‘ഹേമ’ന്തമായലും ‘ബസന്ത‘മായാലും അഭയയ്ക്കുള്ള നീതി അനീതി തന്നെയോ?!!

“ കഴിഞ്ഞ രണ്ടു ദിവസങ്ങളിലുണ്ടായ വിവാദങ്ങൾ എന്നെ വളരെയധികം വേദനിപ്പിച്ചു. നീതിയുടെ രഥം മുന്നോട്ടു പോകണമെന്ന് മാത്രമാണ് ഉദ്ദേശിച്ചത്. നിരീക്ഷണ കാര്യത്തിൽ പല കോടതികളിലും വ്യത്യസ്ത കാഴ്ചപ്പാടുകളുണ്ടായി. ജൂഡിഷ്യറിയുടെ യശസ്സ് നിലനിർത്താനും അന്വേഷണത്തിലെ ആശയക്കുഴപ്പം ഒഴിവാക്കാനും കേസിന്റെ അന്വേഷണ മേൽനോട്ടം ഡിവിഷൻ ബെഞ്ചിനു വിടുന്നതാണ് ഉചിതം” - ജസ്റ്റിസ് ബസന്ത്.

അതെ. അങ്ങനെ ‘ബസന്തവും‘ ‘ഹേമ‘ന്തത്തിന് വഴിമാറി. ഇനി ആശ്വസിക്കാം. അഭയക്കേസിന്റെ അന്വേഷണങ്ങൾ സുഗമമായി തന്നെ നീങ്ങും. ‘വേണ്ടപ്പെട്ടവർക്ക് ‘ നീതിയും ലഭിക്കും. ‘ആർക്ക് വേണ്ടപ്പെട്ടവർക്ക് ‘ എന്ന ചോദ്യം മാത്രമേ ഇനി അവശേഷിക്കൂ.!!

പക്ഷേ, ആ ചോദ്യം മാത്രം ചോദിച്ചേക്കരുത്. ചോദിച്ച് പോയാൽ അത് അലക്ഷ്യമാവും. സംശയമുണ്ടേൽ കേരളകൌമുദിയുടെ എം.എസ് മണിയോട് ചോദിച്ചാൽ മതി. കഴിഞ്ഞ മാസം 18-ന് കേരളകൌമുദിയുടെ ഫ്രണ്ട് പേജിൽ തന്നെ ‘ നീതിദേവതയുടെ മൂടപ്പെട്ട കണ്ണുകളുടെ സുഖം’ എന്ന പേരിൽ ഒരു മുഖപ്രസംഗം അങ്ങ് കീച്ചി മണിസാർ. ‘ഹേമ‘ന്തത്തിന് അത്ര സുഖിക്കുന്ന സംഗതി അല്ലല്ലോ അത്. അതുകൊണ്ട് പുള്ളിക്കാരനെയും ഒപ്പം 3 പേർക്കുമെതിരായി ഒരു അലക്ഷ്യക്കേസങ്ങ് ഫയൽ ചെയ്തു കോടതി. ( മുഖപ്രസംഗം ഇവർ 4 പേരും കൂടി ആണോ ആവോ എഴുതിയത്? ) :)

അപ്പോൾ മനസ്സിലാക്കേണ്ടതെന്തെന്ന് വച്ചാൽ ഈ നീതി ദേവത നമ്മുടെ ഹേമന്തത്തിന്റെ കുഞ്ഞമ്മയുടെ മോളായി വരും എന്നാണോ? അതോ സാധാരണക്കാർക്ക് നീതി പീഠത്തിലുണ്ടാവുന്ന വിശ്വാസങ്ങൾക്കും പ്രതീക്ഷകൾക്കും മങ്ങലേറ്റ് തുടങ്ങിയാൽ അത് ആരും ചൂണ്ടിക്കാണിക്കരുതെന്നാണോ? അല്ലെങ്കിൽ ബഹുമാനപ്പെട്ട കോടതിക്ക് വഴി തെറ്റുന്നു എന്ന് തോന്നിയാൽ അത് ചൂണ്ടീക്കാണിക്കാൻ ജനാധിപത്യസംവിധാനത്തിൽ മാർഗ്ഗങ്ങളില്ലെന്നാണോ? അരക്ഷിതരായ ജനക്കൂട്ടം പേടിച്ചൊന്നലമുറയിട്ടുപോയാൽ അതും അലക്ഷ്യമായി വ്യാഖ്യാനിക്കപ്പെടുമെന്നാണോ?

അസംഭവ്യമാണെങ്കിലും , അബദ്ധവശാലെങ്കിലും നീതി ദേവതയുടെ കണ്ണുകൾക്ക് മേൽ കെട്ടപ്പെട്ട ആ കറുത്ത തുണി അഴിഞ്ഞ് പോയിട്ടുണ്ടെങ്കിൽ അവ തിരിച്ച് കെട്ടപ്പെടാനുള്ള ശ്രമങ്ങൾ അധികാരപ്പെട്ടവർ നടത്തട്ടെ. പണവും സ്വാധീനവും കൈക്കരുത്തും അനുയായികളുമൊന്നുമില്ലാത്ത പാവം ജനതയുടെ അവസാന ആശ്രയവും പ്രതീക്ഷയുമാണ് കോടതികൾ. അതിലുള്ള വിശ്വാസമാണ് സാധാരണക്കാർക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇതിനെ ഗൌരവത്തോടെ തന്നെ കാണണം. കുറ്റവാളികളുടെ നെറികെട്ട സ്വാധീനത്തിന്റെ കരങ്ങൾക്ക് എത്തിപ്പെടാൻ കഴിയാത്ത ഉയരത്തിൽ നീതി ദേവതയുടെ ഇരിപ്പിടം ഉറപ്പിക്കപ്പെടട്ടെ. സാധാരണക്കാർക്ക് സമാധാനമായി ഉറങ്ങാൻ കഴിയട്ടെ.

ഒന്ന് സത്യമാണ്. ജസ്റ്റിസുമാരും മനുഷ്യരാണ്. വിശപ്പും ദാഹവുമുള്ള, മലമൂത്രവിസർജ്ജനം നടത്തുന്ന, ചൊറിച്ചില് വന്നാൽ മാന്തൂന്ന നല്ല ഒന്നാന്തരം മനുഷ്യർ. അതുകൊണ്ട് തന്നെ ജസ്റ്റിസ് ഏത് ‘ഹേമ‘ന്തമായാലും മനുഷ്യരുടെ എല്ലാ ചപലതകളും അവരിൽ കാണുമെന്നതിൽ തർക്കമുണ്ടോ? ( പോരാത്തതിന് അബലയും) അവർക്കും വ്യക്തമായ കാഴ്ചപ്പാടുകളും ഇഷ്ടാനിഷ്ടങ്ങളും കണ്ടേക്കാം. എന്നാൽ മുൻ‌വിധിയോട് കൂടിയ അവരുടെ പരാമർശങ്ങൾ ഒഴിവാക്കപ്പെടേണ്ടത് തന്നെയായിരുന്നു.


പ്രിയപ്പെട്ട സിസ്റ്റർ അഭയ,

നിങ്ങൾ മരിച്ചിട്ട് വർഷം 16 കഴിഞ്ഞിരിക്കുന്നു. ഞാൻ ഇന്നും ഈ കേരളത്തിൽ ജീവിക്കുന്നു. അതുകൊണ്ട് തന്നെ പറയട്ടെ. നിങ്ങൾക്ക് നീതി കിട്ടുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. കാരണം കേരളം ഒരു പാട് മാറിയിരിക്കുന്നു. ജനങ്ങളും വ്യവസ്ഥിതികളും മാറിയിരിക്കുന്നു. നിനക്ക് വേണ്ടി മുറവിളി കൂട്ടി ജനത്തിന് ബോറഡിച്ചിരിക്കുന്നു. മാദ്ധ്യമങ്ങൾക്ക് ഭയമായി തുടങ്ങിയിരിക്കുന്നു. ലക്ഷ്യത്തിൽ തറക്കുന്ന ‘ അലക്ഷ്യം’ എന്ന അസ്ത്രം അവർക്ക് നേരേ എയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഉയർത്തെഴുന്നേറ്റ കർത്താവിനെ പിടിച്ച് കോട്ടൂരാനും പൂതൃക്കയും സെഫിയും കൂടി വീണ്ടും കുരിശിലേറ്റിയിരിക്കുന്നു. ഇനിയുമൊരു ഉയർത്തെഴുന്നേൽ‌പ്പിന് ത്രാണി ഇല്ലാത്ത വിധം കർത്താവും തളർന്നിരിക്കുന്നു. എല്ലാമറിയുന്ന നിന്റെ റൂം മേറ്റും എന്റെ തൊട്ടയൽ‌വാസിയുമായ സിസ്റ്റർ ഷേർളി - എന്റെ ഷേർളിച്ചേച്ചി- വരെ നിന്നെ കൈ വെടിഞ്ഞിരിക്കുന്നു. ഇനി നിനക്കൊന്നേ ചെയ്യാനുള്ളു. നീ ഉയർത്തെഴുന്നേറ്റ് വന്ന് നീ ആത്മഹത്യ ചെയ്തതാണെന്ന് പറഞ്ഞേക്കു. പാവം CBI എങ്കിലും രക്ഷപെട്ടോട്ടെ. ഞാൻ നിന്റെ കൂടെയുണ്ട്. കാശുണ്ടാവുമ്പോൾ എസ്.എൻ. സ്വാമിയെക്കൊണ്ട് നിന്റെ കഥ എഴുതിപ്പിച്ച് ഞാൻ ഒരു CBI പടം നിർമ്മിക്കാം. അതിന്റെ അവസാനം നിനക്ക് ഞാൻ നീതി നൽകിപ്പിക്കാം. അഭയാ ഈ പൊങ്ങൂ നിന്റെ കൂടെയുണ്ട്.

ഒരു നിമിഷം അഭയാ, സിസ്റ്റർ ഷെഫി വന്നിട്ടുണ്ട്. ഞാൻ ഇപ്പോൾ വരാം.

സെഫി പോയി. ഞാൻ വന്നു. സെഫിയോട് ഒന്നും രണ്ടും മിണ്ടീം പറഞ്ഞ് കിടന്നതുകൊണ്ട് വിയർത്തു പോയതറിഞ്ഞില്ല. നമ്മളെവിടെയാ നിർത്തിയത്? ആ .. ‘ഈ പോങ്ങു കൂടെയുണ്ടെന്നല്ലേ?‘ പറയുന്നതുകൊണ്ടൊന്നും വിചാരിക്കരുത് സിസ്റ്ററേ. ഞാൻ പിന്തുണ പിൻ‌വലിച്ചു.

അല്ലെങ്കിൽ ഇത്തരം കാര്യങ്ങളിലൊക്കെ ഇടപെടാൻ ഞാനാര്. . കൊല്ലപ്പെട്ട നീ എന്റെ അമ്മയും പെങ്ങളുമൊന്നുമല്ലല്ലോ? ഏതോ ഒരു തോമസിനുണ്ടായ ഒരു അഭയ. ദൈവവിളികൊണ്ടോ ദാരിദ്ര്യം കൊണ്ടോ ശിരോവസ്ത്രം ധരിച്ചു പോയ ഒരു കന്യാസ്ത്രീ. അവർ കിണറ്റിൽ വീണു. വീണാൽ മരിക്കും. മരിച്ചു. വർഷം 16 കഴിയുകേം ചെയ്തു. ഇനിയും ഈ നാട്ടുകാരുടെയും മാദ്ധ്യമങ്ങളുടേയുമൊന്നും കടി തീർന്നിട്ടില്ലേ? ഞാൻ നിർത്തി. നീയായി നിന്റെ പാടായി. അല്ലെങ്കിൽ തന്നെ അച്ചന്മാർ മഠത്തിൽ കയറിയതിൽ എന്താ ഇത്ര തെറ്റ്? സത്യത്തിൽ നിനക്ക് തന്നെ അറിയാമല്ലോ അച്ചന്മാർ എന്നത് കർത്താവിന്റെ പ്രതിരൂപങ്ങളാണെന്ന്. കന്യാസ്ത്രികൾ കർത്താവിന്റെ മണവാട്ടികളും. അപ്പോൾ പിന്നെ മണവാട്ടികളുടെ മുറിയിൽ മണവാളനല്ലാതെ അയൽ‌വക്കത്തെ അവിരാച്ചനാണോ കയറേണ്ടത്.


ഇല്ല. കൂടുതലൊന്നുമില്ല. ഞാൻ നിർത്തി. ഇനി പോങ്ങു ഈ പറഞ്ഞതെങ്ങാനും അലക്ഷ്യമാവുമോന്നേ എനിക്കിപ്പോൾ പേടിയുള്ളു. അഭയേ കാക്കാത്ത കർത്താവേ നീ എന്നെയെങ്കിലും കാത്തോണേ...

------------------------------------------------------------

അഭയയ്ക്ക് നീതി ലഭിക്കണേയെന്ന് ഏതൊരു മലയാളിയേയും പോലെ ഞാനും പ്രാർത്ഥിക്കുന്നു. ആഗ്രഹിക്കുന്നു.
സാധാരണ ഒരു വ്യക്തിയുടെ ചിന്തകളും ഉൽ‌കണ്ഠകളും മാത്രമാണ് ഈ പോസ്റ്റ്. നീതി പീഠത്തോട് വിശ്വാസവും ആദരവുമുള്ള ഒരു വ്യക്തിയുടെ.

