വിനയന്റെ മാക്ട, ഉണ്ണികൃഷ്ണന്റെ ഫെഫ്ക, ദിലീപിന്റെ അമ്മ - ആരുടെ സിനിമ?

ഏറ്റവും ജനകീയമായ കലാരൂപമാണ് സിനിമ. മറ്റേത് കലാരൂപത്തേക്കാൾ ശക്തവും സ്വാധീനശക്തിയും ജനപ്രീതിയുമുള്ള കലാരൂപം. പണം, പ്രശസ്തി ഒക്കെയും ധാരാളമായി ലഭിക്കുന്നു എന്നത് ഇതിന്റെ പ്രത്യേകതയാണ്. ചെറുപ്പകാലങ്ങളിൽ ഒരു സിനിമാ നടനോ നടിയോ ആകാൻ ആഗ്രഹിക്കാത്ത എത്ര വ്യക്തികളുണ്ടാവും നമുക്കിടയിൽ. എല്ലാം സിനിമയുടെ ജനപ്രീതി തന്നെയാണ് കാണിക്കുന്നത്.

സിനിമ എന്നത് ഒരു കലാരൂപം മാത്രമല്ല വ്യവസായം കൂടിയാണ്. 100 കണക്കിന് ആൾക്കാർ അതുവഴി ഉപജീവനം നടത്തുന്നു. എന്നാൽ വ്യവസായവും കലയും കൂടിക്കലുരുമ്പോൾ ഏതിന് പ്രാധാന്യം നൽകണമെന്ന അറിവില്ലായ്മയാണ് ഇപ്പോൾ സിനിമാലോകം നേരിടുന്ന പ്രധാന പ്രശ്നം. ഒരു സിനിമയുടെ കലാപരമായ കാര്യങ്ങളിൽ ഇടപെടുന്നവരാണോ അതോ ആ കലാസൃഷ്ടിയുടെ പൂർത്തീകരണത്തിനായി യത്നിക്കുന്നവരാണോ കൂടുതൽ ശ്രേഷ്ഠർ എന്ന മത്സരവും ഇതിനൊടോപ്പം നടക്കുന്നതായി തോന്നുന്നു.

ഇന്ന് മലയാള സിനിമാലോകത്തിൽ നിന്നുയർന്ന് കേൾക്കുന്നത് മികവിന്റെയോ ഒത്തിണക്കത്തിന്റെയോ കലാമേന്മയുടെയോ നേട്ടങ്ങളുടെയോ പേരിലുള്ള ആഹ്ലാദാരവങ്ങളല്ല മറിച്ച് ഒരുകൂട്ടം കലാകാരന്മാരും സാങ്കേതികപ്രവർത്തകരും ചേരിതിരിഞ്ഞ് പോർവിളിയും വെല്ലുവിളിയും നടത്തുന്നതിന്റെ ഹുങ്കാരമാണ്. രാഷ്ട്രീയപ്രവർത്തകരേപ്പോലെ കലാകാരന്മാർ(?) കൊടിയും മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങുന്നു. ചിത്രീകരണങ്ങൾ തടസ്സപ്പെടുത്തുന്നു. സംഘടനകൾ ട്രേഡ് യൂണിയനുകളുമായി സഖ്യം ചേരുന്നു. ഇവയൊക്കെ എങ്ങനെയാവും മലയാള സിനിമയുടെ വളർച്ചയ്ക്ക് കാരണമാവുക?

അല്പം ‘മാക്ട‘ ചരിത്രം.

മലയാള സിനിമാ ടെക്നീഷ്യന്മാരുടെ കൂട്ടായ്മയായ ‘മാക്ട’ 1993 ഓക്ടോബർ 10-നാണ് പ്രവർത്തനമാരംഭിച്ചത്. 39 അംഗങ്ങളുമായി തുടങ്ങിയ ഈ പ്രസ്ഥാനം 2008 ആയപ്പോഴേയ്ക്കും 1047 അംഗങ്ങളുടെ പിൻ‌ബലമുള്ള ബൃഹുത് സംരഭമായി മാറിക്കഴിഞ്ഞിരുന്നു. എന്നാലിപ്പോൾ മാക്ട പിളർന്ന് രണ്ട് ഗ്രൂപ്പായി മാറി. മാക്ടയുടെ തലപ്പത്ത് ശ്രീ. വിനയനും പുതിയ സംഘടനയായ ‘ഫെഫ്ക’യുടെ അമരക്കാരൻ ശ്രീ‍. ബി ഉണ്ണികൃഷ്ണനുമാണ്. പിളർപ്പിനു കാരണം വിനയന്റെ താൻപോരിമയാണെന്ന് ‘ഫെഫ്ക‘യും അതല്ല മാക്ടയെ തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കമെന്ന് ‘മാക്ട’യും പറയുന്നു. സത്യമേതായാലും ഈ വിഴുപ്പലക്കുകൾ കൊണ്ട് മലയാള സിനിമയ്ക്ക് യാതൊരുവിധ പ്രയോജനങ്ങളും ലഭിക്കില്ല എന്നതാണ് യാഥാർത്ഥ്യം.

പിളർപ്പിലേയ്ക്കുള്ള വഴി

ശരിക്കുള്ള പ്രശ്നത്തിന്റെ തുടക്കം സംവിധായകൻ തുളസീദാസ് ദിലീപിനെ നായകനാക്കി ‘ഉള്ളാട്ടിൽ ഫിലിംസ്’-നു വേണ്ടി ചെയ്യാനിരുന്ന ‘കുട്ടനാടൻ എക്സ്പ്രസ്സ് ‘ എന്ന ചിത്രത്തിൽ നിന്ന് ദിലീപ് പിന്മാറുന്നതുമുതലാണ്. 50000 രൂപ അഡ്വാൻസ് വാങ്ങിയതിനുശേഷം പടം ചെയ്യാതിരിക്കുന്നത് വിശ്വാസവഞ്ചനയാണെന്ന് പറഞ്ഞ് തുളസീദാസ് ‘മാക്ട’ യിൽ പരാതി നൽകി. തുളസീദാസിന്റെ ചിത്രം ചെയ്തതിനുശേഷം മാത്രമേ ഇനി മറ്റ് സിനിമകളിൽ സഹകരിക്കാവൂ എന്ന നിർദ്ദേശം മാക്ട ദിലീപിന് നൽകുന്നു. തുളസീദാസിന്റെ സിനിമയിൽ അഭിനയിക്കാൻ താത്പര്യമില്ലെന്നും ആ പ്രോജക്ട് ദീപു കരുണാകരൻ എന്ന പുതുമുഖ സംവിധായകനെക്കൊണ്ട് ചെയ്യിച്ചാൽ സഹകരിക്കാമെന്ന് ദിലീപും വ്യക്തമാക്കുന്നു. തുളസീദാസിന്റെ മോഹൻലാൽ ചിത്രത്തിനേറ്റ പരാജയമാ‍ണ് ദിലീപിനെ ഇങ്ങനെ ഒരു നിലപാടെടുക്കാൻ പ്രേരിപ്പിച്ചതെന്ന് പറയപ്പെടുന്നു. ദിലീപ് തന്റെ നിലാപാട് ‘അമ്മ‘യെ അറിയിക്കുന്നു. അമ്മ ദിലീപിന് നിരുപാധിക പിന്തുണയും നൽകുന്നു. അങ്ങനെ പ്രശ്നം ‘മാക്ട’യും ‘അമ്മ’യും തമ്മിലായി മാറി. ചുരുക്കിപ്പറഞ്ഞാൽ അടി ടെക്നീഷ്യന്മാരും താരങ്ങളും തമ്മിലായി.

