മരണഭയം

32 വയസ്സെന്നത് മരണത്തെക്കുറിച്ച് ചിന്തിക്കേണ്ട പ്രായമായിരിക്കില്ല. പക്ഷേ, ഇന്ന് ആദ്യമായി മരണത്തെക്കുറിച്ചുള്ള ഭയം എന്റെ മനസ്സിൽ കിളിർത്തു. പിന്നെ അതിവേഗം അതിന് തായ്‌വേരുണ്ടായി, തണ്ട് തടിയായി വളർന്നു. ശിഖരങ്ങൾ ശക്തിപ്രാപിച്ചു. അവയിൽ ഇടതൂർന്ന് കറുത്ത ഇലകൾ നിറഞ്ഞു. ശേഷം ഇലകളെ മൂടുംവിധം വെളുത്ത പൂക്കളുണ്ടായി. പൂക്കളിൽനിന്നും മരണത്തിന്റെ ഗന്ധമുയർന്നു. മനസ്സുനിറയെ മരണത്തിന്റെ ഗന്ധം. മനസ്സിന്റെ ഭിത്തികളിലൂടെ ഭയത്തിന്റെ കറുത്തുമെലിഞ്ഞ, തണുപ്പുള്ള വേരുകൾ പടർന്നുകയറുന്നു. ഭയംകൊണ്ട് , മഞ്ഞിൽ തീർത്ത തണുത്തുറഞ്ഞ ശില്പം പോലെ ഞാൻ. എത്രയും വേഗം എന്റെ മനസ്സിൽ നിന്നും മരണത്തിന്റെ ഗന്ധം വമിപ്പിക്കുന്ന ഭയത്തിന്റെ ആ കറുത്ത വൃക്ഷം അറുത്ത്മാറ്റണം. പിന്നെ ഒരിക്കലും പൊട്ടിമുളക്കാനാവാത്ത വിധം തായ്‌വേരും പിഴുതുകളയണം.

അടുത്തകാലത്തെപ്പോഴോ ഞാൻ തീരെ ഭയമില്ലാതെ ചിന്തിച്ചിട്ടുണ്ട് എങ്ങനെയായിരിക്കും എന്നിലേയ്ക്ക് മരണം കടന്നുവരികയെന്ന് ! ഹൃദയാഘാതം? അല്ലെങ്കിൽ അർബ്ബുദമോ ട്യൂമറോ ? അതുമല്ലെങ്കിൽ എലിപ്പനി, പന്നിപ്പനി അങ്ങനെയേതെങ്കിലും ‘മൃഗ‘പ്പനിയിലൂടെയോ‍? അതോ റോഡപകടത്തിലൂടെയോ? അല്ലെങ്കിൽ ഇങ്ങനെയൊന്നുമല്ലാത്ത അസാധാരണമായ, പുതുമയുള്ള മറ്റേതെങ്കിലും വിധമോ? അറിയില്ല.പക്ഷേ, ഒന്നറിയാം. ഞാൻ മരിച്ചിരിക്കും. ഉറപ്പായും. എങ്ങനെ, എപ്പോൾ, എവിടെവച്ച്? അതുമാത്രമേ അറിയേണ്ടൂ. എനിക്കുറപ്പിക്കാനാവുന്ന ഒന്നേയുള്ളു. ഒരിക്കലും എന്റെ മരണം ഒരു ആത്മഹത്യ ആവില്ലെന്നുമാത്രം.

എന്നാലീ നിമിഷം ഞാനറിയുന്നു അതൊരു അറ്റാക്കാവുമെന്ന്. എന്റെ ഹൃദയത്തെ സ്പന്ദിക്കാനാവാത്തവിധം കാലൻ തന്റെ ഉരുക്കുമുഷ്ടികളുപയോഗിച്ച് എന്റെ ഹൃദയത്തെ അമർത്തിപ്പിടിച്ചു തുടങ്ങിയത് ഞാനറിയുന്നു.

ശരീരത്തിനു ദോഷകരമായതുമാത്രമേ ഇതുവരെ ഞാൻ നൽകിയിട്ടുള്ളു. നന്നായി കുടിച്ചു. മതിയാവോളം തിന്നു. ഇഷ്ടം പോലെ പുകവലിച്ചു. പിന്നെ, മതിയാവോളം തിന്നു. ഇഷ്ടം പോലെ കുടിച്ചു. നന്നായി പുകവലിച്ചു. ശരീരം അതിന്റെ തോന്ന്യാസം വളർന്നു. ലവലേശം ഭയമില്ലാതെ ഹൃദയാഘാതത്തിനും ക്യാൻസറിനുമൊക്കെ എപ്പോൾ വേണമെങ്കിലും കടന്നുവരാൻ പാകത്തിന് അവർക്കുള്ള വഴികൾ ഞാൻ സസന്തോഷം ഒരുക്കിക്കൊടുത്തുകൊണ്ടിരുന്നു. ശരീരഭാരം 100-ഉം കഴിഞ്ഞ് കാൽഭാഗത്തോളം മുന്നോട്ടുപോയി. ബോഡി മാസ് ഇൻഡക്സ് 36-ൽ എത്തി ഇനിയെത്ര ഞാൻ ഉയരണമെന്ന് ചോദിച്ചുനിന്നു. ജീവിക്കാൻ അത്രവലിയ കൊതിയില്ലാതിരുന്ന കാലം. മരണത്തെ തെല്ലും ഭയമില്ലാതെ കാലനെ വെല്ലുവിളിച്ചുനടന്ന ബാച്ചിലർ കാലം. എത്രത്തോളമുയരാമോ നീ എന്റെ BMI അത്രത്തോളമുയർന്നോളൂ എന്ന് പറയുന്ന കാലം.

നെഞ്ചിന്റെ ശക്തമായ വേദനയിൽ ഞാനൊക്കെയും ഓർക്കുന്നു.