Comments

ട്ടോ............ :) തേങ്ങ എടുക്കില്ലേ? ...
Pongummoodan said…
അതെ. അങ്ങനെ ‘ബസന്തവും‘ ‘ഹേമ‘ന്തത്തിന് വഴിമാറി. ഇനി ആശ്വസിക്കാം. അഭയക്കേസിന്റെ അന്വേഷണങ്ങൾ സുഗമമായി തന്നെ നീങ്ങും. ‘വേണ്ടപ്പെട്ടവർക്ക് ‘ നീതിയും ലഭിക്കും. ‘ആർക്ക് വേണ്ടപ്പെട്ടവർക്ക് ‘ എന്ന ചോദ്യം മാത്രമേ ഇനി അവശേഷിക്കൂ.!!

പുതിയ പോസ്റ്റ്.

ഇങ്ങനെയൊരു പോസ്റ്റിടരുതെന്ന് എന്നോട് പറഞ്ഞ് ഗായത്രി അശോകേട്ടനോട് ക്ഷമ ചോദിക്കുന്നു. ഞാൻ അങ്ങയെ ധിക്കരിച്ച‌തല്ല. ഇങ്ങനെയെങ്കിലും എന്റെ വേദന പ്രകടിപ്പിച്ചില്ലെങ്കിൽ ഞാൻ എത്ര മോശക്കാരനാവും അശോകേട്ടാ... എന്നോട് കാണിച്ച സ്നേഹത്തിന് നന്ദി.
Pongummoodan said…
പകൽക്കിനാവാ,

അതിനിടയ്ക്ക് അടിച്ചോ? :)
നന്ദി.

ഇനി വായിച്ച് നോക്കൂ.. :)
കഴിഞ്ഞില്ലേ... ഇനി വരുന്നതു ശക്തമായ വേനലായിരിക്കാം...പ്രതീക്ഷകള്‍...
Vadakkoot said…
ഈ ഡിവിഷന്‍ ബഞ്ചെന്ന് പറേണത് ഒരു (ഇന്‍്)ജസ്റ്റീസ് ഹേമയില്‍ ഒതുങ്ങുന്നതാവുമോ? തന്റെ വിധിയെ വ്യഖ്യാനിക്കാന്‍ തനിക്കും സുപ്രീം കോടതിക്കും പിന്നെ ദൈവത്തിനും മാത്രമേ അധികാരമുള്ളൂ എന്ന് അവര്‍ പറഞ്ഞപ്പോള്‍ അതിന് ഒരു തടയായിട്ടാവില്ലേ ബസന്ത് പന്ത് ഡിവിഷന്‍ ബഞ്ചിന് പാസ് ചെയ്തത്? സാധ്യതകള്‍ ഇനിയും പൂര്‍ണ്ണമായി മങ്ങിയിട്ടില്ലെന്നാണ് എനിക്ക് തോന്നുന്നത്. വിചാരണ തുടങ്ങട്ടെ... എന്നിട്ട് സിബിഐയുടെ കയ്യില്‍ ഉണ്ടെന്ന് പറയുന്ന വെടിമരുന്ന് പുറത്ത് വരട്ടെ... എല്ലാം അതിനെ ആശ്രയിച്ചാണ് ഇരിക്കുന്നത്.
Anonymous said…
wowwwwwwwwww, kallakeeda,
ithanu ponguntennu pratheeshikunnathu, itharathilulla postukal.
kaalikapradanyamullathu.
athum innu thanne ittallo,
vimarshikkam nu vacha vannathu tto.
but kondu vanna ambinte munakal ellam odinjirikunnu makane.
"ഒന്ന് സത്യമാണ്. ജസ്റ്റിസുമാരും മനുഷ്യരാണ്. വിശപ്പും ദാഹവുമുള്ള, മലമൂത്രവിസർജ്ജനം നടത്തുന്ന, ചൊറിച്ചില് വന്നാൽ മാന്തൂന്ന നല്ല ഒന്നാന്തരം മനുഷ്യർ. അതുകൊണ്ട് തന്നെ ജസ്റ്റിസ് ഏത് ‘ഹേമ‘ന്തമായാലും മനുഷ്യരുടെ എല്ലാ ചപലതകളും അവരിൽ കാണുമെന്നതിൽ തർക്കമുണ്ടോ?"

വളരെ കൃത്യമായ പ്രസ്താവം. ഹേമന്തകാല വെളിപാടുകള്‍ വന്ന വഴിയുടെ ചില നാറുന്ന പിന്നാമ്പുറക്കഥകള്‍ മധ്യകേരളത്തിലെ അഭിഭാഷകര്‍ക്കിടയില്‍ അങ്ങാടിപ്പാട്ടാണ്. നീതിപീഠത്തോടുള്ള ബഹുമാനം ഇനിയും അവശേഷിക്കുന്നതുകൊണ്ട് അതൊന്നുമിവിടെ വിസ്തരിക്കുന്നില്ല. കുഞ്ഞാടുകളെ കര്‍ത്താവിലേക്കു നയിക്കുന്നത് തൊഴിലായി ഏറ്റെടുത്ത പാതിരിമാര്‍, ഇപ്പോള്‍ സ്വര്‍ഗ്ഗത്തിലേക്ക് എക്സ്പ്രസ്സ് ഹൈവേ തുറന്നിരിക്കുനത് കിണറ്റില്‍ക്കൂടിയാണ്. ലജ്ജിക്കാം ഈ കൊടുംപാപികളുടെ മുന്‍പില്‍ മുട്ടുമടക്കുന്ന വ്യവസ്ഥിതിയെച്ചൊല്ലി.

പോങ്ങുംമൂടന്റെ അമര്‍ഷം അതെ അളവില്‍ത്തന്നെ പങ്കുവയ്ക്കുന്നു.
Anonymous said…
pinneeeeeeeeee, eee post moshtichotteeeeee?
തീര്‍ന്നില്ല സാക്ഷാല്‍ കന്തസ്വാമി അവര്‍കള്‍ ആണു ഈ കേസ്‌ നിരീക്ഷിക്കാന്‍ വരുന്നതെന്ന കാര്യം പൊങ്ങു പറയാതിരുന്നതെന്തെ?? കന്തസ്വാമിക്കെന്താ സ്റ്റെഫിയുടെ കന്യാകത്വത്തില്‍ കാര്യമെന്ന് ഇനി ഹേമന്ത ചോദിക്കാതിരുന്നാല്‍ മതിയായിരുന്നു.

എന്റെ പേരില്‍ അലക്ഷ്യം വല്ലതും വരുമോ? വന്നാല്‍ പൊങ്ങുവും ഞാനും എപ്പോള്‍ മുങ്ങിയെന്ന് ചോദിച്ചാല്‍ പോരെ.

അഭയാ കേസ്‌ നിന്നാള്‍ വാഴട്ടെ.
സസ്നേഹം,
പഴമ്പുരാണംസ്‌.
സത്യവും നീതിയും ഇനിയെങ്കിലും വിജയിക്കണമെന്ന് നമ്മളോരോരുത്തരും ആഗ്രഹിക്കുന്നു, പ്രാർത്ഥിക്കുന്നു. പക്ഷേ അഭയയുടെ കാര്യത്തിൽ പ്രതീക്ഷയുടെ അവസാന കണികയും അസ്തമിച്ച ലക്ഷണമാണ്.

‘ഋതുക്കൾ’ മാറിമാറി വരട്ടെ..അണിയറയിലെ കളികൾ കൊഴുക്കട്ടെ.. നമുക്ക് പരസ്പരം അമർഷവും നിരാശയും പങ്കുവയ്ക്കാം...
ഹരി മാഷേ ഹൊ ഇതു വായിച്ചപ്പോള്‍ എന്റെ മനസില്‍ ഉണ്ടാരുന്ന അതെ കാര്യങ്ങള്‍ .. ഒരു കുപ്പി ഞാന്‍ എട്ടു

ഒന്നു കൂടെ ഇവിടെ ഒരിക്കലും അഭയക്ക്‌ നീതി കിട്ടില്ല .. ഇ സമൂഹം അവര്‍ക്കത് കൊടുക്കില്ല ... ഇത്രെയും ദ്രോഹം ചെയ്യാന്‍ അവര് കന്യാസ്ത്രീ
ആയി എന്ന ഒര്ടു തെറ്റല്ലെ ചെയിതിട്ടുല്ല് പാവം .. ഇവന്മാര്‍ ആരെ പിടിചിട്ടയാലും രക്ഷ പെട്ട് എന്ന് വിചാരിക്കുന്നുന്ടെല്‍ ഇവനൊക്കെ അനുഭവിക്കും ഹേമ ഉള്‍പടെ

ദൈവം വന്നു പറഞ്ഞാലും അഭയക്ക്‌ നീതി കിട്ടില്ല .. നാരികള്‍ .. സഭ തേങ്ങ വനെ ഒകെ കുറ്റി ചൂലിനു അടിക്കണം ... ഇനിയും ഇവരൊക്കെ ആരെ ആണ്
രക്ഷിക്കാന്‍ നോക്കുന്നത് ?? .. ഇ videos ഒന്നു കണ്ടേ .. ഇതു കാണുമ്പൊ അറിയാം രാണ് കൊന്നത് എന്നും എല്ലാം ...

http://www.dailymotion.com/video/x6plwy_sister-abhaya-case-p01_shortfilms

http://in.youtube.com/watch?v=WUNoYC_0Nrs
http://in.youtube.com/watch?v=Om9MlpC4Hg8&
http://www.dailymotion.com/video/x7h28w_sister-abhaya-d20081119_shortfilms

ഇവനോട് ഒന്നും ദൈവം ഒരിക്കലും പൊറുക്കില്ല .. പിന്നേ അച്ചന്മാരുടെ ഒരു ക്കീല്‍ ഉണ്ട് ഒരു ഉധയഭനു അവനൊക്കെ ഇ പാപം എവിടെ കൊണ്ടു തീര്‍ക്കും

ഓര്‍ത്തോ ഇതിന്റെ പുറകില്‍ കളിക്കുന്നവന്റെ ഒകെ തലമുറകള്‍ വരെ അനുഭവിക്കും ആ പാവം കന്യാസ്ത്രീ മുതല്‍ വീട്ടുകാര് വരെ ഉള്ളവരുടെ ശാപം .. മലയാളികള് മൊത്തം നിന്നെ ഒകെ ശപിക്കും ... നിന്റെ ഒകെ അമ്മ പെങ്ങള്‍ ഉള്ളവര്‍ക്ക് ഇ ഗതി വരുമ്പോ നീ ഒകെ ഇതു പോലെ പ്രവര്‍ത്തിക്കണം ...

കര്‍ത്താവെ നിന്നെ വിറ്റു തിന്നു ജീവിക്കുന്ന ഇവരോട് ഒകെ ഒരിക്കലും പൊറുക്കരുതേ
Unknown said…
അഭയയ്ക്ക് നീതി ലഭിക്കണേയെന്ന് ഏതൊരു മലയാളിയേയും പോലെ ഞാനും പ്രാർത്ഥിക്കുന്നു. ആഗ്രഹിക്കുന്നു.
സാധാരണ ഒരു വ്യക്തിയുടെ ചിന്തകളും ഉൽ‌കണ്ഠകളും മാത്രമാണ് ഈ പോസ്റ്റ്. നീതി പീഠത്തോട് വിശ്വാസവും ആദരവുമുള്ള ഒരു വ്യക്തിയുടെ.

വായിച്ചു, നന്നായിട്ടുണ്ടു, ട്ടോ!
പൊങ്ങുംമൂടാ,

നന്നായി.. പ്രതികരിച്ചാല്‍ കോടതിയലക്ഷ്യം എന്നുള്ളതുകൊണ്ട് എഴുതാന്‍ പേടിയുണ്ട്... അല്ലെങ്കില്‍ എഴുതിയേനെ... മനുഷ്യനെ പ്രതികരിപ്പിക്കാന്‍ നിര്‍ബന്ധിക്കുന്ന പ്രകടനങ്ങള്‍ ആണ് ഇന്നു കോടതിയില്‍ നടക്കുന്നത്.. എന്തായാലും താങ്കളുടെ പോസ്റ്റ് അഭിനന്ദനാര്‍ഹം
"‘ഹേമ’ന്തമായലും ‘ബസന്ത‘മായാലും അഭയയ്ക്കുള്ള നീതി അനീതി തന്നെയോ?!!"

പിന്നല്ലാതെ.....

ചേട്ടായീ...തകര്‍പ്പന്‍ പോസ്റ്റ്
തട്ടുപൊളിപ്പന്‍....
Kaithamullu said…
അപ്പോൾ മനസ്സിലാക്കേണ്ടതെന്തെന്ന് വച്ചാൽ ഈ നീതി ദേവത നമ്മുടെ ഹേമന്തത്തിന്റെ കുഞ്ഞമ്മയുടെ മോളായി വരും എന്നാണോ?

