ലൌ ഇൻ സിംഗപ്പൂർ - ‘വെറുപ്പിക്കും ഇൻ തീയറ്റർ ‘

റാഫി മെക്കാർട്ടിൻ എന്ന ഇരട്ടസംവിധായകരുടെ ഏറ്റവും പുതിയ, മമ്മൂട്ടി നായകനായി അഭിനയിക്കുന്ന 'ലൌ ഇൻ സിംഗപ്പൂർ ' എന്ന സിനിമയുടെ ഒരു നിരൂപണമല്ല ഈ പോസ്റ്റ്. ഇതൊരു ആസ്വാദനക്കുറിപ്പ് മാത്രം.

1980-ൽ ബേബിയുടെ സംവിധാനത്തിൽ പ്രേം നസീറും ജയനും അഭിനയിച്ചതായിരുന്നു ഇതേ പേരിലിറങ്ങിയ ആദ്യ മലയാള ചിത്രം. മറ്റെന്തെങ്കിലും സാമ്യം ഈ ചിത്രങ്ങൾക്കുണ്ടാവാനിടയില്ല.

വൈശാഖ റിലീസ് വിതരണം ചെയ്യുന്ന ഈ ചിത്രം പ്രേക്ഷകരിൽ ബഹുഭൂരിപക്ഷത്തേയും ഒപ്പം മമ്മൂട്ടിയുടെ വിവേകമുള്ള ആരാധകരെയും വെറുപ്പിക്കുന്ന ഒന്നായി തീരുന്നു. റാഫിമെക്കാർട്ടിന്റെ ഏറ്റവും മോശം ചിത്രം എന്ന പേര് അടുത്ത പൊളിപ്പടം വരുന്നതുവരെ ‘ലൌ ഇൻ സിംഗപ്പൂർ’ നിലനിർത്തും.

തെരുവിൽ പാട്ടപെറുക്കി കോടീശ്വരനായി തീർന്ന (?!!), ‘അവിവാഹിതനായ‘ മച്ചു എന്ന കഥാപാത്രത്തെയാണ് മെഗാതാരം മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചവറുപെറുക്കുന്നവർക്ക് അവരുടെ സ്വപ്നങ്ങളുടെ ഉയരം ‘മച്ചു’-വിനോളം ഉയർത്താൻ ഈ ചിത്രം സഹായിച്ചേക്കും. എങ്കിലും ലോട്ടറിയടിക്കാതെയും പിടിച്ച് പറിയും കള്ളക്കടത്തുമൊന്നും നടത്താതെയുമൊക്കെ കോടീശ്വരനാവാൻ അയാൾ മുൻ വൈദ്യുതിമന്ത്രി ഒന്നുമായിരുന്നില്ലല്ലോ എന്ന ചോദ്യം പ്രേക്ഷകമനസ്സിൽ ‘മുസ്ലി പവർ എക്സ്ട്രാ‘ കഴിച്ച പോലെ ശക്തമായി ഉയർന്നേക്കാം. എങ്കിലും കഥയിൽ ചോദ്യമില്ലെന്ന് മനസ്സിലാക്കി ഉയർന്നത് താഴ്ത്തി മര്യാദക്കിരുന്ന് സിനിമ കണ്ടുകൊള്ളുക.

മച്ചുവിന്റെ ഇടം വലം കൈകളും ബാല്യകാല സുഹൃത്തുക്കളുമായി സലിംകുമാറും ബിജുക്കുട്ടനും അഭിനയിക്കുന്നു. തീയറ്ററിൽ വന്ന് കയറുന്ന പ്രേക്ഷകരെ ചിരിപ്പിച്ചുകൊല്ലുക എന്ന ഉദ്ദേശത്തിലാണ് ഇവരെ ഇറക്കിവിട്ടിരിക്കുന്നത്. കൊല്ലുക എന്ന കാര്യം അവർ ഭംഗിയായി നിർവ്വഹിച്ചിരിക്കുന്നു. ചിരിപ്പിച്ചാണോ ബോറഡിപ്പിച്ചാണോ എന്നറിയേണ്ടവർ സിനിമ കാണുക.

വിവാഹം കഴിക്കുകയാണെങ്കിൽ അത് ‘പരസ്യ മോഡലിന്റെ’ ശരീര അളവും സൌന്ദര്യവുമുള്ള ഒരു പെൺകുട്ടിയെ മാത്രമേ ആവൂ എന്ന ദൃഢപ്രതിഞ്ജയും മച്ചു എടുത്തിരിക്കുന്നു. ചിത്രത്തിലെ നായകൻ അത്തരമൊരു തീരുമാനമെടുത്താൽ നായികയെ കണ്ടെത്തി കൊടുക്കേണ്ടത് തിരക്കഥാകൃത്തിന്റെ ജോലി ആണല്ലോ? അതിനായി അവർ ഒരു പാത്രസൃഷ്ടി നടത്തി. ‘അളവുകളും സൌന്ദര്യവും ‘ ഒത്തിണങ്ങിയ ‘നവനീത് കൌർ’ എന്ന പെൺകുട്ടിയെ കണ്ടെത്തി നായികാപട്ടവും നൽകി.

