കായിക ഭാരതാംബേ; നിന്റെ ഹമ്മര്‍, ജട്ടി, ഷെട്ടി!

നിഷ ഷെട്ടിയെക്കുറിച്ച് ആദ്യമായറിയുന്നത് വേശ്യാവൃത്തിയിലേര്‍പ്പെട്ടതിന്റെ പേരില്‍ അറസ്റ്റിലാവുകയും 10,000 രൂപ കെട്ടിവയ്ക്കാനില്ലാത്തതിനാല്‍ ജയിലില്‍ അടയ്ക്കപ്പെടുകയും ചെയ്ത വിധവയും അമ്മയുമായ ഒരു ദരിദ്രസ്ത്രീ എന്ന നിലയ്ക്കാണ്. പലരും അവരെ അറിഞ്ഞതും ഈ സംഭവത്തിന് ശേഷമായിരിക്കും. എന്നാല്‍ നമ്മള്‍ അവരെ അറിയേണ്ടിയിരുന്നത് 12 വര്‍ഷങ്ങള്‍ക്കുമുന്‍പ് ദേശീയ കായികമേളയില്‍ ലോങ്ങ് ജം‌പില്‍ വെള്ളിമെഡല്‍ നേടുകയും മറ്റുപല കായിക ഇനങ്ങളിലും മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്ത മികവുറ്റ ഒരു കായികതാരമെന്ന പേരിലായിരുന്നു.

വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും, ഏതെങ്കിലും ഒരു ക്രിക്കറ്റ് കളിക്കാരനെ, ഒരു പക്ഷേ, അയാള്‍ ഒരു കളിയ്ക്കായി മാത്രമേ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ളുവെങ്കില്‍ പോലും നാം മറന്നു പോവുമോ?

ഇല്ല. അതിന്റെ കുറ്റം നമ്മുടേതുമല്ല. ഒരു പക്ഷേ, നമ്മളറിയാതെ തന്നെ നമ്മെ ക്രിക്കറ്റിന്റെ അടിമകളാക്കാന്‍ മറ്റാര്‍ക്കോ സാധിച്ചിരിക്കുന്നു. ‘അവര്‍‘ ക്രിക്കറ്റിനെ വളര്‍ത്താനും പിന്നെ ക്രിക്കറ്റിലൂടെ വളരാനും തുടങ്ങി. മറ്റൊരു കായിക ഇനത്തിനും ഇന്ത്യയിലിനി ക്രിക്കറ്റിനുമേളില്‍ വളരാനാവില്ല. അതിനായുള്ള പിന്തുണയും പ്രോത്സാഹനവും മറ്റു സാഹചര്യങ്ങളും നല്‍കാന്‍ കായിക മന്ത്രാലയമോ അല്ലെങ്കില്‍ മാ‍ധ്യമങ്ങള്‍ തന്നെയോ ശ്രമിക്കുകയുമില്ല. നമ്മുടേതെന്ന് അവകാശപ്പെടാവുന്ന ഹോക്കിയുടെ അവസ്ഥയിന്നെന്താണ്? ആരാണ് ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഇപ്പോഴത്തെ ക്യാപ്റ്റന്‍ എന്നറിയാവുന്നവര്‍ എത്രപേരുണ്ടാവും? ലോകത്തിലെ തന്നെ ഏറ്റവും ജനകീയമായ കളിയായ ഫുട്‌ബോളില്‍ ഇന്ത്യയുടെ സ്ഥാനം എവിടെയാണ്? ഇന്ത്യന്‍ ടെന്നീസിന്റെ ചരിത്രം തന്നെ സാനിയയിലേയ്ക്ക് ചുരുക്കി എഴുതും വിധം നീങ്ങുന്നതിനു പിന്നിലുള്ള കാര്യമെന്താണ്? കേളീമികവിനേക്കാള്‍ ‘അവയവ ഭംഗി‘ തന്നെ. ഏത് ആംഗിളില്‍ നിന്ന് ക്ലിക്കിയാലും ക്യാമറയില്‍ പതിയുന്നത് ആരെയും വശീകരിക്കുന്നത് തുടുത്തുമുഴുത്ത ഒരു ചിത്രമായിരിക്കും. രാമനാഥന്‍ കൃഷ്ണന്‍, ജയ്ദീപ് മുഖര്‍ജി, പ്രേം ജിത് ലാല്‍, വിജയ് അമൃതരാജ് എന്നിവരെ നമ്മള്‍ മറന്നുതുടങ്ങിയിരിക്കുന്നു. കാലങ്ങളോളം ഡബിള്‍സില്‍ ഒന്നാം നമ്പറായി നിലനിന്നിരുന്ന ലിയാണ്ടര്‍ പയസ്, മഹേഷ് ഭൂപതി കൂട്ടുകെട്ടിന്റെ മികവ് സാനിയയുടെ തുടയഴകിന്റെയും സ്തനസൌന്ദര്യത്തിന്റെയും മുന്നില്‍ മുങ്ങിപ്പോയിരിക്കുന്നു.

ഇപ്പോള്‍ പുതിയൊരു കായികതാരത്തെയും കായിക ഇനത്തെയും മാധ്യമങ്ങള്‍ വെള്ളിവെളിച്ചത്തിലേയ്ക്ക് കൊണ്ടുവന്നിരിക്കുകയാണ്. ദീപിക പള്ളിക്കല്‍ എന്നോമറ്റോ പേരായ ഒരു അഴകിയ റാണി. പരസ്യമായി അവള്‍ കളിക്കുന്ന കളി - സ്ക്വാഷ് ! അതെന്താണോ എന്തോ?!! ഒന്നറിയാം ഇവളുടെ ജട്ടി ദൃശ്യമാവുന്ന ചിത്രം മാത്രമേ ക്യാമറാമാന്‍ പകര്‍ത്താറുള്ളു. മനോരമയിലും മാതൃഭൂമിയിലും ഇതിന്റെ വര്‍ണ്ണചിത്രം ഞാന്‍ കണ്ടിരുന്നു. (ഇരുപത്രത്തിനും നന്ദി) . സ്ക്വാഷിനെ വളര്‍ത്തുക എന്നതല്ല മാധ്യമങ്ങളുടെ ലക്ഷ്യമെന്നൂഹിക്കാമല്ലോ.

