വേലിക്കകത്ത്, ഒറ്റപ്പെട്ട്...


വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വി.എസ് അച്യുതാനന്ദൻ അക്ഷരാർത്ഥത്തിൽ വേലിക്കകത്തു തന്നെയായി. തീർത്തും തനിച്ച്. ഇനി അദ്ദേഹത്തിനുകൂട്ട് സ്വന്തം നിഴൽ മാത്രമായിരിക്കാം. വി.എസിനെ സ്നേഹിക്കുന്നവർക്ക് ഇനിയുമൊരങ്കത്തിനുള്ള ബാല്യം അദ്ദേഹത്തിനുണ്ടെന്ന് വിശ്വസിക്കാം. എങ്കിലും സാമാന്യയുക്തിയനുസരിച്ചു ചിന്തിച്ചാൽ അതിനുള്ള സാധ്യത വിരളമാണ്. തോൽക്കാൻ മാത്രമായി കച്ചകെട്ടി വെല്ലുവിളിച്ചിറങ്ങിയിട്ട് കാര്യമില്ലല്ലോ? അങ്ങനെ ചെയ്താൽ അതിനെ ധീരതയായല്ല വിവരക്കേടായി മാത്രമേ ഇനി കാണാനാവൂ. ഇങ്ങനെ കുറിക്കുന്നതിൽ വ്യക്തിപരമായി എനിക്ക് ദു:ഖമുണ്ട്.

പൊളിറ്റ്ബ്യൂറോയിൽ നിന്ന് തരം താഴത്തപ്പെട്ട വി.എസിന് ഇനി ഒരു ചുവടുപോലും മുന്നോട്ട് വയ്ക്കാനില്ല. അരിവാളും ചുറ്റികയുമായി താൻ വളർത്തിയ ശിഷ്യഗണങ്ങൾ തന്നെ അദ്ദേഹത്തെ വളഞ്ഞിരിക്കുന്നു. ഇനി തല കൊയ്യേണ്ട താമസം മാത്രമേയുള്ളു. അല്ലെങ്കിൽ സ്വയം തലയരിഞ്ഞിടുകയുമാവാം. അങ്ങനെ ചെയ്യുന്നതാവും അവശേഷിക്കുന്ന മാനമെങ്കിലും രക്ഷിക്കാൻ അദ്ദേഹത്തിനുമുന്നിലുള്ള ഏക വഴി. പൊളിറ്റ്ബ്യൂറോ ഇന്നെടുത്ത തീരുമാനത്തിനുപിന്നിലുള്ള ലക്ഷ്യവും അത്തരമൊരു സ്വയം ഹത്യയ്ക്ക് വി.എസിനെ പ്രേരിപ്പിക്കുക എന്നതാവും. പാർട്ടിയിൽ നിന്ന് പുറത്താക്കി വി.എസിനൊരു രക്തസാക്ഷി പരിവേഷം നൽകാൻ എന്തായാലും ക‌മ്യൂണിസ്റ്റ് പാർട്ടി മുതിരില്ലെന്നത് ഏവർക്കും അറിയാമായിരുന്നു. വി.എസിന്റെ വർദ്ധിച്ച ജനപ്രീതിയെ തെല്ലൊന്നുമല്ല കേന്ദ്രനേതൃത്വവും സംസ്ഥാന നേതൃത്വവും ഭയന്നത്. ഇപ്പോഴും ഭയക്കുന്നത്.

വി.എസിന്റെ കൈവശമുള്ള ഏറ്റവും ശക്തമായ ആയുധവും ജനങ്ങൾക്കും മാധ്യമങ്ങൾക്കുമിടയിലുള്ള പ്രീതി തന്നെ. ആ ആയുധത്തിന്റെ ശക്തിയെ വി.എസ് ശരിയായ അർത്ഥത്തിൽ തിരിച്ചറിഞ്ഞിട്ടുണ്ടോ? അല്ലെങ്കിൽ വി.എസിനേക്കാൾ അദ്ദേഹത്തിന്റെ എതിർപക്ഷം അത് മനസ്സിലാക്കിയിരിക്കുന്നു. അതുകൊണ്ടുതന്നെയാണ് അതിന്റെ മൂർച്ച പരമാവധികുറയ്ക്കാനുള്ള ബുദ്ധിപൂർവ്വമായ നീക്കം എന്നും ഔദ്യോഗികപക്ഷം എന്ന് പറയപ്പെടുന്ന പിണറായിയുടെ ശിങ്കിടികളും അവർ വലിച്ചെറിയുന്ന എച്ചിൽ തിന്ന് ജീവിക്കുന്ന ബുദ്ധിജീവികളും(?) കൈക്കൊണ്ടുപോന്നിട്ടുള്ളത്. എന്നാൽ ‘ബഹുജനം കഴുത‘കളുടെ മുന്നിൽ ആ ബുദ്ധി വിലപ്പോയില്ലെന്നു മാത്രം. അല്ലെങ്കിൽ അവരുടെ ഗൂഢതന്ത്രത്തെ മനസ്സിലാക്കാനുള്ള ബുദ്ധിയൊക്കെ ഇന്നത്തെ കഴുതകൾക്കുണ്ടായിരിക്കുന്നുവെന്നും മനസ്സിലാക്കാം.

ഇനി എന്താവും വി.എസിനു മുന്നിലുള്ള വഴി?

ഒന്നുകിൽ ഇന്നുവരെ അനുവർത്തിച്ചുപോന്ന ജനപ്രിയ ശൈലി വെടിഞ്ഞ് പഴയ മുരടനായ വി.എസ് ആയി ജീവിക്കാം.
അതുകൊണ്ടുള്ള ഗുണം: മരിക്കുമ്പോൾ ചെങ്കൊടി പുതച്ച് കിടക്കാം.

അല്ലെങ്കിൽ മുഖ്യമന്ത്രി പദം രാജിവെച്ച് പുറത്ത് പോവാം. അതുകൊണ്ടുള്ള ഗുണം: ചരിത്രത്തിന്റെ താളുകളിൽ നട്ടെല്ലുള്ള അഴിമതിക്കെതിരെ അന്ത്യം വരെ പോരാടിയ ഒരു ക‌മ്യൂണിസ്റ്റുകാരനെന്ന നിലയിൽ അറിയപ്പെടാം. ജനങ്ങളുടെ പ്രീതി കൂടുതൽ തിളക്കത്തോടെ നിലനിർത്താം.

രണ്ടാമത്തെ വഴി സ്വീകരിക്കാൻ വി.എസിനാവുമെന്ന് കരുതാൻ വയ്യ. കാരണം മേൽ സൂചിപ്പിച്ചപോലെ തന്റെ കൈവശമുള്ള ആയുധത്തിന്റെ ശക്തിയെക്കുറിച്ചുള്ള തിരിച്ചറിവില്ലായ്മ.

ഏതായാലും ഇനി മുഖ്യമന്ത്രി പദത്തിലിരുന്ന് ഒന്നും ചെയ്യാൻ അദ്ദേഹത്തിനാവില്ല. വരിയുടച്ച് വേലിക്കകത്തിട്ട് മെരുക്കിയ വെട്ടുപോത്തിനെ എന്തിനുകൊള്ളാം? അഴിമതിയുടെ ഭാരം ചുമപ്പിക്കാം. കൈക്കഴപ്പ് തീരും വരെ അതിനെപുറത്തടിച്ച് കൊമ്പുകുത്തിച്ച് രസിക്കാം.

അങ്ങനെയൊരു ഗതികേട് പ്രിയ വി.എസേ അങ്ങേയ്ക്ക് വേണോ? പതിനഞ്ചാം വയസ്സിൽ അങ്ങ് രാഷ്ട്രീയ പ്രവർത്തനം തുടങ്ങുമ്പോൾ ഇന്നത്തെ ‘റാത്തൽ കണക്കിന് ദശയുള്ള‘ നേതാക്കളൊന്നും ജനിച്ചിട്ടുപോലുമില്ല. അവരാണ് അങ്ങയെ ഇന്ന് യൂദാസെന്ന് വിളിക്കുന്നത്. മതിയാക്കിക്കൂടേ ഇനിയെങ്കിലും? ജനങ്ങളെ സേവിക്കാൻ മുഖ്യമന്ത്രിക്കസേരയോ പാർട്ടിയുടെ തണലോ ഒന്നും വേണ്ട. മറ്റുള്ളവരുടെ വിശപ്പും ദുരിതവും കണ്ണിരും അവർനേരിടുന്ന അവഗണനയുമൊക്കെ കാണാനും തിരിച്ചറിയാനും അതിനെതിരെ ഒരു ചെറുവിരലെങ്കിലും അനക്കാനുള്ള മനസ്സുണ്ടായാൽ മതി. അങ്ങേയ്ക്കതുണ്ട്.

പഴയ ക‌മ്യൂണിസ്റ്റ് പാർട്ടി മരിച്ചിരിക്കുന്നു. ഇപ്പോൾ ആ ശവത്തിനു ചുറ്റും കുറേ ശവംതീനി ഉറുമ്പുകൾ മാത്രമേയുള്ളു. അങ്ങതിന്റെ പങ്കു പറ്റരുത്. ഇറങ്ങിവരിക. ദരിദ്രനാരായണന്മാർക്കിവിടെ യാതൊരു പഞ്ഞവുമില്ല. അവർക്കിടയിലാണ് അങ്ങയുടെ സ്ഥാനം. ദുരിതം മാത്രം സ്വന്തമായുള്ള ലക്ഷക്കണക്കിനാൾക്കാരുടെ ശബ്ദമായി അങ്ങ് മാറുക. അവരുടെ മുൻപിൽ നിന്ന് മുഷ്ടി ആകാശത്തേയ്ക്കെറിഞ്ഞ് ഉറക്കെ പറയൂ.. “ ഇങ്ക്വിലാബ്..സിന്ദാബാദ് ‘ എന്ന്.


ഒരു പക്ഷവും ഇല്ലാതിരുന്ന ഒരു ക‌മ്യൂണിസ്റ്റ് അനുഭാവിയായിരുന്നു ഞാൻ. ഇനി എന്റെ വോട്ട് അരിവാൾ ചുറ്റിക നക്ഷത്രത്തിനുണ്ടാവില്ല. നിരാശയോടെയും വേദനയോടെയുമാണ് ഞാനിത് പറയുന്നത്.

അവസാനമായി ഒരിക്കൽക്കൂടി.. ‘ലാൽ സലാം സഖാവേ’

Comments

Pongummoodan said…
പഴയ ക‌മ്യൂണിസ്റ്റ് പാർട്ടി മരിച്ചിരിക്കുന്നു. ഇപ്പോൾ ആ ശവത്തിനു ചുറ്റും കുറേ ശവംതീനി ഉറുമ്പുകൾ മാത്രമേയുള്ളു. അങ്ങതിന്റെ പങ്കു പറ്റരുത്. ഇറങ്ങിവരിക. ദരിദ്രനാരായണന്മാർക്കിവിടെ യാതൊരു പഞ്ഞവുമില്ല. അവർക്കിടയിലാണ് അങ്ങയുടെ സ്ഥാനം. ദുരിതം മാത്രം സ്വന്തമായുള്ള ലക്ഷക്കണക്കിനാൾക്കാരുടെ ശബ്ദമായി അങ്ങ് മാറുക. അവരുടെ മുൻപിൽ നിന്ന് മുഷ്ടി ആകാശത്തേയ്ക്കെറിഞ്ഞ് ഉറക്കെ പറയൂ.. “ ഇങ്ക്വിലാബ്..സിന്ദാബാദ് ‘ എന്ന്.
saju john said…
പതിറ്റാണ്ടുകളുടെ ചരിത്രമുള്ള മഹാപ്രസ്ഥാനങ്ങള്‍, കറുത്ത ശക്തികളുടെ കയ്യില്‍ അടഞ്ഞ ജയിലുകളാവുമ്പോള്‍, അതില്‍ നിന്നും പുറത്തേയ്ക്ക് തുറക്കുന്ന ഒരു ജനാലയുടെ ചിത്രമെങ്കിലും വരയ്ക്കാന്‍ നമ്മുടെ നാട്ടിലെ എഴുത്തുകാര്‍ക്കും, ബുദ്ധിജീവികള്‍ക്കും കഴിയുന്നില്ലല്ലോ......ഹോ.....കഷ്ടം

എന്റെ നാട്ടിലെ അരാഷ്ട്രീയബുദ്ധിജീവികള്‍ ഇവിടെ സാധാരണക്കാരാല്‍ ഒരു നാള്‍ ചോദ്യം ചെയ്യപ്പെടും!!!!!
ശവം തീനികള്‍ ......... തിന്മ വിജയിച്ചു .. നന്മ തോറ്റു....

എനിക്ക് ഉറപ്പുണ്ട് തിരിച്ചു വരും പൂര്‍വാതികം ശക്തനായ്‌ ... തീയില്‍ മുളച്ചത് വെയിലത്ത്‌ വാടില്ല
ഒന്ന്നും പറയാനില്ല മാഷേ...ആ വരികളിലേക്കാള്‍ അധികം എന്ത് പറയാന്‍!

വി‌എസിനു മുന്നിലുള്ളാ ഏറ്റവും ബ്രൈറ്റ് ആയ വഴിയാണ് സ്വയം രാജിവച്ചിറങ്ങുക എന്നത്. അതല്ല് അദ്ദേഹം സ്വീകരിക്കുന്നതെങ്കില്‍ ഓരോ തവണയായി ഔദ്യോഗിക പക്ഷത്തിനു കീഴടങ്ങി കീഴടങ്ങി അദ്ദേഹം നടു വളച്ചപ്പോഴും കുത്തനെ തഹഴോട്ടിടിഞ്ഞിരുന്ന അദ്ദ്ദേഹത്തിന്റ് എജനപ്രീതി ഇങ്ങിനി വരാത്തവണ്ണം തീര്‍ന്നു പോവും!

അഭിനന്ദനങ്ങള്‍ സര്‍ പൊങ്ങ്സ്!
ചരിത്രത്തിന്റെ താളുകളിലിടം പിടിക്കാന്‍ മാത്രം “ബുദ്ധി“യുള്ളവനാണ് അച്ചുതാനന്ദനെന്ന് തോന്നുന്നില്ല. ജീവിക്കുന്ന രക്തസാക്ഷിയായ ഗൌരിയമ്മയുടെ വീട്ടിലെ ശാപ്പാടടിച്ചിട്ട് അധികം കാലമായില്ല.

മേല്‍ക്കമ്മറ്റികളില്‍ നിന്നും താഴേ ഘടകത്തിലേക്ക് മാറ്റുക എന്നത് അത്ര വലിയ ഒരു വിഷയമാണെന്ന് തോന്നുന്നില്ല.
മാദ്ധ്യമങ്ങള്‍ക്ക് ആഘോഷിക്കാന്‍ ഒരു അവസരം കൂടി കിട്ടിയെന്നതൊഴിച്ചാല്‍ ഇവിടെ മറ്റൊന്നും സംഭവിക്കാനും പോകുന്നില്ല.കൂടൂതല്‍ സ്വതന്ത്രനായി പ്രവര്‍ത്തിക്കാന്‍ അച്ചുതാനന്തന് ഇത് അവസരമാവും എന്നാണ് തോന്നുന്നത്.
പാവം വി എസ്! വീആര്‍ എസ് എടുക്കുമോ?കറിവേപ്പിലയ്ക്ക് ഇത്രേള്ളൂ ആവശ്യം.
ആവശ്യം കഴിഞ്ഞാല്‍ കല്ലിവല്ലി..!
വന്നതിനേക്കാള്‍ അധികം ആവില്ല ഇനി വരനുള്ളതൊന്നും....രാജി വയ്ക്കുന്ന മുഖ്യമന്ത്രി പദത്തേക്കാള്‍ നല്ലതല്ലേ .. ആ പദവിയില്‍ ഇരുന്നു കൊണ്ട് ശരിയെന്നു തോനുന്ന കുറച്ചു കാര്യങ്ങള്‍ എങ്കിലും മുന്‍പിന്‍ നോക്കാതെ ചെയ്യുക... അതിന്റെ പേരില്‍ പാര്‍ട്ടി പുറത്താക്കിയാലും അദ്ധേഹത്തിനു ആശ്വസിക്കാം...
ജനങ്ങള്‍ മാത്രമാണ് അദേഹത്തെ ആ പദവിയില്‍ എത്താന്‍ സഹായിച്ചത്.... ഈ പുതിയ സംഭവ വികാസം ഒരു പ്രേരണയായി എടുത്തു തന്റെ അധികാരം ജനനംയ്ക്കായി പാര്‍ട്ടി ക്ക് അതീതനായി ഉപയോഗിക്കാന്‍ അദ്ധേഹത്തിനു ആവട്ടെ
പോങ്ങ്‌സ്,

ഇങ്ങനെ വിലപിയ്ക്കാൻ മാത്രം എന്തുണ്ടായി ഇവിടെ?

അച്ചടക്ക ലംഘനം നടത്തുന്നതിന്റെ പേരിൽ പാർട്ടി ഒരു അംഗത്തിനെതിരെ നടപടി എടുക്കുന്നത് ചരിത്രത്തിലെ ആദ്യ സംഭവമൊന്നുമല്ല.കൽ‌ക്കത്താ തീസീസുമായി ബന്ധപ്പെട്ട കാര്യത്തിൽ അന്നു ജനറൽ സെക്രട്ടറി ആയിരുന്ന ബി.ടി രണദിവയെ ഇതിലും താഴെയുള്ള കമ്മിറ്റിയിലേയ്ക്കാണു തരം താഴ്ത്തിയിട്ടുള്ളത്.അദ്ദേഹം പിന്നിടു തിരിച്ചു വരികയും മരണം വരെ പോളിറ്റ് ബ്യൂറൊ മെമ്പറായിട്ടിരിയ്ക്കുകയും ചെയ്തിട്ടുണ്ട്.പാർട്ടിയെ വെല്ലുവിളിച്ച് നക്സലിസവുമായി ബന്ധപ്പെട്ടപ്പോളാണു വി.എസിനേക്കാൾ വിപ്ലവകാരിയായിരുന്ന കെ.പി.ആർ ഗോപാലൻ പുറത്താക്കപ്പെട്ടത്.മുസ്ലീം ലീഗുനേതൃത്വവുമായി ബന്ധപ്പെട്ട പ്രശ്നത്തിലെ ഒരു ലേഖനത്തിന്റെ പേരിലാണു ഇ.എം.എസിനെ പാർട്ടി ശാസിച്ചിട്ടുള്ളത്.അന്നൊന്നും ആരും ഇതു പോലെ വിലപിച്ചു കണ്ടിട്ടില്ല.

ഇവിടെ വി.എസിനെതിരെ നടപടി ഉണ്ടായത് പോങ്ങ്‌സും പിന്നെ ഇവിടുത്തെ ചില മാധ്യമങ്ങളും പ്രചരിപ്പിയ്ക്കുന്നതു പോലെ ലാവ്‌ലിൻ വിഷയത്തിൽ വ്യത്യസ്തമായ ഒരു നിലപാട് എടുത്ത് എന്നു പറഞ്ഞല്ല.കഴിഞ്ഞ കുറെ നാളുകളായി പാർട്ടി ഔദ്യോഗികമായി തീരുമാനിച്ച പല കാര്യങ്ങൾക്കും വിരുദ്ധമായ ചില നടപടികൾ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നു ഉണ്ടായി എന്നതു കൊണ്ടാണ്.അതു ലാവ്‌ലിൻ മാത്രമാണു വിഷയം എന്നു ചുരുക്കി കാണുന്നത് നിങ്ങളെപ്പോലെ ചിലരുടെ മനസ്സിലെ “frustration"തീർക്കാനുള്ള മാർഗമാണ്.

ഒരു പാർട്ടി അഴിമതിക്കാരെ സംരക്ഷിയ്ക്കരുത് എന്ന് പറയുന്നതു പോലെ തന്നെ പ്രധാനമാണു അഴിമതി ചെയ്തിട്ടില്ല എന്ന് പാർട്ടിയ്ക്കു ഉത്തമ ബോധ്യമുള്ള ആളിനെ എന്തു വില കൊടുത്തും സംരക്ഷിയ്ക്കുക എന്നതും.

പിണറായി അഴിമതി ചെയ്തു എന്ന് പാർട്ടിയ്ക്കു ബോധ്യമായാൽ ഇങ്ങനെ ഉള്ള തരം താഴ്ത്തൽ നടപടി അല്ല ഉണ്ടാവുക.നേരെ പുറത്തു കളയുകയാവും ചെയ്യുക.അതു ഇവിടുത്തെ പല മാധ്യമക്കാർക്കും അറിയില്ല.അതാണു അവർ രണ്ടു പേരുടേയും പേരിൽ നടപടി ഉണ്ടാവും എന്നു വെറുതെ പ്രചരിപ്പിച്ചത്.ഇപ്പോൾ ജാള്യത മറയ്ക്കാൻ പുതിയ വഴികൾ തേടുന്നു.

പാർട്ടിയിൽ മുഴുവൻ അഴിമതിക്കാരാണെന്നും വി.എസ് മാത്രം അതിനെതിരെ നിലകൊള്ളുന്നു എന്നും മറ്റും പ്രചരിപ്പിയ്ക്കാൻ താങ്കളെപ്പോലെയുള്ളവർക്ക് അവകാശമുണ്ട്.സത്യം അതല്ലല്ലോ.കോട്ടയം ജില്ലാ സെക്രട്ടറി ആയ വിശ്വൻ ചേട്ടൻ അഴിമതിക്കാരനാണോ? പാലോളി മുഹമ്മദ് കുട്ടിയോ? അവരൊക്കെ ഈ സെൻ‌ട്രൽ കമ്മിറ്റി അംഗങ്ങളാണ്.അവരും അവരെപ്പോലെ ഉള്ള മുഴുവൻ ആൾക്കാരും വെറും വിഡ്ഢികളാണെന്ന് കരുതരുത്!
Echmukutty said…
വി.എസ് രാജിവെക്കാൻ പാടില്ല,മുഖ്യമന്ത്രിയായി തുടരുന്നതും ഒരു രാഷ്ട്രീയ പ്രവർത്തനമാണ്.നിരാശപ്പെടാനൊന്നും തന്നെയില്ല. വി എസ് ആർക്കൊപ്പമാണെന്നറിയുന്ന ദരിദ്ര നാരായണന്മാർക്ക് പി.ബി.ഒന്നുമല്ല.പി. ബി പോയിട്ട് വരട്ടെ.
പോളിറ്റ് ബ്യൂറോ അംഗങ്ങളായിരിക്കെ കേരളത്തില്‍ മുഖ്യമന്ത്രിയായത് മൂന്ന് പേര്‍
1.ഇ എം എസ്
2.ഇ കെ നായനാര്‍
3.വി എസ് അച്ച്യുതാനന്ദന്‍...

മുഖ്യമന്ത്രിയായിരിക്കെ പോളിറ്റ് ബ്യൂറോയില്‍ നിന്നും പുറത്ത് പോയ ആദ്യ മുഖ്യമന്ത്രി....വി എസ് അച്ച്യുതാനന്ദന്‍.....
ഇക്കാര്യം പാര്‍ട്ടി രജതലിപികളില്‍ എഴുതി വരും തലമുറയെ പഠിപ്പിക്കും.....:)

സ്വയരക്ഷക്കായി തോക്ക് വാങ്ങിയ ആദ്യ സംസ്ഥാന സെക്രട്ടറി, കോടികളുടെ അഴിമതി ആരോപണത്തില്‍ നട്ടം തിരിഞ്ഞ ആദ്യ സംസ്ഥാന സെക്രട്ടറി....പിണറായി വിജയന്‍....
ഇക്കാര്യവും പാര്‍ട്ടി രജതലിപികളില്‍ എഴുതി വരും തലമുറയെ പഠിപ്പിക്കും:)

പോങ്ങൂ...പണത്തിനു മേലെ സി പി എം പറക്കില്ല....

ലാത്സലാം സഖാവേ....:):)
നിഷ്പക്ഷനായ ഏതൊരു ഇടത്‌ സഹയാത്രികനും തോന്നുന്ന വികാരമാണ്‌ ഹരി ഇവിടെ പ്രകടിപ്പിച്ചിരിക്കുന്നത്‌.

ഹരിയുടെ വികാരത്തില്‍ ഞാനും പങ്ക്‌ ചേരുന്നു.
കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എന്തോക്കെ ഗുണങ്ങള്‍ ഉണ്ടെന്നു പറഞ്ഞാലും പലപ്പോഴും അവര്‍ ജീവിതം മുഴുവന്‍ പാര്‍ട്ടിക്കു വേണ്ട് ജീവിച്ച മുതിര്‍ന്ന നേതാക്കളുടെ നേരെ എടുക്കുന്ന തീരുമാനങ്ങള്‍ വേദനയുണ്ടാക്ക്കുന്നവയാണ്‍ ..

കെ ആര്‍ ഗൌരിയമ്മയോടും ഇപ്പോള്‍ അച്ചുതാനന്ദനോടും ചെയ്യുന്നത് നീതിക്ക് നിരക്കുന്നതല്ല. ഈ ചെയ്തികക്കള്‍ക്ക് പി ബി ക്കു നേരെയാണ് ജനങ്ങള്‍ അച്ചടക്ക നടപടി കൈ കൊള്ളണ്ടത്.
അതുണ്ടവും ...

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേത്രുത്വം കൈയ്യൂക്കും പണവും സ്വാധീനവും ഉള്ള നേതാക്കള്‍ക്ക് ഒപ്പമാണോ?

അതാണോ ശരിയായ രീതി?
'ജനം ചിന്തിക്കേണ്ടിയിരിക്കുന്നു'......

"ഇങ്ക്വിലാബ്..സിന്ദാബാദ് ..."
Patchikutty said…
അല്ലെങ്കിൽ സ്വയം തലയരിഞ്ഞിടുകയുമാവാം. അങ്ങനെ ചെയ്യുന്നതാവും അവശേഷിക്കുന്ന മാനമെങ്കിലും രക്ഷിക്കാൻ അദ്ദേഹത്തിനുമുന്നിലുള്ള ഏക വഴി.
ഇനി എന്റെ വോട്ട് അരിവാൾ ചുറ്റിക നക്ഷത്രത്തിനുണ്ടാവില്ല. നിരാശയോടെയും വേദനയോടെയുമാണ് ഞാനിത് പറയുന്നത്. അവസാനമായി ഒരിക്കൽക്കൂടി.. ‘ലാൽ സലാം സഖാവേ’
ഇത്രേം കോപ്പി പേസ്റ്റ് ചെയ്യുന്നു എന്‍റെ മനസ്സിലും ഇതൊക്കെ തന്നെ... വല്ലാത്ത ഒരു നാണക്കേടായി പോയി...
ഒരു പഞ്ചതന്ത്രം കഥ :

ഒരിടത്തൊരു കാറ്റില്‍ കുറേ കുരങ്ങന്മാരുണ്ടായിരുന്നു.
അങ്ങിനെയിരിക്കെ കാട്ടില്‍ തണുപ്പുകാലം വന്നെത്തി.
അസഹ്യമായ തണുപ്പകറ്റാന്‍ എന്താണ് പോംവഴി കുരങ്ങന്മാര്‍ കൂടിയാലോചിച്ചു.
മഹാബുദ്ധിമാനായ ഒരു കുരങ്ങന്‍ ഒരാശയം അവതരിപ്പിച്ചു - "കുറേ മിന്നാമിനുങ്ങുകളെ പിടിച്ച് ഊതിക്കത്തിച്ച് തീയുണ്ടാക്കുക. "
അവരുടനെ അത് നടപ്പിലാക്കി.
വ്യര്‍ത്ഥമായ ഈ പരിപാടി കണ്ടുകൊണ്ടുനിന്ന സൂചീമുഖിപ്പക്ഷിയ്ക്ക് ചിരിവന്നു.
സൂചീമുഖിപ്പക്ഷി പലതവണ കുരങ്ങന്മാരെ ഉപദേശിച്ചു.
സഹികെട്ട കുരങ്ങന്മാ‍ര്‍ സൂചീമുഖിപ്പക്ഷിയെ പിടിച്ച് കഴുത്തു ഞെരിച്ചു കൊന്നു.

ഓ.വി വിജയന്‍ പറഞ്ഞു :

"ചരിത്രത്തില്‍ നിന്നുള്ള ഏറ്റവും വലിയ പാ‍ഠം ചരിത്രത്തില്‍ നിന്നു നാം ഒന്നും പഠിക്കുന്നില്ല എന്നതാണ്"


ലാല്‍‌സലാം സഖാവേ............

മറ്റൊന്നും പറയാനില്ല!
സുനിലിനോട് മാത്രം ഒരു ചോദ്യം.

വിശ്വന്‍ ചേട്ടന്‍ അഴിമതിക്കാരനല്ലെങ്കിലും കോട്ടയത്തെ മറ്റ് സഖാക്കളുടെ ബിനാമിക്കളികള്‍ അറിഞ്ഞില്ല എന്നുണ്ടോ? പെട്രോള്‍ പമ്പ് വരെ സ്വന്തമാക്കിയ സഖാക്കള്‍ ഉണ്ട്...
ചാണക്യന്‍ said...
പോളിറ്റ് ബ്യൂറോ അംഗങ്ങളായിരിക്കെ കേരളത്തില്‍ മുഖ്യമന്ത്രിയായത് മൂന്ന് പേര്‍
1.ഇ എം എസ്
2.ഇ കെ നായനാര്‍
3.വി എസ് അച്ച്യുതാനന്ദന്‍


എന്റെ പ്രിയ സുഹൃത്ത് ചാണക്യൻ പറഞ്ഞ ഇക്കാര്യങ്ങൾ വസ്തുതകളുമായി യോജിയ്ക്കുന്നില്ല എന്ന് പറഞ്ഞു കൊള്ളട്ടെ.

1:ഇ.എം എസ് ആദ്യം മുഖ്യമന്ത്രി ആയ 1957 ൽ പോളിറ്റ് ബ്യൂറോ എന്നൊരു തലം അന്നത്തെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് ഇല്ലായിരുന്നു.നാഷണൽ കൌൺസിൽ ആയിരുന്നു ഉണ്ടായിരുന്നത്.1964ൽ സി.പി.എം രൂപീകരിച്ചെങ്കിലും ആദ്യ സെൻ‌ട്രൽ കമ്മറ്റി കൂടിയത് 1966ൽ ആണ്.തുടക്കം മുതൽ പോളിറ്റ് ബ്യൂറോയിൽ അംഗമായിരുന്ന ഇ.എം.എസ് 1967 ൽ വീണ്ടും മുഖ്യമന്ത്രി ആയി എന്നത് സത്യം.അതു രണ്ടു വർഷം മാത്രം നീണ്ടു.പിന്നെ അദ്ദേഹം മുഖ്യമന്ത്രി ആയിട്ടുമില്ല.

2:സ: നായനാർ 1980 ൽ ആദ്യം മുഖ്യമന്ത്രി ആയപ്പോളും , പിന്നീടു 1987ൽ രണ്ടാമത് മുഖ്യമന്ത്രി ആയപ്പോളും പോളിറ്റ് ബ്യൂറോ അംഗം അല്ലായിരുന്നു.1978 മുതൽ 1985 വരെ കേരളത്തിൽ നിന്നു ഇ.എം എസും , ബാലാനന്ദനും മാത്രമേ പോളിറ്റ് ബ്യൂറോയിൽ ഉണ്ടായിരുന്നുള്ളൂ.അവർ ഉള്ളപ്പോളാണു നായനാർ മുഖ്യമന്ത്രി ആയത്.1985 ൽ വി.എസും കൂടി പോളിറ്റ് ബ്യൂറോയിൽ വന്നു.അപ്പോൾ അദ്ദേഹവും കൂടി ഉള്ളപ്പോളാണു 1987ൽ നായനാർവീണ്ടും മുഖ്യമന്ത്രി ആയതു.നായനാർ പോളിറ്റ് ബ്യൂറോയിൽ വന്നത് 1992 ൽ സ്റ്റേറ്റ് സെക്രട്ടറി ആയതിനു ശേഷം മാത്രമാണ്.

3:വി.എസിന്റെ കാര്യത്തിൽ മാത്രം ചാണക്യൻ പറഞ്ഞത് ശരിയാണ്.അദ്ദേഹം 1985 ലെ കൽക്കത്ത കോൺഗ്രസ് മുതൽ പോളിറ്റ് ബ്യൂറൊ അംഗം ആണ്.1980 മുതൽ 1992 വരെ പാർട്ടി സ്റ്റേറ്റ് സെക്രട്ടറിയുമായിരുന്നു.ഇവിടെ ഒരു കാര്യം ശ്രദ്ധിക്കേണ്ടത് സി.പി.എം രൂപികരിച്ചപ്പോൾ ഇറങ്ങി വന്ന 32 പേരിൽ ഒരാളായിട്ടു പോലും 1985 ൽ മാത്രമാണു അദ്ദേഹം പോളിറ്റ് ബ്യൂറോ അംഗമായത് എന്നതാണ്.1980 മുതൽ കേരളത്തിലെ പാർട്ടിയുടെ സെക്രട്ടറി ആയിട്ടുപോലും അദ്ദേഹം പോളിറ്റ് ബ്യൂറോയിൽ അംഗമാകാതിരുന്നത് അന്നേ വി.എസി. അന്തർ‌ലീനമായിരുന്ന വിഭാഗീയതയുടേയും പാർട്ടി നടപടികളുടേയും പ്രതിഫലനമായിരുന്നു എന്ന സത്യമാണ്.

പാർട്ടിയെ അടിയ്ക്കാൻ എന്തും എഴുതുമ്പോൾ വസ്തുതകളുടെ പിൻബലം കൂടി വേണ്ടേ ചാണക്യാ..അറിയാൻ വയ്യാത്ത കാര്യം എഴുതാതെ ഇരിയ്ക്കുന്നതല്ലേ ബുദ്ധി?
മൃദുല്‍രാജ് said...
സുനിലിനോട് മാത്രം ഒരു ചോദ്യം.

വിശ്വന്‍ ചേട്ടന്‍ അഴിമതിക്കാരനല്ലെങ്കിലും കോട്ടയത്തെ മറ്റ് സഖാക്കളുടെ ബിനാമിക്കളികള്‍ അറിഞ്ഞില്ല എന്നുണ്ടോ? പെട്രോള്‍ പമ്പ് വരെ സ്വന്തമാക്കിയ സഖാക്കള്‍ ഉണ്ട്...



ആരൊക്കെയാണാവോ ഈ മറ്റു സഖാക്കൾ?
ഇനി അവരേയും പേരെടുത്തു പറയുമ്പോൾ വേറെ വല്ലവരുടേയും കാര്യം പറയുമോ?

സി.പി.എം കാരനു പെട്രോൾ പമ്പ് നടത്താൻ പാടില്ല എന്ന് നിയമം ഉണ്ടോ? അതു ചിലർക്ക് മാത്രമുള്ള സംവരണമാണോ?

ശാസ്ത്ര സാഹിത്യ പരിഷത്തിന്റെപഴയ ഒരു കവിത ഓർത്തു പോകുന്നു..

“ടെറസിൻ വീടും കാറും ഫ്രിഡ്‌ജും..പണമുള്ളോർക്ക് മതിയെന്നോർക്കണ-
വിവരം കെട്ടവരേ നാടിന്നവമതി-
യാണീ ചിന്താഗതിയത് മനസ്സിലിരുന്നോട്ടേ....”
Pongummoodan said…
പ്രിയ നാട്ടുകാരാ,

അങ്ങനെ പറഞ്ഞത് എം.എൻ വിജയനല്ലേ? എനിക്കു തോന്നുന്നത് അദ്ദേഹമാണത് പറഞ്ഞതെന്നാണ്. ഉറപ്പില്ല.
Pongummoodan said…
പ്രിയ സുനിലേട്ടാ,

നമ്മുടെ പാർട്ടിയുടെ ചരിത്രത്തിൽ എപ്പോഴൊക്കെ വിഭാഗീയത ഉണ്ടായിട്ടുണ്ടോ അപ്പോഴൊക്കെ അതിന്റെ ഒരു ഭാഗത്ത് വി.എസ് ഉണ്ടായിരുന്നുവെന്നത് സത്യമാണ്. എന്നാൽ അതൊക്കെ വ്യക്തിപരമായ നേട്ടങ്ങൾക്കായി അദ്ദേഹം എടുത്ത നീക്കങ്ങളായിരുന്നുവെന്ന് വാദത്തിനായി പറയാമെന്നല്ലാതെ കാര്യമില്ല. സത്യം മറ്റെന്തൊക്കെയോ ആയിരിക്കാം.

സത്യത്തിൽ വി.എസിന്റെ അച്ചടക്കമില്ലായ്മ(അങ്ങനെ ഉണ്ടെങ്കിൽ) ആണോ നമ്മൂടെ പാർട്ടി കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പിൽ വൻ പരാജയം ഏറ്റുവാങ്ങാനുണ്ടായ കാരണം?

ഒരിക്കലുമല്ല. പല ഘടകങ്ങളുണ്ട്. പി.ഡി.പി ബന്ധം, ലാവ്‌ലിൻ , കോഴിക്കോട് സീറ്റ് വിവാദം, ഫാരിസ്, ലോട്ടറി വിവാദം, സേവി മനോ മാത്യു, പിണറായി സഖാവിന്റെ ധാർഷ്ട്യം, ജയരാജന്മാരുടെ വിവരക്കേടുകൾ, മന്ത്രി പുത്രന്മാരുടെ അധോലോകബന്ധങ്ങൾ, സി.പി.ഐ പ്രശ്നം,വീരൻ അങ്ങനെ അങ്ങനെ എത്രയോ ഘടകങ്ങൾ..

വി.എസിന്റെ മൌനമാണ് തോൽ‌വിക്ക് കാരണമെന്നു പറഞ്ഞാൽ അത് പാർട്ടിയേക്കാൾ വി.എസ് വളർന്നിരിക്കുന്നുവെന്ന് സമ്മതിച്ചുകൊടുക്കുന്നതിനു തുല്യമല്ലേ?

സുനിലേട്ടാ, അങ്ങ് പാർട്ടിയോട് കൂറുപുലർത്തുന്ന നല്ലൊരു സഖാവാണ്. എനിക്കതിൽ സന്തോഷമുണ്ട്. എന്നാൽ സുനിലേട്ടന്റെ അഭിപ്രായങ്ങൾ വായിക്കുന്ന പലരും സുനിലേട്ടന്റെ കൂറ് യഥാർത്ഥത്തിൽ പിണറായിയോട് മാത്രമാണെന്ന് വിശ്വസിക്കാനിടയായേക്കും.

രാഷ്ട്രീയപ്രേരിതമായാൽ തന്നെ ഒരു അഴിമതി ആരോപണം നേരിട്ട നിലയ്ക്ക് നമ്മുടെ സഖാവ് സെക്രട്ടറി സ്ഥാനത്തുനിന്ന് തൽക്കാലത്തേയ്ക്ക് മാറി നിന്ന് അന്വേഷണം നേരിടുക എന്നതായിരുന്നു മര്യാദ. പിണറായി മാറിയാൽ ക‌മ്യൂണിസ്റ്റ് പാർട്ടി തളരും എന്നൊക്കെ വിശ്വസിക്കുന്നവർ സത്യത്തിൽ നല്ല സഖക്കളാവുകയേയില്ല. അത്രയ്ക്ക് തളരാൻ തായ്‌വേര് നഷ്ടപ്പെട്ടുനിൽക്കുന്ന പാർട്ടിയാണോ നമ്മൂടെ ക‌മ്യൂണിസ്റ്റ് പാർട്ടി.

സാമാന്യമര്യാദയും വിനയവും വിവേകവും സന്മനസ്സുമൊക്കെ നഷ്ടപ്പെടുന്നവർ നേതൃനിരയിലേയ്ക്ക് വരുന്നതാണ് പാർട്ടിയുടെ ശാപം. വി.എസിന്റെ ഉള്ളം തുടയിൽ നുള്ളുകൊടുത്തതുകൊണ്ടുമാത്രം പാർട്ടി നന്നാവുമെന്ന് ധരിക്കുന്നത് ശരിയല്ല. സാധാരണ ജനങ്ങൾ പാർട്ടിയിൽ നിന്ന് അകലുന്നുവെന്ന സത്യം തിരിച്ചറിയാൻ നമ്മുടെ നേതൃത്വത്തിന് കഴിയുന്നില്ല. അവരുടെ ചിന്ത ഇനി അടുത്തതിന്റെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പാണ്. അടുത്തത് എന്തായാലും പാർട്ടി എട്ടു നിലയിൽ പൊട്ടുമല്ലോ? 5 വർഷം അത്യാവശ്യം കട്ടുമുടിച്ച് കഴിയുമ്പോൾ കോൺഗ്രസ്സിനെയും ജനത്തിന് മടുക്കും. പിന്നെ അടുത്ത ഊഴം നമ്മുടേതാണ് പൈങ്കിളിയേ... ജീവിച്ചിരുന്നാൽ ‘യൂദാസിന്’ അപ്പോൾ 94 വയസ്സോളമാവില്ലേ? പിന്നെ സധൈര്യം പാർട്ടിയെ ‘പോഷിപ്പിക്കാം‘. കഴുതകൾ 7 വർഷം കഴിയുമ്പോഴേയ്ക്കും ഇതൊക്കെ മറന്നിരിക്കും.

:)
Pongummoodan said…
“സെക്രട്ടറി ആയ വിശ്വൻ ചേട്ടൻ അഴിമതിക്കാരനാണോ? പാലോളി മുഹമ്മദ് കുട്ടിയോ? അവരൊക്കെ ഈ സെൻ‌ട്രൽ കമ്മിറ്റി അംഗങ്ങളാണ്.അവരും അവരെപ്പോലെ ഉള്ള മുഴുവൻ ആൾക്കാരും വെറും വിഡ്ഢികളാണെന്ന് കരുതരുത്!“

സുനിലേട്ടാ, നമ്മുടെ പാർട്ടിയിൽ ചോദ്യം ചെയ്യലുകളില്ലല്ലോ. അച്ചടക്കമെന്ന വാളിന്റെ മൂർച്ച അറിയാവുന്നതുകൊണ്ട് അവരാരും ഉള്ളിലുള്ളത് പുറത്ത് പറയില്ലല്ലോ? ഉവ്വോ? ഒന്നു ചിന്തിച്ചാൽ പാർട്ടിയിലെ പലരും മനസ്സുകൊണ്ട് വി.എസിന്റെ നിലപാടുകളെ അംഗീകരിക്കുന്നവരാവാം. പക്ഷേ, നമ്മുടെ പാർട്ടിയുടെ ചട്ടക്കൂട് എതിരഭിപ്രായങ്ങളെ മാനിക്കുന്നതല്ലോ? മുൻപേ പോവുന്നവന്റെ വഴികളെ മാടുകളുടെ കൂട്ട് പിൻ‌തുടരുക. പോവുന്ന വഴി തെറ്റാണെന്ന് പറയാൻ ഒരുവനും അവകാശവുമില്ല. പറഞ്ഞാൽ അവനെ കൂട്ടത്തിൽ നിന്ന് പുറത്താക്കും. മിണ്ടാതെ കൂടെ പോവുകതന്നെ ബുദ്ധി. അവർ അങ്ങനെ ചെയ്യുന്നു. നല്ലൊരു സഖാവിന് നട്ടെല്ലുവേണമെന്ന് മാനിഫെസ്റ്റോയിലും പറയുന്നില്ലല്ലോ? ആസനം താങ്ങുന്നവർ അത് താങ്ങി ജീവിക്കട്ടെ.
കൂടുതല്‍ എഴുതാന്‍ സമയമില്ല, താല്പര്യവുമില്ല. (ആവശ്യവും ഉണ്ടെന്ന് തോന്നുന്നില്ല) എന്നാലും...

'ഒരു പക്ഷവും ഇല്ലാതിരുന്ന ഒരു ക‌മ്യൂണിസ്റ്റ് അനുഭാവിയായിരുന്നു ഞാൻ.' അങ്ങനെ അവകാശപ്പെടാനുള്ള അവകാശം താങ്കള്‍ക്കുണ്ട്. പക്ഷേ തന്റെ ‘പക്ഷം’ വ്യക്തമായി വിളിച്ചു പറയുന്ന ഈ ലേഖനത്തില്‍ വേണ്ടായിരുന്നു!

ചാണക്യന്‍: ‘കോടികളുടെ അഴിമതി ആരോപണത്തില്‍ നട്ടം തിരിഞ്ഞ ആദ്യ സംസ്ഥാന സെക്രട്ടറി... പിണറായി വിജയന്‍...‘ കോടികള്‍ വരില്ലെങ്കിലും ആരോപണങ്ങളുടെ പെരുമഴ നനഞ്ഞ വേറെയും നേതാക്കള്‍ ഉണ്ടായിരുന്നു. ‘കൊട്ടാരം പോലൊരു ബംഗ്ലാവിന്റെയും നാല്പതോളം ബസ്സുകളുടെയും ഉടമ’(!)യായ അഴീക്കോടനെപ്പോലുള്ളവരുടെ കഥകളും ‘രജത ലിപികളില്‍’ എഴുതിയിട്ടുണ്ടെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും.

'രാഷ്ട്രീയപ്രേരിതമായാൽ തന്നെ ഒരു അഴിമതി ആരോപണം നേരിട്ട നിലയ്ക്ക് നമ്മുടെ സഖാവ് സെക്രട്ടറി സ്ഥാനത്തുനിന്ന് തൽക്കാലത്തേയ്ക്ക് മാറി നിന്ന് അന്വേഷണം നേരിടുക എന്നതായിരുന്നു മര്യാദ.' (സുനിലേട്ടന് പോങ്ങുമ്മൂടന്‍ ചേട്ടന്‍ എഴുതിയ മറുപടി)

'രാഷ്ട്രീയപ്രേരിതമായാൽ തന്നെ ഒരു അഴിമതി ആരോപണം നേരിട്ട നിലയ്ക്ക് നമ്മുടെ സഖാവ് സെക്രട്ടറി സ്ഥാനത്തുനിന്ന് തൽക്കാലത്തേയ്ക്ക് മാറി നിന്ന് അന്വേഷണം നേരിടുക എന്നതായിരുന്നു മര്യാദ.' (സുനിലേട്ടന് പോങ്ങുമ്മൂടന്‍ ചേട്ടന്‍ എഴുതിയ മറുപടി) തെറ്റുകാരനല്ലെന്ന് തനിക്കു തന്നെയും പാര്‍ട്ടിക്കും ബോധ്യമുള്ളപ്പോള്‍ അങ്ങനെയൊരു ‘മാറി നില്‍പ്പ്’ എന്തിന്? ഒരു ‘indirect’ കുറ്റസമ്മതമായി വ്യാഖ്യാനിക്കപ്പെടാനോ? അതോ അഴിമതിക്കേസില്‍ സ്ഥാനം നഷ്ടപ്പെട്ട ആദ്യത്തെ പാര്‍ട്ടി സെക്രട്ടറി എന്ന ‘ബഹുമതി’ നേടാനോ? നമ്മുടെ നാട്ടിലെ അഴിമതിക്കേസുകളുടെ ചരിത്രം പരിശോധിച്ചാല്‍ ഈ പറയുന്ന ‘തല്‍ക്കാലത്തേക്കുള്ള മാറി നില്‍പ്പ്’ ഫലത്തില്‍ സഖാവ് വിജയന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തന്നെ തിരശ്ശീലയായി മാറാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. (യഥാര്‍ഥത്തില്‍ അതുതന്നെയല്ലേ ഈ ‘മര്യാദ വാദ’ക്കാരുടെ ലക്ഷ്യവും?)
അല്ലെങ്കിൽ മുഖ്യമന്ത്രി പദം രാജിവെച്ച് പുറത്ത് പോവാം. അതുകൊണ്ടുള്ള ഗുണം: ചരിത്രത്തിന്റെ താളുകളിൽ നട്ടെല്ലുള്ള അഴിമതിക്കെതിരെ അന്ത്യം വരെ പോരാടിയ ഒരു ക‌മ്യൂണിസ്റ്റുകാരനെന്ന നിലയിൽ അറിയപ്പെടാം. ജനങ്ങളുടെ പ്രീതി കൂടുതൽ തിളക്കത്തോടെ നിലനിർത്താം.

അത്ര തന്നെ, എന്റെ മനസ്സില്‍ തോന്നിയ കാര്യം തന്നെ ഹരിയേട്ടന്‍ എഴുതി. ഇന്നലെ മുതല്‍ വാര്‍ത്ത കണ്ടപ്പോള്‍ വിഷമം തോന്നി. പാര്‍ടിക്ക് വേണ്ടി ഉഴിഞ്ഞു വച്ച ജീവിതം ഇന്ന് പാര്‍ട്ടി തന്നെ ചവിട്ടി തരം താഴ്ത്തി.

പഴയ ക‌മ്യൂണിസ്റ്റ് പാർട്ടി മരിച്ചിരിക്കുന്നു. ഇപ്പോൾ ആ ശവത്തിനു ചുറ്റും കുറേ ശവംതീനി ഉറുമ്പുകൾ മാത്രമേയുള്ളു. അങ്ങതിന്റെ പങ്കു പറ്റരുത്. ഇറങ്ങിവരിക.
കൊട് ഹരിയേട്ടാ കൈ.
സുനിൽ കൃഷ്ണൻ,

“പാർട്ടിയെ അടിയ്ക്കാൻ എന്തും എഴുതുമ്പോൾ വസ്തുതകളുടെ പിൻബലം കൂടി വേണ്ടേ ചാണക്യാ..അറിയാൻ വയ്യാത്ത കാര്യം എഴുതാതെ ഇരിയ്ക്കുന്നതല്ലേ ബുദ്ധി?..”-

വളരെ ശരി....മുഖ്യമന്ത്രിമാരായ പോളിറ്റ് ബ്യൂറോ അംഗങ്ങളുടെ കാലഗണന ഒന്നു കൂടി പരിശോധിക്കാം...

പാര്‍ട്ടിക്ക് എന്തൊക്കെയോ സംഭവിച്ചു എന്ന് തന്നെയാണ് സമീപകാല കാര്യങ്ങള്‍ തെളിയിക്കുന്നത്. വൈദ്യരുടെ പിടിപ്പ്കേടു കൊണ്ട് രോഗിമരിച്ചതിന് വൈദ്യശാസ്ത്രത്തെ കുറ്റം പറയില്ല, എന്നാല്‍ പിടിപ്പ് കേട് കാണിച്ച വൈദ്യനെ കുറ്റപ്പെടുത്തുക തന്നെ ചെയ്യും. ആ പിടിപ്പ് കേടുകള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ അത് പാര്‍ട്ടിയെ അടിക്കുന്നു എന്ന തരത്തില്‍ വ്യാഖ്യാനിക്കരുത്.
വിജി പിണറായി,

“ചാണക്യന്‍: ‘കോടികളുടെ അഴിമതി ആരോപണത്തില്‍ നട്ടം തിരിഞ്ഞ ആദ്യ സംസ്ഥാന സെക്രട്ടറി... പിണറായി വിജയന്‍...‘ കോടികള്‍ വരില്ലെങ്കിലും ആരോപണങ്ങളുടെ പെരുമഴ നനഞ്ഞ വേറെയും നേതാക്കള്‍ ഉണ്ടായിരുന്നു. ‘കൊട്ടാരം പോലൊരു ബംഗ്ലാവിന്റെയും നാല്പതോളം ബസ്സുകളുടെയും ഉടമ’(!)യായ അഴീക്കോടനെപ്പോലുള്ളവരുടെ കഥകളും ‘രജത ലിപികളില്‍’ എഴുതിയിട്ടുണ്ടെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും.:-

അതെ ഓര്‍മ്മയുണ്ട്....മുന്‍പും പാര്‍ട്ടിക്കെതിരെ ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്. അന്നൊക്കെ ആ ആരോപണങ്ങളില്‍ കഴമ്പില്ലാന്ന് തെളിയിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. ഇന്നോ ആരോപണങ്ങളെ നേരിടാന്‍ കഴിയാതെ ഭീഷണി പ്രസ്താവനകളും ധാര്‍ഷ്ട്യം നിറഞ്ഞ വാക്കുകളും അല്ലെ പാര്‍ട്ടിയില്‍ നിന്നും ഉയരുന്നത്. പാര്‍ട്ടി സെക്രട്ടറി കള്ളനല്ല എന്ന് വീടുവീടാന്തിരം കയറിയിറങ്ങി പറയേണ്ട ഗതികേടിലേക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ അധ:പതിച്ചില്ലെ?
Privileged.... said…
ഒരു പക്ഷവും ഇല്ലാതിരുന്ന ഒരു ക‌മ്യൂണിസ്റ്റ് അനുഭാവിയായിരുന്നു ഞാൻ. ഇനി എന്റെ വോട്ട് അരിവാൾ ചുറ്റിക നക്ഷത്രത്തിനുണ്ടാവില്ല. നിരാശയോടെയും വേദനയോടെയുമാണ് ഞാനിത് പറയുന്നത്.
..എന്റെയും ..........ചെയ്തത് മുഴുവന്‍ ശെരിയല്ലയിരിക്കാം എന്നാലും മറ്റു പല നേതാക്കലെക്കളും ശരികള്‍ അദ്ദേഹത്തിനുണ്ട് എന്ന് ഞാന്‍ വിസ്വസിക്കുന്നൂ ...ലാല്‍ സലാം സഖാവേ....
നമ്മുടെ പാർട്ടിയുടെ ചരിത്രത്തിൽ എപ്പോഴൊക്കെ വിഭാഗീയത ഉണ്ടായിട്ടുണ്ടോ അപ്പോഴൊക്കെ അതിന്റെ ഒരു ഭാഗത്ത് വി.എസ് ഉണ്ടായിരുന്നുവെന്നത് സത്യമാണ്. എന്നാൽ അതൊക്കെ വ്യക്തിപരമായ നേട്ടങ്ങൾക്കായി അദ്ദേഹം എടുത്ത നീക്കങ്ങളായിരുന്നുവെന്ന് വാദത്തിനായി പറയാമെന്നല്ലാതെ കാര്യമില്ല

വിഭാഗീയത പ്രവർത്തനം എന്നത് ഒരു കമ്മ്യൂണിസ്റ്റുകാരനെ ബാധിയ്ക്കുന്ന ക്യാൻ‌സർ ആണു.അതു എന്ത് നേട്ടത്തിനു വേണ്ടി ആയാലും പാടില്ല.വി.എസ് അങ്ങനെ ആണെന്ന് സമ്മതിയ്ക്കുക വഴി ഫലത്തിൽ വി.എസിനെതിരായ നടപടി ശരിയാണെന്ന് സമ്മതിയ്ക്കുകയാണെ പോങ്ങു ചെയ്തിരിയ്ക്കുന്നത്.അതേതായാലും നന്നായി.സ്വന്തം പോസ്റ്റിന്റെ തന്നെ അസ്തിത്വം ചോദ്യം ചെയ്യപ്പെടുന്നു.

സത്യത്തിൽ വി.എസിന്റെ അച്ചടക്കമില്ലായ്മ(അങ്ങനെ ഉണ്ടെങ്കിൽ) ആണോ നമ്മൂടെ പാർട്ടി കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പിൽ വൻ പരാജയം ഏറ്റുവാങ്ങാനുണ്ടായ കാരണം?

എന്ന് പാർട്ടി പറഞ്ഞിട്ടില്ലല്ലോ.പരാജയത്തിന്റെ പേരിലുമല്ല അദ്ദേഹത്തിനെതിരെ നടപടി എടുത്തത്.ഇപ്പോൾ എടുത്ത നടപടി കുറെ നാളുകളായി വി.എസ് പാർട്ടിയ്ക്ക് കീഴ്പ്പെട്ട് പ്രവർത്തിയ്ക്കാതിരുന്നതിനും, പരസ്യ പ്രസ്താവനകൾ നടത്തിയതിന്റേയും പേരിലാണ്.പാർട്ടി ഒരു തീരുമാനം ഏതെങ്കിലും വിഷയത്തിലെടുത്താൻ അതിനോടു യോജിച്ച് പ്രവർത്തിയ്ക്കണം.

വി.എസിന്റെ മൌനമാണ് തോൽ‌വിക്ക് കാരണമെന്നു പറഞ്ഞാൽ അത് പാർട്ടിയേക്കാൾ വി.എസ് വളർന്നിരിക്കുന്നുവെന്ന് സമ്മതിച്ചുകൊടുക്കുന്നതിനു തുല്യമല്ലേ?

വി.എസ് വെറും ഒരു മെമ്പർ മാത്രമല്ലായിരുന്നു.പാർട്ടിയുടെ ഏറ്റവും ഉയർന്ന സമിതിയിലെ അംഗവും കേരളത്തിലെ സമ്മുന്നതനായ നേതാവും കൂടിയാണ്.അദ്ദേഹത്തിനു പാർട്ടി നൽ‌കിയ സ്ഥാനങ്ങൾ ഒരു വ്യത്യസ്തമായ ഉത്തരവാദിത്വമാണു വി.എസിൽ നിക്ഷിപ്തമാക്കിയത്.പാർട്ടിയിൽ വിഭാഗീയത പോലും ഉണ്ടാകാതെ നോക്കേണ്ട വി.എസ് തന്നെ അതിനു കാരണമായി എന്നത് ചെറിയ കാര്യ്യമല്ല.വി.എസിനെപ്പോലെ തലമുതിർന്ന നേതാവ് എടുക്കുന്ന ചില നിലപാടുകൾ ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്.അങ്ങനെ ആകാൻ പാടില്ല.
രാഷ്ട്രീയപ്രേരിതമായാൽ തന്നെ ഒരു അഴിമതി ആരോപണം നേരിട്ട നിലയ്ക്ക് നമ്മുടെ സഖാവ് സെക്രട്ടറി സ്ഥാനത്തുനിന്ന് തൽക്കാലത്തേയ്ക്ക് മാറി നിന്ന് അന്വേഷണം നേരിടുക എന്നതായിരുന്നു മര്യാദ.

ഒറ്റ നോട്ടത്തിൽ കാണുമ്പോൾ വളരെ നിർദ്ദോഷമായ ഒരു വീക്ഷണം.രാഷ്ട്രീയ പ്രേരിതം ആണെന്ന് അറിയാമെങ്കിൽ പിന്നെ മാറി നിൽ‌ക്കുന്നതെന്തിന്?

പിണറായി വിജയൻ എന്ന വ്യക്തി ഇന്നിപ്പോൾ ഈ കേസും കരൾ കലക്കുന്ന കള്ള പ്രചരണങ്ങളും നേരിടുന്നത് അദ്ദേഹം സി.പി.എമ്മിന്റെ സെക്രട്ടറി ആയതു കൊണ്ട് മാത്രമാണ് എന്ന സത്യം നിങ്ങളെപ്പോലെ ഉള്ളവർ കണ്ടിട്ടും അറിയില്ല എന്ന് നടിയ്ക്കുന്നു.വിജി നേരത്തെ പറഞ്ഞ പോലെ എങ്ങനെയെങ്കിലും പിണറായി മാറി നിൽ‌ക്കുക എന്നത് മാത്രമാണു ഈ പ്രചരണക്കാരുടെ ലക്ഷ്യം.തെറ്റു ചെയ്യാത്ത ഒരു മനുഷ്യനെ വേട്ടപ്പട്ടികൾക്ക് ഇട്ടു കൊടുത്തില്ല എന്ന ഒരു കുറ്റം മാത്രമാണു പാർട്ടി ചെയ്തിട്ടുള്ളത്.സത്യം എന്നെങ്കിലും വെളിയിൽ വരും.

പാർട്ടി ജനറൽ സെക്രട്ടറി ആയിരുന്ന ബി.ടി രണദിവയെ ഒറ്റ ദിവസം കൊണ്ട് ഏരിയാ കമ്മിറ്റിയിലേയ്ക് തരം താഴ്ത്തിയ പാരമ്പര്യമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി വിജയനെ സംരക്ഷിയ്ക്കുന്നത് അദ്ദേഹം തെറ്റ് ചെയ്തിട്ടില്ല എന്ന് പൂർണ്ണ ഉറപ്പുള്ളതു കൊണ്ടാണ്.

അതിനു വേണ്ടി ഇനിയുള്ള മുഴുവൻ ഇലക്ഷനുകളും തോറ്റാലും കുഴപ്പമില്ല.
കമ്മ്യുണിസ്റ്റ്‌ കാരന്‍ മരിച്ചു....
മാര്‍ക്സിസ്റ്റ്‌ കാരന്‍ മരിച്ചു..
ഇ എം എസ് മരിച്ചു...
നായനാര്‍ മരിച്ചു...
പിണറായി മാത്രം മരിച്ചില്ല ....
അഴിമതി മാത്രം മരിച്ചില്ല ...

(ശോകത്തോടെ പാടൂ ..എന്നാലേ ഭാവം വരൂ )
സുനിലേട്ടാ, നമ്മുടെ പാർട്ടിയിൽ ചോദ്യം ചെയ്യലുകളില്ലല്ലോ. അച്ചടക്കമെന്ന വാളിന്റെ മൂർച്ച അറിയാവുന്നതുകൊണ്ട് അവരാരും ഉള്ളിലുള്ളത് പുറത്ത് പറയില്ലല്ലോ? ഉവ്വോ?

ഹോ..ഹോ..മതിയായി..പോങ്ങു ഈ പാർട്ടിയുമായോ അതിന്റെ പ്രസ്ഥാനങ്ങളുമായോ ഒരു കാലത്തും ബന്ധപ്പെട്ടു പ്രവർത്തിച്ചിട്ടില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവ്.

നെഹൃ കുടുംബത്തിൽ കെട്ടി വരുന്ന പെണ്ണുങ്ങൾക്കു വരെ “ജയ് ഹോ” പാടുന്ന കോൺഗ്രസ് പോലെ അല്ല ഈ പ്രസ്ഥാനം എന്ന് ഇനിയെങ്കിലും തിരിച്ചറിയുക.അതു കൊണ്ടാണു “ജനങ്ങൾ മുഴുവൻ” കൂടെയുണ്ടെന്ന് പറയുന്ന് വി.എസിനെതിരെ പോലും ധൈര്യ പൂർവം പാർട്ടി നടപടി എടുത്തത്.ആരും പാർട്ടിയ്ക് അതീതരല്ല.

