ഒളിമങ്ങിയ ആയിരം പൂർണ്ണചന്ദ്രന്മാർ.

അഭ്യർത്ഥന: രാഷ്ട്രീയ വിഷയങ്ങൾ താത്പര്യമില്ലാത്തവർ, അഴീക്കോട് മാഷിന്റെ കടുത്ത ആരാധകർ, ലാവ്‌ലിൻ എന്ന പദം കേട്ടാൽ അത് പറയുന്നവനെ അറിയാതെ അസഭ്യം പറഞ്ഞുപോവുന്നവർ, പാർട്ടി, പിണറായി, വി.എസ് എന്നൊക്കെ കേട്ടാൽ ഹാലിളകുന്നവർ,വിവരക്കേടുകൾ എഴുതിക്കാണുമ്പോൾ ഡിപ്രഷനിലേയ്ക്ക് നീങ്ങുന്ന ദുർബ്ബല ഹൃദയർ, കലിമൂക്കുമ്പോൾ അനോണിയായിവന്ന് അമ്മയ്ക്ക് വിളിച്ച് പോവുന്നവർ - ഇങ്ങനെയുള്ളവർ ഈ പോസ്റ്റ് വായിച്ച് സമയം പാഴാക്കുകയും എന്റെ മാതാപിതാക്കളെ ‘തുമ്മിക്കുകയും‘ ചെയ്യരുതേ.

ഒളിമങ്ങിയ ആയിരം പൂർണ്ണചന്ദ്രന്മാർ


ആയിരം പൂർണ്ണചന്ദ്രന്മാരെ കാണാനാവുക ഒരായുസ്സിന്റെ ഭാഗ്യമാണ്. എന്നാൽ ചില ‘ആയുഷ്മാന്മാരെ‘ ആയിരം തവണ കാണേണ്ടിവരുന്ന പൂർണ്ണചന്ദ്രന്മാരുടെ ഗതികേടിനെക്കുറിച്ച് ആരെങ്കിലും ചിന്തിക്കാറുണ്ടോ?

‘ക‌മ്യൂണിസ്റ്റ് പാർട്ടിയുടെ സുപ്പീരിയർ അഡ്വൈസറാണ് ഞാൻ‘ എന്ന് സ്വയം പ്രഖ്യാപിച്ച ശതാഭിഷിക്തനായ അതായത് ആയിരം പൂർണ്ണചന്ദ്രന്മാരെ കണ്ട ശ്രീ. സുകുമാർ അഴീക്കോടിനെ ആയിരം തവണ കാണേണ്ടിവന്ന പൂർണ്ണചന്ദ്രന്മാരുടെ പ്രഭ കെട്ടുപോയിരിക്കുമോ എന്ന ചിന്തക്ക് ഇപ്പോൾ പ്രസക്തിയുണ്ട്. താൻ പൂർണ്ണചന്ദ്രനെയല്ല ചന്ദ്രൻ തന്നെയാണ് കണ്ടതെന്നാണ് മാഷിന്റെ ഭാഷ്യം.!!! ഇതില്പരമൊരു അപമാനം പൂർണ്ണചന്ദ്രന്മാർക്കുണ്ടാവാനുണ്ടോ?

ഈ ആഴ്ചത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന കവർസ്റ്റോറിയും അതിനുപിന്നാലെ മുഖ്യമന്ത്രി വി.എസും ശ്രീ. സുകുമാർ അഴീക്കോടും തമ്മിൽ ഇന്ന് നടന്ന ‘നാക്കടി‘ മത്സരവുമാണ് ഈ കുറിപ്പിനാധാരം. നാക്കടി മത്സരമാവുമ്പോൾ വിജയം അഴീക്കോട് മാഷിനാവുക സ്വാഭാവികമാണല്ലോ. ഈ മത്സരത്തിലും വി.എസ് ‘പൊരുതിത്തന്നെ‘ തോറ്റിരിക്കുന്നു!

ഏതാനും വർഷങ്ങൾക്ക് മുൻപ് അഴിമതിക്കെതിരെ ഏറ്റവും ശക്തമായി പ്രസംഗിച്ചതും പ്രവർത്തിച്ചതുമാണ് മാഷ്. ഇന്ന് സാധാരണ ജനങ്ങൾ പോലും ഏറ്റവുമധികം ചർച്ച ചെയ്യുന്ന വലിയൊരു അഴിമതിക്കേസായ ലാവ്‌ലിൻ വിഷയത്തിൽ മാഷ് ആരോപണവിധേയനായ വ്യക്തിയോട് കൂറ് പ്രഖ്യാപിക്കുമ്പോൾ അതിലാളുകൾക്ക് അപാകതയും നിരാശയും തോന്നുക സ്വാഭാവികം. ഈ കേസ് രാഷ്ടീയ പ്രേരിതമാണെങ്കിൽതന്നെ സധൈര്യം നിയമത്തിന് കീഴടങ്ങി തന്റെ നിരപരാധിത്വം തെളിയിച്ച് വരുവാനുള്ള ഉപദേശമായിരുന്നു മാഷ് ആരോപണവിധേയനായ വ്യക്തിക്കും ആ പാർട്ടിക്കും നൽ‌കേണ്ടിയിരുന്നത്.


