രാസമാറ്റം വന്ന ചെന്നായ്ക്കൾ

ഒരുവശം ആകാശത്തോളം വളർന്ന മലയും മറുവശത്ത് പുഴയ്ക്കപ്പുറമായുള്ള കൊടുംകാടിനും ഇടയിൽ കണ്ണെത്താദൂരത്തോളം പരന്ന് കിടക്കുന്ന പച്ചപ്പുല്ലുകൾ സ‌മൃദ്ധമായി നിറഞ്ഞ പ്രദേശത്തായിരുന്നു ആടുകൾ പാർത്തിരുന്നത്.

ആടുകളുടെ നേതാവ് വൃദ്ധനായ അച്ചുവാട് ആയിരുന്നു. അച്ചുവാട് കാടുകടന്നും മലകടന്നും വരുന്ന ശത്രുക്കളെക്കുറിച്ച് ഓരോ ആടുകൾക്കും മുന്നറിയിപ്പ് നൽകിയിരുന്നു. ജാഗരൂഗരായിരിക്കണമെന്നും കൂട്ടം തെറ്റി മേയരുതെന്നും എപ്പോഴും അവരെ ഓർമ്മിപ്പിച്ചും പോന്നു. അതുപോലെ തന്നെ നമ്മുടെ പ്രദേശം കടന്ന് ഒരാടുപോലും പുറത്ത് പോവരുതെന്നും അച്ചുവാട് നിർദ്ദേശിച്ചു. കാട്ടിനുള്ളിലും മലയ്ക്കപ്പുറവും ആടുകളെ തിന്നാൻ തക്കം പാർത്തിരിക്കുന്ന ചെന്നായ്ക്കളും പുലികളും ധാരാളമായുണ്ടെന്ന് അച്ചുവാട് അവരെ പഠിപ്പിച്ചു.

സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതമായിരുന്നു ആടുകളുടേത്. തിന്നാനായി ധാരാളം പുല്ല്. കുടിക്കാൻ ഇഷ്ടം പോലെ വെള്ളം. കിടക്കാൻ പുൽമേട്ടിൽ വളരുന്ന കുറ്റിച്ചെടികളുടെ തണൽ. മലയും പുഴയും ആടുകളുടെ സ്വര്യവിഹാരം തടയുന്ന ശത്രുക്കളെ അവരിൽ നിന്ന് അകറ്റി നിർത്തുകയും ചെയ്തു. ഇടയ്ക്ക് അപൂർവ്വമായെങ്കിലും പുഴകടന്നെത്തുന്ന ചെന്നായ്ക്കളെ ആടുകൾ സംഘംചേർന്നാക്രമിച്ച് തുരത്തിയും പോന്നു.

അച്ചുവാട് ഏർപ്പെടുത്തുന്ന വിലക്കുകളിലും നിയന്ത്രണങ്ങളിലും നൽകുന്ന ഉപദേശങ്ങളിലും അതൃപ്തിപൂണ്ട വിജയനാട് അച്ചുവാടിനെതിരായി പ്രവർത്തിച്ച് തുടങ്ങി. വിജയനാടിന്റെ നിലപാടുകളോടും ധീരതയിലും ആകൃഷ്ടരായ യുവാക്കളായ ആടുകൾ വിജയനാടിനോട് കൂറ് പുലർത്തിപ്പോന്നു. വിജയനാടിനെ അംഗീകരിക്കാത്തവരെ ആട്ടിൻ കൂട്ടത്തിൽ നിന്ന് പുറത്താക്കി. പുറത്താക്കപ്പെട്ടവർ എന്നെങ്കിലും അച്ചുവാട് അവരുടെ രക്ഷക്കെത്തുമെന്ന് പ്രതീക്ഷിച്ച് അലഞ്ഞു.

കാലാകാലം നമ്മൾ ഈ പുൽമേട്ടിൽ മാത്രം കഴിയേണ്ടവരല്ലെന്നും വിശാലമായ ഒരു ലോകം നമുക്കായുണ്ടെന്നും അവയൊക്കെ നമ്മൾ വെട്ടിപ്പിടിക്കണമെന്നും വിജയനാട് ആഹ്വാനം ചെയ്തു.

ഏതെങ്കിലും പുലിയുടെയോ ചെന്നായുടേയോ വിശപ്പ്മാറ്റാൻ മാത്രമേ അച്ചുവാടിനെ ഇനി കൊള്ളുകയുള്ളുവെന്ന് വിജയനാട് പ്രഖ്യാപിച്ചു. ബഹുഭൂരിപക്ഷം ആടുകളും വിജയനാടിന്റെ നേതൃത്വത്തിൽ അണിനിരന്നും. അച്ചുവാട് ഒറ്റപ്പെട്ടു. ‘ബ്ബേ..ബ്ബേ’ എന്ന് കരഞ്ഞ് അച്ചുവാട് പുഴക്കരയിൽ പോയി ചുരുണ്ടു.

