ബലേ ഭേഷ് !!!

ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ കഥ പറയുമ്പോൾ കഥാകൃത്ത് അദ്ദേഹത്തിന്റെ പേര്, മറ്റ് സൂചനകൾ എന്നിവ കഴിയുന്നത്ര ഒഴിവാക്കുന്നതാണ് മര്യാദ. ആ ഒരു മര്യാദയുടെ പേരിൽ മാത്രം ഞാൻ കഥാനായകന് വാമദേവൻ നമ്പൂതിരി എന്ന് പേര് നൽകുന്നു. ഈ പേരിഷ്ടമാവത്ത വായനക്കാർ അവരവരുടേതായ രീതിയിൽ പേര് നൽകാം. എന്നാൽ വാലിലുള്ള ‘നമ്പൂതിരി’ മാത്രം മാറ്റാതിരിക്കുക. കാരണം കഥാനായകൻ ഞങ്ങളുടെ നാട്ടിൻ പുറത്തെ കാവിൽ മേൽശാന്തിയായി കുറേ കാലം ഭഗവതിയെ സേവിച്ച ആളാണ്.

നാട്ടിൽ ചെന്നപ്പോൾ എന്റെ ഒരു സ്നേഹിതനെ കാണാനായാണ് ഞാൻ മുത്തോലി വരെ പോയത്. സ്നേഹിതനോട് സംസാരിച്ച് നിൽക്കുമ്പോൾ നമ്മുടെ നമ്പൂതിരി അവിടെ പ്രത്യക്ഷപ്പെടുന്നു. കണ്ടതും എന്നോടൊരു പറച്ചിൽ “ ടോ, തന്നോട് ഞാൻ പറഞ്ഞിരുന്നില്ലേ ധോണി ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാവുമെന്ന്. ഫലിച്ചില്ലേ? നിങ്ങളത് വിശ്വസിക്കാൻ നിന്നില്ല. ഇപ്പോ, എന്ത് പറയുന്നു? “

എനിക്കൊന്നും പറയാൻ തോന്നിയില്ലെന്നു മാത്രമല്ല, പണ്ട്, ഇടവഴിയിൽവച്ച് കാമുകിയുടെ ചുണ്ടിന്റെ മധുരം നുണഞ്ഞുകൊണ്ടിരുന്നപ്പോൾ അപ്രതീക്ഷിതമായി അവളുടെ സഹോദരൻ മുന്നിൽ വന്നനേരം ഞെട്ടിയതുപോലൊരു ഞെട്ടൽ അദ്ദേഹത്തിന്റെ ചോദ്യം കേട്ടപ്പോൾ എന്നിലുണ്ടായി. എന്തുകൊണ്ടെന്നാവും?. ഇത്തരമൊരു ചോദ്യം നിത്യവും / ഇടയ്ക്കൊക്കെ കാണുന്ന സ്നേഹിതരുടെ ഇടയിലാണെങ്കിൽ അതിശയമില്ല. എന്നാൽ 3 വർഷങ്ങൾക്ക് ശേഷം മുന്നിൽ വന്ന് പെടുന്ന പരിചയക്കാരൻ , സാമാന്യമര്യാദയ്ക്കെങ്കിലും “ ഹരീ, എത്ര കാലമായി കണ്ടിട്ട്. സുഖമല്ലേ? ഇപ്പോൾ എവിടെയാണ്? “ എന്നൊക്കെ പോലും ചോദിക്കാതെ , ഏതാണ്ട് 4 വർഷങ്ങൾക്ക് മുൻപ് പറഞ്ഞ ഒരു കാര്യത്തെക്കുറിച്ച്, പറയുമ്പോൾ നിങ്ങളാണെങ്കിലും ഞെട്ടിപ്പോവില്ലേ? കുറഞ്ഞപക്ഷം അതിശയിക്കുകയെങ്കിലും ചെയ്യില്ലേ?

എന്നാൽ ഇത്തരമൊരു അതിശയമാണ് വാമദേവൻ നമ്പൂതിരി എന്ന് ചുരുക്കി പറയാം. ഞങ്ങൾ തമ്മിൽ നടന്ന തുടർന്നുള്ള സംസാരത്തിന് ഇവിടെ വലിയ പ്രസക്തി ഇല്ലാത്തതിനാൽ ഞാൻ അവ ഒഴിവാക്കുന്നു.

എന്റെ ഓർമ്മ ശരിയാണെങ്കിൽ ധോണിയെക്കൂറിച്ചുള്ള അദ്ദേഹത്തിന്റെ കമന്റ്
2004 ഡിസംബർ മാസത്തിന്റെ അവസാനത്തിലായിരുന്നു ഞാൻ കേട്ടത്. ഞാൻ മാത്രമല്ല എന്റെ സ്നേഹിതരും. ആ വർഷം ഡിസംബർ അവസാന കാലമായിരുന്നു ധോണി ആദ്യമായി ഇന്ത്യൻ ടീമിൽ എത്തിയതും ബംഗ്ലാദേശിനെതിരെയുള്ള ആദ്യ കളിയിൽ ഡക്ക് ആയി റൺ ഔട്ട് ആയതും. ആ കളിയുടെ പിറ്റേ ദിവസമാണ് ധോണി ഇന്ത്യൻ ക്യാപ്റ്റൻ ആവുമെന്ന പ്രവചനം ശ്രീ. വാമദേവൻ നമ്പൂതിരി നടത്തിയത്. ആ കാലം ധോണിയെക്കുറിച്ച് കാര്യമായ മതിപ്പില്ലാത്ത ഞങ്ങൾ വാമദേവൻ നമ്പൂതിരിയെ ശരിക്ക് പരിഹസിക്കുകയായിരുന്നു ഉണ്ടായത്. അക്കാര്യമാണ് അദ്ദേഹം ഇപ്പോൾ സൂചിപ്പിച്ചിരിക്കുന്നത്.

2003-ൽ ആയിരിക്കണം വാമദേവൻ നമ്പൂതിരി പാട്ടുപുരയ്ക്കലിൽ പൂജാരിയായി എത്തിയത്. തൊട്ടടുത്ത് പുലിയന്നൂർ എന്ന ഗ്രാമത്തിലായിരുന്നു ‘തിരുമേനി’യുടെ ഇല്ലം. രണ്ട് മക്കൾ. മൂത്തത് ആണ്. ഇളയത് പെൺകുട്ടി. ഏതാണ്ട് നമ്മുടെ പീതാംബരക്കൂറുപ്പിനെ ഓർമ്മിപ്പിക്കുന്ന രൂപ പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്. ഒരു പഴയ മൊപ്പഡിലാണ് സഞ്ചാരം. ക്രിക്കറ്റാണ് ഇഷ്ടവിഷയം. പകലും രാത്രിയുമായി കളിയുള്ള ദിവസങ്ങളിൽ വൈകിട്ടത്തെ പൂജയ്ക്കായി അദ്ദേഹം വരുമ്പോൾ ഒരു കുഞ്ഞ് റേഡിയോ കൂടി കരുതിയിരിക്കും. പൂജാകർമ്മങ്ങളൊക്കെ തിടുക്കത്തിൽ തീർത്ത് ഇടതുചെവിയിൽ റേഡിയോയും തിരുകി തിടപ്പള്ളിയിൽ തിരുമേനി കുന്തിച്ചിരിക്കും. ഇടയ്ക്ക് ആരെങ്കിലും സിക്സറടിച്ചാൽ നിലത്തെറിഞ്ഞ് വിട്ട റബ്ബർ പന്ത് പോലെ ഇരുന്ന ഇരുപ്പിൽ മേൽ‌പ്പോട്ടൊന്ന് ചാടി ‘ബലേ ഭേഷ് ‘ എന്ന് ഉറക്കെ ശബ്ദിക്കും.

