‘രതി’യ്ക്കുണ്ടോ ‘വർഗ്ഗ‘ഭേദം?
ഈ മാസമാദ്യം, കൃത്യമായി പറഞ്ഞാൽ ജൂലൈ 2-ന് ദില്ലി ഹൈക്കോടതിയിലെ ജസ്റ്റിസുമാരായ ശ്രീ.ഷായും ശ്രീ മുരളീധറും പുറപ്പെടുവിച്ച, സ്വവർഗ്ഗരതി നിയമ വിധേയമാക്കിക്കൊണ്ടുള്ള വിധി കഴിഞ്ഞ ദിവസം വരെ നമ്മുടെ മാധ്യമങ്ങൾ സാമാന്യം ഭേദപ്പെട്ട നിലയിൽത്തന്നെ ആഘോഷിച്ചു. ചിലർ ഇപ്പോഴും ആഘോഷിക്കുകയും ചെയ്യുന്നു. അത്തരമൊരു ആഘോഷത്തിന്റെ ഭാഗമാവാനുള്ള എന്റെ ശ്രമമല്ല ഈ പോസ്റ്റ്.
ഓണക്കാലം അടുത്തതുകൊണ്ടുകൂടിയാവാം, ജൂലൈ 19-ലെ കലാകൌമുദി ആഴ്ചപ്പതിപ്പ് (ലക്കം 1767) ‘സ്വവർഗ്ഗരതി പതിപ്പു‘ തന്നെ ഇറക്കിക്കളഞ്ഞു. എ.രാജീവൻ, ജിഷ, ആഡ്വ.രാധിക എന്നിവരുടെ ലേഖനങ്ങൾ. പിന്നെ സ്വവർഗ്ഗരതി മാനസികരോഗമല്ലെന്ന വെളിപ്പെടുത്തലുമായി ഡോ.പ്രമോദും ‘സ്വ.ര’ക്കാരെ തെറ്റുകാരെന്ന് എങ്ങനെ പറയും എന്ന ചോദ്യവുമായി കെ. അജിതയും. കൂടാതെ ‘സ്വ.ര’ യുടെ ചരിത്രം വിശദീകരിക്കാനായി 2 പേജും കൂടി മാറ്റിവച്ചു കലാകൌമുദി.
ദില്ലി ഹൈക്കോടതി വിധിയ്ക്കുമുൻപും ‘സ്വ.ര‘ ഒരുതെറ്റാണെന്ന വിചാരം എനിക്കുണ്ടായിരുന്നില്ല. അതിനർത്ഥം ഞാനൊരു സ്വവർഗ്ഗാനുരാഗി ആണെന്നല്ല. രതി എന്നത് ഒരാളുടെ തീർത്തും വ്യക്തിപരമായ ഒരു കാര്യം മാത്രമാണെന്നും അതിൽ മറ്റൊരുവ്യക്തി ഇടപെടുകയോ അഭിപ്രായം പറയുകയോ എതിർക്കുകയോ എന്തിന്, അനുകൂലിക്കുക പോലുമോ ചേയ്യേണ്ടതില്ല എന്നതുമൊക്കത്തന്നെയാണ് വിധിക്കുമുൻപും അതിനു ശേഷവുമുള്ള വിചാരം.
സ്വവർഗ്ഗരതിയിലേർപ്പെടുന്നവർക്കു നേരേയുള്ള സമൂഹത്തിന്റെ ‘മനോഭാവത്തിന്‘ ഈ വിധിയിലൂടെ എത്രമാത്രം മാറ്റം വരുമെന്നത് കാത്തിരുന്നറിയേണ്ട കാര്യമാണ്. എങ്കിലും നിയമത്തിന്റെ പരിരക്ഷ അവർക്ക് ലഭ്യമാവുന്നു എന്നകാര്യത്തിൽ നമുക്കു സന്തോഷിക്കാം.
എന്നാൽ ചാനലുകളിലൂടെയും അച്ചടിമാധ്യമങ്ങളിലൂടെയും നടന്നുകഴിഞ്ഞതും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതുമായ ചർച്ചകൾ സ്വവർഗ്ഗരതിയെ കൂടുതൽ ‘ജനകീയ’മാക്കാനേ ഉപകരിച്ചേക്കുകയുള്ളുവെന്ന് ഞാൻ വിചാരിക്കുന്നു.
ഒരു ചെറിയ ശതമാനം ആൾക്കാർ തങ്ങളുടെ സ്വകാര്യാനുഭൂതികൾക്കായി വളരെ ഗോപ്യമായി ഏർപ്പെടുന്ന ഒരു ക്രിയയെ സമൂഹത്തിന്റെയാകെ മുൻപിലേയ്ക്കിങ്ങനെ തട്ടിക്കുടഞ്ഞിട്ട് ചിക്കിചികയുന്നതുകൊണ്ട് ലഭിക്കുന്ന പ്രയോജനമെന്താണ്? ലൈംഗികതയെക്കുറിച്ചുള്ള അറിവുകൾ പൂർണ്ണമായും ലഭ്യമാവാത്ത ചെറുമനസ്സുകളിലേയ്ക്ക് ഒരു പുതിയ ‘സാധ്യത’കൂടി തുറന്നിടുന്നതിനായേക്കാം ഇത്തരം ചർച്ചകളും ലേഖനങ്ങളും കാരണമാവുന്നത്. എന്തും പരീക്ഷിച്ചറിയാൻ കൌതുകം കാണിക്കുന്ന ടീനേജു കാലത്ത് ലൈംഗികതെയെക്കുറിച്ചുള്ള തങ്ങളുടെ കൌതുകം പരീക്ഷിക്കാൻ ലഭ്യമായ ‘പുതിയൊരു സാധ്യതയിലൂടെ‘ കുമാരീകുമാരന്മാർ താന്താങ്ങളുടെ വർഗ്ഗത്തില്പെട്ടവരുമായി സുരക്ഷിതമായി ‘അവൈലബിൾ പിബി’ കൂടില്ലെന്നാരുകണ്ടു എന്ന ചോദ്യം ഞാൻ ചോദിച്ചാൽ പലരുമത് എന്റെ പേരിൽ പേറ്റൻഡ് എടുത്ത വിഡ്ഡിത്തമായി മാത്രമേ കാണുവെന്നെനിക്കറിയാം. പരിഭവമില്ല.
കലാകൌമുദിയിൽ ‘ഇണയായി ഇഷ്ടം പോലെ നടന്നോട്ടെ’ എന്ന പേരിൽ ജിഷ എഴുതിയ സ്വവർഗാനുരാഗത്തെ അനുകൂലിച്ചുകൊണ്ടെഴുതിയ ലേഖനമാണ് ഇങ്ങനൊരു പോസ്റ്റ് എഴുതാൻ എന്നെ പ്രേരിപ്പിച്ചത്. കഴിഞ്ഞയാഴ്ച വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ മാധവിക്കുട്ടിയുടെ ചന്ദനമരങ്ങളെ ആസ്പദമാക്കി നാടകം അവതരിപ്പിച്ച് അഭിനന്ദനങ്ങൾ നേടിയ ഒരു മികച്ച കലാകാരികൂടിയാണ് ലേഖിക.