വിശ്വൻ ചേട്ടനും പാലൊളിയും ഒക്കെ ആസനം താങ്ങികൾ എന്ന് പറഞ്ഞ പോങ്ങുവിനു നല്ല നമസ്കാരം !അങ്ങനെ അല്ലാത്ത നട്ടെല്ലുള്ള പോങ്ങു എങ്കിലും ഉണ്ടല്ലോ..അതു മതി.
സുനിലേട്ടന്റെ അഭിപ്രായങ്ങൾ വായിക്കുന്ന പലരും സുനിലേട്ടന്റെ കൂറ് യഥാർത്ഥത്തിൽ പിണറായിയോട് മാത്രമാണെന്ന് വിശ്വസിക്കാനിടയായേക്കും

ഞാൻ ഇഷ്ടപ്പെട്ടതും ഇഷ്ടപ്പെടുന്നതും ഈ പാർട്ടിയേയും അതിന്റെ ആശയങ്ങളേയുമാണ്.നിങ്ങളെപ്പോലെ വ്യക്തികളെ അല്ല.പിണറായിയെ കണ്ട് പാർട്ടിയെ സ്നേഹിച്ചവനല്ല ഞാൻ.നാളെ പിണറായി ഇല്ലാതായാലും എനിയ്ക്കൊരു പ്രശ്നവുമില്ല.പക്ഷേ സത്യം ഞാൻ അറിയാൻ ശ്രമിയ്ക്കും.ഇത്രമാത്രം പ്രചാരണം നടക്കുമ്പോൾ എന്താണിതിന്റെ ഒക്കെ സത്യം എന്നൊന്ന് അറിയാൻ പോലും വെറുതെയെങ്കിലും നിങ്ങളൊന്നും ശ്രമിയ്ക്കുന്നില്ലല്ലോ എന്നതാണു ഏറ്റവും വലിയ ദു:ഖം.

കൈയടി വാങ്ങാൻ പോങ്ങു എഴുതുന്നത് പോലെ ഞാൻ എഴുതാറില്ല.”ഞാനും കമ്മ്യൂണിസ്റ്റ്കാരനാണ്” എന്നു പറഞ്ഞു തുടങ്ങി പാർട്ടിയെ ചീത്ത വിളിയ്ക്കുന്നതാണല്ലോ ഇപ്പോളത്തെ ഫാഷൻ.അതു തന്നെ പോങ്ങുവും ചെയ്യുന്നു.”പി.കൃഷ്ണപിള്ളയുടേയും ഇ.എം എസിന്റേയും കൂടെ പ്രവർത്തിച്ചിരുന്നു” എന്നു കൂടി പറഞ്ഞാണു മറ്റു ചിലർ തുടങ്ങുന്നത്.എന്നാലല്ലേ പറയുന്ന ചീത്തകൾക്ക് കൂടുതൽ കൈയടി കിട്ടുകയുള്ളൂ..

ഞാൻ അത്തരം “cheap popularity"യുടെ പുറകേ പോകാറില്ല.അതുകൊണ്ട് ആരു എന്ത് വിചാരിച്ചാലും എനിയ്ക്കു പ്രശ്നവുമല്ല.
Pongummoodan said…
“അതു കൊണ്ടാണു “ജനങ്ങൾ മുഴുവൻ” കൂടെയുണ്ടെന്ന് പറയുന്ന് വി.എസിനെതിരെ പോലും ധൈര്യ പൂർവം പാർട്ടി നടപടി എടുത്തത്.ആരും പാർട്ടിയ്ക് അതീതരല്ല.“

പ്രിയ സുനിലേട്ടാ,

വി.എസിനെതിരെ ‘ധൈര്യപൂർവ്വം‘ പാർട്ടി നടപടി എടുത്തൂ എന്നെഴുതികഴിഞ്ഞ് ചേട്ടനൊന്ന് പുഞ്ചിരിച്ചിരിക്കും. കാരണം ചേട്ടനുതന്നെയറിയാം അത് മുഖം രക്ഷിക്കാൻ പാർട്ടി നടത്തിയ ഒരു നാടകം മാത്രമാണെന്ന്. നടപടി എടുത്തു എന്ന് മേനിക്ക് പറയാമെന്നല്ലാതെ.

പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നെങ്കിൽ അതാണ് ധീരമായ നടപടി. അതിനുതക്ക പ്രവർത്തനങ്ങളാണ് വി.എസ് കാഴ്ചവച്ചതെന്നാണല്ലോ പാർട്ടിയൂടെ അഭിപ്രായം. അതുകൊണ്ട് ഇതിനെ നടപടി എന്ന് പറയാനാവില്ല. ഗൌരിയമ്മ പറഞ്ഞത്തുപോലെ ഒരു കൊട്ട്. അത്രമാത്രം :)

പാർട്ടിക്ക് വി.എസിനെ ഇനിയും ആവശ്യമുണ്ട്. അങ്ങനെയൊന്നും പുറത്തേയ്ക്കെറിയില്ല അദ്ദേഹത്തെ. അങ്ങനെ ചെയ്താൽ ആ നടപടി ധീരമെന്ന് പറയാം. ശരിയല്ലേ ചേട്ടാ?
Pongummoodan said…
എന്റെ സുനിലേട്ടാ,

കൈയ്യടി വാങ്ങാനല്ല ഞാനിങ്ങനെ എഴുതുന്നതെന്ന് ചേട്ടന് നന്നായറിയാം.

26-ന് ചെറായിൽ വച്ച് നേർക്കുനേർ കാണുമ്പോൾ ചേട്ടനൊന്ന് കൈയ്യടിച്ചേക്കുമെന്ന് ഞാൻ മനസ്സിലാ‍ക്കുന്നു. ആ കൈകൾക്കിടയിൽ എന്റെ തല ഉണ്ടാവുമെന്നും.

അതിനാൽ ഞാൻ വെള്ളക്കൊടി ഉയർത്തിയിരിക്കുന്നു. സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ കിന്നരിച്ചുപറക്കുന്നത് ചേട്ടൻ കാണുന്നില്ലേ? അവയുടെ കുറുകൽ കേൾക്കുന്നീല്ലേ? :)

ലാൽ സലാം.
അതെ ഓര്‍മ്മയുണ്ട്....മുന്‍പും പാര്‍ട്ടിക്കെതിരെ ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്. അന്നൊക്കെ ആ ആരോപണങ്ങളില്‍ കഴമ്പില്ലാന്ന് തെളിയിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. ഇന്നോ ആരോപണങ്ങളെ നേരിടാന്‍ കഴിയാതെ ഭീഷണി പ്രസ്താവനകളും ധാര്‍ഷ്ട്യം നിറഞ്ഞ വാക്കുകളും അല്ലെ പാര്‍ട്ടിയില്‍ നിന്നും ഉയരുന്നത്. പാര്‍ട്ടി സെക്രട്ടറി കള്ളനല്ല എന്ന് വീടുവീടാന്തിരം കയറിയിറങ്ങി പറയേണ്ട ഗതികേടിലേക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ അധ:പതിച്ചില്ലെ?


അങ്ങനെ അല്ലല്ലോ ചാണക്യാ...അന്നും ഇതു പോലെ ഒക്കെ തന്നെ ആയിരുന്നു.ഇന്നത്തെ പ്പോലെ “ ശരീര ഭാഷ നോക്കിയും ചിരിയ്ക്കുമ്പോൾ ഉള്ള പല്ലിന്റെ എണ്ണം “” നോക്കിയും പാർട്ടിയുടെ ഭാവി പ്രവചിയ്ക്കുന്ന ചാനൽ ഡോക്ടർമാർ ഇല്ലായിരുന്നുവെന്ന വ്യത്യാസം മാത്രമേ ഉള്ളൂ.

അഴീക്കോടൻ രാഘവൻ മരിച്ചു കഴിഞ്ഞപ്പോൾ ശവമടക്കാൻ കണ്ണൂരിന്റെ മണ്ണിൽ സ്വന്തമായി ആറടി മണ്ണ് അദ്ദേഹത്തിനില്ലായിരുന്നു എന്ന സത്യം വെളിയിൽ വന്നപ്പോളാണു ആ നുണപ്രചാരണം അന്ന് അവസാനിച്ചത്.ആ സത്യം അറിയാവുന്നതു കൊണ്ടാണു അഴീക്കോടൻ രാഘവന്റെ ഭാര്യ പിണറായിയ്ക്ക് കേസു നടത്താൻ കുറച്ചു പണം നൽ‌കും എന്ന് പറഞ്ഞതും.

ചുമ്മാ എന്തെങ്കിലും ഒക്കെ എഴുതിയാൽ സത്യം മാഞ്ഞു പോകില്ല സുഹൃത്തേ..!
പോങ്ങൂ....

:) :) ;)

മൂന്ന് സ്മൈലി...മതിയോ?
Pongummoodan said…
പ്രിയ വിജി പിണറായി,

തിരക്കിനിടയിലും രണ്ടുവാക്ക് കുറിച്ചതിൽ സന്തോഷം. എന്റെ പക്ഷ്ഹം വെളിവായി എന്ന് താങ്കൾ പറഞ്ഞല്ലോ. ജീവിതത്തിലും രാഷ്ട്രീയത്തിലും പരാജിതരുടെ പക്ഷം പിടിക്കുക എന്നതാണ് എന്റെ രീതി. അങ്ങനെ നോക്കുമ്പോൾ പരാജിതനായ വി.എസിനോടു തോന്നുന്ന ഒരു താല്പര്യത്തെ വേണമെങ്കിൽ ‘വി.എസ്. പക്ഷമെന്ന’ രീതിയിൽ കാണാം.

അതിൽ അപമാനം തോന്നുന്നുമില്ല എനിക്ക്.

പാർട്ടി നന്നാവാൻ വി.എസിന്റെ വായടപ്പിക്കുകയും അദ്ദേഹത്തെ കൂച്ചുവിലങ്ങിടുകയും മാത്രമല്ല ചെയ്യേണ്ടത്. പാർട്ടി നേരിടുന്ന ഏക പ്രശ്നം അതാണെന്ന് ധരിക്കുന്നവരുണ്ടാവാം. സത്യത്തിൽ താങ്കളും അങ്ങനെതന്നെ വിശ്വസിക്കുന്നോ?

നന്ദി വിജി പിണറായി.
Pongummoodan said…
സൂനിലേട്ടാ,

മൂന്ന് സ്മൈലിയ്ക്ക് മൂന്ന് നന്ദി.
സന്തോഷം :)

ഓടോ: ഏത് കലിങ്കുനു മുകളിലാണിരിപ്പ്? പോസ്റ്ററൊട്ടിക്കാൻ തക്കം പാർക്കുകയാണല്ലേ? മനസ്സിലായി .
പോളിറ്റ് ബ്യൂറോയില്‍നിന്ന് അദ്ധേഹത്തിന്റെ പേരുവെട്ടാന്‍ നിയമത്തിനധീതനാണ് താനെന്നുതോന്നുന്ന ഒരു വിഡ്ഡിയും,യൂണിവേഴ്സിറ്റി മാര്‍ക്സിസ്റ്റുകാരനും ചേര്‍ന്നാല്‍ കഴിയുമായിരിക്കും.അതിന് അച്ചടിച്ചുനിരത്തിക്കാണിക്കാന്‍ അവര്‍ക്കു കാരണങ്ങളും കാണുമായിരിക്കാം.പുത്തന്‍ സാമ്പത്തീക സമവാക്യങ്ങളിലൂടെ വിപ്ലവത്തിനു പുതിയമാനങ്ങള്‍ കണ്ടെത്തുന്നവര്‍ക്ക് അതില്‍ അസ്വാഭാവികതയൊന്നും തോന്നാനിടയില്ല.എന്നാല്‍ വി.എസ് എന്ന രണ്ടക്ഷരം ഏതൊരു രാഷ്ടീയ പാര്‍ട്ടിയുടേയും അടിത്തറയായിരിക്കുന്ന അടിസ്ഥാന വര്‍ഗ്ഗത്തിന്റെ മനസ്സുകളില്‍ നിന്നു വെട്ടിക്കളയാന്‍ ഒരു സെക്രട്ടറി വിചാരിച്ചാലും കഴിയുകയില്ല.വെള്ളയുടുപ്പിട്ട് പെട്ടന്നൊരുദിവസം അവരുടെ മനസ്സില്‍ പ്രത്യക്ഷപ്പെട്ട പ്രേതരൂപമല്ല അദ്ധേഹത്തിന്റേത് മറിച്ച് അവരുടെ ദൈനംദിനകാര്യങ്ങളില്‍ ഇടപഴകിയും ഇടചേര്‍ന്നും അവരുമായി അത്രയേറെ പരിചയിച്ചു പോയതാണ്.ജനാധിപത്യത്തെ കബളിപ്പിക്കാന്‍ ധനാധിപത്യത്തിനു കഴിഞ്ഞേക്കാം പക്ഷേ അതിനെ കവച്ചുവയ്ക്കാം എന്നത് അഹങ്കാരം കൊണ്ട് തോന്നുന്ന വിഡ്ഡിത്തം മാത്രമാണ്.വി.എസ് നെ വെട്ടി നിരത്തുകയല്ല ഉരച്ചു തീര്‍ക്കുകയാണ് പാര്‍ട്ടി ചെയ്യുന്നത്.പക്ഷേ പാര്‍ട്ടി കരുതുന്നതുപോലെ ഉരയ്ക്കുന്തോറും കുറയുകയല്ല കൂടുകയാണ് അദ്ധേഹത്തിന്റെ കാന്തി എന്നു മാത്രം.

നാളത്തെ അഭിമാനിപ്പത്രം എഴുതിയേക്കാം ഇവിടെ മാധ്യമ സിന്‍ഡിക്കേറ്റുമാത്രമല്ല 'പൊതുജനസിന്‍ഡിക്കേറ്റും'!!! സജീവമാണെന്ന്!!!
'മുന്‍പും പാര്‍ട്ടിക്കെതിരെ ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്. അന്നൊക്കെ ആ ആരോപണങ്ങളില്‍ കഴമ്പില്ലാന്ന് തെളിയിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടുണ്ട്.' (ചാണക്യന്‍)

‘മുന്‍പ് ഉയര്‍ന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് തെളിയിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടുണ്ട്‘എന്നു പറയുമ്പോള്‍ ഇപ്പോള്‍ അതു കഴിയില്ല എന്ന് ഒരു സൂചന ഇല്ലേ? ആരോപണത്തെസ്സംബന്ധിച്ച വസ്തുതകള്‍ - സത്യങ്ങള്‍ - പുറത്തു വന്നു തുടങ്ങുമ്പോള്‍ തന്നെ - അഥവാ കഴമ്പില്ലെന്നതിനുള്ള തെളിവുകള്‍ വ്യക്തമായിത്തുടങ്ങുമ്പോള്‍ തന്നെ - ആരോപണത്തിന്റെ കഴമ്പില്ലായ്മ തെളിയിക്കാന്‍ കഴിയില്ല എന്ന് മുന്‍ വിധിയോടെ നിലപാടെടുക്കുന്നത് രാഷ്ട്രീയ ചാണക്യ തന്ത്രമായിരിക്കും, അല്ലേ?

‘പാര്‍ട്ടി സെക്രട്ടറി കള്ളനല്ല എന്ന് വീടുവീടാന്തിരം കയറിയിറങ്ങി പറയേണ്ട ഗതികേടിലേക്ക് പാര്‍ട്ടി പ്രവര്‍ത്തകര്‍ അധ:പതിച്ചില്ലെ?’ അങ്ങനെ വേണ്ടിവരുന്നെങ്കില്‍ എന്തു കൊണ്ട് എന്ന് സുനിലേട്ടന്റെ മറുപടിയില്‍ ഉണ്ട് - അന്ന് പാര്‍ട്ടി നേതാക്കള്‍ പുഞ്ചിരിച്ചാലും പൊട്ടിച്ചിരിച്ചാലും ചിരിച്ചില്ലെങ്കിലും തുമ്മിയാലും തുമ്മിയില്ലെങ്കിലും ‘വാര്‍ത്ത’യാക്കാന്‍ കച്ചകെട്ടി ഇറങ്ങുന്ന ‘മാധ്യമ വിശാരദന്മാര്‍’ ഇല്ലായിരുന്നു. നാഴികയ്ക്ക് നാല്പതു വട്ടം ‘ലാവലിന്‍... ലാവലിന്‍... പിണറായി... ബാലാനന്ദന്‍... വരദാചാരി... സി ബി ഐ...’ എന്ന് വീടുവീടാന്തരം (പത്ര / ടെലിവിഷന്‍ വാര്‍ത്ത - അവലോകന - വിശകലനങ്ങള്‍ മുഖേന) കയറിയിറങ്ങി പറയുന്നവര്‍ മേഞ്ഞു നടക്കുമ്പോള്‍ നാല്പതും അമ്പതും ലക്ഷത്തിന്റെ പ്രചാരമുള്ള പത്രങ്ങളോ പ്രേക്ഷക ലക്ഷങ്ങളുള്ള ചാനലുകളോ കൂട്ടിനില്ലാത്ത പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്തു ചെയ്യണം?

‘പാർട്ടി നന്നാവാൻ വി.എസിന്റെ വായടപ്പിക്കുകയും അദ്ദേഹത്തെ കൂച്ചുവിലങ്ങിടുകയും മാത്രമല്ല ചെയ്യേണ്ടത്. പാർട്ടി നേരിടുന്ന ഏക പ്രശ്നം അതാണെന്ന് ധരിക്കുന്നവരുണ്ടാവാം’ (പോങ്ങുമ്മൂടന്‍)

വി എസിനെ ‘പൂട്ടിയിട്ടതു‘ കൊണ്ട് (മാത്രം) പാര്‍ട്ടി നന്നാകുമെന്നോ പാര്‍ട്ടി നേരിടുന്ന ഏക ‘പ്രശ്നം’ വി എസ് ആണെന്നോ ആരും പറഞ്ഞിട്ടില്ല. പാര്‍ട്ടി നേരിടുന്ന പ്രശ്നങ്ങളില്‍ പ്രധാനമായ ഒന്നില്‍ വി എസിന്റെ ചില നടപടികള്‍ മറ്റൊരു ‘പ്രശ്ന’മായി മാറുന്ന സാഹചര്യത്തിലാണ് ചെറിയൊരു ‘പൂട്ട്‘ ആവശ്യമാണെന്ന് പാര്‍ട്ടിക്കു തോന്നിയത്. അല്ലാതെ ‘വി എസിനെ പിടിച്ചു കെട്ടിയാല്‍ എല്ലാ പ്രശ്നവും തീര്‍ന്നു’ എന്നു കരുതുന്നവരല്ല പാര്‍ട്ടി.
Anonymous said…
അതിനു മുന്‍പ് എന്തുകൊണ്ടാണ് കോണ്ഗ്രസ് പാര്‍ട്ടി എട്ടു നിലയില്‍ പൊട്ടിയത് ?
കരുണാകരനും മുരളിയും പിന്നെ ഉമ്മന്‍ ചാണ്ടിയും തമ്മിലുള്ള പ്രശ്നങ്ങള്‍ അല്ലെ ?
ഇത്തവണ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്കു സംഭവിച്ചതും അത് തന്നെ അല്ലെ ?
(എനിക്ക് തോന്നുന്നത് ലാവ്‌ലിന്‍ കേസിനെക്കള്‍ പാര്‍ട്ടിക്ക് ദോഷമായത് പി ഡി പി ബന്ധമാണെന്നു തോന്നുന്നു )
ചര്‍ച്ചകള്‍ നടക്കട്ടെ ! നേതാക്കള്‍ എല്ലാവരും വീണ്ടും വീണ്ടും ചര്‍ചിക്കട്ടെ ! പ്രതിപക്ഷം കാര്യം അറിഞ്ഞോ (അറിയാതെയോ) പുലമ്പട്ടെ ?
കേരളത്തിലെ ജനങ്ങള്‍ക്ക്‌ വേണ്ടത് ചൂടന്‍ വാര്‍ത്തകളല്ലേ അതിഷ്ടം പോലെ കിട്ടുന്നുണ്ടല്ലോ ?
അത് പുഴുങ്ങി തിന്നു നമ്മള്‍ക്ക് ജീവിക്കാം !! എന്നിട്ട് ഉറക്കെ പറയാം അയാള്‍ ശരിയല്ല ഇയാള്‍ ശരിയല്ല ഞാന്‍ മാത്രം ആണ് ശരി എന്ന് !!!!!
(മനപൂര്‍വ്വം അനോണി ആകുന്നു)
വിജി പിണറായി,

ഹിഹിഹിഹിഹിഹിഹിഹിഹിഹി.....
തീര്‍ച്ചയായും...മുന്‍‌വിധിയോടെ തന്നാ പറഞ്ഞത്...പിണറായി വിജയന്‍ കുറ്റക്കാരനല്ല എന്ന് തെളിയിക്കേണ്ടത് കേരളത്തിലെ ജനങ്ങളുടെ ആവശ്യമല്ല , പിന്നെയോ പാര്‍ട്ടീടെ ആവശ്യമാണ്.....

മൂന്നരക്കോടി ജനമുള്ളിടത്ത് മൂന്നേകാല്‍ ലക്ഷം പര്‍ട്ടി മെമ്പറന്മാര്‍ പറയുന്നത് ശരിയെന്ന് വിശ്വസിക്കാന്‍ ഇത്തിരി ബുദ്ധിമുട്ടുണ്ട് സഖാവേ...

പാര്‍ട്ടീടെ ഭരണഘടനയിലെ 19ആം വകുപ്പ് ശ്രീമാന്‍ പിണറായിക്ക് ബാധകമല്ലേ?

ആരോപണം ഉണ്ടായ സഖാവിനെ എങ്ങനെ നടപ്പടിക്ക് വിധേയമാക്കണം എന്ന് അതില്‍ പറഞ്ഞിട്ടുണ്ടല്ലോ?

സാധാരണക്കാരന്റെ മുന്നില്‍ പാര്‍ട്ടി ഇപ്പോള്‍ കൈക്കൊണ്ട നടപടിക്ക് പുല്ലുവിലയേ കാണൂ...
Anonymous said…
CPM has lost its credibility in last elections by tying up with mayawati and jayalalitha. Nothing further that happens in the party should surprise anyone. I am only surprised that more corruption cases does not surface. Both achuthanandan and pinarai are not saints.... neither is CPM with the toiling masses anymore.....why waste our time?
kaalidaasan said…
സുനില്‍ ,

പാര്‍ട്ടി അച്ചടക്കം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി ഇതിനു മുമ്പും ഉണ്ടായിട്ടുണ്ടെന്നത് ശരിയാണ്. പാര്‍ട്ടി അച്ചടക്ക നടപടികളുടെ ചരിത്രം രസകരവുമണ്.

കല്‍ക്കട്ട തീസിസുമായി ബന്ധപ്പെട്ട് രണദിവെയുടെ പേരില്‍ നടപടി എടുത്തത് ഓര്‍ത്തിരിക്കുന്ന സുനില്‍ പി സി ജോഷിയെന്ന ജെനറല്‍ സെക്രട്ടറിക്കെതിരെ നടപടി എടുത്തത് ഓര്‍ ക്കാത്തതെന്തേ? ജോഷി കോണ്‍ഗ്രസുമായി സഘ്യമുണ്ടാക്കണം എന്നാണാവശ്യപ്പെട്ടത്. അതിന്റെ പേരില്‍ അദ്ദേഹത്തെ ജെനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം കോണ്‍ഗ്രസുമായി സഖ്യത്തിലായിരുന്ന ജെനറല്‍ സെക്രട്ടറിയെ, ഒരു പാര്‍ട്ടി കോണ്‍ഗ്രസും വിമര്‍ശിച്ചു കണ്ടില്ല. 1947 ല്‍ ജോഷി പറഞ്ഞത് 1967 ല്‍ ഭാഗികമായും 2004 ല്‍ പൂര്‍ണ്ണമായും പാര്‍ട്ടി സ്വീകരിച്ചു. പാവം ജോഷി അപമാനിതനായി അവഹേളിതനായി ഒതുക്കപ്പെട്ടു.

ഇനി കല്‍ക്കട്ട തീസിസ് എന്താണെന്നു നോക്കാം. രണദിവെ പറഞ്ഞത് കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ ലോകം മുഴുവനും പിന്തുടര്‍ന്ന നയമാണ്. ചൈനയിലും, റഷ്യയിലും, ക്യൂബയിലും ഒക്കെ സായുധ സമരത്തിലൂടെയാണ്, പാര്‍ട്ടി അധികാരത്തില്‍ എത്തിയത്. യധാര്‍ത്ഥ കമ്യൂണിസ്റ്റുകാരനായിരുന്ന രണദിവെ അതിനു വേണ്ടി വാദിച്ചു. അതാണദ്ദേഹം ചെയ്ത തെറ്റ്. പിന്നീട് പാര്‍ട്ടി സായുധ സമര ലൈന്‍ മാറ്റി. അതു കൊണ്ട് രണദിവെ ലൈന്‍ തള്ളപ്പെട്ടു.

നക്സലിസവുമായി പാര്‍ട്ടിക്കു ബന്ധം വേണ്ട എന്ന നയപരമായ പ്രശ്നത്തിന്റെ പേരിലാണ്, കെ പി ആര്‍ ഗോപാലനെ പുറത്താക്കിയത്.

സുലൈമാന്‍ സേട്ട് ഗന്ധിജിയുടെ സമശീര്‍ഷനായിരുന്നു എന്ന തരത്തില്‍ ലേഖനമെഴുതിയതിനായിരുന്നു ഇ എം എസ് ശാസിക്കപ്പെട്ടത്.


ഇവരെല്ലം പാര്‍ട്ടി അച്ചടക്കം ലംഘിച്ചത് പാര്‍ട്ടിയുടെ നയപരമായ തിരുമാനങ്ങളെ എതിര്‍ത്തതോ വിമര്‍ശിച്ചതോ കാരണമാണ്.

വി എസ് പാര്‍ട്ടിയുടെ നയപരമായ ഏതെങ്കിലും തീരുമാനങ്ങളെ എതിര്‍ത്തിട്ടുണ്ടോ? ഉണ്ടെന്ന് പിണറായി വിജയന്‍ പോലും പറയില്ല. വി എസ് ചെയ്ത കാര്യങ്ങള്‍ എന്ത്ക്കെയാണ്?

1. ലാവലിന്‍ കേസില്‍ പിണറായി ഉള്‍പെട്ടതും, പ്രതിയക്കപ്പെട്ടതും പാര്‍ട്ടി നയങ്ങളുമായി ബന്ധമുള്ള വിഷയമല്ല. ഇത് വ്യക്തിപരമായ ഒരു വിഷയമാണ്. ഒരു മുന്‍ മന്ത്രിക്കെതിരെ അഴിമതികേസുണ്ടാകുന്നത് ചരിത്രത്തിലെ ആദ്യ സംഭവമൊന്നുമല്ല. ബോഫോര്‍സ് കേസ് ബ്രഹ്മപുരം കേസ്, പാമോയില്‍ കേസ് എന്നിവയിലെല്ലാം പാര്‍ട്ടി സ്വീകരിച്ച നിലപാടിനു കടക വിരുദ്ധമായ നിലപാടാണിപ്പോള്‍ പാര്‍ട്ടി സ്വീകരിക്കുന്നത്. സഭ്യതയുടെ ഏത് അളവുകോലു വച്ച് അളന്നാലും, പാര്‍ട്ടിയുടെ ഇരട്ടത്താപ്പ് അംഗീകരിക്കാനോ മനസിലാക്കാനോ സുബോധമുള്ള ആര്‍ക്കും കഴിയില്ല. ഇവിടെ പാര്‍ട്ടി തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണ്. ഇനി ഉണ്ടാകാന്‍ പോകുന്ന ഒരഴിമതിയിലും നീതി പുര്‍വമായ ഒരു നിലപടെടുക്കാനുള്ള ധാര്‍മികാവകാശം പാര്‍ട്ടി കളഞ്ഞു കുളിച്ചു. നിഷ്പക്ഷരായ ആളുകള്‍ക്കും വലിയ ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഈ നിലപാട് സ്വീകാര്യമല്ല.

2. ഫാരീസ് അബൂബേക്കര്‍, സാന്റിയാഗോ മാര്‍ട്ടിന്‍,ലിസ് ചക്കോ തുടങ്ങിയ സാമ്പത്തിക കുറ്റവാളികളെ പാര്‍ട്ടി നേതാക്കള്‍ കൂട്ടുകാരാക്കുന്നതും, അവരുടെ കയ്യില്‍ നിന്ന് സമ്പത്തിക സഹായവും, സംഭാവനയും, ബോണ്ടും, കൈക്കൂലിയും മേടിക്കുന്നത് വി എസ് എതിര്‍ത്തു. അതും പാര്‍ട്ടി നയത്തെ എതിര്‍ത്തതല്ല.

3. ദേശാഭിമാനി എന്ന പാര്‍ട്ടി പത്രം ഇ പി ജയരാജന്‍ എന്ന സേവകന്റെ പേരില്‍ എഴുതിക്കൊടുത്തത് സുലിനൊക്കെ സ്വീകാര്യമായിരികാം . പക്ഷെ പലോറ മാതയെ ഓര്‍ക്കുന്ന ഒരു പാര്‍ട്ടി പ്രവര്‍ത്തകനും പാര്‍ട്ടി അനുഭവിക്കും അത് അംഗീകരിക്കാനാവില്ല.

4. മദനി എന്ന മത തീവ്രവദിയുമായി പിണറായി കൂട്ടുകൂടിയത് സി പി എമ്മിന്റെ ഔദ്യോഗിക നയത്തിനെതിരാണ്.

5. സി പി ഐയെയും ജനതാ ദളിനേയും അധിക്ഷേപിച്ചതും ഇടതു പക്ഷ ഐക്യം എന്ന പാര്‍ട്ടി നയത്തിനെതിരാണ്.

ഈ വിഷയങ്ങളിലെല്ലാം സംസ്ഥാനത്തെ സമിതികളില്‍ ഉള്ള, മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് എടുക്കുന്ന സദാചര വിരുദ്ധവും കമ്യൂണിസ്റ്റു വിരുദ്ധവുമായ തീരുമാനങ്ങളെയല്ലേ വി എസ് ചോദ്യം ചെയ്തതും എതിര്‍ത്തതും ?
ഇതല്ലാതെ എന്ത് അച്ചടക്ക ലംഘനമാണു നടത്തിയത്?

പിണറായി വിജയന്‍ അതി ബുദ്ധിമാനാണ്. നയവ്യതിയാനങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള എല്ലാ പഴുതുകളും അടച്ചാണ്, കിങ്കരന്‍മാരേക്കൊണ്ട് ലെനിനിസ്റ്റ് തത്വം ലംഘിച്ചു എന്നൊക്കെ പറയിപ്പിക്കുന്നത്. അധാര്‍മ്മികമായ നടപടികളെ വെള്ള പൂശാനായി കാണിക്കുന്ന ഈ വൃത്തികേട്, സാമാന്യ ജനത്തിനു മനസിലാകും . പാര്‍ട്ടി ഭരണഘടന അനുസരിച്ച് ഈ വാദം അംഗീകരിക്കപ്പെടും. പക്ഷെ ഈ ഭരണഘടനക്കുമപ്പുറത്താണ്, ഇന്‍ഡ്യന്‍ ജനാധിപത്യം. 3 ലക്ഷം അംഗങ്ങളുള്ള പര്‍ട്ടിക്കകത്ത് ഇതു വിലപ്പോകും. പക്ഷെ അതിനപ്പുറത്തേക്ക് വിലപ്പോകില്ല.
'മൂന്നരക്കോടി ജനമുള്ളിടത്ത് മൂന്നേകാല്‍ ലക്ഷം പര്‍ട്ടി മെമ്പറന്മാര്‍ പറയുന്നത് ശരിയെന്ന് വിശ്വസിക്കാന്‍ ഇത്തിരി ബുദ്ധിമുട്ടുണ്ട് സഖാവേ...

മൂന്നരക്കോടിയുടെ സ്ഥാനത്ത് ഒരു കോടി കുറവും മൂന്നേകാല്‍ ലക്ഷത്തിന്റെ സ്ഥാനത്ത് ഒരു ലക്ഷമോ മറ്റോ കുറവും ആയിരുന്ന കാലത്ത് പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളിലും‍ പാര്‍ട്ടി പറഞ്ഞത് വിശ്വസിക്കാന്‍ പ്രയാസമായിരുന്നിരിക്കണമല്ലോ...? അഴീക്കോടനെ വീണ്ടും ഓര്‍ക്കുക....! (വേണമെങ്കില്‍ പാര്‍ട്ടിക്കാരനല്ലാത്ത നക്സലൈറ്റ് നേതാവ് വര്‍ഗീസിനെയും ഓര്‍ക്കാം. രണ്ടരക്കോടി ജനങ്ങളുള്ള നാട്ടില്‍ വര്‍ഗീസിന്റെ കൊലപാതകത്തെപ്പറ്റി സര്‍ക്കാരും ലക്ഷക്കണക്കിനു പ്രചാരമുള്ള പത്രങ്ങളും പറഞ്ഞതല്ല, ‘ദേശാഭിമാനി’ പറഞ്ഞതായിരുന്നു സത്യം എന്ന് ‘വിശ്വസിക്കാന്‍ ബുദ്ധിമുട്ടു’ണ്ടായിരുന്നവരുടെ ബുദ്ധിമുട്ട് മാറിക്കിട്ടാന്‍ രണ്ടു പതിറ്റാണ്ടു വേണ്ടിവന്നിരുന്നല്ലോ അല്ലേ?)

പാര്‍ട്ടീടെ ഭരണഘടനയിലെ 19ആം വകുപ്പ് ശ്രീമാന്‍ പിണറായിക്ക് ബാധകമല്ലേ? ആരോപണം ഉണ്ടായ സഖാവിനെ എങ്ങനെ നടപ്പടിക്ക് വിധേയമാക്കണം എന്ന് അതില്‍ പറഞ്ഞിട്ടുണ്ടല്ലോ?

താങ്കള്‍ ഉദ്ദേശിക്കുന്നത് പാര്‍ട്ടി ഭരണഘടനയിലെ Article 19-ലെ പത്താം വകുപ്പ് ആണെന്ന് ഊഹിക്കുന്നു. അതില്‍ പറയുന്നത് ഇങ്ങനെയാണ്: ‘Party members found to be strike-breakers, drunkards, moral degenerates, betrayers of Party confidence, GUILTY of grave financial corruption can be summarily suspended from Party membership and removed from all responsible positions in the Party...’ (Sentence incomplete, emphasis added by me. Source: CPI(M) website - cpim.org)

'ആരോപണം ഉണ്ടായ സഖാവിനെ'തിരെ നടപടി എടുക്കുന്നതിനെക്കുറിച്ചല്ലല്ലോ ചാണക്യാ ഇവിടെ പറയുന്നത്? ‘കുറ്റക്കാരനെന്ന് കണ്ടെത്തപ്പെടുന്ന’ ('found to be GUILTY) സഖാക്കള്‍ക്കെതിരെ നടപടി എടുക്കുന്നതിനെപ്പറ്റിയാണ്. ഇവിടെ വിജയനെ ഏതു കോടതിയാണ്, അല്ലെങ്കില്‍ പാര്‍ട്ടി തലത്തിലുള്ള ഏത് അന്വേഷണമാണ് ‍ ‘found to be guilty’ എന്നു വിധിച്ചത്? രാഷ്ട്രീയ എതിരാളികള്‍ ‘വിധിച്ച’തു കൊണ്ട് വിജയന്‍ കുറ്റക്കാരനാകുമോ? (കുറ്റക്കാരനെന്ന് കണ്ടെത്തിയെങ്കില്‍ സംശയം വേണ്ട, വിജയനല്ല, അതിനേക്കാള്‍ ഉന്നതനായാലും സ്ഥാനം പാര്‍ട്ടിക്കു പുറത്തു തന്നെയാണ്.) ‘പാര്‍ട്ടി ഭരണഘടന’, ‘നടപടി’ എന്നൊക്കെ പറയുന്നതിനു മുന്‍പ് ആ ഭരണഘടന ശരിയായി ഒന്നു വായിച്ചു നോക്കാനുള്ള സന്മനസ്സെങ്കിലും കാണിക്കണം ചാണക്യ...!

ഇനി കാളിദാസന്റെ കാര്യം: ‘പാര്‍ട്ടിയുടെ നയപരമായ തീരുമാനങ്ങളെ’ എതിര്‍ക്കുന്നതു മാത്രമാണ് അച്ചടക്ക ലംഘനം എന്നാണോ താങ്കള്‍ മനസ്സിലാക്കിയിട്ടുള്ളത്? കഷ്ടം! അങ്ങനെയാണെങ്കില്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് എതിരെ മത്സരിക്കുന്നതു പോലും അച്ചടക്ക ലംഘനമാകില്ലല്ലോ...? (സ്ഥാനാര്‍ഥി നിര്‍ണയം ‘നയപരമായ തീരുമാനം’ അല്ലല്ലോ?) മുകളില്‍ ചാണക്യനോട് പറഞ്ഞതു തന്നെ ആവര്‍ത്തിക്കട്ടെ - വായിക്കു...

‘Violation of the Party Constitution and decisions of the Party as well as any other action and behaviour unworthy of a member of the Communist Party shall constitute a breach of Party discipline and is liable to disciplinary action.‘ (Art. XIX, Cl. 3 Constititution of the CPI (M) - source cited above.) (emphasis added)

‘പാര്‍ട്ടി ഭരണഘടനയുടെയും തീരുമാനങ്ങളുടെയും ലംഘനവും കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗത്തിനു ചേരാത്ത മറ്റ് ഏതൊരു പ്രവൃത്തിയും പാര്‍ട്ടി അച്ചടക്കത്തിന്റെ ലംഘനമാകും എന്നാണ് പറയുന്നത്. എന്നു വെച്ചാല്‍ ‘നയപരമല്ലാത്ത’ തീരുമാനങ്ങളുടെ ലംഘനവും അച്ചടക്ക ലംഘനവും ശിക്ഷാര്‍ഹവുമാണ് എന്നു തന്നെ! വി എസ്സിന്റെ ‘ലംഘന’ത്തെപ്പറ്റി ഇനി വിശദീകരണം വേണ്ടല്ലോ?
aan said…
അതി ശക്തമായ വരികള്‍ !!!
ഇതു v.s ഒന്ന് വായിച്ചിരുന്നെങ്കില്‍ !
സുനില്‍,
"സി.പി.എം കാരനു പെട്രോൾ പമ്പ് നടത്താൻ പാടില്ല എന്ന് നിയമം ഉണ്ടോ? അതു ചിലർക്ക് മാത്രമുള്ള സംവരണമാണോ?"

ഒരിക്കലുമല്ല... പക്ഷേ അത് ചിലരുടെ ബിനാമി പേരിലാകുമ്പോള്‍ സംശയിക്കേണ്ടിയിരിക്കുന്നു.

കോട്ടയത്തുള്ള പഴയ കുട്ടി സഖാക്കള്‍ ഇന്ന് എവിടെ ഒക്കെ സ്വത്ത് ഉണ്ടാക്കിയെന്ന് കോട്ടയത്ത് ഒന്നു കൂടി കറങ്ങി നിജസ്ഥിതി അറിഞ്ഞിട്ട് പറഞ്ഞാല്‍ മതി. ഈയിടെ നാട്ടില്‍ ചെന്നപ്പോള്‍ കിട്ടിയ വിവരങ്ങള്‍ ആണ്.. പമ്പ് എന്നത് ഒരു സിമ്പല്‍ ആയി കൂട്ടിയാല്‍ മതി... കൂടുതല്‍ പറയാന്‍ ആഗ്രഹമില്ല.. കാരണം തെളിവായി തരാന്‍ എന്റെ കയ്യില്‍ രേഖകളില്ല...
Anonymous said…
4 കഠിനഹൃദയന്‍/ര്‍ ഇവിടെ മേയുന്നുണ്ട്‌ :)

Ithil njan mathram illa
പ്രിയ സുഹൃത്ത് കാളിദാസന്,

താങ്കൾ ഉന്നയിച്ച മിക്കവാറും എല്ലാ പ്രശ്നങ്ങൾക്കും വിജി വളരെ വ്യക്തമായി മറുപടി പറഞ്ഞു കഴിഞ്ഞിരിയ്ക്കുന്നതിനാൽ വീണ്ടും ഒരു വിശദീകരണത്തിന്റെ ആവശ്യമില്ല.

പി.സി ജോഷിയും മറ്റും വാദിച്ചിരുന്ന കോൺഗ്രസുമായുള്ള സഖ്യം താങ്കൾ പറയുന്ന രീതിയിലുള്ളതല്ല.അതു പിന്നീടു സി.പി.ഐ യും സി.പി എമ്മും ആയി പിളർന്നപ്പോളുണ്ടായ ആശയ സമരത്തിന്റെ ആദ്യ രൂപം ആയിരുന്നു.അന്ന് അത് പാർട്ടി അംഗീകരിച്ചില്ല.അദ്ദേഹം പിന്നീട് പിളർപ്പിനു ശേഷം സി.പി ഐയിൽ തുടർന്നതും ഈ നയത്തിന്റെ ഭാഗത്ത് ആയിരുന്നതുകൊണ്ടാണ്.1964 ലെ ഏഴാം പാർട്ടി കോൺഗ്രസിൽ സി.പി ഐയുടെ നയം പ്രഖ്യാപിച്ചതും പി.സി ജോഷിയാണ്.ഇതാണു വസ്തുത.

പാർട്ടിയിൽ ഒരാൾ‌ക്കെതിരെ അച്ചടക്ക നടപടി എടുക്കുന്നത് അയാൾ പാർട്ടി നയത്തിനു എതിരായി നിലകൊള്ളുമ്പോൾ മാത്രമല്ല എന്ന് വിജിയുടെ വ്യക്തമായ മറുപടിയിൽ നിന്നു മനസ്സിലായി കാണുമല്ലോ.

സ.പി ഗോവിന്ദപ്പിള്ളയെ പാർട്ടി ‘സെൻ‌ഷ്വർ” ചെയ്തത് പാർട്ടി നയത്തെ എതിർത്തത് കൊണ്ടായിരുന്നില്ലല്ലോ.സത്യനേശനെ പുറത്താക്കിയതും പാർട്ടി നയത്തിന്റെ പേരിൽ അല്ലായിരുന്നല്ലോ.ഇങ്ങനെ ഒട്ട നവധി ഉദാഹരണങ്ങൾ.

അപ്പോൾ വി.എസിനെതിരെ നടപടി വന്നതിന്റെ കാരണം മനസ്സിലായല്ലോ അല്ലേ? അപ്പോൾ ശരി പിന്നെ കാണാം.
പോങ്ങുമ്മൂടന്‍ said...
“അത് മുഖം രക്ഷിക്കാൻ പാർട്ടി നടത്തിയ ഒരു നാടകം മാത്രമാണെന്ന്. നടപടി എടുത്തു എന്ന് മേനിക്ക് പറയാമെന്നല്ലാതെ.

പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നെങ്കിൽ അതാണ് ധീരമായ നടപടി. അതിനുതക്ക പ്രവർത്തനങ്ങളാണ് വി.എസ് കാഴ്ചവച്ചതെന്നാണല്ലോ പാർട്ടിയൂടെ അഭിപ്രായം.


ഒരു കമ്മ്യൂണിസ്റ്റുകാരനെ സംബന്ധിച്ചിടത്തോളം മുഖ്യമന്ത്രി സ്ഥാനമോ മറ്റു ഭരണഘടനാ സ്ഥാനങ്ങളോ അല്ല ഏറ്റവും വലുത്.പാർട്ടിയിൽ അവനു കിട്ടുന്ന പദവി ആണ്.അതു പരമ്മോന്നത സമിതി ആയ പോളിറ്റ് ബ്യൂറോ ആകുമ്പോൾ ഏറ്റവും ഉന്നതമാകുന്നു.അപൂർവം ആളുകൾക്ക് മാത്രം കിട്ടുന്ന ഒരു പദവിയാണ്.അതു കൊണ്ട് തന്നെ മുഖ്യമന്ത്രിസ്ഥാനത്തു നിന്നോ ഒരു എം.പി സ്ഥാനത്തു നിന്നോ പോകുന്നതിലും വലുതാണു പാർട്ടിയിലെ പദവി നഷ്ടപ്പെടുക എന്നത്.അതാണു ഇപ്പോൾ വി.എസിന് സംഭവിച്ചതും.പാർട്ടിയിൽ “തരം താഴ്ത്തൽ “ എന്നത് “പുറത്താക്കലിനു “ തൊട്ട് മേലെമാത്രമുള്ള നടപടിയാണ്.താ‍ക്കീത്, ശാസന,പരസ്യ ശാസന , സസ്‌പെൻഷൻ, തരം താഴ്ത്തൽ, പുറത്താക്കൽ എന്നിങ്ങനെയാണ്.അതു കൊണ്ട് തന്നെ വി.എസിനു നടപടിയുടെ ഗൌരവം അറിയാം
മൃദുൽ‌രാജ്,

ഊരും പേരുമില്ലാത്ത കാര്യങ്ങൾക്ക് മറുപടി പറയേണ്ട കാര്യം എനിയ്ക്കില്ല..ആശംസകൾ!
kaalidaasan said…
‘പാര്‍ട്ടി ഭരണഘടനയുടെയും തീരുമാനങ്ങളുടെയും ലംഘനവും കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗത്തിനു ചേരാത്ത മറ്റ് ഏതൊരു പ്രവൃത്തിയും പാര്‍ട്ടി അച്ചടക്കത്തിന്റെ ലംഘനമാകും എന്നാണ് പറയുന്നത്. എന്നു വെച്ചാല്‍ ‘നയപരമല്ലാത്ത’ തീരുമാനങ്ങളുടെ ലംഘനവും അച്ചടക്ക ലംഘനവും ശിക്ഷാര്‍ഹവുമാണ് എന്നു തന്നെ! വി എസ്സിന്റെ ‘ലംഘന’ത്തെപ്പറ്റി ഇനി വിശദീകരണം വേണ്ടല്ലോ?


പാര്‍ ട്ടി ഭരണഘടനയില്‍ പറഞ്ഞിരിക്കുന്നത് തീരുമാനങ്ങളേപ്പറ്റി മാത്രമല്ല. വേറെയും ചിലതുണ്ട്.

Party is guided by the philosophy and principles of Marxism-Leninism which
shows to the toiling masses the correct way to the ending of exploitation of man
by man, their complete emancipation. The Party keeps high the banner of
proletarian internationalism.




ഇതില്‍ പറഞ്ഞ ലെനിനിസ്റ്റ് തത്വമാണല്ലോ വി എസിനെതിരെ നടപടി എടുക്കാന്‍ ഉപയോഗിച്ച കാരണം. മാര്‍ക്സിസ്റ്റ് തത്വങ്ങളുടെ ലംഘനം പിണറായിയും കൂട്ടരും നടത്തിയിട്ട് ഒരു നടപടിയുമെടുത്തു കണ്ടില്ലല്ലോ.

ഏത് മാര്‍ക്സിസത്തിലാണ്, പഞ്ചനക്ഷത്ര ഹോട്ടലും അമ്യൂസ്മെന്റ് പാര്‍ക്കും നടത്തണമെന്നു പറഞ്ഞിരിക്കുന്നത്. മുതലാളിമാര്‍ക്ക് സുഖിക്കാന്‍ നടത്തുന്ന പഞ്ചനക്ഷത്ര ഹോട്ടല്‍ ഏത് മാര്‍ക്സിസ്റ്റ് തത്വശാസ്ത്രത്തില്‍ വരും സഖാവേ? പാര്‍ട്ടി സ്വത്തായ ദേശാഭിമാനി പിണറായി വിജയന്‍, ഇ പി ജയരാജന്റെ പേരില്‍ എഴുതിക്കൊടുത്തത് ഏത് മാര്‍ക്സിസ്റ്റ് തത്വത്തെ അടിസ്ഥാന്നപ്പെടുത്തിയാണു സഖാവേ? ഇത് ചെയ്ത പിണറായിയുടെ പേരില്‍ എന്തു നടപടിയാണെടുത്തത് സഖാവേ?

പിണറായി വിജയന്‍ നയിക്കുന്ന പാര്‍ട്ടി മാര്‍ക്സിസ്റ്റു പാര്‍ട്ടി തന്നെയാണോ സഖാവേ?

പാര്‍ട്ടി അംഗവും മന്ത്രിയും കേന്ദ്ര കമ്മിറ്റി അംഗവുമായ തോമസ് ഐസ്സക്കിന്റെ ഭാര്യയും മകളും അമേരിക്കന്‍ മൂരാച്ചി മുതലാളിത്വത്തിന്റെ പൌരന്‍മാര്‍ ആയത് ഏത് കമ്യൂണിസ്റ്റു പാര്‍ട്ടി അംഗത്തിനു ചേരുന്ന നടപടിയാണു സഖാവേ?

സാമ്പത്തിക കുറ്റവാളിയായ ഫാരിസ് അബൂബേക്കറിനെ പാര്‍ട്ടി വേദികളില്‍ ആദരിക്കുന്നത് ഏത് കമ്യൂണിസ്റ്റു തത്വത്തിനു ചേര്‍ന്നതാണു സഖാവേ? ലോട്ടറി മാഫിയയില്‍ നിന്നും സംഭാവന സ്വീകരിക്കുന്നത് ഏത് കമ്യൂണിസ്റ്റുകാരനു ചേര്‍ന്ന നടപടിയാണു സഖാവേ?

ഏതാണു സഖാവിനു കൂടുതല്‍ പ്രധാനപ്പെട്ടത്? മര്‍ക്സിസ്റ്റ് തത്വങ്ങളോ, ലെനിനിസ്റ്റ് നിയമങ്ങളോ?
manoj said…
ഹരിയുടെ അനുവാദത്തോടെ പ്രിയ സുനിലിനോട് ചില കാര്യങ്ങള്‍ ചോദിക്കുകയാണേ..

(ഒന്ന്)സ.പി ഗോവിന്ദപ്പിള്ളയെ പാർട്ടി ‘സെൻ‌ഷ്വർ” ചെയ്തത് പാർട്ടി നയത്തെ എതിർത്തത് കൊണ്ടായിരുന്നില്ലല്ലോ
------------------------------------------------------------------
സുനില്‍ സഖാവ് ഈ കാര്യം ഒന്നു വ്യക്തമാക്കിയിരുന്നെങ്കില്‍ എന്നു ആഗ്രഹിക്കുന്നു..........? അതും പിണറായി സഖാവിന്റെ കാര്യവും കൂട്ടിവായിക്കാന്‍ നല്ല രസമായിരിക്കും...:)

(രണ്ട്) ഒരു കമ്മ്യൂണിസ്റ്റുകാരനെ സംബന്ധിച്ചിടത്തോളം മുഖ്യമന്ത്രി സ്ഥാനമോ മറ്റു ഭരണഘടനാ സ്ഥാനങ്ങളോ അല്ല ഏറ്റവും വലുത്.പാർട്ടിയിൽ അവനു കിട്ടുന്ന പദവി ആണ്.
-----------
ഈ സ്ഥാനം പോകും എന്നറിഞ്ഞു തന്നെയാണു വി.എസ് നില നിന്നതും അദ്ദേഹം വിശ്വസിച്ചിരുന്ന കാര്യങ്ങള്‍ നടപ്പിലാക്കിയതും. ചിലര്‍ക്ക് സ്ഥാനമാനങ്ങള്‍ നില നിര്‍ത്താന്‍ ഏത് ആദര്‍ശവും ബലികഴിക്കാന്‍ ഒരു മടിയും ഉണ്ടാവില്ല..
(ഇനി മുഖ്യമന്ത്രിസ്ഥാനത്തു നിന്നും പുറത്താക്കാന്‍ പാര്‍ട്ടിക്കാര്‍ ശ്രമിക്കില്ലെന്നു കരുതാല്ലോ.. അവര്‍ക്ക് അതൊക്കെ പുല്ലല്ലേ...:) , അല്ല, ഈ കൊടിയേരിയെ ആഭ്യന്ത്യരമന്ത്രിയാക്കാന്‍ പിന്നെ എന്തിനായിരുന്നു ഈ പെടാപ്പാട്... ?

സുനില്‍, കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു അതിന്റേതായ ആര്‍ജ്ജവവും ഊര്‍ജ്ജസ്വലതയും ഉണ്ട്. ഇവിടുത്തെ ജനങ്ങള്‍ ഉറക്കം തൂങ്ങികളും കോഞ്ഞാണന്മാരും ആയിരിക്കും. എന്നാലും ഏറ്റവും സെന്‍സിറ്റീവും ആണ്. ആവശ്യം വരുമ്പോള്‍ ഉണര്‍ന്നെണീല്‍ക്കാനും പ്രതികരിക്കാനും അവര്‍ക്കറിയാം..

ജനങ്ങളുടെ നേരേ കൊഞ്ഞനം കുത്തിയാല്‍ ആ കിറിക്കിട്ടൊരു കുത്ത് ഉറപ്പാ.......:)
kaalidaasan said…
സുനില്‍ ,

പി.സി ജോഷിയും മറ്റും വാദിച്ചിരുന്ന കോൺഗ്രസുമായുള്ള സഖ്യം താങ്കൾ പറയുന്ന രീതിയിലുള്ളതല്ല.

നൂറു ശതമാനവും ശരി. അന്നത്തെ കോണ്‍ഗ്രസ് നെഹ്രു നയിച്ച കോണ്‍ഗ്രസ് ആയിരുനു. നെഹ്രൂവിയന്‍ സോഷ്യലിസത്തില്‍ വിശ്വസിച്ചിരുന്ന, പിന്നീട് സോവിയറ്റ് കമ്യൂണിസ്റ്റുപാര്‍ട്ടിയുമായി സഖ്യത്തിലായിരുന്ന കോണ്‍ഗ്രസ്. കരാട്ട് പിന്തുണച്ച കോണ്‍ഗ്രസോ? സോഷ്യലിസം കൈവെടിഞ്ഞ്, അമേരിക്കയുടെ വാലായി, വേള്‍ഡ് ബാങ്കിന്റെ ഏജന്റ് നയിക്കുന്ന കോണ്‍ഗ്രസ്. നാണക്കേടല്ലേ സഖാവേ ഇതിനെ വെള്ള പൂശുന്നതും , ജോഷിയെ വിമര്‍ശിക്കുന്നതും . ഇതാണു കാരാട്ടിന്റെ കമ്യൂണിസം . പിണറായിക്ക് ഓശാന പാടുന്നത് യോജിച്ച ആള്‍ തന്നെ. മന്‍ മോഹന്‍ സിംഗ് ആരാണെന്ന് ഇന്‍ഡ്യയിലെ എല്ലാവര്‍ക്കും അറിയാം . അദേഹത്തിന്റെ നയങ്ങള്‍ എന്താണെന്നും എല്ലാവര്‍ക്കും അറിയാം. പാര്‍ട്ടിയെ എത്ര പ്രാവശ്യം അങ്ങേര്‍ നാണം കെടുത്തി എന്നും അറിയാം. ആദ്ദേഹത്തെ അമേരിക്കയുടെ ഏജന്റാണെന്നറിഞ്ഞ് പിന്തുണച്ചിട്ട്, ആണവ കരാര്‍ വിഷയത്തില്‍ , പിന്തുണ പിന്‍വലിച്ചപ്പോള്‍ ഭൂരിപക്ഷം ആളുകള്‍ക്കും അതിന്റെ പിന്നിലെ ലെനിനിസ്റ്റ് തത്വം മനസിലായില്ല. ജനങ്ങളുടെ മുമ്പില്‍ പാര്‍ട്ടിയെ നാണം കെടുത്തിയ പാര്‍ട്ടി സെക്രട്ടറിക്കെതിരെ എന്തുകൊണ്ട് നടപടി എടുത്തില്ല? ജനങ്ങളില്‍ ചിന്താക്കുഴപ്പം ഉണ്ടാക്കിയ നടപടിക്കല്ലേ വി എസിന്റെ ശിക്ഷിച്ചത്? കാരാട്ട് തക്കതായ കാരണമില്ലാതെ യു പി എക്കുള്ള പിന്തുണ പിന്‍വലിച്ചതും, വിശ്വാസയോഗ്യതയില്ലാത്ത ആളുകളുമായി ചേര്‍ന്ന് മൂന്നാം മുന്നണി ഉണ്ടാക്കാന്‍ ഇറങ്ങിത്തിരിച്ചതും ഉണ്ടാക്കിയ ചിന്താക്കുഴപ്പത്തിന്റെ പത്തിലൊന്നു പോലും വി എസ് ഉണ്ടാക്കിയിട്ടില്ലല്ലോ.


കരാട്ടിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം നേരിട്ടു അഖിലേന്ത്യാ തലത്തില്‍. പിണറായിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ പാര്‍ട്ടി അതിന്റെ ഉറച്ച കോട്ടകളില്‍ പോലും തകര്‍ച്ച നേരിട്ടു. കരാട്ടിന്റെ പിടിപ്പുകേട്, ബംഗാളില്‍ അദ്ദേഹത്തെ അനഭിമതനാക്കി. ജെനറല്‍ സെക്രട്ടറിയായി തുടരണമെങ്കില്‍ പിണറായിയുടെ സഹായം ​വേണം . അതാണ്, ഈ കഥകളിയുടെ ബാക്കിപത്രം.


കാരാട്ടിനെ കാത്തിരിക്കുന്നത്, ഒരു പക്ഷെ രണദിവെയുടെയോ പി സി ജോഷിയുടെയൊ ഗതി ആയിരിക്കാം . കാത്തിരുന്നു കാണാം .
kaalidaasan said…
This comment has been removed by the author.
kaalidaasan said…
അപ്പോൾ വി.എസിനെതിരെ നടപടി വന്നതിന്റെ കാരണം മനസ്സിലായല്ലോ അല്ലേ?

ശരിക്കും മനസിലായി. അത് ലെനിനിസ്റ്റ് സംഘടന തത്വം ലംഘിച്ചതിനാണെന്നും മനസിലായി. ഈ നടപടി വരുമെന്ന് വി എസിനും മറ്റുള്ളവര്‍ക്കും അറിയാമായിരുന്നു. കേരളത്തിലെ മാധ്യമ സിന്‍ഡിക്കേറ്റ് മുഴുവനും ഇത് റിപ്പോര്‍ട്ടും ചെയ്തിരുന്നു. വേറൊന്നു കൂടി റിപ്പോര്‍ട്ട് ചെയ്തു. വി എസിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും, പാര്‍ട്ടിയില്‍ നിന്നു തന്നെ പുറത്താക്കുമെന്നും റിപ്പോര്‍ ട്ട് ചെയ്തിരുന്നു. അതാരാണു മാധ്യമങ്ങള്‍ക്ക് ചോര്‍ ത്തികൊടുത്തതെന്നു മാത്രം ചോദിക്കരുത്. വി എസിനെതിരെയുള്ള നീക്കം ഇവിടെ അവസാനിക്കുമെന്നും ആരും കരുതുന്നില്ല. ബിംബം പേറുന്ന കഴുതയുടെ പുറത്തു നിന്ന് ആ ഭാരം എടുത്തുമാറ്റാനും, കീടത്തെ തെറിപ്പിക്കാന്‍ കൂടവുമായി ആരാണു നില്‍ക്കുന്നതെനും എല്ലാവര്‍ക്കും അറിയാം. ചേവകന്‍ മാരുടെ അടുത്ത അങ്കം കാണാനാണ്, കേരളം കാതോര്‍ത്തു നില്‍ക്കുന്നത്. പാര്‍ട്ടിയെ തീയിലിട്ട് ഒരു വിധം പഴുപ്പിച്ചു നിര്‍ത്തിയിരിക്കുകയാണല്ലോ. കൊല്ലന്‍മാര്‍ കൂടം പണി കഴിഞ്ഞു. കോക കോളയും കോഴിക്കാലും തിന്നു, മസിലു പെരുപ്പിച്ചു കാട്ടി പോടെ പുല്ലേ എന്നാക്രോശിച്ച് മുക്രയിട്ട് പരിശീലനം നടത്തുന്ന കാഴ്ച എല്ലാവരും കാണുന്നുണ്ട്. അടിയുടെ ശക്തിയില്‍ ഇരുമ്പ് പൊടിഞ്ഞു പോകുമോ എന്നേ ഇനി അറിയാനുള്ളു.

മാനസിലാവാത്ത വേറെ ചില കാര്യങ്ങളുണ്ട്. മുതിര്‍ന്ന നേതാവായ വി എസിനെ പൊതു വേദികളില്‍ അവഹേളിക്കുകയും അധിക്ഷേപിക്കുകയും ചെയ്തവര്‍ക്കെതിരെ ഒരു നടപടിയും ഉണ്ടായില്ല. മാര്‍ക്സിസ്റ്റ് തത്വങ്ങളെ ലംഘിച്ചവര്‍ക്കെതിരെ ഒരു നടപടിയും ഉണ്ടായില്ല. പാര്‍ട്ടിയുടെ ഔദ്യോഗിക നയമായ, മത തീവ്രവാദികളുമായി സഖ്യം വേണ്ട എന്ന തീരുമാനം ലംഘിച്ചവര്‍ക്കെതിരെ ഒരു നടപടിയുമുണ്ടായില്ല. പാര്‍ട്ടി നയമായ ഇടതു പക്ഷ ഐക്യം കാറ്റില്‍ പറത്തിയവര്‍ക്കെതിരെ ഒരു നടപടിയും ഉണ്ടായില്ല.

ഈ നടപടിയില്‍ നിന്നും മനസിലായ മറ്റൊരു കാര്യം, പാര്‍ട്ടി അഴിമതിക്കാരെ സംരക്ഷിക്കുന്നു എന്ന ഒരു ധ്വനി, അഖിലേന്ത്യ തലത്തില്‍ സൃഷ്ടിക്കാന്‍ കാരാട്ടിന്റെ നേതൃത്വത്തില്‍ പാര്‍ട്ടിക്കായി എന്നതാണ്. ഇനി ഒരഴിമതി കേസിലും അഭിപ്രായം പറയുവാനുള്ള ധാര്‍മ്മികാവകാശം പാര്‍ട്ടി നഷ്ടപ്പെടുത്തി. പാവങ്ങളുടെ പാര്‍ട്ടി എന്ന ലേബല്‍, പഞ്ചനക്ഷത്ര ഹോട്ടലും അമ്യൂസ്മെന്റ് പാര്‍ക്കും തുടങ്ങുക വഴി പാര്‍ട്ടി പണ്ടേ നഷ്ടപ്പെടുത്തി. പാര്‍ട്ടിയുടെ അജണ്ട കോണ്‍ഗ്രസും കൊണ്ടുപോയി.


