നമ്മുടെ സഖാവ് വെറും ‘9‘ ആയാൽ മതിയോ?

എനിക്കത്ഭുതം തോന്നുന്നു !!!

സംഘടനാപാടവം,നേതൃഗുണം, ബുദ്ധികൂർമ്മത, ദീർഘദൃഷ്ടിയിൽ അധിഷ്ഠിതമായ നിലപാടുകൾ, നാല് കാലിൽ വീഴൽ, ക്ഷുദ്രശക്തികളെ ഒതുക്കൽ, കുലം കുത്തികളെ തിരഞ്ഞെടുക്കൽ എന്നിവയിലൊക്കെ ശ്രദ്ധേയനായ നമ്മുടെ പാർട്ടി സെക്രട്ടറി സഖാവ് ശ്രീ. പിണറായി വിജയനെതിരെ CBI -യെ കൂട്ട് പിടിച്ച് പ്രതിപക്ഷവും സ്വന്തം പാർട്ടിയിലെ എതിർപക്ഷവും(വി.എസ് പക്ഷം) മാധ്യമങ്ങളും ചേർന്ന് നടത്തുന്ന ഈ ക്രൂരമായ നിന്ദിക്കൽ കണ്ട് എനിക്ക് അത്ഭുതവും കടുത്ത വേദനയും 'പാകത്തിന് ' നിരാശയും തോന്നുന്നു.

ഇത്ര അധികം ആ മനുഷ്യനെ ആക്ഷേപിക്കേണ്ടതുണ്ടോ?

കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കേസിൽ 'വെറും ഒൻപതാം സ്ഥാനം' കൊണ്ട് തൃപ്തിപ്പെടേണ്ട ആളാണോ നമ്മുടെ സഖാവ്? ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളൊക്കെ കൈയ്യടക്കിയവർ ആരെന്നുപോലും നമുക്കറിയില്ലെന്നുകൂടി ഓർക്കുമ്പോളാണ് എത്ര ഭീകരമായ , നെറികെട്ട 'രാഷ്ട്രീയക്കളികൾക്കാണ് 'പിണറായി സഖാവ് 'ഇര'യായിരിക്കുന്നത് മനസ്സിലാവുന്നത്.

പ്രതിപക്ഷം എതിർക്കുന്നത് മനസ്സിലാക്കാം. അവർക്ക് സ്വാഭാവികമായും 'കൊതിക്കെറുവ്' കണ്ടേക്കുമല്ലോ. കാരണം അവരുടെ ഭരണത്തിന്റെ അവസാന നാളുകളിലല്ലേ ഈ ' SNC ലാവ്‌ലിനുമായി' ധാരണയാവുന്നത്. MOU വിൽ 'ശു' വരച്ചത് നമ്മുടെ കാർത്തികേയൻ സാറും.

പക്ഷേ കോൺഗ്രസ്സിന് അനുഭവയോഗമില്ലാതെ പോയി. "ആറ്റുനോറ്റിരുന്ന് , 91- കാരൻ 18 - കാരിയെ കെട്ടിയപ്പോൾ 19- കാരൻ അവളെ കട്ടോണ്ട് പോയി " എന്ന് പറഞ്ഞപോലെയായി അവരുടെ കാര്യം. തിരിച്ച് ഭരണത്തിലേറാം എന്ന അമിതപ്രതീക്ഷയിലാണ് കോൺഗ്രസ്സ് ഇങ്ങനെ ഒരു വിവരക്കേട് കാണിച്ചത്. അതുകൊണ്ടെന്തുണ്ടായി, അടുത്ത ഭരണം സഖാക്കൾക്ക്. അവർ കൈ നനയാതെ മീനും പിടിച്ചു.