ആദ്യമായി എന്റെ മരണത്തെക്കുറിച്ച് ഉൽക്കണ്ഠപ്പെട്ടത് ഭാര്യയാണ്. ഭക്ഷണം നീയന്ത്രിക്കണമെന്നും തടികുറയ്ക്കണമെന്നും അല്ലെങ്കിൽ “ചീത്ത അസുഖം വല്ലതും” വരുമെന്ന് പറഞ്ഞതും അവളാണ്. അറ്റാക്ക്, ക്യാൻസർ തുടങ്ങിയ മുന്തിയവന്മാരുടെ പേരുപോലും എന്റെ വാമഭാഗം അവളുടെ നാവുകൊണ്ട് ഉച്ഛരിച്ചില്ല. ഒക്കെ ചീത്ത അസുഖങ്ങൾ. ഒരു പാവം നാട്ടിൻ‌പുറത്തുകാരിയുടെ ആത്മാർത്ഥതയോ അല്ലെങ്കിൽ എല്ലാ ഭാര്യമാരുടെയും പൊതുവായ ഭയമോ മാത്രമായികണ്ട് ഞാനതിനെ തള്ളിക്കളഞ്ഞു. വലി,കുടി,പിടി, തീറ്റ എന്നിവയുമായി നിർബാധം ഞാൻ മുന്നേറുകയും ചെയ്തു.

‘പിടി‘യുടെ കാര്യത്തിലും ശുഷ്കാന്തിക്കുറവ് കാട്ടാതിരുന്നതിനാൽ ഭാര്യ ഒരു ആൺ കുഞ്ഞിനെ പ്രസവിച്ചു. പൂയം നാളുകാരൻ. അച്ഛന് ‘കാലു’മായി ജനിച്ചവൻ. ശുഷ്കാന്തി എന്റേതുതന്നെ എന്നുതെളിയിക്കുമാറ് എന്റെ തനിപ്പകർപ്പായി ‘പൂയംകുട്ടി’ എന്ന് ഞാൻ വിളിക്കുന്ന എന്റെ ‘ദൈവിക് ദക്ഷ്‘. എന്റെ മകൻ. ഒരു ദുഷ്പേരേ അവനുണ്ടായിരുന്നുള്ളു. പൂയം നാളും ജനിച്ച സമയവും വെച്ച് അവന്റെ ‘കാല്’ എന്റെ മേലാണെത്രെ. ചുരുക്കിപ്പറഞ്ഞാൻ ഞാൻ പുകയാവാനുള്ള എല്ലാ സാധ്യതകളും അവനൊരുക്കിയിരിക്കുന്നു. ജാതകത്തിൽ തീരെ വിശ്വാസമില്ലാത്തതിനാൽ എനിക്കതിൽ യാതൊന്നും തോന്നിയില്ല. ജന്മനാ ഭക്തനായ എന്റെ അച്ഛന്റെ കാശ് ഇപ്പോഴും ഈ ‘കാലും‘ പറഞ്ഞ് ജ്യോത്സന്മാരും വഴിപാട് വകയിൽ ദേവസ്വവും പറ്റിക്കൊണ്ടിരിക്കുന്നു.

എന്നാൽ കഴിഞ്ഞമാസങ്ങളിൽ തുടർച്ചയായി അപകടങ്ങൾ സംഭവിച്ചപ്പോഴും ഞാൻ മരണമെന്ന ഭയത്തിന് അടിമപ്പെട്ടിരുന്നില്ല. ഒരു ഞായറാഴ്ച എന്റെ ബൈക്ക് ഇടിയ്ക്കുന്നു. അടുത്ത ഞായറാഴ്ച കാറിടിച്ച് തകരുന്നു. അതിനുശേഷം 3 ദിവസങ്ങൾ കഴിഞ്ഞ് സ്നേഹിതന്റെ ബൈക്കിനുപിന്നിലിരുന്ന് യാത്ര ചെയ്യുമ്പോൾ സംഭവിച്ച ചെറിയൊരപകടം. ഈ മൂന്ന് അപകടങ്ങളിൽനിന്നും ആകെ പറ്റിയത് കുറച്ച് മണ്ണും ഇടതുകൈയ്യുടെ തള്ളവിരലിനൊരു ചതവും മാത്രം. എന്റെ പൂയംകുട്ടിയുടെ കുഞ്ഞിക്കാലിന് ഇത്രയ്ക്ക് ശക്തിയല്ലേ കാണൂവെന്ന് തമാശയോടെ ഞാനോർക്കുകയുംചെയ്തു. എന്നാൽ ഈ അപകടങ്ങൾകൊണ്ടൊക്കെയുണ്ടായ പരിക്ക് അച്ഛന്റെ പോക്കറ്റിനാണ്. ജ്യോത്സ്യന്റെ കീശയും ദേവസ്വംഭണ്ടാരവും കിലുങ്ങിക്കൊണ്ടേയിരിക്കുന്നു.

അവസാനിപ്പിക്കാനായി പറയട്ടെ. ഇന്ന് രാത്രി വീട്ടിലെത്തുമ്പോൾ മഴതകർത്തുപെയ്യുന്നുണ്ട്. ഡ്രെസ്സ് മാറി കുളി മഴയത്താക്കാനായി ഞാൻ മുറ്റത്തേയ്ക്കിറങ്ങി. 15 മിനിറ്റോളം മഴ നന്നായി നനഞ്ഞു കുളിച്ചു. വാമഭാഗവും അവളുടെ ഒക്കത്തിരുന്ന് 1 വയസ്സും ഏതാനും മാസങ്ങളും സ്വന്തമാ‍യി പ്രായമുള്ള പൂയംകുട്ടിയും എന്റെ കുളിസീൻ കണ്ടു. അവന് എന്നോടൊപ്പം മഴയിലേയ്ക്കിറങ്ങാൻ കുതറുന്നു. അടുത്തവർഷം മക്കളേ നിന്നേ മഴനനയ്ക്കാമെന്ന് പറഞ്ഞത് മനസ്സിലാക്കിയിട്ടെന്ന പോലെ അവൻ അടങ്ങി.

