രാഷ്ട്ര‘മാമ‘
ജനങ്ങളുടെ കണ്ണിലിടാൻ പറ്റുന്ന ഏറ്റവും നല്ല പൊടിയാണ് മതേതരത്വം. കേൾക്കുമ്പോൾ തന്നെ ഒരു അന്തസ്സുണ്ട്. ഇന്ത്യ മതേതരത്വരാജ്യമാണെന്ന് പറയുമ്പോൾ അതിൽ നിന്ന് ലോകജനത മനസ്സിലാക്കുന്നത് ഇന്ത്യ ജാതി/മത താത്പര്യങ്ങൾക്ക് അതീതമായി പ്രവർത്തിക്കുന്ന ഒരു രാജ്യമാണെന്നല്ലേ? അത്തരമൊരു ലേബൽ നമുക്ക് നൽകുന്ന ശക്തിയും അഭിമാനവും വളരെ വലുതുമാണ്.
യഥാർത്ഥത്തിൽ ഇന്ത്യ ഒരു മതേതരത്വ രാഷ്ട്രമാണോ? അനർഹമായ ഒരു സൽപ്പേരിന്റെ ഉടമകളാണോ നാം?
മനോരമ ഓൺലൈനിൽ കണ്ട ഒരു വാർത്തയാണ് മേപ്പടി ചോദ്യങ്ങൾ മനസ്സിലുയർത്താൻ കാരണമായത്. വാർത്ത ഇങ്ങനെ:
“ശ്രീ. ടോം വടക്കന് തൃശ്ശൂരിൽ സീറ്റ് കൊടുത്തില്ലെങ്കിൽ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് തൃശ്ശൂർ അതിരൂപതയും ഇരിങ്ങാലക്കുട രൂപതയും ജില്ലയിലെ കോൺഗ്രസ്സ് നേതാക്കളെ ‘രഹസ്യമായി’ അറിയിച്ചു. തൃശ്ശൂർ മണ്ഡലത്തിൽ 37 ശതമാനം വോട്ട് ക്രൈസ്തവരുടേതാണെന്നും സ്ഥാനാർത്ഥി ആർ.സി വിഭാഗക്കാരൻ ആകണമെന്നുമാണ് സഭയുടെ നിലപാട്. “
നമ്മുടെ ‘രാഷ്ട്രമാമ’ യായ ശ്രീമാൻ ടോം വടക്കൻ കഴിഞ്ഞ കുറേ മാസങ്ങളായി രൂപതയും അതിരൂപതയും കയറിയിറങ്ങിയതിനും വെള്ളാപ്പള്ളി നടേശന്റെ കാലും കഴയും തിരുമ്മി കൊടുത്തതിനും ഫലമുണ്ടായിരിക്കുന്നു. തൃശ്ശൂരിൽ 37% ക്രിസ്ത്യാനികളും അത്രതന്നെ ശതമാനം ഈഴവരുമാണ് ഉള്ളത്. രണ്ട് കൂട്ടരുടെയും പിന്തുണ മതി വിയർക്കാതെ വിജയിക്കാൻ.
നാളിതുവരെയുള്ള തിരഞ്ഞെടുപ്പുകൾ പരിശോധിക്കുമ്പോൾ എല്ലാക്കാലവും എല്ലാ പാർട്ടികളും രാഷ്ട്രീയത്തിന് അതീതമായി ജാതി/മത താത്പര്യങ്ങൾ തന്നെയാണ് സീറ്റ് വിഭജനത്തിനായി പരിഗണിച്ച് പോരുന്നതെന്ന് നമുക്ക് കാണാൻ സധിക്കും. ഇടത് പക്ഷമായാലും വലതുപക്ഷമായാലും ഇതിനൊരു അപവാദമല്ല.
നായന്മാർ കൂടുതലുള്ള പ്രദേശങ്ങളിൽ നായർ സ്ഥാനാർത്ഥിയെയും നാടാർ സമുദായത്തിനും ക്രൈസ്തവ, മുസ്ലീം, ഈഴവ സമുദായത്തിനുമൊക്കെ മേധാവിത്വമുള്ള പ്രദേശങ്ങളിൽ അതാത് ജാതിയിൽ പെട്ട സ്ഥാനാർത്ഥികളെയും നിർത്താൻ ഇരുപക്ഷവും കാണിക്കുന്ന താത്പര്യത്തിനു പിന്നിലും പച്ചയായ വർഗീയത തന്നെ. അപ്പോൾ മതേതരത്വവാദം പൊളിയുകയല്ലേ? എത്ര ഹീനമാണ് കാര്യങ്ങൾ.
AICC ജനറൽ സെക്രട്ടറിയായ ടോം വടക്കനിലേയ്ക്ക് വരാം. ഈ ലേഖകന് അദ്ദേഹത്തോട് ഒരു നീരസവുമില്ല. അദ്ദേഹത്തിന് നേരേ ചൊവ്വേ മലയാളം പറയാൻ അറിയില്ലെന്നോ, കേരളത്തിലേയ്ക്ക് എത്തിനോക്കിയിട്ട് കാലങ്ങളേറെ ആയെന്നോ എന്നതൊന്നും അദ്ദേഹത്തിനെതിരെ ഒരു കുറവായി പറയേണ്ട കാര്യങ്ങളുമല്ല. മറിച്ച് അതൊക്കെ ഒരു അധികയോഗ്യതയായി കണക്കാക്കുകയും ചെയ്യാം.