തുടർന്ന് മാക്ട അടിയന്തിരമായി വിളിച്ച് ചേർത്ത സംവിധായകരുടെ മീറ്റിങ്ങിനിടയിൽ വിനയൻ നടത്തിയ ഒരു പ്രസ്താവന സിദ്ദിഖ് എന്ന ഡയറക്ടറെ വേദനിപ്പിച്ചുവെന്നും പേറ്റുനോവിനേക്കാൾ അസഹനീയമായ ആ വേദന താങ്ങാൻ കെല്പില്ലാതെ സിദ്ദിഖ് ആ ചർച്ച വിട്ടിറങ്ങുകയും ചെയ്യുകയുമാണുണ്ടായത്. സിദ്ദിഖിനോട് കൂറുപ്രഖ്യാപിച്ച് പ്രമുഖ സംവിധായകരായ ഫാസിൽ, സത്യൻ അന്തിക്കാട്, കമൽ, റാഫി-മെക്കാർട്ടിൻ, ഷാഫി, ലാൽ ജോസ്, രഞ്ജിത്ത്, ജോഷി, സിബി മലയിൽ എന്നിവരൊക്കെ മീറ്റിംഗ് ബഹിഷ്കരിക്കുകയും ചെയ്തു. മാക്ട വിട്ടിറങ്ങിയവർക്ക് താര സംഘടന കൂറ് പ്രഖ്യാപിക്കുകയും ചെയ്തതോടെ പിളർപ്പ് പൂർണ്ണമായി.

മാക്ടയുടെ ‘കൊഴുപ്പും മുഴുപ്പും തിളക്കവു‘മായിരുന്നവരെല്ലാം ഫെഫ്ക-യിലേയ്ക്ക് ചേക്കേറി. താഴേക്കിടയിലുള്ള കുറേ തൊഴിലാളികളും അവസരങ്ങളില്ലാത്തെ ഏതാനും സംവിധായകരും മാത്രം വിനയന് പിന്നിൽ അണിനിരന്നു. അവരുടെ അവസാന അത്താണിയും ത്യാഗമൂർത്തിയുമായി വിനയൻ അവർക്കിടയിൽ നിലകൊള്ളുന്നു.

ശരി മതിയാക്കാം. മാക്ടയുടെ പിളർപ്പിന്റെ വഴിയും നമ്മളോർത്തു. ഇനി?

മാക്ട, ഫെഫ്ക, അമ്മ പിന്നെ നിർമ്മാതാക്കളുടെ സംഘടന. ഇവരെല്ലാം കൂടി മലയാള സിനിമയ്ക്ക് വേണ്ടി എന്ത് ചെയ്യുന്നു? ഇവരിൽ ആർക്കാണ് സിനിമയോട് കൂറ്‌? അല്ലെങ്കിൽ മലയാള സിനിമയ്ക്ക് ഇവരിൽ ആരോടാണ് മമത?

ഒരു സംഘടനയും സിനിമയുടെ വളർച്ചയ്ക്കായല്ല സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഒരു സംഘടനയും സിനിമയുടെ വളർച്ചയ്ക്കായല്ല നിലകൊള്ളുന്നതും. സംഘടനകൾ പരസ്പരം സംഘട്ടനം നടത്തുമ്പോൾ സങ്കടപ്പെടുന്നത് യഥാർത്ഥ സിനിമാ പ്രേമികളാണ്. നഷ്ടങ്ങൾ സംഭവിക്കുന്നത് പ്രേക്ഷകർക്ക്. തളർച്ച സംഭവിക്കുന്നത് സിനിമാ വ്യവസായത്തിന്. ചേരിതിരിഞ്ഞ്, പക്ഷം പിടിച്ച് തമ്മിലടിക്കുമ്പോൾ പട്ടിണിയാവുന്നത് പാവം തൊഴിലാളികൾ.

മാക്ട AITUC-യെ കൂട്ട് പിടിച്ചപ്പോൾ ഫെഫ്ക പിണറായിയോട് സഹായമഭ്യർത്ഥിച്ചിരിക്കുന്നു.
സിനിമാലോകവും രാഷ്ട്രീയകോമരങ്ങൾക്ക് മേയാനുള്ള പുറമ്പോക്കാവുന്നു. പ്രിയ സംവിധായകർ ഒന്നോർക്കണം. നിങ്ങൾ ട്രേഡ് യൂണിയൻ നേതാക്കളല്ല. രാഷ്ട്രീയവും കലയും ഒരിക്കലും യോജിച്ച് പോവുന്നതല്ല. കഴിവുണ്ടെങ്കിൽ നിങ്ങൾ മത്സരബുദ്ധിയോടെ സിനിമകൾ ചെയ്യൂ. അത് വിജയിപ്പിക്കാൻ ശ്രമിക്കൂ.

കഴിഞ്ഞ വർഷമിറങ്ങിയ 60-ല്പരം സിനിമകളിൽ എത്രയെണ്ണമുണ്ടായിരുന്നു നിർമ്മാതാവിന് കാശ് തിരിച്ച് നൽകിയത്? പ്രേക്ഷകർക്ക് തൃപ്തി നൽകിയത്. ?

‘പാണ്ടി‘കളെന്ന് വിളിച്ച് ആക്ഷേപിക്കുന്ന തമിഴർ സൃഷ്ടിക്കുന്ന പടങ്ങൾ നിങ്ങൾ കാണാറുണ്ടോ? പുതുമയുള്ള കഥയിലും പുതിയ അഭിനേതാക്കളെയും സംവിധായകരെയും കൊണ്ടുവരുന്നതിലും അവർ വിജയിക്കുന്നത് നിങ്ങൾ അറിയുന്നുണ്ടോ? ഇല്ലെങ്കിൽ, ‘പേപ്പർ വർക്കിനെന്ന്‘ പറഞ്ഞ് ശീതീകരിച്ച മുറികളിലിരുന്നും കിടന്നും തിന്നും കുടിച്ചും സിനിമാമോഹം മൂത്ത ഇളം പെണ്ണുങ്ങളുടെ തളിർമേനിയിലേയ്ക്ക് കൊഴുത്ത ശരീരമാഴ്ത്തിയും രസിക്കാതെ പുറത്തിറങ്ങി മറ്റ് ഭാഷാ ചിത്രങ്ങൾ പലതും എന്തുകൊണ്ട് പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാവുന്നുവെന്ന് മനസ്സിലാക്കാനെങ്കിലും ശ്രമിക്കൂ‍. ‘ഇല്ലെങ്കിൽ ഒരുകാലത്ത് മലയാളഭാഷയിലും സിനിമകൾ നിർമ്മിച്ചിരുന്നുവെന്ന്‘ വരും തലമുറ ചെറുക്ലാസ്സുകളിൽ പഠിക്കാനിടയാവും എന്നോർക്കുക. നിങ്ങളുടെയൊക്കെ നാറുന്ന വാചകമടി ചാനലുകളിൽ കാണുമ്പോൾ ടി.വി എറിഞ്ഞുടയ്ക്കാത്തത് അത് നിങ്ങളിലാരുടെയെങ്കിലും അച്ഛൻ വാങ്ങി തന്നതല്ലല്ലോ എന്നോർത്ത് മാത്രമാണ്. അത്രയെങ്കില്ലും വിവേകം ഞങ്ങൾ പ്രേക്ഷകർക്കുണ്ടെന്ന് നിങ്ങൾ ഓർക്കുക.