ഒരു വിഷുനാളിൽ കണിക്കൊപ്പം കൃഷ്ണന്റെ സമീപത്തായി തിരുമേനിയുടെ പഴയ ഇഷ്ട കളിക്കാരൻ വിവിയൻ റിച്ചാർഡ്സിന്റെ ചിത്രം കൂടി വച്ചത് വിവാദമാവുകയും അന്ന് ‘പൂണുനൂലിനോടുള്ള‘ ബഹുമാനം കൊണ്ട് മാത്രം ഭക്തജനങ്ങൾ അദ്ദേഹത്തിന്റെ നെഞ്ചിൽ കണിവയ്ക്കാതെയുമിരുന്നു. ആ സംഭവത്തോടെയാണ് വാമനൻ തിരുമേനിയെ ‘വി.ടി’ എന്ന് ആൾക്കാർ വിളിച്ച് തുടങ്ങിയത്. - വി.ടി എന്നത് ‘വട്ടൻ തിരുമേനി’ എന്നതിന്റെ ചുരുക്കപ്പേരാണ്. - ഞാനങ്ങനെ വിളിച്ചിട്ടില്ല.

ആരു പറയുന്നതും അതിന്റെ യുക്തി നോക്കാതെ വിശ്വസിക്കുന്ന ഒരു പാവമായിരുന്നു തിരുമേനി. ഒരിക്കൽ ഒരു തമാശയുണ്ടായി. ‘സണ്ണി‘ സ്കൂട്ടർ പ്രചാരത്തിലുള്ള കാലം. പഴയ മൊപ്പഡ് മാറ്റി ഒരു സണ്ണി വാങ്ങണമെന്ന തിരുമോനിയുടെ മോഹം എന്നോടദ്ദേഹം പങ്കു വയ്ച്ചു. ഞാൻ പറഞ്ഞു ‘ തിരുമേനി, അത് പ്രശ്നമാവും. അമ്പലത്തിലെ പൂജാരി സണ്ണി എന്നൊരു ക്രിസ്ത്യൻ പേരുള്ള സ്കൂട്ടറുമായി അമ്പലത്തിൽ വന്നാൽ അത് ഭക്തജനങ്ങളുടെ വികാരത്തെ വൃണപ്പെടുത്തുന്നതാവില്ലേ? ‘

തിരുമേനി ഒരു നിമിഷം അലോചിച്ച് പറഞ്ഞു.

‘വിഡ്ഡീ... സുനിൽ ഗവാസ്കറെ സണ്ണി എന്നല്ലേടോ വിളിക്യാ? അയാൾ മാപ്ല അല്ലല്ലോ? ഉവ്വോ?’

‘ അത് സത്യമാണ്. പക്ഷേ അക്കാര്യം എല്ലാവർക്കും അറിയണമെന്നില്ലല്ലോ തിരുമേനി. ഒന്നാമത് ക്രിക്കറ്റിൽ തിരുമേനിക്കുള്ള വിവരം ഇവിടെയുള്ളവർക്കില്ല. അതുകൊണ്ട് ഉറപ്പായും ഇത് പ്രശ്നമാക്കും. എന്തായാലും തിരുമേനി സണ്ണി വാങ്ങണ്ട. ‘

‘ പിന്നേപ്പോ എന്താ ചെയ്ക? ഈ ശകടം എന്നെ കുരിവിനാൽ കുന്ന് മുഴുവൻ ഉന്തിക്കുകയാണെടോ. ‘

‘ ഒരു ആറ് മാസം തിരുമേനി കാക്ക്. സണ്ണിയെ തോൽ‌പ്പിക്കാൻ ഹീറോ ഹോണ്ട ‘ദാമോദരൻ പോറ്റി ‘ എന്ന പേരിൽ ഒരു സ്കൂട്ടർ ഇറക്കുന്നുണ്ട്. 100 സി.സി. ‘

‘ ഹൈയ്. താനെന്താ ഈ പറയണത്. സ്കൂട്ടറിന് ‘ദാമോദരൻ പോറ്റി‘ എന്ന് പേരിടുകയോ!! അങ്ങനെ സംഭവിക്കില്ല്യാലോ. ‘

‘ അപ്പോ തിരുമേനി അറിഞ്ഞില്ലേ? ഉത്തരേന്ത്യയിലൊക്കെ ശിവസേനക്കാർ സണ്ണി സ്കൂട്ടർ കത്തിക്കുകയാ. സണ്ണി എന്ന പേര് ‘ആദിത്യ’ എന്ന് മാറ്റണമെന്നാണ് അവരുടെ ആവശ്യം. അവരെ പ്രീണിപ്പിക്കാനാണിപ്പോൾ ഹീറോ ഹോണ്ട ‘ ദാമോദരൻ പോറ്റി സ്കൂട്ടർ‘ ഇറക്കുന്നത്’

‘ ബലേ ഭേഷ്. അപ്പോൾ അതുമതിയെടോ. ആറ് മാസം കാക്കാം. ‘

തിരുമേനി അത് വിശ്വസിച്ചു എന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിച്ചേക്കില്ല. പക്ഷേ, അതാണ് സത്യം. അത്രയ്ക്ക് ശുദ്ധനായിരുന്നു അദ്ദേഹം. അത്രയ്ക്ക് പാവവും. പിന്നെ പരിസരം നോക്കാതെ ചില പ്രയോഗങ്ങളൊക്കെ നടത്തും എന്നൊരു കുറവുണ്ട്. ഒരുദാഹരണം പറയാം. നാട്ടിലുള്ള ഉലഹന്നാൻ ചേട്ടൻ എന്ന ആൾ മരിച്ചു പോയി. ഈ വിവരം അറിഞ്ഞ തിരുമേനി രാവിലത്തെ പൂജ കഴിഞ്ഞ് അമ്പലവും പൂട്ടി ഉലഹന്നാൻ ചേട്ടനെ കാണാൻ പോയി. പെട്ടിക്കുള്ളിൽ കിടക്കുന്ന ഉലഹന്നാൻ ചേട്ടനെ നോക്കിയിട്ട് അടുത്തു നിൽക്കുന്ന തോമാച്ചനോട് തിരുമേനി ചോദിച്ചു ‘ സെഞ്ചറി അടിക്കുമെന്ന ഭാവത്തിൽ ക്രീസിലെത്തിയ ബാറ്റ്സ്മാൻ ഫസ്റ്റ് ബോളിൽ ഡക്കായി പുറത്തേക്ക് നടക്കുമ്പോൾ കാണുന്ന ഒരു നിരാശയാണ് ഉലഹന്നാൻ മാപ്ലയുടെ മുഖത്ത് അല്ലേ തോമാച്ചോ ‘ എന്ന്. ആ ചോദ്യത്തിന് കൂട്ടായി ‘ഞാൻ പറഞ്ഞത് ശരിയല്ലേ ‘ എന്ന ഭാവത്തിൽ ഒരു നോട്ടവും. ഇതൊക്കെ കണ്ടും കേട്ടും നിന്ന ഞാൻ ചിരി അടക്കാനായി ഉള്ളം തുടയിൽ നുള്ളി നോവിച്ചത് ഇപ്പോഴും ഓർക്കുന്നു.

