മമ്മൂട്ടി എന്ന ബ്ലോഗറോട്.

“ഞാന്‍ മമ്മൂട്ടി. ഒരു സാമൂഹികജീവിയെന്ന നിലയില്‍,
സാമൂഹികപ്രതിബദ്ധതയുള്ള പൗരനെന്ന നിലയില്‍,
എന്‍റെ ചിന്തകളും ആശങ്കകളും പ്രതീക്ഷകളും ഇവിടെ.“


ഇങ്ങനെയാണ് മലായളത്തിന്റെ മെഗാതാരം മമ്മൂട്ടിയുടെ ബ്ലോഗ് തുടങ്ങുന്നത്.

മമ്മൂട്ടി ബ്ലോഗ് തുടങ്ങുന്ന കാര്യം ഒട്ടുമിക്ക മാധ്യമങ്ങളും അർഹിക്കുന്ന പ്രാധാന്യത്തോടെ തന്നെ റിപ്പോർട്ട് ചെയ്തിരിന്നു. ബ്ലോഗിലെ സൂപ്പർതാരമായ ബെർളി 2009-ലെ തന്റെ ആദ്യ പോസ്റ്റിലൂടെ മമ്മൂട്ടിയുടെ ബ്ലോഗിനെ ബൂലോഗത്ത് പരിചയപ്പെടുത്തുകയും ചെയ്തു.

അർഹിക്കുന്ന ഒരു വരവേൽ‌പ്പ് തന്നെയാണ് താങ്കളുടെ പോസ്റ്റിന് ലഭിച്ചതെന്ന കാര്യത്തിൽ തർക്കമില്ല. ഞാൻ ഈ കുറിപ്പ് നടത്തുന്ന സമയം താങ്കളുടെ ബ്ലോഗിന് 537 ഫോളോവേഴ്സും 549 കമന്റുകളുമാണ് ലഭിച്ചിരിക്കുന്നത്. ഒരു പക്ഷേ, ബൂലോകത്തെ മിന്നും താരങ്ങളായ വിശാലമനസ്കൻ, കുറുമാൻ, ബെർളി, റാം മോഹൻ പാലിയത്ത്, കേരള ഹ ഹ ഹ സജ്ജീവ്, സുനീഷ് തോമസ്, ഇടിവാൾ, മൊത്തം ചില്ലറ, കുഴുർ, തമനു, ബ്രിജ് വിഹാരം മനു അങ്ങനെ അങ്ങനെ നിരവധി പേർക്ക് തുടക്കത്തിൽ ലഭിക്കാത്തത്ര അത്ഭുതകരമായ ഒരു സ്വീകരണം തന്നെയാണ് താങ്കൾക്ക് ലഭിച്ചത്. ബ്ലോഗറെന്ന നിലയിൽ താങ്കളുടെയും ഒപ്പം ബ്ലോഗ് എന്ന മാധ്യമത്തിന്റെയും തന്നെ വളർച്ചയ്ക്ക് ഇത് കാരണമായേക്കാം.

ഇതൊക്കെ സാദ്ധ്യമായത് താങ്കൾ ചെമ്പിലെ ഇടത്തരമൊരു കുടുംബത്തിൽ ജനിച്ച് വളർന്ന് പഠിച്ച് വക്കീലായി മാറിയ ശ്രീ. മുഹമ്മദ് കുട്ടി എന്ന ഒരു സാധാരണ ‘സാമൂഹിക ജീവിയെന്ന‘ പേരിലല്ല. മറിച്ച് താങ്കൾ മലയാള സിനിമയിൽ ജ്വലിച്ച് നിൽക്കുന്ന ഒരു സൂ‍പ്പർ താരമെന്ന നിലയിൽ തന്നെയാണ്. സൂപ്പർ താരത്തിനും സാമൂഹിക പ്രതിബദ്ധതയുണ്ടെന്ന വിശ്വാസം ആത്മാർത്ഥമായി തന്നെ താങ്കൾ പുലർത്തുന്നുവെങ്കിൽ താങ്കൾക്ക് ഈ ബൂലോഗത്തും ഒപ്പം ഈ ഭൂമി മലയാളത്തിലും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. പ്രത്യേകിച്ച് സമൂഹത്തെ എളുപ്പം സ്വാധീനിക്കാൻ കഴിയുന്ന ഒരു വ്യക്തി എന്ന നിലയിൽ.

ആതുകൊണ്ട് താങ്കളുടെ തുടർന്നുള്ള പോസ്റ്റുകളിൽ സാധാ‍രണക്കാർ അറിയാൻ ആഗ്രഹിക്കുന്നത് താങ്കളുടെ ചിന്തകളും ആശങ്കകളും പ്രതീക്ഷകളും മാത്രമല്ല, മറിച്ച് സാധാരണക്കാരെ ബാധിക്കുന്ന സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളിൽ താങ്കളുടെ ഇടപെടലുകൾ, ഉൽകണ്ഠകൾ, താത്പര്യങ്ങൾ, നിലപാടുകൾ എന്നിവയൊക്കെ അറിയാനാണ്.

ഉദാഹരണത്തിന് മൂന്നാർ വിഷയത്തിൽ ആരോപണ വിധേയരായവരുടെ കൂട്ടത്തിൽ താങ്കളുടെ പേരും പരാമർശിക്കപ്പെട്ടിട്ടുണ്ട്. അതിന്റെ നിജസ്ഥിതി സാധാരണക്കാരെ അറിയിക്കേണ്ടെ?

സിനിമാ നടൻ എന്ന നിലയിൽ താങ്കൾക്ക് ലഭിക്കുന്ന ഏത് സിനിമകളിലും താങ്കൾക്ക് അഭിനയിക്കാൻ സ്വാതന്ത്ര്യമുണ്ട് എന്ന് വാദിക്കാമെങ്കിലും ‘സാമൂഹിക പ്രതിബദ്ധതയുള്ള നടൻ‘ എന്ന നിലയിൽ സാധാരണക്കാരായ ജനങ്ങളുടെ അവസാന പ്രതീക്ഷയായ വി..എസിനെ വ്യക്തിപരമായും കുടുംബപരമായും ആക്ഷേപിക്കുന്ന ‘രൌദ്രം’ എന്ന സിനിമയിൽ താങ്കൾ അഭിനയിച്ചത് സമൂഹത്തിന് എന്ത് സന്ദേശം നൽകാനാണ്?

വീണ്ടും കൈരളി ചാനലിന്റെ തലപ്പത്ത് താങ്കൾ അവരോധിക്കപ്പെട്ടതിനാൽ ചോദിക്കട്ടെ, ജോൺ ബ്രിട്ടാസും ഫാരിസും തമ്മിൽ നടത്തിയ അഭിമുഖം താങ്കൾ കണ്ടിരുന്നോ? ആ അഭിമുഖത്തിന് പിന്നിൽ എന്തെങ്കിലും ഗൂഢനീക്കം ഉണ്ടായിരുന്നുവെന്ന് താങ്കൾ കരുതുന്നുവോ‍?

ആഭ്യന്തര മന്ത്രി കോടിയേരി ഇപ്പോൾ ‘സത് സ്വഭാവിയും നീതിമാനുമായ സേവി മനോ മാത്യുവിന്റെ ‘ വാടകക്കാരനായി താമസിക്കുന്നതിൽ താങ്കൾക്കെന്തെങ്കിലും അപാകത തോന്നുന്നുവോ?

ശാരി എന്ന പെൺകുട്ടി കൊല്ലപ്പെടാനിടയായ കിളിരൂർ പെൺ വാണിഭക്കേസിൽ ഉയർന്നുകേട്ട വി.ഐ.പി വിവാദത്തിലെ വി.ഐ.പി നമ്മുടെ ‘ആരോഗ്യ ശ്രീമതി’ ആണെന്നുള്ള സാധാരണക്കാരുടെ വിശ്വാസത്തോട് താങ്കൾ യോജിക്കുന്നുണ്ടോ?

അനഘ എന്ന പെൺകുട്ടിയുടെ മരണത്തിന് ഉത്തരവാധികൾ എം. എ ബേബി, ശ്രീമതി, കൊടിയേരി എന്നിവരുടെ മക്കളാണെന്ന വിശ്വാസം ബഹുഭൂരിപക്ഷത്തിനുമുള്ളപ്പോൾ ‘ആഭ്യന്തരവും ആരോഗ്യവും ‘ കോടിയേരിയും ശ്രീമതിയും കൈക്കലാക്കിയത് മക്കളുടെ ആരോഗ്യം രക്ഷിക്കാനാണെന്ന് താങ്കൾ കരുതുന്നുണ്ടോ?

ബഹുമാനപ്പെട്ട മമ്മൂട്ടി, ഇത്രയും ചോദ്യങ്ങൾക്ക് താങ്കളുടെ ഉത്തരം അഭിപ്രായം അറിയാൻ സാധാരണക്കാരനായ എനിക്ക് ആഗ്രഹമുണ്ട്. സമയവും സൌകര്യവും ലഭിച്ചാൽ താങ്കൾ മറുപടി നൽകുമോ?

ബ്ലോഗിലെ മെഗാതാരമാവാനും താങ്കൾക്ക് സാധിക്കട്ടെ.

സാധാരണക്കാരനൊപ്പം നിൽക്കാൻ, അവരുടെ പ്രതീക്ഷകളും ആഗ്രഹങ്ങളും സ്വപ്നങ്ങളും നിറവേറ്റാൻ സ്വാധീനശക്തിയും സാമൂഹിക പ്രതിബദ്ധതയുമുള്ള പൌരനെന്ന നിലയിൽ താങ്കൾക്ക് മനസ്സുണ്ടാവട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു.

പോങ്ങുമ്മൂടൻ

Comments

Pongummoodan said…
അനഘ എന്ന പെൺകുട്ടിയുടെ മരണത്തിന് ഉത്തരവാധികൾ എം. എ ബേബി, ശ്രീമതി, കൊടിയേരി എന്നിവരുടെ മക്കളാണെന്ന വിശ്വാസം ബഹുഭൂരിപക്ഷത്തിനുമുള്ളപ്പോൾ ‘ആഭ്യന്തരവും ആരോഗ്യവും ‘ കോടിയേരിയും ശ്രീമതിയും കൈക്കലാക്കിയത് മക്കളുടെ ആരോഗ്യം രക്ഷിക്കാനാണെന്ന് താങ്കൾ കരുതുന്നുണ്ടോ?

------------------

സാധാരണക്കാരനൊപ്പം നിൽക്കാൻ, അവരുടെ പ്രതീക്ഷകളും ആഗ്രഹങ്ങളും സ്വപ്നങ്ങളും നിറവേറ്റാൻ സ്വാധീനശക്തിയും സാമൂഹിക പ്രതിബദ്ധതയുമുള്ള പൌരനെന്ന നിലയിൽ താങ്കൾക്ക് മനസ്സുണ്ടാവട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു.
saju john said…
എടാ ചുണക്കുട്ടി.....

മൊട്ടേട്ടന്റെ വക ഒരു ഉമ്മ.....

ഞാന്‍ മനസ്സില്‍ കരുതിയതാണ് ഹരി നീ എഴുതിയത്.

പിന്നെ, ഹരി ചോദിച്ചതിന്റെ ഉത്തരം ശ്രീ.മമ്മുട്ടിയ്ക്ക് അറിയാം, ശ്രീ മമ്മുട്ടി അതിന് ഉത്തരം പറയുകയാണെങ്കില്‍ അത് ആ നല്ല നടന്റെ, ആ വ്യക്തിയുടെ വ്യക്തിത്വം കൂടുതല്‍ മാറ്റേറുന്നതാവും.