നായികയുടെ അച്ഛനായി വരുന്ന അരവില്ലൻ കഥാപാത്രം( നെടുമുടി വേണു) സ്വതവേ മന്ദബുദ്ധിയായ (ശുദ്ധൻ) നായകനെ പറ്റിച്ച് പണം മകളുടെ പേരിൽ ഓഹരിയിൽ നിക്ഷേപിക്കുന്നിടത്ത് പടം തുടങ്ങുന്നു. (അച്ഛന്റെ ഈ പോക്രിത്തരം നായിക അറിയുന്നില്ല. അതല്ലങ്കിലും അതങ്ങനെയല്ലേ പാടുള്ളു. ) അച്ഛൻ കഥാപാത്രം മച്ചുവിനെ പറ്റിച്ച് മകളെയും കൂട്ടി സിംഗപ്പൂരിലേക്ക് കടക്കുകയും ഇളിഭ്യനായ നായകൻ പ്രതികാരബുദ്ധിയോടെ അവരെ ചെയ്സ് ചെയ്യുന്നിടത്ത് ഇന്റർവെൽ.

ഇന്റെർവെല്ലിന് ശേഷം പ്രേക്ഷകരെ കൊല്ലാൻ വരുന്നത് പ്രധാനമായും സുരാജ് വെഞ്ഞാറമൂടാണ്. ഒരു സിനിമയാവുമ്പോൾ അരവില്ലൻ മാത്രം പോരെന്നറിയാവുന്ന സംവിധായകർ , ‘6 പൊതി മസിലുള്ള‘ നല്ല ചുള്ളൻ മുഴുവില്ലനെ തന്നെയും നായകന് മേയാനായി ഒരുക്കി നിർത്തിയിട്ടുണ്ട്. ബാക്കി ഒക്കെ ഊഹിക്കാമല്ലോ? ഇത്രയൊക്കെയേ ഉള്ളൂ ഈ സിനിമ.

മമ്മൂട്ടി എന്ന നടന്റെ സൌന്ദര്യം ആവോളം കാണാനാഗ്രഹിക്കുന്നവർക്ക് ഈ ചിത്രം ഒരു മുതൽക്കൂട്ടായേക്കും.

മമ്മൂട്ടി എന്ന നടന്റെ അപാരമായ അഭിനയത്തികവ് കാണേണ്ടവർ. അത്തരമൊരു ചിത്രത്തിനായി പ്രാർത്ഥിക്കുകയും കാത്തിരിക്കുകയും ചെയ്യുക.

അവസാനം ഒന്നുകൂടി പറഞ്ഞുകൊള്ളട്ടെ. കേരളത്തിലെവിടെയെങ്കിലും പുതിയ, തിളക്കമുള്ള പിച്ചപ്പാത്രവുമായി ആരെങ്കിലും തെരുവിലിറങ്ങിയിട്ടുണ്ടെങ്കിൽ അത് തീർച്ചയായും ഈ ചിത്രത്തിന്റെ നിർമ്മാതാവ് ആവാനേ തരമുള്ളു.

-----------------------------------------------

മലയാള സിനിമാ പ്രേക്ഷകരുടെ ആസ്വാദനനിലവാരത്തിലെ അപചയമല്ല സിനിമാ പ്രതിസന്ധിക്ക് ( അങ്ങനൊന്നുണ്ടെങ്കിൽ ) കാരണമെന്ന് ഇനിയെങ്കിലും സിനിമയുടെ വെള്ളിവെളിച്ചത്തിൽ സകല ആഡംബരങ്ങളോടും പ്രശസ്തിയോടും കൂടി ജീവിക്കുന്ന ചീർത്ത് വീർത്ത പന്നിക്കൂട്ടങ്ങൾ മനസ്സിലാക്കണം.

പ്രേക്ഷകർ നിസ്സഹായരാണെന്ന് നിങ്ങൾ അറിയണം. വീട്ടാവശ്യങ്ങൾക്ക് കിട്ടുന്ന പച്ചക്കറികൾ വേണ്ടത്ര ഗുണനിലവാരമില്ലാത്തതാണെങ്കിൽ ഒരു പക്ഷേ അതവർക്ക് തങ്ങളുടെ പറമ്പിലോ ടെറസിലോ ഉണ്ടാക്കാൻ കഴിഞ്ഞേക്കും. എന്നാൽ അവർക്കാവശ്യമായ നല്ല സിനിമകൾ ആവശ്യാനുസൃതം സ്വയം ഉല്പാദിപ്പിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കണം. ഏതാനും പേരുടെ സ്വാർത്ഥതക്കായി സിനിമയെ വ്യഭിചരിക്കുന്നവർ തന്നെയാണ് പ്രതിസന്ധിക്ക് കാരണം.

