ജി.സ്പോട്ട് - ഒരു അശ്ലീല കഥ
‘അതേ, പെട്ടന്ന് വരൂല്ലോ, ഞാനിവിടെ തനിച്ചേയുള്ളു ‘.
പുറത്തേയ്ക്കിറങ്ങിയപ്പോള്‍ ലക്ഷ്മി ഓര്‍മ്മപ്പെടുത്തി.
‘ഉം..നീ ഗെയിറ്റകത്തൂന്ന് പൂട്ടിയേക്കൂ‘ എന്നുപറഞ്ഞ് അയാള്‍ നടന്നു.
‘വണ്ടി എടുക്കുന്നില്ലേ?’ പിന്നില്‍ ഭാര്യയുടെ ചോദ്യം.
‘ഇല്ല. നടക്കാം’ - അയാള്‍ തിരിഞ്ഞുനോക്കാതെ മറുപടി നല്‍കി.
മോചിതിനെ കാണണം. ആറുമാസത്തോളമായി അവനീ നഗരത്തില്‍ താമസമാക്കിയിട്ട്. ഇന്നുവരെയൊന്നു പോയി കാണാന്‍ കഴിഞ്ഞില്ല. തോന്നിയില്ല എന്നു പറയുന്നതാവും സത്യം. തിരക്കേറിയ നഗരവാസം തന്റെ സ്വഭാവത്തെയും മാറ്റിയെടുത്തതായി അയാള്‍ക്കുതോന്നി. നാട്ടിലായിരുന്നപ്പോള്‍ എപ്പോഴും കൂട്ടത്തോടൊപ്പമായിരുന്നു. ഗ്രാമത്തിലെ ഒട്ടുമിക്കവരെയും പേരെടുത്തറിയാം. ആരുടെ ഏതുകാര്യത്തിനും അയാള്‍ മുന്‍പന്തിയുലുണ്ടാവും. മറ്റേത് ഗ്രാമീണനെയും പോലെ തന്നെ. എന്നാലോ, ഇപ്പോള്‍ തൊട്ടടുത്ത് ആരാണ് താമസമെന്നുപോലും അയാള്‍ക്കറിയില്ല. ശബ്ദമുയര്‍ത്തി സംസാരിക്കാനോ ഉറക്കെയൊന്ന് പൊട്ടിച്ചിരിക്കാനോ എന്തിന്, വിശാലമായൊരു ഊണിനുശേഷം വിരലുകളോരോന്നായി നക്കിയെടുത്തൊന്ന് രുചിക്കാന്‍ പോലും നാഗരികസംസ്കാരം അയാളെ അനുവദിക്കുന്നില്ല.
രണ്ടുദിവസങ്ങള്‍ക്കു മുന്‍പാണ് മോചിത് അയാളെ വിളിക്കുന്നത്. അവന് അത്യാവശ്യമായി എന്തോപറയാനുണ്ടെത്രെ. ഇതുവരെ അവന്റെ താമസസ്ഥലത്ത് ചെല്ലാത്തതിലുള്ള പരിഭവവും പറഞ്ഞു. ഈ ഞായറാഴ്ച എന്തായാലും അവനെ കാണണമെന്ന് അയാള്‍ തീരുമാനിച്ചിരുന്നു. ആ കൂടിക്കാഴ്ചയ്ക്കുള്ള നടത്തമാണ് അയാള്‍ നടത്തുന്നത്.
മോചിതിനെ നേരില്‍ കണ്ടിട്ട് വര്‍ഷം ഏഴ് കഴിഞ്ഞിരിക്കുന്നുവെന്ന് അയാള്‍ ഓര്‍ത്തു. നാട്ടില്‍ അയാളുടെ അയാല്‍വാസിയും കുടുംബസുഹൃത്തുമായ വാസുവേട്ടന്റെ ഏകമകന്‍. നന്നായി പഠിക്കുന്നവന്‍. വിനയവും ബഹുമാനവും നിറഞ്ഞവന്‍. പോരാത്തതിന് നിത്യവും രണ്ടുനേരം ക്ഷേത്രദര്‍ശനം നടത്തുന്ന കൊടുംഭക്തന്‍. പഞ്ചായത്തുവക വായനശാലയില്‍ പുസ്തകമെടുക്കാന്‍ അവരിരുവരും ഒരുമിച്ചാണ് പോയിരുന്നത്. യഥാര്‍ത്ഥത്തില്‍ മോചിത് അയാളുടെ സ്നേഹിതന്‍ മാത്രമാണെന്ന് പറഞ്ഞുകൂടാ. അയാളുടെ അനുജനേക്കാള്‍ പ്രായത്തിലിളയവനായിരുന്ന അവനെ അനുജനെപ്പോലെ തന്നെയാണ് അയാള്‍ പരിഗണിച്ചു പോന്നതും.
പാലക്കാട് എഞ്ചിനീയറിങ്ങ് കോളേജിലേയ്ക്ക് മോചിത് പഠനത്തിനായി പോയിക്കഴിഞ്ഞാണ് അയാള്‍ക്ക് സെക്രട്ടറിയേറ്റിലെ ഗുമസ്ത പണി ലഭിക്കുന്നതും അയാള്‍ അനന്തപുരിയില്‍ താമസമാക്കുന്നതും. മോചിത് പാലക്കാടേയ്ക്ക് പോവും മുന്‍പ് അയാള്‍ നല്‍കിയ ഉപദേശം മലയാളം മറക്കരുതെന്നും വായന കുറയ്ക്കരുതെന്നും നാട്ടുനന്മ വെടിയരുതെന്നുമായിരുന്നു.
പിന്നീട് വല്ലപ്പോഴുമുണ്ടാവുന്ന ഫോണ്‍ വിളിയല്ലാതെ അവര്‍ തമ്മില്‍ ഒരിക്കലും നേരില്‍ കാണാനിടയായില്ല.