ജിഷയുടെ ലേഖനം സ്വവർഗരതി എന്ന വിഷയത്തെ ആസ്പദമാക്കിയുള്ളതാണെങ്കിലും ആ ലേഖനം പ്രതിഫലിപ്പിക്കുന്നത് ലേഖികയുടെ മനസ്സിലുള്ള (?) പുരുഷവിദ്വേഷം മാത്രമാണ്. വായിക്കുന്ന ആർക്കും അത് വ്യക്തമായി മനസ്സിലാവും വിധം സുവ്യക്തമായിത്തന്നെ ലേഖിക തന്റെ മനസ്സ് കുറിച്ചു വയ്ക്കുന്നു. എന്നേപ്പോലെ ഇനിയുമെഴുതി തെളിയാനുള്ള ഒരു ബ്ലോഗർ വിഷയത്തെ വൈകാരികമായി സമീപിക്കുന്നതോ അല്ലെങ്കിൽ എഴുതാനുള്ള വിഷയത്തിൽ നിന്ന് വ്യതിചലിച്ച് കാടുകയറുകയോ ഒക്കെ ചെയ്താൽ മനസ്സിലാക്കാവുന്നതേയുള്ളു. എന്നാൽ,
സുന്ദരമായി ഭാഷ കൈകാര്യം ചെയ്യാനാവുന്ന ജിഷയേപ്പോലൊരാളിൽ നിന്നും പ്രതീക്ഷിക്കുന്നത് അതല്ല.
“ ആ രണ്ട് പെൺകുട്ടികൾ നടന്നോട്ടെ. എന്തിനും ഏതിനും അന്യന്റെ സ്വകാര്യതയിളേയ്ക്ക് തലയിടണമെന്ന് എന്താ ഇത്ര നിർബന്ധം. ഇല്ല. സമ്മതിക്കില്ല. അതാണ് മലയാളി. സദാചാരത്തിന്റെ പൊൻനൂലിഴകളാൽ പട്ടുടുപ്പിട്ട് നടക്കുമ്പോഴും ഒരു വിരൽത്തുമ്പിന്റെ മറവിൽ തുണിപൊക്കി നോക്കുന്ന സംസ്കാരബോധം പുലർത്തുന്നവർ “ ഇങ്ങനെയാണ് ജിഷ തുടങ്ങുന്നത്. കുഴപ്പമില്ല. ഇവിടെ കുറ്റം ആണുങ്ങൾക്ക് മാത്രമല്ല, ആകെമൊത്തമുള്ള മലയാളികൾക്ക് വീതം വച്ചുതന്നിരിക്കുന്നു ‘ജിഷ ലേഖിക‘. അതിൽ നിങ്ങളും ഞാനും ജിഷയുമടക്കം എല്ലാവരും പെടും. ഈ ഗണത്തിനിന്നും ഞാനൊഴിവാകുന്നു. ആ രണ്ട് പെൺകുട്ടികൾ നടന്നോട്ടെ. തുണിപൊക്കുന്ന പരിപാടി ഞാൻ നിർത്തുന്നു. നിങ്ങളുടെ കാര്യം നിങ്ങൾ നോക്കിക്കൊൾക.
തുടർന്ന് .. ‘ പരസ്യമായി സ്ത്രീയും പുരുഷനും നടന്നാൽ പോലും സംശയദൃഷ്ടിയോടെ നോക്കുന്നതാണ് നമ്മുടെ സമൂഹം’ എന്ന് ലേഖിക വിലപിക്കുന്നു. പിന്നെ, “ഒരു കൈക്കുഞ്ഞെങ്കിലുമില്ലാതെ സ്ത്രീയും പുരുഷനും ഹോട്ടലിൽ മുറിയെടുക്കാൻ ചെന്നാൽ മുറി തരാത്തതാണ് നമ്മുടെ സദാചാരബോധമെന്ന് എഴുത്തുകാരനായ സിവിക് ചന്ദ്രൻ അഭിപ്രായപ്പെട്ടതിനെപ്പറ്റിയും ലേഖിക നമ്മളോട് പറയുന്നു. സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലാണ് ശ്രീ. സിവിക് ചന്ദ്രൻ അതുപറഞ്ഞതെങ്കിൽ എനിക്കതിൽ അഭിപ്രായമില്ല. എന്നാൽ ഈ ദുർഘട സന്ധിയ്ക്കൊരു പരിഹാരം നിർദ്ദേശിക്കാൻ പോങ്ങുവിനാവും. അതായത്, ‘തിരോന്തോരത്തെ‘ പത്മനാഭസ്വാമിക്ഷേത്രത്തിൽ പാന്റ്സ്, ചുരിദാർ മുതലായ വേഷങ്ങൾ ധരിച്ച് പ്രവേശിക്കാൻ പാടുള്ളതല്ല. മുണ്ട് മാത്രമേ അനുവദനീയമായുള്ളു. പാന്റ്സും ജീൻസും ചുരിദാറുമൊക്കെ ധരിച്ചുവരുന്ന ഭക്തർക്ക് ക്ഷേത്രത്തിനു പുറത്ത് വാടകയ്ക്ക് മുണ്ട് നൽകുന്ന ഒരേർപ്പാടുണ്ട്. അതുപോലെ, ഹോട്ടലുകൾക്കുവെളിയിൽ കൈക്കുഞ്ഞുങ്ങളെ വാടകയ്ക്കുകൊടുക്കുന്ന ഏർപ്പാട് തുടങ്ങിയാൽ, പട്ടിണികൊണ്ട് സ്വവർഗ്ഗം പോയിട്ട് എതിർവർഗ്ഗരതി പോലും ‘മറക്കുന്ന‘ നിർദ്ധനർക്ക് ഒരു വരുമാനവും പുതിയൊരു തൊഴിൽ മാർഗ്ഗവുമായി. എഴുത്തുകാർക്കും മറ്റുതല്പരകഷികൾക്കുമൊക്കെ യഥേഷ്ടം ആവുകയുമാവാം.
“ ആർക്കും അടിയറവ് വെയ്ക്കാതെയുള്ള ലൈംഗികതയുടെ സുഖപാരമ്യതകൾ ഇവിടെ പെൺകുട്ടികൾ സ്വയം പങ്കിട്ടെടുക്കുമ്പോൾ കർതൃത്വം പറയാൻ അധികാരമില്ലാതെ പോകുന്ന നോവിൽ പുരുഷ സ്വരങ്ങൾ ഇനിയും ഉയരും. “
ലേഖികയുടെ ഈ വരികൾ എന്താണ് സൂചിപ്പിക്കുന്നത്? സ്വവർഗാനുരാഗികളായ പെൺകുട്ടികൾക്കുനേരേ എന്തു സ്വരം പുരുഷൻ ഉയർത്തി എന്നാണ് ലേഖിക പറയുന്നത്? രണ്ട് പെണ്ണുങ്ങൾ താന്താങ്ങളുടെ ശരീരം പങ്കിട്ടനുഭവിക്കുമ്പോൾ അതിലൊരല്പം പോലും തൊട്ടുനക്കാൻ കിട്ടാത്തതിലുള്ള പുരുഷന്റെ കൊതിക്കെറുവിന്റെ സ്വരമാണതെന്നോ? അതോ, ‘പെണ്ണുങ്ങളെല്ലാം കൂടി ഈ പണീം കൊണ്ടിറങ്ങിയാൽ നമ്മുടെ കാര്യം ചുറ്റിപ്പോവുമല്ലോ തമ്പുരാനേന്ന‘ പുരുഷപ്രജകളുടെ ദീനരോദനത്തിന്റെ സ്വരമെന്നോ?
