നിറഭേദത്തിലേക്കൊരു പ്രയാണം.



“ ചോരവീണ മണ്ണിൽ നിന്നുയർന്നുവന്ന പൂമരം
ചേതനയിൽ നൂറുനൂറു പൂക്കളായ് ജ്വലിക്കവേ,
നോക്കുവിൻ സഖാക്കളെ നമ്മൾ വന്ന വീഥിയിൽ
ആയിരങ്ങൾ ചോരകൊണ്ടെഴുതിവച്ച വാക്കുകൾ
ലാൽ സലാം ലാൽ സലാം ലാൽ സലാം...”

ഇന്ന് സഖാക്കളായ കൃഷ്ണപിള്ളയുടെയും എ.കെ.ജി.യുടെയും ഇ.എം.എസ്സിന്റെയും നായനാരുടെയും കണ്ണുനീരിന് മാത്രമാണ് ചുവപ്പ് നിറമുള്ളത്.നല്ല രക്ത ചുവപ്പ്.

സമർപ്പണം: പൊന്നാനിയിലെ എന്റെ പുതിയ സഖാക്കൾക്ക്
ഒപ്പം സഖാവ് ഫാരിസ് അബൂബക്കറിനും സഖാവ് സാന്റിയാഗോ മാർട്ടിനും സഖാവ് സേവി മനോ മാത്യുവിനും.

സ്നേഹപൂർവ്വം പഴയൊരു സഖാവ്
പോങ്ങു.

Comments

Pongummoodan said…
ഇന്ന് സഖാക്കളായ കൃഷ്ണപിള്ളയുടെയും എ.കെ.ജി.യുടെയും ഇ.എം.എസ്സിന്റെയും നായനാരുടെയും കണ്ണുനീരിന് മാത്രമാണ് ചുവപ്പ് നിറമുള്ളത്.നല്ല രക്ത ചുവപ്പ്.

സമർപ്പണം: പൊന്നാനിയിലെ എന്റെ പുതിയ സഖാക്കൾക്ക്
ഒപ്പം സഖാവ് ഫാരിസ് അബൂബക്കറിനും സഖാവ് സാന്റിയാഗോ മാർട്ടിനും സഖാവ് സേവി മനോ മാത്യുവിനും.

സ്നേഹപൂർവ്വം പഴയൊരു സഖാവ്
പോങ്ങു.
ലാല്‍ സലാം സഖാവെ ...
Vadakkoot said…
ഹരിതവിപ്ലവം !!!
ഇന്ന് സഖാക്കളായ കൃഷ്ണപിള്ളയുടെയും എ.കെ.ജി.യുടെയും ഇ.എം.എസ്സിന്റെയും നായനാരുടെയും കണ്ണുനീരിന് മാത്രമാണ് ചുവപ്പ് നിറമുള്ളത്.നല്ല രക്ത ചുവപ്പ്.

പോങ്ങേട്ടാ നമ്മുടെയൊക്കെ ഉള്ളിലും കെടാതെ കിടക്കുന്നില്ലേ ആ ചുവപ്പ്? എന്നെങ്കിലുമൊരിയ്ക്കല്‍ പാര്‍ട്ടി ഇപ്പോഴത്തെ നിലപാടുകളില്‍ നിന്ന് അണികളിലേയ്ക്ക് തിരിച്ചു വരും എന്ന പ്രതീക്ഷയുടെ ചെന്തീക്കനല്‍ ഉള്ളിന്റെ‌ഉള്ളില്‍ നമ്മളില്‍ ചിലരെങ്കിലും അണയാതെ കാത്ത് സൂക്ഷിക്കുന്നില്ലേ? അതുകൊണ്ടു തന്നെ ഞാന്‍ പറയട്ടെ മേല്‍പ്പറഞ്ഞ സഖാക്കളുടെ കണ്ണീരിന് മാത്രമല്ല, മൊട്ടേട്ടന്റെ സഖാവ് കുഞ്ഞിരാമേട്ടനെപ്പോലുള്ള ഒരു പാട് പേരുടെ വിയര്‍പ്പിനും ഈ ചുവപ്പു നിറമുണ്ടായിരിയ്ക്കും,അല്ല ഉണ്ട്; ഇപ്പോഴും എപ്പോഴും.

