തൊഴുത്തിലകപ്പെട്ട തരൂരിയന്‍ പശു.
“കാലിത്തൊഴുത്തില്‍ പിറന്നവനേ...കരുണ നിറഞ്ഞവനേ... നിന്‍ നാമം വാഴ്ത്തപ്പെടട്ടെ ”
- എന്നുതുടങ്ങുന്ന, കര്‍ത്താവിനെ വാഴ്ത്തുന്ന, പാട്ടുകേട്ടു വളര്‍ന്ന ബാല്യമുള്ളതിനാലാവും ‘കാലിത്തൊഴുത്ത്‘ എന്നുവിശേഷിപ്പിച്ച് മാധ്യമങ്ങള്‍ ആഘോഷിക്കുന്ന ഏറ്റവും പുതിയ ‘തരൂരിയന്‍ വിവാദം‘ എന്നെ അലട്ടാതിരുന്നത്. കാലിത്തൊഴുത്ത് അത്രം മോശം സംഗതിയായി എനിക്കെന്തോ തോന്നുന്നുമില്ല.
ബി.ജെ.പി അനുഭാവിയും പത്രപ്രവര്‍ത്തകനും ‘കാഞ്ചന്‍ ഗുപ്ത‘ എന്ന പേരോടുകൂടിയവനുമായ ഒരു കന്നുകാലി ‘ട്വിറ്ററില്‍’ ഉയര്‍ത്തിയ ചോദ്യത്തിന് തിരുവനന്തപുരം ലോകസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് ,വിജയിച്ച് ,മന്ത്രിയായ ശശിതരൂര്‍ എന്ന മറ്റൊരു കന്നുകാലി നല്‍കിയ മറുപടിയാണ് നമ്മുടെ മാധ്യമങ്ങള്‍ വിവാദമാക്കിയിരിക്കുന്നത്. ശശി തരൂര്‍ എന്ന സഹമന്ത്രിയെ ബഹുഭൂരിപക്ഷം കോണ്‍ഗ്രസ്സ് , കമ്യൂണിസ്റ്റ്, ബി.ജെ.പി കന്നുകാലികളും ദൃശ്യ,ശ്രവ്യ,അച്ചടി മാധ്യമങ്ങളിലെ ജേര്‍ണലിസ്റ്റ് കന്നുകാലികളും ചേര്‍ന്ന് വിവാദതാരമാക്കി മാറ്റിയിരിക്കുന്നു.
അപ്പപ്പോള്‍ കാണുന്നവനെ ‘അപ്പാ’ എന്ന് വിളിക്കുന്ന സ്വഭാവം എനിക്കില്ലാത്തതിനാല്‍ ഈ വിവാദങ്ങള്‍ എന്നെ ബാധിക്കുന്നതല്ല. കാരണം ഞാനിപ്പോഴും ‘ബഹുജനം കഴുത’ എന്ന പഴയ പഴമൊഴിയില്‍ വിശ്വസിച്ചു ജീവിക്കുന്ന കഴുതയാണ്. അതിനാല്‍ തന്നെ ‘ബഹുജനത്തില്‍’ പെടുന്ന ഞാന്‍ - സ്വയം വിശ്വസിച്ചില്ലെങ്കിലും - കഴുതയാവാനേ തരമുള്ളു. കഴുത നാല്‍ക്കാലി ആണെങ്കിലും ഇന്നേവരെ ആരും കന്നുകാലി ഗണത്തില്‍ അതിനെ പെടുത്തിയിട്ടുമില്ല. നമ്മുടെ സ്വന്തം ബുദ്ധിജീവിയായ സുകുമാര്‍ അഴിക്കോടുപോലും. അതുകൊണ്ട് തരൂരിന്റെ പ്രയോഗം നിസ്സംശയമായും എന്നെ ബാധിക്കേണ്ട കാര്യമില്ല.
അടുത്തകാലത്തായി , കടുത്ത മാനസിക പ്രശ്നങ്ങളും നിരാശയുമുണ്ടാവുമ്പോഴാണ് ഞാന്‍ ന്യൂസ് ചാനലുകള്‍ കാണുക. ഇന്ത്യാവിഷന്‍, ഏഷ്യാനെറ്റ് ന്യൂസ് തുടങ്ങിയവയിലെ രാഷ്ട്രീയക്കാരുടെ പകിടകളി കണ്ട് ചിരിക്കുക എന്നത് എന്റെയൊരു ഹോബിയായി മാറിയിരിക്കുന്നു.
കൈരളി, കൈരളി പ്യൂപ്പിള്‍ എന്നീ ചാനലുകള്‍ കണ്ടാല്‍ ഉള്ളം തുടയില്‍ നുള്ളിയാലും ചിരി അടക്കാനാവില്ല.
കഴിഞ്ഞ ഒരാഴ്ചയായി ‘ഓം പ്രകാശ-കൊടിയേരി’ ബാന്ധവമായിരുന്നെങ്കില്‍ അതുകഴിഞ്ഞൊരു ദിവസം അഭയയുടെ കൊലപാതകമായിരുന്നു... സോറി.. ആത്മഹത്യയായിരുന്നു മാധ്യമങ്ങളുടെ ഇഷ്ട വിഷയം. ഇന്നലെ മുതല്‍ ‘കാലിത്തൊഴുത്ത്’ വിവാദമാണ് ചിരിയ്ക്കു വക നല്‍കുന്നത്. എത്ര ദിവസം നീളുമോ എന്തോ?
ആട്ടെ? എന്താണ് തരൂര്‍ ചെയ്ത തെറ്റ്? കോണ്‍ഗ്രസ്സുകാരനോ തരൂര്‍ ഫാനോ അല്ലാതിരിക്കുന്ന, എന്തിന് കന്നുകാലി ഗണത്തില്‍ പോലും പെടാത്ത, ഞാനെന്ന കഴുതയ്ക്ക് ആരെങ്കിലും അതൊന്നു പറഞ്ഞു തരൂ.