ഇനി നല്ല സിനിമകൾ പലപ്പോഴും വിജയം കാണാറില്ലല്ലോ എന്ന ചോദ്യം നിങ്ങൾ പ്രേക്ഷകരുടെ നേർക്ക് എറിഞ്ഞാൽ അതിനും ഞങ്ങൾക്ക് മറുപടിയുണ്ട്. ഒരു സിനിമയെ അർഹിക്കുന്ന ഗൌരവത്തിൽ പ്രേക്ഷകസമക്ഷം എത്തിക്കേണ്ടത് നിങ്ങളുടെ ഉത്തരവാധിത്വം തന്നെയാണ്. അതിന് ശക്തമായ മാർക്കറ്റിംഗ് സംവിധാനം നിങ്ങൾക്കുണ്ടാവണം. സിനിമാ പരസ്യം എന്നത് ഒരു കലയാണെന്ന് തിരിച്ചറിയണം. ഫോട്ടോഷോപ്പ് , കോറൽ, ഇല്ല്യുസ്ട്രേറ്റർ എന്നീ സൊഫ്റ്റ്വെയറുകൾ കൊണ്ട് കാണിക്കുന്ന കസർത്തുകൾ അല്ലാ പരസ്യകല എന്ന് മനസ്സിലാക്കേണ്ടത് നിങ്ങൾ തന്നെയാണ്. പരസ്യകല എന്ന് കേട്ടാൽ ‘ഭരതൻ, ഗായത്രി, കിത്തോ‘ എന്നൊക്കെ ഓർക്കുന്ന ഒരുകാലം ഉണ്ടായിരുന്നില്ലേ നമുക്ക്. എത്രയോ സിനിമകളെ കൂടുതൽ ജനങ്ങളിലേയ്ക്ക് എത്തിക്കാൻ അവരുടെയൊക്കെ ഭാവനയ്ക്ക് കഴിഞ്ഞിരുന്നു.

നമ്മുടെ മഹാ നടന്മാർ ‘മെഗാ/ സൂപ്പർ‘ വിശേഷണങ്ങൾ വെടിഞ്ഞ് മണ്ണിൽ തൊട്ട് നിൽക്കൂ. തിരക്കഥാകൃത്തുക്കളും സംവിധായകരും അവരവരുടെ ഉത്തരവാധിത്വങ്ങൾ തിരിച്ചറിയൂ.
നിർമ്മാതാക്കൾ , കഴിവുള്ള പുതിയ ആൾക്കാരെ വിശ്വസിക്കാനും അവസരങ്ങൾ കൊടുക്കാനും ശ്രമിക്കൂ.

നിങ്ങൾ നല്ല സിനിമകൾ തന്നാൽ അവ കാണാൻ ഇവിടെ ഞങ്ങളുമുണ്ടാവും.

Comments

Pongummoodan said…
അവസാനം ഒന്നുകൂടി പറഞ്ഞുകൊള്ളട്ടെ. കേരളത്തിലെവിടെയെങ്കിലും പുതിയ, തിളക്കമുള്ള പിച്ചപ്പാത്രവുമായി ആരെങ്കിലും തെരുവിലിറങ്ങിയിട്ടുണ്ടെങ്കിൽ അത് തീർച്ചയായും ഈ ചിത്രത്തിന്റെ നിർമ്മാതാവ് ആവാനേ തരമുള്ളു.
Haree said…
പൊങ്ങുമ്മൂടന്‍ ‘മായാബസാര്‍’ കണ്ടിരുന്നില്ല (കണ്ടുനിന്നാലും മതി) അല്ലേ? :-D അതുകണ്ടിട്ട് ഇതു കണ്ടാല്‍ അത്ര കുഴപ്പം ഫീല്‍ ചെയ്യില്ല...
--
Pongummoodan said…
പ്രിയ ഹരീ,

താങ്കളോട് യോജിക്കുന്നു. പോത്തൻ വാവയും തുറുപ്പുഗുലാനും മായാബസാറുമൊക്കെ വച്ച് നോക്കുമ്പോൾ ഭേദമാണ്. :) എന്നാൽ ഇങ്ങനെയൊക്കെ മതിയോന്ന് ചിന്തിക്കുമ്പോൾ ഒരു ...
420 said…
സത്യം പോങ്ങുമ്മൂടാ, സത്യം.
സ്‌ട്രോംഗ്‌ ആയിട്ടുണ്ട്‌.
:)
ആസ്വാദനം ഗംഭീരമായിട്ടുണ്ട് കേട്ടോ ചേട്ടായീ...
ഈ സിനിമയെ കൂറിച്ച് നേര്‍ത്തെ തന്നെ ഒരു SMS പ്രചാരത്തിലുണ്ടായിരുന്നു...അത് ചുവടെ പേസ്റ്റുന്നു...