എന്നുകരുതി പിടിച്ച മീനത്രയും പിണറായി സഖാവ് ഒറ്റയ്ക്കു തന്നെ പൊരിച്ചുതിന്നു എന്ന് ആരും വിചാരിക്കരുതേ. അങ്ങേര് അത്ര മനുഷ്യപ്പറ്റ് ഇല്ലാത്തവനാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഉറപ്പായും ഇതിന്റെ ഒരു വിഹിതം കൂടെ നിൽക്കുന്ന വിശ്വസ്തർക്കും ‘പി.ബി‘യിലെ ചില മുന്തിയവർക്കും കുറച്ച് ഉച്ഛിഷ്ടം അമളിപറ്റിയ പല 'കോൺഗ്രസ് സുഹൃത്തുക്കൾക്കും' നൽകിയിട്ടുണ്ടാവാം. അതാണ് ഞങ്ങളുടെ സഖാവിന്റെ ബുദ്ധി. പങ്ക് പറ്റിയവന്മാർക്ക് എതിർക്കാൻ പറ്റില്ലല്ലോ?!!

ഇങ്ങനെയൊക്കെയാണെങ്കിലും, ആലോചിച്ചാൽ , പങ്ക് തിന്നതിന്റെ ‘ഉളുമ്പ് നാറ്റം’ കൈകളിൽ നിന്ന് പോവും മുൻപേ ഇവരെല്ലാം പിണറായി സഖാവിന്റെ വില കുറച്ച് കാണിക്കാനാണ് സത്യത്തിൽ ശ്രമിക്കുന്നതെന്ന് എനിക്കു തോന്നുന്നു. കക്കാനറിയാവുന്ന പോലെ നിക്കനറിയാവുന്ന നമ്മുടെ സഖാവിന് ആരുടെയും സപ്പോർട്ട് ആവശ്യമില്ല. ‘നിസ്സാരമായ‘ ഒരു അഴിമതിക്കേസിൽ പോലും അതുകൊണ്ടല്ലേ ‘അവർ’ നമ്മുടെസഖാവിന് പിന്തുണയുമായി വരുന്നത്. കിട്ടിയ അവസരത്തിൽ അവർ വെറും ‘9‘ കേസായി നമ്മുടെ സഖാവിനെ കണ്ടിരിക്കുന്നു. ബഹുമാനപ്പെട്ട പി.ബി, പ്രിയ വി.എസേ നിങ്ങളുടെ ഒന്നും സപ്പോർട്ട് ഞങ്ങളുടെ സഖാവിന് വേണ്ട. “ എടോ, ഗോപാലകൃഷ്ണന്മാരേ, ഞാൻ കട്ടെടോ. ഇനിയും കക്കും. ആരോടോ എന്നെ എതിർക്കാനുള്ളത്? “ എന്നൊക്കെ ധാർഷ്ട്യത്തോടെ സംസാരിക്കുന്ന പിണറായി സഖാവിനെയാണ് ഞങ്ങൾക്കാവശ്യം.

മറ്റാരും ചെയ്യാത്ത എന്ത് അപരാധമാണ് പിണറായി സഖാവ് ചെയ്തിരിക്കുന്നത്. ഇതിന് മുൻപ് മന്ത്രിമാരായി ഇരുന്ന ആരാണ് കക്കാത്തത്? കരുണാകരൻ കട്ടിട്ടില്ലാന്ന് പറയാൻ പറ്റുമോ? ഉമ്മൻ ചാണ്ടി കട്ടിട്ടില്ലെന്ന് പറയാമോ? രമേശ് ചെന്നിത്തല എന്ന ‘സുന്ദരക്കുട്ടൻ’ കണിച്ചകുളങ്ങര കൊലക്കേസിൽ പ്രതികളായ ഹിമാലയ ഗ്രൂപ്പിൽ നിന്ന് ‘പാവപ്പെട്ടവർ കേട്ടാൽ സിദ്ധികൂടന്ന’ തരത്തിലൊരു തുക കൈപ്പറ്റി എന്ന് പറഞ്ഞാൽ അത് കള്ളമാവുമോ? ഞങ്ങളാരും ഇവരെയൊന്നും ഉപദ്രവിക്കാൻ വന്നില്ലല്ലോ? വന്നില്ലാന്ന് മാത്രമല്ല പരമാവധി സപ്പോർട്ട് ചെയ്യുകയും ചെയ്തു. പിന്നെ , അതിനെതിരെയൊക്കെ ചില പ്രസ്താവനകൾ ഇറക്കി എന്നത് ഞങ്ങൾ സമ്മതിക്കുന്നു. അത് അഴിമതിക്കെതിരായി ആണെന്നാണോ ഈ വിവരം കെട്ട പ്രതിപക്ഷം ധരിച്ചത്?!!!