മാതൃഭൂമിയിൽ പറഞ്ഞതിലേയ്ക്ക് വരാം. ഒറ്റനോട്ടത്തിൽ അഴീക്കോടുമാഷ് വി.എസിനെയും പിണറായിയെയും ഒരേ പോലെ വിമർശിക്കുന്നുവെന്ന് തോന്നാം. എന്നാൽ ഒന്നുകൂടി നോക്കിയാൽ കൃത്യമായ പക്ഷപാതം നമുക്കതിൽ കാണാനാവും. വി.എസിന് തല്ലുകൊടുക്കുമ്പോൾ പിണറായിക്കൊരു നുള്ള്. പിന്നെയൊരു തലോടൽ. പിണറായി പക്ഷത്തോടൊരു ചായ്‌വുണ്ടാവുന്നത് അഴീക്കോട് മാഷിനാവുമ്പോഴാണ് അതിൽ തെറ്റ് തോന്നുക. (സാധാരണക്കാർ ആരുടെ പക്ഷം പിടിച്ചാലെന്താ) മാഷിനെ നിഷ്പക്ഷനും നീതിമാനുമായി കാണുവാനാണ് ബഹുഭൂരിപക്ഷവും ആഗ്രഹിക്കുന്നത്. അടുത്ത കാലത്തായി അഴീക്കോടിൽ നിന്നുണ്ടാവുന്ന പ്രസ്താവനകൾ അദ്ദേഹത്തെപ്പോലൊരാൾ നടത്താൻ പാടില്ലാത്തത് തന്നെയായിരുന്നു. അദ്ദേഹത്തിന്റെ തലച്ചോർ ആർക്കെങ്കിലും പാട്ടത്തിന് കൊടുത്തിരിക്കുന്നതായുള്ള തോന്നൽ ജനിപ്പിക്കരുതായിരുന്നു.

ഒരു ദിവസം മുന്നൂറോളം കിലോമീറ്റർ യാത്രചെയ്ത് പ്രസംഗം പെയ്യിക്കുന്ന പ്രഭാഷകൻ, മഹാപണ്ഡിതൻ, എഴുത്തുകാരൻ, സാമൂഹ്യപ്രവർത്തകൻ, വിമർശകൻ അങ്ങനെ അങ്ങനെ ഒട്ടുമിക്ക കുപ്പായങ്ങളും കൃത്യമായി ചേരുന്ന മാഷ് സ്വന്തം തലച്ചോറും നാവും പ്രവർത്തിപ്പിക്കേണ്ടത് സാധാരണക്കാരുടെ ചിന്തകളും വ്യാകുലതകളും പ്രതിഫലിപ്പിക്കാനായാവണം. അഴീക്കോടുമാഷിൽ നിന്നും നന്മയുടെ അതിശക്തമായ മുഴക്കം കേൾക്കാനാണ് ജനങ്ങൾ കാതോർക്കുന്നത്. സമൂഹത്തിന്റെ സമസ്തമേഖലകളിലും അനീതി പടർന്നുപിടിക്കുമ്പോൾ ആ അനീതിയെ കെടുത്തിക്കളയാൻ ശക്തിയുള്ള വാക്കുകളാണ് മാഷ് പുറപ്പെടുവിക്കേണ്ടത്. അല്ലാതെ അഴിമതിയുടെ ശബ്ദവും ചലനവുമായി അഴീക്കോടുമാഷ് അധ:പതിക്കരുത്.

പക്ഷേ, മാതൃഭൂമിയ്ക്ക് നൽകിയ അഭിമുഖം ഏതായാലും സുകുമാർ അഴീക്കോടിലെ അവസരവാദിയെയും അഹങ്കാരിയെയുമാണ് വെളിവാക്കുന്നതെന്ന് പറയാതെ വയ്യ. സത്യത്തിൽ ഇതുതന്നെയാണോ യഥാർത്ഥ അഴീക്കോടെന്ന് വായനക്കാരിൽ കുറെയെങ്കിലും സംശയിച്ചുപോവുന്നു. പ്രായത്തെ പഴിചാരി അദ്ദേഹത്തിന്റെ ചെയ്തിദോഷങ്ങളെ നമുക്ക് ന്യായീകരിക്കേണ്ടതുണ്ടോ? വിടുവായത്തം പറയുന്നതിന് പാവം പ്രായമെന്ത് പിഴച്ചു.

ഡോ. സുകുമാർ അഴീക്കോട് എ.കെ അബ്ദുൾ ഹക്കീമുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ ‘ആഴ്ചപ്പതിപ്പ്’ വായിക്കാത്തവർക്കായി കുറിക്കട്ടെ.

1. ക‌മ്യൂണിസ്റ്റ് പാർട്ടിയുടെ സുപ്പീരിയർ അഡൈസറാണ് ഞാൻ. (വിവരക്കേടോ അഹന്തയോ? )

2. വി.എസിന്റെ ചിരി വിശ്വാസവഞ്ചനയാണ്. അതിലൊരു സദാചാര പ്രശ്നമുണ്ട്. വിഭീഷണന്റെ കൾച്ചറാണത്. സന്ദിഗ്‌ധഘട്ടത്തിൽ രാവണനെ വഞ്ചിച്ച് ഇറങ്ങിപ്പോയില്ലേ. ഞാനൊരു ഗ്രൂപ്പിൽ നിൽക്കുകയും അതിനൊരാപത്ത് വരുമ്പോൾ മാറിനിന്ന് ചിരിക്കുകയും ചെയ്താൽ എന്നെക്കാൾ വലിയ എരപ്പാളി വേറേയുണ്ടോ? (സമ്മതിച്ചു. വേറേ എരപ്പാളിയില്ല. പിന്നെ വഞ്ചിച്ചത് രാവണനെ ആയതുകൊണ്ട് സാരമില്ല മാഷേ. രാമനെ ആയിരുന്നേൽ വിഭീഷണൻ ശ്രീധരൻ പിള്ളയുടെ കൈച്ചൂട് അറിഞ്ഞേനേ…)

3. ലാവ്‌ലിൻ കേസിൽ കോടതിയിൽ പോവില്ല എന്നു പറയുന്നത് ഹ്യൂമൻ വീക്ക്നെസ്സാണ്. (അപ്പോൾ ചിരിയും ഹ്യൂമൻ വീക്ക്നെസ്സ് ആവില്ലെ മാഷേ? പാർട്ടിയിൽ നിന്ന് നിരന്തരം പരിഹാസങ്ങളും അപമാനങ്ങളും സഹിച്ച ഒരു സഖാവിന് തന്റെ കൂടെ പാർട്ടിയില്ലെങ്കിലും ജനങ്ങളുണ്ടെന്ന ആശ്വാസം ചിലപ്പോൾ ചിരിയായി പരിണമിച്ചിട്ടുണ്ടാവാം. അതും സ്വാഭാവികമല്ലേ?)