ക്യാമ്പസ് സെലക്ഷനില്‍ മോചിതിന് പൂനെയിലേതോ മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ അഞ്ചക്കത്തിനുമേല്‍ ശമ്പളം തരപ്പെടുന്ന ജോലി ശരിയായ വിവരവും അയാള്‍ അറിഞ്ഞിരുന്നു. ആറു മാസങ്ങള്‍ക്കുമുന്‍പാണ് ടെക്നോപാര്‍ക്കില്‍ ജോലിയ്ക്കായി മോചിത് എത്തുന്നത്. ദേ, ഇന്നയാള്‍ അവനെ ആദ്യമായി കാണുവാന്‍ പോവുന്നു. അവനെ കാണുവാനുള്ള തിടുക്കത്തില്‍ അയാള്‍ കാലുകള്‍ വേഗം ചലിപ്പിച്ചു.
* * *
അയാളുടെ നടത്തം മോചിതിന്റെ വീടുനുമുന്നില്‍ അവസാനിച്ചു. പോര്‍ച്ചില്‍ വെള്ളനിറത്തിലുള്ള സിവിക് കാര്‍ വിശ്രമിക്കുന്നു. മനോഹരമായ വീട്. അത്യാവശത്തിന് മുറ്റം. പൂന്തോട്ടം. മുറ്റത്തിന്റെ അതിരിലായുള്ള കൂട്ടില്‍ മഞ്ഞയും പച്ചയും വെള്ളയും നിറത്തിലുള്ള കിളികള്‍.
അയാള്‍ കോളിങ്ങ് ബെല്ലില്‍ വിരലമര്‍ത്തിയപ്പോള്‍ അകത്തൊരു കിളി ചിലച്ചു. ഏതാനും നിമിഷങ്ങള്‍ക്കകം മോചിത് വാതില്‍ തുറന്നു. നീളന്‍ കാലുറയും കൈയ്യില്ലാത്ത ഒരു ബനിയനും വേഷം. ഷേവ് ചെയ്ത മുഖത്ത് കീഴ്ചുണ്ടിനു താഴെ നിന്നാരംഭിച്ച് താടിയുടെ അടിയിലേയ്ക്ക് വളര്‍ന്നിറങ്ങുന്ന രോമങ്ങള്‍കൊണ്ടുള്ള നേര്‍രേഖ. അവന്‍ വളര്‍ന്നിരിക്കുന്നു. ഒട്ടൊക്കെ പരിഷ്കാരിയും. അയാള്‍ ചിന്തിച്ചു.
സ്നേഹപൂര്‍വ്വം ആലിംഗനം ചെയ്ത് മോചിത് അയാളെ അകത്തേയ്ക്ക് ക്ഷണിച്ചു. ‘ശ്രീനിയേട്ടാ‘ എന്ന അവന്റെ വിളിയില്‍ അതേ പഴയ സ്നേഹവും ബഹുമാനവും. ‘മോചീ.. നീ എന്നെ അതിശയിപ്പിക്കുന്നല്ലോ’ എന്നുപറയാന്‍ അയാള്‍ക്ക് തോന്നി.
‘എങ്കിലും എന്റെ ശ്രീനിയേട്ടാ.. ഇത്ര അടുത്തായിട്ടും ഇവിടെവരെ ഒന്നുവരാന്‍ ചേട്ടന് തോന്നിയില്ലല്ലോ?’ - അവന്‍ പരിഭവിച്ചു.
മറുപടിയായി അയാളവന്റെ തോളില്‍ സ്നേഹപൂര്‍വ്വം തട്ടി.
‘ എത്രകാലമായി നമ്മള്‍ കണ്ടിട്ടെന്നോര്‍മ്മയുണ്ടോ? വിളിക്കുമ്പോഴൊന്നും ശ്രീനിയേട്ടന ഫോണും എടുക്കാറില്ല.’
ആ അരോപണത്തെ അയാള്‍ കേട്ടില്ലെന്നുനടിച്ച് പറഞ്ഞു.
‘ മോചീ.. നീ നാട്ടിലേയ്ക്ക് പോവാറുണ്ടോ?’
‘ പിന്നേ.. കഴിവതും ഞാന്‍ എല്ലാ ആഴ്ചയും പോവും. ശ്രീനിയേട്ടനെക്കുറിച്ച് തെറി പറയാത്ത ആരും ഇപ്പോള്‍ നമ്മുടെ നാട്ടിലില്ല. ആള് അഹങ്കാരിയായി. നാടിനെ മറന്നു അങ്ങനെ അങ്ങനെ.. നമ്മുടെ മുഹമ്മദിന്റെ നിക്കാഹ് കഴിഞ്ഞു. ശ്രീനിയേട്ടന് കുറിയയച്ചിട്ടും അവനെയൊന്ന് വിളിച്ചുപോലുമില്ലെന്ന് പറഞ്ഞു. ‘
‘വേറെന്തൊക്കെയെടാ വാര്‍ത്തകള്‍’
“ ശ്രീനിയേട്ടാ,നിങ്ങളാകെ മാറിയിരിക്കുന്നു. എന്താണ് എന്തുചോദിച്ചാലും ഇങ്ങനെ ഒഴിഞ്ഞുമാറുന്നത് ‘
അയാള്‍ ചിരിച്ചുകൊണ്ടു ചോദിച്ചു.
‘ എന്താണ് നിനക്കത്യാവശ്യമായി പറയാനുണ്ടെന്നു പറഞ്ഞത് ?‘
‘ ഇങ്ങനത്തെ മുരടന്‍ ശ്രീനിയേട്ടനോടല്ല എനിക്ക് പറയാനുള്ളത്. ‘
അയാള്‍ അവനെ ചേര്‍ത്തുപിടിച്ചു പറഞ്ഞു.