ഇന്നലെ രാജ്മോഹന്‍ ഉണ്ണിത്താന്‍, ഷാനാവാസ് തുടങ്ങിയ ഗാന്ധി(?)യന്മാരുടെയും ദീപ്തി മേരി വര്‍ഗ്ഗീസ് എന്നോ മറ്റോ പേരായ ഒരു കോണ്‍ഗ്രസ്സ് ചരക്കിന്റെയും.. (സോറി. ഇടയ്ക്ക് തനിസ്വഭാവം തലനീട്ടും) .. കോണ്‍ഗ്രസ്സ് നേതാവിന്റെയും ഒപ്പം സിന്ധു ജോയി എന്ന- ഞാന്‍ പതിവായി വോട്ടു ‘ഞെക്കുന്ന‘ പാര്‍ട്ടിയെ - പ്രതിനിധീകരിക്കുന്ന ‘കന്യക’യുടെയും ( അവിവാഹിത എന്ന ഉദ്ദേശത്തിലുള്ള പ്രസ്താവന. ) മറ്റും ‘കന്നുകാലികളുടെ മാനം‘ സംരക്ഷിക്കുംവിധമുള്ള നേരമ്പോക്കുകള്‍ കേട്ട് ഞാന്‍ തലതല്ലി ചിരിക്കുകയായിരുന്നു.
കാരണമുണ്ട്. ഇതുവരെ ഞാന്‍ കുറിച്ച കാര്യങ്ങള്‍ ശ്രദ്ധിച്ചുവായിച്ച ഏതൊരു കന്നുകാലിയ്ക്കും എന്റെ ‘രാഷ്ട്രീയം‘ പിടികിട്ടിയിട്ടുണ്ട്. എന്നാല്‍ വെറുമൊരു സംസ്ഥാനം മാത്രം ഭരിക്കുന്ന ‘ഞങ്ങള്‍‘ - ലോട്ടറി, ഭൂമിയിടപാട്, പെണ്‍വാണിഭം, ലാവ്‌ലിന്‍, ഗുണ്ടാസംരക്ഷണം, കൊലപാതകം - തുടങ്ങിയ മുന്തിയ ഇനങ്ങളില്‍ സാന്നിദ്ധ്യമറിയിക്കുമ്പോള്‍ വെറും കാലിത്തൊഴുത്തില്‍ രാജ്യം ഭരിക്കുന്ന ‘നിങ്ങളുടെ ‘പ്രകടനം ഒതുങ്ങിപ്പോവുമ്പോള്‍ എന്നേപ്പോലൊരു സഖാവ് ചിരിക്കാതിരിക്കുന്നതെങ്ങനെ?
ഇത്തിരി സീരിയസ്സായി പറഞ്ഞാല്‍ ‘കാറ്റില്‍ ക്ലാസ്സ്’ എന്ന പ്രയോഗത്തേക്കാള്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തെ ചൊടിപ്പിച്ചിരിക്കുക ‘ വിശുദ്ധ പശുക്കള്‍’ എന്ന, സോണിയ, രാഹുല്‍ ഗാന്ധിമാരെ പരാമര്‍ശിച്ചെന്ന് നമ്മള്‍ വിചാരിക്കുന്ന (അതങ്ങനെതന്നെയാണ്) ശശി തരൂരിന്റെ പരാമര്‍ശത്തെയാണ്.
എന്താ അതില്‍ തെറ്റ്?
ഇക്കണോമിക് ക്ലാസ്സില്‍ സോണിയയും രാഹുലും സഞ്ചരിക്കുക വഴി ചിലവു ചുരുങ്ങുന്നുവെന്ന് ഭാരതത്തിലെ ഏത് കന്നുകാലികളാണ് വിശ്വസിക്കുക? പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നും ആഹാരം വരുത്തി, ഫോട്ടോഗ്രാഫര്‍മാരെ വിളിച്ചുചേര്‍ത്ത്, തട്ടുകടയില്‍ നിന്ന് ഭക്ഷണം കഴിച്ച് ലാളിത്യം പരസ്യപ്പെടുത്തുംവിധമൊരു കലാപരിപാടിയാണ് അമ്മയുടെയും മകന്റെയും ഈ ‘ഇക്കണോമിക് ക്ലാസ്സ്’ സഞ്ചാരം.. ചുമ്മാ ഒരു ആദര്‍ശപ്രകടനം. കൂടുതല്‍ പ്രശസ്തിയിലേക്കൊരു എളുപ്പവഴി.
* * *
രാഹുലിന്റെ കാര്യം വിടുക. ‘സോണിയ രാജീവിന്‘ കോണ്‍ഗ്രസ്സ് പ്രസിഡന്റാവാന്‍ എന്തു യോഗ്യത എന്ന് ചിന്തിച്ചിട്ടുണ്ടോ? ബഹുമാന്യനായ രാജീവ് ഗാന്ധിയുടെ വാമഭാഗമാവുകയും കൂടെ നടക്കുകുയും കൂടെ കിടക്കുകയും ചെയ്തിരുന്നു എന്നതുകൊണ്ടുമാത്രം അവരെ നമ്മുടെ രാജ്യത്തിന്റെ ഏറ്റവും സ്വാധീന ശക്തിയുള്ള ഒരാളാക്കി മാറ്റുന്നതില്‍ എന്ത് യുക്തിയാണുള്ളത്? നെഹൃ കുടുംബത്തോടുള്ള വിധേയത്വം മാത്രമല്ല കോണ്‍ഗ്രസ്സുകാരെ ഇങ്ങനെ ഒരവസ്ഥയിലെത്തിച്ചതിനു കാരണം. സോണിയയ്ക്ക് പകരം ഏതെങ്കിലുമൊരു പേര് ആര്‍ക്കെങ്കിലും നിര്‍ദ്ദേശിക്കാനാവുമോ? അതെ. സോണിയ കോണ്‍ഗ്രസ്സിന്റെ ഗതികേടിന്റെ ചിഹ്നമായേ എനിക്ക് കാണാനാവൂ...