ജന്മനാ കുശാഗ്രബുദ്ധിക്കാരനായ ‘ഗോപാലകൃഷ്ണനും‘(ദിലീപ്) ‘പേരിൽ മാത്രമേ വിനയമുള്ളുവെന്ന് ശത്രുക്കൾ പറയുന്ന‘ വിനയനും അപ്പപ്പോൾ കാണുന്നവനെ അപ്പാപ്പായെന്ന് വിളിക്കുന്നവനെന്ന പേരുദോഷമുള്ള ( ചാർത്തിക്കൊടുത്തത് വിനയൻ ) ബി. ഉണ്ണികൃഷ്ണനും സമയാസമയത്ത് തരം പോലെ ‘തരത്തിലെപെട്ടവർക്ക് ‘ പിന്തുണ നൽകി എരിതീയിൽ എണ്ണ പകരുന്ന ‘അമ്മയു‘ മൊക്കെ ചേർന്ന് മലയാള സിനിമയെ കൂടുതൽ പ്രതിസന്ധിയിലേയ്ക്ക് തള്ളുകയാണോ?

ഇവിടെ പ്രേക്ഷകർ നിസ്സഹായരാണ്. നല്ല സിനിമകൾ കാണുവാനാണ് നമ്മുടെ ആഗ്രഹം. പക്ഷേ, നല്ല സിനിമകൾ നൽകേണ്ടവർ മറ്റെന്തൊക്കെയോ തിരക്കിലാണ്. പ്രശ്നങ്ങളൊഴിഞ്ഞ നല്ലകാലം മലയാള സിനിമയ്ക്ക് തിരികെ ലഭിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം. ഏതാനും പേരുടെ വിവരോദഷങ്ങൾകൊണ്ട് ഈ വ്യവസായം നശിക്കാതിരിക്കട്ടെ.

ഇത്തിരി ഗോസിപ്പ്.

പറഞ്ഞത് സിനിമാക്കാരെക്കുറിച്ചാവുമ്പോൾ ഇത്തിരി ഗോസിപ്പുകൂടി ചേർക്കാതെ എങ്ങനെ പൂർണ്ണത വരും. ശ്രദ്ധിക്കുക. താഴെ കാണുന്ന വീടിന്റെ(?) ചിത്രം ആരുടേതെന്ന് പറയാൻ കഴിയുമോ?




അതെ. ഇത് വിനിയന്റെ വീടാണ്. കൊച്ചിയിൽ പാലാരിവട്ടത്ത് 8000ത്തിലേറെ ചതുരശ്ര അടിയിൽ തീർത്തിരിക്കുന്ന വിനയന്റെ കൊട്ടാരം. പാവപ്പെട്ടവരുടെയും വികലാംഗരുടെയും ദൈന്യത വിറ്റ കാശുകൊണ്ട് ഇത്രയധികം വലിയൊരു വീടും പറമ്പും സ്വന്തമാ‍ക്കാൻ ആർക്കെങ്കിലുമാവുമോ എന്നാണ് ശത്രുപക്ഷം ചോദിക്കുന്നത്. പാരമ്പര്യമായി സമ്പന്നമായിരുന്ന ഒരു കുടുംബത്തിലെ അംഗവുമായിരുന്നില്ല വിനയനെന്നും കേൾക്കുന്നു. ഒക്കെയും മലയാള സിനിമ നൽകിയതാണെത്രെ?! അപ്പോൾ മലയാള സിനിമയിലെ ഏറ്റവും വിലയേറിയ സംവിധായകൻ വിനയനാവണം. എന്തായാലും വിനയന്റെ പടങ്ങൾ നിർമ്മിച്ച ഒരു നിർമ്മാതാവും ഇപ്പോൾ ഈ ജീവിതസൌകര്യങ്ങൾ അനുഭവിക്കുന്നവരല്ലെങ്കിലും വിനയനോട് കൂറ് പുലർത്തി കൂടെ നിൽക്കുന്ന (കിടക്കുന്ന) നടികൾക്ക് എല്ലാവിധ സൌകര്യങ്ങളും ജീവിതനിലവാരം നിലനിർത്തിക്കൊണ്ട് പോവാൻ കഴിയുന്ന നല്ലൊരു ‘തൊഴിലും ‘ പഠിപ്പിച്ചുകൊടുത്തിട്ടുണ്ട് വിനയൻ എന്ന് ശത്രുക്കൾ പറയുന്നത് ഒരു പക്ഷേ അസൂയകൊണ്ടാവാം. അതെന്ത് തന്നെയായാലും വിനയൻ ഒന്നോർക്കണം. ഈ സൌഭാഗ്യങ്ങൾ എല്ലാം നിങ്ങൾക്ക് നൽകിയത് സിനിമയാണ്. അതുകൊണ്ടുതന്നെ നിങ്ങൾക്ക് ഈ പ്രതിസന്ധി പരിഹരിക്കാൻ ധാർമ്മികമായി ബാധ്യതയുണ്ട്. അതിന് താങ്കൾ മുൻ‌കൈ എടുക്കുക തന്നെ വേണം. മാക്ടയെ സഹായിക്കാനായി എല്ലാ ജില്ലകളിലും ‘സമരസമിതികൾ’ രൂപീകരിക്കുമെന്ന് കാനം രാജേന്ദ്രൻ ഇന്നലെ അറിയിച്ചിരിക്കുന്നു. മലയാള സിനിമയിൽ കാനം രാജേന്ദ്രനെന്ത് റോൾ? കഷ്ടം. വിനയാ, നിങ്ങളുടെ വ്യക്തിപരമായ താത്പര്യങ്ങൾ സംരക്ഷിക്കാൻ മലയാള സിനിമയെ നിങ്ങൾ കരുവാക്കരുത്.

അവസാനമായി ഒരു കാര്യത്തിൽ താങ്കളെ അഭിനന്ദിക്കാതെ വയ്യ. പാവപ്പെട്ട തൊഴിലാളികളുടെ രക്ഷാപുരുഷനാണ് താങ്കളെന്ന ഇമേജ് തൊഴിലാളികൾക്കിടയിൽ മാത്രമല്ല കുറെയേറെ സിനിമാപ്രേമികൾക്കിടയിലും സൃഷ്ടിക്കാൻ താങ്കൾക്ക് ചാനൽ ചർച്ചകൾ മുഖേന കഴിഞ്ഞിരിക്കുന്നു. അഭിനന്ദനങ്ങൾ.