എങ്കിൽ, അതിലെ സദുദ്ധേശം വെളിപ്പെടുത്തുവാൻ ഞാൻ ആഗ്രഹിക്കുന്നു. ‘നമ്മൾ‘ രാഷ്ട്രീയക്കാർ ഇങ്ങനെ പരസ്പരം ആരോപണപ്രത്യാരോപണങ്ങളും പത്രപ്രസ്താവനകളുമൊക്കെ ഇറക്കിയാലല്ലേ ജനങ്ങൾക്ക് / അണികൾക്ക് രാഷ്ട്രീയത്തിലുള്ള താത്പര്യം കെടാതെ നിർത്താൻ കഴിയൂ? ഒന്നുമല്ലെങ്കിലും ആവശ്യത്തിന് കട്ടുമുടിക്കാനായി അയ്യഞ്ച് വർഷം കൂടുമ്പോൾ മാറി മാറി ഭരിക്കാൻ അവസരം നൽകുന്നവരല്ലേ പൊതുജനം. ആപ്പോൾ അവർക്കെന്തെങ്കിലും വിനോദങ്ങൾ നമ്മൾ നൽകേണ്ടേ? കഴുതകളായ ജനത്തിനും വിഡ്ഡികളായ അണികൾക്കുമൊക്കെ കലുങ്കിലും ചായക്കടയിലും ബാർബർഷോപ്പിലുമൊക്കെയിരുന്ന് ചൊറിയും കുത്തി ചേരിതിരിഞ്ഞ് ചർച്ച ചെയ്യാനും തമ്മിലടിച്ച് ചാവാനുമൊക്കെയായി ഗാന്ധിയന്മാരും സഖാക്കന്മാരുമൊക്കെ പരസ്പരം പ്രസ്താവനകളിറക്കും. അല്ലെങ്കിൽതന്നെ പ്രസ്താവനകളിറക്കുക എന്നതാണല്ലോ പരമമായ പൊതുജനസേവനം.!!

പിണറായി സഖാവ് കോടിക്കണക്കിന് വിലയുള്ള വീട് വച്ചതിലും മകനെ അരക്കോടി രൂപയോളം ചിലവാക്കി വിദേശത്ത് പഠിപ്പിക്കാനയച്ചു എന്നൊക്കെയുള്ള ‘ചെറിയ‘ വിഷയങ്ങൾ വിവാദമാക്കി മാറ്റിയ ഈ കേരളത്തിൽ ‘കേവലനീതി‘ പിണറായി സഖാവിന് കിട്ടുമെന്ന് തോന്നുന്നില്ല.

എന്തിനേറെ, പി.ബി സമ്മേളനത്തിന് പോവേണ്ടിയിരുന്ന സഖാവ് ‘ഉണ്ടയും തൂക്കി’ ( വെടിയുണ്ട. ബാഗിൽ തൂക്കി‌ ) ചെന്നൈയിൽ വിമാനമിറങ്ങിയത് ഫാരിസിനെ കാണാനാണെന്ന് വരെ പറഞ്ഞ എമ്പോക്കികൾ ഉള്ള നാടാണിത്. സത്യത്തിൽ തമിഴിലേക്ക് മൊഴിമാറ്റം ചെയ്യാനുള്ള ക‌മ്യൂണിസ്റ്റ് മാനിഫെസ്റ്റോ-യുടെ പ്രൂഫ് റീഡിങ്ങിനായാണ് താങ്കൾ അവിടെ പോയതെന്ന് ഞാൻ പറഞ്ഞാൽ അതെത്ര പേർ വിശ്വസിക്കൂം.

