‘ല’ പോയ ഹരി

മുൻ‌കൂർ ജാമ്യം: ഈ പോസ്റ്റ് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കാനോ മദ്യപാനികളെ ന്യായീകരിക്കാനോ ഉള്ളതല്ല. ലഹരിയോടുള്ള എന്റെ കാഴ്ചപ്പാടുകൾ മാത്രം. സദാചാരികൾ എന്റെ മേൽ മെക്കിട്ടുകേറില്ലല്ലോ?

നിയമപ്രകാരമല്ലാത്ത മുന്നറിയിപ്പ്: മദ്യപാനം ശരീരത്തിന്റെ ആരോഗ്യത്തിന് ഹാനികരം. എന്നാൽ മനസ്സിന്റെ ആരോഗ്യത്തിന് അത്യുത്തമം.
ലഹരി എനിക്ക് ഈശ്വരനെപ്പോലെയാണ്. അല്ലെങ്കിൽ ഈശ്വരൻ തന്നെയാണ്. വിസ്കി, ബ്രാണ്ടി, റം, വോഡ്ക, ജിൻ, ബിയർ എന്നിങ്ങനെ ഓരോ മദ്യവിഭാഗങ്ങളെയും വ്യത്യസ്തമായ മത വിഭാഗങ്ങളായും അബ്സൊല്യൂട്ട്, ബക്കാർഡി, സ്മിർണോഫ്, ബ്ലാക്ക് & വൈറ്റ്, സിഗ്നേച്ചർ, വൈറ്റ് മിസ്ചീഫ്, ഒസിആർ, ഒപിആർ, ബർമുഡ, 8 പി.എം, ഷാർക്ക് റ്റൂത്ത്, കല്യാണി, ഹേയ്‌വാർഡ്സ്, കിങ്ങ് ഫിഷർ ഇങ്ങനെയുള്ള ബ്രാൻഡുകളെയൊക്കെ ഓരോരോ‍ മതവിഭാഗങ്ങൾക്കു കീഴില്പെടുന്ന ജാതികളായും ഞാൻ പരിഗണിച്ചുപോരുന്നു. ഇതിലേതാണ് എന്റെ ജാതിയെന്നോ മതമെന്നോ ചോദിക്കരുത്. ഞാൻ എല്ലാത്തിലും വിശ്വസിക്കുന്നു. തരം കിട്ടുന്നതൊക്കെ സേവിക്കുന്നു. എനിക്കറിയാം ഏതിൽ വിശ്വസിച്ചാലും സേവിച്ചാലും ലഹരിയെന്ന ഈശ്വരനെ ഞാൻ കാണുന്നു, അനുഭവിക്കുന്നുവെന്ന്.

‘കുടിക്കുവാൻ ഓരോരുത്തർക്കും ഒരോ കാരണങ്ങളുണ്ട്.‘ എന്നാൽ മദ്യപിക്കുന്നത് നല്ലതോ ചീത്തയോ എന്നു ചോദിച്ചാൽ ഉത്തരമില്ല. കുടിയന്മാർ കുടി ആസ്വദിക്കുന്നു. അവർ നല്ലതു പറയുന്നു. കുടിക്കാത്തവർ കുടിയെയും കുടിക്കുന്നവരെയും വെറുക്കുന്നു. അവർ ചീത്ത പറയുന്നു.

ശരീരത്തിന്റെ ആരോഗ്യത്തിന് കുടി നല്ലതല്ലെന്ന് ഞാൻ സമ്മതിക്കും. പക്ഷേ, മനസ്സിന്റെ ആരോഗ്യത്തിനത് ‘മിതമായ‘ കുടി അത്രകണ്ട് അപകടകരമാണോ? അറിവില്ലായ്മകൊണ്ടാവാം. എനിക്ക് സംശയമുണ്ട്.

ജീവിതത്തിൽ ഈ നിമിഷം വരെ മദ്യപിക്കുന്നതിൽ എനിക്ക് കുറ്റബോധമോ അപമാനമോ തോന്നിയിട്ടില്ല. “ഹരി, മദ്യപിക്കുമോ“ എന്ന് ആരെങ്കിലും ചോദിച്ചാൽ “ ഉവ്വ്. നന്നായി ആസ്വദിച്ചു തന്നെ. “ എന്നുത്തരം നൽകാൻ എനിക്കു മടിയും തോന്നിയിട്ടില്ല. കാരണം മദ്യം എനിക്ക് നല്ലതുമാത്രമേ നൽകിയിട്ടുള്ളു. വളരെ സ്നേഹിച്ചുകൊണ്ടാണ് ഞാൻ മദ്യത്തെ സേവിക്കുന്നത്. ഇന്നേവരെ മദ്യപിച്ച് ഞാൻ പ്രശ്നങ്ങളുണ്ടാക്കിയിട്ടില്ല. വഴിയരികിൽ കിടന്നുറങ്ങിയിട്ടില്ല. സമൂഹത്തിന് ശല്യമായിട്ടില്ല. വീട്ടുകാരെ കഷ്ടപ്പെടുത്തിയിട്ടില്ല. ആരെയും അസഭ്യം പറഞ്ഞിട്ടില്ല. ചുരുക്കിയാൽ, ‘മദ്യത്തിന് നാണക്കേട്‘ വരുത്തുന്ന ഒരുകാര്യവും ഞാൻ ചെയ്തിട്ടില്ലെന്ന് പറയാം.

