അനോണിമാമയ്ക്കൊരു മറുപടി
“ ഇത് തീര ശരിയായില്ല. താങ്കള്‍ക്ക് മത്സരിക്കാമായിരുന്നില്ലേ? എന്തുകൊണ്ട് ചെയ്തില്ല. അല്ലെങ്കില്‍ താങ്കള്‍ക്ക് ഇഷ്ടമുള്ളവരെ ജയിപ്പിക്കാന്‍ നോക്കാമായിരുന്നില്ലേ? ആരെങ്കിലും അവര്‍ഡ് കിട്ടി (അതും ഒരു പെണ്ണ്) എന്നു കരുതി അസൂയപ്പെടേണ്ട കാര്യമുണ്ടോ?"
കിട്ടാത്ത മുന്തിരി പുളിക്കും. കനകമുന്തിരി ആക്കുമ്പോള്‍ കൂടുതല്‍ പുളിക്കും. അത്ര തന്നെ. “
( പ്രശസ്തിപത്രമേ, പൊറുക്കുക.. എന്ന എന്റെ പോസ്റ്റിൽ വന്ന ഒരു ‘അനോണി’ കമന്റ് ആണ് ഈ പോസ്റ്റിന് ആധാരം )
പ്രിയ അനോണി ‘മാമ‘,
താങ്കൾ ആരെന്ന് എനിക്കറിയില്ല. അല്ലെങ്കിൽ തന്നെ ആരെന്ന് അറിയാതിരിക്കാനാണല്ലോ താങ്കൾ അനോണിയായി മേപ്പടി കമറ്റ് പൂശിയത്? അല്ലേ? ഒരു കാര്യം ഞാൻ പറയാം. പോങ്ങുമ്മൂടന് ‘ആരാധകർ‘ ഇല്ല. എന്നാൽ പോങ്ങുമ്മൂടൻ എന്ന പേരിൽ ബ്ലോഗ്ഗ് എഴുതുന്ന ഹരിയെ ഇഷ്ടപ്പെടുന്ന ‘ചുരുക്കം’ ചിലർ ബൂലോഗത്ത് എഴുത്തുകാരായും വായനക്കാരായും ഉണ്ടെന്ന് മനസ്സിലാക്കിയ ആളാണ് ഞാൻ. അതുകൊണ്ട് തന്നെ ഇതിനൊരു മറുപടി നൽകിയില്ലെങ്കിൽ എന്നെ ഇഷ്ടപ്പെടുന്ന അപൂർവ്വം ചിലർക്കെങ്കിലും - ഒരു പക്ഷേ അത്തരം ഇഷ്ടക്കാർ വിരലിൽ എണ്ണാൻ കഴിയുന്ന ആൾക്കാർ മാത്രമേ ഉള്ളുവെങ്കിലും - അവരെ നിരാശപ്പെടുത്തുന്ന ഒരു കാര്യമാവുമെന്ന് ഞാൻ വിശ്വസിക്കുന്നു.
അനോണി, താങ്കൾ ചോദിച്ചു “ താങ്കള്‍ക്ക് മത്സരിക്കാമായിരുന്നില്ലേ? എന്തുകൊണ്ട് ചെയ്തില്ല.“ എന്ന്. ഇതിന് എന്റെ മറൂപടി, ഞാൻ ബ്ലോഗ് എഴുതാൻ തുടങ്ങിയത് ആരോടെങ്കിലും മത്സരിക്കാനോ അവാർഡുകൾ വാങ്ങാനോ ആയിരുന്നില്ല എന്നതാണ്. മാത്രവുമല്ല ഇപ്പോൾ ബ്ലോഗിൽ നിലനിൽക്കുന്ന ‘ശരിക്കും എഴുതാനാറിയാവുന്ന‘ വ്യക്തികളോടൊപ്പം എന്റെ പേരുകൂടി അവാർഡിന് വരികയായിരുന്നുവെങ്കിൽ എന്റെ വോട്ട് ഞാൻ ചെയ്യുക എനിക്കായിരിക്കുകയുമില്ല എന്ന് താങ്കളോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. കാരണം ‘ഹരി‘ എന്ന വായനാക്കാരനെ തൃപ്തിപ്പെടുത്തുവാൻ ‘പോങ്ങുമ്മൂടൻ‘ എന്ന എഴുത്തുകാരന് ഇതുവരെ സാധിച്ചിട്ടില്ല. അത് വായനക്കാരൻ എന്ന നിലയിലുള്ള എന്റെ നിലവാരമായി ഞാൻ കണക്കാക്കുന്നു. എന്റെ പോസ്റ്റുകൾ നല്ലതോ ചീത്തയോ എന്നതല്ല ഇവിടെ വിഷയം. പതിനായിരക്കണക്കിന് വരുന്ന ബ്ലോഗേഴ്സിൽ നിന്ന് ഏറ്റവും മികച്ച ബ്ലോഗറെ കണ്ടെത്തിയ വഴി തീർത്തും നിരാശജനകമായിരുന്നുവെന്നും അവരിൽ ഏറ്റവും മികച്ച ബ്ലോഗർ ഡോക്ടർ ധനലക്ഷ്മി അല്ലായിരുന്നുവെന്നതും എന്റെ വിശ്വാസം.