എന്നാൽ അടുത്തകാലത്തായി തൃശ്ശൂർ ലോകസഭാ സീറ്റിലേയ്ക്ക് ടോം വടക്കൻ വരുന്നു എന്ന് കേട്ടപ്പോൾ തന്നെ അതിനെതിരായി ഒരു സ്വരം കോൺഗ്രസ്സിനുള്ളിൽ തന്നെ ഉയർന്നിരുന്നു. അദ്ദേഹത്തെ കുറ്റിച്ചൂലുമായി ആണ് ഒരു രസികൻ ഉപമിച്ചത്. ഒപ്പ് ഡെൽഹിയിലെ മുന്തിയ കോൺഗ്രസ്സ് നേതാക്കൾക്ക് ചായ വാങ്ങിക്കൊടുത്തുണ്ടാക്കിയ സ്വാധീനമാണ് അദ്ദേഹത്തെ തൃശ്ശൂർ സീറ്റിലേയ്ക്ക് ശുപാർശ ചെയ്യാൻ കാരണമെന്ന് വരെ ആരോപണമുണ്ടായി.
നിത്യവൃത്തിക്കായി ചായ വാങ്ങിക്കൊടുക്കുന്ന ദരിദ്രനാരായണൻമാർക്ക് ഏതെങ്കിലും തരത്തിൽ സ്വാധീനശക്തിയുണ്ടാക്കിയെടുക്കാനാവുമെന്ന് നമുക്ക് വിശ്വസിക്കാനാവില്ല. എന്നാൽ മറ്റെന്തൊക്കെയോ കൂട്ടിക്കൊടുക്കുന്ന ‘മാമ’ യാണ് നമ്മുടെ വടക്കൻ എന്ന ധ്വനി ഉണ്ടാക്കാനേ അത്തരം ആരോപണങ്ങൾ വഴിവയ്ക്കുകയുള്ളു.
എന്നാൽ എന്റെ പ്രതിഷേധം ഇതിലൊന്നുമല്ല. ശ്രീ ടോം വടക്കൻ ഇടറിയ തൊണ്ടയോടെ ചാനലുകളോട് പറഞ്ഞതിൽ നിന്ന് എനിക്ക് മനസ്സിലായത് അദ്ദേഹം ചായ വിതരണം നടത്തുന്ന ജനസമൂഹത്തെ വിദ്യാഭ്യാസവും വിവരവും കുറഞ്ഞ വെറുക്കപ്പെടേണ്ട ഒരു സമൂഹമായി കാണുന്നുവെന്നാണ്.
പ്രിയ വെടക്കാ..ക്ഷമിക്കുക വടക്കാ, ഇവിടെയാണ് താങ്കൾ പരാജയപ്പെട്ടത്. M.Sc നല്ല നിലയിൽ വിജയിച്ച പ്രകേശട്ടൻ സൈക്കിളിൽ മീൻ വിറ്റ് ഉപജീവനം നടത്തുന്നകാര്യം എനിക്ക് നേരിട്ടറിയാം. അതൊരു കുറവായി അദ്ദേഹം കാണുന്നില്ല. ഞാനും. ഉന്നതവിദ്യാഭ്യാസം കരസ്ഥമായ എത്ര ആൾക്കാർ ദിവസക്കൂലിക്ക് ജോലി ചെയ്യുന്നുണ്ടെന്ന് താങ്കൾക്കറിയുമോ? താങ്കൾ ചെയ്യുന്ന ഈ മാമാ പണിയേക്കാൾ അന്തസ്സുണ്ട് അവർ ചെയ്യുന്ന പ്രവർത്തികൾക്കൊക്കെ.
അതുകൊണ്ട് വെള്ളക്കോളർ ജോലി ചെയ്യാത്തവരൊക്കെ മാന്യതയില്ലാത്തവരും വിദ്യാരഹിതരുമാണെന്ന ധാരണ താങ്കളെപ്പോലുള്ള മിടുക്കന്മാർ വച്ചു പുലർത്തുന്നത് ശരിയല്ല.
ഇനി കത്തോലിക്ക സഭയുടെ സമ്മർദ്ധത്തിൽ താങ്കൾക്കൊരു സീറ്റ് ലഭിക്കുകയും താങ്കൾ ജയിക്കുകയും ചെയ്താൽ താങ്കളുടെ കൂറ് ആരോടാവും. സഭയ്ക്ക് വേണ്ടിയാവുമോ ജനങ്ങൾക്ക് വേണ്ടിയാവുമോ താങ്കൾ നിലകൊള്ളുക. ജനത്തിനുവേണ്ടി എന്ന് പറഞ്ഞാൽ വെടക്കാ..നിന്റെ ഉള്ളം തുടയിൽ നല്ല നുള്ള് തരും ഞാൻ.