Comments

Pongummoodan said…
‘ഇല്ലെങ്കിൽ ഒരുകാലത്ത് മലയാളഭാഷയിലും സിനിമകൾ നിർമ്മിച്ചിരുന്നുവെന്ന്‘ വരും തലമുറ ചെറുക്ലാസ്സുകളിൽ പഠിക്കാനിടയാവും എന്നോർക്കുക. നിങ്ങളുടെയൊക്കെ നാറുന്ന വാചകമടി ചാനലുകളിൽ കാണുമ്പോൾ ടി.വി എറിഞ്ഞുടയ്ക്കാത്തത് അത് നിങ്ങളിലാരുടെയെങ്കിലും അച്ഛൻ വാങ്ങി തന്നതല്ലല്ലോ എന്നോർത്ത് മാത്രമാണ്. അത്രയെങ്കില്ലും വിവേകം ഞങ്ങൾ പ്രേക്ഷകർക്കുണ്ടെന്ന് നിങ്ങൾ ഓർക്കുക.
ഫ്രണ്ട് /Friend said…
‘ഇല്ലെങ്കിൽ ഒരുകാലത്ത് മലയാളഭാഷയിലും സിനിമകൾ നിർമ്മിച്ചിരുന്നുവെന്ന്‘ വരും തലമുറ ചെറുക്ലാസ്സുകളിൽ പഠിക്കാനിടയാവും എന്നോർക്കുക. നിങ്ങളുടെയൊക്കെ നാറുന്ന വാചകമടി ചാനലുകളിൽ കാണുമ്പോൾ ടി.വി എറിഞ്ഞുടയ്ക്കാത്തത് അത് നിങ്ങളിലാരുടെയെങ്കിലും അച്ഛൻ വാങ്ങി തന്നതല്ലല്ലോ എന്നോർത്ത് മാത്രമാണ്. അത്രയെങ്കില്ലും വിവേകം ഞങ്ങൾ പ്രേക്ഷകർക്കുണ്ടെന്ന് നിങ്ങൾ ഓർക്കുക.

ഹാറ്റ്സ് ഓഫ് പോങ്ങു.. റിയലി പ്രൌഡ് ഓഫ് യു. അതിശക്തമായ ഭാഷ.
പോങ്ങു മാഷെ..

അവസരോചിതമായ പോസ്റ്റ്. എനിക്ക് ആ ഗോസിപ്പാണ് ഇഷ്ടമായത്. അല്ലെങ്കിലും മറ്റുള്ളവരുടെ ഗോസിപ്പ് കേള്‍ക്കാന്‍ ഇഷ്ടമല്ലാത്തവര്‍ ആരെങ്കിലുമുണ്ടാകുമൊ?

ആനപ്പുറത്തിരിക്കുന്ന വിനയന് എത്ര ദിവസം വേണമെങ്കിലും സമരം ചെയ്യാം വീര്യം നിലനിര്‍ത്താം എന്നാല്‍ പാവപ്പെട്ട തൊഴിലാളികള്‍..കുട്ടിക്കുരങ്ങന്മാരായി മാറരുതേ..

ഈ സംഘടനകളുടെ രാഷ്ട്രീയ നാടകങ്ങളാണ് ഏറ്റവും രസകരം. സിനിമയിലെ ഡയലോഗുകള്‍ സ്റ്റേജുകളില്‍ വിളമ്പുന്നത് കാണുമ്പോള്‍ ഓക്കാനം വരും...

ഒരിക്കല്‍ക്കൂടി അഭിനന്ദനം പോങ്ങുമാഷെ
ഹൊ ഈ സിനിമക്കാരെയൊക്കെ സമ്മതിക്കണം!! സിനിമയില്‍ പറഞ്ഞതും ചെയ്തതും ഒക്കെ സ്വയം വിഴുങ്ങേണ്ടി വരികയും, സിനിമയിലെ വില്ലന്മാരായ ‘രാഷ്ട്രീയ‘ക്കാരുടെ മുന്‍പില്‍ ഇപ്പോള്‍ പഞ്ചപുശ്ചമടക്കി നിക്കേണ്ടിവരുന്ന ഒരു ഗതികേടേ...:)

ഇനിമുതല്‍ മലയാള സിനിമയില്‍ തൊഴിലാളി നേതാക്കന്മാര്‍ സത്ഗുണ സമ്പന്നന്മാരും, രാഷ്ട്രീയക്കാരന്‍ സര്‍വ്വ വിധ രക്ഷാകര്‍ത്താക്കന്മാരും ആകുമായിരിക്കും. മാഫിയ-രാഷ്ട്രീയ ബന്ധങ്ങള്‍ ഒന്നും തന്നെ കാണികുകയുണ്ടാകില്ല :)

അല്ലെങ്കിലും എന്തിനും ഏതിനും ഏതവന്റേയും കാലു നക്കുന്ന, അപ്പോള്‍ കാണുന്നവനെ ‘അപ്പാ‘ എന്നു വിളിക്കുന്ന മലയാള സിനിമയിലെ പിമ്പുകള്‍ (പണ്ട് പല താരങ്ങള്‍ക്കും പെണ്ണു കൂട്ടി കൊടൂത്തവരില്‍ ഭൂരിഭാഗവും ഇന്ന് സംവിധായകരാണ്) ഇതല്ല ഇതിലപ്പുറവും ചെയ്യും, കാരണം അവന് തലക്കകത്തല്ല കല, അരക്കു താഴെയാണ് ‘കല’
ശ്രീ said…
പോസ്റ്റ് നന്നായി, മാഷേ
ഇടയ്ക്കെപ്പൊഴോ ഒരു ചാനലിൽ വിനയന്റേയും ബൈജു കൊട്ടാരക്കരയുടേയും കൂടെ ഒരു അമ്പിളി എന്ന ഒരു സാധനത്തിനെ കണ്ടിരുന്നു.. സംവിധായകനാണെന്നാണ് പുള്ളി പറഞ്ഞത്. മുപ്പതു കൊല്ലത്തെ ജീവിതത്തിനിടയിൽ നമുക്കാകെ അറിയാവുന്ന സിനിമാക്കാരൻ അമ്പിളി ജഗതി ശ്രീകുമാറാണ്.

ഇതേത് അമ്പിളി പൊങ്ങൂ.....

എന്തായാലും ഗോസിപ്പ് കോളത്തിൽ ബൈജു കൊട്ടാരക്കരയുടെ വീടുകൂടി കാണിക്കാമായിരുന്നു. അത് ഇതിലും പൊളപ്പനാണെന്നാണ് നാട്ടുകാരു പറയുന്നത്..

തള്ളേ ഇതിവന്മാരെല്ലാം കൂടി കുട്ടിച്ചോറാക്കിയേ അടങ്ങൂ....

ടിപ്പിക്കൽ പൊങ്ങു സ്റ്റൈൽ... തുടരട്ടേ പെടകൾ......
മാഷേ, വെറുതെ പോസ്റ്റ് നന്നായി എന്ന് പറഞ്ഞ് ഞാന്‍ നിര്‍ത്തുന്നില്ല.
മലയാള സിനിമ ഇന്ന് അനുഭവിക്കുന്ന ഈ ദുരവസ്ഥയ്ക്ക് എങ്ങനെ ഒരു പരിഹാരം എന്ന് എല്ലാവരും ചിന്തിക്കുന്നുണ്ടാവാം.
ഒരു പക്ഷേ ഇനി അത് പരിഹരിക്കാന്‍ വിനയന്‍ തന്നെയാവാം മുന്‍കൈ എടുക്കേണ്ടത്.
കാത്തിരുന്ന് കാണാം
ഹരി മാഷെ ഇപ്പൊ നമ്മുടെ നാട്ടിലെ സിനിമയെ ഇഷ്ട്ടപെടുന്ന എല്ലാവരും ഇതൊക്കെ തന്നെ ആണ് ആലോചിക്കുന്നതും .. വിനയന്‍ നല്ല മനുഷ്യന്‍ ആണ് എന്ന് അങ്ങേരുടെ കൂടെ ഒറ്റ പടം ചെയിതത്തോടെ മനസ്സില്‍ ആയി .. മഹാ തരികിട .. എന്തായാലും എല്ലാരും കൂടെ കുളിപ്പിച്ചു കുളിപ്പിച്ചു ഇപ്പൊ കൊച്ചില്ലാത്ത ഗതി ആയി .. നല്ല സിനിമ കാണണം എങ്കില്‍ ഇപ്പോളും പഴയ സിനിമ തന്നെ ശരണം ഇപ്പൊ ഉള്ള ഒറ്റ പടം നിക്കുന്നില്ലല്ലോ ... എന്തയാലും പാണ്ടികള്‍ എന്ന് നമ്മള്‍ കളിയാക്കിയവര്‍ പണ്ട് നമ്മുടെ പടം കൊണ്ടുപോയി കളിച്ചവര്‍ ഇന്ന് ഉണ്ടാക്കുന്ന നിലവാരം പോലും നമ്മുക്ക് ഇല്ലല്ലോ എന്ന് ഓര്‍ക്കുമ്പോള്‍ സങ്കടവും ഉണ്ട് ..
Deepu said…
ഈ കണ്ടത് പോലെ മലയാളത്തിലെ അതി ബുദ്ധിമാന്മാരായ ക്രിടിക്സ്‌ എന്ന് സ്വയം വിളിപേര് ചാര്‍ത്തിയിരിക്കുന്ന ഒരു കൂട്ടം #@$#$#കള്‍ സത്യസന്ധമായി അവരുടെ പണി ചെയ്തിരുന്നെങ്കില്‍ എന്ന് അത്യാഗ്രഹിച്ചു പോകുന്നു...