പിന്നെ പെണ്ണായി പോയതുകൊണ്ട് എതിരുപറയരുതെന്ന അങ്ങയുടെ നിലപാടിനോടും എനിക്ക് യോജിക്കാനാവില്ല. കാരണം സ്ത്രീകളെ അവർ അർഹിക്കുന്ന രീതിയിൽ മാനിക്കാൻ ഞാൻ തയ്യാറാണ്. എന്നാൽ എനിക്കവരോട് ഇന്നേ വരേ ‘സഹതാപം‘ തോന്നിയിട്ടില്ല. കാരണം പല കാര്യങ്ങളിലും അവർ പുരുഷന്മാരേക്കാൾ മേലിൽ തന്നെയാണ്.
താങ്കൾ തുടരുന്നു - “അല്ലെങ്കില്‍ താങ്കള്‍ക്ക് ഇഷ്ടമുള്ളവരെ ജയിപ്പിക്കാന്‍ നോക്കാമായിരുന്നില്ലേ?“ എന്ന്.
ഉത്തരം: “എനിക്കത്രക്ക് ഈ ബൂലോഗത്ത് സ്വാധീനമില്ല കൂട്ടുകാരാ..ഞാൻ ഇഷ്ടപ്പെടുന്ന ആൾക്ക് അവാർഡ് നൽകാൻ“ .
പിന്നെ താങ്കൾ പറഞ്ഞ അസൂയയുടെ കാര്യം. എനിക്ക് ഡോ. ധനലക്ഷ്മിയോട് എന്തിന് അസൂയ തോന്നണം? മിസ്റ്റർ ഇന്ത്യയ്ക്ക് മിസ്റ്റർ പടിഞ്ഞാറ്റിൻകരയോട് അസൂയതോന്നുമോ? ഞാൻ ഡോക്ടർ ധനലക്ഷ്മിക്ക് മേളിൽ നിൽക്കുന്ന ആൾതന്നെ പ്രിയ അനോണി. ( വായനക്കാരേ, വാദഗതിക്കായി നിങ്ങൾ ഇത് അംഗീകരിച്ച് തരിക. ചിലവ് ചെയ്യാം ) :) അതുകൊണ്ട് അവരോട് എനിക്കസൂയ തോന്നേണ്ട കാര്യമില്ല.
പിന്നെയും താങ്കൾ തുടരുന്നു - “കിട്ടാത്ത മുന്തിരി പുളിക്കും. കനകമുന്തിരി ആക്കുമ്പോള്‍ കൂടുതല്‍ പുളിക്കും. അത്ര തന്നെ“
ഉത്തരം : കനകമുന്തിരിയോടുള്ള താങ്കളുടെ കൂറ് ഞാൻ മനസ്സിലാക്കുന്നു. ഒരു പ്രാർത്ഥന മ്മാത്രമേ എനിക്കുള്ളു. “ ഈശ്വരാ, അടുത്ത ജന്മം എങ്കിലും എന്നെ ഒരു ‘വെളുത്ത‘ സ്ത്രീ അക്കണേ.. “
പ്രിയ അനോണി, കൂടുതൽ ഞാൻ എഴുതുന്നില്ല. കാരണം സമയമില്ല എന്നത് തന്നെ. മറുപടി നൽകാൻ തോന്നുന്നുവെങ്കിൽ വിളിക്കുക. എന്റെ നമ്പർ : 94473 81100
നന്ദി
സ്നേഹപൂർവ്വം
പോങ്ങുമ്മൂടൻ

Comments
ഞാന്‍ അവിടെ ഒരു കമന്റ് ഇടാന്‍ പോകുവായിരുന്നു..
ഇതു ധാരാളം...!
:)
ആര്‍ക്കും ഒരു ചിലവും ചെയ്യണ്ട ഹരി മാഷെ .. ഇ പറഞ്ഞത് വളരെ സത്യം തന്നെ ആണ് .. അടച്ചു ആക്ഷേപിക്കുന്നു എന്നും കുട്ടപെടുത്തുന്നു എന്നും ആരും വിചാരിക്കരുത് പക്ഷെ സത്യം ആണ് പെണ്ണാണോ ആള്‍ക്കാര് Q നിക്കും ....