പിന്നെ അത്താഴം കഴിഞ്ഞ് കുറച്ചുസമയം വായിച്ചുകൊണ്ടിരുന്നു. അപ്പോളാണ് നെഞ്ചിനു നടുക്കായി ഒരുനിമിഷം ശക്തമായി വേദന തോന്നിയത്. കണ്ണുകളിൽ ഇരുട്ടുകയറുന്നപോലെ . കൈകളിൽ മരവിപ്പ്. ഉറപ്പിച്ചു അറ്റാക്കിന്റെ ലക്ഷണം. ദാ.. ഞാൻ മരിക്കാൻ പോവുന്നു. മുറ്റത്ത് ഒരു പോത്തിന്റെ കുളമ്പടി ശബ്ദവും മുക്രയിടലും കേൾക്കുന്നു. ഞാൻ വേഗത്തിൽ എഴുന്നേറ്റ് ഏറ്റവും പുതിയ ‘വാൻ ഹുസൈൻ‘ന്റെ (സത്യമായും)അണ്ടർവെയർ ധരിച്ചു. കണ്ണാടിയ്ക്കുമുന്നിൽ പോയി മുടി നന്നായി ചീകിയൊതുക്കി. ചത്തുകിടന്നാലും ചമഞ്ഞ് കിടക്കണമെന്നാണല്ലോ! താടിയിൽ നര കാണാം. ചാവും മുൻപ് ‘ഡൈ‘ ചെയ്യാനുള്ള സമയം കിട്ടുമോ എന്തോ? ഞാൻ എന്റെ തലയിൽ കൈയ്യൊന്നമർത്തി. പോസ്റ്റുമോർട്ടം ചെയ്യുമ്പോൾ തലയുടെ ഏതുഭാഗമായിരിക്കുമോ പൊട്ടിക്കുക. നെഞ്ചിൻ കൂടും വിടർത്തിമാറ്റുമായിരിക്കും. ദുഷ്ടന്മാർ. ആയ കാലത്തൊരു 6പായ്ക്ക് മസിലുണ്ടാക്കിയിരുന്നെങ്കിൽ പോസ്റ്റുമാർട്ടം ടേബിളിൽ അഭിമാനത്തോടെ കിടക്കാമായിരുന്നു. ഇതൊരുമാതിരി ചീർത്തുവീർത്ത പച്ചത്തവള ചത്തുമലച്ചപോലെ..


കണ്ണാടിക്കുമുന്നിൽ നിന്ന് ഞാൻ വേഗത്തിൽ കം‌മ്പൂട്ടർ റൂമിലെത്തി. സിസ്റ്റം ബൂട്ട് ചെയ്തു. മരിക്കും മുൻപേ ഈ പോസ്റ്റ് എഴുതിതീർക്കണം. അറ്റാക്ക് മൂലമുള്ള മരണത്തിനുകാരണം പൂയം കുട്ടിയുടെ കാലല്ല. അവന്റെ സമയദോഷവുല്ല. അച്ചടക്കമില്ലാത്ത എന്റെ ജീവിതശൈലി മാത്രമാണ് അതിനുത്തരവാദി എന്നൊക്കെ.

...ഇതൊരുമാതിരി ചീർത്തുവീർത്ത പച്ചത്തവള ചത്തുമലച്ചപോലെ - അതിവേഗം ഇത്രയും എഴുതിതീർത്തപ്പോഴേയ്ക്ക് രശ്മി മുറിയിലേയ്ക്ക് വന്നു.

“ഹരിയേട്ടൻ കമ്പ്യൂട്ടറും നോക്കി ഇരിക്കാൻ പോവുന്നോ? വാ ചേട്ടാ, എനിക്കുറക്കം വരുന്നു”

“മോളേ, നീ ഇനി തനിച്ചുറങ്ങി ശീലിക്കണം” - നെഞ്ച് തടവിക്കൊണ്ട് അവളുടെ മുഖത്തുനിന്നും കണ്ണുപറിച്ച് മോണിറ്ററിൽ നാട്ടി ഞാൻ പറഞ്ഞു.

“എന്താ?” - ആശ്ചര്യത്തോടെ അവൾ.

“ അല്ല. നീയൊക്കെ പറഞ്ഞ് പറഞ്ഞ് ആകെ ഒരു പേടി. മരിച്ചുപോവുമെന്നൊരു തോന്നൽ. ഇപ്പോൾ നെഞ്ചിനൊരു വേദനേം. വല്ലോ അറ്റാക്കും മറ്റും?...”

“ ചേട്ടന് വട്ടാ..”

“വട്ട് നിന്റെ അച്ഛന്. നീ ഒരു ഭാര്യയാണോടീ.. ചാകാൻ പോവുന്ന ഭർത്താവിന്റെ മുഖത്തുനോക്കി വട്ടാണെന്ന് പറയാൻ. രശ്മീ. ഞാനിപ്പോൾ ഇല്ലാതായാൽ പിന്നെ എന്റെ നെഞ്ചിൽ കെട്ടിപ്പിടിച്ച് കരഞ്ഞ് ഷോ കാണിച്ചിട്ടൊന്നും ഒരു കാര്യവുമില്ല.. നീ നീറും.നീറി നീറി ചാവും.”

അവൾ അമ്മയുടെ മുറിയിലേയ്ക്ക് നോക്കി വിളിച്ചു പറഞ്ഞു

“അമ്മേ ചേട്ടന് വട്ടായി “

അശരീരി പോലെ അമ്മയുടെ ശബ്ദം.

“ അവനാ മഴയത്തുനിന്ന് കുളിക്കുന്നത് കണ്ടപ്പോഴേ എനിക്ക് മനസ്സിലായതാ അവന് വട്ടായെന്ന്...നീ ആ കതകൂ പൂട്ടിയിട്ട് പോയിക്കിടന്നുറങ്ങ്. രാവിലെ ചങ്ങലയ്ക്കിടാം “

അവളതുകേട്ട് ചിരിച്ചു. അവസാനമായി അവളുടെ ചിരി ഞാൻ ആവോളം കണ്ടു. ഇനി പറ്റില്ലല്ലോ. ഞാൻ വിതുമ്പി.

“ രശ്മീ, നീ പോയിക്കിടന്നോ. ഞാൻ എന്റെ മരണഭയം ഒന്ന് പോസ്റ്റാക്കി ഇടട്ടെ”

“ ചേട്ടനിത് പോസ്റ്റാക്കിയാൽ ഉറപ്പായും ചേട്ടന്റെ ഭയം സത്യമാവും”

“ എന്നുവച്ചാ...”