മിക്കവാറും സഖാവേ, നിങ്ങൾ വെറും ‘9‘ മാത്രമായി ഒടുങ്ങുന്നത് കാണാനാവും ഈ ജനതയുടെ വിധി. അവർക്കത്രയേ വിധിച്ചിട്ടുള്ളു. കഴിവുള്ളവരെ അംഗീകരിക്കാൻ എന്നും മലയാളികൾക്ക് മടി ആയിരുന്നല്ലോ?!! എങ്കിലും ബഹുജനം കഴുതകളായതിനാൽ താങ്കളെ 9-ൽ നിന്ന് ഒന്നാം സ്ഥാനത്തെത്തിക്കാൻ അവർ പരിശ്രമിക്കും. കുറഞ്ഞ പക്ഷം അവരുടെ മനസ്സിലെങ്കിലും ഒന്നാം സ്ഥാനം താങ്കൾക്ക് തന്നെയാവും.

പിണറായി വിജയീ ഭവ!

------------------------------------

വിജയൻ മാഷ് മരിച്ചതിനു പിറ്റേ ദിവസം, മാതൃഭൂമി പത്രത്തിൽ നമ്മുടെ സഖാവ് , വിജയൻ മാഷിനെ അനുസ്മരിച്ച് നട്ടത്തിയ - “ മാഷ് ഒരു നല്ല അദ്ധ്യാപകനായിരുന്നു “ എന്ന പ്രസ്താവന വായിച്ച് പിള്ളച്ചേട്ടന്റെ ചായക്കടയിലിരുന്ന് മുറ്റത്തേയ്ക്ക് നീട്ടി തുപ്പി “ കെട്ട നാറി “ എന്ന് പറഞ്ഞ് പിണറായിയെ ആട്ടിയ വിവരദോഷിയായ(?) ശ്രീമാൻ ഓനൻ ചേട്ടന് ഞാനീ പോസ്റ്റ് സമർപ്പിക്കുന്നു.

രാഷ്ട്രീയക്കാരുടെ പ്രസ്താവനകളിൽ നിറയുന്ന വിഷം തിരിച്ചറിയാൻ , വിദ്യാഭ്യാസം കുറഞ്ഞവനും വിവരദോഷിയും ‘കുലം കുത്തിയും‘ എന്തിനേറേ നല്ലൊരു സഖാവുകൂടിയായ ഓനൻ ചേട്ടന് കഴിഞ്ഞിരിക്കുന്നു. ആ മനുഷ്യന്റെ തിരിച്ചറിവെങ്കിലും നമുക്കുണ്ടായിരുന്നെങ്കിൽ.

Comments

Pongummoodan said…
എന്തിനേറെ, പി.ബി സമ്മേളനത്തിന് പോവേണ്ടിയിരുന്ന താങ്കൾ ‘ഉണ്ടയും തൂക്കി’ ( വെടിയുണ്ട. ബാഗിൽ തൂക്കി‌ ) ചെന്നൈയിൽ വിമാനമിറങ്ങിയത് ഫാരിസിനെ കാണാനാണെന്ന് വരെ പറഞ്ഞ എമ്പോക്കികൾ ഉള്ള നാടാണിത്. സത്യത്തിൽ തമിഴിലേക്ക് മൊഴിമാറ്റം ചെയ്യാനുള്ള ക‌മ്യൂണിസ്റ്റ് മാനിഫെസ്റ്റോ-യുടെ പ്രൂഫ് റീഡിങ്ങിനായാണ് താങ്കൾ അവിടെ പോയതെന്ന് ഞാൻ പറഞ്ഞാൽ അതെത്ര പേർ വിശ്വസിക്കൂം.