എന്താത്ര സംശം, പോങ്ങേ?
അല്ല, സെഫി സിസ്റ്റര്‍ അക്കാര്യം പറഞ്ഞില്ല, അല്ലേ?
പ്രിയപെട്ടെ പോങ്ങുമ്മൂടന്‍, ഇ പോസ്റ്റ് വയികുനവേര്‍ ഒരികലും അങ്ങയെ കുറ്റം പറയില്ല.. എനങനെ ഇ കേസില്‍ ഇതേ പോല്ലേ എഴുതണം എന്ന്‍ ഞാന്‍ ഒരുപാടെ നാലായി വിചരികുന്.. എനികെ എഴുത്തേ വലിയ വശമില്ല ... അതെ കൊണ്ട് മനസ്സില്‍ തോനിയത് മനസ്സില്‍ തന്നെ വച്ചു .. പിന്നെ തങ്ങളുടെ പോസ്റ്റ് കണ്ടപ്പോള്‍ സത്യത്തില്‍ വളരെ ആശ്വാസം ... മികവാരും കേരളകൌമുദിയുടെ എം.എസ് മണി യും തങ്ങളും ഒരുമിച്ചയിരികും കോടതിയില്‍ ...
നനായി മിസ്റ്റര്‍ പോങ്ങുമ്മൂടന്‍ ... എഴുതാന്‍ അറിയവുനവര്‍ എഴുതണം .. പാത്തേ പെരെങ്ങിലും മനസിലകം ഇവിടെ കോടതികെ എന്തെ വില്ലയനെ ഉള്ളതെന്നെ .. എല്ലാ ക്രിസ്താനികളും അറിയണം .. CBI കേസ് അനോഷികുന്നത്തെ അവരുടെ സമൂഹത്തെ ഒറ്റപെടുതനല്ല എന്നെ ... പേടി കൂടാതെ മനസ്സില്‍ തൂനിയാതെ എഴുത്ത് പൊങ്ങു.. തങ്ങള്കെ ആയിരം അഭിവാദ്യങ്ങള്‍ ...

തങ്ങളുടെ എല്ലാ പോസ്റ്റുകളും വളരെ നനയിടുണ്ടേ. അതെ പോലെ തന്നെ ഇതും.... കോടതികെ ലെക്ഷം ഇല്ല .. പിന്നെ അല്ലെ അലെക്ശയം.. ഐ ഫീല്സ് രീല്ലി ഷെയിം ഓണ്‍ കോടതി .. ഓണ്‍ ദിസ് കേസ് .. ഇന്ഫച്റ്റ് ഐ മേയ് രേസ്പെച്റ്റ് മിസ്റ്റര്‍ ബസന്ത ഫിണ്ടിന്ഗ് ഔട്ട് ഹൌ റിങ്ങ്സ് വെന്റ് റോങ്ങ്‌ ... അല്ലാതെ എന്തെ പറയാന്‍ .. എന്നികെ ഒരു അഭിപ്രായമേ ഉള്ളൂ .. മൈ ഗോഡ് .. അഭയാകെ നീ പരലോകതെങ്ങിലും നീതി കൊടുകണേ!!!
മാളൂ said…
ഏത് ‘ഹേമ‘ന്തമായാലും മനുഷ്യരുടെ എല്ലാ ചപലതകളും അവരിൽ കാണുമെന്നതിൽ തർക്കമുണ്ടോ? (പോരാത്തതിന് അബലയും)

അബല എന്ന് പറയരുത്...
പെണ്‍മനസിന്റെ മൃദുത്വവും ശാലീനതയും വിടപറഞ്ഞു.കപടത ഇന്ന് പെണ്‍മനസ്സുകളില്‍ കൂടുതല്‍ നിറയുന്നു,പുരുഷനെക്കാള്‍ ക്രൂരയാവന്‍ കഴിയും എന്ന് പെണ്ണ് പലപ്പൊഴായി കാണിച്ചു തുടങ്ങി,ആ ചങ്ങലയിലെഒരു കണ്ണീമാത്രമാവുന്നു സ്റ്റെഫി..രക്തം കണ്ടാല്‍ സ്ത്രീ പതറില്ല എന്ന് ഈയിടെ ആരൊ പറയുന്നത് കേട്ടു, ശരിയാണന്ന് തോന്നിപ്പൊയി.. .
അഭയയെന്ന സ്ത്രീയെ,
തലക്കടിച്ചു കൊന്നത് സ്ത്രീ,
നീതി പീഠത്തില്‍ ഇരിക്കുന്നതും സ്ത്രീ..

കനായില്‍ വച്ച് കര്‍ത്താവ് ചോദിച്ചത് തന്നെ ചോദിക്കട്ടെ “പോങ്ങൂ എനിക്കും നിനക്കും എന്ത്?”

പോങ്ങുമ്മൂടാ ഇത്രയും എങ്കിലും പ്രതികരിച്ചല്ലോ നന്നായി, ക്രിസ്തുവോ ക്രിസ്ത്യാനിയോ അല്ലാ പ്രതികൂട്ടില്‍ അടിച്ചമര്‍ത്തിയ വികലമായ സെക്സ് അത് ഒന്ന് ബഹിര്‍ഗമിച്ചു ..
ഒരുപക്ഷെ അഭയ
‘നോക്കിക്കോ ഞാനിപ്പോ അമ്മച്ചിയോട് പറഞ്ഞു കൊടുക്കും ’
എന്ന് ബാലിശമായി പ്രതികരിച്ചിരിക്കും.
“ദൈവത്തിന്റെ മണവട്ടിയാവാന്‍”വന്ന മൂച്ചല്ലെ?
സ്റ്റെഫി പേടിപ്പിക്കാനായി നെല്ലു കുത്തുന്ന ചുള്ളികമ്പ് കൊണ്ട് ഒന്നു പ്രഹരിച്ചു ..

പള്ളിയുറക്കമാണൊ നാടുനീങ്ങിയതാണൊ എന്നറിയാത്തതു കൊണ്ട് ഇമ്മിണി വെള്ളം തളിച്ചു നോക്കാമെന്ന് കരുതി കിണറ്റിലോന്നു മുക്കി ...

ഇതൊരു തെറ്റാണൊ? പറ പോങ്ങൂമൂടാ...
G.MANU said…
നിങ്ങൾ മരിച്ചിട്ട് വർഷം 16 കഴിഞ്ഞിരിക്കുന്നു. ഞാൻ ഇന്നും ഈ കേരളത്തിൽ ജീവിക്കുന്നു. അതുകൊണ്ട് തന്നെ പറയട്ടെ. നിങ്ങൾക്ക് നീതി കിട്ടുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. കാരണം കേരളം ഒരു പാട് മാറിയിരിക്കുന്നു. ജനങ്ങളും വ്യവസ്ഥിതികളും മാറിയിരിക്കുന്നു. നിനക്ക് വേണ്ടി മുറവിളി കൂട്ടി ജനത്തിന് ബോറഡിച്ചിരിക്കുന്നു.

പോങ്ങൂ...ഇതാണു പോസ്റ്റ്..
സകല തീപ്പൊരിയും നിറച്ച പോസ്റ്റ്..

കാണുമ്പോ ബാക്കി പറയാം
ധീരമായ പോസ്റ്റ്‌.
ഭാവുകങ്ങള്‍....
Radheyan said…
ഋതുക്കള്‍ വന്നതും ഋതുക്കള്‍ പോയതും
അറിഞ്ഞതില്ലഞാന്‍ ഇതുവരെ....

പാട്ട് പാടിയാല്‍ അലക്‍ഷ്യമാകുമോ സര്‍?

സ്വര്‍ണ്ണപാത്രം കൊണ്ട് മൂടിയിരിക്കുന്നു
മണ്ണിലെ ശാശ്വത സത്യം.
Anonymous said…
KALAKKI....DAAAAA.....
I am PROUD of YOU!!!!!!!!!!
-----GAYATRI ASHOK
മിസ്റ്റര്‍ ..:: അച്ചായന്‍ ::.. ... സന്തൊഷമയി ..
ഞാന്‍ ഒരു മതത്തെയും കുറം പരയുനതല.. എല്ലാ മതത്തെയും ഞാന്‍ ബഹുമാനികുനൂ.
എനിക്ക് ഒരുപാടെ ക്രിസ്ടാനി കൂടുകാര്‍ ഉണ്ട് .. അവരോടെലാം ഞാന്‍ മാറി മാറി ചോതിചു .. CBI ഇപ്പോള്‍ അറസ്റ്റ് ചെയ്തവര്‍ കുട്ടകരാണോ ? മറുപടി ചുവടെ
"ഹ്മം .. CBI ഇപ്പോള്‍ മാനം രക്ഷിക്കാന്‍ വേണ്ടി എന്തൊകെയോ കാട്ടി കൂടുകയന്‍ "
"ഗവണ്മെന്റ് സറിയല്ല .. അവരുടെ പണിയാന്‍ ഇത് "
"അച്ചുതനന്തന്‍ രാച്ചിവക്യണം "
"നങളുടെ അല്ലുകളെ അഭമാനികാണനെ ഇന്നേ അഭയ പ്രശ്നം.. ഇതേ ഞങ്ങള്‍ ജീവിച്ചിരികുമ്പോള്‍ നടകൂല .. "
"അച്ചന്മാര്‍ ഒരികളും തെറ്റ് ചെയില്ല .. പാവം അവരെ വെറുതെ ഇ കേസില്‍ പെടുത്തി"
"നന്ങല്കെ സഭയുണ്ടേ .. അവിടത്തെ വിചാരനയനെ നന്ങല്കെ മുഖ്യം .. അച്ഛന്‍ പറയട്ടെ അതാണെ ശെരി "
ഒരാള്‍ പോലും ഉണ്ടായില്ല "ശരിയാ" എന്നെ ഉത്തരം പറയാന്‍ ...
................................
ചിലപ്പോള്‍ ബുദ്ധി ജീവികള്‍ പറയരുണ്ടേ "കേരളത്തില്ലെ ആളുകള്കെ പ്രതികരണ ശേഷി നസ്ടപെട്ടിരികുനൂ..." .. ഹ ഹ .. ആരെ പരന്ച്ചു .. ഇങ്ങന്നെ നിങ്ങള്‍ ആരെങ്ങിലും കരുതുനുന്ടെങ്ങില്‍ അവിടെ നിങ്ങല്കെ തെറ്റി .. ഒരു reality show website എടുത്തു നൂക് .. ഹമോ .. 1000 - കമന്റ് വരെ ഉണ്ടേ ചില പോസ്റ്റുകളില്‍ .. പാവം പോങ്ങുമ്മൂടന്‍ .. എത്ര നനായി അവതരിപിച്ചു .. പക്ഷെ 50 അവനമെങ്ങില്‍ പൊന്ഗുവിന് 50 വയസാവനം..
...............................
ഇത് കലസന്യസിമാരുടെ കാല്ലം .. മറ്റുളവര്‍ ജീവിക്കാന്‍ പാടെ പെടുമ്പോള്‍ അവര്‍ ഇങ്ങന്നെ സുഗ്ഗിച്ച് കഴിയുനൂ .. ഭാഗ്യവാന്മാര്‍ .. ഒരു സമൂഹം തന്നെ ഉണ്ടേ അവരെ ഉയര്ത്തി പിടിക്കാന്‍ ..
എന്റെ പേര്‍സണല്‍ അഭിപ്രായം എന്തനെനെ വച്ചാല്‍ .. എന്തെ കൊണ്ടേ ഗവണ്മെന്റ് "Bachelor of Sanyasi", "Master of Sanyasi", "BTech in Sanyasi" .. എനങനെ ഉള്ളെ course തുടങ്ങത്താതെ ?
.............................
ഒരു മതവുഅം അല്ല ... ഒരു ജാതിയും അല്ല .. മനുശത്വം.. അതാണെ വേണ്ടത് ... ഒരു സന്യസിയം, സഭയും അല്ല ഓരോരുത്തരുടെയും ചിന്തകളെ നിയന്തികുനത് .. പ്രതികരികുക .. മനസ്സില്‍ തോനിയത് എന്തും ..(സൊന്തം മനസ്സില്‍ തോനിയാതെ മാത്രം)
.............................
ആശംസകള്‍ മാഷെ.
അലക്ഷ്യത്തിനു കോടതി കയറുന്ന ആദ്യ മലയാളം ബ്ലോഗ്ഗ് ആകാനുള്ള അവസരങ്ങള്‍ ചിലതൊക്കെ പാഴാക്കിയിട്ടുണ്ട്. :)
ഈ വിഷയത്തില്‍ എന്തെങ്കിലും അഭിപ്രായം പോലും പറയാന്‍ പേടിയാണ് പൊങ്ങൂ...