മൂന്നു ലക്ഷം പാര്‍ട്ടി അംഗങ്ങള്‍ ഇതിനെ നിസഹായമായി അംഗീകരിക്കും. അതിനു പറ്റാത്തവര്‍ പുറത്തു പോകും.പക്ഷെ ആ വോട്ടു കൊണ്ട് പാര്‍ട്ടിക്ക് അധികാരത്തില്‍ വരാനാവില്ല. പാര്‍ട്ടി അടുത്ത പ്രാവശ്യം അധികരത്തില്‍ വരണ്ട എന്നാണു, നേതൃത്വത്തിന്റെ ലക്ഷ്യം. അതായാല്‍ ഒരു പക്ഷെ അത് വി എസിന്റെ നേട്ടമായി വിലയിരുത്തപ്പെട്ടേക്കാം. മാധ്യമ സിന്‍ഡിക്കേറ്റ് അത് ഏതായലും പിണറായി വിജയനു നല്‍കില്ല. അത് ഏറ്റവും നന്നായി അറിയുന്നത് പിണറായിക്കാണ്. ലാവലിന്‍ കേസ് ഇനി പേടിപ്പിച്ചു മാറ്റി നിര്‍ത്താനും പറ്റില്ല. അത് കോടതിയില്‍ എത്ത്തികഴിഞ്ഞു. ഏതൊരു അഴിമതി കേസിന്റെ പോലെയും അത് അതിന്റേതായ സമയം എടുക്കും. കേസ് കോടതിയില്‍ വരുമ്പോഴെങ്കിലും പാര്‍ട്ടിക്ക് ഒരു നിലപാടെടുക്കേണ്ടി വരും. പാര്‍ട്ടി സെക്രറ്ററി അഴിമതികേസില്‍ പ്രതിയായി, പ്രതിക്കൂട്ടില്‍ കയറി നില്‍ക്കുന്നത് അഭിമാനമയി പിണറായിയും കാരാട്ടും കണുമെങ്കിലും, സുബോധം നശിക്കാത്ത പലരും പാര്‍ട്ടിയില്‍ ഇന്നുമുണ്ട്. അവരുടെ സുബോധവും കരാട്ടിന്റെ പോലെ നശിച്ചാല്‍ പിന്നെ പാര്‍ട്ടിക്ക് പ്രസക്തിയില്ലാതാവും.

ചരിത്രം നല്‍കുന്ന പാഠം അതാണ്. അടിയന്തരാവസ്ഥ, ബോഫോര്‍സ്, ഉദാരവത്കരണം തുടങ്ങിയ വിഷയങ്ങളില്‍ തട്ടിയാണ്, മറ്റു പാര്‍ട്ടികള്‍ക്ക് അധികാരത്തില്‍ നിന്നും പുറത്തുപോകേണ്ടി വന്നത്.

പാര്‍ട്ടി അംഗത്തിനു പാര്‍ട്ടി വലുതാണ്, കാരാട്ടിനും പിണറായിക്കും സെക്രട്ടറി സ്ഥാനങ്ങള്‍ വളരെ വലുതാണ്. സെക്രട്ടറി സ്ഥാനത്ത് അള്ളിപ്പിടിച്ചിരിക്കാന്‍ പിണറായി നടത്തുന്ന അഭ്യാസങ്ങള്‍ കാണുന്ന സുബോധം നശിക്കാത്ത ആരും സ്ഥാനമാനങ്ങള്‍ വലുതല്ല എന്ന ഭാഷ്യം വിശ്വസിക്കില്ല. സുബോധവും വലുതല്ല എന്നതിന്റെ സൂചനയാണ്, ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍. പാര്‍ട്ടിയുടെ മൂന്നു മുഖ്യമന്ത്രമാര്‍ക്കും, കാരട്ടിന്റെ ജെ എന്‍ യു കമ്യൂണിസത്തില്‍ എതിരഭിപ്രായമാണുള്ളത്. പ്രായോഗിക രഷ്ട്രീയവും അതിന്റെ പ്രയോഗവും, പാര്‍ട്ടി ഭരണഘടനക്കും അപ്പുറത്താണ്.
kaalidaasan said…
സുനില്‍ .

സത്യനേശനെ പുറത്താക്കിയതും പാർട്ടി നയത്തിന്റെ പേരിൽ അല്ലായിരുന്നല്ലോ.ഇങ്ങനെ ഒട്ട നവധി ഉദാഹരണങ്ങൾ.

സത്യനേശനെ പുറത്താക്കി. ഇത് സാധാരണ ജനങ്ങള്‍ക്ക് മനസിലാകും. കടകം പള്ളി സുരേന്ദ്രനെയും പുറത്താക്കി, തിരിച്ചു കൊണ്ടുവന്നു, ഗ്രൂപ്പ് വഴക്കില്‍ വിജയം നേടാന്‍ ജില്ലാ സെക്രട്ടറിയും ആക്കി. അത് സാധാരണക്കാര്‍ക്ക് മാനസിലാവില്ല. സത്യനേശനും സുരേന്ദ്രനും ‍ കള്ളവാറ്റു കാരന്റെ സഖാക്കളായിരുനു എന്നായിരുന്നു ആരോപണം . കൊള്ളപ്പലിശക്കാരന്റെയും, ഭൂമാഫിയക്കാരന്റെയും, ലോട്ടറി മാഫിയക്കാരന്റെയും സഖാക്കളാണല്ലോ, പിണറായിയും കൂട്ടരും. ഇവരില്‍ നിന്നൊക്കെ പണവും സ്വീകരിക്കുന്നുണ്ട്. വ്യക്തി സ്വീകരിക്കുന്നത് തെറ്റ്, പാര്‍ട്ടി സ്വീകരിക്കുന്നത് അല്ലെങ്കില്‍, അങ്ങനെ വിശ്വസിപ്പിക്കപ്പെടുന്നത്, ശരി. ഇതിന്റെ മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് തത്വം ഒന്നു പറഞ്ഞു തരാമോ?

ആരോപണം വന്നപ്പോള്‍ സുരേന്ദ്രനെ സ്ഥാനത്തു നിന്നും മാറ്റിയതെന്തിനായിരുന്നു? അന്ന് അദ്ദേഹം വി എസിനൊപ്പമായിരുന്നതു കൊണ്ടാണോ? സുരേന്ദ്രനോട് സ്വീകരിച്ച നിലപാട് എന്തു കൊണ്ട് പിണറായിക്ക് ബാധകമല്ല?


പാര്‍ട്ടി അംഗമായിരുന്ന, പിണറായി വിജയന്റെ എല്ലാ നടപടികളും ഇപ്പോഴും പിന്തുണക്കുന്ന ഒരു സഖാവിന്റെ വാക്കുളാണിവ.


ഒരു ഉദാഹരണം പറയാം. മുമ്പു് എംഎല്‍എ ആയിരുന്ന ഒരു യുവനേതാവു് ഇടതുപക്ഷ തരംഗത്തിനിടയിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്നു. പുതിയ മന്ത്രിസഭ അധികാരമേറ്റതിന്റെ ചൂടാറുംമുമ്പേ, ആ നേതാവു് സംസ്ഥാനത്തെ പ്രധാനപ്പെട്ട ഒരു സാമ്പത്തിക സ്ഥാപനത്തിന്റെ ചുമതലക്കാരനാകുന്നു. ഇടതുപക്ഷത്തിനു് അനുകൂലമായ കുത്തൊഴുക്കില്‍ പോലും ജനം കൈവിട്ട ഒരാളെ - അതിനുള്ള കാരണങ്ങളെന്തുമാവട്ടെ - തൊട്ടുപിന്നാലെ ഒരു ഭരണസ്ഥാനത്തേക്കു് ഇരുത്തുകയാണു്. നിന്റെ വിധിയെഴുത്തൊക്കെ എനിക്കു് പുല്ലാണു്, നീയൊന്നും വോട്ടുചെയ്തില്ലെങ്കിലും ഞാന്‍ എത്തേണ്ടിടത്തു് എത്തും എന്ന സന്ദേശം ഇതിലൂടെ നല്‍കപ്പെടുകയാണു്. തന്നെയുമല്ല, ഒരു ജില്ലയില്‍ ഒരു ഗ്രൂപ്പിന്റെ അമരക്കാരനായി പ്രവര്‍ത്തിച്ചു എന്നതാണു് ഈ സ്ഥാനലബ്‌ധിയുടെ കാരണം എന്നുകൂടി ആവുമ്പോഴോ? പ്രവര്‍ത്തകര്‍ പാര്‍ട്ടിയേക്കാള്‍ ഗ്രൂപ്പിനെ - നേതാവിനെ - സ്നേഹിച്ചുപോയാല്‍ തെറ്റുപറയാന്‍ കഴിയുമോ? അവിടം കൊണ്ടും തീര്‍ന്നില്ല. അതേ ആള്‍ ജില്ലാ സമ്മേളനത്തില്‍ അട്ടിമറിയിലൂടെ ജില്ലാ സെക്രട്ടറിയാവുന്നു. കടുത്ത വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടന്നുവെന്ന വിലയിരുത്തലില്‍ സമ്മേളനം അസാധുവാക്കാനും പ്രത്യേക സമ്മേളനം വിളിച്ചു് ഭാരവാഹികളെ പുനര്‍നിശ്ചയിക്കാനും മേല്‍ക്കമ്മറ്റി നിര്‍ദ്ദേശിക്കുന്നു. അതനുസരിച്ചു് വീണ്ടും സമ്മേളനം ചേര്‍ന്നെങ്കിലും ചില കോസ്മെറ്റിക്‍ മാറ്റങ്ങള്‍ മാത്രം വരുത്തി അതേ ആള്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തു് തുടരുന്നു. അതായതു് അടിയുറച്ച ഗ്രൂപ്പ് പോരാട്ടത്തിലൂടെ ഒരാള്‍ ഭരണത്തിലും പാര്‍ട്ടിയിലും ഒരേ പോലെ പിടിയുറപ്പിക്കുകയാണു്. ഇയാളാവട്ടെ, സാമ്പത്തിക അഴിമതിയേക്കാള്‍ ഗുരുതരമായ ചില ആരോപണങ്ങള്‍ നേരത്തെ കേള്‍പ്പിച്ചിട്ടുള്ളയാളും.

പേരുപറയാതെ തന്നെ ആളെ പിടികിട്ടി കാണുമെന്നറിയാം. ഇതു് ഒരു സ്പെസിമെനാണു്. ഉദാരവത്കരണം യാഥാര്‍ത്ഥ്യമായ 90കള്‍ക്കു് ശേഷം പാര്‍ട്ടിയില്‍ പിടിമുറുക്കിയിട്ടുള്ള ഒരു വിഭാഗത്തിന്റെ ക്രോസ് സെക്‍ഷന്‍. ഇതു് ഒരു വിഭാഗത്തില്‍ മാത്രമുള്ള കുഴപ്പമല്ല. ഈ തരംഗത്തില്‍ തന്നെ തോറ്റ ഒരു മഹിളാനേതാവിനെ പുനരധിവസിപ്പിക്കാനാണു് ഇടതുപക്ഷം നിര്‍ത്താന്‍ തീരുമാനിച്ച നഗരവികസന അഥോറിറ്റിയുടെ അടച്ചുപൂട്ടല്‍ അനന്തമായി നീട്ടിവച്ചതും അവരെ അതിന്റെ ചുമതലക്കാരിയാക്കിയതും. മണല്‍ മാഫിയ എന്നൊരു പുതിയ കൂട്ടം തന്നെ തഴച്ചുവളരുന്നതില്‍ ഇത്തരം നേതാക്കള്‍ക്കു് പങ്കുണ്ടു്. ഇതാണു് രണ്ടാംനിര നേതാക്കള്‍ക്കിടയിലെ അവസ്ഥയെങ്കില്‍ എന്താണു് ജനങ്ങളുമായി നിരന്തരം നേരിട്ടു് ബന്ധപ്പെടുന്ന ഏരിയ, ലോക്കല്‍, ബ്രാഞ്ച് തലങ്ങളിലുള്ള നേതാക്കളുടെ അവസ്ഥ?


വി എസിനെതിരെ എന്തും ചെയ്യാനും പറയാനുമുള്ള പിന്തുണ എങ്ങനെ പിണറായി നേടിയെടുത്തു എന്നതിന്റെ നേര്‍ക്കാഴ്ചയാണിതില്‍ പരാമര്‍ശിക്കുന്നത്.


മുകളില്‍ പറഞ്ഞിരിക്കുന്നതിനേക്കുറിച്ച് സഖാവിന്റെ അഭിപ്രായമെന്താണ്?
ജോലി സംബന്ധമായി അല്പം സമയ പരിമിതിയുള്ളതുകൊണ്ട് കമന്റ് ചുരുക്കാന്‍ ശ്രമിക്കുന്നു.

“ഏത് മാര്‍ക്സിസത്തിലാണ്, പഞ്ചനക്ഷത്ര ഹോട്ടലും അമ്യൂസ്മെന്റ് പാര്‍ക്കും നടത്തണമെന്നു പറഞ്ഞിരിക്കുന്നത്." ഹോട്ടലും പാര്‍ക്കും നടത്തുന്നത് പാര്‍ട്ടിയാണോ? അല്ലെന്നാണ് എന്റെ അറിവ്. പാര്‍ക്ക് നടത്തുന്നതില്‍ പാര്‍ട്ടി അംഗങ്ങളായവര്‍ക്ക് പങ്കാളിത്തമുള്ളത് പാര്‍ട്ടി തത്ത്വങ്ങളുടെ ലംഘനമാണെന്ന് അഭിപ്രായമുള്ളവര്‍ക്ക് അക്കാര്യം പാര്‍ട്ടിക്കക്കത്ത് ഉന്നയിച്ച് ബോധ്യപ്പെടുത്തരുതോ?

‘ദേശാഭിമാനി’ ‘ജയരാജന്റെ പേരില്‍ എഴുതിക്കൊടുത്ത’തല്ല, ചില നിയമ വ്യവസ്ഥകള്‍ പാലിക്കുന്നതിന്റെ ഭാഗമായി എടുത്ത ഒരു സാങ്കേതിക നടപടിക്രമം മാത്രമായിരുന്നു. മുന്‍പും സമാനമായ നടപടികള്‍ ഉണ്ടായിട്ടുണ്ടായിരുന്നു. (അതു സംബന്ധിച്ച് ‘ദേശാഭിമാനി’യില്‍ തന്നെ വിശദമാക്കിയിട്ടുണ്ടായിരുന്നു. ആ വിശദീകരണക്കുറിപ്പിന്റെ ലിങ്ക് ഇപ്പോള്‍ കൈവശമില്ല.)

തോമസ് ഐസ്സക്കിന്റെ ഭാര്യയും മകളും പാര്‍ട്ടി അംഗങ്ങളായിരുന്നോ? (എനിക്കറിയില്ല. വസ്തുത എന്തെന്ന് അറിയാവുന്നവര്‍ വ്യക്തമാക്കുമോ?)

ഫാരിസ് അബൂബേക്കറിനെ ഏതെങ്കിലും ‘പാര്‍ട്ടി വേദികളില്‍ ആദരിച്ച’തായി ഞാന്‍ കേട്ടിട്ടില്ല.
‘ലോട്ടറി മാഫിയ‘ (സാന്റിയാഗോ മാര്‍ട്ടിന്റെ കാര്യമാകും ഉദ്ദേശിക്കുന്നത്)യില്‍ നിന്നും സംഭാവന സ്വീകരിച്ച സംഭവത്തില്‍ ജയരാജന്റെ ഭാഗത്ത് തെറ്റുണ്ടായി എന്ന് പാര്‍ട്ടി വിലയിരുത്തുകയും അതനുസരിച്ച് നടപടി എടുക്കുകയും ചെയ്തിരുന്നല്ലോ?

‘ജനങ്ങളില്‍ ചിന്താക്കുഴപ്പം ഉണ്ടാക്കിയ നടപടിക്കല്ലേ വി എസിന്റെ ശിക്ഷിച്ചത്?‘ ശരിയാണ്, പക്ഷേ പൂര്‍ണമല്ല...! ചുമ്മാ ‘ചിന്താക്കുഴപ്പം’ ഉണ്ടാക്കിയ നടപടിയല്ല, ചില വിഷയങ്ങളില്‍ പാര്‍ട്ടിയുടെ നിലപാടുകള്‍ / തീരുമാനങ്ങളില്‍ നിന്ന് വ്യതസ്തതയുള്ള പ്രസ്താവനകളും നടപടികളും സ്വീകരിച്ചതു വഴി പാര്‍ട്ടിയുടെ ഐക്യത്തിനും നിലപാടുകള്‍ക്കും വിരുദ്ധമായ ‘ചിന്താക്കുഴപ്പം‘ ഉണ്ടാക്കിയതാണ് വി എസിന്റെ തെറ്റ്. മ’അദനി ആയാലും ലാവലിനായാലും മറ്റു വല്ലതുമായാലും പാര്‍ട്ടിയുടെ നിലപാടുകളോട് വി എസിന് എതിര്‍പ്പുണ്ടായിരുന്നെങ്കില്‍ അത് പരസ്യ പ്രസ്താവനകളിലൂടെയല്ലാതെ പാര്‍ട്ടി വേദികളില്‍ മാത്രം ഉന്നയിച്ചിരുന്നെങ്കില്‍ ശിക്ഷാനടപടി ഉണ്ടാകില്ലായിരുന്നു.

കോണ്‍‌ഗ്രസ്സുമായി സഹകരിച്ചത് വര്‍ഗീയ ശക്തികള്‍ക്കെതിരായി സാഹചര്യങ്ങള്‍ നിമിത്തം അനിവാര്യമായ നിലപാടിന്റെ ഭാഗമായിട്ടായിരുന്നു, അല്ലാതെ മന്‍‌മോഹന്‍ സിങ്ങിന്റെ ആഗോളീകരണ - ഉദാരീകരണ ആശയങ്ങളോടുള്ള മമത കൊണ്ടല്ല എന്ന് താങ്കള്‍ക്ക് അറിയാത്തതോ അറിയില്ലെന്നു നടിക്കുന്നതോ?

മ’അദനിയെ ‘മത തീവ്രവാദി’യെന്ന് വിശേഷിപ്പിക്കുന്ന താങ്കളുടെ ആരാധ്യ നേതാവ് വി എസിനെ മുഖ്യമന്ത്രിക്കസേരയില്‍ എത്തിച്ച 2006-ലെ തെരഞ്ഞെടുപ്പില്‍ ഇതേ ‘തീവ്രവാദി’യുടെ പിന്തുണ എല്‍ ഡി എഫിന് (സി പി എമ്മിനും) ആയിരുന്നില്ലേ? തീവ്രവാദ - രാജ്യദ്രോഹ പ്രവര്‍ത്തനത്തിന്റെ പേരില്‍ വിചാരണ നേരിട്ട് ജയിലിലായിരുന്ന മതതീവ്രവാദിയുടെ പിന്തുണ സ്വീകരിച്ച് ജയിച്ച് മുഖ്യമന്തിയായത് നയവ്യതിയാനമായിരുന്നോ? അന്നത്തേതില്‍ നിന്ന് വ്യത്യസ്തമായി 2009-ലെ സാഹചര്യത്തില്‍ ഉണ്ടായ മാറ്റം പിന്തുണക്കു പുറമേ മ’അദനി സി പി എം നേതാക്കളുമായി വേദി പങ്കിടുക കൂടി ചെയ്തു എന്നതു മാത്രമല്ലല്ലോ? മ’അദനി ’തീവ്രവാദി‘ എന്ന ലേബലില്‍ നിന്ന് കോടതി വിധിയിലൂടെ നിയമദൃഷ്ട്യാ മുക്തനായി എന്നതും അദ്ദേഹം തന്റെ മത തീവ്രവാദ നിലപാടുകളില്‍ നിന്ന് ബഹുദൂരം പിന്നാക്കം പോയിട്ടുണ്ട് എന്നതും കൂടി അല്ലേ?
കേരളത്തില്‍ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം 2040 നു മുകളില്‍ നിലനില്‍ക്കില്ലെന്ന് ചില പാര്‍ട്ടി പ്രവര്‍ത്തകര്‍ മനസ്സിലാകി തുടങ്ങി.. പണ്ട് ഇ എം എസ് പറഞ്ഞിട്ടുണ്ട്.. ഞാന്‍ മരിക്കുന്നത് വരെ കമ്മ്യൂണിസ്റ്റ്‌ ആയിട്ടെ ഞാന്‍ ജീവിക്കുകയുള്ളൂ .. ഇതിയാന്‍ മരിച്ചു കമ്മ്യൂണിസവും മരിച്ചു .. !! ഇപ്പൊ കുറെ കൊശവന്മാര്‍ തമ്മിലടിച്ച് നടക്കുന്ന ഒരു നാടക കളരി ആണ് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫ് ഇന്ത്യ .. പാര്‍ട്ടിയെ സേവിക്കാന്‍ കുട്ടികള്‍ വേണ്ടാ എന്ന ആദര്‍ഷവുമായി ജീവിക്കുന്ന ബ്രിന്ധയും പ്രകാശും ഒന്ന് മനസ്സിലാക്കണം .. നിങ്ങള്‍ മനസ്സില്‍ കാണുന്ന കമ്മ്യൂണിസ്റ്റ്‌ ലോകം എന്നെ കാലയവനികക്കുള്ളില്‍ മറ ചെയ്യപ്പെട്ടു .. പാവപ്പെട്ടവന്‍ എന്നും പാവപ്പെട്ടവന്‍ ആകുമോ ? അവനു പണക്കാരനാകാന്‍ പാടില്ലേ ? പാവപ്പെട്ടവന്റെ പാര്‍ട്ടി എന്ന് വിളിച്ച നാറ്റിക്കാതെ ആ വിളിപ്പേരു മാറ്റികൂടെ ? തൊഴിലാളി എന്നും തൊഴിലാളി ആണോ? അയാള്‍ക്ക്‌ മുതലാളി ആകാന്‍ പാടില്ലേ .. ആയാല്‍ നിങ്ങള്‍ പാര്‍ടിയില്‍ നിന്നും പുറത്താക്കുമോ ? സഖാവെ ? പിന്നെ വിശ്വാസം .. അതിന്റെ പേരില്‍ കമ എന്ന് പറയാന്‍ നിങ്ങള്ക്ക് പറ്റില്ല കാരണം .. വോട്ടു കിട്ടാന്‍ .. മത നേതാക്കന്മാരുടെ ആസന്നം മണത്തു നടക്കുന്ന നിങ്ങള്‍ സ്വയം മതമില്ലാത്ത പാര്‍ട്ടിക്കു മതമുന്ടെന്നു സ്ഥാപിക്കുന്നില്ലേ .. ? പള്ളിയിലെ അച്ചന്മാരെ വിക്ര്ഷ്ട ജീവി മുക്കളിക്കിട്ടടിക്കണം എന്നൊക്കെ പുലമ്പി.. തെരെഞ്ഞെടുപ്പില്‍ തോറ്റപ്പോ ? ഒരു സമവായത്തിന് തയ്യാര്‍ ആണെന്നും .. മറ്റും പറഞ്ഞു നാണം കേട്ടില്ലേ ? സമവായം അല്ല .. വായ നാറ്റം ആദ്യം മാറ്റ് സഖാവെ ..എന്ന് പറയാതെ പറഞ്ഞ സഭ അധ്യക്ഷന്മാര്‍ നിന്കളുടെ ആട്ടം തുള്ളലില്‍ കൂടെ കിട്ടില്ല എന്ന് അവസാനമായി മനസ്സിലായല്ലോ ?
Pongummoodan said…
ആരോ പറഞ്ഞു കേട്ടു ഇപ്പോൾ CPI(M) എന്നൊന്നില്ല. CPI(F)മാത്രമേ ഉള്ളുവെന്ന്. അതായത്, ക‌മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ (ഫാസിസ്റ്റ്) . ഇത്രയ്ക്ക് രസികന്മാരുള്ള നാടണല്ലോ ഈശ്വരാ..ഈ കേരളം!! :)
പ്രിയ സുഹൃത്ത് കാളിദാസാ,

ബൂലോകത്തെ ഏറ്റവും നല്ല വിതണ്ഡത വാദക്കാരൻ എന്ന് പലരും താങ്കളെ വിശേഷിപ്പിച്ചു കണ്ടപ്പോളും ഞാൻ വിശ്വസിച്ചില്ല.ഇപ്പോൾ അനുഭവം വന്നപ്പോൾ അതു വിശ്വസിയ്ക്കേണ്ടി വരുന്നു.പോങ്ങുമ്മൂടൻ ഒരു പോസ്റ്റ് ഇടുന്നു.നമ്മൾ അഭിപ്രായം പറയുന്നു.ഞാൻ പറയുന്ന ഒരു കാര്യത്തിനു കാളിദാസൻ എതിർവാദം പറയുന്നു.അതിനു മറുപടി പറഞ്ഞു കഴിഞ്ഞാൽ പിന്നെ ഈ പോസ്റ്റുമായോ പറഞ്ഞു കഴിഞ്ഞ കാര്യങ്ങളുമായോ ബന്ധമില്ലാത്ത മറ്റു വിഷയങ്ങൾ താങ്കൾ എടുത്തിടുന്നു.ഇങ്ങനെ പോയാൽ ഈ വർഷം പോങ്ങും മൂടനു ഇനി ഒരു പോസ്റ്റ് പോലും ഇടാനാവില്ല.കാളിദാസന്റെ വാദങ്ങളുടെ പ്രത്യേകത വസ്തുതകളെ വളച്ചൊടിച്ചും ചില കാര്യങ്ങളെ മറച്ചു വച്ചും സംസാരിയ്ക്കും എന്നതാണ്.പി.സി ജോഷി കോൺഗ്രസുമായി കൂടാൻ പറഞ്ഞു എന്നു ചുമ്മാ തട്ടി വിട്ട് ആദ്യ ദിവസം കമന്റ്.അതിന്റെ വസ്തുത എന്തായിരുന്നു എന്ന് ഞാൻ വ്യക്തമാക്കിയപ്പോൾ ഉടനെ അടുത്ത വാദം.അന്നത്ത കോൺഗ്രസും ഇന്നത്തെ കോൺഗ്രസും തമ്മിലുള്ള വ്യത്യാസം എന്ത്? ഇതും ഈ പോസ്റ്റുമായി എന്ത് ബന്ധം?ചുമ്മാ വിഷയവുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളെ പറ്റി ചർച്ച ചെയ്യാൻ സമയവുമില്ല, താൽ‌പര്യവുമില്ല.”പോയിന്റ് ബൈ പോയിന്റ്” ചർച്ചകളിലേ താൽ‌പര്യമുള്ളൂ.മറ്റു വിഷയങ്ങൾ അതിന്റെ സന്ദർഭത്തിലും, അതിനുള്ള മറ്റു വേദിയിലും ചർച്ച ആകാം.താങ്കൾക്കു തന്നെ ഒരു പോസ്റ്റ് ഇടാവുന്നതാണ്.അതു കൊണ്ട് ഈ പോസ്റ്റിലെ വിഷയത്തെക്കുറിച്ച ഉള്ള സംവാദം ഇതോടെ നിർത്തുന്നു.താങ്കൾക്കുള്ള ചില മറുപടികൾ വിജി മുകളിലുള്ള കമന്റിൽ തന്നു കഴിഞ്ഞിരിയ്ക്കുന്നു.അതിൽ കൂടുതൽ ഒന്നും പറയാനില്ല.

പിന്നെ സെബിന്റെ അഭിപ്രായം അദ്ദേഹത്തിന്റേതാണ്.അതു ഇവിടെ എടുത്തു കൊണ്ടു വന്ന് എന്നോട് അഭിപ്രായം ചോദിയ്ക്കേണ്ട കാര്യം എന്താണ്? മാത്രവുമല്ല സെബിൻ , പിണറായി പറയുന്നതെല്ലാം അപ്പടി പിന്തുണയ്ക്കുന്നവനാണെന്ന് താങ്കളോട് ആരു പറഞ്ഞു? അങ്ങനെ അല്ല എന്നതിനു താങ്കൾ എടുത്തെഴുതിയിരിയ്ക്കുന്ന ഭാഗം തന്നെ തെളിവല്ലേ? മാത്രവുമല്ല സെബിൻ പാർട്ടി അംഗം അല്ലെന്നും താങ്കൾ എഴുതിയിട്ടുണ്ട്.പിന്നെ പിണറായിയെ പിന്തുണക്കുന്നു എന്നൊക്കെ ചുമ്മാ തട്ടി വിടുന്നതിനെയാണു വിതണ്ഡതാ വാദം എന്നു പറയുന്നത് സുഹൃത്തെ..ഇതാണു താങ്കൾ എല്ലായിടത്തും ഇറക്കുന്നത്.

ഈ എഴുതുന്ന ഞാനും പാർട്ടി അംഗം അല്ലെന്നു പറഞ്ഞു കൊള്ളട്ടെ.കേരളത്തിലെ പാർട്ടി എടുക്കുന്ന തീരുമാനങ്ങൾ പാർട്ടി അംഗങ്ങൾ മാത്രമേ സ്വ്വീകരിക്കൂ എന്ന് പറയുന്ന താങ്കൾ പാർട്ടി അംഗങ്ങളല്ലാത്തവരുടെ ഒക്കെ കുത്തക ഏറ്റെടുത്തിട്ടുണ്ടോ?

ഇനി ഏതായാലും ഈ വിഷയത്തിൽ ഞാൻ സംവാദം ഇല്ല.വേറെ എവിടെയെങ്കിലും കാണാം

സ്നേഹത്തോടെ,സുനിൽ
മനോജിന്,

1:പി ഗോവിന്ദപ്പിള്ള 3 തവണ നടപടിയ്ക്കു വിധേയനായിട്ടുണ്ട്.3 തവണയും മൂന്നു കാരണങ്ങൾക്കായിരുന്നു.അവസാനം അതുണ്ടായത് മനോരമക്ക് ( അതോ ഭാഷാ പോഷിണിയോ?)നൽ‌കിയ അഭിമുഖത്തിന്റെ പേരിൽ ആയിരുന്നുഅതും പിണറായിയും തമ്മിൽ എന്ത് ബന്ധം?

2:ചിലര്‍ക്ക് സ്ഥാനമാനങ്ങള്‍ നില നിര്‍ത്താന്‍ ഏത് ആദര്‍ശവും ബലികഴിക്കാന്‍ ഒരു മടിയും ഉണ്ടാവില്ല..

അതുകൊണ്ടാണോ “നവകേരള യാത്രയിൽ” പങ്കെടുക്കില്ല പങ്കെടുക്കില്ല പങ്കെടുക്കില്ല എന്ന് മൂന്നു തവണ ക്യാമറക്കു മുന്നിൽ പറഞ്ഞിട്ട് അവസാനം പങ്കെടുത്തത്?

അതുകൊണ്ടാണോ പി.ബി യിൽ നിന്നു പുറത്തായപ്പോൾ “ കേന്ദ്രകമ്മിറ്റി തീരുമാനം അംഗീകരിയ്ക്കുന്നു” എന്നു പറഞ്ഞത്?

രാജാവിനേക്കാൽ വലിയ രാജ ഭക്തി പാടില്ല മനോജേ....!
Faizal Kondotty said…
അല്പം ആത്മാര്‍ഥതയുള്ള നല്ല പോസ്റ്റ്‌ .. അഭിനന്ദനങ്ങള്‍ !

ലാവ്‌ലിന്‍ വിചാരണ , വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ പുറത്തു വരാനിരിക്കുന്ന പൊതു ജനാഭിപ്രായം, വി സിന്റെ അഴിമതി വിരുദ്ധ പോരാട്ടങ്ങളുടെ തുടര്‍ച്ച , .. തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ പുറത്തു വന്നതിനു ശേഷമേ ഈ കാര്യങ്ങളില്‍ , വി എസിന്റെയും പിണറായിയുടെയും രാഷ്ട്രീയ ഭാവി അടക്കം വിശകലം ചെയ്യാനാകൂ ..

പക്ഷെ ഒരു കാര്യം തള്ളികളയാന്‍ ആവില്ല , കേരളത്തിലെ ഇടതു പക്ഷത്തിന്റെ പ്രതിച്ഛായ ക്കും കെട്ടുറപ്പിനും മങ്ങല്‍ എല്പിച്ചതിന്റെയും തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെയും വലിയ ഒരു ഉത്തരവാദിത്വം പിണറായി വിജയനില്‍ തന്നെയാണ് വന്നു ചേരുന്നത് .പിണറായി വിജയന്‍റെ നേതൃ പരമായ പരാജയം തന്നെയാണിത് .

പിണറായി തെറ്റുകാരന്‍ അല്ല എന്ന് തെളിയിക്കപ്പെടുകില്‍ മാത്രമേ വി എസ് എന്തെങ്കിലും തെറ്റ് ചെയ്തതായി വിലയിരുത്താന്‍ ആവൂ .. മറിച്ചാണെങ്കില്‍ ഒരു വി എസ് എങ്കിലും ഉണ്ടായല്ലോ സത്യത്തിനു വേണ്ടി നില കൊള്ളാന്‍ എന്നേ പൊതു ജനവും പാര്‍ട്ടി പ്രവര്‍ത്തകരും കരുതൂ

മലപ്പുറത്ത്‌ ലീഗിനെ തകര്‍ക്കുക എന്ന ഒരൊറ്റ അജണ്ട മാത്രം വച്ച് മദനിയെപ്പോലെ നെഗറ്റീവ് പാരമ്പര്യവും , നല്ലതല്ലാത്ത ഇമേജും ഉള്ള ഒരാളുടെ കൂടെ വേദി പങ്കിടുക തുടങ്ങിയ വിഷയത്തില്‍ വി. എസിന്റെ നിലപാടുകള്‍ ആണ് ശരി എന്ന് വൈകാതെ തെളിഞ്ഞില്ലേ ? ...ഇത്തരം അപക്വമായ തീരുമാനങ്ങള്‍ , മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി പോലെ ബഹുജന അടിത്തറയുള്ള ഒരു പാര്‍ടിയുടെ നേതൃത്വം എടുത്തപ്പോള്‍ അതിനെതിരെ പറയാന്‍ ഒരു വി എസ് എങ്കിലും ഉണ്ടല്ലോ എന്ന് ആശ്വസിച്ചവര്‍ ധാരാളം ഉണ്ട് .

മദനിയുടെ പ്രവര്‍ത്തന മേഖല മതപരമോ മതെതരമോ , എന്ന് ഭാവി പ്രവര്‍ത്തനങ്ങളിലൂടെ അദ്ദേഹം കേരള സമൂഹത്തില്‍ തെളിയിക്കട്ടെ . മുന്‍പ് പല വീഴ്ചകളും വന്നു എന്ന് സമ്മതിക്കുന്നതോടെ ഒരാള്‍ വാഴ്ത്തപ്പെട്ടവന്‍ ആകുമോ ? തുടര്‍ പ്രവര്‍ത്തനങ്ങളിലൂടെ തെളിയിക്കട്ടെ പക്ഷെ അതിനു മുന്‍പ് അദ്ദേഹത്തെ വെള്ള പൂശാന്‍ CP(I)M ശ്രമിക്കുന്നതെന്തിനു ..?

പിന്നെ ഇതേ ആളുകള്‍ തന്നെയല്ലേ മദനിയെ തമിള്‍ നാട് പോലീസിനു പിടിച്ചു കൊടുത്തത് .. അത് ഭരണ നേട്ടം ആക്കിയത് .. അതൊരു ഗൂഡാലോചന ആയിരുന്നെങ്കില്‍ CPM നും പങ്കില്ലേ അതില്‍ ..?

മദനി സ്നേഹത്തെക്കാള്‍ ലീഗിനെ തകര്‍ക്കുക എന്നത് മാത്രം ആയിരുന്നു മലപ്പുറത്തെ CPM അജണ്ട .. പിണറായിയും മദനിയും വേദി പങ്കിട്ട സമയത്ത് , പിണറായിയെ വാനോളം പുകഴ്ത്തി മദനി സംസാരിച്ചപ്പെഴെ മനസ്സിലായി മദനിയുടെ നിലവാരം .. , ഉപകാര സ്മരണ എന്നതിലപ്പുറം ഒരു ആദര്‍ശവും മദനിക്ക് ഇല്ല എന്ന് . ,


ഇപ്പോ ഇ.പി ജയരാജന്‍ തുടങ്ങിയ മൈക്ക് കിട്ടിയാല്‍ എന്തും വിളിച്ചു പറയുന്ന ആളുകള്‍ സി പി എമ്മിന്റെ spokeman ആയി വരുന്നത് കാണുമ്പോള്‍ ഇത്ര "ക്കഥ" പതിച്ചോ ബഹു ജന പാര്‍ടി എന്ന് തോന്നിപ്പോകുന്നു ( ഉമ്മന്‍ ചാണ്ടിയുടെ മുഖം വൃത്തി കെട്ടതാണെന്ന് തെരഞ്ഞെടുപ്പ് വേളയില്‍ ജയരാജന്‍ ) ..

ജനങ്ങള്‍ ഇപ്പോഴും വി എസില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നുണ്ട് എന്നാണു എനിക്ക് തോന്നുന്നത് ..പിണറായിയെയും കൂടെയുള്ള സ്തുതി പാടക സംഘത്തിലും പ്രതീക്ഷ നഷ്ട്ടപ്പെടുമ്പോള്‍ തന്നെ . ചെറിയ വീഴ്ചകള്‍ വന്നിട്ടുണ്ടെങ്കില്‍ അത് തിരുത്തി വി എസ് മുന്നേറും എന്ന് തന്നെയാണ് ആ പ്രതീക്ഷയുടെ അര്‍ഥം ..

അദ്ദേഹം പറഞ്ഞതായിരുന്നു കാര്യം എന്ന് സമീപ ഭാവിയില്‍ തെളിയും എന്ന് തന്നെ കരുതട്ടെ ..പക്ഷെ അന്ന് തെറ്റ് തിരുത്താന്‍ ഉപജാപക സംഘം കുളം തോണ്ടിയ ഈ പാര്ട്ടിയുണ്ടാകുമോ ?
manoj said…
പി ഗോവിന്ദപ്പിള്ള 3 തവണ നടപടിയ്ക്കു വിധേയനായിട്ടുണ്ട്.3 തവണയും മൂന്നു കാരണങ്ങൾക്കായിരുന്നു.അവസാനം അതുണ്ടായത് മനോരമക്ക് ( അതോ ഭാഷാ പോഷിണിയോ?)നൽ‌കിയ അഭിമുഖത്തിന്റെ പേരിൽ ആയിരുന്നുഅതും പിണറായിയും തമ്മിൽ എന്ത് ബന്ധം?
------------------------------------------------------------------------

പി.ജി യെ എ.കെ.ജി ഭവനുമായി ബന്ധപ്പെട്ട ചെറിയൊരു അഴിമതിയാരോപണത്തിന്റെ പേരില്‍ പുറത്താക്കിയിട്ടൂണ്ട്...

പിന്നെ രാജാവിനെക്കാള്‍ വലിയ രാജഭക്തി...:)

അസലായി.!

ഞാന്‍ അവസാനിച്ചു.......:)
Anonymous said…
ഈ ബ്ലോഗേര്‍സ് ഒരു പുതിയ പാര്‍ട്ടിക്ക് രൂപം കൊടുത്തു !! സഖാവെ .
അവിടെ v s താങ്കള് ആണ് മുഖ്യമന്ത്രി ഇവിടെ താങ്കളുടെ മെക്കട്ട് കേറാന്‍ ആരും
വരില്ല. വന്നാല്‍ തന്നെ ?
ഞങ്ങള്‍ പോസ്ടിട്ട് പ്രശ്നം തീര്‍ക്കും !! ഈ ബൂലോഗത്തില്‍ v s നെ എതിര്‍ക്കാന്‍ ആരും വരില്ല.
എന്നാല്‍ പിന്നെ ഇറങ്ങാം അല്ലെ ? വന്നോളു സഖാവെ ! ( പണ്ട് ആന്റണി പറഞ്ഞത് പോലെ രാജിവെക്കും രാജിവെക്കും എന്ന് പറയാതിരുന്നത് നന്നായി ) ഇവിടെ P B അങ്ങിനെ ഒന്നും പേടിക്കേണ്ട ആവശ്യം ഇല്ല ! ( ഈ ബ്ലോഗേര്‍സ് ഒരിക്കലും നെറികേട് കാണിക്കില്ല )
എന്നാല്‍ പിന്നെ ഇറങ്ങാം അല്ലെ. പോങ്ങു‌ മാഷെ ഒന്ന് കൈ പിടിച്ചോളൂ
kaalidaasan said…
സുനില്‍,

മറ്റു പലരും എന്നെ പലതും വിശേഷിപ്പികും. ഞാന്‍ ചോദിക്കുന്ന ചോദ്യത്തിന്‌ ഉത്തരം ഇല്ലാതാകുമ്പോള്‍ വിതണ്ഡത വാദക്കാരന്‍ എന്നാക്ഷേപിക്കും . പലപ്പോഴും കമന്റുകള്‍ ഡെലീറ്റ് ചെയ്യും. അതൊക്കെ ബ്ളൊഗ് ഉടമസ്ഥന്റെ ഇഷ്ടം. ഇവിടെ എന്റെ പോസ്റ്റ് ഡെലീറ്റ് ചെയ്തിട്ടില്ല. അത് പോങ്ങുമൂടന്റെ ഇഷ്ടം. ഞാന്‍ ഒരു കമന്റ് എഴുതിയെന്നു കരുതി പോസ്റ്റ് ഇടതിരിക്കാന്‍ പൊങ്ങുമൂടന്‍ മാരീചനാണെന്നൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല. എനിക്കും പോയിന്റ് ബൈ പോയിന്റ് ചര്‍ച്ച ചെയ്യാനാണിഷ്ടം.

പി.സി ജോഷി കോൺഗ്രസുമായി കൂടാൻ പറഞ്ഞു എന്നു ചുമ്മാ തട്ടി വിട്ട് ആദ്യ ദിവസം കമന്റ്.അതിന്റെ വസ്തുത എന്തായിരുന്നു എന്ന് ഞാൻ വ്യക്തമാക്കിയപ്പോൾ

കാളിദാസന്‍ ഒരു വസ്തുതയും വളച്ചൊടിക്കുന്നില്ല. പി സി ജോഷി കോണ്‍ഗ്രസുമായി കൂടാം, എന്നു പാറഞ്ഞതിന്റെ ഒരു വസ്തുതയു താങ്കള്‍ വ്യക്തമക്കിയില്ല. കാരാട്ട് കോണ്‍ഗ്രസുമായി കൂടുന്നതില്‍ നിന്ന് വ്യത്യസ്ഥമാണ്‌ എന്നു പറയുന്നത് വസ്തുത വ്യക്തമാക്കലല്ല. ഇപ്പോഴും താങ്കള്‍ക്ക് വ്യക്തമാക്കാം. എന്തായിരുന്നു അതിന്റെ വസ്തുത?
kaalidaasan said…
സുനില്‍ ,

അന്നത്ത കോൺഗ്രസും ഇന്നത്തെ കോൺഗ്രസും തമ്മിലുള്ള വ്യത്യാസം എന്ത്? ഇതും ഈ പോസ്റ്റുമായി എന്ത് ബന്ധം?ചുമ്മാ വിഷയവുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങളെ പറ്റി ചർച്ച ചെയ്യാൻ സമയവുമില്ല, താൽ‌പര്യവുമില്ല.

അന്നത്തെ കോണ്‍ഗ്രസും ഇന്നത്തെ കോണ്‍ഗ്രസുമായി ഉള്ള വ്യത്യാസം ഈ പോസ്റ്റുമായി വളരെ ബന്ധമുണ്ട്. ഒരു പക്ഷെ അതാണിവിടത്തെ കേന്ദ്ര ബിന്ദു. എ ഡി ബി യും ലാവലിനുമാണ്, വി എസ് പിണറായിയുമായി അഭിപ്രായവ്യത്യാസമുണ്ടാകാന്‍ പ്രധാന കാരണം. ഞാന്‍ പരാമര്‍ശിച്ച സെബിന്റെ അഭിപ്രായത്തില്‍ പറഞ്ഞ പോലെ ഉദാരവത്കരണത്തിനു ശേഷം സി പി എമ്മിലെ ചിലരില്‍ വന്ന ജീവിത വ്യതിയാനമാണ്, വിഭാഗീയതയുടെ ആളിക്കത്തലില്‍ കലാശിച്ചത്.

ലവലിന്‍ കേസ് ആണ്, വി എസിനെതിരെ നടപടി എടുകാന്‍ ഉണ്ടായ പ്രധാന വിഷയം. നര സിംഹറാവുവിന്റെ ധന മന്ത്രി, മന്‍ മോഹന്‍ സിംഗ് മുതലളിത്ത മൂരാച്ചികളുടെ പണക്കൊതിയെ തൃപ്തിപ്പെടുത്തനാണ്, എം ഒ യു റൂട്ടിലൂടെ അവര്‍ക്ക് ധന ലാഭം ഉണ്ടാക്കാന്‍ തുടങ്ങിയത്. കാര്‍ത്തികേയന്‍ അതിലൊരെണ്ണം ലാവലിന്‍ ആയി കേരളത്തിലും കൊടുത്തു. ഇപ്പോള്‍ പിണറായിയും സി പി എമ്മും പറയുന്ന ഈ മഹാകര്യമാണല്ലോ വി എസ് ചോദ്യം ചെയ്തതും അദ്ദേഹത്തിന്റെ അച്ചടക്ക നടപടിയിലും കലാശിച്ചത്. ഇന്നത്തെ കോണ്‍ഗ്രസ് ഈ നയം നടപ്പിലാക്കിയില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ ലാവലിന്‍ കേസ് തന്നെ ഉണ്ടാകുമായിരുന്നില്ല. മറിച്ചു വിശ്വസിക്കാന്‍ സുനിലിനു പൂര്‍ണ്ണ സ്വതന്ത്ര്യമുണ്ട്. പക്ഷെ ഞാന്‍ വിശ്വസിക്കുന്നില്ല.
kaalidaasan said…
സുനില്‍,

പിന്നെ സെബിന്റെ അഭിപ്രായം അദ്ദേഹത്തിന്റേതാണ്.അതു ഇവിടെ എടുത്തു കൊണ്ടു വന്ന് എന്നോട് അഭിപ്രായം ചോദിയ്ക്കേണ്ട കാര്യം എന്താണ്? മാത്രവുമല്ല സെബിൻ , പിണറായി പറയുന്നതെല്ലാം അപ്പടി പിന്തുണയ്ക്കുന്നവനാണെന്ന് താങ്കളോട് ആരു പറഞ്ഞു? അങ്ങനെ അല്ല എന്നതിനു താങ്കൾ എടുത്തെഴുതിയിരിയ്ക്കുന്ന ഭാഗം തന്നെ തെളിവല്ലേ? മാത്രവുമല്ല സെബിൻ പാർട്ടി അംഗം അല്ലെന്നും താങ്കൾ എഴുതിയിട്ടുണ്ട്.പിന്നെ പിണറായിയെ പിന്തുണക്കുന്നു എന്നൊക്കെ ചുമ്മാ തട്ടി വിടുന്നതിനെയാണു വിതണ്ഡതാ വാദം എന്നു പറയുന്നത് സുഹൃത്തെ..ഇതാണു താങ്കൾ എല്ലായിടത്തും ഇറക്കുന്നത്.

ഇത് കേട്ട് എനിക്ക് ചിരിക്കാന്‍ തോന്നുന്നില്ല, പക്ഷെ അത്ഭുതപ്പെടുന്നു. ഇത്രയുമേ ഉള്ളോ താങ്കളുടെ സംവേദന ക്ഷമത എന്നു കണുമ്പോള്‍ സഹതാപം തോന്നുന്നു.

പോങ്ങുമ്മൂടനോടൊരു ക്ഷമപണത്തോടെ,

പോങ്ങുമ്മൂടന്‍ പാര്‍ട്ടി അംഗമാണെന്നു സുനില്‍ കരുതുന്നുണ്ടോ? അദ്ദേഹം വി എസിനെ പിന്തുണച്ച് അഭിപ്രായം എഴുതി. അതു പോലെ സെബിന്‍ പിണറായിയെ പിന്തുണച്ച് അഭിപ്രായം എഴുതാറുള്ള ആളാണെന്ന് അദ്ദേഹത്തിന്റെ ബ്ളോഗുകള്‍ വായിച്ചാല്‍ മനസിലാകും. ആ വ്യക്തി പോലും പിണറായിയുടെ കമ്യൂണിസത്തിനു നിരക്കാത്ത പ്രവണതകള്‍ വിമര്‍ശിച്ചു. ഈ ബ്ളോഗില്‍ പോങ്ങുമ്മൂടനും അതു തന്നെ ചെയ്തു. പോങ്ങുമൂടന്‍ പറഞ്ഞതിനെ വിമര്‍ശിച്ച് എഴുതാന്‍ മടിയില്ലാത്ത സുനിലിന്‌, സെബിന്‍ പറഞ്ഞതിനേക്കുറിച്ച് അഭിപ്രായം പോലുമില്ലാത്തതെന്തു കൊണ്ടാണെന്നു ഇത് വായിക്കുന്നവര്‍ക്ക് പിടി കിട്ടും. അത് ഒരു പ്രത്യേക കണ്ണട താങ്കള്‍ വച്ചിരിക്കുന്നതു കൊണ്ടാണ്.

സെബിന്‍ അദ്ദേഹത്തിന്റെ പോസ്റ്റില്‍ പറഞ്ഞ മറ്റൊരു കാര്യമുണ്ട്. വി എസ്, വിഭാഗീയത വ്യക്തിനേട്ടങ്ങള്‍ ക്കുപയോഗിച്ചു എന്നാണത്. പക്ഷെ വിഎസ് ഉപയോഗിച്ചതിലും വൃത്തികെട്ട രീതിയില്‍ വ്യക്തി നേട്ടങ്ങള്‍ക്ക് വിഭാഗീയത പിണറായി ഉപയോഗിച്ചു. അതിന്റെ ഉദാഹരണമാണ്, കടകം പള്ളി സുരേന്ദ്രന്റെ കാര്യത്തില്‍ നടന്നത്. ഇതു തന്നെയാണ്‌ ഇടുക്കിയിലും നടന്നത്. മണിയുടെ സഹോദരന്റെ പേരില്‍ കയ്യേറിയ സര്‍ക്കാര്‍ ഭൂമി സംരക്ഷിക്കുന്നതും ആയി ബന്ധപ്പെട്ടാണ്, അദ്ദേഹം വി എസുമായി തെറ്റിയത്. പിണറായി മണിയെ ഏറ്റെടുത്ത് സ്വന്തം ചേരിയില്‍ ആക്കിയതിന്റെ കഥ ഞാന്‍ പറഞ്ഞു തരേണ്ടതില്ലല്ലോ. ഇങ്ങനെയുള്ള വൃത്തികേടുകളിലൂടെ ആണു സുനിലേ പിണറായി സ്വന്തം സ്ഥാനം ഉറപ്പിച്ചത്. ഇതൊരു പരസ്പര സഹായ സഹകരണ സംഘമാക്കി പിണറായി അധപ്പതിപ്പിച്ചു. ഇപ്പോള്‍ അത് കേന്ദ്രത്തിലും ചെന്നെത്തി. ഇപ്പോള്‍ പിണറായിയെ സംരക്ഷിക്കുക വഴി കാരാട്ടും അതേ പാത പിന്തുടരുന്നു.

അതൊന്നും മാനസിലാക്കാനുള്ള വിവേകം തല്‍ക്കാലം തങ്കള്‍ക്കില്ല. മലയാളത്തില്‍ ഒരു പഴം ചൊല്ലുണ്ട്. യഥാ രാജ തഥാ പ്രജ എന്നാണത്. ഇപ്പോള്‍ അതിനു പുതിയ ഭാഷ്യം ആയിരിക്കുന്നു. യഥാ പ്രജ തഥാ രാജാ. ഇതാണു സി പി എമിന്റെ ഏറ്റവും വലിയ പതനം.

ഈ പതനത്തിനെതിരെ ഒറ്റപ്പെട്ടതെങ്കിലും ഇപ്പോഴുമുയരുന്ന ശബ്ദം വി എസിന്റേതാണ്. അദ്ദേഹത്തോടൂള്ള അന്ധമയ വിരൊധം കാരണം ഇതൊക്കെ കാണാനുള്ള വിവേകം താങ്കള്‍ക്കില്ലാതെ പോയി.
kaalidaasan said…
സുനില്‍,

ഈ എഴുതുന്ന ഞാനും പാർട്ടി അംഗം അല്ലെന്നു പറഞ്ഞു കൊള്ളട്ടെ.കേരളത്തിലെ പാർട്ടി എടുക്കുന്ന തീരുമാനങ്ങൾ പാർട്ടി അംഗങ്ങൾ മാത്രമേ സ്വ്വീകരിക്കൂ എന്ന് പറയുന്ന താങ്കൾ പാർട്ടി അംഗങ്ങളല്ലാത്തവരുടെ ഒക്കെ കുത്തക ഏറ്റെടുത്തിട്ടുണ്ടോ?

ഇപ്പോള്‍ ഞാന്‍ ഒന്നു ചിരിച്ചോട്ടേ.

ഞാന്‍ ആരുടെയും കുത്തക ഏറ്റെടുത്തിട്ടില്ല. സെബിന്റെ പോസ്റ്റ് താങ്കള്‍ വായിച്ചിട്ടില്ല എന്നത് സ്പഷ്ടം. സെബിന്‍ പറഞ്ഞതാണ്, അദ്ദേഹം ഇപ്പോള്‍ പാര്‍ട്ടി അംഗമല്ല, പക്ഷെ ആയിരുന്നു, എന്ന്.


സെബിന്‍ പറഞ്ഞ അഭിപ്രായങ്ങള്‍ വളരെ കാലിക പ്രസക്തമാണ്. കമ്യൂണിസ്റ്റുപാര്‍ട്ടി പുതിയ കാലത്തെ എങ്ങനെ ഉള്‍ക്കൊള്ളണം എന്ന ഒരു രേഖാ ചിത്രം അതിലുണ്ട്. പാര്‍ട്ടി അം ഗമായിരുന്നെങ്കില്‍ സെബിന്‍ ഇത് പറയില്ലായിരുന്നു എന്നു സൂചിപ്പിക്കാനാണ്, ഞന്‍ അത് എടുത്തെഴുതിയത്. അത് പറഞ്ഞാല്‍ സെബിനെന്തു സംഭവിക്കുമായിരുന്നു എന്ന് ഞാന്‍ പറഞ്ഞു മനസിലാക്കിത്തരേണ്ടതില്ലല്ലോ. താങ്കളുടെ വാക്കുകള്‍ കടമെടുത്താല്‍ സെബിന്‍ പോളിറ്റ് ബ്യൂറോയില്‍ അയിരുനെങ്കില്‍ ലോക്കല്‍ കമ്മിറ്റിയിലേക്ക് കൂപ്പു കുത്തുമായിരുന്നു.

സെബിന്‍ പറഞ്ഞ മറ്റു ചിലതു കൂടി ഉണ്ട്. അത് പോങ്ങുമൂടന്റെ അനുവാദം ചോദിച്ചു കൊണ്ട് ഞാന്‍ കോപ്പി ചെയ്യുന്നു. അതേക്കുറിച്ച് അഭിപ്രായം പറയാന്‍ ഞാന്‍ അഭ്യര്‍ ത്ഥിക്കുന്നില്ല.

സര്‍ക്കാരിന്റെ നേട്ടപ്പട്ടികയില്‍ ഇടതുപക്ഷത്തിന്റെ അവകാശവാദങ്ങള്‍ക്കു് സ്ഥാനം ലഭിക്കാതെ പോയി എന്നു് കാണാം. ഭരണത്തില്‍ പങ്കാളിത്തം ഇല്ലാതിരുന്നതാണു് ഇതിനു് കാരണം. ഭരണത്തില്‍ ചേരാന്‍ ഇടതുപക്ഷം തീരുമാനിച്ചിരുന്നുവെങ്കില്‍ ആര്‍ജെഡിയും ഡിഎംകെയും കൈകാര്യം ചെയ്ത പ്രധാനപ്പെട്ട വകുപ്പുകള്‍ പലതും സിപിഎമ്മിന്റെയും സിപിഐയുടെയും കൈകളിലിരിക്കുമായിരുന്നു. അതുപയോഗിച്ചു് എത്രമാത്രം മൈലേജു് ഉണ്ടാക്കാന്‍ കഴിയുമായിരുന്നു എന്നു് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇടതുപക്ഷം കളഞ്ഞുകുളിച്ച സാധ്യതകളെ കുറിച്ചു് ജ്യോതി ബാസു പറഞ്ഞതു് തന്നെയേ എനിക്കും പറയുവാനുള്ളൂ. ഒരിക്കല്‍ പറ്റിയ ചരിത്രപരമായ വിഡ്ഢിത്തത്തില്‍ നിന്നു് കഴിഞ്ഞ തവണയും പാഠം ഉള്‍ക്കൊള്ളാന്‍ സിപിഎം തയ്യാറായില്ല. പാര്‍ട്ടിക്കു് ശേഷിയുള്ള സംസ്ഥാനങ്ങളിലെ നേതാക്കന്മാരുടെ ഹ്രസ്വവീക്ഷണവും കേന്ദ്രനേതൃത്വത്തിന്റെ തന്റേടമില്ലായ്മയും ഇതിനു് കാരണമായിട്ടുണ്ടാകാം എന്നു് പുറത്തുനില്‍ക്കുന്ന ആളെന്ന നിലയില്‍ അനുമാനിക്കുന്നു.


സിപിഎമ്മിലെ വിഭാഗീയത ചില വസ്തുതകള്‍ വെളിവാക്കിയിട്ടുണ്ടു്. വിഎസ് മുഖ്യമന്ത്രി പദം വരെ എത്തിയ ജനപ്രിയത നേടിയതു് പരമ്പരാഗതമായ വര്‍ഗ്ഗവിശകലനങ്ങളെ അതിജീവിച്ചു് തന്റെ രാഷ്ട്രീയ പോരാട്ടത്തില്‍ പരിസ്ഥിതി, ജെന്‍ഡര്‍ തുടങ്ങി പാരമ്പര്യ ഇടതുപക്ഷം പരിഗണിക്കാതെ ഇരുന്നിരുന്ന പ്രശ്നങ്ങള്‍ ഏറ്റെടുത്തതോടെയാണു്. ഇന്നിപ്പോള്‍ അതു് വിഎസിന്റെ പബ്ലിക്‍ റിലേഷന്‍സ് ടീമിന്റെ വിജയമായിരുന്നു എന്നും കാണാം. എന്നാല്‍ വിഎസിന്റെ സമീപനം ആത്മാര്‍ത്ഥമായിരുന്നോ എന്നതു് രണ്ടാമത്തെ പ്രശ്നം മാത്രമാണു്. വിഎസ് അവയെ മുഖത്തോടുമുഖം നേരിട്ടു എന്നതാണു് പ്രധാനം. ഇന്നിപ്പോള്‍ വിഎസ് പാര്‍ട്ടിക്കു് പുറത്തേക്കു് പോയാലും പരമ്പരാഗത ഇടതുപ്രസ്ഥാനങ്ങളില്‍ വിഎസ് ഇഫക്ട് ദീര്‍ഘകാലത്തേക്കു് നിലനില്‍ക്കും. സംഘടനയിലെ ഭൂരിപക്ഷം ഉപയോഗിച്ചു് അവയെ ഇല്ലാതെയാക്കാന്‍ കഴിയുകയുമില്ല.

ഒരു വലിയ ജനാധിപത്യ വ്യവസ്ഥയ്ക്കുള്ളില്‍ വാര്‍ ടൈം ഓര്‍ഗനൈസേഷന്റെ സ്വഭാവസവിശേഷതകളോടെ ഒരു ലെനിനിസ്റ്റ് പാര്‍ട്ടിക്കു് ദീര്‍ഘകാലം പ്രവര്‍ത്തിക്കാനാവില്ല. അത്തരം ശ്രമങ്ങള്‍ പാര്‍ട്ടിയെ ജനങ്ങളില്‍ നിന്നു് അകറ്റും. മറിച്ചു് ജനാധിപത്യമൂല്യങ്ങളോടു് സമരസപ്പെട്ടു് വര്‍ഗ്ഗാതീതമായ പ്രശ്നങ്ങളെ ഏറ്റെടുത്തു് മുമ്പോട്ടു് പോകാനായാല്‍ പാര്‍ട്ടിക്കു് കൈമോശം വന്ന ഇടം വീണ്ടെടുക്കാം. പക്ഷെ അതിനു് സാധിക്കണമെങ്കില്‍ പാര്‍ട്ടിക്കു് ചിലതു് നഷ്ടമായിട്ടുണ്ടു് എന്നു് സ്വയം അംഗീകരിക്കേണ്ടതായും വരും.

അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ പണിയുന്നതു് ഇടതുപക്ഷത്തിന്റെ പണിയല്ല എന്നും അവിടങ്ങളില്‍ വിനോദവേളകള്‍ ചെലവിടാന്‍ മിച്ചമൂല്യം ആവശ്യമാണെന്നും ഈ പാര്‍ട്ടിക്കു് ആരും പറഞ്ഞുകൊടുക്കേണ്ടതില്ലല്ലോ. ചുവരെഴുത്തുകള്‍ സ്പഷ്ടമാണു്. കോണ്‍ഗ്രസ് അനുകൂല തരംഗമല്ല, പാര്‍ട്ടിക്കെതിരായ അണികളുടെ പ്രതിഷേധമാണു് മോശപ്പെട്ട തെരഞ്ഞെടുപ്പു് പ്രകടനത്തിനു് ഇടയാക്കിയതു്. ഇതു് ഒരു രാഷ്ട്രീയ പ്രശ്നമായതുകൊണ്ടുതന്നെ വിഎസിനേയും പിണറായിയേയും മാറ്റിയാല്‍ കേരളത്തിലെ പാര്‍ട്ടിയില്‍ എല്ലാ പ്രശ്നവും തീര്‍ന്നു എന്ന മട്ടിലുള്ള ലളിതവത്കരണങ്ങള്‍ ആപത്താണു്. വ്യക്തികളല്ല, നിലപാടുകളാണു് മാറേണ്ടതു്.
kaalidaasan said…
ഹോട്ടലും പാര്‍ക്കും നടത്തുന്നത് പാര്‍ട്ടിയാണോ? അല്ലെന്നാണ് എന്റെ അറിവ്. പാര്‍ക്ക് നടത്തുന്നതില്‍ പാര്‍ട്ടി അംഗങ്ങളായവര്‍ക്ക് പങ്കാളിത്തമുള്ളത് പാര്‍ട്ടി തത്ത്വങ്ങളുടെ ലംഘനമാണെന്ന് അഭിപ്രായമുള്ളവര്‍ക്ക് അക്കാര്യം പാര്‍ട്ടിക്കക്കത്ത് ഉന്നയിച്ച് ബോധ്യപ്പെടുത്തരുതോ?