എന്തായാലും, ഒന്നുറപ്പ്, ഇത് സഖാവ്. കുഞ്ഞിരാമേട്ടന്‍ മുകളില്‍ ഇരുന്ന് കാണുന്നുണ്ടാവും...
sreeNu Guy said…
പുതുവത്സരാശംസകള്‍
Pongummoodan said…
എന്റെ മൊട്ടേട്ടാ,

കെട്ടിപ്പിടിച്ച് ആ മൊട്ടത്തല മുഴുവൻ ഞാൻ മുത്തം തരുന്നു. :)

നന്ദി മൊട്ടേട്ടാ, ഈ പ്രോത്സാഹനത്തിന്. ഒരു പാട് സന്തോഷം.
"താങ്കള്‍ പിണറായി പക്ഷക്കാരനോ അതോ വിഎസ്-മുരളി(ഷോര്‍ണൂര്‍) പക്ഷക്കാരനോ?" എന്ന ഒറ്റചോദ്യത്തില്‍ ഈ പോസ്റ്റ് ഒതുക്കാമായിരുന്നില്ലേ എന്ന് ന്യായമായും ശങ്കിക്കുന്നു പൊങ്ങുമ്മൂടാ..
Anonymous said…
ഇത്രയും കാര്യങ്ങള്‍ക്ക് സത്യസന്ധമായി ഉത്തരം പറഞ്ഞാല്‍ ബ്ലോഗ് സൂപ്പര്‍ഹിറ്റാവും - അല്ലാതെ തന്നെ ഹിറ്റാണ് - പക്ഷേ മമ്മൂട്ടി എന്ന നടന്റെ അടുത്ത പടമിറങ്ങുമ്പോള്‍ ‘ഡിഫി’ക്കാര്‍ വെറുതെയിരിക്കുമെന്ന് തോന്നുന്നുണ്ടോ?

ഹിന്ദിയില്‍ അമീര്‍ഖാന്‍ തന്റെ പട്ടിക്ക് ഷാരൂഖ് എന്ന് പേരിട്ട് അത് ബ്ലോഗിലിട്ടത് പോലുള്ള തറവേലകള്‍ ഒന്നും മമ്മുക്ക കാണിക്കില്ല എന്ന് പ്രതീക്ഷിക്കാം. അല്ലാതെ....
ശ്രദ്ധേയന്‍, ആ ഒരൊറ്റ ചോദ്യത്തില്‍ ഒതുക്കാവുന്നതല്ലല്ലോ പോങ്ങുമ്മൂടന്‍ ഉന്നയിച്ച ചോദ്യങ്ങള്‍...

ഉത്തരം പറയാന്‍ അദ്ദേഹം തുനിയുകയാണെങ്കില്‍ നമ്പറിട്ട് ഉത്തരം പറയുക തന്നെ വേണം...

പോങ്ങേട്ടാ... അങ്ങേര്‍ക്കീ പോസ്റ്റിന്റെ ലിങ്ക് അയച്ചു കൊടുക്കൂ....

കലക്കീന്ന് ഞാന്‍ പറഞ്ഞാല്‍ താങ്കള്‍ തെറ്റിദ്ധരിയ്ക്കില്ലെങ്കില്‍ കലക്കീന്ന് പറയാം.....
saju john said…
പ്രിയപ്പെട്ട ഹരി...

ഞാന്‍ ഒന്നുകൂടി പോസ്റ്റ് വായിച്ചു...ചോദ്യം 1,2 & 3 ഇതിനുമാത്രം മമ്മുട്ടിയെന്ന വ്യക്തി ഉത്തരം പറഞ്ഞാല്‍ മതി...

4,5 & 6 എന്നതിന്, മമ്മുട്ടി ഉത്തരം പറയേണ്ട കാര്യമില്ല......(ആ ചോദ്യങ്ങള്‍ ഒരു വ്യക്തിയെന്ന നിലയില്‍ മമ്മുട്ടിയുടെകൂടെ ചോദ്യമാവാം...)
ഇതിനൊക്കെ മമ്മൂട്ടി വൺ ബൈ വൺ ഉത്തരം തരുമെന്ന വിചാരമൊന്നുമില്ലല്ലൊ അല്ലേ? :-)
സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു പൌരൻ എന്ന നിലയിൽ മമ്മുട്ടി എന്ന ബ്ലോഗ്ഗർ ഇതിനൊക്കെ ഉത്തരം തരേണ്ടിയിരിക്കുന്നു. പൊങ്ങുമ്മൂടൻ എന്ന ബ്ലോഗ്ഗറേ, താങ്കളുടെ മീഷയിലെ ഒരു രോമമാകാനെങ്കിലും ഭാഗ്യമുണ്ടായിരുന്നെങ്കിൽ!

അഭിനന്ദനങ്ങൾ!
പോങ്ങൂസ്..:)
സംഭവം ന്യായമാണെങ്കിലും....

അതി മോഹമാണു മോനെ ദിനേശാ അതി മോഹം!
മാഷേ ... കൊള്ളാം ഒരു ഉഗ്രന്‍ പോസ്റ്റ് .. മമ്മുട്ടി ഇതു വായിച്ചാല്‍ റിപ്ല്യ്‌ ഇടും എന്ന് പ്രതിക്ഷിക്കാം കാരണം ചോദ്യങ്ങള്‍ ശരിക്കും
അര്‍ഥം ഉള്ളവ തന്നെ .. എന്നാലും മമ്മുട്ടി ഒട്ടും പ്രതിക്ഷിക്കാത്ത ഒരു പോസ്റ്റ് ആവും ഇതു ... തുറന്നു പറയാന്‍ കാണിച്ച ആ ചങ്കുറപ്പ്
സമ്മതിച്ചു ... നാളെ നേരില്‍ ഒരു പെഗ് :D
ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍
മിസ്റ്റര്‍ പൊങ്ങുമ്മൂടന്‍...

ഞങ്ങളുടെ പാര്‍ട്ടിക്കെതിരെ ഇത്തരം അസംബന്ധപൂര്‍ണമായ അടിസ്ഥാന രഹിത ആരോപണങ്ങള്‍ ഉന്നയിച്ചതിനാല്‍ നിങ്ങളെ വര്‍ഗീയവാദി/ബൂര്‍ഷ്വാ/കരിങ്കാലി/സംഘപരിവാര്‍ ഗുണ്ട എന്നീ ലേബലുകള്‍ ചാര്‍ത്തി ഊരുവിലക്കാനും നിങ്ങളുടെ ബ്ലോഗ് കൂട്ടത്തോടെ ഫ്ലാഗ് ചെയ്യാനും നിങ്ങള്‍ക്കെതിരെ സര്‍ക്കുലര്‍ ഇറക്കാനും പാര്‍ട്ടി തീരുമാനിച്ച വിവരം ഇതിനാല്‍ അറിയിക്കുന്നു

മുന്നറിയിപ്പ്: നിങ്ങളുടെ ഈ ചവറ് ബ്ലോഗ് റിമൂവ് ചെയ്യാന്‍ ഗൂഗിളിനന്ത്യശാസനം നല്‍കാന്‍ ഷൊര്‍ണൂര്‍ ഏരിയാ കമ്മിറ്റി സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരിക്കുന്നതും നിങ്ങളുടെ പേരില്‍ നമ്മുടെ ഡിവൈഎമ്മിന്റെ പിള്ളേര്‍ക്ക് ക്വട്ടേഷന്‍ നല്‍കിയിരിക്കുന്നതായും ഇതിനാല്‍ മുന്നറിയിക്കട്ടെ
നമുക്കു നോക്കാം മമ്മൂട്ടി എന്താ പറയുന്നതെന്നു്, അല്ലെങ്കില്‍ പറയുമോ എന്നു്.
Unknown said…
പുള്ളിയെക്കൊണ്ട് പറയിപ്പിച്ചേ അടങ്ങൂ അല്ലേ? :)
ഇതൊക്കെ പറയണേല്‍ പുള്ളിക്ക് കൈരളി ചാനലില്‍ ഒരു വണ്‍ അവര്‍ പ്രോഗ്രാം ടെലികാസ്റ്റ് ചെയ്താല്‍ പോരേ പോങ്ങുംമൂടാ? ബ്ലോഗ് തുടങ്ങുമ്പോള്‍ അത്രക്കൊക്കെ ആരും ഉദ്ദേശിക്കും എന്നു തോന്നുന്നില്ല. എഴുതാനുള്ള ആ ഒരു താല്പര്യം. എഴുത്ത് വഴി സം‌വദിക്കാനുള്ള ആഗ്രഹം. അത്രയല്ലേ ഉണ്ടാവൂ?
കാര്യങ്ങള്‍ വളരെ സിമ്പിള്‍ ആണ് കോപ്ലിക്കേറ്റഡ് ആക്കല്ലേ.. :)
പാവം മമ്മുക്ക, ഒരു ബ്ലോഗ് തോടങ്ങിയപ്പോ ഇങ്ങനെ ഒരു അക്കിടി അങ്ങേരു പ്രതീക്ഷിച്ചു കാണില്ല. എന്തായാലും ആദ്യത്തെ 3 ചോദ്യത്തിന് എങ്കിലും അങ്ങേരു ഉത്തരം പറയേണ്ടത് ആണ്. നട്ടപിരാന്തന്‍ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു.

ഇങ്ങനെ ഒരു post വന്നത് മമുക്ക അറിഞ്ഞു കാണുമോ. എന്തായാലും ഒരു comment ആയി അങ്ങേര്‍ക്കും ഈ post ഇന്റെ link അയച്ചു കൊട് മാഷേ
ഉത്തരം കിട്ടുമോ? ആ..!!

ഉത്തരം കിട്ടിയില്ലേലും, ഫാന്‍സുകാരുടെ വഹ പൊങ്ങുമൂടന്റെ മൂട്ടിനിട്ട് കിട്ടും!!
:)
ഇതിനൊക്കെ മമ്മൂട്ടി, തന്‍റെ ബ്ലോഗെഴുതി ശരിയാക്കുന്ന മേക്കപ്പ്മാനു് നിര്‍ദ്ദേശം കൊടുക്കുമായിരിക്കാം.
പ്രിയ പൊങ്ങുമ്മൂടാ....
അമിതാബ് ബച്ചനും അമീര്‍ഖാനും ഒക്കെ പോലെ തന്നെ നമ്മടെ മമ്മൂട്ടിക്കും ബ്ലോഗെഴുതാനോ, എഴുതിയത് വായിക്കാനോ, വായിച്ചതിനു് മറുപടി എഴുതാനോ സമയവും സന്ദര്‍ഭവും ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല.
പിന്നെ....
ഇതൊക്കെയല്ലെ പബ്ലീസിറ്റി സ്റ്റണ്ട്..
ആണോ.? ആര്‍ക്കറിയാം...
എന്തായാലും സെന്‍സും സെന്‍സിബിലിറ്റിയും പ്രവര്‍ത്തിക്കുന്നു.:)
Hari said…
You said it man you said it.......
itsw so easy to write on things which you don't know.... you are asking with a clear stake .... done well.
jayahari
jayahari.km@rediffmail.com
പ്രിയ said…
കമന്റ് ട്രാക്കിങ്

അല്ല , മമ്മൂട്ടി(അഥവാ അദ്ധേഹത്തിന്റെ ബ്ലോഗ് എഡിറ്റര്‍ എങ്കിലും ) എങ്ങാനും ഉത്തരം പറഞ്ഞാലോ . മിസ്സാവരുതല്ലോ. :)

നല്ല പോസ്റ്റ് ട്ടോ പോങ്ങന്മൂടാ. എന്തായാലും മമ്മൂട്ടി ഫാന്‍സിന്റെ അടുത്തുന്നു ഒന്നു മാറി നടന്നോ. പോസ്റ്ററില്‍ താരത്തിന്റെ സ്ഥാനതിനെ ചൊല്ലി പോലും ഇഷ്യൂ ഉണ്ടാവണ നാടാ. ;)
Kiranz..!! said…
അപ്പീ ഡേയ്..എന്തിരു എഴുതിത്തള്ളിയേക്കണത്.മുള്ളങ്കൊല്ലി രാഘവന്റേ കൂട്ട് ഇരിക്കണ മോന്തകളൊക്കെപ്പിടിച്ചൊരു തേമ്പ് വച്ച് തന്നാലൊണ്ടല്ല്.ശ്രീഹരിമച്ചു പറഞ്ഞത് പോലെ കാര്യങ്ങൾ ഗോമ്പ്ലിക്കേറ്റാക്കരുത് കേട്ടല്ല്.അലമ്പ് പയലുകളല്ലാം കൂടി ബ്ലോഗെന്തിര് ,ഡോട്ട് കോമെന്തിരെന്നറിയാതെ യെന്തിരൊക്കെയോ കാട്ടിക്കൂട്ടണ്.വോ.ഇല്ലോളം നോക്കിയേച്ചും അങ്ങോർ അങ്ങോരുടെ പാട്ടിനു പോട്ടെന്ന്.തള്ളേ കലിപ്പുകള് തീരണില്ലല്ല്..!