മലകടന്ന് അടുത്ത പ്രദേശത്തേയ്ക്ക് പുതിയ മേച്ചിൽ‌പ്പുറം തേടി ഒരു യാത്ര വിജയനാട് പ്രഖ്യാപിച്ചു. മറ്റ് കുഞ്ഞാടുകൾ അത് പിന്താങ്ങി. അച്ചുവാട് അതിൽ നിന്നും അവരെ വിലക്കാൻ ശ്രമിച്ചു. മലയ്ക്കപ്പുറം ധാരാളം ചെന്നായ്ക്കളുണ്ടെന്നും അവർ നമ്മുടെ വാസസ്ഥലം കണ്ടെത്തിയാൽ പിന്നെ നമുക്ക് നിലനിൽ‌പ്പില്ലെന്നും ആരും അതിനാൽ അവിടേയ്ക്ക് പോവരുതെന്നും പറഞ്ഞ് നോക്കി. അച്ചുവാടിനെ പരിഹസിച്ച് ചിരിച്ച് അവർ യാത്രയായി.

മാസങ്ങൾക്ക് നീണ്ട യാത്രയ്ക്കൊടുവിൽ വിജയനാടും സംഘവും തിരിച്ചെത്തി. ഒപ്പം ഒരുപറ്റം ചെന്നായ്ക്കളും അവരോടൊപ്പം ഉണ്ടായിരുന്നു. ഒരു കാൽ നഷ്ടപ്പെട്ട ചെന്നായ് ആയിരുന്നു ചെന്നായ്ക്കൂട്ടത്തിന്റെ നേതാവ്. ഇത് കണ്ട മറ്റ് ആടുകൾ ഭയന്ന് കരഞ്ഞു. അവരെ നോക്കി വിജയനാട് കണ്ണുരുട്ടി. ബുദ്ധിജീവി ആടുകൾ വിജയനാടിനെ പിന്താങ്ങി. ബുജി ആടുകൾക്ക് വേണ്ട വെള്ളവും കാടിയും ടച്ചിംഗ്സും വിജയനാട് ധാരാളമായി അവറ്റകൾക്ക് നൽകി പോന്നു.

സം‌പ്രീതരായ ബുജിയാടുകൾ ആട്ടിൻപറ്റങ്ങളോട് കാലാനുസൃതമായി ലോക ആട് സമൂഹങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തി. ഒരു കാൽ നഷ്ടപ്പെട്ട ചെന്നായ് നേതാവും കൂട്ടാളികളും പരമ്പരാഗത ചെന്നായ് സമൂഹങ്ങളിലോ അവരുടെ ഉപജീവനരീതികളോ പിൻ‌തുടരുന്നവരല്ലെന്നും അവരൊക്കെ രാസപരിണാമം വന്ന ചെന്നായ്ക്കളാണെന്നും പറഞ്ഞ് ഫലിപ്പിച്ചു. അവർ ഇപ്പോൾ കുക്ഷി നിറയ്ക്കുന്നത് പച്ചപ്പുല്ലും ക‌മ്യൂണിസ്റ്റ് പച്ചയും തിന്നാണെന്നും വരെ ബുജി ആടുകൾ പ്രഖ്യാപിച്ചു.

ആടുകളെ സഹായിക്കാനായി മുന്നിട്ടിറങ്ങുന്നത് ഏത് ചെന്നായ്ക്കളായാലും പുലികളായാലും അവർ നമ്മുടെ മിത്രങ്ങളാണെന്ന് വിജയനാട് പ്രഖ്യാപിച്ചു. ദിനം പ്രതി വിജയനാടിന്റെ വ്യക്തിപ്രഭാവം കൂടുതൽ കൂടുതൽ ശോഭയേറിയതായി.

ഇത്രകാലം ചെന്നായ്ക്കളിൽ നിന്ന് ആട്ടിൻ കൂട്ടങ്ങളെ അകറ്റി നിർത്തിയതിന് അച്ചുവാടിനെ കൂട്ടത്തിൽ നിന്ന് പുറത്താക്കുകയാണെന്നും വിജയനാട് പ്രഖ്യാപിച്ചു. പുറത്താക്കപ്പെട്ട അച്ചുവാട് ഏന്തിവലിഞ്ഞ് നിറകണ്ണുകളോടെ പുൽമേടിന്റെ അറ്റം തേടി നടന്നു.