“ എന്നുവച്ചാൽ വായിക്കുന്നവരെല്ലാം കൂടി ചേട്ടനെ കൊല്ലുമെന്ന്. “

ഇതും പറഞ്ഞ് അവൾ കിടപ്പുമുറിയിലേയ്ക്ക് പോയി. ‘ഇത്രേം വലിയ ഒരാന മണ്ടനെയാണല്ലോ ഈശ്വരാ എനിക്ക് കിട്ടിയത്‘ എന്ന വാചകം കൂടി പോവും മുൻപേ അവൾ എന്റെ കാതുകൾക്ക് സമ്മാനിച്ചു.

ന്റെ..പാട്ടുപുരയ്ക്കലമ്മേ, വായനക്കാർ തച്ചുകൊന്ന ആദ്യ ബ്ലോഗറാവാനുള്ള ഭാഗ്യം പോലും എന്റെ ഹൃദയത്തിൽ പിടിമുറുക്കിയ ഈ കാലൻ സമ്മതിക്കില്ലല്ലോ!!! എന്തൊരു നെഞ്ചുവേദന.

അരസികകളായ ഭാര്യമാണ് ഒരോ ബ്ലോഗറുടെയും ശാപമെന്ന് എന്റെ പെണ്ണേ.. നീ എനിക്ക് മനസ്സിലാക്കിതരുന്നു. ഇവിടെ എങ്ങനെ നല്ല പോസ്റ്റുകളുണ്ടാവും? നല്ല വിഷയങ്ങൾ എങ്ങിനെ ഒരു ബ്ലോഗർ സധൈര്യം ആവിഷ്കരിക്കും?

പോസ്റ്റെന്നുകേട്ടാൽ ‘ഇലക്ട്രിക് പോസ്റ്റ്’ മാത്രം മനസ്സിൽ‌വരുന്ന നിന്നെപ്പോലുള്ള നാരിജനങ്ങളാണ് ബൂലോഗത്തിന്റെ ശുഷ്കാവസ്ഥയ്ക്ക് കാരണം. ‘മരണഭയം’ എന്ന ഈ പോസ്റ്റ് തന്നെ എത്ര ഉദാത്തമാവേണ്ടിയിരുന്നു. തകർത്തില്ലേ ഭാര്യേ നീ. ഇവിടെയ്ക്കിപ്പോൾ നീ കടന്നുവരാതിരുന്നെങ്കിൽ ഈ പോസ്റ്റ് എത്രമാത്രം... വയ്യ. ഇനി ഒന്നും ഓർക്കാനും എഴുതാനും വയ്യ..


സിസ്റ്റം ഡൌൺ ചെയ്ത് ഞാൻ കിടപ്പുമുറിയിലേയ്ക്ക് പോയി. പൂയം കുട്ടി ചെരിഞ്ഞുകിടന്നുറങ്ങുന്നു. ഞാൻ അവനോട് ചേർന്നുകിടന്നു. ഒരു കുഞ്ഞിക്കാൽ അവനെന്റെ നെഞ്ചിലേയ്ക്കെടുത്തുവച്ചു. അപ്പോൾ നെഞ്ചിൽ വേദന അനുഭവപ്പെടുന്നുണ്ടായിരുന്നില്ല. ചിലപ്പോളത് ഗ്യാസിന്റെ ആയിരുന്നിരിക്കും. ഞാനവന്റെ നെറ്റിയിൽ ഒന്നു ചുംബിച്ചു. പിന്നെ കൈനീട്ടി രശ്മിയുടെ മുടിയിഴകളിൽ വിരളോടിച്ചു. അപ്പോൾ ഇരുളിൽ എന്റെ ചെവിയോട് ചേർന്ന് സ്വകാര്യമായി ഒരു പരുക്കൻ ശബ്ദം കേട്ടു “ അതേ, ഒരു കൈയ്യബദ്ധം പറ്റിപ്പോയി. തേക്കേതിലെ രാഘവൻ നായരാണെന്ന് വിചാരിച്ച് പിടിച്ചതാ. പേടിക്കേണ്ട. ഉറങ്ങിക്കോളൂ. ഞാൻ പോവുന്നു”

“നിങ്ങളാരാണ്? “ ഞാൻ ഉറക്കെ ചോദിച്ചു.

“ നിങ്ങടെ കെട്ടിയോളും കൊച്ചും.“ - ദേഷ്യത്തോടെയുള്ള രശ്മിയുടെ ശബ്ദം.
“ചേട്ടൻ പോയി ആ ക‌മ്പ്യൂട്ടർ റൂമിലെങ്ങാനും കിടന്നോ. ശബ്ദം വെച്ച് ആ കൊച്ചിനേകൂടി ഉണർത്തും “

ഞാൻ ഇളിഭ്യനായി ഇരുളിൽ പൂണ്ടു. പിന്നെ, അകന്നുപോവുന്ന പോത്തിന്റെ മുക്രയും കാലടി ശബ്ദവും കേട്ട് ആശ്വാസത്തോടെ കണ്ണുകളടച്ചു. ഇനിയും ഉണരാനായുള്ള ഉറക്കത്തിലേയ്ക്ക്.

Comments

Pongummoodan said…
അവളതുകേട്ട് ചിരിച്ചു. അവസാനമായി അവളുടെ ചിരി ഞാൻ ആവോളം കണ്ടു. ഇനി പറ്റില്ലല്ലോ. ഞാൻ വിതുമ്പി.

“ രശ്മീ, നീ പോയിക്കിടന്നോ. ഞാൻ എന്റെ മരണഭയം ഒന്ന് പോസ്റ്റാക്കി ഇടട്ടെ”

“ ചേട്ടനിത് പോസ്റ്റാക്കിയാൽ ഉറപ്പായും ചേട്ടന്റെ ഭയം സത്യമാവും”

“ എന്നുവച്ചാ...”

