‘കേരളത്തിന്റെ സഞ്ചരിക്കുന്ന മനഃസാക്ഷി‘

ആരോടും വിധേയത്വം പുലര്‍ത്താതിരിക്കുകയും ധീരതയോടെ നിശിതമായി വിമര്‍ശിക്കുകയും ചെയ്യുന്നതിനാല്‍ ‘കേരളത്തിന്റെ സഞ്ചരിക്കുന്ന മനഃസാക്ഷി‘ എന്ന് സുകുമാർ അഴീക്കോട് വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഏതാനും മാസങ്ങളായി പ്രത്യേകിച്ച് കഴിഞ്ഞ ഒന്നുരണ്ട് ആഴ്ചകളായി അദ്ദേഹം നടത്തുന്ന പ്രസ്താവനകളും പ്രയോഗങ്ങളും കേട്ടാൽ ‘കേരളത്തിന്റെ സഞ്ചരിക്കുന്ന അവസരവാദി’ എന്ന നിലയിൽ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നതാണ് കൂടുതൽ ഉചിതമെന്ന് എനിക്ക് തോന്നുന്നു.

പോലീസ്, ക്രൈം ബ്രാഞ്ച്, സി ബി ഐ എന്നിവയുടെ അന്വേഷണങ്ങൾ സത്യം കണ്ടുപിടിക്കാനല്ല, സത്യം മൂടി വെക്കാനാണ്. അഥവാ ഇക്കൂട്ടരിൽ ആരെങ്കിലും സത്യം കണ്ടുപിടിക്കുമെന്ന് ഏറെക്കുറെ ഉറപ്പിക്കാ‍മെങ്കിൽ മന്ത്രിസഭ കൂട്ടായോ മുഖ്യമന്ത്രി ഒറ്റക്കോ ആ കേസ് മുന്നോട്ട് കൊണ്ടുപോവേണ്ടന്ന് വിലക്കുന്നു. “ ഈ വരികൾ ശ്രീ. സുകുമാർ അഴീക്കോട് ദേശാഭിമാനിയുടെ 2005 ഓണം വിശേഷാൽ പ്രതിയിൽ ‘അഴിമതിയുടെ പ്രച്ഛന്ന രൂപങ്ങൾ’ എന്ന തന്റെ ലേഖനത്തിൽ അന്നത്തെ കോൺഗ്രസ്സ് സർക്കാറിനെ വിമർശിച്ച് എഴുതിയവയാണ് ( പേജ് 21 ). സത്യത്തിൽ അദ്ദേഹത്തിന്റെ വരികൾ കുറിക്കപ്പെടേണ്ടിയിരുന്നത് ഇപ്പോളല്ലേ? പൊതു ഖജനാവിൽ നിന്ന് 400 കോടിക്കടുത്ത തുക നഷ്ടം വരുവാനിടയാക്കിയ ലാവ്‌ലിൻ കേസ് മൂടിവയ്ക്കാനായി മന്ത്രിസഭ കൂട്ടായി പരിശ്രമിക്കുന്ന ഈ കാലത്തല്ലേ അദ്ദേഹത്തിന്റെ വാക്കുകൾക്ക് പ്രസക്തിയുണ്ടാവുന്നത്? എന്തേ തികഞ്ഞ അവസരവാദിയെപ്പോലെ അദ്ദേഹം മൌനം പാലിക്കുന്നു.? എവിടെപ്പോയി അദ്ദേഹത്തിന്റെ ധീരത? ആരോടാണ് അഴീക്കോട് മാഷേ താങ്കൾ വിധേയം പുലർത്തുന്നത്? എഴുതുന്നതൊന്ന് പറയുന്നത് മറ്റൊന്ന്. കഷ്ടം. താങ്കളുടെ ബുദ്ധിക്കും ‘തിമിരം‘ ബാധിച്ചോ?

