മാനവീയം റോഡിൽ സൌന്ദര്യം വിൽക്കുന്നവർ.
ഈ തലക്കെട്ട് നിങ്ങളിൽ ചിലരെയെങ്കിലും തെറ്റിദ്ധരിപ്പിച്ചേക്കും. ഇത് വഴിയരികിൽ നിന്ന് സൌന്ദര്യം വിൽക്കുന്നവരുടെയോ അല്ലെങ്കിൽ അവരിൽ നിന്ന് സൌന്ദര്യം വാങ്ങാൻ ഞാൻ ശ്രമിച്ചതിന്റെയോ കഥയല്ല. തലക്കെട്ടുകണ്ട് ആരെങ്കിലും ഇത്തിരി എരിവും കുളിരും പുളിയുമൊക്കെ ആഗ്രഹിച്ചുപോയിട്ടുണ്ടെങ്കിൽ അവരെ തെറ്റിദ്ധരിപ്പിച്ചതിൽ ക്ഷമ ചോദിക്കുന്നു.
തിരുവനന്തപുരത്തെ മനോഹരമായ മാനവീയം റോഡിൽ വച്ച് കഴിഞ്ഞദിവസം പരിചയപ്പെട്ട ചെറിയ രണ്ട് ആൺകുട്ടികൾ എനിക്കു നൽകിയ ചില അസ്വസ്ഥതകൾ മാത്രമാണ് ഞാനിവിടെ കുറിക്കുന്നത്.
അനന്തപുരിയിലെ ഏറ്റവും മനോഹരമായ രണ്ടാമത്തെ വീഥിയാണ് മാനവീയം റോഡെന്നാണ് എന്റെ ധാരണ. ഒന്നാമത്തേത് തീർച്ചയായും വെള്ളയമ്പലം മുതൽ കവടിയാർ വരെയുള്ള രാജവീഥി തന്നെ. മാനവീയം റോഡിന്റെ ഒരറ്റത്ത് വയലാർ രാമവർമ്മയുടെയും മറ്റേയറ്റത്ത് ദേവരാജൻ മാസ്റ്ററിന്റെയും അർദ്ധകായ പ്രതിമകൾ. അല്ലെങ്കിൽ വയലാറിൽ നിന്ന് ദേവരാജൻ മാസ്റ്ററിലേയ്ക്കുള്ള അകലമാണ് മാനവീയം വീഥിയെന്നും യുക്തിയനുസരിച്ച് വിചാരിക്കാം. തിരക്കുകുറഞ്ഞ, വീതിയും വൃത്തിയും നിറയെ തണലുമുള്ള മാനവീയം വീഥിയിൽ, പലപ്പോഴും ഞങ്ങൾ സുഹൃത്തുക്കൾ വണ്ടി പാർക്കുചെയ്ത്, രാമേട്ടന്റെ തട്ടുകടയിൽ നിന്ന് വാങ്ങുന്ന ചായയും കടിയും വലിയും വാചകമടിയുമായി സമയത്തെ കൊന്നുതള്ളിക്കൊണ്ടിരിക്കും. ഞായറാഴ്ചകളിലെ വൈകുന്നേരങ്ങളിൽ മാനവീയം റോഡിൽ വച്ച് ‘അഭിനയ‘ എന്ന നാടകസംഘത്തിന്റെ തെരുവുനാടകങ്ങളും നാടൻ പാട്ടുകളും ഉണ്ടാവാറുണ്ട്. ഉവ്വ്. മാനവീയം വീഥി മനോഹരി തന്നെ.
മൂഡ് ഔട്ട് ആവുമ്പോൾ ലീവെടുക്കുക , പിന്നെ കിട്ടുന്ന സ്നേഹിതരുമൊത്ത് മാനവീയം റോഡിൽ ‘അവൈലബിൾ പി.ബി’ കൂടുക. ഔട്ടായ മൂഡ് നിഷ്പ്രയാസം ഇൻ ആവും. ഇതാണിപ്പോൾ എന്റെ ശൈലി. അങ്ങനെ മൂഡ് ഔട്ടായ ഒരു വെള്ളിയാഴ്ച ദിവസം ഉച്ചയ്ക്ക് ഒരുമണിയോടുകൂടി ഞങ്ങളെല്ലാം കൂടി കാറിലിരുന്ന് സൊറപറയുന്നു. ഞങ്ങളെന്നാൽ എന്റെ സ്നേഹിതനും അഡ്വക്കേറ്റുമായ ഷായേട്ടൻ, പോലീസുകാരനായ സെന്തിലേട്ടൻ, സഹകരണബാങ്ക് ജീവനക്കാരനായ മോനി, ജയ്ഹിന്ദ് ടി.വിയിലെ ക്യാമറാമാൻ സനോഷ് പിന്നെയീ ഞാനും.
ങ്ങങ്ങളങ്ങനെ സംസാരിച്ചിരിക്കുമ്പോഴാണ് “ അണ്ണാ, സൌന്ദര്യം വർദ്ധിക്കുമണ്ണാ 2 സോപ്പുവാങ്ങണ്ണാ, 10 രൂപയേയുള്ളണ്ണാ” എന്ന് ഓരോ വാക്കിലുമോരോ ‘അണ്ണാ’നെ ചേർത്ത് രണ്ടാൺ കുട്ടികൾ ഞങ്ങളുടെ കാറിനടുത്തേയ്ക്ക് വന്നത്.
ഞാനോർക്കുന്നു. മൂത്തവൻ, സോപ്പിന്റെ കൂട് ചുമക്കുന്നവൻ, അബ്ദുൾ ഹമീദ്. ഇളയവൻ, ചേട്ടന്റെ പിന്നിൽ ചെറുനാണത്തോടെ നിന്ന ഇരുണ്ട, ചെമ്പൻ മുടിക്കാരൻ മുഹമ്മദ് ഹമീദ്. രണ്ടുപേരും ബീമാപള്ളി വാസക്കാർ. സ്കൂളിൽ പോവുന്നില്ല. വീട്ടിലെ ദാരിദ്ര്യമാണ് അവരെ സോപ്പുപെട്ടി ചുമപ്പിക്കുന്നത്. അച്ഛൻ ഹമീദിന് ഇറച്ചിവെട്ടായിരുന്നു പണി. രണ്ട് വർഷം മുൻപ് ‘മയ്യത്തായി‘. ഇവർക്ക് നാലുവയസ്സുകാരിയായ ഒരനിയത്തികൂടിയുണ്ട്. ഇത്രയും കാര്യങ്ങൾ ഞാൻ രണ്ടുപേരോടും ചോദിച്ചുമനസ്സിലാക്കി. അവരെ സന്തോഷിപ്പിക്കാനായി കുറച്ച് സോപ്പുകളും ഞങ്ങൾ വാങ്ങി. പിന്നെ, അവർ ‘സൌന്ദര്യം‘ വിൽക്കാനായി ഞങ്ങൾക്കു പിന്നിലായി പാർക്കുചെയ്തിരിക്കുന്ന വണ്ടിയ്ക്കടുത്തേയ്ക്കുപോയി.