മാത്രവുമല്ല മദ്യപിച്ചുകഴിഞ്ഞാൽ ക്ഷമ, സഹനശക്തി, സഹകരണമനോഭാവം, സ്നേഹം, കരുണ, ദയ, ഓർമ്മ, വിനയം, പ്രതിപക്ഷ ബഹുമാനം( ബഹുമാനിച്ചങ്ങപമാനിച്ച് കളേം ഞാൻ ) അങ്ങനെയെല്ല്ലാം വല്ലാതെകണ്ട് വർദ്ധിക്കുന്നതായും എനിക്കനുഭവപ്പെട്ടിട്ടുണ്ട്. മദ്യം വ്യക്തിപരമായി എനിക്ക് നല്ലതേ നൽകിയിട്ടുള്ളു. ആരൊക്കെ എതിർത്താലും മദ്യത്തെക്കുറിച്ചെനിക്ക് നല്ലതുമാത്രമേ ഓർക്കാനുമുള്ളു.
ഭാര്യ, മാസംതോറും അവൾക്ക് ശമ്പളം കിട്ടുമ്പോൾ ഒരു തുക എനിക്ക് ‘നിപ്പനടി’യ്ക്കാനായി തരുന്നുവെന്നത് ഞാനൊരു നിരുപദ്രവകാരിയായ കുടിയനാണെന്നതിനു തെളിവല്ലേ? :)

കുടിക്കുവാൻ ഓരോരുത്തർക്കും ഓരോരോ കാരണങ്ങളുണ്ട് എന്നതുപോലെതന്നെ ഒരുവന് കുടി നിർത്താനും തന്റേതായ കാരണങ്ങളുണ്ടാവും. ഞാൻ കുറേക്കാലത്തേയ്ക്ക് കുടി നിർത്താൻ പോവുന്നതിനും ഒരു കാരണമുണ്ട്. അത് അനാരോഗ്യം മൂലമോ, കുടുംബത്തിൽ നിന്നുള്ള സമ്മർദ്ധങ്ങളോ, കീശ അനുവദിക്കാത്തതുകൊണ്ടോ അല്ല. ലഹരീശ്വരന്റെ ഭക്തനായിരിക്കാനുള്ള യോഗ്യത ഞാൻ നഷ്ടപ്പെടുത്തി എന്നതിനാൽ മാത്രമാണത്. ചെയ്യാത്ത തെറ്റിന് ഞാൻ കാരണം ലഹരീശ്വരൻ പഴികേട്ടതിലുള്ള പ്രതിഷേധം അല്ലെങ്കിൽ എന്റെ അശ്രദ്ധകൊണ്ടുണ്ടായ ഒരപകടത്തിന്റെ ദോഷം അനുഭവിക്കേണ്ടി വന്നത് ലഹരീശ്വരനാണെന്നതിലെ വിഷമം. ഇതൊക്കെയാണ് എന്നെ കുടി നിർത്താൻ പ്രേരിപ്പിച്ച ഘടകം.കഴിഞ്ഞ ഞായറാഴ്ച എനിക്ക് പാലായിലുള്ള എന്റെ വീടുവരെ പോവേണ്ടി വന്നു. എന്റെ മകൻ ‘ദൈവിക് ദക്ഷിനെ’ കാണാൻ നാട്ടിൽനിന്നും വന്ന അച്ഛനെയും അനുജനെയും വീട്ടിലെത്തിച്ചു മടങ്ങുക എന്നതായിരുന്നു ഉദ്ദേശം. തിരികെ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്ത് ബോറഡിക്കേണ്ടതില്ലല്ലോ എന്നു കരുതി എന്റെ സ്നേഹിതൻ മോനിയെയും കൂടെ കൂട്ടി. കുറേയായി അവനെന്റെ നാടുകാണണമെന്ന ആഗ്രഹവും പറയുന്നു. രാവിലെ 11 മണിയോടെ പാലായിലെത്തി. ഊണുകഴിഞ്ഞ് സ്വല്പം വിശ്രമിച്ചതിനുശേഷം ഞാൻ മോനിയെയും കൂട്ടി നാട്ടുവഴികളിലൂടെ നടന്നു. പാടവും തോടും കാവും കുളവും കലുങ്കും പോരാഞ്ഞ് ഞാൻ പ്രേമലേഖനം കൊടുത്തതിന്റെ പേരിൽ പഴയ കാമുകിയുടെ ആങ്ങളമാർ എന്നെ ഓടിച്ചപ്പോൾ പ്രാണരക്ഷാർത്ഥം ഉടുമുണ്ടുമുരിഞ്ഞ് കൈയ്യിൽ പിടിച്ച് ശരവേഗത്തിൽ ഓടി രക്ഷപെട്ട ഇടവഴിയും വരെ അവന് കാണിച്ചുകൊടുത്തു.

വൈകിട്ട് ഏഴര മണിയോടെ ഞങ്ങൾ തിരിച്ചു.