സാനിയ, ദീപികമാരുടെ ജെട്ടിയിലും ക്രിക്കറ്റ് കളിക്കാരുടെ പകിട്ടിലും കണ്ണുനട്ടിരിക്കുന്ന കായികമന്ത്രാലയം അധികൃതര്‍, ജീവിക്കാനായി ‘ജട്ടി’കീറേണ്ടി വരുന്ന നിഷ ഷെട്ടിമാരേപ്പോലുള്ള കായികതാരങ്ങളെ കാണാതെ പോവരുത്. അവര്‍ ഒരു കാലം നമ്മുടെ നാടിനുവേണ്ടി ശരീരവും പ്രയത്നവും സമര്‍പ്പിച്ചവരാണ്. ഇന്ന് അവരില്‍ പലര്‍ക്കും( പുറത്തറിഞ്ഞത് ഒരു ഷെട്ടിയെ മാത്രമാവാം) സ്വന്തം ജീവിതം കരുപ്പിടിപ്പിക്കാന്‍ ശരീരം വില്‍ക്കേണ്ടിവരുന്നുവെങ്കില്‍ കായികഭാരതം ലജ്ജിക്കണം.

കായിക മന്ത്രാലയംചെയ്യേണ്ടത് നിഷ ഷെട്ടിയെ ജയിലില്‍ നിന്നും മോചിപ്പിക്കുകയും ആ സ്ത്രീയ്ക്ക് ജീവിച്ചുപോവാനുതകുന്ന വിധമൊരു തൊഴില്‍ സര്‍ക്കാര്‍ തലത്തില്‍ നല്‍കുകയുമാണ്.

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ധോണിയും ഹര്‍ഭജനും 1 കോടി രൂപയോളം വിലവരുന്ന ‘ഹമ്മര്‍’ എന്ന വാഹനം സ്വന്തമാക്കിയ വാര്‍ത്ത നമ്മള്‍ കഴിഞ്ഞ ആഴ്ച അറിഞ്ഞിരിക്കുന്നു. അതേ സമയം തന്നെയാണ് നിഷ ഷെട്ടി എന്ന കായികതാരം വേശ്യാവൃത്തിയിലേര്‍പ്പെട്ടതിന് പിടിക്കപ്പെട്ടതും 10,000 രൂപ പിഴകെട്ടാനില്ലാത്തതിന്റെ പേരില്‍ ജയിലിലായ വാര്‍ത്തയും നാമറിയുന്നത്. സമൂഹത്തിന്റെ പരിച്ഛേദംതന്നെയാണ് കായികരംഗവും. ഉള്ളവര്‍ സുഖിക്കുകയും ഇല്ലാത്തവര്‍ നരകിക്കുകയും ചെയ്യേണ്ടി വരിക സ്വാഭാവികം. എന്നാല്‍ ഒരമ്മയുടെ കണ്ണില്‍ മക്കളെല്ലാം സമന്മാരാണെന്നതു പോലെ കായികമന്ത്രാലയമാവുന്ന അമ്മയുടെ മക്കളാണ് നമ്മുടെ നാട്ടിലെ ഓരോ കായിക താരങ്ങളും. എല്ലാവര്‍ക്കും ഹമ്മര്‍ കൊടുക്കേണ്ടതില്ല. വിശപ്പുമാറ്റാനെങ്കിലുമുള്ള വഴികള്‍ ഉണ്ടാക്കിക്കൊടുക്കണം. അത് അവര്‍ അര്‍ഹിക്കുന്നുണ്ട്. അങ്ങനൊരു വഴി തുറന്നുകൊടുക്കാന്‍ കായികമന്ത്രാലയത്തിന് ബാധ്യതയുമുണ്ട്.
അവരെ സഹായിക്കാന്‍ അധികൃതര്‍ ഇനിയും വിമുഖത കാട്ടിയാല്‍ ദാരിദ്രം കൂടുതല്‍ നിഷ ഷെട്ടിമാരുടെ ശരീരത്തിന് വിലയിടീ‍യ്ക്കും. അങ്ങനെവന്നാല്‍ തലകുനിക്കേണ്ടത് കായികഭാരതം തന്നെയാണ്.

***

ഈ പോസ്റ്റുകൊണ്ട് യാതൊരു പ്രയോജനവുമുണ്ടാവില്ലെന്ന് എനിക്ക് നന്നായറിയാം. ആകെയുള്ളത് നിഷ ഷെട്ടിക്കായി ഇത്രയെങ്കിലുമെനിക്ക് ചെയ്യാനായല്ലോ എന്ന തൃപ്തി മാത്രം. ഈ ചവറ് വായിച്ച എന്റെ വായനക്കാര്‍ക്ക് എന്തെങ്കിലും പ്രയോജനം വേണ്ടേ? വേണം! സാനിയ മിര്‍സയുടെ നല്ലൊരു ചിത്രം ഞാന്‍ നിങ്ങള്‍ക്ക് സമ്മാനിക്കാം. അനുഭവിക്കൂ...

Comments

Pongummoodan said…
ഈ പോസ്റ്റുകൊണ്ട് യാതൊരു പ്രയോജനവുമുണ്ടാവില്ലെന്ന് എനിക്ക് നന്നായറിയാം. ആകെയുള്ളത് നിഷ ഷെട്ടിക്കായി ഇത്രയെങ്കിലുമെനിക്ക് ചെയ്യാനായല്ലോ എന്ന തൃപ്തി മാത്രം. ഈ ചവറ് വായിച്ച എന്റെ വായനക്കാര്‍ക്ക് എന്തെങ്കിലും പ്രയോജനം വേണ്ടേ? വേണം! സാനിയ മിര്‍സയുടെ നല്ലൊരു ചിത്രം ഞാന്‍ നിങ്ങള്‍ക്ക് സമ്മാനിക്കാം. അനുഭവിക്കൂ...
Shino TM said…
നന്നായെടാ നിന്റെ പോസ്റ്റ്‌ ഒരു കൊടുങ്ക്കാട്ടയിരുനെങ്കില്‍ .....
riyavins said…
ചെട്ടാ... ഫൊട്ടൊസ് ഇനിയും ആകാമയിരുന്നു...........
ഹരിയേട്ടാ പോസ്റ്റ്‌ കലക്കി. (വായിച്ചോ ആവോ)

കാരണം ശ്രദ്ധ മുഴുവന്‍ പടത്തില്‍ ആയി പോയി, ക്ഷമീര്.
ഒരെണ്ണത്തില്‍ നിര്‍ത്തി കളഞ്ഞല്ലോ എന്ന വിഷമം മാത്രമേ ഉള്ളു.
ഹോക്കി ക്യാപ്റ്റനെ അറിയില്ലേ? നമ്മടെ പെരുന്നക്കാരന്‍ ധനരാജ്‌ പിള്ള.!