ബി.ജെ.പിയുടെ കാര്യമോ? വാജ്പേയി-യെപ്പോലെ ജനപ്രീയനായ ഒരു മിതവാദിയുടെ അഭാവമല്ലേ ആ പാര്‍ട്ടി നേരിടുന്ന ഏറ്റവും വലിയ ശാപം. ചുരുക്കിയാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ജനസമ്മതരായ നേതാക്കന്മാരുടെ സാന്നിദ്ധ്യം അവസാനിച്ചിരിക്കുന്നു. പുതു തലമുറ രാഷ്ട്രീയത്തോട് വിമുഖത കാണിക്കുകയും ചെയ്യുന്നു. നഷ്ടം ഭാരതദേശത്തിന്റേത് മാത്രമാവുന്നു. ലളിതമായി പറഞ്ഞാല്‍ നമ്മള്‍ കന്നുകാലികളുടെ.
* * *
കാലിത്തൊഴുത്തിലേയ്ക്ക് വരാം. ഉമ്മന്‍ ചാണ്ടിയുടെ അഭിപ്രായമാണ് ഏറെ രസകരം.‘രാഷ്ട്രീയ പ്രവര്‍ത്തകര്‍ / ഗാന്ധിയന്മാര്‍.. ലാളിത്യവും വിനയവും‘ പ്രകടിപ്പിക്കേണ്ടവരാണെന്നാണ് ‘പ്രതിപക്ഷന്റെ പക്ഷം‘. എന്നുവച്ചാല്‍ ജനത്തിനു മുന്നില്‍ ചുമ്മാ മേപ്പടി സംഗതികളങ്ങ് പ്രകടിപ്പിക്കുക!!! ജനം അടങ്ങിക്കൊള്ളും. ഉമ്മച്ചന്‍ ഇതില്‍ കാലനാ. പുത്തന്‍ ഖദറില്‍ കിഴുത്ത വീഴിച്ച് അതില്‍ കൈത്തുന്നലുമിട്ട് ലാളിത്യവും വിനയവും പ്രകടിപ്പിച്ച് അമ്പലക്കാളയുടെ മട്ടില്‍ പാവം നാടെങ്ങും മേയും.ട്രെയിനില്‍ വച്ച് ലാളിത്യം പുറത്തെടുക്കുന്ന പരിപാടി നിര്‍ത്തിയോ എന്തോ?! ട്രെയിനിന്റെ കാര്യം പറഞ്ഞപ്പോളാ ഓര്‍ത്തത്. ‘എ’ ഗ്രൂപ്പ് എന്നുപറഞ്ഞ് ആന്റണിയുടെ കൂടെ കൂടി കുറേക്കാലം നടന്നു. ഉമ്മന്റെ ലാളിത്യവും വിനയവും സഹിക്ക വയ്യാതായപ്പോള്‍ നമ്മുടെ ആന്റണിച്ചായന്‍ അവശേഷിക്കുന്ന ലാളിത്യവുമായി ദില്ലിയ്ക്കു പറന്നു. അവിടെ പ്രകടിപ്പിച്ച വിനയം ‘പ്രതിരോധ’ത്തില്‍ അവസാനിച്ചു.
ഗാന്ധിയന്മാര്‍ ലാളിത്യവും വിനയവും പ്രകടിപ്പിച്ച് ജീവിക്കണമെന്നുപറയുന്നത് ചുമ്മാതാ.
ഇ.പി ജയരാജന്‍ പണ്ടുപറഞ്ഞു ‘കമ്യൂണിസ്റ്റുകള്‍ പഴയപ്പോലെ കട്ടന്‍ ബീഡിയും കട്ടന്‍ ചായയും പരിപ്പുവടയും കഴിച്ച് കഴിയേണ്ടതില്ലെന്ന്.’
എങ്കില്‍ ഞാന്‍ പറയുന്നു - കോണ്‍ഗ്രസ്സുകാര്‍ ‘ഗാന്ധിയന്‍ മാര്‍ഗം അനുവര്‍ത്തിച്ച് ലളിത ജീവിതമോ ഖദറോ ധരിക്കേണ്ടതില്ലെന്നും’ . സ്വന്തം കീശയ്ക്ക് പാങ്ങുണ്ടെങ്കില്‍ ഏത് ജനപ്രതിനിധിയും തന്റെ ഇഷ്ടം പോലെ ജീവിച്ചോട്ടെ. എത്ര കാശുമുടക്കി എവിടെയും താമസിച്ചോട്ടെ.
പക്ഷേ, ഞങ്ങള്‍ കന്നുകാലികള്‍ക്ക്, കഴുതകള്‍ക്ക് അര്‍ഹതപ്പെട്ടത് ലഭിക്കണം. ഞങ്ങള്‍ക്ക് കുടിവെള്ളം വേണം. ഞങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിത സൌകര്യങ്ങള്‍ നല്‍കാനുതകുന്ന പദ്ധതികള്‍ കൊണ്ടുവരണം. ഞങ്ങളുടെ തൊഴില്ലായ്മ പരിഹരിക്കണം. ഞങ്ങള്‍ക്ക് നല്ല റോഡുകള്‍ വേണം. ഞങ്ങള്‍ക്ക് ഭീതി കൂടാതെ ജീവിക്കാനുതകുന്ന സാഹചര്യങ്ങളൊരുക്കണം. അങ്ങനെ അങ്ങനെ ഞങ്ങള്‍ ഇരുകാലികളായ നാല്‍ക്കാലികള്‍ക്ക് വേണ്ടതെല്ലാം ലഭ്യമാക്കണം.