രസകരമായ ഞങ്ങളുടെ യാത്ര അവസാനിച്ചത് രാത്രി 11.45 ഓടെ കന്യാകുളങ്ങര എന്ന സ്ഥലത്തുവച്ച് എന്റെ കാർ ഒരു കരിങ്കൽ മതിലിൽ ഇടിച്ച് തകരുമ്പോഴാണ്. സീറ്റ് ബെൽറ്റിന് നന്ദി. ഞങ്ങൾക്ക് കുഴപ്പങ്ങളൊന്നുമില്ല. മുൻ‌വശം പാടേ തകർന്ന എന്റെ സുന്ദരിക്കുട്ടിയുടെ മുഖമാണ് എന്നെ വേദനിപ്പിച്ചത്. പിന്നെ, കാത്തുസൂക്ഷിച്ച ചാരിത്ര്യം തകരുമ്പോൾ ‘പഴയകാല‘ പെൺകുട്ടിയുടെ ഉള്ളിൽ തോന്നുന്ന ഒരുതരം വിവരിക്കാനാവാത്ത വികാരവും തോന്നി. ഏഴുവർഷക്കാലമായി ഒരപകടവും വരുത്താത്ത ഡ്രൈവർ എന്ന എന്റെ സൽ‌പ്പേര് അല്ലെങ്കിൽ ചാരിത്ര്യം ആ കരിങ്കൽ മതിൽ കവർന്നിരിക്കുന്നു.

ലഹരീശ്വരന്റെ കോപമാവാം ഈ ആക്സിഡന്റിനു പിന്നിലെന്നും ഒരുനിമിഷം ചിന്തിച്ചുപോയി. അടിച്ച് കോങ്കിയായും വാഹനമോടിച്ചിട്ടുണ്ടെന്നു പറയുന്നത് അഭിമാനത്തോടെയോ അഹങ്കാരത്തോടെയോ അല്ല. മദ്യപിച്ച് വാഹനമോടിക്കുമ്പോൾ കൂടുതൽ ശ്രദ്ധാലുവാകാറുണ്ട് ഞാൻ. സ്പീഡ് 60 -നു മേളിൽ പോയ സംഭവമേ ഉണ്ടായിട്ടില്ല. ജീവിക്കാനുള്ള കൊതികൊണ്ടു മാത്രമല്ല ഈ ശ്രദ്ധ. എന്റെ ലഹരീശ്വരന് പേരുദോഷമുണ്ടാക്കാരുതെന്ന ചിന്ത കൂടി അതിനുപിന്നിലുണ്ട്. എന്നാൽ അന്ന് ഒരു തുള്ളി കഴിക്കാതെ ഇത്തരമൊരു അപകടമുണ്ടാകുമ്പോൾ ....

ലഹരിയുടെ ബ്രാൻഡ് അംബാസിഡറായി സ്വയം വിശ്വസിക്കുന്ന ഞാൻ തുള്ളി കഴിക്കാതെയാണ് കാറോ‍ടിക്കുന്നതെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിച്ചേക്കില്ല. എന്നാൽ അതാണ് സത്യം. ക്രെഡിറ്റ്സ് ഗോസ് ടു മോനി. അതെ മദ്യവിരോധിയായ ആ ദുഷ്ടനുതന്നെ. എങ്കിലും ആളൊരു സഹൃദയനും സ്നേഹസമ്പന്നനും പരോപകാരിയുമൊക്കെയാണ്. എന്നാൽ കട്ടയ്ക്കു കട്ട നിൽക്കുന്ന നല്ലൊന്നാന്തരം കുടിയൻ കൂട്ടുകാർ എനിക്കുണ്ടെങ്കിലും ഞായറാഴ്ച നാട്ടിലേയ്ക്ക് പോയപ്പോൾ മോനിയെക്കൂടി കൂട്ടിയതിനു പിന്നിൽ അവന്റെയീ സ്വർഗ്ഗത്തിലേയ്ക്ക് ഉടലോടേ പോവാൻ മാത്രമുള്ള യോഗ്യതകൾ കണ്ടല്ല. മറിച്ച് അവൻ നല്ലൊരു ‘കേൾവിക്കാരൻ’ കൂടിയാണെന്നതുകൊണ്ടാണ്. വായാടിയായ എനിക്കുകിട്ടിയ ശക്തനായ ഇര. കുടിയന്മാർക്കൊരിക്കലും കേൾവിക്കാരാവാൻ കഴിയില്ലല്ലോ?

“കുറഞ്ഞത് 3 കുപ്പി ഇളവനോ 4 പെഗ്ഗോ കഴിച്ചിരുന്നുവെങ്കിൽ ഞാൻ ഉണർന്നേനേ, സത്യമായും ഞാനുണർന്നേനേ മോനി “ എന്ന് എം ജി സോമൻ സ്റ്റൈലിൽ ഒരു കുറ്റപ്പെടുത്തൽ ഞാൻ മോനിക്ക് നൽകി. അവനാണല്ലോ മദ്യപിച്ച് വണ്ടിയോടിച്ചാൽ അപകടമുണ്ടാവുമെന്ന് പറഞ്ഞുപറ്റിച്ച നീചൻ.


