്കോളുകിട്ടിയ മാതിരി ലൈവായി സംപ്രേക്ഷണം ചെയ്യുന്നുണ്ടായിരുന്നു. കൂട്ടത്തില്‍ സ്ഥലത്തെത്തിയ ദിലീപിനെയും ഇന്നസെന്റിനേയും മറ്റും നൂറുവട്ടം കാണിക്കുകയും ചെയ്തു.
ശവം തീനികള്‍....
ചാനലുകള്‍ ക്കു ഇരകളെ കിട്ടി
ഒക്റ്റോബറിലേക്കു വരാന്‍ മടിച്ചവര്‍ എന്ന പ്രയോഗം
വല്ലാതെ കൊണ്ടു മനസ്സിന്റെ ആഴത്തില്‍ ..
അത് കേള്‍ക്കുന്പോള്‍ ആശ്വസിക്കുന്ന പലരും ഉണ്ട് എന്നത് ഒരു സത്യമല്ലെ....
വാര്‍ത്ത അധികം നോക്കിയില്ല എന്ന് മാത്രമല്ല, ഇന്ന് പത്രം വായിക്കാനും വല്യ മൂഡ് തോന്നിയില്ല...
ആദരാജ്ഞലികള്‍
ആദരാജ്ഞലികള്‍
‘അപകടത്തില്‍ പെട്ടവരില്‍ മലയാളികളില്ല’
എന്ന് വര്‍ത്തയില്‍ കേള്‍ക്കുമ്പോള്‍ കേരളത്തിലുള്ളവര്‍ക്ക് അതിന്റെ ആഴം മനസ്സിലാവില്ല,
നിരക്ഷരന്‍ പറഞ്ഞത് എത്രശരി..
സത്യത്തില്‍ എല്ലാവരും തന്നെ സ്വാര്‍ത്ഥരണ് ഇന്ററ്‌നാഷ്ണല്‍ ലെവലില്‍ ആണ് അപകടമെങ്കില്‍ നാം ഇന്ത്യാക്കാരുണ്ടോ എന്ന് നോക്കും
ദേശീയ തലത്തിലെങ്കില്‍ മലയാളിയുണ്ടോ എന്നും പിന്നെ സംസ്ഥാനതലതില്‍ ആണെങ്കില്‍ എന്റെ നാട്ടുകരനുണ്ടോ എന്നും.....
ഇതോക്കെ നമ്മുടെ മനസ്സില്‍ ഉണ്ടാകാവുന്ന ദുഖത്തിന്റെ തീക്ഷ്ണത കുറക്കാന്‍ തന്നെ....
പക്ഷെ നമുക്കാവശ്യം ആസിയൻ കരാറിനെതിരെ ഉള്ള മനുഷ്യ ചങ്ങല അല്ല എന്ന് തിരിച്ചറിയാൻ നമ്മൾ ഇനിയും എത്ര കാലം?
ആസിയൻ കരാർ (അമ്മച്ചിയാണെ എന്താന്നു എനിക്കറീല്ല)വന്നാലും ഇല്ലെലും എനിക്കൊരു ചുക്കും വരാനില്ല(ബഹു ഭൂരിപക്ഷം മലയാളികൾക്കും എന്നാ എന്റെ മണ്ടൻ മനസ്സി തോന്നണത്) ഇനി വന്നാ ഞാനതങ്ങു സഹിച്ചു പക്ഷെ ഈ
കഴിഞ്ഞ ദിവസങ്ങളിൽ ടി വി തുറന്നപ്പൊ കണ്ട കാഴ്ചകൾ ഇനി ഒരിക്കലും ആവർത്തിക്കരുതെ എന്ന അഗ്രഹം ഉണ്ട് അതിനൊരു ചങ്ങല തീർക്കാൻ എന്തെ ആർക്കും തോനാത്തത് ?
സംഭവിച്ചു പോയതിന്റെ പോസ്റ്റ്‌മോർട്ടം നടത്തി സമയം കളയാതെ ഇനി ഇതുപോലെ ഒരു കഴ്ച നമുക്കു സമ്മാനിക്കില്ലെന്നു ഉറപ്പു തരാൻ ഉള്ള തന്റെടം ആരെലും കാണിച്ചിരുന്നെൽ! ..
വേദനിക്കാന്‍ സമയമില്ല നെട്ടോട്ടം മാത്രം ...
(ഒരു മലയാളിപ്പരിഷയുടെ ആതമാരോദനം വായിച്ചിരുന്നു . ) അതിനു കൂടിയുള്ള കമന്റ് ആണിത് . വീക്ഷണങ്ങളും ആക്ഷേപങ്ങളും ഇനിയും പോരട്ടെ .
പകരം “മരിച്ചവര്‍ / അപകടത്തില്‍ പെട്ടവര്‍ .... സംസ്ഥാനക്കാരാണ്” എന്നു പറയാമായിരുന്നു
പ്രാദേശിക വാദം തോന്നാത്ത ആശയവിനിമയം ആണ് അഭികാമ്യം