ലാല്‍‌ സലാം

ഓ.ടോ. അരിവാള് പച്ചച്ചത് സമ്മതിച്ചു, എന്നാലും ആ നച്ചത്തരം......
ASHOK said…
VAAAAAAYICHOOOOOOOOO
-GAYATHRI ASHOK
We may have lost the real color of the ideology. But my blood's color is still deep red!

Good observation. Compliments...
Anonymous said…
ദൈവം ഭക്തി ഇതൊക്കെ പലര്‍ക്കും ഒരു വില്പന ചരക്കു പോലെയാണ് . അതിന്റെ ഫലമാണ്‌ സന്തോഷ് മാധവന്‍ , സ്വാമി ഹിമവല്‍ ഭദ്രാനന്ദ ( തോക്ക് സ്വാമി) തുടങ്ങി പല സ്വാമിമാരുടെയും അവതാരം. ദൈവത്തിന്റെ മണവാട്ടി ആയ കന്യാസ്ത്രിയും രണ്ടു വികാരി അച്ഛന്‍മാരും ചേര്‍ന്ന്
"പാപം കുത്തികളഞതും " അത് കണ്ടുകൊണ്ടു വന്ന മറ്റൊരു കന്യാസ്ത്രിക്ക് ഉണ്ടായ ഗതിയും നമ്മള്‍ കണ്ടതാണ് . അല്ല ഈ വികാരി അച്ഛന്‍ എന്ന് പറഞ്ഞാല്‍ വികാരം ഉള്ള അച്ഛന്‍ എന്നന്നോ? അവിടെയും മറ ദൈവവും ഭക്തിയും . ലോകത്ത് ആകെമാനം തീവ്രവാദം പരത്തണം, പാവം മനുഷ്യരെ കൊന്നുടുക്കണം എന്നും ഖുറാനില്‍ പറഞ്ഞിട്ടുണ്ടോ? ദൈവത്തിന്റെ വിശുദ്ധയുദ്ധം. ദൈവത്തെ പേരില്‍ വോട്ടുപിടുത്തം, തങ്ങളുടെ വരുതിക്ക് വരാത്ത പാര്‍ട്ടികള്‍ക്ക് എതിരെ ഇടയലേഖനം, ദൈവത്തിന്റെ പേരില്‍ badal സ്ഥാനാര്‍ഥികള്‍. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നുള്ള മഹത് വചനത്തെ ഒരു ജാതി ഒരു മതം ഒരു ദൈവം ഈഴവന് എന്നുവരെ ആക്കിമാറ്റുന്നു. SNDP (Sri Nadesha Darma Paripalana Yogam ) അംഗങള്‍ നടേശഗുരു പ്രവചിക്കുന്നവര്‍ക്ക് വോട്ട് ചെയു. NSS കാര്‍ (narayanapaniker's Service Society ) പണിക്കര്‍ സ്വാമി അരുള് ചെയുന്നവ്ര്‍ക്കും , തിരുമേനി, മെത്രാന്‍, മാര്‍പ്പാപ ഇവരൊക്കെ പറയുന്നവര്‍ക്ക് ക്രിസ്ത്യാനികളും, വോട്ടു ചെയ്യണം. കാരണം ഇവരൊക്കെയാണ് ദൈവത്തിന്റെ അടുത്ത ആളുകള്‍.ഇവര്‍ക്ക് ദൈവത്തിന്റെ ഹിതം പകര്‍ന്ന് കൊടുക്കുന്നത് . ഇവരാണ് ദൈവത്തിന്റെ തിരുഹിദം ഭക്തര്‍ക്ക് പകര്‍ന്നു കൊടുക്കുന്നത്... അങ്ങനെ പകര്‍ന്ന കൂട്ടത്തില്‍ കിട്ടിയതാണ് ഗുരുവായൂരപ്പന് അഹിന്ദുക്കളെ ഇഷ്ടമല്ല, അതുകൊണ്ട് തന്നെ അവര്‍ ഗുരുവായൂരില്‍ കയറിയാല്‍ അശുദ്ധമാകും. കള്ളന്മാര്‍ക്കും കൊലപാതകികള്‍ക്കും ഗുരുവായൂരപ്പനെ കാണാം പക്ഷെ അവരൊക്കെ ഹിന്ദു ആയിരിക്കണം. പ്രാര്‍ത്ഥിച്ച് അസുഖം മാറ്റം, വിദേശത്ത് ജോലിവാങ്ങി തരം പക്ഷെ മതം മാറണം.
ദൈവവും ഭക്തിയും എന്നത് സാമ്പത്തിക മാന്യം പിടിക്കപ്പെടാത്ത നല്ലൊരു വില്പന ചരക്ക്. അഥവാ സാമ്പത്തിക മാന്യം പിടിച്ചാല്‍ ഒരു ധനാകര്‍ഷണ യന്തം ധരിക്കുക അത്രതന്നെ .
Anonymous said…
ohh sorry post mari commedittu .....
വായിച്ചു.. .. നന്നായിരിക്കുന്നു .എതിരഭിപ്രായമുണ്ടെങ്കിലും അതു ഹരിയ്ക്കു മനോവേദന ഉണ്ടാക്കും എന്നതു കൊണ്ട് എഴുതുന്നില്ല.