ഒരു മൊട്ടൻ ഫായ്..!

:) ( വോ..വോ തന്നെ,തന്നെ..! തലേക്കെട്ടിൽ പിച്ചാത്തികളൊള്ളൊണ്ട് മാത്രം ഒരു സ്മൈലി ഇട്ടേച്ച് പോണ് )
ഇത്രയും തുറന്നുപറയാൻ ധൈര്യം കാണിച്ചതിന് (അതും മമ്മൂട്ടിയോട്!!) അഭിനന്ദനങ്ങൾ പൊങ്ങുമ്മൂടാ..

പക്ഷേ ഒരു ഉത്തരം...അതു മത്രം പ്രതീക്ഷിക്കേണ്ട...
നിറുത്തിനിറുത്തി ചോദിക്കൂ... എന്നാലല്ലേ സ്വാസം വിടാന് പറ്റൂ :)


ഓടോ: അങ്ങേരെ എത്രയും പെട്ടെന്ന് ഇവിടുന്ന് ഓടിച്ചുവിടാന് ക്വട്ടേഷനെടുത്തിട്ടുണ്ടോ... :)
പിടി മാഷേ എന്റെ വക ഒരു തേങ്ങ. മമ്മൂക്ക, കുത്തിയിരുന്നു ഇളമൊഴിയോ, വരമൊഴിയോ വഴി ബൂലോകത്ത് കാലുറപ്പിക്കുന്നതെന്തിനാ? വേണു പറയുമ്പോലെ, ചുമ്മാ പബ്ളിസിറ്റി സ്റ്റണ്ടല്ലേ മാഷേ ഇതൊക്കെ? ഇനി ലാലേട്ടന്റ്തും കൂടി വന്നാല്‍ ജോറായി. പുതിയ പടം റിലീസാകുന്ന ദിവസം ബ്ളൊഗിലെ ഫാന്‍സുകാര്‍ കൂവുന്ന കാലവും വിദൂരമല്ല, അല്ലേ?
അവിടെ ഇട്ട കമന്റ് ദേ, ഇതായിരുന്നു..

മമ്മുട്ടി ചേട്ടന് ബ്ലോഗ് ലോകത്തേക്ക് സ്വാഗതം.

ശ്രീ മമ്മൂട്ടി,
ഈ ബ്ലോഗ് സജീവമായി നിലനിര്‍ത്തണം. നല്ല ലേഖനങ്ങളും ചിന്താഗതികളും അവതരിപ്പിക്കണം. എങ്കിലേ ബ്ലോഗിങ് നന്നാവൂ. കമന്റ് എണ്ണി ബ്ലോഗിന്റെ നിലവാരം അളക്കാന്‍ പറ്റില്ലല്ലോ.രണ്ട് ദിവസം കൊണ്ട് 499 പേര്‍ പിന്തുടരാന്‍ എത്തിയിരിക്കുന്നു, അവരെ വിഷമിപ്പിക്കരുതെന്ന് അപേക്ഷിക്കുന്നു. (ശ്രീ വി.കെ.ശ്രീരാമന്‍ കഴിഞ്ഞ വര്‍ഷം ഇതു പോലെ ബ്ലോഗിങ് തുടങ്ങിയിരുന്നു. അഞ്ചുമാസം കൊണ്ട് അദ്ദേഹം രണ്ടു പോസ്റ്റുകള്‍ ഇട്ടു.)

ഇനി ഇത്തിരി വിമതചിന്തകള്‍ ആകട്ടെ.
ബൂലോകത്ത് ഇതിലും നല്ല പല ലേഖനങ്ങളും വരാറുണ്ട്. വന്നുകൊണ്ടേയിരിക്കുന്നു. ഈ വിഷയങ്ങളില്‍ തന്നെ വന്നിരുന്നു. മലയാളം ബ്ലോഗിന് പക്ഷേ ഇത്രയും വായനക്കാര്‍ ഉണ്ടെന്ന് അറിയുന്നത് ഇപ്പോഴാണ്. 419 കമന്റുകള്‍ വായിച്ചു. പലതും ആദ്യമായി കണ്ട ആള്‍ക്കാര്‍, പലതും ഇംഗ്ലീഷിലോ, മംഗ്ലീഷിലോ. പറഞ്ഞു വന്നത് ഇത്രയും നാള്‍ കണ്ട ബൂലോകം അല്ല ഇവിടെ കണ്ടത്. ഈ ബ്ലോഗില്‍ നിന്ന് ഒരിക്കലും ഒരു ക്രിയാത്മക ചര്‍ച്ച പ്രതീക്ഷിക്കുന്നില്ല. അതിനു കാരണം ഇവിടെ കണ്ട കമന്റുകള്‍ തന്നെ. ബ്ലോഗിങില്‍ എല്ലാം "വിര്‍ച്വല്‍" ആണെന്ന് പറഞ്ഞവരെ ഒന്നു കണ്ടാല്‍ കൊള്ളാമായിരുന്നു. (അങ്ങനെയുള്ള ചിലരുടെ കമന്റുകളും ഇവിടെ കണ്ടു.)

"മമ്മൂക്കാ നല്ല ആര്‍ട്ടിക്കിള്‍", "നല്ല വിഷയം" , "അഭിനന്ദനങ്ങള്‍" "you are super", "your blog is fantastic" എന്നൊക്കെയല്ലാതെയുള്ള കമന്റുകള്‍ വളരെ വിരളം.

മൊഡറേഷന്‍ ഉണ്ടല്ലേ? അത് താങ്കള്‍ തന്നെ ചെയ്യുന്നു എന്ന്‍ വിശ്വസിക്കട്ടെ !!



മമ്മൂട്ടി കുത്തിയിരുന്ന് കമന്റ് മോഡറേറ്റ് ചെയ്ത് പബ്ലീഷ് ചെയ്യുമെന്നൊന്നും കരുതാല്‍ തല്‍ക്കാലം മനസ്സ് അനുവദിക്കുന്നില്ല. ഇനി ഇപ്പോള്‍ ആദ്യ പോസ്റ്റ് ആയതിനാല്‍ ചെയ്തു എങ്കിലും തുടര്‍ന്നും അങ്ങനെ തന്നെ ചെയ്യുമെന്ന് കരുതാനും വയ്യ.

ഏതായാലും മലയാളം ബ്ലോഗില്‍ ഇത്ര പേര്‍ കമന്റ് ഇടുന്നത് ആദ്യമായാണെന്ന് തോന്നുന്നു. (കമന്റിന്റെ എണ്ണമല്ല, ഇട്ട ആളുകളുടെ എണ്ണമാണ് ഉദ്ദേശിച്ചത്). എന്തു ചെയ്യാം, ബ്ലോഗ് തുടങ്ങിയപ്പോള്‍ പത്രത്തിലും ടി.വി യിലും കൊടുക്കാന്‍ മറന്നുപോയി.
പോങ്ങുമൂടാ ബാലചന്ദ്രന്‍ ചുള്ളീക്കാടിനെ ഓര്‍മ്മ വരുന്നു.
പൊങ്ങുമ്മൂടന്‍സ് ഗട്ട്സ് സമ്മതിക്കാതെ വയ്യ. കൊടുകൈ!

മമ്മൂട്ടി പണ്ട് ഒരു വക്കീലായിരുന്നു. ഏത് വാദവും പുല്ലുപോലെ നേരിടാന്‍ ആ ജന്മം ഇനിയും ബാക്കി..

പിന്നെ ഇതിനും മൂപ്പരുടെ ബ്ലോഗിലെത്തിയ എണ്ണൂറോളം ഗമന്റ് ഗുണ്ടുകള്‍ക്കും മറുപടി പറയാന്‍ മൂപ്പരെ കിട്ടുന്ന കാര്യം സംശയാണ്‌. ഇനി ഒരു പോസ്റ്റ് ഇടുന്ന കാര്യം പോലും കണ്ടറിയണം.

കാത്തിരുന്നു കാണാമല്ലേ. എല്ലാം കിറുകൃത്യമായി അറിയുന്നവന്‍ ഒരുത്തനേ ഈ ബ്ലൊഗുലകത്തിലുള്ളൂ. അത് നമ്മുടെ ബെര്‍ളി മാത്രം. :)
മമ്മുക്കാന്റെ മറുപടി ഇപ്പൊ കിട്ടും!.
Shino TM said…
Mammoty ini uragathirikkatte
Anonymous said…
Uluppillatha kachavadathinu kaiyum kalum vachal samsakarika jeeviyo,samoohika jeeviyo,rashtreya jeeviyo okke aakan pattunna oru samoohika anthareeksham aanu innu keralathil.Pinarayi viplava partyude secretraryum issac,baby,kodiyeri mar nethakkalum aayi irikkunna kalathu ithum nadakkum ithinappuravum nadakkum.iver ellathineyum punar nirvachikum.kala,samskaram,vikasanam,pazhama,puthuma,janam,communism,kachavadam,achadakkam, samanya budhi iva okke thanne punar nirvachikkappettu kondirikkunna kalam aanu.

randu margangale munnilullu ,samagramaya prathirodham allenkil sanyasam.
Anonymous said…
അപാര ചങഗൂറ്റം തന്നെ ട്ടൊ.
ഇങ്ങനെ ഒരു പൊസ്റ്റ് ഇടാന്‍ പൊങ്ങുനെ സാധിക്കു.
മമൂട്ടി ഈ പൊസ്റ്റ് വായിക്കണം ന്നു ആത്മര്‍തമായി ആഗ്രഹിക്കാണു.ഒരു മറുപടി എന്തായാലും പ്രതീഷിക്കാന്‍ പറ്റില്ലലൊ.
ഒന്നു സൂഷിചു നടന്നൊളു ട്ടൊ.ഈ ഫാന്‍സ് കാരു ആള്‍ക്കാരു ശരിയല്ല.
അതു തന്നെ. പൊങ്ങു..അങ്ങനെ തന്നെ അങ്ങോട്ട്‌ ചോദീരു.... ഞാന്‍ മനസ്സില്‍ കരുതിയ എല്ലാ ചോദ്യങ്ങളും പൊങ്ങു ചോദിച്ചു....

പിന്നെ ഒരു സ്വകാര്യം മമ്മൂക്കായോട്‌....ഞാന്‍ ഈ പൊങ്ങുവിന്റെ മുഴുവന്‍ ഡീറ്റെല്‍സും തരാം. ആ കൊമ്പന്‍ മീശ ഒന്നും കണ്ട്‌ പേടിക്കണ്ടാ. എല്ലാം നമ്മള്‍ക്ക്‌ ശരിയാക്കാം മമ്മൂക്കാ. ഞാന്‍ കൂടെ ഇല്ലെ.