ഭക്തജനങ്ങളെ ആകെ ചിരിപ്പിച്ച ഒരു സംഭവവും നമ്മുടെ തിരുമേനി ഒരിക്കൽ ഒപ്പിച്ചു. ദീപാരാധനയ്ക്കായി തിരുമേനി ശ്രീകോവിലിൽ കയറി നട അടച്ചു. ബാലൻ ചേട്ടൻ തകൃതിയായി ഇടയ്ക്ക കോട്ടിക്കൊണ്ടിരുന്നു. ചില കുട്ടികൾ നടയിൽ കർപ്പൂരം വച്ച് കത്തിക്കാനായി കാത്ത് നിന്നു. ഏതാണ് 5 മിനിറ്റുകളോളം കഴിഞ്ഞ് തിരുമേനി പതിവിനുവിരുദ്ധമായി വാതിലിന്റെ ഒരു പാളി മാത്രം തുറന്നു. വാതിലിൽ പിടിപ്പിച്ചിരിക്കുന്ന ചെറിയ ഓട്ടുമണിയുടെ നാദം കേട്ടതും ബാലൻ ചേട്ടൻ സർവ്വശക്തിയുമെടുത്ത് ശംഖുവിളിച്ചും കുട്ടികൾ കർപ്പൂരം കത്തിച്ചും തുടങ്ങി. ഉടൻ തന്നെ തല വെളിയിലേക്കിട്ട് തിരുമേനി അലറി ‘ ബാലാ, നിർത്തൂ...നിർത്തു.. ഞാൻ മണിയെടുക്കാൻ മറന്നിരിക്ക്ണു. തിടപ്പള്ളിയിൽ നിന്ന് ആ മണി ഒന്നിങ്ങ്ട് എട്ത്ത് തര്യാ ബാലാ.... ‘ ശംഖ് മാറ്റിയതും ബാലൻ ചേട്ടന്റെ ചൂണ്ടിൽ നിന്നടർന്ന് വീണത് സാമാന്യം ഭേദപ്പെട്ട ഒരു ‘സരസ്വതി ‘ ആയിരുന്നുവെന്നാണ് എന്റെ വിശ്വാസം. മണിതിരിച്ച് കിട്ടിയ തിരുമേനി നീർക്കോലി തല വലിക്കുന്നപോലെ ശ്രീകോവിലിലേയ്ക്ക് തല വലിച്ച് ഒന്നുകൂടി നട അടച്ചു. ഒട്ടും അമാന്തം കൂടാതെ തന്നെ വീണ്ടും തുറന്ന് മണികിലുക്കി ആരതി ഉഴിഞ്ഞു. അപ്പോൽ ഭക്തർ പ്രാർത്ഥിക്കാൻ മറന്ന് ചിരിച്ചു മറിഞ്ഞു എന്നത് ചരിത്രമായി.

പിന്നീടൊരിക്കൽ അദ്ദേഹത്തെ ഞാൻ കാണുന്നത് പാലാ ന്യൂ തീയറ്ററിൽ നൂൺ ഷോയ്ക്കിടക്ക് വച്ചാണ്. ‘മറ്റേ ഗോപാലകൃഷ്ണൻ സാറിന്റെ ‘ പടം 100 ദിവസം വരെ ഓടുന്ന തീയറ്ററാണത്. കോളേജിൽ പഠിക്കുന്ന കാലത്ത് ഏറ്റവും കൂടുതൽ അറ്റൻഡസ് വീണത് ഈ തീയറ്ററിലാണ്. പഴയ ഓർമ്മകൾ പുതുക്കാനായി ഞങ്ങൾ 4 കോളേജ് കൂട്ടുകാർ ഒത്തുകൂടി. രാവിലെ തന്നെ കോളേജിലെത്തി മുക്കും മൂലയും ചുറ്റി കണ്ടു. മൈതാനത്തുകൂടി നടന്നു. പിന്നെ ഫ്രീസിംഗ് പോയിന്റിൽ കയറി ഐസ് ക്രീം കഴിച്ചു. അൽഫോൺസാ കോളേജിന്റെയും സെന്റ്. തോമസ് കോളേജിന്റെയും ഇടയിലുള്ള ‘പഞ്ചാരമുക്കിൽ‘ കുറച്ച് സമയം ഓർമ്മകൾ അയവിറക്കി നിന്നു. മീനച്ചിലാറ്റിലിറങ്ങി. കൊട്ടാരമറ്റം സ്റ്റാൻഡിൽ പോയി പഴയ കാമുകി യാത്രചെയ്തിരുന്ന ‘ചിലങ്ക‘ ബസ്സിൽ കയറി കുറച്ച് സമയം ഇരുന്നു.. പിന്നെ മരിയ ബാറിൽ പോയി കുടിച്ചു. അതുകഴിഞ്ഞ് ന്യൂതീയറ്ററിലേയ്ക്ക് . പഴയ ഏതോ പടം. പേര് ഓർമ്മയിലില്ല. വിഷയം ‘സെക്സ് എഡ്യൂക്കേഷനാണ് ‘. ഞങ്ങൾ ഡോക്ടറേറ്റ് എടുത്ത വിഷയം. എങ്കിലും പഴയ ഒരു കോളേജ് ദിനത്തിന്റെ പുനർസൃഷ്ടിക്കായി ഞങ്ങൾ അതും ‘സഹിച്ചു’.

