മ്മിണി തുറന്ന കത്ത്
ബഹുമാനപ്പെട്ട ബി.ആർ.പി ഭാസ്കർ സാർ,
താങ്കളുടെ ഏറ്റവും പുതിയ ‘ മരിച്ചവർ കള്ളം പറയില്ല ’ എന്ന പോസ്റ്റ് ആണ് എന്റെ ഈ തുറന്ന കത്തിന്റെ പ്രചോദനം.
കമ്യൂണിസം എന്തിനു വേണ്ടി, ആർക്കുവേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനമാണെന്ന് മനസ്സിലാക്കാൻ ‘കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ’ വായിക്കേണ്ടതില്ല. അതുപോലെ തന്നെ കേരളത്തിൽ ഇന്നത്തെ ബഹുഭൂരിപക്ഷം കമ്യൂണിസ്റ്റ് നേതാക്കാളും പ്രത്യേകിച്ച് ഔദ്യോഗിക പക്ഷം എന്ന് ഊറ്റം കൊള്ളുന്ന ഭൂരിഭാഗവും ‘ആർക്ക് വേണ്ടി‘ നിലകൊള്ളുന്നു എന്ന് ഒരു ‘മാധ്യമ സിൻഡിക്കേറ്റി’ന്റെയും സഹായമില്ലാതെ തന്നെ ജനങ്ങൾക്ക് മനസ്സിലാവുകയും ചെയ്യും.
പിന്നെ ആരേ വിഡ്ഡിയാക്കാനാണ് പിണാറായിയുടെയും അദ്ദേഹത്തിന്റെ പിണിയാളുകളുടെയും ഈ കസർത്തുകൾ?!!
ഇ.പി. ജയരാജനെപ്പോലുള്ള സംസ്കാരശൂന്യനും വിവരദോഷിയും അഹങ്കാരിയും തെമ്മാടിയും വായാടിയുമായ ഒരു ഡസൻ അമ്പലക്കാളകൾ പിണറായിക്ക് ചുറ്റും കോട്ടതീർക്കുകയും ഒപ്പം മോഷ്ടിച്ചും പിരിച്ചും ഉണ്ടാക്കിയ പച്ചനോട്ടുകൾ യാതൊരു പിശുക്കുമില്ലാതെ വാരിയെറിയുകയും ചെയ്താൽ ഒരു പക്ഷേ കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കേസിൽ നിന്ന് രക്ഷനേടാൻ പിണറായിയ്ക്ക് സാധിച്ചേക്കും.
പിണിയാളുകളെയും ഒപ്പം അദ്ദേഹത്തെ സഹായിക്കാൻ മനപ്പൂർവ്വം കണ്ണടക്കുന്ന പ്രതിപക്ഷ തസ്കരന്മാരെയും എന്തിന് കുറ്റം പറയണം? ‘ഉണ്ട ചോറിന് നന്ദി കാണിക്കുക’ എന്നത് നമ്മുടെ സംസ്കാരത്തിന്റെ തന്നെ ഭാഗമല്ലേ? ഇനിയും കെട്ടടങ്ങാത്ത വിപ്ലവവീര്യം പേറുന്ന പാവം അണികളെ കൂടെനിർത്താൻ മൂന്നാംകിട സിനിമകളിലെ നായകനാരേപ്പോലെ ‘ പോടാ പുല്ലേ സി.ബി.ഐ-യേ ‘ എന്നൊക്കെ അവർക്ക് വിളിച്ച് പറയേണ്ടി വരും. എന്നാൽ എത്രകാലം ഈ പാവം അണികളെ കൂടെ നിർത്താൻ ആവും എന്നേ കണ്ടറിയേണ്ടതുള്ളു.
ബഹുമാനപ്പെട്ട ഭാസ്കർ സാർ, ഇത്രയുമൊക്കെ ഞാൻ പറഞ്ഞുവന്നത് എന്തിനെന്നുവച്ചാൽ ഇനിയും താങ്കളേപ്പോലെ സമൂഹത്തിന്റെ കണ്ണ് തുറപ്പിക്കാൻ കഴിയുന്നവർ ഈ വിഷയത്തിൽ ആർജ്ജവത്തോടെ, ധൈര്യമായി ,കൂടുതൽ വ്യക്തതയോടെ, കുറച്ചുകൂടി ശക്തമായ ഭാഷയിൽ എഴുതുകയും പറയുകയും പ്രതിഷേധിക്കയും ചെയ്ത് നിങ്ങളൊക്കെയെങ്കിലും ഞങ്ങളേപ്പോലുള്ള സാധാരണ ജനങ്ങളോടൊപ്പം ഉണ്ടെന്ന വിശ്വാസം വളർത്തുകയും ചെയ്താൽ അത് തന്നെ വലിയ പുണ്യം. അത് തന്നെയല്ലേ അങ്ങയെപ്പോലുള്ളവർ ചെയ്യേണ്ടതും.
താങ്കളെപ്പോലെ തന്നെ ഉന്നതരായ മറ്റ് മാധ്യമപ്രവർത്തകരും സാമൂഹിക, സാംസ്കാരിക നായകന്മാരും ഈ വിഷയം അർഹിക്കുന്ന ഗൌരവത്തോടെ കാണുകയും ഇതൊരു സജീവ ചർച്ചയായി നിലനിർത്തുകയും കുറ്റവാളികൾക്ക് അർഹിക്കുന്ന ശിക്ഷലഭിക്കുന്നതിനായി രാഷ്ട്രിയ / വ്യക്തി ബന്ധങ്ങൾ മറന്ന് പൊരുതുകയും ചെയ്യുമെന്ന പ്രത്യാശയോടെ നിർത്തുന്നു. ( പിണറായി പുഷ്പം പോലെ ഇതിൽ നിന്ന് രക്ഷപെടുമെന്നത് മൂന്നരത്തരം. ഇതേ കേരളമാ..)