എടുത്തെഴുതുവാനാണെങ്കിൽ ഇതുപോലെ എത്രയോ വരികൾ. ഞാനതിനു മുതിരുന്നില്ല. എങ്കിലും ഒന്നറിയുക. സ്വവർഗരതിയെ എതിർക്കുന്നത് പുരുഷന്മാർ മാത്രമല്ല. ജിഷയ്ക്ക് അനുകൂലിക്കാനുള്ള അവകാശം പോലെ തന്നെ എതിർപ്പ് രേഖപ്പെടുത്തേണ്ടവർക്ക് അതിനുമൂള്ള സ്വാതന്ത്ര്യമുണ്ടല്ലോ? എന്റെ എതിർപ്പ് സ്വവർഗ്ഗാനുരാഗികളോടല്ല. അതിന്റെ പേരിൽ പുരുഷവിദ്വേഷം വിളമ്പിക്കൊടുക്കാനുള്ള ഭവതിയുടെ ശ്രമത്തോടാണ്. വിവരക്കേടിനോടാണ്. തന്റെ ലേഖനത്തിലെ സ്വവർഗരതി പോലും പെണ്ണും പെണ്ണും തമ്മിലുള്ള ഒന്ന് മാത്രമായി ചുരുങ്ങുന്നു. സ്വവർഗ്ഗാനുരാഗത്തെ എതിർക്കുന്നത് പുരുഷശിരോമണികൾ മാത്രമാണെന്ന് താങ്കൾ എഴുതിപ്പിടിപ്പിക്കുന്നു! എവിടെ നിന്ന് ലഭിച്ച അറിവാണിത്?
തിരുവനന്തപുരത്ത് ഏതാനും വർഷം മുൻപ് രണ്ട് പെൺകുട്ടികൾ ഒരുമിച്ച് താമസിക്കാൻ തുടങ്ങിയിരുന്നു. ജിഷയ്ക്ക് അറിവുള്ളകാര്യമായിരിക്കും. ശ്രീനന്ദ എന്ന പെൺകുട്ടിയും അവളുടെ ‘ഭാര്യ‘ അല്ലെങ്കിൽ ഇണയായ മറ്റൊരു പെൺകുട്ടിയും. ‘മൈത്രേയൻ’ എന്നോമറ്റോ പേരായ ഒരു സാമുഹ്യപ്രവർത്തകനാണ് വേണ്ട ഒത്താശ ചെയ്തുകൊടുത്തത്. സംരക്ഷണവും. പക്ഷേ, പിന്നീട് ശ്രീനന്ദുവെന്ന ‘ഭർത്താവി’യെ ഉപേക്ഷിച്ച് പങ്കാളി പോയതിനുപിന്നിലുള്ള കാരണം വിജൃംഭിച്ച് നിൽക്കുന്ന ഒരു ‘പുരുഷാവയവത്തിന് തികവൊത്ത ശില്പഭംഗിയുണ്ടെന്നവൾ തിരിച്ചറിഞ്ഞതാവാം‘ എന്നു ഞാൻ പറയുന്നില്ല. എന്റെ നിലവാരം അതിനനുവദിക്കുന്നതാണെങ്കിലും.
ഈ ‘ലെസ്സികളി‘യിലെ നായിക ശ്രീനന്ദ പേരുമാറ്റി ശ്രീനന്ദു എന്ന നായകനായി. മുടി ആണുങ്ങളുടേതുപോലെ വെട്ടിയൊതുക്കി. വസ്ത്രധാരണം ആണുങ്ങളുടേതുപോലെയായി. അവർ രതിയിലേർപ്പെടുമ്പോഴും തീർച്ചയായും ശ്രീനന്ദു മനസ്സുകൊണ്ട് ആണായി മാറിയിട്ടുണ്ടാവാം. ഏത് സ്വവർഗരതിയിലും ഇതുതന്നെ സംഭവിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. അതായത് രണ്ട് ആണുങ്ങൾ തമ്മിൽ രതിയിലേർപ്പെടുമ്പോൾ സ്ത്രൈണഭാവം കൂടുതലുള്ളവൻ പെണ്ണായും മാറുന്നു. ചുരുക്കിപ്പറഞ്ഞാൽ സ്വവർഗരതിയിലും എതിർവർഗരതിയുടെ നിഴൽ വീഴുന്നുവെന്നർത്ഥം. ശരിയല്ല്ലേ ജിഷ? ശരിയാണ് ജിഷ !
ഒരുപാട് കുറിച്ചു ലേഖികേ. ഇനി മതിയാക്കാം. തന്റെ ലേഖനത്തിലെ അവസാനവരിക്കൂടി ഞാനിവിടെയൊന്ന് കുറിയ്ക്കട്ടെ.
“ സ്വന്തം വികാരമൂർച്ഛ തീർക്കാനും, ഭക്ഷണം പാകം ചെയ്യാനും വിഴുപ്പലക്കാനും വില കുറഞ്ഞ ഒരു മെഷീനായി സ്ത്രിയെ കാണുന്നവർക്ക് പെൺപ്രണയങ്ങൾ തീർത്തും വേദനാജനകം തന്നെ. ആദ്യരാത്രിയിൽ കന്യാചർമ്മം പൊട്ടിയോ എന്ന് ടോർച്ചടിച്ചു നോക്കുന്ന പുരുഷമനസ്സുകൾക്ക് വാക്കുകളറ്റു പോവുന്നതും സ്വാഭാവികം “
വിലകുറഞ്ഞ മെഷീനായി ഭാര്യയെ കാണുന്നവരും ടോർച്ചടിച്ച് നോക്കിയവരും ഒന്നു കൈപൊക്കിക്കേ. ഈ ഫെമിനിസ്റ്റ് പെങ്ങൾ അവരെയൊക്കെ ഒന്നുകാണട്ടെ. 4 വർഷം മുൻപ് ഈ ലേഖനം വായിച്ചിരുന്നെങ്കിൽ ഞാനുമൊന്ന് കൈപൊക്കിയേനേ. എന്റെ ആദ്യരാത്രിയിൽ തെളിക്കാതെ പോയ ആ ടോർച്ചിനെയോർത്ത് ഞാനിപ്പോൾ വിലപിക്കുകയാണ് ലേഖികേ...
നിർഭാഗ്യവശാൽ വ്യക്തിപരമായ പലവിധ ദുരനുഭവങ്ങളും പുരുഷന്മാരിൽ നിന്ന് താങ്കൾക്ക് അനുഭവിക്കേണ്ടിവന്നിട്ടുണ്ടാവാം. അതാവും ആൺ വർഗത്തോടു തനിക്കു തോന്നുന്ന പകയ്ക്കു കാരണം. വിഷയം അതാവശ്യപ്പെടുന്നില്ലെങ്കിൽ പോലും ആ കെറുവാണ് തന്റെ ഈ ലേഖനത്തിൽ മുഴച്ചു നിൽക്കുന്നതും. എന്നാൽ ആണുങ്ങളിൽ ഭൂരിപക്ഷവും മോശക്കാരാണെന്ന വിശ്വാസത്തിൽ കഴമ്പില്ല ജിഷ. എത്രയും വേഗം തന്റെ മനോഭാവം മാറട്ടെ. ഇനി , പറയുന്ന വിഷയങ്ങളിൽ നിന്നും വ്യതിചലിച്ച്, കാട് കയറിപ്പോയാൽ അത് വായനക്കാരിൽ ഉണ്ടാക്കുന്ന അരുചി മനസ്സിലാക്കിത്തരാൻ ഒരുദാഹരണം താഴെച്ചേർക്കുന്നു. ഉപകാരപ്പെടും.