കോടതിയലക്ഷ്യമായിപ്പോയാല്‍ തീര്‍ന്നില്ലേ ? :)
Bindhu Unny said…
നിക്ഷ്പക്ഷമായ നീതിപാലകന്മാര്‍ ഇനിയും ബാക്കിയുണ്ടെന്ന പ്രതീക്ഷയില്ലെങ്കില്‍ പിന്നെ നിയമത്തിനെന്തു വില? സീസ്റ്റര്‍ അഭയയ്ക്ക് നീതി കിട്ടട്ടെ എന്ന് ആഗ്രഹിക്കാം.
ശരിക്കും കിടിലന്‍ പോസ്റ്റു്. ഞങ്ങളില്‍ പലരുടേയും മനസ്സിലുള്ളതും,എന്നാല്‍ പറയാന്‍ അറിയാത്തതുകൊണ്ട്‌ (കോടതിയലക്ഷ്യം പേടിച്ചിട്ടൊന്നുമല്ലാ)പറയാതിരുന്നതുമാണ് ഇതൊക്കെ.
Sachin said…
"അഭയയ്ക്ക് നീതി ലഭിക്കണേയെന്ന് ഏതൊരു മലയാളിയേയും പോലെ ഞാനും പ്രാർത്ഥിക്കുന്നു. ആഗ്രഹിക്കുന്നു.
സാധാരണ ഒരു വ്യക്തിയുടെ ചിന്തകളും ഉൽ‌കണ്ഠകളും മാത്രമാണ് ഈ പോസ്റ്റ്. നീതി പീഠത്തോട് വിശ്വാസവും ആദരവുമുള്ള ഒരു വ്യക്തിയുടെ. "

ha ha.. munkoor jamyam eduthu lle.. :))

anyway, Post nannayirikkunnu tto.. ithokke kaanumpol kodathikalil polum viswasam illathayi.. :(
നീതിദേവത നിയമം നടപ്പാക്കുന്നതും നോക്കിയിരുന്ന് മനം മടുത്ത മലയാളികളുടെയൊക്കെ കയ്പ്പ് പോങ്ങുമ്മൂടന്റെ വരികളിലുണ്ട്.
അഭയയെ കിണറ്റിൽ തള്ളിയിട്ട് കൊന്നത് സിബിഐ ആണെന്നൊരുദിവസം കേട്ടാലും നമ്മളിനി ഞെട്ടില്ല.
നിന്നെ പിടിക്കാന്‍ കോടതി പറഞ്ഞുവിട്ട പോലീസുകാര്‍ പാലായില്‍ വന്നു നില്‍പ്പുണ്ട്; ആ യുവറാണിയുടെ മുന്‍പില്‍... കൂടെ ആ അമ്മച്ചിയും ഉണ്ടെന്നാ തോന്നുന്നെ!!!
ധീരതയോടെ കോടതിയലക്ഷ്യത്തെ ഭയക്കാതെ ഇത്രയും എഴുതാൻ കാണിച്ച ചങ്കൂറ്റത്തിനു ഒരു അഭിനന്ദനം. അഭയക്കേസിലെ പ്രതികളെ അരസ്റ്റ് ചെയ്തപ്പോൾ നീതി നടക്കും എന്നു കേരളത്തിലെ പാവപ്പെട്ട ജനങ്ങൾ ആഗ്രഹിച്ചിരുന്നു.ഇപ്പോൾ ആ പ്രതീക്ഷകളൊക്കെ തെറ്റി.ആർക്കും ആരെയും കൊല്ലാം.ഒരു ശിക്ഷയും ലഭിക്കാൻ പോകുന്നില്ല.പോങ്ങു പറഞ്ഞ പോലെ കേരളം വളരെ മാറിപ്പോയി.മാവേലിനാട്ടിൽ അക്രമവും കൊലപാതകവും മാത്രമായി.ഇനി ഈ നാട് നന്നാവില്ല.ഒരിക്കലും നന്നാവില്ല.
കോടതി അലക്ഷ്യം ...ഉമ്മാക്കിയെ പേടിപ്പിക്കാനല്ലേ ആ പടം ...സൈഡില്‍ പിടിപ്പിച്ചിരിക്കുന്നതു...പിന്നെ തലേക്കട്ടര്‍ ...

കോടതിയോട്.. ഹേ....മാ...(സം സ്കൃതത്തില്‍ പറയാം ...അരുത്.....)
നൈജീരിയയില്‍ ഒരു സ്ത്രീയെ (പേരു മറന്നു പോയി)ഷരിയ നിയമപ്രകാരം ഇന്‍ഫിഡിലിറ്റി ആരോപിച്ചു പരസ്യമായി കല്ലെറിഞ്ഞുകൊല്ലാന്‍ അവിടുത്തെ മുസ്ലീം ഭരണം തിരുമാനിച്ചു. അതിനെതിരായി ലൊകത്തുള്ള എല്ലാ മാനവികപ്രസ്ഥാനക്കാരും, ഫെമിനിസ്റ്റ് പ്രസ്ഥാനക്കരും പുറത്തു വന്നു. അമേരിക്കല്‍ ടോക്ക് ഷോ ക്വീന്‍ ഓപ്പറയും ഷോനടത്തി പ്രതിഷേധത്തിനു ശക്തി കൂട്ടി.ഒടുവില്‍ അവരെ ശിക്ഷയില്‍ നിന്നു മോചിപ്പിച്ചു (എന്നാണ്‍ എന്റെ ഓര്‍മ്മ)

കേരളത്തില്‍ ഇത്ര പ്രമാദമായ അന്യായങ്ങള്‍ ഒക്കെ നടന്നിട്ടും അതിനെതിരായി ഒരന്തര്‍ദേശീയ പതിഷേധം സരൂപിക്കാന്‍ അതില്‍ പ്രതിഷേധിക്കുന്ന മലയാളിക്കു കഴിയാതെ വരുന്നു. എന്തേ ഇന്ത്യ/കേരളത്തിന്റെ നീതിന്യായ വ്യവസ്ഥകള്‍ അത്ര കറതീര്‍ന്നതാണോ? ഇത്ര തോന്ന്യാ‍സങ്ങള്‍ കാട്ടിയാല്‍ ആരും അതു ലോകത്തിന്റെ മുന്നില്‍ അവതരിപ്പിക്കത്തതെന്താണ്‍്. അതാണല്ലോ ഗ്ഗ്ലോബലിസം.

അവിടെ മൈനോരിട്ടി നിയമങ്ങളില്‍ എന്തെങ്കിലും പ്രശ്നമുണ്ടെന്നു തോന്നിയാല്‍,ഉടനെ എത്തുമല്ലോ മനുഷ്യസ്നേഹികള്‍ പുറത്തുനിന്ന്, വിദേശ ഗവണ്മെന്റു ബോഡീകള്‍ വരെ ഇടപെടൂം. എന്തു കോണ്ട് ഇതിനെ ഒരു അന്തര്‍ ദേശീയ ശ്രദ്ധ് ഉണ്ടാക്കാന്‍ നമ്മള്‍ ശ്രമിക്കുന്നില്ല.

ഇന്ത്യയുടെ നിയമം ആര്‍ക്കുവേണ്ടി എന്നു സംശയിപ്പിക്കുന്ന വിധത്തില്‍ അവുടുത്തെ പരമാധികാര നീതിപീഠം തൊട്ട് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി.
ഇതു ക്രിസ്ത്യാനിയുടെ പ്രശ്നമല്ല്, ഇന്ത്യയുടെ നീതിപീഠത്തില്‍ അവിടുത്തെ ജനങ്ങള്‍ക്കുള്ള വിശ്വാസം ഇല്ലായമ ചെയ്യുന്ന പ്രശ്നമാണ്‍്.

നമ്മള്‍ പ്രതികരിക്കാന്‍ അറിഞ്ഞുകൂടാത്ത അടിമ മനോഭാവമുള്ളവരാണ്‍് എന്നുള്ള അധികാര സ്ഥാനങ്ങളുടെ ധാരണയാണ്‍് നീതിന്യായ തോന്ന്യാസത്തിന്റെ തുറുപ്പു ഗുലാന്‍.

ജനം ഒത്തൊരുമിച്ചു നിന്നാല്‍ എങ്ങനെയിരിക്കും എന്ന് നീതിന്യായത്തിനു കാണിച്ചുകൊടുക്കാന്‍ കഴിയുമോ? ഒരു രാജ്യത്തെ നീതിന്യായം അവിടുത്തെ ജനങ്ങള്‍ക്കു നീതി കോടുക്കുന്നില്ല എന്ന ബോധം അനേക അനുഭവങ്ങളിലൂടെ ജനങ്ങള്‍ക്കുണ്ടാകുമ്പോള്‍ പിന്നെ ജനങ്ങള്‍ എന്തു ചെയ്യണം.

പ്രതിഷേധത്തിന്റെ ഈ കാല്‍ വയ്പ് നടത്തിയ പൊങ്ങുമൂടന് ഹാറ്റ് ഓഫ്. പക്ഷെ ഇനിയെന്ത്?
പ്രതികരിച്ചതിനു അഭിനന്ദനങ്ങള്‍.
saju john said…
ഹരി...

ഞങ്ങള്‍ സുഹൃത്തുക്കള്‍ ഇന്നലെ ഈ പോസ്റ്റ് ചര്‍ച്ച ചെയ്തിരുന്നു.

ഒരു ബ്ലോഗ്,കേരളത്തിലെ സമകാലിക സാമൂഹികചുറ്റുപാടുകളില്‍ എങ്ങിനെ ഒരു മനുഷ്യന്റെ വിചാരവികാരങ്ങളെ പ്രതിഫലിപ്പിക്കും എന്നതിന്റെ മകുടോദാഹരണമാണീ പോസ്റ്റ്.

ഒരു സഭയുടെയും, ആ മുന്ന് വ്യക്തികളുടെയും ധാര്‍മികത കേരളമനസാ‍ക്ഷിക്ക് മുമ്പില്‍ തകര്‍ന്ന് വീണിരിക്കുന്നു... അതാണ് അവര്‍ അര്‍ഹിച്ച ശിക്ഷ. അത് അവര്‍ക്ക് കിട്ടിയെന്ന് കരുതി കേരളജനസമൂഹത്തിന് ആശ്വസിക്കാം..മറിച്ച് നമ്മള്‍ വിചാരിച്ചാല്‍ നമ്മളാണ് വിഡ്ഡികളാവുക.

നോക്കു...കേരളത്തിലെ പാര്‍ട്ടികളും, കേരളഭരണകൂടവും, എന്തിന് കേരളത്തിലെ സാംസ്കാരിക നായിക/നായകന്മാരും പുലര്‍ത്തുന്ന നിസംഗത ഈ കേസിനോട്.

ഒരു തിരഞ്ഞെടുപ്പ് അടുത്ത് വന്നിരിക്കുന്ന ഈ സമയത്ത്, സഭ അതിന്റെ പ്രയോഗികവും, കരാളവുമായ ബുദ്ധി ഉപയോഗിച്ച് അഭയ കേസ് വീണ്ടും അടച്ച് വച്ചിരിക്കുന്നു....

നോക്ക്ലു..കേരളത്തിലെ ക്രീസ്തീയ പത്രങ്ങളും, മത നേതാക്കളും ഈ കേസ്സില്‍ പുലര്‍ത്തുന്ന മൌനം.

ഈയൊരു സാഹചര്യത്തില്‍ നിന്ന് നോക്കുമ്പോഴാണ് ഈ പോസ്റ്റിന്റെ ശക്തിയും, ഓജസ്സും ഒരു ശരാശരി കേരളിയന്റെ മനസ്സിലെക്ക് കയറിവരുന്നത്. ആ വിധത്തില്‍ നിന്നും നോക്കിയാല്‍ ഹരി തന്റെ സാമൂഹികപ്രതിബദ്ധത ഈ പോസ്റ്റിലൂടെ പ്രതിഫലിപ്പിച്ചിരിക്കുന്നു, അതിനാല്‍ തന്നെ ഹരി വിജയിച്ചിരിക്കുന്നു.

ഈ കേസിനെ വൈകാരികമല്ലാതെ, തീര്‍ത്തും ജുഡിഷ്യല്‍ ആയ ഒരു കോണില്‍ നിന്നും വിശകലനം ചെയ്യുന്ന ഒരു കമന്റ് ഞങ്ങളുടെ സൌഹൃദവലയത്തിലുള്ള ഒരു ബ്ലോഗ്ഗര്‍ ഉടന്‍ നല്‍കുന്നതായിരിക്കും. അതായിരിക്കും ഈ പോസ്റ്റില്‍ നിന്നും വായനക്കാര്‍ക്ക് കിട്ടുന്ന ഒരു അറിവെന്ന് ഞാന്‍ കരുതുന്നു. ശ്രീ. വടക്കുടന്‍ പറഞ്ഞതിലും കാര്യമുണ്ട്.

മറക്കരുത്..

1. അഭയയുടെ ലൈംഗിക അവയവത്തില്‍ ശുക്ലത്തിന്റെ അംശം ഉണ്ടായിരുന്നു...(ഇപ്പോള്‍ എല്ലാവരും മറന്നിരിക്കുന്നു ആ വിഷയം)
2. കിണറ്റില്‍ നിന്നും കയറ്റിയ അഭയയുടെ ശരീരത്തില്‍ അടിവസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ല.
3. തിരുവനന്തപുരം ഫോറന്‍സിക് ലാബിലെ ജീവനക്കാരയ ദമ്പതികള്‍ രാവിലെ നടക്കാനിറങ്ങിയപ്പോള്‍ ലോറിയിടിച്ച് മരിച്ചിരുന്നു
BS Madai said…
മാഷെ,
ഈ പ്രതികരണത്തിനു സല്യുട്ട്. ഓരോ മലയാളിയും പറയാനാഗ്രഹിക്കുന്ന കാര്യങ്ങള്‍ താങ്കള്‍ ശക്തമായി പറഞ്ഞിരിക്കുന്നു - അഭിനന്ദങ്ങള്‍, ഇനിയും ഇതുപോലെ ശക്തമായി ഇടപെടാനും എഴുതാനും കഴിയട്ടെ എന്ന് ആശംസിക്കുന്നു.
ഈ വാഗ്വാദങ്ങള്‍ക്കിടയില്‍ ഒരു സംശയം.
ജസ്റ്റീസ്‌ ഹേമ ഈ കേസുകെട്ട്‌ എന്നത്തേക്കുമായി അവസാനിപ്പിച്ചു എന്ന രീതിയിലാണു ഭൂരിപക്ഷശബ്ദവും ഇവിടെ കേള്‍ക്കുന്നത്. കൂടുതല്‍ വിശദമായ രീതിയില്‍, കുറച്ചുകൂടി ഉത്തരവാദിത്വത്തോടെ, ബലമുള്ള തെളിവുകളുടെ സാക്ഷ്യത്തിനായി അന്വേഷിക്കുവാനായി തിരിച്ചയച്ചതല്ലേ ഈ കേസ്. ഒരു കന്യാസ്‌ത്രീയുടെ മാനം കൊണ്ടു അടച്ചുതീര്‍ക്കേണ്ട വിടവാണോ അഭയക്കേസ് കേരളസമൂഹത്തിലുണ്ടാക്കിയത്.