“മരിച്ചവര്‍ കള്ളം പറയില്ല. അവര്‍ക്ക് സത്യവും പറയാനാവില്ല. അതുകൊണ്ട് വാദിക്കും പ്രതിക്കും ധൈര്യമായി അവരെ സാക്ഷികളാക്കാം.“
- ബി.ആർ.പി. ഭാസ്കർ സാർ.
ശരിയാണ് താങ്കൾ പറഞ്ഞത്.
അങ്ങനെയെങ്കിൽ ഞാൻ പറയുന്നു.
“ പാർട്ടി അണികൾ ജീവിച്ചിരിക്കുന്ന ശവങ്ങളാണ്. അവർ സത്യമറിഞ്ഞാലും പ്രതികരിക്കില്ല. അവർക്ക് പ്രതിഷേധിക്കാനുമാവില്ല. അതുകൊണ്ട് സകല നേതാക്കൾക്കും അവരെ സാക്ഷികളാക്കി എന്ത് അഴിമതിയും കാണിക്കാം. “
- പോങ്ങുമ്മൂടൻ, സാറല്ല.
-----------------------------------------------------------------------------
എന്റെ ഹതഭാഗ്യരായ വായനക്കാരേ,
ബി.ആർ.പി. സാറിന് ഇങ്ങനൊരു കത്തെഴുതുന്നതിന്റെ പ്രസക്തി എന്തെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടോ?
എങ്കിൽ. ഞാൻ പറയുന്നു. ഇത്തരം നെറികെട്ട രാഷ്ട്രീയ രാക്ഷസന്മാർക്ക് മുന്നിൽ അരക്ഷിതരായ, നിരാശ്രയരായ ബഹുജനം തോറ്റ് തുടങ്ങുമ്പോൾ അവരെ രക്ഷിക്കാൻ അദ്ദേഹമടക്കമുള്ള സാമൂഹിക സാംസ്കാരിക മാധ്യമ പ്രവർത്തകർ അവർക്കുള്ള പല്ലും നഖവും നാവും ബുദ്ധിയും ഉപയോഗിച്ച് പൊരുതണം എന്ന് മാത്രമേ ഉദ്ദേശിച്ചുള്ളു.
അല്ലാതെ ഈ “ പോങ്ങുമ്മൂടനോ മറ്റോ കുരച്ചാൽ പടി തുറക്കുമോ? “ :)

Comments

സത്യത്തിന്റെ മുഖം ചുവന്നിരിക്കും എന്ന് തിരുത്താറായോ..
വീരാ ശൂരാ ശ്രീപോങ്ങൂ...ധീരതയോടു നയിച്ചോളൂ..
ജനം നിരാശ്രയരാണോ? അതോ പഴയ ഫ്യൂഡല്‍ രാജഭക്തിയും പുതിയ അരാഷ്ട്രീയവാദവും ഒക്കെ കൂട്ടികുഴച്ചു അവിയല്‍ പരുവമായി സ്വയം നിരാശ്രയത്വം ക്ഷണിച്ചു കൊണ്ടുവന്നതാണോ?
ബി ആര്‍ പി ഭാസ്കര്‍ എഴുതിയത് ഞാന്‍ വായിച്ചില്ല. ആ ബ്ലോഗിലേക്ക് ഒരു ലിങ്ക് ഇട്ടിരുന്നെങ്കില്‍ സഹായകമായേനെ, വീണ്ടും അഗ്രഗേറ്റര്‍ തപ്പാന്‍ വയ്യ.
താങ്കള്‍ പറഞ്ഞതു ശരിയാണ്. നമുക്കു റീച്ച് കുറവാണ്, ഭാസ്കറിനെപ്പോലുള്ള, പറഞ്ഞാല്‍ നാലാള് കേള്‍വിക്കാരായി കിട്ടാന്‍ യോഗ്യത നേടിയവര്‍ ആണ് ഇവിടെ പ്രസക്തമായ ഭാഷ ഉപയോഗിച്ച് വിമര്‍ശിക്കേണ്ടത്, പ്രത്യേകിച്ചും ഈ വിഷയത്തില്‍ അദ്ദേഹം സംസാരിക്കാന്‍ തയ്യാറായ സ്ഥിതിക്ക്. (ചുമ്മാ സാംസ്കാരികനായകര്‍ ശബ്ദിച്ചില്ല എന്ന സ്ഥിരം വാചകം വിളന്പുകയല്ല, അദ്ദേഹം പറഞ്ഞതിനാല്‍ തന്നെയാണ് ഞാന്‍ ഇത് പറയുന്നത്. അദ്ദേഹം എന്ത് പറഞ്ഞു എന്നെനിക്കറിയില്ല, ശക്തികുറവു അനുഭവപ്പെട്ടതിനാലാണ് താങ്കള്‍ ഇത്തരത്തില്‍ അഭിപ്രായപ്പെട്ടതെന്നു വിശ്വസിക്കുന്നു).