4. മുഖ്യമന്ത്രിയേക്കാൾ ‘സ്പേസ്’ കിട്ടുന്ന ആളാണ് ഞാൻ (മാഷേ മിടുക്കാ.., എന്താ വിനയം!!!)

5. വടകരയിലെ തോൽ‌വിക്കും പ്രധാനകാരണം ജനതാദളിനെ അകറ്റിയതാണ്. (അഭിമുഖം മാതൃഭൂമിയിൽ. മാതൃഭൂമി വീരന്റെ. വീരൻ ജനതാദളിന്റെ. എങ്കിലും മാഷ് അവസരവാദിയല്ല കെട്ടോ. )

6. നിങ്ങളുടെ അഭിപ്രായം മാറ്റാൻ ഞാൻ പറയുന്നില്ല. പക്ഷേ, എന്നെ തിരുത്താൻ ശ്രമിക്കരുത് ( എത്ര തല്ലിയാലും ഞാൻ നന്നാവില്ല എന്ന ലൈൻ.)

7. ആയിരം പൂർണ്ണചന്ദ്രന്മാർ എന്നെ കണ്ടിട്ടുണ്ടാവുമെന്ന സങ്കല്പത്തിലാവും ഞാൻ ശതാഭിഷിക്തനായെന്ന് ആളുകൾ പറയുന്നത്.( അമ്പട ഞാനേ!! ആളുകൾ എന്തും പറയട്ടെ മാഷേ. ചന്ദ്രനേക്കാൾ വിളങ്ങുന്നത് നിൻ മുഖം മാത്രം)

8. മുഴുവൻ ഉത്തരവാദിത്വവും ഇയാൾക്കായിരുന്നെങ്കിൽ(പിണറായി) ഇയാളെങ്ങനെയാണ് ഒൻ‌പതാം പ്രതിയായത്. ഒൻ‌പത് കഴിഞ്ഞാൽ രണ്ട് പേരേയുള്ളു. ഇയാളോട് വ്യക്തി വൈരാഗ്യമുള്ള പാർട്ടിക്കാരും മാധ്യമങ്ങളും ചേർന്ന് നടത്തുന്ന ഒരു വ്യക്തി ഹിംസ ഈ കേസിലുണ്ട് ( എനിക്ക് മനസ്സിലായി.. മാഷപ്പോ ജയരാജ് സാറിന്റെ പാർട്ടി ക്ലാസ്സിൽ അറ്റൻഡ് ചെയ്തുതുടങ്ങിയല്ലേ? പ്രാധനമന്ത്രിയെ ആരെങ്കിലും വെടിവയ്ക്കാൻ മുതിർന്നാൽ ഉണ്ടപിടിക്കേണ്ടത് ആദ്യം കരിമ്പൂച്ചകളുടെ നെഞ്ചിൻ കൂടുകളല്ലേ മാഷേ… ഇതും ആ രീതിയിൽ കണ്ടാൽ മതി. ആ‍ട്ടെ, മാഷിപ്പോൾ വിധി പറയാൻ കോടതിക്കും മേളിലായോ?)

9. ഒരു വീടിനുമുൻപിൽ കുറേനേരം നഗ്നനൃത്തം ചെയ്തശേഷം പെണ്ണുചോദിച്ചാൽ ആരെങ്കിലും ആ വീട്ടിലെ പെണ്ണിനെ അയാൾക്ക് കൊടുക്കുമോ? ( നല്ല ‘കായ’ബലമുണ്ടെങ്കിൽ കിട്ടിയേക്കും മാഷേ. ഇങ്ങനൊന്നും ചോദിക്കരുതേ. വല്ല തെമ്മാടികളും(വി.എസല്ല) അനുഭവത്തിന്റെ വെളിപാടാണോന്ന മറുചോദ്യം ചോദിച്ചേക്കും)

10. പ്രണയം ഒരാളോടേ ഉണ്ടായിരുന്നുള്ളു. അവൾക്കും അറിയാമായിരുന്നു അത്. ഉയർന്ന ക്യാരക്ടർ ഉള്ള പെണ്ണായിരുന്നു. അതുകൊണ്ട് അതങ്ങനെയങ്ങ് പോയി ( മാഷിനേക്കാൾ ഉയർന്ന ക്യാരക്ടറുള്ളവർക്കാണോ അപ്പോൾ മാഷിനെ സഹിക്കാനാവാത്തത്? )

മാഷിൽ നിന്നും ഇങ്ങനെയൊക്കെ കേട്ടാൽ വിനയം, വിവേകം, സഹിഷ്ണുത, നീതിബോധം, നിഷ്പക്ഷത തുടങ്ങി ഒരു സാമൂഹ്യ,സാംസ്കാരിക പ്രമുഖനുവേണ്ട സദ്ഗുണങ്ങൾ കുറഞ്ഞ അളവിലെങ്കിലും അദ്ദേഹത്തിൽ അവശേഷിക്കുന്നുവെന്ന് വിശ്വസിക്കാൻ വയ്യ.

