ഫോളോവർ നഷ്ടപ്പെട്ട ബ്ലോഗർ :(
നിങ്ങളിൽ ഒരു ബ്ലോഗർക്ക് 100 ഫോളോവേഴ്സ് കുഞ്ഞാടുകൾ ഉണ്ടെന്നിരിക്കട്ട. അതിൽ ഒന്ന് കാണാതായാൽ ആ ബ്ലോഗർ 99-നെയും ബ്ലോഗിൽ വിട്ടേച്ച് ആ കാണാതായ ഫോളോവർ കുഞ്ഞാടിനെ കണ്ടെത്തും വരെ നോക്കി നടക്കാതിരിക്കുമോ? പോങ്ങൂസ് 15:4 കണ്ട് കിട്ടിയാൽ സന്തോഷിച്ച് ചുമലിൽ എടുത്ത് പോങ്ങൂസ് 15:5 ബൂലോഗത്ത് വന്ന് വായനക്കാരെയും സഹബ്ലോഗേഴ്സിനെയും വിളിച്ച് കൂട്ടി; കാണാതായ എന്റെ ഫോളോവർ കുഞ്ഞാടിനെ കണ്ടുകിട്ടിയതുകൊണ്ട് എന്നോടുകൂടെ സന്തോഷിപ്പിൻ എന്ന് അവരോടു പറയും പോങ്ങൂസ് 15:6 അതെ. ഞാൻ പറയും. ആറ്റുനോറ്റ് , സ്നേഹവും കാടിയും പ്ലാവിലയും കൊടുത്ത് എന്റെ ബ്ലോഗിലെ വലതുവശത്തെ ചതുരക്കൂട്ടിൽ ഞാൻ പോറ്റി വളർത്തിയ 61 കുഞ്ഞാടുകളിൽ 2 എണ്ണം എന്നെ വിട്ട് പോയിരിക്കുന്നു. എന്റെ ഹൃദയം കത്തിക്കരിഞ്ഞ പടക്കശാല പോലെ ആയിരിക്കുന്നു. എന്റെ കുഞ്ഞാടുകളെ തേടി ബൂലോഗം മുഴുവനും ഒപ്പം സഹബ്ലോഗേഴ്സിന്റെ ആട്ടിൻ കൂടുകളിലും ഞാൻ പരതി നടന്നു. എനിക്കവയെ കണ്ടെത്താനായില്ല. നിങ്ങൾ മനസ്സിലാക്കുന്നുവോ എന്റെ ദു:ഖ