കാറിലിരുന്ന് സൊറപറയുന്ന ഞങ്ങളും അത്താഴത്തിനുള്ള അരികണ്ടെത്താൻ അലയുന്ന ബാലന്മാരും!!!
എനിക്കെന്നോടുതോന്നിയത് പുച്ഛമാണ്. മേനി പറയുന്നതല്ല. സത്യമായും. എനിക്കെന്നോട് നീരസം തന്നെ തോന്നി. പക്ഷേ, ഒരു വ്യക്തിയ്ക്ക് മാത്രമായി ഈ സമൂഹത്തിനെന്തുചെയ്യാൻ കഴിയും? ഒന്നും സാധിക്കില്ല. മനസ്സുള്ളവർക്ക് , മാസവരുമാനത്തിന്റെ നിശ്ചിത ശതമാനം പാവപ്പെട്ടവർക്കായി മാറ്റിവയ്ക്കാം. എന്നാൽ അതുകൊണ്ടെന്താവാൻ? പല തുള്ളി പെരുവെള്ളം എന്ന വിശ്വാസമെനിക്കില്ല. പലയിടത്തായി പലതുള്ളി തൂകിയതുകൊണ്ടൊന്നും സംഭവിക്കാനില്ല. തൂകുന്ന തുള്ളിയുടെ ഉടമയ്ക്ക് ലഭിക്കുന്ന തൃപ്തിയൊഴിച്ച്. ലഭിക്കുമെന്ന് വിശ്വസിക്കുന്ന പുണ്യമൊഴിച്ച്. ഒന്നും സംഭവിക്കാനില്ല. പാവപ്പെട്ടവർ പാവപ്പെട്ടവരായി നിലകൊള്ളും. ധനികർ കൂടുതൽ ധനികരായി മാറിക്കൊണ്ടിരിക്കും. പിച്ചക്കാശ് നൽകുന്നവർ സ്വർഗ്ഗം പൂകുമെന്ന് കണക്കുകൂട്ടി ജീവിച്ചുകൊണ്ടുമിരിയ്ക്കും. ലോകം ഇങ്ങനെ തന്നെ മുന്നോട്ടുപോവും.
മാറ്റങ്ങൾ വരുത്തേണ്ടത് ഭരണാധിപരാണ്. മാറ്റങ്ങൾ വരേണ്ടത് അവരുടെ ചിന്താഗതികൾക്കുമാണ്. സമൂഹത്തിൽ നിന്ന് ദാരിദ്ര്യം തുടച്ചുനീക്കാൻ ഇനി വ്യക്തികൾ മുതിർന്നിട്ടു കാര്യമില്ല. സർക്കാർ തന്നെ അതിനു മുന്നിട്ടിറങ്ങണം. എസ്കോർട്ടും മറ്റുപരിവാരങ്ങളുമായി വിലകൂടിയ കാറിൽ മന്ത്രിമാർ പരക്കം പാഞ്ഞാൽ ദാരിദ്രരെ കാണുവാനോ ദാരിദ്ര്യം നീക്കുവാനോ സാധിക്കില്ല. പണ്ടുകാലത്തെ ജന്മികൾ അല്ലെങ്കിൽ സവർണ്ണർ പാവപ്പെട്ടവരെ തങ്ങളുടെ വഴികളിൽ നിന്ന് ആട്ടിപ്പായിച്ച് നടന്നതുപോലെ ഇപ്പോൾ മന്ത്രിമാർ പോലീസ് സഹായത്തോടെ നമ്മൾ ജനങ്ങളെ തുരത്തിയോടിച്ച് ചീറിപ്പായുന്നു. ഒന്നിനും ഒരു മാറ്റവും വന്നിട്ടില്ല. ദാരിദ്ര്യമോ കഷ്ടപ്പാടോ മന്ത്രിപുംഗവന്മാർ അറിയുന്നേയില്ല.
മാനവീയം റോഡിൽ കണ്ട ഈ കുട്ടികൾ നാളെ എന്തായിത്തീരും? പത്തുവയസ്സ് തികയും മുൻപേ ജീവിതഭാരം പേറാൻ വിധിക്കപ്പെട്ട ഈ കുട്ടികൾക്ക് സമൂഹത്തോട് എന്തുവികാരമാവും തോന്നുക? പക തന്നെ തോന്നിയേക്കാം. ഇപ്പോൾ നിരാശകൾ തിരിച്ചറിയാൻ കഴിയാത്ത ആ ബാല്യങ്ങൾ സൌന്ദര്യം വിറ്റ് വയറുവീർപ്പിക്കാൻ ശ്രമിച്ചേക്കാം. നാളെ? നാളെ സമൂഹമാവും അവരുടെ ഒന്നാം നിര ശത്രുക്കൾ. ഞാൻ ഭയപ്പെടുന്നുണ്ട് ആ അവസ്ഥയെ.
കാശ്മീരിലേയ്ക്ക് തീവ്രവാദപ്രവർത്തനത്തിനയച്ചവരിൽ ബീമാപള്ളിക്കാരുമുണ്ടായെത്രെ. നാളെ ഈ കുരുന്നുകളും തിവ്രവാദികളുടെ കരങ്ങളിലെ ആയുധമാവില്ലെന്നാരു കണ്ടു. ഹൈന്ദവ വിരോധമോ, രാഷ്ട്രബോധമില്ലായ്മയോ ഒന്നുമല്ല ഒരു മുസൽമാനെ തീവ്രവാദിയാക്കുന്നത്. ദാരിദ്ര്യവും അവഗണനയും ഒറ്റപ്പെടലുകളും നിരാശയും വിദ്യാഭ്യാസത്തിന്റെ അഭാവവുമൊക്കെയാണ് ഒരുവനെ ചാവേറാക്കുന്നത്.മരിച്ചു കഴിഞ്ഞാൽ അവന്റെ വീടിനു ലഭിക്കുന്ന തുക! പിന്നെ ഇസ്ലാമിനുവേണ്ടി മരിച്ചാൽ സ്വർഗ്ഗം കിട്ടുമെന്ന വിശ്വാസം!!