എന്തായാലും വളരെ നല്ല മറുപടി അനോണി അത് അര്‍ഹിക്കുകയും ചെയ്യുന്നു .. കിട്ടാന്‍ പറ്റിയ ഒരു മുന്തിരി വേറെ മുന്തിരി ചെടി ഒകെ ചീഞ്ഞു പോയാല്‍ കൊള്ളമാരിക്കും
ഞമ്മക്ക് പെരുത്ത് ഇഷ്ടായി ട്ടോ! ജ്ജൊരു ചോങ്കന്‍ തന്നെ!
-------------------------------------------------------------
പിന്നെ അവസാനം പോങ്ങേട്ടന്‍ പറഞ്ഞത് ഒരു മാതിരി ആളെ വടിയാക്കണ കാര്യാ.... ആ മൊബൈല്‍ നമ്പറിലേക്ക് വിളിച്ച് ബാക്കി ഉള്ളോരുടെ എത്ര യുഗങ്ങള്‍ നഷ്ടപ്പെട്ടൂന്ന് അറിയുമോ?. ഒന്നുകില്‍ സെല്‍ ഓണ്‍ ചെയ്യാ. അല്ലെങ്കില്‍ വിളിച്ചാ കിട്ടണ നമ്പര്‍ കൊടുക്ക്യാ......
ഒന്നും ചെയ്തില്ലേല്‍ , ഇതു വരെ കള്ളു കുടിക്കാത്ത ഞാന്‍ അയ്യപ്പ ബൈജൂനെ ഗുരുവായിക്കണ്ട് ഒരു ഫുള്‍ വെള്ളക്കുസ്രുതീം അടിച്ച് അണ്ണന്റെ വീട്ടീ വന്ന്,അയ്യപ്പന്‍ വിളക്ക് നടത്തും .
എന്തിനാ എന്നെ വെറുതെ എന്നെക്കൊണ്ട് ഒരു ഫുള്ളിന്റെ കാശ് കളയിക്കണേ........... :)
എന്തിനാ പോങ്ങൂ ഇതിനൊക്കെ പുറകെ പോയി സമയം കളയുന്നെ.. !
സ്നേഹപൂര്‍വ്വം
പകല്‍ കിനാവന്‍
താങ്കള്‍ ഈ എഴുതിയതിനൊക്കെയും മറുപടി തയ്യാറാക്കി, താങ്കള്‍ പറഞ്ഞ പോലെ താങ്കള്‍ തന്ന നമ്പറിലേക്ക് വിളിച്ചപ്പോള്‍ ‘താങ്കള്‍ പരമാവധി കഴിച്ച് പരിധിക്കു പുറത്താണെന്നും, കുറേ കഴിഞ്ഞു വിളിച്ചു നോക്ക്, ബോധം വീണിട്ടുണ്ടേല്‍ ആളെ കിട്ടു‘മെന്നും പറയുന്നു. ഞാന്‍ ഒരു അനോണി ആയതുകൊണ്ട് താങ്കള്‍ക്കുള്ള മറുപടി എവിടെകൊണ്ടു പോയി പോസ്റ്റും? താങ്കള്‍ക്കൊരു ബ്ലോഗുള്ളതുകൊണ്ട് എന്തും അവിടെ എഴുതാം. ബട്ട് എന്നെപോലെയുള്ള അനോണി എവിടെയെഴുതും? അല്ലെങ്കില്‍ തന്നെ ഇപ്പറഞ്ഞതിനൊക്കെ മറൂപടി താങ്കളുടെ മൊബൈലില്‍ വിളിച്ചു പറയണം എന്നു പറയുന്നതു തന്നെ താങ്കളുടെ ഒരഹങ്കാരമല്ലേ? എന്റെ പോക്കറ്റിലെ കാശു തീര്‍ന്നോട്ടെ, ആര്‍ക്കു നഷ്ടം എന്ന മനസ്സിലിരുപ്പ്. അതങ്ങു മനസ്സില്‍ തന്നെ വെച്ചാല്‍ മതി, തനിക്കു കൂടുതലായി വല്ലോം പറയാനുണ്ടേല്‍ താഴെകാണുന്ന നമ്പറിലോട്ട് വിളി.. നമുക്ക് നേരിട്ട് മുട്ടാം
09449750270 (മറുപടി കമന്റായി വേണ്ട, കോള്‍ (Call )ആയി മതി
:) :)
എന്നു പരഞ്ഞതു ഒരുമാതിരി കോപ്പിലെ വര്‍ത്തമാനമായിപ്പോയി.. :(
ഞാനൊക്കെ പിന്നെ ആരാ... :)
കിട്ടാത്ത മുന്തിരി പുളിക്കും. കനകമുന്തിരി ആക്കുമ്പോള്‍ കൂടുതല്‍ പുളിക്കും. അത്ര തന്നെ
ഒരു കാര്യം ഖേദകരമായി എന്നറിയിക്കട്ടെ.
