ഹാഫ് സെഞ്ച്വറി !

സ്നേഹിതരേ,

പോങ്ങുമ്മൂടന്റെ അൻപതാമത്തെ പോസ്റ്റാണിത്. 500 ലേറെ പോസ്റ്റുകൾ പൂർത്തീകരിച്ചവർ മേയുന്ന ഈ ബൂലോഗത്ത് എന്റെ ഹാഫ് സെഞ്ച്വറിക്ക് കാര്യമായ തിളക്കമൊന്നുമില്ലെന്നറിയാം. എങ്കിലും ഇക്കാര്യം നിങ്ങളെ അറിയിക്കാതിരിക്കുന്നതെങ്ങനെ?

ഈ സമയത്ത് ഒരു തിരിഞ്ഞ് നോട്ടം ആവശ്യമാണ് . അങ്ങനെ നോക്കിയാൽ പോങ്ങുമ്മൂടൻ എന്ന പേരിൽ ബ്ലോഗ് എഴുതുക വഴി ഞാൻ ഈ ബൂലോഗത്തിന് ക്രിയാത്മകമായി എന്ത് സംഭാവനകൾ നൽകി എന്ന ചോദ്യം കാണാം. ഒരു മണ്ണാങ്കട്ടയും ചെയ്തില്ല എന്നതാണ് ഉത്തരം. എന്തൊക്കെയോ എഴുതി. ശരാശരിക്ക് താഴെ നിൽക്കുന്നവയും ശരാശരിക്ക് തൊട്ട് മേളിൽ(?) നിൽക്കുന്നവയും. എന്റെ പോസ്റ്റുകൾ ആൾക്കാരെ രസിപ്പിച്ചവയോ മുഷിപ്പിച്ചവയോ എന്നെനിക്കറിയില്ല. രസിപ്പിച്ചിരിക്കാം മുഷിപ്പിച്ചിരിക്കാം. ഒക്കെയും ആപേക്ഷികം. എഴുത്ത് എന്നെ മുഷിപ്പിച്ചില്ല എന്ന് മാത്രം എനിക്കുറപ്പുണ്ട്. പക്ഷേ, അതുകൊണ്ടായില്ല. വായനക്കാരുണ്ടാവണം. എന്റെ ആത്മസംതൃപ്തിക്ക് മാത്രമായാണ് ഞാൻ എഴുതുന്നതെങ്കിൽ ഒരു വെള്ളപേപ്പറിലെഴുതി വീട്ടിൽ തന്നെ സ്വകാര്യമായി സൂക്ഷിക്കുകയും ഇടക്കൊക്കെ വായിച്ച് രസിക്കുകയും ചെയ്താൽ പോരെ. അപ്പോൾ എന്റെ പ്രസക്തി നിശ്ചയിക്കേണ്ടത് വായനക്കാരണ്. അത് നിങ്ങൾ വിലയിരുത്തുക.

എന്നാൽ ബ്ലോഗെഴുത്തുകൊണ്ട് വ്യക്തിപരമായി എനിക്കൊരുപാട് നേട്ടങ്ങളുണ്ടായിട്ടുണ്ട്. ധാരാളം ചങ്ങാത്തങ്ങൾ ലഭിച്ചു എന്നതാണത്. അതില്പരം മറ്റെന്ത് ഭാഗ്യമാണ് ഒരു ബ്ലോഗർ ആഗ്രഹിക്കേണ്ടത്?

എനിക്ക് ആത്മാർത്ഥമായ പ്രോത്സാഹനവും പിന്തുണയും സ്നേഹവും പരിഗണനയും തന്ന ധാരാളം ആൾക്കാരുണ്ട്. ഈ പോസ്റ്റ് അവസാനിപ്പിക്കണമെന്നതുകൊണ്ടുമാത്രം ഞാൻ അവരാരുടെയും പേരെടുത്ത് പറയുന്നില്ല. എങ്കിലും എല്ലാവരോടും എനിക്കുള്ള സ്നേഹവും കടപ്പാടും ഞാൻ അറിയിക്കുന്നു. നിങ്ങളുടെ സഹനശക്തിക്കുമുന്നിൽ നമസ്കരിച്ചുകൊണ്ട് ഞാൻ വിട പറയുന്നു, അടുത്ത പോസ്റ്റ് എഴുതുവാനായി. അനുഭവിക്കുക... നന്മ വരട്ടെ.

സ്നേഹപൂർവ്വം
പോങ്ങുമ്മൂടൻ

Comments

ആശംസകള്‍ പൊങ്ങ്സ് !

ഇനീം തിരിഞ്ഞു നോക്കണ്ട :-)
Anonymous said…
“ജ്ജ് ഒരു മൊതലാണ് കോയ..” തിരിഞ്ഞു നോക്കാതെ മണ്ടിക്കോ...എടക്ക് ഓരോ പോസ്റ്റ് ഇട്ട്!! ബേറൊന്നും ഇടരുത്.