‘മോചീ..നിന്നോടെനിക്ക് സ്നേഹമില്ലെന്ന് കരുതിയോ? ഞാന്‍ നമ്മുടെ നാടിനെ മറന്നെന്ന് നീ വിചാരിക്കുന്നോ? ഞാനിപ്പോഴും പഴയ ശ്രീനി തന്നെടാ. നിന്റെയും മുഹമ്മദിന്റെയുമൊക്കെ ശ്രീനിയേട്ടന്‍. മുഹമ്മദിനെ ഞാന്‍ വിളിച്ചില്ലെന്നത് നേര്. എന്നാല്‍ അവനൊരു ഫോണോഗ്രാം അയച്ചിരുന്നു. പിന്നെ.. ഒരു ദുരന്തത്തിലേയ്ക്ക് നടന്നുപോവുന്നവന് ആശംസ നേരുന്നത് നല്ലതോ?’
‘ എന്താ ശ്രീനിയേട്ടാ, വിവാഹം ഒരു ദുരന്തമാണോ?’
‘ ഹേയ് അങ്ങനെ പൂര്‍ണ്ണമായും പറയാനാവില്ല. എന്നാല്‍ ഏതാണ്ട് അതൊക്കെ തന്നെയാണ് സംഗതി. മോചീ. എന്റെ വിചാരം ഒരു പുരുഷന് രണ്ട് മരണമുണ്ടെന്നതാണ്. ഒന്ന് വിവാഹം വഴി സംഭവിക്കുന്ന മരണം. രണ്ടാമത്തേത് തീര്‍ച്ചായായും അതുതന്നെ. യഥാര്‍ത്ഥമരണം’.
‘അപ്പോള്‍ വിവാഹം കഴിയ്ക്കരുതെന്നാണോ?’
‘മോചീ.. ഞാനിവിടേയ്ക്കുവന്നത് നിന്നെ കേള്‍ക്കാനാണ്. പക്ഷേ.. നീ ഇവിടെ എന്നെക്കൊണ്ട് സംസാരിപ്പിക്കുന്നു. പറയൂ..നിന്റെ വിശേഷങ്ങള്‍’
‘ പറയാം. ശ്രീനിയേട്ടന് കുടിയ്ക്കാന്‍ എന്തെടുക്കണമെന്നാദ്യം പറയൂ’
‘എന്തുമാവാം.’
‘വിസ്കിയും റമ്മും സ്റ്റോക്കുണ്ട്. ബിയര്‍ വേണമെങ്കില്‍ വാങ്ങാം. ചായയോ കാപ്പിയോ ആവശ്യമുണ്ടെങ്കില്‍ ഞാനിപ്പോള്‍ ഉണ്ടാക്കാം.’
‘റമ്മില്‍ തുടങ്ങാം. ആട്ടെ നീ ഇതെന്നു തുടങ്ങി’
റമ്മും സോഡയും കൊറിക്കാനുള്ള കടലയും പിന്നെ ഒരു പ്ലേറ്റില്‍ കുറച്ച് മീനച്ചാറും അവന്‍ നിരത്തി. ഗ്ലാസ്സില്‍ പകര്‍ന്ന റമ്മിലേയ്യ്ക്ക് സോഡ ചേര്‍ക്കുന്നതിനിടെ അവന്‍ പറഞ്ഞു. ‘ കുടി പാലക്കാടുനിന്ന് കൂടെ കൂടിയതാണ് ശ്രീനിയേട്ടാ’
‘ചേട്ടന്‍ തുടങ്ങൂ.. ഞാന്‍ ഓംലെറ്റ് ഉണ്ടാക്കി വരാം’
‘കൊറിക്കാന്‍ കടലതന്നെ ധാരാളാം. മീനച്ചാറുകൂടിയായപ്പോള്‍ ഉശിരനായി.. ഇനി മുട്ടയെ വിട്ടേക്കൂ മോചീ...’
മോചിത് ഇരുന്നു. അയാള്‍ ഗ്ലാസ്സ് അവനുനേരേ നീട്ടി ചീയേഴ്സ് പറഞ്ഞു. പിന്നെ ഗ്ലാസ്സൊന്ന് മൊത്തി കടലയെടുത്തുകൊറിച്ച് അവനെ ചോദ്യഭാവത്തില്‍ നോക്കി.
അവന്‍ തെല്ലൊരു പരിഭ്രമത്തോടെ പറഞ്ഞു
‘ ശ്രീനിയേട്ടാ, ഞാന്‍ ഭ്രാന്തുപറയുകയാണെന്ന് ചേട്ടന്‍ കരുതരുത്. എനിക്ക്...എനിക്കൊരു പെണ്ണാവണം ശ്രീനിയേട്ടാ.. സത്യമായും എനിക്കൊരു പെണ്ണാവണം. ‘
അതുകേട്ട് അറിയാതെ പിളര്‍ന്നുപോയ വായിലേയ്ക്ക് അയാള്‍ ഗ്ലാസ്സിലവശേഷിച്ച റമ്മൊഴിച്ചു . അച്ചാറെടുത്തുനക്കി തലകുടഞ്ഞ് അവനെ പകപ്പോടെ നോക്കി. പിന്നെ രണ്ടുമണി കടലയെടുത്തു കൊറിച്ച് വര്‍ദ്ധിച്ച പകപ്പോടെ വീണ്ടുമവനെ നോക്കി.
സംയമനം തപ്പിയെടുത്ത് അയാള്‍ ചോദിച്ചു.
‘പെണ്ണാവുകയോ?!! നിനക്കെന്ത് പറ്റിയെടാ? പെട്ടെന്നുള്ള പ്രകോപനത്തിനു കാരണം?’ . - അയാള്‍ ഗ്ലാസ്സു നിറച്ചുകൊണ്ട് ചോദിച്ചു.
മോചിത് ഒരിറുക്ക് കുടിച്ചിട്ട് തുടര്‍ന്നു.