അപ്പോൾ പുഴയും മലയും കടന്ന് രാസമാറ്റം വന്ന കൂടുതൽ ചെന്നായ്ക്കൾ ആട്ടിൻ‌കൂട്ടത്തെ വളയുകയായിരുന്നു.

-------------------------------------
ഈ കഥയും കഥയിൽ കഥാപാത്രമായ ആടുകളും ചെന്നായ്ക്കളുമൊക്കെ തികച്ചും സാങ്കല്പികമാണ്. ജീവിച്ചിരിക്കുന്നതോ മരിച്ചുപോയതോ ആയ ആടുകളും ചെന്നായ്ക്കളുമായി ഇതിന് യാതൊരു ബന്ധവുമില്ല. ഇനി എന്തെങ്കിലും ബന്ധം നിങ്ങൾ കണ്ടെത്തുന്നുവെങ്കിൽ ഞാൻ ഹാപ്പിയായി.

Comments

Pongummoodan said…
ഈ കഥയും കഥയിൽ കഥാപാത്രമായ ആടുകളും ചെന്നായ്ക്കളുമൊക്കെ തികച്ചും സാങ്കല്പികമാണ്. ജീവിച്ചിരിക്കുന്നതോ മരിച്ചുപോയതോ ആയ ആടുകളും ചെന്നായ്ക്കളുമായി ഇതിന് യാതൊരു ബന്ധവുമില്ല. ഇനി എന്തെങ്കിലും ബന്ധം നിങ്ങൾ കണ്ടെത്തുന്നുവെങ്കിൽ ഞാൻ ഹാപ്പിയായി.
((((((ഠേ))))))
തേങ്ങയടിയ്ക്കാതെന്തു വായന

രാസമാറ്റം വന്ന ചെന്നായ്ക്കളെക്കൊണ്ട് ആടുകള്‍ക്കുണ്ടായ ദോഷങ്ങളുമായി അടുത്ത ഭാഗം പ്രതീക്ഷിയ്ക്കുന്നു.

ഒരു കാലില്ലെങ്കിലും ചെന്നായ,ചെന്നായ തന്നെയാണല്ലേ?
രാസമാറ്റം വന്നവരുടെ പഴയ പ്രസംഗങ്ങള്‍ യൂറ്റ്യൂബില്‍ കണ്ടു. ഏതോ ഒരു പാസ്റ്റര്‍ ദേശീയ പതാകയെപ്പറ്റി പറഞ്ഞതു പോലെ.

അച്ചു ആടുകള്‍ക്ക് ഇക്കാലത്ത് വലിയ ബുദ്ധിമുട്ടാണു ഹരീ. ആദിവാസിക്കുടിയിലെ രാജാവിനെപ്പോലെ സ്ഥാനം മാത്രമെയുള്ളു.കള്ളു കൊടുത്തും കഞ്ചാവു കൊടുത്തും പ്രജകളെ എല്ലാവരും ചൂഷണം ചെയ്യുന്നു.
Anonymous said…
കൂട്ടമായി വളഞ്ഞ ചെന്നായ്ക്കള്‍'ആടായി മാറിയാലോ.രാസമാറ്റ മാണേ!! അതാണ്‌ ഒരു ഒന്നൊന്നര 'ഭയം'.മുമ്പ് ചോപ്പ് കണ്ടാല്‍ വിരണ്ട് ഓടിയിരുന്ന ചെന്നായ്ക്കള്‍,അച്ചു ആടിന്റെ കാര്‍മ്മികത്വത്തില്‍ തന്നെ ഹംസാടും, നമ്പാടാനാടും ഒക്കെ ആയി മാറിയിരുന്നു.ഇലക്ഷനില്‍ കത്തിം മുട്ടീല്‍ തന്നെ ഈ രാസമാറ്റം വന്ന ആടുകള്‍ ശുദ്ധാടുകളുടെ കൂടെ ചോപ്പില്‍ ജയിച്ചു കേറും ചെയ്തു.വിമോചന സമര കാലത്തെ കാപാലിക ചെന്നായ്ക്കലായിരുന്നു ഹംസാടും നമ്പാടാനാടും ആയി മാറിയത്.അങ്ങനെ ഒരുപാടു കഥകള്‍.ഇനിയും "ആടുകള്‍ ഉണ്ടാവുമോ" ? അതാണ്‌ 'ഭയം'..ആ ഭയമാണ് ഉമ്മനാടിന്‍റെ കാലത്ത് പോലീസാടുകള്‍ക്ക് കൊടുത്ത 'മൊഴികള്‍' ആയി വീരെണ്ട്രാടിന്‍റെയും മത്തായി ആടിന്റേം വാറോലയില്‍ 'ഇന്ന്' എക്സ്ക്ലൂസീവായി വലത്തു തടവി,മോളില്‍ മുത്തി ഇടത്ത് മാത്രം ആദര്‍ശം പൊക്കി ഇടയന്മാര്‍ കണ്ടു ബോധിക്കുന്നത്.എത്ര ചെന്നായ്ക്കള്‍ മാര്‍ദോക്കായും, വര്‍ഗീസായും മുനീരായും,ഗോയങ്ക ആയും ഒക്കെ വന്നു,ആടുകള്‍ ച്ചുമാ, മേഞ്ഞോന്ടിരിക്കുവല്ലേ, അതല്ലേ കണ്ടോണ്ടിരിക്കുമ്പോ ഞമ്മക്ക്‌ ചൊറിഞ്ഞ് കേറുന്നത്.
My Photos said…
ellaam maaya, maha maaya. enthaayaalum vayassaayaal aadalla puliyaanenkilum oru kaaryavumilla.
എന്തിനാ വെറുതെ ചത്ത കുഞ്ഞിന്റെ ജാതകം... !!
വേറെ എന്തെങ്കിലും പറയൂ പോങ്ങാ..
:)
Pongummoodan said…
പകൽക്കിനാവനോട്,

