കോവിഡൻ വന്നു

Image
ശ്രീകാര്യത്ത് കോവിഡ് എത്തി. അതായത് വീട്ടിൽ നിന്നും ഒരു കിലോമീറ്റർ അപ്പുറത്ത് വരെ. വേണമെങ്കിൽ എനിക്ക് അന്തസ്സായി ഒന്ന് ഭയക്കാവുന്നതേയുള്ളൂ. ഞാനാതിന് മുതിരുന്നില്ല. രണ്ടുമാസങ്ങൾക്ക് മുൻപ് വിശാലാടിസ്ഥാനത്തിൽ ഭയന്നിരുന്നു. വല്യ സങ്കടവും തോന്നിയിരുന്നു. മരിക്കാൻ ഇഷ്ടമല്ലാത്ത, അധികമായ അളവിൽ മരണഭയം സൂക്ഷിച്ചുവന്നിരുന്ന ഒരുവനാണല്ലോ ഞാൻ. അങ്ങനെ ഒരുവന്, മരുന്നില്ലാത്ത, ലോകമാകെ പടർന്നുപിടിക്കുന്ന ഒരു രോഗം അതിവേഗം മനുഷ്യരിൽ നിന്നും മനുഷ്യരിലൂടെ ഒഴുകിവരുന്നത് കാണുമ്പോൾ, ജീവിതത്തിൽ ഇന്നുവരെ അനുഭവിക്കേണ്ടി വന്നിട്ടില്ലാത്ത 'ലോക്ഡൌൺ' എന്ന ജീവിതാവസ്ഥയെ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ, ഭയം തോന്നുക സ്വാഭാവികം. എന്നാൽ കുറച്ചായി എനിക്ക് ഭയമില്ല. കാരണം, കള്ളങ്ങൾകൊണ്ട് ചന്തം കൂട്ടിയതും പിടിപ്പുകേടിനുമുകളിൽ പടക്കപ്പെട്ടതും സ്തുതിപാടകരാൽ തിളക്കം വർദ്ധിപ്പിക്കപ്പെട്ടതുമായ ഒരു സംവിധാനമാണ് നമ്മുടെ സർക്കാർ എന്ന ബോധ്യം എന്നിലുണ്ടായി. അത് സഹിക്കാം. പക്ഷേ, പണമൊഴുക്കിയുള്ള അതിന്റെ പ്രചാരവേലയിലും പാർട്ടിദാസരായ പാണന്മാരുടെ മനം‌മയക്കുന്ന സ്തുതിപാടലുകളിലും മയങ്ങി ഭൂരിപക്ഷം വരുന്ന പ്രബുദ്ധ(?) മലയാളികൾ തികവും മികവ

എന്തിനായിരുന്നു നീ ഭഗവാനേ!!!


പ്രശാന്ത് മാമ്പുള്ളി എന്നുപേരായ ഒരു പുള്ളിക്കാരൻ സംവിധാനമെന്ന ധാരണയിൽ 17 മണിക്കൂർ ചെയ്തുകൂട്ടിയ ഒരു വിക്രിയയാണ് ‘ഭഗാവാൻ’ എന്ന മലായള സിനിമ.

സിനിമയിറങ്ങി മൂന്നാമത്തെ ദിവസം തന്നെ ഞാൻ ഈ ചിത്രം കണ്ടിരുന്നുവെങ്കിലും ഇതിനെക്കുറിച്ചിതുവരെ കുറിക്കാതിരുന്നതിനു പിന്നിൽ ഒരു കാരണമുണ്ട്. എന്റെ അഭിപ്രായമറിഞ്ഞ് ആരെങ്കിലും ഈ ചിത്രം കാണണ്ടെന്നെങ്ങാനും തീരുമാനിച്ചുപോയാൽ അത് തീർച്ചയായും അവർക്കൊരു വലിയ നഷ്ടമായിരിക്കും എന്ന ചിന്ത തന്നെയായിരുന്നു അതിനു പിന്നിൽ.