‘ എന്റെ ആത്മവിശ്വാസമെല്ലാം തകര്‍ന്നിരിക്കുന്നു ശ്രീനിയേട്ടാ. ശ്രീനിയേട്ടനല്ലേ എന്നോട് മലയാളം മറക്കരുതെന്ന് പറഞ്ഞുതന്നത്. വായനമുടക്കരുതെന്നും. ഞാന്‍ മലയാളം മറക്കുകയോ വായനമുടക്കുകയോ ചെയ്തില്ല. ഇഷ്ടം പോലെ പുസ്തകകങ്ങള്‍ മനസ്സിരുത്തി വായിച്ചു. അക്ഷരങ്ങളെ അപ്പാടെ ഞാന്‍ വിശ്വസിച്ചു പോന്നു. കഴിഞ്ഞ ഏഴ് വര്‍ഷക്കാലമായി എന്റെ ഏറ്റവും അടുത്ത സ്നേഹിതര്‍ പുസ്തകങ്ങള്‍ തന്നെ... എന്നെ ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യാത്ത എന്റെ ആതമിത്രങ്ങള്‍... പക്ഷേ...‘
മോചിത് ഗ്ലാസ്സ് കാലിയാക്കി. ഒരു സിഗരറ്റിന് തീകൊളുത്തി തുടര്‍ന്നു.
‘ ശ്രീനിയേട്ടാ.. കഴിഞ്ഞ ദിവസം നാട്ടില്‍ നിന്ന് അച്ഛന്‍ വിളിച്ചിരുന്നു. ഞാന്‍ സ്വന്തമായി ആരെയും കണ്ടെത്തിയിട്ടില്ലെങ്കില്‍ അവര്‍ എനിക്കുവേണ്ടി വിവാഹാലോചനകള്‍ നടത്തട്ടെയെന്ന് ചോദിച്ചു. നിലവില്‍ പ്രണയമൊന്നുമില്ലാതിരുന്നതിനാല്‍ ഞാന്‍ അനുവാദം കൊടുക്കുകയും ചെയ്തു. ‘
‘അതിന്? വായനയും വിവാഹാലോചനയും നിന്റെ ആത്മവിശ്വാസം എങ്ങനെ തകര്‍ക്കും മോചീ...’
‘ ശ്രീനിയേട്ടാ, ഈ ഓണത്തിനിറങ്ങിയ എല്ലാ മാസികകളുടെയും വാര്‍ഷികപ്പതിപ്പ് ഞാന്‍ വാങ്ങിയിരുന്നു. ഒക്കെയും വായിച്ചുതീര്‍ക്കുകയും ചെയ്തു. കലാകൌമുദി വാര്‍ഷികപ്പതിപ്പിലെ ഒരു കഥയാണ് എന്നെ തകര്‍ത്തത്. ലിസി എന്നു പേരായ ഒരു എഴുത്തുകാരിയുടെ കഥ. ‘ശബ്നയോട് ചോദിക്കാം’ എന്നോ മറ്റോ ആണ് കഥയുടെ പേര്. അതില്‍ ഒരു വാചകം ഏതാണ്ടിങ്ങനെയാണ് - ‘ ഓ !.. ഈ പുരുഷന്മാരെല്ലാം എന്തിന് കൊള്ളാം. ... പുരുഷന്മാര്‍ അവസാനിപ്പിക്കുന്നിടത്ത് സ്ത്രീ ആരംഭിക്കുന്നതേയുണ്ടാകൂ....ഒരു പെണ്ണിന് മാത്രമേ മറ്റൊരു പെണ്ണിനെ ഏഴാം സ്വര്‍ഗ്ഗത്തിലെത്തിക്കാനാവുകയുള്ളു. ‘ - എന്നൊക്കെയാണ് കഥാകാരി എഴുതിയിരിക്കുന്നത്. അങ്ങനെയെങ്കില്‍ എന്റെ ഭാര്യയെ ഏഴാം സ്വര്‍ഗ്ഗത്തിലെത്തിക്കാന്‍ ആണായ എനിക്കെങ്ങനെ സാധിക്കും ശ്രീനിയേട്ടാ. അവള്‍ എന്നെ അറപ്പോടെയും വെറുപ്പോടെയുമല്ലേ കാണൂ.. എന്നെ പുച്ഛിക്കില്ലേ.. എന്നെ കൂവി വിളിക്കില്ലേ... ‘
അപ്പോള്‍ ചെവിയില്‍ ഭാര്യയുടെ കൂക്കുവിളി മുഴങ്ങിയതായി അയാള്‍ക്ക് തോന്നി.
‘ മോനേ മോചീ.. ഇതൊക്കെ വെറും കഥയല്ലേ? എന്താ ഇതിലിത്ര ആത്മവിശ്വാസം കളയാന്‍. നമുക്കൊരു കാര്യം ചെയ്യാം. അഞ്ചോ ആറോ സ്വര്‍ഗ്ഗം കൊണ്ട് ഒതുങ്ങന്ന ഒരു പെണ്ണിനെ നമുക്ക് കണ്ടുപിടിയ്ക്കാം. നീ അതിനെ കെട്ടിയാല്‍ മതി. എന്തേ?’
‘ ശ്രീനിയേട്ടാ.. തമാശ കളയൂ. വേറെ ഒരു കാര്യം കൂടിയുണ്ട് ‘
‘മോചീ...ഇനിയുമോ?!!’
‘ഉം..’
‘ഇതേ ഡോസിലുള്ളത്?’
‘ഏതാണ്ട് ‘
‘എങ്കില്‍ നീ വിസ്കി തന്നെ എടുക്ക്. റമ്മിനിതൊന്നും താങ്ങാനാവില്ല കുട്ടാ ‘
മോചി വിസ്കി കൊണ്ടുവന്നു. അയാള്‍ ഒന്ന് ഗ്ലാസ്സിലേയ്ക്ക് പകരുകയും അവന്‍ തുടരുകയും ചെയ്തു.