“ എന്നുവച്ചാൽ വായിക്കുന്നവരെല്ലാം കൂടി ചേട്ടനെ കൊല്ലുമെന്ന്. “

ഇതും പറഞ്ഞ് അവൾ കിടപ്പുമുറിയിലേയ്ക്ക് പോയി. ‘ഇത്രേം വലിയ ഒരാന മണ്ടനെയാണല്ലോ ഈശ്വരാ എനിക്ക് കിട്ടിയത്‘ എന്ന വാചകം കൂടി പോവും മുൻപേ അവൾ എന്റെ കാതുകൾക്ക് സമ്മാനിച്ചു.
Anonymous said…
super aayi :-)
ഒരു കാര്യം എഴുതാന്‍ വിട്ടു പോയോ?
മഴയത്ത് കുളിച്ചതും പുസ്തകം വായിച്ചതും ഒക്കെ എഴുതി പക്ഷെ വൈകുന്നേരം അടിച്ച ലാര്‍ജ് ഏതു ബ്രാന്‍ഡ്‌ ആണെന്ന് എഴുതാന്‍ മറന്നോ ??
ബ്രാന്‍ഡ്‌ അറിഞ്ഞാലല്ലേ...പുതിയ ഫീലിംഗ്സിന്റെ ഒക്കെ കാരണം മനസ്സിലാവൂ.... ഹി ഹി
അരസികകളായ ഭാര്യമാണ് ഒരോ ബ്ലോഗറുടെയും ശാപമെന്ന് എന്റെ പെണ്ണേ.. നീ എനിക്ക് മനസ്സിലാക്കിതരുന്നു :)

മതി ഇന്നത്തേക്ക് ഇത് മതി, പൊങ്ങൂ ഗലക്കി :)
ഇത് എഴുതി പിടിപ്പിച്ചു പേടിപ്പിച്ചപ്പോള്‍ സമാധാനം ആയല്ലോ ഹരിയേട്ടാ, എന്റെയും നെഞ്ചില്‍ ഒരു പിടുത്തം അനുഭവപെട്ടു.
ആ ഭയം വരുമ്പോള്‍ തകര്‍ത്തടിച്ചു ചുരുണ്ടു കൂടി കിടന്നുറങ്ങും. രാവിലെ കണ്ണ് തുറക്കുമ്പോള്‍ ആണ് "ഹോ മരിച്ചില്ലാ അല്ലെ" എന്നോര്‍ക്കുമ്പോള്‍ സമാധാനം തോന്നുന്നേ. അത് കൊണ്ട് ഈ പോസ്റ്റ്‌ വായിച്ചു ഇന്ന് മുതല്‍ ഞാന്‍ നിര്‍ത്തി ഇനി മേലാല്‍.....................

പോസ്റ്റ്‌ തകര്‍പ്പന്‍, മരണഭയം ഇല്ലാത്ത ആരാണ് ഉള്ളത്, ശരിക്കും ടച്ചിംഗ്
This comment has been removed by the author.
Cartoonist said…
പോങ്ങ്സെ,
തകര്‍ത്തുകളഞ്ഞു!

ഇതിന്റെ തുടക്കത്തിലേ ഒരു മുക്ര etc. ഇടുന്ന ഒരു കാട്ടുപോത്തിന്റെ ശബ്ദം ഞാന്‍ കേക്കുണു.
മൈ ഗോഡ് ! നൂറില്‍പ്പരം കിലോകള്‍‍, ഓരോന്നു വീതം ഭാര്യയും കുഞ്ഞും എന്നിവ ഇവിടേംണ്ട്!
ലേഖനം അതാ തീരുകയാണ്...
പാവം എന്റെ പോങ്ങ്സ്...
അയ്യോ, കാട്ടുപോത്തിന്റെ ശബ്ദം മുഴങ്ങുന്നു..
അവസ്സാനമായി ഒന്നപ്പീടണമെന്നു തോന്ന്യോ...

തിരിഞ്ഞുനോക്കി...
കാ‍ട്ടുപോത്ത് എന്നെ നോക്കി ആക്രോശിക്കുന്നു: “കം വിത് ദ ഫയല്‍”

ബോസ്സിന്റെ മുറിയില്‍നിന്ന് ഇറങ്ങുമ്പോള്‍ പരകായപ്രവേശം മതിയാക്കി എണീറ്റുവരുന്ന ശങ്കരാചാര്യരുടെ ഭാവം ഈയുള്ളവന്....!
“ അതേ, ഒരു കൈയ്യബദ്ധം പറ്റിപ്പോയി. തേക്കേതിലെ രാഘവൻ നായരാണെന്ന് വിചാരിച്ച് പിടിച്ചതാ. പേടിക്കേണ്ട. ഉറങ്ങിക്കോളൂ. ഞാൻ പോവുന്നു”

ഹ...ഹ...ഹ....തകര്‍ത്തു ചേട്ടായീ തകര്‍ത്തു...
എത്ര മനോഹരമായ "മരണഭയം"
വായിച്ചു രസിച്ചു.........:)
പൊങ്ങൂ,

നിങ്ങളെ ഞാൻ സമ്മതിച്ചു !!!

ഹാറ്റ്സ് ഓഫ്.
നിങ്ങളെ അത്ര വേഗമങ്ങ് കൊണ്ടു പോകാന്‍ പറ്റുമോ? ഒന്ന് ഒന്നര ക്വിന്റെല്‍ തൂക്കമില്ലേ...!!

ചേട്ടന് വട്ടാ...

അപ്പോള്‍പിന്നെ തേക്കേതിലെ രാഘവന്‍ നായരെ കൊണ്ടുപോയോ?
Anonymous said…
ലഹരി നല്ലതാണെന്ന് പറഞ്ഞു നടന്നപോള്‍ തോന്നാത്ത പേടി - ഇപ്പോള്‍ എങ്ങിനെ ഉണ്ടായീ? ഇനി അത്യാവശ്യം വ്യായാമം കൂടി ആയാല്‍ ഏതു കാലനും അടുക്കില്ല:)
എനിക്കു വയ്യ :)) സംഭവം എന്തോ സീരിയസ് മാറ്റർ ആണെന്നോർത്ത് വായിച്ചു തുടങ്ങിയതാ. മനുഷ്യൻ ചിരിച്ചൊരു വഴിക്കായി. പോസ്റ്റിന്റെ പ്രത്യേകത, ഇതിൽ നർമ്മം ചമച്ചൊരുക്കിയതല്ല, അതിങ്ങിനെ ഒഴുകി വരുന്ന പോലെ വായിക്കുമ്പോൾ ഫീൽ ചെയ്യുന്നു. വളരേ ഇഷ്ടപ്പെട്ടു :)

[എന്തായാലും ബെല്ലും ബ്രേക്കുമില്ലാത്ത പോക്കിന്റെ ദൂഷ്യവശങ്ങളെ കുറിച്ചിടക്ക് ഓർമ്മിക്കുന്നുണ്ടല്ലോ. അതു മതി. കുടുംബത്തോട് സ്നേഹമില്ലാത്ത, അവനവനെ കൂടുതൽ സ്നേഹിക്കുന്നവരാണ് അത്തരക്കാർ എന്ന് ഞാൻ അങ്ങിനെ ഉള്ളവരോട് പറയാറുണ്ട്]
KURIAN KC said…
Kaalane polum Kothippikkunnavan... :)
35 roopakku full kittunna brand medichu atichittu kitannal ingane palathum thonnum :):)
[ini serious ayittu : Itakkite Cholesterol okke onnu check cheyyikku..oru manasamadhaanathinu!]
പൊങ്ങൂസെ,

അവസാനവരിയിൽ തൊട്ടുതൊട്ടില്ല എന്ന കണക്കിൽ ബ്രേക്കിട്ട്‌നിന്നപ്പോഴാണ്‌, ദെന്താ കഥന്ന് മനസിലായത്‌.

