ഇപ്പോൾ കിട്ടിയ വാർത്ത ( മൊത്തം നേര് )
മാതൃഭൂമി ഓഫീസുകൾക്ക് മുന്നിൽ തടിച്ച് കൂടിയ ജനം മണിക്കൂറുകളോളം പരിഭ്രാന്തി സൃഷ്ടിച്ചു.
ഇന്നലെ അർദ്ധരാത്രിമുതലാണ് കേരളത്തിലുടനീളം മാതൃഭൂമി ഓഫീസുകൾക്ക് മുന്നിൽ ജനം തടിച്ചുകൂടി തുടങ്ങിയത്. രാവിലെ 4 മണിയോടെ തടിപ്പ് ശക്തമായി. പരിഭ്രാന്തരായ മാതൃഭൂമി ജീവനക്കാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ആഭ്യന്തരമന്ത്രി കൊടിയേരി ബാലകൃഷ്ണൻ പ്രഭാതകർമ്മങ്ങൾ പോലും നിർവ്വഹിക്കാൻ കാത്ത് നിൽക്കാതെ വെളുപ്പാംകാലം നാലര മണിയോടെ കോഴിക്കോട് മാതൃഭൂമിയിലെത്തി സ്ഥിതിഗതികൾ നേരിട്ട് മനസ്സിലാക്കി. പിന്നീട്, ദിനേശ് ബീഡിയുടെ സഹായത്തോടെ പ്രാഥമിക കർമ്മം നിർവ്വഹിക്കുന്നതിനിടയിൽ സിൻഡിക്കേറ്റ് പത്രങ്ങളിൽ പ്രമുഖരായ മാതൃഭുമിക്ക് മേൽ ഉയരുന്ന ഓരോ ഭീഷണിയും കേരളജനതയുടെ സുരക്ഷയ്ക്ക് മേൽ ഉയരുന്ന ഭീഷണിയായി കണക്കാക്കൂമെന്ന് മന്ത്രിപുംഗവൻ അരുളിച്ചെയ്തു.
അടുത്ത മാതൃഭൂമി ആഴ്ചപ്പതിപ്പ് എന്നാണിറങ്ങുന്നതെന്ന അന്വേഷണം മാതൃഭൂമിയുടെ കേരളത്തിലെ പ്രമുഖ ഓഫീസുകളിലെല്ലാം ആരൊക്കെയോ പല പ്രാവശ്യം വിളിച്ച് ചോദിച്ചിരുന്നതായി മാതൃഭൂമി ആഭ്യന്തരമന്ത്രിയെ അറിയിച്ചിരുന്നു. അതെന്തോ ‘രഹസ്യകോഡ് ‘ ആണെന്ന നിഗമനത്തിലായിരുന്നു പോലീസ്. അതോടെ കൂടുതൽ സായുധസേനകളെ ഓഫീസുകൾക്ക് മുന്നിലെത്തിക്കാൻ മന്ത്രി കല്പനയിട്ടു.
എന്നാൽ ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട്, കനത്ത പോലീസ് കാവലോടെ പത്രക്കെട്ടുകളുമായി പോയ മാതൃഭൂമി വാഹനങ്ങൾക്ക് പിന്നാലെ തടിച്ച് കൂടിയ ആൾക്കൂട്ടം ആരവങ്ങളുമായി പാഞ്ഞു. അവർ വാഹനം തടഞ്ഞ് നിർത്തി . പോലീസ് ആകാശത്തേയ്ക്ക് ഉണ്ടതീരുംവരെ നിറയൊഴിച്ചു . അരിപ്പപോലെയായ ആകാശത്തെ നോക്കി പോലീസ്സുകാർ അന്തിച്ച് നിൽക്കുമ്പോൾ ജനക്കൂട്ടം മാതൃഭൂമി ആഴ്ചപ്പതിപ്പുകളും കൈക്കലാക്കി താന്താങ്ങളുടെ വീടുകളിലേയ്ക്ക് പോവുകയാണുണ്ടായത്. പല പ്രദേശത്തും ആഴ്ചപ്പതിപ്പ് തികയാതെ വന്നതിനാൽ അവ വീണ്ടും പ്രിന്റ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണിപ്പോൾ മാതൃഭുമി.
മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ‘ബ്ലോഗന‘യിൽ ഈ ആഴ്ച പോങ്ങുമ്മൂടൻ എന്ന ജനപ്രിയ ബ്ലോഗറിന്റെ പോസ്റ്റ് ഉൾക്കൊള്ളിച്ചതാണ് ജനലക്ഷങ്ങൾ ഇത്ര ആവേശത്തോടെ പെരുമാറാൻ കാരണമെന്ന് പിന്നീട് ആഭ്യന്തരമന്ത്രി പത്രസമ്മേളനത്തിൽ പറയുകയുണ്ടായി.
ഏതായാലും ആശങ്ക ആഹ്ലാദത്തിന് വഴി മാറിയതിലുള്ള ആശ്വാസത്തിലാണിപ്പോൾ മാതൃഭൂമി.
--------------------------------------------------------------------
മിത്രങ്ങളേ,
‘ബ്ലോഗനയും അക്കിടി പറ്റിയ ബ്ലോഗേഴ്സും‘ എന്ന പേരിൽ ഞാനെഴുതിയ ഒരു പോസ്റ്റ് ഈ ആയഴ്ചത്തെ ബ്ലോഗനയിൽ കൊടുക്കാൻ മാതൃഭൂമി ആഴ്ചപ്പതിപ്പ് സന്മനസ്സ് കാണിച്ചിരിക്കുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിനും ശ്രീ കമൽറാം സജീവിനോടും ഞാൻ എന്റെ നന്ദി സ്നേഹപൂർവ്വം അറിയിക്കുന്നു.
ബ്ലോഗുമായി ബന്ധമില്ലാത്ത വായനക്കാർക്ക് ആ പോസ്റ്റ് എത്ര മാത്രം രസിക്കും എന്നെനിക്കറിയില്ല.( നിങ്ങൾക്കൊക്കെ രസിച്ചിരുന്നോന്നും അറിയില്ല ) എങ്കിലും നാട്ടിലുള്ള, ബ്ലോഗ് വായന ഇല്ലാത്ത ആൾക്കാർക്ക് ഞാൻ എന്തൊക്കെയോ കുറിക്കാറുണ്ട് എന്ന് മനസ്സിലാക്കാൻ ഇത് കൊണ്ട് സാധിച്ചേക്കും.ഞാനൊരു സംഭവമായി ഭാര്യവീട്ടുകാർ തെറ്റിദ്ധരിക്കാനും ഇതുകൊണ്ട് ഇടയുണ്ട്.:) കൂടാതെ ആപ്പിയും രാജപ്പനും ജയനും ജ്യോതിസും എമ്മനുമൊക്കെ ചിലപ്പോൾ ‘അമ്പട പോങ്ങാ‘ എന്ന് മൂക്കത്ത് വിരൽ വച്ച് അത്ഭുതം കൂറിയേക്കാം.അവർ എന്നെ കെട്ടിപ്പിടിച്ചേക്കാം. കള്ള് വാങ്ങി തന്നേക്കാം. ഇതൊക്കെമാത്രമാണ് ഇതിലുള്ള എന്റെ സ്വാർത്ഥതയും. :)
സ്നേഹപൂർവ്വം
പോങ്ങു.

Comments
ഒരു നൂറു തേങ്ങാ..
അയ്യോ ആരും ഉടയ്ക്കുന്നതിനുമൂമ്പ് സേവ് ചെയ്യട്ട്.. വിശദമായി പിന്നെ
ഠേ ശൂം... ഠേ.....ഠേ...ഠേ...
ഠേ ഠേ.....ഠേ...ഠേ...
ഠേ ഠേ.....ഠേ...ശൂം... ശൂം... ഠേ...
ഞാനൊരു വെടിക്കെട്ട് തന്നെ നടത്തി....
ഹഹ .. അഭിനദനങ്ങള്‍...
ബൂര്‍ഷ്വാ പ്രിന്റ് കുത്തകകള്‍ക്കു ബ്ലോഗ് എന്ന സര്‍വ്വപിടിയും വിട്ട സ്വതന്ത്ര മാധ്യമത്തെ ഒറ്റുകൊടുക്കാത്ത ആരെങ്കിലുമുണ്ടോ ഇവിടെ? ഞാനല്ലാതെ?