ഫെമിനിസ്റ്റുകൾക്കുമാത്രമായി നിലവാരം തീരെ കുറഞ്ഞ ഒരു നുറുങ്ങു കഥ:
(വെറുതേ പാഴാക്കാൻ സമയമുള്ളവർ മാത്രം ഇതു വായിച്ചാൽ മതി )
ഒരിടത്തൊരിടത്തൊരു ഗ്രാമമുണ്ടായിരുന്നു. ആ ഗ്രാമത്തിൽ സന്തോഷമായി ജീവിച്ചുപോന്നിരുന്ന ഒരു ഭാര്യയും ഭർത്താവും.( ഫെമിനിസ്റ്റുകൾക്കായതുകൊണ്ടാണ് ഭാര്യ എന്നാദ്യം പറഞ്ഞത് ). ഭാര്യ തങ്കമ്മ. ഭർത്താവ് കുമാരൻ. കുമാരന് കൂലിപ്പണിയാണ്. വൈകുന്നെരം പണി കഴിഞ്ഞ് വീട്ടിലേയ്ക്കുള്ള സാധനങ്ങളും വാങ്ങി 2 കുപ്പി അന്തിയും കഴിച്ച് അയാൾ വീട്ടിലെത്തും. ഒരിക്കൽ അയൽവാസിയും പൂനയിൽ സ്ഥിരതാമസവുമാക്കിയ സൂസൻ മേരി എന്ന സ്ത്രീ തങ്കമ്മയുടെ വീട്ടിലെത്തി അവളിൽ ഫെമിനിസത്തിന്റെ വിത്ത് പാകി. രണ്ടാഴ്ചക്കാലം കൊണ്ട് വിത്ത് ഒത്ത ചെടിയായി മാറി. കുമാരന് ഒരു പുണ്ണാക്കും മനസ്സിലായില്ല. തങ്കമ്മയോ കുമാനെ കാണുമ്പോൾ കാണുമ്പോൾ സമത്വം വേണം, സമത്വം വേണം എന്ന ഒരേ ആവശ്യം. ഇരുന്നും കിടന്നും നിന്നുമൊക്കെ സമത്വം കൊടുക്കാൻ കുമാരൻ ശ്രമിച്ചിട്ടും തങ്കമ്മ അടങ്ങിയില്ല.
അവസാനം കുമാരൻ തോമസുമാഷിനോട് വിവരം പറഞ്ഞു. മാഷിൽ നിന്നാണ് കുമാരൻ ആദ്യമായി ഫെമിനിസം എന്ന വാക്ക് കേൾക്കുന്നത്. ആ പാവം അതെന്തോ രോഗമാണെന്ന ധാരണയിൽ ചോദിച്ചു “ തോമസ്സുമാഷേ, എന്റെ തങ്കമ്മേ ഗവർമേന്റാശൂത്രി കൊണ്ടോയാൽ രക്ഷിക്കാനാവുമോ” എന്ന്. ഈ രോഗത്തിന് ഇന്നേവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ലെന്നും എന്നുകരുതി തങ്കമ്മയ്ക്ക് ജീവാപായമൊന്നും സംഭവിക്കില്ലെന്നും മാഷ് പറഞ്ഞുകൊടുത്തു. പിന്നെ സമയാസമയത്ത് സമത്വം കൊറ്റുത്താൽ വയലന്റ് ആവാതിരിക്കുമെന്നും. അപ്പോൾ “അത് എല്ലാ രാത്രിയും മുടങ്ങാതെ കൊടുക്കുന്നുണ്ടെന്ന് “ ചെറുനാണത്തോടെ കുമാരൻ അരുളിച്ചെയ്തു.
* * *
കൃത്യമായി എല്ലാം പറഞ്ഞുമനസ്സിലാക്കി തോമസ് മാഷ് കുമാരനെ വീട്ടിലേയ്ക്ക് പറഞ്ഞുവിട്ടു. വീട്ടിലെത്തിയ കുമാരൻ തങ്കമ്മയ്യോട് അവൾക്കാവശ്യമുള്ളതെന്തൊക്കെയാണെന്ന് ചോദിച്ചു. അവൾ ആവശ്യങ്ങൾ ഓരോന്നായി പറഞ്ഞു. കുമാരനേക്കാൾ ഒട്ടും മോശമല്ല താനെന്നും നിങ്ങൾ ചെയ്യുന്ന എന്ത് പ്രവർത്തിയും പുല്ലുപോലെ ഞാൻ ചെയ്ത് കാണിച്ചുതരാമെന്നും വരെ പറഞ്ഞ് അവൾ അയാളെ വെല്ലുവിളിച്ചു. കൂടാതെ ഒരു കാര്യത്തിലെങ്കിലും നിങ്ങളെന്നെ തോൽപ്പിച്ചാൽ പഴയതുപോലെ ജീവിക്കാമെന്നും പറഞ്ഞു. അതുകേട്ടപാതി കുമാരൻ ഓടി ഒരു തെങ്ങിനു മുകളിലേയ്ക്കോടി കയറി. തൊട്ടുപുറകേ തങ്കമ്മയും. അടുത്തതായി അയാൾ കിണറ്റിലിറങ്ങി കയറി വന്നു. തങ്കമ്മയും നിഷ്പ്രയാസം അത് ചെയ്തു. അങ്ങനെയുള്ള എല്ലാ പരീക്ഷണത്തിലും നാണം കെട്ട തോൽവി ഏറ്റുവാങ്ങിയ കുമാരൻ ഓടിപ്പോയി ഷാപ്പിൽ നിന്ന് 4 കുപ്പി കള്ളുവാങ്ങി വന്നു. പിന്നെ ഒറ്റനിൽപ്പിൽ രണ്ടുകുപ്പി കുടിച്ചുതീർത്ത് ബാക്കി നിനക്കിതുപോലെ കുടിക്കാമോന്ന് ചോദിച്ചു. നിഷ്പ്രയാസം തങ്കമ്മ അതും ചെയ്തു.
കുമാരൻ ചെറിയൊരു ആലോചനയ്ക്കുശേഷം മുറ്റത്തേയ്ക്കിറങ്ങി. എന്നിട്ട് മൂത്രമൊഴിച്ചുകൊണ്ട് അയാൾ മുറ്റത്ത് ‘കുമാരൻ‘ എന്നെഴുതി. പിന്നെ ഭാര്യയെ വെല്ലുവിളിച്ചു. “ ചൊണയുണ്ടേ തങ്കമ്മേ ഇതുപോലെ മുറ്റത്തുനിന്ന് മൂത്രം കൊണ്ട് ‘തങ്കമ്മ‘ എന്നൊന്നെഴുതടീ “ എന്ന്. അവിടെ മാത്രം തങ്കമ്മ തോറ്റു. എങ്കിലെന്താ വീണ്ടും അവർ സന്തോഷത്തോടെ ജീവിച്ചു.
ഗുണപാഠം: മൂത്രംകൊണ്ട് സ്വന്തം പേർ നിലത്തെഴുതാൻ കഴിയാത്തവർ ഫെമിനിസം പറയരുത്.
ജിഷയോട്: മനസ്സിലായോ? എന്റെ പോസ്റ്റിന്റെ വിഷയവുമായി ബന്ധമില്ലാത്ത കാര്യം ഇവിടെ വന്നപ്പോളുണ്ടായ കല്ലുകടി. പോസ്റ്റിന്റെ പ്രസക്തിയേ നഷ്ടപ്പെട്ടു. ഇനി, ദക്ഷിണവച്ച് മടങ്ങിക്കോളൂ
ശുഭം

Comments

ദാണ്ടെ പിടിച്ചോ തേങ്ങാ
ha ha ha
ithokke nammal lps-il vachu thanne nadathiyittullathalle!
5 തേങ്ങ. ഇന്നത്തെ വിലവച്ച് 17രൂപ 50 പൈസ. പണം അടുത്തയാഴ്ച തരാം :)
ഈ ഗുണപാഠകഥ എത്രയോകാലമായി നമ്മൾ അലമ്പന്മാർ പാടി നടക്കുന്നതാണ്!. ഇവിടെ യോജിക്കുമെന്നതുകൊണ്ട് കിടക്കട്ടെ എന്നു കരുതി :)
കമന്റിനു നന്ദി :)
തകര്‍ത്തു:)
(പേരിന്റെ പഴക്കമാണ് ചേട്ടാ എന്ന സംബോധനയ്ക്ക് കാരണം.)