കൊല്ലം ബീച്ചില്‍ 5 ഡെഡ് ബോഡി...!

തിരുവനന്ദപുരത്ത് 3 ഫാമിലി ആത്മഹത്യ ചെയ്തനിലയില്‍...!

ട്രയിനിനു തലവച്ച് 7 വിദ്യാര്‍ത്ധികള്‍ ജീവനൊടുക്കി...!

കേരളത്തില്‍ ഇന്ന് ആത്മഹത്യ ചെയ്തവരുടെ എണ്ണം 200 കവിഞ്ഞു...!

പോലീസ് കേസെടുത്തു മരണ കാരണം വ്യക്ത്മല്ല...എല്ലാവരുടെയും കയ്യില്‍ നിന്ന് “ലൌ ഇന്‍ സിംഗപ്പൂര്‍“ സിനിമയുടെ ടിക്കറ്റ് കണ്ടെടുത്തിട്ടുണ്ട്...!
Shino TM said…
Nannayitundu iniyum katti veesuka
Bindhu Unny said…
ഈ പോസ്റ്റ് കണ്ടതുകൊണ്ട് സിനിമ കണ്ട് പൈസയും സമയവഉം പോവില്ലല്ലോ. നന്ദി. :-)
Anonymous said…
മമ്മൂട്ടി എന്ന നടനില്‍ നിന്നും ഇതിനപ്പുറമൊരു പെര്‍ഫോര്‍മന്‍സ് പ്രതീക്ഷിക്കാന്‍ പോയതാണ് നിങ്ങടെ ഒക്കെ മണ്ടത്തരം. സുരാജ് വെഞ്ഞാറമൂടിന്റ്റെ ഷാഡോയില്‍ / ട്രെയിനിങ്ങ് എന്നും പറയും ഒരു തമാശപ്പടം ഹിറ്റ് ആയപ്പോള്‍ അങ്ങേരു കരുതി താനെ ഏതാണ്ട് ചാര്‍ളി ചാപ്ലിന്റെ അവതാരമാണെന്ന്. അന്നു തുടങ്ങിയതാണ് ഈ കോമാളികളി. എന്തൊരു അസഹനീയമാണത്.

തുറുപ്പുഗുലാന്‍, നസ്രാണി, പരുന്ത്, മായബസാര്‍, മായാവി, അണ്ണന്‍ തമ്പി ഒടുവില്‍ ഈ ലവ് ഇന്‍ സിങ്കപ്പൂരും. പടങ്ങള്‍ പൊട്ടിച്ച് മമ്മൂട്ടി ദിലീപിനു പഠിക്കുകയാണോ?

നിരനിരയായി ഒരുപാടായില്ലേ. ഇനി എങ്കിലും ഒന്നു ഒതുങ്ങാന്‍ പാടില്ലേ?
ഈ ഫാന്‍സ് ഒക്കെ വട്ടന്‍ മാരാണോ?
എന്റെ അഭിപ്രായത്തില്‍ ഈ പോസ്റ്റ് ഇച്ചരീം കൂടെ സ്ട്രോങ്ങ്‌ ആക്കാമായിരുന്നു .. മനുഷ്യനെ ആസ് ആക്കാന്‍ യെവനോന്നും ഇതു പോലൊരു സംഭവം അവന്റെ ജീവിതത്തില്‍ ഇനി പടച്ചു വിടരുത് .. ലോലിപ്പോപ്പിനു ബെര്‍ളി ഇട്ട മാതിരി ഒരു കടുംവെട്ടു തന്നെ വേണം, ഇതു പോലുള്ള ക്രൈംസ് ചെയ്യുന്നവരോട്! ജിനോസൈഡ് എന്ന വകുപ്പ് ഇതിന് എതിരെ പ്രയോഗിക്കാന്‍ പറ്റുവ്വോ? .. അല്ലേല്‍ മലയാള പ്രേക്ഷകര്‍ വളരെ പെട്ടെന്ന് പോട്ടന്മ്മാര്‍ ആയിപ്പോവ്വും!!
Pongummoodan said…
എന്റെ പാച്ചു, ജീവഭയം കൊണ്ടാണ് ലൈറ്റ് ആക്കിക്കളഞ്ഞത്. :) ഇനിയും അവസരം വരുമല്ലോ. കാത്തിരിക്കാം. :)
G.MANU said…
കൊല്ലുക എന്ന കാര്യം അവർ ഭംഗിയായി നിർവ്വഹിച്ചിരിക്കുന്നു.