ഒരു കന്യാസ്‌ത്രീയെ രക്ഷിക്കാനായിരുന്നുവോ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവു വരെ ഇങ്ങു കേരളത്തിലെത്തിയത്? അന്നത്തെ കോട്ടയം എം എല്‍ എ ക്കും എം പി, ക്കുമൊന്നും ഈ വിഷയത്തിലൊന്നുമറിയില്ലയിരുന്നു അല്ലേ? കടന്നല്‍ക്കൂടു കണ്ടു ഭയന്നു നിക്കാതെ ആ കൂട്ടിലേക്കു ഒരു കല്ലെടുത്തെറിയാനുള്ള ധൈര്യം ജ. ഹേമയുടെ ഈ വിധിയിലൂടെ അന്വേഷണ സംഘത്തിനുണ്ടാകുമെന്ന പ്രത്യാശ ഇനിയും ബാക്കിയുണ്ട്.

ആവശ്യത്തിനും അനാവശ്യത്തിനും അണികളെ തെരുവിലിറക്കുന്ന വിപ്ലവനേതാക്കള്‍ക്കും അനിഷേധ്യ നേതാക്കള്‍ക്കുമൊന്നും ഈ വിഷയം വിഷയമേ അല്ലാതാകുന്നതിനെക്കുറിച്ച്‌ എന്തേ ആരും ചോദിക്കാത്തത്? കോട്ടയത്തിന്റെ സ്വന്തം പാര്‍ട്ടിയായ കോണ്‍ഗ്രസ്(ഇ. നാ കോണ്‍ഗ്രസ്സും, കേ. കോണ്‍ഗ്രസ്സും) കോട്ടയത്തു നടക്കുന്ന ഈ വിഷയങ്ങളിലൊന്നും കണ്ണു പോകാത്തതെന്തുകൊണ്ടാണ്‌? കാരണം ഒരു കന്യാസ്‌ത്രീയുടെ മാനത്തേക്കാള്‍ വലുതാണ്‌ ഇവന്റെയൊക്കെ മാനം. നശിച്ചുപോയ തെളിവുകള്‍ക്കായല്ല, തെളിവുകള്‍ നശിപ്പിച്ചവരുടെ തെളിവുകളുമായി സി. ബി. ഐ വരുവാന്‍ ഈ വിധിയിലൂടെ കഴിഞ്ഞെങ്കില്‍ എന്നു മോഹിക്കുന്ന ഒരു സാധാരണക്കാരി.
Pongummoodan said…
സ്നേഹിതരേ,

അഭിപ്രായങ്ങൾ അറിയിച്ച ഓരോരുത്തരോടും ആത്മാർത്ഥമായി, സ്നേഹപൂർവ്വം നന്ദി പറയുന്നു.
ഓരോരുത്തർക്കും ഓരോ നന്ദി വീതം പ്രകാശിപ്പിക്കുന്നതായിരുന്നു എന്റെ പതിവ്. എന്നാൽ അടുത്ത ചില മിത്രങ്ങളുടെ നിർബന്ധപ്രകാരമാണ് അത്തരം ഒരു രീതി ഞാൻ അവസാനിപ്പിച്ചത്. അങ്ങനെ ചെയ്യുന്നത് നിലവാരമില്ലാത്ത പണിയാണെത്രെ!! സ്നേഹിതരെ അനുസരിക്കുന്നത് ഒരു മോശപ്പെട്ട കാര്യമല്ലല്ലോ.

എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി.

സ്നേഹപൂർവ്വം
പോങ്ങു.
annamma said…
ധൈര്യാമായി പ്രതികരിച്ചതിനു അഭിനന്ദനങ്ങല്
Pongummoodan said…
പ്രിയ ജ്വാലാമുഖി,

താങ്കളുടെ അഭിപ്രായത്തിന് നന്ദി. രാഷ്ട്രീയക്കാരെയും അവരുടെ പിണിയാളുകളേയും മറന്നേക്കു. അവർ നന്മക്കും നീതിക്കും വേണ്ടി നിലകൊള്ളുന്നവരാണെന്ന് ആരാണ് ഇന്നത്തെക്കാലത്ത് വിശ്വസിക്കുന്നത്? അവരേക്കുറിച്ച് പരാമർശിക്ക പോലും വേണ്ട. കെ.എം മാണി അടക്കം സകല തെമ്മാടികളും ഇതിന്റെ നിജസ്ഥിതി പുറത്ത് വരരുതെന്ന് ആഗ്രഹിക്കുന്നവരാണ്. കെ.എം മാണിയുടെ നിയോജക മണ്ഡലത്തിൽ പെട്ട ഒരു ഹതഭാഗ്യനാണ് ഞാനും.

കേരള സമൂഹം കണ്ട ഏറ്റവും വലിയ പോലീസ് വിഡ്ഡിയും കാക്കിയിട്ട കാപാലികനുമായ ശ്രീ.കെ.ടി മൈക്കിളിന്റെ സ്വന്തം നാട്ടുകാരനാണ് ഞാൻ. അഭയയുടെ റൂമേറ്റും അടുത്ത സുഹൃത്തും കൊല്ലപ്പെടുന്ന ദിവസം അതിരാവിലെ അഭയയെ വിളിച്ചെഴുന്നേൽ‌പ്പിച്ചവളുമായ സിസ്റ്റർ ഷേർളിയുടെ തൊട്ടയൽ‌വാസിയുമാണ് ഞാൻ. അഭയ കൊല്ലപ്പെട്ട ദിവസം രാവിലെ അവർ പറഞ്ഞ കാര്യങ്ങളും 16 വർഷങ്ങൾക്ക് ശേഷം ഈ കഴിഞ്ഞയാഴ്ച അവർ പറഞ്ഞ കാര്യങ്ങളും തമ്മിലുള്ള പൊരുത്തക്കേടുകൾ കേട്ട് വിറങ്ങലിച്ച് പോയവനും കൂടിയാണ് ഞാൻ.

അതൊക്കെ പോട്ടെ
“തെളിവുകള്‍ നശിപ്പിച്ചവരുടെ തെളിവുകളുമായി സി. ബി. ഐ വരുവാന്‍ ഈ വിധിയിലൂടെ കഴിഞ്ഞെങ്കില്‍ എന്നു മോഹിക്കുന്ന ഒരു സാധാരണക്കാരി.“

താങ്കളുടെ മോഹം തന്നെയാണ് എന്റെയും മോഹം എന്ന് പറഞ്ഞ് ഒപ്പം ഒരു നന്ദിയും നൽകി ഞാൻ മടങ്ങുന്നു.
പോങ്ങുമ്മൂടാ,just being curious,സിസ്റ്റർഷെർളി 16 കൊല്ലം മുൻപ് പറഞ്ഞത് വ്യക്തമായി ഓർമ്മയുണ്ടെങ്കിൽ ഒന്നെഴുതുമോ?
അതുപോലെ ഫോറൻസിക്ക് ലാബിൽ ജോലിചെയ്തിരുന്ന ദമ്പതികൾക്ക് അപകടമരണമുണ്ടായെന്നതും പുതിയ വാർത്തയാരിരുന്നു.
ഇതൊക്കെ സിബിഐയുടെ ശ്രദ്ധയിൽ‌പ്പെട്ടുകാണുമെന്നാഗ്രഹിയ്ക്കുന്നു.

(ഇന്വെസ്റ്റിഗേഷൻ നമ്മുടെ‘സേതുരാമയ്യർ’
ആയിരുന്നെങ്കിൽ ആ ബ്ലോഗിൽ‌പ്പോയി
പ്പറഞ്ഞുകൊടുക്കായിരുന്നു ;‌-))
Pongummoodan said…
പ്രിയ ഭൂമിപുത്രി,

എന്നെ അഴിക്കുള്ളിലാക്കുന്ന തരത്തിലുള്ള ആകാംഷ നന്നല്ലല്ലോ!! :)

സിസ്റ്റർ ഷേർളി 5 ദിവസം CBI കസ്റ്റഡിയിലുണ്ടായിരുന്നു. സ്വാഭാവികമായും അവർ സിസ്റ്ററുടെ പക്കൽനിന്ന് ആവശ്യമായ തെളിവുകൾ ശേഖരിച്ചിട്ടുമുണ്ടാവണം. എങ്കിലും ഒന്ന് പറയാം. കടുത്ത ദു:ഖത്തിലും ഞെട്ടലിലും പുറത്ത് വരുന്ന വാക്കുകളാണ് സത്യത്തോട് കൂടുതൽ അടുത്ത് നിൽക്കുന്നത്. 16 വർഷങ്ങളുടെ ചിന്തയിലും സ്വാധീനത്തിലും പുറത്തുവരുന്ന വാക്കുകൾക്ക് സത്യത്തിൽ നിന്ന് കുറഞ്ഞത് 16 വർഷത്തെ അകലമെങ്കിലും കാണും.

കൂടുതൽ ഉപദ്രവിക്കരുത്. നമുക്ക് ധാരണയിൽ പോവാം ഭൂമിപുത്രി. :)
Kuzhur Wilson said…
ഒരു ഭാഷയും വഴങ്ങാത്ത ഈ നട്ടുച്ചയില്‍ നിനക്ക് മാത്രം

വെറുതെ ഒരഭയ
Anuroop Sunny said…
ഇന്നു മാധ്യമങ്ങളാണ് യഥാര്‍ത്ഥ കോടതികള്‍..
അഭയ കേസ് ഇതിനു തെളിവല്ലേ? കോടതിയെ എങ്ങനെ പ്രതികരിക്കണമെന്ന് പഠിപ്പിക്കുന്നത്‌ മാധ്യമങ്ങള്‍ തന്നെ. ജനം ഒരു വസ്തുതയെ എങ്ങനെ സ്വീകരിക്കണമെന്ന് നിശ്ചയിക്കുന്നതും അവര്‍ തന്നെ..കാളപെറ്റെന്നു കേട്ടപ്പോള്‍ പാല്‍ കറക്കാനുള്ള മൊന്ത അന്വേഷിക്കുവരെ ചെയ്തു അവര്‍..
CBI അഭയ കേസിനെക്കുറിച്ച് കോടതിയില്‍ വിശദീകരിചെന്നിരിക്കെട്ടെ, അതിന്മേലുള്ള വിധി ആരാണ് പ്രസ്താവിച്ചത്, മാധ്യമങ്ങള്‍ തന്നെ.അതിനു ചെണ്ടകൊട്ടാന്‍ മാധ്യമങ്ങള്‍ കാലൊടിച്ചു കളഞ്ഞ ജനങ്ങളും. അതുകൊണ്ട് ഇത്തരത്തില്‍ കോടതി പരാമര്‍ശിക്കുമ്പോള്‍ അത് സമാന്തര കോടതികളായ മാധ്യമങ്ങള്‍ക്കെതിരെയുള്ള വിധിയാണ്. അച്ചന്മാരും സിസ്റെര്മാരും കുറ്റവാളികള്‍ എന്ന് CBI പറഞ്ഞപ്പോള്‍ തന്നെ അത് സുവിശേഷവാക്യമാക്കിയ കേരള കൌമാദി പോലുള്ള പത്രങ്ങള്‍ കോടതി അലക്ഷ്യം തീര്‍ച്ചയായും അര്‍ഹിക്കുന്നു. ഇതുസഹിക്കവയ്യാതെ കോടതിയുടെ വിലകുറച്ച് കാണിക്കാനും കോടതി വിധിക്കെതിരെ എന്ത് പറഞ്ഞാലും കോടതിയലക്ഷ്യമാകുമെന്നുമുള്ള മിഥ്യാ ധാരണ ജനങ്ങളില്‍ വളര്‍ത്താനും മാധ്യമങ്ങള്‍ ശ്രമിക്കുന്നു. വിവരമില്ലാത്ത മാധ്യമങ്ങളെ വിവേകത്തോടെ സമീപിക്കാതവര്‍ക്ക് സ്തുതി,
jp said…
Aliya, Kalakki.. My Hearty Congratulations...
Kuloor Wilson, I read your post regarding Jomon… So you should speak out..
അച്ചമ്മാരെ വട്ട് പിടിപ്പിക്കുന്ന ജുഡീഷറിയുടെ നട്ടിളക്കുന്ന ഒരു പോസ്റ്റായിപ്പോയി. ഇത് ശുദ്ധമായ അസംബന്ധവും അതുകൊണ്ടുതന്നെ വേണ്ടത്ര അലക്ഷ്യവുമാണു. കണ്ണുകെട്ടിക്കൊണ്ട് മോട്ടോര്‍ സൈക്കിള്‍ ഓടിക്കാന്‍ പറ്റും. എന്തു കൊണ്ടാ? കറുത്തതുണി കൊണ്ട് കണ്ണ് മൂടുമ്പോള്‍ പുറത്തുള്ളത് കൂടുതല്‍ തെളിച്ചത്തോടെ കാണാം. നീതിദേവതയുടെ കണ്‍കെട്ടിന്റെ നിറമെന്താണു? വക്കീലമ്മാരുടെ കോട്ടിന്റെ നെറമെന്താണു? കൃത്യമായി കാണാനുള്ളത് കാണാന്‍ കഴിയുന്ന കറപ്പ്! മാന്യമഹാജനങ്ങളെ നിങ്ങള്‍ കിടന്ന് ബഹളമുണ്ടാക്കുന്നതുപോലെ ഒന്നും ഇബിടെ സംഭവിച്ചിട്ടില്ല. ഇതൊക്കെ നിസ്സാരം. കോടതിക്ക് വേറെ ജോലിയുണ്ട്. ജനത്തെ സുഖിപ്പിക്കാനുള്ള വിധി ഒക്കെ സിനിമേല് പറ്റും. ഇത് ജീവിതമാ. ഇവിടിങ്ങനാ. എന്താ എതിര്‍പ്പുണ്ടോ? ഹല്ല! പിന്നെ.
അയ്യൊ മാഷെ,സോറിട്ടൊ.അത്രയ്ക്കൊന്നും ആലോചിച്ചില്ല.
(ക്യൂരിയോസിറ്റി കിത്സ് ദ ക്യാറ്റ് എന്നല്ലാതെ.. ;-))
സാധാരണക്കാർക്ക് നീതി പീഠത്തിലുണ്ടാവുന്ന വിശ്വാസങ്ങൾക്കും പ്രതീക്ഷകൾക്കും മങ്ങലേറ്റ് തുടങ്ങിയാൽ അത് ആരും ചൂണ്ടിക്കാണിക്കരുതെന്നാണോ? അല്ലെങ്കിൽ ബഹുമാനപ്പെട്ട കോടതിക്ക് വഴി തെറ്റുന്നു എന്ന് തോന്നിയാൽ അത് ചൂണ്ടീക്കാണിക്കാൻ ജനാധിപത്യസംവിധാനത്തിൽ മാർഗ്ഗങ്ങളില്ലെന്നാണോ? അരക്ഷിതരായ ജനക്കൂട്ടം പേടിച്ചൊന്നലമുറയിട്ടുപോയാൽ അതും അലക്ഷ്യമായി വ്യാഖ്യാനിക്കപ്പെടുമെന്നാണോ?