Weldone പോങ്ങേട്ടാ ... സന്തോഷം ആയി ...
yousufpa said…
പ്രേക്ഷക ഹൃദയം തൊട്ടറിഞ്ഞ ഈ തുറന്നെഴുത്ത് ഒരുപാടിഷ്ടായി.


പൊങ്ങുമ്മൂടന്‍ നീണാള്‍ വാഴട്ടെ...
Pongummoodan said…
പ്രിയപ്പെട്ട കൂട്ടുകാരേ,

അഭിപ്രായം അറിയിച്ച നിങ്ങൾക്ക് നന്ദി. ഒരു വിഷമേ എനിക്കുള്ളു. എന്തുകൊണ്ടാണ് ഈ പോസ്റ്റ് ‘ചിന്ത’യിൽ വരാത്തത്? ആർക്കെങ്കിലും അറിയുമോ?

സ്നേഹത്തോടെ
പോങ്ങു
aarushi said…
വിനയന്‍ ഇലക്ര്‍ടിസിറ്റി ബോര്‍ഡില്‍ ആയിരുന്നു പണി അവിടെ വലത്‌ യൂണിയന്‍ ആയിരുന്നു അതാണു വലത്‌ കമ്യൂണിസ്റ്റ്‌ സപ്പോര്‍ട്‌ കിട്ടാന്‍ കാരണം. സം വിധാനം തന്നെ പഠിച്ചതാണു ആള്‍ എന്‍ ജിനീയര്‍ ആണു.

അമ്പിളി വീണ പൂവ്‌ എല്ല ഒരു ഇഴപ്പന്‍ പടം പണ്ടു ചെയ്തിട്ടുണ്ട്‌ അല്‍പ്പം സ്ളോ മൂവിംഗ്‌ ആണു

കോളേജു കുമാരന്‍ തനി കത്തി ആയിരുന്നു ലാലേട്ടന്‍ അഭിനയിച്ചിട്ടും പടം ചീറ്റി അപ്പോള്‍ ദിലീപ്‌ പറയുന്നതില്‍ കാര്യമുണ്ട്‌

വിനയന്‍ ചെയ്യേണ്ടിയിരുന്നത്‌ പഴയ ഷക്കീല തരംഗം വീണ്ടൂം ഉണ്ടാക്കുകയായായിരുന്നു ശരിക്കു മലയള പ്രേക്ഷകര്‍ സെക്സിനായി ദാഹിച്ചിരിക്കുകയാണു മമ്മൂട്ടിയും മോഹന്‍ലാലും കാണിക്കുന്ന കോനാം പീച്ചകള്‍ സഹിക്കുന്നതിനേക്കാള്‍ എത്ര സുഖകരവും മനസ്സിനു കുളിര്‍മ്മ നല്‍കുന്നതുമാണൂ ഷക്കീലയുടെ മുഴുത്ത മുലകളും തുടയും , ശരിക്കു ഷക്കീല മുട്ടിയാല്‍ അതായത്‌ ഭരതന്‍ പത്മരാജനെ പോലെ നിലവാരമുള്ള സെക്സ്‌ ഇറക്കിയാല്‍ മമ്മുക്കയും മോഹന്‍ലാലും അധിക നാള്‍ വിലസില്ല

ചെലവു കുറച്ചു ഒരു അറുപതു ലക്ഷത്തിനു ഷകീല പടം ഇറക്കാം കഥയും ഒന്നും കാര്യമല്ല അധ്വാനിക്കുന്ന തൊഴിലാളികള്‍ക്കും ബീ വറേജസ്‌ കോര്‍പ്പറേഷനു മുന്നില്‍ കിടന്നു ഉന്തി തള്ളി ഒരു പെയ്ണ്റ്റ്‌ വാങ്ങി അതു സമാധാനമായി സോഡ ചേര്‍ത്തു അടിക്കാന്‍ ഇടം തേടുന്ന വര്‍ക്കും മാനസ പുത്രി കാണാന്‍ കുത്തിയിരിക്കുന്ന ഭാര്യയുടേ കണ്ണുവെട്ടിച്ചു എട്ടുമണിക്കു ത്രിച്ചെത്താന്‍ പാകത്തിലുള്ള ഷക്കീല പടങ്ങള്‍ സഹായകമാണു

ഒരു നൂറു ഷക്കീലാ പടങ്ങള്‍ മൂന്നു മാസം കൊണ്ടു നിര്‍മ്മിക്കാം മമ്മുക്കയെപോലെ കോടികള്‍ ഒന്നും ഷക്കീലക്കു വേണ്ട മമ്മുക്കയെക്കാള്‍ നന്നായി ഇംഗ്ളീഷ്‌ സംസാരിക്കാന്‍ ഷക്കീലക്കറിയാം ഈ ബുധി വിനയനു തോന്നിയാല്‍ മതി , അമ്മയും ഫെഫ്കയും ഒക്കെ ഔട്ട്‌

വിനയണ്റ്റെ വീടു കണ്ട്‌ പോങ്ങുമ്മൂടന്‍ അസൂയപ്പെടണ്ട എല്ലാ പടവും ഒരു വിധം ഹിറ്റായിരുന്നു രാക്ഷസ രാജാവു, ഊാമപ്പെണ്ണിനു, ശിപായി ലഹള, അതിശയന്‍, അത്ഭുത ദ്വീപ്‌, വസന്തിയും ലക്ഷ്മിയും , വീടു പണീയാന്‍ ധാരാളം മതി
aarushi said…
ബൈജു കൊട്ടാരക്കര ഒരു പാവം തൊഴിലില്ലാ സം വിധായകന്‍ ആണൂ ഭാര്യ സീരിയല്‍ അഭിനയിച്ചു കിട്ടുന്ന പണം ആണു ആ കുടുംബത്തിണ്റ്റെ വരുമാനം അവരും ജീവിക്കണ്ടെ സിദ്ദിക്കും ലാലും മാത്റം ജീവിച്ചാല്‍ മതിയോ ബിഗ്‌ എം ഇവരുടെ പടത്തില്‍ എത്റ പണം കൊടുത്താലും അഭിനയിക്കില്ല