എനിക്കും ബോറടിച്ചു. ഈ നാറിയ വിഷയം കൈകാര്യം ചെയ്യുന്ന എന്റെ അവസാന പോസ്റ്റ് ആണിത്. :)ഇനി ഞാൻ നന്നാവും. കുറച്ച് കാലത്തേയ്ക്കെങ്കിലും.
Pongummoodan said…
മര്യാദകേടിന് മാപ്പ്. അഭിപ്രായം പറഞ്ഞ എല്ലാവർക്കും നന്ദി. :)
ആട്ടീന്‍ തോലിട്ട ചെന്നായ്ക്കളോ
അതോ ചെന്നായ് തോലിട്ട ആടുകളോ?
ഇന്ന് ഒരാടും ആടുന്നില്ലാ
അതോ എല്ലാ ആടുകളും ആടുന്നോ?
രാസപ്രക്രീയകള്‍ എന്നേ നിലച്ചു!
ബൂലോകത്ത് എങ്കിലും
രാസമാറ്റം വരാതിരുന്നെങ്കില്‍!!
nandakumar said…
ആക്ഷേപം നന്നായിട്ടുണ്ട്. രാസമാറ്റം വന്ന(?) ചെന്നായ്ക്കളെ ന്യായീകരിക്കുന്ന രാസ പ്രക്രിയയിലാണ് എല്ലാ ബുജി ആടുകളും :)

വെറുതെ മേയാന്‍ മാത്രം ആടുകളുടെ വിധി!!
Anonymous said…
കുറിക്കു കൊള്ളുന്ന ആക്ഷേപം.
(താങ്കളൊന്നു സൂക്ഷികുന്നത് നല്ലതാണ്. ‘അപാര സഹിഷ്ണുത‘യുള്ള ആളുകള്‍ തേടി വരാന്‍ സാദ്ധ്യത ഉണ്ട് :) )

[മാണിക്യത്തിന്റെ കമന്റ് മനസ്സിലായില.:( എന്താണാവോ ഉദ്ദേശിച്ചത്?!]
G.MANU said…
ആടുകള്‍ക്കും രാസമാറ്റം... :)

അയ്യോ..രാഷ്ട്രീയ എഴുത്തു നിര്‍ത്തുമെന്നോ.. അധികമാരും കൈകാര്യം ചെയ്യാത്ത വിഷയമാണേ.. ഇടയ്ക്ക് ഇതും വേണം മാഷേ....