എന്നാല്‍ ബ്ലോഗ് അത്തരത്തില്‍ ശക്തമായ ഒരു മാധ്യമം ആയിക്കഴിഞ്ഞോ. പൊതുജനത്തിന് ഇപ്പോഴും അത് അപ്രാപ്യമല്ലേ. ഇവിടെ ഭാസ്കര്‍ എന്ത് പറഞ്ഞാലും എന്ത് കാര്യം? ബ്ലോഗിലിരുന്നു കുരയ്ക്കുന്നത് ഭാസ്കര്‍ ആണെങ്കിലും പടി തുറക്കുമോ?
പറഞ്ഞിട്ടെന്ത്? വിധിയെന്ന് കരുതി ആസ്വസിക്കയല്ലാതെ?
ഇത്തരം ഇടപെടലുകള്‍ ഈ ബ്ലോഗിനെ വല്ലാത്ത ഒരു തലത്തിലേക്ക് ഉയര്‍ത്തുന്നു....
പതിയെ പതിയെ ബ്ലോഗ് എന്ന മാധ്യമം ജനങ്ങളിലേക്ക് ഇറങ്ങിവരുന്നു..
അപ്പൂട്ടന്‍ പറഞ്ഞപോലെ ലിങ്ക് വയ്ക്കുക.
പിന്നെ ഒന്നോര്‍ക്കുക.......
ഇന്ന് പോങ്ങുമ്മൂട് നിന്നും ഒരു ചിത്രശലഭം ചിറകടിക്കുന്നതാവാം, നാളെ ഡല്‍ഹിയില്‍ ഒരു കൊടുങ്കാറ്റായി രൂപപെടുന്നത്.
നിന്റെ ജനാധിപത്യബോധത്തിന് ആശംസകള്‍ അര്‍പ്പിച്ച് കൊണ്ട്.
എന്തായാലും തുടര്‍ന്നും എല്ലാരും ഹരി മാഷില്‍ നിന്നും ചങ്കൂറ്റം ഉള്ള പോസ്റ്റുകള്‍ പ്രതിക്ഷിക്കുന്നു
(ബി ആര്‍ പി എഴുതിയത് ഞാനും വായിച്ചിട്ടില്ല - ഒരു ലിങ്ക് ഇട്ടിരുന്നെങ്കില്‍ നന്നായേനെ)
ബി.ആര്‍.പി യുടെ ബ്ലോഗിലേക്ക് ഒരു ലിങ്ക് ഇട്ടാല്‍ നന്നായിരുന്നു. പ്ലീസ്
അതേ,ബ്ലോഗ് ശക്തമായ
ഒരു മാധ്യമം ആയിക്കഴിഞ്ഞു!.
പോങ്ങുമ്മൂടാ ഇത്രയും നല്ല ഒരു ലേഖനം ഇട്ടതില്‍ അഭിനന്ദനം!
അതെ ഈ കുളത്തിന്റെ നടുക്കോട്ടിട്ട ഈ ചെറുകല്ലേറ് അതിന്റെ ഓളങ്ങളെ എത്തിക്കേണ്ടൈടത്ത് എത്തിച്ചു. പത്രങ്ങളില്‍ പലരുടെയും ഭീഷണിക്ക് മുന്നില്‍ ജീവന്‍ വരെ പണയം വച്ചും എഴുതുന്ന പത്രപ്രവര്‍ത്തകരെ ആദരവോടെ സ്മരിച്ചു കൊണ്ട് പറയട്ടെ, ബ്ലോഗ് ശക്തമായ മാദ്ധ്യമം ആയിക്കഴിഞ്ഞു.
ഒരേ വിഷയത്തെ പറ്റി ലോകത്തിന്റെ അഷ്ടദിക്കിലുമിരുന്ന് സംവേദിക്കാന്‍ ഇന്ന് മറ്റേത് മീഡിയാക്ക് സാധിക്കും?
“നഷ്ടപ്പെടുവാന്‍ വിലങ്ങുകള്‍
കിട്ടാനുള്ളത് പുതിയൊരു ലോകം..”
എന്ന് ആവേശത്തോടെ മുദ്രാവാക്യം വിളിച്ച് വീറോടെ പൊരുതിയ ഒരു തലമുറയുടെ സ്വപ്നത്തില്‍ തഴച്ചു വളര്‍ന്നതാണ് കേരളത്തിലേ കമ്യൂണിസം.
കാലിചായയും പരിപ്പുവടയും ചെറു ബീഡിയും മുഖമുദ്രയാരിരുന്ന പാവപ്പെട്ടവന്റെ പാര്‍ട്ടി ഇന്ന് നിലവില്‍ ഉണ്ടോ?
നവകേരള മാര്‍ച്ച്!!
ഈ യാത്ര ഒരു തൊഴിലാളി പ്രസ്ഥാനത്തിന്റെതാണൊ?ഇന്ന് ഇതില്‍ ഏതു നേതാവാണ് ജോലി ചെയ്യുന്ന തൊഴിലാളിയെ പ്രതിനിധീകരിക്കുന്നത്?കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മൂല്യങ്ങള്‍ ഓര്‍മ്മയുള്ളവര്‍ ആരാണ് ഇന്നുള്ളത്?
ഈ കൊടിപിടിച്ച് മുന്നില്‍ നില്‍ക്കുന്നവര്‍ മറ്റുള്ളവറ്റുള്ളവരുടെ രക്തം ഊറ്റികുടിച്ച് വളര്‍ന്ന പാരസൈറ്റുകള്‍ മാത്രം ! കസേരക്ക് വേണ്ടി മാത്രം അഭിനയിക്കുന്ന നേതൃത്വം.