ഇപ്പോൾ നമ്മൾ കണ്ട ഈ കുരുന്നുകൾ - അബ്ദുൾ ഹമീദ്, മുഹമ്മദ് ഹമീദ് - ഇവരെ അതുപോലെ ഇവരേപ്പോലുള്ള സകല ജനതയെയും നമ്മൾ സംരക്ഷിക്കണം. വിദ്യാഭ്യാസവും ജീവിതസാഹചര്യങ്ങളും നൽകണം. അവർ നമ്മുടെ നാടിന് മുതൽക്കൂട്ടാവും. ഭാരതത്തിലെ സകല കുട്ടികൾക്കും ഒരേപോലുള്ള വിദ്യാഭ്യാസം നൽകാൻ സർക്കാർ ശ്രമിക്കണം.
തിരുവനന്തപുരത്തുതന്നെ എത്രയോ തരം സ്കൂളൂകളുണ്ട്. നായരുടെയും നസ്രാണിയുടെയും മുസ്ലീമിന്റെയും ഈഴവന്റെയും സർക്കാരിന്റെയുമായി. ഓരോ സ്കൂളിനും ഓരോ നിലവാരം. പരസ്പരം മത്സരം. സ്കൂൾ പ്രവേശനത്തിന് അച്ഛനമ്മമാരെ വരെ ഇന്റർവ്യൂ ചെയ്യൽ. ചെറിയ ക്ലാസ്സുകളിലേയ്ക്കുപോലും താങ്ങാനാവാത്ത ഡൊണേഷൻ. അങ്ങനെ നോക്കുമ്പോൾ ഇന്ത്യയിൽ വളർന്നുവരുന്നത് പല നിലവാരത്തിലുള്ള കുട്ടികൾ.
മാതാപിതാക്കൾ സാമ്പത്തികശേഷിയും വിദ്യാഭ്യാസവും കുറഞ്ഞവരാണെങ്കിൽ അവരുടെ മക്കൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാൻ പാടില്ലെന്നുണ്ടോ? 20 വയസ്സുവരെയെങ്കിലും എല്ലാ കുട്ടികൾക്കും ഒരേപോലെ ഏറ്റവും മുന്തിയ നിലവാരത്തിലുള്ള വിദ്യാഭ്യാസം നൽകാൻ എന്താണ് സർക്കാരിന് തടസ്സമാവുക? പണമോ? ഒരോ സാമ്പത്തികവർഷവും നമ്മുടെ രാജ്യത്ത് നടക്കുന്ന അഴിമതിയുടെ കണക്കെടുക്കുക. അങ്ങനെ കക്കുന്ന പണത്തിന്റെ പത്തിലൊന്നുമതി സകലകുട്ടികൾക്കും നല്ല വിദ്യാഭ്യാസവും പരിരക്ഷയും നൽകാൻ. പോരാന്നുണ്ടോ?
നമ്മുടെ കേരളത്തിലെ കാര്യം തന്നെയെടുത്താൽ ലാവ്‌ലിൻ വക നഷ്ടം 394 കോടിയിലേറെ. കേസ് സി.ബി.ഐ അന്വേഷിക്കരുതെന്ന് ഹൈക്കോടതിയിൽ വാദിക്കാൻ ദില്ലിയിൽ നിന്നും വക്കീലിനെ കൊണ്ടുവരാൻ ചിലവാക്കിയത് ലക്ഷങ്ങൾ. ഇപ്പോൾ പിണറായിയുടെ കേസ് നടത്താൻ കോട്ടയം ജില്ലയിലെ മാത്രം കമ്യൂണിസ്റ്റുകാർ കൊടുക്കുന്ന തുക 50ലക്ഷം. കേരളത്തിൽ നിന്ന് മൊത്തമായി പിരിച്ചെടുക്കാനുദ്ദേശിക്കുന്ന തുക 30കോടിയിലേറെ.
കണിച്ചകുളങ്ങര കേസൊതുക്കാൻ ഹിമാലയ ഗ്രൂപ്പിൽ നിന്ന് രമേശ് ചെന്നിത്തല വാങ്ങിയെന്നു പറയുന്ന തുക കോടിയിലേറെ. പാമോലിൻ, ഇടമലയാർ അങ്ങനെ അങ്ങനെ ഈ കൊച്ചു കേരളത്തിൽ നിന്നും മാത്രം നഷ്ടപ്പെട്ട തുക എത്രയോ വലുതാണ്. ഇതിലൊന്നും ആർക്കും ഒരു പരാതിയുമില്ല. ഇവരെക്കുറിച്ച് ഞാനെന്തെങ്കിലും കുറിച്ചുപോയാൽ ഞാൻ വിവരദോഷിയായി, എന്റെ അച്ഛനമ്മമാർ തുമ്മിതുമ്മി ചാവേണ്ട ഗതിയുമായി.
അബ്ദുൾ ഹമീദേ, മുഹമ്മദ് ഹമീദേ എനിക്ക് സങ്കടവും നിരാശയുമുണ്ട്. എനിക്കാകെ കഴിയുന്നത് നിങ്ങളെ ഓർത്ത് ദു:ഖിക്കാനും ഇനിയും നേരിൽ കണ്ടാൽ - സൌന്ദര്യം വർദ്ധിപ്പിക്കാനാല്ലെങ്കിലും - നിങ്ങളുടെ പക്കൽ നിന്ന് സോപ്പുവാങ്ങാനുമാണ്. ഈ നാട്ടിൽ ജനിച്ചതായിരിക്കാം നമ്മുടെ കുഴപ്പം. എങ്കിലും നിങ്ങൾ നിരാശപ്പെടരുത്. ഒരു കാലം നിങ്ങൾ വിൽക്കുന്ന സോപ്പ് നമ്മുടെ നാടിനെത്തന്നെ സുന്ദരമാക്കും. നിങ്ങൾ സന്തോഷമായി ജീവിക്കും. കുഞ്ഞനിയത്തി നല്ല നിലയിലാവും. ഉമ്മ നിങ്ങളെയോർത്ത് അഭിമാനിക്കും. അതുവരെ എന്റെ അനുജന്മാരേ നിങ്ങൾ വഴിപിഴയ്ക്കരുത്. തീവ്രവാദത്തിന്റെയും രാജ്യദ്രോഹത്തിന്റെയും പാതയിലേയ്ക്ക് ചുവടുവയ്ക്കരുത്. നിങ്ങൾക്ക് നന്മ വരട്ടെ. ഈ ലോകം നിങ്ങളുടേതാണ്.
എന്റെ വിഷമം പങ്കിടാൻ എനിക്ക് ബൂലോഗമുണ്ട്. നിങ്ങൾക്കതുമില്ലല്ലോ?!!
ഇതുവരെ കുറിച്ചപ്പോൾ റോഡിലൂടെ മന്ത്രി പുംഗവനെയും കൊണ്ടൊരു കൊറോള കാർ ശരവേഗത്തിൽ പായുന്നത് ഞാൻ കാണുന്നു. സംസ്കാര ശൂന്യനായ ഞാൻ ആ കാറിനെ നോക്കി ഒന്നു വിളിച്ചോട്ടെ - നാറി - എന്ന്.