എങ്ങാനും അവിടെ ബ്രേക്ക്‌കിട്ടിയില്ലായിരുന്നെൽ,...

ഇത്‌ ആ പാവം വാമഭാഗത്തിന്‌ തന്നെ ഡെഡിക്കേറ്റ്‌ ചെയ്യണം.
കൊള്ളാം. :-)

ഓ ടോ: വാന്‍ ഹ്യൂസന്‍ അണ്ടര്‍‌വെയര്‍ ഇറക്കിത്തുടങ്ങിയോ? ചത്തകിളിക്ക് എന്തിനാ കൂട്.
കട: സലിംകുമാര്‍
Unknown said…
ഹൊ..!! ശരിക്കും ഉഗ്രന്‍ .!!! ഒറ്റ ശ്വാസത്തില്‍ വായിച്ചു തീര്‍ക്കും ..ആരും.. അത്രയ്ക്ക് ഉദ്വേഗ ജനകമാണ് ഓരോ വരികളും..
ഏതു അമൃതും വിഷമാകുന്ന സന്ദര്‍ഭം കൂടെക്കൂടെ ഓര്‍മിപ്പിക്കുന്ന ഉപബോധ മനസ്സിന്‍റെ ഒരുക്കൂട്ടലുകളാണോ ..???എന്നിട്ടും നമ്മള്‍ മനസ്സിനെ സമാധാനിപ്പിക്കുന്നു....."സാരമില്ല "..
പൊങ്ങു കൊള്ളാം അടിപൊളിയായിരിക്കുന്നു ...ചിരിപ്പിച്ചു
Anonymous said…
ha...haa...
pinne enthaaayalum onnu blood test cheyyuunnathu nallathaayirikkum...
ഒറ്റ ഇരുപ്പിൽ വായിച്ചു. മനോഹരം.
G.MANU said…
ഞെട്ടിപ്പോയല്ലോ മാഷേ ആദ്യം..
പിന്നെ ചിരിച്ചു
മരണഭീതിയെ അതിമനോഹരമായി ചിത്രീകരിച്ച ഒരു ഗംഭീരപോസ്റ്റ്..
ഇതു മുഴുവന്‍ സീരിയസ് ആയിരുന്നെങ്കില്‍ പോങ്ങുവിന്റെ ബെസ്റ്റ് ഏറ്റവും മികച്ച പോസ്റ്റ് എന്നു പറഞ്ഞേനെ.

അത്രക്കും ഗംഭീരം.....
Sabu Kottotty said…
ഇഷ്ടപ്പെട്ടു മാഷേ...
ആസ്വദിച്ചു...
മര്യാദക്ക് കുടിയും വലിയും നിര്‍ത്തി exercise തുടങ്ങിക്കോ...
അല്ലെങ്കി കാലന്‍ ഈ 100 കിലോ കൊണ്ട് പോകാന്‍ പോത്തിനെ കളഞ്ഞു വല്ല jcb-യും കൊണ്ട് വരും.... വെറുതെ ഭാര്യയേയും പിള്ളേരെയും ഈ പാവം വായനാകാരെയും ഒറ്റക്കാക്കല്ലേ...
രസണ്ടായിരുന്നു മാഷേ...

അമ്മായി അമ്മ-മരുമകള്‍ സംസാരം....

“നിങ്ങളാരാണ്? “ ഞാൻ ഉറക്കെ ചോദിച്ചു.

“ നിങ്ങടെ കെട്ടിയോളും കൊച്ചും.“ - ദേഷ്യത്തോടെയുള്ള രശ്മിയുടെ ശബ്ദം.
“ചേട്ടൻ പോയി ആ ക‌മ്പ്യൂട്ടർ റൂമിലെങ്ങാനും കിടന്നോ. ശബ്ദം വെച്ച് ആ കൊച്ചിനേകൂടി ഉണർത്തും “

ഞാൻ ഇളിഭ്യനായി ഇരുളിൽ പൂണ്ടു. പിന്നെ, അകന്നുപോവുന്ന പോത്തിന്റെ മുക്രയും കാലടി ശബ്ദവും കേട്ട് ആശ്വാസത്തോടെ കണ്ണുകളടച്ചു. ഇനിയും ഉണരാനായുള്ള ഉറക്കത്തിലേയ്ക്ക്.


പോങ്ങുസ്..ഇപ്പോ നടക്കാന്‍ പോകാറില്ലെ...മ്യൂസിയത്തില്‍
താരകൻ said…
thanato phobia..!നന്നായി പ്രസന്റ് ചെയ്തിരിക്കുന്നു.
Echmukutty said…
This comment has been removed by the author.
Pongummoodan said…
തിരിഞ്ഞുനോക്കി...
കാ‍ട്ടുപോത്ത് എന്നെ നോക്കി ആക്രോശിക്കുന്നു: “കം വിത് ദ ഫയല്‍”

ബോസ്സിന്റെ മുറിയില്‍നിന്ന് ഇറങ്ങുമ്പോള്‍ പരകായപ്രവേശം മതിയാക്കി എണീറ്റുവരുന്ന ശങ്കരാചാര്യരുടെ ഭാവം ഈയുള്ളവന്....!