ഓ.ടോ:
ആശംസകള്‍!!
ആശംസകള്‍..
മാഷേ .. അഭിവാദ്യങ്ങള്‍ .. അഭിനന്ദനങ്ങള്‍ .. ആദരാഞ്ജലികള്‍ .. (ഇനി മാഷും ഒരു മഹാന്‍ ആണല്ലോ, മഹാന്മാരെ ഇന്ത്യാക്കാര്‍ സാധാരണ പെട്ടന്നു തന്നെ പണ്ടാറടക്കാറുണ്ട് .. വല്ല ചാരക്കേസിലോ മറ്റൊ പെടുത്തി..!)
ബ്ലോഗനയില്‍ ഇനീം പടം വരേണ്ടതല്ലേ .. കൂടുതല്‍ എഴുതു .. :) കൂടുതല്‍ രസിപ്പിക്കു .. കലക്കി കടുക് വറുക്കൂ .. ചിയേഴ്സ് .. !
പിന്നെ നിങ്ങൾ പറഞ്ഞപോലെ കഥാപാത്രങ്ങളും കഥാതന്തുവും എല്ലാം ബ്ലോഗുമായി ബന്ധപ്പെട്ടതായതിനാൽ മറ്റുള്ളവർക്ക് എങ്ങിനെ രസിക്കും എന്നതും പ്രധാനമാണ്.
എങ്കിലും പോങ്ങുമ്മൂടന്റെ ഒരു പോസ്റ്റ് മാതൃഭൂമിയിൽ വന്നതിൽ ഞാൻ അതിയായി സന്തോഷിയ്ക്കുന്നു.ഒരു നാട്ടുകാരൻ എന്ന നിലയിൽ എല്ലാ അഭിനന്ദനങ്ങളും അറിയിയ്ക്കുന്നു.കേരളത്തിലെ ഏറ്റവും മികച്ച പ്രസിദ്ധീകരണങ്ങളിലൊന്നിൽ സ്വന്തം രചന അച്ചടിമഷി പുരണ്ടു കാണുക എന്നത് എത്രമാത്രം ആഹ്ലാദകരമാണ്!
അഭിനന്ദനങ്ങൾ ഒരിയ്ക്കൽ കൂടി!
തേങ്ങ ഉടക്കാന്‍ വൈകി..... ന്നാലും ഉടക്കാതെങ്ങനാ?
ന്റെ പോങ്ങേട്ടന്‍ ഇപ്പൊ .....
നിയ്ക്ക് വയ്യ... വാക്കുകള്‍ തൊണ്ടയില്‍ തടയുന്നു..
ഞാന്‍ ഹാപ്പി ആയീ.....
congrats bhai..
കങ്കാരുറിലേഷൻസ് പോങ്ങേട്ടാ!!!! :)
ദേ കണ്ടോ രോമാഞ്ചം
സത്യം ഒരു കുളിരാണ്ഡം !!
പോങ്ങൂമ്മുടനും മഷിപുരണ്ടല്ലൊ!!
ഇനി ബൂലോകസൂപര് സ്റ്റാര്‍
മാതൃഭൂമീ മെഗാസ്റ്റാര്‍ ആയല്ലോ!!
പോങ്ങുമ്മൂടന്‍ പൊങ്ങി പൊങ്ങി പോകട്ടെ!!
ജയ് ഹോ!ജയ് ഹോ!ജയ് ഹോ!
അനാഗതശ്മശ്രുവിന്റെ
ആശംസകള്‍....
pongummoodante santhosham kandittu enikku bayangara santhosham. adipoli!
സന്തോഷമായെടാ...