വിളിച്ചു.

Comments

അപ്രതീക്ഷിതം എങ്കിലും ഈ വരികളില്ലാതെ ഈ കുറിപ്പ് പൂര്‍ണ്ണമാകില്ല. ഗംഭീരം...പോങ്ങുമ്മൂടാ.........
ഓടോ: മാനവീയം റോഡിനെയും ആ തട്ടുകടയും എനിക്കും മറക്കാന്‍ പറ്റില്ല........
പോങ്ങൂ..
താങ്കള്‍ എഴുതുമ്പോള്‍ വാക്കുകളില്‍ തീ പുരളുന്നു..
സൌന്ദര്യം വാങ്ങാന്‍ മാത്രമാണീ നാട്..വില്‍ക്കുന്നവനെ ആരോര്‍ക്കാന്‍...
Pinne theevravadhathilekk adhikam povunnath theerchayaayum panamillathavaranue paxe athilekk avare nayikkunnavar vyakthamaaya uddesham ullavar thanne aanue.....
Pinne ivarkku vendiyum varum chilappo samudaaya nethaakkal paxe avarude schoolilonnum ivarkk seat kittilla ,ithinekkal nalla business vere illennu ivdathe christian sabhakalkkum SNDP kkum NSS sinumokke nannayi ariyaam ....
Kaarunayum sevanavumokke palleelum ambalathilum parayaam athum kondu nadannal pocket nirayillennu Amruthaanandamayee Devikk vare ariyaamm....
Ithokke ellavarilum ulla oru baagam maatharm suhruthe....
Parasparam Naree nnu vilich namukk deshyan theerkkaam...
തീ പിടിക്കുന്ന വാക്കുകള്‍.ചോര തിളക്കുന്നു.
അടുത്തിടയായി ചേട്ടന്‍റെ പോസ്റ്റുകള്‍ എന്നെ എന്തിനോടൊക്കെയോ പ്രതികരിക്കണം എന്ന തോന്നലുണ്ടാക്കുന്നു.പ്രതികരണശേഷി കൂടി ഞാനൊരു നക്സലൈറ്റ് ആയാല്‍ ചേട്ടന്‍ മാത്രമാരിക്കും ഉത്തരവാദി.
നമ്മള്‍ തമ്മില്‍ ഒരു വ്യത്യാസമേ ഉള്ളു, ചേട്ടന്‍റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ നാറി എന്ന ഒറ്റവാക്കില്‍ ഒതുക്കില്ലായിരുന്നു.
അവര്‍ ഇനിയും അര്‍ഹിക്കുന്നു
കാറില്‍ പോകുന്നവരെ നാറികല്‍ എന്നു വിളിക്കം ....എല്ലാം അറിഞിട്ടും അവര്‍ക്കു ജയ് വിളിക്കുന്ന f*****sനെ എന്തു വിളിക്കും ... ചോര തിളക്കുന്നു..
ഹരീ എഴുത്ത് അസ്സലായിരിക്കുന്നു മനസ്സില്‍ കള്ളമില്ലാത്തവന്റെ ചിന്തകള്‍
അതിൽ കൂടുതൽ കഴിയും, അടുത്തവന്റെ നൊമ്പരം മനസ്സിലാക്കാൻ കഴിയുന്നത് നല്ല ലക്ഷണമാണ്, ഇന്നത്തെ സമൂഹത്തിൽ നൊമ്പരപ്പെടുത്താനെ ആളുള്ളു, പിന്നെ സഹതപിക്കാനും. ആശംസകൾ
താങ്കളുടെ വാക്കുകളില്‍ ഞാന്‍ എന്റെ പ്രതികരണവും കാണുന്നു.
ഓഫ് : കഴിഞ്ഞ പോസ്റ്റ് മനപൂര്‍വ്വം വിട്ടതാ :D
2) Your argument that poverty and lack of education breeds terrorism. I think it is more complicated than that. Most of the 9/11 bombers came from Saudi -an oil rich country. Many terrorists are well educated engineers and doctors. Education alone will not solve the problem. What needs to be stopped is indoctrination and the ghetto mentality.Only socially inclusive policies can help us there.
ടണ്‍ കണക്കിന് ചീത്തയായ ഗോതമ്പ് കടലില്‍ തള്ളിയ നമ്മുടെ ഇന്ത്യന്‍ ഗവണ്മെന്റിനോട് ഒരു നേരത്തെ ആഹാരത്തിനായി വലയുന്നവര്‍ക്ക് എന്തെങ്കിലും ചെയ്ത് കൊടുക്കണമെന്ന് കോടതി പറഞ്ഞിട്ടും ഒന്നും നടക്കാത്ത നാടാണിത്.
കണക്കുകള്‍ നിരത്തുവാന്‍ എളുപ്പമാണ്. അത് അനുഭവിക്കുന്നവന്റെ കാര്യത്തില്‍ എന്ത് ചെയ്യുവാന്‍ കഴിയുമെന്നതിലാണ് കാര്യം. വിഴിഞ്ഞം പദ്ധതി ഒരു പരിധി വരെ കേരളത്തെയും ഇന്ത്യയെയും രക്ഷിക്കുമെന്ന ധാരണയിലായിരുന്നു ഞാന്‍. എന്നാല്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മാത്രം നോക്കുന്ന ഇന്നത്തെ ചില നാറിയ രാഷ്ട്രീയക്കാര്‍ ആ പദ്ധതിക്കിട്ട് ടോര്‍പ്പിടോ വെച്ച് കൊണ്ടിരിക്കുന്നു. ആപ്പീസര്‍മാരാകാട്ടെ അടിച്ച് മാറ്റാന്‍ വല്ലതും കിട്ടുമോ എന്ന വേവലാതിയിലും!