എനിക്കദ്ദേഹത്തോട് പൂർണ്ണമായ ബഹുമാനം മാത്രമേയുള്ളു. അതുപോലെ പിണറായിയോട് ശക്തമായ വിരോധമോ വി.എസിനോട് പ്രത്യേകിച്ചെന്തെങ്കിലും മമതയോ എനിക്കില്ല. ഇങ്ങനെയുള്ള പ്രമുഖവ്യക്തിത്വങ്ങൾ അടക്കി വാഴുന്ന ഈ ചെറിയപ്രദേശത്ത് ജീവിച്ചുപോരുന്ന ഞാൻ കാണുകയും കേൾക്കുകയും അറിയുകയും ചെയ്യുന്ന കാര്യങ്ങളിൽ നിന്ന് രൂപപ്പെട്ടുവരുന്ന അഭിപ്രായങ്ങൾ ഇവിടെ കുറിക്കുന്നുവെന്നേയുള്ളു. ചിലപ്പോൾ എന്റെ വാക്കുകളിൽ നിലവാരത്തകർച്ചയോ വിയോജിപ്പോ നിങ്ങൾക്ക് ദർശിക്കാനാവും. എന്നേക്കാൾ 50 ലേറെ വയസ്സിന് മൂപ്പുള്ള അഴീക്കോടുമാഷിനെക്കുറിച്ച് എഴുതുമ്പോൾ പാലിക്കേണ്ട മര്യാദകൾ ചിലപ്പോൾ എനിക്ക് പാലിക്കാനായിട്ടുമില്ലായിരിക്കാം. അങ്ങനെയെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. എന്നാൽ അങ്ങയേപ്പോലുള്ള സംസ്കാരസമ്പന്നരെയും മഹാത്മാക്കളെയുമാണ് ഞാനും മാതൃകയാക്കുന്നത്. അപ്പോൾ നിങ്ങളിലൊക്കെ കാണപ്പെടുന്ന മൂല്യച്യുതി എന്നിലേക്ക് പടരുന്നുവെങ്കിൽ അതും വെറും ‘ഹ്യൂമൻ വീക്ക്നെസ്സ്’ ആയി പരിഗണിക്കുമല്ലോ? ലാൽ സലാം സഖാവായ ഗാന്ധിയൻ മാഷേ.

വാ:ക- മാഷിന്റെ ഇടപെടലുകളും പ്രസ്താവനകൾകൊണ്ടുമുണ്ടായ പ്രാധാന രണ്ട് ഗുണങ്ങൾ.

1.ജീവിതത്തിലാദ്യമായി വെള്ളാപ്പള്ളി നടേശനെക്കൊണ്ട് സത്യം പറയിപ്പിച്ചു.
( കവറിന്റെ കനവും തൂക്കവും നോക്കി… എന്ന പ്രയോഗം ഓർക്കുക)

2.“ പോടാ..പുല്ലേ, സി.ബി.ഐ-യേ“ എന്ന് ആക്രോശിച്ച ജയരാജൻ എത്രയോ പക്വമതിയും
സംസ്കാരസമ്പന്നനുമാണെന്ന തിരിച്ചറിവ് കേരള സമൂഹത്തിന് നൽകി.

Comments

Pongummoodan said…
അഭ്യർത്ഥന: രാഷ്ട്രീയ വിഷയങ്ങൾ താത്പര്യമില്ലാത്തവർ, അഴീക്കോട് മാഷിന്റെ കടുത്ത ആരാധകർ, ലാവ്‌ലിൻ എന്ന പദം കേട്ടാൽ അത് പറയുന്നവനെ അറിയാതെ അസഭ്യം പറഞ്ഞുപോവുന്നവർ, പാർട്ടി, പിണറായി, വി.എസ് എന്നൊക്കെ കേട്ടാൽ ഹാലിളകുന്നവർ,വിവരക്കേടുകൾ എഴുതിക്കാണുമ്പോൾ ഡിപ്രഷനിലേയ്ക്ക് നീങ്ങുന്ന ദുർബ്ബല ഹൃദയർ, കലിമൂക്കുമ്പോൾ അനോണിയായിവന്ന് അമ്മയ്ക്ക് വിളിച്ച് പോവുന്നവർ - ഇങ്ങനെയുള്ളവർ ഈ പോസ്റ്റ് വായിച്ച് സമയം പാഴാക്കുകയും എന്റെ മാതാപിതാക്കളെ ‘തുമ്മിക്കുകയും‘ ചെയ്യരുതേ.
ഹഹ....പോങ്ങുമ്മൂടാ...
അഴീകൊടിന്റെ കൂലി പ്രസംഗം വലിയ തലവേദന തന്നെ....

നമുക്ക്‌ എന്തൊരു ഒത്തൊരുമയാ...
എന്റെ പുതിയ പോസ്റ്റില്‍ കൂടി ഒന്നു കേറിയിറങ്ങി പോസ്റ് പോകണമേ...
http://urakke.blogspot.com/2009/06/blog-post_03.html
പോങ്ങേട്ടാ....
sivaprasad said…
അഴീക്കോടിനെ പോലുള്ള കുഴലൂത്ത് ബുദ്ധിജീവികളെ പുളി വാറിനടിക്കേണ്ട കാലം കഴിഞ്ഞു.
ലോകത്തിന്റെ ഭാരം മുഴുവന്‍ തന്റെ തലയില്‍ ആണെന്ന ഭാവം ഉള്ള ഇത്തരം കൊടിച്ചി പട്ടികള്‍ ഏറെ ഉണ്ട് കേരളത്തില്‍
This comment has been removed by the author.
നാക്കുകെട്ടാല്‍ നാട്ടില്‍ കെടും. കൊക്കരക്കോ!
Vadakkoot said…
നികൃഷ്ടജീവി, കൊഞ്ഞാണന്‍, വെറുക്കപ്പെട്ടവന്‍ പോഴന്‍, സംസ്കാരശൂന്യന്‍, കൂട്ടില്‍ വിസര്‍ജ്ജിക്കുന്നവന്‍, ഹിംസ്രജന്തു.... ബഹുരസം തന്നെ :)
..വയസ്സായാല്‍ നൊസ്സാകും... :)
കലികാലമല്ലേ ഇഷ്ടാ,ഒക്കെ സഹിക്കുക തന്നെ....!
Unknown said…
he he .......... ithukollam bhai....
പ്രിയ പോങ്ങൂ,