ഞാനാണ് ആ കമന്റിട്ടത്, അതിനു മറുപടിയായി എതോ വേറൊരു അനോണി മറുപടി കൊടുത്തിരിക്കുന്നു.
എന്റെ കമന്റിന്റെ പിതൃത്വം കടം കൊണ്ട അനോണിക്കും പോങ്ങുമൂടനും ഈ നമ്പറില്‍ വിളിക്കാം.
എന്റെ നമ്പര്‍ :2244
ദദാണ്....
:)
കുറിച്ച് വച്ചോ......
ഇതടക്കം താങ്കളുടെ രണ്ടു ലേഖനങ്ങളും വായിച്ചു. തികച്ചും നിഷ്പക്ഷത പുലര്‍ത്തിയ താങ്കളുടെ നിരീക്ഷണത്തെ വിമര്‍ശിക്കേണ്ട യാതൊരു കാര്യവുമില്ല.
അവാര്‍ഡിന് പരിഗണിച്ച ബ്ലോഗുകളില്‍ മുരളീകൃഷ്ണ മാലോത്ത് എന്ന യുവകവിയുടെ ബ്ലോഗ് പ്രത്യേകം എടുത്തു പറയേണ്ട ഒന്നാണ്. സമകാലിക പ്രസക്തിയുള്ള, കവിതയുടെ ഊര്‍ജ്ജം മുഴുവനുമുള്ള ഒന്ന്. ഇനിയും (എന്തുകൊണ്ടും കനകമുന്തിരിയേക്കാള്‍) യോഗ്യതയുള്ള ബ്ലോഗുകള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട പത്തു ബ്ലോഗുകളില്‍ നിന്നും ലഭിക്കുമായിരുന്നിട്ടും, കണിക്കൊന്ന ചെയ്തത് തികച്ചും അനീതിയായി എന്നു മാത്രമല്ല, ലിങ്കുകള്‍ അയച്ചു കൊടുത്ത ആ ബ്ലോഗേഴ്സിനെയെല്ലാം അപമാനിക്കുക കൂടിയാണ് ചെയ്തത് എന്നു മാത്രമേ പറയുക തരമുള്ളൂ.
ആരെയും വിലയിരുത്താനുള്ള യോഗ്യത എനിക്കില്ല. എന്നിരുന്നാലും എന്‍റെ ആസ്വാദനക്ഷമതയെ മുന്‍നിര്‍ത്തിയുള്ള നിരീക്ഷണമാണിത്.ഈ വിഷയത്തില്‍ താങ്കള്‍ മാത്രമേ പ്രതികരിച്ചു കണ്ടുള്ളൂ. അതും ഏറ്റവും സഭ്യമായ രീതിയില്‍ തന്നെ.
ആശംസകള്‍
സ്നേഹപൂര്‍വം
പൊങ്ങുമ്മൂടനം ബ്ലോഗുണ്ടായകാലം മുതലേ ഞാന്‍ സാറിന്റെ ഒരു ഇഷ്ടക്കാരനാണ്.
എന്തുകൊണ്ട് എന്നൊരു ചോദ്യത്തിന് പ്രസക്തിയില്ല. എഴുത്ത് കൊള്ളാം!
പ്രതികരണം എന്ന പോയിന്റില്‍ ഈ സബ്ജക്റ്റിലേക്ക് കടക്കുകയാണെങ്കില്‍,
‘കനകമുന്തിരികള്‍‘ എന്ന ബ്ലോഗ് അവാര്‍ഡ് കിട്ടിയപ്പോഴാണ് ആദ്യമായി കണ്ടത്.
സംഗതി, ബ്ലോഗിന്റെ പേര് രസായിട്ടുണ്ട്‍. മുന്തിരി പടത്തോടുകൂടിയ ടൈറ്റില്‍, ഗംഭീരായിട്ടുണ്ട്.
കവിത ഏസ് യൂഷ്വല്‍ ‘എന്തരോ എന്തോ’ എന്ന് തോന്നിയെങ്കിലും കൊള്ളാമായിരിക്കും എന്നൂഹിക്കുന്നു.