ഏതായാലും മനസ്സില്ലാമനസ്സോടെ എന്റെ സുന്ദരിക്കുട്ടിയെ വഴിയിലുപേക്ഷിച്ച് ,ഓടിക്കൂടി ആശ്വസിപ്പിച്ച നാട്ടുകാരോട് നന്ദി പറഞ്ഞ് , ‘പച്ച ജീവനോടെ ‘ വീട്ടിലെത്തിയ ഞാൻ കേട്ടത് അമ്മയും വാമഭാഗവും മദ്യത്തെ കുറ്റപ്പെടുത്തുന്നതാണ്. മദ്യപിച്ചതുകൊണ്ടാവും വണ്ടി ഇടിച്ചതെത്രെ!!!! എന്റെ ഇടനെഞ്ച് തകർന്നുപോയി. ‘‘മണത്തുനോക്കമ്മേ, മണത്തുനോക്കടി ഭാര്യേ“ എന്നുപറഞ്ഞ് ഇരുവരുടെയും മുന്നിൽ ‘മണ്ണുതിന്ന കണ്ണൻ വായ പിളർന്നു നിൽക്കുമ്പോലെ‘ ഞാനും നിന്നു. അപ്പോൾ ഞാൻ കേൾക്കുന്നത് അമ്മ ഭാര്യയോട് പറയുന്നതാണ് - “ എടീ, കുടിച്ചാ മണിമറിയാതിരിക്കാനുള്ള വല്ല മരുന്നും ഇവൻ കഴിച്ചിരിക്കും. നീ അവന്റെ വായിൽ നോക്കി നിൽക്കാതെ പോയിക്കിടന്നുറങ്ങിക്കോ “

അതുകേട്ട് എന്റെ വായ കൂടുതൽ പിളരുകയും കണ്ണുകൾ മിഴിയുകയുമാണ് ചെയ്തത്. ഒറ്റയെണ്ണത്തിന് വിശ്വാസമില്ല. കുടിച്ചാൽ മണമില്ലാതിരിക്കുന്ന മരുന്നുണ്ടെത്രെ!!! ഇനി... അങ്ങനെയൊന്നുണ്ടാവുമോ?

പിറ്റേന്ന്, കൂട്ടുകാരും ചോദിച്ചു. “ മച്ചൂ, നീ ശരിക്കും കിന്റായിരുന്നല്ലേ”ന്ന് !!! അപ്പോൾ തകർന്നതെന്റെ വലനെഞ്ചാണ്. മദ്യപിച്ചിരുന്നെങ്കിൽ ഇതു സംഭവിക്കില്ലായിരുന്നെടാ പുല്ലുകളേ എന്ന് പറയാനാണ് തോന്നിയത്.

ഒരുവൻ പോലും ഞാൻ മദ്യപിച്ചിട്ടില്ലെന്ന് വിശ്വസിക്കുന്നില്ല. അത്രയ്ക്ക് സല്പേർ എനിക്കുണ്ടെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. ഹരിയെ ‘ല’ഹരിയായി എന്റെ ഓർക്കൂട്ടുകാർ മാത്രമായിരുന്നല്ലോ കണ്ടിരുന്നത്.

ഏതായാലും ഈ അപകടം ലഹരീശ്വരനാണ് ദുഷ്പേരുണ്ടാക്കിയതെന്നാണ് എന്റെ വിശ്വാസം. എനിക്കതിൽ ഖേദമുണ്ട്. ലഹരീശ്വരന്റെ ഭക്തനാവാനുള്ള യോഗ്യത എനിക്കുണ്ടാവും വരെ ഞാനിനി കുടിക്കില്ല. മദ്യമാവുന്ന ജാതിമതങ്ങളിലൂടെയല്ലാതെ ലഹരിയെന്ന ഈശ്വരനെ പ്രാപിക്കാൻ എനിക്കാവുമെന്ന് ഞാൻ തെളിയിച്ചു കാണിക്കും. ശിഷ്ട ജീവിതം, ലഹരീശ്വരാ നിന്നെ മനസ്സാ പൂജിച്ച് ഞാൻ തള്ളി നീക്കും. “വല്ലപ്പോഴുമൊക്കെ ഇത്തിരി കുടിക്കു ചേട്ടാ“ എന്ന് ഭാര്യയെക്കൊണ്ട് പറയിപ്പിക്കും. അടുത്ത ശമ്പളദിവസം അവൾ ‘നിപ്പൻ’ കാശ് എനിക്ക് തരുമ്പോൾ ഇത് നിന്റെ അപ്പന് കൊണ്ടെക്കൊടീ എന്നു മുഖത്തു നോക്കി പറയും. അവളുടെ ചൂളുന്ന മുഖം കണ്ട് ഞാൻ ലഹരിയിലാറാടും.

(എന്റെ ഭാര്യേ, നമ്മുടെ മകൻ വളർന്നുവരുമ്പോൾ ഒരിക്കൽ നിന്നോടവൻ ചോദിക്കും, ‘നല്ലൊരു കുടിയനായിരുന്ന എന്റെ അച്ഛനെ നിങ്ങളെല്ലാം കൂടി കുടിക്കാതാക്കിയില്ലേന്ന് ’ അവന്റെ കുറ്റപ്പെടുത്തൽ കേട്ട് കരയുന്ന നിന്നെ ഞാനാശ്വസിപ്പിക്കുമെന്ന ധാരണ നീ വച്ചുപുലർത്തണ്ട. നീ നിന്റെ ‘അമ്മായിഅമ്മയുടെ‘ വാക്കുകേട്ട് ഒന്നു മണത്തുപോലും നോക്കാതെ പിൻ‌തിരിഞ്ഞവളല്ലേ? നീയും എന്റെ ലഹരീശ്വരനെ പഴിച്ചില്ലേ? മാപ്പില്ല പെണ്ണേ. തുള്ളികുടിക്കാതെ ഞാൻ പക പോക്കും നിന്നോട്.