2005-ൽ ‘അഴിമതിയുടെ പ്രഛന്ന രൂപ‘ങ്ങളെക്കുറിച്ച് വിഹ്വലതപൂണ്ട താങ്കൾ ഇപ്പോൾ ഭയക്കുന്നത് മുഖ്യന്റെ ‘ചിരി’യെക്കുറിച്ചാണ്. കോടികൾ നഷ്ടപ്പെടുത്താൻ കാരണമായ അഴിമതിയെക്കാൾ വലിയ തെറ്റാണോ സ്വാഭാവികമായ ഒരു ചിരി? അല്ലെങ്കിൽ തന്നെ ക‌മ്യൂണിസ്സ്റ്റ് പാർട്ടിയുടെ ഈ പരാജയത്തിൽ ഏറ്റവും അധികം സന്തോഷിച്ചിട്ടുണ്ടാവുക ആ പാർട്ടിയുടെ യഥാർത്ഥ അണികൾ തന്നെയാവും എന്നതാണ് സത്യം. സാധാരണ കമ്യൂണിസ്റ്റ് സ്നേഹികളുടെയും അനുഭാവികളുടെയും പ്രവർത്തകരുടെയും ഹൃദയവികാരത്തിന്റെ പ്രതിഫലനം മാത്രമാണ് മുഖ്യന്റെ മുഖത്ത് വിരിഞ്ഞത്. ഈ തെരഞ്ഞെടുപ്പിൽ തോറ്റത് ക‌മ്യൂണിസ്റ്റ് പാർട്ടിയല്ല. അണികളെ അറിയാതെ പോയ ഏതാനും നേതാക്കളുടെ ഹുങ്കാണ്. പരാജയത്തിൽ നിന്ന് പോലും ഈ നേതാക്കൾ പാഠം പഠിക്കുന്നില്ലെന്നതാണ് ഇപ്പോൾ വരുന്ന പ്രസ്താവനകളിൽ നിന്ന് മനസ്സിലാവുന്നത്. ഇനിയും അണികളുടെ മനസ്സറിയാൻ നേതൃത്വം ശ്രമിക്കുന്നില്ലെങ്കിൽ ആത്യന്തികമായി തൊറ്റുപോവുന്നത് മഹത്തായ ഒരു പ്രസ്ഥാനം തന്നെയാവും. അഴീക്കോടിനേപ്പോലുള്ള ബുദ്ധിജീവികൾ അഹങ്കാരം കൊണ്ട് കാഴ്ച മങ്ങിയ നേതാക്കളുടെ കണ്ണുകൾക്ക് ശരിയായ കാഴ്ച നൽകുവാനാണ് ശ്രമിക്കേണ്ടത്. അല്ലാതെ ‘ചിരിയുടെ സ്വഭാവ സവിശേഷതകൾ ‘ പഠിക്കുകയല്ല.

അയ്യഞ്ച് വർഷങ്ങൾ കൂടുമ്പോഴെങ്കിലും രാഷ്ട്രീയപ്രവർത്തകർക്ക് ജനങ്ങളെ ആശ്രയിക്കേണ്ടതുണ്ട്. അവർ ചെയ്യുന്ന തെറ്റുകൾക്ക് ശിക്ഷയും ശരികൾക്ക് തലോടലും നൽകാൻ ജനത്തിന് അപ്പോൾ അവസരവും ലഭിക്കുന്നു. എന്നാൽ അങ്ങയെ പോലെ ഉറഞ്ഞ് തുള്ളുന്ന ബുദ്ധിജീവി കോമരങ്ങളെ പിടിച്ച് കെട്ടാൻ ഞങ്ങൾക്കാവതില്ലല്ലോ. രാഷ്ട്രീയക്കാർ ജനത്തിന് മുന്നിൽ നിസ്സഹായരാവുമ്പോൾ ജനം ബുദ്ധിജീവികൾക്ക് മുന്നിൽ നിസ്സഹായരാവുന്നു. ഗതികേട് തന്നെയല്ലേ മാഷേ? അതുകൊണ്ട് ബഹുമാനപൂർവ്വം ഒന്ന് പറഞ്ഞോട്ടെ - ഇനി ഒരൊറ്റ വാക്ക് (വിവരക്കേട്) മിണ്ടിപ്പോവരുത്. ചുപ് രഹോ,

എന്ന് വച്ചാൽ അഴീക്കോട് വെറും പോങ്ങുമ്മൂടനാവരുതെന്ന് ചുരുക്കം. :)

Comments

അങ്ങനെയല്ല പറയേണ്ടത്...

അറ്റ്ലീസ്റ്റൊരു പോങ്ങുമ്മൂടനെങ്കിലും ആവു...അഴീക്കോട് സാറേ...