സസ്നേഹം,
പഴമ്പുരാണംസ്‌.
ബൂലോകം മമ്മുട്ടി എന്ന അച്ചു തണ്ടില്‍ കറങ്ങാന്‍ തുടങ്ങിയോ? അദ്ദേഹം ആമുഖത്തില്‍ പറയും പോലെ സാമൂഹ്യ പ്രതിബദ്ധതയുള്ള പോസ്റ്റുകള്‍ ഇടുന്നുണ്ടോ എന്ന് നോക്കാം, മുന്‍ ധാരണകളില്ലാതെ. അല്ലാ വെറും സിനിമാ ഡയലോഗ് പോലെയാണെങ്കില്‍ അതിനധികം ആയുസ്സുണ്ടാവില്ല. പൊങ്ങമ്മൂടന്‍ ചോദിച്ച ചോദ്യങ്ങള്‍ക്കൊക്കെ സാമൂഹ്യ പ്രതി ബദ്ധതയോടെ മറുപടി പറഞ്ഞാല്‍ എന്റെ ഏകേജീ ഭവനിലെ ദൈവങ്ങളേ! കാത്തുകൊള്ളണേ!
abhija said…
മമ്മൂട്ടി സാമൂഹ്യ പ്രതിബദ്ധ്തയുള്ള ഒരു പൌരനാണെങ്കില്‍ അദ്ദേഹത്തിനു ചെയ്യാന്‍ കഴിയുന്ന ഒരു കാര്യമുണ്ട്, സിനിമയില്‍ കത്തി വേഷങ്ങള്‍ ചെയ്യൂന്നത് അവസാനിപ്പിക്കുക. എന്നെ പോലെയുള്ളവര്‍ക്കു സന്തോഷിക്കാന്‍ അതു ധാരാളം. അല്ലാതെ നാട്ടില്‍ നടക്കുന്ന പ്രശ്നങ്ങള്‍ക്കൊക്കെ മമ്മൂട്ടി ഉത്തരം പറയേണ്ട കാര്യമുണ്ടെന്നു എനിക്കു തോന്നുന്നില്ല, പ്രശ്നങ്ങള്‍ക്ക് അദ്ദേഹവൂമായി പേഴ്സണല്‍ റിലേഷന്‍ ഇല്ലാത്തിടത്തോളം.

അങ്ങേരുടേയും എന്റേയും പോങ്ങുമ്മൂടന്റേയും സാമൂഹ്യ പ്രതിബദ്ധ്ത ഒന്നു തന്നെ.
മോഹന്‍ലാല്‍ നാളെ ഒരു ബ്ലോഗ് തുടങ്ങിയാലും എന്റെ അഭിപ്രായം ഇതു തന്നെ...
(മഹാസമുദ്രവും മായാബസാറുമൊക്കെ ഒര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നതു, പോക്കറ്റിലെ കാശു കൊടുത്ത് ബലിമ്രുഗമായ വിഷമം കൊണ്ടു മാത്രമാണു ജനങ്ങളേ....!) :(
i agree with..venu and.. this1,മിസ്റ്റര്‍ പൊങ്ങുമ്മൂടന്‍...

ഞങ്ങളുടെ പാര്‍ട്ടിക്കെതിരെ ഇത്തരം അസംബന്ധപൂര്‍ണമായ അടിസ്ഥാന രഹിത ആരോപണങ്ങള്‍ ഉന്നയിച്ചതിനാല്‍ നിങ്ങളെ വര്‍ഗീയവാദി/ബൂര്‍ഷ്വാ/കരിങ്കാലി/സംഘപരിവാര്‍ ഗുണ്ട എന്നീ ലേബലുകള്‍ ചാര്‍ത്തി ഊരുവിലക്കാനും നിങ്ങളുടെ ബ്ലോഗ് കൂട്ടത്തോടെ ഫ്ലാഗ് ചെയ്യാനും നിങ്ങള്‍ക്കെതിരെ സര്‍ക്കുലര്‍ ഇറക്കാനും പാര്‍ട്ടി തീരുമാനിച്ച വിവരം ഇതിനാല്‍ അറിയിക്കുന്നു
Cartoonist said…
പ്രിയ സഹതടിയന്‍ പോങ്ങ്സ്,
ഒരിക്കലും ഉത്തരം കിട്ടാത്ത ഇത്രയും ചോദ്യങ്ങള്‍ എങ്ങനെ ഒറ്റയടിക്ക് തപ്പിയെടുത്തവതരിപ്പിഷ്ട്ടാ ?!

ആ ബ്ലോഗ് എഴുതുന്നവനാരോ! കമെന്റ് വായിക്കുന്നവനാരോ ! ഏതായാലും ബ്ലോഗക്കാദമിയെ കമത്തിയടിക്കുന്ന വിപ്ലവമാണ് മമ്മൂസ് സിംപ്ലി നിര്‍വ്വഹിച്ചത്.

എന്നിരുന്നാലും, മമ്മൂസ് ബ്ലോഗവതാരമായി എത്തുന്നതു തന്നെയാണ് ഔചിത്യം. റ്റിവി യിലെ കൈരളി ചാനെല്‍ പറത്തിവിടാറുള്ള നടന്റെ ഒറ്റയാള്‍ പ്രകടനങ്ങള്‍ കാണാറില്ലെ ? ജഗതി, തിലകന്‍ എന്നിവരുടെ വാഗ് ധോരണിയുമായി ഇത് തുലനം ചെയ്യുമ്പോളോ !!!

ബ്ലോഗ് അദ്ദേഹത്തിന്റെ ഒരു മാര്‍ക്കറ്റ് പൊസിഷനിങ്ങിന്റെ ഒരു ഭാഗമായേ ഞാന്‍ കാണുന്നുള്ളൂ. പുതുനടന്‍, അനൂപ് മേനോന്‍ പോലും ‘താന്‍ വര്‍ത്തമാനത്തില്‍‍ മാത്രമേ ജീവിക്കുന്നുള്ളൂ’ ഇത്യാദി ലാലേട്ടന്‍ ബ്രാന്‍ഡ് മിസ്റ്റിക് പ്രയോഗങ്ങള്‍ കൊണ്ട് സാധു പ്രേക്ഷകരെ/വായനക്കാരെ വലച്ചുകൊണ്ടിരിക്കുന്ന കൌതുകകാലമാണിത്. എങ്കിലും, ശ്രീരാമനേക്കാള്‍ ബ്ലോഗീയനാവാനാണ് മമ്മൂക്കയ്ക്ക് വിധിയെന്നു തോന്നുന്നു.
പൊങ്ങുമ്മൂടാ.. ചിയേര്‍സ്. എന്തും തുറന്നു പറയാനുള്ള ധൈര്യം ആണ് നമള്‍ മലയാളികളെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരാകുന്നത്‌ . എന്നാല്‍ ഈ ധൈര്യം മലയാളികളില്‍ നിന്നു ചോര്‍ന്നു പോകുന്നില്ലേ എന്ന് ആരെങ്കിലും ചോദിച്ചാല്‍ അധിനുള്ളമറുപടി ഈ ബ്ലോഗില്‍ ഉണ്ടെന്നു ഞാന്‍ പറയും.

നന്നായിട്ടുണ്ട്. പിന്നെ ഇടക്യൊകെ ചായ കടയിലെകും ഇറങ്ങുക.
ഇതിനൊക്കെ മമ്മൂട്ടി എന്തിനു മറുപടി പറയണം???

മൂന്നാര്‍ പ്രശ്നത്തിലും ആരോപണവിധേയനായിട്ടുണ്ടേല്‍ കണക്കായിപ്പോയി...
ഇതൊക്കെ ബ്ലോഗര്‍മാര്‍ എന്തിനാ നോക്കുന്നത്???

ഇതിനൊക്കെ അസൂയ എന്നൊന്നും പറഞ്ഞാല്‍ പോരാ...
അതിലും മുന്തിയ ഏതോ ഇനമാ....
കഷ്ടം....
മമ്മൂട്ടി എന്ന സാമൂഹിക പ്രതിബദ്ധതയുള്ള സുപ്പർതാരത്തിൽ നിന്ന് ബ്ലോഗിലെ മമ്മൂട്ടി ആകുമ്പോൾ ജനങ്ങൾ എന്താണു പ്രതീക്ഷിയ്ക്കുന്നത് എന്ന് പോങ്ങുമ്മൂടൻ എഴുതിയതു നന്നായി.അതിൽ പ്രതിപാദിച്ചിരിക്കുന്ന വിഷയങ്ങൾ ഒക്കെ മമ്മൂട്ടി തന്റെ ബ്ലോഗിൽ സ്പർശിയ്ക്കും എന്നു നമുക്കു കരുതാം.പോങ്ങുമ്മൂടൻ ഒരു പക്ഷെ മന:പൂരവമല്ലാതെ വിട്ടു പോയ ചില കാര്യങ്ങൾ കൂടി ഉണ്ട്.അതു ഞാനിവിടെ എഴുതട്ടെ.മമ്മൂട്ടി മറുപടി പറയും എന്ന പ്രതീക്ഷയോടെ......

1:സി.അൽഫോൺസാമ്മയെ വിശുദ്ധ പദവിയിലേയ്ക്കു ഉയർത്തുന്ന ചടങ്ങ് റോമിൽ നടന്നപ്പോൾ അതിൽ ഇടവകയുടെ പ്രതിനിധിയായി പങ്കെടുത്തത് കെ.എം മാണിയായിരുന്നല്ലോ.എം.എൽ.എ എന്നതു കൂടാതെ സഭയ്ക്കു ഏറ്റവും പ്രിയപ്പെട്ടവൻ എന്ന നിലയിലും കൂടിയാവണം അദ്ദേഹം അവിടെ പങ്കെടുത്തത്.ഇപ്പോൾ സി.അഭയ കൊല്ലപ്പെട്ട കേസിലെ പ്രതികളെ 16 വർഷത്തിനു ശേഷം അറസ്റ്റ് ചെയതപ്പോൾ വീണ്ടും ഉയർന്നു വന്ന ഒരു ആരോപണം ഉണ്ടായിരുന്നു.സഭയുടെ പ്രിയപ്പെട്ടവൻ എന്ന നിലയിലീ കേസ് ഇത്രയും വർഷം മൂടി വയ്ക്കുന്നതിൽ പ്രധാ‍ന പങ്കു വഹിച്ചതും ഡൽഹിയിൽ പല തവണ പോയതു കെ.എം മാണി ആണെന്നതായിരുന്നു അത്.പല ആളുകളും അതു സത്യമാണെന്നും വിശ്വസിയ്ക്കുന്നു.ഇത്തരം വിഷയങ്ങളിൽ കെ.എം മാണിയെപ്പോലെ ഒരാൾ ആരോപണ വിധേയനായതിനെക്കുറിച്ചും, സി.അഭയ കേസ് തെളിയാതെ പോകുന്നതിൽ സഭയ്ക്കുള്ള താൽ‌പര്യങ്ങളെക്കുറിച്ചും മമ്മൂട്ടിയുടെ അഭിപ്രായം എന്താണ്?