തമിഴില്‍ അന്‍പത്തി ഒന്നു നായകര്‍ ഉണ്ട്‌ അതിനാല്‍ കോടി കൊടുക്കാതെ അഭിനയിക്കാന്‍ ആളിനെ കിട്ടും ഇവിടെ നമ്മള്‍ ബിഗ്‌ എം അല്ലെങ്കില്‍ ദിലീപ്‌ പിന്നെ കൊള്ളാം എന്നു നൂറു പേറ്‍ പറഞ്ഞാല്‍ ജയറാം ഇങ്ങിനെ യല്ലേ സിനിമാ കാണാന്‍ പോകുന്നത്‌ ചാറ്‍ജോ അമ്പതു രൂപ വേണം ബാല്‍ക്കണി പണ്ടു പത്തു രൂപക്കു പടം കാണാമായിരുന്നു അപ്പോള്‍ നമ്മള്‍ സെലക്ടീവ്‌ ആയി

പണ്ട്‌ ടക്സ്‌ ഫ്റീ എന്ന ഒരു ഏറ്‍പ്പാട്‌ ഉണ്ടായിരുന്നു അതു ഹസ്സന്‍ മന്ത്റിയെ സ്വാധീനിച്ചു മമ്മൂട്ടി ഇല്ലാതാക്കി ടാക്സ്‌ കുറച്ചു പക്ഷെ ആ പണം പ്റേക്ഷകനു കിട്ടുന്നില്ല അതു ടിക്കറ്റില്‍ ആക്കി അതായത്‌ കോറ്‍പ്പറേഷനു നഷ്ടം പ്റേക്ഷകനു നഷ്ടം സൂപ്പറ്‍ താരത്തിനു ലാഭം

കേ ജീ ജോറ്‍ജ്‌ പടം എടുക്കാത്തതെന്താ സൂപ്പറ്‍ താരത്തിണ്റ്റെ ഡേറ്റില്ല റേറ്റു കടുപ്പം സിബി മലൈല്‍ ഒക്കെ ഔട്ടായി

ഇപ്പോള്‍ മമ്മുക്കക്കും മോഹന്‍ലാലിലും മണി അടിച്ചു കൂട്ടിക്കൊടുക്കുന്നവറ്‍ക്കേ അവറ്‍ ഡേറ്റു നല്‍കു ബൈജു കൊട്ടാരക്കരയും അമ്പിളിയും ഒക്കെ ജീവിക്കണ്ടേ? റിലയന്‍സ്‌ ഷോപ്‌ വന്നാല്‍ മാടക്കടക്കാരനും ജീവിക്കണ്ടേ
പൊങ്ങൂ...

ചിന്തയിലെ പ്രൊഫൈൽ പേജ് അറിയാമോ ? അവിടെ ചെന്ന് “Refresh Feed" ചെയ്തു നോക്കിയോ ??

ഞാൻ തിരഞ്ഞുനോക്കിയിട്ട് അങ്ങനെയൊരു പ്രൊഫൈൽ കാണുന്നേയില്ല...
ഇത്രയേറെ നേതാക്കന്മാരും വാചക കസര്‍ത്തുകളും ഉണ്ടായിട്ടും, നല്ല സിനിമകള്‍ മാത്രം ഒന്നും ഇറങ്ങിക്കാണുന്നില്ല.
ഫുള്‍ ഓഫ് ടോപ്പിക്ക്:-

പൊങ്ങൂ,പോളിന് (paul@chintha.com)ഒരു മെയില്‍ അയക്കൂ ബ്ലോഗിന്റെ യു.ആര്‍.എല്‍ കൊടുത്തുകൊണ്ട്. അവിടന്ന് മറുപടി കിട്ടിയാല്‍ പിന്നെ ചിന്തയില്‍ പോയി ബ്ലോഗിന്റെപേര് അടിച്ചാല്‍ പ്രൊഫൈല്‍ പേജ് കിട്ടും.

http://tharjani.blogspot.com/2008/09/blog-post.html

കൂടുതല്‍ മനസ്സിലാക്കാന്‍ ഇതൊന്ന് വായിക്കൂ.

പ്രൊഫൈല്‍ പേജ് കിട്ടിയാല്‍ അത് ഓര്‍ത്ത് വെക്കുക അല്ലെങ്കില്‍ എഴുതിവെക്കുക. പുതിയ പോസ്റ്റ് ഇട്ട ഉടനെ ആ പേജില്‍ പോയി റിഫ്രെഷ് ചെയ്യുക. പൊങ്ങു നോക്കി നില്‍ക്കേ തന്നെ പോസ്റ്റ് ചിന്തയില്‍ പൊങ്ങിവരും. ഇതുപോലെ ആകുകപ്പെടുകയോ ഇടയ്ക്കിടയ്ക്ക് പോയി നോക്കുകയോ വേണ്ടിവരില്ല.

പിന്നൊന്ന് ചോദിക്കട്ടെ ? 100ല്‍ പ്പരം ഫോളോവേഴ്‌സുള്ള പൊങ്ങുവിനെന്തിനാ പൊങ്ങൂ ഈ അഗ്രഗേറ്ററുകളൊക്കെ. പോകാന്‍ പറയ്..

ഞാന്‍ വിട്ടൂ‍.... :) :) :)

വിവാദവിഷയങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാന്‍ ശ്രമിക്കാറുള്ളതുകൊണ്ട് പോസ്റ്റിനെപ്പറ്റി ഒന്നും പറയുന്നില്ല. പക്ഷെ വായിച്ചു, വായിക്കുന്നുമുണ്ട് എല്ലാം.
അണ്ണാ...ഇത് കലക്കി..തന്തക്കു വിളിച്ചത് കലകലക്കി..
എല്ലാവരും തെറ്റുകാരാണ്. പരസ്പരം ചെളിവാരി എറിയുന്നവര്‍. വന്നവഴി മറന്ന് തലയില്‍ എണ്ണതേയ്ക്കുന്നവര്‍..

നാളത്തെ സിനിമ എന്താവുമോ എന്തോ???
പൊങ്ങ്സ് അവസരോചിതമായി എഴുതിയ പോസ്റ്റ്‌...തീര്‍ത്തും അഭിനന്ദനാര്ഹം. പക്ഷെ.. ഇത് ബ്ലോഗില്‍ മാത്രം കിടന്നാല്‍ പോര...വായിക്കുന്ന ഏതെന്കിലും മാധ്യമ പ്രവര്‍ത്തകന്‍/ക ഇത് തങ്ങളുടെ മാധ്യമത്തില്‍ പ്രസിദ്ധീകരിക്കാന്‍ തുനിയുമെന്ന് വിചാരിച്ചോട്ടെ...കാരണം അത്രയക്ക്‌ അധപതിച്ചു മലയാളം സിനിമ. ഒത്തിരി കൊട്ടി ഘോഷിച്ച ചില ചിരിപ്പടങ്ങള്‍ കാണുമ്പൊ കരയാന്‍ തോന്നും...ചില ആക്ഷന്‍ പടങ്ങള്‍ കാണുമ്പൊള്‍...കല്ലെടുത്ത്‌ കീച്ചാന്‍ തോന്നും....