ഞാന്‍ വരച്ച കാരിക്കേച്ചര്‍ എന്റെ അനുവാദമില്ലാതെ മാതൃഭുമി പ്രസിദ്ധീകരിച്ചതില്‍ ഞാന്‍ പ്രതിഷേധിക്കുന്നു.. (എന്റെ പേര് അതില്‍ നേരാംവണ്ണം ചേര്‍ക്കാത്തതുകൊണ്ട് പോങ്ങുവിനേയും, മാതൃഭുമിയേയും ഞാന്‍ കോടതി കേറ്റും.(പോങ്ങു, നീ ഇത്രയൊക്കെ ആയതിനുപിന്നില്‍ ഞാന്‍ വരച്ച ആ കാരിക്കേച്ചറല്ലാതെ മറ്റൊന്നുമല്ല.. എന്റെ ആ വരകാണുമ്പോള്‍ നിന്റെ ബ്ലോഗില്‍ ആളുകള്‍ ഇരമ്പി കേറുന്നു.. അപ്പൊ ക്രെഡിറ്റ് ആര്‍ക്കാ..?)
ഞാന്‍ ഇതിനു പകരം വീട്ടും..അല്ലെങ്കില്‍ മര്യാദ്യ്ക്കു അടുത്ത ബ്ലോഗാനയില്‍ പണിക്കര്‍ സ്പീക്കിങ്ങിലെ മഹാനായ ഈ ബ്ലോഗ് പുലിയെക്കുറിച്ചെഴുതൂ.. ഇതൊരു ഭീഷണിയായിട്ടെടുക്കാം..!
നന്ദേട്ടന്റെ കമന്റ് ഞാനും ആവര്‍ത്തിയ്ക്കുന്നു...
പോങ്ങേട്ടാ..ട്ടാ..ട്ടാ.. ഒരുപാടൊരുപാട് സന്തോഷം...
ഇങ്ങനെ സുഖമുള്ള, സന്തോഷകരമായ വാര്‍ത്തകള്‍ മെസേജ് വഴി അറിയിക്കാറുള്ളതാണല്ലോ, പിന്നെ ഇപ്പോഴന്തെന്താ അത് ചെയ്യാഞ്ഞത്അല്പത്തരമാണെന്ന് കരുതിയോ? സന്തോഷം പങ്ക് വയ്ക്കുന്നതിലെന്ത് അല്പത്തരം. അത് കൊണ്ടല്ലേ ഞാന്‍ വായിക്കാന്‍ താമസിച്ച് പോയതും, കമന്റ് ഇടാന്‍ താമസിച്ചതും.
കണ്ടോ, അക്ഷരങ്ങളിലൂടെ പരസ്പരം അറിഞ്ഞവര്‍ നിന്റെ മേല്‍ ചോരിയുന്ന സ്നേഹത്തിന്റെ അളവ്.
അപ്പോള്‍ ഇനി എഴുത്തിനോടുള്ള ഉത്തരവാദിത്വങ്ങള്‍ കൂട്ടണം. ഒപ്പം ജീവിതത്തോടും.
എന്റെ ബ്ലോഗിന്റെ തലതൊട്ടപ്പനായ “പോങ്ങുമ്മൂടനും” “ബ്ലോഗന“യുമായിട്ടുള്ള ഈ സംബന്ധം ഇനിയും, അവിരാമം തുടരട്ടേ.....ഒപ്പം ഈ സന്തോഷസുഖലാസ്യത്തില്‍ മയങ്ങുന്ന പോങ്ങുമ്മൂടന്റെ ശരീരത്തില്‍ ഉത്പാദിപ്പിക്കുന്ന കഥാബീജത്തില്‍ നിന്നും ഒത്തിരിയൊത്തിരി നല്ല കഥകളും, ലേഖനങ്ങളും, പോളപ്പന്‍ ആക്ഷേപഹാസ്യവും വിരിയട്ടെ.....
സ്നേഹത്തോടെ..മൊട്ടേട്ടന്‍ എന്ന നട്ടപിരാന്തന്‍
ഒ.ടോ.
ഇപ്പൊള്‍ എത്രയാ റേറ്റ്, നമ്മുടെ പേരും, ഒരു കഥയും ബ്ലോഗനയില്‍ വരാന്‍? പിരാന്തന്മാര്‍ക്ക് വല്ല ഡിസ്കൌണ്ട് വല്ലതും ഉണ്ടെങ്കില്‍ മറക്കാതെ വിളിച്ചറിയിക്കണേ......