വീണ്ടും കസറി പോങ്ങൂ... സിനിമാ നിരൂപണത്തിലും താങ്കള്‍ താരം തന്നെ

ഈ പോക്കുപോയാല്‍ ‘മലയാള ചലച്ചിത്രം’ എന്ന് അനൌണ്‍സ് ചെയ്ത ഒരു ക്ലബ് പ്രവര്‍ത്തകന്‍ നാക്കിന്റെ പിഴ കാരണം ‘ചലയാള മലച്ചിത്രം’ എന്ന് തെറ്റി പറഞ്ഞത് ശരിയായി തന്നെ പറയേണ്ടി വരും
Sherlock said…
ഈ ചിത്രം കണ്ടു പരലോകം പൂകിയ എല്ലാവരുടെയും ആത്മശാന്തിക്കായി പ്രാര്ത്ഥിക്കുന്നു :)
അപ്പൊ അതും കാണാന്‍ പോയിട്ട് കാര്യം ഇല്ല അല്ലേ
എന്ന് ഇ മലയാള സിനിമ രക്ഷപെടും .. ഇവര്‍ക്ക് പ്രേമവും പട്ടും ഡാന്‍സ് ഇതൊന്നും അല്ലാത്ത സിനിമയെ പറ്റി ആലോചിച്ചുടെ എപ്പോളും നായകന്‍റെ ചുറ്റിലും ഉള്ള സിനിമ അത് മാറണം ...
പിന്നെ മമ്മുട്ടി മോഹന്‍ലാല്‍ അല്ലാതെ വേറെ ആര് ഉണ്ട് ..
എന്നോടൊരാള്‍ പറഞ്ഞു ഒളിംപിക്സിലെ വെയ്റ്റ് ലിഫ്റ്റിങ് എനിക്ക് പറ്റുന്നതല്ലെന്ന്. എന്റെ കൂട്ടുകാര്‍ പറഞ്ഞു ഒന്നു ട്രൈ ചെയ്തു നോക്കാന്‍. പിറ്റേന്നു മുതല്‍ ഞാന്‍ രാവിലെ എഴുന്നേറ്റ് ഒരു കിലോ ഭാരം എടുത്തുപൊക്കിത്തുടങ്ങി.
ആദ്യമൊക്കെ അമ്മയും ഭാര്യയും കണ്ടു നിന്നു.
ദിവസം മുഴുവന്‍ ഈ ഒരുകിലോ ഭാരവുമായി മല്‍പ്പിടുത്തം നടത്തിയാല്‍..... വേറൊരു പണിയും ചെയ്യുന്നില്ല എന്ന് മാത്രമല്ല ഒരു കിലോയില്‍ നിന്നും മുന്നോട്ടു നീങ്ങുന്നുമില്ല.
ഇക്കണക്കിന് ഡൈവോഴ്സ് നോട്ടീസ് കൈപ്പറ്റാന്‍ അധികം താമസമില്ല.
പക്ഷെ ഡൈവോഴ്സ് നോട്ടീസ് വരും എന്നത് ഞാന്‍ മനസിലാക്കിയില്ലെങ്കില്‍ എന്നെ മന്ദബുദ്ധി എന്നല്ലാതെ എന്ത് വിളിക്കണം?
എങ്കിലും ലോട്ടറിയടിക്കാതെയും പിടിച്ച് പറിയും കള്ളക്കടത്തുമൊന്നും നടത്താതെയുമൊക്കെ കോടീശ്വരനാവാൻ അയാൾ മുൻ വൈദ്യുതിമന്ത്രി ഒന്നുമായിരുന്നില്ലല്ലോ..... ഹ ഹ ഹ.... അത് അലക്കി...

അല്ല മിസ്റ്റര്‍ പൊങ്ങു ജി ... മുന്‍ വൈദ്യുതിമന്ത്രി പിടിച്ചു പറിയും കള്ളാ കടത്തും ഒന്നും നടത്തിയിട്ടില്ല എന്നു നമ്മള്‍ എങ്ങനെയാ ഉറപികുക, അളിയന്റെ ഇപ്പോഴത്തെ ചില dialogues കേട്ടാല്‍. പൊങ്ങു ജി ഉദ്ദേശിച്ച sense മനസ്സില്‍ ആയീടോ. ന്നാലും വെറുതെ മനസ്സില്‍ വന്നത് പറഞ്ഞു എന്ന് മാത്രം :)
jayanEvoor said…
ഈ അവലോകനം നന്നായി.