സൌജന്യ ഉച്ചക്കഞ്ഞി ഉണ്ടായാലും കുട്ടികളെ പള്ളിക്കൂടത്തില്‍ കിട്ടില്ല എന്ന് പണ്ടേ നമ്മള്‍ തിരിച്ചറീഞ്ഞു. കുട്ടികളെ ചൂഷണം ചെയ്യുന്നത് തടയാന്‍ ബാല വേല നിരോധിച്ചപ്പോള്‍ തകര്‍ന്നതും അവരെ ആശ്രയിച്ച കുടുമ്പങ്ങളാണ്. എല്ലാവരെയും സംതൃപ്തരാക്കുവാന്‍ പറ്റിയ ഒരു പദ്ധതി ഉണ്ടോ? കുട്ടികളെ ഒരു നേരമെങ്കിലും പട്ടിണിയില്‍ നിന്ന് രക്ഷിക്കുവാന്‍ സ്കൂള്‍ പദ്ധതികള്‍ക്ക് കഴിയും പക്ഷേ ഹമീദുമാരെ പോലെ അവരെ മാത്രം ആശ്രയിക്കേണ്ട കുടുമ്പങ്ങള്‍ എന്ത് ചെയ്യും? അയല്‍ കൂട്ടങ്ങള്‍ക്ക് ഒന്നും ചെയ്യുവാന്‍ കഴിയില്ലേ? കഴിയുമായിരുന്നു. പക്ഷേ അവിടെയും രാഷ്ട്രീയക്കാര്‍ മുതലെടുപ്പ് നടത്തുന്നു. അയല്‍കൂട്ടങ്ങളെ നല്ലരീതിയില്‍ നടത്തികൊണ്ടുപോകുവാന്‍ തക്ക വിധത്തില്‍ എന്തെങ്കിലും ഇടപെടലുകള്‍ നടത്തുവാന്‍ കഴിയുമോ എന്നാണ് ചിന്തിക്കേണ്ടിയിരിക്കുന്നത്.
ബി.പി.എല്‍. രേഖകളില്‍ നിന്ന് പോലും അര്‍ഹതപ്പെട്ടവര്‍ പുറം തള്ളപ്പെടുമ്പോള്‍, കൂടുതല്‍ ആളുകളെ ബി.പി.എല്‍.നിന്ന് പുറത്താക്കുവാന്‍ പുതിയ നിയമങ്ങള്‍ ഡെല്‍ഹിയിലും മറ്റും രൂപപ്പെടുമ്പോള്‍ സൌന്ദര്യം വില്‍ക്കുവാനല്ലാതെ ഹമീദുമാര്‍ക്ക് എന്തിനാണ് കഴിയുക.
അര്‍ഹതപ്പെട്ടവര്‍ക്ക് കിട്ടുമെന്നുറപ്പ് ഉണ്ടെങ്കില്‍ നമുക്കാവുന്ന സഹായം എന്‍.ജി.ഓ.കള്‍ക്ക് കൊടുക്കുവാന്‍ കഴിയുന്ന മനസ്സ് രൂപപ്പെടുത്തിയെടുക്കുവാന്‍ ബ്ലോഗര്‍മാര്‍ക്കെങ്കിലും കഴിയുമെന്ന് കരുതാം.
പോങ്ങു പറഞ്ഞത് പോലെ ബ്ലോഗിലൂടെ നമ്മള്‍ നൊമ്പരങ്ങള്‍ പങ്ക് വെയ്ക്കുമ്പോളും ബാല്യം വില്‍ക്കുന്ന കുട്ടികള്‍ തങ്ങള്‍ക്ക് ചുറ്റും വിരിക്കപ്പെട്ട പുത്തന്‍ വലകള്‍ക്ക് കീഴടങ്ങാതെ മുന്നോട്ട് പോകുമെന്ന് ആഗ്രഹിക്കാം.
നാടകസംഘത്തിന്റെ നാടകമെല്ലാം കണ്ടിട്ടുണ്ട് പക്ഷേ മ്മടെ തൊട്ടടുത്തുള്ള ആ റോഡില്‍ സൌന്ദര്യം വില്ക്കുന്നവരോ എന്ന് ആദ്യം ഒന്ന ഞെട്ടി...
പിന്നെ വായിച്ചു..വായിച്ചു..വായിച്ചു...
രാമേട്ടന്‍റെ തട്ട് കട എന്ന് പറയുന്നത് അല്‍ത്തറയിലെ മില്‍മാ തട്ടാണോ പോങ്ങേട്ടാ...?
ഞാനും വിളിച്ചു നാറി എന്ന്, ഹരിയേട്ടന്‍ തുടങ്ങി വച്ചോ, ബാക്കി ഞങ്ങള്‍ ഏറ്റു, ടൂള്‍സ് എടുക്കണോ?
ചിന്തിപ്പിക്കുന്ന പോസ്റ്റ്. ഹാറ്റ്സ് ഓഫ് ടു ദാറ്റ് .
പക്ഷെ നമ്മുടെ നാട് നന്നാവാന്‍ രാഷ്ട്രീയ മേലാളന്മാര്‍ സമ്മതിക്കുന്ന ലക്ഷണമില്ല.
വിദ്യാഭ്യാസ സമ്പ്രദായം എകീകരിക്കണമെന്ന ഒരു പുരോഗമന ആശയം കേന്ദ്ര ഗവണ്മെന്റ് പറഞ്ഞു തീര്‍ന്നില്ല, അതിനു മുന്‍പേ വന്നു ബേബി സാറിന്റെ വെടി: "ഏകീകൃത ബോര്‍ഡ് പറ്റില്ല, ഏകീകൃത സിലബസ് പറ്റില്ല." പോസിറ്റീവ് ആയ ഒരു വാക്കും പറയാന്‍ അങ്ങേര്‍ക്കു നാവു പൊങ്ങിയില്ല.
ലാവലിന്‍ കേസ് : കേരളീയനു കോടികള്‍ നഷ്ടമാക്കിയ കേസിലെ പ്രതികളെ രക്ഷിക്കാന്‍ വീണ്ടും നമ്മുടെ പണം! എന്തൊരു വിരോധാഭാസം!
പിന്നെ അമേരിക്ക കേരളത്തിലെ പാര്‍ട്ടിയെ തകര്‍ക്കാന്‍ നടക്കുമ്പോള്‍ നമ്മള്‍ ഇത്തരം ലോക്കല്‍ കാര്യങ്ങള്‍ പറയുന്നതില്‍ പ്രശ്നം ഒന്നും ഇല്ലല്ലോ അല്ലെ?
:)
--രാജന്‍
ഇപ്പോള്‍ വല്ലാത്ത മടുപ്പാണ്,..
വെറുപ്പും അറപ്പും നമ്മുക്കൊന്നും ഒന്നും ചെയ്യാന്‍ കഴിയുന്നില്ല എന്നാ ചിന്ത...
എല്ലായിടത്തും പക്ഷം തിരിച്ചു കള്ളികളിലാക്കിയുള്ള സഹയാവും സഹകരണവും.
നമ്മളെല്ലാം മനുഷ്യരാണെന്ന ചിന്ത എന്നാണു എല്ലാവര്ക്കും ഉണ്ടാകുന്നത്.
ഒരു സ്കൂള്‍ അനുഭവം.
ഞങ്ങളുടെ സ്കൂള്‍ റോഡിനോട് ചേര്‍ന്നായിരുന്നു .
ഒരു കുഞ്ഞു പെണ് കുട്ടി റോഡില്‍ നിന്നും കൈ കൈ നീട്ടി ചോദിക്കുന്നു.