ഞാനും പോങ്ങുമ്മൂടന് ഒരു അവാര്‍ഡ് തന്നു.....അതും “ചെമ്പരത്തിപൂ അവാര്‍ഡ്“ അതിനെ പറ്റി ഒരു വാചകം ഈ ബ്ലോഗില്‍ എഴുതിയില്ലല്ലോ കശ്മലാ..............
പോങ്ങുമ്മൂടന്റെ തനിസ്വഭാവം ആദ്യമായി ബൂലോഗത്ത് വെളിച്ചം കണ്ടത്, അത് ന.ബ്രോ. കോ. യില്‍ അല്ലേ.....അതും നിങ്ങള്‍ നിഷ്കരുണം മറന്നു........
പിന്നെ ആ സുന്ദരമുഖം വരച്ച് ചേര്‍ത്ത സുനില്‍ പണിക്കരെന്ന “പൂടാനന്ദസ്വാമികളെയും” ഈ അവസരത്തില്‍ നിങ്ങള്‍ മറന്നു......
ഇനി ഈ പോങ്ങുമ്മൂടന്റെ കഥകള്‍ കലാകൌമുദിയില്‍, സോറി.......ഫയര്‍മാഗസീനില്‍ അച്ചടിച്ച് പോങ്ങുമ്മൂടനും ഒരു അശ്ലീലബ്ലോഗറായി തീരട്ടെയെന്ന് ശപിക്കുന്നു.
ഒരു ചിയേഴ്സിനായി കാത്തിരിക്കുന്നു :))
ചിയേഴ്സ്....
k to
....http://www.box.net/shared/kuktj8najd
ആശംസകള്‍...
ഞമ്മള്‍ടെ ബ്ലോഗുപോസ്റ്റും അതീല് വന്നിരുന്നൂട്ടോ, അത് കയിഞ്ഞിട്ടാ ബെര്‍ളീടെ വന്നത്... ഇനീം ഓരോര്‍ത്തര്‍ടെ വരട്ടെ.. :)
പിന്നെ ഈ മനുഷ്യൻ ഇതൊക്കെ ഒർകുട്ട് അപ്ഡേഷൻ വഴി എല്ലരെം അറിയിക്കുമ്പൊ ആണ് കേറി നോക്കുന്നത്.........
ഇപ്പൊ എന്തു പറ്റി നാണായൊ?????
എന്തായാലും എന്റെം സന്തോഷം വരവ് വക്കൂട്ടാ...
ഒരൊ കമന്റിനെയും ഫോള്ളൊവറെയും ഒക്കെ മനസ്സിൽ വക്കുന്ന പോങ്ങൂ,,,,,
ഇതു ശരിക്ക് സന്തൊഷം ആയിട്ടുണ്ടാവും എനിക്കറിയാം..........
അപ്പൊ ശരി
ഇനിയും എന്നെപ്രതീക്ഷിക്കേണ്ടി വരും..
റഫീക്ക് വടക്കാഞ്ചേരി
-മിനുസപ്ലാവില-
പോങ്ങിക്കിടക്കുന്നിതായീ മാതൃഭൂമിതന്‍ ബ്ലോഗനയാറില്‍ ....
പോങ്ങുമൂടനെന്നൊരു ബുലോഗവാസി ബഹുലഹരിയില്‍.......
പൊങ്ങച്ചമതുലവലെശമില്ലതൊരുഗ്രന്‍ ....കാഴ്ചയായി !!!
ഞമ്മളിതൊന്നും അറിഞ്ഞതേയില്ല. ബല്യ സന്തോഷായി. ഇനിയും കൂടുതല്‍ ഉയരങ്ങളിലേക്കെത്താന്‍, നല്ല നല്ല പോസ്റ്റുകള്‍ ആ ‘ലഹരി’പിടിച്ച കീ ബോര്‍ഡില്‍ നിന്നും പിറവിയെടുക്കാന്‍ ഇതൊരു ചവിട്ടുപടിയായിത്തീരട്ടെ. എല്ലാ ഭാവുകങ്ങളും നേരുന്നു.
ഒരിക്കല്‍ക്കൂടെ അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകളിതാ....
സസ്നേഹം
-നിരക്ഷരന്‍
(അന്നും, ഇന്നും, എപ്പോഴും)