സിനിമയിൽ പ്രസവം പച്ചയായി ആവിഷ്കരിക്കുന്നുണ്ട്. സ്ക്രീനിലേയ്ക്ക് നോക്കിയിരിക്കാനുള്ള ശക്തി നൽകാൻ കുടിച്ച മദ്യത്തിന് കഴിയാതെ വന്നതിനാൽ ഞാൻ കുനിഞ്ഞിരുന്നു. അപ്പോഴാണ് തൊട്ട് പിന്നിൽ നിന്ന് ‘ബലേ ഭേഷ് ‘ എന്ന് പറഞ്ഞ് ഒരാൾ എഴുന്നേറ്റ് നിന്ന് കൈ അടിക്കുന്നത് ശ്രദ്ധിച്ചത്. വാമദേവൻ നമ്പൂതിരി. സിനിമ കഴിഞ്ഞ് ഇറങ്ങിയപ്പോൾ ഇഷ്ടവിഷയം ക്രിക്കറ്റ് മാത്രമല്ല അല്ല്ലേ എന്ന് ഞാനദ്ദേഹത്തോട് ചോദിച്ചു. ‘ ഹൈയ്, ക്രിക്കറ്റ് തന്നെ നമുക്ക് മുഖ്യം. എന്നാൽ നിത്യേന കളിക്കുന്ന കളിയോട് നമുക്കിത്തിരി കമ്പം കൂടുതൽ കാണാതിരിക്കുമോടോ? ‘

അതായിരുന്നു അദ്ദേഹവുമായുള്ള എന്റെ അവസാന കൂടിക്കാഴ്ച.

പിന്നെ, ദേ, ഇപ്പോൾ ഞാൻ അദ്ദേഹത്തിന്റെ മുന്നിൽ വീണ്ടും എത്തിയിരിക്കുന്നു. അല്ല. അദ്ദേഹം എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.

സ്വന്തം പെരുമാറ്റം കൊണ്ടുമാത്രം അപഹാസ്യനായി പോയ ഒരു മനുഷ്യൻ. സമൂഹം കണക്കറ്റ് പരിഹസിക്കുമ്പോൾ അവയൊന്നും ഉള്ളിലേക്കെടുക്കാതെ സ്വന്തം ജീവിതത്തെ അതിന്റെ വഴിക്ക് കെട്ടഴിച്ച് വിട്ട് ശാന്തമായി നടക്കുന്ന ഒരാൾ. പരിഹസിക്കുന്നവർക്കും സ്നേഹിക്കുന്നവർക്കും ഒരേ പരിഗണന നൽകുന്ന ഒരു വ്യക്തി. മകളുടെ മരണത്തെക്കുറിച്ച് “ ടോ, ഹര്യേ.. ലക്ഷ്യത്തിലെത്തുമുൻപേ ഔട്ട് ആവുന്നവരോട് ‘ഫോളോ ഓൺ ‘ ചെയ്യാൻ ഈശ്വരൻ പറഞ്ഞിരുന്നെങ്കിൽ എന്റെ മോൾക്ക് ഒരിന്നിംഗ്സ് കൂടി കളിക്കാൻ അവസരം കിട്ടിയേനേ. എന്നാലതുണ്ടായില്ല.“ എന്ന് പറഞ്ഞതിനെ എങ്ങനെയാണ് കാണേണ്ടതെന്ന് ഇപ്പോഴും എനിക്കറിയില്ല. വിഷയം മാറ്റാനാണ് ഞാൻ മോന്റെ കാര്യം തിരുമേനിയോട് ചോദിച്ചത്. മകൻ ഇപ്പോൾ ഏതൊ ക്ഷേത്രത്തിലെ പൂജാരിയായിരിക്കുന്നു.

തന്റെ നാട്ടുകാർ എന്നെ ‘വി.ടി’ എന്ന് വിളിച്ചതുപ്പോലെ എന്റെ മോനെ വിളിക്കേണ്ടി വരില്ലടോ. വേണമെങ്കിൽ അവനെ ‘എം.ടി’ എന്ന് വിളിക്കാം. ‘മിടുക്കൻ തിരുമേനീന്ന് ‘ . അവൻ മിടുക്കനായെടോ ഹരീ.. എന്ന് പറയുമ്പോൾ ആ മനുഷ്യന്റെ മുഖത്ത് ഞാൻ കണ്ട സന്തോഷം അതേപോലെ വിവരക്കാൻ എന്റെ ഭാഷ മതിയാവില്ലല്ലോ എന്ന ദു:ഖം മാത്രമാണ് എനിക്കുള്ളത്.

തിരുമേനി ഇപ്പോൾ പൂജകൾക്കൊന്നും പോവാറില്ല. പരിസരത്തുള്ള ഒരു ക്ഷേത്രത്തിലും അദ്ദേഹത്തെ പൂജാരിയായി വയ്ക്കാൻ ഭക്തർ അനുവദിക്കാറുമില്ല.

3 വർഷക്കാലം ഞങ്ങളുടെ പാട്ടുപുരയ്ക്കൽ കാവിൽ അദ്ദേഹം പാട്ടുപുരയ്ക്കലമ്മയെ ഉണർത്തി ഊട്ടി ഉറക്കി ‘ഉപജീവനം‘ നടത്തിയിരുന്നു. ഭൂരിപക്ഷം ഭക്തർ അദ്ദേഹത്തെ എതിർത്തിരുന്നെങ്കിലും പാട്ടുപുരയ്ക്കലമ്മ അദ്ദേഹത്തിന്റെ സാമീപ്യം ആസ്വദിച്ചിരുന്നു എന്നാണ് എന്റെ വിശ്വാസം.

ഈശ്വരന്മാർക്ക് ചിരിയും വിനോദവും നൽകിയ പൂജാരീ അങ്ങേയ്ക്ക് നന്മ വരട്ടെ. ഹീറോ ഹോണ്ട ‘ദാമോദരൻ പോറ്റി സ്കൂട്ടർ ‘ ഉണ്ടാക്കുമെന്ന് പറഞ്ഞ് പറ്റിച്ചതിൽ അങ്ങെനിക്ക് എനിക്ക് മാപ്പും നൽകുക.

( പോറ്റി വിശേഷങ്ങൾ ധാരാളമുണ്ട്. പക്ഷേ, നിങ്ങളുടെ ക്ഷമ പരീക്ഷിക്കാൻ താത്പര്യമില്ലാത്തതിനാൽ ചുരുക്കുന്നു.
ഈ സംഭവങ്ങൾ അദ്ദേഹത്തെ അപഹാസ്യനാക്കാനായി എഴുതിയതല്ല. ആരും അങ്ങനെ ധരിക്കരുതേ. ഒരു പോസ്റ്റ് എഴുതി അവ പല ആവർത്തി വായിച്ച് അവശ്യം വേണ്ട എഡിറ്റിംഗ് നടത്തിയേ പബ്ലിഷ് ചെയ്യാവൂ എന്ന് സ്നേഹപൂർവ്വം ഉപദേശിച്ച ഗായത്രി അശോകേട്ടൻ, ബ്രിജ്‌വിഹാരം മനുജി, നന്ദേട്ടൻ എന്നിവരോട് ക്ഷമ പറയുന്നു. ഇത്തവണ കൂടി ഞാനത് പാലിക്കുന്നില്ല. എന്നാൽ ഇനി മേലിൽ ഈ തെറ്റ് ഞാൻ ആവർത്തിക്കുകയുമില്ല. )