2:ഫാരീസ് മുഹമ്മദുമായുള്ള അഭിമുഖത്തിൽ ഗൂഡാലോചന ഉണ്ടായ്യിരുന്നുവോ എന്ന കാര്യം താങ്കൾക്കു മാത്രമേ അറിയൂ.എന്നാൽ ഗൂഡാലോചന ഉണ്ടായിരുന്നു എന്ന് സമർഥിയ്ക്കുന്ന നമ്മൾ ഫാരീസുമായി അഭിമുഖം വന്നതിലെ ധാർമ്മികതയെ ചോദ്യം ചെയ്യുകയും ചെയ്യുന്നു.കൈരളി ഒരു പക്ഷേ ഒരു മാധ്യമ ധരമ്മം നിർവഹിയ്ക്കുക മാത്രമേ ചെയ്തിട്ടുള്ളായിരീക്കും.താങ്കൾ അതിനു മറുപടി പറയുക.അതിനോടൊപ്പം ഒരു കാര്യം കൂടി.”നളിനീ ജമീല”യുടെ ആത്മകഥ ചൂടപ്പം പോലെ വാങ്ങി വായിച്ചു സംതൃപ്തിയടഞ്ഞ നാം അന്നു ഡി.സി യോട് ധാർമ്മികതയെപറ്റി ചോദിച്ചില്ല.ഈയിടെ മണിയൻ പിള്ള എന്ന് മോഷ്ടാവിന്റെ ആത്മകഥയും നാം ചൂടോടെ വാങ്ങി വായിച്ചു.ഡി.സി യുടെ”പച്ചക്കുതിര”മാസിക കഴിഞ്ഞ വർഷം”കമ്പി പുസ്തകങ്ങളെ”ക്കുറിച്ചു ഒരു ലക്കം ഇറക്കിയപ്പോൾ അതിന്റെ കോപ്പികൾ ഒറ്റ ദിവസം കൊണ്ട് തീർന്നു പോയി.അപ്പോൾ ഫാരിസിന്റെ അഭിമുഖത്തിൽ ഗൂഡാലോച കണ്ടെത്തുന്ന മലയാളിയുടെ ധാർമ്മിക/സദാചാര ബോധങ്ങളെക്കുറിച്ച് എന്താണു താങ്കളുടെ അഭിപ്രായം?

3:കവിയൂർ/കിളിരൂർ കേസുകൾ ഉണ്ടായ സമയത്തു മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി ആ കേസുകൾ വേണ്ടവിധം കൈകാര്യം ചെയ്തിരുന്നുവോ?ആ കാലത്തു എന്താണു പ്രതികളെ അറസ്റ്റ് ചെയ്യാതിരുന്നത്?അന്നു എന്തെങ്കിലും ചെയ്തിരുന്നെങ്കിൽ ഈ കേസിൽ ഉൾപ്പെട്ടിരിക്കുന്നു എന്ന് ഞങ്ങൾ നാട്ടുകാരെ വിശ്വസിപ്പിയ്ക്കാൻ ശ്രമിച്ചിയ്ക്കുന്ന “മന്ത്രി പുത്രന്മാർ” അറസ്റ്റിലാവില്ലായിരുന്നോ? അല്ലാതെ ഇപ്പോൾ വിലപിച്ചിട്ട് എന്ത് കാര്യം?എന്താണു താങ്കളൂടെ അഭിപ്രായം.

4:ചെന്നൈയിൽ വച്ച കഴിഞ്ഞ വർഷം നടന്ന ഡിഫി സമ്മേളനത്തിൽ വച്ച താങ്കൾ പറഞ്ഞു:ഡിഫി പോലുള്ള സംഘടനകൾ ശക്തമായിരുന്നെങ്കിൽ ഗുജറാത്ത് പോലുള്ള സ്ഥലങ്ങളിൽ കലാപം ഉണ്ടാകുമായിരുന്നില്ല എന്ന്.അതു ഒന്നു വിശദമായി ബ്ലോഗിൽ എഴുതുമല്ലോ അല്ലേ.ഇടതു പക്ഷം ശക്തമായ സ്ഥലങ്ങളിലാണ് എന്നും വർഗീയ സംഘടനകൾ വേരു പിടിയ്ക്കാതെ പോയത് എന്ന ആശയത്തെക്കുറിച്ച് വിശദാമായി എഴുതുമൊ?

5:നായന്മാർ പറഞ്ഞാൽ കേൾക്കുന്ന ഒരു സർക്കാർ ആണു ഇനി അധികാരത്തിൽ വരികയെന്നു ഇന്നലെ മുംബൈയിൽ വച്ചു ആർ.ബാലകൃഷ്ണപിള്ള പറഞ്ഞിരിയ്ക്കുന്നു.വ്യക്തമായ ഒരു രാഷ്ട്രീയം ഉള്ള പിള്ളയെപ്പോലെ ഒരാൾ ജാതി രാഷ്ട്രീയം കളിയ്ക്കുന്നതിനെക്കുറിച്ചു എന്താണു താങ്കളുടെ അഭിപ്രായം?ഇത്തരം ആൾക്കാരുടെ കൂട്ടായമ ആയ കേരളത്തിലെ യു.ഡി.എഫ് സംവിധാനത്തെക്കുറിച്ച് പൊതുവിൽ എന്താണു താങ്കളുടെ അഭിപ്രായം?

ഇതുപോലെ കുറെ ഉണ്ട്..എല്ലാം ഒറ്റയടിക്കു ചോദിച്ചാൽ താങ്കൾക്ക് ഉത്തരം മുട്ടും.അതിനാൽ പിന്നീടാവാം.

സാമൂഹിക പ്രതിബദ്ധതയുള്ള ഒരു സൂപ്പർ സ്റ്റാർ എന്ന നിലയിൽ താങ്കളിൽ നിന്നും മറുപടി പ്രതീക്ഷിയ്കട്ടെ
ആദ്യം തന്നെ, ഞാന്‍ ഈ ചങ്കൂറ്റത്തിനു ഒരു ജയ് വിളിച്ചോട്ടെ.

രണ്ടാമത്, ഈ പോസ്റ്റ് മമ്മൂട്ടി എണ്ണ സഹ സാമൂഹ്യ ജീവി കണ്ടാല്‍ തന്നെയും, ഉത്തരം പറയാന്‍ മെനക്കെടും എന്ന് തോന്നുന്നില്ല. കാരണം, അദ്ദേഹത്തിന് ടൈം ഇല്ല. അതും അല്ല, അടി കൊള്ളാന്‍ സാധ്യത ഒള്ള ലൊക്കേഷനില്‍ അദ്ദേഹം പോവ്വാന്‍ സാധ്യതയും ഇല്ല.

എന്തായാലും, നമുക്കു കാത്തിരുന്നു കാണാം, മമ്മുക്കയുടെ ബ്ലോഗ് സാമൂഹ്യമായ നല്ല ഗുണങ്ങള്‍ ആണോ, അതോ ബൂലോകത്തും ഒരു ഫിലിം സൂപ്പര്‍സ്റ്റാര്‍ ടൈപ്പ് പരിപാടി ആണോ ഉണ്ടാക്കുക എന്ന്. വെയിറ്റ് ചെയ്യാം!
G.MANU said…
സാധാരണക്കാരെ ബാധിക്കുന്ന സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളിൽ താങ്കളുടെ ഇടപെടലുകൾ, ഉൽകണ്ഠകൾ, താത്പര്യങ്ങൾ, നിലപാടുകൾ എന്നിവയൊക്കെ അറിയാനാണ്.


പോങ്ങൂ ഒന്നൊന്നര ചോദ്യങ്ങളാണല്ലോ മമ്മുക്കയോട്

കൊടുകൈ..

തന്റേടത്തോടെയുള്ള ഈ ചോദ്യങ്ങള്‍ തന്നെ ഈ ബ്ലോഗിലെ ബെസ്റ്റ് പോസ്റ്റ്..

(ഇതിനുള്ള ചിലവ് വൈകിട്ട് കാണുമ്പോള്‍))
Privileged.... said…
ഭാഗ്യം ... ഈ ചോദ്യങ്ങള്‍ താങ്കള്‍ സിനിമ യില്‍ ചോദിക്കാഞ്ഞത്......It may cause the lose of your Sense and sensibility .... ലവന്‍ പുലിയാണ് കെട്ടാ........
മലയാളനാട്ടിലെന്തു നടന്നാലും,
സുഗതകുമാരിയൊന്നും പറഞ്ഞില്ല അഴീക്കോട് പ്രതീകരിച്ചില്ല എന്നൊരു സ്ഥിരം പരാതി കേൾക്കാറുണ്ട്.ആക്കൂട്ടത്തിൽ മമ്മൂട്ടിയെയും പെടുത്തിയെന്ന് ചുരുക്കം.
നമ്മളൊക്കെ ബ്ലോഗിൽ എന്തെഴുതണമെന്നും,
എന്തിനൊക്കെ മറുപടി പറയണമെന്നും നമ്മൾ തന്നെയല്ലേ നിശ്ചയിയ്ക്കാറ്?
അങ്ങേർക്കും ആ സ്വാതന്ത്ര്യമുണ്ടെന്ന് ഓർക്കുക
എണ്റ്റെ പൊങ്ങൂ ഇങ്ങനെയുണ്ടോ ഒരസൂയ ച്ചെ ച്ചെ
മമ്മുക്ക ഒരു പോസ്റ്റിട്ടപ്പോള്‍ കമണ്റ്റിടാന്‍ അഭയാര്‍ത്തിക്യാമ്പില്‍ കഞ്ഞിക്കു വരിനില്‍കുന്നപോലെ ആരാധകര്‍ വരി നില്‍ക്കുന്നതുകണ്ടപ്പോള്‍ അസൂയയും അതുപോലെ ഭൂലോകത്ത്‌ "ആരാധികമാരുടെ" എണ്ണം കുറയുമോ എന്ന ഒരു ബേചാറും. രണ്ടും കൂടി ആയപ്പോള്‍ പണ്ട്‌ കുറുമാന്‍ ഫോണ്‍ ചൈതു "ഭ്രാന്തപര്‍വമായ" അതേ അവസ്ഥയിലായി. അവസാനം രണ്ടെണ്ണം വീശി പിച്ചാത്തി (റ്റൈറ്റിലിലെ) പിടിച്ചിരുന്ന്‌ ചിന്തിച്ചു!ആലോചിച്ചു!ചെവികളിലൂടെ പുകവന്നു! റൂം മുഴുവന്‍ പുകമയമയായി! അയല്‍ വാസികള്‍ പുകകണ്ട്‌ ഒാടിയെത്തി!.........
അവസാനം മമ്മുട്ടിയെ പുറത്താക്കുക്യല്ലാതെ വഴിയില്ല എന്നും അതിനു ഈ തുറുപ്പുചീട്ടിറക്കാതെ തരമില്ല എന്നും തീരുമാനിച്ചു.അങ്ങനെ ആ മൂഡില്‍ ഇരുന്നു ഒരു കാച്ചു കാച്ചി അതാണീ പോസ്റ്റ്‌ (അം ഐ റൈറ്റ്‌)
,മോനെ ദിനേശാ "ആ കയ്യിലെ കല്ലന്‍ പരിപ്പ്‌ ഈ കലത്തില്‌ വേവൂല".

മാഷെ ഇനി ആ ബെര്‍ലി ചെക്കന്‍ ഇതു കണ്ട്‌ ഇതു വച്ച്‌ അങ്ങേരു പൊസ്റ്റിടൂം എന്നല്ലാതെ മമ്മുക്ക ഇതിനു മറുപടി പറയുമെന്നു തോന്നുന്നില്ല
any way good post
:)
പോങ്ങുമ്മൂടന്‍,
ചോദ്യങ്ങള്‍ കുത്തിനിറച്ച ഈ പോസ്റ്റ് വളരെ നന്നായി...