:)
അഴീക്കോട്‌ hijack ചെയ്യപ്പെട്ടിരിക്കുകയല്ലേ...
Anonymous said…
thankalude oru pazhaya kavithayeduth thankalku thanne samarppikkunnu
http://pongummoodan.blogspot.com/2007/11/blog-post.html
Anonymous said…
50 th postileku oru kamantidan vannathanu appozhanu mashinte puthiya post kandath
appaol thankalude thanne oru pazhaya kavitha ormmavannu athinte linkanu mukalil koduthath

nalla chinthakal. asamsakal. iniyum thudaranam
Anuroop Sunny said…
അഹങ്കാരത്തിന്‌ കണ്ണും മൂക്കും വച്ചാല്‍ അഴീക്കോടിനെപ്പോലിരിക്കുമോ പിണറായിയെപോലിരിക്കുമോ എന്നറിഞ്ഞാല്‍ മതി. !
ഇവരെയൊക്കെ അർഹിക്കുന്ന പ്രാധാന്യത്തോടെ തള്ളിക്കളയുക.... അത്ര തന്നെ....
പോങ്ങുമ്മൂടാ .സമയോചിതമായി ഈ പോസ്റ്റ്‌. ....

സാംസ്കാരിക നായകന്മാര്‍ എന്നറിയപ്പെടുന്ന 'ഒരു പ്രത്യേക വര്‍ഗ്ഗത്തിന്‍റെ ' മുന്‍ നിരയില്‍ തന്നെ മലയാളി പ്രതിഷ്ഠിച്ചിരുന്ന വ്യക്തിയാണ് അഴീക്കോട് മാഷ്‌ .പക്ഷെ ഈയിടെയായി അദ്ദേഹത്തിന്‍റെ പല അഭിപ്രായ പ്രകടനങ്ങളും ഒരു നാലാംകിട രാഷ്ട്രീയക്കാരനെ പോലും ലജ്ജിപ്പിക്കുന്നതാണ്. ചിലപ്പോള്‍ പ്രായാധിക്യമാകാം അദ്ദേഹത്തിന്‍റെ പ്രശ്നം .........
ആരോടാണ് അഴീക്കോട് മാഷേ താങ്കൾ വിധേയം പുലർത്തുന്നത്? എഴുതുന്നതൊന്ന് പറയുന്നത് മറ്റൊന്ന്. കഷ്ടം. താങ്കളുടെ ബുദ്ധിക്കും ‘തിമിരം‘ ബാധിച്ചോ?
U said it Mr.pongumoodan.
അഴീക്കൊടെന്നു കരുതി നോക്കിയപ്പോള്‍ കണ്ടത് അഴുക്കോട് അഴുക്കു.....

അറ്റ്ലീസ്റ്റൊരു പോങ്ങുമ്മൂടനെങ്കിലും ആവു...അഴീക്കോട് സാറേ...
ലത് കലക്കി!
1996-ല്‍ ലാവ് ലിന്‍ കരാര്‍ ഒപ്പിടുന്നു.
അന്ന് പിണറായി അച്യുതാനന്ദന്റെ ശിഷ്യനായ ഒരു പാവം രണ്ടാം നിര നേതാവ്.

ഒപ്പീട്ടതും തുക കൈപ്പറ്റിയതും ആരാണ് എന്ന് എല്ലാ സി.പി.എം.കാര്‍ക്കുമറിയാം
എ.കെ.ജി.സെന്ററിലെ മിനിട്സ് പരിശൊധിക്കാന്‍ സി.ബി.ഐ ക്ക് ആവില്ലല്ലോ.
ചില കള്ളന്മ്മാര്‍ അങ്ങിനെയാണ്. അവര്‍ക്കെന്നും വിശുദ്ധന്റെ കുപ്പായമാണ്.
Unknown said…
ഇക്കാര്യത്തിലെങ്കിലും ശ്രീ. വെള്ളാപ്പള്ളിയുടെ വാക്കുകളെ വിശ്വസിക്കാം എന്ന് തോന്നുന്നു.അനുഭവം ഗുരു....
...അഴീക്കോട്‌ hijack ചെയ്യപ്പെട്ടിരിക്കുകയല്ലേ......