അല്ലാതെ ഖദറും പൊക്കി, കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുമുദ്ധരിച്ച്, ഹൈന്ദവതയുടെ മൂടും താങ്ങി, ജാതി-മത സ്പര്‍ദ്ധ വിതറി ഗുണ്ടകളുടെ കൂട്ട് പിടിച്ച് ഞങ്ങള്‍ കന്നുകാലികള്‍ക്കിടയിലേയ്ക്ക് ചാനല്‍ ചര്‍ച്ചയിലൂടെയും പത്രപ്രസ്താവനകളിലൂടെയും മറ്റും വിവരക്കേടുമെഴുന്നെള്ളിച്ച് നിങ്ങള്‍ ജനപ്രതിനിധികളും രാഷ്ട്രീയപ്രവര്‍ത്തകരും വരാനാണ് ഭാവമെങ്കില്‍ സകല പുംഗന്മാരെയും പാര്‍ലമെന്റിന്റ് നിയമസഭ തുടങ്ങിയവയുടെ മുറ്റത്തും മറ്റു പുറമ്പോക്കിലും കുറ്റിയടിച്ചുകെട്ടി പൂല്ലും വെള്ളവും തന്ന് ഞങ്ങള്‍ പോറ്റും. തിന്നും അയവിറക്കിയും ചാണകമിട്ടും ശിഷ്ടകാലം മേനി നടിച്ച് കുറ്റിയ്ക്കുചുറ്റും നിങ്ങള്‍ക്ക് കറങ്ങാം.
* * *
അവസാനമായി പറയട്ടെ. നമ്മുടെ പ്രധാനമന്ത്രി പറഞ്ഞതല്ലേ ശരി. ഒക്കെയും തരൂരിന്റെ ഒരു തമാശയായി കണ്ടാല്‍ പോരേ? ബഹുജനത്തെ കന്നുകാലി എന്ന് വിശേഷിപ്പിക്കാനാണ് തരൂര്‍ ശ്രമിച്ചതെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അത്രയ്ക്ക് വിവരദോഷിയാവാന്‍ തരൂര്‍ ഒരു കറതീര്‍ന്ന രാഷ്ട്രീയക്കാരനൊന്നുമല്ലല്ലോ. പാവം. :)

Comments

Thenga ente vaka .........
Pinne Economy classil yaatram cheythittulla ethoraalum parayum athu "kannu kaali Class ananu". Athu njan paranjal "o Ho".. Pakshe Tharoor paranjal " Hoyyo" . Pinne vivaadamaayi, pikkatting aayi, chanal thorum charcha aayi...Kure Ponganmaar Athum paranju Blogum ezhuthum....
പോരെ ??
പിന്നെ സോണിയാ കഴിഞ്ഞാല്‍ ആരാ..വേറാരുടെയെങ്കിലും പേരൊന്നു പറയാന്‍ രാജീവ്ജി പരസ്യമായ് വെറാരെയെങ്കിലും ബാന്ധവിച്ചിട്ടുണ്ടോന്നറിയാന്‍ മേലാ മച്ചു,അല്ലെ പറയാമായിരുന്നു...
ശ്രീമാൻ അയ്യപ്പബൈജു അവർകളെ ഇത്തരുണത്തിൽ സ്മരിച്ചു കൊണ്ട് “ പോങ്ങു,എന്തിനാഡൊ താൻ ഞങ്ങളെ ഇങ്ങനെ കരയിപ്പിക്കുന്നേ”
ചിർപ്പിച്ച് :)
----------------------------------
ചേട്ടോ, ഈ പറഞ്ഞതിനോട് ഞാന്‍ പൂര്‍ണമായും യോജിക്കുന്നു!
പൊട്ട സ്ലേറ്റിന്റെ ഈ പോസ്റ്റ് ഒന്ന് വായിക്കുക...
http://www.pottaslate.blogspot.com/2009/09/blog-post_1440.html
ഇതാണു ശരി. മലയാളിയുടെ വക്ര ബുദ്ധിയും, രാഷ്ട്രീയക്കാരന്റെ കള്ള കളികളും അറിയാത്ത വെറും ഒരു പാവം മല്ലു പ്രവാസി M.P, മാത്രമാണല്ലോ 'നമ്മുടെ സ്വന്തം തരൂര്‍ജി'
സസ്നേഹം,
സെനു, പഴമ്പുരാണംസ്.
ഹഹ...
ഇതു വായിച്ച് ഞാനും ലേശം ചിരിക്കുകയായിരുന്നു.
(പശുവും കിടാവും പണ്ട് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായിരുന്ന കാര്യം മറന്നുവോ?)
ത്രിശൂര്‍ വന്നാ ന്താ പ്പോ പൂരം?
ന്തൂട്രാവെനേ ഒരു ചാമ്പാ ചാമ്പ്യാലില്ലേ
ല്ലേ കന്നാലി വെടക്കാവും.
ത്രിശൂരെ ചുള്ളന് ക്ടാവ് ചപ്പട റോള്‍ വല്ലൊം പുറത്തെടുത്താ....ഒരു ഗുമ്മില്ല!!
'കന്നാലി'എന്താ ചെമ്പ് റോള് അല്ലേ ഗെഡ്യേ?
മച്ചു..... ഇതങ്ങു കലക്കി കേട്ടോ....... (നടന്‍ പ്രേമന്റെ ശബ്ദത്തില്‍ ) ഇനികാര്യമായിട്ടൊരു കാര്യം ജനങ്ങളെ അല്‍പ്പമെങ്കിലും അറിയാത്ത ഒരു നേതാവിനെയും മന്ത്രിപദത്തിലേക്കു ജനപ്രതിനിധി സ്ഥാനത്തേക്ക് അവരോധിക്കരുത് ആ ഒരു പാഠമാണ് ഇത് നല്‍കുന്നത്
moodikettiya rashtreeyam
nannayirunnu allenkil orammayudeyum makanteyum
kudumbasothallallo INDIAn rashtreeyam
ഈ പാരഗ്രാഫ് ആയപ്പോള്‍ പോങ്ങൂസ് റിയല്‍ പോങ്ങൂസായി...