എന്തിന് വടക്കെനെ കുറ്റം പറയണം. നമ്മുടെ സോണിയാജിയുടെ കാര്യം തന്നെ എടുക്കാം. മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ്ജിയുടെ കല്യാണസൂത്രം അടുത്ത് കാണുകയും പെരുമാറുകയും ചെയ്തു എന്ന ഒരേയൊരു യോഗ്യത അല്ലേ അവരെ കോൺഗ്രസ്സ് പ്രസിഡന്റ് പദവി വരെ എത്തിച്ചത് ? അ മദാമ്മയും അവരുടെ കൈകാൽ വിരലുകളുടെ ഞൊട്ട വിട്ട് കൊടുക്കുന്ന വടക്കനുമൊക്കെ വേണം നമ്മളെ ഭരിക്കാൻ. ഒക്കെ നമ്മുടെ വിധിയാണ്. കോൺഗ്രസ്സ് എന്ന ‘മതേതരത്വ‘പാർട്ടി നീണാൾ വാഴട്ടെ.
ഓരോ ജാതിക്കും ഓരോ ജനപ്രതിനിധി എന്ന സുന്ദരസ്വപ്നം ‘മതേതര‘ ഇന്ത്യയിൽ നിലവിൽ വരട്ടെ.
നമുക്ക് മതിയാക്കാം. തിരഞ്ഞെടുത്തുകളിക്ക് സമയമായി. ഏപ്രിൽ 16-നോ മറ്റോ ആണ് കേരളീയർക്ക് കളിക്കാനുള്ള ദിവസം. 20 മുന്തിയ വിഡ്ഡ്യാസുരന്മാരെയാണ് നമ്മൾ തിരഞ്ഞെടുത്ത് ഡെൽഹിക്ക് കയറ്റി അയയ്ക്കേണ്ടത്. അതിലൊന്ന് നമ്മുടെ വടക്കാനാവുന്നതിൽ എന്ത് തെറ്റ്?
മുറിവാൽക്കഷ്ണം: നായന്മാരുടെ ശക്തിപ്രകടനം കഴിഞ്ഞ ശനിയാഴ്ച പുത്തരിക്കണ്ടം മൈതാനിയിൽ നടന്നു. ശക്തമായ വോട്ട് ബാങ്ക് ആയി നായർ സമുദായം മാറും എന്ന് നാരായണപ്പണിക്കർ പ്രഖ്യാപിച്ചു. പണിക്കരേ, ഞാനും ഒരു നായരാണ്. തനിക്കെന്റെ പിന്തുണ കിട്ടുമെന്ന് തോന്നുന്നില്ല. എനിക്ക് സൌകര്യമുള്ളവന് ഞാൻ വോട്ട് ചെയ്യും. ജാതി പറയുന്ന ഒരു ചെറ്റയ്ക്കും എന്റെ മനസ്സിൽ പ്രവേശനമില്ല. അവനൊന്നും എന്റെ വോട്ടുമില്ല. നന്ദി.

Comments
സത്യത്തിന്റെ മൂഖം വികൃതമാക്കി കപടതയുടെ പുഞ്ചിരിയുമായി ഈ മതേതരവാദികള്‍ വോട്ടൂതേടുമ്പോള്‍ ഈഴവനെന്നും നായരെന്നും ,സഭയെന്നും പറഞ്ഞ് കേരളാത്തിലെ കമ്മ്യൂണിസം പ്രബുദ്ധമാക്കിയ ഒരു ജനതയെ തിരികെ ഒരു വര്‍ഗ്ഗീയ കലാപത്തിലേക്ക് സ്വരുക്കൂട്ടുകയാണ് ഇതരക്കാര്‍ ചെയ്യുന്നത്...ഇത്തരം കൂട്ടിക്കൊടൂപ്പുകാരെ തിരിച്ചറിയണം ..അത് ഏത് പുലയാടി മക്കളായാലും ...
ഈ 37% ക്രിസ്ത്യാനികളും 37% ഈഴവരും സമുദായപ്രമാണികള്‍ പറയുന്നത്പോലെ , ജനങ്ങള് ജാതി നോക്കി വോട്ട് ചെയ്യാന്‍ പോയിട്ടല്ലേ ജാതി നോക്കി പാര്‍ട്ടികള്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നെ... നമ്മളെ തന്നെ പറഞ്ഞാ മതി..
പിന്നെ ഈ മാധ്യമങ്ങള്‍ക്കും ഇതില്‍ ഒരു പങ്കില്ലേ... ജാതി വിവര കണക്കുകള്‍ നിരത്തി ഈ ജാതിക്കാരുടെ വോട്ട് പരമ്പരാഗതമായി ഈ പാര്‍ട്ടിക്ക് അല്ലെങ്കില്‍ ഈ ജാതിക്ക് ഭൂരിപക്ഷം ഉള്ളത് കൊണ്ട് ആ ജാതിയിലുള്ള സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ ജയിക്കും എന്നൊക്കെ റിപ്പോര്‍ട്ട് ഉണ്ടാക്കുന്നത് മാധ്യമങ്ങള്‍ അല്ലെ ..