ഇവര്‍ക്ക് ജയ് വിളിക്കുന്ന ഓരോരുത്തനും ലജ്ജിക്കണം സ്വന്തം വ്യക്തിത്വം കാത്തു സൂക്ഷിക്കാത്ത പൌരന്‍ ആയല്ലോ എന്ന് ..
ലാല്‍ സലാം!
"എന്ന അവളൊ പണ്ണിയിട്ടാ, യാരും പണ്ണാതാ ഒരു കൊലൈ?"
ആരും ചെയ്യാത്തതാണോ ഒരു കൊല, അതിനിപ്പം എന്തിനാ അറസ്റ്റെന്ന്, അതാണ് രാജ്യം!!!
മരിച്ചവർ കള്ളം പറയില്ല
അദ്ദേഹത്തിന്റെ പോസ്റ്റിലേയ്ക്കുള്ള ലിങ്ക് വിട്ട് പോയതിൽ ക്ഷമിക്കുക.
വടക്കൂടൻ അതിന്റെ ലിങ്ക് മുകളിൽ കൊടുത്തിരിക്കുന്നുണ്ട്. പോസ്റ്റിൽ നിന്നുള്ള ലിങ്ക് ഞാനും കൊടുക്കാം.
തുടർന്നും അദ്ദേഹം ഈ വിഷയത്തിൽ കൂടുതൽ എഴുതട്ടെയെന്ന് ആഗ്രഹിക്കുന്നു.
ഇപ്പൊഴത്തെ സ്ഥിതി എന്താണെന്നു വച്ചാല്‍, ആരേലും അബദ്ധ്ത്തില്‍ പൊലും എന്തെലും പിണറായിക്കെതിരെ പറഞ്ഞു പോയാല്‍, പിന്നെ സംഭവിക്കുന്നതു ഊഹനീയം - ജയരാജന്‍, സുധാകരന്‍ മുതലായ വായ് മൊഴി വഴക്കക്കാര്‍ റോട്ടില്‍ നിരന്നു നിന്ന് നമ്മുടെ അച്ചനപ്പൂപ്പന്മാരെ വരെ നല്ല ഒന്നാംതരം തെറി വിളിച്ചു പറയുന്നതാനു .. എന്തിനീ പൊല്ലാപ്പെന്നു സംസ്കാരിക നായകര്‍ വിചാരിക്കുന്നതില്‍ വല്ല തെറ്റും ഉണ്ടൊ?
പിണറായിയുടെ കൊലം കത്തിച്ചാല്‍ ആ കൈ വെട്ടും എന്നു വിളിച്ചു പറഞ്ഞ മന്തി ഇപ്പോഴും കൂള്‍ ആയിട്ട് നടക്കുന്ന നാടാണിതു. !
താങ്കൾക്കെന്റെ അഭിവാദനങ്ങൾ!!
ഞാൻ ഒരു കംമ്യൂണിസ്റ്റല്ല.
ഒരു പത്യേക പാർട്ടിയോടോ ജാതിയോടോ മതത്തോടോ മമതയുമില്ല.
‘നല്ലതു ചെയ്യുന്നവന് വോട്ട്’
‘തമ്മിൽ ഭേദം തൊമ്മൻ’ എന്നതുമില്ല.
ജനാധിപത്യം,മതേതരത്വം,അഴിമതി രാഹിത്യം വികസനം എന്നിവ വാഗ്ദാനം ചെയ്ത് തിരഞ്ഞെടുപ്പു വിജയിച്ച് അധികാര കസേരയുടെ ആനന്ദ ലഹരിയിൽ ആറാടിയും പൊതുജനങ്ങളെ വാഞ്ചിച്ച് പോക്കറ്റു നിറച്ചും ബാങ്കു നിക്ഷേപങ്ങൾ കൂട്ടിയും അധികാര വേളകളിൽ മതിമറന്നു വിലസുന്ന ജനദ്രോഹികളായ ജനനേതാക്കൾ എത്രയെത്രപേർ????
നല്ല ജനനേതാക്കളെ ഇവർ വടം വലിചും ഒറ്റപ്പെടുത്തിയും അപകീർത്തിപ്പെടുത്തിയും അടിച്ചമർത്തുന്നു.
പണക്കെട്ടുകൾ കൊണ്ടും അധികാരം കൊണ്ടും നിയമങ്ങളേയും നിയമജ്ഞരേയും കൈയിലൊതുക്കുന്നു.
നാം കഴുതകകളായി നോക്കിയിരിക്കുന്നു.
വിനാശകാരികളായ ഇവരെ വീണ്ടും വീണ്ടും വോട്ടുകൊടുത്ത് തലപ്പത്തിരുത്തുന്നതാര്??
നാം തന്നെയല്ലേ?? ‘പൊതുജനം’.
വീണ്ടും അതേ വാഗ്ദാനങ്ങളുമായി പുഞ്ചിരിച്ച് കൈകൂപ്പി വോട്ടു ചോദിച്ചു വരുന്ന ഇവരെ പുറംകാലുകൊണ്ടടിക്കാതെ പുഷ്പങ്ങളർപ്പിക്കുന്നതാര്??
നാം തന്നെയല്ലേ?? ‘പൊതുജനം’.
മാറ്റത്തിനു തുടക്കം നമ്മളിൽ നിന്നാവണം.