സിനിമയേയും. ...അതിലെ സാധാരണക്കാരായ അണിയറ പ്രവര്‍ത്തകരെയും റോഡിലിറക്കി.....അന്നം മുട്ടിച്ചു....കോലാഹലം കാണിക്കുന്ന വിനയ ബൈജു..ഉണ്ണിമോന്മാര്‍ അറിയുന്നില്ല...അവര്‍ വരും തലമുറയോട് ചെയ്യുന്ന ഏറ്റവും വലിയ നീതികേടാണിതെന്നു.... താന്‍ പ്രമാണിത്വം കാട്ടാന്‍...കുറെ പാവങ്ങളെ ബാലിയടക്കുന്നു...ആ പൊട്ടന്മാര്‍ക്ക്‌ വിവരവുമില്ല..
നിങ്ങളുടെയൊക്കെ നാറുന്ന വാചകമടി ചാനലുകളിൽ കാണുമ്പോൾ ടി.വി എറിഞ്ഞുടയ്ക്കാത്തത് അത് നിങ്ങളിലാരുടെയെങ്കിലും അച്ഛൻ വാങ്ങി തന്നതല്ലല്ലോ എന്നോർത്ത് മാത്രമാണ്. അത്രയെങ്കില്ലും വിവേകം ഞങ്ങൾ പ്രേക്ഷകർക്കുണ്ടെന്ന് നിങ്ങൾ ഓർക്കുക..."

ഈ ഡയലോഗിന് നൂറു മാര്‍ക്ക്...
കൊടു കൈ...!!
G.MANU said…
അമ്മയും അമ്മൂമ്മയും ഒക്കെ ചേര്‍ന്ന് മലയാള ചലച്ചിത്രത്തെ ചലയാള മലച്ചിത്രം ആക്കി..

മലയാളികള്‍ അല്ലേ..തമ്മില്‍ തല്ല് ഇല്ലാതെ എന്ത് സിനിമയും ജീവിതവും.

പാസഞ്ചര്‍ പോലെ ഒരു നല്ല പടം ഇതിനിടയില്‍ വന്നത് തന്നെ ആശ്വാ‍സം..
Ganbheeram dear... Abhinandanangal...!!! Ashamsakal...!!
Anonymous said…
AMBILY ENNA DIRECTORUDE CINIMAKALANU THAZHE KODUTHIRIKKUNNATH....

1 Samudhayam (1995)
2 Eagle (1991)
3 Ganamela (1991)
4 Scene No. 7 (1985)
5 Swandam Sharika (1984)
6 Ashtapadi (1983)
7 Mouna Raagam (1983)
8 Veena Poovu (1982)

[ETHIL ETHANKILUM ORU CINIMA KANDAVAR ARANKILUM UNDEL ONNU KAI POKKANE....]
Pongummoodan said…
ഇതുവരെ അഭിപ്രായമറിയിച്ച എല്ലാവർക്കും നന്ദി. :)
Pongummoodan said…
നിരക്ഷരനായ മനോജേട്ടാ,

സ്പെഷ്യൽ താങ്ക്സ്. :)

ഞാനൊരു മെയിൽ അയച്ചിട്ടുണ്ട്. കണ്ടോ? ഇന്നലെയും മൊബൈൽ ഓഫ് തന്നെയായിരുന്നു. ക്ഷമിക്കുക. മേലിൽ ഈ തെറ്റ് ആവർത്തിക്കാതിരിക്കാൻ ശ്രമിക്കും.
‌@ അനോണി

അമ്പിളി എന്ന ഡയറക്ടര്‍ പത്മരാജന്‍, മോഹന്‍, ഭരതന്‍ എന്നിവരെപ്പോലെ ഒരു മദ്ധ്യവര്‍ത്തി സിനിമയുടെ ഭാഗമായിരുന്നു. കമേര്‍സ്യല്‍ സിനിമാരീതികളോടു പൊരുത്തപ്പെടാനാവാത്ത ഡയറക്ടര്‍. പക്ഷെ പലപ്പോഴും മറ്റു മദ്ധ്യവര്‍ത്തി സിനിമാ ഡയറക്ടര്‍മാരെപ്പോലെ അദ്ധേഹത്തിനും കൊമേര്‍സ്യല്‍ സിനിമകളോട് കോമ്പ്രമൈസ് ചെയ്യേണ്ട് വന്നിട്ടുണ്ട് എന്നത് വേറെ കാര്യം.
അദ്ധേഹം ചെയ്ത സിനിമകളില്‍ വീണ പൂവ്, സ്വന്തം ശാരിക,മൌനരാഗം, അഷ്ടപദി ഒക്കെ നല്ല/വേറിട്ട സിനിമകള്‍ തന്നെയാണ്. പലപ്പോഴും സൂപ്പര്‍ താ‍രങ്ങളേയോ, ഇമേജുകളില്‍ കുടുങ്ങിക്കിടക്കുന്നവരേയോ ഉള്‍പ്പെടുത്താതെ കെട്ടുറപ്പുള്ള കഥയും തിരക്കഥയുമുള്ള സിനിമകള്‍. കലാഭവന്‍ മണി ആദ്യമായി സിനിമയില്‍ വരുന്നത് അദ്ദേഹത്തിന്റെ ‘സമുദായം’ എന്ന സിനിമയിലൂടെയാണ്.
പക്ഷെ, വിനയന്റെ പക്ഷത്തു നിന്നു എന്നതിനു വേറെ വല്ല കാരണവും കാണുമായിരിക്കും. ആ പക്ഷത്തു നിന്നു എന്നതു കൊണ്ട് അയാള്‍ ഒരു മികച്ച സംവിധായകനാവാതിരിക്കുന്നില്ല.

(ഒരു സൂപ്പര്‍ ഹിറ്റ് സിനിമ എന്നതല്ല ഒരു മികച്ച സംവിധായകന്‍ എന്നതിന്റെ മാനദണ്ഡം)
:)
Sareshkumar Punchappaadathu said…
@ Sureshkumar Punjhayil

Eee "Sureshkumar Punjhayil" kure naalayallo ellaavarkkum 'Asamsakal' paranju nadakkaan thudangiyittu? Post muzhuvan vaayichittaano ee comments okke alakki vidunnathu??
പൊങ്ങുമ്മൂടാ - സിനിമയെ സ്നേഹിക്കുന്നവരല്ല ഈ പരസ്പരം ചളിവാരിയെറിയുന്നവരൊന്നും. സിനിമ ഇവര്‍ക്കൊക്കെ പണമുണ്ടാക്കാനുള്ള വെറും ഒരു ഉപാധി മാത്രമാണ്. സിനിമ എന്ന കലാരൂപത്തിനെ കൂട്ടിക്കൊടുത്ത് കാശുണ്ടാക്കുന്നവര്‍. ഇതാ ‘ഒരു സിനിമ’ എന്നു പറഞ്ഞ് ലോകത്തിനു മുന്നില്‍ കാണിക്കാന്‍ പറ്റിയ ഒരു പടമെങ്കിലും ഇവരാരെങ്കിലും ഉണ്ടാക്കിയിട്ടുണ്ടോ?

“ഒരു സംഘടനയും സിനിമയുടെ വളർച്ചയ്ക്കായല്ല സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഒരു സംഘടനയും സിനിമയുടെ വളർച്ചയ്ക്കായല്ല നിലകൊള്ളുന്നതും.“ എന്നു താങ്കള്‍ എഴുതിയത് വളരെ ശരിയാണ്.