ഇഷ്യൂ, അറ്റമില്ലാത്ത.... ഐ മീന്‍, എണ്ണാന്‍ നിന്നാല്‍ പ്രാന്താവുന്നത്രക്കും നമ്പറുകളുള്ള മലയാളം ബ്ലോഗുകളില്‍ മികവില്‍ മികച്ചേരി ഈ മുന്തിരിയാണോ എന്നുള്ളതാണ്.
നിസ്സംശയം പറയാം. അതിന് ഏത് അമ്മേനെ കെട്ടിയ അപ്പന്റേം റികണ്ഫേമേഷന്‍ വേണ്ട, “കനകമുന്തികള്‍“ അല്ല!
അവാര്‍ഡ് കിട്ടുക എന്നത് ഏതൊരിന്ത്യാക്കാനും ഒരു രസമുള്ള എടപാട് തന്നെയാണ്.
എന്നും, ആര്‍ക്കെങ്കിലുമൊക്കെ കിട്ടും എന്നതില്‍ കവിഞ്ഞ് വ്യക്തിപരമായി എനിക്കൊരു ഇന്ററസ്റ്റ് തോന്നിയിട്ടില്ല.
കിന്നാരത്തുമ്പികള്‍ സൂപ്പര്‍ ഹിറ്റായി. എത്രയെത്ര തവണ നമ്മള്‍ പലരും ആ പടം കണ്ടു. പക്ഷെ, എന്ത്യേ ആ വര്‍ഷത്തെ ഏറ്റവും നല്ല പടത്തിന് അവാര്‍ഡ് കൊടുത്തില്ല??
ആ ഇണ്ടിത്തടിച്ചി തറുപെരുച്ചാഴിയുടെ ചില സീനിലെ ഭാവാഭിനയം കണ്ടാല്‍ ആ പിശാശിനെ കുറച്ച് നാളേക്ക് കല്യാണം കഴിച്ചാലോ എന്ന് വരെ എനിക്ക് തോന്നിപ്പോയി.
അപ്പോള്‍, അവാര്‍ഡിലൊന്നും ഒരു കാര്യമില്ല എന്ന് പറയുവാരുന്നു. ഹൂ കെയേഴ്സ്!
നീ ആര്‍ക്കിട്ട വെള്ളിയാഴ്ച്ച കൊട്ടാൻ വരുന്നത്. നീ വാ
ഈ പോങ്ങുമൂടൻ കിടാവിന് വേണ്ടിയാണോ നീ എന്നെ ചൊറിയുന്നത്.
ചന്ദ്രമൗലി ചന്ദ്രമതിയാകാതെ നോക്കണേ.
മുന്തിരി നമ്പർ
അശ്രീകരം..അതിന്നത്തെ
മാതൃഭൂമി മുഴുവന്‍ കടിച്ചുകീറി
എന്നത്തെയും പോലെ ഇന്നും അത്
എന്റെ കവിതകള്‍
മാതൃഭൂമിയില്‍ അച്ചടിച്ചു വരുന്നതു കൊണ്ടല്ലാ
വാര്‍ത്തകളുടെ കൊളാഷ് ആണല്ലോ
എന്റെ കവിതകള്‍
ചരമങ്ങളില്‍ നിന്ന്
പ്രാദേശികവാര്‍ത്തകളില്‍ നിന്ന്
നഗരത്തില്‍ നിന്ന്
വാര്‍ത്തയും വീക്ഷണത്തില്‍ നിന്ന്
ഓരോ വരി വീതം അല്ലെങ്കില്‍ ഒരു വാക്ക്
എല്ലാമെല്ലാം പോയി
എങ്ങൊട്ടെന്നില്ലാതെ
എന്റെ പതിനായിരവും
കണിക്കൊന്നയിലെ അവാര്‍ഡും
ഉറക്കെ ഞാന്‍ കവിത ചൊല്ലുമ്പോള്‍
കേട്ട് തരിച്ച് നില്‍ക്കുന്ന നേരത്ത്
രോഗി പോലുമറിയാതെ
പറിയാത്ത പല്ലും പറിയുന്ന കവിത
ഈയിടെ ആരൊ പറയുന്ന കേട്ടു
ക്രൈമെന്നൊരു വാരികയുണ്ടത്രേ
അതു വായിക്കുന്നവര്‍ക്കാണ്
ഈയ്യിടെയായി
അവാര്‍ഡ് എന്നും മറ്റും മറ്റും
മറ്റന്നാള്‍ ഞാനും വാങ്ങും