(രാവിലെ തന്നെ കൈപ്പള്ളിയുടെ ഏതാണ്ടിതുപോലെ ഒക്കെയുള്ള ഒരു പോസ്റ്റ് വായിച്ചിട്ട് ... ദ് പോരാ... എന്ന് അങ്ങേരോട് പറഞ്ഞിരിയ്ക്കുമ്പഴാ ഈ ലിങ്കം കിട്ടിയത്... മതി... ഇപ്പോള്‍ തൃപ്തി ആയി... )

“ഒരിക്കല്‍ ഞാനുമൊരു 'പുലി' ആവും. “ എന്ന ആ കാപ്ഷനോട് കൂടിയ ആ പടവും ആ വരിയും ഈ പോസ്റ്റോടെ അര്‍ത്ഥവത്തായി... ഇതോടെ ജ്ജ് പുലി ആയീ...ന്ന്!

:)

അഭിനന്ദനങ്ങള്‍!
Pongummoodan said…
ശ്രദ്ധേയൻ,

ഞാൻ മനസ്സിലാക്കിയടത്തോളം ക‌മ്യൂണിസ്റ്റ് പാർട്ടിയിൽ രണ്ട് പക്ഷമേയുള്ളു. 1. അഴിമതിയുടെ പക്ഷം. 2. അഴിമതി വിരുദ്ധ പക്ഷം. ഞാൻ തീർച്ചയായും അഴിമതി വിരുദ്ധ പക്ഷത്ത് തന്നെ. കമന്റിന് നന്ദി ശ്രദ്ധേയൻ. ആട്ടെ, താങ്കൾ ഏത് പക്ഷമാണ്? :)
Pongummoodan said…
ഭൂമിപുത്രി,

ഇല്ല അങ്ങനൊരു മണ്ടൻ വിശ്വാസം എനിക്കില്ല.
Pongummoodan said…
പ്രിയ അഭിജ,

നാട്ടിൽ നടക്കുന്ന പ്രശ്നങ്ങളിലൊക്കെ മമ്മൂട്ടി മറുപടി പറയണമെന്ന് ഞാൻ പറഞ്ഞിട്ടില്ല. അത്തരം പ്രശ്നങ്ങളിൽ അദ്ദേഹത്തിന്റെ അഭിപ്രായമറിയുവാൻ എനിക്കൊട്ട് താത്പര്യവുമില്ല. പിന്നെ പേഴ്സണൽ റിലേഷൻ ഉള്ള ചോദ്യങ്ങളും ഞാൻ ചോദിച്ചിരുന്നു. മമ്മൂട്ടി ആ ചോദ്യങ്ങൾ കാണുകില്ലെന്ന ഉറപ്പുള്ളപ്പോൾ തന്നെയും.

അഭി, സാമൂഹ്യജീവി, സാമൂഹികപ്രതിപത്തി എന്നൊക്കെ വെറുതേ പറഞ്ഞാൽ പോരാ. ഞാൻ ഉന്നയിച്ച, ഒരു പക്ഷേ ‘ബാലിശമായ‘ , ചോദ്യങ്ങൾക്ക് മറുപടി പറയേണ്ട കാര്യം അദ്ദേഹത്തിനില്ലെങ്കിലും ആ ചോദ്യങ്ങളിൽ ചിലതുമായി അദ്ദേഹത്തിന് നേരിട്ടും മറ്റ് ചിലതുമായി ഉത്തരം നൽകാൻ പാകത്തിന് തൊട്ടടുത്ത് നിന്ന് കണ്ട പരിചയം അല്ലെങ്കിൽ കൃത്യമായ അറിവെങ്കിലും അദ്ദേഹത്തിനുണ്ട്. അല്ലെങ്കിൽ ഉണ്ടെന്ന് ഞാൻ വിശ്വസിക്കയെങ്കിലും ചെയ്യുന്നു.

സാധാരണക്കാർക്കുവേണ്ടി നിലകൊള്ളുന്ന പാർട്ടി എന്ന് നാം വിശ്വസിക്കുന്ന പ്രസ്ഥാനത്തിനുള്ളിൽ തന്നെ ‘അസാധാരണക്കാർക്ക്‘ വേണ്ടി നില കൊള്ളുന്ന ‘ബഹുഭൂരിപക്ഷ’ത്തിന് ശക്തി പകരുന്ന നിലപാടുകളാണ് മമ്മൂട്ടി കൈക്കൊണ്ടിട്ടുള്ളത്. അത് അഭി മറക്കരുത്.അപ്പോൾ അദ്ദേഹത്തിന്റെ സാമൂഹിക പ്രതിപത്തിയെ സംശയിക്കേണ്ടേ?

ബ്ലോഗിനേക്കാൾ എത്രയോ ശക്തമായ മീഡിയമാണ് സിനിമ. അവിടെ ഒന്നും കാണിക്കാൻ കഴിയാത്ത എന്ത് പ്രതിപത്തി ആണ് അദ്ദേഹം ഇവിടെ കാണിക്കാൻ പോവുന്നത്? കാത്തിരുന്നു കാണാം.

ഒന്നുകൂടി പറഞ്ഞ് ഞാൻ അവസാനിപ്പിക്കുന്നു. സാമൂഹിക പ്രതിപത്തി ഉള്ള മനുഷ്യൻ തീർച്ചയായും ഞാനുന്നയിച്ച സാമൂഹിക പ്രശ്നങ്ങൾക്കും മറുപടി നൽകാൻ ബാധ്യസ്തൻ തന്നെയാണ്. അതിന് ആ ചോദ്യങ്ങളുമായി അദ്ദേഹത്തിന് അഭിജ പറഞ്ഞ പോലെ പേഴ്സണൽ റിലേഷൻ ഒന്നും വേണ്ട.

കമന്റിന് നന്ദി അഭി :)
Pongummoodan said…
സുനിൽ കൃഷ്ണൻ,

താങ്കളുടെ ചോദ്യങ്ങൾക്കും നന്ദി :)
Kaippally said…
പോങ്ങുമ്മുടൻ

മമ്മൂട്ടി രാഷ്ട്രീയത്തിൽ കടക്കുന്നതിനു മുമ്പുള്ള ഒരു മുന്നോടിയാണു് ഈ ബ്ലോഗു്. മമ്മൂട്ടി ബ്ലോഗ് തുടങ്ങി, ശരിയാണു്. പക്ഷെ അദ്ദേഹം ഇതുവരെ ബ്ലോഗർ ആയിട്ടില്ല. 700 പേർ അഭിപ്രായം എഴുതിയിട്ടും ഇതുവരെ അദ്ദേഹം ഒരു മറുപടി പോലും എഴുതി കണ്ടില്ല. ബ്ലോഗ് എന്നാൽ വെറും ഒരു website അല്ല. അതിൽ വരുന്ന ചോദ്യങ്ങൾക്ക് മറുപടി കൊടുക്കുകയും ചർച്ചയിൽ പങ്കെടുക്കുമ്പോഴുമാണു് ബ്ലോഗർ ആകുന്നതു.

ബ്ലോഗ് അദ്ദേഹം സ്വന്തമായി ചെയ്താലും കൂലിക്ക് ആളിനെ വെച്ചു ചെയ്താലും തെറ്റില്ല. പക്ഷെ ചില കര്യങ്ങൾ അദ്ദേഹം ശ്രദ്ധിക്കണമായിരുന്നു. ഇപ്പോൾ ആ ബ്ലോഗ് കാണുന്ന ഒരാളിനു് അതു് വെറുമൊരു Fan site ആയി മാത്രമെ കാണാൻ കഴിയൂ. കൂലിക്ക് Comment moderate ചെയ്യാൻ ഇരിക്കുന്നവർ ബ്ലോഗിൽ വരുന്ന അനുമോദനങ്ങൾ മാത്രമാണു് പ്രസിദ്ധീകരിക്കുന്നതു്. ചുമ്മ ഒരു പോസ്റ്റും കച്ചിയിട്ടു് വല്ലവരെയും comment moderate ചെയ്യാൻ ഏല്പിച്ചാൽ സുഖിപ്പിക്കൽ comment അല്ലാതെ വല്ലതും വരുമോ?

ഇതു് വായിക്കുന്ന ഇനം മലയാളിയാണു്, അവനു് എന്തായാലും ചില്ലറ കലിപ്പുകൾ കാണാതിരിക്കില്ല. 700 commentൽ ഒന്നിൽ പോലും അദ്ദേഹത്തെ പരാമർശിച്ചു കണ്ടില്ല.

സംശയമുണ്ടെങ്കിൽ അദ്ദേഹത്തിനോടു് പോങ്ങുമ്മൂടൻ ചോദിച്ച ഈ ചോദ്യങ്ങൾ
ശ്രീ മമ്മൂട്ടിയുടെ ബ്ലോഗിൽ comment അയി എഴുതി നോക്കു.
Kaippally said…
ഇനി പരഞ്ഞില്ലന്നു് വേണ്ട. ഊക്കൻ പോസ്റ്റ് കെട്ട.
പ്രിയ മമ്മൂക്കാ..

വീക്കോ ടര്‍മ്മറിക്കിനെപറ്റി എന്താണഭിപ്രായം? അതു തേച്ചാല്‍ അങ്ങയെപ്പോലെ ഗ്ലാമറാകുമോ?

ഇതിനുള്ള മറുപടിയും ബ്ലോഗില്‍ പ്രതീക്ഷിക്കുന്നു.
yousufpa said…
ശെരിക്കും അവസരോചിതമായ പോസ്റ്റ്....

പൊങ്ങുമ്മൂടന് എന്റെ അഭിനന്ദനങ്ങള്‍,പിന്നെ മൊട്ട ഉമ്മ തന്ന നിലയ്ക്ക് ഞാനത് തരുന്നില്ല.
അമീര് ഖാനും ഷാരൂഖ് ഖാനും പരസ്പരം ചീത്തവിളിക്കാനടക്കം ഒരോ ബ്ലോഗുണ്ടെന്നിരിക്കെ, തനിക്കുമൊരു ബ്ലോഗായേക്കാം ഒന്നുമില്ലെങ്കിലും വയസ്സാം കാലത്ത് ഷൂട്ടിംഗൊഴിഞ്ഞ് നേരം കിട്ടിയാല്‍ മറ്റേ മന്തൂസനെ നാലു ഭള്ളു വിളിക്കാം എന്നൊക്കെ കരുതി തുടങ്ങിയ ബ്ലോഗില്‍, ആദ്യമേ സാമൂഹിക പ്രതിബദ്ധത കാണിച്ചു എന്നതില്‍ കവിഞ്ഞ് ഒരു തെറ്റ് മമ്മൂക്ക ചെയ്തോ? അതിന് പാവത്തിനെ ഇങ്ങനെ മുട്ടിക്കേണ്ടിയിരുന്നില്ല,പോങ്ങുമ്മൂടാ.

"ബ്ലോഗ് എന്നാൽ വെറും ഒരു website അല്ല. അതിൽ വരുന്ന ചോദ്യങ്ങൾക്ക് മറുപടി കൊടുക്കുകയും ചർച്ചയിൽ പങ്കെടുക്കുമ്പോഴുമാണു് ബ്ലോഗർ ആകുന്നതു."

ഇതു കണ്ടിട്ട് യെന്തരോ ഒരു ഹഹഹ......ശങ്ക.
പോങ്ങു അണ്ണാ

മമ്മുക്കയുടെ ബ്ളോഗിംഗ് പരീക്ഷണം 'നിപ്പ് ഇന്‍ ദ ബഡ് ആവുമോ...' താങ്കളുടെ ഈ പോസ്റ്റ് വായിച്ചതിന് ശേഷം.....