നമ്മൾ കേൾക്കാൻ ഇഷ്ടപ്പെടുന്ന വാക്കുകൾ മാത്രം മറ്റുള്ളവർ പറയണം എന്ന് വാശി പിടിയ്ക്കരുത്.ഇപ്പോൾ ഘോരഘോരം എഴുതിയ പോങ്ങൂ, ഇതേ കാര്യങ്ങൾ അഴീക്കോട് പിണറായിയെക്കുറിച്ചായിരുന്നു പറഞ്ഞിരുന്നുവെങ്കിൽ ഇത്തരം ഒരു പോസ്റ്റ് ഇടുമായിരുന്നോ? സത്യത്തിന്റെ മുഖം മറ്റൊന്നാണ് പോങ്ങൂ.അതു അടുത്തറിയാവുന്നവർക്ക് അറിയാം.പട്ടിൽ പൊതിഞ്ഞു വച്ചിരിയ്ക്കുന്ന “വിഗ്രഹം” വെറും കളിമൺ പ്രതിമ ആണെന്ന് പതിയെ പതിയെ തിരിച്ചറിയുമ്പോൾ അതു താങ്ങാൻ പോങ്ങുവിനെപ്പോലെയുള്ള “ദുർബല ഹൃദയർക്കും, ജനപക്ഷചിന്തകന്മാർക്കും” സാധിച്ചു എന്നു വരില്ല.അതാണു ഇപ്പോൾ കേരളത്തിൽ നടന്നു വരുന്നത്.ഇതേ അഴീക്കോട് എത്രയോ തവണ പിണറായിയേയും, പിന്നിടു ഉമ്മൻ ചാണ്ടിയേയും ഒക്കെ വിമർശിച്ചിരിയ്ക്കുന്നു.യു.ഡി എഫ് സർക്കാരിനോട് പ്രതിഷേധിച്ച് അവാ‍ർഡ് വാങ്ങാതെ വരെ ഇരുന്നിട്ടുണ്ട്.അന്നൊന്നും ആരും ഈ അസഹിഷ്ണുത പ്രകടിപ്പിച്ചു കണ്ടില്ലല്ലോ.

അന്നൊന്നും ആരും “വെള്ളാപ്പള്ളി”യെ വിശുദ്ധനായി പ്രഖ്യാപിച്ചു കണ്ടില്ലല്ലോ?ശിവഗിരിയിലെ സന്ന്യാസിമാരെ ആന്റണി അടിച്ച് ശരിയാക്കിയതിനെ തുടർന്ന് ഉണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി അന്നത്തെ നായനാർ സർക്കാർ അഴീക്കോടിനെ ശിവഗിരിയിലേയ്ക്കയച്ചു.അന്നു വെള്ളാപ്പള്ളിയുടെ കളി നടക്കാതിരുന്നതിന്റെ ചൊരുക്കാണു അദ്ദേഹത്തിന് അഴീക്കോടിനോടുള്ളത്.അതു പോങ്ങു ചുമ്മാ എഴുതിയതു കൊണ്ടു മാത്രം സത്യം ഇല്ലാതായി പോവുകയില്ല.

“നിഷ്പക്ഷതയും നീതിയും ജനപക്ഷവും” ഒക്കെ ചിലരുടെ മാത്രം കുത്തക അല്ല പോങ്ങൂ.അതു ഇന്നാട്ടിലെ എല്ലാ പൌരന്മാർക്കും അവകാശപ്പെട്ടതാണ്.ഒരാളെ കേരളീയ സമൂഹത്തിൽ നിന്നു നിഷ്കാസനം ചെയ്യാൻ ശ്രമിയ്ക്കുന്നതിന്റെ പേരോ ജനപക്ഷം??അതാണോ നീതി? ലാവ്‌ലിൻ കേസിൽ പിണറായി സാമ്പത്തിക അഴിമതി കാണിച്ചു എന്ന് എവിടെയാണു പോങ്ങു കണ്ടെത്തിയത്? ആയിരം തെരഞ്ഞെടുപ്പുകൾ തോറ്റാലും സത്യം സത്യമായി മാത്രം അവശേഷിയ്ക്കും പോങ്ങൂ.തങ്ങൾക്കിഷ്ടമില്ലാത്ത കാര്യങ്ങൾ പറയുന്നവരുടെയെല്ലാം തലച്ചോറു മറ്റുള്ളവർ പാട്ടത്തിനെടുത്തിരിയ്ക്കുകയാണെന്ന് ചിന്തയാണു അഹംഭാവത്തിന്റെ ഒന്നാമത്തെ ലക്ഷണം!