അത് താങ്കളുടെ അറിവ്. പക്ഷെ മറ്റു മലയാളികളുടെ അറിവ് അങ്ങനെയല്ല. പാര്‍ട്ടി ആണു നടത്തുനതെന്നു പറഞ്ഞാല്‍, പിണറായി വിജയന്‍ അമ്യൂസ്മെന്റ് പാര്‍ക്കിന്റെ സി ഇ ഓ അണെന്നും, ജയരാജന്‍ പഞ്ച നക്ഷത്ര ഹോട്ടലിന്റെ റിസപ്ഷനിസ്റ്റ് അണെന്നും അല്ല.

പാര്‍ട്ടി അംഗങ്ങളായവര്‍ ക്ക് പങ്കളിത്തമുണ്ടെന്നെങ്കിലും സമ്മതിച്ചല്ലോ. മഹാ കാര്യം. ഇനി ആരാണവ നടത്തുന്നതെന്നു കൂടി പറഞ്ഞാല്‍ മതി. ലാവലിനോ മറ്റോ ആണോ?


ആരെയാണു ബോധ്യപ്പെടുത്തേണ്ടത്? പിണറായിയെ, ഐസ്സക്കിനെയോ, ജയരാജന്‍മാരെയോ?

‘ദേശാഭിമാനി’ ‘ജയരാജന്റെ പേരില്‍ എഴുതിക്കൊടുത്ത’തല്ല, ചില നിയമ വ്യവസ്ഥകള്‍ പാലിക്കുന്നതിന്റെ ഭാഗമായി എടുത്ത ഒരു സാങ്കേതിക നടപടിക്രമം മാത്രമായിരുന്നു.

എന്തു നിയമ വ്യവസ്ഥകള്‍? പാര്‍ട്ടി അംഗങ്ങള്‍ അറിയാത്ത ഏത് നിയമ വ്യവസ്ഥയെക്കുറിച്ചാണു താങ്കള്‍ പറയുന്നത്?

തോമസ് ഐസ്സക്കിന്റെ ഭാര്യയും മകളും പാര്‍ട്ടി അംഗങ്ങളായിരുന്നോ? (എനിക്കറിയില്ല. വസ്തുത എന്തെന്ന് അറിയാവുന്നവര്‍ വ്യക്തമാക്കുമോ?)

തോമസിന്റെ ഭര്യയും മകളും അമേരിക്കന്‍ പൌരന്‍ മാരാണ്. അതിലുള്ള വൃത്തികേട് മനസിലാക്കാന്‍ താങ്കളുടെ വിവേകം പോര. ഇതാണു പിണറായി വിജയന്‍ എന്നും പറയുന്നത് ഈ പര്‍ട്ടിയേക്കുറിച്ച് നിങ്ങള്‍ക്കൊന്നും അറിയില്ല എന്ന്. മുഴത്തിനു മുഴത്തിനു സി ഐ എ, മുതലാളിത്തം, സാമ്രാജ്യത്വം എന്നൊക്കെ പുലമ്പുന്ന തോമസ് ഐസ്സക്കിന്റെ ഭാര്യ അമേരിക്കന്‍ പൌരത്തമുള്ള ആളാണെന്ന് മിക്ക പാര്‍ട്ടി അംഗങ്ങള്‍ക്കും അറിയില്ല. അറിഞ്ഞാലും അറിഞ്ഞ ഭാവം നടിക്കുന്നില്ല. നാണമില്ലാത്തവന്റെ അസനത്തില്‍ ആലു മുളച്ചാല്‍ അതും തണല്‍ എന്നു പറയുന്നത് ഇതിനെയണ്. അടുത്ത നാളില്‍ ഐസ്സക്ക് അമേരിക്കയില്‍ നിന്നും വന്ന മകള്‍ സാറയെസ്വീകരിക്കാന്‍ മുംബൈ വരെ പോയതിന്റെ പങ്കപ്പാട് ദേശാഭിമാനി വിവരിച്ചുട്ടുണ്ട്. വര്‍ക്കേര്‍സ് ഫോറം അത് ഒരു ബ്ളോഗായി ഇട്ടിട്ടുമുണ്ട്.

ഐസ്സക്കിന്റെ കാര്യത്തില്‍ താങ്കള്‍ക്കുള്ള അറിവില്ലായ്മ തന്നെയാണ്, ലാവലിന്‍ വിഷയത്തിലുമുള്ളത്. വേണ്ട രീതിയില്‍ അന്വേഷിച്ചാല്‍ പലതും മനസിലാകും .അതല്ല പിണറായി പറയുന്നതു മാത്രമേ വിശ്വസിക്കൂ എന്നു വാശിപിടിച്ചാല്‍ ഒന്നും മനസിലാകില്ല.

ഫാരിസ് അബൂബേക്കറിനെ ഏതെങ്കിലും ‘പാര്‍ട്ടി വേദികളില്‍ ആദരിച്ച’തായി ഞാന്‍ കേട്ടിട്ടില്ല.
‘ലോട്ടറി മാഫിയ‘ (സാന്റിയാഗോ മാര്‍ട്ടിന്റെ കാര്യമാകും ഉദ്ദേശിക്കുന്നത്)യില്‍ നിന്നും സംഭാവന സ്വീകരിച്ച സംഭവത്തില്‍ ജയരാജന്റെ ഭാഗത്ത് തെറ്റുണ്ടായി എന്ന് പാര്‍ട്ടി വിലയിരുത്തുകയും അതനുസരിച്ച് നടപടി എടുക്കുകയും ചെയ്തിരുന്നല്ലോ?


താങ്കള്‍ പലതും കേട്ടിട്ടില്ലല്ലോ. ഫാരീസ് അബൂബേക്കറിനു പാര്‍ട്ടിയില്‍ എന്തു കാര്യമെന്നു കേരളത്തിലെ ജനങ്ങള്‍ എന്നേ മാനസിലാക്കി. താങ്കളൊക്കെ മനസിലാക്കി വരുമ്പോഴേക്കും സമയം ഏറെ എടുക്കും.

ജയരാജനെ ഒരു പാര്‍ട്ടി പദവികളിലും നിന്നും സസ്പെന്ഡ് ചെയ്തില്ല. അന്നും ഇന്നും കേന്ദ്ര കമ്മിറ്റി അംഗമാണ്. മറ്റുള്ളവരുടെ കണ്ണില്‍ പൊടിയിടാന്‍, ദേശാഭിമാനിയിലെ പദവിയില്‍ നിന്നും മാറ്റി. മൂന്നു മാസം കഴിഞ്ഞു അതേ തസ്തികയില്‍ തിരിച്ചെടുത്തു. വി എസിനേയും മൂന്നു മാസം കഴിഞ്ഞു പി ബി യില്‍ തിരിച്ചെടുക്കുമോ? ജയരാജനെ തിരിച്ചു കൊണ്ടു വന്ന പിണറായി അതിനു മുന്‍കൈ എടുക്കുമോ?
kaalidaasan said…
കോണ്‍‌ഗ്രസ്സുമായി സഹകരിച്ചത് വര്‍ഗീയ ശക്തികള്‍ക്കെതിരായി സാഹചര്യങ്ങള്‍ നിമിത്തം അനിവാര്യമായ നിലപാടിന്റെ ഭാഗമായിട്ടായിരുന്നു, അല്ലാതെ മന്‍‌മോഹന്‍ സിങ്ങിന്റെ ആഗോളീകരണ - ഉദാരീകരണ ആശയങ്ങളോടുള്ള മമത കൊണ്ടല്ല എന്ന് താങ്കള്‍ക്ക് അറിയാത്തതോ അറിയില്ലെന്നു നടിക്കുന്നതോ?

ഏത് വര്‍ഗ്ഗീയ ശക്തിയാണു വിജി? ബി ജെ പിയോ? ചരിത്രം പഠിക്കൂ വിജി. ബി ജെ പി അതിന്റെ തീവ്ര വര്‍ഗ്ഗീയത കൈവെടിയുന്നതിനു മുമ്പ് അതിന്റെ പേര്, ജന സംഘമെന്നായിരുന്നു. വിജി അതേക്കുറിച്ച് കേട്ടിട്ടുണ്ടോ എന്നറിയില്ല. ആ വര്‍ഗ്ഗീയ ശക്തിയുമായി സി പി എം 1977 ല്‍ തെരഞ്ഞെടുപ്പു സഖ്യമുണ്ടാക്കിയതിനേക്കുറിച്ച് വിജി കേട്ടിട്ടുണ്ടോ?

1989 ല്‍ വി പി സിംഗ് സര്‍ക്കാരിനെ ബി ജെ പിയും സി പി എമ്മും ഒരുമിച്ച് പിന്തുണച്ചു. അന്നൊക്കെ ഇല്ലാതിരുന്ന വര്‍ഗ്ഗീയ പേടി 2004 ല്‍ എവിടുന്നാണിറക്കുമതി ചെയ്തത്?

2004 ല്‍ സി പി എം പറഞ്ഞത് ബി ജെ പി യെ ഭരണത്തില്‍ നിന്നും മാറ്റി നിറുത്താനാണ്, ഞങ്ങള്‍കോണ്‍ഗ്രസിനെ പിന്തുണക്കുന്നതെന്നാണ്. ഇപ്പോള്‍ താങ്കളും അത് പറയുന്നു. എനികതില്‍ അത്ര വിശ്വസം പോര. അത് നിഷേധാത്മക നിലപാടാണ്. സി പി എം പറയേണ്ടിയിരുന്നത്, പിന്തുണക്കുന്നത് ഞങ്ങളുടെ നയങ്ങള്‍ കൂടി നടപ്പാക്കാന്‍ ആണെന്നായിരുന്നു. അതിനുള്ള ചങ്കൂറ്റം സി പി എമ്മിനില്ലാതെ പോയി. അത് കോണ്‍ഗ്രസ് ശരിക്കും മുതലെടുത്തു. അവര്‍ എന്നും പറഞ്ഞിട്ടുള്ളത് സി പി എമ്മിനു വേറെ ഗതിയില്ലാത്തതു കൊണ്ട് കോണ്‍ഗ്രസിനെ പിന്തുണച്ചു എന്നാണ്. അത് ശരിവക്കുന്ന പെരുമാറ്റമാണ്, മന്‍മോഹന്‍ സിംഗിന്റെയും, ചിദംബരത്തിന്റെയും ഭാഗത്തു നിന്നുമുണ്ടായത്. ഇവര്‍ രണ്ടു പേരും സി പി എമ്മിനെ എത്ര നാണം കെട്ട രീതിയില്‍ , അപമാനിച്ചു?

വര്‍ഗീയ ശക്തികള്‍ക്കെതിരായ നിലപാടായിരുന്നു, പരമ പ്രധാനമെങ്കില്‍ എന്തായിരുന്നു അതിനു മാറ്റം വന്നത്? താങ്കള്‍ പറയുന്ന വര്‍ഗ്ഗീയത ആയിരുന്നു പ്രധാനമെങ്കില്‍ സോംനാഥ് ചാറ്റര്‍ജി പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്. സി പി എമ്മിനു നേര്‍ വഴി കണിച്ചു കൊടുക്കുന്ന നേതാക്കളെ ക്രൂശിക്കുന്നത് അതിന്റെ ഹോബിയാണെന്നു വരുന്നു. പി സി ജോഷിയില്‍ തുടങ്ങി സോം നാഥിലൂടെ, അതിപ്പോള്‍ വി എസില്‍ എത്തി നില്‍ക്കുന്നു.


സി പി എം മൂന്നാം മുന്നണി ഉണ്ടാക്കിയപ്പോള്‍ വര്‍ഗ്ഗീയതക്കെതിരെയുള്ള വോട്ടുകളല്ലേ ഭിന്നിച്ചത്? ആ നിലപാടിന്റെ ആത്മാര്‍ത്ഥത അവിടെ മൂക്കു കുത്തി വിണില്ലേ? വര്‍ഗീയ ശക്തികള്‍ക്ക് അധികാരത്തില്‍ വരാനുള്ള സാഹചര്യം ഒരുക്കുകയല്ലേ കാരാട്ട് ചെയ്തത്? മൂന്നം മുന്നണിയുണ്ടാക്കാന്‍ കൂട്ടുകൂടിയവരെല്ലാം, ഒരിക്കല്‍ ബി ജെ പിയുടെ സഖ്യത്തിലയിരുന്നു. കാരാട്ടിന്റെ വാദത്തിന്റെ പൊള്ളത്തരം പുറത്താക്കിയതല്ലെ, റ്റി ആര്‍ എസ് ഫലപ്രഖ്യാപനത്തിനു മുമ്പു തന്നെ ബി ജെ പിക്കൊപ്പം പോയത്. ജനങ്ങള്‍ക്ക് ഇതൊക്കെ നേരത്തെ അറിയാമായിരുന്നു. പുസ്തകം വായിച്ചു രാഷ്ട്രീയം പഠിച്ചതു കൊണ്ട് കാരാട്ടിനതറിയാതെ പോയി. പക്ഷെ ബംഗളിലെ പാര്‍ട്ടി അതിന്റെ പേരിലാണ്, കാരാട്ടിനെതിരെ തിരിഞ്ഞതും, കാരാട്ട് പിണറായിയില്‍ അഭയം തേടിയതും.

ഇതുപോലെയുള്ള വിചിത്രമായ നിലപാടുകള്‍ ജനങ്ങള്‍ക്ക് സ്വീകാര്യമല്ലായിരുന്നു. അതുകൊണ്ടാണ്, ബി ജെ പിക്കും ഇടതുപക്ഷട്ടിനും വോട്ടു ചെയ്യുമായിരുന്ന ലക്ഷങ്ങള്‍ കോണ്‍ഗ്രസിനും, യു പി എ ക്കും വോട്ടു ചെയ്തത്. കേരളത്തില്‍ ഒരു പടി കൂടി കടന്ന്, പിണറായി മത തീവ്രവാദിയായ മദനിയും ആയി കൂട്ടു കൂടി. പല വോട്ടര്‍മാര്‍ക്കും അത് അംഗീകരിക്കാനായില്ല. വോട്ടു കച്ചവടം എന്നൊക്കെ വിളിച്ചാലും ബി ജെ പിയുടെ കുറെ വോട്ടുകള്‍ കോണ്‍ഗ്രസിനു പോയതിന്റെ കാരണം ഇതാണ്. ഈ സത്യമൊക്കെ പിണറായിക്കും കാരാട്ടിനുമറിയാം. പക്ഷെ ലക്ഷ്യം വി എസ് ആണല്ലോ. പിന്നെ മനസിലാക്കിയിട്ടെന്തു കാര്യം ? താങ്കളേപ്പോലുള്ള ഭക്തര്‍ ഇതൊന്നും മനസിലാക്കിയിട്ടും കാര്യമില്ലെന്ന് അവര്‍ക്കറിയാം.
kaalidaasan said…
ചുമ്മാ ‘ചിന്താക്കുഴപ്പം’ ഉണ്ടാക്കിയ നടപടിയല്ല, ചില വിഷയങ്ങളില്‍ പാര്‍ട്ടിയുടെ നിലപാടുകള്‍ / തീരുമാനങ്ങളില്‍ നിന്ന് വ്യതസ്തതയുള്ള പ്രസ്താവനകളും നടപടികളും സ്വീകരിച്ചതു വഴി പാര്‍ട്ടിയുടെ ഐക്യത്തിനും നിലപാടുകള്‍ക്കും വിരുദ്ധമായ ‘ചിന്താക്കുഴപ്പം‘ ഉണ്ടാക്കിയതാണ് വി എസിന്റെ തെറ്റ്. മ’അദനി ആയാലും ലാവലിനായാലും മറ്റു വല്ലതുമായാലും പാര്‍ട്ടിയുടെ നിലപാടുകളോട് വി എസിന് എതിര്‍പ്പുണ്ടായിരുന്നെങ്കില്‍ അത് പരസ്യ പ്രസ്താവനകളിലൂടെയല്ലാതെ പാര്‍ട്ടി വേദികളില്‍ മാത്രം ഉന്നയിച്ചിരുന്നെങ്കില്‍ ശിക്ഷാനടപടി ഉണ്ടാകില്ലായിരുന്നു.

ചിന്താക്കുഴപ്പം എന്ന വാക്കു ലെനിനിസ്റ്റ് തത്വം ഉപയോഗിച്ച് വിശദികരിക്കാന്‍ പാടു പെടേണ്ട. അത് എല്ലാവര്‍ക്കും മനസിലാകും . മദനി വിഷയത്തിലോ, ജനതാ ദള്‍ വിഷയത്തിലോ, സി പി ഐ വിഷയത്തിലോ, ലവലിന്‍ വിഷയത്തിലോ ഒരു പരസ്യ പ്രസ്താവനയും വി എസ് നടത്തിയിട്ടില്ല. പല ചോദ്യങ്ങള്‍ക്കും വി എസ് മൌനം പാലിച്ചു. അ മൌനം ഇഷ്ടമുള്ള രീതിയില്‍ പലരും വ്യാഖ്യാനിച്ചു. പിണറയി ഭക്തര്‍ വ്യാഖ്യാനിച്ചതെല്ലാം വി എസ് അവര്‍ക്കെതിരെ എന്ന തരത്തിലായിരുന്നു. ലാവലിന്‍ വിഷയത്തില്‍ ഗവര്‍ണ്ണറുടെ നടപടി അംഗീകരിക്കുന്നോ എന്ന പത്രക്കാരുടെ ചോദ്യത്തിനു, ഗവര്‍ണര്‍ക്ക് അതിനധികാരമുണ്ടെന്നേ പറഞ്ഞുള്ളു. ഭരണഘടനയെ തെറി പറഞ്ഞു നടക്കുന്ന പിണറായി ഭക്തരേപ്പോലെ പെരുമാറാന്‍ കേരള മുഖ്യമന്ത്രിക്കാവില്ല.



ഇതില്‍ വി എസിന്റെ നിലപാടല്ല, പാര്‍ട്ടിയുടെ നിലപാടും കാരാട്ട് അതിനു പച്ചക്കൊടി കാട്ടിയതുമാണ്, ജനങ്ങളില്‍ ചിന്തക്കുഴപ്പം ഉണ്ടാക്കിയത്. വി എസ് ഇതിനെ പിന്തുണച്ച് ഒരു പ്രസ്താവന ഇറക്കിയിരുന്നെങ്കിലും ജനങ്ങളുടെ ചിന്തക്കുഴപ്പം മാറില്ലായിരുന്നു. ഇപ്പോള്‍ പിണറായിക്ക് കിട്ടുന്ന വിമര്‍ശനം അദ്ദേഹത്തിനും കൂടി കിട്ടുമായിരുന്നു. പിണറായി ഇതും മനപ്പൂര്‍വം ചെയ്തതാകാനേ തരമുള്ളൂ. രണ്ടു വര്‍ഷം ആഞ്ഞു ശ്രമിച്ചിട്ടും വി എസിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നു മാറ്റാന്‍ സാധിച്ചില്ല. വി എസിനെ അറിയാവുന്നവരാരും, മദനി സഖ്യത്തെ പിന്തുണക്കില്ല എന്ന് മനസിലാക്കിയിട്ടുണ്ട്. സ്വന്തക്കാരേ ക്കൊണ്ട് നിറച്ച സെക്രട്ടേറിയറ്റും സംസ്ഥാന സമിതിയും മറിച്ചു തീരുമാനിക്കാന്‍ ധൈര്യപ്പെടില്ല എന്ന് പിണറായിയിലെ കുടില ബുദ്ധിക്കറിയാം. വി എസിനെ പ്രകോപിപിക്കുക. അതില്‍ നിന്നും മുതലെടുക്കുക. അതായിരുന്നു ഉദ്ദേശ്യം. കൂടെ ജനശ്രദ്ധ ലാവലിനില്‍ നിന്നു തിരിക്കുക എന്നും.

ഇതേ ‘തീവ്രവാദി’യുടെ പിന്തുണ എല്‍ ഡി എഫിന് (സി പി എമ്മിനും) ആയിരുന്നില്ലേ? തീവ്രവാദ - രാജ്യദ്രോഹ പ്രവര്‍ത്തനത്തിന്റെ പേരില്‍ വിചാരണ നേരിട്ട് ജയിലിലായിരുന്ന മതതീവ്രവാദിയുടെ പിന്തുണ സ്വീകരിച്ച് ജയിച്ച് മുഖ്യമന്തിയായത് നയവ്യതിയാനമായിരുന്നോ?

സി പി എമ്മോ വി എസോ, 2006 ല്‍ മദനിയുടെ പിന്തുണ സ്വീകരിച്ചില്ല. മദനി പല തെരഞ്ഞെടുപ്പുകളിലും പലര്‍ക്കും പിന്തുണ കൊടുത്തും, ഒറ്റക്കു മത്സരിച്ചും നടന്നിട്ടുണ്ട്. മദനിയേക്കുറിച്ച് അര്‍ത്ഥ ശങ്കക്കിടയില്ലാത്ത തരത്തില്‍ വി എസ് പറഞ്ഞിട്ടുമുണ്ട്. മദനിയുടെ നയ പരിപാടിയെ സി പി എം എതിര്‍ക്കുന്നു. പക്ഷെ അദ്ദേഹത്തെ വിചാരണ കൂടാതെ തടങ്കലില്‍ വക്കുനതിനെയും എതിര്‍ക്കുന്നു. അത് വിജി വ്യഖ്യനിക്കുന്ന പോലെയല്ല. മദനിക്കും വി എസിന്‌ വോട്ടു ചെയ്യാം. അത് മദനിയുടെ ഇഷ്ടം. മദനിയുടെ വോട്ടു തേടി ആരും അന്ന് പോയിട്ടില്ല. പിണറായി വിജയനു അന്നു തന്നെ മദനിയുമായി രഹസ്യ ധാരണ ഉണ്ടായിരുന്നോ എന്നെനിക്കറിയില്ല. ജനാധിപത്യത്തില്‍ ആരുടെ വോട്ടും വേണ്ട എന്നു പറയുന്നത് ശരിയല്ല. പക്ഷെ മദനിയെ പൊതു വേദികളില്‍ ആദരിച്ചാനയിച്ചത് സി പി എമ്മിന്റെ നാണക്കേട്. നാണമുള്ളവര്‍ക്കൊക്കെ അത് മനസിലായി. കാരാട്ടിനും ഇപ്പോള്‍ മനസിലായെന്നു തോന്നുന്നു.

മദനി ഒരു കേസില്‍ തെളിവില്ലാതെ വിട്ടയക്കപ്പെട്ടത് തീവ്രവാദ ലേബലില്‍ നിന്നും മുക്തമാകുന്നതല്ല. മോദിയെ പല അന്വേഷണക്കമ്മീഷനുകളും കോടതിയും കുറ്റ വിമുക്തനാക്കിയിട്ടുണ്ട്. മോദിയേയും ലേബല്‍ മാറ്റി സ്വീകരിക്കുമോ?
അത് താങ്കളുടെ അറിവ്. പക്ഷെ മറ്റു മലയാളികളുടെ അറിവ് അങ്ങനെയല്ല. പാര്‍ട്ടി ആണു നടത്തുനതെന്നു പറഞ്ഞാല്‍, പിണറായി വിജയന്‍ അമ്യൂസ്മെന്റ് പാര്‍ക്കിന്റെ സി ഇ ഓ അണെന്നും, ജയരാജന്‍ പഞ്ച നക്ഷത്ര ഹോട്ടലിന്റെ റിസപ്ഷനിസ്റ്റ് അണെന്നും അല്ല.


പാർട്ടി ആണു നടത്തുന്നതെന്ന് പറഞ്ഞാൽ അങ്ങനെ ആയിരിയ്ക്കണം പ്രിയ സുഹൃത്ത് കാളിദാസ മഹാകവി.ഇതിപ്പോ അങ്ങനെ അല്ലല്ലോ .കേരളത്തിലെ നിയമങ്ങൾ അനുസരിച്ച രജിസ്റ്റർ ചെയ്തിട്ടുള്ള സഹകരണ സംഘങ്ങളാണു ഇതൊക്കെ നടത്തുന്നത്.ഇതു മാത്രമല്ല, ദിനേശ് ബീഡി തുടങ്ങിയതും അങ്ങനെ തന്നെ.ആയിരങ്ങൾ ജോലി ചെയ്യുന്ന പ്രശസ്തമായ “റബ്‌കോ” യും അങ്ങനെ തന്നെ.തലശ്ശേരിയിലെ നായനാർ സ്മാരക സഹകരണ ആശുപത്രിയും, എറണാകുളം ജില്ലയിലെ എ.പി വർക്കി സ്മാരക സഹകരണ ആശുപതിയും എല്ലാം അങ്ങനെ തന്നെ.അതൊന്നും കാണാതെ ചുമ്മാ എന്തെങ്കിലും വിടുവായിത്തരം എഴുന്നള്ളിയ്ക്കുന്നതിനാണു ഞാൻ നേരത്തെ വിതണ്ഡതാ വാദം എന്ന് പറഞ്ഞത്.ഇനി താങ്കൾക്ക് മറുപടി എഴുതേണ്ട എന്ന് കരുതിയതാണു.വീണ്ടും വീണ്ടും അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ എഴുതുമ്പോൾ മിണ്ടാതിരിയ്ക്കാൻ പറ്റുന്നില്ല.കണ്ണൂർ ജില്ലയിലേതിനേക്കാൾ പണമുള്ള ഞങ്ങളുടെ കോട്ടയം ജില്ലയിൽ ഇങ്ങനെ ഉള്ള സംരഭങ്ങൾ ഒന്നും വരുന്നില്ലല്ലോ എന്നാണ് എന്നെപ്പോലെയുള്ളവർ കരുതുന്നത്.

എന്തു നിയമ വ്യവസ്ഥകള്‍? പാര്‍ട്ടി അംഗങ്ങള്‍ അറിയാത്ത ഏത് നിയമ വ്യവസ്ഥയെക്കുറിച്ചാണു താങ്കള്‍ പറയുന്നത്?

താങ്കൾ ഡോക്ടർ ആണെന്നാ‍ണു ഞാൻ വിശ്വസിയ്ക്കുന്നത്.അതെന്തായാലും ആ ലോകത്തിനു പുറത്ത് ചില നിയമങ്ങൾ ഉണ്ടെന്ന് താങ്കൾ മനസ്സിലാക്കണം.പത്രങ്ങൾ അവസാന പേജിൽ താഴെ കൊടുക്കുന്ന “ഡിക്ലറേഷൻ “ താങ്കൾ കണ്ടു കാണും.അതിൽ “പ്രിന്റഡ് ആൻ‌ഡ് പബ്ലീഷ്ഡ് ബൈ” എന്നൊരു ഭാഗം ഉണ്ട്.അതിനുള്ള നോമിനി ആണു ജയരാജൻ.അത് എല്ലാ പത്രത്തിലും അങ്ങനെ ഒരാൾ ഉണ്ട്.ജയരാജനു മുൻ‌പ് അത് പി.കരുണാകരൻ ആയിരുന്നു എന്നാണു എന്റെ ഓർമ്മ.അതിന്റെ അർഥം ജയരാജനു പത്രം എഴുതിക്കൊടുത്തു എന്നല്ല.

തോമസിന്റെ ഭര്യയും മകളും അമേരിക്കന്‍ പൌരന്‍ മാരാണ്. അതിലുള്ള വൃത്തികേട് മനസിലാക്കാന്‍ താങ്കളുടെ വിവേകം പോര.

അതിലെന്താണു സുഹൃത്തേ വൃത്തികേട്?ഐസക്ക് എടുക്കുന്ന രാഷ്ടീയ നയങ്ങൾ ആണു അദ്ദേഹത്തെ പാർട്ടിയിൽ നിർത്തുന്നത്.അല്ലാതെ ഭാര്യ ആഫ്രിക്കക്കാരി ആണോ എന്നുനോക്കി അല്ല.ഭർത്താവി ടി.വി തോമസ് എതിർ പാർട്ടിയിൽ നിന്നപ്പോൾ ഭാര്യ ഗൌരിയമ്മ എങ്ങനെയാണ് സി.പി.എമ്മിൽ പ്രവർത്തിച്ചത്?ഇ.എം.എസിന്റെ ഭാര്യ ദൈവ വിശ്വാസി ആയിരുന്നപ്പോൾ അദ്ദേഹം എങ്ങനെ ജനറൽ സെക്രട്ടറി ആയി.ഭാര്യ കേരളാ കോൺഗ്രസിലും ഭർത്താവു സി,പി എമ്മിലും പ്രവർത്തിയ്ക്കുന്നത് എന്റെ നാട്ടിൽ ഞാൻ കണ്ടിട്ടുണ്ട്.

ഒരു അമേരിയ്ക്കൻ പൌരത്വമുള്ള ആളിനെ സ്നേഹിച്ചു പോയതു കൊണ്ട് പാർട്ടിയിൽ പ്രവർത്തിയ്ക്കാൻ മേല എന്നുണ്ടോ?

പിന്നെ , അമേരിയ്ക്കയിൽ പൌരത്വം ഉള്ളവരൊക്കെ സാമ്രാജ്യത്വക്കാരാണോ? മലയാളികൾ എത്രയോ ഉണ്ട് അവിടെ? ചെറുതെങ്കിലും ചില സോഷ്യലിസ്റ്റ്, കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഉള്ള രാജ്യം കൂടിയാണു അമേരിക്ക.ഗൂഗിളിൽ ഒന്നടിച്ചാൽ അവരുടെ സൈറ്റ് താങ്കൾക്ക് കാണാം.

താങ്കൾ വിഗ്രഹമാക്കി ആരാധിയ്ക്കുന്ന വി.എസ് പല്ലു പറിയ്ക്ജാൻ എന്തിനായിരുന്ന് ലണ്ടനിൽ പോയത്?( കാ‍ര്യം പറയുമ്പോൾ എല്ലാം പറയണം സുഹൃത്തേ)

താങ്കള്‍ പലതും കേട്ടിട്ടില്ലല്ലോ. ഫാരീസ് അബൂബേക്കറിനു പാര്‍ട്ടിയില്‍ എന്തു കാര്യമെന്നു കേരളത്തിലെ ജനങ്ങള്‍ എന്നേ മാനസിലാക്കി. താങ്കളൊക്കെ മനസിലാക്കി വരുമ്പോഴേക്കും സമയം ഏറെ എടുക്കും

ചുമ്മാ ഉരുളാതെ സുഹൃത്തേ... ആരാണീ ജനങ്ങൾ?അപ്പോൾ കഴിഞ്ഞ ഇലക്ഷനിൽ പാർട്ടിയ്ക്ക് വോട്ടു ചെയ്ത ആളുകൾ ഒന്നും ജനങ്ങൾ അല്ലേ? അതോ പൊന്നാനിയിൽ ആസാദ് വൈദ്യനു വോട്ട് ചെയ്ത 2000 പേരു മാ‍ത്രമാണോ ഈ “ജനങ്ങളുടെ” പട്ടികയിൽ വരുന്നത്?



(ഇനി ഇതിനും മുട്ടായുക്തികളുമായി വരേണ്ട..പോങ്ങുവിനു അടുത്ത പോസ്റ്റ് ഇടാനുള്ള സമയം ആയി)
'അത് താങ്കളുടെ അറിവ്. പക്ഷെ മറ്റു മലയാളികളുടെ അറിവ് അങ്ങനെയല്ല.'
ഈ ‘മറ്റു മലയാളികള്‍’ എന്നു പറയുന്നത് താങ്കളും സി പി എമ്മിനെ എതിര്‍ക്കുന്ന കുറേപ്പേരും മാത്രം ഉള്‍പ്പെടുന്ന വര്‍ഗമാണോ?

ഇനി ആരാണവ നടത്തുന്നതെന്നു കൂടി പറഞ്ഞാല്‍ മതി. ലാവലിനോ മറ്റോ ആണോ?‘ ലാവലിനോ മറ്റാരെങ്കിലുമോ ബിനാമി ആയി നടത്തുന്നതാണെങ്കില്‍ അത് അന്ന്വേഷിച്ച് തെളിവുകള്‍ കൊണ്ടുവരൂ... താങ്കള്‍ പറയുന്ന ‘മലയാളികള്‍’ അല്ലാതെ മറ്റുള്ളവരെ കൂടി അറിയിക്കൂ...

‘ദേശാഭിമാനി’ ‘ജയരാജന്റെ പേരില്‍ എഴുതിക്കൊടുത്ത’തല്ല, ചില നിയമ വ്യവസ്ഥകള്‍ പാലിക്കുന്നതിന്റെ ഭാഗമായി എടുത്ത ഒരു സാങ്കേതിക നടപടിക്രമം മാത്രമായിരുന്നു.

എന്തു നിയമ വ്യവസ്ഥകള്‍? പാര്‍ട്ടി അംഗങ്ങള്‍ അറിയാത്ത ഏത് നിയമ വ്യവസ്ഥയെക്കുറിച്ചാണു താങ്കള്‍ പറയുന്നത്?


‘പാര്‍ട്ടി അംഗങ്ങള്‍ അറിയാത്ത’ വ്യവസ്ഥകള്‍ അല്ല. വ്യവസ്ഥ(കള്‍) എന്ത്, അതിനു വേണ്ടി സ്വീകരിച്ച നടപടി എന്ത്, നേരത്തെ സമാനമായ നടപടി സ്വീകരിച്ചത് ഇതൊക്കെ പാര്‍ട്ടി അംഗങ്ങളും അല്ലാത്തവരുമായവര്‍ക്കു വേണ്ടി ‘ദേശാഭിമാനി’ തന്നെ വ്യക്തമാക്കിയിരുന്നു എന്ന് ഞാന്‍ നേരത്തെ പറഞ്ഞല്ലോ. മാസങ്ങള്‍ക്കു ശേഷം താങ്കള്‍ ഈ ചോദ്യം ഉന്നയിക്കും എന്ന് മുന്‍‌കൂട്ടി അറിയാന്‍ എനിക്ക് കഴിയാഞ്ഞതു കൊണ്ട് ആ വിശദീകരണം ‘save’ ചെയ്തു വെക്കാന്‍ കഴിഞ്ഞില്ല. ‘ജയരാജന്റെ പേരില്‍ എഴുതിക്കൊടുത്തു’ എന്ന് പറയുന്ന താങ്കള്‍ ആ നടപടി എപ്പോഴായിരുന്നു എന്ന് (ദിവസം) പറയാമെങ്കില്‍ അതിനു ശേഷമുള്ള കുറച്ചു ദിവസങ്ങളിലെ ‘ദേശാഭിമാനി’ പരതി താങ്കള്‍ക്ക് ‘അറിയാത്ത‘ ‘വ്യവസ്ഥകള്‍’ എന്തായിരുന്നു എന്ന് കണ്ടുപിടിക്കാന്‍ ശ്രമിക്കാം.

തോമസ് ഐസ്സക്കിന്റെ ഭാര്യയും മകളും പാര്‍ട്ടി അംഗങ്ങളായിരുന്നോ? (എനിക്കറിയില്ല. വസ്തുത എന്തെന്ന് അറിയാവുന്നവര്‍ വ്യക്തമാക്കുമോ?)

തോമസിന്റെ ഭര്യയും മകളും അമേരിക്കന്‍ പൌരന്‍ മാരാണ്. അതിലുള്ള വൃത്തികേട് മനസിലാക്കാന്‍ താങ്കളുടെ വിവേകം പോര.


‘അരിയെത്ര?’ ‘പയറഞ്ഞാഴി’...!! ചോദ്യത്തിനല്ലാതെയുള്ള ഉത്തരത്തിലെ ‘വൃത്തികേട് മനസിലാക്കാന്‍’ താങ്കള്‍ക്കുള്ള വിവേകം മതിയാകുമോ എന്ന് അറിയില്ല, പക്ഷേ എനിക്കുള്ള കുറഞ്ഞ വിവേകം മതിയാകും...!


ഐസ്സക്കിന്റെ കാര്യത്തില്‍ താങ്കള്‍ക്കുള്ള അറിവില്ലായ്മ തന്നെയാണ്, ലാവലിന്‍ വിഷയത്തിലുമുള്ളത്. വേണ്ട രീതിയില്‍ അന്വേഷിച്ചാല്‍ പലതും മനസിലാകും‘. ആരോടാണാവോ അന്വേഷിക്കേണ്ടത്? മഞ്ഞപ്പത്രക്കാരനോടോ? സ്വന്തം പാര്‍ട്ടിയില്‍ നിന്നു സ്വയം ചവിട്ടിപ്പുറത്താക്കിയ വീരമാര്‍ത്താണ്ഢന്‍ തിരുമനസ്സിനോടോ? അതോ അണക്കെട്ടുകളുടെ നവീകരണം ആവശ്യമില്ല എന്ന കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ ശുപാര്‍ശയും എം ഒ യു റൂട്ടില്‍ പദ്ധതികള്‍ ഏറ്റെടുക്കരുത് എന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശവും കാറ്റില്‍ പറത്തി ലാവലിനുമായി ഇടപാടുറപ്പിച്ച കാര്‍ത്തികേയനോടോ അതിനു യെസ് മൂളിയ മുഖ്യന്‍ അന്തോനിച്ചനോടോ? ഗുണനിലവാരമില്ലാത്തതും സ്പെസിഫിക്കേഷന്‍സ് പ്രകാരമുള്ളതല്ലാത്തതുമായ ഉപകരണങ്ങള്‍ സ്ഥാപിച്ചതു കൊണ്ടും എന്‍‌ജിനീയര്‍‌മാര്‍ക്ക് സാങ്കേതിക പരിശീലനം നല്‍കാതിരുന്നതു കൊണ്ടും ബോര്‍ഡിന് (സര്‍ക്കാരിന്) കോടികളുടെ നഷ്ടമുണ്ടായി എന്ന് അറിയാമായിരുന്നിട്ടും അതിനെതിരെ ചെറുവിരല്‍ പോലും അനക്കാതെ കോടിക്കണക്കിനു രൂപ ലാവലിനു ‘വെറുതെ കൊടുത്ത’ കടവൂരാനോടോ? കാന്‍‌സര്‍ സെന്ററിനുള്ള സഹായത്തിന്റെ കാര്യത്തില്‍ ലാവലിന്‍ തന്നെ അഭ്യര്‍ഥിച്ചിട്ടും ധാരണാപത്രം പേരിനു ഒരു കാരണം പോലും കാണിക്കാതെ ലാപ്സാക്കിയ അന്തോനിച്ചനോടു തന്നെ വീണ്ടും അന്വേഷിക്കാം അല്ലേ? അതോ ‘ലക്ഷ്യമിട്ട എല്ലാ കാര്യങ്ങളും തൃപ്തികരമായി കൈവരിച്ചിട്ടുണ്ട്’ എന്ന് നിയമസഭയില്‍ രേഖാമൂലം അറിയിച്ച് സഭയെയും പൊതുജനത്തെയും കബളിപ്പിച്ച ആര്യാടനോടു കൂടി അന്വേഷിക്കാം...!
This comment has been removed by the author.
‘ലോട്ടറി മാഫിയ‘ (സാന്റിയാഗോ മാര്‍ട്ടിന്റെ കാര്യമാകും ഉദ്ദേശിക്കുന്നത്)യില്‍ നിന്നും സംഭാവന സ്വീകരിച്ച സംഭവത്തില്‍ ജയരാജന്റെ ഭാഗത്ത് തെറ്റുണ്ടായി എന്ന് പാര്‍ട്ടി വിലയിരുത്തുകയും അതനുസരിച്ച് നടപടി എടുക്കുകയും ചെയ്തിരുന്നല്ലോ?

ജയരാജനെ ഒരു പാര്‍ട്ടി പദവികളിലും നിന്നും സസ്പെന്ഡ് ചെയ്തില്ല. അന്നും ഇന്നും കേന്ദ്ര കമ്മിറ്റി അംഗമാണ്. മറ്റുള്ളവരുടെ കണ്ണില്‍ പൊടിയിടാന്‍, ദേശാഭിമാനിയിലെ പദവിയില്‍ നിന്നും മാറ്റി. മൂന്നു മാസം കഴിഞ്ഞു അതേ തസ്തികയില്‍ തിരിച്ചെടുത്തു. വി എസിനേയും മൂന്നു മാസം കഴിഞ്ഞു പി ബി യില്‍ തിരിച്ചെടുക്കുമോ? ജയരാജനെ തിരിച്ചു കൊണ്ടു വന്ന പിണറായി അതിനു മുന്‍കൈ എടുക്കുമോ?


എന്തു തെറ്റു ചെയ്യുന്നവരെയും ഉടനെ സസ്‌പെന്‍ഡ് ചെയ്യുക മാത്രമാണ് പ്രതിവിധി എന്നാണോ താങ്കളുടെ ‘നീതി ബോധം’? ‘മൂന്നു മാസം കഴിഞ്ഞു അതേ തസ്തികയില്‍ തിരിച്ചെടുത്തു. വി എസിനേയും മൂന്നു മാസം കഴിഞ്ഞു പി ബി യില്‍ തിരിച്ചെടുക്കുമോ?’ രണ്ടുകൊല്ലം മുന്‍പ് ഇതേ വി എസ്സിനെയും കൂടെ പിണറായിയെയും പി ബിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നല്ലോ? പിന്നീട് തിരിച്ചെടുക്കുകയും ചെയ്തു. തെറ്റുകള്‍ ആവര്‍ത്തിക്കുന്നതായി കണ്ട് ഇപ്പോള്‍ വി എസിനെ പി ബിയില്‍ നിന്ന് നീക്കി. എന്നു വെച്ച് വി എസിന്റെ ‘അവസാനം’ അല്ല. തെറ്റു തിരുത്താനും തിരിച്ചു വരാനും അവസരം എപ്പോഴും ഉണ്ട്. (അങ്ങനെ പലരും തിരിച്ചു വന്ന ചരിത്രവും ഉണ്ട്.)

ഒരു സംശയം കൂടി. എനിക്ക് ചില കാര്യങ്ങള്‍ അറിയില്ല എന്നു തുറന്നു പറഞ്ഞപ്പോള്‍ അതിനെ ആക്ഷേപിക്കാന്‍ വരുന്ന താങ്കള്‍ക്ക് ‘ദേശാഭിമാനി എഴുതിക്കൊടുത്ത’തിനു പിന്നിലുള്ള വസ്തുതകളെക്കുറിച്ചുള്ള അറിവില്ലായ്മയെ ഏതു ഗണത്തില്‍ പെടുത്തണം? അറിവില്ലായ്മ തുറന്നു പറയുന്നത് ‘വിവേകം പോരാ’ത്തതു കൊണ്ടാണെങ്കില്‍ അറിയാത്ത കാര്യങ്ങളെക്കുറിച്ച് ആരോപണം ഉന്നയിക്കുന്നത് വിവേകത്തിന്റെ കൂടുതല്‍ കൊണ്ടായിരികും?
Anonymous said…
തോമസ്‌ ഐസക്കിന്റെ മകളും ഭാര്യയും അമേരിക്കന്‍ പൌരര്‍ ആയതു തെറ്റോ, മോശമോ ആയി തോന്നീട്ടില്ല.. പക്ഷെ, അമേരിക്ക ചെയ്യുന്നതെല്ലാം മുതലാളിത്തവും സാമ്രാജ്യത്വവും ആണെന്ന് നാഴികക്ക് നാല്പതു വട്ടം വിളിച്ചു കൂവുന്ന നേതാക്കളുടെ ഭാര്യമാരും മക്കളും ആ അമേരിക്കയുടെ പൌരത്വം സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അത് വിരോധാഭാസമാണ് എന്ന് സാധാരണക്കാര്‍ക്ക് തോന്നും.

ഒന്നുകില്‍ മുട്ടിനു മുട്ടിനു പാവം അണികളെ ഇങ്ങനെ മുതലാളിത്തവും സാമ്രാജ്യത്വവും പറഞ്ഞു അമേരിക്കയെ പോക്രികള്‍ ആക്കി ചിത്രീകരിക്കാതെ മര്യാദയുടെ രീതിയില്‍ കാര്യങ്ങള്‍ വിശദീകരിച്ചു കൊടുക്കുക, അല്ലെങ്കില്‍ നേതാക്കള്‍ ഭാര്യമാരെയും മക്കളെയും അമേരിക്കന്‍ പൌരത്വം സ്വീകരിക്കുന്നതില്‍ നിന്നും വിലക്കുക.. സോഷ്യലിസവും മുതലാളിവിരുധതതയും ഒക്കെ പാവങ്ങള്‍ക്ക് വേണ്ടി മാത്രം ആണോ? നേതാക്കള്‍ സ്വന്തം കുടുംബം ഒഴിച്ച് മറ്റുള്ളവര്‍ ഞങ്ങള്‍ പറയുന്നത് മനസ്സിലാക്കോ.. എന്ന് പറഞ്ഞാല്‍ സാധാരണക്കാര്‍ കളിയാക്കും.. അത്രേ ഉള്ളൂ..

അതുപോലെ തന്നെ നേതാക്കളുടെ മക്കള്‍ ലക്ഷങ്ങള്‍ കൊടുത്തു വിദേശത്ത് പഠിക്കുന്നതും.. കാശുള്ളവര്‍ ഒക്കെ മുതലാളിത്തത്തിന്റെ പ്രതിനിധികള്‍ ആണെന്നും അവര്‍ ബൂര്‍ഷ്വാസികള്‍ ആണെന്നും പഠിപ്പിക്കുന്ന പാര്‍ട്ടിയുടെ നേതാക്കള്‍ തന്നെ ബൂര്‍ഷ്വാസികള്‍ ആണെന്ന് സാധാരണക്കാര്‍ക്ക് തോന്നിയാല്‍ കുറ്റം പറയാന്‍ ഒക്കുമോ?

ഒന്നുകില്‍ നേതാക്കള്‍ വികലമായ വിവരക്കേടുകള്‍ വിളിച്ചുകൂവാതിരിക്കുക, പ്രചരിപ്പിക്കാതിരിക്കുക.. അല്ലെങ്കില്‍ മിതത്വം പാലിക്കുക.. ഒരേ സമയം രണ്ടു വള്ളത്തില്‍ കാല്‍ ചവിട്ടി നില്‍ക്കുന്നത് കാണുമ്പോള്‍ ജനങ്ങള്‍ കൂവും.. തെറ്റും ശരിയും ഒക്കെ വിരോധാഭാസം കൊണ്ട് ഉണ്ടാകുന്നതാണ്..
ഏത് വര്‍ഗ്ഗീയ ശക്തിയാണു വിജി? ബി ജെ പിയോ? ചരിത്രം പഠിക്കൂ വിജി.

ചരിത്രം പഠിച്ചു തന്നെയാണു പറഞ്ഞത്..! വര്‍ഗീയതാ വിരോധം പഠിക്കാന്‍ ജനസംഘത്തെ അറിയേണ്ട. മുസ്ലീം ലീഗിനെ അറിഞ്ഞാല്‍ മതി. വി എസ് അടക്കമുള്ള പാര്‍ട്ടിയായിരുന്നല്ലോ ജനസംഘവുമായും മുസ്ലീം ലീഗുമായും രണ്ട് വ്യത്യസ്ത കാലയളവുകളില്‍ സഹകരിച്ചത്?

2004 ല്‍ സി പി എം പറഞ്ഞത് ബി ജെ പി യെ ഭരണത്തില്‍ നിന്നും മാറ്റി നിറുത്താനാണ്, ഞങ്ങള്‍കോണ്‍ഗ്രസിനെ പിന്തുണക്കുന്നതെന്നാണ്. ഇപ്പോള്‍ താങ്കളും അത് പറയുന്നു. എനികതില്‍ അത്ര വിശ്വസം പോര. അത് നിഷേധാത്മക നിലപാടാണ്. സി പി എം പറയേണ്ടിയിരുന്നത്, പിന്തുണക്കുന്നത് ഞങ്ങളുടെ നയങ്ങള്‍ കൂടി നടപ്പാക്കാന്‍ ആണെന്നായിരുന്നു. അതിനുള്ള ചങ്കൂറ്റം സി പി എമ്മിനില്ലാതെ പോയി.

അതു പറയാനുള്ള ചങ്കൂറ്റം അങ്ങു ചുമ്മാ വരില്ല കാളിദാസ...! പാര്‍ട്ടിയുടെ നയങ്ങള്‍ നടപ്പാക്കാന്‍ കഴിയണമെങ്കില്‍ സ്വന്തം നയപരിപാടികള്‍ അനുസരിച്ച് ഭരണം നടത്താനുള്ള ശേഷിയുണ്ടാകണം. അത് ഇല്ലാത്ത കാലത്തോളം ‘ഞങ്ങളുടെ നയം നടപ്പാക്കു’മെന്ന് വീരവാദം മുഴക്കാനുള്ള വിവരക്കേടുള്ളവരല്ല പാര്‍ട്ടിയില്‍ ഇരിക്കുന്നവരൊക്കെ.

പിന്നെ, മൂന്നാം മുന്നണി ഉണ്ടാക്കാനുള്ള ശ്രമം ഭരണതലത്തില്‍ കൂടുതല്‍ ശക്തമായ സ്വാധീനശേഷി - സ്വന്തം നയങ്ങള്‍ നടപ്പാക്കാന്‍ കഴിയുന്നിടത്തോളം വരില്ലെങ്കില്‍ പോലും - ഉണ്ടാക്കാനുള്ള നീക്കമായിരുന്നു. പക്ഷേ അക്കാര്യത്തില്‍ പാളിച്ച പറ്റി എന്നു മാത്രം.

പിണറായി മത തീവ്രവാദിയായ മദനിയും ആയി കൂട്ടു കൂടി... വോട്ടു കച്ചവടം എന്നൊക്കെ വിളിച്ചാലും ബി ജെ പിയുടെ കുറെ വോട്ടുകള്‍ കോണ്‍ഗ്രസിനു പോയതിന്റെ കാരണം ഇതാണ്.

ആയിരുന്നോ? അപ്പോള്‍ ഇതിനു മുന്പു പലപ്പോഴും ബി ജെ പി വോട്ടുകള്‍ കോണ്‍ഗ്രസ്സിനു പോയത് ഏതു ‘തീവ്രവാദി’ കാരണമായിരുന്നു? വടകരയില്‍ ഉണ്ണികൃഷ്ണനും ബേപ്പൂരില്‍ ടി കെ ഹംസയ്ക്കും എതിരെ ബി ജെ പി - യു ഡി എഫ് ‘സംയുക്ത സ്വതന്ത്ര സ്ഥാനാര്‍ഥികള്‍’ ഉണ്ടായപ്പോള്‍ ഏതു ‘തീവ്രവാദി’യുമായിട്ടായിരുന്നു സി പി എം സഖ്യം?

മദനി വിഷയത്തിലോ, ജനതാ ദള്‍ വിഷയത്തിലോ, സി പി ഐ വിഷയത്തിലോ, ലവലിന്‍ വിഷയത്തിലോ ഒരു പരസ്യ പ്രസ്താവനയും വി എസ് നടത്തിയിട്ടില്ല’ അറിവില്ലായ്മയോ അറിവിന്റെ കൂടുതലോ? ലാവലിന്‍ കേസില്‍ ‘പ്രതികള്‍ ശിക്ഷിക്കപ്പെടും’ എന്ന (പിന്നീട് തിരുത്തിയ) (കു)പ്രസിദ്ധമായ പ്രസ്താവന കാളിദാസന്റെ അറിവില്‍ പെട്ടു കാണില്ലായിരിക്കും? അറിയില്ലെങ്കില്‍ അതു തുറന്നു പറയാനുള്ള ‘വിവേക‘മെങ്കിലും കാണിക്കണം സുഹൃത്തേ... അല്ലാതെ ‘ഒരു പ്രസ്താവനയും നടത്തിയിട്ടില്ല’ എന്ന് ‘ഉറപ്പിച്ചും തറപ്പിച്ചും’ പറയുന്നത് സ്വന്തം അറിവില്ലായ്മ സമ്മതിക്കാനുള്ള മടി വിളിച്ചറിയിക്കാനേ ഉപകരിക്കൂ.

സി പി എമ്മോ വി എസോ, 2006 ല്‍ മദനിയുടെ പിന്തുണ സ്വീകരിച്ചില്ല.‘ പിന്തുണ വേണ്ട എന്നു പറഞ്ഞിരുന്നോ? (അങ്ങനെ വേണ്ട എന്ന് പറഞ്ഞ ചരിത്രം പാര്‍ട്ടിക്കുണ്ടല്ലോ?)

മോദിയെ പല അന്വേഷണക്കമ്മീഷനുകളും കോടതിയും കുറ്റ വിമുക്തനാക്കിയിട്ടുണ്ട്. മോദിയേയും ലേബല്‍ മാറ്റി സ്വീകരിക്കുമോ?

‘തീവ്രവാദ‘ ലേബലുള്ള ഒരാളെ കമ്മീഷനുകളോ കോടതികളോ കുറ്റവിമുക്തനാക്കിയോ എന്നതല്ല പ്രധാ‍നം. അയാളുടെ നിലപാടുകളില്‍ മാറ്റം വന്നിട്ടുണ്ടോ എന്നതാണ്. മോഡിയോ മറ്റാരെങ്കിലുമോ തന്റെ തീവ്രവാദ നിലപാടുകള്‍ ഉപേക്ഷിച്ച് പാര്‍ട്ടിക്ക് സ്വീകാര്യമായ പാത അംഗീകരിക്കുന്ന നിലപാട് അംഗീകരിക്കുന്നു എന്നു പാര്‍ട്ടിക്കു ബോധ്യമായാല്‍ (അങ്ങനെ സംഭവിക്കുമോ എന്ന ചോദ്യം വേറെ) അവരുമായി സഹകരിക്കുന്നതിലും തെറ്റുണ്ടെന്ന് പറയാനാവില്ല.
kaalidaasan said…
സുനില്‍ ,

സഹകരണ സംഘങ്ങളാണു ഇതൊക്കെ നടത്തുന്നത്.ഇതു മാത്രമല്ല, ദിനേശ് ബീഡി തുടങ്ങിയതും അങ്ങനെ തന്നെ.അതൊന്നും കാണാതെ ചുമ്മാ എന്തെങ്കിലും വിടുവായിത്തരം എഴുന്നള്ളിയ്ക്കുന്നതിനാണു ഞാൻ നേരത്തെ വിതണ്ഡതാ വാദം എന്ന് പറഞ്ഞത്.

പിണറായി ഭക്തരില്‍ ചിലര്‍ക്ക് പിടി പെടുന്ന രോഗമാണ്, വിതണ്ഡതാ വാദരോഗം. ഉത്തരം മുട്ടുമ്പോഴും കേള്‍ക്കാന്‍ ഇഷ്ടമില്ലാത്ത കര്യം കേള്‍ക്കുമ്പോഴും ഇത് ഉണ്ടാകും.


സഹകരണ സംഘങ്ങള്‍ പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ നടത്തുണ്ട്. ദിനേശ് ബീഡി നടത്തിയതും, ആശുപത്രികള്‍ നടത്തുന്നതും ഒക്കെ ആരും എതിര്‍ത്തിട്ടില്ല. അസംഘടിതരായ തൊഴിലകളുടെ ക്ഷേമത്തിനു വേണ്ടിയും, പവപ്പെട്ട അളുകളുടെ സൌകര്യത്തിനു വേണ്ടിയും അവ നടത്തപ്പെടുന്നുമുണ്ട്. അതെല്ലാവരും അംഗീകരിക്കുകയും പ്രശംസിക്കുകയും ചെയ്യുന്ന കാര്യമാണ്.

അമ്യൂസ് മെന്റ് പാര്‍ക്ക് ഇതു പോലെ ആരെ സേവിക്കാനും ആരുടെ തല്‍പ്പര്യം സംഎഅക്ഷികനുമാണ്? പഞ്ച നക്ഷത്ര ഹോട്ടല്‍ ആരെ സേവിക്കാനും ആരുടെ താല്‍പ്പര്യം സംരക്ഷിക്കാനുമാണ്?



സഹകരണ സംഘം എന്ന മഹത്തയ ആശയത്തെ വ്യഭിചരിക്കുന നടപടികളല്ലേ ഇത്? നാളെ കള്ളവാറ്റും വേശ്യാലയവും സഹകരണാടിസ്ഥാനത്തില്‍ നടത്തിയാലും താങ്കള്‍ ഒരു പക്ഷെ അതിനെയും ന്യായീകരിച്ചേക്കാം . ഈ അഭാസത്തരമല്ലേ ശരിക്കും വിതണ്ഡതാ വാദം?



താങ്കൾ ഡോക്ടർ ആണെന്നാ‍ണു ഞാൻ വിശ്വസിയ്ക്കുന്നത്.അതെന്തായാലും ആ ലോകത്തിനു പുറത്ത് ചില നിയമങ്ങൾ ഉണ്ടെന്ന് താങ്കൾ മനസ്സിലാക്കണം.പത്രങ്ങൾ അവസാന പേജിൽ താഴെ കൊടുക്കുന്ന “ഡിക്ലറേഷൻ “ താങ്കൾ കണ്ടു കാണും.അതിൽ “പ്രിന്റഡ് ആൻ‌ഡ് പബ്ലീഷ്ഡ് ബൈ” എന്നൊരു ഭാഗം ഉണ്ട്.

ലോകത്തെ എല്ലാ പ്രസിദ്ധീകരാണങ്ങളുടെ അവസാനവും ഇതു പോലെ “പ്രിന്റഡ് ആന്‍ ‌ഡ് പബ്ലീഷ്ഡ് ബൈ” എന്ണ ഒരു വാചകം ഉണ്ടാകും. അതില്‍ മാനേജിങ് ഡയറക്ടറുടെയും എഡിറ്ററുടെയും പേരുകളുമുണ്ടാകും. ഒരിടത്തും പ്രസിദ്ധീകരണത്തില്‍ അതിന്റെ ഉടമസ്ഥന്റെ പേരു കാണറില്ല. ചില ബാര്‍ബര്‍ ഷോപ്പുകളില്‍ എഴുതി വക്കുന്ന പോലെ പ്രൊപ്രൈറ്റര്‍ എന്നൊന്നും ആരും എഴുതി വക്കാറില്ല.


ദേശാഭിമാനി ഉള്‍പ്പടെ ഏതു പ്രസിദ്ധീകരണവും രെജിസ്റ്റര്‍ ചെയ്യുന്ന ഒരു ഏര്‍പ്പാടുണ്ട്. അതിലാണ്, ആരാണുടമസ്ഥന്‍ എന്നു പ്രഖ്യപിക്കുന്നത്. അവിടെ ദേശാഭിമാനിയുടെ ഉടമസ്ഥന്‍ പാര്‍ട്ടി സംസ്ഥാന സമിതി എന്നതാണ്. ആ രെജിസ്റ്റ്രേഷന്‍ മാറ്റിയതിനേക്കുറിച്ചാണു ഞാന്‍ പരാമര്‍ശിച്ചത്. ഇതിനു മുമ്പ് വിഭാഗീയത മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയപ്പോള്‍, പ്രകാശ് കാരാട്ട് ഒരു പത്രസമ്മേളനത്തില്‍ ചില തീരുമാനങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. അതില്‍ പറഞ്ഞ ഒന്നാണ്, ദേശാഭിമാനി പാര്‍ട്ടി സംസ്ഥാനസമിതിയുടെ പേരിലേക്ക് തിരികെ എഴുതിക്കൊടുക്കണമെന്ന് നിര്‍ദ്ദേശിച്ചതായി പ്രഖ്യാപിച്ചത്.

ദേശാഭിമാനിയുടെ രെജിസ്റ്റ്രേഷന്‍ മാറ്റിയത് ഒരു നിയമ വ്യവസ്ഥയും പാലിക്കാനല്ല. അത് ഞാന്‍ ഡോക്ടറണോ അല്ലയോ എന്നതും ആയി ബന്ധപ്പെട്ടതുമല്ല.

ദേശാഭിമാനിയുടെ രെജിസ്റ്റ്രേഷന്‍ മാറ്റിയതിനേക്കുറിച്ച് പറഞ്ഞതിനെ “പ്രിന്റഡ് ആന്‍ ‌ഡ് പബ്ലീഷ്ഡ് ബൈ” എന്ന പരിച കൊണ്ടു തടുക്കുന്നതല്ലേ യധര്‍ത്ഥ വിതണ്ഡതാ വാദം ?

ഞാന്‍ ഡോക്ടറാണെന്ന സംഗതി പല പ്രാവശ്യം സുനില്‍ ഇവിടെ പരമര്‍ ശിച്ചു കണ്ടു. അതും സി പി എമ്മിലെ പ്രശ്നവും തമ്മില്‍ എന്താണു ബന്ധം എന്നു മനസിലാകുന്നില്ല. എന്താണു സുനിലിന്റെ യധാര്‍ത്ഥ രോഗം ?
kaalidaasan said…
സുനില്‍ ,

അതിലെന്താണു സുഹൃത്തേ വൃത്തികേട്?ഐസക്ക് എടുക്കുന്ന രാഷ്ടീയ നയങ്ങൾ ആണു അദ്ദേഹത്തെ പാർട്ടിയിൽ നിർത്തുന്നത്.

ഭക്തര്‍ക്ക് ഇതിലൊന്നും ഒരു വൃത്തികേടും കാണാന്‍ ആവില്ല.കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ അടിസ്ഥാന നയം മുതലാളിത്ത വ്യവസ്ഥിതിയെ എതിര്‍ക്കുന്നു എന്നതാണ്. അവിടെ സാമ്പത്തിക മാന്ദ്യം ഉണ്ടായപ്പോള്‍, തോമസ് ഐസ്സക്ക് ചനലുകളിലൂടെയും ദേശാഭിമാനിയിലൂടെയും എന്നും പറഞ്ഞു കൊണ്ടിരുന്നതാണ്, മുതലാളിത്ത വ്യവസ്ഥിതി തകര്‍ന്നു എന്ന്. ദേശാഭിമാനി ഇപ്പോഴുമിത് അഘോഷിക്കുന്നുണ്ട്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഐസ്സക്ക് ഉള്‍പ്പടെയുള്ളവര്‍ സി ഐ എയും അമേരിക്കന്‍ സാമ്രജ്യത്വവും സി പി എമ്മിനെ തകര്‍ക്കാന്‍ ഇടപെട്ടു എന്നാണു പറഞ്ഞത്. അത് പദസേവകരുടെ സ്ഥിരം പല്ലവിയാണല്ലോ? 1959 ല്‍ കമ്യൂണിസ്റ്റുപാര്‍ട്ടിയെ തകര്‍ക്കാന്‍ സി ഐ എ പണമൊഴുക്കി എന്ന് പിണറായിക്കു പോലും സംശയമുണ്ടാകില്ല. 1959 ല്‍ അമേരിക്ക ചെയ്തതു മനസിലാക്കാനുള ബുദ്ധിവികാസം ഐസ്സ്ക്കിനില്ലാത്തതു കൊണ്ടാണല്ലോ അമേരിക്കന്‍ പൌരനെ ഭാര്യയാക്കിയത്.