പിന്നെ, ഞാൻ പറഞ്ഞെന്നുകരുതി നീ നിപ്പനടിക്കാനുള്ള കാശ് നിന്റെ അപ്പന് കൊടുത്തേക്കല്ല്. )


:)

എന്റെ ഓർക്കൂട്ടുകാരുടെ ശ്രദ്ധയ്ക്ക്: ഓർക്കൂ‍ട്ടിൽ ഇനി ‘ല’ഹരിയില്ല. വെറും ഹരി മാത്രം

എന്ന്,
ല പോയ ഹരി

പടവരച്ചുതന്നത് ശ്രീ. സുനിൽ പണിക്കർ (പണിക്കരേട്ടൻ )

Comments

Pongummoodan said…
മുൻ‌കൂർ ജാമ്യം: ഈ പോസ്റ്റ് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കാനോ മദ്യപാനികളെ ന്യായീകരിക്കാനോ ഉള്ളതല്ല. ലഹരിയോടുള്ള എന്റെ കാഴ്ചപ്പാടുകൾ മാത്രം. സദാചാരികൾ എന്റെ മേൽ മെക്കിട്ടുകേറില്ലല്ലോ?

നിയമപ്രകാരമല്ലാത്ത മുന്നറിയിപ്പ്: മദ്യപാനം ശരീരത്തിന്റെ ആരോഗ്യത്തിന് ഹാനികരം. എന്നാൽ മനസ്സിന്റെ ആരോഗ്യത്തിന് അത്യുത്തമം.
((ഠോ))

ഇഷ്ടവിഷയമായതിനാല്‍ ഇപ്പോള്‍ വരാം:))
വായിച്ചു.
വിഷമമുണ്ട് ഹരിചേട്ടാ, വിഷമമുണ്ട്.
നല്ലോരു കുടിയനായ അങ്ങ് നാട്ടാരറിയെ കുടി നിര്‍ത്തി എന്ന് പറയുന്നത് തന്നെ വേദനാജനകമാണ്.നാട്ടുകാരുടെയും വീട്ടുകാരുടെയും കുറ്റപ്പെടുത്തലുകള്‍ കേള്‍ക്കാതെ, താങ്കള്‍ കുടിച്ച് കുടിച്ച് ഒരു നല്ല, വല്യ കുടിയനാകും എന്ന് പ്രതീക്ഷിച്ചിരുന്ന എന്നെ പോലുള്ളവര്‍,
ഞങ്ങുടെ വിഷമം ആരോട് പറയും?
എന്തൊക്കെയായിരുന്നു....
'ല' ഉള്ള ഹരി, 'ല'ഹരി നല്ലത്..
ഹും! പോയില്ലേ, എല്ലാം പോയില്ലേ.
ഇപ്പോള്‍ ഓര്‍ക്കുട്ടില്‍ 'ല' ഇല്ലാത്ത ഹരിയായി.ഇനി എന്നാ ബ്ലോഗില്‍ 'പോങ്ങു' ഇല്ലാത്ത മൂടന്‍ ആകുന്നത്?
ആവും, ചേട്ടനത് ആവും.എനിക്കറിയാം:)
Pongummoodan said…
കായംകുളം കൊച്ചുണ്ണീ, ഇതൊരു ഇടവേള മാത്രമല്ലേ. പൂർവ്വാധികം ശക്തിയോടെ ഞാൻ തിരിച്ചുവരും അരുണേ. നീ വിഷമിക്കരുത്. എനിക്കത് താങ്ങാനാവില്ല.താങ്ങാനാവാതെ വന്നാൽ കുടിച്ചും പോവും :)
riyavins said…
ഏതൊരു പെഗ്ഗിനു മുന്‍പും ചെട്ടനുവേന്ടി 2തുള്ളി കളഞിരുന്ന ഞാന്‍ ഇനി എന്തു ചെയ്യും ...ആരെ ഓര്‍ക്കും ...എന്റെ ബാറിലമ്മേ.. ഏനിക്കു ബ്രാന്ടി തരൂ..
ശ്രീ said…
ശ്ശോ! കഷ്ടമായിപ്പോയി. (കുടി നിര്‍ത്തിയത് കഷ്ടമായെന്നല്ല, അത് നല്ലതു തന്നെ. വണ്ടി ഇടിച്ചത് കഷ്ടമായെന്നാ ഞാന്‍ ഉദ്ദേശിച്ചത്)

എത്ര നാള്‍ പിടിച്ചു നില്‍ക്കാനാണ് തീരുമാനം? വീണ്ടും സേവ തുടങ്ങാനുള്ള തീരുമാനം എടുക്കാന്‍ എന്ത് മാനദണ്ഡം ആണ് സ്വീകരിയ്ക്കുന്നത് എന്നൊന്നും പറഞ്ഞില്ല!
"‘ല’ പോയ ഹരി"
ഇപ്പഴല്ലേ മനസ്സിലായത് ചേട്ടായീ “ല” എങ്ങനെ പോയന്ന്...
എന്തായാലും കഷ്ട്ടമായിപ്പോയി...