ഗ്രൂപ്പുജ്വരവും ബാധിച്ച് അന്ധരായ അണികൾക്ക് കണ്ണുതുറന്ന് അഴിമതിക്കറ പുരളാത്ത നല്ല ജനനേതാക്കളുടെ പിന്നിൽ അണിനിരക്കാനുള്ള ചങ്കുറപ്പുണ്ടാവണം.
മനഃസാക്ഷിയോടെ മാധ്യമങ്ങൾ മുന്നോട്ടു വരണം.
ആത്മാർത്ഥമായും ഒറ്റക്കെട്ടായും ലകഷ്യബോധത്തോടും മുന്നേറിയാൽ ഇതുപോലുള്ള രാഷ്ട്രീയ രാക്ഷസന്മാരെ പുകച്ച് പുറത്തു ചാടിച്ച് ഭരണ കേന്ദ്രങ്ങളിൽ പുണ്യാഹം തളിക്കാൻ അധിക സമയമൊന്നും വേണ്ടി വരില്ല.
ഞാന്‍ തിരുവനന്തപുരം എം.ജി. കോളേജില്‍ പഠിക്കുന്ന കാലത്ത് ഞങ്ങള്‍ ഒരു ‘മോക്ക് അസംബ്ലി’ സംഘടിപ്പിച്ചു. എനിക്ക് ഭരണപക്ഷത്താണ് സ്ഥാനം തന്നത്. ഞാന്‍ അത് നിരസിച്ച്, പ്രതിപക്ഷത്തിരുന്നു. പില്‍ക്കാലത്ത് എനിക്ക് തോന്നി ഞാന്‍ ഒരു സ്ഥിരം പ്രതിപക്ഷാംഗമാണെന്ന്.
സി.ബി.ഐ. രാഷ്ട്രീയപ്രേരിതമായി പ്രവര്‍ത്തിക്കുന്നെന്ന സി.പി.എമ്മിന്റെ ആരോപണം ഞാന്‍ തള്ളിക്കളയുന്നില്ല. കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സിയെന്ന നിലയില്‍ അത് രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങിയെന്നിരിക്കും. അഭയ കേസ് ഇത്രകാലവും എങ്ങും എത്താതെ പോയത് ലോക്കല്‍ പൊലീസിന്റെയും ക്രൈം ബ്രാഞ്ചിന്റെയും സി.ബി.ഐയുടേയും മേല്‍ ബാഹ്യസ്വാധീനമുണ്ടായതുകൊണ്ടാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ലാവലിന്‍ കേസില്‍ ഇപ്പോഴത്തെ നടപടികള്‍ രാഷ്ട്രീയപ്രേരിതമാണെന്ന ആരോപണം പരിഗണിക്കുമ്പോള്‍ സി.പി.എം. കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച കാലത്ത് കേസില്‍ പുരോഗതി ഇല്ലാതിരുന്നത് രാഷ്ട്രീയപ്രേരണമൂലമായിരുന്നോ എന്നുകൂടി പരിശോധിക്കേണ്ടതുണ്ട്. സി.ബി.ഐ. നടപടി രാഷ്ട്രീയപ്രേരിതമാണെങ്കില്‍ തന്നെയും പരിഹാരം കാണേണ്ടത് നീതിന്യായ വ്യവസ്ഥയിലൂടെയാണ്. മുലായം സിങ്ങിനെതിരായ അന്വേഷണത്തെക്കുറിച്ച് സുപ്രീം കോടതി കഴിഞ്ഞ ദിവസം പ്രതികൂല നിരീക്ഷണം നടത്തുകയുണ്ടായല്ലൊ. സമാജ്‌വാദി പാര്‍ട്ടി കോടതിക്കുപുറത്ത് കോപ്രായം കാട്ടിയതിന്റെ ഫലമായല്ല അതുണ്ടായത്ത്.
സി.പി.എം. പോളിറ്റ്ബ്യൂറോ ലാവലിന്‍ വിഷയത്തില്‍ ചൈനയുടെ മാതൃക സ്വീകരിക്കണമെന്നാണ് എന്റെ അഭിപ്രായം. ഇത് ഒരു പുതിയ പോസ്റ്റില്‍ പറയുന്നുണ്ട്. ലിങ്ക്: http://malayalamvaayana.blogspot.com/2009/02/blog-post_13.html
അത്രമാത്രം പിണറായിയും, ലാവ്ലിന്‍ യാത്രയും.
പാര്‍ട്ടിയെക്കുറിച്ച് മുകളില്‍ ഉന്നയിച്ചവയെല്ലാം നുണയാണെന്ന് ആര്‍ പറയും?
തകരേണ്ടത് സമയത്ത് തകരട്ടെ.
പക്ഷെ അപ്പോഴും അവിടെ ഒരു നിസഹായന്‍ ബാക്കിനില്‍ക്കുന്നുവല്ലോ?
അയാളെക്കുറിച്ച് എന്ത് പറയും?
സമൂഹത്തിന്റെ കണ്ണു തുറപ്പിയ്ക്കാൻ താങ്കളെപ്പോലുള്ളവർ നിദാന്ത ജാഗ്രത പുലർത്തുന്നത് എന്തായാലും നല്ലതാണ്.”ഹിമാലയ ചിട്ടി ഫണ്ട്” കേസിൽ പണം വാങ്ങി എന്ന് അവർ തന്നെ പറഞ്ഞിട്ടുള്ള ചെന്നിത്തല സാറിന്റെ “യാത്ര”യെക്കുറിച്ചു ഉടൻ തന്നെ താങ്കൾ ഒരു പോസ്റ്റ് ഇടുമെന്നാണു എന്റെ പ്രതീക്ഷ.