അമേരിക്കന്‍ പൌരത്വമുള ഒരാളെ സ്നേഹികുനതില്‍ ഒരു തെറ്റുമില്ല. പക്ഷെ അമേരിക്കന്‍ വ്യവസ്ഥിതിയെ എതിര്‍ക്കുന്ന, ഐസ്സക്കിനേപ്പോലുള്ള ഒരാള്‍ അത് ചെയ്യുന്നതിലെ വൃത്തികേട് മനസിലാക്കാന്‍ മറ്റുള്ളവര്‍ക്കാകുന്നുണ്ട്. ഭക്തി കാരണം താങ്കള്‍ക്കാകുന്നില്ല.

ഈ വൃത്തികേടിനെ ന്യായീകരിക്കാന്‍ വി എസ് ലണ്ടനില്‍ പല്ലു പറിക്കാന്‍ പോയി എന്നും , റ്റി വി തോമസും കെ അര്‍ ഗൌരിയും രണ്ടു പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചിരുന്നു എന്നുമൊക്കെ പുലമ്പുന്നതല്ലേ ശരിയായ വിതണ്ഡതാ വാദം?

അമേരിക്കയില്‍ ചെറുതോ വലുതോ ആയ സോഷ്യലിസ്റ്റ് പാര്‍ട്ടി ഉണ്ടെന്നത്, ഐസ്സക്കിന്റെ ഭാര്യയുടെ അമേരിക്കന്‍ പൌരത്വം ന്യായീകരുക്കാനാകില്ല സഖാവേ. വാക്കിലും പ്രവര്‍ത്തിയിലുമുള്ള ആര്‍ജ്ജവമാണ്, ഒരു കമ്യൂണിസ്റ്റുകാരന്റെ മുതല്‍ ക്കൂട്ട്. ഇല്ലാത്തതിനെ വൃത്തികേട് എന്നേ ഞാന്‍ വിളിക്കൂ.

ഭാര്യ അമേരിക്കന്‍ പൌരന്‍. അവര്‍ ഇടക്കു തങ്ങാറുള്ള പഞ്ചനക്ഷത്ര ഹോട്ടലും അമ്യൂസ്മെന്റ് പാര്‍ക്കും ഭര്‍ത്താവു കേരളത്തില്‍ പാര്‍ട്ടിയുടേതായിട്ട് നടത്തുന്നു. ഇതൊക്കെയാണ്, സെബിന്‍ പരാമര്‍ ശിച്ച കമ്യൂണിസ്റ്റുകാരുടെ പുത്തന്‍ ജീവിത ശൈലി.

അമേരിക്കന്‍ വ്യവസ്ഥിതിയോടുള്ള കമ്യൂണിസ്റ്റു കാഴ്ച്ചപ്പാട് മനസിലാകണമെങ്കില്‍ അതിന്റെ ചരിത്രം പഠിക്കൂ സഖാവേ. ലെനിനിസ്റ്റ് സംഘടന തത്വം മാത്രം പഠിച്ചാല്‍ പോര, ലെനിനിസ്റ്റ് കഴിചപ്പാടും പഠിക്കണം. പടിഞ്ഞാറന്‍ നാടുകളിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച കമ്യൂണിസ്റ്റു രാജ്യങ്ങളിലെ ആളുകളെ എങ്ങനെ കൈ കാര്യം ചെയ്തു എന്ന് കമ്യൂണിസ്റ്റു ചരിത്രം പഠിച്ചാല്‍ മനസിലാകും. നാദിയ കോമനേച്ചി എന്ന് ഗൂഗിളില്‍ അടിച്ചു നോക്കിയാല്‍ സുനിലിനു പലതും പഠിക്കാം. അടുത്ത കാലത്ത് ക്യൂബയില്‍ നിന്നും അമേരിക്കയിലേക്ക് അധികാരികളുടെ കണ്ണു വെട്ടിച്ച് കടന്ന ഒരു ബോട്ട് മറിഞ്ഞ് കുറെയേറെ പേര്‍ മരിച്ചു. അതില്‍ രക്ഷപ്പെട്ട ഒരു കുട്ടിയുടെ കസ്റ്റഡി സംബന്ധിച്ച അന്താരാഷ്ട്ര പ്രസിദ്ധി നേടിയ ഒരു നയതന്ത്ര യുദ്ധം, ബുഷും കസ്റ്റ്രോയും തമ്മില്‍ നടന്നു. കമ്യൂണിസ്റ്റു ലോകം മുഴുവന്‍ ശ്രദ്ധയോടെ വീക്ഷിച്ച സംഭവമായിരുന്നു അത്. അതൊന്നു വായിച്ചു നോക്കിയാലും അമേരിക്കയെ സംബന്ധിച്ച ലെനിനിസ്റ്റ് കാഴ്ച്ചപ്പാടു പിടികിട്ടും .
ഒരു യധാര്‍ത്ഥ മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് കമ്യൂണിസ്റ്റുകാരന്‍ ലെനിന്റെ ലോകകാഴ്ചപ്പാടു മനസിലാക്കും. അതനുസരിച്ച് ജീവിക്കും. കപട കമ്യൂണിസ്റ്റുകാര്‍ ലെനിന്റെ സംഘടനാ അത്വം വൈരനിര്യാതനത്തിനുപയോഗിക്കും. മറ്റു കാഴ്ചപ്പടുകള്‍ വിസ്മരിക്കും. ഐസ്സക്കിനേപ്പോലുള്ള മുഴുത്ത കാപട്യങ്ങള്‍ അതിനു കടക വിരുദ്ധമായി പ്രവര്‍ത്തിക്കും. പിണറയിയേപ്പോലുള്ള മറ്റു കാപട്യങ്ങള്‍ മകനെ മുതലാളിത്ത പറുദീസയില്‍ പഠനത്തിനും അയക്കും. കുട്ടികുരങ്ങന്‍ മാരേക്കൊണ്ട് സ്വാശ്രയ കോളേജുകള്‍ അടിച്ചു തകര്‍ക്കാന്‍ പറഞ്ഞിട്ട്,മകളെ തമിഴ് നാട്ടിലെ സ്വാശ്രയ സ്ഥാപനത്തില്‍ പഠനത്തിനയക്കും .

കമ്യൂണിസ്റ്റുകാരനു വേണ്ടത് വാക്കിലും പ്രവര്‍ത്തിയിലും ആര്‍ജ്ജവമാണു സഖാവേ. അതില്ലാത്തവരുടെ മൂടു താങ്ങികള്‍ക്കും അതില്ല എന്നാരെങ്കിലും സംശയിച്ചാല്‍,അതിനെ വിതണ്ഡതാ വാദ രോഗമെന്ന് ഏത് കാപട്യത്തിനും വിളിക്കാം.

വി എസ് ഒരു വിദേശ സന്ദര്‍ശനത്തിന്റെ ഇടയിലാണ്, ലണ്ടണില്‍ ചികിത്സ തേടിയതെന്നു ഞാന്‍ മനസിലാക്കിയിട്ടുണ്ട്. അതല്ല ചികിത്സിക്കാന്‍ മാത്രമായി ലണ്ടണില്‍ പോയതെങ്കില്‍ അതിനെ ഞാന്‍ ഒരിക്കലും പിന്താങ്ങില്ല.
ലണ്ടനില്‍ വച്ച് പല്ലു വേദയുണ്ടായാല്‍ പല്ലുപറിക്കാനായി കേരളത്തിലേക്ക് വരണമെന്ന് സുബോധമുള്ള ആരും ശഠിക്കില്ല. ഇതിനെ വിതണ്ഡതാ വാദം എന്നോ മറ്റേതെങ്കിലും വാദമെന്നോ വിളിച്ചാലും പരാതിയില്ല.
kaalidaasan said…
മുസ്ലീം ലീഗിനെ അറിഞ്ഞാല്‍ മതി. വി എസ് അടക്കമുള്ള പാര്‍ട്ടിയായിരുന്നല്ലോ ജനസംഘവുമായും മുസ്ലീം ലീഗുമായും രണ്ട് വ്യത്യസ്ത കാലയളവുകളില്‍ സഹകരിച്ചത്?

വി എസ് അടക്കമുള്ളതോ അല്ലാത്തതോ എന്നതിനെന്താണിവിടെ പ്രസക്തി? വര്‍ഗ്ഗീയ പാര്‍ട്ടികളുമായി സി പി എം 2004 നു മുമ്പും സഹകരിച്ചിട്ടുണ്ട് പല പ്രവശ്യം. അതാണു ഞാന്‍ പരാമര്‍ശിച്ചത്. 2004 ല്‍ ബി ജെപിയെ ഭരണത്തില്‍ നിന്നും അകറ്റി നിര്‍ ത്താനാണ്, കോണ്‍ഗ്രസിനെ പിന്തുണച്ചതെന്നു പറഞ്ഞ, ന്യായത്തേപറ്റിയാണു ഞാന്‍ പറഞ്ഞത്. അത് ജനങ്ങള്‍ക്ക് വിശ്വസയോഗ്യമായില്ല എന്നേ പറഞ്ഞുള്ളു. അത് വി എസ് ഉള്ളതുമില്ലാത്തതും തമ്മില്‍ ബന്ധപെടുത്തുന്നത് വി എസിനോടുള്ള വെറുപു കൊണ്ടാണെന്നു വായിക്കുന്നവര്‍ക്ക് മനസിലാകും.

പാര്‍ട്ടിയുടെ നയങ്ങള്‍ നടപ്പാക്കാന്‍ കഴിയണമെങ്കില്‍ സ്വന്തം നയപരിപാടികള്‍ അനുസരിച്ച് ഭരണം നടത്താനുള്ള ശേഷിയുണ്ടാകണം.

വേണ്ടല്ലോ. കര്‍ഷിക കടങ്ങള്‍ എഴുതി തള്ളിയതും, വനവാസി നിയമം നടപ്പിലാക്കിയതും. ദേശിയ തൊഴിലുറപ്പു പദ്ധതി നടപ്പിലാക്കിയതും ഇടതു പക്ഷം നിര്‍ബന്ധിച്ചിട്ടാണ്. ഇവയെ മന്‍മോഹന്‍ സിംഗും, ചിദംബരവും എതിര്‍ത്തു. പിന്നീട് സോണിയ ഗാന്ധി വഴിയാണ്, ഇടതു നേതാക്കള്‍ ഇതൊക്കെ നടപ്പാക്കിച്ചത്. ഇത് സമീപകാല രാഷ്ട്രീയ ചരിത്രം. ഭരണത്തില്‍ പങ്കാളികളാവതെ ഇത് നടപ്പിലാക്കാന്‍ പറ്റി. പക്ഷെ ഭരണ പങ്കാളിത്തമില്ലാത്തതു കൊണ്ട് ഇതെല്ലാം കോണ്‍ഗ്രസിന്റെ ക്രെഡിറ്റില്‍ ആയി എന്നു മാത്രം.

ഇന്‍ഡ്യ ഒരു കമ്യൂണിസ്റ്റ് ഏകാധിപത്യ രജ്യമാക്കാന്‍ പറ്റില്ല. കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ നയങ്ങള്‍ കേരളത്തിലും, ത്രിപുരയിലും, ബംഗളിലും നടപ്പിലാക്കിയ പോലെ ഇന്‍ ഡ്യ മുഴുവനും നടപ്പിലാക്കാം.

മൂന്നാം മുന്നണിയുണ്ടാക്കിയാല്‍ നയങ്ങള്‍ നടപ്പിലാക്കാം, കോണ്‍ഗ്രസുമായി മുന്നണിയുണ്ടാക്കിയാല്‍ നടപ്പാക്കാനാവില്ല എന്നൊക്കെ പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല.

ആരുമായും കൂട്ട് ചേരുന്ന പര്‍ട്ടികളുമായി, മൂന്നാം മുന്നണി ഉണ്ടാക്കാന്‍ ശ്രമിച്ചത് ജനങ്ങളില്‍ ചിന്താക്കുഴപ്പമുണ്ടാക്കി. അതുകൊണ്ടാണത് പാളിപ്പോയത്. ജനധിപത്യത്തില്‍ ജനങ്ങളുടെ വിശ്വാസമാണ് വലുത്. അതൊക്കെ മനസിലകണമെങ്കില്‍ പ്രായോഗിക രഷ്ട്രീയം അറിയണം. കാരാട്ടിന്റെ ഏറ്റവും വലിയ പോരയ്മ അതറിയില്ല എന്നതാണ്. കേരളത്തില്‍ സി പി ഐയും, അര്‍ എസ് പിയും, ജനത ദളും ഇടതു പക്ഷത്തു നിന്നും പോയാല്‍, അധികാരം കിട്ടുക എന്നത് വിദൂര സ്വപ്നമായിരിക്കും. അതാണു കേരളത്തെ സംബന്ധിച്ച പ്രായോഗിക രാഷ്ട്രീയം. ജന വിഭാഗങ്ങളെ പിണക്കാതിരിക്കുന്നതും പ്രായോഗിക രഷ്ട്രീയം. മറിച്ച് ഞാന്‍ ചെയ്യുന്നത് പാര്‍ട്ടിയും, മുന്നണിയും ജനങ്ങളും, അംഗീകരിച്ചോളണം എന്നത് ധര്‍ഷ്ട്യം. ഇത് താങ്കള്‍ക്ക് മനസിലാകാത്തത് അതിശയകരമാണെന്നു ഞാന്‍ കരുതുന്നില്ല. അംഗീകരിക്കാനുള്ള മടി. ഇതൊക്കെ അംഗീകരിച്ചാല്‍ ലെനിനിസ്റ്റ് സം ഘടന തത്വമുപയോഗിച്ചു വൈര നിര്യാതനം നടപ്പാക്കാനാവില്ലല്ലോ.
'അമേരിക്കയില്‍ ചെറുതോ വലുതോ ആയ സോഷ്യലിസ്റ്റ് പാര്‍ട്ടി ഉണ്ടെന്നത്, ഐസ്സക്കിന്റെ ഭാര്യയുടെ അമേരിക്കന്‍ പൌരത്വം ന്യായീകരുക്കാനാകില്ല സഖാവേ.'

ഈ പറഞ്ഞ വാദം ഒന്ന് വിപുലീകരിച്ചാല്‍ അമേരിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി(CPUSA)യുടെ പ്രവര്‍ത്തകരുമായി ഇന്ത്യയിലെ സി പി എം സഹകരിക്കുന്നതും ന്യായീകരിക്കാനാവാതെ വരുമല്ലോ. താങ്കള്‍ തന്നെ പറഞ്ഞതു പോലെ ‘കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ അടിസ്ഥാന നയം മുതലാളിത്ത വ്യവസ്ഥിതിയെ എതിര്‍ക്കുന്നു എന്നതാ’ണല്ലോ? അപ്പോള്‍ ആ മുതലാളിത്ത വ്യവസ്ഥിതിയുടെ പൌരത്വമുള്ളവരുമായുള്ള ബന്ധം ‘അടിസ്ഥാന നയ‘ത്തിനു വിരുദ്ധമാകില്ലേ...? US കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകയായ ഒരു സ്ത്രീ ഒരു ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രവര്‍ത്തകനുമായി പ്രണയത്തിലായാല്‍ എന്തു ചെയ്യണം? അല്ല... അതു പറഞ്ഞപ്പോഴാണ് മറ്റൊരു പ്രശ്നം. ഇന്ത്യയില്‍ ഇപ്പോള്‍ മന്‍‌മോഹനും കൂട്ടുകാരും പിന്തുടരുന്നതും ഇതേ മുതലാളിത്ത - സാമ്രാജ്യത്വ മോഡല്‍ വ്യവസ്ഥിതി തന്നെയല്ലേ? അപ്പോള്‍ പിന്നെ മുതലാളിത്ത വ്യവസ്ഥിതിയെ അടിസ്ഥാന നയപരമായി എതിര്‍ക്കുന്ന കമ്യൂണിസ്റ്റുകള്‍ ഇന്ത്യന്‍ പൌരത്വമുള്ള സ്ത്രീകളെ എങ്ങനെ വിവാഹം കഴിക്കും? എല്ലാ ലവന്മാരും ചൈനയിലോ ഉത്തര കൊറിയയിലോ ക്യൂബയിലോ പോയി കെട്ടട്ടെ...! അല്ലെങ്കില്‍ കല്യാണം കഴിക്കുന്നതോടെ പാര്‍ട്ടി മെംബര്‍ഷിപ്പ് ഉപേക്ഷിക്കട്ടെ...!

1959 ല്‍ അമേരിക്ക ചെയ്തതു മനസിലാക്കാനുള ബുദ്ധിവികാസം ഐസ്സ്ക്കിനില്ലാത്തതു കൊണ്ടാണല്ലോ അമേരിക്കന്‍ പൌരനെ ഭാര്യയാക്കിയത്.’ 1959-ല്‍ മറ്റു പലരോടുമൊപ്പം ആന്റണിയും വയലാര്‍ രവിയും ഒക്കെ ചെയ്തതു മനസ്സിലാക്കാനുള്ള ‘ബുദ്ധി വികാസം’ വി എസ് അടക്കമുള്ളവര്‍ക്ക് ഉണ്ടായിരുന്നതുകൊണ്ടാവും ‘സംഘടനാ കോണ്‍ഗ്രസ്സു’മായി സഹകരിച്ച് ഭരണത്തിലേറിയത്, അല്ലേ?

‘കര്‍ഷിക കടങ്ങള്‍ എഴുതി തള്ളിയതും, വനവാസി നിയമം നടപ്പിലാക്കിയതും. ദേശിയ തൊഴിലുറപ്പു പദ്ധതി നടപ്പിലാക്കിയതും ഇടതു പക്ഷം നിര്‍ബന്ധിച്ചിട്ടാണ്... ഭരണത്തില്‍ പങ്കാളികളാവതെ ഇത് നടപ്പിലാക്കാന്‍ പറ്റി.‘ ശരിയാണ്. പക്ഷേ ഇടതുപക്ഷം ശക്തമായി ഇടപെട്ടിട്ടും ചെയ്യാന്‍ കഴിയാതിരുന്ന പലതും ഉണ്ടല്ലോ? ഇടതു പക്ഷ നയങ്ങള്‍ വേണ്ട വിധം നടപ്പിലാക്കാന്‍ അവയുമായി ഒരു തരത്തിലും യോജിക്കാത്ത കോണ്‍ഗ്രസ്സിനെ പിന്തുണച്ചതു കൊണ്ട് സാധിക്കില്ല. എന്നാല്‍ ബി ജെ പി അധികാരത്തിലേറുന്നത് തടയുക എന്ന ലക്ഷ്യം 100% സാധിക്കുകയും ചെയ്യും. നേടാന്‍ കഴിയും എന്ന് ഉറപ്പുള്ള കാര്യം പ്രധാന ലക്ഷ്യമായി സ്വീകരിച്ചതോടൊപ്പം മറ്റു പല കാര്യങ്ങളിലും സ്വന്തം നയങ്ങള്‍ അംഗീകരിപ്പിക്കാന്‍ ശ്രമിക്കുക - നടക്കുമെന്ന് ഉറപ്പില്ലെങ്കില്‍ പോലും - എന്ന പാതയാണ് സ്വീകരിച്ചത്.

‘ഇന്‍ഡ്യ ഒരു കമ്യൂണിസ്റ്റ് ഏകാധിപത്യ രജ്യമാക്കാന്‍ പറ്റില്ല.‘ ആക്കണമെന്ന് ആരും പറഞ്ഞില്ല. എഴുതാപ്പുറം വായിക്കാന്‍ പാടുപെടേണ്ട.

മൂന്നാം മുന്നണിയുണ്ടാക്കിയാല്‍ നയങ്ങള്‍ നടപ്പിലാക്കാം, കോണ്‍ഗ്രസുമായി മുന്നണിയുണ്ടാക്കിയാല്‍ നടപ്പാക്കാനാവില്ല എന്നൊക്കെ പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല.

അങ്ങനെയും ആരും പറഞ്ഞില്ലല്ലോ സുഹൃത്തേ...! ശക്തമായ ഒരു മൂന്നാം മുന്നണി കെട്ടിപ്പടുക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അതില്‍ ഇടതുപക്ഷത്തിനു കോണ്‍ഗ്രസ്സിനെ പിന്തുണച്ചപ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ സ്വാധീന ശേഷി ഉണ്ടാകുമായിരുന്നു. അങ്ങനെ ഒരു സാഹചര്യം ഉണ്ടാക്കാനായാല്‍ ഇടതുപക്ഷ നയങ്ങള്‍ കോണ്‍ഗ്രസ് സഖ്യത്തിലേതിനേക്കാള്‍ മെച്ചപ്പെട്ട തരത്തില്‍ നടപ്പാക്കാനും സാധ്യതയുണ്ടായിരുന്നു.
... മുസ്ലീം ലീഗിനെ അറിഞ്ഞാല്‍ മതി. വി എസ് അടക്കമുള്ള പാര്‍ട്ടിയായിരുന്നല്ലോ ജനസംഘവുമായും മുസ്ലീം ലീഗുമായും രണ്ട് വ്യത്യസ്ത കാലയളവുകളില്‍ സഹകരിച്ചത്?

വി എസ് അടക്കമുള്ളതോ അല്ലാത്തതോ എന്നതിനെന്താണിവിടെ പ്രസക്തി? വര്‍ഗ്ഗീയ പാര്‍ട്ടികളുമായി സി പി എം 2004 നു മുമ്പും സഹകരിച്ചിട്ടുണ്ട് പല പ്രവശ്യം. അതാണു ഞാന്‍ പരാമര്‍ശിച്ചത്. 2004 ല്‍ ബി ജെപിയെ ഭരണത്തില്‍ നിന്നും അകറ്റി നിര്‍ ത്താനാണ്, കോണ്‍ഗ്രസിനെ പിന്തുണച്ചതെന്നു പറഞ്ഞ, ന്യായത്തേപറ്റിയാണു ഞാന്‍ പറഞ്ഞത്.


സുനിലിനെ ‘പിണറായി ഭക്ത’നെന്നു വിശേഷിപ്പിച്ച താങ്കള്‍ക്ക് വി എസ്സിനെപ്പറ്റി പറഞ്ഞതിന്റെ പ്രസക്തി മനസ്സിലാകാത്തത് ‘വി എസ് ഭക്തി’ കൊണ്ടാണെന്ന് വായനക്കാര്‍ ധരിച്ചാല്‍ കുറ്റം പറയരുത്...! ‘വര്‍ഗീയവാദിയായ മ’അദനി‘യുടെ പി ഡി പിയുമായി സഹകരിക്കുന്നതിനെതിരെ നിലപാട് എടുത്ത വി എസ് അടക്കം ഉള്‍പ്പെട്ട പാര്‍ട്ടിയാണ് മ’അദന്നിയോളമോ അതിനേക്കാളേറെയോ വര്‍ഗീയതയുള്ള പാര്‍ട്ടികളുമായി പണ്ട് സഹകരിച്ചിരുന്നത് എന്ന കാര്യം ഓര്‍ക്കാന്‍ പോലും കഴിയാത്തതിനെ ഭക്തി എന്നല്ലാതെ വേറെ എന്തു വിളിക്കാം? ജനസംഘവുമായും ലീഗുമായും ഒക്കെ പാര്‍ട്ടി സഹകരിച്ചപ്പോള്‍ വി എസ് ‘വര്‍ഗീയവാദ വിരോധം‘ പറഞ്ഞതായി കേട്ടിട്ടില്ല. അന്നൊന്നും ഇല്ലാതിരുന്ന വര്‍ഗീയവാദ വിരോധം 2009-ല്‍ പെട്ടെന്ന് ‘പിടിപെട്ട‘താണോ?

കൂടെ മറ്റൊന്നു കൂടി ചോദിക്കട്ടെ... നേരത്തെ മറ്റൊരു കമന്റില്‍ ലാവലിന്‍ വിഷയത്തില്‍ ഗവര്‍ണരുടെ നടപടിയെ പരാമര്‍ശിച്ച് താങ്കള്‍ പറഞ്ഞു, ‘ഭരണഘടനയെ തെറി പറഞ്ഞു നടക്കുന്ന പിണറായി ഭക്തരേപ്പോലെ പെരുമാറാന്‍ കേരള മുഖ്യമന്ത്രിക്കാവില്ല.’ എന്ന്. ‘ഭരണഘടനയെ തെറി പറയാത്ത’ സഖാവ് വി എസ് ഇതേ മുഖ്യമന്ത്രിക്കസേരയില്‍ ഇരുന്നപ്പോളല്ലേ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനു മേല്‍ ഗവര്‍ണര്‍ എന്ന കേന്ദ്ര സര്‍ക്കാരിന്റെ ‘റബര്‍ സ്റ്റാമ്പ്’ പദവി തന്നെ ആവശ്യമില്ല എന്ന തരത്തില്‍ ലേഖനമെഴുതിയത്? ഭരണഘടനാപരമായ പദവിയെത്തന്നെ - ആ പദവിയില്‍ ഇരിക്കുന്ന ആളിന്റെ നടപടിയെ അല്ല - എതിര്‍ത്തപ്പോള്‍ ഇല്ലാതിരുന്ന ‘ഭരണഘടനാ വിധേയത്വം’ 2009 മെയ് മാസത്തില്‍ വി എസ് ‘ഇറക്കുമതി’ ചെയ്തതായിരുന്നോ?

‘അംഗീകരിക്കാനുള്ള മടി’ പാര്‍ട്ടിക്ക് ഇല്ലാത്തതു കൊണ്ടാണ് മൂന്നാം മുന്നണി കാര്യത്തില്‍ ഉള്‍പ്പെടെ തെറ്റു പറ്റി എന്ന് പാര്‍ട്ടി സമ്മതിച്ചത്. പക്ഷേ ‘പാര്ട്ടിയുടെ തീരുമാനമൊന്നും എനിക്കു ബാധകമല്ല, ഞാന്‍ പറയുന്നത് പാര്‍ട്ടി തീരുമാനത്തിനു വിരുദ്ധമായാലും അംഗീകരിച്ചുകൊള്ളണം‘ എന്ന തരത്തിലുള്ള നിലപാടെടുത്തത് വി എസ്സിനു പാര്‍ട്ടിയുടെ തീരുമാ‍നങ്ങളെ അംഗീകരിക്കാനുള്ള മടി കൊണ്ടാണോ അതോ താങ്കള്‍ പറഞ്ഞ ‘‘ധാര്‍ഷ്ട്യം’’ കൊണ്ടാണോ?
kaalidaasan said…
ലാവലിന്‍ കേസില്‍ ‘പ്രതികള്‍ ശിക്ഷിക്കപ്പെടും’ എന്ന (പിന്നീട് തിരുത്തിയ) (കു)പ്രസിദ്ധമായ പ്രസ്താവന കാളിദാസന്റെ അറിവില്‍ പെട്ടു കാണില്ലായിരിക്കും?


ലാവലിന്‍ കേസില്‍ പ്രതികള്‍ ശിക്ഷികപ്പെടും എന്നു പറഞ്ഞാല്‍ അത് പിണറായിയാണെന്നു കരുതുന്നതെന്തുകൊണ്ടാണ്? ഇടമലയാര്‍ കേസിലും ബ്രഹ്മപുരം കേസിലും പാമോയില്‍ കേസിലും പ്രതികള്‍ ശിക്ഷിക്കപ്പെടുമെന്നു തന്നെയാണ്, വി എസ് പറഞ്ഞത്. പ്രതി എന്നു കേള്‍ക്കുമ്പോഴേക്കും പിണറായി ശിക്ഷിക്കപ്പെടും എന്നു വ്യഖ്യാനിക്കുന്നതാണ്, താങ്കളുടെയൊക്കെ തെറ്റ്. പ്രതിക്ക് ശിക്ഷ കൊടുക്കുന്നതിന്‌ ഇന്‍ഡ്യന്‍ നീതിന്യയവ്യവവസ്ഥയില്‍ ഒരു നടപടി ക്രമമുണ്ട്. വി എസിന്റെ ശരീര ഭാഷ വരെ വ്യാഖ്യാനിച്ച് പിണറായി ഭക്തര്‍ പലതും ഊഹിച്ചെടുത്തു. അതിനു വി എസിനെ കുറ്റം പറഞ്ഞിട്ടു കര്യമില്ല.

സി എ ജി റിപ്പോര്‍ട്ടിലും, വിജിലന്‍ സ് അന്വേഷണത്തിലും, സി ബി ഐ അന്വേഷണത്തിലും, ലാവലിന്‍ ഇടപാടില്‍ പല ക്രമകേടുകളും കണ്ടെത്തി. അതാണു കേസായി പരിണമിച്ചത്. അതില്‍ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടും ശിക്ഷിക്കപ്പെടണം . വിവേകമുള്ള എല്ലാ മനുയുഷ്യരും അത് പറയും. വി എസ് വെറുപ്പ് നുരഞ്ഞുപൊന്തുന്നവര്‍ക്ക് അത് മനസിലാക്കാനുള്ള വിവേകം ഇല്ല. കേരളത്തിലെ ലക്ഷക്കണക്കിനു അളുകള്‍ ഇത് പറയുന്നു. ഇപ്പോള്‍ പാര്‍ട്ടിയും പറയുന്നു അത്. പിണറായി തെറ്റുകാരനല്ല എന്നു വിശ്വസിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. അതു പോലെ തെറ്റു കാരനാണെന്നു വിശ്വസിക്കാനും ആര്‍ക്കും അവകാശമുണ്ട്. പക്ഷെ അന്തിമമായി അത് തീരുമാനിക്കേണ്ടത് കോടതിയണ്. അതംഗീകരിക്കാനുള്ള വിവേകം പിണറായിയും ഭക്തരും കാണിച്ചിരുന്നെങ്കില്‍ ഇത്രയധികം നാണക്കേട് പിണറായിക്കും പാര്‍ട്ടിക്കും ഉണ്ടാകുമയിരുന്നില്ല. ഒരു ഭക്തന്‍ ഒരു പടി കൂടി കടന്ന് അക്രോശിച്ചു, പിണറായി സി ബി ഐ കോടതിയില്‍ ഹാജരാകില്ല എന്ന്. വരുമെന്ന് കരുതുന്നവര്‍ക്ക് അദ്ദേഹം ഒരു നല്ല നമസ്കാരവും പറഞ്ഞു. പാവം. അദ്ദേഹത്തോട് നമുക്ക് സഹതപിക്കാം, ചൈനയിലോ പഴയ സോവിയറ്റ് യൂണിയനിലോ ആണു ജീവിക്കുന്നതെന്ന് ഒരു നിമിഷം മനോരജ്യം കണ്ടു പോയതിന്.


പിണറായി കുറ്റക്കാരനണെന്നു താങ്കളും സമ്മതിച്ചോ? ഏത് കേസിലും പ്രതികള്‍ ശിക്ഷിക്കപ്പെടും. പ്രതികള്‍ കുറ്റക്കാരാണൊ എന്നറിയാനാണു വിചാരണ. അല്ലാതെ സെപ്റ്റം ബര്‍ 24 ന്‌ പിണായി കോടതിയില്‍, ഹജരാകുമ്പോള്‍ തന്നെ ജഡ് ജി അദ്ദേഹത്തെ ജയിലേക്കയക്കാനൊന്നും പോണില്ല.

കേരള വിജിലന്‍സ് അന്വേഷിച്ചതാണ്, ഈ കേസ്. അവര്‍ കുറച്ചു പേരെ കുറ്റക്കാരായി റിപ്പോര്‍ട്ടും സമര്‍ പ്പിച്ചു. സി ബി ഐ അന്വേഷിച്ചപ്പോള്‍ പിണറായി കൂടി പ്രതിയായി. ഇനി ശിക്ഷിക്കപ്പെടണൊ വേണ്ടയോ എന്ന് കോടതി തീരുമാനിക്കും .
'ലാവലിന്‍ കേസില്‍ പ്രതികള്‍ ശിക്ഷികപ്പെടും എന്നു പറഞ്ഞാല്‍ അത് പിണറായിയാണെന്നു കരുതുന്നതെന്തുകൊണ്ടാണ്? ഇടമലയാര്‍ കേസിലും ബ്രഹ്മപുരം കേസിലും പാമോയില്‍ കേസിലും പ്രതികള്‍ ശിക്ഷിക്കപ്പെടുമെന്നു തന്നെയാണ്, വി എസ് പറഞ്ഞത്. പ്രതി എന്നു കേള്‍ക്കുമ്പോഴേക്കും പിണറായി ശിക്ഷിക്കപ്പെടും എന്നു വ്യഖ്യാനിക്കുന്നതാണ്, താങ്കളുടെയൊക്കെ തെറ്റ്.'

‘പ്രതികള്‍’ എന്നതില്‍ പിണറായിയും പെടും എന്നു താങ്കള്‍ അംഗീകരിക്കുന്നുണ്ടല്ലോ...? ‘പ്രതികള്‍ ശിക്ഷിക്കപ്പെടും’ എന്നു പറഞ്ഞാല്‍ പിണറായി അടക്കം ശിക്ഷിക്കപ്പെടും എന്നല്ലാതെ വേറെ എങ്ങനെയാണ് വ്യാഖ്യാനിക്കേണ്ടതെന്ന് ‘വിവേകം ഇല്ലാത്ത’ എന്നെപ്പോലെയുള്ളവര്‍ക്ക് അതിവിവേകിയായ താങ്കള്‍ പറഞ്ഞുതന്നാല്‍ നന്നായിരുന്നു. ‘പ്രതിക്ക് ശിക്ഷ കൊടുക്കുന്നതിന്‌ ഇന്‍ഡ്യന്‍ നീതിന്യയവ്യവവസ്ഥയില്‍ ഒരു നടപടി ക്രമമുണ്ട്’ തീര്‍ച്ചയായും ഉണ്ട്. ആ നടപടിക്രമത്തില്‍ കുറ്റക്കാരെന്നു കണ്ടെത്തുന്നവരെയാണ് ശിക്ഷിക്കുന്നത്, അല്ലാതെ പ്രതികളെ ഒക്കെ - കുറ്റക്കാരോ അല്ലയോ എന്ന വിവേചനം ഇല്ലാതെ - ശിക്ഷിക്കുകയല്ല. അപ്പോള്‍, ‘കുറ്റക്കാര്‍ ശിക്ഷിക്കപ്പെടും’ എന്നു പറയുന്നതിനു പകരം ‘പ്രതികള്‍ ശിക്ഷിക്കപ്പെടും’ എന്നു പറയുന്നത് താങ്കള്‍ പറഞ്ഞ നീതിന്യായ വ്യവസ്ഥയെ കൊഞ്ഞനം കുത്തുന്ന ഏര്‍പ്പാടല്ലേ? ഭരണഘടനയോടും നീതിന്യായ വ്യവസ്ഥയോടും ഒക്കെ പ്രതിബദ്ധതയുള്ള മുഖ്യമന്ത്രി തന്നെ അങ്ങനെ പറയുന്നത് ഭരണഘടനാപരമായും നിയമപരമായും ഒന്നു വിശദീകരിച്ചു തരാമോ?

‘പിണറായി കുറ്റക്കാരനണെന്നു താങ്കളും സമ്മതിച്ചോ? ഏത് കേസിലും പ്രതികള്‍ ശിക്ഷിക്കപ്പെടും...’ ഈ പറഞ്ഞതിലെ ആദ്യ ഭാഗം എഴുതാപ്പുറം വായിക്കലും രണ്ടാമത്തേത് വിവരക്കേടും - സോറി, വിവരക്കൂടുതല്‍! - ആണ്...! പിണറായി കുറ്റക്കാരണാണെന്ന തരത്തിലുള്ള ഒരു വാചകം പോലും ഞാന്‍ പറഞ്ഞിട്ടില്ല. പറയാത്ത കാര്യം പറഞ്ഞെന്ന് ‘വ്യാഖ്യാനിച്ചെടുക്കുന്ന’ത് താങ്കളുടെ ‘കഴിവ്’..! ‘ഏത് കേസിലും പ്രതികള്‍ ശിക്ഷിക്കപ്പെടു’കയില്ലല്ലോ കാളിദാസ...! ‘ഏതു കേസിലും കുറ്റക്കാരായ (അഥവാ തെളിവുകളൂടെ അടിസ്ഥാനത്തില്‍ അങ്ങനെ കണ്ടെത്തപ്പെടുന്ന) പ്രതികള്‍ ആണ് ശിക്ഷിക്കപ്പെടുക. അതിനു വേണ്ടിയുള്ള നടപടികള്‍ തുടങ്ങുന്നതിനു മുന്‍പു തന്നെ ‘ശിക്ഷിക്കപ്പെടും’ എന്ന് പ്രഖ്യാപിക്കുന്നത് നീതിന്യായ വ്യവസ്ഥയെ അവഹേളിക്കലാണെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ കുറ്റം പറയാന്‍ പറ്റുമോ? (‘ഭക്തര്‍’ എന്നു വിളിക്കാന്‍ പറ്റുമല്ലോ അല്ലേ?) വിചാരണയ്ക്കു മുന്‍പേ, നിരപരാധിയെന്ന് പാര്‍ട്ടിക്ക് ഉറപ്പുള്ള ആള്‍ ഉള്‍പ്പെടെ പ്രതി(കള്‍) ശിക്ഷിക്കപ്പെടും എന്ന് പറയുന്നത് പ്രസ്തുത പ്രതി നിരപരാധിയാണെന്ന പാര്‍ട്ടിയുടെ നിലപാടിനെ വെല്ലുവിളിക്കലാണെന്നെങ്കിലും സമ്മതിക്കാത്ത താങ്കളെ ‘വി എസ് ഭക്ത’നെന്നു വിളിക്കുന്നതില്‍ തെറ്റുണ്ടെന്ന് ‘വിവേകം കുറഞ്ഞവര്‍ക്ക്’ തോന്നുന്നില്ല...!
kaalidaasan said…
സുനിലിനെ ‘പിണറായി ഭക്ത’നെന്നു വിശേഷിപ്പിച്ച താങ്കള്‍ക്ക് വി എസ്സിനെപ്പറ്റി പറഞ്ഞതിന്റെ പ്രസക്തി മനസ്സിലാകാത്തത് ‘വി എസ് ഭക്തി’ കൊണ്ടാണെന്ന് വായനക്കാര്‍ ധരിച്ചാല്‍ കുറ്റം പറയരുത്...!

വയനക്കാര്‍ക്ക് എന്തു വേണമെങ്കിലും ധരിക്കാം. അതിനു ഞാന്‍ അരെയും കുറ്റം പറയില്ല. ഞാന്‍ എഴുതുന്നതില്‍ നിന്നുമാണവര്‍ എന്നെ മനസിലാക്കേണ്ടത്.

വി എസ് എന്ന കമ്യൂണിസ്റ്റുകാരനെ ഞാന്‍ ബഹുമാനിക്കുന്നു. വി എസ് ഇന്നു വരെ ഒരു കമ്യൂണിസ്റ്റ് ആശയവും ലംഘിച്ചിട്ടില്ല. പിണറായി വിജയനു കൂട്ടരും അത് പലപ്പോഴും ലംഘിച്ചിട്ടുണ്ട്. ലെനിനിസ്റ്റ് തത്വത്തേക്കാള്‍ വലുത്, കമ്യൂണിസ്റ്റു തത്വം ആണെന്നു വിശ്വസിക്കുന്നതു കൊണ്ടാണ്, ഞാന്‍ വി എസിനെ പിന്തുണക്കുനതും . അതുകൊണ്ടു മാത്രമാണ്, പിണറായിയുടെ നടപടികളെ എതിര്‍ക്കുന്നതും. ലെനിനിസ്റ്റ് തത്വം എന്നത് ഒരു പാര്‍ട്ടി ചട്ടക്കൂടൂ മാത്രമാണ്. സി പി എമ്മിനു പുറത്തും വളരെയേറെ കമ്യൂണിസ്റ്റുകാരുണ്ട്. പിണറായി ആണു കമ്യൂണിസ്റ്റുപ്രസ്ഥാനം എന്നു പറയാനുള്ള വിവരക്കേട് എനിക്കില്ല. അത് പറയുന്നവരെ ഞാന്‍ എതിര്‍ക്കും. ലെനിനിസ്റ്റ് തത്വങ്ങളേക്കാള്‍ ഒരു കമ്യൂണിസ്റ്റിനു വലുത് കമ്യൂണിസ്റ്റു തത്വങ്ങളാണെന്നു വിശ്വസിക്കുന്ന വി എസ്, പിണറയിയും കൂട്ടരും കാണിക്കുന്ന കാപട്യങ്ങളെ എതിര്‍ ത്തു. അത് ലെനിനിസ്റ്റ് സംഘടന തത്വം ഉപയോഗിച്ച് പിണറായി പരാജയപ്പെടുത്തി എന്നത്, പിണറായി ഭക്തരല്ലാത്ത എല്ലാ കമ്യൂണിസ്റ്റുകാര്‍ക്കും അറിയാവുന്നതാണ്. അതുറക്കെ പറയുന്നത് വി എസ് ഭക്തി കൊണ്ടാണെന്ന് ആരും ധരിച്ചാലും എനിക്ക് യാതൊരു വിരോധവുമില്ല.

ഞാന്‍ വി എസിനെ വിഗ്രഹമാക്കി ആരധികുന്നു എന്നണ്‌ സുനില്‍ പറഞ്ഞത്. വി എസിനെ കരിതേച്ചു കാണിക്കാന്‍ മത്രമാണ്, താങ്കളേപ്പോലെ അദ്ദേഹവും ശ്രമിക്കുന്നത്. വി എസ് മാത്രം തെറ്റുകാരന്‍ എന്ന് വിലയിരുത്തല്‍ ഞാന്‍ അംഗീകരിക്കില്ല. ശരീര ഭാഷയും പ്രതികരണവുമാണ്, അച്ചടക്കത്തിന്റെ അളവുകൊലെങ്കില്‍ അത് വി എസിനേകാള്‍ കൂടൂതല്‍ പിണറായിക്കാണു യോജിക്കുക. വിഭാഗീയ പ്രവര്‍ത്തനം വി എസിനേക്കാള്‍ കൂടൂതല്‍ പിണറായി നടത്തിയിട്ടുണ്ട്. നിഷ്പക്ഷമായി വിലയിരുത്തിയാല്‍ ആര്‍ക്കും അത് ബോധ്യമാകും. ഊതികാച്ചിയ പൊന്ന് എന്നാണു ഒരു പാദസേവകന്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. മറ്റൊരു ചേവകന്‍ കമ്യൂണിസ്റ്റുപ്രസ്ഥാനം തന്നെയാണു പിണറായി എന്നു പറഞ്ഞു. ഉമ്മന്‍ ചണ്ടി ഏഴു ജന്‍മം ജനിച്ചാലേ പിണറായി നടന്ന വഴികളിലൂടെ നടക്കാന്‍ ആകൂ എന്നും പറഞ്ഞു. നവകേരള യാത്രയില്‍ പുഷ്പ കിരീടവും അമ്പും വില്ലുമായി അഴകിയ രാവണനേപ്പോലെ കോമാളിവേഷം കെട്ടി നില്‍കുന്ന പിണറായിയെ കണ്ട് എല്ലാ യധാര്‍ത്ഥ കമ്യൂണിസ്റ്റുകാരും ലജ്ജിച്ചു. ഇതക്കെ ഇവര്‍ ചെയ്തത് ഭക്തികൊണ്ടല്ലെങ്കില്‍ പിന്നെ ഏത് കമ്യൂണിസ്റ്റു തത്വം അനുസരിച്ചാണെന്നു താങ്കള്‍ക്ക് വ്യക്തമാക്കാമോ? ഇതൊക്കെ പല വേദികളിലും വിമര്‍ശന വിധേയമായിട്ടുണ്ട്. ഇപ്പോള്‍ വി എസിനെ വിമര്‍ശിക്കാന്‍ കാണിക്കുന്ന അവേശത്തിന്റെ അയിരത്തില്‍ ഒന്നു പോലും ഈ ജുഗുപ്സാവഹമായ നടപടികളെ വിമര്‍ശിക്കാന്‍, സുനില്‍ കാണിച്ചു കണ്ടില്ല. ഇതു കൊണ്ടാണ്, സുനിലിനെ പിണറയി ഭക്തന്‍ എന്നു ഞാന്‍ വിശേഷിപ്പിച്ചത്.

ഈ വാക്കു ഞാന്‍ ആദ്യമൊന്നും ഉപയോഗിച്ചിരുന്നില്ല. എന്റെ അഭിപ്രായങ്ങളെല്ലാം വയിച്ചാല്‍ അത് മനസിലാകും. വി എസിനെ ഞാന്‍ ന്യായീകരിച്ചത് കാരണങ്ങള്‍ നിരത്തിയാണ്. അത് തെറ്റാണെങ്കില്‍ , തെറ്റ് എന്നു സ്ഥാപിക്കുക. അതല്ലെ മാന്യത. അതിനു പകരം സ്ഥാനത്തും അസ്ഥാനത്തും എന്റെ ബിരുധത്തേക്കുറിച്ചുള്ള കമന്റുകളും , ഞാന്‍ വി എസിനെ തങ്ക വിഗ്രഹമക്കി അരാധിക്കുന്നു എന്ന ആരോപണവുമൊക്കെയാണ് ആദ്ദേഹം നടത്തിയത്. അതിനെതിരെ ഞാന്‍ മിണ്ടാതിരിക്കേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല. വി എസിനെ അടിസ്ഥാനമില്ലാതെ അമിതമയി വിമര്‍ശിക്കുകയും, പിണറായി വിജയന്റെ കമ്യൂണിസ്റ്റുകാരനു നിരക്കാത്ത, ഗൌരവമായ പാളിച്ചകള്‍ കണ്ടില്ലെന്നു നടിക്കുകയും ചെയ്തതിനെയാണ്, ഞാന്‍ പിണറായി ഭക്തി എന്നു വിളിച്ചത്.
kaalidaasan said…
വി എസ് അടക്കം ഉള്‍പ്പെട്ട പാര്‍ട്ടിയാണ് മ’അദന്നിയോളമോ അതിനേക്കാളേറെയോ വര്‍ഗീയതയുള്ള പാര്‍ട്ടികളുമായി പണ്ട് സഹകരിച്ചിരുന്നത് എന്ന കാര്യം ഓര്‍ക്കാന്‍ പോലും കഴിയാത്തതിനെ ഭക്തി എന്നല്ലാതെ വേറെ എന്തു വിളിക്കാം?

മദനിയേക്കാളെറെയോ, മദനിയോളമോ വര്‍ഗീയതയുള്ള ഒരു പാര്‍ട്ടിയുമായും വി എസോ കമ്യൂണിസ്റ്റുപാര്‍ട്ടികളോ സഹകരിച്ചിട്ടില്ല. മദനിയെ വര്‍ഗ്ഗീയ വാദി എന്ന് വിളികുനതിനേക്കാള്‍, തീവ്ര വാദി എന്നു വിളിക്കുന്നതാണ്, കൂടുതല്‍ ചേരുക. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ ശ്രവിക്കുന്ന ആരും അദ്ദേഹത്തെ ഒരു ഭീകരത വാദി എന്നും വിളിക്കും.

വര്‍ഗിയതയിലും തീവ്ര വാദത്തിലും ജന സംഘവും, ബി ജെ പിയും, മുസ്ലിം ലീഗും, മദനിയുടെ മേലെയാണെന്നു വിവേകമുള്ള ആരും കരുതില്ല. താങ്കള്‍ക്ക് അങ്ങനെ കരുതാനുള്ള എല്ലാ സ്വാതന്ത്ര്യവുമുണ്ട്. അങ്ങനെ കരുതിയ പിണറായിയെ ജനം തള്ളിക്കളഞ്ഞതു കൂടി ഓര്‍ക്കുക വല്ലപ്പോഴും.

വി എസ് അടക്കമുള്ള പാര്‍ട്ടിയാണു സഹകരിച്ചത്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മദനിയെ ആദരിച്ചതും വി എസ് അടക്കമുള്ള പാര്‍ട്ടിയാണ്. അത് വി എസിന്റെ തീരുമാനമാണെന്നു പറഞ്ഞാല്‍ കഴുതകള്‍ പോലും വിശ്വസിക്കില്ല .

പിണറായി വിജയന്റെ കുടിലത ഇവിടെ താങ്കളും പങ്കു പറ്റുന്നു. പല കാര്യങ്ങളും പിണറായി വിജയന്‍ പാര്‍ട്ടിയില്‍ അടിച്ചേല്‍ പ്പിച്ചതാണ്. ലവലിന്‍ കരാര്‍, മദനിയെ പുണ്യാളനാക്കല്‍, ജനതാ ദളിനെ ചവുട്ടി പ്പുറത്താക്കല്‍, സി പി ഐയെ അധിക്ഷേപിക്കല്‍, എല്ലാം. എന്നിട്ട് അത് വി എസ് കൂടി ഉള്‍പ്പെട്ട പാര്‍ട്ടി തീരുമാനങ്ങളാണെന്നു പറഞ്ഞ് എല്ലാവരെയും ഉത്തരവാദികളാക്കുക. എതിര്‍ക്കുനവരെ ലെനിനിസ്റ്റ് സംഘടനാ തത്വം ഉപയോഗിച്ച് ഒതുക്കുക. കാപട്യം അതിന്റെ എല്ലാ പത്തികളും വിടര്‍ത്തി ആടുന്നത് ആര്‍ക്കും ഇതിലൊക്കെ കാണാം. ജാര സന്തിതികളുടെ പിതൃത്വം മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുന്നതിന്റെ ഈ ബി ഐ എസ് മുദ്ര വച്ച കാപട്യം ജനങ്ങള്‍ തിരിച്ചറിഞ്ഞു. അത് മാനസിലാക്കാനുള്ള വിവേകം പിണറായിക്കോ ഭക്തി കാരണം താങ്കള്‍ക്കോ ആവുന്നില്ല.

ലാവലിന്‍ കരാറില്‍ അഴിമതിയില്ല എന്നായിരുന്നു, ഇത്ര നാളും പിണറായിയും ഭക്തരും പറഞ്ഞു നടന്നിരുന്നത്. അങ്കിളിന്റെ ബ്ളോഗില്‍ ഭക്തര്‍ അതിനു വേണ്ടി അനുഷ്ടിച്ച കഷ്ടപ്പടുകളുടെ ഒരു രേഖാചിത്രം കാണാം. അതിനു വേണ്ടി ലാവലിന്‍ എന്ന ബഹുരാഷ്ട്ര കുത്തകയെ വരെ ന്യായീകരിച്ചു പല ഭക്തരും. പിണറായി സി ബി ഐ കോടതിയില്‍ ഹാജരാകുമെന്നു കരുതുന്നവര്‍ക്ക് ഒരു നല്ല നാമസ്കാരവും കൂടി പറഞ്ഞു ഒരു ഭക്തന്‍.

ഇപ്പോള്‍ അത്, പിണറായി അഴിമതി നടത്തിയില്ല എന്നായി മാറിയിരിക്കുന്നു. അഴിമതി നടത്തിയോ ഇല്ലയോ എനു തീരുമാനിക്കാന്‍ ഇന്‍ഡ്യന്‍ ഭരണഘടന സി പി എം എന്ന പാര്‍ട്ടിയെ ചുമതലപ്പെടുത്തിയിട്ടില്ല.
അതിന്‌ ഇന്‍ഡ്യന്‍ നീതിന്യായ വ്യവസ്ഥയില്‍ ഒരു സംവിധാനമുണ്ട്. ആ സംവിധാനത്തിനു കീഴ്പ്പെടുക എന്നതാണ്, ഏതൊരു ഇന്‍ഡ്യന്‍ പൌരനും ചെയ്യേണ്ടത്. പിണറായി വിജയന്‍ ഇത്ര കാലവും കേസ് രാഷ്ട്രീയ പ്രേരിതമാണ്, സി ബി ഐ യുടെ കുറ്റപത്രം അംഗീകരിക്കാനാവില്ല എന്നു പാദസേവകരേക്കൊണ്ട് പറയിപ്പിച്ചു നടന്നിരുന്നു. സ്വന്തം നാവില്‍ നിന്നും അത് ഉണ്ടാകാതെ സൂക്ഷിച്ചു. കേസിലെ പ്രതി കുറ്റപത്രം അംഗീകരിക്കില്ല എന്നു പറയുന്നതിലെ നിയമ വശം ശരിക്കും അറിയാം. എന്തൊരു കൌശലം!!!. കോടതിയില്‍ നേരിടില്ല എന്നു പറഞ്ഞിട്ടില്ല, എന്ന് ഇപ്പോള്‍ സി പി എം സംസ്ഥാന സമിതിയില്‍ അഭിപ്രായപ്പെട്ടതായി കേട്ടു. കാപട്യം അതിന്റെ എല്ലാ കൂര്‍ത്ത പല്ലുകളും കാട്ടി പിണറയിയില്‍ അവതരിക്കുന്നത് കാണൂ.


ഇപ്പോള്‍ കുറച്ചു കൂടി കാര്യങ്ങള്‍ വ്യക്തമാകുന്നു. ലവലിന്‍ അല്ല വിഷയം, വി എസ് അയിരുന്നു ലക്ഷ്യം. വി എസിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും, പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. ലാവലിന്‍ കേസും, മദനി ബന്ധവും, ജനതാ ദള്‍ വിഷയവും, സി പി ഐ യെ അധിക്ഷേപിച്ചതും ഒക്കെ ഈ ലക്ഷ്യം വച്ചു കൊണ്ടായിരുന്നു. വി എസ് പാര്‍ട്ടി തീരുമാനങ്ങള്‍അംഗീകരിക്കില്ല എന്നാണിദ്ദേഹം ആശിച്ചിരുന്നത്.പക്ഷെ ആ ആശ അസ്ഥാനത്തായിപ്പോയി. ഇനി അനിവാര്യമായ വിധിക്ക് കീഴ്പ്പെടുക എന്ന യാധാര്‍ത്ഥ്യം മുന്നില്‍ വന്നപ്പോള്‍ പ്രായോഗികമായ മാര്‍ഗ്ഗം സ്വീകരിക്കാമെന്നു തീരുമാനിച്ചു. ഈ വിവേകം സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍‍ എന്ന് ആരെങ്കിലും ആശിച്ചുപ്പോയാല്‍ അവരെ പോട പുല്ലേ, എന്നു വിളിച്ച് അക്ഷേപിക്കരുതേ.

ചിലരുടെ വിധി അതാണ്. പരമാവധി നാറുക എന്നത്. സെക്രട്ടറി സ്ഥാനത്തു തന്നെയിരുന്ന് നാറണമെന്ന് പാര്‍ട്ടി തിരുമാനം. ഇളിഭ്യനായി സി ബി ഐ കോടതിയില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന കമ്യൂണിസ്റ്റുപാര്‍ട്ടി സെക്രട്ടറി കമ്യൂണിസ്റ്റുകാര്‍ക്ക് നാണക്കേടാണ്. നാണമുള്ളവര്‍ക്കല്ലേ നാണക്കേട്.
kaalidaasan said…
ഭരണഘടനയെ തെറി പറയാത്ത’ സഖാവ് വി എസ് ഇതേ മുഖ്യമന്ത്രിക്കസേരയില്‍ ഇരുന്നപ്പോളല്ലേ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനു മേല്‍ ഗവര്‍ണര്‍ എന്ന കേന്ദ്ര സര്‍ക്കാരിന്റെ ‘റബര്‍ സ്റ്റാമ്പ്’ പദവി തന്നെ ആവശ്യമില്ല എന്ന തരത്തില്‍ ലേഖനമെഴുതിയത്?


വി എസ് മാത്രമല്ല, എത്രയോ ആളുകള്‍ ഇതേ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ഗവര്‍ണ്ണര്‍ മാര്‍ പലപ്പോഴും റബര്‍ സ്റ്റാമ്പായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നു കരുതി എല്ലാ ഗവര്‍ണ്ണര്‍മാരും അങ്ങനെയാവണമെന്നില്ല. ഗവര്‍ണ്ണര്‍ പദവി ഭരണഘടനയില്‍ നിന്നും എടുത്തു കളയാത്തിടത്തോളം അതിനെ ബഹുമാനിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. വി എസ് ഉള്‍പ്പടെ.

ഇഷ്ടമില്ലാത്ത തീരുമാനം വരുമ്പോള്‍ റബര്‍ സ്റ്റാമ്പെന്നൊക്കെ വിളിക്കുന്നത് അല്‍പ്പത്തമാണ്. സി എ ജി യും, കേരള വിജിലന്‍സും അന്വേഷിച്ച് ക്രമക്കേടുണ്ടെന്നു പറഞ്ഞ കേസാണിത്. കോടതി നിര്‍ദ്ദേശപ്രകാരമാണ്, സി ബി ഐ അന്വേഷിച്ചതും കുറ്റപത്രം സമര്‍പ്പിച്ചതും. ഭരണഘടന നല്‍കുന്ന അധികരമുപയോഗിച്ചാണ്, ഗവര്‍ണ്ണര്‍ തീരുമാനമെടുത്തത്. അത് റബര്‍ സ്റ്റാമ്പ് തീരുമാനം എന്നൊക്കെ വിളിക്കുന്നത് വിവേകമുള്ളതിന്റെ ലക്ഷണമല്ല.

ലാവലിന്‍ വിഷയത്തില്‍ ഗവര്‍ണര്‍ പദവി ഇല്ലാതിരുന്നെങ്കില്‍ പിണറായി എത്രയോ മുമ്പ് കോടതിയില്‍ പ്രതിക്കൂട്ടില്‍ കയറി നിന്നേനെ. സി ബി ഐ കുറ്റപത്രം തയ്യാറാക്കി ആരുടെയും അനുവാദത്തിനു കാത്തു നില്‍ക്കാതെ നേരെ കോടതിയില്‍ സമര്‍പ്പിക്കുമായിരുന്നു. അതായിരുന്നോ താങ്കള്‍ക്കും വേണ്ടിയിരുന്നത്?


പാര്ട്ടിയുടെ തീരുമാനമൊന്നും എനിക്കു ബാധകമല്ല, ഞാന്‍ പറയുന്നത് പാര്‍ട്ടി തീരുമാനത്തിനു വിരുദ്ധമായാലും അംഗീകരിച്ചുകൊള്ളണം‘ എന്ന തരത്തിലുള്ള നിലപാടെടുത്തത് വി എസ്സിനു

താങ്കള്‍ കരുതുന്നതു പോലെ വി എസ് ഇന്നു വരെ ഒരു പാര്‍ട്ടി തീരുമാനങ്ങളും ബാധകമല്ല എന്നു പറഞ്ഞിട്ടില്ല. അതുകൊണ്ടാണ്, പി ബി തീരുമാനം അംഗീകരിക്കുന്നു എന്നു പറഞ്ഞത്. പിണറായി എന്ന വ്യക്തി എടുത്ത ചില കമ്യൂണിസ്റ്റു വിരുദ്ധ നിലപാടുകള്‍ പരസ്യമായും, ചില തീരുമാനങ്ങള്‍, പാര്‍ട്ടി തീരുമാനമെന്നും പറഞ്ഞ് അടിച്ചേല്‍പ്പിക്കുന്നത്, പാര്‍ട്ടി വേദികളിലും എതിര്‍ ത്തിട്ടുണ്ട്, ഇനിയും എതിര്‍ത്തേക്കാം. അതിന്റെ പേരില്‍ അച്ചടക്ക നടപടി ഉണ്ടാകാം എന്നറിഞ്ഞു കൊണ്ടു തന്നെയാണത് ചെയ്തതും. പാര്‍ട്ടിക്ക് അത് ഉള്‍ക്കൊള്ളാന്‍ ആകുന്നില്ലെങ്കില്‍ അദ്ദേഹത്തെ പുറത്താക്കാം. അത് പാര്‍ ട്ടിയുടെ ഇഷ്ടം. കമ്യൂണിസ്റ്റു വിരുദ്ധമായ നടപടികളില്‍ ഉണ്ടായാല്‍ ഇനിയും വി എസ് അവയെ എതിര്‍ക്കും.
kaalidaasan said…
ഏത് കേസിലും പ്രതികള്‍ ശിക്ഷിക്കപ്പെടു’കയില്ലല്ലോ കാളിദാസ...! ‘ഏതു കേസിലും കുറ്റക്കാരായ (അഥവാ തെളിവുകളൂടെ അടിസ്ഥാനത്തില്‍ അങ്ങനെ കണ്ടെത്തപ്പെടുന്ന) പ്രതികള്‍ ആണ് ശിക്ഷിക്കപ്പെടുക.

എല്ല കേസിലും പ്രതികള്‍ മാത്രമാണു ശിക്ഷികപ്പെടുന്നത്. വഴിയെ പോകുന്നവരെ ഒരു കോടതിയും ശിക്ഷിക്കാറില്ല. എല്ലാ പ്രതികളും ശിക്ഷിക്കപ്പെടണമെന്നില്ല. കുറ്റക്കാരെല്ലാം ശിക്ഷിക്കപ്പെടാറുമില്ല. കോടതിക്ക് കുറ്റക്കാരെന്നു ബോധ്യം ആകുന്നവരെയേ കോടതി ശിക്ഷിക്കൂ. പിണറായി വിജയന്‍ കുറ്റക്കാരനല്ല എന്നു ബോധ്യമുണ്ടെങ്കില്‍, അദ്ദേഹമായിരുന്നു ആദ്യം കോടതി നടപടികളെ സ്വാഗതം ചെയ്യേണ്ടത്. പാര്‍ട്ടിക്കും അത് ബോധ്യമാണെങ്കില്‍, പിണറായിയെ ധൈര്യമായി കോടതിയില്‍ നിരപരാധിത്വം തെളിയിക്കാന്‍ ഉപദേശിക്കണമായിരുന്നു. അതായിരുന്നു സുബോധമുള്ള എല്ലാവരും പ്രതീക്ഷിച്ചതും. നിര്‍ഭാഗ്യവശാല്‍ അതുണ്ടായില്ല. അതിനു പകരം പിണറായി പാദസേവകരേക്കൊണ്ട് ഗവര്‍ ണ്ണരേയും, സി ബി ഐയേയും കോടതിയേയും, മുഖ്യമന്ത്രിയേയും ചീത്ത വിളിക്കുകയല്ലേ ചെയ്തത്? ഇതൊന്നും ഒരു മാധ്യമ സിന്‍ഡിക്കേറ്റും നിര്‍മ്മിച്ചെടുത്ത വാര്‍ത്തകളല്ല. ദൃശ്യമധ്യമങ്ങളുടെ മുമ്പില്‍ ഇവരൊക്കെ എല്ലാരും കേള്‍ക്കെ പറഞ്ഞ കാര്യങ്ങളാണ്. കേരളീയര്‍ മുഴുവനും കണ്ടതണവയെല്ലാം. ഇതെല്ലാം പിണറായി വിജയന്റെ സാന്നിദ്ധ്യത്തിലുമാണ്. ഇതു പറഞ്ഞവരെ പിണറായി എങ്ങും നിരുത്സാഹപ്പെടുത്തുന്നതായി ആരും കണ്ടിട്ടില്ല.