( ഒരു കാര്യം മാത്രം പറയാം: ഇ.എം.എസും, നായനാരും, എ.കെ.ജിയും വിപ്ലവകാരികൾ ആയത് മരണശേഷമാണ്.

“കാലൻ വന്നു വിളിച്ക്ഗിട്ടും എന്തേ ഗോപാലാ പോകാത്തെ” എന്നായിരുന്നു മരണക്കിടക്കയിൽ കിടന്നിരുന്ന എ.കെ.ജി യോട് ഇവിടെ ചിലർ ചോദിച്ചിരുന്നത്)

ഹരി അവരുടെ കൂടെ കൂടുന്നതിനോട് എനിയ്ക്കു യോജിപ്പില്ല.

(ഓ.ടോ: ഫോൺ എടുക്കുന്ന സ്വഭാവം ഇല്ലേ?)
പച്ച ചെന്കൊടി സിന്ദാബാദ്
Pongummoodan said…
സുനിലേട്ടാ,

ഈ കമന്റ് എന്നെ നാണിപ്പിക്കുന്നു. :) എങ്കിലും എന്റെ മാനസികാവസ്ഥ മനസ്സിലാക്കി എന്നെ വെറുതെവിട്ടു എന്നതാണ് താങ്കളുടെ മഹത്വം. അതുകൊണ്ട് തന്നെയാണ് താങ്കൾ നല്ല സഖാവ് ആവുന്നതും. രണ്ട് വഴിയിലാണെങ്കിലും നമ്മൾ ഒരേ ആശയത്തിനുവേണ്ടി നിലകൊള്ളുന്നു, നമ്മുടെ പാർട്ടിയുടെ നിലനില്പിനുവേണ്ടി. നന്ദി സഖാവേ. :)

നമ്മൾ നന്നാവും. കുടിലതകൾ നീങ്ങി നമ്മുടെ പാർട്ടി കൂടുതൽ ശക്തമായി മുന്നേറും.