ഗുണപാഠം അംഗീകരിച്ചുവെങ്കിൽ സന്തോഷം :)
നിന്റെ പ്രോത്സാഹനത്തിൽ നാം സംപ്രീതനായിരിക്കുന്നു. ഇഷ്ടവരം ചെറായിൽ വച്ച് ചോദിക്കാം. :)
‘സത്യത്തെ‘ ചുമ്മാ എന്ന് ബ്രാക്കറ്റിലാക്കരുത്. :)
എന്റെ ഒരു സ്നേഹിത പറഞ്ഞതാണ്. ഫെമിനിസമെന്നാൽ കൂലിപ്പണി ചെയ്ത് ജീവിതം പുലർത്തുന്ന ആണിനും പെണ്ണിനും ഒരേ കൂലി എന്ന നിലയ്ക്കാണെങ്കിൽ അതിനെ അവൾ അംഗീകരിക്കുമെന്നും അല്ലാതെ പുരുഷനേപ്പോലെ കള്ളുകുടിയ്ക്കാനും പുകവലിയ്ക്കാനുമൊക്കെയുള്ള സ്വാതന്ത്രമാണ് ഫെമിനിസമെന്നാൽ അതിൽ അവൾ വിശ്വസിക്കുന്നില്ലെന്നും. പാർവതി എന്ന പേർ കണ്ടതുകൊണ്ട് താൻ ഒരു സ്ത്രീയാണെന്ന് ഞാൻ ധരിക്കുന്നില്ല.
പിന്നെ ഫെമിനിസ്റ്റുകൾ ഇവിടെ കേറി മേഞ്ഞാൽ അത് ഞാൻ നോക്കിക്കൊള്ളാം :)
കമന്റിന് നന്ദി
Entha oru thikkum thirakkum. Feministukal ellam eee blogil vannu moothram kondu പോങ്ങുമ്മൂടന്‍ ennezhuthi padikkunno?
ഹഹ കലക്കന്‍ പോസ്റ്റ്..വളരെ ഇഷ്ടപെപെട്ടു ..
ഇതു വായിച്ചപ്പോൾ ഫെമിനിസ്റ്റ് എന്ന വാക്കിന് വി.കെ.എൻ നൽകിയ മലയാളം പരിഭാഷ ആണ് ഓർമ്മ വന്നത്. “ഒരുമ്പെട്ടോൾ” എന്ന്. അതല്ലേ ശരി. പിന്നെ ഞാൻ കേട്ട കഥയിലെ കുമാരൻ ജനലിൽ ചാടിക്കയറി ജനലിലൂടെ മുറ്റത്തേക്ക് മൂത്രം ഒഴിച്ചിട്ട് തങ്കമ്മയെ അതുപോലെ ചെയ്യാൻ വെല്ലുവിളിക്കുകയായിരുന്നു. എന്തായാലും കലക്കി....
ഇതിഷ്ടപ്പെട്ടു.
ആകമൊത്തം ടോട്ടല്‍.
:)
ബാക്കിയൊന്നും എനിക്ക് മനസ്സിലായില്ല.....
:)
“പോങ്ങുമ്മൂടന്‍ പറഞ്ഞപോലെ വലിപ്പമുള്ളത് തേടി പോയതല്ല.. “ - ഇങ്ങനെ ഒരു പ്രയോഗം ഞാൻ നടത്തിയിട്ടില്ലല്ലോ സ്നേഹിതാ.
“പുരുഷാവയവത്തിന് തികവൊത്ത ശില്പഭംഗിയുണ്ടെന്നവൾ തിരിച്ചറിഞ്ഞതാവാം “
വലിപ്പമുള്ളതിനുമാത്രമാണ് തികവൊത്ത ശില്പ ഭംഗി ഉണ്ടാവൂ എന്നാണോ താങ്കൾ മനസ്സിലാക്കിയത്? ഞാൻ ആ ഉദ്ദേശത്തിലല്ല അത് കുറിച്ചത്.
അല്ലെങ്കിൽ തന്നെ ഉപകരണത്തിന്റെ വലിപ്പം ലൈംഗികതൃപ്തിയ്ക്ക് യാതൊരു സഹായവും ചെയ്യുന്നില്ലെന്ന് തിരിച്ചറിയുന്നവർ തന്നെയാണ് ഇന്നത്തെ സ്ത്രീകൾ. :)
അഭിപ്രായം അറിയിച്ചതിൽ സന്തോഷം.
ചെലക്കാണ്ട് പോടാ : കലാകൌമുദി വായിച്ചിരുന്നുവെങ്കിൽ കുറേക്കൂടി മനസ്സിലാകുമായിരുന്നു :)
യോജിക്കുന്നു.. നന്നായി പൊങ്ങൂമ്മൂടൻ ഈ ലേഖനം
ആശംസകള്‍
പോസ്റ്റിന്റെ ആദ്യ ഭാഗത്ത് പറയുന്ന കാര്യങ്ങള്‍, അതിനെ ഞാനും അനുകൂലിക്കുന്നു മാഷെ, മാധ്യമങ്ങള്‍ ഇതൊരു കൂടുതല്‍ ജനകീയത നല്‍കുന്ന സംഭവമാക്കി മാറ്റി..!
(ഇനി ഫെമിനിസ്റ്റുകൾ എല്ലാകൂടി ഈ പോസ്റ്റിൽ വന്ന് 'മൂ--അഭിഷേകം' നടത്താതിരിക്കട്ടെ. :) )
കലാകൌമുദിയിലെ ലേഖനം നേരത്തെ തന്നെ വായിച്ചിരുന്നു.നിന്റെ പോസ്റ്റിലെ അഭിപ്രായങ്ങളോടു പൂർണ്ണമായും യോജിയ്ക്കാൻ സാധിയ്ക്കുന്നില്ല എന്നു പറഞ്ഞു കൊള്ളട്ടെ..
ഓഫീസിൽ അല്പം തിരക്കായതിനാൽ വിശദമായി രാത്രി എഴുതാം.
സമയം കിട്ടുമ്പോൾ ചേട്ടൻ വിശദമായി കുറിച്ചുകൊള്ളൂ. നല്ല നിർദ്ദേശങ്ങളും അഭിപ്രായങ്ങളും വേറിട്ട കാഴ്ചപ്പാടുകളും ലഭിക്കുമ്പോൾ കൂടുതൽ പക്വതയോടെ എഴുതാൻ എനിക്ക് സഹായമാവും. ഒരു പക്ഷേ ഞാൻ ആവശ്യത്തിലേറെ ശ്രദ്ധ ആ ലേഖനത്തിനു കൊടുത്തതാവാം എന്റെ പ്രശ്നം. കാണേണ്ടപലതും കാണാതെ പോയിട്ടുണ്ടാവാം. ചേട്ടൻ പറയുക.
നന്ദി
ആരോ ഒന്നു ശ്രമിച്ചെന്നു തോന്നുന്നു.
ഒരു ചുട്ട ഗന്ധം :)
അത് നാട്ടിൻ പുറങ്ങളിലൊക്കെ പറഞ്ഞു കേൾക്കുന്ന ഒരു കഥയാണ്. ഇവിടെ യോജിക്കുമെന്ന് തോന്നിയതുകൊണ്ട് ഉപയോഗിച്ചുവെന്ന് മാത്രം :)
കൊടു കൈ.