വി എസ് പറഞ്ഞ വചകത്തിന്റെ ഗൂഡാര്‍ത്ഥം അന്വേഷിച്ചു കഷ്ടപ്പെടാതെ ഈ പാദസേവകരേക്കൊണ്ട് പിണറായി പറയിപ്പിച്ചതിന്റെ, മാനസിലാകുന്ന അര്‍ത്ഥം മാനസിലാക്കാന്‍ ശ്രമിക്കൂ സഖാവേ. അത് വച്ച് നേതാവിനെ പഠിക്കാന്‍ ശ്രമിക്കൂ സഖാവേ?
'വയനക്കാര്‍ക്ക് എന്തു വേണമെങ്കിലും ധരിക്കാം. അതിനു ഞാന്‍ അരെയും കുറ്റം പറയില്ല.' കുറ്റം പറയില്ല, ‘വിവേകമില്ലാത്തവര്‍’, ‘ബുദ്ധി വികാസമില്ലത്തവര്‍’ എന്നൊക്കെ വിളിക്കുകയേയുള്ളൂ അല്ലേ...?

വി എസ് മാത്രം തെറ്റുകാരന്‍ എന്ന് വിലയിരുത്തല്‍ ഞാന്‍ അംഗീകരിക്കില്ല.

‘വി എസ് മാത്രം തെറ്റുകാരന്‍’ എന്ന് ആരും പറഞ്ഞില്ലല്ലോ?

‘വിഭാഗീയ പ്രവര്‍ത്തനം വി എസിനേക്കാള്‍ കൂടൂതല്‍ പിണറായി നടത്തിയിട്ടുണ്ട്. നിഷ്പക്ഷമായി വിലയിരുത്തിയാല്‍ ആര്‍ക്കും അത് ബോധ്യമാകും.’ എന്താണാവോ ഈ ‘നിഷ്പക്ഷ’ വിലയിരുത്തല്‍? അതിന് ഏതെങ്കിലും പ്രത്യേക ഏജന്‍‌സിയെ ചുമതലപ്പെടുത്തിയിട്ടുണ്ടോ... സാധനങ്ങളുടെ ഗുണനിലവാരം വിലയിരുത്താന്‍ Bureau of Indian Standards-ഉം മരുന്നുകളുടെ കാര്യത്തില്‍ FDA-യും ഒക്കെ ഉള്ളതു പോലെ? തങ്ങളുടെ വാദഗതികള്‍ക്ക് അനുഗുണമായ നിലപാടെടുത്താല്‍ നിഷ്പക്ഷവും അല്ലെങ്കില്‍ എതിര്‍ പക്ഷവും എന്ന തരത്തിലുള്ള തൊടുന്യായവാദമല്ലേ ഇത്?

പിണറായിയെ അന്ധമായി അനുകൂലിക്കുന്നവര്‍ ഉണ്ടാകാം, അതു പോലെ വി എസ്സിനെ വിഗ്രഹമാക്കി സ്വീകരിക്കുന്നവരും. അത്തരക്കാരെപ്പറ്റി എനിക്ക് ഒന്നും പറയാനില്ല. പക്ഷേ പാര്‍ട്ടിയുടെ നിലപാടിനൊപ്പം നില്‍ക്കുന്നവരെയൊക്കെ ‘പിണറായി ഭക്തര്‍’ എന്ന് ‘സ്റ്റാമ്പ്’ ചെയ്യുന്നത് മറ്റൊരു ‘ബ്രാന്‍ഡ്’ ‘ഭക്തി’ അല്ലേ എന്നു സംശയം തോന്നും എന്നു മാത്രം.

‘കേസിലെ പ്രതി കുറ്റപത്രം അംഗീകരിക്കില്ല എന്നു പറയുന്നതിലെ നിയമ വശം...’ എന്താണോ ആവോ ആ ‘നിയമ വശം’? സാധാരണമായി ഏതു കേസിലും പ്രതി കുറ്റപത്രം അംഗീകരിക്കുന്നില്ല എന്നല്ലാതെ തനിക്കെതിരായ ആരോപണങ്ങള്‍ അംഗീകരിക്കുന്നു എന്നു പറയാറില്ല...! (ലോകം ‘ലൈവ്’ ആയി കണ്ട മുംബൈ ഭീകരാക്രമണത്തെസ്സംബന്ധിച്ച കേസില്‍ പോലും പ്രതി പോലീസിനു കൊടുത്ത കുറ്റസമ്മത മൊഴി പിന്‍‌വലിക്കുകയല്ലേ ചെയ്തത്?) പ്രതി കുറ്റപത്രം അംഗീകരിക്കാത്തതില്‍ ‘കൌശലം’ പ്രയോഗിക്കേണ്ട ‘നിയമവശം‘ എന്താണെന്ന് നിയമവശങ്ങളൊന്നും അറിയാത്തവര്‍ക്ക് നിയമജ്ഞനായ താങ്കള്‍ പറഞ്ഞു തന്നാല്‍ ഉപകാരം!

‘വി എസ് പാര്‍ട്ടി തീരുമാനങ്ങള്‍അംഗീകരിക്കില്ല എന്നാണിദ്ദേഹം ആശിച്ചിരുന്നത്.’ ഹോ...! വിജയന്‍ എന്തൊക്കെയാണ് ആശിക്കുന്നതെന്നു പോലും കൃത്യമായി അറിയാമല്ലോ. ഇത്ര കൃത്യമായി വിജയന്റെ മനസ്സു വായിക്കാനുള്ള താങ്കളുടെ കഴിവ് സി ബി ഐയിലെ വിദഗ്ദ്ധര്‍ ഉപയോഗപ്പെടുത്തേണ്ടതായിരുന്നു. എങ്കില്‍ വിജയനെയും പല ഉദ്യോഗസ്ഥരെയും മുന്‍ മന്ത്രിമാരെയും ഒക്കെ ചോദ്യം ചെയ്ത് കഷ്ടപ്പെടേണ്ടി വരില്ലായിരുന്നു...!

ഭരണഘടനയെ തെറി പറയാത്ത’ സഖാവ് വി എസ് ഇതേ മുഖ്യമന്ത്രിക്കസേരയില്‍ ഇരുന്നപ്പോളല്ലേ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനു മേല്‍ ഗവര്‍ണര്‍ എന്ന കേന്ദ്ര സര്‍ക്കാരിന്റെ ‘റബര്‍ സ്റ്റാമ്പ്’ പദവി തന്നെ ആവശ്യമില്ല എന്ന തരത്തില്‍ ലേഖനമെഴുതിയത്?


വി എസ് മാത്രമല്ല, എത്രയോ ആളുകള്‍ ഇതേ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ഗവര്‍ണ്ണര്‍ മാര്‍ പലപ്പോഴും റബര്‍ സ്റ്റാമ്പായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നു കരുതി എല്ലാ ഗവര്‍ണ്ണര്‍മാരും അങ്ങനെയാവണമെന്നില്ല. ഗവര്‍ണ്ണര്‍ പദവി ഭരണഘടനയില്‍ നിന്നും എടുത്തു കളയാത്തിടത്തോളം അതിനെ ബഹുമാനിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. വി എസ് ഉള്‍പ്പടെ.


'ഗവര്‍ണ്ണര്‍ മാര്‍ പലപ്പോഴും റബര്‍ സ്റ്റാമ്പായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നു കരുതി എല്ലാ ഗവര്‍ണ്ണര്‍മാരും അങ്ങനെയാവണമെന്നില്ല.' എങ്കില്‍ പിന്നെ ഗവര്‍ണര്‍ പദവി തന്നെ ആവശ്യമില്ല എന്ന മുഖ്യമന്ത്രിയായ വി എസ്സിന്റെ നിലപാടിനുള്ള സാധൂകരണം എന്ത്? ഗവര്‍ണര്‍ പദവിയെ ‘ബഹുമാനിക്കാന്‍ ബാധ്യസ്ഥത‘ പ്രകടിപ്പിക്കുന്നത് ആ പദവി തന്നെ കളയണം എന്നു പറഞ്ഞുകൊണ്ടാണോ? ‘എനിക്കു പോലീസ് സംവിധാനത്തെ വലിയ ബഹുമാനമാണ്, പക്ഷേ ഈ പോലീസ് എന്നു പറയുന്നത് ഭരണത്തിലിരിക്കുന്നവരുടെ കളിപ്പാട്ടമാണ്, മര്‍ദനോപകരണമാണ്, വെറും അനാവശ്യ സംവിധാനമാണ്... പോലീസ് ഡിപ്പാര്‍ട്ടുമെന്റ് തന്നെ എടുത്തുകളയണം... എന്നാലും എനിക്കു പോലീസിനെ വലിയ ബഹുമാനമാണ്. അതുകൊണ്ട് പോലീസിന്റെ നടപടികളെ എതിര്‍ക്കാന്‍ എനിക്കു പറ്റില്ല...’ വി എസ് മോഡല്‍ ‘ഭരണഘടനാ വിധേയത്വം’ എപ്പടി...?

‘ഇഷ്ടമില്ലാത്ത തീരുമാനം വരുമ്പോള്‍ റബര്‍ സ്റ്റാമ്പെന്നൊക്കെ വിളിക്കുന്നത് അല്‍പ്പത്തമാണ്.’ അപ്പോള്‍ ‘ഇഷ്ടമില്ലാത്ത തീരുമാന’മൊന്നും വരാത്തപ്പോള്‍ വി എസ് എഴുതിയത്...?
‘ഭരണഘടന നല്‍കുന്ന അധികരമുപയോഗിച്ചാണ്, ഗവര്‍ണ്ണര്‍ തീരുമാനമെടുത്തത്.’ ഒരു ചിന്ന സംശയം. ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 197-ആം വകുപ്പ് പ്രകാരം ആണല്ലോ പ്രോസിക്യൂഷന് അനുമതി തേടിയത്? അതില്‍ പറയുന്നത് ഇപ്രകാരമാണ്:

197. Prosecution of Judges and public servants.

(1) When any person who is or was a Judge or Magistrate or a public servant not removable from his office save by or with the sanction of the Government is accused of any offence alleged to have been committed by him while acting or purporting to act in the discharge of his official duty no court shall take cognizance of such offence except with the previous sanction-

(a) In the case of it person who is employed or, as the case may be, was at the time of commission of the alleged offence employed, in connection with the affairs of the Union, of the Central Government;

(b) In the case of a person who is employed or, as the case may be, was at the time of commission of the alleged offence employed, in connection with the affairs of a State, of the State Government

(Source: Code of Criminal Procedure 1973)

Clause (‌b) വീണ്ടും വായിക്കൂ... ‘of the State Government’ എന്നാണ്, ‘of the State Governor’ എന്നല്ല. ‘സര്‍ക്കാരിന്റെ അനുമതി’യാണ് ആവശ്യം എന്നല്ലേ ഇതിനര്‍ഥം? ഗവര്‍ണര്‍ ഭരണഘടനാപരമായി സര്‍ക്കാരിന്റെ തലവനാണെന്നത് വിസ്മരിക്കുന്നില്ല. എങ്കില്‍പ്പോലും ‘സര്‍ക്കാരിന്റെ അനുമതി’ എന്നു വെച്ചാല്‍ ‘ഗവര്‍ണറുടെ സ്വന്തം ഇഷ്ടപ്രകാരമുള്ള അനുമതി’ എന്നല്ലല്ലോ വിവക്ഷ? (ആയിരുന്നെങ്കില്‍ ‘of the Governor of the State’ എന്നാകുമായിരുന്നില്ലേ വ്യവസ്ഥ?) സ്വന്തം നിലയില്‍ തീരുമാനമെടുക്കാന്‍ ‘ഭരണഘടനാദത്തമായ അധികാരം‘ ഉണ്ടായിരുന്നെങ്കില്‍ സ്വയം അങ്ങു തീരുമാനിച്ചാല്‍ പോരായിരുന്നോ? മന്ത്രിസഭയുടെ തീരുമാനം ഏകപക്ഷീയവും യുക്തിരഹിതവുമാണെങ്കില്‍ ഭരണഘടന നല്‍കുന്ന ‘വിവേചനാധികാരം’ ഉപയോഗിക്കാമെന്നാണല്ലോ ‘വിവേചനാധികാര‘ത്തെസ്സംബന്ധിച്ച് കോടതികള്‍ വിശദീകരിച്ചിട്ടുള്ളത്?

പ്രോസിക്യുഷനു അനുമതി തേടിക്കൊണ്ട് ആദ്യം സി ബി ഐ സമര്‍പ്പിച്ച രേഖകള്‍ അപര്യാപ്തമായതു കൊണ്ടായിരിക്കണമല്ലോ ‘നിഷ്പക്ഷനായ’ ഗവര്‍ണര്‍ സി ബി ഐയില്‍ നിന്ന് കൂടുതല്‍ വിശദീകരണം തേടിയത്? അങ്ങനെയെങ്കില്‍ ലഭ്യമായ രേഖകള്‍ പ്രോസിക്യൂഷന്‍ ആവശ്യത്തെ അംഗീകരിക്കാന്‍ പര്യാപ്തമല്ല എന്ന അഡ്വക്കറ്റ് ജനറലിന്റെ (സര്‍ക്കാരിന്റെയും) നിലപാട് ‘ഏകപക്ഷീയവും യുക്തിരഹിതവും’ എന്നു പറയാനാവുമോ? അങ്ങനെ അല്ലെങ്കില്‍ ‘വിവേചനാധികാര പ്രയോഗം’ ‘റബര്‍‌സ്റ്റാമ്പ്’ പ്രയോഗമാണെന്ന് കരുതുന്നതില്‍ തെറ്റുണ്ടെന്നു പറയാനാവുമോ?

‘ വി എസ് ഇന്നു വരെ ഒരു പാര്‍ട്ടി തീരുമാനങ്ങളും ബാധകമല്ല എന്നു പറഞ്ഞിട്ടില്ല.’ ഒരു തിരുത്തുണ്ട് - പാര്‍ട്ടി തീരുമാനങ്ങള്‍ ബാധകമല്ല എന്ന് നേരിട്ടു പറഞ്ഞിട്ടില്ല. പക്ഷേ അങ്ങനെ ധനിപ്പിക്കുന്ന - പറയാതെ പറയുന്ന - മറ്റു പലതും പറഞ്ഞിട്ടുണ്ട്. (ഒരു സംശയം കൂടി: താങ്കള്‍ തന്നെ നേരത്തെ മറ്റൊരു കമന്റില്‍ പറഞ്ഞു: ‘ഞാന്‍ ചെയ്യുന്നത് പാര്‍ട്ടിയും, മുന്നണിയും ജനങ്ങളും, അംഗീകരിച്ചോളണം എന്നത് ധര്‍ഷ്ട്യം.’ എന്ന്. ‘ഞാന്‍ ചെയ്യുന്നത് പാര്‍ട്ടിയും, മുന്നണിയും ജനങ്ങളും, അംഗീകരിച്ചോളണം’ എന്ന് വിജയനോ അദ്ദേഹത്തെ അനുകൂലിക്കുന്നവരോ പറഞ്ഞിട്ടുണ്ടായിരുന്നോ? അങ്ങനെ പറഞ്ഞതായി തെളിവു വല്ലതും താങ്കളുടെ പക്കലുണ്ടോ? ഇല്ല എങ്കില്‍ വി എസ്സിന്റെ കാര്യത്തില്‍ മാത്രം ‘പറഞ്ഞിട്ടില്ല’ എന്ന അവകാശവാദം എന്തിന്?) (‘ദൈവം’ തെറ്റു ചെയ്തു എന്നു വ്യക്തമായ തെളിവു സഹിതം പറയുമ്പോള്‍ ‘ഭക്തര്‍’ ന്യായീകരിക്കാന്‍ ശ്രമിക്കുന്നത് സ്വാഭാവികം, അല്ലേ കാളിദാസ...?)

എല്ലാ പ്രതികളും ശിക്ഷിക്കപ്പെടണമെന്നില്ല. കുറ്റക്കാരെല്ലാം ശിക്ഷിക്കപ്പെടാറുമില്ല. കോടതിക്ക് കുറ്റക്കാരെന്നു ബോധ്യം ആകുന്നവരെയേ കോടതി ശിക്ഷിക്കൂ.’ ഉറപ്പാണല്ലോ...? അപ്പോള്‍ പിന്നെ ‘പ്രതികള്‍ ശിക്ഷിക്കപ്പെടും’ എന്ന ‘blanket generalization’ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതല്ലേ എന്ന ചോദ്യത്തിനു മറുപടി എവിടെ? സംസ്ഥാനം ഭരിക്കുന്ന, “ഭരണഘടനയോടും നിയമ വ്യവസ്ഥയോടുമൊക്കെ ബഹുമാനവും വിധേയത്വവും“ ഒക്കെ ഉള്ള (അഥവാ ഉണ്ടെന്ന് ‘ഭക്തര്‍’ അവകാശപ്പെടുന്ന) മുഖ്യമന്ത്രി തന്നെ ഒരു വിചാരണയും നടത്താതെ പ്രതികള്‍ കുറ്റക്കാരാണ് എന്ന നിലപാട് എടുക്കുന്നത് ‘ഭരണഘടനാപരമായി’ ഒന്നു ന്യായീകരിക്കാമോ?
kaalidaasan said…
സ്വന്തം നിലയില്‍ തീരുമാനമെടുക്കാന്‍ ‘ഭരണഘടനാദത്തമായ അധികാരം‘ ഉണ്ടായിരുന്നെങ്കില്‍ സ്വയം അങ്ങു തീരുമാനിച്ചാല്‍ പോരായിരുന്നോ?

ആരുടെയും സഹായം ​കൂടതെ ഗവര്‍ണ്ണര്‍ സ്വയം ആണു തീരുമാനിച്ചത്. ഗവര്‍ണര്‍ക്ക് അങ്ങനെ ഒരധികാരമില്ലെങ്കില്‍, പിണറായിയും കാരാറ്റും ഉള്‍പ്പടെയുള്ളവര്‍ വെറും മണ്ടന്‍മാരാണെന്നു പറയേണ്ടി വരും. ഇല്ലാത്ത അധികാരം ഉപയോഗിച്ചാണു ഗവര്‍ണര്‍ തീരുമാനിച്ചതെങ്കില്‍ ആ തീരുമാനം ഒരു കോടതിയിലും നില നില്‍ ക്കുന്നതല്ല. ഗവര്‍ണ്ണറുടെ തീരുമാനം ​ഒരു കോടതിയിലും ചോദ്യം ചെയ്യേണ്ട, എന്ന പാര്‍ട്ടി തീരുമാനത്തില്‍, താങ്കള്‍ ചോദിച്ച ചോദ്യത്തിനുള്ള മറുപടി ഉണ്ട്. കൂടുതല്‍ സംശയമുണ്ടെങ്കില്‍ പാര്‍ട്ടി ഓഫീസില്‍ നിന്നും വ്യക്തത വരുത്തിയാല്‍ നന്നയിരിക്കും.

ഈ വക കാര്യങ്ങളേക്കുറിച്ച് ഒരു വിവരവുമില്ലാത്ത കൊഞ്ഞാണന്‍മാരാണ്, സി ബി ഐ ഉദ്യോഗസ്ഥരെന്നു കരുതുന്ന ബുദ്ധിമാന്‍മാര്‍ക്ക് ഒരു നല്ല നമസ്കാരം.


പാര്‍ട്ടി തീരുമാനങ്ങള്‍ ബാധകമല്ല എന്ന് നേരിട്ടു പറഞ്ഞിട്ടില്ല. പക്ഷേ അങ്ങനെ ധനിപ്പിക്കുന്ന - പറയാതെ പറയുന്ന - മറ്റു പലതും പറഞ്ഞിട്ടുണ്ട്.

പറയാതെ പറയുന്ന പലതും അന്വേഷിച്ചു പോകുന്നതാണ്, താങ്കളുടെ ഒക്കെ പ്രശ്നം. പറയുന്നത് അന്വേഷിക്കുക അത് കേള്‍ക്കുക. അപ്പോള്‍ എല്ലാ പ്രശ്നവും തീരും.

ഞാന്‍ ചെയ്യുന്നത് പാര്‍ട്ടിയും, മുന്നണിയും ജനങ്ങളും, അംഗീകരിച്ചോളണം’ എന്ന് വിജയനോ അദ്ദേഹത്തെ അനുകൂലിക്കുന്നവരോ പറഞ്ഞിട്ടുണ്ടായിരുന്നോ? അങ്ങനെ പറഞ്ഞതായി തെളിവു വല്ലതും താങ്കളുടെ പക്കലുണ്ടോ?

ഉണ്ടല്ലോ.

പിണറായിയുടെ വാക്കുകള്‍ ഇവയാണ്.

പാര്‍ട്ടിയിലുളവരെല്ലാം മാര്‍ ച്ചിലുമുണ്ട്.

മദനിയുമായി സഖ്യമുണ്ടാക്കിയത് അം
ഗീകരിക്കാന്‍ ഇഷ്ടമിലത്തവര്‍ക്ക് പുറത്തു പോകാം.

ജാനതാ ദളിനു മത്സരിക്കാന്‍ സീറ്റു തരില്ല.

പൊന്നാനി സീറ്റു ഞങ്ങള്‍ അങ്ങെടുത്തു.


ഇതൊക്കെ കഴിഞ്ഞ തെരഞ്ഞെടുപ്പിനു മുമ്പ് പിണറായി പറഞ്ഞ വാക്കുകളാണ്. അതെല്ലാം മാധ്യമങ്ങളുടെ തളുകളില്‍ ഇപ്പോഴുമുണ്ട്.

ഇതൊക്കെ വി എസ് കൂടി തീരുമാനിച്ചതാണെന്നു പറയുവാന്‍ തങ്കള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. പക്ഷെ മറ്റുള്ളവര്‍ അത് വിശ്വസിക്കില്ല.


പിന്നെ ‘പ്രതികള്‍ ശിക്ഷിക്കപ്പെടും’ എന്ന ‘blanket generalization ' നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതല്ലേ എന്ന ചോദ്യത്തിനു മറുപടി എവിടെ?

ഇതിന്റെ ഉത്തരം അല്ല എന്നാണ്.

പ്രതികള്‍ ശിക്ഷിക്കപ്പെടും എന്നു പറയുനത് ഒരു നീതിന്യായ വ്യവസ്ഥയേയും വെലുവിളിക്കുന്നതല്ല. അത് നൂറ്റാണ്ടുകളായി മനുഷ്യര്‍ ഉപയോഗിക്കുന്ന ഒരു പ്രയോഗമാണ്. അത് കേട്ട് ഒരു നീതി പീഠവും വെല്ലു വിളിക്കുന്നതായി വ്യാഖ്യാനിക്കില്ല. പ്രതികളെ വിചാരണ ചെയ്തു ശിക്ഷിക്കുക എന്നതാണ്, നീതി ന്യായ വ്യവസ്ഥ കൊണ്ട് ഉദ്ദേശിക്കുന്നത്. അത് വേണമെന്നു പറയുന്നത് നീതി പീഠത്തിന്റെ അന്തസ് ഉയര്‍ത്തിപ്പിടിക്കുന്ന സം ഗതിയാണ്.

പ്രതികള്‍ ശിക്ഷിക്കപ്പെടും എന്നു കേള്‍ ക്കുമ്പോഴേക്കും, പിണറായി വിയര്‍ക്കുന്നു എങ്കില്‍, കുറ്റബോധം കൊണ്ടാണ്. അതിനു വി എസിനെ പുലഭ്യം പറഞ്ഞിട്ടു കാര്യമില്ല. നിരപരാധിയാണെങ്കില്‍ സ്വന്തം ഭാഗം വാദിച്ച് കോടതിയില്‍ അത് തെളിയിക്കുക. അതാണന്തസുള്ളവര്‍ ചെയ്യേണ്ടത്. അല്ലാതെ ശരീര ഭാഷയും, വാക്കുകളുടെ വ്യംഗ്യാര്‍ത്ഥങ്ങളും തേടിപിടിച്ച് ലെനിനിസ്റ്റ് തത്വം ലംഘിച്ചു എന്നൊക്കെ പറഞ്ഞാല്‍ ആളുകള്‍ ചിരിക്കും. ആ മുഴുത്ത ചിരിയാണിപ്പോള്‍ കേരളം മുഴുവന്‍ മുഴങ്ങുന്നത്. കാതുള്ളവര്‍ അത് കേള്‍ക്കുന്നുണ്ട്. കാതു കൊട്ടിയടച്ച് ബധിരത നടിക്കുന്നവര്‍ക്ക് ഇതൊന്നും മനസിലാവില്ല.
'ഗവര്‍ണ്ണറുടെ തീരുമാനം ഒരു കോടതിയിലും ചോദ്യം ചെയ്യേണ്ട, എന്ന പാര്‍ട്ടി തീരുമാനത്തില്‍, താങ്കള്‍ ചോദിച്ച ചോദ്യത്തിനുള്ള മറുപടി ഉണ്ട്.'

ഉണ്ടോ...? തീരുമാനം ചോദ്യം ചെയ്യേണ്ട എന്നു പറഞ്ഞാല്‍ തീരുമാനം ശരിയാണ് എന്നോ അത് അംഗീകരിക്കുന്നു എന്നോ മാത്രമാണ് താങ്കളെപ്പോലെയുള്ളവര്‍ക്ക് അര്‍ഥം തോന്നുന്നത്. അതു താങ്കള്‍ ‘അതിബുദ്ധിമാന്‍’ ആയതുകൊണ്ടാവാം. ഒരു കാര്യത്തെ ചോദ്യം ചെയ്യാതിരിക്കുന്നത് അതിനെ അംഗീകരിക്കലാണ് എന്നാണോ താങ്കളുടെ പക്ഷം? എന്നാല്‍ ഒരു ചെറിയ സംശയം. ലാവലിന്‍ കേസ് ഇപ്പോഴത്തെ നിലയില്‍ എത്തിക്കുന്നതില്‍ സുപ്രധാന പങ്കു വഹിച്ച ആളാണല്ലോ ‘ക്രൈം’ തലവന്‍ നന്ദകുമാര്‍? ഏതാനും ദിവസം മുന്‍പ് ആ മാന്യവ്യവഹാരിയുടെ ഒരു പ്രസ്താവന താങ്കള്‍ പറഞ്ഞ മാധ്യമങ്ങളുടെ താളുകളില്‍ വന്നിരുന്നു - ലാവലിന്‍ കേസ് ഒതുക്കാന്‍ കേന്ദ്ര മന്ത്രിസഭയിലെ അത്യുന്നതര്‍ ഇടപെട്ടു എന്ന്. ആ പ്രസ്താവനയെ ചോദ്യം ചെയ്യുക പോയിട്ട് ഒരു നിഷേധ പ്രസ്താവന പോലും ഇറക്കാന്‍ ആ പറഞ്ഞ അത്യുന്നതരോ അവരുടെ അനുയായികളില്‍ ആരെങ്കിലുമോ തയ്യാറായതായി ഈ ‘മാധ്യമങ്ങള്‍’ ഒന്നും റിപ്പോര്‍ട്ടു ചെയ്തതായി കണ്ടില്ല. ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്യാത്തത് ആ നടപടിയെ അംഗീകരിക്കലാണെങ്കില്‍ നന്ദകുമാറിന്റെ അവകാശവാദത്തെ ആരും ചോദ്യം ചെയ്തില്ല എന്നതുകൊണ്ട്, കേന്ദ്ര മന്ത്രിസഭ ആ ആരോപണം അംഗീകരിക്കുന്നു എന്ന് അര്‍ഥമാകുമോ? (എങ്കില്‍ മന്‍‌മോഹനും ആന്റണിയും ഒക്കെ പ്രതികളാകും, കേസ് തേച്ചുമായ്ച്ചു കളയാന്‍ ശ്രമിച്ചതിന്...!)

‘ഈ വക കാര്യങ്ങളേക്കുറിച്ച് ഒരു വിവരവുമില്ലാത്ത കൊഞ്ഞാണന്‍മാരാണ്, സി ബി ഐ ഉദ്യോഗസ്ഥരെന്നു കരുതുന്ന ബുദ്ധിമാന്‍മാര്‍...’ ഈ വക മാത്രമല്ല, മറ്റു പല വക കാര്യങ്ങളെക്കുറിച്ചും ഒട്ടേറെ ‘വിവരം’ സി ബി ഐയിലെ മഹാരഥന്മാര്‍ക്ക് ഉള്ളതു കൊണ്ടാവണമല്ലോ കേന്ദ്ര സര്‍ക്കാരിന്റെ ആജ്ഞാനുവര്‍ത്തികളായിട്ടാണ് സി ബി ഐ പ്രവര്‍ത്തിക്കുന്നത് എന്ന് സുപ്രീം കോടതി തന്നെ പറഞ്ഞത്?

പാര്‍ട്ടി തീരുമാനങ്ങള്‍ ബാധകമല്ല എന്ന് നേരിട്ടു പറഞ്ഞിട്ടില്ല. പക്ഷേ അങ്ങനെ ധനിപ്പിക്കുന്ന - പറയാതെ പറയുന്ന - മറ്റു പലതും പറഞ്ഞിട്ടുണ്ട്.

പറയാതെ പറയുന്ന പലതും അന്വേഷിച്ചു പോകുന്നതാണ്, താങ്കളുടെ ഒക്കെ പ്രശ്നം. പറയുന്നത് അന്വേഷിക്കുക അത് കേള്‍ക്കുക. അപ്പോള്‍ എല്ലാ പ്രശ്നവും തീരും.


അപ്പോള്‍ അതാണ് കാര്യം...! ‘പറയാതെ പറഞ്ഞുവെക്കുന്ന’ പലതും ‘പ്രശ്ന’മാകുന്നതാണ് പ്രശ്നം. അത് ഒഴിവാക്കാന്‍ അങ്ങനെ പറയുന്നത് ഒന്നും കേട്ടില്ലെന്നു നടിക്കുക, പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ക്കു വിരുദ്ധമായി ആര് എന്തു പറഞ്ഞാലും അതിന്റെയൊക്കെ പിന്നാലെ പോകാതെ പിണറായിയും അനുയായികളും പറയുന്നതില്‍ എന്തെങ്കിലും തകരാറുണ്ടോ എന്നു മാത്രം അന്വേഷിക്കുക. അപ്പോള്‍ ‘വി എസ് ഭക്തരു’ടെ ‘എല്ലാ പ്രശ്നവും തീരും’...!!

പിണറായിയുടെ വാക്കുകള്‍ ഇവയാണ്.

പാര്‍ട്ടിയിലുളവരെല്ലാം മാര്‍ ച്ചിലുമുണ്ട്.

മദനിയുമായി സഖ്യമുണ്ടാക്കിയത് അം
ഗീകരിക്കാന്‍ ഇഷ്ടമിലത്തവര്‍ക്ക് പുറത്തു പോകാം.

ജാനതാ ദളിനു മത്സരിക്കാന്‍ സീറ്റു തരില്ല.

പൊന്നാനി സീറ്റു ഞങ്ങള്‍ അങ്ങെടുത്തു....
'

അതു ശരി... ഇതില്‍ എവിടെയാണ് സുഹൃത്തേ ‘ഞാന്‍ ചെയ്യുന്നത് പാര്‍ട്ടിയും, മുന്നണിയും ജനങ്ങളും, അംഗീകരിച്ചോളണം’ എന്ന് പറഞ്ഞത്...? പിണറായി പറഞ്ഞതായി താങ്കള്‍ പറഞ്ഞ ഈ വാചകങ്ങള്‍ (വാക്കുകള്‍ ഒക്കെ അങ്ങനെ തന്നെയാണോ എന്നത് വേറെ കാര്യം) സ്വന്തം തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതായി എതിരാളികള്‍ക്ക് വേണമെങ്കില്‍ വ്യാഖ്യാനിക്കാം എന്നല്ലേയുള്ളൂ? അതായത്, ‘പറയാതെ പറഞ്ഞു’ എന്നു വേണമെങ്കില്‍ കരുതാം എന്ന്. പക്ഷേ താങ്കളുടെ തന്നെ ‘ഉപദേശം’ അനുസരിച്ച് ‘പറയാതെ പറയുന്ന പലതും അന്വേഷിച്ചു പോകുന്നത്‘ “പ്രശ്ന”മാണല്ലോ...? അപ്പോള്‍ എന്തു ചെയ്യും...? താങ്കളുടെ മഹത്തായ ‘ഉപദേശൌഷധം’ സ്വയം സേവിച്ചാലും വൈദ്യശ്രേഷ്ഠ... ‘പറയാതെ പറയുന്ന പലതും അന്വേഷിച്ചു പോകാതെ’ ‘പറയുന്നത് അന്വേഷിക്കുക അത് കേള്‍ക്കുക. അപ്പോള്‍ എല്ലാ പ്രശ്നവും തീരും.’ അല്ലാതെ പിണറായി (പാര്‍ട്ടിയുടെ നിലപാട് അനുസരിച്ച്) പറയുന്ന കാര്യങ്ങളുടെ വ്യംഗ്യാര്‍ഥം ചികയുകയും വി എസ് പറയാതെ പറയുന്നതിനെയൊക്കെ ‘പറഞ്ഞിട്ടില്ല’ എന്നു പറഞ്ഞ് ഒഴിഞ്ഞുമാറുകയും ചെയ്യുന്ന ‘ഇരട്ടത്താപ്പി’ന് ഔഷധമൊന്നും ലഭ്യമല്ല...!
പ്രതികള്‍ ശിക്ഷിക്കപ്പെടും എന്നു പറയുനത് ഒരു നീതിന്യായ വ്യവസ്ഥയേയും വെലുവിളിക്കുന്നതല്ല. അത് നൂറ്റാണ്ടുകളായി മനുഷ്യര്‍ ഉപയോഗിക്കുന്ന ഒരു പ്രയോഗമാണ്.’ 'നൂറ്റാണ്ടുകളായി ഉപയോഗിക്കുന്നു' എന്നതു കൊണ്ട് അത് ശരിയായിക്കൊള്ളണമെന്നുണ്ടോ? ‘നൂറ്റാണ്ടുകളായി നിലനിന്നിരുന്ന’ ഒരു വിശ്വാസമായിരുന്നു സൂര്യനും ചന്ദ്രനും മറ്റും ഭൂമിയെ ചുറ്റുകയാണ് എന്ന്. ‘നൂറ്റാണ്ടുകളായി പഠിപ്പിച്ചു കൊണ്ടിരുന്ന’താണെന്നു പറഞ്ഞ് അത് ശരിയാണെന്ന് ഇന്ന് ആരെങ്കിലും പറഞ്ഞാല്‍ അംഗീകരിക്കപ്പെടുമോ?

‘കുറ്റവാളികള്‍ ശിക്ഷിക്കപ്പെടും’ എന്നല്ലാതെ കുറ്റവാളികളോ നിരപരാധികളോ എന്ന വിവേചനമില്ലാതെ ‘പ്രതികള്‍ ശിക്ഷിക്കപ്പെടും’ എന്നു പറയുന്നത് സാമാന്യനീതിയുടെ ലംഘനം തന്നെയാണ്. അത് പറയുന്നത് സംസ്ഥാനം ഭരിക്കുന്ന വ്യക്തി തന്നെയാകുമ്പോള്‍ അതിന്റെ ഗൌരവം കൂടും. (വിജയന്‍ നിരപരാധിയാണെന്ന പാര്‍ട്ടിയുടെ വിലയിരുത്തല്‍ തന്നെ കോടതിയലക്ഷ്യമാണ് എന്ന വാദഗതി പോലും ഉയര്‍ന്നിട്ടുണ്ട് എന്ന് ഓര്‍ക്കുക. പ്രതി നിരപരാധിയാണെന്ന് അയാളും അയാളെ അനുകൂലിക്കുന്നവരും പറയുന്നത് ‘വെല്ലുവിളി’യായി ഒരു ‘നീതിപീഠവും വ്യാഖ്യാനിക്കില്ല‘ എങ്കില്‍ കോടതിയലക്ഷ്യ ഹര്‍ജി സ്വീകരിക്കുക പോലും ചെയ്യാതെ തള്ളുമായിരുന്നില്ലേ? ഇനി, പ്രതി നിരപരാധിയാണെന്ന് പ്രതിയും അയാളുടെ അനുയായികളും പറയുന്നത് നീതിന്യായ വ്യവസ്ഥയ്ക്ക് എതിരും പ്രതി കുറ്റവാളിയാണെന്ന് നാടു ഭരിക്കുന്നയാള്‍ തന്നെ പറയുന്നത് നീതിന്യായത്തിനു അനുഗുണവും ആണെന്നാണോ ആവോ?)

‘പ്രതികളെ വിചാരണ ചെയ്തു ശിക്ഷിക്കുക എന്നതാണ്, നീതി ന്യായ വ്യവസ്ഥ കൊണ്ട് ഉദ്ദേശിക്കുന്നത്.’ വീണ്ടും തിരുത്ത് - പ്രതികളെ വിചാരണ ചെയ്തു കുറ്റവാളികളെന്ന് കണ്ടെത്തപ്പെടുന്നവരെ ശിക്ഷിക്കുക എന്നതാണ്, നീതി ന്യായ വ്യവസ്ഥ കൊണ്ട് ഉദ്ദേശിക്കുന്നത്. ‘കുറ്റവാളികള്‍‍’ എന്ന element ഇല്ലാതെ നീതിന്യായ വ്യവസ്ഥയെപ്പറ്റി പറയുന്നതില്‍ അര്‍ഥമില്ല. നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ പ്രശസ്തമായ അടിസ്ഥാന പ്രമാണം - ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്’ - തന്നെ സൂചിപ്പിക്കുന്നത് പ്രതി കുറ്റവാളിയല്ല എങ്കില്‍ ഒരു കാരണവശാലും ശിക്ഷിക്കപ്പെടരുത് എന്നാണല്ലോ? അത് അംഗീകരിക്കാതെ ‘പ്രതികള്‍ ശിക്ഷിക്കപ്പെടണം’ എന്നു പറയുന്നത് ഒരു നീതിപീഠത്തിന്റെയും അന്തസ്സ് ഉയര്‍ത്തില്ല. മറിച്ച്, ‘പ്രതികള്‍ കുറ്റക്കാരാണ്‘ എന്ന മുന്‍‌വിധി ചെലുത്താന്‍ അത് ഇടയാക്കുകയാണു ചെയ്യുക. (കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളില്‍ ഭരണാധികാരികള്‍ അഭിപ്രായപ്രകടനം നടത്തുന്നത് ശരിയല്ല എന്ന് പറയുന്നത് അതുകൊണ്ടാണ്. പലപ്പോഴും ഭരണാധികാരികളുടെ അഭിപ്രായപ്രകടനങ്ങള്‍ കോടതിയെ സ്വാധീനിക്കാനുള്ള ശ്രമമായി ആരോപിക്കപ്പെടുന്നതും ഇതേ ന്യായം അനുസരിച്ചു തന്നെ.)

നിരപരാധിയാണെങ്കില്‍ സ്വന്തം ഭാഗം വാദിച്ച് കോടതിയില്‍ അത് തെളിയിക്കുക’. ഉപദേശം കൊള്ളാം. പക്ഷേ അതിനു മുന്‍പു തന്നെ കുറ്റവാളിയായി മുദ്ര കുത്തി ‘ശിക്ഷിക്കപ്പെടും’ എന്നു വിധിക്കുന്നത് നിരപരാധിത്വം തെളിയിക്കാനുള്ള അവകാശത്തോടുള്ള വെല്ലുവിളിയായി പ്രതിക്ക് തോന്നുന്നെങ്കില്‍ അതില്‍ തെറ്റു പറയാനാവില്ല.

ഇനി അഥവാ താങ്കളുടെ വാദം വാദത്തിനു വേണ്ടി അംഗീകരിച്ചാല്‍ പോലും പ്രതികള്‍ ശിക്ഷിക്കപ്പെടും (കാരണം അവര്‍ കുറ്റക്കാരാണ്) എന്ന് വി എസ് പറയുന്നത് പ്രതികളില്‍ ഒരാളെങ്കിലും കുറ്റക്കാരനല്ല എന്ന പാര്‍ട്ടിയുടെ നിലപാടിനു വിരുദ്ധമാണ് എന്നെങ്കിലും താങ്കള്‍ അംഗീകരിക്കുമോ? അതോ അതിനു പോലും കഴിയാത്ത വിധം ‘ഭക്തിമാര്‍ഗ’ത്തിലാണോ?
Anonymous said…
ലിങ്ക്

ലിങ്ക് 2

അച്ചുതാനന്ദന്റെ ചികിത്സാ വാര്‍ത്ത. പഴയത്.
kaalidaasan said…
തീരുമാനം ചോദ്യം ചെയ്യേണ്ട എന്നു പറഞ്ഞാല്‍ തീരുമാനം ശരിയാണ് എന്നോ അത് അംഗീകരിക്കുന്നു എന്നോ മാത്രമാണ് താങ്കളെപ്പോലെയുള്ളവര്‍ക്ക് അര്‍ഥം തോന്നുന്നത്.

ഒരു തീരുമാനം കോടതിയില്‍ ചോദ്യം ചെയ്യേണ്ട എന്നു പറഞ്ഞാല്‍,
നിയമപരമായി അതിനെ അംഗീകരിക്കുന്നു എന്നാണ്. താങ്കള്‍ പറഞ്ഞ കാര്യത്തിന്, നിയമപരമായ നിലനില്‍പ്പില്ല എന്ന് ഉത്തമബോദ്ധ്യമുണ്ടെങ്കില്‍, അതിനെ കോടതിയില്‍ ചോദ്യം ചെയ്യണം . അതാണ്‌ സാധാരണ ആളുകള്‍ ചെയ്യുക.

ക്രൈം’ തലവന്‍ നന്ദകുമാര്‍ നടത്തുന്ന പ്രസ്താവനകളും, കേരള ഗവര്‍ണ്ണര്‍ എടുത്ത തീരുമാനവും ഒരേ തലത്തില്‍ കാണുന്ന താങ്കളുടെ അതി ബുദ്ധിക്ക്‌ ഒരു നല്ല നമസ്കാരം.

മറ്റു പല വക കാര്യങ്ങളെക്കുറിച്ചും ഒട്ടേറെ ‘വിവരം’ സി ബി ഐയിലെ മഹാരഥന്മാര്‍ക്ക് ഉള്ളതു കൊണ്ടാവണമല്ലോ കേന്ദ്ര സര്‍ക്കാരിന്റെ ആജ്ഞാനുവര്‍ത്തികളായിട്ടാണ് സി ബി ഐ പ്രവര്‍ത്തിക്കുന്നത് എന്ന് സുപ്രീം കോടതി തന്നെ പറഞ്ഞത്?

പിണറായി വിജയനെ വിചാരണ ചെയ്യാന്‍ ആരുടെ അനുവാദം മേടിക്കണമെന്ന നിയമ വ്യവസ്ഥ യേക്കുറിച്ചാണ്, ഞാന്‍ എഴുതിയത്‌.

സുപ്രീം കോടതി പറഞ്ഞത് വേദ വാക്യമാണെങ്കില്‍, അതെ കോടതി വേറൊരു കേസില്‍ പറഞ്ഞത്, ഗവര്‍ണ്ണര്‍ക്ക് വിവേചനാധികാരം ഉപയോഗിച്ചത് തീരുമാനിക്കാമെന്നാണ്.

'നൂറ്റാണ്ടുകളായി ഉപയോഗിക്കുന്നു' എന്നതു കൊണ്ട് അത് ശരിയായിക്കൊള്ളണമെന്നുണ്ടോ? ‘നൂറ്റാണ്ടുകളായി നിലനിന്നിരുന്ന’ ഒരു വിശ്വാസമായിരുന്നു സൂര്യനും ചന്ദ്രനും മറ്റും ഭൂമിയെ ചുറ്റുകയാണ് എന്ന്.


'നൂറ്റാണ്ടുകളായി ഉപയോഗിക്കുന്നു' എന്നതു മറിച്ച് തെളിയിക്കപ്പെടുന്നത് വരെ ശരി തന്നെയാണ്. സൂര്യനും ചന്ദ്രനും മറ്റും ഭൂമിയെ അല്ല ചുറ്റുക എന്ന് തെളിയിച്ചു.

പ്രതികള്‍ ശിക്ഷിക്കപ്പെടും എന്ന് പറയുന്നത് നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതാണെന്ന്, നീതി പീഠത്തിനു തോന്നാത്തിടത്തോളം, അത് ശരി തന്നെയാണ്.

ഉപദേശം കൊള്ളാം. പക്ഷേ അതിനു മുന്‍പു തന്നെ കുറ്റവാളിയായി മുദ്ര കുത്തി ‘ശിക്ഷിക്കപ്പെടും’ എന്നു വിധിക്കുന്നത് നിരപരാധിത്വം തെളിയിക്കാനുള്ള അവകാശത്തോടുള്ള വെല്ലുവിളിയായി പ്രതിക്ക് തോന്നുന്നെങ്കില്‍ അതില്‍ തെറ്റു പറയാനാവില്ല.

താങ്കള്‍ക്ക് എന്ത് തോന്നാനും അവകാശമുണ്ട്. അത് പോലെ പിണറായി വിജയനും സി പി എമ്മിനും അവകാശമുണ്ട്. പക്ഷെ ആ അവകാശങ്ങള്‍ക്ക് നീതി ന്യായവ്യവസ്ഥയില്‍ പ്രസക്തിയില്ല. അവിടെ പ്രസക്തി ഇന്‍ഡ്യന്‍ നിയമവ്യവസ്ഥക്കാണ്.

ഇത്‌ കോടതി മുമ്പാകെയുള്ള ഒരു നിയമ പ്രശ്നമാണ്. അതില്‍ എത്ര പ്രതികള്‍ കുറ്റക്കാരല്ല ഏന്ന് തിരുമാനിക്കേണ്ടത് കോടതിയാണ്, ഏതെങ്കിലും പാര്ട്ടി ഓഫീസിലല്ല. അതിനു ആദ്യം വേണ്ടത്‌ നീതിന്യായ വ്യവസ്ഥയോട് ബഹുമാനമാണ്. അതില്ലാത്തവര്‍ പാര്‍ടി ഓഫീസാണ്, കോടതി എന്ന് കരുതും
Anonymous said…
why VS not rejected alliance with PDP in assemby elections ?

Where was VS when Lavlin contarct signed ?

Why he is not speaking about G karthikeyans link in lavlin contract?

why Jai hind channel & veekshanam daily not become popular because other channels doing their work and they will not allow the populrity of these two .


Pinarayi Vijayan' wife name is Kamala .evideyenkilum kamala enna peru ethenkilum buildinginu kandal athellam pinaray vijayenthanennu stapikkan nadakkunna channelukalum pathrangalum anu naatilullathu'

manoramayudeyum asianettinteyum lakshyam kammunisathe valarthanellennu evidathe sakhakkal mansilakkiyal nallathu.

pinarayi vijayan lavlin kararil sign cheythathu malabar cancer centerinu panam kittumennu karuthiyanu.

kannur jillayil orupadu stapanangal pinarayi mun kye eduthu thudangiyitundu. avide oru padu pavam sakakkal joli cheyyunnundu .

Verum cable tv kasu mathram koduthu naattil oru padu channelukal veettil ethunnundu .evayellaum oro kuthaka muthalali marudethannu naam marannu kooda .

vs neyo pinarayiyeyo ningal nokkanda . pavappettavande ee prastanathe nasippikkan kootu nilkaruthe................

vs neyo pinarayiyeyo kanditu ee partiyil vannavarkku thiruchu pokam . poyi kye adayalathilo thamarayilo abayam prapikku....
ഒരു തീരുമാനം കോടതിയില്‍ ചോദ്യം ചെയ്യേണ്ട എന്നു പറഞ്ഞാല്‍, നിയമപരമായി അതിനെ അംഗീകരിക്കുന്നു എന്നാണ്.

ഒരു കാര്യം (നിയമപരമായോ അല്ലാതെയോ) ‘അംഗീകരിക്കുന്നു’ എന്നു പറഞ്ഞാല്‍ അത് ‘ശരിയാണ്’ എന്ന് അര്‍ഥമുണ്ടോ...? തെറ്റാണെന്ന് തനിക്ക് ഉത്തമ വിശ്വാസമുള്ള കാര്യങ്ങളെയും ചില സാഹചര്യങ്ങളില്‍ അംഗീകരിച്ചെന്നു വരാം. അതു കൊണ്ട് തെറ്റ് തെറ്റല്ലാതാകുന്നില്ല. (എന്റെ വ്യക്തിപരമായ ഒരു അനുഭവം പറയാം. ഇവിടത്തെ വിഷയവുമായി ബന്ധമൊന്നുമില്ലെങ്കിലും ‘അംഗീകരിക്കുന്ന’തും ‘ശരി’യും തമ്മിലുള്ള അന്തരം സൂചിപ്പിക്കാന്‍ മാത്രം. എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത് ക്ലാസ്സില്‍ ഉണ്ടായ ഒരു സംഭവത്തിന്റെ പേരില്‍ ഞാന്‍ അടക്കം നിരപരാധികളായ ഏതാനും കുട്ടികള്‍ യഥാര്‍ഥ തെറ്റുകാരായ ചിലരോടൊപ്പം ശിക്ഷിക്കപ്പെടുകയുണ്ടായി. ഞങ്ങള്‍ക്ക് വേണമെങ്കില്‍ അതിനെ താങ്കള്‍ പറഞ്ഞതു പോലെ “നിയമപരമായി” അംഗീകരിക്കാതെ നടപടിയെ ചോദ്യം ചെയ്യാമായിരുന്നു. പക്ഷേ ഇവിടെ ഈ വാദിക്കുന്ന ഞാന്‍ അടക്കം ആരും അത് ചെയ്തില്ല. എങ്കില്‍ പോലും സംഭവത്തിനു ശേഷം തെറ്റു പറ്റിയത് മനസ്സിലാക്കിയ അദ്ധ്യാപകന്‍ ഞങ്ങളോട് ക്ഷമാപണം നടത്തുകയാണുണ്ടായത്. അന്ന് ആ അദ്ധ്യാപകന്റെ നടപടിയെ ഞങ്ങള്‍ ചോദ്യം ചെയ്യാതെ ‘അംഗീകരിച്ച’(?)തു കൊണ്ട് അദ്ദേഹം ചെയ്തത് തെറ്റല്ലാതായെന്ന് ആരും - അദ്ദേഹം പോലും - പറഞ്ഞില്ല. (ഈ അദ്ധ്യാപകനും ഞാനുമാ‍യി അന്നും ഇന്നും വളരെ അടുത്ത ബന്ധമാണുള്ളത്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ പേരു വെളിപ്പെടുത്താന്‍ എനിക്കു താല്പര്യമില്ല.))

ക്രൈം’ തലവന്‍ നന്ദകുമാര്‍ നടത്തുന്ന പ്രസ്താവനകളും, കേരള ഗവര്‍ണ്ണര്‍ എടുത്ത തീരുമാനവും ഒരേ തലത്തില്‍ കാണുന്ന താങ്കളുടെ അതി ബുദ്ധിക്ക്‌...’ നന്ദകുമാറിന്റെ പ്രസ്താവനയും ഗവര്‍ണറുടെ തീരുമാനവും ‘ഒരേ തലത്തില്‍’ ആണെന്ന് ഞാന്‍ പറഞ്ഞില്ല. തെറ്റായ ഒരു കാര്യത്തെ ആരും ചോദ്യം ചെയ്തില്ല എന്നതു കൊണ്ടു മാത്രം തെറ്റ് തെറ്റല്ലാതാകുന്നില്ല എന്ന് ചൂണ്ടിക്കാട്ടാന്‍ മാത്രമാണ് നന്ദകുമാറിന്റെ കാര്യം ഞാന്‍ ഉദാഹരിച്ചത്.

സുപ്രീം കോടതി പറഞ്ഞത് വേദ വാക്യമാണെങ്കില്‍, അതെ കോടതി വേറൊരു കേസില്‍ പറഞ്ഞത്, ഗവര്‍ണ്ണര്‍ക്ക് വിവേചനാധികാരം ഉപയോഗിച്ചത് തീരുമാനിക്കാമെന്നാണ്.

സുപ്രീം കോടതി പറഞ്ഞത് ‘വേക്യമാണെ‘ന്ന് ഞാന്‍ അവകാശപ്പെട്ടില്ല. ഇന്ത്യന്‍ നിയമ വ്യവസ്ഥയെപ്പറ്റിയും അതിനെ അംഗീകരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും താങ്കള്‍ വാചാലനായതു കൊണ്ട് ആ നിയമവ്യവസ്ഥയുടെ ഏറ്റവും ഉന്നത സ്ഥാപനത്തിന്റെ ഒരു നിരീക്ഷണം സൂചിപ്പിച്ചു എന്നു മാത്രം - പ്രത്യേകിച്ച് അത് ഈ കേസിലും ഉള്‍പ്പെട്ട സി ബി ഐയെക്കുറിച്ചായതു കൊണ്ട്.

പിന്നെ, വിവേചനാധികാരത്തെപ്പറ്റി കോടതി പറഞ്ഞത് മധ്യപ്രദേശ് സര്‍ക്കാരുമായി ബന്ധപ്പെട്ട ഒരു കേസിലാണ്. ആ കേസില്‍ പ്രതിയായ മന്ത്രിക്കെതിരെ അന്വേഷക സംഘത്തിന്റെ കുറ്റാരോപണം മാത്രമല്ല ഉണ്ടായിരുന്നത്, അദ്ദേഹം കുറ്റക്കാരനാണെന്ന് ‘അര്‍ധ ജുഡീഷ്യല്‍‘ പദവിയുള്ള ലോകായുക്ത (ഹൈക്കോടതി ജഡ്ജി) വിധിച്ചിരുന്നതാണ്. അതു മാത്രമല്ല, പ്രസ്തുത മന്ത്രി കൂടി ഉള്‍പ്പെട്ട മന്ത്രിസഭയായിരുന്നു പ്രോസിക്യൂഷന്‍ അനുമതിക്കെതിരെ തീരുമാനമെടുത്തത്. കുറ്റക്കാരനെന്ന് ഒരു അര്‍ധ ജുഡീഷ്യല്‍ സ്ഥാപനം കണ്ടെത്തിയ പ്രതി തന്നെ തനിക്കെതിരെ കേസ് വേണ്ടെന്ന് വിധിയെഴുതിയ സാഹചര്യത്തിലാണ് കോടതി ഇടപെട്ടത്. ആ വിധിയില്‍ പോലും ഗവര്‍ണര്‍ക്ക് ചുമ്മാ തന്നിഷ്ട പ്രകാരം തീരുമാനമെടുക്കമെന്നല്ല പറഞ്ഞത്, മറിച്ച് മന്ത്രിസഭയുടെ തീരുമാനം ഏകപക്ഷീയവും യുക്തിസഹമല്ലാത്തതുമാണെങ്കില്‍ ഗവര്‍ണര്‍ക്ക് വിവേചനാധികാരം ഉപയോഗിക്കാം എന്നാണ്. ലാവലിന്‍ കേസില്‍ പ്രോസിക്യൂഷന്‍ അനുമതി തേടിയ സി ബി ഐ അതിനു വേണ്ടി ഹാജരാക്കിയ രേഖകള്‍ പര്യാപ്തമല്ല എന്ന് സര്‍കാരിനല്ല, ഗവര്‍ണര്‍ക്കു തന്നെ തോന്നി എന്നത് വ്യക്തമാണ്. (അല്ലായിരുന്നെങ്കില്‍ സി ബി ഐ-യോട് ഗവര്‍ണര്‍ വിശദീകരണം തേടുകയില്ലായിരുന്നല്ലോ?) ആ സാഹചര്യത്തില്‍ ‘ലഭ്യമായ രേഖകളുടെ‘ അടിസ്ഥാനത്തില്‍ പ്രോസിക്യൂഷനു അനുമതി നിഷേധിച്ചതല്ലേ യുക്തിസഹമായ തീരുമാനം? കേസിലെ ഒന്നാം സാക്ഷി (അതോ പ്രതി തന്നെയോ?) ആകാന്‍ യോഗ്യതയുള്ള മുന്‍ മന്ത്രി കാര്‍ത്തികേയന്റെ മൊഴി പോലും മറച്ചു വെച്ച് ‘അനുമതി’ തേടിയ സി ബി ഐ നടപടി അംഗീകരിച്ചിരുന്നെങ്കില്‍ അതാണ് ശരിക്കും ‘ഏകപക്ഷീയ’ നടപടി.
'നൂറ്റാണ്ടുകളായി ഉപയോഗിക്കുന്നു' എന്നതു മറിച്ച് തെളിയിക്കപ്പെടുന്നത് വരെ ശരി തന്നെയാണ്.‘ പക്ഷേ ഈ പറഞ്ഞതിനു നിയമപരമായി നിലനില്‍പ്പില്ല. ഏതു കേസിലും പ്രതിയായി ആരോപിക്കപ്പെടുന്ന ആള്‍ കുറ്റവാളിയെന്ന് തെളിയിക്കപ്പെടുന്നതു വരെ നിരപരാധിയാണെന്നാണ്, അല്ലാതെ നിരപരാധിത്വം തെളിയിക്കപ്പെടുന്നതു വരെ കുറ്റവാളിയാണെന്നല്ല കണക്കാക്കപ്പെടുന്നത്.

ഉപദേശം കൊള്ളാം. പക്ഷേ അതിനു മുന്‍പു തന്നെ കുറ്റവാളിയായി മുദ്ര കുത്തി ‘ശിക്ഷിക്കപ്പെടും’ എന്നു വിധിക്കുന്നത് നിരപരാധിത്വം തെളിയിക്കാനുള്ള അവകാശത്തോടുള്ള വെല്ലുവിളിയായി പ്രതിക്ക് തോന്നുന്നെങ്കില്‍ അതില്‍ തെറ്റു പറയാനാവില്ല.

താങ്കള്‍ക്ക് എന്ത് തോന്നാനും അവകാശമുണ്ട്. അത് പോലെ പിണറായി വിജയനും സി പി എമ്മിനും അവകാശമുണ്ട്. പക്ഷെ ആ അവകാശങ്ങള്‍ക്ക് നീതി ന്യായവ്യവസ്ഥയില്‍ പ്രസക്തിയില്ല. അവിടെ പ്രസക്തി ഇന്‍ഡ്യന്‍ നിയമവ്യവസ്ഥക്കാണ്
.

ആ നിയമവ്യവസ്ഥയുടെ കാര്യം തന്നെയാണ് പറഞ്ഞത്. പ്രതി കുറ്റക്കാരനെന്ന് നിയമവ്യവസ്ഥ വിധിയെഴുതും പുന്‍പേ അയാള്‍ ശിക്ഷിക്കപ്പെടും എന്നു പറയുന്നത് നിയമവ്യവസ്ഥയെ കൊഞ്ഞനം കുത്തുന്ന പരിപാടിയാണ്. ‘പ്രതി ശിക്ഷിക്കപ്പെടും’ എന്ന്‍ ‘unconditional’ ആയി പറഞ്ഞാല്‍ അതിനര്‍ഥം ‘സത്യം എന്തു തന്നെയായാലും - പ്രതി നിരപരാധിയാണെങ്കില്‍ പോലും - അയാള്‍ ശിക്ഷിക്കപ്പെടും’ എന്നാണ്. നിരപരാധിയെ ഒരു കാരണവശാലും ശിക്ഷിക്കാന്‍ അനുവദിക്കാത്ത നിയമവ്യവസ്ഥയെ താന്‍ അംഗീകരിക്കുന്നില്ല എന്നു പറയുന്നതിനു തുല്യമാണത്. അല്ലെങ്കില്‍ ‘(പ്രതികള്‍) കുറ്റക്കാരാണെങ്കില്‍ ശിക്ഷിക്കപ്പെടും’ എന്നാണ് പറയേണ്ടിയിരുന്നത്. (കേസിലെ വാദിക്ക് തന്റെ ഉത്തമ വിശ്വാസത്തില്‍ അധിഷ്ഠിതമായി (വാദത്തിനു വേണ്ടി) പ്രതി ശിക്ഷിക്കപ്പെടും എന്ന് പറയുന്നത് മനസ്സിലാക്കാം. കാരണം, പ്രതി കുറ്റക്കാരനാണ് എന്ന് വാദിക്ക് ഉറപ്പുള്ളതു കൊണ്ടാണല്ലോ കേസ് നടത്തുന്നത്? ഇടമലയാര്‍ - ബ്രഹ്മപുരം കേസുകളില്‍ വി എസും ലാവലിന്‍ കേസില്‍ സി ബി ഐ-യും പറയുന്നത് ഈ തരത്തിലാണ്.)

ഇത്‌ കോടതി മുമ്പാകെയുള്ള ഒരു നിയമ പ്രശ്നമാണ്. അതില്‍ എത്ര പ്രതികള്‍ കുറ്റക്കാരല്ല ഏന്ന് തിരുമാനിക്കേണ്ടത് കോടതിയാണ്, ഏതെങ്കിലും പാര്ട്ടി ഓഫീസിലല്ല. അതിനു ആദ്യം വേണ്ടത്‌ നീതിന്യായ വ്യവസ്ഥയോട് ബഹുമാനമാണ്.‘എത്ര പ്രതികള്‍ കുറ്റക്കാരല്ല’ എന്നു മാത്രമല്ല, പ്രതികള്‍ കുറ്റക്കാരാണോ, ശിക്ഷിക്കപ്പെടേണ്ടതാണോ എന്നും തീരുമാനിക്കേണ്ടത് കോടതിയാണ്, അല്ലാതെ മുഖ്യമന്ത്രിയല്ല. ‘നീതിന്യായ വ്യവസ്ഥയോട് ബഹുമാനം’ പ്രതികള്‍ക്കു മാത്രം മതിയോ? മുഖ്യമന്ത്രിക്കു വേണ്ടേ? ‘പ്രതികള്‍ ശിക്ഷിക്കപ്പെടുമോ’ എന്നു ചോദിച്ചാല്‍ ‘നീതിന്യായ വ്യവസ്ഥയോട് ബഹുമാനം’ ഉള്ള മുഖ്യമന്ത്രി പറയേണ്ടത് ‘പ്രതികള്‍ കുറ്റക്കാരാണെങ്കില്‍ ശിക്ഷിക്കപ്പെടും’ എന്നാണ്. അല്ലെങ്കില്‍ ‘അതു (ശിക്ഷിക്കപ്പെടുമോ എന്നത്) തീരുമാനിക്കേണ്ടത് കോടതിയാണ്’ എന്ന്. (ഈ രണ്ടാമത്തെ ‘ഓപ്‌ഷന്‍’ സ്വീകരിച്ചിരുന്നെങ്കില്‍ അത് വിജയനെ ന്യായീകരിക്കുന്നതല്ലെങ്കില്‍ പോലും കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ മുഖ്യമന്ത്രി എന്ന നിലയില്‍ അഭിപ്രായം പറയുന്നത് ശരിയല്ല എന്ന ന്യായമനുസരിച്ച് കുറച്ചു കൂടി സ്വീകാര്യത ഉണ്ടാകുമായിരുന്നു, ‘പ്രതികള്‍ ശിക്ഷിക്കപ്പെടും’ എന്ന ഏകപക്ഷീയ വിധിയേക്കാള്‍. (താന്‍‍ നേരത്തെ പറഞ്ഞ ‘blanket generalization’ അബദ്ധമായിപ്പോയെന്ന് തോന്നിയതു കൊണ്ടാവണമല്ലോ വി എസ് ആ പ്രസ്താവന പിന്നീട് തിരുത്തിയത്?)