പോങ്ങ്സ്‌, പോസ്റ്റ്സ്‌ കലക്കീസ്‌!
മാധ്യമങ്ങള്‍ ക്രിക്കറ്റില്‍ നിന്ന് പിന്മാറേണ്ടേ പോങ്ങേട്ടാ....അതും പുരുഷ ക്രിക്കറ്റിന്റെ...വനിതാ ക്രിക്കറ്റിന് പോലും മീഡിയാ പബ്ലിസിറ്റി കുറവാണ്... പിന്നയല്ലേ മറ്റ് കായിക മേഖലയിലേക്ക് ശ്രദ്ധ.....

ബിസിസിഐയ്ക്ക് ക്രിക്കറ്റിനെ വളര്‍ത്താന്‍ കഴിഞ്ഞത് പോലെ മറ്റൊരു കായിക മേധാവികള്‍ക്കും അവരുടെ കളിയെ വളര്‍ത്താനായിട്ടില്ല...

ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ ബാഴ്സലോണ സന്ദര്‍ശനവും, യൂത്ത് വോളിബോള്‍ ടീമിന്റെ മത്സരങ്ങളും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കാണുന്പോഴാണ് ഒരു സന്തോഷം......
ധനരാജ് പിള്ളയൊക്കെ മാറിയിട്ട് കാലം കുറെയായി മാഷേ......
പോങ്ങൂ,
നല്ല പോസ്റ്റ്...ആശംസകള്‍...
Anonymous said…
ഇന്നലെ ടീവീ ന്യൂസില്‍, കൊച്ചീയില്‍ നടന്ന മിസ് കേരള മത്സരത്തിനു വന്നവളുമാര്‍ ടീ.വി. ക്യാമറ കണ്ടപ്പോള്‍ ഉടുത്ത തുണീയോടെ (തുണി ഉടുത്തിരുന്നു!) നീന്തല്‍ കുളത്തിലേക്ക് ഒരു ചാടുന്നു, എന്നിട്ട് കുളീച്ചു കേറി ഒരു വരവ് (പരിമള സോപ്പ് തേച്ചില്ല എന്ന ഒരു കുറവേ ഉണ്ടായുള്ളൂ, ക്യാമറാമാന്‍ കൂടെ ചാടുന്ന പോലെയുള്ള നയനഹാരിയായ കാഴ്ചകള്‍ തന്നെ)..ഹാ.. എന്തൊരു കേമന്‍ മത്സരം... ഇതൊക്കെയല്ലേ കണ്ട് നാം തഴമ്പിക്കുന്നത്... നാഷനല്‍ മീറ്റില്‍ മെഡലുള്ള നിഷക്ക് എന്തുകൊണ്ട് ഗവണ്‍മ്മെന്‍റ് ജോലി ലഭിച്ചില്ല എന്നാണ് മാധ്യമങ്ങള്‍ ആദ്യം അന്വേഷിക്കേണ്ടത്... ഹോക്കിയും 1986-90 കാലത്തിനു ശേഷം അത്ലറ്റിക്സും തലപ്പത്തിരിക്കുന്നവര്‍ തന്നെ തല്ലിപ്പൊളിച്ച കഥയൊക്കെ നമുക്ക് അറിയാവുന്നതല്ലേ...കായിക താരങ്ങളുടേതുള്‍പ്പെടെ അശ്ലീല പടങ്ങള്‍ തിരഞ്ഞ് പോകുന്ന മാധ്യമങ്ങള്‍ തന്നെയല്ലേ, വെടിയും പടയും ബലാത്സംഗവും വാര്‍ത്ത്കളില്‍ സെന്‍സേഷനലൈസ് ചെയ്യുകയും സീരിയലുകളാക്കി നമ്മളെ രോമാഞ്ചമണിയിക്കുകയും ചെയ്യുന്നത്...ഇത് തൊണ്ണൂറുകളില്‍ ഇംഗ്ലീഷ് ടാംബ്ലോയ്ഡ് പത്ര തന്ത്രം കോപ്പിയടിച്ച ചില പത്രകച്ചവടക്കാര്‍ തുടങ്ങി വെച്ചതാണ്. ദൃശ്യമാധ്യമങ്ങളും ആശയ ദാരിദ്ര്യം മൂത്ത് ഇതു തന്നെ ഇപ്പോള്‍ പരിപാടി....അനാവശ്യ രംഗങ്ങള്‍ കോര്‍ത്തിണക്കിയ കുറെ സിനിമാപ്പാട്ടുകള്‍ക്കും ഈ തകര്‍ച്ചയില്‍ പങ്കുണ്ട്...ടീവീ എന്നാല്‍ സിനിമയല്ല എന്ന് പറഞ്ഞുരാന്‍ ശശികുമാര്‍ മടങ്ങി വരണം.... കേരളത്തിലെ ഏതെങ്കിലും മൂന്ന് മാധ്യമങ്ങള്‍ ചെയ്യേണ്ട ജോലി ഉത്തരവാദിത്തമായി ചെയ്താല്‍ ഈ സെന്‍സേഷന്‍ കൊതി തീരും, ആരു ചെയ്യാന്‍....
തികച്ചും സങ്കടകരമായ അവസ്ഥയാണ്‌ . ജീവിക്കാന്‍ വേണ്ടി പല ജോലികളും ചെയ്യുന്ന കായിക താരങ്ങളെ കുറിച്ച് ഇതിനു മുന്‍പും വാര്‍ത്ത വന്നിട്ടുണ്ട്. പക്ഷെ ഇത് ആദ്യമായിട്ടാണ്.
പൊങ്ങൂ, പ്രസക്തമായ വിഷയം ശക്തമായ ഭാഷയില്‍ അവതരിപ്പിച്ചതിന് നന്ദി. കാമം കരഞ്ഞുതീര്‍ക്കാന്‍ സാനിയയുടെ വീട്ടില്‍ ചില ഊളന്‍‌മാര്‍ അതിക്രമിച്ചുകയറിയപ്പോള്‍ അത്‍ റിപ്പോര്ട്ട് ചെയ്യാനും ഫോളൊ അപ്പിനും മാദ്ധ്യമങ്ങള്‍‌ തമ്മില്‍ എന്തായിരുന്നു മത്സരം! രാജ്യത്തെ തന്നെ മികച്ച കായികതാരങ്ങളില്‍ ഒരാളായിരുന്ന് നിഷ ഷെട്ടിയുടെ ദുര്‍ഗതി ഇപ്പോള്‍ തന്നെ മാദ്ധ്യമ സമൂഹവും അതുകൊണ്ടുതന്നെ പൊതുസമൂഹവും മറന്ന് തുടങ്ങിയിരിക്കുന്നു.