സിനിമയെ സ്നേഹിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രം തന്നെയാണ് ഭഗവാൻ. കാരണം ഒരു സിനിമയ്ക്ക് എത്രമാത്രംവരെ നിലവാരത്തകർച്ച നേടാനാവുമെന്നും കുറഞ്ഞപക്ഷം ഒരു സിനിമ എങ്ങനെ ആവരുതെന്ന് മനസ്സിലാക്കാനുമൊക്കെ ഈ ചിത്രം ഉപകരിക്കും. ഒരുപക്ഷേ മോഹൻലാൽ എന്ന നടന്റെ വിശിഷ്യ മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും മോശമായ ചിത്രം ‘ഭഗവാൻ‘ ആയിരിക്കും. ഇതിലും മോശമായി ഒരു ചിത്രം ചെയ്യാൻ ഇനി ആർക്കും കഴിയുമെന്ന് നമുക്ക് വിശ്വസിക്കാനുമാവില്ല. അത്രയേറെ അസഹനീയം. അത്രയേറെ ദാരുണം.

പ്രശാന്ത് മാമ്പുള്ളിക്കാരനുമായി താരത‌മ്യം ചെയ്താൽ ശ്രീ. ബൈജു കൊട്ടാരക്കരയെ നമുക്ക് മലയാളത്തിന്റെ അക്കീരാ കുറോസാവയായി കണക്കാക്കാം . വാക്കുകൾകൊണ്ട് ഈ സിനിമാദുരന്തത്തെ വർണ്ണിക്കാനാവാത്തതിനാലാണ് മേപ്പടി ഉപമ കുറിച്ചത്. കുറോസാവയുടെ ആത്മാവെന്നോട് പൊറുക്കട്ടെ.

ഇതിനോടകം തന്നെ ഈ സിനിമയെക്കുറിച്ച് ബ്ലോഗിലും മെയിലിലുമൊക്കെ ധാരളം രസകരവും ആധികാരികവുമായ നിരൂപണങ്ങളും വിശകലനങ്ങളുമൊക്കെ വന്ന നിലയ്ക്ക് ഈ പോസ്റ്റ് ഇനിയും നീട്ടിക്കൊണ്ടുപോയി ബ്ലോഗിലെ ‘മാമ്പുള്ളി’ ആവാൻ എനിക്ക് താത്പര്യമില്ല.

സർക്കാരിനോട് വിനയപുരസ്സരം ഒരുകാര്യം അഭ്യർത്ഥിച്ച് ഞാൻ മതിയാക്കാം. പ്രശാന്ത് മാമ്പുള്ളിക്കും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും സുഭിക്ഷമായും ആഢംബരപൂർണ്ണമായും ജീവിക്കാൻ സാധിക്കുംവിധമൊരു തൊഴിൽ ‘മാമ്പുള്ളിക്കാരന്’ സർക്കാർ സർവ്വീസിൽ തരപ്പെടുത്തികൊടുത്തില്ലെങ്കിൽ അത് സമൂഹത്തോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമായിരിക്കുമെന്ന് ഞാൻ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെ അറിയിക്കുന്നു. അങ്ങനൊന്ന് തരപ്പെട്ടില്ലെങ്കിൽ മിക്കവാറും പാമ്പുകൊത്താനോ വെള്ളിടി വെട്ടാനോ ഇരിക്കുന്ന ഏതെങ്കിലും പാവപ്പെട്ട പ്രൊഡ്യൂസറെ അദ്ദേഹം ചാക്കിലാക്കി വീണ്ടുമൊരു സാഹസത്തിന് മുതിർന്നേക്കും. അങ്ങനെ സംഭവിച്ചാൽ അത് താങ്ങാൻ പാവം പ്രേക്ഷകർക്കെന്നല്ല സാക്ഷാൽ ‘ഭഗവാന്’ പോലും സാധിച്ചെന്ന് വരില്ല. എന്റെ അപേക്ഷ സർക്കാർ അനുഭാവപൂർവ്വം പരിഗണിക്കുമെന്ന പ്രതീക്ഷയിൽ ‘ഭഗവാനെ‘ ഓർത്ത് മൂക്കത്ത് വിരൽ വച്ച് ഞാൻ റ്റാറ്റാ പറയുന്നു.