എന്റെ തുറന്നകത്തിനായുള്ള അങ്ങയുടെ മറുപടി ‘വെറും ഒരു കമന്റ്‘ ആയല്ല മറിച്ച് അതൊരു അനുഗ്രഹമായി തന്നെയാണ് ഞാൻ കാണുന്നത്.
ഈ പോസ്റ്റ് ഞാൻ വായിച്ചു. കൂടുതൽ അറിവ് ലഭിക്കാൻ ആ പോസ്റ്റ് പര്യാപ്തമായി. സന്തോഷം.
എന്നാൽ ഒരിക്കലും എന്റെ തുറന്നകത്ത് അങ്ങയെ മനസ്സിലാക്കാതെ നടത്തിയ വെറും ഒരു കുട്ടിക്കളി ആയിരുന്നില്ല. താങ്കൾ അനീതിയുടെ പക്ഷത്തെന്നോ അവയോട് അനുഭാവം പുലർത്തുന്ന വ്യക്തിയെന്നോ ഉള്ള ധാരണ വച്ചായിരുന്നില്ല എന്റെ ആ കത്ത്.
സത്യത്തിൽ ആ പോസ്റ്റ് എന്നിലെ സന്തോഷത്തിൽ നിന്ന് ഉണർന്നതാണ്. ഈ വിഷയത്തിൽ കൂടുതൽ താങ്കൾ കുറിക്കണമെന്നും ‘ലാവ്‌ലിൻ’ വിഷയത്തിൽ സത്യസന്ധനായ മാധ്യമപ്രവർത്തകൻ പുലർത്തേണ്ട നിഷ്പക്ഷത പുലർത്തിയാൽ ആ നിഷ്പക്ഷത പോലും ഒരു പക്ഷേ ‘അഴിമതിപക്ഷം‘ അവർക്ക് അനുകൂലമായി ഉപയോഗിച്ചേക്കുമോ എന്ന് ഞാൻ ഭയപ്പെട്ടു. അങ്ങനെ നോക്കുമ്പോൾ അങ്ങ് കുറച്ചുകൂടി പക്ഷപാതിയായി നിലകൊള്ളെണമെന്ന് ഞാൻ ആഗ്രഹിച്ചു പോയി. ഒരു ജനപക്ഷപാതി.
എന്റെ വാക്കുകൾ തെറ്റായി പോയിട്ടുണ്ടെങ്കിൽ മാപ്പ് നൽകണം.
ബഹുമാനപൂർവ്വം
പോങ്ങുമ്മൂടൻ / ഹരി
താങ്കളെന്നെ തെറ്റിദ്ധരിച്ചു എന്നെനിക്ക് മനസ്സിലായി. ബി.ആർ.പി സാറിനെ മുൻപും ഞാൻ വായിക്കുകയും അദ്ദേഹത്തിന്റെ മാധ്യമചർച്ചകൾ കാണുകയും കേൾക്കുകയും ചെയ്തിരുന്നു. ബ്ലോഗറായ ബി.ആർ.പി സാറിനെ മാത്രമേ എനിക്ക് പരിചയക്കുറവുള്ളു.
എന്തായാലും ഞാൻ എഴുതിയത് എന്ത് ഉദ്ദേശത്തിലാണെന്ന് താങ്കൾക്ക് മനസ്സിലായില്ലെങ്കിൽ അത് എന്റെ പരാജയമാണ്. ഞാനത് സമ്മതിക്കുന്നു.
താങ്കളുടെ ചില ചോദ്യങ്ങൾക്ക് ഞാൻ മറുപടി നൽകേണ്ടതുണ്ട്.
ചോദ്യം: താങ്കളുടെ പോസ്റ്റ് വായിച്ചു..എന്തായാലും മരിച്ചു കഴിഞ്ഞപ്പോളെങ്കിലും താങ്കൾ ബാലാനന്ദനെയെങ്കിലും അംഗീകരിച്ചല്ലോ.?
ഉത്തരം: സത്യത്തിൽ അദ്ദേഹത്തെ ജീവിച്ചിരിക്കുമ്പോഴും ഞാൻ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴും.
ചോദ്യം: ഇനിയീപ്പോൾ ഞങ്ങൾ എന്തു വേണം?
ഉത്തരം: പ്രിയ സുനിലേട്ടാ, ‘ഞങ്ങൾ‘ എന്ന പ്രയോഗം എനിക്ക് മനസ്സിലായില്ല. നിങ്ങൾ ആരൊക്കെ? ഇനി ആരൊക്കെ എന്ന് പറഞ്ഞ് തന്നാലും നിങ്ങൾ എന്ത് ചെയ്യണം എന്ന് പറഞ്ഞ് തരാനുള്ള അറിവ് എന്നിലില്ല.
ചോദ്യം: പിന്നെ ബി.ആർ.പി സാറിനെ താങ്കൾ ബ്ലോഗിൽ മാത്രമേ വായിയ്ക്കാറുള്ളൂ? അതാണു ഇത്തരം ഒരു തെറ്റിദ്ധാരണയ്ക്കു കാരണം.ആനുകാലികങ്ങളിൽ എത്രയൊ വർഷങ്ങളായി അദ്ദേഹം എഴുതുന്ന രാഷ്ട്രീയ വിശകലനങ്ങൾ താങ്കൾ വായിയ്ക്കാറില്ലേ? വായിച്ചാൽ തന്നെ വിശ്വസിയ്ക്കാറില്ലേ?