Comments

Pongummoodan said…
ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ കഥ പറയുമ്പോൾ കഥാകൃത്ത് അദ്ദേഹത്തിന്റെ പേര്, മറ്റ് സൂചനകൾ എന്നിവ കഴിയുന്നത്ര ഒഴിവാക്കുന്നതാണ് മര്യാദ. ആ ഒരു മര്യാദയുടെ പേരിൽ മാത്രം ഞാൻ കഥാനായകന് വാമദേവൻ നമ്പൂതിരി എന്ന് പേര് നൽകുന്നു. ഈ പേരിഷ്ടമാവത്ത വായനക്കാർ അവരവരുടേതായ രീതിയിൽ പേര് നൽകാം. എന്നാൽ വാലിലുള്ള ‘നമ്പൂതിരി’ മാത്രം മാറ്റാതിരിക്കുക. കാരണം കഥാനായകൻ ഞങ്ങളുടെ നാട്ടിൻ പുറത്തെ കാവിൽ മേൽശാന്തിയായി കുറേ കാലം ഭഗവതിയെ സേവിച്ച ആളാണ്.
ക്ഷമ പരിശോധന ആവശ്യമില്ല. സാധനം കിടു. എന്തിനാ മാഷെ ഈ തറ എന്ന് വച്ചത്. ഈ ബ്ലോഗ് സൂപ്പര്‍ ഹിറ്റ് ആണല്ലോ.
Pongummoodan said…
പ്രിയ ദീപകേ,

മറ്റുള്ളവർ വിളിക്കും മുൻപേ സ്വയം വിളിച്ചാൽ വേദന അധികം തോന്നില്ലല്ലോ. ആത്മവിശ്വാസത്തിന്റെ കുറവ് തന്നെയാവും കാരണം. നന്നാവണം.

സ്നേഹപൂർവ്വം അഭിപ്രായം പറഞ്ഞതിൽ നന്ദി. സന്തോഷം.
ഹരി മാഷെ ... ഇതില്‍ ചില സ്ഥലങ്ങളില്‍ ചിരിച്ചു ചിലതില്‍ കണ്ണില്‍ നനവും പ്രതേകിച്ചു തിരുമേനി ആ മോളുടെ കാര്യം പറഞ്ഞത് ഒകെ വായിച്ചു .. ഇതില്‍ ഒരു തിരുത്തലും വേണ്ട നല്ല ഉഗ്രന്‍ പോസ്റ്റ് .. ഇങ്ങേരു ഒരു പുലി അല്ലെ ... ;)
Shino TM said…
This comment has been removed by the author.
Shino TM said…
ബലേ ഭേഷ്
കലക്കി മാഷേ..
കൂടുതല്‍ പോറ്റി വിശേഷങ്ങള്‍ മറ്റൊരവസരത്തില്‍ പോസ്റ്റാക്കണേ..
Anonymous said…
ഇത്തരം ആളുകൾക്ക് എക്സെണ്ട്രിക്കുകൾ എന്നല്ലേ പറയുക? നമ്മുടെ സ്വന്തം നാറാണത്തുഭ്രാന്തന്റ്റെ ബാക്കിക്കാറ്. ചിലർ ബുദ്ധിയുള്ളവരായിരിക്കും എന്നു പറയും, എല്ലാവരും ആയിക്കൊള്ളണമെന്നുമില്ല. സാല്വദോറ് ദാലി എന്ന മനുഷ്യൻ ഇത്തരക്കാരുടെ മാക്സിമമാണത്രേ. ബാലചന്ദ്രൻ ചുള്ളിക്കാട് സീരിയൽ നടനായതിൽ ഇങനെയൊരു എക്സെണ്ട്രിസിറ്റി ഉണ്ടെന്നുണ്ടോന്ന് ചിന്തിക്കാവുന്നതാൺ.

ജീവിതം കൊണ്ട് വിചിത്രമായ ഉദാഹരണങ്ങൾ കാണിച്ചുതരുന്നവരുമുണ്ട് ഇത്തരക്കാരിൽ. നാറാണത്തിന്റെ കല്ലുരുട്ടൽ ആ വിധം ഒന്നാണല്ലോ.
പൊങ്ങൂ...
ഇതു നന്നായിരിക്കുന്നു... കുറേ ചിരിയും ഒരൽ‌പ്പം വേദനയും..
Anonymous said…
ബയ് ദി വേ പോങ്ങുമ്മൂടന്റെ എഴുത്ത് കിടിലമാൺ, എഡിറ്റൊന്നും ആവ്ശ്യമുണ്ടെന്ന് പേഴ്സണലായിട്ട് പറയുവാണെങ്കിൽ തോന്നിയിട്ടില്ല!
തിരുമേനിയുടെ കഥ ചിരിയ്ക്കുപകരം നൊമ്പരമാണ് ഉണർത്തിയത്.
നല്ല ആവിഷ്കരണം.
Pongummoodan said…
അച്ചായാ, ഷിനോ, ആദർശ്, മധുസൂദനൻ പേരടി, ആർപിയാർ, പിന്നേം പേരടി, ബിന്ദു എല്ലാവർക്കും സ്നേഹപൂർവ്വം നന്ദി.

ബിന്ദുവിനെപ്പോലെ തന്നെ അദ്ദേഹത്തെക്കുറിച്ച് ഓർക്കുമ്പോൾ എന്നിലുണരുന്ന വികാരവും നൊമ്പരം തന്നെ.

പേരടി ചേട്ടൻ പറഞ്ഞത് ആത്മവിശ്വാസം കൂട്ടുന്ന ഒരു കാര്യം തന്നെ. അതിന് പ്രത്യേക നന്ദി :)

പോങ്ങു.
ഹൈയ്, ക്രിക്കറ്റ് തന്നെ നമുക്ക് മുഖ്യം. എന്നാല്‍ നിത്യേന കളിക്കുന്ന കളിയോട് നമുക്കിത്തിരി കമ്പം കൂടുതല്‍
ഹൈയ്.. അത് പിന്നെ കാണാണ്ടിരിക്കുമോ...??
Pongummoodan said…
പാവപ്പെട്ടവനേ, നിങ്ങൾ അത്ര പാവമല്ല. സംഗതി തിരിച്ചറിഞ്ഞിരിക്കുന്നു :)
Anonymous said…
Nannayittundu mashe. Ezhuthile vyathyasthathayanu ningalude prathyekatha. best wishes.

Arjun, Trivandrum
ധനേഷ് said…
പോങ്ങുവേട്ടാ,

പോസ്റ്റ് വായിച്ചു, നന്നായി ആസ്വദിക്കുകയും ചെയ്തു..
ഫ്രീസിങ് പോയിന്റിലും, പഞ്ചാരമുക്കിലും, ന്യൂവിലും ഒക്കെ ഒന്നു കറങ്ങിയ സുഖം കൂടി കിട്ടി ഇതു വായിച്ചപ്പോള്‍... :)

ഇത്രയേറെ ആസ്വാദ്യകരമായി നര്‍മ്മസംഭവങ്ങളേയും, ഹൃദയസ്പര്‍ശിയാ‍യി വികാരങ്ങളേയും, സ്പഷ്ടമായി രാഷ്ട്രീയ നിലപാടുകളെയും അവതരിപ്പിക്കുവാന്‍ കഴിവുള്ള താങ്കള്‍ എല്ലാ പോസ്റ്റുകളുടേയും അവസാനം ആത്മവിശ്വാസമില്ലാത്ത രീതിയില്‍ എഴുതുന്ന സ്വയം അകഴ്തല്‍ കമന്റുകളോട് മാത്രം എനിക്കു യോജിക്കാന്‍ കഴിയുന്നില്ല.
(ഇതേ കാര്യം മുന്‍പൊരു പോസ്റ്റിനു കമന്റായും ഞാന്‍ പറഞ്ഞിട്ടുണ്ടെന്നു തോന്നുന്നു.. ആവര്‍ത്തനമാണെങ്കില്‍ ക്ഷെമി.)