ഭാര്യയേയും മക്കളെയും കൂട്ടി പൊട്ടിക്കാനിരുന്ന 200 രൂപ ലാഭിച്ചു!

തേങ്ക്സ്!!
ഇനിയെങ്ങിലും ഈ സിനിമ കാണല്‍ നിരുതിക്കൂടെ പൊങ്ങാ .. യെവന്മാര് നന്നാവൂല...!
പെരുമ്പാവൂരിലെ തിയേറ്ററിൽ ഈ സിനിമ വന്നപ്പോളേ എനിക്ക് മനസ്സിലായി ഇത് പൊട്ടിയതാ ന്ന് !.അതോണ്ട് ഇതിനു പോയില്ല.ഇനി ഒട്ടു പോകുകയും ഇല്ല.ആസ്വാദനം നന്നായി !
എന്റെ പൊന്നു മൂടേട്ടാ... ഞാൻ കുറെ പിടിച്ചിരുന്നു. അവസാനം നമ്മുടെ കിക്ബോക്സിംഗ്‌ രംഗം വന്നപ്പൊൾ തിയേറ്ററിൽ നിന്നും ഇറങ്ങിയോടി..
nandakumar said…
അണ്ണാ അണ്ണന്‍ സില്‍മാ ഫീല്‍ഡിലും കൈവച്ചൊ?? യൂ ടൂ പോങ്ങൂ യൂ ടൂ??

കൊള്ളാം വിശകലനം.
അല്ലേലും മലയാളം പടം കാണല്‍ പണ്ടെ നിര്‍ത്തിയതു എത്ര നന്നായി! ആയുസ്സെങ്കിലും ബാക്കിയുണ്ട്. ;)
ഇനിം പോരട്ടേ വ്യത്യസ്ഥമാമീ പോസ്റ്റുകള്‍. ;)

.
ഒള്ളതു പറഞ്ഞൂന്നു ചുരുക്കം.

എന്നാലും ഒരു സിനിമ കാണരുതേയെന്നു പറഞ്ഞ് ഏറ്റവുമധികം ഇ-മെയിലുകള്‍ എനിക്കു കിട്ടിയതിന്റെ ക്രെഡിറ്റ് ലവ് ഇന്‍ ****ന്റെ ശില്‍പികള്‍ക്കു തന്നെ.

പിന്നെ, ആദ്യം അബദ്ധം പറ്റിയവരെല്ലാം അതു പുറത്തുപറയാന്‍ സന്മനസ്സു കാണിച്ചതു കൊണ്ട് കേരളജനതയുടെ പോക്കറ്റില്‍കിടന്ന കോടികള്‍ ഇപ്പോളും അവിടെത്തന്നെ ഉണ്ട്.
Vadakkoot said…
മമ്മൂട്ടി കൈവിട്ട് പോയി... പഴശ്ശിരാജാ മാത്രമാണ് ഒരു പ്രതീക്ഷ.

ബൈ ദി ബൈ മിസ്റ്റര്‍ പോങ്സ്,
ഒരു സിനിമയുടെ റിവ്യൂ എഴുതണമെങ്കില്‍ മിനിമം 20 ദിവസമെങ്കിലും കാത്തിരിക്കണമെന്ന് നിയമമുള്ള കാര്യം താങ്കള്‍ക്കറിയില്ലെന്നുണ്ടോ? സമയപരിധിക്ക് മുന്‍പ് റിവ്യൂ എഴുതിയതിന് ശ്രീമാന്‍ ബെര്‍ളി അഴിയെണ്ണുന്നതൊന്നും താങ്കള്‍ക്കൊരു പ്രശ്നമല്ലെന്നാണോ?
smitha said…
"ഏതാനും പേരുടെ സ്വാർത്ഥതക്കായി സിനിമയെ വ്യഭിചരിക്കുന്നവർ തന്നെയാണ് പ്രതിസന്ധിക്ക് കാരണം."
ശരിയാണു ഹരി ,പ്രേഷകരുടെ മനസ്സ് മനസിലാക്കാന്‍ ഇപ്പൊ സംവിധായകര്‍ക്കും, തിരക്കഥാകൃത്തുക്കള്‍ക്കും,അഭിനേതാക്കള്‍ക്കും സാധിക്കുന്നില്ല.(അതൊ മനസിലാവുന്നില്ല എന്നു നടിക്കുന്നതൊ?????????)
മമ്മൂട്ടി എന്ന നടന്റെ അപാരമായ അഭിനയത്തികവ് കാണേണ്ടവർ. അത്തരമൊരു ചിത്രത്തിനായി പ്രാർത്ഥിക്കുകയും കാത്തിരിക്കുകയും ചെയ്യുക.