സുനിലേട്ടാ, ഞാൻ മൊബൈൽ ഓൺ ചെയ്യാം.
ലാൽ സലാം സഖാവേ..
Pongummoodan said…
അനോണിച്ചേട്ടാ, പോസ്റ്റ് മാറി കമന്റിട്ടത് ഞാൻ മനസ്സിലാക്കുന്നു. എങ്കിലും സാരമില്ല. അഭിപ്രായം പ്രകടിപ്പിച്ചല്ലോ. നന്ദി.
Pongummoodan said…
അഭിപ്രായം അറിയിച്ച എല്ലാവർക്കും നന്ദി.
Anonymous said…
ഈ വെവലാതിയൊക്കെ ഭാസുരേന്ദ്ര ബാബുവിന്റെ വിശദീകരണം കേട്ടാല്‍ തീരുന്നതെയുള്ളൂ.ചുവപ്പും പച്ചയും ആരംഭത്തിന്റെയും അവസാനതിന്റെയും ചിന്നങ്ങള്‍ ആണ് . "ആ അര്‍ത്ഥത്തില്‍" അതില്‍ തെറ്റൊന്നും കാണുന്നില്ല
Pongummoodan said…
ഹ ഹ അനോണി നിങ്ങൾ രസികനാണ്. ഭാസുരേന്ദ്രബാബുവിനെ കോട്ട് ചെയ്തതിൽ സന്തോഷം, താങ്കൾ അരെന്നറിയാൻ താത്പര്യമുണ്ട്. പറയുന്നതിൽ വിരോധമുണ്ടോ?
Anonymous said…
JK..........
ഈ മുഷിപ്പന്‍ വിഷയങ്ങളൊക്കെ വിടൂ മാഷേ....
My Photos said…
പ്രിയ പൊങ്ങു,
ചുകപ്പു കാവിയും പച്ചയുമൊക്കെ ആവുന്നത് കണ്ടു സഹതാപ്പിക്കാനെ നമുക്കാവൂ. കാരണം സ്വതന്ത്രമായും വേറിട്ടും സത്യസന്തമായും മനുഷ്യത്വപരമായും ദേശീയമായും ചിന്തിക്കുന്നവര്‍ ഭൂരിപക്ഷമുന്ടെന്കിലും അവര്‍ അസംഘ്ടിതരാണ്. പിന്നെ CPM ഇത്രയും അധപതിച്ചു കാണുമ്പോള്‍ ഒരു അത്താണി ആയി അതിനെ കണ്ട ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ക്കും ഇനിയെന്ത് എന്ന് ചോദ്യം സ്വയം ചോദിക്കാനും അതിനുള്ള ഉത്തരം കണ്ടെത്താനും ഉള്ള അവസരമായി ഈ തിരഞ്ഞെടുപ്പ് മാറട്ടെ എന്ന് പ്രത്യാശിക്കാം. പൊന്നാനിയിലെ അധിനിവേശ സമിതി സ്ഥാനാര്‍ഥി ശ്രീ.ആസാദ് പറഞ്ഞതുപോലെ, ഏതെങ്കിലും ഒരു മതേതര സോഷ്യലിസ്റ്റ് വിശ്വാസിക്ക് അങ്ങിനെയുള്ള ഒരു സ്ഥാനാര്തിക്ക് വോട്ടു ചെയ്യണം എന്ന് തോന്നിയാല്‍ അതിന് വഴിയൊരുക്കാനാണ് ആസാദും മുരളിയും ചന്ദ്രസേഖരനുമൊക്കെ മത്സരിക്കുന്നത്. അവര്ക്കു കിട്ടുന്ന വോട്ടുകള്‍ യഥാര്ത്ഥ മതേതര വോട്ടുകള്‍ തന്നെ ആയിരിക്കും. പക്ഷെ, അത് തുലോം കുറവായിരിക്കും എന്നതാണ് എല്ലാ നിറം മാറ്റങ്ങളുടെയും ആകെ തുക. നമ്മള്‍ മലയാളി ഒരുപാടു വായിക്കും, ചര്ച്ച ചെയ്യും, പ്രസംഗിക്കും എന്നാല്‍ പ്രവൃത്തിയില്‍ സ്വകാര്യതയില്‍ ഒരു ആദര്‍ശവും നമുക്കുണ്ടാവില്ല.
haari said…
താങ്കള്‍ വീണ്ടും തമാശയിലേക്ക് തിരിച്ചു വന്നുവല്ലോ
പൊങ്ങുമ്മൂടാ, അരിവാളിന്റെ നിറഭേദം അസ്സലായി.പരിപ്പുവടയില്‍ നിന്നും കട്ടന്‍ ചായയില്‍ നിന്നും മാറിയതോടെ സഖാക്കളും പച്ച പിടിച്ചു.

