ഒക്ടോബറിലേയ്ക്ക് കൂടെ വരാത്തവര്‍...
സെപ്റ്റംബര്‍ 30 | സമയം രാത്രി 10 മണി. ഇന്നു വൈകിട്ട് തേക്കടിയില്‍ സംഭവിച്ച ബോട്ടു ദുരന്തത്തില്‍ മരണം 30 ആയെന്ന് ടി.വി വാര്‍ത്ത പറഞ്ഞു. മരണസംഖ്യ ഉയരുന്നതറിയാന്‍ കാക്കാതെ ഞാന്‍ ടിവി ഓഫ് ചെയ്തു. ഒഴിവാക്കാനവില്ലായിരിക്കാം ഒരു ദുരന്തവും. എങ്കിലും മുന്‍കരുതലുകള്‍ കുറെയേറെ ജീവനുകള്‍ നിലനിര്‍ത്തുമായിരുന്നോ? ആരെ കുറ്റപ്പെടുത്താന്‍. കുറ്റപ്പെടുത്തിയിട്ടെന്തുകാര്യം? ‘അപകടത്തില്‍ പെട്ടവരില്‍ മലയാളികളില്ല’ എന്ന ഫ്ലാഷ് ന്യൂസ് എന്തോ എനിക്കത്രയ്ക്കങ്ങ് ദഹിക്കുന്നില്ല. മരണം നല്കുന്ന വേദനയ്ക്ക് ദേശഭേദമുണ്ടോ? ആര്‍ക്കറിയാം. ഒക്ടോബറിലേയ്ക്ക് കൂടെ വരാന്‍ കൂട്ടാക്കാത്ത എല്ലാവരെയും ഞാന്‍ വേദനയോടെ ഓര്‍ക്കുന്നു. നിങ്ങള്‍ക്കെന്റെ ആദരാഞ്ജലികള്‍. ഉറങ്ങാന്‍ കഴിഞ്ഞേക്കില്ല. എങ്കിലും കിടക്കട്ടെ.