പിന്നെ.. പൊങ്ങുവിന്‍റെ വായനക്കാര്‍ അധികവും എന്നേപ്പോലെ സദാചാരത്തില്‍ കണിശക്കാരായതിനാല്‍ ആ ഫോട്ടോ ഒഴിവാക്കാമായിരുന്നു. By the way.. ഇത്തരം കിടിലം പടം‌സ് മൊത്തമായി കിട്ടുന്ന സൈറ്റ് ഏത് മച്ചൂ :)
nandakumar said…
നിഷ ഷെട്ടി, മാധ്യമങ്ങളും പുറം ലോകവും അറിയുന്ന ആദ്യത്തെ വാര്‍ത്തയാകും. അതിനപ്പുറവും പലതുമുണ്ടെന്നാണ് കരുതേണ്ടത്. കായികകേരളത്തിനും ഇന്ത്യക്കും സംഭാവന ചെയ്ത പല താരങ്ങളും ഇന്ന് മേല്‍ക്കൂര മറക്കാന്‍ കഴിയാതെ താരകങ്ങളെ നോക്കി കിടന്നുറങ്ങുന്ന വാര്‍ത്ത പലപ്പോഴും പത്രങ്ങളില്‍ വരുന്നുണ്ട്. കായിക മന്ത്രാലയത്തിനോ അധികൃതര്‍ക്കോ മാത്രമല്ല അക്കാര്യങ്ങളില്‍ അശ്രദ്ധ, സാ‍ധാരണ ജനത്തിനു പോലുമില്ല.അതുകൊണ്ടല്ലേ സ്പോര്‍ട്ട്സ് പ്രേമികളും ജനങ്ങളും സോര്‍ട്ട്സ് പേജിലും മാസികകളിലും സ്പോര്‍ട്ട്സ് താരങ്ങളുടെ ഗ്ലാമര്‍ ചിത്രങ്ങള്‍ മാത്രം തിരയുന്നത്. എപ്പോഴും വിജയിച്ചു നില്‍ക്കുന്നവനുകൂടെയേ മാധ്യമങ്ങളും ജനങ്ങളും കാണു. ഒന്നുമില്ലാത്തവന്റെ കൂടെ ആരു നില്‍ക്കാന്‍ :(
എനി വേ.. ഒരു തുടര്‍ചിന്തക്കു പോങ്ങുവിന്റെ പോസ്റ്റ് ഉപകാരമായെങ്കില്‍...
നിനക്കൊരു ഹഗ്ഗ്...
Anonymous said…
താങ്കളുടെ നിരീക്ഷണം വളരെ സത്യമാണ് ...
വളരെയധികം സങ്കടകരമായ അവസ്ഥ...
കുതിച്ചുയരുന്ന ഭാരതത്തിന്റെ അതി സങ്കീര്‍ണമായ
മുഖം ..വിഭിന്ന ചുറ്റുപാടുകളില്‍ നില്‍ക്കുന്ന സ്ത്രീ ജന്മങ്ങള്‍
പ്രസക്തമായ ചോദ്യങ്ങള്‍ ,ഉത്തരങ്ങള്‍ .....
പിന്നെയി നിസ്സഹായാവസ്ഥയും ........

രശ്മി മേനോന്‍
“പോങ്‌സ്,

കാലിക പ്രസക്തിയുള്ളതും കാര്യമാത്ര പ്രസക്തവുമായ പോസ്റ്റ്...നന്ദി..ആശംസകൾ!
കലക്കി പോങ്ങൂ...
കായിക രംഗത്ത്‌ മാത്രമാണോ എല്ലാ മേഖലയിലും ഇല്ലേ പരാജിതർ ആയവർ. വേശ്യാവൃത്തി തൊഴിലാക്കിയവർ മുഴുവൻ മറ്റ്‌ ജീവിത വഴികളെല്ലാം അടഞ്ഞിട്ടാണ് ഇതിനിറങ്ങിയത്‌ എന്ന് വിശ്വാസം എനിക്കില്ല.പണമുണ്ടാക്കാനുള്ള എളുപ്പവഴിയായി ഇതിനെ കാണുന്നവരില്ലെ?. വർത്തമാനകാല ഭാരതീയ സാഹചര്യത്തിൽ നിഷയെപ്പോലെ ഒരാൾക്കു ജീവിക്കാൻ മറ്റ്‌ തൊഴിലുകളൊന്നും കിട്ടിയില്ല എന്നു കരുതുന്നതു മൗഠ്യമാണ്. നമുക്ക്‌ ഏതു വഴി വേണം എന്നു തിരഞ്ഞെടുക്കുന്നത്‌ ആത്യന്തികമായി നമ്മൾ തന്നെയല്ലേ.ഒരു വഴി അടഞ്ഞാൽ മറ്റ്‌ നൂറു വഴികൾ തുറക്കുമെന്നല്ലേ.... ജീവിക്കാൻ നിഷ തിരഞ്ഞെടുത്ത വഴി ശരിയായില്ല. അതിന്റെ എല്ലാ പാപഭാരവും സമൂഹത്തിന്റെയും സർക്കാരിന്റെയും തലയിൽ കെട്ടിവെയ്ക്കുന്നത്‌ ശരിയല്ലെന്നാണ് എന്റെ പക്ഷം.
പോങ്ങേട്ടാ......

ആ സാനിയാ മിര്‍സയുടെ പടം മാത്രം ഞാനെടുത്തു...

ഇനി ദീപികേടെ പടം കൂടെ പോസ്റ്റണേ......