വിവരവും വിദ്യാഭ്യാസവും ഉണ്ടെന്നു അവകാശപ്പെടുന്ന കേരളത്തിലെ സ്ഥിതി ഇതാണെങ്കില്‍ വടക്കേ ഇന്ത്യയിലെ ഒക്കെ അവസ്ഥ പറയണോ ..
ഒരു നിരക്ഷരന് തോന്നിയത്
നല്ല ആദര്‍ഷബോധവും സത്യസന്ധതയും ഉള്ള എത്രയോ രാഷ്ട്രീയ പ്രവര്‍ത്തകര്‍ നമുക്കുണ്ട്, സംസ്ഥാന രാഷ്ട്രീയത്തില്‍ തന്നെ നിറഞ്ഞു നിനാവര്‍. അവരെല്ലാം ഇന്നു കാണാ മരയത്താന്. കാരണം അവരെ കേരള ജനതയ്ക്ക് വേണ്ട. നമുക്കു വേണ്ടത് അഴിമതിക്കെതിരെ പ്രസങ്ങവും, വളരെ തന്ത്രപരമായി അഴിമതിയും, അക്രമവും, വിഭാഘീയതയും അഴിച്ചു വിടുന്നവരെ മാത്രമാണ്. ഒരു സമൂഹത്തിലെ ആള്‍ക്കാരുടെ പ്രവൃത്തിയുടെ ഫലമായിരിക്കും അവരുടെ നേതാക്കന്മാര്‍. അപ്പോള്‍ നമ്മള്‍ ജനങ്ങള്‍ മാറാതെ വടക്കന്മാരെയും, മടനിമാരെയും പിനരായിമാരെയും, മുരളിമാരെയും അങ്ങിനെ അങ്ങിനെ സകലമാന തീട്ടങ്ങളെയും സഹിക്കേണ്ടി വരും. മദ്യത്തിനെതിരെ നില കൊണ്ട ഗാന്ധിജിയുടെ വസ്തുക്കള്‍ മദ്യ രാജാവായ വിജയ്മല്ല്യയുടെ കൈകളില്‍ എത്തിയത് നാം സഹിക്കുന്നില്ലേ.
സാധാരണ ജനങ്ങളുടെ ഇടയില്‍(മിക്കവാറുമൊക്കെ) ജാതിചിന്തയോ മതചിന്തയോ ഇല്ലാതെ പരസ്പരം സ്നേഹത്തോടെ തന്നെയല്ലേ ജീവിക്കുന്നതു്.ഓണം വന്നാല്‍, പെരുന്നാള് വന്നാല്‍, ക്രിസ്മസ് വന്നാല്‍ ഒക്കെ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ പങ്കുവച്ചു്. അവരില്‍ ഈ വിഷം കുത്തിവക്കുന്നതു നമ്മുടെ രാഷ്ട്രീയപാര്‍ട്ടികളും മതനേതാക്കളും തന്നെയാണ് സ്വാര്‍ഥ ലാഭങ്ങള്‍ക്കു വേണ്ടി.
വിഷയത്തോട് അനുഭാവപ്പെടുന്നു. പക്ഷെ മുകളില്‍ പറഞ്ഞതിന്റെ ആവശ്യമുണ്ടായിരുന്നില്ല :(
പ്രിയ അനോണി, താങ്കൾ പറഞ്ഞത് ശരിയാണ്. അത്തരമൊരു പ്രയോഗം ഒഴിവാക്കാൻ നന്ദേട്ടനും എന്നോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഞാൻ കുറിച്ച ഒരു കാരണമല്ലാതെ എന്ത് യോഗ്യതയാണ് ആ മഹതിക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ അവകാശപ്പെടാനുള്ളത്. അ പ്രയോഗം ക്രൂരമായെങ്കിൽ ഞാൻ മാപ്പ് പറയുന്നു. എന്നാൽ അത് പിൻവലിക്കേണ്ട ആവശ്യമുണ്ടോ? അനോണിക്ക് നന്ദി. ഒപ്പം കമന്റിട്ട എല്ലാ സഹൃദയരായ ബ്ലോഗേഴ്സിനും.
Hats off to you, for this wonderful write up.
Vinu
;-)
ഓണ്‍ ടോപിക്ക് : താങ്കളുടെ സാമൂഹിക വിമര്‍ശ്ശന രചനകളുടെ ഏറ്റവും വലിയ സവിശേഷത, അവ ഈ നാട്ടിലെ സാധാരണക്കാരുടെ മനോവ്യാപാരങ്ങളോട് ഏറ്റവും അടുത്തു നില്‍ക്കുന്നു എന്നതാണ്. ചായക്കടയിലിരുന്നു അഭിപ്രായം രേഖപ്പെടുത്തുന്ന ഓനന്‍ ചേട്ടന്‍മാരുടെ ഇടയില്‍ ജീവിക്കുന്നവരാണല്ലോ നമ്മള്‍.
പോങ്ങുമ്മൂടന്‍.. ആശംസകള്‍
വാര്‍ത്ത: “വടക്കനെ സ്ഥാനാത്ഥിയാക്കിയില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും: രൂപത”
കമന്റ്: സ്ഥാനാര്‍ത്ഥിയാക്കിയാലും അങ്ങനെ തന്നെ..