ശശി തരൂര്‍- ട്രിവാന്‍ഡ്രം ബ്ലോഗേഴ്സ് ഫൈറ്റ്..ഇതില്‍ എന്തുകൊണ്ട് മാഷ് ഇടപെട്ടില്ല എന്ത ചോദ്യം ഇപ്പൊഴും അവശേഷിക്കുന്നു. ഉത്തരം നേരില്‍ കാണുമ്പോ പറഞ്ഞാ മതി :)
എഴുത്ത് കലക്കി.
ഞാന്‍ വായിച്ചു,അഭിപ്രായം പറയാന്‍......
ഹരി മാഷെ ശരിക്കും ഇ വിഷയം ഇനി വേണ്ട കേട്ടോ ... പണ്ട് ആരാണ്ട് പറഞ്ഞപോലെ പട്ടിയുടെ വാല് കുഴലില്‍ ഇട്ട കുഴല് വളയും വാല് അതെ പോലെ ഇരിക്കും .. എന്തിനാ വെറുതെ ..
പറ്റും എങ്കില്‍ മനു മാഷിന്റെ കലുവരിതരത്തെ ഒന്ന് നന്നാക്കി എടുക്കു :D
ഞാന്‍ പറയാന്‍ ഉദ്ദേശിച്ച കമന്റാണ് അച്ചായന്‍ പറഞ്ഞത്. :)
ഒരിക്കലും നിവരാത്ത വാലിനെ പറ്റി എപ്പോഴും പറയുന്നതെന്തിന് സുഹൃത്തേ, വളഞ്ഞ വാലിനെ പറ്റിയുള്ള സിദ്ധാന്തങ്ങള്‍ മെനയുകയാണ് തലച്ചോറില്ലാത്ത തലകള്‍. അപ്പോള്‍ ചെന്നായ്ക്കള്‍ രാസമാറ്റം വരാതെ ചെന്നായ്ക്കളായിത്തന്നെ ഇരിക്കണം എന്നാണോ മാഷ് പറഞ്ഞു വരുന്നത്? :)

ഇതിനെയാണല്ലേ ഇന്റര്‍നെറ്റ് രാഷ്ട്രീയം എന്നൊക്കെ പറയുന്നത്. :)
Pongummoodan said…
ചെന്നായ്ക്കൾക്ക് രാസമാറ്റം വന്നുവെന്നാണോ സ്നേഹിതരേ നിങ്ങൾ ധരിച്ചത്? ഞാൻ കുറ്റം പറയില്ല. നിങ്ങളൂടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ.

പോങ്ങുമ്മൂടൻ രാഷ്ട്രീയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത് നിർത്തി. എനിക്ക് ബോറടി ഇഷ്ടമല്ല. മറ്റുള്ളവരെ ബോറടിപ്പിക്കുന്നതും ഞാൻ ഇസ്ഃടപ്പെടുന്നില്ല.

നന്ദി സ്നേഹിതരേ
പോങ്ങു.
പൊങ്ങനാശാനേ .. കൊള്ളാം. പക്ഷെ എനിക്കും തോന്നി ഒരു ചിന്ന ബോറടി .. ഞാന്‍ പണ്ട് സ്നേഹിച്ചിരുന്ന പാര്‍ട്ടിയെ പറ്റി പറയുന്നതു കൊണ്ടാവണം, ഒരു സുഖക്കുറവു! ഇങ്ങനെ ഒക്കെ എഴുതിയാലും, വേദനിക്കുന്നതു, ഈ പ്രസ്ഥാനത്തെ സ്നേഹിക്കുന്ന അച്ചുവാടുകള്‍ക്കു മാത്രമാവും, മറ്റു മുതലാളിത്വ ആടുകള്‍ ഇതിലും പരസ്യം കണ്ടെത്തും .. !

വാല്‍ക്കഷ്ണം : എന്തായാലും, ഞാനിത്തവണ ആദ്യമായിട്ട് വളരെ അധികം ബുദ്ധിമുട്ടോടെയെങ്കിലും, താമരക്ക് കുത്തി!
ഇതിലെ ആടുകളേയും ചെന്നായ്ക്കളേയും ഞാന്‍ വേറൊരിടത്തും കണ്ടിട്ടില്ല.

(നീയിപ്പോള്‍ അങ്ങനെ ഹാപ്പിയാവണ്ട:))

-സുല്‍
പോങ്ങുമാഷെ,

ഈ ആടുകളുക്ക് ചെന്നായകളോട് കടുത്ത പ്രണയമാണത്രെ. ഈ പ്രണയം തലക്ക് പിടിച്ച്, ഇപ്പോള്‍ ചെന്നായിച്ചികളുടെ വയറ്റില്‍ ജീവന്‍ തുടിക്കുന്നുണ്ടെന്ന് മുത്തശ്സി പറഞ്ഞു. അങ്ങിനെ പുതിയയിനം ജീവി ഭൂമിയില്‍ അവതരിക്കട്ടേ.....

കൂടെച്ചിരിക്കാന്‍ ആയിരം പേര്‍ എന്നാല്‍ കൂടെക്കരയാന്‍ നിന്‍ നിഴല്‍ മാത്രം..!

Popular posts from this blog

അവർ പാർട്ടിയോട് ചെയ്യുന്നത്; നാടിനോടും.

പ്രണയോർമ്മകൾ!

ജി.സ്പോട്ട് - ഒരു അശ്ലീല കഥ