ഈ ലേഖനം സ്വവർഗ്ഗപ്രണയത്തെ ഒരു ഫെമിനിസ്റ്റ് ചിന്താഗതിയിലൂടെ കാണുന്നു എന്ന് മാത്രം ചിന്തിച്ചാൽ പോരെ? ഏതൊരു വിഷയത്തെക്കുറിച്ചും പല ഇസ്റ്റുകളുടേയും വ്യാഖ്യാനങ്ങൾ വരുമല്ലൊ, സഖാവ് ഇ എം എസ് മാർക്ക്സിയൻ സൗന്ദര്യശാസ്ത്രവ്യാഖ്യാനം കൊടുത്തതായി വായിച്ചിട്ടുണ്ട്. അപ്പോൾ ഇവിടെ രക്തം തിളയ്ക്കേണ്ടതായുണ്ടോ എന്ന് എനിക്കുറപ്പില്ല. ലേഖനം വായിച്ചല്ല ഇതു പറയുന്നത് എന്നുകൂടി ഇവിടെ പറയട്ടെ. പുരുഷവിദ്വേഷം അത്രയ്ക്കുണ്ടെങ്കിൽ തള്ളിക്കളയാം.
സ്വവർഗ്ഗരതിയെ ഒരുതരം ശത്രുതാമനോഭാവത്തോടെ കാണുന്ന കാര്യത്തിൽ പുരുഷന്മാർ സ്ത്രീകളേക്കാൾ മുന്നിലാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. പുരുഷനെപ്പോലെ പെരുമാറുന്ന സ്ത്രീയെ സ്ത്രീകൾ നോക്കിക്കാണുന്നതിലധികം വെറുപ്പോടെയും പുച്ഛത്തോടെയുമാണ് സ്ത്രൈണത പ്രകടിപ്പിക്കുന്ന പുരുഷനെ പുരുഷൻ വീക്ഷിക്കുന്നത്. ഇതേ വികാരം തന്നെയാണ് സ്വവർഗ്ഗരതിയോടും പുരുഷനുള്ളതും. ലൈംഗികതയിൽ കാലാകാലങ്ങളായി പ്രകടമായ പുരുഷാധിപത്യം നാമേവർക്കും അറിവുള്ളതുമല്ലെ. ആ നിലയ്ക്ക് ഫെമിനിസ്റ്റ് കാഴ്ചപ്പാടിലെ സ്വവർഗ്ഗരതി പുരുഷമേധാവിത്വത്തിനെതിരെയുള്ള ഒരു സംഭവമായി കണ്ടാൽ എനിക്ക് അതിശയമൊന്നുമില്ല.
സ്ത്രീകൾക്ക് കഴിയുന്നത് പലതും പുരുഷന്മാർക്ക് കഴിയില്ല എന്നതുകൂടി ഇവിടെ പറയട്ടെ. അപ്പോൾ ഒരു ഫെമിനിസ്റ്റ് ഗുണപാഠം (ഒന്നല്ല, അതിലധികം) വന്നുകൂടായ്കയില്ല
എല്ലാത്തിനും പരിഹാരമുണ്ട്...
പോസ്റ്റ് കലക്കീട്ടാ
ഇത് ആര് ഡി ദുര്‍ഗാദേവി. വിഷയമാക്കിയിരുന്നു..
പുരുഷ വിദ്വോഷം മാത്രമുള്ള ഫെമിനിസ്റ്റുകള്‍ 'ആണുങ്ങളെ' കെട്ടുകയാനെങ്കില്‍ 'ആ' അസുഖം മാറിക്കിട്ടും എന്ന് തോന്നുന്നു..
:)
എവിടെ തുടങ്ങി എവിടെ വന്നു നിന്ന് പോസ്റ്റിന്റെ അവസാനം എന്ന് ആലോചിക്കുവാരുന്നു
“പോഴന്‍ മൂഡന്‍“ എന്ന് എഴുതി കാണിച്ചാല്‍....
ആ സീനൊന്ന് ക്ലിക്ക് ചെയ്ത്, ഒരു പോട്ടം ഇടണേ..
എനിക്ക് വയ്യ.... എന്നെ അങ്ങട് കൊല്ല്....
പിന്നെ ചെറുപ്പത്തില്‍ ഒരുമിച്ച് ഇരുന്ന് തുണ്ട് കാണാത്തവരും അലല്‍പ്പ സ്വല്‍പ്പം മറ്റവന്‍ (സ്വ-ര) പരീക്ഷിക്കാത്തവരുമായി ആരാ ഉള്ളത്???
സ്വവര്‍ഗ്ഗ താല്‍പ്പര്യത്തില്‍ ജനിതകമായ കരണങ്ങളിലുപരി, പാരിസ്തിതിയുടെയും, സാഹചര്യങ്ങളുടെയും സ്വാധീനം ഉണ്ടെന്ന കാര്യം നമ്മള്‍ മറക്കാന്‍ പാടില്ല. പടിഞ്ഞാറന്‍ നാടുകളിലേപ്പോലെ സ്കൂള്‍ തലത്തില്‍ തന്നെ ബോയ് ഫ്രണ്ടും, ഗേള്‍ ഫ്രണ്ടും നമ്മുടെ സമൂഹത്തില്‍ ഇല്ല. ആണ്‍കുട്ടികള്‍ ആണ്‍കുട്ടികളുമായും, പെണ്‍കുട്ടികള്‍ പെണ്‍ കുട്ടികളുമായും, തന്നെയാണിപ്പോഴും ചങ്ങാത്തം. കൌമാര മനസുകളില്‍ സ്വവര്‍ഗ്ഗ പ്രേമവും ലൈംഗികതയും തികച്ചും സ്വാഭാവികമായ സംഗതിയാണെന്നൊക്കെയുള്ള ചിന്തകള്‍ കടത്തി വിടുന്നത് ശരിയാണോ? ആണും പെണ്ണും ചെറു പ്രായത്തില്‍ അടുത്തിടപഴകുന്ന സമൂഹത്തില്‍ ഉണ്ടാകുന്ന സ്വവര്‍ഗ്ഗ തല്‍പ്പര്യങ്ങളെ അംഗീകരിക്കുന്ന അതേ മനോഭാവത്തോടെ, അംഗീകരിക്കുന്നത് ശരിയായ നടപടിയാണോ?
അപക്വമായ ഒരു തീരുമാനം വലിയ ഒരു സമൂഹിക പ്രശ്നത്തിലേക്ക് എത്തിച്ചേരാനുള്ള സാഹചര്യം ഉണ്ടാകാതെ നോക്കണ്ടേ?
സ്വവര്‍ഗ രതിയെ അനുകൂലികുന്ന എത്ര പേര്‍ സ്വന്തം ഭാര്യയോ ഭര്‍ത്താവോ, മകനോ, മകളോ സ്വവര്‍ഗ്ഗ രതിയില്‍ ഏര്‍പ്പെടുന്നതും സ്വവര്‍ഗ്ഗാനുരാഗിയാകുന്നതും സ്വവര്‍ഗ്ഗ വിവാഹം നടത്തുന്നതും അംഗീകരിക്കും ?
അവലോകനം ഇഷ്ടപ്പെട്ടു , സരസമായ കഥയിലൂടെയുള്ള " ആക്കലും".
ഒരു കാര്യത്തെ "ശെരി" "തെറ്റ് ". എന്നിങ്ങനെ തരം തിരിച്ചു നോക്കാന്‍ ഞാന്‍ ഇപ്പോള്‍ ശ്രെമിക്കാറില്ല. ഒരു കാര്യം പോങ്ങുവിന്റെ ശ്രെദ്ധയില്‍ പെടുത്തട്ടെ ,ഭാരതീയ മ:നശാസ്ത്രത്തിനു ആമുഖം " എന്ന പുസ്തകത്തില്‍ ഗുരുനിത്യ ചൈതന്യ യതി , സ്വവര്‍ഗ രതിയെ തെറ്റെന്നോ ശെരിയെന്നോ തരം തിരിക്കാതെ പരമാര്‍ശിക്കുന്നുണ്ട്" കുറച്ചുകൂടി ശ്രെദ്ധിച്ചാല്‍ യതി അതിനെ ശെരിവെക്കുന്നു എന്ന് മനസിലാക്കാം . ( ഭായി ഞാന്‍ "ഹോമോ " അല്ല കേട്ടോ ).