‘ ശ്രീനിയേട്ടാ...ഈ ജി.സ്പോട്ട് എന്നാലെന്താ?’
ആ ചോദ്യം അയാളുടെ തലച്ചോറിനെ നീറ്റിക്കുകയും കുടിച്ച വിസ്കി വായിലൂടെയും മൂക്കിലൂടെയും കുമിളകളായി തെറിക്കുകയും ചെയ്തു.
‘ എന്താടാ.. ജി.സ്പോട്ടോ? എന്നുവച്ചാ?’
‘ കല്യാണം കഴിഞ്ഞിട്ടും ചേട്ടനത് അറിയില്ലാ? നമ്മുടെ ഗ്രാഫന്‍സ്ബര്‍ഗ് കണ്ടുപിടിച്ച ഒരു സംഗതിയില്ലേ . എല്ലാ പെണ്ണുങ്ങള്‍ക്കും അതുണ്ടെന്നാ പറയുന്നത്... അതറിയാവുന്നവര്‍ക്കേ പെണ്ണുങ്ങളെ തൃപ്തിപ്പെടുത്താനാവൂ.’
തൃപ്തി കിട്ടാതെ തലമുടി പിഞ്ചിയും അലറിവിളിച്ചും കാനായിയുടെ യക്ഷികണക്കെ കണ്മുന്നില്‍ അയാളുടെ ലക്ഷ്മി ഉറഞ്ഞുതുള്ളി.
ഭയം നിഴലിയ്ക്കുന്ന ശബ്ദത്തില്‍ അയാള്‍ ചോദിച്ചു : ‘സത്യം?’
‘സത്യം ചേട്ടാ. അങ്ങനെയൊന്നുണ്ട്’
‘എല്ലാ പെണ്ണുങ്ങള്‍ക്കും?’
‘ഉണ്ട്’
‘നമ്മുടെ തെക്കേത്തിലെ വിലാസിനിയ്ക്കും?’
‘ഉവ്വ്’
‘തടത്തിലെ ശാരദയ്ക്കും?’
‘ഉണ്ട് ശ്രീനിയേട്ടാ..’
‘മറ്റത്തിലെ ത്രേസ്യച്ചേച്ചിയ്ക്കും?‘
‘പിന്നേ.. എന്താ ചേട്ടാ?’
‘ അല്ലാ.. ഇവരാരും ഈ വിവരം എന്നോട് പറഞ്ഞിരുന്നില്ലല്ലോ മോനേ‘
‘ അപ്പോ വെറുതേയല്ല ചേട്ടന്‍ നാട്ടിലേയ്ക്ക് വരാത്തതല്ലേ?’
അയാള്‍ ഉന്തിയകണ്ണുകളോടെ അവനെ നോക്കി ചോദിച്ചു.
‘ നിന്നോടാരാ ജി.സ്പോട്ടിനെക്കുറിച്ചു പറഞ്ഞത്?’
‘ ശ്രീനിയേട്ടാ.. ഈയിടെ ഞാന്‍ ചാറ്റില്‍ പരിചയപ്പെട്ട ഒരുത്തി പറഞ്ഞതാ. നല്ല രീതിയില്‍ തുടങ്ങിയ സംസാരമാണ്. ഇടയ്ക്കെപ്പോഴോ അവളെന്നോട് ചോദിച്ചു ‘നിനക്ക് ജി.സ്പോട്ട്’ അറിയാമോന്ന്. ഞാന്‍ അറിയില്ലെന്ന് പറഞ്ഞു. അവളെന്നെ കുറേ ചീത്ത പറഞ്ഞു. നിനക്കൊക്കെ കാലുകൊണ്ട് ചേനവരച്ചു നില്‍ക്കുന്ന പെണ്ണുങ്ങളെയേ വീഴിയ്ക്കാനറിയാവൂ. വീറും വാശിയുമുള്ള ഒരു പെണ്ണിന്റെ മുന്നില്‍ പെട്ടാല്‍ നിന്റെയൊക്കെ വായില്‍ നിന്ന് നുരയും പതയും വരും എന്നൊക്കെ പറഞ്ഞ് അവള്‍ കുറേ ചൂടായി. ചേട്ടനോട് പറായാന്‍ പറ്റാത്തത്ര ചീത്ത അഡീഷണലായി പറയുകയും ചെയ്തു. ഇത്രയ്ക്കും പങ്കപ്പാടുള്ള പണിയാണോ ചേട്ടാ ഈ സെക്സ്? അങ്ങനെയാണേല്‍ എന്ത് വിശ്വസിച്ചാ ഒരു കല്യാണം കഴിയ്ക്കുന്നത്?’