ചന്തയില്‍ പോകുമ്പോള്‍
നായക്കിറച്ചിയും വാങ്ങാം
മാതൃഭൂമി ഞാന്‍ നിര്‍ത്തി
ബ്ലോഗ് അവാര്‍ഡിനേ പറ്റി താങ്കള്‍ എഴുതിയത് വായിച്ചു.ധനലക്ഷ്മിയുടെ ബ്ലോഗിനു കിട്ടിയ അവാര്‍ഡ് അവര്‍ അര്‍ഹിക്കുന്നില്ല എന്നു ഞാന്‍ കരുതുന്നില്ല,പക്ഷേ മറ്റു ബ്ലോഗുകളും (മികച്ച 15 എണ്ണത്തില്‍ വന്നത്)വളരെ മികച്ചതു തന്നെയായിരുന്നു.അതില്‍ തന്നെ മുന്‍പ് അവാര്‍ഡ് കിട്ടിയവര്‍ വരെയുണ്ട്.അവാര്‍ഡിനു പരിഗണിച്ചപ്പോള്‍ ആദ്യം തന്നെ പറഞ്ഞിരുന്നു,അതിന്‍റെ നിയമത്തെ പറ്റി,ഹിറ്റും,കമന്‍റും റേറ്റിങ്ങുമാണു വിജയിയെ തിരഞ്ഞെടുക്കുന്നതിനു അളവു കോലെന്ന്.പിന്നെ,മികച്ച 1000 എണ്ണത്തില്‍ നിന്നോ മറ്റൊന്നുമല്ല 15 എണ്ണം തിരഞ്ഞെടുത്തത്,ഞങ്ങള്‍ക്ക് മത്സരത്തിനു അയച്ച്ചു കിറ്റിയ ബ്ലോഗുകളില്‍ നിന്നാണ്,ഇതിലും മികച്ച ബ്ലോഗുകള്‍ ബൂലോകത്ത് ഉണ്ടായിരുന്നിരിക്കാം,ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല.10 ബ്ലോഗുകള്‍ തിരഞ്ഞെടുത്ത് അയച്ചപ്പോള്‍ കൂട്ടം.കോം നിയമിച്ച സമിതി(അവരുടെ പേരുകള്‍ നേരത്തെ ഇവിടെ ഉണ്ട്)യാണ്, 3 പേരെ തിരഞ്ഞെടുത്തത്. നിരക്ഷരനും,ധനലക്ഷ്മിയും,റോസിലിയും.
ഈ പറയുന്ന ധനലക്ഷ്മി എന്‍റെ ഓര്‍ക്കുട്ട് സുഹൃത്ത് ആണെന്നൊഴിച്ചാല്‍ ഞങ്ങള്‍ തമ്മില്‍ അത്ര വലിയ അടുപ്പമൊന്നുമില്ല,നിരക്ഷരനും അതു പോലെ,പരിചയം വച്ചു കൊടുക്കണമെങ്കില്‍,മുന്‍പ് പറഞ്ഞ മുരളി മാലോത്തും,മനുവും ഒക്കെ എന്‍റെ സുഹൃത്തുക്കളാണ്,ധനലക്ഷ്മിയേക്കാള്‍ അടുപ്പം മാലോത്തിനോടും,അതു പോലെ ഉള്ള പലരോടും ഉണ്ട്.നിയമം എഴുതിയതു പോലെ അവാര്‍ഡ് നല്‍കുക മാത്രമാണ്, ഉണ്ടായതൊരു ഓണ്‍ലൈന്‍ മാസികയ്ക്ക് ഹിറ്റ് കൌണ്ടര്‍ വളരെ പ്രധാനം തന്നെയാണ്,അതു കൊണ്ടു തന്നെ അതിന്റെ പ്രാധാന്യം കുറയ്ക്കുന്നില്ല.
എന്‍റെയീ മറുപടി ആര്‍ക്കും യുക്തിഭദ്രമല്ലാതെ തോന്നാം,ആ നിയമം തെറ്റിച്ച് ഞങ്ങള്‍ മറ്റൊരാള്‍ക്ക് അവാര്‍ഡ് നല്‍കിയിരുന്നെങ്കില്‍ പിന്നെന്തിനീ ഹിറ്റ് കൌണ്ടറും, റേറ്റിങ്ങും വച്ചു എന്ന് നിങ്ങള്‍ തന്നെ ചോദിച്ചു കൂടായ്ക ഇല്ലല്ലോ...