ഉത്തരം: ബ്ലോഗിൽ അദ്ദേഹത്തെ വായിക്കുന്നത് കുറവാണ്. - എനിക്ക് യാതൊരു തെറ്റിദ്ധാരണയുമില്ല - കുറെയൊക്കെ വായിച്ചിട്ടുണ്ട് - തീർച്ചയായും.
സുനിൽ : അതു കൊണ്ട് ഈ ഒരു പോസ്റ്റ് അദ്ദേഹം ഇട്ടു എന്നോർത്ത് താങ്കൾ വിഷമിയ്ക്കേണ്ട..ഈ പോസ്റ്റിൽ പോലും അദ്ദേഹം ചില ഒളിയമ്പുകൾ വച്ചിട്ടുണ്ട്.
പോങ്ങുമ്മൂടൻ: അതായിരുന്നു എന്റെ പ്രതിഷേധം.
അദ്ദേഹത്തിൽ നിന്ന് ഒളിയമ്പല്ല, മൂർച്ചയുള്ള ‘നേരമ്പ്‘ ആണ് ഞാൻ പ്രതീക്ഷിച്ചത്. ( എന്റെ പ്രതീക്ഷക്കനുസരിച്ചാണ് അദ്ദേഹം എഴുതേണ്ടതെന്ന് ഞാൻ വിശ്വസിക്കുന്നുമില്ല )
സുനിൽ: സമൂഹത്തിന്റെ കണ്ണു തുറപ്പിയ്ക്കാൻ താങ്കളെപ്പോലുള്ളവർ നിദാന്ത ജാഗ്രത പുലർത്തുന്നത് എന്തായാലും നല്ലതാണ്.”
പോങ്ങുമ്മൂടൻ : ഇതിലെ പരിഹാസം ഞാൻ ആസ്വദിക്കുന്നു. എന്നാൽ എന്റെ തോന്നലുകൾ ഞാൻ ഇനിയും കുറിച്ചോട്ടെ.
സുനിൽ: .”ഹിമാലയ ചിട്ടി ഫണ്ട്” കേസിൽ പണം വാങ്ങി എന്ന് അവർ തന്നെ പറഞ്ഞിട്ടുള്ള ചെന്നിത്തല സാറിന്റെ “യാത്ര”യെക്കുറിച്ചു ഉടൻ തന്നെ താങ്കൾ ഒരു പോസ്റ്റ് ഇടുമെന്നാണു എന്റെ പ്രതീക്ഷ.
പോങ്ങുമ്മൂടൻ: അതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കിയിട്ട് തീർച്ചയായും.
പിന്നെ സുനിലേട്ടാ, എന്തുകൊണ്ടായിരിക്കും ആ അഴിമതിക്കേസിന്റെ കാര്യത്തിൽ നമ്മുടെ പാർട്ടി ഒരു തലോടൽ സമീപനം സ്വീകരിച്ചത്? “ നിങ്ങളുടെ അഴിമതിക്ക് ഞങ്ങൾ കൂട്ട്, ഞങ്ങളുടെ അഴിമതിക്ക് നിങ്ങൾ കൂട്ട്” എന്ന പരസ്പര ധാരണയോ?
അങ്ങനെയെങ്കിൽ അതിനെതിരെ നമുക്ക് കൂട്ടുകൂടാം? അണ്ണാൻ കുഞ്ഞിനും തന്നാലയത്. അല്ലേ സുനിലേട്ടാ?
ദയവായി എന്നോട് ശത്രുത തോന്നരുത്. എഴുതുവാനുള്ള പൂതികൊണ്ട് മാത്രമാണ് എഴുതുന്നത്. ഞാനൊരു പക്ഷപാതി അല്ല. മുഷിയരുതേ...
പോങ്ങൂ അഭിനന്ദനങ്ങള്‍
പുത്രന്‍മാരുടെ കേസൊതുക്കുന്ന തിരക്കില്‍ നാട്ടുകാര്യം നോക്കാന്‍ നേരമില്ലാത്ത കുറേ മന്ത്രിമാര്‍, "ഇതൊര് ഇടക്കാല ബജറ്റാണ്, ഇതിലിത്രയൊക്കെയേ പറ്റൂ" എന്ന് രെയില്‍വേ ബജറ്റിനെപ്പറ്റി മലയാളികളൊട് പറയാനും മാത്രം ഉളുപ്പുകെട്ട പ്രതിപക്ഷക്കാരന്‍ , ഇവര്‍ക്ക് രണ്ട് പേര്‍ക്കും സൌകര്യം പോലെ വോട്ട് മറിച്ചുവിറ്റ് കീശ വീര്‍പ്പിക്കുന്ന മൂന്നാമതൊരു കൂട്ടര്‍.... ഇവരില്‍ നിന്ന് ഇനി നമുക്കൊന്നും പ്രതീക്ഷിക്കാനില്ല.
ഇവരില്‍ നിന്ന് നാടിനെ രക്ഷിക്കാന്‍ ഒരു രണ്ടാം സ്വാതന്ത്ര്യ സമരം തന്നെ വേണ്ടിവരും.
പ്രകാശ് മോന്‍ അങ്ങനെ പറഞ്ഞെങ്കില്‍ ആ കത്ത് ഇല്ല(സരോജനി ബാലാനന്ദന്‍)
പിബി പറഞ്ഞു പിണറായി കുറ്റകാരനല്ല...(പിന്നെ നമുക്ക് എന്തര് പ്രശ്നങ്ങള്)
ഒമ്പതാം പ്രതി ഇപ്പോ പാര്‍ട്ടിയാണെന്നാ കേട്ടത്....ഒന്നാം പ്രതിയൊക്കെ ആയ ഉദ്യോഗസ്ഥന്മാര്‍ ശശീസ്........