“സമരം തന്നെ ജീവിതം “ എന്ന വി.എസിന്റെ ആത്മകഥയ്ക്കും,“സമരത്തിനു ഇടവേളകളില്ല” എന്ന അദ്ദേഹത്തിന്റെ തന്നെ മറ്റൊരു പുസ്തകത്തിനും വി.എസിന്റെ സ്വന്തം താൽ‌പര്യപ്രകാരം അഴീക്കോട് അവതാരിക എഴുതിയപ്പോൾ എന്തേ ആർക്കും ആത്മരോഷം തിളച്ചു മറിഞ്ഞില്ല? വി.എസിനു സീറ്റ് കൊടുക്കണം എന്നാവശ്യപ്പെട്ട് പത്രങ്ങളിൽ അഴീക്കോട് ലേഖനം എഴുതിയപ്പോൾ അദ്ദേഹം അഭിമതനായിരുന്നുവല്ലോ..

അപ്പോൾ ഇതൊക്കെ കാണിയ്ക്കുന്നത് മറ്റൊന്നുമല്ല.വിമർശനങ്ങളോടുള്ള അസഹിഷ്ണുത.ഒരു നല്ല കമ്മ്യൂണിസ്റ്റുകാരൻ എപ്പോളൂം വിമർശനങ്ങളെ സ്വാഗതം ചെയ്യണം.

അഴീക്കോടിന്റെ പ്രസംഗങ്ങൾ പല തവണ ഞാൻ കേട്ടിട്ടുണ്ട്.മാതൃഭൂമിയിൽ വന്ന ഈ അഭിമുഖവും വായിച്ചു.അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളോടു എനിയ്ക്കു യോജിപ്പും ഇല്ല.1962 ൽ തലശ്ശേരിയിൽ കമ്മ്യൂണിസ്റ്റ് സ്ഥാനാർത്ഥി ആയി നിന്ന എസ്.കെ പൊറ്റക്കാടിനോടു കോൺഗ്രസ് സ്ഥാനാർത്ഥി ആയി നിന്നു മത്സരിച്ച് പരാജയപ്പെട്ട ആളുമാണു അഴീക്കോട്.വിമോചന സമരത്തെ അദ്ദേഹം അന്നു അനുകൂലിച്ചിരുന്നു എന്നും കേട്ടിട്ടുണ്ട്.പക്ഷേ അതൊന്നും അദ്ദേഹത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ തടയുന്നില്ല.ഇഷ്ടമില്ലാത്ത വാക്കുകൾ കേൾക്കുമ്പോൾ അദ്ദേഹത്തിന്റെ മേക്കിട്ട് കയറുന്നത് “ജനപക്ഷ “ ചിന്തയും അല്ല.
Anonymous said…
Pongu "All Kerala Sukumar Azheekodu Fans Assosiation (AKSAFA)" kanadha...
nale nIngaleyum vilikkum Kidakkunnidathu Kidannu Kashttikkunna Jeeviyenno.... okke. Azheekodinum prayam ayille
atha engaNE OKKE....
Anonymous said…
@ SUNIL
SUNILE SAMMATHICHU AZHEEKODU SAMSKARIKA SAMBANNAN THANNE,VISUDHAM JANATHINU VENDI SABDHAUYARTHUNNAVAN, SANCHARIKUNNA MANASAKSHI ENNOKKE PARANJIRUNNEL SUNIL ONNUM PARAYILLAUNNU..... EE PARANJA AZHEEKODU ATRA NALLA THONNUM ALLA IPPOL NADANNU PARAYUNNE.... v.S RAJI VECHAL EE PRASHNAM ELLAM THEERUM...ATHINU VENDI ALLE EE BAHALAM ELLAM...ANGERU RAJI VEKKUNNUM ILKLA......NADAKKATTE ETRAKAALAM EE THERUVU KOOTHU KANUM INI....
എന്തെങ്കിലും പറയാന്‍ പ്രത്യേകം ലൈസന്‍സ്‌ വേണ്ട എന്നതിന്റെ ഉദാഹരമാണ് സുകുമാര്‍ അഴീക്കോട്. കേരളത്തിന്റെ സാംസ്കാരിക നായകനാണ് അഴീകോടെങ്കില്‍ ഞാന്‍ മലയാളി അല്ല എന്ന് പറയാനാണ് എനിക്ക് മോഹം. കാരണം കഴിവുള്ള എഴുത്തുകാരന്‍ ആണെന്ന് കരുതി എന്തും പറഞ്ഞാല്‍ അതിനെ അംഗീകരിക്കാനാവില്ല. പിന്നെ അഴീക്കോടിന് പ്രായമായപ്പോള്‍ മനസിന്‌ വന്ന വൈകല്യമായി കണ്ടാല്‍ മതിയെന്ന് തോന്നുന്നു. പിന്നെ പൊങ്ങും ഭായി ഇട്ടിരിക്കുന്ന തറ എന്ന് പേര് ഏറ്റവും കൂടുതല്‍ ചേരുക ഈ സാംസ്കാരിക നായകന് തന്നെ.
അദ്ദേഹത്തെ ആരോ ഹൈജാക്ക് ചെയ്തതാൺ.
kunjali said…
അപ്പപ്പോള്‍ കണ്ടവനെയൊക്കെ 'അപ്പാ' എന്ന് വിളിക്കുന്ന ഇയാളെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുക. ഇപ്പോള്‍ അയാള്‍ പിണറായിക്ക് നാക്ക് വാടകക്ക് കൊടുത്തിരിക്കുകയാണ്. നാളെ വേറെ ആര്‍ക്കെങ്കിലും.
Anonymous said…
സുനില്‍ കൃഷ്ണന്‍ ഇടതുപക്ഷത്തിന്റെ ആള് തെന്നെ.പാര്‍ട്ടിയെപ്പറ്റി എന്തെങ്കിലും ആരെങ്കിലും പറഞ്ഞാല്‍ വിടത്തില്ല.എന്തായാലും പിണം-റായിയുടെ മൂട് താങ്ങി ആണെന്ന് ഇതോടെ കൃത്യായി മനസ്സിലായേ...