മിക്കവാറും സഖാവേ, നിങ്ങൾ വെറും ‘9‘ മാത്രമായി ഒടുങ്ങുന്നത് കാണാനാവും ഈ ജനതയുടെ വിധി. അവർക്കത്രയേ വിധിച്ചിട്ടുള്ളു. കഴിവുള്ളവരെ അംഗീകരിക്കാൻ എന്നും മലയാളികൾക്ക് മടി ആയിരുന്നല്ലോ?!! എങ്കിലും ബഹുജനം കഴുതകളായതിനാൽ താങ്കളെ 9-ൽ നിന്ന് ഒന്നാം സ്ഥാനത്തെത്തിക്കാൻ അവർ പരിശ്രമിക്കും. കുറഞ്ഞ പക്ഷം അവരുടെ മനസ്സിലെങ്കിലും ഒന്നാം സ്ഥാനം താങ്കൾക്ക് തന്നെയാവും.

പിണറായി വിജയീ ഭവ!
ഞാന്‍ തന്നെ തേങ്ങ ഉടക്കാം എന്നിട്ട് വായന
{{{{{ട്ടോ}}}}}
G.MANU said…
എങ്കിൽ, അതിലെ സദുദ്ധേശം വെളിപ്പെടുത്തുവാൻ ഞാൻ ആഗ്രഹിക്കുന്നു. ‘നമ്മൾ‘ രാഷ്ട്രീയക്കാർ ഇങ്ങനെ പരസ്പരം ആരോപണപ്രത്യാരോപണങ്ങളും പത്രപ്രസ്താവനകളുമൊക്കെ ഇറക്കിയാലല്ലേ ജനങ്ങൾക്ക് / അണികൾക്ക് രാഷ്ട്രീയത്തിലുള്ള താത്പര്യം കെടാതെ നിർത്താൻ കഴിയൂ?

അടുത്ത പോങ്ങു-തീപ്പൊരി പോസ്റ്റ്..

ധൈര്യത്തിനുമുന്നില്‍ ഒന്നുകൂടി വണങ്ങുന്നു
മച്ചാ,

ഒന്നും പറയുന്നില്ല...

ഈ കേസ് എവിടെ ചെല്ലാന്‍...

എന്നാലും മറ്റൊരാളെ നമ്മള്‍ തീരെ ശ്രദ്ധിക്കാതെ വിട്ടൂടാ...

മുന്‍ മന്ത്രി എന്ന പ്രയോഗത്തെ പിണറായിയിലേക്ക് തിരിച്ച്വിട്ട് കളിച്ച നമ്മുടെ ആഫ്യന്തരനെ....

പിണറായി പോയാല്‍ ഗുണാം അച്ചൂനല്ല എന്ന് ആര്‍ക്കാ അറിയാത്തെ???