വാൽക്കഷണം: എന്റെ സ്നേഹിതനും സഹപ്രവർത്തകനുമായ സന്തോഷ് ഒരു സിനിമാപ്രേമിയും ചില ചിത്രങ്ങളിൽ ചെറിയവേഷങ്ങളിൽ പ്രത്യക്ഷപ്പെടുകയും ഇടയ്ക്കൊക്കെ സീരിയലുകൾക്കും മറ്റും ഡബ്ബിംഗ് ചെയ്യുകയും ചെയ്യുന്ന വ്യക്തിയാണ്. കഴിഞ്ഞ ദിവസം അവനെന്നെ അവന്റെയൊരു സ്നേഹിതനെ പരിചയപ്പെടുത്തി. ആൾ കഴിഞ്ഞ ഒരുവർഷക്കാലമായി ചില സീരിയലുകളുടെ സഹസംവിധായകനായി പ്രവർത്തിച്ച് വരികയായിരുന്നു. ഇപ്പോൾ ഒരു സിനിമയുടെ സംവിധാന സഹായിയായി ‘സ്ഥാനക്കയറ്റം’ ലഭിച്ചിരിക്കുന്നു. ഞങ്ങൾ തമ്മിൽ ഇപ്രകാരമൊരു അഭിമുഖ സംഭാഷണം നടന്നു.

(ഭീകര ബഹുമാനത്തോടെ) ഞാൻ: സീരിയൽ രംഗത്ത് എത്തും മുൻപേ …… ഏത് മേഖലയിലായിരുന്നു പ്രവർത്തിച്ചിരുന്നത്?

(ഭയങ്കര പുച്ഛത്തോടെ) സംവിധാനസഹായി: ഓ!... വെൽഡിംഗായിരുന്നു. ലെയ്ത്തില്..”

വീണ്ടും(ഭീകര ബഹുമാനത്തോടെ) ഞാൻ: ഉവ്വോ!! എന്തായിരുന്നു സിനിമയിലേയ്ക്ക് വരാനുള്ള പ്രചോദനം?

വീണ്ടും (ഭയങ്കര പുച്ഛത്തോടെ) സംവിധാനസഹായി: “ലെയ്ത്തില് ചത്ത് കെടന്ന് ചെരച്ചാ150 കുളുവാ (രൂപയെന്ന് വായിക്കാനപേക്ഷ) കിട്ടും. സീരിയലിലാണെ 300-ഉം ഫുഡും. പിന്നെ അതല്ലേ ഭേദം”

അങ്ങനെയാവുമ്പോൾ സീരിയലിലും സിനിമയിലും ചെരക്കുന്നതന്നെയാണ് ഭേദമെന്ന് ഞാൻ മനസ്സിൽ പറഞ്ഞ് മടങ്ങി.

ജീവിതനിലവാരവും പകിട്ടും മറ്റു നേരമ്പോക്കുകളും മാത്രം മോഹിച്ച് എത്തിപ്പെടുന്നവരുടെ ഒരു മേഖലയായി സിനിമാരംഗം മാറാതെ നോക്കേണ്ടവർ ആരൊക്കെയാണ്? എന്തായിരിക്കണം ഒരു സംവിധായകനുവേണ്ട ഏറ്റവും കുറഞ്ഞ യോഗ്യത? ആർക്കറിയാം ഭഗവാനേ !!!

പൂർണ്ണമായ സ്ക്രിപ്റ്റും കൃത്യമായ ആസൂത്രണവും വേണ്ടത്ര സാങ്കേതിജ്ഞാനവുമില്ലാത്തവർ സിനിമ പിടിക്കാനിറങ്ങുന്നത് ക്രിമിനൽ കുറ്റമായി പരിഗണിച്ച് അത്തരക്കാർക്കെതിരെ നടപടിയെടുക്കാൻ തുനിഞ്ഞാൽ ഇത്തരം സിനിമാ ആഭസങ്ങൾ കുറെയൊക്കെ കുറഞ്ഞേനെ. അങ്ങനെയെങ്കിൽ സിനിമാ വ്യവസായവും പ്രേക്ഷകലക്ഷങ്ങളും രക്ഷപെടുകയും ചെയ്യും. അത്തരമൊരു നീക്കത്തിന് ‘ഭഗവാൻ ‘ തന്നെ മുൻ‌കൈ എടുക്കട്ടെ.

Comments

Pongummoodan said…
പ്രശാന്ത് മാമ്പുള്ളിക്കാരനുമായി താരത‌മ്യം ചെയ്താൽ ശ്രീ. ബൈജു കൊട്ടാരക്കരയെ നമുക്ക് മലയാളത്തിന്റെ അക്കീരാ കുറോസാവയായി കണക്കാക്കാം . വാക്കുകൾകൊണ്ട് ഈ സിനിമാദുരന്തത്തെ വർണ്ണിക്കാനാവാത്തതിനാലാണ് മേപ്പടി ഉപമ കുറിച്ചത്. കുറോസാവയുടെ ആത്മാവെന്നോട് പൊറുക്കട്ടെ.