എല്ലാവരും ഭക്ഷണം കഴിക്കുകയാണ്.
ആ കുട്ടി ചോറ് കഴിച്ചോ എന്നൊരാള്‍ ചോദിച്ചു.
ഇല്ലെന്നു മറുപടി.
ഒരൊറ്റ കുട്ടി...മാത്രം എഴുന്നേല്‍ക്കുന്നു..
നാല്പതോളം ഉള്ള കുട്ടികള്‍ക്കിടയില്‍ നിന്നും ഒരേ ഒരാള്‍ കഴിക്കാന്‍ തുടങ്ങിയ ഭക്ഷണം ആ കുട്ടിക്ക് ജനലിലൂടെ കൊടുക്കുന്നു..
ഇന്നവനോടൊത്തു പഠിച്ചവര്‍ ചുരുക്കം ചിലരൊഴികെ എല്ലാവരും ഉന്നത നിലയിലാണ്..
അവരുടെ മാനസികാവസ്ഥ ഇന്നും മാറിയിട്ടുണ്ടാകില്ലല്ലോ..
ഒരു വിശക്കുന്ന കുഞ്ഞു പെണ്‍കുട്ടിയുടെ മുഖത്ത് നോക്കി എങ്ങനെയാണ് വാരി വലിച്ചു കഴിക്കുന്നത്..?!
എനിക്കറിയില്ല....!
പക്ഷെ എനിക്കൊന്നുറപ്പാണ് ..
നന്മയുടെ ചെറു ചിരാതുകള്‍ ഇപ്പോഴും കത്തിക്കൊണ്ടിരിക്കുന്നു..
ആ തെളിച്ചമാണ് ഈ ബ്ലോഗില്‍ ഞാനിപ്പോള്‍ വായിച്ചത്
കഴിഞ്ഞ ദിവസം എന്റെ വീട്ടില്‍ ഭക്ഷണം ചോദിച്ചു വന്ന സുമിത്ര എന്ന 5 വയസുകാരി സുന്ദരിക്കുട്ടിയേയും അവളുടെ കാല്‍ വയ്യാത്ത അക്കയേയും നോക്കി ഞാന്‍ പേടിച്ചതു! എനിക്കു കൊടുക്കാന്‍ പറ്റിയത് വീട്ടിലെ ബാക്കി വന്ന ഭക്ഷണവും അല്പം ‘മുറിവെണ്ണ’യും ആണു.
സ്നേഹം-നന്മ- ഹോള്‍സെയിലായിട്ടല്ലാതെ റിട്ടെയില്‍ ആയി പെയ്യിച്ചു കൊണ്ട് കണ്ണുമടച്ചു ജീവിക്കാം.
ജ്വലിക്കുന്ന വാക്കുകള്‍...
ഇതു കണ്ടിട്ടാവണം വയലാർ ഇങ്ങനെ പാടിയത്”
“കണ്ണു തുറക്കാത്ത ദൈവങ്ങളേ...
കരയാനറിയാത്ത...ചിരിയ്ക്കാനറിയാത്ത
കളിമൺ പ്രതിമകളേ....”
ഭൂമിയിലെ ദുരിതങ്ങൾക്ക് മരണാനന്തരം സ്വർഗം വാഗ്ദാനം ചെയ്യുന്ന ഇവിടുത്തെ സമുദായ മത നേതൃത്വത്തെ എന്തേ പോസ്റ്റിൽ പരാമർശിച്ചു കണ്ടില്ല? അതിലേറേ ഒട്ടേറേ സേവനങ്ങൾ ചെയ്യുന്ന മനുഷ്യരെ മാത്രം “നാറി” എന്നു വിളിച്ചാൽ മതിയോ?എന്തെങ്കിലും ഗുണങ്ങൾ ലോകത്തു ഉണ്ടായെങ്കിൽ അതു മനുഷ്യൻ നെടിയെടുത്തത് മാത്രമല്ലേ?
ഇതിലും നല്ല ഒരു ലോകം ഉണ്ടാകാൻ നമുക്ക് ഒത്തൊരുമിച്ച് പ്രവർത്തിയ്ക്കാം.Each for All, All for each"(ഓരോരുത്തരും എല്ലാവർക്കും വേണ്ടി, എല്ലാവരും ഓരോരുത്തർക്കും വേണ്ടി ) എന്ന് കരുതുന്ന ഒരൂ സമൂഹം...
അല്ലാതെ ചെയ്യുന്ന എല്ലാ പ്രവർത്തികളും ഇന്നത്തെ സമൂഹത്തിലെ വ്യവസ്ഥിതിയെ നില നിർത്തിക്കൊണ്ടുള്ള കൺകെട്ടു വിദ്യകളോ , ഉപരിപ്ലവമായുള്ള ആശ്വാസമോ മാത്രമേ ആകുന്നുള്ളൂ.
അബ്ദുല്‍ ഹമീദും മുഹമ്മദ് ഹമീദും വഴിതെറ്റാതെ വളരട്ടേയെന്ന് പ്രാര്‍ത്ഥിക്കുന്നു.
ഒരിക്കലും സംഭവിക്കാത്ത അതി മനോഹരമായൊരു സ്വപ്നം ??
Prapancha silpikale parayoou
prakasam akaleyanoo.....
പോസ്റ്റ് നന്നായി
നല്ല എഴുത്ത്. ഇത് ചോരയെ ചൂടാക്കുന്ന ചൂടന്‍ എഴുത്തു തന്നെ..
എല്ലാ രാഷ്ട്രീയക്കാരും മോശമാണെന്നോ, മന്ത്രിമാരെല്ലാം കള്ളന്മാരാണെന്നോ ഒരു അഭിപ്രായം ജനങ്ങള്‍ക്കിടയില്‍ വല്ലാതെ ഉറച്ചുപോയിട്ടുണ്ട്. വളരെ നല്ല നിരവധി രാഷ്ട്രീയക്കാര്‍ ഇന്നും നമുക്കിടയിലുണ്ട്. എന്നാല്‍ മോശത്തരങ്ങള്‍ മാത്രം ചെയ്യുന്നവരെ 'പ്രൊജക്റ്റ്'ചെയ്യ്‌തുകൊണ്ട് നമ്മുടെ നാട് വല്ലാതെ നശിച്ചുപോയി എന്നൊരു വിഹ്വലത സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.
കേരളത്തിലെ രാഷ്ട്രീയ നേതൃത്വത്തിനു കേരളത്തിനു വേണ്ടി എന്തുചെയ്യണം എന്ന ഒരു വികസന അജണ്ട ഇല്ലാത്തതാണു പ്രധാനകാരണം എന്നു തോന്നുന്നു. ജനങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന രാഷ്ട്രീയക്കാര്‍ മുന്‍ നിരയിലേക്കു വരികയും ജനകീയമായ പ്രശ്നങ്ങളുടെ തീവ്രത അനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യ്‌താല്‍ ഒരു പക്ഷേ കേരളം രക്ഷപ്പെട്ടേക്കാം..