പിന്നെ "‘ല’ പോയ ഹരി"യായാലും “ല”യുള്ള ഹരിയായാലും “പോങ്ങുമ്മൂടന്‍“ ആളൊരു ലഹരിയാ...!!!
സമ്മതിച്ചു ചേട്ടായീ സമ്മതിച്ചു...
ഹിഹിഹി... ഇതൊക്കെ എല്ലാരും വിശ്വസിച്ചോ ...
പ്രഖ്യാപനം നടത്തിയ ആരും ഇന്ന് വരെ കള്ളുകുടി നിര്‍ത്തിയ സംഭവം എന്റെ അനുഭവത്തിലില്ല..
അതുകൊണ്ട് ചുമ്മാ ജീവിതം വേസ്റ്റ് ആക്കാതെ പണി നിര്‍ത്തി ഇപ്പോത്തന്നെ ബാറില്‍ പോകൂ ചേട്ടാ...പ്ലീസ് ..
ഒന്ന് കുടിച്ചാല്‍ എല്ലാം മറക്കാം
ഒരിക്കല്‍ കൂടി നീ കുടിച്ചാട്ടേ..:):)
ഈശ്വരാ "ല" പോയ ചേട്ടന് കണ്ട്രോള്‍ കൊടുക്കണേ.....:)
ഹരിയേട്ടാ ഈ പോസ്റ്റു ഞാന്‍ പ്രിന്റു ചെയ്തു എന്റെ അച്ഛനെയും അമ്മയെയും കാണിക്കാന്‍ പോകുവാ..പട്ടാളക്കാരനായ ഞാന്‍ കുടിക്കുന്നത് മോശമാണെന്നാണ് അവരുടെ അഭി പ്രായം...ഹരിയേട്ടന്‍ കുടിക്കാതെ ഓടിച്ചിട്ടും വണ്ടി ഇടിച്ചില്ലേ? അപ്പോള്‍ ഞാന്‍ കുടിക്കാതെ വല്ല ഉഗ്രവാദിയോടും ഏറ്റു മുട്ടിയാല്‍ എന്താകും കഥ..?!.താങ്ക്സ് ഹരിയേട്ടാ റൊമ്പ താങ്ക്സ്..
ഇങ്ങനെയുമുണ്ടൊ ഭക്തശിരോമണികള്‍..??

ആ പഴയകാല പെണ്ണുങ്ങള്‍.. എന്നാ പ്രയോഗമാ മാഷെ..ഹിഹി എപ്പോഴത്തെ പെമ്പിള്ളേര്‍ കേള്‍ക്കേണ്ടാ..

ഈ പോസ്റ്റ് എനിക്ക് പ്രചോദനമായി, ഞാനും ഒരു ഭക്തനാകാന്‍ പോകുകയാണ് അതും ഒരു പേരുദോഷവും കേള്‍പ്പിക്കാതെ...ഗുരുവേ നമ:
അപ്പ ഈമെയിലും മാറുമോ??
ഹരിപ77@ജിമെയില്‍ ഡോട്ട് കോം (haripa77@gmail.com)
IELTS - ഇംഗ്ലിഷ് പരീക്ഷ ഇഷ്ടന്‍ ഒന്നും പഠിച്ചിട്ടില്ലാ,പഠിക്കാഞ്ഞല്ല -പഠിഞ്ഞില്ലാ...
പരീക്ഷ ദിവസത്തിന്റെ തലേന്ന് തലകുത്തി നിന്ന് ആലോചിച്ചു തുണ്ടു വച്ചിട്ട് ഒന്നും കാര്യമില്ലാ
ഒടുവില്‍ ഓര്മ്മവന്നു രണ്ടു പെഗ് അടിച്ചാല്‍ എല്ലവരും കേള്‍ക്കെ ഇംഗ്ലീഷ് പറയുന്ന ജോര്‍ജ്ജൂട്ടിയെ അതെ!അതു തന്നെ ഇംഗ്ലീഷ് വരാനുള്ള വഴി! ഇഷ്ടന്‍ രണ്ടു ലാര്‍ജ് കാലത്തെ വിട്ടിട്ട് ഹളില്‍ കയറി എന്തിനു പറയുന്നു ഡെസ്കില്‍ കിടന്ന് സുഖമായി ഉറങ്ങി..
ഇതും ലഹരീശ്വരന്റെ കോപമാവാം അല്ലേ
വണ്ടി ഇടിച്ചതിലുള്ള അഗധമയ ദുഖം രേഖപ്പെടുത്തുന്നു, അതും ഒരു പോസ്റ്റ് ആക്കാനുള്ള ഔചിത്യം അതാണു ലഹരിയുണ്ടായാലും ഇല്ലങ്കിലും പോങ്ങുമ്മൂടനെ വായനക്കാരുടെ ലഹരി ആക്കുന്നത്
അപകടമുണ്ടായിട്ട് ഒന്നും പറ്റിയില്ലല്ലോ!
കുടിക്കാഞ്ഞത് ഭാഗ്യം! കുടിച്ചിരുന്നെകില്‍ അത് അല്പമാണെങ്കില്‍ പോലും ഇന്‍‌ഷുറന്‍സ് കിട്ടുമോ?