ഇതിനോടകം തന്നെ ഈ സിനിമയെക്കുറിച്ച് ബ്ലോഗിലും മെയിലിലുമൊക്കെ ധാരളം രസകരവും ആധികാരികവുമായ നിരൂപണങ്ങളും വിശകലനങ്ങളുമൊക്കെ വന്ന നിലയ്ക്ക് ഈ പോസ്റ്റ് ഇനിയും നീട്ടിക്കൊണ്ടുപോയി ബ്ലോഗിലെ ‘മാമ്പുള്ളി’ ആവാൻ എനിക്ക് താത്പര്യമില്ല.
എന്തായാലും ഭഗവാനെത്തന്നെ മനസ്സില്‍ ധ്യാനിച്ച് ഒരു തേങ്ങ അങ്ങട് ഉടച്ചേക്കാം...

(((((((O)))))))
പ്രശാന്ത് മാമ്പുള്ളി എന്നുപേരായ ഒരു പുള്ളിക്കാരൻ സംവിധാനമെന്ന ധാരണയിൽ 17 മണിക്കൂർ ചെയ്തുകൂട്ടിയ ഒരു വിക്രിയയാണ് ‘ഭഗാവാൻ’ എന്ന മലായള സിനിമ.

അതു നേരിട്ടുകണ്ടറിഞ്ഞ ഒരു ഹതഭാഗ്യനാണ് ചേട്ടായീ ഞാനും...
എന്തായാലും പോസ്റ്റ് നന്നായിട്ടുണ്ട്...
പതിവുപോലെ നര്‍മ്മസമ്പുഷ്ടം...

ആശംസകള്‍...*
G.MANU said…
‘ഭഗവാന്‍’ കണ്ടവരെല്ലാം ‘ഭഗവാനേ...’ എന്ന് വിളിച്ച് ഇറങ്ങിപ്പോകുന്നു എന്നണു കേട്ടത്..

ഈ മല്ലു സിനിമകളുടെ ഒരു കാര്യം.. :)
ശ്രീ said…
മനുവേട്ടന്‍ പറഞ്ഞതു തന്നെയാണ് ഞാനും പറഞ്ഞു കേട്ടത്... കഷ്ടം!
മോഹന്‍ലാല്‍ എന്ന നടന് വര്‍ഷം 30 കഴിഞ്ഞിട്ടും സിനിമ ലോകത്തെ പുഴുക്കുത്തുകളെ ഒറ്റ നോട്ടത്തില്‍ തിരിച്ച് അറിയാന്‍ പറ്റുന്നില്ലല്ലോ...എങ്ങനെ അദ്ദേഹം ഇത്തരത്തില്‍ ഉള്ള പ്രൊജക്റ്റ്‌ കളില്‍ ചെന്നു ചാടുന്നു???

17 ദിവസം കൊണ്ട് അഭ്യാസം കാട്ടി ഷൂട്ട്‌ ചെയ്തു എന്നത് ഒരു കലാമേന്മ ആകുമോ??
അതിന്റെ പേരില്‍ സര്‍ക്കസ് കാണാന്‍ എന്ന പോലെ ആള് കയറും എന്ന് അദ്ദേഹം കരുതിയോ??

കഷ്ടം തന്നെ...

എത്ര സമയം കൊണ്ട് ചിത്രീകരിച്ചു എന്നതോ എത്ര ശാരീരികമായി ഇതിനായി കഷ്ടപ്പെട്ടു എന്നതോ ജനങ്ങള്‍ക്ക്‌ അറിയേണ്ട കാര്യമില്ല...
ചിത്രമാണ് പ്രധാനം...ചിത്രീകരണത്തിലെ അഭ്യാസമല്ല...
JAYAKRISHNAN said…
@ Sharon Vinod,
I think Mohanlals recent roles are not selected by him...onnu sradhichu nokkiyal antony perumpavoorinte nilavaarathilulla roles aanu mohanlal eeyideyaayi cheyyunnath muzuvan...antonyude budhikkum rangeinum anusarichulla roles...ithilappuram sambhavikkum...enthu koodothramaano ithu....?
സിനിമ പുറത്തിറങ്ങിയ ദിവസം സാക്ഷാല്‍ ഭഗവാന്‍ ജീവനും കൊണ്ട് ഭൂമിയില്‍ നിന്നോടിപ്പക്കുന്നത് ഞാന്‍ കണ്ടു :(
ഭഗവാന് തേരി മായാ.....