മനസ്സിൽ ചോദിച്ച പല കാര്യങ്ങളും പൊങ്ങുമൂടൻ ദാ ഉറക്കേ ചോദിച്ചിരിക്കുന്നു. നന്നായി. വളരേ നല്ല പോസ്റ്റ്
പോങ്ങേട്ടന്റെ കീബോര്‍ഡില്‍ നിന്നും ഉതിര്‍ന്ന ഏറ്റവും നല്ല,തീക്ഷ്ണമായ പോസ്റ്റ് .... ഈ പോസ്റ്റിട്ട ആ ചങ്കൂറ്റത്തിന് ആദ്യം തന്നെ ഒരുമ്മ.

പോങ്ങേട്ടാ നീതിദേവതയുടെ കണ്ണുകള്‍ എന്തിനാണ് കറുത്തതുണി കൊണ്ട് മൂടിയിരിയ്ക്കുന്നതെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ മറുപടി കിട്ടിത്തുടങ്ങിയിരിയ്ക്കുന്നു. നീതിദേവതയെ കണ്ണുമൂടി തൊട്ടടുത്തിരുത്തി, നീതിദേവതയുടെ കോമരങ്ങളിലൊരാളായ ഹേമന്തദേവത കണ്ണടച്ചിരുട്ടാക്കുകയാണ്.

മുന്‍പൊരിക്കല്‍ ഞങ്ങളുടെ പ്രിന്‍സിപ്പല്‍ പറഞ്ഞു, “ഗാന്ധിജിയുടെ ചിത്രങ്ങള്‍ ഒരിക്കലും നേരെ നോക്കാറില്ല,ഒന്നുകില്‍ ഒരു വശത്തേയ്ക്ക് തലതിരിച്ചിരിയ്ക്കും, അല്ലെങ്കില്‍ ഒരു വശത്തേയ്ക്ക് നടന്നു പോകുന്നതായിരിയ്ക്കും,അതുമല്ലെങ്കില്‍ തലതാഴ്ത്തിയിരിയ്ക്കുന്നതായിരിയ്ക്കും അദ്ദേഹത്തിന്റെ ഏതെങ്കിലും ഒരു സ്റ്റാച്യൂ,അല്ലെങ്കില്‍ ഫോട്ടാ നേരെ നോക്കിയിരുന്നെങ്കില്‍ എന്ന് ഞാനാശിച്ചു പോകുകയാണ്” എന്ന്

അതു പോലെ നമുക്കും ആശിയ്ക്കാം എന്നെങ്കിലുമൊരിയ്ക്കല്‍ നീതിദേവത തന്റെ കണ്ണുകളുടെ കെട്ടഴിച്ച് ചുറ്റിലും നോക്കുമെന്ന്.
പോങ്ങുവേട്ടാ...

എരിവുള്ള പോസ്റ്റ്.
കുഡോസ്...!!!

കൂടുതലൊന്നും പറയാനില്ല.
Kuzhur Wilson said…
അഭയയുടെ വിധി മലയാളിയുടെ ദുര്‍വിധിയാണ്
nandakumar said…
പോങ്ങുമ്മൂടന്‍,

ഈ സമകാലിക വിഷയം തക്ക സമയത്ത് കരുത്തുറ്റ ഭാഷയിലും വിമര്‍ശനത്തിലും പറയാന്‍ കാണിച്ച നിന്റെ ആര്‍ജ്ജവത്തെ ഞാന്‍ ബഹുമാനിക്കുന്നു.

‘സാമൂഹ്യ പ്രതിബദ്ധത‘ എന്നത് ഒരു ബ്ലോഗിന്റെ നെറ്റിയില്‍ എഴുതി വെക്കാന്‍ മാത്രമുള്ളതല്ല എന്ന് നീ സധൈര്യം കാണിച്ചിരിക്കുന്നു. ഒരു സെലിബ്രിറ്റിക്ക് സമൂഹത്തില്‍ ഇടപെടുന്നതിലേറെ ഒരു നിസ്സാര മനുഷ്യനു ചെയ്യാനാവുമെന്ന് നിന്റെ ബ്ലോഗ് പോസ്റ്റ് കൊണ്ട് നീ കാണിച്ചിരിക്കുന്നു. അതിനിരിക്കട്ടെ ഒരു പൊന്‍ തൂവല്‍.

അഭയയുടെ വിധി നമ്മളൊക്കെ പ്രതീക്ഷിക്കുന്നപോലെയായില്ലെങ്കില്‍...എല്ലാ (നിയമ-നീതി)വ്യവസ്ഥയും അവസാനം കുറ്റവാളികള്‍ക്കു സുരക്ഷയുടേയും സ്വാതന്ത്രത്തിന്റെയും കൂടൊരുക്കി കൊടുക്കുമെങ്കില്‍.....എങ്കില്‍ നമുക്ക് മലയാളികള്‍ക്ക് കൂട്ടത്തോടെ സ്വയം ഹത്യ ചെയ്യാം. അതോടെ ഒരു നാടിന്റെ ദുരന്തം പൂര്‍ത്തിയാകും.
പ്രിയ പോങ്ങും‌മൂടൻ,
വളരെ കാലികമായ ഒരു വിഷയത്തിൽ താങ്കൾ എഴുതികണ്ടതിൽ അതിയായ സന്തോഷമുണ്ട്. അഭയ കേസ്സിൽ മാത്രമല്ല മറ്റ് പല സാഹചര്യങ്ങളിലും ജുഡിഷ്യറി അതിന്റെ എല്ലാ അതിരുകളും ലംഘിച്ചു നൃത്തം ചെയ്യുന്നതാണു നാം കുറച്ചുകാലമായി കാണുന്നത്. അതിനെ ജുഡിഷ്യൽ ആക്റ്റിവിസമെന്നോ, നീതിപീഠത്തിന്റെ രക്ഷക വേഷമെന്നോ ഒക്കെ കരുതി നാം വളരെ ആഘോഷിച്ചിട്ടുണ്ട്. ഇപ്പോൾ സത്യത്തിൽ എന്താ‍ണു നടന്നത് അഥവാ നടക്കുന്നത്. ഹൈക്കോടതിയുടെ പരിഗണനയിൽ വന്നത് ഒരു കൊലപാതക കേസ്സിലെ പ്രതികളുടെ ജ്യാമ്യ അപേക്ഷയാണ്. കൊലപാതകകേസ്സിൽ കേസ്സ് വിചാരണചെയ്യപ്പെടുന്നത് ഒരു ജില്ലാ ജഡ്ജിയുടെ മുമ്പിലാണ്. അഭയയുടെ കേസ്സിലും അത് അങ്ങനെയാകാനേ വഴിയുള്ളൂ. അവിടെ ജ്യാമ്യം നിഷേധിച്ചപ്പോൾ പ്രതികൾ(കുറ്റവാളികളായി ഇനിയും ആരും വിധിച്ചിട്ടില്ല)മേൽ കോടതിയിൽ അപ്പീൽ നൽകി. ആ അപേക്ഷ സ്വീകരിച്ച് ജ്യാമ്യം നൽകിയതിൽ യാതൊരു തകരാറുമില്ല. പ്രതികൾ ശക്തരാണെന്നും തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും അന്വേഷണത്തെപ്പോലും കഴിഞ്ഞ16 വർഷമായി തകിടം മറിച്ചവരാണെന്നും പ്രോസ്സിക്യുഷൻ വാദിച്ചേക്കാം അതിൽ ശരിയുമുണ്ട് എങ്കിലും പ്രതികൾക്കു ഒരു നിശ്ചിത കാ‍ലത്തെ റിമാണ്ടിനു ശേഷം ജ്യാമ്യം ലഭിക്കാം അത് നൽകാനും നൽകാതിരിക്കാനുമുള്ള പൂർണ്ണ അധികാരം ആ അപേക്ഷപരിഗണിക്കുന്ന ജഡ്ജിക്കുണ്ട്. അതിൽ ഇന്ന് മീഡിയായും നാട്ടുകാരും പറയുന്നതുപോലെ അസാധാരണമായി ഒന്നും ഇല്ല. പ്രോസിക്യൂഷൻ വാദിക്കുന്നതുപോലെ പ്രതികൾ കേസ്സന്വേഷണത്തെ സ്വാധീനിക്കുന്നുവെങ്കിൽ അതിൽ നിന്നു ഒഴിഞ്ഞു നിൽകാനും സാക്ഷികളെയും മറ്റും സ്വാധീനവലയത്തിനുപുറത്തു നിറുത്താനുമുള്ള ബാധ്യത പ്രോസ്സിക്യുഷനും ഗവണ്മെന്റിനുമുള്ളതാണു. എന്നാൽ അത്തരത്തിൽ ഒരു ജ്യാമ്യം നൽകുകയായിന്നോ ഇവിടെ നടന്നത് അല്ലേ അല്ല. ജ്യാമനിബന്ധനകൾ ഉയർത്തുന്ന തമാശകൾ വേറെയും.
അഭയാകേസ്സിലെ പ്രതികൾക്കു ജ്യാമ്യം നൽകുന്നവേളയിൽ കോടതി നടത്തിയ ചില പരാമർശങ്ങൾ നീതിവ്യവസ്ഥയെ അതിന്റെ നിഷ്പ്ക്ഷവും നിർഭയവുമായ നടത്തിപ്പിനെ എങ്ങനെ തുരങ്കംവയ്കുന്നു എന്നറിയുമ്പോഴാണു ഇതിനു പിന്നിലെ രസതന്ത്രം പൂർണ്ണമായും മനസ്സിലാകുക. ജില്ലാകോടതിയിൽ ട്രയൽ ചെയ്യേണ്ട ഒരു കേസ്സിന്റെ പ്രാഥമിക ഘട്ടത്തിൽ നിന്നു കൊണ്ട് അന്വേഷണം പോലും പൂർത്തിയാകുന്നതിനു മുമ്പ് അതിന്റെ മെരിറ്റ് പരിശോധിക്കുകയും നാളെയുണ്ടായേക്കാവുന്ന ഒരു വിധിയെക്കൂ‍ടി തകിടം മറിക്കുകയോ മുൻ നിശ്ചയിക്കുകയോ ചെയ്യുകയെന്ന അതി ഗുരുതരമായ ഇടപെടലാണു ഇവിടെ നടന്നത്. ഈ ഇടപെടൽ എത്ര മേൽ ഗൌരവകരമാണെന്നറിയാൻ കോടതികളിലെ അധികാരഘടനകൂടിയറിയേണ്ടതുണ്ട്. കീഴ്ക്കോതികളിലെ ജഡ്ജികളുടെ മേൽ മുകളിലോട്ടുള്ള ജഡ്ജിമാർക്കുള്ള സ്വാധീനം നമ്മുടെ കോടതി ഘടനയിൽ വളരെ വലുതാണ്. അവരുടെ പ്രൊമോഷൻ മുതൽ അപ്പീൽ കേസ്സുകളിൽ മേൽ നടത്തുന്ന വിധിന്യായത്തിൽ വരെ നീളുന്നതാണു ഈ ബന്ധം. അത്തരമൊരു ഹൈയറാർക്കി നിലൻൽക്കുന്നിടത്ത് ഉന്നതമായ അധികാരസ്ഥാനത്തിരുന്നുകൊണ്ട് അതിനു താഴെ വരുന്നതിനെ സ്വാധീനിക്കുന്ന മ്ലേശ്ചമായ നടപടിയാണു ഇവിടെ നടന്നത്. ഇത്തരത്തിൽ ഇടപെടാ‍ൻ ഹൈക്കോടതിക്കു അധികാരമുണ്ടോ എന്നതാണു നാം ആലോചിക്കേണ്ടത്. ഒരു ഹർജി കോടതിയുടെ പരിഗണനയിൽ വന്നാൽ അതിന്റെ എതൃക്ഷിയുടെ കൂടെ അഭിപ്രായമാരാഞ്ഞിട്ട് കോടതി പരിഗണിക്കേണ്ട പ്രശ്നങ്ങൾ ഫ്രം ചെയ്യുകയും അതിന്മേൽ വാദവും പ്രതിവാദവും തെളിവുകളും പരിശോധിച്ച് വിധിപറയുകയും ചെയ്യുക എന്നതാണു കോടതിയുടെ ബാധ്യത. അതിനു പകരം നമ്മൾ തമ്മിൽ എന്ന പരിപാടി അവതരിപ്പിഅക്കുന്ന ഏഷ്യാനെറ്റിലെ ശ്രീകണ്ഠൻ നായരെപോ‍ലെ രണ്ടു പുറത്തിനും നടുക്കുനിന്നു തുള്ളി എന്ത് വിടുവായത്തനവും വിളിച്ചു പറയാൻ ജഡ്ജിമാർക്കു അധികാരമില്ല്ല. അതായത് ജഡ്ജി ഒരു മിഡിൽമാനോ മോഡറേറ്ററോ അല്ല. പക്ഷേ കുറച്ചുകാലമായി പലക്കേസ്സുകളിലും ഇതാണു ഇവിടെ നടക്കുന്നത്. അഭയക്കേസ്സിലെ വാദിഭാഗമോ പ്രതിഭാഗ്ഗമോ ഉയർത്താത്തതും ആ ഹർജിയുടെ അടിസ്ഥാന പ്രശ്നങ്ങളായി നിശ്ചയിക്കാത്തതുമായ കാര്യങ്ങളിൽ അഭിപ്രായം പറയുകവഴി നിയമവ്യവസ്ഥയുടെ പുറത്തിറങ്ങി കടിക്കുകയാണു ഇവിടെ നടന്നത്. ഇതാണു നമ്മുടെ നിയമപണ്ഡിതന്മാർ അഭിപ്രായം പറയേണ്ട വിഷയം. അത്തരത്തിൽ ഒരു നീക്കം പ്രമോന്നത അധികാരസ്ഥാ‍നത്തു നിന്നു വന്നാൽ അതിനെതിരെ നീതികിട്ടാൻ നമ്മുടെ നീതിന്യായവ്യവസ്ഥയിലും ഭരണഘടനയിലും എന്താണു വഴി എന്നു അന്വേഷിക്കാനും ആ വഴി സഞ്ചരിക്കാനും ഗവണ്മെന്റും നിയമവിദഗ്ധരും തയ്യാറാകണം.
സത്യത്തിൽ ഇത് നമ്മുടെ ജനാധിപത്യത്തിന്റെയും രാഷ്ടീയ നേതൃത്ത്വത്തിന്റെയും കഴിവുകേടുകൾ വ്യക്തമാക്കുന്ന അവസരമായാണു ഞാൻ കാണുന്നത്. എപ്പോഴൊക്കെ നമ്മുടെ നാട്ടിൽ രാഷ്ട്രീയ നേതൃത്വം ക്ഷീണിച്ചിട്ടുണ്ടോ അപ്പോഴല്ലാം ഉദ്ദ്യോഗസ്ഥന്മാരും ന്യായാധിപന്മാരും എല്ലാം കൊടിക്കുമുകളിൽ പറന്നിട്ടുണ്ട്. അത് ഇലക്ഷൻ കമ്മിഷണാറായോ, ഹൈക്കോടതി, സുപ്രിം കോടതി ജഡ്ജിമാരായോ ഒക്കെ വരാം. പലപ്പോഴും ഇവർ ഇറങ്ങിവന്നു കടിച്ചപ്പോഴൊക്കെ നമ്മൾക്കു അനഭിമതരായവർ ആയിരുന്നു അതിന്റെ പരിക്കു ഏറ്റുവാങ്ങിയിരുന്നത് എന്നതുകൊണ്ട് നാം അന്നോക്കെ സന്തോഷിച്ചു പക്ഷേ ഒരു ജനാധിപത്യ സംവിധാനത്തിലെ അപകടകരമായ ഈ പ്രവണത ഇന്നു അതിന്റെ എല്ലാ അതിരുകളും ഭേദിച്ചിരിക്കുന്നു.അത് ഇപ്പോൾ നമ്മെ ത്തേടി വന്നിരിക്കുന്നു. ഇനിയും നിശബ്ദത പാലിച്ചാൽ പിന്നെ നമുക്കു ഒരിക്കലും വാതുറക്കേണ്ടിവരില്ല. 100 കോടിജനതയ്ക്കെതിരെ കോടതിയലക്ഷ്യം ട്രയൽ ചെയ്യാൻ ഈ കോടതികൾ തുനിയുന്നകാലം
Sanjeev said…
Controversies are not meant to offend or hurt. They should provide ammunition for an individual to react. And here someone's really reacted, to the core. Kudos, dear friend, you have a laudable way with words. It was Ashokettan who introduced me to your blog, and I'm happy I stopped by. You write extremely well, words that emit fire in fact. Will come back for more, for sure.
Pongummoodan said…
പ്രിയപ്പെട്ട അനിൽ വേങ്കോട്,