പൊങ്ങ്സ് കുടി നിര്‍ത്തിയത് ബിവറേജസ് കോര്‍പ്പറേഷന് ക്ഷീണമാകാന്‍ സാധ്യതയുണ്ട്. ഈ സാമ്പത്തിക മാന്ദ്യത്തില്‍ അതും കൂടെ..പാവങ്ങള്‍. വിജയ് മല്യയുടെ കാര്യം ആലോചിക്കുമ്പോള്‍..കരച്ചില്‍ വരുന്നു.
ആഹ്..അവരുടെ കഷ്ടകാലം അല്ലേ.

:-) ആശംസകള്‍.
കുടിച്ചാൽ മണമില്ലാതിരിക്കുന്ന മരുന്നുണ്ടെത്രെ!!!

ഹി ഹി ഹി....എന്നാലും നല്ലൊരു കുടിയന്‍ കുടിക്കാതെ വണ്ടി ഇടിച്ചു എന്നൊക്കെ പറയുമ്പോള്‍ ..ഇങ്ങനെ ഒരു മരുന്ന് ഉണ്ടെന്നു അവര് പറയുന്നതിലും കാര്യമുണ്ട്...
കുടി നിര്‍ത്തിയെന്നാല്ലേ പറഞ്ഞത്.നന്നായി വരൂ:)
പോങ്ങു അപ്പോ ഇന്നലെ മാനവീയം റോഡിൽ അടിച്ച് “വാൾ” വച്ച് കിടന്നതാര, നട്ടപ്പിരാന്തൻ (സാജുച്ചായൻ) അപ്പുറത്ത് ഇരുന്ന് വാളുന്നതു കണ്ടു, ഞാനപ്പോൾ സ്റ്റേറ്റ് കാറി... പോകുവാർന്നു ഇന്ദ്ര പ്രസ്തത്തിലേയ്ക്ക്. ഒരു 8പി.എം ഫുള്ളിന്റെ ഓർമ്മ... ഹരി വിലപിടിച്ച് ആ “ല” കളയരുതെടെ....
ഇത്തരം മനോവിഷമമുണ്ടാക്കുന്ന പോസ്റ്റുകളിട്ട് എന്റെ ഭക്തരെ വിഷമിപ്പിക്കരുതേ.....
ഇന്നെയ്ക്കു മൂന്നാം നാള്‍ നാം ഒരു പാവത്താന്റെ വേഷത്തില്‍ നിന്നെ സന്ദര്‍ശിക്കും. അപ്പോള്‍ ആവശ്യമായ എല്ല ഉപചാരങ്ങളൊടും കൂടി നമ്മെ തൃപ്തനാക്കിയാല്‍ നിനക്കു ശാപമോക്ഷം കിട്ടും. അതോടെ ഇപ്പോഴുള്ള എല്ലാ വിഷമങള്‍ഊം മാറി വീണ്ടും എന്റെ ഉത്തമഭക്തനായി തുടരാന്‍ നിനക്കു കഴിയും. സ്വസ്തി....
ലഹരീശ്വരന്‍.
സുധീര്‍ മുഹമ്മദ്‌ said…
ഇത് എന്റെ ശാപമാണ് സുഹൃത്തേ!! (എന്റെ മദ്യം മൊത്തം കഴിച്ചിട്ടും താങ്കള്‍ പറഞ്ഞത് അത് സ്വപ്നമാണെന്ന് ) ബ്ലോഗിലൂടെ ആ സംഭവം എന്റെ സീനിയര്‍ ഓഫീസര്‍ അറിഞ്ഞത് കാരണം എന്റെ പണിയും പോയികിട്ടീ !
സന്തോഷമായീ പൊങ്ങൂ സന്തോഷമായീ
"കുടിക്കാത്തവർ കുടിയെയും കുടിക്കുന്നവരെയും വെറുക്കുന്നു. അവർ ചീത്ത പറയുന്നു" മിക്ക കുടിപ്രേമികളുടെയും തെറ്റിദ്ധാരണ മാത്രമാണിത്. കുടിയന്മാരെ വെറുക്കാത്ത, “പാപ് സേ ഘൃണാ കരോ പാപീ സേ നഹീ“ എന്ന ഗാന്ധിജിയുടെ ആപ്തവാക്യത്തിൽ വിശ്വസിക്കുന്ന, അനേകം കുടിക്കാത്തവർ ഇവിടെ ഉണ്ടെന്ന് ഓർമിപ്പിച്ചുകൊള്ളുന്നു....
PONNUS said…
കുടിച്ചാൽ മണമില്ലാതിരിക്കുന്ന മരുന്നുണ്ടെത്രെ!!!
അതിന്റെ പേര് എന്താണ്? പറഞ്ഞു തരാമോ?
പോസ്റ്റ്‌
വളരെ നന്നായിട്ടുണ്ട് !!!!!
നടക്കില്ല നടക്കില്ല ... ഹരി മാഷെ ഇത് കൊലച്ചതി ആയി പോയി ... എന്നാലും ഇത്രേം വേണ്ടാരുന്നു .... പിന്നെ ഒരു നല്ല കാര്യം അല്ലേ പോട്ടെ ക്ഷമിച്ചു ...
ആരും വിശ്വസിച്ചില്ലെങ്കിലും ഞങ്ങള്‍ വിശ്വസിക്കുന്നു ഹരീ ...