ഫാന്സുകാര് പോലും തിരസ്കരിച്ച ഒരു പടം..
സംവിധാ‍യകന്റെ പേരു കണ്ടാലറീയില്ലേ.. എന്താ സംഭവിക്കാൻ പോകുന്നതെന്നു...

(ബ്ലോഗനയിൽ ചേട്ടന്റെ കഥ വന്ന വിവരം നാ‍ട്ടുകാർ ആരുമറീഞ്ഞില്ലേ?)
അതെനിക്ക് ഇഷ്ട്ടപെട്ടു അപ്പൊ ഹരി മാഷിന് പറ്റു പറ്റി അല്ലെ ഹിഹിഹി
പൊങ്ങുമ്മൂടന്റെ പോസ്റ്റിന് അനീശ്രീയുടെ വിയോജനക്കുറിപ്പ്..

കൂടുതല്‍ വാര്‍ത്തകള്‍ക്ക് വായിക്കുക

ബ്ലോത്രം

ബ്ലോഗിലെ ആദ്യത്തെ പത്രം

വായിക്കുക പ്രചരിപ്പിക്കുക

http://blothram.blogspot.com/
മിസ്റ്റര്‍ പോങ്ങുമൂടന്‍,
ഇത് അനീതിയാണ്.
ആ പടം കണ്ട ഒരു വ്യക്തിയാണ്‌ ഞാന്‍.
നിങ്ങള്‍ ആ പടത്തെ ഇങ്ങനെ കുറ്റപ്പെടുത്താന്‍ പാടില്ല.
മലയാളസിനിമാ ചരിത്രത്തില്‍ തങ്കലിപിയില്‍ എഴുതി ചേര്‍ക്കേണ്ട ഒരു പടമാണിത്.
'ഭഗവാന്‍' എന്ന പേരിനോട് തികച്ചും നീതി പുലര്‍ത്തുന്ന ഒരു പടം
ഒന്നുകൂടി വ്യക്തമാക്കിയാല്‍..

"ആദിയുമില്ല അന്തവുമില്ല"
(പ്രത്യേകിച്ച് ഒരു രൂപവുമില്ല)

ഭഗവാനേ..
ടിക്കറ്റെടുക്കാന്‍ കൊടുത്ത കാശ് നേര്‍ച്ചപെട്ടിയില്‍ ഇട്ടതായി കരുതേണമേ!!
:)
ഹാവൂ.. കേരളത്തിനു വെളിയിലുള്ള ഞങ്ങളൊക്കെ ഇത്തരം ‘ഭഗവാന്‍’മാരില്‍ നിന്നു രക്ഷപെട്ടു. കുറെ കഴിയുമ്പോള്‍ ടിവിയില്‍ സുപ്പര്‍ ഹിറ്റ് മെഗാ ചിത്രം എന്നൊക്കെ പറഞ്ഞ് ഇടുമായിരിക്കും, കാണുന്നവരെ കൊന്നു കൊലവിളിക്കാന്‍.
ഈ പറഞ്ഞതല്ലേ ശരി?
അല്ല, ഈ പറഞ്ഞതാണു ശരി.

കുറച്ച് കഴിഞ്ഞ് ഏതെങ്കിലും ചാനലുകാര്‍ ഇതു തന്നെ വാങ്ങി, മലയാള സൂപ്പര്‍ ഹിറ്റ് ചലച്ചിത്രം എന്നുപറഞ്ഞു ആഴ്ചയില്‍ ഒന്നുവീതം കാണിക്കും.