എന്ന് കുട്ട്യാലി.
അവുഞ്ഞിപ്പുറം പി.ഒ
മലപ്പുറം
എല്ലാ ആശംസകളും..
തുടർന്നും എഴുതുക..
വായിക്കാൻ ഞങ്ങൾ ഉണ്ടാകും..:)
ശ്രീ said…
അമ്പതാം പോസ്റ്റിന് ആശംസകള്‍ മാഷേ. പോങ്ങുമ്മൂട് വിശേഷങ്ങള്‍ തുടരട്ടെ
ramanika said…
ആശംസകള്‍ നേരുന്നു അമ്പതാം പോസ്റ്റിനു
അമ്പത് നൂറാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു !
പൊങ്ങൂ,

അൻപതിൽ നിന്ന് നൂറിലേയ്ക്കും നൂറിൽ നിന്ന് അഞ്ഞൂറിലേയ്ക്കും കുതിക്കട്ടേ...

ആശംസകൾ
ബഷീർ said…
പൊങ്ങുമൂടേട്ടാ..

താങ്കൾ പോസ്റ്റൂ‍ൂ ഞങ്ങൾ അനുഭവിച്ചോളാം.

ആശംസകൾ.. അനുമോദനങ്ങൾ..
sivaprasad said…
ഡെയിലി ഓരോ പോസ്റ്റ്‌ പോസ്റ്റണം, അല്ലെങ്കില്‍ വിനയന്‍റെ സിനിമ കാണിക്കും പറഞ്ഞേക്കാം !!!
ഈ അമ്പത് പോലെ അഞ്ഞൂറും പിന്നെ അയ്യായിരവും ചെയ്യാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു..
go for the century..
with best wishes!
അമ്പതാം പോസ്റ്റിന് ആശംസകള്‍ ...
Pongummoodan said…
എല്ലാവർക്കും നന്ദി. സന്തോഷം.
ആശംസകള്‍ നേരുന്നു!!!!
പോങ്ങേട്ടാ..ആശംസകള്‍ നേരുന്നു...
Rare Rose said…
അമ്പതാം പോസ്റ്റിന് എല്ലാ വിധ ആശംസകളും..ഇനിയത് 100ഉം ആയിരവുമൊക്കെയായി നീളട്ടെ..:)
തോമസ്സു കുട്ടി ജ്ജ് വിട്ടോളീ..
ആശംസകൾ!

പോങ്ങും‌മൂടന്റെ അധികം പോസ്റ്റുകളും വായിച്ചിട്ടില്ല. ഒരറ്റത്തു നിന്നു തുടങ്ങട്ടേ....
പോങ്ങുമ്മൂടാ, കാന്താരി എന്തിനാ അധികം?
50 മതി എരിവിന്.ഇനി എരിവങ്ങോട്ട് കൂട്ടുകയേ വേണ്ടു
ആശംസകള്‍
അമ്പതിൽ നിന്നു ശതവും ,പിന്നീട് ശതങ്ങളുമായി....ആരുടേയും മുഖം നോക്കതെ ഇതുപോലെ എല്ലാം വെട്ടിത്തുറന്ന് തന്നെയെഴുതി മുന്നേറണം..........
അങ്ങനെ നന്മകളുണ്ടാകട്ടേ ഹരിക്കും ഒപ്പം സമൂഹത്തിനും !!!
വളരെ നല്ല കാര്യം.
ഇനിയും നല്ല നല്ല പോസ്റ്റുകള്‍ ഈ ബ്ലോഗില്‍ ജനിക്കട്ടേയെന്ന് ആശംസിക്കുന്നു.
ആശംസകള്‍....
ഹാഫ് സെഞ്ച്വറിക്കനുമോദനങ്ങൾ പോങ്ങേട്ടാ! :)

ഇതു വരെ പോസ്റ്റിയ 50-ഉം സഹിക്കാൻ കെല്പുണ്ടാ‍യി. ഇനി എങ്ങനെയാണാവോ? :)
shams said…
പോങ്ങൂ..
ജ്ജി മടിക്കാണ്ട് എയ്ത് ചെങ്ങായ്യ്യേ

ആശംസകള്‍...
Sethunath UN said…
ആശംസക‌ള്‍ മി. പോങ്ങുമ്മൂടന്‍
ഒരു സെഞ്ച്വറി അടിക്കന്നേ..
Junaiths said…
അമ്പതാം പിറന്നാളിന്...സോറി പോസ്റ്റിനു ആശംസകള്‍..
നിങ്ങള്‍ തുറന്നിട്ട പാതയിലൂടെ ഞങ്ങള്‍ പിച്ച വെച്ച് നടന്നു വരുന്നുണ്ട്.ഞങ്ങള്‍ ഇടയ്ക്ക് കാലിടറി വീഴുന്നുണ്ടോ എന്ന് ഇടയ്ക്ക് തിരിഞ്ഞു നോക്കണം, ഉണ്ടെങ്കില്‍ കൈ പിടിച്ചു ഞങ്ങളെ ഒപ്പം കൂട്ടാന്‍ മടിക്കരുതേ...ആശംസകളോടെ, വാഴക്കോടന്‍ !
Anonymous said…
ആശംസകള്‍ :)
JK...... said…
പോങ്ങുംമൂടന്‍റെ ശൈലി വളരെ ലളിതവും എന്നാല്‍ രസകരവുമാണ്‌. മാത്രമല്ല ആശയങ്ങള്‍ കാലികവും അവതരണം ചിട്ടയുള്ളതുമാണ്.എല്ലാ ആശംസകളും...

Popular posts from this blog

അവർ പാർട്ടിയോട് ചെയ്യുന്നത്; നാടിനോടും.

പ്രണയോർമ്മകൾ!

ജി.സ്പോട്ട് - ഒരു അശ്ലീല കഥ