പിന്നെ കമന്‍ര്‍ ആദ്യം നീക്കം ചെയ്തത്, അനോണിമസ് എന്ന പേരില്‍ വന്നതായിരുന്നു,അതേ തുടര്‍ന്ന് ആവശ്യമില്ലാതെ കണിക്കൊന്നയ്ക്കെതിരേ വീണ്ടും വീണ്ടും ഒരേ ഭാഷയുമായി വന്നതു കൊണ്ടാണ്, സ്വാമിനാഥന്‍ എന്നയാളുടെ കമന്‍റുകള്‍ നീക്കം ചെയ്യേണ്ടി വന്നത്,അല്ലാതെ മറ്റു കമന്‍റുകള്‍ ഒന്നും തന്നെ നീക്കം ചെയ്തിട്ടില്ല.ശ്രദ്ധിക്കുമല്ലോ...
നിങ്ങളുടെ അഭിപ്രായങ്ങള്‍ എന്തായാലും ഞങ്ങള്‍ ഏറ്റെടുത്തിരിക്കുന്നു,ഈ അക്ഷരങ്ങള്‍ കൊണ്ടുള്ള തിരുത്തല്‍ ശ്രമങ്ങള്‍ക്ക് നന്ദി.പോങ്ങുമ്മൂടനും നന്ദി.
sreeparvathy
അവസാനത്തെ 10 ല്‍ നിന്ന് വിദഗ്ധസമിതി വിജയിയെ തിരഞ്ഞെടുക്കുമെന്ന് പറഞ്ഞിരുന്നതോ. അത് മറന്നുപോയോ. അതിനെപ്പറ്റിയൊന്നും ഇവിടെ പരാമര്‍ശിച്ച് കണ്ടില്ല. ശിഹാബ്ബുദ്ദീന്‍ പൊയ്ത്തുംകടവ് ഇങ്ങനൊരു സംഭവം അറിഞ്ഞിട്ടുപോലുമുണ്ടാകില്ല. അത് അന്വേഷിച്ച് കണ്ടുപിടിക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല. അതിനുമുന്നേ അങ്ങേരോട് വേണമെങ്കില്‍ മുന്‍കൂര്‍ ജാമ്യം എടുത്ത് വെച്ചോളൂ. അല്ലെങ്കില്‍ ഇനീം നാറിപ്പോകും.
സ്വാമിനാഥന്റെ കമന്റ് മാത്രം ഡിലീറ്റ് ചെയ്തെന്നുള്ളത് കല്ലുവെച്ച നുണ. നന്ദകുമാറിന്റെ കമന്റ് ഡിലീറ്റ് ചെയ്തതോ ? അതുപോലെ മറ്റ് പലരുടേയും കമന്റുകള്‍ ഡിലീറ്റീട്ടുണ്ട്.
നുണയ്ക്ക് മേല്‍ നുണ പറഞ്ഞാല്‍ അറിഞ്ഞുകൊണ്ട് നടത്തിയ കൂട്ടുകച്ചവടത്തിന് മറയാകുമെന്ന് ശ്രീപാര്‍വ്വതിയും പരമശിവനും ഏത് യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് പഠിച്ചത്.നിങ്ങള്‍ക്ക് ഇതിനേക്കാളൊക്കെ ശോഭിക്കാന്‍ പറ്റിയ ഫീല്‍ഡ് രാഷ്ട്രീയമാണ് പെങ്ങളേ. അവിടാകുമ്പോള്‍ ഇതുപോലെ നാറിയാലും, കള്ളം പറഞ്ഞാലും താങ്ങാന്‍ ആളുണ്ടാകും. ഇവിടത് നടപ്പില്ല. അതുകൊണ്ട് പെങ്ങള് തല്‍ക്കാലം പോ.
ബ്ലോഗ് എന്നുപറഞ്ഞ മാദ്ധ്യമം ഇത്രേയുള്ളൂ, ബ്ലോഗ് എഴുതുന്നവരും ഇത്രയൊക്കെത്തന്നെ, എന്നൊരു തെറ്റായ സന്ദേശമാണ് ഡോ:ധനലക്ഷ്മിക്ക് അവാര്‍ഡ് കൊടുത്തതിലൂടെ വായനക്കാരോട് നിങ്ങള്‍ ചെയ്തത്. ഡോക്ടറുടെ ബ്ലോഗ് മാത്രം കണ്ടിട്ടുള്ള അല്ലെങ്കില്‍ അവിടെ മാത്രം കമന്റടിക്കാനും ഹിറ്റ് കൂട്ടാനും വന്ന അവരുടെ ആള്‍ക്കാര്‍ അങ്ങനെ മാത്രമായിരിക്കും ചിന്തിച്ചിരിക്കുക. ഡോക്ടറുടെ ബ്ലോഗ് മറ്റുള്ള ബ്ലോഗുകളുമായി താരതമ്യം ചെയ്ത് നോക്കുന്നവര്‍ അല്ല്ലെങ്കില്‍ എന്താണ് ബ്ലോഗില്‍ നടക്കുന്നത് എന്നറിയുന്നവരല്ലല്ലോ എല്ലാവരും.