ലാല്‍ സലാം എന്നതിനു പകരം സഖാക്കള്‍ ഇനി ‘ഹരിത് സലാം’ പറയുമോ ആവൊ
പൊങ്ങു ഇപ്പോള്‍ സഖാവാണോ അല്ലിയോ? തെളിച്ച് പറ.
:-)

ഒരു പുതിയ വലതന്‍
പൊങ്ങനാശാനേ .. ചില്ലക്ഷരങ്ങള്‍ എല്ലാം വട്ടത്തില്‍ R മാര്‍ക്ക് ആയിട്ടാണല്ലോ കാണുന്നേ .. വേറെ അധികം സൈറ്റുകളില്‍ ഈ പ്രശ്നമില്ലാ.!
ആശാനേ, ഒരു പ്രമുഖ വാര്‍ത്താ മാഗസിന്‍ നടത്തിവരുന്ന അഭിപ്രായ സര്‍വ്വേ യുടെ ഏകദേശ രൂപം അനുസരിച്ചു, LDF നു ഒരൊറ്റ സീറ്റു പോലും കിട്ടാന്‍ വഴിയില്ലായത്രെ!. UDF 20ഉം കൊണ്ടുപോവ്വും!! :(

മറ്റു ലക്ഷണങ്ങള്‍ എന്താണെന്നു വച്ചാല്‍, മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടി പലയിടത്തും കത്തികയറുന്നു.

BJP ഇത്തവണയും കഷ്ടത്തില്‍ തന്നെ.!

പിണറായിക്കുള്ള പിന്തുണ നാമമാത്രം. ഈ കേസില്‍ അച്ചുമാമന്‍ പിണറായിയെക്കാള്‍ വളരെ മുന്നിലത്രെ!

(--- ഈ വാര്‍ത്ത എത്രത്തോളം ശരിയെന്നു ഉറപ്പില്ലാ)
അശോകേട്ടാ, സുപ്പര്‍.....തോപ്പില്‍ 'ഭാസിയുടെ ഒളിവിലെ ഓര്‍മ്മകള്‍' ഒന്ന് വായിക്കാന്‍ പറയണം....നമ്മുടെ നവ വിപ്ലവ കാരികളോട്.........
ധനേഷ് said…
ഹ ഹ.. പോങ്ങേട്ടാ... രസികന്‍ പോസ്റ്റ്..

പൊന്നാനിയില്‍ പച്ചപിടിക്കണമെങ്കില്‍ പിന്നെ ‘പച്ച’ പിടിക്കാതെ എന്തു ചെയ്യാന്‍ അല്ലേ?

പാറട്ടങ്ങനെ പാറട്ടേ.. പച്ചച്ചെങ്കൊടി പാറട്ടെ...
ധനേഷ് said…
ഹ ഹ.. പോങ്ങേട്ടാ... രസികന്‍ പോസ്റ്റ്..

പൊന്നാനിയില്‍ പച്ചപിടിക്കണമെങ്കില്‍ പിന്നെ ‘പച്ച’ പിടിക്കാതെ എന്തു ചെയ്യാന്‍ അല്ലേ?