:)
ഹരിയേട്ടാ..പറഞ്ഞതു നന്നായി...
ഞാന്‍ പോകാനിരുന്നതാണു..ആ കാശുകൊടുത്ത് ഒരു മസാലദോശ വാങ്ങി കഴിച്ചു വല്ലയിടത്തും ചുരുണ്ടുകൂടാം............
Visala Manaskan said…
പ്രിയപ്പെട്ട മൂടേ ട്ടാ.. (കട്:പൂവാലന്‍) :)

ആസ്വാദനക്കുറിപ്പ് വായിച്ച് ചിരിച്ചിഷ്ടാ.

റാഫി മെക്കാര്‍ട്ടിന്റെ പഞ്ചാബി ഹൌസ് ഇപ്പോള്‍ കണ്ടാലും കുറെ ചിരിക്കും. ചില സീന്‍ ഓര്‍ത്താലും ചിരിവരും. അതേ റാഫി മെക്കാര്‍ട്ടിന്റെ തന്നെ ഒരു പടം ഇങ്ങിനെയൊക്കെ ആവുന്നതെന്ത്?

വരും കാലങ്ങളില്‍ അവര്‍ക്ക് നല്ല ഐഡിയകള്‍‍ ഉണ്ടാവട്ടേ!
ശ്രീ said…
നന്നായി മാഷേ... ഇത് ഒരു ഒന്നൊന്നര ആസ്വാദനക്കുറിപ്പ് തന്നെ.

മമ്മൂക്ക ഇതൊക്കെ ഒന്നു വായിച്ചിരുന്നെങ്കില്‍ നന്നായേനെ...
ഒരു ചലചിത്ര അവലോകനം എന്നത് അത്ര എളുപ്പമല്ല, ഇവിടെ നല്ല ഒരവലോകനം
വായിക്കാനായി, മമ്മൂട്ടിയോടുള്ള അമിത ആരാധനയും താരപദവിയും ഒരു നല്ല അഭിനേതാവിനെ മുക്കി കളയുന്നു പലപ്പൊഴും..
ദുര്‍ബലമായ കഥ ഭാവനയില്ലാത്ത സംവിധാനം ഒക്കെ ഇടിവിനു കാരണം ആണു..പിന്നെ 25 വര്‍ഷത്തിനു മുകളിലായി അഭിനയിക്കാന്‍ തുടങ്ങിയിട്ട് മമ്മൂട്ടി ഇനി എങ്കിലും അദ്ദേഹത്തിനു ചേരുന്ന പ്രായത്തില്‍ ഉള്ള കഥാപാത്രങ്ങള്‍ ആയി അഭിനയിക്കണം.. പൂച്ചക്ക് ആരു മണികെട്ടും?
പോങ്ങും മൂടന്‍ പോസ്റ്റ് സ്റ്റൈല്‍ ആയിരിക്കുന്നു!
പോങ്ങൂസ്,

മി. വടക്കൂടന്‍ പറഞ്ഞത് ശ്രദ്ധിക്കുക..അങ്ങനെ വല്ല നൂലാമാലകള്‍ ഉണ്ടെങ്കില്‍ സൂക്ഷിക്കണം.

അവലോകനം ചെയ്യാനുള്ള കഴിവ് അതിന് ഒരു കൈയ്യടി
annamma said…
ആസ്വാദനക്കുറിപ്പ് നന്നായിട്ടുണ്ട്. താരരാധന ഇല്ലാത്ത ഒരു സാധാരണ പ്രേക്ഷകന്ടെ അഭിപ്രായം.
ഭാഗ്യം ഞങ്ങളൊക്കെ ലണ്ടനില്‍ ആയത്‌/
അല്ലെങ്കില്‍ ഇതൊക്കെ കാണേണ്ടി വന്നേനില്ലേ ?
‘ല‘ഹരി അല്ലേ... മോഹന്‍ലാല്‍ ഫാന്‍സിന് പറഞ്ഞു രസിക്കാന്‍ നല്ല ഒരു പോസ്റ്റിട്ടതിന് മാപില്ല, എന്റ്റെ ചുരിക ഞാന്‍ കുട്ടാണ്ണന്റ്റെ ചായക്കടയില്‍ മറന്നുവച്ചത് പൊങ്ങുമ്മൂടന്റ്റെ ഭാഗ്യം. കണ്ടില്ലേ ഒരു പോങ്ങന്‍ (മോഹനന്‍ തിരുവമ്പാടി) എഴുതി വച്ചേക്കണത്, മമ്മൂട്ടിയുടെ കടുത്ത ആരാധകനായ എനിക്ക് സഹിക്കുമോ ഇത്.