അല്ല, ഇപ്പോഴാ ഞാന്‍ ഓര്‍ത്തേ.. എന്താ ഈ മതേതരത്വം?
37% കൃസ്ത്യാനികളേയും 37% ഈഴവരേയും പിന്നെ ഈ രണ്ടു കൂട്ടരേയും താങ്ങുന്ന ളോഹ ഇട്ട രാഷ്ട്രീയക്കാരന്‍റ്റേയും കള്ളവാറ്റ് നടത്തിയിട്ട് ആദര്‍ശം പ്രസംഗിക്കുന്ന മഹാന്‍റ്റെയും കാലും ...... യും തിരുമ്മി കൊടുക്കുന്ന ആളെ മാത്രമേ തിരഞ്ഞെടുപ്പില്‍ നിര്‍ത്താന്‍ പാടുല്ലൂ എന്ന് പറയുനതാണോ മതേതരത്വം.???
അതോ ഏഴ് - എട്ട് വര്‍ഷം രാജ്യദ്രോഹ കുറ്റത്തിന് ജയിലില്‍ കിടന്നിട്ട് ആരുടെയൊക്കെയോ എന്തൊക്കെയോ താങ്ങി അവസാനം പുറത്തു വന്ന് ഒരു മൂന്നാം കിട പാര്‍ട്ടിയുടെ നേതാവ് ചമഞ്ഞ്, മഹാന്മാരെല്ലാം ജയിലില്‍ കിടന്നതുകൊണ്ട് ഞാനും ഒരു മഹാനാണെന്ന് വിശ്വസിക്കുന്ന, ഒരു രാജ്യദ്രോഹിയുടെ പിന്തുണ തേടുന്ന കമ്മ്യൂണിസ്റ്റുകാരന്‍ പറയുന്ന ആദര്‍ശമാണോ ഈ മതേതരത്വം?
അതോ വോട്ടു ബാങ്കിനു വേണ്ടി സമുദായത്തെ ഉദ്ധരിക്കാന്‍ ഇറങ്ങിയിട്ട് എന്നെ താങ്ങുന്നവനു മാത്രമേ എന്‍റ്റെ സമുദായം വോട്ട് ചെയ്യൂ, അതെന്‍റ്റെ കുടുംബ സ്വത്താണെന്ന് കരുതുന്ന പണിക്കര്‍ പറയുന്നതാണോ ഈ മതേതരത്വം?
എന്തായാലും എനിക്കിപ്പോഴും മനസ്സിലായില്ല, യഥാര്‍ത്തത്തില്‍ എന്താണീ മതേതരത്വം?
തൃശൂര്‍കാരുടെ സ്റ്റൈല്‍ലില്‍ പറഞ്ഞാല്‍
ഗഡി ഒന്നൊന്നര പെട ആയിടുണ്ട്.
വാര്‍ത്ത ഞാനും വായിച്ചിരുന്നു,ഇതാണ്
നമ്മുടെ നാട്ടിലെ അവസ്ഥ.തൃശൂര്‍
പാര്‍ലിമെന്റ് മണ്ഡലത്തിലേക്ക്
ഉള്ള സ്ഥാനാര്‍ത്തിയെ പള്ളിക്കാര്
തീരുമാനിക്കാന്‍ തുടങിയിട്ട് കാലം
ഒരുപാടായി.ഈ ഒരു തിരിച്ചറിവ്
നമ്മള്‍ക്ക് ഇല്ലാതെ പോയതാണ്
ഇവിടെ പല പിണറായിമാരുടെയും രക്ഷ.
ഒരു നായര് നന്നാവുന്നത് മറ്റേ നായര്‍ക്കു
കണ്ടു കൂടാ എന്ന ഒരു ചൊല്ല് ഉള്ളതിനാല്‍
കാര്യങള്‍ ഇങിനെ തന്നെ മുന്‍പോട്ടു
പോകും.വടക്കനല്ല ഏത് കിഴങ്ങന്‍ നിന്നാലും
പാട്ടും പാടി ജയിക്കും. പ്രതികരണ ശേഷി
നഷ്ടപെടാത്ത നിങളെപോലുള്ളവരുടെ
ഇടപെടലുകള്‍ ഇത്തരം വിഷയങളില്‍
തുടര്‍ന്നും ഉണ്ടാവുമെന്ന് കരുതുന്നു
ഏതേലും സ്വതന്ത്രന് കുത്തിയാലോ എന്നാ ഞാന്‍ ആലോചിക്കുന്നേ....