കേരളത്തിന്‍റെ മുഖ്യമന്ത്രി(പാര്‍ട്ടിയുടെ ഉല്പന്നം) തന്‍റെ ആദര്‍ശങ്ങള്‍(അതോ പാര്‍ട്ടിയുടെ നിര്‍ദ്ദേശം-പിണറായിയുടെ വാക്കുകളില്‍) ബലികഴിച്ച് ഇങ്ങനെ മൂടികെട്ടപ്പെട്ട വായുമായി ഇരിക്കണമോ എന്നുള്ളതല്ലേ ശരിക്കും നമ്മളെ അലട്ടേണ്ട പ്രശ്നം....
പോങ്ങു, താങ്കളുടെ രാഷ്ട്രീയ പാരന്പര്യം അറിയുന്നവര്‍ക്കല്ലേ താങ്കള്‍ പക്ഷപാതിയാണെന്ന് പറയാന്‍ കഴിയുള്ളു...
രാഷ്ട്രീയം മടുത്തിട്ടാകണമെന്നില്ല, പക്ഷെ എനിക്കും താങ്കള്‍ക്കും ഒക്കെയുള്ള പ്രശ്നം തന്നെയാണ് പ്രശ്നം, നമ്മുടെ റീച്ച്. പോങ്ങുമൂടനെപ്പോലെ ഞാനും കുരച്ചാലും കരഞ്ഞാലും ഒന്നും പറ്റി തുറക്കില്ല, അതുതന്നെ.
ചെലയ്ക്കാത്തവന്‍ (സുഹൃത്തിന്റെ പേരറിയില്ല, പക്ഷെ വിളിക്കാന്‍ തല്‍ക്കാലം അതല്ലേ പറ്റൂ) പറഞ്ഞതില്‍ ഒരു വിയോജിപ്പുണ്ട്. പിണറായി വെറും ഒരു പാര്‍ട്ടി സെക്രട്ടറി അല്ല, കേരളം ഭരിക്കുന്ന പാര്‍ട്ടിയുടെ സെക്രട്ടറി ആണ്. ഇനിയിപ്പോ പ്രതിപക്ഷപാര്‍ട്ടിയുടെ സെക്രട്ടറി ആണെങ്കില്‍ പോലും നയപരമായ തീരുമാനങ്ങളില്‍ സ്വാധീനം ചെലുത്താന്‍ കഴിവുള്ള സ്ഥാനത്തിരിക്കുന്നയാളാണ്. ചെന്നിത്തലയും വെളിയം ഭാര്‍ഗവനും കെ എം മാണിയുമൊക്കെ തന്നെ വെറും പാര്‍ട്ടിക്കാരല്ല. അതിനാല്‍ പാര്‍ട്ടി മാത്രമെ അവിടെ സംസാരിക്കാവൂ എന്ന് പറയുന്നതില്‍ ഒരു ശരികേട് എനിക്ക് തോന്നുന്നു.
തോമസ് ഐസക്കിനെ പോലെയുള്ള പാര്‍ട്ടി ബുദ്ധി രാക്ഷസന്മാര്‍ മാധ്യമ സിന്‍ഡിക്കേറ്റിലൂടെ പറഞ്ഞ കാര്യമാ അതൊക്കെ...
“ പോങ്ങുമ്മൂടനോ മറ്റോ കുരച്ചാൽ പടി തുറക്കുമോ? “ ഇല്ലായിരിയ്ക്കാം, എന്നു കരുതി കുരയ്ക്കാതിരിയ്ക്കാന്‍ നമ്മള്‍ ചത്ത പട്ടികളല്ലല്ലോ...
താങ്കളുടെ ഈ ചുവടുമാറ്റം ശ്രദ്ധേയമായിരിയ്ക്കുന്നു...
അങ്ങിനെ വിളിയ്ക്കാം. നോ പ്രോബ്ലം. ഉഗ്രന്‍ ധാര്‍മ്മികരോഷം... എനിയ്ക്കുള്ളതുപോലെ”ത്ത”ന്നെ.
ആരും എങ്ങും തൊടാതെ മറുപടി പറയുന്നത്.... അവര്‍ക്കെല്ലാം “എഴുതിയത് പിടിച്ചു.. പക്ഷേ ഓ! എന്നാ ചെയ്യാനാ” എന്നോര്‍ത്തിട്ടാകാം.
ഇവരുടെ ഈ കോണ്‍ഫിഡന്‍സ് കണ്ടാലറിഞ്ഞുകൂടെ ... ഈ കേസൊക്കെ ഊശിയാകാന്‍ പോവുകാണെന്ന്. പക്ഷേ.. എനിയ്ക്കുറപ്പാണ്. ഒരു ദിനം വരും.. ഈ മൂടുപടങ്ങഴിഞ്ഞുവീഴുന്ന ഒരു ദിനം. പോങ്ങ്സിന്റെ പോലെയുള്ള പ്രതികരണങ്ങള്‍ തിരമാലകളായി വന്ന് ഈ കള്ളന്മാരെ വിഴുങ്ങുന്ന ദിനം.
കീപ്പ് ഇറ്റ് അപ്.
വിപ്ലവാഭിവാദ്യങ്ങള്‍!