താങ്കളുടെ വിശദമായ/ആത്മാർത്ഥമായ അഭിപ്രായം രേഖപ്പെടുത്തിയതിൽ നന്ദി. വ്യക്തിപരമായി നമ്മൾ തമ്മിൽ പരിചയമില്ലെങ്കിലും എന്റെ പോസ്റ്റ് വായിക്കാനും അതിനെക്കുറിച്ച് ആധികാരികമായി ഒരു അഭിപ്രായം പറയാനും താങ്കൾ കാണിച്ച ക്ഷമയിൽ എനിക്ക് നന്ദിയും അത്ഭുതവുമുണ്ട്. സന്തോഷം.

വായിക്കാൻ ആൾക്കാർ ഉണ്ടാവുക എന്നതാണ് ഏതൊരു ബ്ലോഗറും ആഗ്രഹിക്കുന്നത്. ഞാനും അത് ആഗ്രഹിക്കുന്നു. വായിക്കുന്നവരുടെ അഭിപ്രായങ്ങളെ അതുകൊണ്ട് തന്നെയാണ് ഞാൻ വല്ലാതെ വിലമതിക്കുന്നതും.

ഒരിക്കൽ കൂടി നന്ദി. ഇനിയും കൂടുതലായി എഴുതാൻ വായിക്കുന്നവരുടെ അഭിപ്രായങ്ങൾ മാത്രമാണ് എനിക്ക് പ്രചോദനം നൽകുന്നത്.

നന്ദി.
Pongummoodan said…
സഞ്ജീവേട്ടാ,

താങ്കളുടെ അഭിപ്രായ പ്രകടനത്തിന് ഞാൻ നന്ദി പറയുന്നു. താങ്കളുടെ കമന്റ് ആംഗലേയത്തിൽ ആയതിനാൽ പൂർണ്ണമായ അർത്ഥം എനിക്ക് പിടികിട്ടിയില്ല. എന്റെ ആംഗലേയത്തിലുള്ള അറിവ്‌ അത്രക്കും പരിമിതമാണെന്ന് ഞാൻ ലവലേശം നാണക്കേടില്ലാതെ പറയട്ടെ. എങ്കിലും താങ്കൾ എനിക്ക് അനുകൂലമായ ഒരു അഭിപ്രായമാണ് നടത്തിയതെന്ന് ഞാൻ വിശ്വസിക്കുന്നു.
ഇനിയും എഴുതാം. ഇനിയും അഭിപ്രായം അറിയിക്കണം. താങ്കളേപ്പോലുള്ള വ്യക്തികളുടെ അഭിപ്രായം എന്നെ കൂടുതൽ പ്രചോദിപ്പിക്കുന്നു.

നന്ദി.
guru said…
Abhayakk neethi labhikkanam annanu anikkum agraham pakshe ath yadhartha kuttavaliye kudukkunnathiloote ayirikkam allathe areyenkilum pidichu kanichukoduthittall hema paranjathil yenthanu thett. mandhyamangalkum pothujanathinu yenth ariyam kodathikku vyakthamaya thelivukal venam yentha pennnungalkk niyamam thalayil kerukayille ith aanungate mathram kuthaka yonnum allallo justice hemayute nereeshanangal thikachum sariyannu kodathi vidhikkum mumpe prathikootil nilkunnavare kuttavaliyakkar oru ponganu athe pole arkum avakasam illa.
guru said…
jwala mukhiyute abhiprayathod yenikku thonnuru sathamanavum yochippanu ee karyam mumbathe postil cherkan vittupoyathanu sadhayam shamikkuka e pathrathil paranjha mathiri malayalam type cheyyan nokkiyittu pattunnilla rantamathe aksharam adikkumpole onnamathe aksharm manjuponu athanu english l rekhapeeduthan karanm njanum oru niraksharan annu shamikkuka.
അണ്ണാ പോങ്ങാ... എന്റെ തേങ്ങാടെ ഒരു ശക്തിയെ...!!! ഹഹ ... പുതിയത് പോരട്ടെ...!!
പ്രീയ പോങ്ങുമ്മൂടന്‍,

ബ്ലോഗ് എന്ന മാധ്യമത്തിന്‍റെ ശക്തി വിളിച്ചോതുന്ന എഴുത്തിന് നന്ദി.

കോടതികളെ പേടിച്ച് പലരും വാ പോയ കോടാലികളായിരിക്കുമ്പോള്‍ മൂര്‍ച്ചയോടെ തന്നെ താങ്കള്‍ എഴുതി. അഭിനന്ദനങ്ങള്‍.

നാം പൊതു ജനം എന്ന കഴുത കോടതി വിധിയെപറ്റി മോശമായ ഒരു അഭിപ്രായ പ്രകടനം നടത്തിയാല്‍ അത് കോടതി അലക്ഷ്യാമാകുമോ..
അപ്പോള്‍ പൌരന്‍റെ അഭിപ്രായം പറയാനുള്ള ഭരണ ഘടനാ അവകാശം നിഷേധിക്കപ്പെടുകയല്ലേ.?

അങ്ങിനെ ഒരു പൌരന്‍റെ അവകാശത്തെ നിഷേധിച്ച് കൊണ്ടാണ് എല്ലാ കോടതികളും കോടതിയലക്ഷ്യം എന്ന ഉമ്മാക്കി കാട്ടി പേടിപ്പിക്കുന്നത്. കോടതികള്‍ അവകാശങ്ങള്‍ സംരക്ഷിച്ച് തരാനുള്ള വേദികളാവുകയല്ലേ വേണ്ടത്?

ഇനി ജ. ഹേമയുടെ പരാമര്‍ശം ഒന്ന് പരിശോധിക്കാം. ഒരു പത്ര വാര്‍ത്ത

“ഹൈക്കോടതിയിലെ മറ്റൊരു ജഡ്ജിക്കും ഇതിന് അവകാശമില്ലെന്നും അവര്‍ വ്യക്തമാക്കി. കേസ് ഡയറിയിലെ വസ്തുതകള്‍ പരിശോധിച്ച് മാത്രമാണ് താന്‍ വിധി പ്രസ്താവിച്ചത്. കേസ് ഡയറി പരിശോധിക്കാതെ ആരും വിഡ്ഢിത്തം എഴുന്നള്ളിക്കരുത്“.

ഒരു ഹൈക്കോഡതി ജഡ്ജിക്ക് മറ്റൊരു ജഡ്ജിയെ വിഡ്ഡീ എന്ന് വിളിക്കാമെങ്കില്‍. ഒരു ജഡ്ജ് പറയുന്നത് വിഡ്ഡീത്തമെന്ന് പറയാമെങ്കില്‍ അത് കോടതിയലക്ഷ്യമാകാത്തത് എന്തുകൊണ്ട്? അപ്പോള്‍ ഇവിടേ കോടതികള്‍ അപ്രമാധിത്യം കാണിക്കുന്നു എന്നല്ലേ മനസ്സിലാക്കേണ്ട്ത്. ജഡ്ജ് എന്ന പദവിയില്‍ ഇരുന്ന് എന്തു കാണിച്ചാലും പൊതു ജനം സഹിക്കേണ്ടിവരുന്നത് നമ്മുടെ നിയമം മാറ്റിയെഴുത്തേണ്ടതിനെ കുറിച്ചല്ലേ വിരല്‍ ചൂണ്ടുന്നത്?

ഇനി ഒരു ഹൈക്കോടതി ജഡ്ജി അഴിമതിയും സ്വജനപക്ഷപാതവും നടത്തി എന്നിരിക്കട്ടേ..

മുകളിലുള്ള ആര്‍ക്കാണ് അവര്‍ക്കെതിരെ നടപടി എടുക്കാന്‍ സാധിക്കുന്നത്?? സുപ്രീംകോടതി?
സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍?

ഇതാണു നമ്മുടെ നിയമപണ്ഡിതന്മാള്‍ അഭിപ്രായം പറയേണ്ട വിഷയം. അത്തരത്തിള്‍ ഒരു നീക്കം പ്രമോന്നത അധികാരസ്ഥാ‍നത്തു നിന്നു വന്നാല്‍ അതിനെതിരെ നീതികിട്ടാന്‍ നമ്മുടെ നീതിന്യായവ്യവസ്ഥയിലും ഭരണഘടനയിലും എന്താണു വഴി എന്നു അന്വേഷിക്കാനും ആ വഴി സഞ്ചരിക്കാനും ഗവണ്മെന്റും നിയമവിദഗ്ധരും തയ്യാറാകണം.

നിലവിലുള്ള നിയമ പ്രകാരം പാര്‍ലിമെന്‍റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ഇം പീച്ച്മെന്‍ റ് ചെയ്യാന്‍ മാത്രമേ അധികാരമുള്ളൂ. ഇന്നത്തെ ഇന്ത്യന്‍ അവസ്ഥയില്‍ അത്തരത്തില്‍ ഒരു സാധ്യത എന്ന് പറയുന്നത് മോഡി, ബുഷ്, ബിന്‍ലാദന്‍ തുടങ്ങിയവര്‍ സ്വര്‍ഗ്ഗത്തില്‍ പോകുമ്പോലെയാണ്.