:)
തിര്‍വന്തോരം - നായര്‍/നാടാര്‍
ആറ്റിങ്ങല്‍ - ഈഴവന്‍
കൊല്ലം - നായര്‍
മാവേലിക്കര - പട്ടികജാതി
പത്തനംതിട്ട - നായര്‍/പ്രൊട്ടസ്റ്റന്‍റ് കൃസ്ത്യന്‍
ആലപ്പുഴ - ഈഴവന്‍ / ലത്തീന്‍ കത്തോലിക്കന്‍
കോട്ടയം - നായര്‍/കൃസ്ത്യന്‍
ഇടുക്കി - റോമന്‍ കത്തോലിക്കന്‍
എറണാകുളം - ലത്തീന്‍ കത്തോലിക്കന്‍
ചാലക്കുടി - നായര്‍/കൃസ്ത്യന്‍
തൃശ്ശൂര്‍ - ഈഴവന്‍ / കൃസ്ത്യന്‍
ആലത്തൂര്‍ - പട്ടികജാതി
പാലക്കാട് - ഈഴവന്‍
പൊന്നാനി - മുസ്ലീം
മലപ്പുറം - മുസ്ലീം
കോഴിക്കോട് - ഈഴവന്‍-തിയ്യന്‍ / മുസ്ലീം
വയനാട് - റോമന്‍ കത്തോലിക്കന്‍
വടകര - ഈഴവന്‍-തിയ്യന്‍
കണ്ണൂര്‍ ഈഴവന്‍-തിയ്യന്‍ / മുസ്ലീം
കാസര്‍കോട് - ഈഴവന്‍-തിയ്യന്‍ / കന്നഡിഗ
ഈ ലിങ്ക് കാണുക..
http://itapetalukal-onnu.blogspot.com/2008/07/blog-post.html
പൊങ്ങുമ്മൂടാ നന്നായി പോസ്റ്റ്
മതേതര മാനവിക മൂല്യാധിഷ്ഠിത മ** രാഷ്ട്രീയ സമവാക്യങ്ങളൊക്കെ സ്റ്റേജില്‍ വിളമ്പാല്‍ ട്രാഫിക് ബ്ലോക്കും ആംബുലന്‍സ് യാത്രാമുടക്കുമൊക്കെയായി നെടുനീളന്‍ വിഡ്ഡിയാത്രകള്‍ നടത്തി , ഉടയാത്ത തിരുവസ്ത്രത്തില്‍ ഇളിച്ചുകൊണ്ട് എന്റെ ജനാധിപത്യം നില്‍ക്കുമ്പോള്‍, പോങ്ങൂ, ഈ ആല്‍ത്തറ വാക്കുകള്‍ക്ക് ആത്മാവിന്റെ ശബ്ദമാണ്...
കാര്‍ക്കിച്ചുതുപ്പലില്‍ ചിലപ്പോള്‍ കഫവും കണ്ടേക്കാം...അതുകൊണ്ടുതന്നെ, ‘ആ’ പ്രയോഗത്തില്‍ വലിയ തെറ്റു ഞാനും കാണുന്നില്ല...
ഇതുപോലെ എല്ലാവരും ചിന്തിച്ചാല്‍ ഈ നാട് എന്നോ നന്നായേനെ. ജനങ്ങള്‍ ഒരിക്കലും നന്നാവരുത് (അവനെയൊക്കെ എന്തിന് കൊള്ളാം വോട്ട് ചെയ്യാന്‍ മാത്രം)നേതാക്കള്‍ മാത്രം നന്നായാല്‍മതി അതല്ലേ ഇന്ത്യന്‍ ജനാധിപത്യം അതിന് വേണ്ടിയല്ലേ മതേതരത്ത്വം.നന്നായിട്ടുണ്ട് ആശംസകള്‍
“എന്തിന് കൂടുതല്‍ പറയുന്നു, കേരളരാഷ്ട്രിയത്തിലെ “അമേരിഷ്പുരി” പിണറായി വിജയന്‍, ഞങ്ങളുടെ എനര്‍ജെറ്റിക്ക് പുണ്യകേന്ദ്രവും, കള്ളന്മാരുടെയും, കൊള്ളക്കാരുടെയും “അഭയ“കേന്ദ്രവും, വെളുത്ത അച്ചായന്മാരുടെ കറുത്ത പണം വെളുപ്പിക്കുന്ന ശുദ്ധികരണ കേന്ദ്രവുമായ മുരിങ്ങുരില്‍ വന്ന്, ISO 2007 Certificate വിതരണം ചെയ്ത് പോയത്. ഉദ്ദിഷ്ടകാര്യത്തിന്റെ ഉപകാരസ്മരണയ്ക്ക് അടുത്ത തിരഞ്ഞെടുപ്പിന് ത്രിശിവപേരുരിനെ രോമാഞ്ചമണിയിക്കാനായി വരുന്ന ടോം വടക്കച്ചായന് വഴി ഒരു ഒപ്പീസ്, ഞങ്ങള് മൂത്ത അച്ചായത്തിവശം എത്തിച്ചിട്ടുണ്ട്. കാരണം പാപികളെ രക്ഷിക്കാനായിട്ടല്ലെ ഞങ്ങള്‍ മാര്‍ താഴത്തും, കീഴത്തുമായി നിലനില്‍ക്കുന്നത്. ISO 2007 Certificate കാരണം മുരിങ്ങുര് കേസ് ഒരു “പൊഹ”യായി. ഇനി “ലാവലിന്‍” ഒരു കട്ടപൊഹയാവുന്നത് മെത്രാന്‍ കാണിച്ചുതരും”
പോങ്ങേട്ടാ ഇന്ത്യയില്‍ ഒട്ടുക്കും ജാതിയുടേയും,മതത്തിന്റേയും അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നു. അത് കേരളത്തിലും ആവര്‍ത്തിയ്ക്കുന്നു. നായര്‍ക്കും,ഈഴവര്‍ക്കും,കൃസ്ത്യാനികള്‍ക്കും,മുസ്ലീങ്ങള്‍ക്കും,നാടാര്‍ക്കും ഒക്കെ നമ്മുടെ നാട്ടില്‍ എം.പി മാരുണ്ട്,എം.എല്‍.എ മാരുണ്ട്.പക്ഷേ മനുഷ്യര്‍ക്ക് ജനപ്രതിനിധികളില്ല.