അമീര്‍ ഖാന്റ്റെ ഗജനി കണ്ടിട്ട് തമിഴിലുള്ള ആളെ അടിച്ചുപറപ്പിക്കുന്ന സീന്‍ ഒഴിവാക്കിയത് നാന്നായി എന്ന് പറഞ്ഞതിന് ആ സൂര്യ ഫാന്‍സ് തല്ലി എന്റ്റെ പരിപ്പെടുത്തു, ഇപ്പൊഴും ഉഴിച്ചില്‍ നടത്തിക്കൊണ്ടിരിക്കുവാ...
‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌------------------------------------------------------
എതെങ്കിലുമൊരു പടം ചീത്തയാണ് എന്നൊ നല്ലതാണ് എന്നൊ പറയുംബൊള്‍ അതില്‍ അഭിനയിക്കുന്നവരുടെ കഴിവാണ് അത് എന്നു വിചാരിക്കുന്ന,ഒരാളുടെ പടം വിജയിച്ചാല്‍ അത് മറ്റേ ആള്‍ക്ക് മോശമാകും എന്നുള്ള ജനങ്ങളുടെ ചിന്ത തന്നെയാണ് മാറേണ്ട്ത്. മോഹന്‍ലാലിന്റ്റേയും മമ്മൂട്ടിയുടേയുമൊക്കെ പടം വിജയിപ്പിക്കാന്‍ നടക്കുന്ന ഈ ഫാന്‍സ് തന്നെയാണ് ഇങ്ങനെയുള്ള പടം നീര്‍മ്മിക്കാന്‍ എവന്‍മാര്‍ക്ക് വളം വച്ചുകൊടുക്കുന്നത്.
N.J Joju said…
"മലയാള സിനിമാ പ്രേക്ഷകരുടെ ആസ്വാദനനിലവാരത്തിലെ അപചയമല്ല സിനിമാ പ്രതിസന്ധിക്ക് ( അങ്ങനൊന്നുണ്ടെങ്കിൽ ) കാരണമെന്ന് ഇനിയെങ്കിലും സിനിമയുടെ വെള്ളിവെളിച്ചത്തിൽ സകല ആഡംബരങ്ങളോടും പ്രശസ്തിയോടും കൂടി ജീവിക്കുന്ന ചീർത്ത് വീർത്ത പന്നിക്കൂട്ടങ്ങൾ മനസ്സിലാക്കണം."

വായിച്ചതില്‍ ഏറ്റവും ഇഷ്ടപ്പെട്ട അര്‍ത്ഥവത്താ‍യ വാചകം. ഇതിന്റെ അടിയില്‍ എന്റെ കൂടി ഒപ്പു ചേര്‍ക്കുവാന്‍ അനുവദിയ്ക്കണം.
saju john said…
ഈ നിരൂപണം......മിസ്റ്റര്‍. പൊങ്ങുമ്മൂടന്‍ താങ്കള്‍ മിസ്റ്റര്‍. വിനയന്റെ അടുത്ത് നിന്നും കാശ് വാങ്ങി എഴുതിയതല്ലെന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്ക് നിഷേധിക്കാന്‍ കഴിയുമോ.

നിങ്ങള്‍ക്കൊക്കെ എന്താ....ഈ മലയാള സിനിമാ നടന്മാരോട് ഇത്ര അസൂയ.

മോഹന്‍ലാല്‍ മൂര്‍ദാബാദ്........മമ്മുക്കാ സിന്ദാബാദ്
Pongummoodan said…
വിശാലേട്ടനൊരു മുട്ടൻ നന്ദി. :)

അഭിപ്രായം പറഞ്ഞ എല്ലാവരോടും എന്റെ സന്തോഷം അറിയിക്കുന്നു. ഒപ്പം നന്ദിയും.

മൊട്ടേട്ടൻ എനിക്ക് പണിതരാൻ മാത്രം ഉദ്ദേശിച്ച് ഇങ്ങോട്ട് ഇറങ്ങിയതാണല്ലേ? :)താങ്കളെന്നാണ് മമ്മൂട്ടി ഫാൻ ആയത്?
nandakumar said…
ഓ! വിശാലേട്ടനു മാത്രം പ്രത്യേക നന്ദി. ഞങ്ങളൊക്കെ പിന്നെ രണ്ടാംകുടിയിലുണ്ടായ പിള്ളാരല്ലേ...
hi said…
nalla post... athryaum paisa labham. thanks :)

Popular posts from this blog

അവർ പാർട്ടിയോട് ചെയ്യുന്നത്; നാടിനോടും.

പ്രണയോർമ്മകൾ!

ജി.സ്പോട്ട് - ഒരു അശ്ലീല കഥ