അക്ഷരങ്ങളിലെ അഗ്നി കെടാതിരിയ്ക്കട്ടെ,മനസ്സിലെയും


സസ്നേഹം......
പോങ്ങൂ.....
ക്രിക്കറ്റിന്റെ രാഷ്ട്രീയം വേറെയാ.
കയ്യില്‍ കാശില്ലേല്‍ കായികതാരമായാലും സിനിമാ താരമായാലും അകത്തുകിടക്കും, സംഗതി അനാശ്യാസ്യമാണേല്‍.
സാമിയ മിര്‍സക്ക് കാണിക്കാന്‍ ഷഡ്ഡിമാത്രമല്ലെന്നാ തോന്നുന്നത്, അല്ലേല്‍ ഷഡ്ഡികാണിച്ച് പലരും രക്ഷപ്പെടണ്ടേ.
എന്നേ ആരും നോക്കുന്നില്ലേന്നു പറഞ്ഞ് നിങ്ങടെ നാട്ടുകാരി(?) അഞ്ജു പണ്ട് അലച്ചു വിളിച്ചത് കേട്ടില്ലായിരുന്നോ?
ഏതായാലും ചിത്രത്തിനു നന്ദി.
Anuroop Sunny said…
പ്രോത്സാഹനം കൊടുത്താല്‍ രാജ്യാന്തരതലത്തിലേക്ക് വളരുമായിരുന്ന കായികതാരങ്ങള്‍ നേരിടുന്ന അവഗണനകള്‍ ശ്രദ്ധയില്‍ കൊണ്ടുവന്നത് അഭിനന്ദനാര്‍ഹം തന്നെ. എങ്കിലും ഒരു കാര്യം,ക്രിക്കറ്റിനെ വളര്‍ത്തിയത് മാധ്യമങ്ങളും വ്യവസായ ലോബിയും മാത്രമാണെന്ന്‌ പറയുന്നതില്‍ കാര്യമില്ല. ക്രിക്കറ്റ് എങ്ങനെ ഇത്രത്തോളം വളര്‍ന്നു എന്ന് നമ്മള്‍ ചിന്തിക്കണം. സ്ഥിരം തോറ്റുതൊപ്പിയിട്ട് പരമ്പരകള്‍ പൂര്‍ത്തിയാക്കി വന്നാല്‍ നമ്മുടെ ക്രിക്കറ്റിനെ ആര് മൈന്‍ഡ് ചെയ്യും. വിജയങ്ങളാണ്‌ അംഗീകാരത്തിനാധാരം. ആഗോള തലത്തില്‍ ത്രിവര്‍ണ്ണപതാക ആദരിക്കപ്പെടാന്‍ ഇടയായ എല്ലാ കായികവിനോദങ്ങള്‍ക്കും തത്തുല്യമായ പരിഗണന രാജ്യത്തുകിട്ടിയിട്ടുണ്ട്. ഹോക്കി മിന്നിക്കത്തി നിന്ന കാലത്ത് അതിലെ കളിക്കാര്‍ താരങ്ങള്‍ തന്നെയായിരുന്നു. എന്നാല്‍ എതിരാളിയുടെ വലകുലുക്കാന്‍ അവര്‍ക്ക് കഴിയാതെ വന്നപ്പോള്‍ ഹോക്കിയെ ജനം കൈവിട്ടു. 1983 ലെ ലോകകപ്പ് വിജയത്തോടെ ജനം ഹോക്കിയെ കൈയ്യൊഴിഞ്ഞു. നാണംകെട്ട് തിരിച്ചുവരുന്ന ഫുട്ട്ബോള്‍,ഹോക്കി ടീമുകളുടെ വാര്‍ത്ത എങ്ങനെ നമുക്ക് മത്തങ്ങാ മുഴുപ്പില്‍ കൊടുക്കാനാകും? എങ്കിലും അര്‍ഹമായ പരിഗണനയെങ്കിലും അവര്‍ക്ക് നല്‍കേണ്ടിയിരിക്കുന്നു.
സാനിയ മിര്‍സയുടെ ചിത്രത്തിനു നന്ദി
ബഷീർ said…
പൊങ്ങുമ്മൂടൻ എഴുതിയ പോലെ ഇത്തരം പ്രതിഷേധവും പ്രതികരണവുമൊക്കെ മിക്കപ്പോഴും ചായക്കോപ്പയിലെ കൊടുങ്കാറ്റായി അവസാനിക്കുകയാ‍ണുണ്ടാവുക. എങ്കിലും ഒരു ഐക്യദാർഢ്യമെങ്കിലും ആവുമല്ലോ..അത്രമാത്രം.. ജെട്ടി മിർസയുടെ ചിത്രം ആ‍വശ്യക്കാർക്ക് വേണ്ടി പ്രദർശിപ്പിച്ചിട്ടുമുണ്ടല്ലോ :)

അഭിനന്ദനങ്ങൾ
This comment has been removed by the author.
പൊങ്ങും ഭായി ,
ഞാന്‍ പ്രദീപ്‌ ആണ് ഓര്‍ക്കുന്നുണ്ടോ ?? ഭായി പുതിയ പോസ്റ്റ്‌ വായിച്ചു , എന്നാ " അലക്കാ " ഭായി അലക്കുന്നത് .തോന്ന്യാസ്സിയുടെ ഒരു കമന്‍റ് ഞാന്‍ കോപ്പി അടിക്കുവാണ്. "അക്ഷരങ്ങളിലെ അഗ്നി കെടാതിരിയ്ക്കട്ടെ,മനസ്സിലെയും ".

തുടരൂ
പോങ്ങുമ്മൂടാ..
ഈ പ്രതികരണം അസ്സലായി. തികച്ചും അവസരോചിതം, മാത്രമല്ല അങ്ങിനെ ഒരു വാര്‍ത്ത ടിവീയിലും പത്രത്തിലും(?) വന്നതിനു ശേഷം ബ്ലോഗില്‍ ആരും അത് പരാമര്‍ശിച്ചുകണ്ടില്ല. മരിക്കാത്ത മനസാക്ഷിക്ക് നന്ദി.
ഗംബ്ലീറ്റ് ഓട്ടോ

ഈ ബ്ലോത്രത്തിന്റെ ഒരു കാര്യം!!! ഒരു മുന്‍ കായിക താരം ജീവിതദുരിതം കൊണ്ട് തെറ്റായ വഴിയില്‍ പോയതിനെക്കുറിച്ച് ദു:ഖിക്കുകയും അധികൃതരെ വിമര്‍ശിക്കുകയും ചെയ്യുന്ന പോസ്റ്റില്‍ വന്ന് ”ആശംസകള്‍“ പറഞ്ഞിരിക്കുന്നു. എനിക്ക് വയ്യേ!!!!... എന്തിനാണാവോ ഈ ആശംസ.. :)
പോസ്റ്റ് വായിച്ചു നോക്കിയിട്ടെങ്കിലും ഒന്നു കമന്റ് ആശാനെ.. ചുമ്മാ വെറുതെ ആശംസിക്കാതെ...
തികച്ചും പ്രസക്തമായ പോസ്റ്റ്.കായിക ലോകത്തിത് പുതിയതൊന്നുമല്ല.മറ്റുചില മിടുക്കുകള്‍ കൂടിയുണ്ടങ്കിലേ ജീവിക്കാനൊക്കു.നാഷണലില്‍ ,വെള്ളി നേടിയവള്‍ ഈഗതിയിലായതില്‍ എന്തോ ,വിശ്വസിക്കാനാവുന്നില്ല.നാഷണലില്‍ പങ്കെടുത്തു എന്ന ഒറ്റകാരണത്താല്‍,ക്ളാസ്സ് 3 തസ്തികയില്‍ ജൊലിചെയ്യുന്ന റെയിവേ ജീവനക്കാരെ അറിയാം .ശ്ക്തമായൊരു അസ്സോസിയേഷന്‍ ഉണ്ടന്നുപറയുന്നു.
എന്തോ..എന്തരോ..?
Anonymous said…
ജട്ടി ന്ന് ഒക്കെ കണ്ടപ്പോ ചാടിക്കേറി വന്നതാ.. ജട്ടിക്ക് എതിരായിരുന്നല്ലേ..
cherupushpam said…
very good post...
Anonymous said…
Check this one