അയാള്‍ വിറച്ചുകൊണ്ട് പറഞ്ഞു
‘അറിയില്ല മോനേ... ഈ ശ്രീനിയേട്ടന്‍ പോട്ടെ. ശ്രീനിയേട്ടനേക്കാള്‍ വളര്‍ന്ന പ്രശ്നങ്ങളാണ് നിനക്ക്. എങ്കിലും നിന്നെ ഞാന്‍ കൈയ്യൊഴിയില്ല. പ്രശ്നപരിഹാരങ്ങളുമായി ഞാനുടന്‍ വരും. അതുവരെ നീ സമാധാനമായിരിക്കൂ... ഒന്ന് ഈ ശ്രീനിയേട്ടന് മനസ്സിലായി. ഒരു പുരുഷന് മരണം രണ്ടല്ല. ജി.സ്പോട്ട് അറിയാത്തവനാണെങ്കില്‍ അവന് മൂന്ന് മരണങ്ങളുണ്ട്...മൂന്ന് മരണങ്ങള്‍....മൂന്ന് മരണങ്ങള്‍.... ‘
അങ്ങനെ പറഞ്ഞുകൊണ്ടയാള്‍ പുറത്തേയ്ക്കിറങ്ങി നടന്നു. മോചിത് തിരിച്ചു വിളിച്ചതും വീട്ടില്‍ കൊണ്ടാക്കാമെന്ന് പറഞ്ഞതുമൊന്നും അയാള്‍ കേട്ടതേയില്ല. സൂര്യശോഭയോടെ മനസ്സിലൊരു ജി.സ്പോട്ട് ചോദ്യ ചിഹ്നമായി ഉദിച്ചു നിന്നു. വീട്ടിലെത്തിയതും ഫ്രിഡ്ജുതുറന്ന് ഒരു കുപ്പി വെള്ളം അയാള്‍ കുടിച്ചു തീര്‍ത്തു. അയാളുടെ ഭാവമാറ്റം കണ്ട് അതിശയിച്ചുനിന്ന ഭാര്യയുടെ മുഖത്ത് അയാള്‍ ആത്മവിശ്വാസം തകര്‍ന്നഭീരുവിനെപ്പോലെ നോക്കി. പിന്നെ വിതുമ്പിപ്പൊട്ടി.
അവള്‍ ചോദിച്ചു
‘എന്താ ചേട്ടാ.. ആകെ വല്ലാതിരിക്കുന്നത്?’
‘അതായത് ലക്ഷ്മി.. മനുഷ്യരാശിയ്ക്ക് യാതൊരു പ്രയോജനവും ലഭിക്കാത്ത എത്രയെത്ര കണ്ടുപിടിത്തങ്ങളുണ്ടല്ലേ?ആ ഗ്രാഫന്‍സ്ബെര്‍ഗിന് ഇതിന്റെ വല്ല ആവശ്യവുമുണ്ടായിരുന്നോ? ദുഷ്ടന്‍. ലോകപുരുഷസമൂഹത്തിന് അല്ലാതെതന്നെ എന്തുമാത്രം നീറുന്ന പ്രശ്നങ്ങള്‍ നേരിടാനുണ്ട്.... ഹോ! എന്റെ ദൈവമേ, ലക്ഷ്മീ.. എന്റെ ലക്ഷ്മീ നീ എന്നെ വെറുക്കുന്നുണ്ടോ?”
‘ ച്ഛേ മനുഷ്യാ.. നിങ്ങളെന്തോന്നാണ് പിച്ചും പേയും പറയുന്നത്?’
‘ അല്ല മോളേ... സ്വന്തം ഭാര്യയുടെ ജി.സ്പോട്ട് അറിയാത്ത പാപിയല്ലേ ഞാന്‍? നിനക്കെന്തെങ്കിലും തൃപ്തിനല്‍കാന്‍ എനിക്കായിട്ടുണ്ടോ? നിനക്കെന്നോട് വെറുപ്പുണ്ടോ ലക്ഷ്മീ?‘
‘ വൃത്തികേട് പറയാതെ മനുഷ്യാ...’
‘തുറന്നു പറയൂ...നിന്റെ ജി.സ്പോട്ട് എവിടെ?’
‘ അത് നിങ്ങള്‍ക്കറിയില്ലേ?..”
‘ സത്യമായും ലക്ഷ്മീ.. അതറിയാത്ത പാപിയാണ് നിന്റെയീ ഹസ്...’
അയാള്‍ കൊച്ചുകുട്ടിയെപ്പോലെ കരഞ്ഞുകൊണ്ട് അവളുടെ ചുമലിലേയ്ക്ക് ചാരി. അപ്പോള്‍ അയാളുടെ മുടിയിഴകളിലൂടെ വിരലുകാളോടിച്ച പറഞ്ഞു.
‘ നിങ്ങള്‍ക്കറിയില്ലെങ്കിലെന്ത് നിങ്ങളുടെ നടുവിരല്‍ത്തുമ്പിനത് അറിയാമല്ലോ ‘
അപ്പോള്‍ അവളുടെ മുഖത്തൊരു മന്ദഹാസം വിരിഞ്ഞുവരുന്നത് അയാള്‍ കണ്ടില്ല. നടുവിരലിന്റെ തുമ്പിലേയ്ക്ക് അതിശയിച്ചും ആശ്വാസത്തോടെയും നോക്കുന്ന അയാളെ അവളും.

Comments
കഥ രസിച്ചു...
പെണ്ണു കെട്ടാന്‍ കാത്തിരിക്കുന്നവന്മാര്‍ക്കെല്ലാം ഒരു ഗുണപാഠമാകട്ടെ..
‘ഉണ്ട്’
‘നമ്മുടെ തെക്കേത്തിലെ വിലാസിനിയ്ക്കും?’
‘ഉവ്വ്’
‘തടത്തിലെ ശാരദയ്ക്കും?’
‘ഉണ്ട് ശ്രീനിയേട്ടാ..’
‘മറ്റത്തിലെ ത്രേസ്യച്ചേച്ചിയ്ക്കും?‘
‘പിന്നേ.. എന്താ ചേട്ടാ?’
‘ അല്ലാ.. ഇവരാരും ഈ വിവരം എന്നോട് പറഞ്ഞിരുന്നില്ലല്ലോ മോനേ‘
‘ അപ്പോ വെറുതേയല്ല ചേട്ടന്‍ നാട്ടിലേയ്ക്ക് വരാത്തതല്ലേ?’
************
വിരലാരാ മോന്‍...
ഇനിയിപ്പോള്‍ H സ്പോട്ടും ഏതെങ്കിലും പഹയന്‍ കണ്ടു പിടിക്കുമോ? ജെ സ്പോട്ട് എന്റെ വക..ദക്ഷിണ വെക്കുന്നവര്‍ക്ക് എവിടാണെന്നു പറഞ്ഞു തരാം..
Arogyamasikakalkk ithinum valiya kott ini venta...