ഇന്ന് കേരളത്തിലെ ജനങ്ങളും ആലസ്യം വെടിഞ്ഞുതുടങ്ങിയിരിക്കുന്നു. രാഷ്ട്രീയത്തില്‍ അവര്‍ താല്പര്യം പ്രകടിപ്പിച്ചു തുടങ്ങിയിരിക്കുന്നു. ജനങ്ങള്‍ക്ക് രാഷ്ട്രീയ പാഠങ്ങള്‍ പഠിപ്പിച്ചുകൊടുക്കാനുള്ള ചില നീക്കങ്ങള്‍ അടുത്ത കാലത്തായ് ശക്തമായിട്ടുണ്ട്. (ഹരിയുടെ ഈ ബ്ലോഗും ആ കാര്യം തന്നെയാണു ചെയ്യുന്നത്)
കൂടാതെ കേരളത്തിലെ സ്ത്രീകളും രാഷ്ട്രിയത്തില്‍ താല്പര്യം കാണിച്ചുതുടങ്ങുന്നു. സ്ത്രീകള്‍ രാഷ്ട്രീയം ചിന്തിച്ചു തുടങ്ങിയാല്‍, ഈ നാടു രക്ഷപ്പെടും. കാരണം അവര്‍ രാഷ്ട്രീയത്തില്‍ അത്രക്കും സൂക്ഷ്മത പുലര്‍ത്തും. അവരുടെ കുഞ്ഞുങ്ങള്‍ക്കായ് ഒരു നാട് നില നില്‍ക്കണമെന്നും , അവിടെ സൗഭാഗ്യം വേണമെന്നും ചിന്തിക്കുന്നത് അമ്മ മനസ്സുകളാണു.
പട്ടിണിയും വിദ്യാഭ്യാസ സംതുലനവും ആരോഗ്യ സംരക്ഷണവും എല്ലാം നമുക്ക് രാഷ്ട്രീയത്തില്‍ കൂടെയെ സാധ്യമാകൂ.. ഏതു രാഷ്ട്രീയപ്പാര്‍ട്ടി എന്നല്ല.. അവര്‍ മുന്നോട്ടുവെക്കുന്ന നയങ്ങളും ആശയങ്ങളും കാരുണ്യവുമാകും വരും കാലങ്ങളില്‍ കേരളം കാത്തിരിക്കുന്നത്.........
വരും തീര്‍ച്ചയായും വരും..:)
അതിന്റെ ഒരു മുന്നൊരുക്കമാണല്ലോ ഹരിയെപ്പോലെ ചിന്തിക്കുന്ന കുട്ടികളുടെ ധാര്‍മ്മിക മൂല്യമുള്ള എഴുത്ത്..
എല്ലാ ആശംസകളും സ്നേഹപൂര്‍വ്വം അര്‍പ്പിക്കുന്നു.
മൃഗ സംരക്ഷണ വകുപ്പ് മായി ബന്ധമുള്ള ഒരാളാണ് ഞാന്‍. കുറെ മാസങ്ങള്‍ക്ക് മുന്‍പ് ഒരു ബ്ലോക്ക് തല സെമിനാര്‍ മൂവാറ്റുപുഴ ( എറണാകുളം ജില്ല )അടുത്തുള്ള വാളകം എന്നാ പഞ്ചായത്തിലെ മൃഗ സംരക്ഷണ വകുപ്പിലെ ഏതോ ഒരു ബ്ലോക്ക് തല സെമിനാര്‍ ഉത്ഘാടന ആലോചനാ മീറ്റിംഗ് സാക്ഷിയാകാന്‍ ഇടയായി.
വകുപ്പ് മന്ത്രിയെ കൊണ്ട് വരേണ്ട കാര്യങ്ങള്‍ ഒക്കെയായിരുന്നു ചര്‍ച്ച. മന്ത്രിടെ ഓഫീസില്‍ നിന്നും കിട്ടിയ നിര്‍ദ്ദേശങ്ങള്‍ താഴെ പറയുന്നു.
1. പരിപാടിയുടെ ഫ്ലെക്സ് ബോര്‍ഡുകള്‍ മന്ത്രിയുടെ ഫുള്‍ സൈസ് ഫോട്ടോ സഹിതം മൂവാറ്റുപുഴ മുതല്‍ സമ്മേളന സ്ഥലം വരെ. അതുവരെ ഉള്ള എല്ലാ ജങ്ഷന്‍ തോറും ആര്‍ച്ചുകള്‍.
2. ചെണ്ട മേളം, താലപ്പൊലി , സ്വീകരിക്കാന്‍ ബൊക്കെ.
3. വന്ന ഉടനെ ഇളനീരും കശുവണ്ടി വറുത്തതും
4. ഉച്ച ഭക്ഷണം , പങ്കെടുക്കുന്നവര്‍ക്കും പ്രതിനിധികള്‍ക്കും ഫിഷ് കറി & മീല്‍. മന്ത്രിക്കും പരിവാരങ്ങള്‍ക്കും മീല്‍സ് വിത്ത് - നാടന്‍ കോഴി കറി. - വലിയ കരിമീന്‍ പൊള്ളിച്ചത്. - കൊഞ്ച് .
ഇതെല്ലം ഇരുപതു പ്ലേറ്റ്. ഭക്ഷണ ശേഷം ടി ബി യില്‍ ഉച്ച ഉറക്കം,.. ഇതെല്ലം വാങ്ങാന്‍ ആയി Animal husbandry വകുപ്പിന്റെ ജീപ്പ് കിലോമീറ്ററുകള്‍ ഓടി.
എന്നിട്ടോ...മന്ത്രി വന്നതും ഇല്ല. ...
ഇതെല്ലം മന്ത്രിയെ സുഖിപ്പിക്കാന്‍ വേണ്ടി ഉദ്യോഗസ്ഥര്‍ ചെയ്യുന്നതല്ല. മാന്തി അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്നും കിട്ടിയ അറിയിപ്പാണ്. .. കഷ്ടം തോന്നി..... ചെയ്യാതെ വന്നാല്‍ .. സ്ഥലം മൃഗ ഡോക്ടര്‍ക്ക് ചിലപ്പോള്‍ വല്ല വിദൂര സ്ഥലത്തേക്കും സ്ഥലം മാറ്റം ഉറപ്....എന്താ ഇദ്ദേഹത്തെ വിലുക്കുക... സ്ഥലം MLA കൂടി പങ്കെടുത്ത മീറ്റിംഗ് ആയിരുന്നു.. ഉള്ളത് പറയണമല്ലോ,..MLA പെരുമാറ്റത്തില്‍ പരുക്കന്‍ ആണേലും , ഇത്തരം യാതൊരു നിര്‍ബന്ധവും ഇല്ലാത്ത ആളാണ്.. അത്രേം ഭാഗ്യം...