ശരിക്കും ഇപ്പോള്‍ ടെന്‍ഷന്‍ മാറ്റാന്‍ ന്യൂസ് ചാനലുകളാണ് അടിപ്പൊളി....
പ്രശ്നം കന്നുകാലി ക്ലാസ്സ് അല്ല, വിശുദ്ധ പശുക്കള്‍ ആണെന്ന് ആര്‍ക്കാ അറിഞ്ഞുകൂടാത്തത്
ഇന്ന് മാതൃഭൂമിയില്‍ പൊതുജനമെന്ന കഴുതയെപ്പറ്റി പറഞ്ഞു കണ്ടു...
ഇന്ദ്രന്‍സൊ മറ്റോ...നിങ്ങ രണ്ടും രണ്ടാണല്ലോ അല്ലേ...
അതെ. ‘പട്ടി വിവാദവും’ മാധ്യമങ്ങള്‍ സൃഷ്ടിച്ചതുതന്നെയാണ്. സത്യത്തില്‍ ഇത്തരം ബാലിശമായ കാര്യങ്ങള്‍ക്കുവേണ്ടി ചര്‍ച്ച വയ്ക്കുന്ന മാധ്യമങ്ങളെയും അതിനായി സ്റ്റുഡിയോകളില്‍ പൌഡറും പൂശി നിരന്നിരിക്കുന്ന ജനസേവകരേയും ഇതുമുഴുവന്‍ കണ്ടുകൊണ്ടിരിക്കുന്ന പോങ്ങന്മാരേയും പോരാഞ്ഞ് അതിനെ ഒരു പോസ്റ്റാക്കി ബൂലോഗത്ത് വിളിമ്പുന്ന ഈ ‘റിയല്‍ പോങ്ങനെ’യുമൊക്കെയാണ് സത്യത്തില്‍ പെടയ്ക്കേണ്ടത്.
അഭിപ്രായത്തിന് നന്ദി അനോണി. ‘ഇക്കണോമിക് ക്ലാസ്സി’ന് വേണ്ടത്ര സൌകര്യങ്ങള്‍ ലഭ്യമാക്കിയിരുന്നെങ്കിലെന്ന് ആഗ്രഹിക്കാം.
നല്ലതാവും ഉറപ്പ്. പോരെ ??
-മതി . സന്തോഷം.
(വായിച്ചിട്ടുള്ള അഭിപ്രായം അറിയിച്ചില്ല :))
94473 81100 എന്ന നമ്പറില്‍ ഞാനുണ്ട്. :)
സന്തോഷമുണ്ട് മച്ചൂ. :)
ഇങ്ങനെ 'പതിവായി' ഞെക്കിയ പക്ഷത്തെ കുറിച്ച് പറഞാലല്ലേ ജനപക്ഷമാവൂ അല്ലെ? ഇടക്കൊക്കെ അപ്പുറത്ത് ഞെക്കൂ സാര്‍,എന്തിനു ഒരു കൂട്ടരെ മാത്രം വിഷമിപ്പിക്കുന്നൂ, എന്നിട്ട് എഴുതൂ ഞാന്‍ മറ്റവര്‍ക്കിട്ടും ഞെക്കിയിരുന്നു എന്ന്.
തീര്‍ച്ചയായും വായിക്കാം.
വീരു: തെറിപറയാതെ മടങ്ങിയതില്‍ സന്തോഷം. ഉമ്മ :)
സേനു: സത്യമാണ്. പക്ഷേ, ആള്‍ ഇത്തിരികൂടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഈ അനുഭവങ്ങളില്‍ നിന്നൊക്കെ പാഠം പഠിച്ച് മുന്നേറുമായിരിക്കാമല്ലേ?
ക്രിഷേട്ടാ: സന്തോഷം. അത് സത്യത്തില്‍ മറന്നിരുന്നു. :)
മാണിക്യം - :) നന്ദി.
രഞ്ജിത് വിശ്വം : പുള്ളിക്കാരന്‍ ചോദ്യത്തിന്റെ ‘താള’ത്തിലങ്ങ് മറുപടി പറഞ്ഞുപോയതാവുമെന്നേ. വിട്ടുകളയൂ. പിന്നെ, സാധാരണക്കാരോടുള്ള പുച്ഛം. അത് എല്ലാ രാഷ്ട്രീയക്കാരനുമുണ്ട്. പ്രകടിപ്പിക്കാനുള്ള മണ്ടത്തരം പക്ഷേ, ആ കന്നാലികള്‍ കാണിക്കുന്നില്ലെന്ന് മാത്രം. :)
വെമ്പള്ളിച്ചേട്ടാ : ജനങ്ങള്‍ തിരഞ്ഞെടുത്തവര്‍ ജനങ്ങള്‍ക്കിഷ്ടപ്പെട്ട രീതിയില്‍ മാത്രം സംസാരിക്കാന്‍ കടപ്പെട്ടിരിക്കുന്നു എന്ന അഭിപ്രായത്തോട് യോജിക്കുന്നു. എന്നാല്‍ ജനങ്ങള്‍ക്കിഷ്ടപ്പെട്ട രീതിയില്‍ സംസാരിച്ചാല്‍ മാത്രം പോരാ. ജനോപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യുകകൂടി വേണം. ഒരുത്തനില്‍ നിന്നും അത് ലഭിക്കുമെന്ന് കരുതണ്ട. :)
പാവപ്പെട്ടവന്‍: സത്യം. അത് മനസ്സിലാക്കേണ്ടത് കോണ്‍ഗ്രസ്സ് നേതൃത്വമാണ്. അവരാണല്ലോ ഈ തരൂരിനെ അനന്തപുരിയില്‍ കൊണ്ടെ പ്രതിഷ്ഠിച്ചത്. രാഷ്ട്രീയക്കളികള്‍ പുള്ളി പഠിച്ചുവരുന്നതല്ലേയുള്ളു. കുറച്ചുകാലം സമയം കൊടുക്കാംന്നേ :)
NASIGUYS : നന്ദി സ്നേഹിതാ.