ഇനി, നിയമപരമായ ശരിയും തെറ്റും ഒന്നും നോക്കാതെ ആലോചിച്ചാല്‍ തന്നെ, ‘പ്രതി(കള്‍) ശിക്ഷിക്കപ്പെടും’ എന്നു പറയുന്നത് പ്രതി നിരപരാധിയാണ് എന്ന പാര്‍ട്ടിയുടെ നിലപാടിനു വിരുദ്ധമാണ് എന്ന വസ്തുത പല തവണ ചൂണ്ടിക്കാട്ടിയിട്ടും അംഗീകരിക്കാന്‍ താങ്കള്‍ തയ്യാറാകാത്തത് വെറും ‘ഭക്തി’ കൊണ്ടോ അതോ അതിനേക്കാള്‍ കടുത്ത വല്ല പ്രശ്നവും ഉണ്ടോ? പല വിഷയങ്ങളിലും പാര്‍ട്ടിയുടെ നിലപാടുകള്‍ക്കു വിരുദ്ധമായി തുടര്‍ച്ചയായി നിലകൊള്ളുന്ന അംഗത്തിനെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ കമ്യൂണിസവും മാര്‍ക്സിസവും ലെനിനിസവും ഒന്നും പഠിക്കേണ്ട കാര്യമില്ല. ഈ വക കാര്യങ്ങളൊന്നും ഏഴയലത്തുകൂടി പോയിട്ടില്ലാത്ത സംഘടനകളില്‍ പോലും - അച്ചടക്കം എന്ന concept നിലനില്‍ക്കുന്ന ഏതു സംവിധാനത്തിലും - ഇത്തരം നടപടികള്‍ എടുക്കേണ്ടിവരും.
saju john said…
Please read :

tappulathif.blogspot.com
saju john said…
100.............
100.............
100.............
100.............
100.............
Pongummoodan said…
ആദ്യ കമന്റും നൂറാമത് കമന്റും മൊട്ടേട്ടന്റെ വക. ഭാഗ്യവാനേ!!...

:) :)
kaalidaasan said…
ഒരു കാര്യം (നിയമപരമായോ അല്ലാതെയോ) ‘അംഗീകരിക്കുന്നു’ എന്നു പറഞ്ഞാല്‍ അത് ‘ശരിയാണ്’ എന്ന് അര്‍ഥമുണ്ടോ...?

നിയമത്തിന്റെ മുന്നില്‍ അത് ശരിയാണ്. അതുകൊണ്ടാണത് അംഗീകരിക്കുന്നത്



എങ്കില്‍ പോലും സംഭവത്തിനു ശേഷം തെറ്റു പറ്റിയത് മനസ്സിലാക്കിയ അദ്ധ്യാപകന്‍ ഞങ്ങളോട് ക്ഷമാപണം നടത്തുകയാണുണ്ടായത്.

താങ്കള്‍ ആ അധ്യാപകനെ തെറി പറഞ്ഞു നടന്നോ? പോട പുല്ലേ എന്നാക്രോശിച്ചോ? ഇല്ലല്ലോ. അതിന്റെ കരണം എന്താണെന്നാലോചിച്ചാല്‍ ഇപ്പോള്‍ പിണറായിയും കൂട്ടരും നടത്തുന്ന വൃത്തികേട് മനസിലാകും

തെറ്റു മനസിലാക്കിയപ്പോഴാണു ക്ഷമാപണം നടത്തിയത്. അതു പോലെ ഗവര്‍ണ്ണറോ കോടതിയോ തെറ്റു മനസിലക്കുമ്പോള്‍ ക്ഷമാപണം നടത്തിയേക്കാം. അതിനുള്ള വഴി കോടതിയെ ശരി ബോദ്ധ്യപ്പെടുത്തുകയാണ്.

തെറ്റായ ഒരു കാര്യത്തെ ആരും ചോദ്യം ചെയ്തില്ല എന്നതു കൊണ്ടു മാത്രം തെറ്റ് തെറ്റല്ലാതാകുന്നില്ല എന്ന് ചൂണ്ടിക്കാട്ടാന്‍ മാത്രമാണ് നന്ദകുമാറിന്റെ കാര്യം ഞാന്‍ ഉദാഹരിച്ചത്.

നന്ദകുമര്‍ പറഞ്ഞത് തെറ്റോ ശരിയോ എന്ന് താങ്കള്‍ക്ക് എങ്ങനെ മാനസിലായി? അത് ശരിയാകാം തെറ്റാകാം. അതു ഗവര്‍ണ്ണര്‍ ഭരണഘടന നല്‍കുന്ന അധികാരം ഉപയോഗിച്ചെടുത്ത ഒരു തീരുമാനവുമായി ബന്ധമില്ല. ഗവര്‍ണ്ണരുടെ നടപടി തെറ്റാണെന്ന് ബോധ്യമുണ്ടെങ്കില്‍, അതിനെ കോടതിയില്‍ ചോദ്യം ചെയ്യുകയാണു സാധാരണ ആളുകള്‍ ചെയ്യുന്നത്. നന്ദകുമാര്‍ പറയുന്നത് മാറ്റര്‍ക്കും അത്ര ഗൌരവമുള്ളതായി തോന്നിയില്ല. ഏത് മന്ത്രിയാണിടപെട്ടതെന്നു പറഞ്ഞാല്‍ അദ്ദേഹം പ്രതികരിച്ചേക്കും .

ആ കേസില്‍ പ്രതിയായ മന്ത്രിക്കെതിരെ അന്വേഷക സംഘത്തിന്റെ കുറ്റാരോപണം മാത്രമല്ല ഉണ്ടായിരുന്നത്, അദ്ദേഹം കുറ്റക്കാരനാണെന്ന് ‘അര്‍ധ ജുഡീഷ്യല്‍‘ പദവിയുള്ള ലോകായുക്ത (ഹൈക്കോടതി ജഡ്ജി) വിധിച്ചിരുന്നതാണ്.

കേസു വയിച്ചു നോക്കിയാല്‍ ഈ അഭിപ്രായം തെറ്റാണെന്നു മനസിലാകും.


എത്ര പ്രതികള്‍ കുറ്റക്കാരല്ല’ എന്നു മാത്രമല്ല, പ്രതികള്‍ കുറ്റക്കാരാണോ, ശിക്ഷിക്കപ്പെടേണ്ടതാണോ എന്നും തീരുമാനിക്കേണ്ടത് കോടതിയാണ്, അല്ലാതെ മുഖ്യമന്ത്രിയല്ല.


മുഖ്യമന്ത്രി അങ്ങനെ തീരുമാനിച്ചിട്ടില്ലല്ലോ. അങ്ങനെ തീരുമാനിച്ചിരുന്നെങ്കില്‍ പിണറായി ഇപ്പോള്‍ ജയിലില്‍ പോകുമായിരുന്നല്ലോ.


പ്രതി നിരപരാധിയാണ് എന്ന പാര്‍ട്ടിയുടെ നിലപാടിനു വിരുദ്ധമാണ് എന്ന വസ്തുത പല തവണ ചൂണ്ടിക്കാട്ടിയിട്ടും അംഗീകരിക്കാന്‍ താങ്കള്‍ തയ്യാറാകാത്തത്

പ്രതി നിരപരാധിയാണെന്നു തീരുമാനിക്കാന്‍ ഇന്‍ഡ്യന്‍ ഭരണഘടന ഒരു പാര്‍ട്ടിയേയും ചുമതലപ്പെടുത്തിയിട്ടില്ല. അതിനെ അംഗീകരിക്കേണ്ട ബാധ്യത എനിക്കില്ല. ഇന്‍ഡ്യന്‍ ഭരണഘടന പാര്‍ട്ടിക്ക് അങ്ങനെ ഒരു അധികാരം നല്‍ കുമ്പോള്‍ ഞാന്‍ അംഗീകരിച്ചോളാം.

പല വിഷയങ്ങളിലും പാര്‍ട്ടിയുടെ നിലപാടുകള്‍ക്കു വിരുദ്ധമായി തുടര്‍ച്ചയായി നിലകൊള്ളുന്ന അംഗത്തിനെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ കമ്യൂണിസവും മാര്‍ക്സിസവും ലെനിനിസവും ഒന്നും പഠിക്കേണ്ട കാര്യമില്ല.

പാര്‍ട്ടി നിലപാട് തെറ്റാണെങ്കില്‍ അത് ചൂണ്ടിക്കാട്ടേണ്ട കടമ, പാര്‍ട്ടി നേതാവിനുണ്ട്. അതേ വി എസും ചെയ്തുള്ളു. നടപടിയെടുക്കും എന്നറിഞ്ഞുകൊണ്ടു തന്നെയാണത് ചെയ്തതും . ഇതുവരെ പാര്‍ട്ടിക്കു പുറത്തു ചര്‍ച്ച ചെയ്തത്, പാര്‍ട്ടിക്കുള്ളില്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. അതൊഴിവക്കന്‍ പിണറായി പരമാവധി ശ്രമിച്ചു.
This comment has been removed by the author.
This comment has been removed by the author.
'നിയമത്തിന്റെ മുന്നില്‍ അത് ശരിയാണ്. അതുകൊണ്ടാണത് അംഗീകരിക്കുന്നത്'

‘നിയമത്തിന്റെ മുന്‍പില്‍ ശരിയായതു കൊണ്ടാണ് അംഗീകരിക്കുന്നത്’‘ (അല്ല, അംഗീകരിച്ചോ?) എന്നു ആരാണു പറഞ്ഞത്? പാര്‍ട്ടി അങ്ങനെ തീരുമാനിച്ചെങ്കില്‍ അതിന്റെ കാരണം താങ്കളെ അറിയിച്ചിട്ടുണ്ടോ? അതോ അങ്ങനെ തീരുമാനിച്ച കമ്മിറ്റിയില്‍ താങ്കളും പങ്കെടുത്തിരുന്നോ? അതോ ‘എതിര്‍ക്കുന്നില്ല’ എന്നു കേട്ടപാടെ താങ്കള്‍ സ്വയം തീരുമാനിച്ചോ അങ്ങനെയൊക്കെ ആണെന്ന്?

താങ്കള്‍ ആ അധ്യാപകനെ തെറി പറഞ്ഞു നടന്നോ? പോട പുല്ലേ എന്നാക്രോശിച്ചോ? ഇല്ലല്ലോ. അതിന്റെ കരണം എന്താണെന്നാലോചിച്ചാല്‍ ഇപ്പോള്‍ പിണറായിയും കൂട്ടരും നടത്തുന്ന വൃത്തികേട് മനസിലാകും.

അതിന്റെ കാരണം ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അദ്ദേഹത്തോട് സ്നേഹവും ബഹുമാനവും ഉണ്ടായിരുന്നു എന്നതു തന്നെ. (അങ്ങനെ ഉണ്ടായിക്കൊള്ളണം എന്ന് നിയമമൊന്നും ഇല്ലല്ലോ.)

ഗവര്‍ണറോട് അത്തരമൊരു അടുപ്പം തോന്നാത്തവരില്‍ ചിലര്‍ ഗവര്‍ണര്‍ ചെയ്തത് തെറ്റാണെന്നു തോന്നിയാല്‍ ചിലപ്പോള്‍ തങ്ങള്‍ക്ക് തോന്നിയ വിധം പ്രതികരിച്ചെന്നു വരും. (ഗവര്‍ണര്‍ എന്ന സ്ഥാനം തന്നെ ബഹുമാനിക്കപ്പെടേണ്ടതല്ല, ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനു മേല്‍ അനാവശ്യ അധികാരം ചെലുത്തുന്ന, അനാവശ്യമായ, എടുത്തുകളയേണ്ട പദവിയാണെന്ന് സംസ്ഥാന ഭരണത്തലവന്‍ തന്നെ പറയുമ്പോള്‍ മറ്റുള്ളവര്‍ക്ക് ആ ഗവര്‍ണറോട് ബഹുമാനം തോന്നിയെങ്കിലേ അത്ഭുതമുള്ളൂ...!) വല്ലവരും പ്രതികരിച്ചോ ഇല്ലയോ എന്നതല്ല, തീരുമാനത്തെ എതിര്‍ക്കാതിരുന്നതു കൊണ്ട് അത് ‘ശരിയാണ്’ എന്ന് അര്‍ഥമില്ല എന്നു ചൂണ്ടിക്കാട്ടാനാണ് ഞാന്‍ ആ സംഭവത്തെപ്പറ്റി പറഞ്ഞത്.

തെറ്റായ ഒരു കാര്യത്തെ ആരും ചോദ്യം ചെയ്തില്ല എന്നതു കൊണ്ടു മാത്രം തെറ്റ് തെറ്റല്ലാതാകുന്നില്ല എന്ന് ചൂണ്ടിക്കാട്ടാന്‍ മാത്രമാണ് നന്ദകുമാറിന്റെ കാര്യം ഞാന്‍ ഉദാഹരിച്ചത്.

നന്ദകുമര്‍ പറഞ്ഞത് തെറ്റോ ശരിയോ എന്ന് താങ്കള്‍ക്ക് എങ്ങനെ മാനസിലായി? അത് ശരിയാകാം തെറ്റാകാം.


നന്ദകുമാര്‍ ആരോപണം ഉന്നയിച്ചതല്ലാതെ താന്‍ പറഞ്ഞത് ശരിയാണെന്ന് സൂചിപ്പിക്കുന്ന യാതൊരു തെളിവും ചൂണ്ടിക്കാട്ടിയിട്ടില്ല, വാദത്തിനു വേണ്ടി പോലും. ആരോപണം ഉന്നയിച്ച ആള്‍ പോലും ഒരു തെളിവും കാണിക്കാതിരുന്നതു കൊണ്ട് ശരിയായിരിക്കാന്‍ സാധ്യതയില്ല എന്ന് അനുമാനിച്ചെന്നേ ഉള്ളൂ. താങ്കളുടെ തന്നെ വാക്കുകളില്‍ ‘അത്ര ഗൌരവമുള്ളതായി തോന്നിയില്ല’. (മറിച്ച് ശരിയാണെങ്കില്‍ ഗുരുതരമായ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാവുന്ന ആരോപണമാണത്.)

ഏത് മന്ത്രിയാണിടപെട്ടതെന്നു പറഞ്ഞാല്‍ അദ്ദേഹം പ്രതികരിച്ചേക്കും.

പക്ഷേ ആന്റണ്‍ജി ഒരു വാക്കെങ്കിലും പ്രതികരിച്ചതായി ഇതു വരെ കേട്ടിട്ടില്ല.

ആ കേസില്‍ പ്രതിയായ മന്ത്രിക്കെതിരെ അന്വേഷക സംഘത്തിന്റെ കുറ്റാരോപണം മാത്രമല്ല ഉണ്ടായിരുന്നത്, അദ്ദേഹം കുറ്റക്കാരനാണെന്ന് ‘അര്‍ധ ജുഡീഷ്യല്‍‘ പദവിയുള്ള ലോകായുക്ത (ഹൈക്കോടതി ജഡ്ജി) വിധിച്ചിരുന്നതാണ്.

കേസു വയിച്ചു നോക്കിയാല്‍ ഈ അഭിപ്രായം തെറ്റാണെന്നു മനസിലാകും.


എവിടെയാണ് വായിക്കേണ്ടത് എന്നു കൂടി പറഞ്ഞു തന്നാല്‍ നന്നായിരിക്കും...! (നന്ദകുമാരന്റെ പുസ്തകത്തിലാണോ?)
എത്ര പ്രതികള്‍ കുറ്റക്കാരല്ല’ എന്നു മാത്രമല്ല, പ്രതികള്‍ കുറ്റക്കാരാണോ, ശിക്ഷിക്കപ്പെടേണ്ടതാണോ എന്നും തീരുമാനിക്കേണ്ടത് കോടതിയാണ്, അല്ലാതെ മുഖ്യമന്ത്രിയല്ല.

മുഖ്യമന്ത്രി അങ്ങനെ തീരുമാനിച്ചിട്ടില്ലല്ലോ.


അങ്ങനെയല്ലെങ്കില്‍ പിന്നെ ‘പ്രതികള്‍ ശിക്ഷിക്കപ്പെടും‘ എന്നു പറഞ്ഞത് എന്തടിസ്ഥാനത്തിലാണ്? ‘കുറ്റക്കാരെന്ന് (കോടതി) തീരുമാനിച്ചില്ലെങ്കില്‍ പോലും ശിക്ഷിക്കപ്പെടും‘ എന്നാണോ ആ പറഞ്ഞതിന്റെ അര്‍ഥം? എന്നാല്‍ പിന്നെ കോടതി എന്ന സംവിധാനമേ ആവശ്യമില്ലല്ലോ? (ഗവര്‍ണര്‍ പദവി പോലെ, കോടതിയും ആവശ്യമില്ല, കോടതി എന്തു കണ്ടെത്തിയാലും ഇല്ലെങ്കിലും പ്രതികള്‍ ശിക്ഷിക്കപ്പെടും...! എന്തൊരു നീതിബോധം...!)

പ്രതി നിരപരാധിയാണെന്നു തീരുമാനിക്കാന്‍ ഇന്‍ഡ്യന്‍ ഭരണഘടന ഒരു പാര്‍ട്ടിയേയും ചുമതലപ്പെടുത്തിയിട്ടില്ല. വിചാരണയില്‍ തെളിയുന്നത് എന്തായാലും 'പ്രതി(കള്‍) ശിക്ഷിക്കപ്പെടും‘ എന്നു ‘വിധിക്കാന്‍' മുഖ്യമന്ത്രിയെ ഭരണഘടന ചുമതലപ്പെടുത്തിയിട്ടുണ്ടോ ആവോ? ‘കുറ്റം സംശയാതീതമായി തെളിയിക്കപ്പെടുന്നതു വരെ ആരോപിതനായ വ്യക്തി(പ്രതി)യെ നിരപരാധിയായി കണക്കാക്കണം എന്ന തത്വമാണ് ഞാന്‍ അംഗീകരിക്കുന്നത്. പാര്‍ട്ടി അംഗമായ ഒരാള്‍ നിരപരാധിയാണെന്നോ മറിച്ചോ വിലയിരുത്താന്‍ പാര്‍ട്ടിയെ ആരും ‘അധികാരപ്പെടു’ത്തേണ്ട കാര്യമില്ല. (കാരണം ആ വിലയിരുത്തലിന് നിയമപരമായ പ്രത്യാഘാതങ്ങളൊന്നുമില്ല. പാര്‍ട്ടിക്കുള്ളില്‍ മാത്രമേ അതിനു വിലയുള്ളൂ.) മറിച്ച് ‘പ്രതി ശിക്ഷിക്കപ്പെടും’ എന്നു പറയുമ്പോള്‍ അവിടെ നിയമവശം - (കോടതിയാല്‍) ശിക്ഷിക്കപ്പെടുക എന്നത് - കടന്നു വരുന്നു. അതു പറയാന്‍ മുഖ്യമന്ത്രിക്കല്ല, പ്രസിഡന്റിനു പോലും അധികാരമില്ല. എന്തിന്, ശിക്ഷ വിധിക്കാന്‍ അധികാരപ്പെട്ട കോടതിക്കു പോലും വിചാരണ തുടങ്ങുന്നതിനു മുന്‍പ് അതു പറയാന്‍ അധികാരമില്ല.

പല വിഷയങ്ങളിലും പാര്‍ട്ടിയുടെ നിലപാടുകള്‍ക്കു വിരുദ്ധമായി തുടര്‍ച്ചയായി നിലകൊള്ളുന്ന അംഗത്തിനെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ കമ്യൂണിസവും മാര്‍ക്സിസവും ലെനിനിസവും ഒന്നും പഠിക്കേണ്ട കാര്യമില്ല.

പാര്‍ട്ടി നിലപാട് തെറ്റാണെങ്കില്‍ അത് ചൂണ്ടിക്കാട്ടേണ്ട കടമ, പാര്‍ട്ടി നേതാവിനുണ്ട്. അതേ വി എസും ചെയ്തുള്ളു.


പാര്‍ട്ടി നിലപാട് തെറ്റാണെന്ന് അഭിപ്രായമുണ്ടെങ്കില്‍ അത് ചൂണ്ടിക്കാട്ടേണ്ട കടമ നിര്‍വഹിക്കേണ്ടത് പാര്‍ട്ടിക്കുള്ളിലാണ്, അല്ലാതെ പരസ്യ പ്രസ്താവനകളിലൂടെയല്ല. പാര്‍ട്ടി നിലപാട് തെറ്റാണെന്ന് പരസ്യമായി പറയുമ്പോള്‍ അതിനര്‍ഥം പാര്‍ട്ടി നിലപാട് തനിക്കു ബാധകമല്ല അഥവാ‍ താന്‍ പറയുന്നതു മാത്രമാണ് ശരി, അത് അംഗീകരിച്ചുകൊള്ളണം എന്നാണ്. അത്തരം നിലപാട് അംഗീകരിക്കാന്‍ ഒരു പാര്‍ട്ടിയും തയ്യാറാകില്ല. മാര്‍ക്സിസം ഇങ്ങനെയാണ്, ലെനിനിസം അങ്ങനെയാണ് എന്നൊന്നും അറിയാത്തവര്‍ പോലും അതു മനസ്സിലാക്കും - ‘പാര്‍ട്ടി വിരുദ്ധ ഭക്തര്‍‍’ ഒഴികെ.
kaalidaasan said…
നിയമത്തിന്റെ മുന്‍പില്‍ ശരിയായതു കൊണ്ടാണ് അംഗീകരിക്കുന്നത്’‘ (അല്ല, അംഗീകരിച്ചോ?) എന്നു ആരാണു പറഞ്ഞത്?

ഗവര്‍ണ്ണര്‍ക്ക് സ്വതന്ത്രമായ തീരുമാനം ​ചില കാര്യങ്ങളിലെടുക്കാമെന്നാണു ഭരണഘടന പറയുന്നത്. അത് സുപ്രീം കോടതി വരെ ശരിവച്ചിട്ടുമുണ്ട്. അതാണു നിയമത്തിന്റെ മുന്നിലെ ശരി.

പക്ഷേ ആന്റണ്‍ജി ഒരു വാക്കെങ്കിലും പ്രതികരിച്ചതായി ഇതു വരെ കേട്ടിട്ടില്ല.

അന്റണി ആണെന്നു നന്ദകുമാര്‍ പറയട്ടേ. അപ്പോള്‍ അദ്ദേഹം പ്രതികരിക്കും. നന്ദകുമാര്‍ ഉദ്ദേശിച്ചത് ആന്റണിയാണെന്നു ദേശാഭിമാനിയോ പിണറായിയോ പറയട്ടെ. അപ്പോള്‍ കാണം പ്രതികരണം.

എവിടെയാണ് വായിക്കേണ്ടത് എന്നു കൂടി പറഞ്ഞു തന്നാല്‍ നന്നായിരിക്കും...! (നന്ദകുമാരന്റെ പുസ്തകത്തിലാണോ?)

അല്ലല്ലോ. ദാ ഇവിടെ.

http://archive-marichan.blogspot.com/2009/06/mp-special-police-establishment-v-state.html

പാര്‍ട്ടി നിലപാട് തെറ്റാണെന്ന് അഭിപ്രായമുണ്ടെങ്കില്‍ അത് ചൂണ്ടിക്കാട്ടേണ്ട കടമ നിര്‍വഹിക്കേണ്ടത് പാര്‍ട്ടിക്കുള്ളിലാണ്, അല്ലാതെ പരസ്യ പ്രസ്താവനകളിലൂടെയല്ല.

പാര്‍ട്ടിയേ സംബന്ധിച്ച വിഷയങ്ങളില്‍ പാര്‍ട്ടി നിലപാട് തെറ്റാണെനു പാര്‍ട്ടി വേദികളിലേ പറഞ്ഞിട്ടുള്ളു. സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിക്ക് ഭരണകാര്യങ്ങളില്‍ പാര്‍ട്ടി നിലപാട് തെറ്റാണെങ്കില്‍ അത് പരസ്യമായി പറയുന്നതില്‍ യാതൊരു അപാകതയുമില്ല. ഗവര്‍ണ്ണരുടെ ഒരു തീരുമാനത്തെക്കുറിച്ച് പത്രപ്രവര്‍ത്തകര്‍ ചോദിച്ചാല്‍ പാര്‍ട്ടി വേദികളല്ല അതേക്കുറിച്ച് അഭിപ്രായം പറയേണ്ടത്. ഗവര്‍ണ്ണറുടെ തീരുമാനം മുഖ്യമന്ത്രി അംഗീകരിക്കുന്നതിലും അത് പരസ്യമായി പറയുന്നതിലും സുബോധമുള്ളവര്‍ ഒരപകാതയും കാണില്ല.
This comment has been removed by the author.
എവിടെയാണ് വായിക്കേണ്ടത് എന്നു കൂടി പറഞ്ഞു തന്നാല്‍ നന്നായിരിക്കും...! (നന്ദകുമാരന്റെ പുസ്തകത്തിലാണോ?)

അല്ലല്ലോ. ദാ ഇവിടെ.

http://archive-marichan.blogspot.com/2009/06/mp-special-police-establishment-v-state.html


കേസിന്റെ വിധി വായിക്കാന്‍ സാഹചര്യം ഒരുക്കിത്തന്നതിനു നന്ദി.

ഞാന്‍ എഴുതിയത് ‘ആ കേസില്‍ പ്രതിയായ മന്ത്രിക്കെതിരെ അന്വേഷക സംഘത്തിന്റെ കുറ്റാരോപണം മാത്രമല്ല ഉണ്ടായിരുന്നത്, അദ്ദേഹം കുറ്റക്കാരനാണെന്ന് ‘അര്‍ധ ജുഡീഷ്യല്‍‘ പദവിയുള്ള ലോകായുക്ത (ഹൈക്കോടതി ജഡ്ജി) വിധിച്ചിരുന്നതാണ്‘ എന്നാണ്. താങ്കള്‍ പറഞ്ഞത് ’ കേസു വയിച്ചു നോക്കിയാല്‍ ഈ അഭിപ്രായം തെറ്റാണെന്നു മനസിലാകും‘ എന്നും. ഞാന്‍ എഴുതിയത് (‘അഭിപ്രായം’ അല്ല) തെറ്റാണെന്ന് സൂചിപ്പിക്കുന്ന ഒരു വരി പോലും കേസിന്റെ വിധിയില്‍ ഇല്ല. മറിച്ച്, ആരോപണവിധേയനായ മന്ത്രിക്കെതിരെ ലോകായുക്തയുടെ വിധി ഉണ്ടായിരുന്നു എന്ന വസ്തുത കോടതി വിധിയില്‍ എടുത്തുപറഞ്ഞിട്ടുമുണ്ട്. (third paragraph)

After investigation the Lokayukta submitted a report holding that there were sufficient grounds for prosecuting the two Ministers under Section 13(1)(d) read with Section 13(2) of the Prevention of Corruption Act, 1983 and also for the offences of criminal conspiracy punishable under Section 120-B of the Indian Penal Code.

(‘കുറ്റക്കാരനാണ്’ എന്ന പരാമര്‍ശം ലോകായുക്ത നടത്തിയിട്ടില്ല എന്നതു ശരിയാണ്. എന്നാല്‍ കുറ്റാരോപണം നിലനില്‍ക്കുന്നതാണ് എന്ന - അഥവാ ‘പ്രഥമ ദൃഷ്ട്യാ’ കുറ്റം ഉണ്ട് എന്നാണ് ലോകായുക്തയുടെ കണ്ടെത്തല്‍ എന്നും വ്യക്തമാണ്. ഈ വസ്തുത - വെറും ‘ആരോപണം‘ മാത്രമല്ല, അര്‍ധ ജുഡീഷ്യല്‍ പദവിയുള്ള സ്ഥാപനം പ്രതിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കണ്ടെത്തിയിരുന്നു എന്നത് - ആണ് ഞാന്‍ ഉദ്ദേശിച്ചത്. ‘കുറ്റക്കാരന്‍’ എന്ന് എഴുതിയത് പിശകു പറ്റിയതാണ്. അത് ജുഡീഷ്യറിക്കു മാത്രം വിധിക്കാന്‍ കഴിയുന്നതാണ്.)
വിധിയില്‍ നിന്ന്:

'There are two competing orders; one of the Council of Ministers, another by the Governor, one refusing to grant sanction another granting the same. The Council of Ministers had refused to grant sanction on the premise that there existed no material to show that the Respondent No. 4 in each appeal has committed an offence of conspiracy, whereas the Governor in his order dated 24th September, 1998 was clearly of the view that the materials did disclose their complicity.' (ലാവലിന്‍ കേസിലും ഇതേ സ്ഥിതിവിശേഷം തന്നെ - സി ബി ഐ സര്‍ക്കാരിന് നല്‍കിയതിനു പുറമേ ചില വിവരങ്ങള്‍ കൂടുതലായി ഗവര്‍ണര് ചോദിച്ചു വാങ്ങിയിരുന്നു എന്നതൊഴികെ. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, സര്‍ക്കാരിനെസ്സംബന്ധിച്ചിടത്തോളം 'there existed no material to show' the necessity of prescution even after asking for the same. അതേ സമയം the Governor had asked for & obtained some 'material' (or evidence) to disclose the complicity of the accused. സ്ഥിതിവിശേഷം വ്യത്യസ്തമാണ് എന്ന് വ്യക്തമല്ലേ?)

‘The Lokayukta for the State of Madhya Pradesh admittedly made a detailed inquiry in the matter on a complaint received by him. The inquiry covered a large area, namely, the statutory provisions, the history of the case, Orders dated 11th August, 1995, 24th February 1997 and 5th March, 1997 which were said to have been passed on the teeth of the statutory provisions, the clandestine manner in which the matter was pursued, the notings in the files as also how the accused persons deliberately and knowingly closed their minds and eyes from the realities of the case. The report of the Lokayukta is itself replete with the materials which led him to arrive at the conclusion...’

'The Office of the Lokayukta was held by a former Judge of this Court. It is difficult to assume that the said High Authority would give a report without any material whatsoever. We, however, do not intend to lay down any law in this behalf. Each case may be judged on its own merits. In this case, however, we are satisfied that the Lokayukta made a report upon taking into consideration the materials which were placed or received by him.'

ലോകായുക്ത കേസ് വിശദമായി പരിശോധിച്ച് കണ്ടെത്തിയ വസ്തുതകളും എത്തിച്ചേര്‍ന്ന നിഗമനവും‍ കേസിന്റെ വിധിയില്‍ (മറ്റു പല കേസുകളോടുമൊപ്പം) വ്യക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്ന് ലോകായുക്തയുടെ നടപടിയെയും കണ്ടെത്തലിനെയും കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുള്ളതില്‍ നിന്ന് വ്യക്തമാണ്.
ഗവര്‍ണര്‍ക്ക് വിവേചനാധികാരം ഉപയോഗിക്കാവുന്ന സാഹചര്യങ്ങളെപ്പറ്റി വിധിയില്‍ പല തവണ എടുത്തു പറഞ്ഞിട്ടുള്ളത് ‘where bias is inherent and/or manifest in the advice of the Council of Ministers.’ എന്നാണ്. ഈ കേസില്‍ “ലഭ്യമായ (സി ബി ഐ സമര്‍പ്പിച്ച) രേഖകളുടെ” അടിസ്ഥാനത്തില്‍ തീരുമാനം എടുത്ത സര്‍ക്കാരിന്റെയല്ല, പ്രസ്തുത രേഖകളുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുന്നതിനു പകരം പ്രതിയെ കുടുക്കണം എന്ന ‘മുന്‍‌വിധി’യോടെ കൂടുതല്‍ വിവരങ്ങള്‍ / വിശദീകരണങ്ങള്‍ ചോദിച്ചു വാങ്ങിയ ഗവര്‍ണറുടെ നടപടിയിലാണ് ‘bias is inherent and/or manifest’ എന്നു പറയാം. വിധിയുടെ അവസാന ഭാഗത്ത് വീണ്ടും പറഞ്ഞിരിക്കുന്നത്:

'... a high authority like the Council of Ministers will normally act in a bonafide manner, fairly, honestly and in accordance with law. However, on those rare occasions where on facts the bias becomes apparent and/or the decision of Council of Ministers is shown to be irrational and based on non-consideration of relevant factor, the Governor would be right, on the facts of that case,
to act in his own discretion and grant sanction
'

ലാവലിന്‍ കേസില്‍ 'decision of Council of Ministers is shown to be irrational and based on non-consideration of relevant factor' എന്നല്ല, മറിച്ച് ‘relevant factors’ പലതും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടു പോലും സി ബി ഐ നല്‍കിയിരുന്നില്ല എന്നതല്ലേ വസ്തുത?
ഗവര്‍ണ്ണരുടെ ഒരു തീരുമാനത്തെക്കുറിച്ച് പത്രപ്രവര്‍ത്തകര്‍ ചോദിച്ചാല്‍ പാര്‍ട്ടി വേദികളല്ല അതേക്കുറിച്ച് അഭിപ്രായം പറയേണ്ടത്. ഗവര്‍ണ്ണറുടെ തീരുമാനം മുഖ്യമന്ത്രി അംഗീകരിക്കുന്നതിലും അത് പരസ്യമായി പറയുന്നതിലും സുബോധമുള്ളവര്‍ ഒരപകാതയും കാണില്ല

എഴുതാപ്പുറം വായിക്കാന്‍ പാടുപേടേണ്ടെന്ന് ഞാന്‍ നേരത്തെ പറഞ്ഞതാണ്. ഗവര്‍ണറുടെ തീരുമാനത്തെപ്പറ്റി മുഖ്യമന്ത്രി പറഞ്ഞതിനെതിരെ ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തിന് അഭിപ്രായ പ്രകടനത്തിനു പരിമിതികള്‍ ഉണ്ടാവാം. പക്ഷേ ഈ പരിമിതികള്‍ ഒന്നും നോക്കാതെ ഗവര്‍ണര്‍ പദവിയെത്തന്നെ അനാവശ്യമെന്നും എടുത്തുകളയേണ്ടതെന്നും മറ്റും പറഞ്ഞ ആള്‍ക്ക് ലാവലിന്‍ കേസ് വിഷയം വന്നപ്പോള്‍ ‘ഭരണഘടനാ വിധേയത്വം’ ‘പിടിപെട്ട‘തിലെ യുക്തിരാഹിത്യം ചൂണ്ടിക്കാട്ടിയെന്നു മാത്രം. അതേ സമയം മറ്റു പല കാര്യങ്ങളിലും മുഖ്യമന്ത്രി എന്ന നിലയിലുള്ള ‘ഭരണഘടനാ ബാധ്യത’ ഇല്ലാതെ തന്നെ പാര്‍ട്ടി വേദികളിലല്ലാതെ നടത്തിയ അഭിപ്രായപ്രകടനങ്ങളെപ്പറ്റി താങ്കള്‍ ഒന്നും പറയുന്നുമില്ല. ലാവലിന്‍ കേസില്‍ ‘പ്രതികള്‍ (കുറ്റക്കാരാണെങ്കിലും അല്ലെങ്കിലും) ശിക്ഷിക്കപ്പെടും’ എന്ന പ്രസ്താവന - പാര്‍ട്ടി തലത്തില്‍ മാത്രമല്ല, നിയമപരമായി തന്നെ ചോദ്യം ചെയ്യപ്പെടാവുന്നത് - ഒരു ഉദാഹരണമായി എടുത്തുപറഞ്ഞെന്നേയുള്ളൂ. ‘പ്രതികള്‍ ശിക്ഷിക്കപ്പെടുമോ’ എന്നു പത്രക്കാര്‍ ചോദിച്ചാല്‍ തന്നെ ‘കുറ്റക്കാരാണെങ്കില്‍ ശിക്ഷിക്കപ്പെടും‘ എന്നോ ’അതു തീരുമാനിക്കേണ്ടത് കോടതിയാണ്’‘ എന്നോ ‘കോടതിയുടെ പരിഗണനയിലുള്ള കേസില്‍ അഭിപ്രായം പറയാന്‍ (മുഖ്യമന്ത്രി എന്ന നിലയില്‍) പറ്റില്ല എന്നോ പറഞ്ഞിരുന്നെങ്കില്‍ താങ്കള്‍ പറഞ്ഞതു പോലെ ‘സുബോധമുള്ളവര്‍ ഒരപകാതയും കാണില്ലാ’യിരുന്നു. ആതിനു പകരം പാര്‍ട്ടി നിലപാടിന്റെ കാര്യം പോട്ടെ, കോടതി നടപടിക്രമങ്ങള്‍ പോലും നോക്കേണ്ടതില്ല, ‘പ്രതികള്‍ ശിക്ഷിക്കപ്പെടും’ എന്ന് പറയുന്നതിനെ ‘സുബോധമുള്ളവര്‍’ക്ക് (‘ഭക്തി‘ മൂത്ത് സുബോധം നഷ്ടപ്പെട്ടവരുടെ കാര്യമല്ല...!) അംഗീകരിക്കാനാവില്ല.
നിയമത്തിന്റെ മുന്‍പില്‍ ശരിയായതു കൊണ്ടാണ് അംഗീകരിക്കുന്നത്’‘ (അല്ല, അംഗീകരിച്ചോ?) എന്നു ആരാണു പറഞ്ഞത്?

ഗവര്‍ണ്ണര്‍ക്ക് സ്വതന്ത്രമായ തീരുമാനം ​ചില കാര്യങ്ങളിലെടുക്കാമെന്നാണു ഭരണഘടന പറയുന്നത്. അത് സുപ്രീം കോടതി വരെ ശരിവച്ചിട്ടുമുണ്ട്. അതാണു നിയമത്തിന്റെ മുന്നിലെ ശരി.


നിയമത്തിന്റെ മുന്‍പില്‍ ശരിയോ തെറ്റോ എന്നതല്ല ഇവിടെ ഞാന്‍ പറഞ്ഞത്. ‘നിയമത്തിന്റെ മുന്‍പില്‍ ശരിയായതു കൊണ്ടാണ് അംഗീകരിക്കുന്നത്’’ എന്ന് പറഞ്ഞതിനെതിരെയാണ്. ഇവിടെ ഗവര്‍ണറുടെ തീരുമാനത്തെ പാര്‍ട്ടി ‘അംഗീകരിച്ചി’ട്ടില്ല. ഇനി, ചോദ്യം ചെയ്തില്ല എന്നതു കൊണ്ട് ‘അംഗീകരീച്ചു‘ എന്നു വ്യാഖ്യാനിച്ചാല്‍ തന്നെ, അത് ‘നിയമത്തിന്റെ മുന്‍പില്‍ ശരിയായതു’ കൊണ്ടാണ് എന്ന് അര്‍ഥമില്ല. പാര്‍ട്ടി അങ്ങനെ പറഞ്ഞിട്ടുമില്ല. അതുകൊണ്ടു തന്നെ ‘ശരിയായതു കൊണ്ടാണ് അംഗീകരിക്കുന്നത്’ എന്ന വാദം തെറ്റാണ് എന്നാണ് ഞാന്‍ പറഞ്ഞത്.
പക്ഷേ ആന്റണ്‍ജി ഒരു വാക്കെങ്കിലും പ്രതികരിച്ചതായി ഇതു വരെ കേട്ടിട്ടില്ല.

അന്റണി ആണെന്നു നന്ദകുമാര്‍ പറയട്ടേ. അപ്പോള്‍ അദ്ദേഹം പ്രതികരിക്കും. നന്ദകുമാര്‍ ഉദ്ദേശിച്ചത് ആന്റണിയാണെന്നു ദേശാഭിമാനിയോ പിണറായിയോ പറയട്ടെ. അപ്പോള്‍ കാണം പ്രതികരണം.


‘ഗവര്‍ണര്‍ അനുമതി നല്‍കാതിരിക്കാന്‍‍ കേന്ദ്ര മന്ത്രി ആന്റണിയൂടെ ഓഫീസില്‍ നിന്ന് സമ്മര്‍ദം ചെലുത്തുകയാണ്’ എന്ന് ആന്റണിയുടെ പേരെടുത്ത് പറഞ്ഞു തന്നെയാണ് നന്ദകുമാര്‍ ആരോപണം ഉന്നയിച്ചത്. പ്രോസിക്യൂഷന്‍ അനുമതി നല്‍കണം എന്ന് ഗവര്‍ണറെ കണ്ട് ആവശ്യപ്പെട്ട യു ഡി എഫ് ഇക്ക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണം എന്ന് നന്ദകുമാര്‍ ആവശ്യപ്പെടുകയും ചെയ്തു. (ഈ കഴിഞ്ഞ ജൂണ്‍ നാലാം തീയതിയാണ് ഈ പ്രസ്താവന ഉണ്ടായത്. ഒന്നര മാസത്തിലേറെ ആയിട്ടും ഇതുവരെ ആന്റണി ഒരു വാക്കു പോലൂം പ്രതികരിച്ചതായി ഒരു മാധ്യമതാളുകളിലും ചാനലുകളിലും കണ്ടില്ല..!)
kaalidaasan said…
(‘കുറ്റക്കാരനാണ്’ എന്ന പരാമര്‍ശം ലോകായുക്ത നടത്തിയിട്ടില്ല എന്നതു ശരിയാണ്. എന്നാല്‍ കുറ്റാരോപണം നിലനില്‍ക്കുന്നതാണ് എന്ന - അഥവാ ‘പ്രഥമ ദൃഷ്ട്യാ’ കുറ്റം ഉണ്ട് എന്നാണ് ലോകായുക്തയുടെ കണ്ടെത്തല്‍ എന്നും വ്യക്തമാണ്. ഈ വസ്തുത - വെറും ‘ആരോപണം‘ മാത്രമല്ല, അര്‍ധ ജുഡീഷ്യല്‍ പദവിയുള്ള സ്ഥാപനം പ്രതിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കണ്ടെത്തിയിരുന്നു എന്നത് - ആണ് ഞാന്‍ ഉദ്ദേശിച്ചത്. ‘കുറ്റക്കാരന്‍’ എന്ന് എഴുതിയത് പിശകു പറ്റിയതാണ്. അത് ജുഡീഷ്യറിക്കു മാത്രം വിധിക്കാന്‍ കഴിയുന്നതാണ്.)

അപ്പോള്‍ താങ്കള്‍ക്ക് പലതും ഉദ്ദേശിച്ചു, മറ്റു ചിലതൊക്കെ പറയാം. അത് മറ്റുള്ളവര്‍ അംഗീകരിച്ചുകൊള്ളണം. പക്ഷെ വി എസ് ഉള്‍പ്പടെ മറ്റുള്ളവര്‍ക്ക് അതൊന്നും പാടില്ല.

വി എസും ഉദ്ദേശിച്ചത്, പ്രതികള്‍ കുറ്റക്കാരാണെങ്കില്‍ ശിക്ഷിക്കപ്പെടും എന്നാണ്. പ്രതികള്‍ ശിക്ഷിക്കപ്പെടും എന്നു പറഞ്ഞത്, കുറ്റക്കാരാണെങ്കില്‍ ശിക്ഷിക്കപ്പെടും എന്ന അര്‍ത്ഥത്തില്‍ മാത്രമാണ്. അത് കേരളത്തിലെ ജനങ്ങള്‍ക്ക് മാനസിലായി. താങ്കള്‍ക്ക് മനസിലാകാത്തത് മറ്റാരുടെയും കുറ്റമല്ല.


വി എസിനെതിരെ കുറ്റം കണ്ടുപിടിക്കാന്‍ കണ്ണിലെണ്ണ ഒഴിച്ചിരുന്ന്, ഓരോ വാക്കും, ശരീര ഭാഷയും, പ്രതികരണവും തപ്പുന്നവരുടെ യധാര്‍ത്ഥ ഉദ്ദേശ്യം മറ്റുള്ളവര്‍ക്ക് മനസിലാകുന്നുണ്ട്.

ആ ഉദ്യമം താങ്കളും തുടരുക.
This comment has been removed by the author.
This comment has been removed by the author.
അപ്പോള്‍ താങ്കള്‍ക്ക് പലതും ഉദ്ദേശിച്ചു, മറ്റു ചിലതൊക്കെ പറയാം. അത് മറ്റുള്ളവര്‍ അംഗീകരിച്ചുകൊള്ളണം. പക്ഷെ വി എസ് ഉള്‍പ്പടെ മറ്റുള്ളവര്‍ക്ക് അതൊന്നും പാടില്ല.

ഞാന്‍ പറയുന്നതൊക്കെ മറ്റുള്ളവര്‍ അംഗീകരിച്ചുകൊള്ളണം എന്ന് ഞാന്‍ പറഞ്ഞില്ല. അത് താങ്കളുടെ വ്യാഖ്യാനം. ലോകായുക്ത പറഞ്ഞത് പ്രസ്തുത മന്ത്രി (പ്രഥമദൃഷ്ട്യാ) കുറ്റക്കാരനാണ് എന്നു തന്നെയാണ്. അതുകൊണ്ടാണ് പ്രോസിക്യൂഷന് തക്കതായ അടിസ്ഥാനമുണ്ട് എന്ന് വിധിച്ചത്. ‘guilty’ എന്ന് പ്രത്യേകം എടുത്തു പറഞ്ഞില്ലെന്നേയുള്ളൂ. ആ കേസിലേതു പോലെ ലോകായുക്തയോ ജുഡീഷ്യല്‍ / quasi - judicial പദവി ഉള്ള മറ്റ് ഏതെങ്കിലും സ്ഥാപനമോ വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുകൂലമായ വിധി പുറപ്പെടുവിച്ചിരുന്നെങ്കില്‍ വി എസ് പറഞ്ഞ ‘പ്രതികള്‍ ശിക്ഷിക്കപ്പെടും’ എന്ന പ്രയോഗത്തിനു സാധുതയുണ്ട് എന്ന് കരുതാമായിരുന്നു. പക്ഷേ സാഹചര്യം അതല്ലല്ലോ.

‘വി എസും ഉദ്ദേശിച്ചത്, പ്രതികള്‍ കുറ്റക്കാരാണെങ്കില്‍ ശിക്ഷിക്കപ്പെടും എന്നാണ്. പ്രതികള്‍ ശിക്ഷിക്കപ്പെടും എന്നു പറഞ്ഞത്, കുറ്റക്കാരാണെങ്കില്‍ ശിക്ഷിക്കപ്പെടും എന്ന അര്‍ത്ഥത്തില്‍ മാത്രമാണ്.‘

താങ്കളുടെ മറ്റൊരു കമന്റില്‍ നിന്ന്: ‘‘ക്രൈം’ തലവന്‍ നന്ദകുമാര്‍ നടത്തുന്ന പ്രസ്താവനകളും, കേരള ഗവര്‍ണ്ണര്‍ എടുത്ത തീരുമാനവും ഒരേ തലത്തില്‍ കാണുന്ന താങ്കളുടെ അതി ബുദ്ധി...’ നന്ദകുമാറിന്റെ കാര്യത്തില്‍ താങ്കള്‍ ഉന്നയിച്ച വാദം ഞാന്‍ തിരിച്ചു ഉന്നയിക്കട്ടെ? വെറും ഒരു സാധാരണ വ്യക്തി മാത്രമായ ഞാന്‍ ലോകായുക്തയുടെ വിധിയെപ്പറ്റി പറഞ്ഞതും സംസ്ഥാന മുഖ്യമന്ത്രി എന്ന നിലയില്‍ ഭരണഘടനയോടും നിയമ വ്യവസ്ഥയോടും പ്രതിബദ്ധത പുലര്‍ത്താന്‍ പ്രതിജ്ഞാബദ്ധനായ വി എസ് കോടതിയുടെ പരിഗണനയിലുള്ള ഒരു വിഷയത്തെപ്പറ്റി പറയുന്നതും ഒരുപോലെയാണോ? (ആണെങ്കില്‍ താങ്കളുടെ തന്നെ വാക്കുകളില്‍ ‘ഭരണഘടനയെ തെറി പറഞ്ഞ്’ നടക്കുന്ന പിണറായി ഭക്തരേപ്പോലെ പെരുമാറാന്‍ കേരള മുഖ്യമന്ത്രിക്കാവില്ല‘ എന്ന വാദം അടിസ്ഥാനരഹിതമല്ലേ? അതോ ലാവലിന്‍ കേസില്‍ മാത്രം അദ്ദേഹത്തിനു ‘പലതും ഉദ്ദേശിച്ചു, മറ്റു ചിലതൊക്കെ പറയാം’ എന്നാണോ?)

താങ്കള്‍ പറഞ്ഞതു ഒരു തരത്തില്‍ ശരിയാണ്, എന്നെ (താങ്കളെയും) പോലെയുള്ളവര്‍ക്ക് ‘പലതും ഉദ്ദേശിച്ച് മറ്റു പലതും പറയു’കയും പിന്നീട് ന്യായീകരിക്കുകയും ഒക്കെ ആവാം. അതൊന്നും പൊതുജനം അത്ര ഗൌരവമായി എടുക്കില്ല. പക്ഷേ വി എസിന് അതു പാടില്ല, കാരണം വി എസ് പാര്‍ട്ടിയിലെ ഉത്തരവാദപ്പെട്ട സ്ഥാനം വഹിക്കുന്ന ആള്‍ എന്നതിലുപരി ഭരണഘടനാപരമായ പദവി വഹിക്കുന്ന വ്യക്തിയാണ്. അങ്ങനെയുള്ള വ്യക്തി ‘പലതും ഉദ്ദേശിച്ച് മറ്റു പലതും’ പറഞ്ഞു കൂടാ.

വി എസിനെതിരെ കുറ്റം കണ്ടുപിടിക്കാന്‍ കണ്ണിലെണ്ണ ഒഴിച്ചിരുന്ന്, ഓരോ വാക്കും, ശരീര ഭാഷയും, പ്രതികരണവും തപ്പുന്നവരുടെ യധാര്‍ത്ഥ ഉദ്ദേശ്യം മറ്റുള്ളവര്‍ക്ക് മനസിലാകുന്നുണ്ട്. ജയരാജന്റെ ശാരീരിക രൂപവും മന്ത്രി സുധാകരന്റെ ഭാഷയും പിണറായിയുടെ സംസാര ശൈലിയും ഒക്കെ തപ്പി നടക്കുന്നവരുടെ ഉദ്ദേശ്യം മാത്രം ആര്‍ക്കും മനസ്സിലാവില്ലായിരിക്കും, അല്ലേ? എന്തു കാര്യത്തിലും വി എസ്സിന്റെ പ്രതികരണം തപ്പി നടക്കുകയും അത് വിജയന്‍ പറഞ്ഞതില്‍ നിന്ന് അല്പമെങ്കിലും വ്യത്യസ്തമാണെന്ന് തോന്നിയാല്‍ ഉടനെ ‘വി എസ് വീണ്ടും പടയൊരുക്കത്തിന്’ എന്നും മറ്റും ‘കഥകള്‍’ പടച്ചു വിടുകയും ചെയ്യുന്ന മാധ്യമ മഹാശയന്മാരുടെ യഥാര്‍ഥ ഉദ്ദേശ്യം എന്തെന്ന് വി എസ്സിനു മാത്രം മനസ്സിലാകാതെ പോയതാകുമോ ആവോ?

ഏതായാലും ‘പ്രതികള്‍ ശിക്ഷിക്കപ്പെടും’ എന്നു പറഞ്ഞതിനെ ന്യായീകരിക്കാന്‍ ‘ഏത് കേസിലും പ്രതികള്‍ ശിക്ഷിക്കപ്പെടും’, ‘നൂറ്റാണ്ടുകളായി മനുഷ്യര്‍ ഉപയോഗിക്കുന്ന ഒരു പ്രയോഗം’, ‘പ്രതികളെ വിചാരണ ചെയ്തു ശിക്ഷിക്കുക എന്നതാണ്, നീതി ന്യായ വ്യവസ്ഥ കൊണ്ട് ഉദ്ദേശിക്കുന്നത്...’, ‘പ്രതി നിരപരാധിയാണെന്നു തീരുമാനിക്കാന്‍ ഇന്‍ഡ്യന്‍ ഭരണഘടന ഒരു പാര്‍ട്ടിയേയും ചുമതലപ്പെടുത്തിയിട്ടില്ല..’ എന്നൊക്കെ വാദഗതികള്‍ നിരത്തി പാടുപെട്ട താങ്കള്‍ ഒടുവിലെങ്കിലും ‘കുറ്റക്കാരാണെങ്കില്‍ ശിക്ഷിക്കപ്പെടും’ എന്നേ ഉദ്ദേശിച്ചുള്ളൂ എന്ന നിലപാടില്‍ എത്തിയല്ലോ... സന്തോഷം. ഇനിയും കുറേ കൂടി കഴിയുമ്പോള്‍ വി എസ്സിന്റെ നിലപാടുകള്‍ ‘പിണറായി വിരുദ്ധം’ എന്നതില്‍ നിന്ന് മാറി ‘പാര്‍ട്ടിവിരുദ്ധ‘മായിരുന്നു എന്നു കൂടി താങ്കള്‍ അംഗീകരിക്കുമായിരിക്കും...! അതിനു വേണ്ടി കാത്തിരിക്കാനും 'ഉദ്യമം തുടരാനും' സന്തോഷമേയുള്ളൂ.
kaalidaasan said…
ഞാന്‍ പറയുന്നതൊക്കെ മറ്റുള്ളവര്‍ അംഗീകരിച്ചുകൊള്ളണം എന്ന് ഞാന്‍ പറഞ്ഞില്ല. അത് താങ്കളുടെ വ്യാഖ്യാനം.

അതെന്റെ വ്യാഖ്യാനമാണ്. താങ്കള്‍ വി എസ് പറഞ്ഞത് വ്യാഖ്യാനിച്ച് ഒരു തീരുമാനത്തിലെത്തി. അതുപോലെ ഞാനും വ്യാഖ്യാനിച്ചു. എന്തേ എനിക്കതു പാടില്ലേ?

ലോകായുക്ത പറഞ്ഞത് പ്രസ്തുത മന്ത്രി (പ്രഥമദൃഷ്ട്യാ) കുറ്റക്കാരനാണ് എന്നു തന്നെയാണ്. അതുകൊണ്ടാണ് പ്രോസിക്യൂഷന് തക്കതായ അടിസ്ഥാനമുണ്ട് എന്ന് വിധിച്ചത്.

അതു പോലെ ഗവര്‍ണ്ണരും പറഞ്ഞു പ്രോസിക്യൂഷന്, തക്കതായ അടിസ്ഥാനമുണ്ട്.

ജയരാജന്റെ ശാരീരിക രൂപവും മന്ത്രി സുധാകരന്റെ ഭാഷയും പിണറായിയുടെ സംസാര ശൈലിയും ഒക്കെ തപ്പി നടക്കുന്നവരുടെ ഉദ്ദേശ്യം മാത്രം ആര്‍ക്കും മനസ്സിലാവില്ലായിരിക്കും, അല്ലേ?

ആര്‍ക്കും മനസിലാവാന്‍ തക്കവിധം വ്യക്തമായാണു ഞാന്‍ എഴുതിയത്. എന്റെ ഉദ്ദേശ്യം അവരെ തുറന്നു കാട്ടുക എന്നതാണ്. ജനങ്ങളുടെമുന്നില്‍ കാണുന്നതേ ഞാന്‍ പറഞ്ഞുള്ളു. അതിനു വേറെ അര്‍ത്ഥം ഊഹവും അനുമാനവും ഞാന്‍ നടത്തിയിട്ടില്ല. കട്ടന്‍ ചായയേയും പരിപ്പുവടയേയും കുറ്റം പറയുന്ന ജയരാജന്‍, തടിച്ചു കൊഴുത്ത് ദുര്‍മേദസു പിടിച്ചിരിക്കുന്നത് ദിവസവും ആളുകള്‍ കാണുന്നതാണ്. സുധാകരന്‍ തന്റെ ഭാഷാപ്രയോഗം കൊണ്ട് മലയാളികളെ അത്ഭുതപ്പെടുത്തുന്നത് കൂടെ ക്കൂടെ ജനങ്ങള്‍ കേള്‍ക്കുന്നുണ്ട്. പിണറായിയുടെ ഭീകരമുഖവും മറ്റുള്ളവരെ പുച്ചിക്കുന്നതും ആളുകള്‍ കാണുന്നതും കേള്‍ക്കുന്നതുമാണ്. ഇവരൊക്കെ പറഞ്ഞ വാക്കുകളുടെ ആര്‍ക്കും മന്സിലാകുന്ന അര്‍ത്ഥമേ ഞാനും മനസിലാക്കിയുള്ളൂ. അതേ ഞാനും പറഞ്ഞുള്ളു. എന്റെ ഉദ്ദേശ്യം വളരെ വ്യക്തമാണ്. ഇവരൊന്നും കമ്യൂണിസ്റ്റിനു ചേര്‍ന്ന പ്രവര്‍ ത്തികളല്ല ചെയ്യുന്നത്.

ഇനിയും കുറേ കൂടി കഴിയുമ്പോള്‍ വി എസ്സിന്റെ നിലപാടുകള്‍ ‘പിണറായി വിരുദ്ധം’ എന്നതില്‍ നിന്ന് മാറി ‘പാര്‍ട്ടിവിരുദ്ധ‘മായിരുന്നു എന്നു കൂടി താങ്കള്‍ അംഗീകരിക്കുമായിരിക്കും...! അതിനു വേണ്ടി കാത്തിരിക്കാനും 'ഉദ്യമം തുടരാനും' സന്തോഷമേയുള്ളൂ.

താങ്കള്‍ക്ക് എന്തും ഊഹിക്കാം . അത് താങ്കളുടെ ഇഷ്ടം . പിണറായിയം ​കൂട്ടരും വി എസ് പാര്‍ട്ടി വിരുദ്ധനാണെന്നു സ്ഥാപിക്കാന്‍ ശ്രമം തുടങ്ങിയിട്ട് കാലം കുറെ ആയി. അദ്ദേഹം ഇന്നും പാര്‍ ട്ടി അംഗവും, കേന്ദ്ര കമ്മിറ്റി അംഗവും, കേരള മുഖ്യമന്ത്രിയുമാണ്. ഇന്നു വരെ ചെയ്ത ഒന്നിലും പാര്‍ട്ടി വിരുദ്ധമായി ഞാന്‍ ഒന്നും കണ്ടില്ല. ഞാന്‍ മാത്രമല്ല, സി പി എമ്മിന്റെ ഉന്നത് നേതാക്കളും പാര്‍ട്ടി വിരുദ്ധമായി ഒന്നും കണ്ടില്ല. അതുകൊണ്ടാണ്, അദ്ദേഹം ഇന്നും പാര്‍ട്ടിയില്‍ ഉള്ളത്. പാര്‍ട്ടി വിരുദ്ധനായ ഒരാളെ പാര്‍ട്ടി അംഗമായി വച്ചുകൊണ്ടിരിക്കാന്‍ അവിടെ മുഴുവന്‍ വിജിമാരല്ലല്ലോ.

പാര്‍ട്ടി വിരുദ്ധമായി എന്തെങ്കിലും വി എസ് ചെയ്താല്‍ അന്ന് ഞാന്‍ അത് പാര്‍ട്ടി വിരുദ്ധമായി കാണും. പക്ഷെ കമ്യൂണിസ്റ്റു വിരുദ്ധവും പാര്‍ട്ടി വിരുദ്ധവുമായി പലതും ചെയ്യുന്നവര്‍ പാര്‍ട്ടിയിലുണ്ട്. അതിനെതിരെ പാര്‍ട്ടിക്ക് എന്നേക്കു കണ്ണടക്കാനാവില്ല.

ലാവലിന്‍ കേസ് കോടതിയില്‍ വരുമ്പോള്‍ പാര്‍ട്ടിക്ക് നീതിയുക്തമായ ഒരു നിലപാടെടുക്കേണ്ടി വരും, പാര്‍ട്ടി കമ്യൂണിസ്റ്റുപാര്‍ട്ടിയായി നില നില്‍ക്കണമെങ്കില്‍.
ഞാന്‍ പറയുന്നതൊക്കെ മറ്റുള്ളവര്‍ അംഗീകരിച്ചുകൊള്ളണം എന്ന് ഞാന്‍ പറഞ്ഞില്ല. അത് താങ്കളുടെ വ്യാഖ്യാനം.

അതെന്റെ വ്യാഖ്യാനമാണ്. താങ്കള്‍ വി എസ് പറഞ്ഞത് വ്യാഖ്യാനിച്ച് ഒരു തീരുമാനത്തിലെത്തി. അതുപോലെ ഞാനും വ്യാഖ്യാനിച്ചു. എന്തേ എനിക്കതു പാടില്ലേ?


ഞാന്‍ പറഞ്ഞതില്‍ പിശകുണ്ടെന്ന് മനസ്സിലാക്കിയപ്പോള്‍ തന്നെ ഞാന്‍ അത് അംഗീകരിക്കുകയാണ് ചെയ്തത്. അല്ലാതെ കേസില്‍ കോടതി എടുത്ത നിലപാട് എന്തുതന്നെയായാലും ഞാന്‍ പറഞ്ഞതാണ് ശരി, അത് അംഗീകരിക്കണം എന്ന് പറഞ്ഞില്ല. അത് വിപരീതമായി വ്യാഖ്യാനിക്കുന്നത് താങ്കളുടെ കഴിവു തന്നെ...! വി എസ് പല കാര്യങ്ങളിലും എടുത്ത നിലപാടുകളും പരസ്യമായി പറഞ്ഞ കാര്യങ്ങളും ‘പാര്‍ട്ടിയുടെ നിലപാട് എന്തുതന്നെയായാലും താന്‍ പറയുന്നതാണ് ശരി’ എന്ന തരത്തിലുള്ളതായിരുന്നില്ലേ?

ലോകായുക്ത പറഞ്ഞത് പ്രസ്തുത മന്ത്രി (പ്രഥമദൃഷ്ട്യാ) കുറ്റക്കാരനാണ് എന്നു തന്നെയാണ്. അതുകൊണ്ടാണ് പ്രോസിക്യൂഷന് തക്കതായ അടിസ്ഥാനമുണ്ട് എന്ന് വിധിച്ചത്.

അതു പോലെ ഗവര്‍ണ്ണരും പറഞ്ഞു പ്രോസിക്യൂഷന്, തക്കതായ അടിസ്ഥാനമുണ്ട്.