തൂക്ക് പാര്‍ലിമെന്‍ റ് ആകുന്ന നമ്മുടെ ഇന്ത്യന്‍ അവസ്ഥയില്‍ ഹൈക്കോടതി , സുപ്രീം കോടതി ജഡ്ജിമാരുടെ അപ്രമാധിത്യം രാജ്യ രക്ഷ എന്നതിനേക്കാള്‍ സുരക്ഷയെ അപകടപെടുത്തുമെന്ന് ചിന്തിക്കേണ്ടകാലം അതിക്രമിച്ചിരിക്കുന്നു.

നിയമ നിര്‍മ്മാണ സഭകള്‍ വെറും നിരങ്ങല്‍ സഭകളാവുകയും നിയമങ്ങള്‍ കാറ്റില്‍ പറത്തി തന്‍ പോരിമ കാട്ടിത്തുടങ്ങുകയും ചെയ്യുമ്പോള്‍ സാധാരണക്കാരന്‍റെ നില എവിടെ എങ്ങിനെ എന്ന ആശങ്ക പേറുന്ന അനേകം പേര്‍ അഭയയെ പോലെ അനവധി നിരവധി പേരുകളാണ്. അതു കൊണ്ടായിരിക്കണം കേവലം സാധാരണക്കാരനയ ഒരാള്‍ക്ക് ചിരിക്ക് വക നല്‍കുന്ന ജാമ്യ വ്യവസ്ഥകകളാണ് ജ: ഹേമ വച്ചിരിക്കുന്നത്.
ഇങ്ങനെയൊക്കെ ഹൈക്കോടതി -സുപ്രീം കോടതി ജഡ്ജിമാരുടെ അപ്രമാധിത്യം ചോദ്യം ചെയ്യപ്പെടേണ്ടതല്ലേ.. അതിന് ഇന്ത്യന്‍ ഭരണഘടനയില്‍ മാറ്റംവരുത്തേണ്ടതല്ലേ...
ചര്‍ച്ച ഇനിയും നടക്കട്ടേ
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍
abhija said…
ഇപ്പറഞ്ഞതൊക്കെ കോടതിയലക്ഷ്യമാകുന്നെങ്കില്‍ ആകട്ടെ! കോടതിയെ ചോദ്യം ചെയ്യേണ്ട സമയമായിരിക്കുന്നു എന്നല്ലേ സംഭവങ്ങള്‍ തെളിയിക്കുന്നതു!

ധീരമായ പോസ്റ്റ്!

പാവം ആ കന്യാസ്ത്രിക്കു നീതി കിട്ടണേയെന്നു വൈകിയും ആഗ്രഹിക്കുന്നു...
Pongummoodan said…
പ്രിയ ഇരിങ്ങൽ,

താങ്കളുടെ വിശദമായ കുറിപ്പിന് നന്ദി.സന്തോഷം. തുടർന്നും സഹകരണം ഉണ്ടാവുമല്ലോ?

അഭിജ : സന്തോഷം

പ്രിയ ഗുരുവേ,

താങ്കൾ എന്റെ കൂടി ഗുരുവാണ്. :) ഇനി എഴുതുമ്പോൾ ഈ ‘പോങ്ങൻ’ കൂടുതൽ ശ്രദ്ധിച്ചോളാം. :)
നന്ദി
Pongummoodan said…
ഒരു പത്രസുഹൃത്ത് പറയുന്നു ജസ്റ്റിസ് ഹേമയുടെ ഭർത്താവ് ‘ലെസ്ലി തോമസ്’ എന്നോ മറ്റോ പേരായ ഒരു ക്നാനായി വിശ്വാസി ആണെന്ന്. സത്യമാണോ? നിങ്ങൾക്കാർക്കെങ്കിലും എന്തെങ്കിലും അറിവുണ്ടോ? :)
ഈ അടുത്ത കാലത്ത് ബ്ലോഗിൽ കണ്ട ഏറ്റവും ശക്തമായ പോസ്റ്റ്.ഈ മാധ്യമത്തിന്റെ ശക്തിയും ഇതു തന്നെ.ഇതിൽ താങ്കൾ പറഞ്ഞിരിയ്ക്കുന്ന ഓരോ ആശയത്തോടും ഞാൻ യോജിയ്ക്കുന്നു.ഈ പോസ്റ്റിന്റെ തലക്കെട്ടു തന്നെ വളരെ ചിന്താത്മകമാണ്.നമ്മുടെ നീതിന്യായ വ്യവസ്ഥ അല്പം കൂടി സാമൂഹിക പ്രതിബദ്ധത ഉള്ളതാവേണ്ടതല്ലേ എന്ന ചോദ്യം അവശേഷിയ്ക്കുന്നു.വെറുതെ എഴുതിയ കത്തിനെ ആധാരമാക്കി പോലും പൊതു താൽ‌പര്യം മാനിച്ച് കേസെടുത്ത ജസ്റ്റീസുമാരും നമ്മുടെ ഹൈക്കോടതിയിൽ ഉണ്ടായിരുന്നു എന്ന് നമുക്ക് ഇത്തരുണത്തിൽ ഓർമ്മിയ്ക്കാം....

ഞാൻ എന്റെ ബ്ലോഗിൽ എഴുതിയ പോലെ, “പീഢിപ്പിയ്ക്കെപ്പെടുന്നവരുടെ പുണ്യവാളത്തി “യാണു അഭയ..അവൾ വാഴ്ത്തപ്പെട്ടവളാകുന്നു.ആരു തള്ളിപ്പറഞ്ഞാലും വീണ്ടുംവീണ്ടും അവൾ ഉയിർത്തെഴുനേലക്കപ്പെടുന്നു...!

സൂപ്പർ പോസ്റ്റ് പോങ്ങുമ്മൂടൻ...മമ്മൂട്ടിയോട് ചോ‍ദ്യങ്ങൾ ചോദിച്ചപ്പോൾ ഉണ്ടായിരുന്ന രാഷ്ട്രീയ പക്ഷപാതിത്വം ഇതിൽ ഇല്ല..നന്നായി , വളരെ വളരെ !
ഒരു പത്രസുഹൃത്ത് പറയുന്നു ജസ്റ്റിസ് ഹേമയുടെ ഭർത്താവ് ‘ലെസ്ലി തോമസ്’ എന്നോ മറ്റോ പേരായ ഒരു ക്നാനായി വിശ്വാസി ആണെന്ന്. സത്യമാണോ? നിങ്ങൾക്കാർക്കെങ്കിലും എന്തെങ്കിലും അറിവുണ്ടോ?
-------------------
അറിയില്ല..പക്ഷേ ജസ്റ്റീസ് ഹേമ ഇപ്പോൾ സഭയ്ക്കുവേണ്ടി ശക്തിയുക്തം വാദിച്ചു കൊണ്ടിരിയ്ക്കുന്ന ജസ്റ്റീസ് കെ.ടി തോമസിന്റെ ജൂനിയർ ആയി പ്രാക്ടീസ് ചെയ്തിരുന്നു എന്ന് പറഞ്ഞു കേട്ടു.
മാഷേ,
ഞാന്‍ ആദ്യമായാണ് തങ്കളുടെയൊരു പോസ്റ്റ് വായിക്കുന്നത്.പോസ്റ്റ് ഉചിതമായി. ഒരു ഉത്തരം ലഭിക്കാത്ത സമസ്യയായി അഭയ ഇന്നും നമ്മുടെയിടയില്‍ ജീവിക്കൂന്നു. ഒരു പുലര്‍ച്ചയുടെ തണുത്തമറവില്‍ നിസഹായായ ആ പെണ്‍കുട്ടിയെ മരണത്തിന്റെ അഗാധമായ കിണറ്റിലേക്കു തള്ളിയിട്ട കറുത്തകൈകള്‍ ഇന്നും മാന്യതയുടെ മുഖം മൂടി ധരിച്ച് നമ്മുടെയിടയിലൂടെ വിലസുമ്പോള്‍ നാം അറിയുന്നു പണവും, സ്വാധീനവുമുണ്ടെങ്കില്‍,എനിക്കും, തങ്കള്‍ക്കും ഇന്ന് ആരേയും എളുപ്പത്തില്‍ കശാപ്പു ചെയ്യം. നമുക്കായ് പ്രാര്‍ത്ഥിക്കാന്‍ മതനേതാക്കളും, നമുക്കു രക്ഷക്കായ് നീതി ദേവതകളും,നിയമവും അവതരിക്കും. 16 വര്‍ഷങ്ങള്‍ക്കു മുന്‍പ് തെളിവുകള്‍ എല്ലാം തന്നെ നശിപ്പിക്കപ്പെട്ട ഒരു കേസെന്ന നിലയിലീലെങ്കിലും കോടതി ഒരു പ്രത്യേക പരിഗണന ഈ കേസിനു നല്‍കേണ്ടീരുന്നു. അറസ്റ്റിലായവരുടെ മുഖം രക്ഷിക്കാനായി മുറവിളികൂട്ടുന്ന സഭാനേതാക്കാള്‍ ഒരു കാര്യം മറക്കരുത്- കര്‍ത്തവിന്റെ മണവാട്ടിയായി സഭാ സേവനത്തിനായി ജീവിതം മാറ്റി വച്ച ഒരു കന്യാസ്ത്രിയായിരുന്നു അഭയയും എന്നുള്ളത്. “വിവാഹം മാന്യവും, കിടക്ക നിര്‍മലവും“ എന്നു വി. ബൈബിള്‍ അനുശാസിക്കുന്നു. മറ്റു ഇതര ക്രിസ്തീയ സഭകളെപ്പൊലെ പുരോഹിതര്‍ക്ക് വിവാഹം കഴിക്കുവാനും കുടുംബമായി ജീവിക്കാനുമുള്ള അവസരവും, അവകാശവും അഭയ ഉള്‍പ്പെട്ട കത്തോലിക്കാ സഭയും അനുവദിക്കേണ്ടീരിക്കുന്നു. നീതി ദേവതകള്‍ നിങ്ങളുടെ മന്യത രക്ഷിച്ചേക്ക്കാം പക്ഷെ ഒന്നോര്‍ക്കുക സര്‍വ്വശക്തന്റെ കോടതിയില്‍ നിങ്ങള്‍ക്കു മാപ്പില്ല.
പ്രതികരണത്തിന്റെ വാളിന് ഇനിയും മൂര്‍ച്ചകൂട്ടുവാന്‍ സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കട്ടെ.
ആശംസകളോടെ.
നിരഞ്ജന്‍.
സുനില്‍ കൃഷ്ണന്‍ പറഞ്ഞതു പോലെ ജ. കെടി തോമസ്സിന്‍ റെ ജൂനിയറായി പ്രാക്ടീസ് ചെയ്ത വ്യക്തിത്വമാണ് ജ. ഹേമ. അതു പോലെ അന്നത്തെ കാലത്ത് ഉണ്ടായ കഥകള്‍ ഒക്കെയും ഇവിടെ കമന്‍ റിയാല്‍ എന്നെ തൂക്കാന്‍ വിധിക്കും.
അതുകൊണ്ടാണ് നമ്മുടെ നീതിന്യായ വ്യസ്ഥയില്‍ ഹൈക്കോടതി ജഡ്ജിമാര്‍ അപ്രമാധിത്യം കാട്ടുകയല്ലേ എന്ന് സംശയിക്കുന്നത്. ജൂനിയറിന്‍ സീനിയറിന് വേണി എന്തെങ്കിലും ചെയ്യുക. പ്രമോഷന്‍ ലഭിക്കണമെങ്കില്‍ സുപ്പിരിയറുടെ കാരുണ്യം വേണ്ടി വരിക തുടങ്ങിയ ബ്യൂറോക്രാറ്റിക് വ്യവസ്ഥയില്‍ ജനാധിപത്യം നിലനില്‍ക്കില്ലെന്ന് തന്നെ നമുക്ക് പറയാം.

അങ്ങിനെ വരുമ്പോള്‍ ജൂനിയറായ ഒരാള്‍ക്ക് സീനിയറെ ധിക്കരിച്ച് ഒരു നടപടി അസാധ്യമാകുന്നു.
ഭര്‍ത്താവിന്‍ റെ കൂടെ അല്ല ഇപ്പോള്‍ താമസം എന്ന് കേള്‍ക്കുന്നു. ഒറ്റയ്ക്കാണ് എന്നും. കൂടുതല്‍ ഇവിടെ പറയാന്‍ ബുദ്ധിമുട്ട് ഉണ്ട്.
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍
നിങ്ങളെയൊക്കെ വായിച്ചു ഞാനും ഒരു കുഞ്ഞു ബ്ലോഗറായി. ദയവായി സമയം കിട്ടുമ്പോള്‍ ഒന്നു ഈ വഴിയും .......പീസ് ..പ്ലീസ് ..പ്ലീസ് .....
http://www.ksudev.blogspot.com
Sethunath UN said…
പോങ്ങ്സ്,

ന‌ല്ല ന്യായബോധമുള്ള പോസ്റ്റ്.
വിപ്ലവാഭിവാദ്യങ്ങ‌ള്‍!

Popular posts from this blog

അവർ പാർട്ടിയോട് ചെയ്യുന്നത്; നാടിനോടും.

പ്രണയോർമ്മകൾ!

ജി.സ്പോട്ട് - ഒരു അശ്ലീല കഥ