ഇക്കൂട്ടര്‍‍ സിനിമയെടുക്കാതിരിക്കുന്നതാണ് സിനിമയ്ക്കു നല്ലത്.
Neerav said…
പോങേട്ടാ, പഴയ ലോഗൊ തന്നെ മതിയായിരുന്നു...
Anonymous said…
മാക്ട ഫെഡറേഷന്‍ എന്ന ട്രേഡ് യൂണിയന്‍ ഇന്നു വരെ ഓഡിറ്റിംഗ് നടത്തിയിട്ടില്ല. ലേബര്‍ കമ്മീഷനില്‍ ആനുവല്‍ റിട്ടേണ്‍സ് കൊടുത്തിട്ടില്ല. മാക്ടയുടെ കണക്കുകള്‍ ഹാജരാക്കാന്‍ എറണാകുളം മുന്‍സിഫ് കോടതിവിധിച്ചു. അപ്പോള്‍ സെക്രട്ടറിയായിരുന്ന വിനയന്‍ തനിക്ക് മാക്ട ഫെഡറേഷനുമായി ഒരു ബന്ധവുമില്ലെന്നു കോടതിയില്‍ സത്യവാങ്മൂലം കൊടുത്ത് രക്ഷപ്പെട്ടു.സംഘടനയുടെ 54 ലക്ഷം രൂപയ്ക്കു കണക്കു കാണിക്കാന്‍ വിനയന്‍ തയ്യാറായില്ല.അംഗങ്ങളുടെ ഡപ്പോസിറ്റിനു കൊടുത്തതു വ്യാജ രശീതാണെന്നു തെളിഞ്ഞു. ഈ സാഹചര്യത്തില്‍ മാക്ട തിരഞ്ഞെടുപ്പു നടത്താനും വിനയനെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്നു വിലക്കാനും മാക്ട ജനറല്‍ല്‍ കൌണ്‍സില്‍ തീരുമാനിച്ചു.അപ്പോള്‍ വിനയന്‍ തന്റെ അടിയാളരെക്കൊണ്ടു കള്ളക്കേസുകൊടുപ്പിച്ചു മാക്ട തിരഞ്ഞെടുപ്പു താല്‍ക്കാലികമായി സ്റ്റേ ചെയ്യിച്ചു. അതോടെ മഹാഭൂരിപക്ഷം അംഗങ്ങളും മാക്ടയില്‍നിന്നു രാജി വെച്ചു. ഫെഫ്ക എന്ന സംഘടന തുടങ്ങി.മാക്ടയുടെ ഫണ്ടു സംബന്ധിച്ചു വിനയനെതിരെ കേസ് എറണാകുളം മുനിസിഫ് കോടതിയില്‍ നടക്കുന്നു. 54 ലക്ഷം രൂപയ്ക്കു വിനയന്‍ സമാധാനം പറയണം. സിനിമാരംഗത്തു തികച്ചും ഒറ്റപ്പെട്ട വിനയന്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്തി തന്റെ പേരിലുള്ള കേസു പിന്‍‌വലിപ്പിക്കാനും വിജിലന്‍സ് അന്വേഷണത്തില്‍നിന്നു രക്ഷപ്പെടാനുമാ‍ണ് മാക്ടയെ ഇപ്പോള്‍ എ ഐ ടി യു സി യില്‍ ലയിപ്പിച്ചിരിക്കുന്നത്.
(കാനംരാജേന്ദ്രനു സിനിമാനടിയെ കൂട്ടിക്കൊടുത്ത് അതിന്റെ തെളിവെടുത്തുവെച്ചു ഭീഷണിപ്പെടുത്തിയാണ് അയാളെ വിനയന്‍ കൂടെ നിര്‍ത്തിയിരിക്കുന്നത്.)
മാക്റ്റ തിരഞ്ഞെടുപ്പു കോടതി സ്റ്റേ ചെയ്തിരിക്കെ, താന്‍ പ്രസിഡന്റും ബൈജു കൊട്ടാരക്കര സെക്രട്ടറിയുമാണെന്നു വിനയന്‍ സ്വയം പ്രഖ്യാപിച്ചിരിക്കയാണ്.എ ഐ ടി യു സി യുടെ സിനിമാസംഘടനയാക്കി ഇപ്പോള്‍ വിനയന്‍ മാക്ടയെ മാറ്റിയിരിക്കയാണ്. കേരള ജനതയില്‍ സി. പി. ഐ ക്കുള്ള നില അറിയാവുന്ന തൊഴിലാളികളെല്ലാം ഇപ്പോള്‍ മാക്റ്റയെ ഉപേക്ഷിച്ചു കഴിഞ്ഞു.ചാനലുകളിലും മാധ്യമങ്ങളിലും മര്‍മ്മസ്ഥാനത്തിരിക്കുന്ന ചിലരെ പണവും പെണ്ണൂം കൊടുത്തു സ്വാധീനിച്ചു തനിക്കനുകൂലമായ വാര്‍ത്തകള്‍ വിനയന്‍ വരുത്തുന്നു. പക്ഷെ ഈ ധൂമകേതുവിനെ സിനിമാരംഗത്തെ തൊഴിലാളികള്‍ എന്നേ കയ്യൊഴിഞ്ഞു.ഇപ്പോള്‍ സിനിമയുമായി ഒരു ബന്ധവുമില്ലാത്ത എ ഐ ടി യു സി ക്കാരെ കൊണ്ടുവന്നിരുത്തി മീറ്റിംഗുകള്‍ നടത്തുന്നു. ഈ നാടകം എത്രനാള്‍ തുടരാന്‍ ആവുമെന്നു കാത്തിരുന്നു കാണുക.
Sethunath UN said…
Pongs
After posting your blog (Clicking publish)
Go to

http://chintha.com/node/6045

Your blog's title will be displayed along with "Refresh Feed" link.
Click on "Refresh Feed" link.
A message will be displayed saying that 1 item has been added to the feed.
Now go to
http://chintha.com/malayalam/blogroll.php

Yoyur post should be there as first entry
വിനയന്റെ വീട് കണ്ട് ഞെട്ടിപ്പോയി!
ഒരു സിനിമക്ക് 20 ലക്ഷം വെച്ച് വാങ്ങിയാലും റ്റാക്സും കഴിഞ്ഞ് എത്ര സിനിമ ചെയ്യണം ഇങ്ങനെയൊരു വീട് വയ്കാന്‍?
നമ്മളൊക്ക പാഴ്.

ഞാന്‍ ജോലി രാജി വെച്ച് ഒരു തകര്‍പ്പന്‍ സിനിമ ചെയ്യാന്‍ പോകുന്നു. സഹകരിക്കാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടുക. അല്ല പിന്നെ.
കാർഗ്ഗിൽ യുദ്ധം നടക്കുമ്പോ സിനിമ പിടിച്ചാൽ ചുളുവിൽ യുദ്ധരംഗങ്ങൾ ഷൂട്ട്‌ ചെയ്യാമെന്ന് വ്യാമോഹിപ്പിച്ച്‌ ഒരു നിർമ്മാതാവിനെക്കൂടെ പിച്ചക്കാരനാക്കാൻ ഇയാൾക്ക്‌ കഴിഞ്ഞു.ആ പടമാണു വാർ ആൻഡ്‌ ലവ്‌.!!!

Popular posts from this blog

അവർ പാർട്ടിയോട് ചെയ്യുന്നത്; നാടിനോടും.

പ്രണയോർമ്മകൾ!

ജി.സ്പോട്ട് - ഒരു അശ്ലീല കഥ