ഷീലാ: എന്നെ വെറും പാവമാക്കി മൂലയ്ക്കിരുത്തരുതേ :)
ജയേഷ്: :)
ചെലക്കാണ്ട് പോടാ : നന്ദി സ്നേഹിതാ. രണ്ടും രണ്ടാണെങ്കിലും പോങ്ങന്മാര്‍ ഒന്നുപോലെ ചിന്തിക്കുന്നുവെന്ന് അനുമാനിക്കാം :)
വായിച്ച എല്ലാവര്‍ക്കും നന്ദി.
പോങ്ങേട്ടന്‍ പറഞ്ഞത് സത്യം.ഇവന്മാരോടൊക്കെ എന്തോ വല്ലാത്ത ഒരു നീരസം തോന്നിത്തുടങ്ങിയിരിക്കുന്നു.നീരസിച്ചിട്ടെന്ത് കാര്യം.അടുത്ത പ്രാവശ്യോം ഞാനും പൊങ്ങൂം പോയി ഞെക്കും.കഴുതകള്‍ തന്നെ.നല്ല അസ്സല്‍ കോവര്‍ കഴുതകള്‍...
എഴുതിയിരുന്നു , എന്‍റെ അഭിപ്രായം !!! എഴുതി എഴുതി എഴുതി നിങ്ങളുടെ പോസ്റ്റിനേക്കാള്‍ വലിയ കമന്റ് ആയി പോയി . എഴുതി കഴിഞ്ഞപ്പോള്‍ ഞാന്‍ ഉദ്ദേശിക്കുന്ന അര്‍ഥം വന്നില്ല എന്ന് തോന്നി . അതുകൊണ്ട് ഞാന്‍ അത് ഡിലീറ്റ് ചെയ്തു കളഞ്ഞു .
നിങ്ങളുടെ എഴുത്തുകള്‍ ശക്തമായ വിത്തുകളാണ് . ബൂലോകമെന്ന ഈ വയലിലേക്ക് ധൈര്യമായി എറിയൂ !!!! നൂറുമേനി വിളയുക തന്നെ ചെയ്യും .
ഇതുകൊണ്ടൊക്കെ ഞാനിനി അരിവാളിനു വോട്ട് ചെയ്യില്ല എന്ന് പറഞ്ഞ് ബൂലോകത്തിന്റെ കയ്യടി വാങ്ങാമായിരുന്നു..
ഇതിപ്പോ..തരൂരണ്ണൻ അല്ലേ...അപ്പോൾ ഭാഷക്ക് മാർദ്ദവം വരും.ഒരു കുടം “വൈറ്റ് സ്നോസം” വാങ്ങി വെളുപ്പിച്ചെടുക്കും !
യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർ!
പോസ്റ്റിനു നന്ദി പോങ്ങ്‌സ്..ആശംസകൾ!
പക്ഷെ എന്തുകൊണ്ടൊ തരൂര്‍ എന്ന മന്ത്രി ഒരല്പം നേരത്തെ അവതരിച്ചില്ലെ എന്നാണ് എന്റെ സംശയം. ഒരല്പം കാത്തിരുന്നു, പ്രവൃത്തിപരിചയം വന്നിട്ട് കേറാമാരുന്നു. എങ്കില്‍ ഈ അബദ്ധങ്ങളില്‍ ഒരു പക്ഷെ ചെന്നു ചാടില്ലാരുന്നു
ഹഹഹ അത് കലക്കി,
പാവം തരൂര്‍ മനസ്സില്‍ തോന്നിയത് വിളിച്ചു പറഞ്ഞത് തന്നെ, പക്ഷെ പുള്ളിക്കാരന് അല്പം ധൂര്‍ത്ത് കൂടുതുല്‍ അല്ലെ മാഷെ, അതും ജനങ്ങളുടെ പൈസ അല്ലെ?
സ്നേഹപൂര്‍വ്വമുള്ള പരിഹാസവും അതിനടിയില്‍ നേര്‍ത്തുകിടക്കുന്ന പരിഭവവും ഞാന്‍ മനസ്സിലാക്കുന്നു സഖാവേ.
ഞാന്‍ പറയട്ടെ, എന്തുകൊണ്ട് തരം കിട്ടുമ്പോഴൊക്കെ നമ്മുടെ പാര്‍ട്ടിയെ ഞാന്‍ അധിക്ഷേപിച്ചെഴുതുന്നുവെന്ന് സുനിലേട്ടന്‍ ചിന്തിച്ചിട്ടുണ്ടോ? ഞാന്‍ പാര്‍ട്ടി പ്രവര്‍ത്തകനോ പാര്‍ട്ടി അംഗത്വമുള്ളവനോ അല്ല. എന്നാല്‍ അനുഭാവിയാണ്. ആ അനുഭാവം കമ്യൂണിസ്റ്റ് പാര്‍ട്ടി സാധാരണ ജനങ്ങള്‍ക്ക്, പരാജിതര്‍ക്ക് , ആലംബഹീനര്‍ക്കുവേണ്ടി വര്‍ത്തിക്കുന്ന പാര്‍ട്ടിയാണെന്നുള്ള എന്റെ ധാരണയില്‍ നിന്നും ഉണ്ടായതാണ്. അതുകൊണ്ടുതന്നെ ആ പാര്‍ട്ടി .. അല്ല .. പാര്‍ട്ടിയുടെ നേതൃനിരയിലുള്ളവര്‍ തെറ്റു ചെയ്യുമ്പോള്‍ എനിക്ക് വേദനിക്കും. അറിയാതെ പ്രതികരിക്കാന്‍ തോന്നും. സാധാരണക്കാരനായ എനിക്ക് സമൂഹവുമായി ബന്ധപ്പെടുവാനുള്ള ഏക മാര്‍ഗ്ഗം ഈ ബ്ലോഗെഴുത്തായതുകൊണ്ട് ഇതുവഴി ഞാന്‍ എന്റെ ഉല്‍കണ്ഠകള്‍ പങ്കുവയ്ക്കുന്നു.