ഇതാണ് ഭരണഘടനയില്‍ പറയുന്ന നാനാത്വത്തില്‍ ഏകത്വം. പിന്നെ ജാതി പറയുന്ന ഒരു ചെറ്റയ്ക്കും താങ്കളുടെ വോട്ടില്ല എന്നു പറഞ്ഞത് സീരിയസായിട്ടാണെങ്കില്‍, താങ്കള്‍ ആര്‍ക്ക് വോട്ട് ചെയ്യും?
പിന്നെ സോണിയേടെ കാര്യം, പൂര്‍ണ്ണമായും യോജിയ്ക്കുന്നു. പണ്ടു മുതലേ നെഹ്രു കുടുംബത്തിന്റെ അലക്കുകാരും,തോട്ടികളുമായ കോണ്‍ഗ്രസുകാര്‍ സോണിയയെ ഇതിനേക്കാള്‍ വലിയ ഒരു സ്ഥാനം ഇല്ലാത്തതുകൊണ്ടാണ് ഇവിടെ ഇരുത്തിയത്.
മനുവണ്ണന്റെ കമന്റ് ഞാനും ആവര്‍ത്തിയ്ക്കുന്നു
“കാര്‍ക്കിച്ചുതുപ്പലില്‍ ചിലപ്പോള്‍ കഫവും കണ്ടേക്കാം..”
ആരുടെയെങ്കിലും സമ്മര്‍ദ്ദത്തിനു വഴങ്ങി ഈ പോസ്റ്റിലെ ഒരു വരിയെങ്കിലും ഡിലീറ്റിയാല്‍...
“പണിക്കരേ, ഞാനും ഒരു നായരാണ്. തനിക്കെന്റെ പിന്തുണ കിട്ടുമെന്ന് തോന്നുന്നില്ല. എനിക്ക് സൌകര്യമുള്ളവന് ഞാൻ വോട്ട് ചെയ്യും.“ ഇതു പോലെ നട്ടല്ലുള്ള മുസ്ലീം, ക്രിസ്ത്യന്‍ ,ഹിന്ദു ചെറുപ്പക്കാര്‍ക്ക് വംശനാശം സംഭവിക്കുന്നില്ല.
പോങ്ങുമ്മൂടന്‍ കീ ജെയ്...പോരെ..
റഫീക്ക് വടക്കാഞ്ചേരി (ത്രിശ്ശൂര്‍ ജില്ല)
-മിനുസപ്ലാവില-
മുറിവാല്‍ക്കഷണത്തില്‍ ഒരു കൊച്ചു കടിപിടി:
ഇന്ഡ്യ ഒരു മതേതര രാജ്യമല്ലെന്നും ജാതി/മത വിശ്വാസങ്ങള്ക്കനുസരിച്ച് ഇവിടെ ഓരോരുത്തര്ക്കും ഓരോ നിയമമാണെന്നും മറക്കരുത്. മനപ്പൂര്‍വ്വം ഇന്ഡ്യ ഒരു മതപര രാജ്യമല്ലെന്ന് വിശ്വസിച്ച് നടക്കുന്ന കുറേപ്പേര്‍ കുറച്ചു കാലം കഴിയുമ്പോള്‍ തങ്ങളനുഭവിക്കുന്ന വിവേചനങ്ങള്ക്കെതിരേ നിരത്തിലിറങ്ങാന്‍ നിര്‍ബന്ധിതരാവുമെന്ന നിലക്കേ പണിക്കരുടെ പ്രസ്താവനയെ ഞാന്‍ കാണുന്നുള്ളു.
ജാതി പറയുന്ന ഒരു ചെറ്റക്കും ഇനി വോട്ട് ചെയ്യുന്ന പ്രശ്നമില്ലെന്നു തീരുമാനിച്ചാല്‍ പോങ്ങുമ്മൂടനു വോട്ട് ചെയ്യാന്‍ പറ്റില്ല :-) അല്ലെങ്കില്‍ ഏതു പാര്‍ട്ടിയാൺ ജാതി/മതം വച്ച് കളിക്കാത്തത് എന്നു പറയൂ. അങ്ങനെയൊന്നു കേരളത്തില്‍ ഉണ്ടെന്ന് എനിക്ക് ഇതുവരെ തോന്നാത്തത് കൊണ്ടാൺ.
കണ്ടാല്‍ കരണക്കുറ്റി നോക്കി ഒന്നു കൊടുക്കാന്‍ ആഗ്രഹിക്കുന്നവരും ഉണ്ട് അക്കൂട്ടത്തില്‍... :D
ഞാനല്ല കേട്ടോ... :D എന്റെ അച്ഛന്റെ പ്രായം ഉണ്ട് പുള്ളിക്കാരന്... മാത്രമല്ല എന്റെ നാട്ടു കാരനും ആണ്... ഇരുട്ടടി കിട്ടിയാല്‍... ഹ്ഹോ!!!