അതോണ്ട് അദ്യേത്തിന്റെ അഫിപ്രായത്തിന് ഒരു പന്നപ്പാര്‍ട്ടിക്കാരന്റെ വില മാത്രം കൊടുത്താല്‍ മതി പൊങ്ങുവേട്ടാ. ഈ അഴീക്കോട് മാഷിന്റെ ഇപ്പോഴത്തെ സ്വഭാവം അതേപടിയുള്ള എന്നാല്‍ അത്രേം പ്രായമില്ലാത്തെ ഒരു എമ്പോക്കിയായിട്ട് കണ്ടാമ്മതി ഇത്രേം വലിയ കമന്റിട്ടിരിക്കുന്ന സുനില്‍ കിച്ചനെ. എന്തൊരു ജ്ഞാനമാണ് എഴുതിവെച്ചിരിക്കണത്. പക്ഷെ തലച്ചോറ് പാര്‍ട്ടിക്ക് അടിയറ വെച്ചുപോയി കഴുത. കഷ്ടം.
.അമ്നെഷ്യയുടെ തുടക്കത്തില്‍ പരസ്പര ബന്ധമില്ലാതെ സംസാരിക്കുമെന്ന്കേട്ടിട്ടുണ്ട് .. മാഷിന് ഇനി അതാണോ???
ഹെന്റെ പൊങ്ങു മാഷെ .. നിങ്ങക്ക് വേറെ ഒന്നും പറയാനില്ലേ..പൊതു ജനം ഇതൊക്കെ മടുത്തിരിക്കുന്നു... :)
Anonymous said…
പട്ടില്‍ പൊതിഞ്ഞു വച്ചിരിക്കുന്ന വിഗ്രഹം കളിമണ്ണാണെന്നാരു പറഞ്ഞു സുനിലേ? ആ തങ്കവിഗ്രഹം വെറും കളിമണ്ണാണെന്നു പറഞ്ഞു സുനിലിനെപ്പോലെ വിവരമുള്ളവരെ വരെ പറ്റിക്കാന്‍ കുറെ ചാത്തന്‍ സേവക്കാര്‍ ഇറങ്ങിയിട്ടുണ്ട് അവരുടെ മഠത്തില്‍ അവര്‍ സുനിലിനു രമിക്കാന്‍ തീം പാര്‍ക്കു വരെ ഒരുക്കും. അവരുടെ കാശിന്റെ പൊളപ്പില്‍ സുനില്‍ മയങ്ങും അവര്‍ പറയുന്നതു കേട്ട് സുനില്‍ കൂടെ നില്‍ക്കുന്നവരെയൊക്കെ തള്ളിപ്പറയും വീട്ടില്‍ ഒരുമിച്ചു കഴിഞ്ഞവരെ ഇറക്കിവിടാന്‍ കൂട്ടു നില്‍ക്കും. എല്ലാവര്‍ക്കും വരണമെന്നാഗ്രഹിക്കുന്ന ദേവന്റെ അമ്പലത്തില്‍ ദര്‍ശനക്കാര്‍ കുറവാണിന്ന് ചാത്തന്‍സേവ ശത്രു നിഗ്രഹം ഒക്കെയാണു താ‍ത്പര്യം.

അതെ അസഹ്ണുത ഉണ്ടാകും മാഷിനെപ്പോലെയുള്ള ഒരാള്‍ നമ്മുടെ പ്രതീക്ഷകള്‍ക്കെതിരാകുമ്പൊള്‍. സുധാകരന്‍ ചിലച്ചാല്‍ അരാണിന്നു മൈന്‍ഡ് ചെയ്യുക? അതുപോലെയാണൊ സുകുമാരന്‍ മാഷ്?
Anonymous said…
പട്ടില്‍ പൊതിഞ്ഞു വച്ചിരിക്കുന്ന വിഗ്രഹം കളിമണ്ണാണെന്നാരു പറഞ്ഞു സുനിലേ? ആ തങ്കവിഗ്രഹം വെറും കളിമണ്ണാണെന്നു പറഞ്ഞു സുനിലിനെപ്പോലെ വിവരമുള്ളവരെ വരെ പറ്റിക്കാന്‍ കുറെ ചാത്തന്‍ സേവക്കാര്‍ ഇറങ്ങിയിട്ടുണ്ട് അവരുടെ മഠത്തില്‍ അവര്‍ സുനിലിനു രമിക്കാന്‍ തീം പാര്‍ക്കു വരെ ഒരുക്കും. അവരുടെ കാശിന്റെ പൊളപ്പില്‍ സുനില്‍ മയങ്ങും അവര്‍ പറയുന്നതു കേട്ട് സുനില്‍ കൂടെ നില്‍ക്കുന്നവരെയൊക്കെ തള്ളിപ്പറയും വീട്ടില്‍ ഒരുമിച്ചു കഴിഞ്ഞവരെ ഇറക്കിവിടാന്‍ കൂട്ടു നില്‍ക്കും. എല്ലാവര്‍ക്കും നല്ലതു വരണമെന്നാഗ്രഹിക്കുന്ന ദേവന്റെ അമ്പലത്തില്‍ ദര്‍ശനക്കാര്‍ കുറവാണിന്ന് ചാത്തന്‍സേവ ശത്രു നിഗ്രഹം ഒക്കെയാണു താ‍ത്പര്യം.