ഇത്രയേറെ വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ ഒറ്റ ബ്ലോഗില്‍ അവതരിപ്പിക്കപ്പെടുന്നതു തന്നെ ബൂലോകത്ത് കുറവാണ്(എന്റെ പരിമിതമായ അറിവുവച്ച്).. മാത്രമല്ല താങ്കള്‍ എല്ലാം ഒന്നിനൊന്ന് മനോഹരമായി എഴുതുകയും ചെയ്യുന്നു... ഇനിയെങ്കിലും ഇത്തരം കമന്റുകള്‍ ഒഴിവാക്കണമെന്ന് ഈ എളിയ ആരാധകന്‍ അഭ്യര്‍ഥിക്കുന്നു.. (ആരാധകന്‍ എന്നു പറഞ്ഞതു 100% സത്യസന്ധമായാണ്)
പ്രൂഫ് റീഡിംഗ് നടത്തിയില്ലെങ്കിലും ഇഷ്ടായി...

എനിക്കൊന്നും പറയാൻ തോന്നിയില്ലെന്നു മാത്രമല്ല, പണ്ട്, ഇടവഴിയിൽവച്ച് കാമുകിയുടെ ചുണ്ടിന്റെ മധുരം നുണഞ്ഞുകൊണ്ടിരുന്നപ്പോൾ അപ്രതീക്ഷിതമായി അവളുടെ സഹോദരൻ മുന്നിൽ വന്നനേരം ഞെട്ടിയതുപോലൊരു ഞെട്ടൽ

ഉള്ളതാണോ?...

പിന്നെ മ്മടെ തിരുമേനിയുടെ ഫോളോ ഓണ് ഡയലോഗ് മനസ്സില് തട്ടി...
പ്രൂഫ് റീഡിംഗ് നടത്തിയില്ലെങ്കിലും ഇഷ്ടായി...

എനിക്കൊന്നും പറയാൻ തോന്നിയില്ലെന്നു മാത്രമല്ല, പണ്ട്, ഇടവഴിയിൽവച്ച് കാമുകിയുടെ ചുണ്ടിന്റെ മധുരം നുണഞ്ഞുകൊണ്ടിരുന്നപ്പോൾ അപ്രതീക്ഷിതമായി അവളുടെ സഹോദരൻ മുന്നിൽ വന്നനേരം ഞെട്ടിയതുപോലൊരു ഞെട്ടൽ

ഉള്ളതാണോ?...

പിന്നെ മ്മടെ തിരുമേനിയുടെ ഫോളോ ഓണ് ഡയലോഗ് മനസ്സില് തട്ടി...
Anonymous said…
nom ee boolokath angane sacharichappol they kedakkunu veroru pongu....? hay ee entha kadha...
http://www.pongumoodan.blogspot.com/
ബലേ ഭേഷ് പൊങ്ങ്സ്.
പൊങ്സിന്റെ കൈയില്‍ നിന്നും മറ്റൊരു സൂപ്പര്‍ ഹിറ്റു കൂടി.

:-)
ആദ്യമായി ഈ പോസ്റ്റ് എഡിറ്റ് ചെയ്തേ പ്രസിദ്ധികരിക്കാവൂ എന്നു പറഞ്ഞ ശ്രീ ഗായത്രി സാബ് മനൂജി നന്ദന്‍ ഭായി എന്നിവരോട് എന്റെ എതിര്‍പ്പ് അറിയിക്കുന്നു.

പോങ്ങു മാഷെ...

നമ്പൂതിരി ഫലിതങ്ങളായി ചിരിച്ചുതള്ളാമെങ്കിലും അദ്ദേഹം മകന്റെ കാര്യത്തില്‍ പറയുന്ന വാചകങ്ങള്‍..ആരെയും പെട്ടെന്ന് എഴുതിതള്ളാന്‍ പറ്റില്ലാന്നുള്ളതിന് ഉദാഹരണമാണ്.

നല്ലൊരു ശൈലി ഹരിയുടെ എഴുത്തിനുണ്ട്. ഇതിപ്പൊ ഞാന്‍ പറഞ്ഞിട്ടു വേണൊ അറിയാന്‍ എന്നൊന്നും...

ഹരി ഭായിയുടെ ഓര്‍മ്മക്കുറിപ്പുകളില്‍ അമ്പലവും ശാന്തിക്കാരനും കയറിവരുന്നത് യാദൃശ്ചികമല്ലെന്ന് കരുതട്ടെ, ജീവിതത്തിന്റെ ഒരേട് അമ്പലവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കരുതുന്നു.
ഹായ് തെന്താത്.. വയറു നിറഞ്ഞിരിക്കുണു...
എന്നാലും നിത്യേന കളിക്കുന്ന കളി ഇല്ലാന്ടെങ്ങിനെയാ.. !
:)
Unknown said…
നല്ല കളികള്‍.....
ശ്രീ said…
കുറെ കാലത്തിനു ശേഷമാണല്ലോ മാഷേ രസകരമായ ഒരു പോസ്റ്റ്. (കുറച്ചു കാലമായി സീരിയസ് ആയിരുന്നല്ലോ)

തിരുമേനിയുടെ വിശേഷങ്ങള്‍ ഇഷ്ടപ്പെട്ടു. അദ്ദേഹം പറഞ്ഞതു പോലെ അകാലത്തില്‍ മരണപ്പെട്ട ചിലരെ ഓര്‍ക്കുമ്പോള്‍ ഈ ‘ഫോളോ ഓണ്‍’ പരിപാടി ചെയ്യിയ്ക്കാന്‍ ഈശ്വരന് തോന്നാത്തത് കഷ്ടം തന്നെ എന്ന് സമ്മതിയ്ക്കേണ്ടി വരും.
അസ്സലായിരിക്കണൂ . ആ നമ്പൂര്യെ ക്ഷ അങ്ങട് ബോധിച്ചൂ :)

വായിച്ചു തീര്‍ന്നിട്ടും വാമനന്‍ നമ്പൂതിരി മായാതെ നില്‍ക്കുന്നു.
എനിക്കീ സാമൂഹിക പ്രതിബദ്ധത ഒന്നും അധികം ഇല്ലാത്തത് കൊണ്ടാവണം ഇങ്ങനത്തെ പോസ്റ്റ് ആണ് ഇഷ്ടം ..
പിന്നെ എന്റെ പൊന്നു ചങ്ങാതി ഇതു മോശാണ്, എന്റെ ഭാഷ പോര , എനിക്ക് ഭാവന ഇല്ല ഇ ജാതി പരിപാടി ഇനി നിർത്ത്..(മൊത്തം ചില്ലറ ചേട്ടന്റെ കമെന്റ് ഓർമ്മ ഉണ്ടല്ലൊ)നിങ്ങളും ഒരു പുലി ബ്ലോഗ്ഗർ തന്നെ ആണെന്നെ സത്യം

ഒരു കാര്യം നല്ലരീതിയിൽ അവതരിപ്പിക്കാനും മറ്റുള്ളവരെ ധരിപ്പിക്കാനും ഉള്ള സാമാന്യം തെറ്റില്ലാത്ത ഒരു ഭാഷതന്നെ ഭായിക്കുണ്ട് എന്നാണ് എന്റെ വിശ്വാസം........