ഇനി നമ്മുടെ വിഷയം ആ ജിഷ എഴുതിയ ലേഖനം , എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് ഫെമിനിസം വളരെ ന്യൂനപക്ഷമായ സ്ത്രീകളില്‍ ഉണ്ടാകുന്ന ഒരു തരം " കോംപ്ലെക്സ്" ആണെന്ന് . പെണ്ണുങ്ങളല്ലേ ,ബുദ്ധിയില്ലാതെ അവരെന്തെങ്കിലും പറഞ്ഞാല്‍ , ബുദ്ധിയും വിവരവും പാകതയും പക്വതയുമുള്ള നമ്മള്‍ ആണുങ്ങള്‍ വേണ്ടേ അതൊക്കെ അങ്ങ് ക്ഷമിക്കാന്‍ . മതി ഭായി ബാക്കി പുറകേ പറയാം.
മേബൊടിയായ് മൂത്രകഥയും....
ഇഷ്ട്ടപെട്ടില്ല....
മേബൊടിയായ് മൂത്രകഥയും....
ഇഷ്ട്ടപെട്ടില്ല....
“ജിഷയെ തിരുത്തനുള്ള പുരുഷ അഹങ്കാരം“
അല്ല ആര്‍ദ്രാ. ജിഷയെ തിരുത്താനുള്ള ഒരു ‘പുരുഷന്റെ’ പാഴ്ശ്രമം. അങ്ങനെ കാണുന്നതാണ് ബുദ്ധി. ഇഷ്ടമായില്ലാന്ന് തുറന്നുപറഞ്ഞതില്‍ സന്തോഷം. എന്നാല്‍ താങ്കളെ ഇഷ്ടപ്പെടുത്താനായി എനിക്കെഴുതാനുമാവില്ല എന്ന് സന്തോഷത്തോടെ അറിയിക്കുന്നു.
ചില അസുഖങ്ങള്‍ക്കുള്ള ഔഷധത്തിനു മേമ്പൊടിയായി മൂത്രസേവ പതിവുണ്ട്. വളരെ ഗുണപ്രദമല്ലേ മൂത്രം.
നന്ദി.
സ്വവര്‍ഗരതി ഒരു രോഗമാണോ? ഫെമിനിസം ഒരു രോഗമാണോ? ആണെന്നോ അല്ലെന്നോ ഒറ്റയടിക്ക് പറയാന്‍ കഴിയില്ല. അധികമായാല്‍ എല്ലാം രോഗം തന്നെ. ഇടതുകൈ കൊണ്ടു ചമരിക്കുന്നവര്‍ക്ക് വലംകൈ കൊണ്ട് ചമരിക്കുന്നവരെ കാണുമ്പോള്‍ തോന്നുന്ന ഒരിതില്ലേ, അതു തന്നെയാണ് ഹോമോ സെക്ഷ്വലുകളെ കാണുമ്പോള്‍ ബൈസെക്ഷ്വലുകള്‍ക്ക് തോന്നുന്നത്. തെറ്റും ശരിയുമൊക്കെ ആപേക്ഷികവും നൈയാമികവുമാണ്.
സ്വവര്‍ഗരതിയെക്കുറിച്ചുള്ള ലേഖനത്തില്‍ സ്ത്രീപക്ഷം പിടിച്ചുകൊണ്ട് പുരുഷ മേധാവിത്വത്തിനെതിരെ സംസാരിക്കുമ്പോള്‍ വാസ്തവത്തില്‍ വിഷയത്തില്‍ നിന്നും വ്യതിചലിക്കുകയല്ലേ ലേഖിക ചെയ്യുന്നത്? പൊങ്ങുമ്മൂടണ്റ്റെ മൂത്രക്കഥ ഈ പോസ്റ്റിനോട് ചെയ്തതു തന്നെയാണ് പുരുഷവിരോധം ജിഷയുടെ ലേഖനത്തോട് ചെയ്തത്. പുരുഷവിദ്വേഷത്തില്‍ എത്തിനില്‍ക്കുന്ന വികലമായ ഫെമിനിസത്തിണ്റ്റെ അവസ്ഥാന്ത്യം സ്വവര്‍ഗരതിയാണെന്നാണ് ജിഷ സമര്‍ത്ഥിക്കുവാന്‍ ശ്രമിക്കുന്നതെങ്കില്‍ എനിക്കവരോട് സഹതാപമുണ്ട്. പുരുഷ വിദ്വേഷവും സ്ത്രീ വിദ്വേഷവും ഏതൊരു വര്‍ഗ്ഗവിദ്വേഷം പോലെ തന്നെ ഒരു രോഗമാണെന്ന് ഞാന്‍ വിശ്വസിക്കുന്നതാണ് കാരണം. മാമുക്കോയ ഏതു പാട്ട് പാടിയാലും അതു മാപ്പിളപ്പാട്ടാകുന്ന ഒരു മിമിക്രി പ്രോഗ്രാം ഉണ്ട്. ഫെമിനിസത്തിണ്റ്റെ ചില വികലമായ കാഴ്ച്ചപ്പാട് ഉള്ളവര്‍ എന്തിനെക്കുറിച്ച് എഴുതിയാലും അത് പുരുഷവിരോധം ആയിപ്പോകും.
സ്വവര്‍ഗ്ഗരതിക്കാരുടെ ഡെമോഗ്രഫി പൂണ്ണമായും പിടിയില്ല. എങ്കിലും അമേരിക്കയിലെ ചില പഠനങ്ങളില്‍ കാണുന്നത് അതില്‍ ആണും പെണ്ണും തുല്യ എണ്ണം ആണെന്നാണ്. പിന്നെ ജിഷയുടെ ലേഖനത്തിലെ, പുരുഷന്‍മാരുടെ നേര്‍ക്കുള്ള ആക്രമണം എന്തിനെന്ന് മനസ്സിലാകുന്നില്ല. മലയാളിയുടെ കപടസദാചാര മൂല്യത്തേയും, മലയാളിപുരുഷന്‍മാരുടെ വികലമായ സ്ത്രീ കാഴ്ചപ്പാടിനേയും പറ്റി പറയാന്‍ ജിഷക്ക് അവകാശമില്ലെന്നല്ല സ്വവര്‍ഗ്ഗരതിയെ അനുകൂലിച്ച് കൊണ്ടുള്ള ലേഖനത്തില്‍ ഇതിനെ ബന്ധപ്പെടുത്തി കോടതിവിധിയുടെ അന്തസത്തയെ ഹൈജാക്ക് ചെയ്യരുതെന്നേ പറയാനുള്ളൂ. That will only dilute the cause.
ചൂണ്ടിക്കാണിച്ചിട്ടും, ഉദ്ദാഹരണം കൊടുത്തിട്ടും മനസ്സിലാവാത്തവരോട് സഹതപിക്കാനേ പറ്റൂ. എന്തായാലും പൊങ്ങുമ്മൂടന് അഭിനന്ദനങ്ങള്‍! മിക്ക പോസ്റ്റുകളും പോലെതന്നെ കിടിലന്‍.
വികലഫെമിനിസ്റ്റികള്‍ക്ക് വായിക്കാന്‍ ഒരു പാഠം ഇതാ ഇവിടെ.