ഒരാള്‍ സ്വയം വിചാരിച്ചാല്‍ ഒരു കമ്പ്പ്യൂട്ടറിലിരുന്ന് തന്നെ ഹിറ്റ് ഉണ്ടാക്കുന്ന
തരംതാണ സമ്പ്രദായത്തെപ്പറ്റി ഒന്നും പറയാനില്ലേ ? അതായിരുന്നോ നിങ്ങളുടെ മാനദണ്ഡം. ജി.മനു, മുരളിക, നിരക്ഷരന്‍, സേനു ഈപ്പന്‍, ഹന്‍ലല്ലത്ത്,ഗിരീഷ്, തുടങ്ങിയ മറ്റ് മത്സരാര്‍ത്ഥികള്‍ക്ക് വന്ന കമന്റുകള്‍ നിങ്ങള്‍ കണ്ടില്ലേ ? ഹിറ്റും കമന്റു റേറ്റിങ്ങും വിജയത്തിലേക്കുള്ള വഴി എന്ന് പറയുന്നവര്‍ മറ്റുള്ളവര്‍ക്ക് കിട്ടിയ കമന്റുകള്‍ ഒക്കെ അങ്ങ് വിഴുങ്ങിയോ ? അതിലൊക്കെ വന്നതുപോലുള്ള ഒരു നല്ല കമന്റെങ്കിലും ഡോക്ടര്‍ക്ക് കിട്ടിയിട്ടുണ്ടോ ? അത്രയും എണ്ണം കമന്റ് കിട്ടിയോ അവര്‍ക്ക്. എന്നിട്ടവസാസം ഡോക്ടര്‍ സ്വയം കുത്തിയിരുന്ന് ഉണ്ടാക്കിയ ഹിറ്റിന്റെ എണ്ണം മാത്രം നോക്കിയിട്ട് അബദ്ധ-വിധിനിര്‍ണ്ണയത്തെ ന്യായീകരിക്കുന്നോ. അറിയാവുന്ന പണി വല്ലതും ചെയ്താല്‍ പോരേ. അതല്ല പണി പടിക്കാനാണ് കണിക്കൊന്നയുമായി കിടന്നു കറങ്ങുന്നതെങ്കില്‍ അതങ്ങ് ആദ്യേ പറഞ്ഞാന്‍ പ്രശ്നം തീര്‍ന്നല്ലോ.
എന്തായാലും അടുത്തകൊല്ലം മത്സരം നടത്തുമ്പോള്‍ പെങ്ങളുടെ സ്വന്തം ബ്ലോഗായ അഗ്നിമുഖിക്ക് തന്നെ കൊടുക്കാന്‍ മറക്കില്ലല്ലോ. ഏത് ?
ആള്‍ ദ ബെസ്റ്റ്. കലക്കണം കേട്ടോ.
കണിക്കൊന്നയ്ക്ക് നന്നായി ഒന്നുകൂടെ തടമെടുത്ത് ചാണകം, ചാരം, അടുക്കളവേസ്റ്റ് , കോഴിക്കാട്ടം, ആട്ടിന്‍ കാട്ടം എന്നതൊക്കെ ഇട്ട് നല്ലോണം വെള്ളമൊഴിച്ച് പരിപോഷിപ്പിച്ച് നിര്‍ത്താന്‍ മറക്കല്ലേ. അല്ലെങ്കില്‍ ചിലപ്പോള്‍ അടുത്തകൊല്ലം പൂത്തില്ലെങ്കിലോ.
പൊങ്ങൂമ്മൂടന്‍....
ഇത്തരം കപടനാട്യക്കാരെ പൊളിച്ചടുക്കാന്‍ ഇതുപോലൊക്കെ പോസ്റ്റ് ഇനീം ഇടണേ.
ഇല്ലെന്ന് വേണമെങ്കില്‍ ഞാന്‍ തെളിയിക്കാം.
പുരപ്പുറത്തു കേറി നിന്ന് വലിയ വര്‍ത്തമാനം പറയല്ലേ കൊച്ചേ!
(ഇപ്പോള്‍ അനോണിയായിരിക്കുന്നത് നോക്കണ്ട, ആവശ്യം വരുമ്പോള്‍ സനോണിയായിക്കൊള്ളാം)