http://www.youtube.com/watch?v=OQVE3D1QHJo
Unknown said…
പോങ്ങ്സേട്ടാ ആ പോട്ടം ഞാൻ എടുത്തൂട്ടോ
അല്ല ഇനി വേണ്ട് ഓളെ വിചാരിച്ചിട്ടും ബല്യ കാര്യമൊന്നുമില്ല
Unknown said…
സാനിയയെയും ക്രിക്കറ്റിനെയും തള്ളിപ്പറഞ്ഞു മാത്രമെ നിഷയെ സഹായിക്കാൻ കഴിയൂ എന്നുണ്ടോ?

സാനിയക്കുള്ളത് സാനിയക്കും നിഷയ്ക്കുള്ളത് നിഷയ്ക്കും ലഭിക്കട്ടെ. മറ്റുള്ളവയ്ക്ക് അമിതപ്രശസ്തി ലഭിച്ചു അത് കാരണം നിഷയ്ക്ക് അർഹിക്കുന്ന പ്രാധാന്യം കിട്ടിയില്ല എന്ന രീതിയിൽ അവതരിപ്പിക്കുന്നതിനു പകരം നിഷയ്ക്ക് അർഹിക്കുന്ന അംഗീകാരം ലഭിച്ചില്ല എന്ന പോയിന്റിൽ മാത്രം ഊന്നിയിരുന്നെങ്കിൽ പോസ്റ്റ് ഒന്നൂടെ അർഥവത്തായേനെ..

“മറ്റൊരു കായിക ഇനത്തിനും ഇന്ത്യയിലിനി ക്രിക്കറ്റിനുമേളില്‍ വളരാനാവില്ല.“

ആവണം എന്നു നിർബന്ധം വലതുമുണ്ടോ? ഇതു സ്ഥിരം പല്ലവിയാണ്. ഹോക്കിയും ക്രിക്കറ്റും ഒന്നും ഇന്ത്യയിൽ വളരാൻ സാധിക്കാത്തത് ക്രിക്കറ്റ് മൂലമാണെന്ന്. ഉണ്ടയാ‍ണ്. കൊച്ചുരാജ്യമായ ഇംഗ്ലണ്ടിനു ക്രിക്കറ്റും ഹോക്കിയും ഫുട്ബോളും എല്ലാം ഉണ്ട്.

ഇന്ത്യയുടെ ദേശീയഗെയിംസ് ആണെന്ന് കരുതി ഹോക്കി കണ്ട് കൊടുക്കാൻ എന്റെ ടിങ്കുമോൻ പോലും പോവില്ല. മൂന്ന് മണിക്കൂർ സമയം ഉണ്ടെങ്കിൽ ഞാനിരുന്ന് നല്ല ഒരു റ്റ്വെന്റി റ്റ്വെന്റി കാണും.

ഓരോ സ്പോർട്സിനും ഗെയിംസിനും അതിന്റേതായ ആരാധകരും കാണും. അതിഷ്ടമുള്ളവർ അതു കാണും. ആരും ഒന്നും കണ്ടൊ താരങ്ങളെ ഓറ്ത്തോ ഒന്നും സഹായിക്കാൻ പോണില്ല...

ഏതു ഫീൽഡിലാണെങ്കിലും ഇന്നത്തെ ലോകത്ത് സൌന്ദര്യം ഒരു ആഡഡ് അഡ്വാന്റേജ് ആണ്. ആക്സപ്റ്റ് ഇറ്റ്.
സാനിയക്ക് ഗ്ലാമർ ഉണ്ട്. അത് അവരു പ്രദർശിപ്പിക്കുന്നുണ്ട്. മാധ്യമങ്ങൾ അതു കവർ ചെയ്യുന്നുണ്ട്. എല്ലാരും അത് ആസ്വദിക്കുകയും ചെയ്യുന്നുണ്ട്. സോ വാട്? എനിക്കതില്ല എന്നു കരുതി ഉള്ളവര് അത് പ്രദർശിപ്പിച്ചു പ്രശസ്തി നേടുന്നതിൽ എനിക്കു യാതൊരു വിരോധവും ഇല്ല. പാട്ടു പാടാനും ചിത്രം വരക്കാനും ഒക്കെ ചിലർക്ക് പ്രകൃതി കഴിവു കൊടുത്ത പോലെ ചിലർക്ക് സൌന്ദര്യവും കൊടുത്തിട്ടുണ്ട്. എന്താ ചെയ്യാ വേൾഡ് ഈസ് അൺഫെയർ... എവരിബഡി ഹാസ് റ്റു ലിവ് ദേർ ലൈഫ്...
അപ്പോ കാല്‍വിന്‍ പറഞ്ഞു വരുന്നതെന്താന്നു വെച്ചാല്‍, വേശ്യാവൃത്തിക്കു ഇറങ്ങിപുറപ്പെടേണ്ടി വന്ന ( തെണ്ടാനും, വേശ്യയാവാനും പോകേണ്ടി വരുന്ന ഇനി വരുന്ന) നിഷയോ അല്ലെങ്കില്‍ മറ്റനേകം കായിക പ്രതിഭകളേയോ കുറിച്ചോ നമ്മളൊരുവട്ടം പോലും മാനുഷികമായി ചിന്തിക്കേണ്ടതില്ലാന്ന്!!, ജീവിക്കാന്‍ പാകമില്ലാത്ത, കിടക്കാന്‍ കൂരയില്ലാത്ത പഴയ കായിക പ്രതിഭകളെയോര്‍ത്ത് നമ്മളാരും അലോസരപ്പെടണ്ട, പ്രതികരിക്കേണ്ട പകരം ടി വിയില്‍ ട്വൊന്റി ട്വൊന്റിയും കണ്ടിരിക്കാം സാനിയയുടെ ഗ്ലാമറും കാണാം ( അല്ലാ, സൌന്ദര്യം എന്നു പറഞ്ഞാല്‍ ആഡഡ് അഡ്വാന്റേജ് ആണല്ലോ!!)