'ല' തിരിച്ചുകിട്ടിയിട്ട്‌ ഇനി അടുത്ത പോസ്റ്റ്‌ ഇട്ടാല്‍ മതി കേട്ടോ ... വെറുതേ ഈ ബ്ലോഗ്‌ വേയില്‍ ഒരു ആക്സിഡന്റ്‌ ഉണ്ടാക്കേണ്ട ... ഹി ഹി ഹി ...
Sachin said…
sso.. valare kashttamayipoyi mashe.. :)
sathyam para, annu ethra peg adichu.. ? ;)(savathil kuthan nalla rasam.. :))
‘‘മണത്തുനോക്കമ്മേ, മണത്തുനോക്കടി ഭാര്യേ“ എന്നുപറഞ്ഞ് ഇരുവരുടെയും മുന്നിൽ ‘മണ്ണുതിന്ന കണ്ണൻ വായ പിളർന്നു നിൽക്കുമ്പോലെ‘ ഞാനും നിന്നു.


ല പോയ ഹരിയണ്ണനെ എന്തരിന് കൊള്ളാം എന്ന് ആരെല്ലാം പറയുന്നത് നമ്മളെനി കാണണം...

അപകടത്തില്‍ ഒന്നും സംഭവിക്കാത്തതില്‍ ആശ്വാസം...

ബ്ലോഗിലെ പോസ്റ്റുകളിലൂടെ നമുക്കും ലഹരി പകര്‍ന്നു തരൂ.....
Dr.Subin.S said…
Yes chettaa..
ഇത് കൊലച്ചതി!!!
nandakumar said…
എന്തിനു കൊള്ളാം ഇനി നിന്നെ? ‘എന്തോ’ പോയ അണ്ണാനെപോലെയായില്ലേ ഇനി നിന്റെ ജന്മം?!!

ഉപേക്ഷിച്ചാലും ഇല്ലെങ്കിലും ഈ എഴുത്തിന്റെ പോങ്ങു സ്റ്റൈല്‍ എനിക്കങ്ങിഷ്ടപ്പെട്ടു. രസികന്‍.

(ഈ ആഴ്ചയിലെ എന്റെ തിരുവനന്തപുരം ട്രിപ്പ് മാറ്റിവെച്ചു. ‘ഓണ്‍ലി സെയില്‍ ഇന്‍ കര്‍ണ്ണാടക’ ഞാനിനി കര്‍ണ്ണാടകയില്‍ ഇരുന്നു തീര്‍ത്തോളാം, കേട്ടാ..)
ശ്ശോ! എന്തു നല്ല മനുഷേനാരുന്നു. ഇപ്പൊ ദാ “ല” യും കളഞ്ഞേച്ചു വന്നു നിക്കുന്നു :(

പോസ്റ്റ് കൊള്ളാം ട്ടോ :)
Patchikutty said…
ഏതൊക്കെ ഒരു നമ്പര്‍ അല്ലെ .... ലിവര്‍ ഒക്കെ കിളികുഞ്ഞു പോലെ ആക്കി പൂര്‍വാധികം ശക്തമായി തിരിച്ചുവരാനുള്ള.... എന്തായാലും നന്നായി വരട്ടെ.
ഹഹഹ കുടി നിറുത്തുന്നെങ്കിൽ അതിങ്ങനെ തന്നെ വേണം :)

എന്നാലും പോങ്ങുവിടിച്ച ആ മതിലിന്റെ കാര്യം കട്ടപ്പൊക :)
ബാലു said…
ഈശ്വരാ‍ കുടിയന്മാരിൽ നിന്നും ർക്ഷപ്പെടാൻ വന്ന് കയറിയതാ ഇവിടെ പക്ഷെ...........പന്തം കൊളുത്തി പട...........
Junaiths said…
Hari's happy idavela.............
pandavas... said…
കുടിയന്മാരെല്ലാം സ്നേഹസമ്പന്നരാന്ന് ആരോ പറഞതു ഒര്‍ത്തു.
കുടിയന്മാരുടെ ചങ്ക് കിള്ളിപ്പൊളിചു നോക്കിയാല്‍ നിറയെ സ്നേഹമാന്നും. ആരോ പറഞിട്ടുണ്ടല്ലോ... ആരാ അതു പോങേട്ടനാണോ...?
ഇഷ്ട്ടപ്പെട്ടു ഹരിയേട്ടാ. എന്നെങ്കിലും ഒന്ന് കണ്ട് ഒരു ചിയേഴ്സ് പറയണം എന്നുണ്ട്... ഈശ്വരാനുഗ്രഹം ഉണ്ടെങ്കില്‍ (നമ്മളെപ്പോലെയുള്ള കുടിയന്മാരെ പുള്ളിക്ക് ബോധിക്കോ ആവോ?) നടക്കട്ടെ :)

Popular posts from this blog

അവർ പാർട്ടിയോട് ചെയ്യുന്നത്; നാടിനോടും.

പ്രണയോർമ്മകൾ!

ജി.സ്പോട്ട് - ഒരു അശ്ലീല കഥ