പിന്നെ ആ മകളുടേ ഫോളൊ ഓൺ തന്നെ ആണ് ഹൈലൈറ്റ് ചെയ്ത് നിൽക്കുന്നത് എനിക്കും.......

അപ്പൊ ബാക്കി അടുത്തതിൽ......
Unknown said…
വളരെ നല്ല പോസ്റ്റ് പോങ്ങ്സ്സ്...

ഒരു ഡൗട്ട്... പരിസരപ്രദേശത്തുള്ളവര്‍ ശാന്തിക്ക് സമ്മതിക്കാതിരിക്കത്തക്കവണ്ണം നമ്പൂരി എന്താ ചെയ്തേ? നാവില്‍ ഒരു വികടന്‍ ഉണ്ടെന്നല്ലാതെ?
ചിരിയ്ക്കുമ്പോളും, മനസ്സിന്റേ കോണിലെവിടെയോ രണ്ടു തുള്ളി കണ്ണു നീർ അടർന്നു വീഴുന്നുവോ?

നന്നായി ഹരി...........!

(ഓ.ടോ:ന്യൂ തീയേറ്റർ ഒക്കെ പൊളിച്ചു മാറ്റിയിട്ട് കാലം എത്രയായി...ഇപ്പോളവിടെ ഒന്നാന്തരം കടകൾ..എന്നാലും ആ റോഡിൽ കൂടെ പോകുമ്പോൾ ന്യൂ തീയേറ്ററിനെ ഓർത്തും “രണ്ടു തുള്ളി കണ്ണു നീർ..!)
വളരെ രസകരമായി തിരുമേനിയെ ചിത്രീകരിചിരിക്കുന്നൂ...അഭിനന്ദനങ്ങൽ!
Pongummoodan said…
പ്രിയപ്പെട്ട ധനേഷ്,

മേലിൽ ഞാനത് ശ്രദ്ധിക്കാം. പറഞ്ഞ് തന്നതിൽ, ആത്മാർത്ഥമായി പ്രോത്സാഹിപ്പിച്ചതിൽ തീർച്ചയായും നന്ദിയും സന്തോഷവുമുണ്ട്. താങ്കളുടെ വാക്കുകൾ ഊർജ്ജം പകരുന്നവയാണ്.

രജിത്ത് രവി,

അത്തരമൊരു ഭാഗ്യം സത്യത്തിൽ എനിക്കുണ്ടായിട്ടുണ്ട്. :)

കാപ്പിലാൻ,

വളരെ സന്തോഷമുണ്ട്. നന്ദി.

അനോണി,

ഞാൻ അദ്ദേഹത്തിന്റെ അപരനാണോ അതോ അദ്ദേഹം എന്റെയോ? :)

അരവിയേട്ടാ,

വായിച്ചല്ലോ. സന്തോഷം. ഇനിയും ഇടയ്ക്കൊക്കെ വരണേ. അഭിപ്രായവും അറിയിക്കണം. :)

കുഞ്ഞാ,

പാട്ടുപുരയ്ക്കൽ കാവിന്റെ തൊട്ട് പിന്നിലായാണ് എന്റെ വീട്. 18 വർഷക്കാലം ഞാൻ പാട്ടുപുരയ്ക്കലമ്മയുടെ പ്രിയ ഭക്തനും അടുത്ത കൂട്ടുകാരനുമായിരുന്നു. :)

പകൽക്കിനാവാ,

കളികളോട് ശരിക്കും കമ്പം കാണിക്കുന്ന ആളാണല്ലേ? :)

മുരളികാ,

കണ്ണ് പതിഞ്ഞത് കളിയിലാണ്. എനിക്ക് മനസ്സിലാവുന്നുണ്ട് :)

ശ്രീ,

ശ്രീയുടെ കമന്റ് കാണുന്നത് എനിക്കെപ്പോഴും സന്തോഷമാണ്. നന്ദി. ഇടയ്ക്കൊക്കെ ഇനിയും വരണം.

പ്രിയ ഉണ്ണികൃഷ്ണൻ,

സന്തോഷം. നന്ദി.

ഉണ്ണി,

അതിനിടയ്ക്ക് ‘പ്രതിബദ്ധത‘യിൽ പിടിച്ചൊന്ന് വലിച്ചു അല്ലേ? :) ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ഉണ്ണി. ഇനിയും തുടരാം.

ശ്രീഹരി,

നന്ദി. നാട്ടിൻ പുറങ്ങൾ പലപ്പോഴും ഇത്തരം ചില അനീതികൾകൊണ്ടും നിറഞ്ഞതാവും. അല്ലെങ്കിൽ ആ മനുഷ്യന്റെ ദുർവിധി. അത്രമാത്രം.

സുനിലേട്ടാ,

സന്തോഷം. ന്യൂ തീയറ്റർ പൊളിച്ചുമാറ്റിയതിൽ എനിക്കും ദു:ഖമുണ്ട്. :)

ബിലാത്തിപട്ടണം,

നന്ദി സ്നേഹിതാ.
ഹായ്യ്...കലക്കീട്ട്‌ണ്ട്...

മ്മടെ നന്ദന്‍കുട്ടി ഏതാണ്ട് സ്വപ്നം കണ്ടൂത്രെ. പൊങ്ങു അതിലൊരു കഥാപാത്രമാണത്രെ? ഞാനൊരു തിരിവഴിപാട് നേര്‍ന്നു അതിന് ശേഷാ സമനില വന്നത്.
ഷിജു said…
വീണ്ടും ഒരു പോങ്ങു ഹിറ്റ്.....
നന്നായിരിക്കുന്നു ചേട്ടായീ....
നമ്പൂതിരിയെ വല്ലാതെ ഇഷ്ടായി
ശുദ്ധരായ ഇത്തരം മനുഷ്യരാണ്
ലോകത്തിന്റെ തന്നെ മുതല്‍ക്കൂട്ട്
ഉള്ളിലുള്ളത് കള്ളമില്ലാതെ പറയുന്നവര്‍...
തമാശയായി പറഞ്ഞവയും വായിച്ചു
വന്നപ്പൊള്‍ എന്തു കൊണ്ടോ കണ്ണുനീരണഞ്ഞു.
“‘വി.ടി’ എന്ന് വിളിച്ച അച്ഛന്റെ മോനെ ‘എം.ടി’ എന്ന് വിളീക്കാം ”എന്ന് പറയുമ്പോള്‍ നമ്പൂതിരിയുടെ സന്തോഷവും ദുഃഖവും ഒന്നിച്ച് വായിക്കാം.. ഹൃദയത്തില്‍ തട്ടുന്ന എഴുത്ത്.ആശംസകള്‍ ഹരീ .
Visala Manaskan said…
എന്തിറ്റാ എഴുത്ത്!! വാമദേവന്‍ ബ്രദറിനെ ഭയങ്കരായിട്ട് ഇഷ്ടായി. വെരി നൈസ് പോസ്റ്റ്!