സജ്ജീവേട്ടാ,

കലക്കി. ചിരിച്ചുമറിഞ്ഞു. പോസ്റ്റിനെ കടത്തിവെട്ടുന്ന കമന്റ്. :)

നന്ദി ചേട്ടാ.
Echmukutty said…
അപ്പോ അറ്റാക്ക് വന്നില്ല അല്ലേ നന്നായി.
എന്നാലും മരണ ഭീതിയേ വല്ലാത്ത ഒരു ഭീതിയാ.
ജീവിച്ചിരുന്നിട്ട് ഒരു കാര്യവുമില്ല എന്ന് നല്ല ഉരുക്ക് ബോധ്യമുണ്ടെങ്കിലും, കട്ടിലിന്മേൽ അമർത്തി വെച്ച് കഴുത്തിനു നേരേ വന്യമായ തിളക്കത്തോടെ കണ്ണു ഫ്യൂസാക്കിക്കൊണ്ട് ഒരു വെട്ട്കത്തി ഉയരുമ്പോഴും കൈ നീട്ടി ഇരന്ന് കാലു പിടിപ്പിക്കുന്ന മഹനീയ വികാരം !!!!
Unknown said…
thoroughly enjoyed reading! :)
Pongummoodan said…
അരവിന്ദേട്ടാ,

വാൻ ഹ്യൂസെൻ അണ്ടർവെയർ ഇറക്കിത്തുടങ്ങിയോ എന്ന ചോദ്യം പിൻ‌വലിക്കണം. എന്നെ പ്രകോപിപ്പിച്ച് അതിവിടെ പ്രദർശിപ്പിച്ചിട്ട് ഈ ബ്ലോഗ്ഗിനെ ഒരു ‘പോട്ടം ബ്ലോഗ്ഗ്‘ ആക്കി മാറ്റാനുള്ള ചേട്ടന്റെ ശ്രമം ഞാൻ തിരിച്ചറിഞ്ഞിരിക്കുന്നു.

(അണ്ടർവെയറിൽ പോലും ഇത്തിരി പൊങ്ങച്ചം കാണിക്കാൻ അനുവദിക്കരുത് )

ചത്തകിളിക്കെന്തിനാണ് കൂട് എന്ന സർവ്വശ്രീ.സലിം കുമാറ് അവറുകളുടെ പ്രശസ്തമായ ഉദ്ദരണിയ്ക്കുള്ള മറുപടി പരസ്യമായി പറയുന്നില്ല :)
Pongummoodan said…
നല്ലതുപറഞ്ഞ എല്ലാവർക്കും നന്ദി :)
Pongummoodan said…
മറ്റൊരാള്‍ | GG,

സ്നേഹപൂർവ്വം ചേട്ടൻ നൽകിയ ‘തൂക്കം നോക്കി’ യന്ത്രത്തിൽ ഞാനൊന്ന് കയറിനിന്നതും അവന്റെ സൂചി 0 മുതൽ 0 വരെ ശരവേഗത്തിലൊരു കറങ്ങൽ. 120 കിലോ വരയേ അവൻ കാണിക്കൂന്ന്. :)

അധികം താമസിയാതെ ഞാനവനെയൊന്ന് മെരുക്കും.

നന്ദി ചേട്ടാ
പോങ്ങൂ,

എഴുതാനുള്ള കാര്യങ്ങൾ അവതരിപ്പിയ്ക്കാനുള്ള അതുല്യമായ ആ കഴിവ് സമ്മതിയ്ക്കാതെ വയ്യ.വളരെ നല്ല ഒരു ആശയവും ഭാഷയ്യും.

മനു എഴുതിയതുമായി ബന്ധപ്പെടുത്തി പറയട്ടെ, ഈ പോസ്റ്റിൽ “ ബൂലോകവും,പോസ്റ്റും “ ഒക്കെ വിവരിയ്ക്കുന്ന ആ ഭാഗം ഒഴിവാക്കുകയോ മാറ്റി എഴുതുകയൊ ചെയ്താൽ ഈ പോസ്റ്റ് പോങ്ങു എഴുതിയ എറ്റവും നല്ല പോസ്റ്റുകളിലൊന്നാവും

അഭിനന്ദനങ്ങൾ....
സുനിൽ
Pongummoodan said…
സുനിലേട്ടാ

പ്രോത്സാഹനജനകമായ ഈ നല്ലവാക്കുകൾക്ക് നന്ദി. സുനിലേട്ടനും മനുജിയുമൊക്കെ സൂചിപ്പിച്ച കാര്യങ്ങൾ തീർച്ചയായും ഞാൻ ശ്രദ്ധിക്കാം.

26-ന് നമുക്ക് നേരിൽ കാണാമല്ലേ? വിശദമായി അപ്പോൾ സംസാരിക്കാം. ചേട്ടന്റെ ഫോൺ നമ്പർ നഷ്ടപ്പെട്ടു. മൊബൈൽ മഴ നനഞ്ഞ് ചത്തു. അങ്ങനെ പോയതാണ്. നമ്പർ ഒന്നു മെയിൽ ചെയ്യുമല്ലോ?
ഹരിചേട്ടാ,
ആദ്യം മുതലെ എനിക്ക് ഒരു പേടി ഉണ്ടായിരുന്നു, ഒന്നും സംഭവിക്കത്തില്ലന്ന്.
ക്ലൈമാക്സില്‍ ഞാന്‍ പേടിച്ചത് സംഭവിച്ചു
നായകന്‍ നോ പ്രോബ്ലത്തില്‍ തിരിച്ച് വന്നു.
അതാണ്‌ ദൈവഹിതം
:))
എന്തു രസകരമായി പറഞ്ഞിരിക്കുന്നു.
പോങ്ങൂസ്‌... കളിയും ചിരിയുമൊക്കെ കൊള്ളാം ... 'ല' പോയ ഹരിയായിത്തന്നെ ഇനിയങ്ങോട്ട്‌ നീങ്ങിക്കൂടേ? ആ പാവം ഭാര്യയേയും പൂയംകുട്ടിയേയും വഴിയാധാരമാക്കരുതേ...