മനുഷ്യത്വം..ഫൂഊഊഊഊഊ!!!!
അല്ലേ കാല്വിനേ??!!
Anonymous said…
ജട്ടി എന്ന് കേട്ടപ്പോള്‍‍ തോന്നിയത് ബെർലിയുടെ പോസ്റ്റാണെന്നാ.

ഇവള്‍‍ വേശ്യാ വൃത്തിക്കല്ലാതെ തൂപ്പ് പണിക്കെങ്ങാനും പോയിരുന്നെങ്കില്‍‍ .........
Unknown said…
ക്രിക്കറ്റിനെയും സാനിയയെയും കാണാതെയും ആസ്വദിക്കാതെയും ഇരുന്നാൽ മാത്രമേ സന്തോഷിനു മനുഷ്യത്വം എന്ന വികാരം മനസിൽ വരൂ എങ്കിൽ അങ്ങനെ ആയിക്കോട്ടെ. പക്ഷേ എല്ലാവരും അങ്ങനെയാണെന്ന് കരുതരുത്.
Unknown said…
ഒറ്റ വാചകത്തിൽ പറഞ്ഞാൽ നിഷ എന്ന വ്യക്തിക്ക് അർഹമായ ഏതെങ്കിലും അംഗീകാരം ലഭിച്ചില്ലെങ്കിൽ അതിനെക്കുറിച്ചു മാത്രം പരിഗണിച്ച് അതിനനുസരിച്ച് പ്രതികരിക്കുകയാണ് വേണ്ടത്. അല്ലാതെ സാനിയയുടെ തുണിയുടെ വലിപ്പവുമായാണ് അത് ബന്ധപ്പെട്ട്കിടക്കുന്നത് എന്നല്ല ചിന്തിക്കേണ്ടത്.
@ cALviin
സാനിയയുടെ തുണിയുടെ വലിപ്പം എന്നെ സംബന്ധിച്ചൊരു വിഷയമേയല്ല സാര്‍.സാനിയയും ക്രിക്കറ്റും സാന്ദര്‍ഭികമായും മറ്റു വിഷയവുമായി കമ്പയര്‍ ചെയ്തുമാണ് ഈ പോസ്റ്റില്‍ വന്നിരിക്കുന്നത് എന്നാണ് എനിക്കു മനസ്സിലായത്. നിഷ എന്നൊരു വ്യക്തിയും മറ്റു പോപ്പുലര്‍ കളിക്കാരും മാധ്യമങ്ങളില്‍ വരുന്ന വ്യത്യാസത്തെ പറ്റി സൂചിപ്പിച്ചതായിരുന്നു അത്.

(എന്തു ചെയ്യാം എനിക്ക് ഗ്ലാമര്‍ എന്നൊരു ആഡഡ് അഡ്വാന്റേജ് ഇല്ലാതെപോയി..സാമൂഹ്യ പ്രതിബന്ധതാ-പ്രതികരണങ്ങളേയും, മനുഷ്യത്വത്തേയുമൊക്കെ ആഡഡ് അഡ്വാന്റേജ് ആയി കണക്കാക്കാന്‍ പറ്റുമോ??)
@kalvin
സുഹ്രുത്തെ, “മറ്റൊരു കായിക ഇനത്തിനും ഇന്ത്യയിലിനി ക്രിക്കറ്റിനുമേളില്‍ വളരാനാവില്ല.“
എന്ന് താങ്കൾ പറഞ്ഞല്ലൊ, ഇന്ത്യയിൽ ക്രിക്കറ്റ് വളർന്നതു റ്റി വി യിൽ മത്രം ആണു എന്ന സത്യം താങ്ക്ല് വിസ്മരിക്കരുത്. വളന്നതു ക്രിക്കറ്റ് അല്ല താരങ്ങളാണ്. ലൊകതു എറ്റവും സമ്പന്നമായ BCCI അവരുടെ വർഷിക വരുമാനതിന്റെ ഒരു % മാറ്റി വച്ചാൽ പൊലും നമ്മുടെ പഴയ കയിക താരങ്ങ്ലെ സഹായിക്കൻ കഴിയുമല്ലൊ!!!!!!!


പിന്നെ സനിയ,ദീപിക തുടങ്ങിയവരുടെ കാര്യം ഇവർ ഉള്ള ഗ്ലാമർ കാണിചൊട്ടെ പക്ഷെ ബസ്സിലും ട്രെയ്നിലും സ്ത്രീകൽ പ്രത്യെകം സ്തലം ആവശ്യപ്പെടുന്ന ഈ നാട്ടിൽ celebrities ന്റെ വൾഗർ ആയ വസ്ത്രധാരണം എത്ര മാത്രം ഉചിതം ആണെന്നു താങ്കൾക്കു മനസ്സിലാക്കാമല്ലൊ അല്ലെ?????
സിനിമകൾ കീറി മുരിചു കണ്ടു എ സർറ്റിഫികറ്റ് കൊടുക്കുന്ന നമ്മുടെ സെൻസർ ബോർഡ് എവരുടെ ഒക്കെ കളികൾക്കു എന്തു സർട്ടിഫിക്കറ്റ് കൊടുക്കും???????
എതെങ്കിലും റ്റെന്നിസ് മാച്നു മുൻപു
restricted to 18+ എന്ന ഒരു ബനർ ആരെങ്കിലും കണ്ടിട്ടുണ്ടൊ??????


anyway, we cud nt make any change, but we could protest
hats of to hari ettan
keep going mann
ഇതിപ്പോ പണ്ട് അഫ്ഗാനിസ്ഥാന്റെ ഒരു വനിതാ അത്‍ലറ്റ് പര്‍ദ്ദ സ്റ്റൈലില്‍ വേഷം ധരിച്ച് ഒളിംമ്പിക്സില്‍ ഓടിയത് പോലെ ഇവര്‍ കളിക്കണമെന്നാണോ പറഞ്ഞ് വരുന്നത്?