:)
thanks
എഴുതാനുള്ള നിങ്ങളുടെ കഴിവിനെ തൊഴുന്നു...
വിരല്‍ തുമ്പില്‍ തടഞ്ഞത് ക്ളിറ്റോറിസ് ആയിരിക്കും, ഇവണ്റ്റെ സ്ഥാനം തന്നെ എന്നും ഒരേയിടവുമല്ല രസനാഗ്രം കൊണ്ടു മാത്രമെ ജീ സ്പോട്ട് കണ്ടു പിടിക്കാന്‍ കഴിയു
പണ്ടു ബയോളജി ക്ളാസില്‍ കിഡ്നിയുടെ പടം വരയ്ക്കാന്‍ പറഞ്ഞപ്പോള്‍ എണ്റ്റെ സുഹ്റ്‍ത്ത് പാച്ചന്‍ ലിംഗത്തിണ്റ്റെ പടം വരച്ചു വച്ചു
പാച്ചനെ പോലെ പോങ്ങുവിനും തെറ്റി
വീ ഡീ രാജപ്പന്‍ പറയുന്നപോലെ തെറ്റി അങ്ങിനെ അല്ല
ജീ സ്പോട് കണ്ടുപിടിക്കാന്‍ ലെസ്ബിയന്‍ ആവണമെന്നില്ല
ee katha nokkoo
http://www.epathram.com/home/magazine/
സമാധാനമായി ജീവിക്കാന്‍ സമതികൂലെ? ഇപ്പോള്‍ അകെ കണ്‍ഫ്യൂഷന്‍ ആയല്ലോ. :-)
*************
എന്തായാലും കൊള്ളാം. മനോഹരം ഈ എഴുത്തിനെയും നിങ്ങളെയും ഞാന്‍ ഇഷ്ടപെടുന്നു. :D
“വിരല്‍തുമ്പില്‍ വിരിയുന്ന പെണ്‍പൂവേ” എന്ന ഗാനവും പാടി ഞാന്‍ ഈ ബ്ലോഗ് പോസ്റ്റ് രണ്ടാമതും വായിക്കുന്നു.
വിഷയവൈവിധ്യത്തില്‍, എന്റെ പ്രിയപ്പെട്ട ഹരി, നീ പുലര്‍ത്തുന്ന ധീരമായ ഇടപെടലുകള്‍ മൂലം തീര്‍ച്ചയായും ഉറപ്പിക്കാം, ബൂലോഗത്തെ ഏറ്റവും മനോഹരവും, വായനാസുഖവും, നീതിബോധം പുലര്‍ത്തുന്നതും, സാമൂഹ്യചിന്തയില്‍ ഊന്നിയുള്ള വിഷയാവതരണം നടത്തുന്നതുമായ ഒരെയൊരു ബ്ലോഗ് “പോങ്ങുമ്മൂടന്‍” ആണ്. നേരിട്ട് കണ്ടിട്ടിലെങ്കിലും, ആ സൌഹ്രുദം എന്നെ കീഴടക്കുന്നു.
ഓ.ടോ.
എന്തായാലും നിന്നോട് രഹസ്യം പറയാന്‍ പറ്റില്ല എന്ന് ഞാന്‍ തീര്‍ച്ചപെടുത്തി.
ബ്ലോഗ് വായനക്കാര്‍ അശ്ലീലം എന്നു ലേബലടിക്കുന്നതിനുമുന്‍പ് ‘ഇതൊരു അശ്ലീല കഥ’ എന്നു സ്വയം പറഞ്ഞ സൂത്രം ഇഷ്ടപ്പെട്ടു. കഥാന്ത്യം മാത്രം പഴയപടിയായി എന്നൊരു കുറവുമാത്രം.
എന്തായാലും പലതും പലര്‍ക്കും പലയിടത്തുമായി കൊള്ളുന്നുണ്ട്. :)
(ഈശ്വരാ നമ്മൂടെയൊക്കെ ഭാര്യമാരെ ഏഴാം സ്വര്‍ഗ്ഗത്തിലെത്തിക്കാന്‍ ജില്ലതോറൂം ‘ലെസ്ബിയന്‍ സെന്ററുകള്‍‘ തുറക്കേണ്ടിവരുമോ ആവോ?) :)
ആശംസകള്‍.
SK.
ഹ..ഹ..ഹ
സ്പോട്ട് കൃത്യമായി ലൊക്കേറ്റ് ചെയ്തവര്‍ അറിയിക്കുമല്ലോ? മൊട്ടേട്ടന്‍ ഇതിനോടകം കണ്ടെത്തിയിരിക്കുമെന്ന് ഞാന്‍ മനസ്സിലാക്കുന്നു.
:)
ഒരിക്കല്‍ക്കൂടി ‘ജി.താങ്ക്സ്’
‘ഉണ്ട്’
‘നമ്മുടെ തെക്കേത്തിലെ വിലാസിനിയ്ക്കും?’
‘ഉവ്വ്’
‘തടത്തിലെ ശാരദയ്ക്കും?’
‘ഉണ്ട് ശ്രീനിയേട്ടാ..’
‘മറ്റത്തിലെ ത്രേസ്യച്ചേച്ചിയ്ക്കും?‘
കേരളത്തിലെ പോലീസ് ഒരു S കത്തി കണ്ടുപിടിച്ചതിന്റെ പൊല്ലാപ്പ് ഇതു വരെ തീര്‍ന്നിട്ടില്ല. അന്നെരമാ പൊങ്ങൂന്റെ എടുത്താല്‍ പൊങ്ങാത്ത G Spot.
പുതിയ പുതിയ സാധനങ്ങളുമായി ഇനി വരൂ. ഞങ്ങള്‍ ഞങ്ങളുടെ ജി.കെ ഒന്ന് വര്‍ദ്ധിപ്പിക്കട്ടെ.