ആശംസകള്‍...
Irshad said…
കൊള്ളാം.ആദ്യം പേടിച്ചു, പിന്നെ ചിരിച്ചു.
പോസ്റ്റും കമന്റും വായിച്ചു ഒടുവിലെത്തിയപ്പോള്‍ “2 കഠിനഹൃദയന്‍/ര്‍ ഇവിടെ മേയുന്നുണ്ട്‌ :)” എന്നൊരു വാചകം. അതിലൊന്നു ഈ പാവം ഞാനാണല്ലോ ഈശ്വരാ. അപകടം പറ്റിയത് ‍പറഞറിഞപ്പം അറിയാതെ ഞാനും പ്രാര്‍ത്ഥിച്ചതാ. എന്നിട്ടും?
എന്റെ ഹരി മാഷെ ചുമ്മാ മനുഷ്യനെ പേടിപ്പിച്ചു .... എന്തായാലും ലാസ്റ്റ് അങ്ങേരു വേറെ ആളെ തിരക്കി പോയല്ലോ ഹിഹിഹി
Visala Manaskan said…
ഹരീ.. വണ്ടര്‍ഫുള്‍ എഴുത്ത്.

ഓടോ: എന്തായാലും മൊത്തം ഒന്ന് ചെക്ക് ചെയ്തേക്ക്.
Sachin said…
മാഷെ.. പേടിപ്പിച്ചൂ ട്ടോ...

ആദ്യം ആദ്യം വായിച്ചു വന്നപ്പോള്‍ ടെന്‍ഷന്‍ ആയിപ്പോയി..പിന്നെ അല്ലെ കാര്യം മനസ്സിലായതു.. :)

എന്തായാലും,ഇതു വായിച്ചു കഴിഞ്ഞപ്പോ ഞാനും വലിയും കുടിയും ഒക്കെ ഒന്നു കുറച്ചാലോ എന്നാലൊചിക്കുവാ... :)
Bindhu Unny said…
ഒരു വാണിം‌ഗ് കിട്ടിയതാട്ടോ. ഇനി എപ്പഴും 6 പായ്ക്കും റെഡിയാക്കി ഡൈയും ചെയ്ത് ഡൈയാവാന്‍ റെഡിയായി ഇരുന്നോ. :-)
ഞാനും ഒരു പാലാക്കാരനാ... പോസ്റ്റ് നന്നായിട്ടുണ്‍ട്....
haari said…
“ അവനാ മഴയത്തുനിന്ന് കുളിക്കുന്നത് കണ്ടപ്പോഴേ എനിക്ക് മനസ്സിലായതാ അവന് വട്ടായെന്ന്...നീ ആ കതകൂ പൂട്ടിയിട്ട് പോയിക്കിടന്നുറങ്ങ്. രാവിലെ ചങ്ങലയ്ക്കിടാം “അല്ല മാഷെ
ശരിക്കും ഈ "ലാ" പോയതാണോ ഹരിയുടെ പ്രശ്നം ???
കാലന് പോലും വേണ്ടാതായെങ്കിലും ബൂലോഗത്തിന് വേണം ഹരിയെട്ടനെ. കിടിലന്‍ പോസ്റ്റ്‌..ഒരുപാട് ചിരിച്ചു.
എന്നാലും കാലന് കൈ അബദ്ധം എങ്കിലും പറ്റിയിരുന്നെകില്‍ ഞങ്ങള്‍ക്ക് ഹരിയെട്ടന്റെ അടുത്ത പോസ്റ്റ്‌ നരഗത്തെ (എന്നെ കൊല്ലലേ...) കുറിച്ച് വായിക്കാമായിരുന്നു !!
വളരെ നല്ല പോസ്റ്റ്..
മരണഭയം നമ്മെ ഓർമ്മിപ്പിക്കുന്നത് ജീവിതത്തെ കൂടുതൽ കൂടുതൽ സ്നേഹിക്കാനാണ്...!!!
Gini said…
alla chetta sarikkum kaalan vannappol chettan entha angorodu paranjathu,,?

:)
nalla oru post,,,
ചാകാൻ കിടന്നാലും നല്ല അണ്ടർവയർ ഇട്ടോണ്ടു വേണം. ന്യൂ യോർക്കിൽ പണ്ട് ഒരു വസ്സിത്തള്ളയെ അപകടത്തിനു ശേഷം ആസ്പത്രിയിലാക്കി. അവരുടെ പഴയ വില കുറഞ്ഞ മുഷിഞ്ഞ അണ്ടർ വയർ കണ്ട് ഏതോ പിച്ചക്കാരിയോ മറ്റോ ആയിരിക്കുമെന്നു വിചാരിച്ച് ഡോക്ടർമാർ ഗൌനിച്ചില്ലത്രെ (ഡോക്ടർമാരുടെ അടുത്ത് രോഗി എത്തുമ്പോഴേയ്ക്കും മറ്റു വസ്ത്രങ്ങളെല്ലാം മാറ്റി ഒരു ഗൌൺ ധരിപ്പിച്ചിരിക്കും.

അതു കൊണ്ട് പുതിയ വാൻ ഹ്യൂസൻ ഒക്കെ ഇട്ടോണ്ടു വേണം ആശുപത്രിയിൽ പോകാൻ.

ഏതായാലും ഉടൻ ഒരു ചെക്കപ്പ് ചെയ്യ്. അച്ചനും അമ്മയ്ക്കും ഈ മകനെക്കൊണ്ടും ദുരിതം തോന്നരുതല്ലൊ.
paavamkrooran said…
hai hari it was a nicer one
and i read almost evrything from your blog more than 5 times. The best thing is i didnt even bored till now
keep it up
പേടിപ്പിച്ചു കളഞ്ഞു..
ഒടുവില്‍ ചിരിച്ചു മരിച്ചു..
Junaiths said…
തേക്കേതിലെ രാഘവൻ നായരാണെന്ന് വിചാരിച്ച് പിടിച്ചതാ. പേടിക്കേണ്ട. ഉറങ്ങിക്കോളൂ. ഞാൻ പോവുന്നു”
സത്യമായും രാഘവന്‍ നായര്‍ പോയോ?
വാന്‍ ഹ്യൂസന്‍,ആ വലുപ്പത്തിലൊക്കെ ഷഡ്ജം ഉല്‍പ്പാദിപ്പിച്ചു തുടങ്ങിയോ എന്നാണു സംശയം വിഭോ..

Popular posts from this blog

അവർ പാർട്ടിയോട് ചെയ്യുന്നത്; നാടിനോടും.

പ്രണയോർമ്മകൾ!

ജി.സ്പോട്ട് - ഒരു അശ്ലീല കഥ