കളിക്കാരുടെ കേളി മികവ് പോലെ വസ്ത്രത്തിനും ഉണ്ട് മത്സരങ്ങളില്‍ അതിന്റേതായ സ്ഥാനം എന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍ .......

സാനിയയ്ക്കെതിരെ ഇടയ്ക്ക് ഫത്‍വ ഇറക്കിയിരുന്നല്ലോ.....
This comment has been removed by the author.
സാനിയക്കുള്ളത് സാനിയക്കും നിഷയ്ക്കുള്ളത് നിഷയ്ക്കും ലഭിക്കട്ടെ. മറ്റുള്ളവയ്ക്ക് അമിതപ്രശസ്തി ലഭിച്ചു അത് കാരണം നിഷയ്ക്ക് അർഹിക്കുന്ന പ്രാധാന്യം കിട്ടിയില്ല എന്ന രീതിയിൽ അവതരിപ്പിക്കുന്നതിനു പകരം നിഷയ്ക്ക് അർഹിക്കുന്ന അംഗീകാരം ലഭിച്ചില്ല എന്ന പോയിന്റിൽ മാത്രം ഊന്നിയിരുന്നെങ്കിൽ പോസ്റ്റ് ഒന്നൂടെ അർഥവത്തായേനെ.......

ഇവിടെ കാല്‍വിനോട് യോജിക്കുന്നു ...

പൊങ്ങ്സ്..പറയാതെ നിവൃത്തിയില്ല..ബൂലോകത്തെ വിഴുപ്പലക്കലിന്റെയും പുറം ചൊറിയലിന്ടേയും ഇടയില്‍ ഇതൊരു നല്ല പോസ്റ്റ്‌ ആണ്...എന്ന് വച്ചാല്‍ വളരെ നല്ല പോസ്റ്റ്‌..നന്ദി
പ്രിയ പോങ്ങേട്ടാ.....
ഇത് രാമായണ മാസമാ ..എന്നെപ്പോലത്തെ ക്രോണിക്‌ അല്ലാത്തെ ബാച്ചിലേര്‍സിന്റെ 'വൃതം' ഇതൊക്കെ കാണുന്നതോടെ "ചീറ്റിപ്പോയത് " തന്നെ...
Unknown said…
|santhosh|സന്തോഷ്| ,


(എന്തു ചെയ്യാം എനിക്ക് ഗ്ലാമര്‍ എന്നൊരു ആഡഡ് അഡ്വാന്റേജ് ഇല്ലാതെപോയി..സാമൂഹ്യ പ്രതിബന്ധതാ-പ്രതികരണങ്ങളേയും, മനുഷ്യത്വത്തേയുമൊക്കെ ആഡഡ് അഡ്വാന്റേജ് ആയി കണക്കാക്കാന്‍ പറ്റുമോ??)

തീർച്ചയായും. :)
Ithu bharathamalle... NIshamarkkalla, Saniyamarkkanu ennum pakittu...!

Manoharam, Ashamsakal...!!!
Unknown said…
സാനിയ മിര്‍സയുടെ തുട കാണിച്ചു ഹിറ്റ് കൂടുന്ന വീരാ........
സ്പോര്‍ട്സ് മാന്‍ സ്പിരിറ്റ്‌ ഇല്ലാത്ത ദുഷ്...........


ഈ ഹര്‍ഭജനും ധോണിയും പത്മശ്രീ വാങ്ങാന്‍ നില്‍ക്കാതെ പരസ്യം പിടിക്കാന്‍ പോയ നാടല്ലെ?
ഇതിലപ്പുറവും നടക്കും, .
kunjettans said…
kollam.... I'm waiting for your next posting..
kunjettans said…
kollam.... I'm waiting for your next posting..
SUNISH THOMAS said…
u said it....!!!
congrats....!!!
എല്ലാം സമ്മതിക്കുന്നു ജോലി കിട്ടാമായിരുന്നു.. പക്ഷെ ജീവിക്കാന്‍ ഇതേ മാര്‍ഗമുള്ളു എന്ന് പറയുന്നതിനോട് എനിക്ക് യോജിക്കാനാവില്ല..ജീവിക്കാന്‍ വേറെ എത്രയോ സ്ത്രീകള്‍ കൂലിപ്പണി എടുത്തും വീട്ടു ജോലിയെടുത്തും ജീവിക്കുന്നു!!!
HAREESH said…
ഞാൻ ഒരു കമന്റ്‌ എഴുതണമെന്നാ വിചാരിച്ചതു.പക്ഷെ ഒരു പോസ്റ്റായിട്ടിടുന്നു.ഇതും കൂടി ...
http://www.ottakkannan.co.cc/2009/08/blog-post.html
ഷിജു said…
മാഷേ,
ഇപ്പോഴാ ഇതുവഴി വരാന്‍ പറ്റിയത്, വളരെയധികം ചിന്തിപ്പിക്കുന്ന ഒരു പോസ്റ്റ്. നന്നായിരിക്കുന്നു.
ഏറ്റവും താഴത്തെ ആ ഫോട്ടോ ഇട്ടതുകൊണ്ട് താങ്കളുടെ പോസ്റ്റിന്റെ ഉള്ളടക്ക്ം പലരു വേണ്ട വിധം ശ്രദ്ധിച്ചോ എന്ന് സംശയമുണ്ട്. കമന്റുകള്‍ പലതും ആ ഫോട്ടോയ്ക്കൂള്ളതാണ്. പോസ്റ്റിന്റെ ഉള്ളടക്കത്തിനല്ല. (എന്റ്റെ അഭിപ്രായമാണേ:)). വീണ്ടും കാണാം.
Ponguanna, Nalla foto danks.....

postum thakarppan aayirnnu anna, ithellam ororo indiakaranum chinthikkenda kaarygnal thanna
Ponguanna, Nalla foto danks.....

postum thakarppan aayirnnu anna, ithellam ororo indiakaranum chinthikkenda kaarygnal thanna
പോസ്റ്റും സൂപ്പര്‍ കമന്റുകളും സൂപ്പര്‍
Unknown said…
mr pongs.......

stop writing such stupid things... why this Nisha cant do any other work instead of doing...
yea ofcourse this is an easy job, right..... plz dont support all these..
just imagine in a company itself there are ddifferent posts from manager to sweeper, same thing in sports.. why jealous of sania, sachin and other cricketers

Popular posts from this blog

അവർ പാർട്ടിയോട് ചെയ്യുന്നത്; നാടിനോടും.

പ്രണയോർമ്മകൾ!

ജി.സ്പോട്ട് - ഒരു അശ്ലീല കഥ