ലോകായുക്തയുടെയും ഗവര്‍ണറുടെയും നടപടിക്രമങ്ങളെ ഒരേ തരത്തില്‍ കാണുന്നത് അവയുടെ പ്രവര്‍ത്തനരീതികളെപ്പറ്റി അറിയാത്തതു കൊണ്ടോ അതോ അറിഞ്ഞിട്ടും അറിയില്ലെന്നു നടിക്കുന്നതോ? ലോകായുക്ത എന്നത് അര്‍ധ ജുഡീഷ്യല്‍ പദവിയുള്ള സ്ഥാപനമാണ്. അതില്‍ ഇരിക്കുന്നത് ഒരു ഉന്നത ന്യായാധിപനുമാണ്. തന്റെ മുന്‍പില്‍ വരുന്ന പരാതികളില്‍ വാദി ഭാഗത്തിനു പറയാനുള്ളതു മാത്രം കേട്ട് എകപക്ഷീയമായി ‘വിധി’യെഴുതുകയല്ല ആ ന്യായാധിപന്‍ ചെയ്യുന്നത്. മറിച്ച് ഗവര്‍ണറാകട്ടെ, പ്രോസിക്യൂഷന്‍ അനുമതിയുടെ കാര്യത്തില്‍ വാദിക്കു പറയാനുള്ളതു മാത്രമേ കേള്‍ക്കുന്നുള്ളൂ. (അങ്ങനെ ചെയ്യാനേ നിയമമുള്ളൂ.) അങ്ങനെ ‘inherently biased’ ആയി പ്രവര്‍ത്തിക്കുന്ന ഗവര്‍ണര്‍ സ്വതവേയുള്ള ഏകപക്ഷീയതയും പോരാഞ്ഞ് പ്രതിക്കെതിരെ കൂടുതല്‍ തെളിവുകള്‍ / വിശദീകരണങ്ങള്‍ ചോദിച്ചു വാങ്ങി ‘വിധി‘ക്കുന്നതും ലോകായുക്തയുടെ ജുഡീഷ്യല്‍ സ്വഭാവമുള്ള നടപടിക്രമങ്ങളും ഒരുപോലെയാണെന്ന് വ്യാഖ്യാനിക്കാന്‍ ചില്ലറ വൈഭവമൊന്നും പോരാ... ‘ഭക്തി’ തന്നെ വേണം...!

ജനങ്ങളുടെമുന്നില്‍ കാണുന്നതേ ഞാന്‍ പറഞ്ഞുള്ളു. അതിനു വേറെ അര്‍ത്ഥം ഊഹവും അനുമാനവും ഞാന്‍ നടത്തിയിട്ടില്ല. കട്ടന്‍ ചായയേയും പരിപ്പുവടയേയും കുറ്റം പറയുന്ന ജയരാജന്‍, തടിച്ചു കൊഴുത്ത് ദുര്‍മേദസു പിടിച്ചിരിക്കുന്നത് ദിവസവും ആളുകള്‍ കാണുന്നതാണ്.

തടിച്ച ശരീരമുള്ളവര്‍ക്ക് പരിപ്പുവടയെപ്പറ്റി അഭിപ്രായം പറയാന്‍ പാടില്ലെന്ന് നിയമമുണ്ടോ ആവോ...? (ജയരാജന്‍ പരിപ്പുവടയെയും ചായയെയും കുറ്റം പറഞ്ഞോ എന്നത് വേറെ കാര്യം!) ജയരാജന്‍ പറയുന്ന കാര്യങ്ങളോട് എതിര്‍പ്പുള്ളവര്‍ അതു പറയണം, അല്ലാതെ അദ്ദേഹത്തിന്റെ ശരീരപ്രകൃതിയെപ്പറ്റി പറയുന്നത് ‘വി എസ് അഹങ്കാരിയാണ്, അദ്ദേഹത്തിന്റെ പരുക്കനും ചുളിവു വീണതുമായ മുഖം കണ്ടാല്‍ തന്നെ അറിയാം‘ എന്നു പറയുന്നതു പോലെയാണ്. സ്വന്തം പാര്‍ട്ടിയുടെ വിദ്യാര്‍ഥി സംഘടനയുടെ നേതാവിനെപ്പറ്റിയും നാടിനു വേണ്ടി ജീവാര്‍പ്പണം ചെയ്ത ജവാന്റെ കുടുംബത്തെപ്പറ്റിയുമൊക്കെ വി എസ് പറഞ്ഞത് സുധാകരന്റെ ഗ്രാമ്യപ്രയോഗങ്ങളെക്കാള്‍ ഏറെയൊന്നും ഉന്നത നിലവാരമുള്ള പ്രയോഗങ്ങളായിരുന്നില്ലല്ലോ? വിജയന്റെ മുഖം ‘ഭീകര’മായിരിക്കുന്നത് അദ്ദേഹത്തിന്റെ കുറ്റമാണെന്നു പറയുന്ന താങ്കളോട് കൂടുതല്‍ എന്തെങ്കിലും പറയുന്നത് നിരര്‍ഥകമാകും...!
ഇനിയും കുറേ കൂടി കഴിയുമ്പോള്‍ വി എസ്സിന്റെ നിലപാടുകള്‍ ‘പിണറായി വിരുദ്ധം’ എന്നതില്‍ നിന്ന് മാറി ‘പാര്‍ട്ടിവിരുദ്ധ‘മായിരുന്നു എന്നു കൂടി താങ്കള്‍ അംഗീകരിക്കുമായിരിക്കും...! അതിനു വേണ്ടി കാത്തിരിക്കാനും 'ഉദ്യമം തുടരാനും' സന്തോഷമേയുള്ളൂ.

താങ്കള്‍ക്ക് എന്തും ഊഹിക്കാം . അത് താങ്കളുടെ ഇഷ്ടം . പിണറായിയം ​കൂട്ടരും വി എസ് പാര്‍ട്ടി വിരുദ്ധനാണെന്നു സ്ഥാപിക്കാന്‍ ശ്രമം തുടങ്ങിയിട്ട് കാലം കുറെ ആയി. അദ്ദേഹം ഇന്നും പാര്‍ ട്ടി അംഗവും, കേന്ദ്ര കമ്മിറ്റി അംഗവും, കേരള മുഖ്യമന്ത്രിയുമാണ്. ഇന്നു വരെ ചെയ്ത ഒന്നിലും പാര്‍ട്ടി വിരുദ്ധമായി ഞാന്‍ ഒന്നും കണ്ടില്ല. ഞാന്‍ മാത്രമല്ല, സി പി എമ്മിന്റെ ഉന്നത് നേതാക്കളും പാര്‍ട്ടി വിരുദ്ധമായി ഒന്നും കണ്ടില്ല. അതുകൊണ്ടാണ്, അദ്ദേഹം ഇന്നും പാര്‍ട്ടിയില്‍ ഉള്ളത്.... പാര്‍ട്ടി വിരുദ്ധനായ ഒരാളെ പാര്‍ട്ടി അംഗമായി വച്ചുകൊണ്ടിരിക്കാന്‍ അവിടെ മുഴുവന്‍ വിജിമാരല്ലല്ലോ.


വി എസ്സിന്റെ പല നടപടികളും ‘വിരുദ്ധ’ സ്വഭാവമുള്ളതാണെന്ന് താങ്കള്‍ക്ക് തോന്നിയില്ലെങ്കിലും പാര്‍ട്ടിക്ക് തോന്നിയതു കൊണ്ടാണ് അദ്ദേഹത്തിന് എതിരെ അച്ചടക്ക നടപടി(കള്‍) ഉണ്ടായത്. അത് താങ്കള്‍ക്ക് തോന്നാത്തതില്‍ അത്ഭുതമില്ല. പല കാര്യങ്ങളിലും പാര്‍ട്ടിയുടെ നിലപാടുകള്‍ക്കെതിരെ നിലകൊണ്ട നേതാവിനെതിരെ പാര്‍ട്ടി കൂടുതല്‍ നടപടികള്‍ എടുക്കാതിരുന്നത് അവിടെ മുഴുവന്‍ കാളിദാസന്മാരോ വി എസ് ദാസന്മാരോ ആയതു കൊണ്ടുമല്ല.

പാര്‍ട്ടി വിരുദ്ധമായി എന്തെങ്കിലും വി എസ് ചെയ്താല്‍ അന്ന് ഞാന്‍ അത് പാര്‍ട്ടി വിരുദ്ധമായി കാണും. എന്നാണാവോ ആ ‘മഹാത്ഭുതം‘ സംഭവിക്കുക? അടുത്ത പൂര്‍ണ സൂര്യഗ്രഹണത്തിന്റെ അന്നായിരിക്കും?

ലാവലിന്‍ കേസ് കോടതിയില്‍ വരുമ്പോള്‍ പാര്‍ട്ടിക്ക് നീതിയുക്തമായ ഒരു നിലപാടെടുക്കേണ്ടി വരും.

പാര്‍ട്ടി നിലപാട് എടുത്തു കഴിഞ്ഞല്ലോ...! നിരപരാധിയെന്ന് തങ്ങള്‍ക്ക് ഉറപ്പുള്ള ഒരാളെ കുറ്റവാളിയെന്ന് മുദ്ര കുത്തുന്നതാണ് താങ്കളുടെ ‘ഭാഷ’യില്‍ ‘നീതിയുക്തമായ നിലപാട്’ എങ്കില്‍ ആ നീതിയില്‍ പാര്‍ട്ടി വിശ്വസിക്കുന്നില്ല.
kaalidaasan said…
വി എസ് പല കാര്യങ്ങളിലും എടുത്ത നിലപാടുകളും പരസ്യമായി പറഞ്ഞ കാര്യങ്ങളും ‘പാര്‍ട്ടിയുടെ നിലപാട് എന്തുതന്നെയായാലും താന്‍ പറയുന്നതാണ് ശരി’ എന്ന തരത്തിലുള്ളതായിരുന്നില്ലേ?


അല്ലല്ലോ. വി എസ്‌ ഒരിക്കലും പറഞ്ഞില്ല തന്റെ നിലപട്‌ എല്ലാവരും അംഗീകരിച്ചുകൊള്ളണമെന്ന്. അദ്ദേഹം ഒരു നിലപാടെടുത്തു. അത്‌ പാര്‍ട്ടി അംഗീകരിച്ചില്ല. പക്ഷെ അദേഹത്തിണ്റ്റെ നിലപാടാണു ശരി എന്നു ഞാന്‍ പറഞ്ഞു. അതു തന്നെ വലിയ ഒരു വിഭാഗം ജനങ്ങളും പറയുന്നു.

ലോകായുക്തയുടെയും ഗവര്‍ണറുടെയും നടപടിക്രമങ്ങളെ ഒരേ തരത്തില്‍ കാണുന്നത് അവയുടെ പ്രവര്‍ത്തനരീതികളെപ്പറ്റി അറിയാത്തതു കൊണ്ടോ അതോ അറിഞ്ഞിട്ടും അറിയില്ലെന്നു നടിക്കുന്നതോ?

ലോകയുക്തയുടെ നടപടിയും ഗവര്‍ണ്ണറുടെ നടപടിയും ഒരേ തരത്തില്‍ ആരും കണ്ടില്ല.മധ്യപ്രദേശില്‍ ഗവര്‍ണ്ണറുടെ നടപടിയാണ്‌, ചോദ്യം ചെയ്യപ്പെട്ടതും , സുപ്രീം കോടതി അതിന്‍മേല്‍ വിധി പ്രസ്താവിച്ചതും. ആ നടപടിയാണ്‌, കേരളത്തിലും ആവര്‍ത്തിച്ചത്‌. രണ്ടിടത്തും സര്‍ക്കാര്‍ വിചാരണക്കുള്ള അനുമതി നിഷേധിച്ചു, പക്ഷെ ഗവര്‍ണ്ണര്‍മാര്‍ അവര്‍ക്ക്‌ പ്രയോഗിക്കാവുന്ന ഭരണഘടന സ്വാതന്ത്ര്യം ഉപയോഗിച്ചു. ഇത്‌ രണ്ടുമണ്‌ ഞാന്‍ തരതമ്യപ്പെടുത്തിയത്‌. സുബോധമുള്ള ആരും ഇതു രണ്ടും ഒരേ തരത്തിലാണു കാണുക.

തടിച്ച ശരീരമുള്ളവര്‍ക്ക് പരിപ്പുവടയെപ്പറ്റി അഭിപ്രായം പറയാന്‍ പാടില്ലെന്ന് നിയമമുണ്ടോ ആവോ...?

ആര്‍ക്കും പരിപ്പുവടയേപ്പറ്റി അഭിപ്രായം പറയാം കമ്യൂണിസ്റ്റുകാരനായ ജയരാജനേപ്പോലെ തടിച്ചവര്‍ പരിപ്പു വടയെ കുറ്റം പറയുമ്പോള്‍ അതിനു മറ്റൊരു മാനം കൈവരുന്നു.

വി എസ്സിന്റെ പല നടപടികളും ‘വിരുദ്ധ’ സ്വഭാവമുള്ളതാണെന്ന് താങ്കള്‍ക്ക് തോന്നിയില്ലെങ്കിലും പാര്‍ട്ടിക്ക് തോന്നിയതു കൊണ്ടാണ് അദ്ദേഹത്തിന് എതിരെ അച്ചടക്ക നടപടി(കള്‍) ഉണ്ടായത്.

പാര്‍ട്ടിക്ക്‌ തോന്നിയ വിചിത്രമായ ആ വിരുദ്ധ സ്വഭാവത്തേപ്പറ്റിയാണീ പോസ്റ്റു തന്നെ. പാര്‍ട്ടിക്കു തോന്നിയതിനു വിരുദ്ധമാണ്‌ ജനങ്ങള്‍ക്ക്‌ തോന്നിയത്‌. അതു കൊണ്ടാണ്‌ പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത്‌. താങ്കള്‍ക്ക്‌ അത്‌ ഇതു വരെ മനസിലാകാത്തത്‌ മറ്റാരുടെയും കുഴപ്പമല്ല.

പാര്‍ട്ടി നിലപാട് എടുത്തു കഴിഞ്ഞല്ലോ...! നിരപരാധിയെന്ന് തങ്ങള്‍ക്ക് ഉറപ്പുള്ള ഒരാളെ കുറ്റവാളിയെന്ന് മുദ്ര കുത്തുന്നതാണ് താങ്കളുടെ ‘ഭാഷ’യില്‍ ‘നീതിയുക്തമായ നിലപാട്’ എങ്കില്‍ ആ നീതിയില്‍ പാര്‍ട്ടി വിശ്വസിക്കുന്നില്ല.


പാര്‍ട്ടി പല കാര്യത്തിലും നിലപാടു മാറ്റിയിട്ടുണ്ട്‌. വി എസ്‌ മത്സരിക്കേണ്ട എന്ന നിലപാടും മാറ്റിയിട്ടുണ്ട്‌. അതുപോലെ ലാവലിന്‍ വിഷയത്തിലും നിലപാടു മറ്റാതിരിക്കാനാവില്ല എന്നാണു ഞാന്‍ പറഞ്ഞത്‌. ഒരാള്‍ നിരപരാധിയാണോ അല്ലയോ എന്ന് ഉറപ്പുവരുത്താന്‍ അവകാശപ്പെട്ടത്‌ ആര്‍ക്കാണെന്ന് സധാരണക്കാര്‍ക്കറിയാം. അവര്‍ നിരപരാധി അല്ല എന്നു വിധിക്കുന്നതു വരെ ഒരാളും നിരപരാധി ആകില്ല. അവിടെ നിന്നും ഒളിച്ചോടാന്‍ കാണികുന്ന വെപ്രാളം, മറ്റുള്ളവര്‍ക്ക്‌ അപരാധി എന്നു മുദ്ര കുത്താനുള്ള അവസരം ഉണ്ടാക്കിക്കൊടുത്തത്‌ പിണറായിയും പാര്‍ട്ടിയുമാണ്‌. അതു വഴി പിണറായിക്കൊപ്പം പാര്‍ട്ടിയും അപരാധിയാണെന്ന് ജനം ഏതാണ്ട്‌ തീര്‍ച്ചയാക്കി കഴിഞ്ഞു. അത്‌ ഉറപ്പാക്കുന്ന തരത്തിലാണിപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്‌.
വി എസ് പല കാര്യങ്ങളിലും എടുത്ത നിലപാടുകളും പരസ്യമായി പറഞ്ഞ കാര്യങ്ങളും ‘പാര്‍ട്ടിയുടെ നിലപാട് എന്തുതന്നെയായാലും താന്‍ പറയുന്നതാണ് ശരി’ എന്ന തരത്തിലുള്ളതായിരുന്നില്ലേ?

അല്ലല്ലോ. വി എസ്‌ ഒരിക്കലും പറഞ്ഞില്ല തന്റെ നിലപട്‌ എല്ലാവരും അംഗീകരിച്ചുകൊള്ളണമെന്ന്. അദ്ദേഹം ഒരു നിലപാടെടുത്തു. അത്‌ പാര്‍ട്ടി അംഗീകരിച്ചില്ല. പക്ഷെ അദേഹത്തിണ്റ്റെ നിലപാടാണു ശരി എന്നു ഞാന്‍ പറഞ്ഞു. അതു തന്നെ വലിയ ഒരു വിഭാഗം ജനങ്ങളും പറയുന്നു.


താങ്കളും ‘വലിയ (?) ഒരു വിഭാഗം ജനങ്ങളും എന്തു കരുതുന്നു എന്നതല്ല ചോദ്യം. വി എസ് എടുത്ത പല നിലപാടുകളും ‘പാര്‍ട്ടി അംഗീകരിച്ച തീരുമാനം എന്തോ ആകട്ടെ, താനാണ് ശരി’ എന്ന തരത്തിലുള്ളതായിരുന്നില്ലേ എന്നാണ്. അത്തരത്തിലുള്ള നിലപാടുകളാണ് അദ്ദേഹത്തിനെതിരെയുള്ള നടപടിയിലേക്ക് നയിച്ചത്.

ലോകായുക്തയുടെയും ഗവര്‍ണറുടെയും നടപടിക്രമങ്ങളെ ഒരേ തരത്തില്‍ കാണുന്നത് അവയുടെ പ്രവര്‍ത്തനരീതികളെപ്പറ്റി അറിയാത്തതു കൊണ്ടോ അതോ അറിഞ്ഞിട്ടും അറിയില്ലെന്നു നടിക്കുന്നതോ?

ലോകയുക്തയുടെ നടപടിയും ഗവര്‍ണ്ണറുടെ നടപടിയും ഒരേ തരത്തില്‍ ആരും കണ്ടില്ല.


തൊട്ടു മുന്‍ കമന്റില്‍ നിന്ന്:

ലോകായുക്ത പറഞ്ഞത് പ്രസ്തുത മന്ത്രി (പ്രഥമദൃഷ്ട്യാ) കുറ്റക്കാരനാണ് എന്നു തന്നെയാണ്. അതുകൊണ്ടാണ് പ്രോസിക്യൂഷന് തക്കതായ അടിസ്ഥാനമുണ്ട് എന്ന് വിധിച്ചത്.

അതു പോലെ ഗവര്‍ണ്ണരും പറഞ്ഞു പ്രോസിക്യൂഷന്, തക്കതായ അടിസ്ഥാനമുണ്ട്.


ലോകായുക്ത സ്വീകരിച്ച നടപടിയെപ്പറ്റി പറഞ്ഞിട്ട് ‘അതു പോലെ ഗവര്‍ണറും പറഞ്ഞു’ എന്നു പറഞ്ഞാല്‍ ലോകായുക്തയുടെയും ഗവര്‍ണറുടെയും നടപടി ഒരുപോലെയാണ് എന്നല്ലാതെ വേറെ എന്താണ് അര്‍ഥമെന്ന് ‘സുബോധമുള്ള’ വായനക്കാര്‍ തീരുമാനിക്കട്ടെ...!

മധ്യപ്രദേശില്‍ ഗവര്‍ണ്ണറുടെ നടപടിയാണ്‌, ചോദ്യം ചെയ്യപ്പെട്ടതും , സുപ്രീം കോടതി അതിന്‍മേല്‍ വിധി പ്രസ്താവിച്ചതും.... രണ്ടിടത്തും സര്‍ക്കാര്‍ വിചാരണക്കുള്ള അനുമതി നിഷേധിച്ചു, പക്ഷെ ഗവര്‍ണ്ണര്‍മാര്‍ അവര്‍ക്ക്‌ പ്രയോഗിക്കാവുന്ന ഭരണഘടന സ്വാതന്ത്ര്യം ഉപയോഗിച്ചു.

മധ്യപ്രദേശില്‍ ഗവര്‍ണറുടെ നടപടിക്ക് പിന്‍‌ബലമായി ജുഡീഷ്യല്‍ സ്വഭാവമുള്ള നടപടിക്രമങ്ങളിലൂടെ ലോകായുക്ത പുറപ്പെടുവിച്ച ഉത്തരവ് - അഥവാ ശുപാര്‍ശ - ഉണ്ടായിരുന്നു. ‘ഏകപക്ഷീയം’ എന്നു ആരോപിക്കാനാവാത്ത നടപടിക്രമങ്ങളുടെ പിന്‍ബലത്തിലാണ് ഗവര്‍ണറുടെ തീരുമാനം ഉണ്ടായത് എന്നത് ആ തീരുമാനം ശരിവെക്കുന്നതില്‍ സുപ്രധാനമായ പങ്കു വഹിച്ചിട്ടുണ്ട്. അതുപോലെ ജുഡീഷ്യല്‍ സ്വഭാവമുള്ള ഏതെങ്കിലും അധികാരകേന്ദ്രത്തിന്റെ ശുപാര്‍ശ അനുസരിച്ചായിരുന്നു കേരള ഗവര്‍ണര്‍ തീരുമാനമെടുത്തത് എങ്കില്‍ അതിനെ ആരും ‘റബര്‍ സ്റ്റാമ്പ്’ എന്ന്‍ ആരോപിക്കില്ലായിരുന്നു. അങ്ങനെ അല്ലാത്തതു കൊണ്ടാണ് ഗവര്‍ണര്‍ സര്‍ക്കാരിന്റെ തീരുമാനത്തെ മറികടന്ന് തീരുമാനമെടുത്തത് തെറ്റാണെന്ന് വാദം ഉയര്‍ന്നത്. ഈ വ്യത്യാ‍സം കണ്ടില്ലെന്നു നടിച്ച് ‘രണ്ടു കേസിലും ഗവര്‍ണര്‍ സ്വന്തം അധികാരം ഉപയോഗിച്ച് തീരുമാനമെടുത്തു‘ എന്ന നിലയിലേക്ക് വാദഗതി ചുരുക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതു പോലെയാണ്.
തടിച്ച ശരീരമുള്ളവര്‍ക്ക് പരിപ്പുവടയെപ്പറ്റി അഭിപ്രായം പറയാന്‍ പാടില്ലെന്ന് നിയമമുണ്ടോ ആവോ...?

ആര്‍ക്കും പരിപ്പുവടയേപ്പറ്റി അഭിപ്രായം പറയാം കമ്യൂണിസ്റ്റുകാരനായ ജയരാജനേപ്പോലെ തടിച്ചവര്‍ പരിപ്പു വടയെ കുറ്റം പറയുമ്പോള്‍ അതിനു മറ്റൊരു മാനം കൈവരുന്നു.


വീണ്ടും ‘ജയരാജനെപ്പോലെ തടിച്ചവര്‍’...! ജയരാജന്റെ ശരീരപ്രകൃതിയെപ്പറ്റി പറയാതെ അദ്ദേഹത്തിന്റെ നിലപാടുകളെ വിമര്‍ശിക്കാന്‍ താങ്കള്‍ക്കു കഴിയില്ല എന്നാണോ ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്? (താങ്കളുടെ ശരീരം എങ്ങനെയാണെന്ന് എനിക്കറിയില്ല. അറിയാമായിരുന്നെങ്കിലും ‘കാളിദാസനെപ്പോലെ തടിച്ച (മെലിഞ്ഞ) നീണ്ട (കുറിയ) വെളുത്ത (കറുത്ത) നിറമുള്ളവര്‍ പാര്‍ട്ടിയെ കുറ്റം പറയുന്നതിനെ’ ആക്ഷേപിക്കാന്‍ മാത്രം ഗതികേട് എനിക്കുണ്ടാവില്ല...!)

അല്ല, അതിനിടെ മറ്റൊരു സംശയം... ജയരാജന്‍ എന്നാണ് പരിപ്പുവടയെ ‘കുറ്റം പറഞ്ഞ’ത്?

വി എസ്സിന്റെ പല നടപടികളും ‘വിരുദ്ധ’ സ്വഭാവമുള്ളതാണെന്ന് താങ്കള്‍ക്ക് തോന്നിയില്ലെങ്കിലും പാര്‍ട്ടിക്ക് തോന്നിയതു കൊണ്ടാണ് അദ്ദേഹത്തിന് എതിരെ അച്ചടക്ക നടപടി(കള്‍) ഉണ്ടായത്.

പാര്‍ട്ടിക്ക്‌ തോന്നിയ വിചിത്രമായ ആ വിരുദ്ധ സ്വഭാവത്തേപ്പറ്റിയാണീ പോസ്റ്റു തന്നെ. പാര്‍ട്ടിക്കു തോന്നിയതിനു വിരുദ്ധമാണ്‌ ജനങ്ങള്‍ക്ക്‌ തോന്നിയത്‌. അതു കൊണ്ടാണ്‌ പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത്‌.


അതു ശരി...! അപ്പോള്‍ വി എസ്സിന്റെ നടപടികള്‍ പാര്‍ട്ടി അച്ചടക്കത്തിനു വിരുദ്ധമാണെന്ന് തോന്നി അദ്ദേഹത്തിനെതിരെ നടപടി എടുത്തതു കൊണ്ടാണ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തോറ്റത്, അല്ലേ...?

പാര്‍ട്ടി നിലപാട് എടുത്തു കഴിഞ്ഞല്ലോ...! നിരപരാധിയെന്ന് തങ്ങള്‍ക്ക് ഉറപ്പുള്ള ഒരാളെ കുറ്റവാളിയെന്ന് മുദ്ര കുത്തുന്നതാണ് താങ്കളുടെ ‘ഭാഷ’യില്‍ ‘നീതിയുക്തമായ നിലപാട്’ എങ്കില്‍ ആ നീതിയില്‍ പാര്‍ട്ടി വിശ്വസിക്കുന്നില്ല.

പാര്‍ട്ടി പല കാര്യത്തിലും നിലപാടു മാറ്റിയിട്ടുണ്ട്‌. വി എസ്‌ മത്സരിക്കേണ്ട എന്ന നിലപാടും മാറ്റിയിട്ടുണ്ട്‌. അതുപോലെ ലാവലിന്‍ വിഷയത്തിലും നിലപാടു മറ്റാതിരിക്കാനാവില്ല എന്നാണു ഞാന്‍ പറഞ്ഞത്‌.


ലാവലിന്‍ വിഷയത്തില്‍ നിലപാട് മാറ്റേണ്ട സാഹചര്യം ഒന്നും ഇല്ല. വിജയന്‍ കുറ്റക്കാരനല്ല എന്നാണ് പാര്‍ട്ടിയുടെ നിലപാട്. മറിച്ച് തെളിയിക്കപ്പെടുന്നതു വരെ ആ നിലപാട് മാറ്റേണ്ട കാര്യം പാര്‍ട്ടിക്ക് ഇല്ല. (കുറ്റാരോപണ വിധേയനായ വ്യക്തിയെ അയാളുടെ മേല്‍ ആരോപിതമായ കുറ്റം തെളിയിക്കപ്പെടുന്നതു വരെ നിരപരാധിയായാണ് കോടതികള്‍ പോലും കണക്കാക്കുന്നത്. താങ്കളുടെ വാദം അനുസരിച്ചാണെങ്കില്‍ അതും ‘നീതിയുക്തമല്ല‘ എന്നു പറയേണ്ടിവരും.)

ഒരാള്‍ നിരപരാധിയാണോ അല്ലയോ എന്ന് ഉറപ്പുവരുത്താന്‍ അവകാശപ്പെട്ടത്‌ ആര്‍ക്കാണെന്ന് സധാരണക്കാര്‍ക്കറിയാം. അവര്‍ നിരപരാധി അല്ല എന്നു വിധിക്കുന്നതു വരെ ഒരാളും നിരപരാധി ആകില്ല. പക്ഷേ കോടതി പറയുന്നത് മറിച്ചാണല്ലോ നിയമജ്ഞ...! ‘നിരപരാധി അല്ല എന്നു വിധിക്കുന്നതു വരെ നിരപരാധിയല്ല’ എന്നല്ല, ‘കുറ്റവാളിയെന്നു വിധിക്കുന്നതു വരെ നിരപരാധിയാണ്’ എന്നത്രേ കോടതിയുടെ നിലപാട്. വിജയന്‍ കുറ്റക്കാരനല്ല എന്ന പാര്‍ട്ടിയുടെ നിലപാടിനെതിരെ ‘ക്രൈം’ നന്ദകുമാര്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ സി ബി ഐ പ്രത്യേക കോടതിയും ഹൈക്കോടതിയും പുറപ്പെടുവിച്ച വിധികളും ‘നീതിയുക്തമല്ല’ എന്നാണോ താങ്കള്‍ പറയുന്നത്?

‘നീതിയുക്തമായ നിലപാട്’ കാളിദാസനും സഹ ഭക്തരും മാത്രം കുത്തകയാക്കി വെച്ചിട്ടുള്ളതാകുന്നു. ആയതിനെതിരെയുള്ള ഏതു നിലപാടും സ്വീകരിക്കുന്നവര്‍ (പാര്‍ട്ടിയല്ല, കോടതിയായാലും) പ്രസ്തുത നിലപാട് മാറ്റാന്‍ നിര്‍ബന്ധിതരാകേണ്ടതാണ്‘. ഭേഷ്...!!

ഒളിച്ചോടാന്‍ കാണികുന്ന വെപ്രാളം, മറ്റുള്ളവര്‍ക്ക്‌ അപരാധി എന്നു മുദ്ര കുത്താനുള്ള അവസരം ഉണ്ടാക്കിക്കൊടുത്തത്‌ പിണറായിയും പാര്‍ട്ടിയുമാണ്‌.

ആരും എവിടെ നിന്നും ഒളിച്ചോടിയില്ലല്ലോ കാളിദാസ...! ഒളിച്ചോടാനാണെങ്കില്‍ കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും എന്നു പറയേണ്ട കാര്യമില്ലല്ലോ?
kaalidaasan said…
താങ്കളും ‘വലിയ (?) ഒരു വിഭാഗം ജനങ്ങളും എന്തു കരുതുന്നു എന്നതല്ല ചോദ്യം. വി എസ് എടുത്ത പല നിലപാടുകളും ‘പാര്‍ട്ടി അംഗീകരിച്ച തീരുമാനം എന്തോ ആകട്ടെ, താനാണ് ശരി’ എന്ന തരത്തിലുള്ളതായിരുന്നില്ലേ എന്നാണ്. അത്തരത്തിലുള്ള നിലപാടുകളാണ് അദ്ദേഹത്തിനെതിരെയുള്ള നടപടിയിലേക്ക് നയിച്ചത്.


ഒരു പാര്‍ലമെന്ററി ജാനധിപത്യത്തില്‍ അതിനാണു പ്രസക്തി. വലിയ വിഭാഗം ജനങ്ങള്‍ കരുതിയത്, പിണറായി കരുതിയതല്ല. അതുകൊണ്ടാണ്, പിണറായിയുടെ സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടത്.

വി എസ് എടുത്ത നിലപടാണ്, ജനങ്ങളുടെ ശരി. അത് നടപടിയിലേക് നയിച്ചു എന്നത് ശരി. ശരിയുടെ ഭാഗത്തു നിന്നതിനാണ്, വി എസ് നടപടിക്കു വിധേയനായത്.

തൊട്ടു മുന്‍ കമന്റില്‍ നിന്ന്:

ലോകായുക്ത പറഞ്ഞത് പ്രസ്തുത മന്ത്രി (പ്രഥമദൃഷ്ട്യാ) കുറ്റക്കാരനാണ് എന്നു തന്നെയാണ്. അതുകൊണ്ടാണ് പ്രോസിക്യൂഷന് തക്കതായ അടിസ്ഥാനമുണ്ട് എന്ന് വിധിച്ചത്.


അത് താങ്കളുടെ അനുമാനമല്ലേ. ലോകയുക്ത ഒരു മന്ത്രിയും കുറ്റക്കാരനാണെന്നു പറഞ്ഞിട്ടില്ല.

ലോകായുക്തയുടെ നടപടി ആരും ചോദ്യം ചെയ്തിട്ടില്ല. ഗവര്‍ണ്ണര്‍ എടുത്ത തീരുമാനമാണ്, ചോദ്യം ചെയ്തത്.

മധ്യപ്രദേശില്‍ ഗവര്‍ണറുടെ നടപടിക്ക് പിന്‍‌ബലമായി ജുഡീഷ്യല്‍ സ്വഭാവമുള്ള നടപടിക്രമങ്ങളിലൂടെ ലോകായുക്ത പുറപ്പെടുവിച്ച ഉത്തരവ് - അഥവാ ശുപാര്‍ശ - ഉണ്ടായിരുന്നു.

ഗവര്‍ണ്ണര്‍ക്ക് തീരുമാനമെടുക്കാന്‍ ആരുടെ ശുപാര്‍ശയുടേയും പിന്‍ബലം ആവശ്യമില്ല. ഭരണഘടന പറയുന്നത്, ഗവര്‍ണ്ണര്‍ക്ക് വിവേചനാധികാരം ഉപയോഗിച്ച് തീരുമാനം എടുക്കാമെന്നാണ്. മധ്യപ്രദേശിലും കേരളത്തിലും ഗവര്‍ണ്ണര്‍മാര്‍ ആ അധികാരം ഉപയോഗിച്ചു. അത് ശരിയല്ല എന്നു തൊന്നുന്നവര്‍ക്ക് അത് കോടതികളില്‍ ചോദ്യം ചെയ്യാം .

വീണ്ടും ‘ജയരാജനെപ്പോലെ തടിച്ചവര്‍’...! ജയരാജന്റെ ശരീരപ്രകൃതിയെപ്പറ്റി പറയാതെ അദ്ദേഹത്തിന്റെ നിലപാടുകളെ വിമര്‍ശിക്കാന്‍ താങ്കള്‍ക്കു കഴിയില്ല എന്നാണോ ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്?

കൊഴുത്തു തടിച്ച ശരീരം ഉണ്ടാകുന്നത് എങ്ങനെയെന്ന് അറിയാവുന്നവര്‍ക്ക് ഞാന്‍ പറഞ്ഞത് മനസിലാകുന്നുണ്ട്. താങ്കള്‍ മനസിലാക്കണമെന്നില്ല. പരിപ്പു വടയെയും കട്ടന്‍ ചായയേയും ചെറുതായി കണുന്ന ജയരാജനെ വിമര്‍ശിക്കാന്‍ വേണ്ടി തന്നെയണു അദ്ദേഹത്തിന്റെ ശരീരത്തേപ്പറ്റി പറഞ്ഞത്.

ലാവലിന്‍ വിഷയത്തില്‍ നിലപാട് മാറ്റേണ്ട സാഹചര്യം ഒന്നും ഇല്ല. വിജയന്‍ കുറ്റക്കാരനല്ല എന്നാണ് പാര്‍ട്ടിയുടെ നിലപാട്. മറിച്ച് തെളിയിക്കപ്പെടുന്നതു വരെ ആ നിലപാട് മാറ്റേണ്ട കാര്യം പാര്‍ട്ടിക്ക് ഇല്ല.

പിണറായി കുറ്റക്കരനണോ അല്ലയോ എന്നത് പാര്‍ട്ടിയെ ബാധിക്കുന്ന ചോദ്യമല്ല. പിണറായി കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തി ശിക്ഷിച്ചാലും പര്‍ട്ടിക്ക് ഒന്നും സംഭവിക്കില്ല.

ലാവലിന്‍ കേസ് രാഷ്ട്രീയപ്രേരിതമായി കെട്ടിച്ചമച്ചതാണോ അല്ലയോ എന്ന നിലപാടാണ്, പാര്‍ട്ടിയെ ബാധിക്കാന്‍ പോകുന്നത്. ആ നിലപാടിനേപ്പറ്റിയാണു ഞാന്‍ പരാമര്‍ശിച്ചത്. പിണറായി കുറ്റക്കരനാണോ അല്ലയോ എന്നു തീരുമാനിക്കുന്നത് കോടതിയാണ്. പാര്‍ട്ടി അതില്‍ എന്തു പറയുന്നു എന്നൊരു കോടതിയും അന്വേഷിക്കില്ല. പിണറായി എന്തെങ്കിലും വീഴ്ച വരുത്തിയിട്ടുണ്ടോ എന്നേ കോടതി പരിശോധിക്കൂ. അല്ലാതെ പാര്‍ട്ടി നിലപടെന്താണെന്നു കോടതി പരിശോധിക്കില്ല. പാര്‍ട്ടി നിലപട് തെറ്റാണെന്നു കണ്ടെത്തി ഒരു കോടതിയും പാര്‍ട്ടിയെ ശിക്ഷിക്കില്ല. പിണറായിക്കു പകരം പാര്‍ട്ടി കോടതിയില്‍ പൊയ്ക്കോളം എന്നു പറഞ്ഞാല്‍ ; ആരും അത് കേട്ടു ചിരിക്കും .
kaalidaasan said…
‘കുറ്റവാളിയെന്നു വിധിക്കുന്നതു വരെ നിരപരാധിയാണ്’ എന്നത്രേ കോടതിയുടെ നിലപാട്.

അങ്ങനെ ഒരു നിലപാടും ഒരു കോടതിയുമെടുക്കില്ല. കുറ്റവാളിയാണെന്നു തെളിയുന്നതു വരെ അപരാധിയായി കരുതില്ല എന്നു പറഞ്ഞാല്‍ , നിരപരാധിയാണെന്ന നിലപടെടുക്കുന്നു എന്നാരും വ്യാഖ്യാനിക്കില്ല. ചില കേസുകളില്‍ പ്രതിയാണെന്നു സംശയിക്കുന്നവര്‍ക്ക് ജാമ്യം പോലും നിഷേധികും. അവരെ ജയിലില്‍ അടക്കുകയും ചെയ്യും. അഭയ കേസില്‍ അറസ്റ്റിലയ മൂന്നു പേരെ ജയിലിലേക്കാണു കോടതി അയച്ചത്. അവര്‍ കുറ്റം ചെയ്തു എന്ന് ഒരു കോടതിയും വിധിച്ചിട്ടില്ല. നിരപരാധി ആണെങ്കില്‍ ജയില്‍ അടക്കുന്നത് എന്തിനാണാവോ?

അപരാധി ആയിരിക്കാന്‍ സാധ്യതയുള്ളവരെ ആണ്, കോടതി വിചാരണ ചെയ്യുന്നത്. പ്രഥമദൃഷ്ട്യ കുറ്റക്കാരനല്ലാത്ത ആരെയും കോടതി വിചാരണ ചെയ്യില്ല. കുറ്റം ചെയ്തിട്ടുണ്ട് എന്നു സംശയിക്കുന്നവരെയാണു കോടതി വിചാരണ ചെയ്യുന്നത്. അവരെയസ്രെയും നിരപരാധി എന്ന് ഒരു കോടതിയും വിളിക്കില്ല. അപരാധി എന്നും വിളിക്കില്ല. കുറ്റം ചെയ്തിരിക്കാന്‍ സാധ്യതയുള്ള പ്രതിയായിട്ടാണു വിചാരണ ചെയ്യുന്നതും

ആരും എവിടെ നിന്നും ഒളിച്ചോടിയില്ലല്ലോ കാളിദാസ...! ഒളിച്ചോടാനാണെങ്കില്‍ കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും എന്നു പറയേണ്ട കാര്യമില്ലല്ലോ?

സി ബി ഐ അന്വേഷണം നടക്കാതിരിക്കാന്‍ ഭാരിച്ച പ്രതിഫലം കൊടുത്ത് സുപ്രീം കോടതി അഭിഭാഷകരെ വച്ച് കേസു വാദിച്ചത് പിന്നെ എന്തിനാണാവോ?

ഒളിച്ചോടാന്‍ ശ്രമിച്ചു. പക്ഷെ വിജയിച്ചില്ല.
താങ്കളും ‘വലിയ (?) ഒരു വിഭാഗം ജനങ്ങളും എന്തു കരുതുന്നു എന്നതല്ല ചോദ്യം. വി എസ് എടുത്ത പല നിലപാടുകളും ‘പാര്‍ട്ടി അംഗീകരിച്ച തീരുമാനം എന്തോ ആകട്ടെ, താനാണ് ശരി’ എന്ന തരത്തിലുള്ളതായിരുന്നില്ലേ എന്നാണ്. അത്തരത്തിലുള്ള നിലപാടുകളാണ് അദ്ദേഹത്തിനെതിരെയുള്ള നടപടിയിലേക്ക് നയിച്ചത്.

ഒരു പാര്‍ലമെന്ററി ജാനധിപത്യത്തില്‍ അതിനാണു പ്രസക്തി. വലിയ വിഭാഗം ജനങ്ങള്‍ കരുതിയത്, പിണറായി കരുതിയതല്ല. അതുകൊണ്ടാണ്, പിണറായിയുടെ സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടത്.



പാര്‍ട്ടിക്കു പുറത്തുള്ള ജനങ്ങള്‍ എന്തു കരുതുന്നു എന്നതിന് തെരഞ്ഞെടുപ്പില്‍ പ്രസക്തിയുണ്ടാവാം, പാര്‍ട്ടിയുടെ ആഭ്യന്തര നടപടികളില്‍ പ്രസക്തിയില്ല. അക്കാര്യത്തില്‍ പാര്‍ട്ടിക്കുള്ളിലെ ഭൂരിപക്ഷത്തിനാണ് പ്രസക്തിയുള്ളത്.

ഒരു കാര്യം ചോദിക്കട്ടെ...? അടിയന്തരാവസ്ഥയെക്കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്? അന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ശരിയായിരുന്നു എന്ന് അഭിപ്രായമുണ്ടോ? താങ്കള്‍ പറയുന്ന ‘ജനാധിപത്യ’ വ്യവസ്ഥിതിയുടെ അടിസ്ഥാന ശില‍കളെ തന്നെ അട്ടിമറിച്ച അടിച്ചമര്‍ത്തല്‍ നയം അംഗീകരിക്കുന്നുണ്ടോ താങ്കള്‍? ഇല്ല എന്നാണ് ഉത്തരമെങ്കില്‍ ഓര്‍ക്കുക: അതിനു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ രാജ്യം മുഴുവന്‍ ഇന്ദിരാഗാന്ധിയുടെ നടപടികള്‍ തെറ്റെന്ന് വിധിച്ചപ്പോള്‍ - ഇന്ദിരയുടെ സ്ഥാനാര്‍ഥികള്‍ (“പിണറായിയുടെ സ്ഥാനാര്‍ത്ഥികള്‍” പോലെ) മാത്രമല്ല, സാക്ഷാല്‍ ഇന്ദിരാഗാന്ധി തന്നെ പരാജയപ്പെട്ടപ്പോള്‍ - കേരളം അതേ ഇന്ദിരയുടെ പാര്‍ട്ടിക്ക് 100% വിജയമായിരുന്നല്ലോ നല്‍കിയത്? എവിടെയായിരുന്നു ‘ശരി’...? കേരളത്തിലെ ജനങ്ങളുടെ ‘ശരി’യായിരുന്നില്ലല്ലോ രാജ്യത്തെ മൊത്തം ജനതയുടെ ‘ശരി’? അപ്പോള്‍ താങ്കളുടെ ‘പാര്‍ലമെന്ററി ജനാധിപത്യ’ത്തിലെ പ്രസക്തി‘ പ്രകാരം എന്താണ് ശരി? ഇന്ദിരയുടെ നയം കേരളത്തില്‍ ശരിയും ഇന്ത്യയില്‍ തെറ്റും...!

ലോകായുക്ത പറഞ്ഞത് പ്രസ്തുത മന്ത്രി (പ്രഥമദൃഷ്ട്യാ) കുറ്റക്കാരനാണ് എന്നു തന്നെയാണ്. അതുകൊണ്ടാണ് പ്രോസിക്യൂഷന് തക്കതായ അടിസ്ഥാനമുണ്ട് എന്ന് വിധിച്ചത്.

അത് താങ്കളുടെ അനുമാനമല്ലേ. ലോകയുക്ത ഒരു മന്ത്രിയും കുറ്റക്കാരനാണെന്നു പറഞ്ഞിട്ടില്ല.


വെറും ‘അനുമാന’മല്ല. കേസിനു ആസ്പദമായ വസ്തുതകള്‍ പരിശോധിച്ച് പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണ് എന്നു കണ്ടതുകൊണ്ടാണ് വിചാരണ ചെയ്യാന്‍ അടിസ്ഥനമുണ്ട് എന്നു പറഞ്ഞത്. (അല്ലായിരുന്നെങ്കില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ആവശ്യമില്ല എന്നാകുമായിരുന്നില്ലേ വിധി? അതോ പ്രഥമദൃഷ്ട്യാ പോലും കുറ്റമില്ലെങ്കിലും വിചാരണ ചെയ്യും എന്നാണോ?)

ലോകായുക്തയുടെ നടപടി ആരും ചോദ്യം ചെയ്തിട്ടില്ല. ഗവര്‍ണ്ണര്‍ എടുത്ത തീരുമാനമാണ്, ചോദ്യം ചെയ്തത്.

അല്ലെന്ന് ആരും പറഞ്ഞില്ല...! ഗവര്‍ണറുടെ തീരുമാനം ‘ഏകപക്ഷീയ’മല്ല, മറിച്ച് ജുഡീഷ്യല്‍ സ്വഭാവമുള്ള നടപടിക്രമങ്ങളിലൂടെ ലോകായുക്ത നല്‍കിയ റിപ്പോര്‍ട്ട് ഉണ്ടായിട്ടും അനുമതി നിഷേധിച്ച സര്‍ക്കാരിന്റെ നടപടി ‘ irrational and based on non-consideration of relevant factors’ (Relevant factors including the Lokayukta findings) ആണ് എന്നതു കൊണ്ടാണ് കോടതി അത് അംഗീകരിച്ചത്.

ഗവര്‍ണ്ണര്‍ക്ക് തീരുമാനമെടുക്കാന്‍ ആരുടെ ശുപാര്‍ശയുടേയും പിന്‍ബലം ആവശ്യമില്ല. ഭരണഘടന പറയുന്നത്, ഗവര്‍ണ്ണര്‍ക്ക് വിവേചനാധികാരം ഉപയോഗിച്ച് തീരുമാനം എടുക്കാമെന്നാണ്. മധ്യപ്രദേശിലും കേരളത്തിലും ഗവര്‍ണ്ണര്‍മാര്‍ ആ അധികാരം ഉപയോഗിച്ചു. അത് ശരിയല്ല എന്നു തൊന്നുന്നവര്‍ക്ക് അത് കോടതികളില്‍ ചോദ്യം ചെയ്യാം.

‘വിവേചനാധികാരം’ എന്നത് തന്നിഷ്ടപ്രകാരം എന്തു തീരുമാനവും എടുക്കാനുള്ള ‘ലൈസന്‍സ്’ അല്ല. ലഭ്യമായ രേഖകള്‍ പരിഗണിച്ച് അഡ്വക്കറ്റ് ജനറല്‍ നല്‍കിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ എടുത്ത തീരുമാനത്തെ ‘ഏകപക്ഷീയ’മായി മറികടക്കുന്നത് ‘വിവേചനാധികാരം’ എന്നു പറഞ്ഞ് ന്യായീകരിക്കാനാവില്ല. ജുഡീഷ്യല്‍ - അര്‍ദ്ധ ജുഡീഷ്യല്‍ സ്ഥാപനങ്ങളുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി എങ്കില്‍ അതിനെ ആരും ‘ഏകപക്ഷീയം’ എന്നു പറയില്ല. എന്നാല്‍, ലഭ്യമായ രേഖകള്‍ പരിശോധിച്ച് തീരുമാനം എടുക്കുക എന്ന സാമാന്യ നീതി പോലും കാറ്റില്‍ പറത്തി പ്രതിക്കെതിരെ കൂടുതല്‍ വിവരങ്ങള്‍ ‘ചോദിച്ചു വാങ്ങി’ ‘വിവേചനാധികാരം’ പ്രയോഗിക്കുന്ന ‘വിവേചനം’ അംഗീകരിക്കാനാവില്ല. അത്തരം നടപടികള്‍ ഉണ്ടാകുമ്പോഴാണ് ‘രബര്‍ സ്റ്റാമ്പ്’ പോലുള്ള ആരോപണങ്ങള്‍ ഉയരുന്നത്.
വീണ്ടും ‘ജയരാജനെപ്പോലെ തടിച്ചവര്‍’...! ജയരാജന്റെ ശരീരപ്രകൃതിയെപ്പറ്റി പറയാതെ അദ്ദേഹത്തിന്റെ നിലപാടുകളെ വിമര്‍ശിക്കാന്‍ താങ്കള്‍ക്കു കഴിയില്ല എന്നാണോ ഇതില്‍ നിന്ന് മനസ്സിലാക്കേണ്ടത്?

കൊഴുത്തു തടിച്ച ശരീരം ഉണ്ടാകുന്നത് എങ്ങനെയെന്ന് അറിയാവുന്നവര്‍ക്ക് ഞാന്‍ പറഞ്ഞത് മനസിലാകുന്നുണ്ട്. താങ്കള്‍ മനസിലാക്കണമെന്നില്ല.


അതു ശരി...! ഡോക്ടറല്ലെങ്കിലും മെഡിക്കല്‍ സയന്‍സിനെപ്പറ്റി കുറച്ചൊക്കെ പഠിച്ചിട്ടുള്ള എനിക്ക് മനസ്സിലാകുന്നില്ല. എന്നാല്‍ പിന്നെ വൈദ്യനായ താങ്കള്‍ പറഞ്ഞുതന്നാലും... തടിച്ച ശരീരം എങ്ങനെയൊക്കെ ഉണ്ടാവാമെന്ന്...! (കൂട്ടത്തില്‍ പറയട്ടെ, എന്റെ ഒരു അമ്മാവന്‍ (അമ്മയുടെ ചേട്ടന്‍) ഉണ്ട്. തമിഴ് നാട് വൈദ്യുതി ബോര്‍ഡില്‍ നാല്പത്തഞ്ചു രൂപ ശമ്പളത്തില്‍ ജോലിക്കാരനായി തുടങ്ങി ഡപ്യൂട്ടി സ്റ്റോഴ്‌സ് ഓഫീസറായി വിരമിക്കുന്നതു വരെ കാര്യമായി ഒന്നും സമ്പാദിക്കാന്‍ കഴിയാതിരുന്നതു കൊണ്ട് വിവാഹം പോലും കഴിക്കാതിരുന്ന ഒരാള്‍. കാഴ്ചശക്തിയുടെ പ്രശ്നം കാരണം 1984-ല്‍ voluntary retirement വാങ്ങിയ സമയത്ത് അദ്ദേഹത്തിന്റെ ശരീര ഭാരം 120 കിലോ ആയിരുന്നു. 'A perfect specimen' for obesity. അച്ഛനും അമ്മയും അനിയനും അനിയത്തിയും ഉള്‍പ്പെട്ട കുടുംബത്തെ തന്റെ ശമ്പളം കൊണ്ട് താങ്ങി നിര്‍ത്താന്‍ പാടുപെട്ടിരുന്ന അദ്ദേഹത്തിന്റെ തടിച്ച ശരീരത്തെ എനിക്കു മനസ്സിലാകാത്തതും താങ്കള്‍ക്ക് മനസ്സിലാവുന്നതുമായ ‘വൈദ്യശാസ്ത്രം‘ എങ്ങനെ വിശദീകരിക്കുമെന്ന് അറിഞ്ഞാല്‍ കൊള്ളാം. കോണ്‍‌ഗ്രസ് പ്രവര്‍ത്തകനും പ്രാദേശിക കമ്മിറ്റി അംഗവുമൊക്കെ ആയിരുന്ന ശേഷം 1960-കളില്‍ കമ്യൂണിസത്തിലേക്ക് ചുവടു മാറിയ അദ്ദേഹം മറ്റൊരു ‘ജയരാജന്‍’ ആയിരുന്നോ ആവോ?)

ലാവലിന്‍ കേസ് രാഷ്ട്രീയപ്രേരിതമായി കെട്ടിച്ചമച്ചതാണോ അല്ലയോ എന്ന നിലപാടാണ്, പാര്‍ട്ടിയെ ബാധിക്കാന്‍ പോകുന്നത്. ആ നിലപാടിനേപ്പറ്റിയാണു ഞാന്‍ പരാമര്‍ശിച്ചത്.

അതു ശരി. ലാവലിന്‍ കേസ് രാഷ്ട്രീയ പ്രേരിതമാണോ അല്ലയോ എന്നതില്‍ എന്താണാവോ ‘നീതിയുക്തത’യുടെ പ്രശ്നം?
This comment has been removed by the author.
‘കുറ്റവാളിയെന്നു വിധിക്കുന്നതു വരെ നിരപരാധിയാണ്’ എന്നത്രേ കോടതിയുടെ നിലപാട്.

അങ്ങനെ ഒരു നിലപാടും ഒരു കോടതിയുമെടുക്കില്ല. കുറ്റവാളിയാണെന്നു തെളിയുന്നതു വരെ അപരാധിയായി കരുതില്ല എന്നു പറഞ്ഞാല്‍ , നിരപരാധിയാണെന്ന നിലപടെടുക്കുന്നു എന്നാരും വ്യാഖ്യാനിക്കില്ല.


എന്ന് കാളിദാസന്‍ തീരുമാനിച്ചാല്‍ മതിയോ? കാര്യങ്ങളെക്കുറിച്ച് അറിവില്ലെങ്കില്‍ അത് സമ്മതിക്കാനുള്ള മര്യാദയെങ്കിലും കാണിക്കണം സുഹൃത്തേ...! ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ നിരപരാധിയാണെന്ന സി പി എം നേതാക്കളുടെ പ്രസ്താവനയ്ക്കെതിരെ ‘ക്രൈം’ നന്ദകുമാര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി തള്ളിക്കൊണ്ട് കഴിഞ്ഞ ഇരുപതാം തീയതി സി ബി ഐ സ്പെഷ്യല്‍ കോടതി ജഡ്ജി ജ്യോതീന്ദ്രനാഥ് പറഞ്ഞത് ‘പ്രതിസ്ഥാനത്തുള്ളയാള്‍ കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തും വരെ അയാള്‍ നിരപരാധിയാണെന്നാണ് നിയമ സങ്കല്പം’ എന്നാണ്. സി ബി ഐ കോടതിയുടെ നടപടി ഹൈക്കോടതി ശരിവെക്കുകയും ചെയ്തു. (അതിനെ ഇതുവരെ ആരെങ്കിലും ചോദ്യം ചെയ്തതായി അറിവില്ല.) വസ്തുത ഇതായിരിക്കെ 'അങ്ങനെ ഒരു നിലപാടും ഒരു കോടതിയുമെടുക്കില്ല' എന്നു പറയുന്നത് കോടതി നടപടിയെപ്പറ്റിയുള്ള വിവരമില്ലായ്മയോ അതോ ‘കോടതി എന്തു പറഞ്ഞാലും ഞാനാണ് ശരി‘ എന്ന ധാര്‍ഷ്ട്യമോ എന്ന് വായനക്കാര്‍ ‘വ്യാഖ്യാനിക്ക’ട്ടെ...!

ചില കേസുകളില്‍ പ്രതിയാണെന്നു സംശയിക്കുന്നവര്‍ക്ക് ജാമ്യം പോലും നിഷേധികും. അവരെ ജയിലില്‍ അടക്കുകയും ചെയ്യും... നിരപരാധി ആണെങ്കില്‍ ജയില്‍ അടക്കുന്നത് എന്തിനാണാവോ?

‘പ്രതിയാണെ’ന്നോ ‘കുറ്റക്കാരനാ‘ണെന്നോ സംശയം? (പ്രതിയായിട്ടില്ലെങ്കില്‍ ജാമ്യത്തിന്റെ ആവശ്യമെന്ത്?) ഏതയാലും പ്രതിയാകുന്നവര്‍ക്ക് ജാമ്യം നിഷേധിക്കുന്നത് അവര്‍ കുറ്റക്കാരായതു കൊണ്ടല്ല, മറിച്ച്, കുറ്റക്കാരാണോ എന്ന് നിര്‍ണയിക്കാന്‍ പര്യാപ്തമായ തെളിവുകള്‍ നശിപ്പിക്കാനോ കേസിലെ സാക്ഷികളെ സ്വാധീനിക്കാനോ സാധ്യതയുണ്ടെന്ന് കോടതിക്ക് ബോധ്യമായാലാണ്. അങ്ങനെ ജാമ്യം നിഷേധിച്ചു എന്നതിന് പ്രതി കുറ്റക്കാരനാണെന്ന് അര്‍ഥമില്ല.

ആരും എവിടെ നിന്നും ഒളിച്ചോടിയില്ലല്ലോ കാളിദാസ...! ഒളിച്ചോടാനാണെങ്കില്‍ കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും എന്നു പറയേണ്ട കാര്യമില്ലല്ലോ?

സി ബി ഐ അന്വേഷണം നടക്കാതിരിക്കാന്‍ ഭാരിച്ച പ്രതിഫലം കൊടുത്ത് സുപ്രീം കോടതി അഭിഭാഷകരെ വച്ച് കേസു വാദിച്ചത് പിന്നെ എന്തിനാണാവോ?


വിജിലന്‍സ് അന്വേഷണം ഉള്ളതു കൊണ്ട് സി ബി ഐ അന്വേഷണം ആവശ്യമില്ല എന്നാണ് കേസില്‍ സര്‍ക്കാര്‍ (യു ഡി എഫ് സര്‍ക്കാര്‍) സത്യവാങ്‌മൂലം സമര്‍പ്പിച്ചിരുന്നത്. സി ബി ഐ അന്വേഷിക്കേണ്ട കാര്യമില്ല എന്നു തന്നെയായിരുന്നു സി ബി ഐ-യും നിലപാട് എടുത്തത്. ആ സാഹചര്യത്തില്‍ കോടതി മുമ്പാകെ സ്വീകരിച്ച നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ആ നിലപാട് ശരിയാണെന്ന് സ്ഥാപിക്കാനാണ് സര്‍ക്കാര്‍ വാദിച്ചത്. (അങ്ങനെയല്ലാതെ ആദ്യം സ്വീകരിച്ച നിലപാട് ഇടയ്ക്കു വെച്ച് മാറ്റി കോടതിയുടെ വിമര്‍ശനം വിളിച്ചു വരുത്തണമായിരുന്നു എന്നാണോ താങ്കള്‍ പറയുന്നത്?) ‘ഒളിച്ചോടാന്‍’ ആയിരുന്നെങ്കില്‍ സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ട കോടതി വിധിയെ സുപ്രീം കോടതി അഭിഭാഷകരെ വെച്ചു തന്നെ ചോദ്യം ചെയ്യാമായിരുന്നല്ലോ?
kaalidaasan said…
പാര്‍ട്ടിക്കു പുറത്തുള്ള ജനങ്ങള്‍ എന്തു കരുതുന്നു എന്നതിന് തെരഞ്ഞെടുപ്പില്‍ പ്രസക്തിയുണ്ടാവാം, പാര്‍ട്ടിയുടെ ആഭ്യന്തര നടപടികളില്‍ പ്രസക്തിയില്ല.

ലാവലിന്‍ ഒരഴിമതികേസണ്. ഏതെങ്കിലും പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമല്ല. ജനങ്ങളുടെ നികുതി പണം നഷ്ടപ്പെടുത്തിയ പ്രശ്നമാണ്. പാര്‍ട്ടിക്കു പുറത്തുള്ള ജനങ്ങള്‍ക്കും അതില്‍ കാര്യമുണ്ട്, അതു കൊണ്ടാണ്, തെരഞ്ഞെടുപ്പില്‍ അതിനു പ്രസക്തിയുണ്ടാകുന്നത്.

അടിയന്തരാവസ്ഥക്കാലത്ത് ജനങ്ങളുടെ സ്വത്തോ പൊതു പണമോ നഷ്ടപ്പെട്ടില്ല. പൌര സ്വാതന്ത്ര്യം നിഷേധിച്ചു. ജനങ്ങള്‍ക്ക് ബുധിമുട്ടുണ്ടായി. ബുദ്ധിമുട്ടനുഭവപ്പെട്ട ജനങ്ങള്‍ അതിനെതിരെ വിധിയെഴുതി. കേരളത്തിലെ ജനങ്ങള്‍ക്ക് അതു മൂലം ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല. ബുദ്ധിമുട്ടുണ്ടായത് രാഷ്ട്രീയക്കാര്‍ക്കാണ്. കേരള ഖജനാവു ധൂര്‍ത്തടിക്കുകയോ ഒന്നും ചെയ്തിട്ടില്ല. സാധാരണ ജനങ്ങള്‍ സ്വസ്ഥത അനുഭവിച്ചു എന്നാണിപ്പോഴും വിലയിരുത്തപ്പെടുന്നത്. സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിച്ച സ്ഥലങ്ങളിലൊക്കെ കോണ്‍ഗ്രസ് പരാജയപ്പെട്ടു.

ജനാധിപത്യ’ വ്യവസ്ഥിതിയുടെ അടിസ്ഥാന ശില‍കളെ തന്നെ അട്ടിമറിച്ച അടിച്ചമര്‍ത്തല്‍ നയം അംഗീകരിക്കുന്നുണ്ടോ താങ്കള്‍?

ഇന്‍ഡ്യയിലെ ശിലകള്‍ അവിടെ നില്‍ ക്കട്ടേ. സോവിയറ്റ് യൂണിയന്‍ ഉണ്ടായിരുന്ന കാലം മുഴുവന്‍ അവിടെ അടിയന്തരാവസ്ഥയായിരുന്നു. ചൈനയിലും ക്യൂബയിലും , കൊറിയയിലും, വിയറ്റ്നാമിലും ഇപ്പോഴും അടിയന്തരാവസ്ഥയാണ്. അതിനെ താങ്കള്‍ എതിര്‍ക്കുന്നുണ്ടോ?

ഇന്ദിരയുടെ അടിയന്തരാവസ്ഥ തെറ്റു തന്നെയാണ്. അത് പ്രഖ്യപിച്ചത് തെരഞ്ഞെടുകപ്പെട്ട സര്‍ക്കാര്‍ ഭൂരിപക