ശംഖ് മാറ്റി പറഞ്ഞ കാര്യം ഓര്‍ത്തോര്‍ത്ത് ചിരിച്ചു :)

ഹരി, ഈ നിലക്ക് എഴുതാനുള്ള ഈ ഇഷ്ടം നിലനിന്നാല്‍ ഭാവിയില്‍ ഞാന്‍ പാലാസ് ഹരി യുടെ കഥകള്‍ പല സ്ഥലത്തും വായിക്കും.

എല്ലാ ടൈപ്പ് ആശംസകളും. :)
മെയ്‌ 3 ന്‌ വടകര ശിൽപ ശാലയിൽ പങ്കെടു
ക്കാനും ശിൽപശാല വിജയിപ്പിക്കാനും താങ്കളെ താൽപര്യപൂർവ്വം ക്ഷണിക്കുകയാണ്. തീർച്ചയായും പങ്കെടുക്കുമല്ലോ.
Sherlock said…
നൈസ് പോങ്ങ്സ്...:)
പോങ്ങുമ്മൂടന്റെ ഒരു ഫാനായിപ്പോയി ഞാനിപ്പൊ. മനോഹരമായ കഥാവിഷ്കാരം, മുഷിപ്പില്ലാതെ വായിക്കാന്‍ പറ്റുന്നു. സമയമുണ്ടെങ്കില്‍ വീണ്ടും വീണ്ടും വായിക്കാന്‍ പ്രേരിപ്പിക്കുന്നു.
G.MANU said…
ഒരു ആറ് മാസം തിരുമേനി കാക്ക്. സണ്ണിയെ തോൽ‌പ്പിക്കാൻ ഹീറോ ഹോണ്ട ‘ദാമോദരൻ പോറ്റി ‘ എന്ന പേരിൽ ഒരു സ്കൂട്ടർ ഇറക്കുന്നുണ്ട്. 100 സി.സി


പോങ്ങൂ...

പാവം തിരുമേനിക്കഥ വായിച്ച് ചിരിച്ചു വന്നപ്പോ ഇന്നിംഗ്സ് ഡയലോഗ്... അകാലത്തില്‍ നടന്നു മറഞ്ഞ ഒരു നമ്പൂരിപ്പെണ്ണിന്റെ കണ്ണുകള്‍..

നൊന്തു..
ഹേ പോന്ഗ്സ് .... ഉള്ളില്‍ തട്ടി എഴുതിയ ഓര്‍മ്മക്കുറിപ്പ്.. നര്‍മവും,പച്ചയായ ജീവിത യഥാര്‍ത്ഥ്യവും എല്ലാം അടങ്ങിയത്. ഈ നമ്പൂതിരി മാരില്‍ ഭൂരിപക്ഷവും മഹാ ശുദ്ധഗതിക്കാര് തന്നെയാണ്.
Pongummoodan said…
വെളിച്ചപ്പാടേ,

തിരിവഴിപാടിന് നന്ദി. നന്ദേട്ടൻ സ്വബോധം തിരികെ ലഭിച്ചു. :). പിന്നെ പോസ്റ്റ് കലക്കീന്ന് പറഞ്ഞതിൽ സന്തോഷം.

ഷിജു,

വളരെ സന്തോഷം. നന്ദി.

മാണിക്യം: നന്ദി. സന്തോഷം

വിശാലേട്ടാ,

ഈ പ്രോത്സാഹനത്തിന് നന്ദി. വിശാലേട്ടന്റെ കമന്റ് ലഭിക്കുന്നത് ഒരംഗീകാരം തന്നെയായി കാണുന്നു. ഇനിയും ഇടയ്ക്കൊക്കെ ഇതുവഴി വരണം.

കടത്തനാടാ : ശ്രമിക്കാം.

ഷെർളൊക്ക് : വളരെ നന്ദി

രാജേഷ്: താങ്കളുടെ വാക്കുകൾ വലിയ പ്രചോദനമാണ്. നന്ദി. ഇനിയും പ്രോത്സാഹനം ഉണ്ടാവുമല്ലോ?

മനുജി,
നന്ദി വൈകിട്ട് നേരിൽ അറിയിക്കാം :)

കൂട്ടുകാരാ, കമന്റിന് നന്ദി. ഇനിയും വരണം.
NAJAD.K said…
തള്ളെ കൊള്ളാം .
ഇഷ്ടപ്പെട്ടു.. ഏത് അമ്പലത്തിലെ ശാന്തിക്കാരന്‍ ആയിരുന്നു കക്ഷി എന്ന് കൂടി പറയാമോ? ഞാനും ആ ഏരിയയില്‍ ഉള്ള ഒരാലാനെ, അതുകൊണ്ട് ചോദിച്ചതാ.... ബൈ ദ വേ താങ്കളുടെ പ്രോപ്പര്‍ സ്ഥലം എവിടെ ആണ്?
sreekanth said…
ഹായ് ഹരിഷ്‌ ചേട്ടാ ഈ ബ്ലോഗ്‌ വായിക്കുമ്പോള്‍ നമ്മുടെ തിരുമേനിയുടെ ഫുള്‍ ചരിത്രം ഓര്മ വരുന്നു.ഇന്ത്യ പാക്കിസ്ഥാന്‍ ക്രിക്കറ്റ്‌ കളി ഉള്ള ദിവസം രാവിലെ വീട്ടില്‍ വന്നു ഇന്ന് ഇന്ത്യ ജയിക്കുമെന്നകാര്യത്തില്‍ ഒരു അപ്പിലും ഇല്ല ,കാരണം ഞാന്‍ അമ്പലത്തില്‍ ഒരു ശത്രു സംഹാര പൂജ നടത്തിയിട്ടുണ്ട് എന്ന് പറയുന്നതു,തങ്കച്ചന്റെ സൈക്കിള്‍ മേടിച്ചത് പിന്നെ രാജാമണി വിജയ്‌ സൂപ്പര്‍ കൊടുത്തു പറ്റിച്ചത് , പ്രശ്രസ്ത്തം ആയ "സണ്ണി " മേടിച്ചത് എല്ലാം :) ..

sreekanth

Popular posts from this blog

അവർ പാർട്ടിയോട് ചെയ്യുന്നത്; നാടിനോടും.

പ്രണയോർമ്മകൾ!

ജി.സ്പോട്ട് - ഒരു അശ്ലീല കഥ