നമ്മുടെ ഒക്കെ യോഗം.
:(
ഏതെടുത്താലും 10 എന്നു പറയുന്നതുപോലെ, അണ്ണാ അണ്ണാ ഏതുകണ്ടാലും സൂപ്പര്‍ ഹിറ്റ്!!!...
VINAYA N.A said…
ente bhagavane......... rakshapettu njan kandilla
thante yugam avasanikkan pokukayanu enna thonnalu kondayirikkum mohan lal eththaram chavare chithrangngalil koodi abhinayichch ennam koottunnath
Kiranz..!! said…
പ്രതീക്ഷ തെറ്റിക്കാതെ ലാലേട്ടനപ്പോ ഇത്തവണയും കലക്കിയല്ല്യോ :)

പ്രായം ഒരു സെക്കന്റ്ഡ് ചൈൽഡിഷ്നസ് ആണെന്നൊക്കെപ്പറയുന്നതെത്ര കൃത്യം.പോങ്ങുവിന്റെയൊക്കെ ടൈംസ്.അനുഭവി..!
കഴിഞ്ഞ ഒരു ദിവസം ഏഷ്യാനെറ്റ് ന്യു‌സ് ചാനലില്‍ പാസന്ജര്‍ എന്ന സിനിമയുടെ റിവ്യൂവില്‍ അതിന്റെ സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ വിശദീകരിക്കുന്നത് കേട്ടു. ഏകദേശം നാലു വര്‍ഷമായി സിനിമയുമായി ഒരു മുന്പരിചയവുമില്ലത ഈ സോഫ്റ്റ്‌വെയര്‍ പ്രഫഷണല്‍ ഈ കഥയുടെ ബീജവുമായി നടക്കുന്നു. അവസാനം അത് സിനിമയായപ്പോള്‍ തന്നെ അതില്‍ കക്ഷി ഉദ്ദേശിച്ചതുപോലെ തന്നെ വളരെ ഗംഭീരമായി ചെയ്യാനും ഉദ്ദേശിച്ച താരങ്ങളെ തന്നെ അഭിനയിപ്പിക്കാന്‍ പറ്റിയെന്നും പറയുമ്പോള്‍ തന്നെ വെറും ഇരുപത്തിനാല് മണിക്കൂറിന്റെ മാത്രം കഥ പറയുന്ന ഈ സിനിമ ഇന്ന് മലയാളം സിനിമയുടെ അഭിമാനമാകുമെന്ന തലത്തില്‍ വ്യത്യസ്തതോടെയും വൈദഗ്ദ്ധയോടെയും പ്രേക്ഷക മനസ്സുകകളെയും കീഴടക്കി മുന്നേറുന്നു. അപ്പൊ നവാഗതര്‍ ധാരാളം കഴിവുള്ളവര്‍ ഉണ്ട്. അവര്‍ക്കവസരവും കിട്ടും. പക്ഷെ പോങ്ങ് ഇവിടെ പറഞ്ഞ പോലെ താന്‍ ചെയ്തോണ്ടിരുന്ന ലെയ്തനെന്കില്‍ പോലും ഒരു പണിയെ ബഹുമാനമില്ലാത്തവന്‍ ഈ പണിക്ക്‌ ഇറങ്ങി തിരിച്ചാല്‍ അത് കാണികള്‍ കൈ വയ്ക്കേണ്ട ഗതികെടിലെ എത്തി ചേരൂ... പ്രശാന്ത മമ്പുള്ളി എന്നൊക്കെ പേര് വച്ച് വന്നവന്‍ വലിയ ഉദ്ദെശന്ഗലൊടെയുമ് ആഗ്രത്തോടെയും ആയിരിക്കും ഇവിടെ വന്നത്. പക്ഷെ.... മുപ്പത്‌ മില്ലി അകത്തു ചെന്നപ്പോഴേ വാള് വച്ചവന്‍ ഇനി എങ്ങനെ ഒരു കള്ളുകുടിയനാകും :):)

പോന്ഗ്സ് അഭിനന്ദനം... ഈ മാതിരി ഉഡായിപ്പുകളെ കാണിച്ചു തന്നതിന്.. ഭഗവാന്‍ സഹായിച്ച് മേല്‍പറഞ്ഞ രണ്ടു സിനിമകളും കാണാന്‍ യോഗം ഉണ്ടായില്ല.. ഇനി വല്ല വ്യാജനും വരണം...
പാവം ലാലേട്ടനെ പറയിപ്പിക്കാനായി ഓരോ പടങ്ങള്‍...
പോങ്ങുമ്മൂടന്‍ ചേട്ടാ... ഞാന്‍ മമ്മൂട്ടിയെ വെറുക്കാത്ത ഒരു മോഹന്‍ലാല്‍ ഫാന്‍ ആണ്... :)

ഈ പറഞ്ഞ പടം ഭഗവാന്‍ ഞാന്‍ കണ്ടില്ല... പക്ഷെ ഒരുപാടു reviews വായിച്ചു... ഓര്‍ക്കുട്ട് മോഹന്‍ലാല്‍ കമ്മ്യൂണിറ്റി ഇല്‍ പോലും വളരെ മോശം അഭിപ്രായം... അതിലെ ഒരു സുഹൃത്ത് എഴുതിയിരിക്കുന്നു...