അതു തന്നെ സത്യം..!
പൊതു ഖജനാവില്‍ നിന്നും 400 കോടി മുടിച്ചിട്ടും വെളുക്കെ ചിരിക്കുന്ന പിണങ്ങാ റായിയെ അഴീക്കോടന്‍ മാഷ്‌ കണ്ടില്ലേ?

വെറുതെയല്ല വെള്ളാപ്പള്ളി പറഞ്ഞത്.."അഴീക്കോടിന്റെ വാക്കുകള്‍ കവറിന്റെ ഘനത്തിനനുസരിച്ചു മാറുമെന്ന്!!!"
Pongummoodan said…
പ്രിയ ‘ചെലക്കാണ്ട് പോടാ ‘,

അങ്ങനെയായിരുന്നു എഴുതേണ്ടിയിരുന്നത് അല്ലേ? :) അഹങ്കാരമായി തെറ്റിദ്ധരിച്ചാലോ എന്നോർത്താണ് അത് ഒഴിവാക്കിയത്.

കൊസ്രാക്കൊള്ളി,

അങ്ങനെ തന്നെ അനുമാനിക്കാം.

അനോണി ചേട്ടാ,

നന്ദി. :)

അനുരൂപ് : (സ്മൈലി)

ആർപിയാർ : അങ്ങനെ തന്നെ.

മാറുന്ന മലയാളി,

ഒരു പക്ഷെ അങ്ങനെയുമാവാം. പക്ഷേ...

അജീഷ് മാത്യു : നന്ദി.

ബോൺസ് : സന്തോഷം

കരിമീൻ: സത്യം.

ജ്യോതീന്ദ്രകുമാർ :

ചേട്ടാ, അഴീക്കോട് വെള്ളാപ്പള്ളിയെപ്പോലും ‘സത്യസന്ധൻ’ ആക്കിയിരിക്കുന്നു :)

കുമാരൻ : നന്ദി

രഘുനാഥൻ : :)
jp said…
Yes you are right, Azheekode is loosing his credibility. What a pitty..
പോങ്ങുമ്മൂടന്റെ ചിന്തകളോട്‌ യോജിക്കുന്നു.

കുറച്ചു വർഷങ്ങൾക്കു മുൻപുള്ള ചില കാര്യങ്ങൾ ഓർത്തു പോയി.
അന്നു ഞങ്ങൾക്ക്‌ ഒൻപതിലോ പത്തിലോ മറ്റോ പ്രസംഗ കലയെ കുറിച്ചുള്ള
അഴീക്കോടിന്റെ ഒരു ലേഘനം മലയാള പാഠ പുസ്തകത്തിൽ പഠിക്കാനുണ്ടായിരുന്നു.
എനിക്കു വളരെ ഇഷ്ടവും ബഹുമാനവും ഒരൽപം ആരാധനയും ഒക്കെയുള്ള ഒരു സാറായിരുന്നു ഞങ്ങളെ മലയാളം
പഠിപ്പിച്ചിരുന്നത്‌.
പാഠപുസ്തകത്തിലുള്ളതു മാത്രം പഠിപ്പിക്കാതെ അതിനോടു ബന്ധപ്പെടുത്തി പല അറിവുകളും
രസകരമായ കാര്യങ്ങളും ഒക്കെ പറഞ്ഞു തന്നിരുന്നു അദ്ദേഹം.
ചരിത്രവും സാമൂഹിക രാഷ്ട്രീയ കാര്യങ്ങളും ഒക്കെ വളരെ സരസമായും ആധികാരികമായും
പറഞ്ഞു തന്നിരുന്ന അദ്ദേഹത്തിന്റെ ക്ലാസ്സുകൾ നല്ല അനുഭവം തന്നെയായിരുന്നു.
വിദ്യാർത്ഥി ജീവിതത്തിൽ അതു പോലെയുള്ള ടീച്ചേഴ്സിനെ അധികമൊന്നും ലഭിച്ചിട്ടുമില്ല.
രാഷ്ട്രീയ, സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു അദ്ദേഹം.
അഴീക്കൊടിന്റെ ലേഖനം പഠിപ്പിക്കുമ്പോൾ ലേഖകനെ കുറിച്ചും അദ്ദേഹത്തിന്റെ തത്വമസിയെ കുറിച്ചുമെല്ലാം
പതിവു രീതിയിൽ വളരെ വിശദമായി തന്നെ അദ്ദേഹം പറഞ്ഞു.