ജീവനില്‍ കൊതി ഉള്ളത് കൊണ്ടു അനോണിമസ് . കാരണം മുതലാളി ഇപ്പൊ ഗുരു ആയിക്കൊണ്ടിരിക്കുവാനെന്കിലും... പഴയ ചെറ്റത്തരം വല്ലതും മറക്കുമോ?... കുറെ അറിയാം. എന്റെ വീടിനു 3 കിമി അപ്പുറത്താണ് വെല്ലാപള്ളിയുടെ വീട്... ഹി ഹി ഹി !
എന്നാൽ,അങ്ങനെ വരുന്ന സ്ഥാനാർത്ഥികളും പാർട്ടികളുടെ കീഴിലാണെങ്കിൽ കുഴപ്പമില്ല.മറിച്ച് ടോ വടക്കന്റെ കേസിലെപ്പോലെ ജാതി മത ശക്തികൾ സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഇടപെടുന്നത് തീർച്ചയായും എതിർക്കപ്പെടേണ്ടതാണ്.അപ്പോൾ അവരുടെ വിധേയത്വം അത്തരം ശക്തികളോടായി മാറുന്നു.ഇക്കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് കർദ്ദിനാൾ വർക്കി വിതയത്തിൽ നടത്തിയ പ്രസംഗം ഇത്തരുണത്തിൽ ഓർക്കുന്നത് നല്ലതാണ്.
കോൺഗ്രസു പോലെ ഒരു മതേതരമെന്ന് സ്വയം പ്രഖ്യാപിയ്ക്കപ്പെട്ട ഒരു പാർട്ടിയിലെ അംഗം എങ്ങനെ ജാതി ശക്തികളുടെ പ്രിയപ്പെട്ടവനായി എന്നാണു നാം അന്വേഷിയ്ക്കേണ്ടത്.കഴിഞ്ഞ 1-2 വർഷമായി ടി.വി വാർത്താ ചാനലുകൾ തുറന്നാൽ കാണുന്നത് ഈ മുഖമാണു.തൃശ്ശൂരിലെ പാവറട്ടി സ്വദേശി എന്ന് അഭിമാന പൂർവം പറയുന്ന ഈ മനുഷ്യനു തെളിച്ചൊന്നു മലയാളം പോലും പറയാനാവുന്നില്ല.കേരളത്തിലെ ഏതു ജനകീയ പ്രശ്നങ്ങളിലാണു അദ്ദേഹം ഇടപെട്ടിട്ടുള്ളത്? എതു അനുഭവ സമ്പത്തിന്റെ വെളിച്ചമാണു അദ്ദേഹത്തിനുള്ളത്?മന:പൂർവം ഉണ്ടാക്കിയ ഒരു അജണ്ടയുടെ ഭാഗമായാണു ഈ ടി.വി.പ്രത്യക്ഷപ്പെടൽ.കേരള രാഷ്ട്രീയത്തെക്കുറിച്ച് അബദ്ധ ജടിലമായ എത്ര എത്ര കാര്യങ്ങളാണു അദ്ദേഹം പറഞ്ഞു വയ്ക്കുന്നത്?
ഇത്തരം ആൾക്കാരെ ചുമക്കാൻ വിധിയ്ക്കപ്പെടുന്നതുകൊണ്ടാണു “പൊതുജനം കഴുത” എന്നു പറയുന്നത്..
നല്ല പോസ്റ്റ് , പോങ്ങുമ്മൂടൻ....!
അതിവിടെ ഓര്‍ക്കാന്‍ കാരണം പോങ്ങുമ്മൂടന്റെ പോസ്റ്റ്കള്‍ ഞാന്‍ എപ്പോഴും മൂഡോഫ് ആകുമ്പോള്‍
വന്ന് വായിച്ചിരുന്നു .. .. ഇന്നും ഞാന്‍ അങ്ങനെ എത്തിയതാ ഇപ്പോള്‍ മനസ്സിലായി ഗൌരമായി വസ്തു നിഷ്ടമായി പ്രതികരിക്കുന്ന ധീരനായ ഒരെഴുത്തുകാരന്‍!
....“നാളിതുവരെയുള്ള തിരഞ്ഞെടുപ്പുകൾ പരിശോധിക്കുമ്പോൾ എല്ലാക്കാലവും എല്ലാ പാർട്ടികളും രാഷ്ട്രീയത്തിന് അതീതമായി ജാതി/മത താത്പര്യങ്ങൾ തന്നെയാണ് സീറ്റ് വിഭജനത്തിനായി പരിഗണിച്ച് പോരുന്നതെന്ന് ”
ഇതറിഞ്ഞിട്ടും ഈ ജനം!പ്രബുദ്ധരായാ മലയാളി!
അഭിവാദനങ്ങള്‍ പോങ്ങുമ്മൂടന്‍!!
എല്ലാ ആശംസകളും....
കുര്യന്‍