സസ്നേഹം,
സെനു, പഴമ്പുരാണംസ്.
വ്യത്യസ്തമായ കഥ ... അഭിനന്ദനങ്ങള്‍
അതെങ്ങനെയാണപ്പാ...!
ജി.മനുനോട് ചോദിക്കാം.
അതൊ തിരോന്തരത്തേക്ക് വിളിക്കണോ ?
‘എങ്കില്‍ നീ വിസ്കി തന്നെ എടുക്ക്. റമ്മിനിതൊന്നും താങ്ങാനാവില്ല കുട്ടാ ‘
അതിന് ഒരു 100 മാര്‍ക്ക്.
ഈ ജിംസ്പൊട്ട് ഇത്ര എടാകൂടമായിരുന്നെന്ന് ഇത്ര നിരീച്ചില്ല.
നന്നായിട്ടുണ്ട്.
ഗഭീരം.......!!
ഒരുപക്ഷേ വിരൽത്തുമ്പിനറിയാമായിരിക്കും. :)
അനാഗതശ്മശ്രു said...
ee katha nokkoo
http://www.epathram.com/home/magazine/
ഈ സൈറ്റ് ലിങ്കിൽ വൈറസ്/മാൽവെയർ കാണുന്നു. ശ്രദ്ധിക്കുക
ഇങ്ങിനെ ഒന്നു പ്രതീക്ഷിച്ചതാ കാരണം ഇതിൻ മുന്നെ ഒരിക്കൽ പോസ്റ്റിലൂടേ ചുട്ടമറുപടി കൊടുത്തു .ശേഷം പോങ്ങുസ്റ്റൈൽ കഥയും,
ഇഷ്ടായീ ഒത്തിരി
എന്തായാലും നല്ല ഭാവിയുണ്ട്.
:)
ആ സ്പോട്ട് കണ്ടെത്തിയ വിരലിന്റെ ഒരു കാര്യം !!
ഇല്ലെങ്കിൽ കഥ ഇവിടെങ്ങും നിക്കുകേലായിരുന്നു..
നല്ല കഥ.
സദാചാരപൂര്‍വ്വം
പോങ്ങു :)
“പണ്ടു ബയോളജി ക്ളാസില്‍ കിഡ്നിയുടെ പടം വരയ്ക്കാന്‍ പറഞ്ഞപ്പോള്‍ എണ്റ്റെ സുഹ്റ്‍ത്ത് പാച്ചന്‍ ലിംഗത്തിണ്റ്റെ പടം വരച്ചു വച്ചു “
ആരുഷി, “ഭാരതത്തില്‍, സ്ത്രീകള്‍ക്കാര്‍ക്കും കിഡ്നിയില്ല “ എന്നുകൂടി പാച്ചന്‍ പറഞ്ഞിരുന്നില്ലേ. അങ്ങനെയാണ് ആ കഥ ഞങ്ങളുടെ നാട്ടില്‍ പ്രചരിച്ചിരുന്നത്. :)
നന്ദി സ്നേഹിതാ.
‘എന്തുമാവാം.’
‘വിസ്കിയും റമ്മും സ്റ്റോക്കുണ്ട്. ബിയര്‍ വേണമെങ്കില്‍ വാങ്ങാം. ചായയോ കാപ്പിയോ ആവശ്യമുണ്ടെങ്കില്‍ ഞാനിപ്പോള്‍ ഉണ്ടാക്കാം.’
‘റമ്മില്‍ തുടങ്ങാം. ആട്ടെ നീ ഇതെന്നു തുടങ്ങി’
റമ്മും സോഡയും കൊറിക്കാനുള്ള കടലയും പിന്നെ ഒരു പ്ലേറ്റില്‍ കുറച്ച് മീനച്ചാറും അവന്‍ നിരത്തി.
അവിടെ വന്നപ്പോള്‍ വായില്‍ വെള്ളം വന്നു.
ഹരിയേട്ടാ ഒരു അശ്ലീലവും ഇല്ലാ സൂപ്പര്‍ എഴുത്ത്. താങ്കളുടെ രചന ശൈലിയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. എന്റെ ദൈവമേ ഇനി ഞാന്‍ എങ്ങനെ പെണ്ണ് കെട്ടും, ആദ്യത്തെ മരണം വേണ്ട, യഥാര്‍ത്ഥ മരണം മതി.
ഈ സ്പോട്ടിന്‌റ്റെ... സോറി ജി സ്പോട്ടിന്‌റ്റെ യഥാര്‍ത്ഥ സ്ഥാനം ഡിഗ്രി മിനിട്ട് സെക്കന്‌റ്റ് കണക്കില്‍ അടയാളപ്പെടുത്തി കാണിച്ചു തരാന്‍ ബഹുമാനപ്പെട്ട ബ്ളോഗ് പുലികളില്‍ ആരെങ്കിലും മുന്നോട്ട് വരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. എണ്റ്റെ നടുവിരലിനോട് ചോദിച്ചിട്ട് അവന്‍ ഒന്നും പറയുന്നില്ല... ദുഷ്ടന്‍!
ഇവടെയും , ഇവടെയും ഉണ്ട്. ,ഇവടെ പോയാൽ സൈഡ് ബാറിൽ ചിത്രസഹിതം കാണാം.
അറിയാത്തവര്‍ ഇത് കാണൂ..
പാര്‍ത്ഥന്‍ പറഞ്ഞ ‘ ഇവടെയും ഇവടെയും ഇവടെയും ‘ നോക്കുക.
ഇത് കൊണ്ടായിരിക്കും പണ്ട് ‘മഹാകവി‘ അന്തിക്കാട് പാടിയത് - ‘ഒരു യുഗം തരൂ നിന്നെ അറിയാന്‍’ - എന്ന് :)
നമിച്ചു. നല്ല കഥ!
സ്നേഹത്തോടെ
Thank you very much for seeing 밤알바 information.