സ്വവര്‍ഗ്ഗരതി വിഷയത്തോട് ചേര്‍ന്ന് വരുന്ന മറ്റൊന്ന് കൂടിയുണ്ട്. ഒമ്പത് എന്നറിയപ്പെടുന്ന ഹിജഡകള്‍ , അവര്‍ക്ക് ലഭ്യമായെക്കാവുന്ന എന്തെങ്കിലും ഗുണത്തെയാണ് ശ്രീമതി.ജിഷ പറയാന് ശ്രമിച്ചതെന്കില്‍ അവരുടെ ഭാഷയിലെ അടങ്ങാത്ത അന്ധമായ പുരുഷവിരോധം നമുക്ക് കണ്ടില്ലെന്ന്‍ നടിക്കാമായിരുന്നു.ശ്രി.പോങ്ങുംമൂടന്റെ ഗുണപാഠം 100 വട്ടം ഇമ്പോസിഷന്‍ എഴുതിയിട്ടെ ഇനി വീട്ടില്‍ കയറാവൂ എന്ന് അവരുടെ ഭര്‍ത്താവ് പറഞ്ഞെക്കുമായിരിക്കും. അറിയാത്ത പിള്ള ഒന്നു ചൊറിയുമ്പോള്‍ അറിയും......
ശൈലി കണ്ട് വ്യഥിതന്‍.. :)
ലേഖികയെ ചുട്ടെരിക്കുന്ന ശൈലി...
‘ലിംഗമേനി‘യുടെ മൂത്രക്കഥയിൽ ഗുണപാഠമൊന്നുമില്ല ഹരീ, ഉള്ളത് വെറും ഓടഗന്ധം മാത്രം.
ഞാനെഴുതിയതല്ല ഭവതി വായിച്ചത്. അത് എന്റെ പരാജയമോ താങ്കളുടെ പരാജയമോ ആവാം.
‘ഒരു സ്ത്രീ‘ എഴുതിയതിനെ ‘’ഒരു പുരുഷന്‘ വിമര്ശിക്കുന്നു എന്ന രീതിയില് കണ്ട് വികാരപരവശയാവരുത്. നിന്ദിക്കുക,പുച്ഛിക്കുക എന്നൊക്കെയുള്ള ഉദ്ദേശത്തോടെയാണ് ഞാനിതെഴുതിയതെന്ന് ഭവതി വിശ്വസിക്കുന്നു. അങ്ങനെ തന്നെ തുടരുകയും ചെയ്യാം. വിരോധമില്ല.
പിന്നെ ‘ഭീഷണിയിലെ അസുരത്വമെന്ന‘ താങ്കളുടെ പ്രയോഗം. അത് തെറ്റാണ്. ഞാന് ആരെയാണ് ഭീഷണിപ്പെടുത്തിയത്. എന്റെ ഏത് വരിയാണ് തന്നില് ഭീഷണിയുടെ സ്വരം മുഴക്കിയത്? വെറുതേ വായില് തോന്നിയത് കോതയ്ക്ക് പാട്ട് എന്ന ശൈലി കൊള്ളില്ല.
പ്രതിഷേധിച്ച് ഒരു ലേഖനമെഴുതിയത് ഒരു ‘ലിംഗവാഹകന്‘ ആണെന്നതുകൊണ്ട് ഏത് മഹിളാമണികള്ക്കും വന്ന് നിരങ്ങാമെന്നാണോ? ‘അറ്റമില്ലാതെ കിടക്കുന്ന‘ എന്റെ ആരാധികമാരേ, ഈ ഫെമിനിസ്റ്റുകളില് നിന്നും എന്നെ രക്ഷിക്കാന് നിങ്ങള് വരില്ലേ?
:)
വിഷയം ആവശ്യപ്പെടുന്ന ഭാഷ മാത്രമേ ഞാനിവിടെ കുറിച്ചിട്ടുള്ളു എന്നുകരുതി വിട്ടുകള എച്ച്മു കുട്ടി. കലാകൌമുദിയിലെ ജിഷയുടെ ലേഖനം വായിച്ചിരുന്നോ?
ഓടഗന്ധമുയരുന്നത് ഈ ബ്ലോഗില് നിന്നാണെങ്കില് ഭവതി ഈ വഴി വരാതിരിക്കുക. അല്ലെങ്കില് മൂക്കുപൊത്തി വരിക. ഇനി ഗന്ധമുയരുന്നത് മനസ്സില് നിന്നാണെങ്കില് എന്റെ പോസ്റ്റിനെ കുഴപ്പമാവില്ല അത്. അതിനാല് പരിഹാരം നിര്ദ്ദേശിക്കാനും എനിക്കാവില്ല.
ഈ മറുപടി എന്റെ അസഹിഷുതയെ വെളിവാക്കുന്നുവെന്ന് ധരിക്കരുത്. നന്ദി.
(ആത്മഗതം: സ്ത്രീകളെ ഏറെ ബഹുമാനിക്കുകയും സ്നേഹിക്കുകയും പ്രണയിക്കുകയും ചെയ്യുന്ന ഒരുവനാണ് ഞാനെന്ന് ഇവരെയൊക്കെ ആര് മനസ്സിലാക്കിക്കൊടുക്കുമെന്റെ ഈശ്വരാ. ഈ മൂത്രക്കഥ എന്റെ ഇമേജ് കളഞ്ഞല്ലോ? )
:)
കലക്കന്‍ പോസ്റ്റ്,വളരെ ഇഷ്ടപെപെട്ടു !
തീവ്രനിലപാടുകാരോട് പറയാനുള്ളത് ഒന്നുമാത്രം “ആദ്യം സ്വവര്‍ഗ്ഗത്തിനു അതൊന്നു മനസ്സിലാക്കിക്കൊടുക്കു, അവര്‍ക്കു മനസ്സിലാകാത്തതു പാവം എതിര്‍ മനസ്സുകള്‍ക്കെങനെ മനസ്സിലാകും?”. സാമാന്യ സ്ത്രീജനങള്‍ക്ക് ഭൂരിപക്ഷമുള്ള സദസ്സ് ഇവരെ തള്ളിക്കളയും എന്നു അതോടെ ഉറപ്പായി.
ചിലരുടെ പുരുഷ വിദ്വേഷമായിപ്പോയി ഫെമിനിസത്തിന്റെ മൂലതന്തു. അതുകൊണ്ട്തന്നെ അവര്‍ എന്തെഴുതിയാലും കുറ്റങ്ങള്‍ പുരുഷനില്‍ മാത്രമാവും കാണുക. ജിഷക്കും പറ്റിയതു അതാവും.
പിന്നെ സ്വവര്‍ഗ്ഗ രതി. പോങ്ങൂസിന്റെ മക്കള്‍ക്കു പോങ്ങൂസ് ആഗ്രഹിച്ചില്ലേലും കുറച്ചൊക്കെ താങ്കളുടെ ഗുണമുണ്ടാവും. എന്നാല്‍ സ്വ.രതിമാത്രമുള്ളാള്‍ക്കാര്‍ക്കു ആഗ്രഹിച്ചാലും അതു നടക്കില്ലല്ലോ. അവരെ സ്വസ്തമായി അവരുടെ വഴിക്കു വിട്ടാല്‍ അതോടെ (ആ ജന്മത്തോടെ) ആ പ്രശ്നം പരിഹരിക്കപ്പെടില്ലേ? സാമൂഹ്യ മൂല്യച്യുതിയാണ് പ്രശ്നമെങ്കില്‍, ഇവിടെ ഇപ്പോള്‍തന്നെ അതിന്നു കുറവൊന്നുമില്ലല്ലോ?
വിഷയാവതരണം ഇഷ്ടപ്പെട്ടു. സ്വരച്ചേര്‍ച്ചയില്ലായ്മ വെളിവാക്കാനിട്ട കഥയും പെരുത്തിഷ്ടമായി.
കാത്തിരിക്കുകയാണ്