പാറട്ടങ്ങനെ പാറട്ടേ.. പച്ചച്ചെങ്കൊടി പാറട്ടെ...
G.MANU said…
നമ്മള്‍ കൊയ്യും വയലെല്ലാം
പച്ചപിടിക്കും പൈങ്കിളിയേ

ഹാറ്റ്സ് ഓഫ് ടു യൂ
ലാല്‍ സലാം
വിപ്ലവം കാലാനുസൃതം!! :)
VINOD said…
NJANUM KUMMANOOR NSS HOSPITALIL ANNU PIRANNU VEENATHU ,
ATHU KONDAVAM ENGANNE EZHUTHAN THONNIYATHU,

what is the difference , കംമുനിസതിന്റെ പിടി പോവുകയും , വിപ്ലവം കുറഞ്ഞു (റെഡ്) കമ്മ്യൂണിസം കമ്മുനിനലിസംആവുകയും ചെയ്യുമ്പോള്‍ മദനിയും പിണറായിയും ഒന്നായി മാറും
സ്ത്രീ സ്വതദ്ര്തിനു വേണ്ടി വാദിക്കുന്ന വലിയ പൊട്ടു തൊട്ട കമ്മുനിസ്റ്റ്‌ ചേച്ചി ഉണ്ടല്ലോ വൃന്ദ കാരാട്ട്‌ , എന്നി ഡല്‍ഹിയില്‍ ഒരു ന്യൂസ് കോണ്‍ഫറന്‍സ് ആക്കാം മുസ്ലിം സ്ത്രീകളുടെ മോചനത്തിനായി പ.ഡി.പിയുമായി ചെര്‍ു‌ പ്രവര്‍ത്തിക്കും എന്ന്,
നാറിയ കോണ്‍ഗ്രസ്സും , നാണം കേട്ട കഒമ്മുനിസ്റ്റുകാരും കൂടെ കളിക്കും , ജനം വീണ്ടും mandanmar ആകും
ക, മ, ഒക്കെ ചേര്ത്തു വിളിക്കാന്‍ അന്ന് തോന്നുനത് ,
ഭ പുല്ലേ എന്ന് പറഞ്ഞു നിര്ത്തുന്നു
അയ്യോ മറന്നു ശ്രീ രാമന്റെ സ്വന്തം ആള്‍ക്കാരും ഉണ്ട് ഈ നാറിയ നാടകത്തില്‍ , ഹിന്ടുകളുടെ ബുദ്ധിമുട്ട് കാരണം അവര്ക്കു ഉറക്കം വരുന്നില്ല പോലും
KURIAN said…
ഇന്ന് സഖാക്കളായ കൃഷ്ണപിള്ളയുടെയും എ.കെ.ജി.യുടെയും ഇ.എം.എസ്സിന്റെയും നായനാരുടെയും കണ്ണുനീരിന് മാത്രമാണ് ചുവപ്പ് നിറമുള്ളത്.നല്ല രക്ത ചുവപ്പ്.
ഈയിടെ ഒരു ലണ്ടന്‍ സര്‍വ്വേ വെളിപ്പെടുത്തിയത് അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ലോകരാജ്യങ്ങളില്‍ തീവ്രവലതുപക്ഷ രാഷ്ട്രീയകക്ഷികള്‍ അധികാരങ്ങള്‍ പിടിചെടുക്കുമെന്നാണ് -അതിന്റെ മുന്നോടിയായി ഇതിനെയെല്ലാം കണക്കുകൂട്ടിയാല്‍മതി --അന്നും ഇടതുകാര്‍ക്ക് പിടിച്ചു നില്‍ക്കണ്ടേ ....
Salim said…
Krishna Pilla, AKG, EMS, Nayanar .... will there be anymore such great leaders. It is disturbing to see the state of the current leaders. However, the party will be back.... stronger... Theeyil kuruthathu veyilathu vaadillallo, orikkalum.

Popular posts from this blog

അവർ പാർട്ടിയോട് ചെയ്യുന്നത്; നാടിനോടും.

പ്രണയോർമ്മകൾ!

ജി.സ്പോട്ട് - ഒരു അശ്ലീല കഥ