"പാവം മമ്പുള്ളി ചേട്ടന്‍ സ്ക്രാപ്സ് ഒക്കെ ഡിലീറ്റ് ചെയ്യുന്നു... തെറി അഭിഷേകം ആയിരിക്കും... "

ഞാന്‍ ഉടനെ നമ്മുടെ മാമ്പുള്ളി ചേട്ടന്റെ പ്രൊഫൈല്‍ കേറി നോക്കി...

"nothing special .......but
am very open minded ,firendly,workaholic IT business promoter. Iam not at all interested to work under others. I am own my master and born to pull the strings.....now am direct malayalam moive bhagavan mohanalal hero"

ഇതാണ് പ്രൊഫൈല്‍ description...

ഒരുപാടു പടങ്ങള്‍ പുള്ളി ആല്‍ബം ഇല്‍ ഇട്ടിട്ടുണ്ട്...

'Morchari seen' എന്നാണ് onninte അടിക്കുറുപ്പ്... കമന്റ്‌ ആയി ഒരു നല്ല കൂട്ടുകാരന്റെ തിരുത്തും ഉണ്ട്... 'Morchari scene'

കൂടെ ഒരുപാടു "നല്ല ചിത്രങ്ങളും"...

ആരുടെയെങ്കിലും സഹായി ആയി നിന്നു കുറച്ചു പഠിക്കട്ടെ എന്ന് വിചാരിച്ചാലും നടക്കില്ല... Iam not at all interested to work under others. എന്ന് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ടല്ലോ...