അതെ അസഹ്ണുത ഉണ്ടാകും മാഷിനെപ്പോലെയുള്ള ഒരാള്‍ നമ്മുടെ പ്രതീക്ഷകള്‍ക്കെതിരാകുമ്പൊള്‍. സുധാകരന്‍ ചിലച്ചാല്‍ അരാണിന്നു മൈന്‍ഡ് ചെയ്യുക? അതുപോലെയാണൊ സുകുമാരന്‍ മാഷ്?
ശംഭോ മഹാദേവ !!
mmmmm....
shakthama.....
anivaarayam.....!


thankale njan oridatheykk kshanichotte....
thalparayam undaenkil varanam....

www.vaakku.ning.com
അഭ്യര്‍ഥന കലക്കി...ബാകി എല്ലാം നമുക്കറിയാവുന്ന കാര്യങ്ങള്‍ അല്ലെ. വീരന്റെ പത്രത്തില്‍ ഇന്റര്‍വ്യൂ..അപ്പൊ പിന്നെ ഒന്ന് തിരുമ്മിയെക്കാം ..അത്രയേ വിചാരിച്ചുള്ളൂ..
അഴീക്കോട്‌ മാഷും ദന്തഗോപുരത്തില്‍ കയറി എന്ന്‌ അദ്ദേഹവുമായുള്ള അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ വ്യക്തമാക്കുന്നു.
ഹാ... കഷ്ടം.
പ്രായത്തിൽ പല കാര്യവുമുണ്ട്.
പ്രായമായാൽ പല മനുഷ്യരും പിച്ചും പേയും പറയും.
ചിലർ ടി.പത്മനാഭനേപ്പോലെ ജന്മസിദ്ധമായിത്തന്നെ പിച്ചും പേയും പറയാനുള്ള വരം കിട്ടി പോന്നവരാകും.
അതൊന്നും അത്ര കാര്യമാക്കാനില്ല.
Pongummoodan said…
നന്ദി സ്നേഹിതരേ..
paarppidam said…
നന്നായിരിക്കുന്നു എഴുത്ത്‌.അതിനേക്കാൾ നന്നായി ആദ്യകമന്റ്‌/അഭ്യ്‌ർഥന.
പണിക്കരേട്ടൻ വരച്ച ചിത്രം കൊള്ളാം.പണ്ടായിരുന്നേൽ വല്ല ഗുണ്ടാലിസ്റ്റിൽ ഉള്ള ആളാണെന്ന് കരുതിയേനേ!
താങ്കളുടെ ഈ മയിൽ ഐഡി ഒന്നു തരാമോ? വല്ലപ്പോളും കത്തിവെക്കാനാണ്‌...ഹഹഹിpaarppidam@gmail.com
Anonymous said…
berliyolam tharayaavumo azheekodu?
privileged said…
സൂമാരനെ കൊന്നു കൊലവിളി ........
sojan p r said…
കലക്കി പൊങ്ങ്സ്..
വയിച്ചു തീര്‍ന്നപ്പൊള്‍ സംശയം വീണ്ടും ബക്കി.
എവനൊക്കെ (അഴീക്കൊടനു)ഒക്കെ ഇതിനൊക്കെ ദിവസക്കൂലിയൊ?അതൊ മാസ ശമ്പളമൊ?
ആദ്യം പരഞതു കൂടതെ മറ്റു ചില കുപ്പയങല്‍ കൂടി അങെര്‍ക്കു ചെരും
ഗവര്‍ണറുടെ തീരുമാനം ശരിയാണ് എന്ന് അഴീക്കോട്!!

രണ്ടു വധഭീഷണി കൊണ്ടു വിരണ്ടു പോകുന്ന ആളാണോ ചേട്ടാ ഈ അഴീക്കോട്?... :)

ഒന്‍പതാം ക്ലാസ്സിലെ പ്രസംഗകല എന്ന പാഠം ഞാനും പഠിച്ചിട്ടുണ്ട്... പല ഭാഗങ്ങളും ഇപ്പോഴും ഓര്‍മയും ഉണ്ട്. ഒരുപാടു ബഹുമാനം തോന്നിയിരുന്ന ഒരാള്‍...

ഇപ്പോള്‍ ആ പേരു കേള്‍ക്കുമ്പോഴേ...
G.MANU said…
ലാവ്‌ലിൻ കേസിൽ കോടതിയിൽ പോവില്ല എന്നു പറയുന്നത് ഹ്യൂമൻ വീക്ക്നെസ്സാണ്. (അപ്പോൾ ചിരിയും ഹ്യൂമൻ വീക്ക്നെസ്സ് ആവില്ലെ മാഷേ?

ഏതൊരു സാധാരണക്കാരന്റെയും മനസില്‍ അഴീക്കോട് എന്ന വലിയ വിഹ്രഹം ഉടഞ്ഞു കഴിഞ്ഞു.അതിന് ഇനി എന്തൊക്കെ ന്യായീകരണം ആരു പറഞ്ഞാലും.

മിമിക്രിക്കാര്‍ യേശുദാസിനെ കളിയാക്കരുത് എന്ന് അദ്ദേഹം പറഞ്ഞപ്പോഴാണ് ഞാന്‍ ആദ്യം ഞെട്ടിയത്.

ഇപ്പോ ഞെട്ടിയില്ല.. കവര്‍..കനം..കഴുതകള്‍..ഈ മുക്കൂണ്‍ സംഹിതയില്‍ ഇനി ഭൂമികുലുങ്ങിയാലും ഞെട്ടില്ല.. :)

തകര്‍ത്തു പോങ്ങൂ

Popular posts from this blog

അവർ പാർട്ടിയോട് ചെയ്യുന്നത്; നാടിനോടും.

പ്രണയോർമ്മകൾ!

ജി.സ്പോട്ട് - ഒരു അശ്ലീല കഥ