അതേ സമയത്തു തന്നെയായിരുന്നു ഗാന്ധിജിയുടെ 125 -മതു ജന്മവാർഷികത്തോടനുബന്ധിച്ച്‌ അഴീക്കോടിന്റെ ഒരു പ്രഭാഷണ പരമ്പര കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നടന്നു കൊണ്ടിരുന്നത്‌. ഞങ്ങളുടെ നാട്ടിലും അദ്ദേഹം വന്നു. (കണ്ണൂർ ജില്ലയിലെ പാനൂർ). വളരെ ആവേശത്തോടെയായിരുന്നു ആ പരിപാടിക്കു പോയത്‌.
അവിടെ വച്ച്‌ മലയാളം സാറിനെയു കണ്ടു മുട്ടി. അദ്ദേഹത്തോടൊപ്പം ഇരുന്നായിരുന്നു പ്രസംഗം കേട്ടത്‌. അന്നു വരെ വായിച്ചും കേട്ടും മാത്രം അറിഞ്ഞിരുന്ന ആ വാക്ചാരുതി വളരെ ആവേശത്തോടെ കേട്ടിരുന്നു.
അന്നു മുതൽ അഴീക്കോടിന്റെ വാക്കുകൾ എവിടെ കണ്ടാലും തൽപര്യത്തോടെ ശ്രദ്ധിക്കാറുണ്ടായിരുന്നു. പല തിന്മകൾക്കും അഴിമതിക്കും എതിരെയുള്ള അദ്ദേഹത്തിന്റെ നിലപാടുകൾ വളരെ ആവേശത്തോടെ നെഞ്ചിലേറ്റാറുമുണ്ടായിരുന്നു.

കുറച്ചു വർഷങ്ങൾക്കിപ്പുറം മേൽ പറഞ്ഞ രണ്ടു വ്യക്തികളൊടുമുള്ള ബഹുമാനവും ആരാധനയും ഒക്കെ ഇല്ലാതായി.
കുറച്ചു കൊല്ലം മുമ്പ്‌ പാനൂർ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച്‌ ഒരു അധ്യാപകന്റെ കയ്യിൽ നിന്നും ബോംബ്‌ പൊട്ടിയ വാർത്ത വന്നതാ‍ായിരുന്നു ആദ്യത്തേത്‌. എന്റെ പഴയ മലയാളം സാറായിരുന്നു അതെന്ന വാർത്ത വളരെ വേദനയോടെയായിരുന്നു വായിച്ചത്‌.

പിന്നെ ഇപ്പോൾ കുറച്ചു കാലങ്ങളായി അഴീക്കോടിന്റെ വാക്കുകൾ കേട്ടു കൊണ്ടിരിക്കുമ്പോൾ അദ്ദേഹത്തോടു തോന്നുന്നതു സഹതാപമാണ്‌. അദ്ദേഹം ഒരു രാഷ്ട്രീയക്കാരനായിരുന്നെങ്കിൽ എന്തെങ്കിലുമൊക്കെ ന്യായീകരണങ്ങൾ പറയാമായിരുന്നു - നിലനിൽപിന്റെ കാര്യമെങ്കിലും. പക്ഷേ ഇതങ്ങനെയല്ലല്ലോ. കേരളം ആത്മാർത്ഥതയോടെ സാമൂഹിക-സാംസ്കാരിക നായകൻ എന്നു വിളിച്ച ആ തത്വമസിയുടെ പക്കൽ നിന്നും ഇങ്ങനെ ഒരു വൃത്തികെട്ട നിലപാട്‌ പ്രതീക്ഷിച്ചിരുന്നില്ല.
എന്തുചെയ്യാം ,അദ്യം സാം സ്കാരികനായകനല്ല്യോ..?
പ്രായത്തിന്റെ വഷളത്തരം ..മാറണമെങ്കില്‍ വേദികളില്‍ കൂവിയിരുത്തണം .
പോങ്ങു... ചുപ്പ് രഹൊ...

പുറത്തിറങ്ങിയാല്‍ കഴുത്തിനുമീതെ തല കാണില്ല....

Popular posts from this blog

അവർ പാർട്ടിയോട് ചെയ്യുന്നത്; നാടിനോടും.

പ്രണയോർമ്മകൾ!

ജി.സ്പോട്ട് - ഒരു അശ്ലീല കഥ