ആദ്യത്തെ മോഷണം; അവസാനത്തെയും !
നിങ്ങളൊരു കള്ളനാണോ? ക്ഷമിക്കണം. മാന്യനായ നിങ്ങളോട് ഞാൻ അങ്ങനെയല്ല ചോദിക്കേണ്ടിയിരുന്നത്. ‘ആട്ടെ, ജീവിതപന്ഥാവിന്റെ ഏതെങ്കിലുമൊരു തിരിവിൽ വച്ച് അങ്ങേയ്ക്ക് അപരന്റെ ഭൌതികമായ എന്തെങ്കിലും വസ്തുവകകൾ അപഹരിക്കേണ്ടതായ സന്ദർഭം വന്നു ഭവിച്ചിട്ടുണ്ടോ? ‘ ഓക്കെ. ഇപ്പോൾ ചോദ്യത്തിനൊരു മാന്യത വന്നിരിക്കുന്നു. ഇനി ഉത്തരം മടിക്കാതെ നൽകൂ. കാര്യമെന്തൊക്കെയായാലും ചോദ്യകർത്താവും മേപ്പടി ചോദ്യത്തിന് മേൽ ഉത്തരം നൽകാൻ ബാധ്യസ്ഥനാണ്. അതെ. ഞാൻ ഒരു കള്ളനാണ്. ഒരിക്കൽ ഒരു തവണ ഞാനൊരു മോഷണം നടത്തിയിട്ടുണ്ട്. വളരെ ചെറുപ്പത്തിൽ, എന്നു വച്ചാൽ ഏതാണ്ട് 11-12 വയസ്സ് പ്രായമുള്ള സമയത്ത് അയൽവാസിയും ഞാൻ ‘വാനമ്മ‘ എന്ന് വിളിക്കുന്ന എന്റെ അമ്മയുടെ ചേച്ചിയുമായ ശ്രീമതി ലക്ഷ്മിക്കുട്ടി അമ്മയുടെ പറമ്പിലെ തൈത്തെങ്ങിൽ നിന്ന് , ബീഡി വലിയുടെ ആവശ്യകതയിലേയ്ക്കായി , ഒരു തേങ്ങ മോഷ്ടിച്ചിട്ടുണ്ട്. നല്ല ഓറഞ്ച് കളറിൽ കൊഴുത്തുരുണ്ട ഒരു ഗൌളിപത്ര തേങ്ങ. സംഭവബഹുലമായ ആ ഒരു ദിവസത്തെ എനിക്കത്ര എളുപ്പം മറക്കുവാൻ കഴിയുന്നതല്ല. അഭിനവ ‘കായകുളം കൊച്ചുണ്ണി‘യായി പേരെടുക്കേണ്ടിയിരുന്ന ഒരു കുരുന്നുപയ്യന്റെ പ്രതിഭയുടെ കൂമ്പ് നിർദ്ദയം നുള്ളിക്കളയപ്പ