ഭഗവാന്‍ നല്ല ബുദ്ധി തോന്നിക്കട്ടെ... അല്ലേ?...
DeepuNarayanan said…
മോഹന്‍ലാലിനു ഒരു VRS അവസരം കൊടുത്താല്‍ നന്നായിരിക്കും . മമ്മൂട്ടിക്ക് ഒരു വാര്‍ധക്യ പെന്‍ഷനും. ഇവരെ താങ്ങി നില്‍കുന്ന ചില സില്‍ബന്ധികള്‍ ആണ് മലയാള സിനിമയുടെ ശാപം. 60 കഴിഞ്ഞ കിളവനോട് "സാറിനെ കണ്ടാല്‍ പ്രായം തോന്നുകയേ ഇല്ല" എന്നൊക്കെ പറഞ്ഞു പറ്റികൂടുന്ന ഇവന്മാരെ മനസിലാക്കാന്‍ ബുദ്ധി ഇല്ലാത്ത വെറും മണ്ടന്മാര്‍ ആണ് ഇവിടെ "സൂപ്പര്‍" എന്നും "മെഗാ" എന്നും ഒക്കെ സ്വയം വിളിക്കുന്ന മഹാന്മാര്‍. ഈ കാട്ടിക്കൂട്ടലുകള്‍ കണ്ടു കൈ അടിക്കാന്‍ ഒന്നിനും കൊള്ളാത്ത കുറെ കോമാളികളും. മലയാള സിനിമയ്ക്ക് ഉദ്ധാരണം നഷ്ടപെട്ടു എന്ന് വിലപിക്കാന്‍ കുറെ രജിസ്റ്റര്‍ ചെയ്ത ബുദ്ധി ജീവികളും. ഡ്രൈവറും മേക്കപ്പ്‌മാനും ചേര്‍ന്ന് തകര്‍ത്തു ഭരിക്കുമ്പോള്‍ ഇതില്‍ കൂടുതല്‍ ഒന്നും ആഗ്രഹിക്കാനോ കിട്ടുവാനോ ഉള്ള അര്‍ഹത മലയാളി പ്രേക്ഷകന് എന്നേ നഷ്ടപെട്ടു കഴിഞ്ഞു. സ്വയം വരുത്തി വച്ച വിന. മുഖം നോക്കാതെ അഭിപ്രായം പറയാന്‍ കഴിവുള്ള ഒരു പറ്റം നിരൂപകരും "ഫിലിം മേക്കേര്‍സ്" എന്ന പേരിനു കളങ്കം വരുത്താത്ത സംവിധായകരും (ഇപ്പോള്‍ അങ്ങനെ ഒരു ജാതി ഇല്ലെന്ന് തന്നെ പറയാം) കൂട്ടായി പരിശ്രമിച്ചാല്‍ ഇനിയും സമയം അതിക്രമിച്ചിട്ടില്ല. സൂപ്പറിനും മെഗായ്ക്കും ഒരു ചിത്രത്തിന് കൊടുക്കുന്ന പ്രതിഫലം കൊണ്ട് മാത്രം ഒരു സിനിമ പിടിക്കാം (നല്ല രീതിയില്‍ തന്നെ) എന്നുള്ള കാര്യം പ്രത്യേകം പരാമര്‍ശനീയമാണ്. പുറത്തു നിന്നും നിര്‍മാതാക്കള്‍ പണം മുടക്കാന്‍ ധൈര്യം കാണിക്കാത്തത് കൊണ്ട് സൂപ്പര്‍ സ്വന്തം നിര്‍മാണ വിതരണ കമ്പനിയും കൊണ്ടിറങ്ങി ഇരിക്കുകയാണല്ലോ. മീശ പല ഷേപ്പില്‍ വെട്ടിയിട്ടും അയാള്‍ക്ക്‌ ഒരു പടവും രക്ഷിക്കാന്‍ കഴിഞ്ഞില്ല. "ഭഗവാന്‍" വിചാരിച്ചാലും അയാളുടെ കാര്യം "ഡ്രൈവറെ" മാറ്റാതെ ശരി ആകുമെന്നും തോന്നുന്നില്ല.
അയാള്‍ സ്വയം തിരിച്ചറിയട്ടെ എന്ന് നമുക്ക് ആശംസിക്കാം.
DeepuNarayanan said…
പ്രശാന്ത് മാമ്പുള്ളി എന്ന മഹാന്‍ ഇതിനു മുന്‍പ് "ജകപുക" എന്ന പേരില്‍ കൈരളി ചാനലില്‍ നടന്‍ ദിലീപിന്‍റെ അപരന്‍ ആയി പ്രത്യക്ഷേപെട്ട മനുഷ്യന്‍ ആണ്. അതിനു ശേഷം തൃശൂരില്‍ ഒരു കമ്പ്യൂട്ടര്‍ സ്ഥാപനം തുടങ്ങി ജീവിക്കുക ആയിരുന്നു. ടിയാന്‍ പടം പിടിക്കും എന്ന് കരുതിയില്ല. സാരം ഇല്ല കേരളം ഇതും ഇതിനപ്പുറവും താങ്ങും.
Vinod Bhasi said…
ഇവനെ ഇപ്പോഴല്ലേ പിടികിട്ടിയത് !! ഫോട്ടോ കണ്ടപ്പോള്‍ ഒരു പരിചയം തോന്നി . അയാളുടെ ഓര്‍ക്കുട്ട് പ്രൊഫയിലിലെ ഇംഗ്ലീഷ് കണ്ടാല്‍ അറിയാം വിദ്യാഭ്യാസ നീലവാരം .. ഇത് തന്നെ ആണ് കുറെ വര്‍ഷങ്ങളായി മലയാള സിനിമയുടെ ശാപവും . നദി ശ്രിവിദ്യ ഒരിക്കല്‍ പറഞ്ഞു 80sil താന്‍ അഭിനയിച്ച സിനിമയുടെ ഒരു ലൈറ്റ് ബോയ്‌ ,വര്ധങ്ങല്ക് ശേഷം കാണുമ്പോള്‍ ഒരു സിനിമ സംവിധാനം ചെയ്യുന്നത് കണ്ടു ഞെട്ടിയെന്നു

Popular posts from this blog

ഉന്മേഷം തുടിക്കുന്ന ഒരുണർവ്വ്...

ജി.സ്പോട്ട് - ഒരു അശ്ലീല കഥ

ഒരു പ്രണയം! ബഹുവിധം!!