എന്തായാലും കിടിലം തന്നെ 'ലാല്‍' സലാം.... ;)
Pongummoodan said…
കൈപ്പള്ളിയേട്ടാ,

നന്ദി. ഈ ഒരു പ്രോത്സാഹനത്തിന്. താങ്കളുടെ കമന്റ് എന്നിൽ ഒരു പുതുജീവൻ നിറച്ചിരിക്കുന്നു.
സന്തോഷം.
nandakumar said…
പോങ്ങ്സ്

കാര്യങ്ങള്‍ തുടക്കത്തിലേ വെട്ടിത്തുറന്നു പറഞ്ഞതിനു അഭിനന്ദനം. ‘മമ്മൂട്ടി’ എന്ന മഹാ നാമത്തിനു മുന്നില്‍ നമ്രശിരസ്കരായി നില്‍ക്കുന്ന അനേകം ബ്ലോഗര്‍മാരിലും വായനക്കാരിലും നിന്ന് ഈ പോസ്റ്റ് താങ്കളെ വ്യത്യസ്ഥനാക്കുന്നു.
താങ്കള്‍ ചോദിച്ച ആദ്യ മൂന്നു ചോദ്യങ്ങള്‍ തികച്ചും പ്രസക്തം. ബാക്കിയുള്ളത് അതിനു അനുബന്ധമായേ വരുന്നുള്ളൂ.
ആദ്യമായി ബ്ലോഗിലൊരു ‘തുറന്ന കത്ത്‘ കണ്ടതിലും എനിക്കും സന്തോഷം. ഇതിനു മറുപടി ഞാനും പ്രതീക്ഷിക്കുന്നില്ല. എങ്കിലും മറുപടി പ്രതീക്ഷിച്ചല്ലല്ലോ ആരും തുറന്ന കത്തുകളെഴുതുന്നത്. ഒരു പ്രതികരണം മാത്രമല്ലേ.
‘സാമൂഹ്യജീ‍വി’, ‘സാമൂഹ്യ പ്രതിബദ്ധത’ എന്നൊക്കെ ആ ബ്ലോഗില്‍ കണ്ടപ്പോള്‍ എനിക്കും തോന്നിയിരുന്നു ഈ സംശയങ്ങള്‍. കാര്‍ട്ടൂണിസ്റ്റ് പറഞ്ഞപോലെ ആ ബ്ലോഗും ‘ഒരു മാര്‍ക്കറ്റ് പൊസിഷനിങ്ങിന്റെ ഒരു ഭാഗമായേ‘ ഞാനും കാണുന്നുള്ളൂ. ടെക്നോളജിയില്‍ അദ്ദേഹത്തിനുള്ള താല്‍പ്പര്യം പണ്ടു മുതലേ പ്രസിദ്ധമാണല്ലോ! ഇതും അതിലൊന്നാവാം. എന്നു കരുതി അദ്ദേഹത്തിന്റെ ഉദ്യമങ്ങളെ പിന്തിരിപ്പനായി കാണുന്നില്ല. അത് കാത്തിരുന്നു കാണുക തന്നെ വേണം. അതിനു സമയവും കാലവും വേണം. എങ്കിലും ബ്ലോഗില്‍ ഇതൊരു ചര്‍ച്ചാവിഷയമായ സ്ഥിതിക്ക് ഇത്തരം വിഷയങ്ങളോട് (പോങ്ങു പറഞ്ഞ വിഷയങ്ങളോടും) അദ്ദേഹത്തിനുള്ള നിലപാടും അതിന്റെ സാമൂഹ്യപ്രതിബദ്ധതയും കാത്തിരുന്നു കാണാം.

സമയോചിതമായി ഈയൊരു പോസ്റ്റിട്ടതിനു എന്റെ അഭിനന്ദനം
പോങ്ങുമ്മുടാ തന്നോടുള്ള് സ്നേഗം ഒന്നു കൊണ്ട് മാത്രം പറെവാ,തന്റെ ഫോട്ടൊ അങ്ങ് മാറ്റ്.
പാവം മമ്മൂട്ടി! ഒരു ബ്ലോഗ് തുടങ്ങി അതിനു ഈ കടിച്ചാ പൊട്ടാത്ത ‘ശോദ്യങ്ങള്‍’ ചോദിച്ച് സ്വന്തം തടി ഏടങ്ങേടാക്കല്ലേ!മ്മടെ സലീം കുമാര്‍ പറഞ്ഞതെ ഓര്‍ത്തൊളൂ[പെരുമഴക്കാലം]
“കേരളമാണ്‍ രാജ്യം ..മമ്മൂട്ടിയാണ് താരം!”
ന്റെ ബദരീങ്ങളെ പോങ്ങൂമ്മൂടനെ കാത്തോളണെ!
പഴമ്പുരാണം ഈ അഴ്ച “മമ്മൂട്ടി പുരാണത്തില്‍ ” തന്നെ കൈ വച്ചു ,കൈപ്പള്ളിം .. അപ്പോ എന്താന്ന് വച്ചാല്‍ മമ്മൂട്ട് ബ്ലോഗ് തുടങ്ങിയ ഉദ്ദേശം അതു സാധിച്ചു. ഒറ്റചുവട് കൊണ്ട് ബൂലോകവും മമ്മൂട്ടിയുടെ കാല്‍ക്കിഴില്‍!!
എല്ലാ കീബോര്‍ഡിലും 10 വട്ടം എങ്കിലും
മമ്മൂട്ടി എന്ന് റ്റൈപ്പ് തെളിഞ്ഞൂ..
പൊങ്ങൂസ്, ഓഫ് ആണെങ്കില്‍ മാപ്പ് തരൂ..

ഒരു ബ്ലോഗും ഒരു പോസ്റ്റുമിട്ട മമ്മൂട്ടി എണ്ണൂറോളം കമന്റുകള്‍ വന്നിട്ടും ഒരു മറുപടിയോ ഒരു പോസ്റ്റോ ഇടാതെ മൗനം തുടരുന്നു!

നിത്യവും പോസ്റ്റുകളിടുന്ന ബെര്‍ളി ചരിത്രത്തിലാദ്യമായി പോസ്റ്റുകളുടെ ഗ്യാപ്പ് തുടരുന്നതും ശ്രദ്ധിച്ചു.

ഇത് രണ്ടും തമ്മില്‍ വല്ല ബന്ധവും?? ആ! നമ്മള്‍ക്ക് തോന്നിയതാവാം.. :)
പോങ്ങുമ്മൂടന്‍ :)

മമ്മൂട്ടിബ്ലോഗിനെ മാറി നിന്ന് (അല്പം സംശയത്തോടെ തന്നെ)പഠിക്കുന്നുണ്ടായിരുന്നു. കേരള സെലുലോയിഡ് ലോകത്ത് ഒരു കാല്‍നൂറ്റാണ്ടുകാലം കിരീടമില്ലാതെ രാജവായി വാണിട്ടും കേരള സാമൂഹ്യ സാമ്പത്തിക സ്ഥിതിയെക്കുറിച്ക് കാര്യമായി ഒന്നും തോന്നാതിരുന്ന (ഡയലോഗിലല്ലാതെ)മമ്മൂട്ടിയുടെ 2009ലെ ഒരു പുതുവല്‍്‍സര റെസാലൂഷന്‍ തമാശയോ മറ്റോ എന്നതിലും കവിഞ്ഞ് മറ്റൊന്നുമല്ല ഈ ബ്ലോഗെന്നു കരുതി തള്ളിക്കളങ്ങപ്പോഴാണ്‍് താങ്കളുടെ ഈ ബ്ക്ലോഗു കണ്ടത്.

(വന്നപ്പോള്‍ ആ തലേക്കെട്ടിലെ കത്തി കണ്ടിട്ടുണ്ടായ ഇണ്ടല്‍ അതു പറയാനും വയ്യ എന്നവസ്ഥ:))

അപ്പോഴാണ്‍് കൈപ്പള്ളീയുടെ റെഫരന്‍സ് കണ്ടത്. എന്റെ സംശയം വെറുതെ ആയില്ലല്ലോ എന്ന തോന്നലും അതു വായിച്ചപ്പോള്‍ തോന്നി.

നന്നായി പോങ്ങുമ്മൂടാ ആ ചോദ്യങ്ങളൊക്കെ. കേരളത്തിന്റെ രാഷ്ട്ര്രിയ സമ്പ്രദായത്തിന്റെ അലകും പിടിയും മാറേണ്ടിയിരിക്കുന്നു. ഒറ്റയടിക്കു മാറ്റാന്‍ പറ്റില്ലെങ്കിലും...

ഒരു പക്ഷെ മമ്മൂട്ടി തന്നെ അതിനു തയ്യാറാകുകയാണോ? മലയാളിയുടെ ഭാവി നേതൃത്ത്വത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍‍ അവരുമായി സാമൂഹ്യ-സാമ്പത്തിക വിഷയങ്ങളില്‍ ഒരു ഡയലോഗ്. അങ്ങനെയായിരുന്നെങ്കില്‍ കൈപ്പള്ളി നിരീക്ഷിച്ചതുപോലെ, മമ്മൂട്ടി കമന്റുകള്‍ക്കു മറുപടികള്‍ കൊടുക്കുമായിരുന്നു.

അഥവാ ബ്ലോഗ് ഒരു പുതിയ ആളുകൂട്ടല്‍ പുലികളി പരിപാടി (തുടക്കത്തില്‍ തന്നെ 600 ഓളം കമന്റുകള്‍ അങ്ങനെയാക്കിയെങ്കിലും) മാത്രമാണ്‍് എന്നു ധരിച്ചിട്ടാണെങ്കില്‍ മമ്മൂട്ടി‍ തെറ്റു മനസിലാക്കും എന്നു കരുതുന്നു.


ഈ സാഹചര്യത്തിലാണ്‍് താങ്കളുടെ ബ്ലോഗ് ശ്രദ്ധയര്‍ഹിക്കുന്നത്. നന്നായി :)
MuralidhariN said…
മമ്മുട്ടിക്കുള്ളത്
മമ്മുട്ടിക്കും
പോങ്ങുമൂടനുള്ളത്
പോങ്ങുമ്മൂടനും ...

നല്ലോണം
തിന്നണം ,
നിനക്കു വേണ്ടത്
നീ കണ്ടെത്തി
തിന്നണം ...
This comment has been removed by the author.
പോങ്ങൂ, എന്റെ മനസ്സിലും തോന്നിയിട്ട് വെറുതെ വിട്ടുകളഞ്ഞ ചോദ്യങ്ങളൊക്കെ പോങ്ങു ഇവിടെ ചോദിച്ചിരിക്കുന്നു വേറൊരു വശത്തു കൂടി ചിന്തിച്ചാലും (എന്തിനും ഉണ്ടല്ലൊ രണ്ടു വശങ്ങള്‍ - എതിരാളികളുടെ കുപ്രചരണങ്ങള്‍ ഇറ്റിസി..) ന്യായമായ ഉത്തരം കിട്ടില്ലാത്ത ചോദ്യങ്ങള്‍. പിന്നെ പോങ്ങു ഇവരൊക്കെ സാധാരണക്കാരുടെ വേഷത്തില്‍ സിനിമയില്‍ അഭിനയിക്കുമ്പോള്‍ നമുക്കൊക്കെ ഉള്ളില്‍ ഉണ്ടാകുന്ന ഒരു വിചാരമുണ്ട് - ഇവര്‍ നമ്മളെപ്പോലാണ് നന്മ മാത്രമറിയുന്ന മനുഷ്യരാണ് എന്നൊക്കെ പക്ഷെ യാഥാര്‍ഥ്യം വേറെന്തൊ ആണെന്നു തോന്നുന്നു.

ഹൊ ഇന്നലെയും കൂടി രാക്ഷസ രാജാവു ടീവിലുണ്ടായിരുന്നു.