നമ്മള്‍ സാധാരണക്കാര്‍ പലപ്പോഴും ചെന്ന് മുട്ടി നില്‍ക്കുന്ന മാനസീകാവസ്ഥ. ഓണം വന്നാലും ഇല്ലേലും ഇലക്ഷന്‍ നടന്നാലും ഇല്ലേലും ഈ കുഞ്ഞുങ്ങള്‍ക്ക് ഇതു തന്നെ...ഒറ്റ നേതാക്കന്‍മാരും തങ്ങളുടെ അണികളും അവരുടെ സുഖങ്ങള്‍ ഒന്നും കുറക്കാന്‍ പോകുന്നില്ല ഒരു ചുക്കും ഇവര്‍ക്ക് വേണ്ടി ചെയ്യുകയും ഇല്ല.തലകെട്ട് എങ്ങിനെ എഴുതിയാലും ലേഖനം കലക്കി...പിന്നെ ഹരി ഇതുവരെയുള്ള പോസ്റ്റ് വായിച്ചവര്‍ അത്രക്കൊന്നും പേടിക്കത്ത്തില്ല. മനസ്സിലെ നന്മ കൈവിടാതിരിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ.
എന്നാലും കാറില്‍ പോയ മന്ത്രിയെ നാറീ എന്ന് വിളിക്കാന്‍ താങ്കള്‍ക്ക് സ്വാതന്ത്ര്യമുണ്ടെങ്കിലും എതെന്തിനാണെന്ന് മനസ്സിലായില്ല.
________________________________________
പോങ്ങുമ്മൂടന്
വെറും അപ്രശസ്തന്‍ എന്നാല്‍ വിശ്വസ്തന്‍. 1977 -ല്‍ പാലായ്ക്കടുത്ത് കുമ്മണ്ണൂരിലുള്ള നായന്‍മാരുടെ ആശുപത്രിയിലാണ് ഈയുള്ളവന്‍റെ ജനനം. ജനിക്കുമ്പോള്‍ തൂക്കം 4 കിലോ 100ഗ്രാം. അങ്ങനെ, അന്ന് തുടങ്ങിയ 'അമ്മയെ കഷ്ടപ്പെടുത്തല്‍' ഇന്നും തുടരുന്നു. എന്‍റെ കുഗ്രാമമായ( ഇന്ന് ഗ്രാമം )പടിഞ്ഞാറ്റില്‍കരയില്‍ ആദ്യമായി 'ജീന്‍സ്' ധരിച്ച പരിഷ്കാരിയും ആദ്യമായി NH-47 കുറുകെ കടന്ന ധീരനും ഞാനാണെന്ന വിവരം അഹങ്കാരലേശമെന്യേ നിങ്ങളോട് പറഞ്ഞുകൊള്ളട്ടെ.
______________________________________
അതു ശരി . പോങ്ങുമ്മൂടനും തുടങ്ങിയോ മോഷണം. മനസ്സില്‍ തോന്നുന്ന വരികള്‍ മാത്രം എഴുത് മാഷേ ..ഇങ്ങനെ മോഷ്ടിക്കാതെ..
നാം ജീവിക്കുന്ന ചുറ്റുപാടിൽ ഒന്നു കണ്ണോടിച്ചാൽ ഒരു ചാൺ വയറിന്റെ വിശപ്പകറ്റാൻ സൗന്ദര്യത്തിന്റെ സോപ്പ് മത്രമല്ല സ്വന്തം അഭിമാനവും ശരീരവും വിൽക്കുന്നവരും ഇരുട്ടിന്റെ മറവിലെ ഇവരുടെ"കസ്റ്റമെഴ്സ്" പകലിന്റെ വെളിച്ചത്തിൽ അവരെ കല്ലെറിയുന്നതും ഇതെല്ലാം കണ്ടിട്ടും കണാത്തപോലെ ക്ലിഫ് ഹൗസിന്റെ മോഡി വർദ്ദിപ്പിക്കൻ മൽസരിക്കുന്ന മന്ത്രിമാരെയും അങ്ങനെ പലതും നമുക്ക് കാണാം
കണ്ണ് തന്ന ദൈവവും ഇതുകാണുന്നുണ്ടാകും എന്നു സമധാനിക്കാം
ഇപ്പോൾ എനിക്കൊരു സംശയം. സെപ്റ്റംബർ 2008-ൽ പ്രൊഫൈൽ രൂപീകരിച്ച അനിയന്റെ ‘വരികൾ‘ ഏപ്രിൽ 2007-ൽ ബ്ലോഗ് തുടങ്ങിയ ഞാനെങ്ങനെ അടിച്ചുമാറ്റി.!!! എന്നെക്കുറിച്ചെനിക്കിപ്പോൾ അഭിമാനം തോന്നുന്നു :) ശരിക്കും ഞാനല്ലേ പുലി? :)
ഇനി 2010-ൽ ശ്രീമാൻ വിശാലമനസ്കൻ കൊടകരപുരാണത്തിലെഴുതാൻ പോവുന്ന പോസ്റ്റ് ഞാൻ അടുത്ത ദിവസം അടിച്ചുമാറ്റാൻ പോവുന്നു :)
ഈ വിവരം എന്നെ അറിയിച്ച ഡിക്സന് നന്ദി.
കട്ടത് ഞാനല്ല :)
tto...
seema
അപ്പോള്‍ എല്ലാം പറഞ്ഞപോലെ. വീണ്ടും കാണാം.റ്റാറ്റാ..
please visit
trichurblogclub.blogspot.com
ഹാ ഹ, നല്ല കോമ്പിനേഷന്‍. നാലു നെടും തൂണുകളില്‍ ലെജിസ്ലേച്ചര്‍ തൂണില്‍ നിന്നു മാത്രം ആളില്ല.
അപ്പോള്‍ കുറ്റം മുഴുവന്‍ അങ്ങോട്ട് തിരിച്ച് വിടാം. ഈ എമ്മെല്ലെമാരുടെയും മന്ത്രിമാരുടെയും തലയില്‍ വച്ചു കെട്ടി നമ്മുക്ക് തട്ടുകടയുടെയോ ബാറിന്റെയോ മുന്നില്‍ വണ്ടി പാര്‍ക്ക് ചെയ്ത് മൂഡ് ‘ഇന്‍‘ ആക്കാം. നമ്മുക്ക് ഇത്രയൊക്കെയല്ലേ ചെയ്യാന്‍ പറ്റൂ :)