സുനിലേട്ടാ, സ്നേഹമുള്ളവരെയല്ലേ നാം കൂടുതല്‍ വിമര്‍ശിക്കുക? അവര്‍ നന്നായി കാണാനല്ലേ നാം ആഗ്രഹിക്കുക?
അഴിമതിയുടെയും അക്രമത്തിന്റെയും കൂടെ എന്റെ പാര്‍ട്ടിയുടെ പേര്‍ ആരും കൂട്ടിച്ചേര്‍ക്കുന്നത് എനിക്കിഷ്ടമല്ല. വെറും പാര്‍ട്ടി അനുഭാവി മാത്രമായ ഞാന്‍ പോലും പാര്‍ട്ടി വിരുദ്ധമായി ഒന്നും ചെയ്യുന്നില്ല. ഞാന്‍ മനുഷ്യരെ സ്നേഹിക്കുന്നു. എന്നെ തെറി പറയുന്നവരെയും സ്നേഹിക്കുന്നു. മരണം വരെ അത് തുടരുകയൌം ചെയ്യും.
നമ്മുടെ പാര്‍ട്ടിയിലും പുഴുക്കുത്തുള്ള മനസ്സുള്ളവരുണ്ട്. നമ്മുടെ, അണികളുടെ, അനുഭാവികളുടെ ആത്മാര്‍ത്ഥത ചൂഷണം ചെയ്ത് കുക്ഷി നിറയ്ക്കുന്നവര്‍. നേതൃനിരയില്‍ വരെ അത്തരക്കാര്‍ എത്തിയിരിക്കുന്നു.
എന്റെ വാക്കുകള്‍ അവര്‍ക്ക് യാതൊരു അലോസരവും സൃഷ്ടിക്കില്ല. ഞാന്‍ വെറും പോങ്ങനല്ലേ? എങ്കിലും നമ്മുടെ പാര്‍ട്ടിയുടെ പല നിലപാടുകളും എന്നെ വേദനിപ്പിക്കുന്നുണ്ട്. ഞാന്‍ ഇനി നമ്മുടെ പാര്‍ട്ടിയ്ക്ക് വോട്ടുചെയ്യില്ലെന്ന് ആവേശത്തില്‍ പറയുമായിരിക്കാം. എന്നാലും എനിക്കെന്നല്ല മനുഷ്യസ്നേഹമുള്ള ആര്‍ക്കും അങ്ങനെ ചെയ്യാതിരിക്കാനാവില്ല. പാര്‍ട്ടി എന്നാല്‍ പിണറായി എന്ന വിശ്വാസം എനിക്കില്ല. ഉപ്പു തിന്നവര്‍ വെള്ളം കുടിക്കട്ടെ. മനുഷ്യനു വിലകൊടുക്കുന്ന നമ്മുടെ പാര്‍ട്ടി ഒരിക്കലും ജനമനസ്സുകളില്‍ നിന്ന് മാഞ്ഞു പോവില്ല. പിണറായി, കൊടിയേരി ഇങ്ങനെയുള്ള പേരുകള്‍ മാഞുപോയാലും...
നന്ദി സഖാവേ.
സ്നേഹപൂര്‍വ്വം
മറ്റൊരു സഖാവ് / സുനിലേട്ടന്റെ സ്വന്തം പോങ്ങു സഖാവ്.
ജിപ്പൂസ്: അപ്പോഴാണ് നമ്മള്‍ ആത്മാര്‍ത്ഥതയുള്ള കഴുതകളാവുന്നത്. :)
ധനുഷ്: നിനക്ക് നന്ദി. എന്നെ വെറുക്കരുത്.
കുറുപ്പിന്റെ കണക്കു പുസ്തകമേ: അത് അയാള്‍ തിരിച്ചറിയുകയും പരിഹരിക്കുകയും ചെയ്യട്ടെ. :)
2 പ്രാവശ്യം താങ്കള്‍ വിളിച്ചപ്പോഴും ഫോണ്‍ എടുക്കാന്‍ സാധിച്ചില്ല. സത്യത്തില്‍ പൂക്കുറ്റി പൂസിലായിരുന്നു. ക്ഷമിക്കുമല്ലോ?
മിനി: നന്ദുയും സ്നേഹവുമുണ്ട്.
വെട്ടിക്കാടേ: എനിക്ക് കഴുതയായാല്‍ മതി. കൂടുതലൊന്നും മരണം വരെ ഞാന്‍ ആഗ്രഹിക്കില്ല. നന്ദി
:)
സുനിലേട്ടനുള്ള മറുപടി ഹൃദയത്തില്‍ തട്ടുന്നു.
Still he is the CPM Party Secretary..
ബ്ലോഗ് വായിച്ചു. നന്നായിടുണ്ട്.