നല്ല ചോദ്യങ്ങള്‍.
Sachin said…
ithinokke mammukka marupadi tharum ennu namukku pratheekshikkam..

enkilum, adya blog postiya udane thanne ingane pedippikkandayirunnu.. :))
Unknown said…
ചുമ്മാ അങ്ങേരും കയറി ഒന്ന് പയറ്റട്ടെ...
ട്രാക്കിങ്ങ്
റാഗിങ്ങ് പൊടിപൂരം. തുടക്കക്കാരന്റെ നില എന്തെന്നു കാണട്ടെ [കക്ഷി മൈന്റ് ചെയ്താൽ]
jayanEvoor said…
പോങ്ങുമ്മൂടാ,

നന്നായി. നല്ല ചോദ്യങ്ങള്‍.

കമന്റന്മാരും ഒട്ടും മോശമാക്കിയിട്ടില്ല!

ഇതിനൊക്കെ മറുപടി പറയാന്‍ “അതിയാന്‍“ ഇനി ഈ വഴി വരുമോ ആവോ!!
Anonymous said…
hariyetta onnu rnandu karyangal paryan thonnunnu
1) Mammoottyum oru indian citizen anu
2) Thangalude chodyangalil onnu ozhichu backi onnum Mammootyumayi nerittu bandhappedunna vishayangal alla.

3) Abhipraya swathanthryam ellavarkkum undengilum , nammell ellam athu vivekathode mathrame use cheyyarullu, ethu mammoottkkum badhakamalle...?
4) Sammohika prathidhathayullla ethra chithrangal malayalthil erangunnu> so Mammottykku atharam chithrangalil abhinayikku ennu parayunnathu mealing less anu.
5) Pinne Mammooty inida yil ariyappedunna oru actor anu not a politician or a social worker.so why should he run after all these questions..?
smitha adharsh said…
ശരിക്കും,ഒരു ചിന്തിപ്പിച്ച് പോസ്റ്റും,ചോദ്യങ്ങളും..പക്ഷെ,മമ്മൂക്ക ഇതിനൊക്കെ മറുപടി തരുമോ?മൂപ്പര്‍ക്ക് എവിടെയാ അതിന് സമയം?
Ziya said…
മമ്മൂട്ടി മുക്കിയ ഒരു കമന്റ്:

"ഏതു പ്രതിസന്ധിയെയും തരണം ചെയ്യാന്‍ സര്‍ക്കാര്‍ നടപടി പ്രതീക്ഷിച്ചിരിക്കുന്നത് പ്രായോഗികമല്ല. സര്‍ക്കാരിന് അതിന്റേതായ ഒരു സംവിധാനമുണ്ട് അതുകൊണ്ടു തന്നെ കാലതാമസവുമുണ്ട്."

ഈ ഖണ്ഡികക്ക് തൊട്ട് മുമ്പ് ഡാനിഷ് മജീദിന്റെ അധ്വാനശീലത്തെ താങ്കള്‍ പ്രകീര്‍ത്തിക്കുന്നുണ്ടല്ലോ?
പതിനെട്ടാം വയസ്സില്‍ പതിനഞ്ചു പശുക്കളുമായി ചിട്ടയായി ഡയറി ഫാം നടത്തുന്ന ഡാനിഷ് ഇന്ന് വലിയ പ്രതിസന്ധിയിലാണെന്ന പത്രവാര്‍ത്ത അങ്ങ് കണ്ടില്ലേ?

പ്രതിസന്ധി തരണം ചെയ്യാന്‍ ഒരു സര്‍ക്കാര്‍ നടപടിയും ഡാനിഷ് പ്രതീക്ഷിക്കുന്നില്ല. പ്രോത്സാഹിപ്പിച്ചില്ലെങ്കിലും ഉപദ്രവിക്കരുതേ എന്ന അഭ്യര്‍ത്ഥന മാത്രമേയുള്ളൂ.

അന്ധമായ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ വിവിധ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഡാനിഷിന്റെ വഴിമുടക്കാന്‍ ശ്രമിക്കുന്നവരോട് അങ്ങേക്ക് എന്താണ് പറയാനുള്ളത്?

തങ്ങള്‍ ഒന്നും ചെയ്യാതിരിക്കുന്നതാണ് നല്ലത് എന്ന തോന്നല്‍ കേരളത്തിലെ ചെറുപ്പക്കാരില്‍ ഉണ്ടായെങ്കില്‍ മൂരാച്ചി രാഷ്ട്രീയക്കാരാണ് കാരണം എന്നേ പറയാനുള്ളൂ.

ഹിന്റ്:- ഡാനിഷ് മജീദ് കെ എസ് യു പ്രവര്‍ത്തകനാണ്!
മമ്മൂട്ടിയുടെ അടുത്ത ബ്ലോഗ് പോസ്റ്റ് വീണു. കാള വാല് പോക്കിത്തുടങ്ങി .. നേരെ പോക്ക് വോട്ടിങ്ങ് - ജനാധിപത്യം മുതലായ സംഭവങ്ങളിലേക്ക് ആണ് .. അടുത്ത ഇലക്ഷന് മമ്മുക്ക സ്ഥാനാര്‍ഥി ആവുന്നതിന്റെ മുന്നോടി ആണ് ബ്ലോഗ് എന്ന് ആരോ പറഞ്ഞ ഊഹപോഹം, സത്യമെന്ന നിലയിലേക്ക് ഊട്ടി ഉറപ്പിക്കുന്നു ഈ പുതിയ പോസ്റ്റ്.

അടുത്ത പോസ്റ്റുകളില്‍, രാഷ്ട്ര നിര്‍്മ്മിതിക്കായ് ഒരു നടന്‍ എന്ന നിലയില്‍ നിന്നും ഒരു പൌരന്‍ എന്ന നിലയിലേക്ക് മാറി ചിന്തിച്ചു കൊണ്ടു, എന്തൊക്കെ തനിക്ക് ഈ നാടിനു വേണ്ടി തിരിച്ചു നല്‍കാന്‍ സാധിക്കും, എന്നതിന്റെ ഒരു 'പ്രകടന പത്രിക' വന്നില്ലെങ്കിലെ ഞാന്‍ അത്ഭുതപ്പെടൂ .
Pongummoodan said…
ഈ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായം പറഞ്ഞ ഒരോരുത്തരോടും ഞാൻ നന്ദി പറയുന്നു.

കേവലമൊരു ആവേശത്തിന്റെ പേരിൽ കുറിച്ച ഒരു പോസ്റ്റ് ആയിരുന്നില്ല ഇത്. എങ്കിലും പെട്ടന്ന് എഴുതിത്തീർത്തതിനാൽ ചില പാകപ്പിഴകൾ സംഭവിച്ചു എന്ന് ഞാൻ സമ്മതിക്കുന്നു.

ചിലർക്ക് ‘സിനിമാനടനായ മമ്മൂട്ടി‘ എന്തിന് ഈ ചോദ്യങ്ങൾക്കൊക്കെ മറുപടി നൽകണം എന്ന സംശയമുണ്ടായിരുന്നു. മമ്മൂട്ടി ‘കേവലമൊരു നടൻ മാത്രമല്ല‘ എന്ന എന്റെ വിശ്വാസത്തിൽ നിന്നാണ് ഞാൻ ആ ചോദ്യങ്ങൾ ചോദിച്ചിരുന്നത്. എന്നാൽ അദ്ദേഹം എന്റെ ഈ പോസ്റ്റ് കാണുമെന്നോ മറുപടി നൽകുമെന്നോ ഞാൻ വിശ്വസിച്ചിരുന്നില്ല. അങ്ങനെ ആഗ്രഹിച്ചിരുന്നുമില്ല.

എന്റെ സ്നേഹിതനായ അഭിലാഷിനോട്,

5) Pinne Mammooty inida yil ariyappedunna oru actor anu not a politician or a social worker.so why should he run after all these questions..?

പ്രിയ അഭിലാഷ്, മമ്മൂട്ടി ഒരു നടൻ മാത്രല്ല. അദ്ദേഹം തീർച്ചയായും ഒരു പൊളിറ്റീഷ്യനും ഒപ്പം ഒരു സോഷ്യൽ വർക്കറും തന്നെയാണ്. ഇനിയുമത് താങ്കൾ വിശ്വസിക്കുന്നില്ലെങ്കിൽ ഞാൻ അത് നേരിൽ ബോദ്ധ്യപ്പെടുത്താം. അടുത്തയാഴ്ച നേരിൽ കാണാനാവുമല്ലോ? :)

എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി.

സ്നേഹപൂർവ്വം
പോങ്ങുമ്മൂടൻ.
Rajesh T Surama said…
Hi Hari...Mammuttikku itharam saamoohika prasnangalil idapettu samsarikenda aavasyam undo? Mamootti enna nadane alle nammal angeekarikkunnathu?.....Mammuttiyilninnum nammal oru saamoohika pravarthanam aagrahikkunnundo?
venaadan said…
പോസ്റ്റ് വായിച്ചു. എനിയ്ക്കും ഇതൊക്കെ തന്നെ അങ്ങേരോട് ചോദിക്കണമെന്നുണ്ടായിരുന്നു. എന്തായാലും താങ്ങള്‍ ചോദിച്ചു കഴിഞ്ഞല്ലോ. നന്ദി.
manoj said…
പ്രിയ ഹരീ, ലഹരി എനിക്കും വളരെ ഇഷ്ടമുള്ള ഒന്നായതിനാലാവാം മിക്കവാറും താങ്കളുടെ എഴുത്തുകാണാന്‍ വരുന്നതും. ഓര്‍കുത്തിലെ ആല്‍‌ബത്തില്‍ , ഏതു കുടിയനെയും അസൂയപ്പെടുത്തുന്ന അനന്യസാധാരണമായ ചിത്രഭംഗിയില്‍ അഭിരമിക്കാനും ശ്രമിക്കുന്നത്.
ഈ പോസ്റ്റിനെക്കുറിച്ചല്ലാ എനിക്ക് പറയാനുള്ളത്, താങ്കളുടെ എഴുത്തിന്റെ ആര്‍ജ്ജവത്തെക്കുറിച്ചാണൂ.. എഴുത്തിനു നല്ലൊരു ഒഴുക്കുണ്ട്. പിന്നെ പറയേണ്ട കാര്യങ്ങള്‍ നല്ല ചിട്ടയോടെ വൃത്തിയായ് അടുക്കിവെക്കാനും അവസാനം നല്ലൊരു സസ്പെന്‍സ് സൂക്ഷിക്കാനും കഴിയുന്നു.
അപ്പോള്‍ അടുത്ത കുറ്റിയടിക്കുമ്പോള്‍, വരാം......സ്നേഹത്തോടെ മനോജ്.
Sethunath UN said…
ഹരീ
അമ‌റന്‍ പോസ്റ്റ്.
മ‌മ്മൂട്ടിയുടെ ബ്ലോഗിലെ ആദ്യപോസ്റ്റുക‌‌ള്‍ വായിച്ചിരുന്നു. ഉദാത്ത‌മായ ആശയങ്ങ‌ള്‍ ദന്ത‌ഗോപുരത്തിനുള്ളിലിരുന്ന് സുരക്ഷിതമായി എഴുതുന്ന ഒരു പ്രശസ്തന്റെ എക്സ്ട്രാ പോപ്പുലാരിട്ടിക്കുള്ള ഒരു വിദ്യയും കൂടി. അത്രയേ ഉള്ളൂ. അല്ലാതെ പോങ്ങ്സ് വിചാരിക്കുന്ന സീരിയസ്നെസ് അദ്ദ്യത്തിനില്ല.

എഴുത്ത് കസറി.

Popular posts from this blog

അവർ പാർട്ടിയോട് ചെയ്യുന്നത്; നാടിനോടും.

പ്രണയോർമ്മകൾ!

ജി.സ്പോട്ട് - ഒരു അശ്ലീല കഥ