*****
ചെലവ് ചുരുക്കല്‍ എന്നാ ആശയം ഒരു നല്ല കാര്യമാണെന്ന് എനിക്ക് തോനുന്നൂ. നമ്മള്‍ ഇവിടെ ഇരുന്നു ചിന്തികുന്നതല്ല നമ്മുടെ മഹാന്മാരായ എംപി-മാര്‍ അകൊഷിക്കാന്‍ ചിലവാക്കുനത് എന്നതിനു ഉദാഹരണം ഇന്ന് പേപ്പര്‍-ഇല്‍ വായിക്കുവാന്‍ കഴിഞ്ഞു.
നൂറു കോടി രൂപ കേവലം എഴുപതു മന്ത്രി മന്ദിരങ്ങള്‍ മോഡി പിടിപിക്കാന്‍ കേന്ദ്ര ഗജനാവില്‍ നിന്ന് ഒഴുക്കിയിരിക്കുനൂ(ഒരു കോടി ചിലവാകിയാല്‍ നമുക്ക് മുന്തിയ അഞ്ചു വീട് പണിയാം എന്നാണ് എനിക്ക് തോനുനത്. ഇത് അറ്റകുറ്റ പനിയുടെ കാര്യം ആണ് എന്ന് ശ്രെദ്ധിക്കുക).
മിസ്റ്റര്‍ മിനിസ്റെര്‍ ശശി താമസിച്ചു കൊണ്ടിരുന്നെ ഹോട്ടല്‍ ഒരു ദിവസം നപതിനായിരം ആയിരുനൂ ചെലവ്.
ഇത് പോലെ.... നമ്മള്‍ അറിയാത്ത ഒരു പാട് കാര്യങ്ങള്‍ ഇന്യും ഉണ്ടാവും. ഇതെല്ലം അറിയാന്‍ ഉണ്ടായ കാരണം ഈ ചെലവ് ചുരുക്കല്‍ നാടകം കാരണം ആണല്ലോ! വെറുതെ ആണെങ്ങിലും എങ്ങനെ ഒക്കെ അല്ലെ എല്ലാം അറിയാന്‍ കഴിയോള്ളൂ പോങ്ങ.
ഇതൊന്നും നമുക്ക് ഉപകാരം ഉണ്ടാവൂലെങ്ങിലും അര്കെങ്ങിലും ഉണ്ടാവുകയനെങ്ങില്‍ ഉണ്ടയികൊട്ടെ എന്ന് വിചാരിച്ചായിരിക്കും ഇങ്ങനെ ഒരു മുന്നേറ്റം (വേറെ ഉദേശം ഉണ്ടോ എന്ന് അവര്‍ക്ക് മാത്രെമേ അറിയൂ)....
പിന്നെ കന്നുകാലി പ്രയോഗം. ശശി രാഷ്ട്രീയം പഠിച്ചു കൊണ്ടിരിക്കുനെ ഒരു പയനല്ലേ. കൊച്ചു കുട്ടികളുടെ മനസല്ലേ. ഇപ്പോഴും ട്വിറ്റെര്‍-ഉം ഫേസ്ബുക്കും കളിച്ചു ഇരുകുന്ന അപൂര്‍വ ഇന്ത്യന്‍ രാഷ്ട്രീയ കുമാരന്‍. ഫ്ലാറ്റില്‍ സൊന്തം ചിലവില്‍ പോലും താമസികേണ്ട എന്ന് പറഞ്ഞവരെ കന്നുകാലി എന്ന് ഉപമിക്കാന്‍ പറ്റിയ അവസരം അങ്ങനെ എങ്ങിലും മുതലാകികൊട്ടെ. ;-).
ഇതുകൊണ്ടൊന്നും മതിയാകാഞ്ഞിട്ടാണോ ബ്ലോഗിലും തരൂരിയന്‍ വിവാദത്തെക്കുറിച്ച് എഴുതുന്നതു?! അദ്ദേഹം പറഞ്ഞത് തെറ്റിദ്ധരിക്കെപ്പെടുകയാണുണ്ടായത് എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ തെറ്റിദ്ധാരണാജനകമായ കാര്യങ്ങള്‍, പ്രത്യേകിച്ചും സാധാരണക്കാരെ വേദനിപ്പിക്കുന്ന പ്രസ്താവനകള്‍ രാഷ്ട്രീയക്കാരുടെ ഭാഗത്തുനിന്നുണ്ടാവാന്‍പാടില്ല.. അതു മനസ്സിലാക്കാനുള്ള രാഷ്ട്രീയം അദ്ദേഹത്തിനറിയില്ല. അത്രതന്നെ.
പറയട്ടെ ഈ കോട്ടയം നായര്‍? താങ്കള്‍ എന്റെ വരികളെ തെറ്റിദ്ധരിച്ചെന്നു തോന്നുന്നു. തരൂരിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ചാണ് ഞാനീ പോസ്റ്റ് കുറിച്ചതെന്ന് താങ്കള്‍ കരുതുന്നുവോ? അങ്ങനെവേണ്ട. മാധ്യമങ്ങള്‍ ഇത്തരം ബാലിശമായ വിഷയങ്ങള്‍ വിവാദമാക്കുകവഴി പൊതുജനശ്രദ്ധയില്‍ നിലനില്‍ക്കേണ്ട പലവിഷയങ്ങളില്‍ നിന്നും നമ്മുടെ മാധ്യമങ്ങള്‍ ഒളിച്ചോടുന്നു എന്നു പറയാനായാണ് ഞാനിതുകുറിച്ചത്. താങ്കളെപ്പോലുള്ളവര്‍ക്ക് അതു മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് എന്റെ കുറവായി ഞാന്‍ കരുതുന്നു. നന്ദി.
കാലിത്തൊഴുത്തില്‍ പിറന്നവനേ...കരുണ നിറഞ്ഞവനേ... അടിയങ്ങള്‍ നിന്‍ നാമം വാഴ്ത്ത്തുന്നിതാ.. ..ഹല്ലെലുയ്യ...ഹല്ലെല്ലുയ്യ...........