ആ അവസാന രണ്ട് ഖണ്ഡിക ക്ഷ പിടിച്ചു മാഷേ...
jp said…
Poratte angane poratte.. Kalakkunudu ketto...
BS Madai said…
പറഞ്ഞതത്രയും സത്യങ്ങള്‍ മാത്രം... അഭിനന്ദനങ്ങള്‍ പോങ്ങൂ.
Sachin said…
kollam , post kidu.. dhairyam sammathichirikkunnu.. but, paalayilekku kure quattation teamine sakhakkalu ayachittundenna kettathu... :)
പൊങ്ങു.... പോസ്റ്റ് കൊള്ളാം .. പക്ഷെ പഴയ പ്രതാപം വന്നില്ല .. ചിലപ്പോള്‍ ടൈറ്റില്‍ ഇതായ്ത് കൊണ്ടാവും.
*****************
സ. പിണറായി വിജയന്‍, വളരെ നല്ല നേതാവ് തന്നെ .. ഞാന്‍ അദേഹത്തെ ബഹുമാനികുനൂ.. എന്തിരുനലും ഇങ്ങന്നെ ഒരു കേസ് അദെഹതിന് നേരെ വന്ന സ്ഥിതിക്ക് (ഗൂടലോച്ചനയോ എന്തോ ആകട്ടെ), അദേത്തിനെ തല്‍കാലം വിവാദ പ്രസ്താവനകള്‍ ഒഴിവകാംയിരുനൂ.. സ. കൊടിയെരിയെങ്ങിലും ഇത് ചിന്തികെണ്ടിയിരുനൂ.. ഈ സമയത്തെ ഇങ്ങന്നെ ഒരു വിവാദം പാര്‍ട്ടി-ക വളരെ അധികം ദോഷം ചെയും.
(ഇ സമയത്ത് ഇങ്ങനെ ഒന്ന്‍ ഒട്ടും തന്നെ പ്രദീക്ഷിചിടുണ്ടാവില്ല)
****************
സത്യത്തില്‍ കോണ്‍ഗ്രെസ്സിന്‍ ഈ ഒരു വിഷയം പോലും മുധലെടുകാന്‍ പറ്റുനില്ല എന്നതന് മതൊരു തമാശ .. പാവങ്ങള്‍ .. വലതും പരന്ച്ച് പോയാല്‍.. ഇനി എങ്ങാനും എല്ലാ കേസുകളും CBI അനോഷിക്കാന്‍ തുടങ്ങിയാല്‍ ചിലപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടി തന്നെ അകത്തായി പോകും.
My Photos said…
എന്റെ പോങ്ങു‌

സത്യം പറഞ്ഞാല്‍ വിശ്വസിക്കില്ല. എന്നാലും പറയട്ടെ, ഇന്നു ദുബായ് ഫെസ്റ്റിവലിനു പോയപ്പോ ഈ ഒന്പത്തിന്റെ തരം താഴ്ത്തല്‍ എന്റെ മനസ്സില്‍ കയറി കൊഞ്ഞനം കുത്തിയതാ. തിരിച്ചു വന്നു നോക്കിയപ്പോ ദാണ്ടേ കിടക്കുന്നു 9 പോങ്ങുവിന്റെ ബ്ലോഗില്‍. വായിച്ചപ്പോ മനസ്സിലായി, പിന്നെ സംശയ നിവൃത്തിക്കായി പോങ്ങുവിന്റെ പ്രൊഫൈല്‍ നോക്കി. ഭാഗ്യം പാലാക്കാരനാണ്. അതുകൊണ്ട് ഇപ്പോഴും ജീവിചിരിക്കുന്നുണ്ടാവും. അല്ലെങ്കില്‍ പോസ്റ്റിയതിന്റെ രണ്ടാം മണിക്കൂറില്‍ "യശശരീരനായ പോങ്ങുവിന്റെ പോസ്റ്റ് വായിക്കേണ്ടി വന്നേനെ.

ഞാന്‍ കുത്തിയാല്‍ ഇത്രയും ശക്തി ഉണ്ടാവുമായിരുന്നില്ല. കാരണം ഒരു പോസ്റ്റില്‍ ഒതുക്കേണ്ട ജീവിതമല്ല എന്റേത്. എന്തെന്നാല്‍ ഞാന്‍ പാലയിലല്ല. ഞാനിങ്ങു ദുബായില്‍ ആണെന്കിലും എന്റെ വീടും വീട്ടുകാരും അസ്സല് കണ്ണൂരുകാരണേയ്.

പുലരുമ്പോള്‍ ജീവനോടെ ബാക്കിയുണ്ടേല്‍ എല്ലാ ഭാവുകങ്ങളും നേരുന്നു.
smitha said…
സിന്ദാബാദ് സിന്ദാബാദ് സഖാവ് പിണറായി സിന്ദാ‍ബാദ് .....
ദെ ഞങ്ങളുടെ സഖാവിനെ വല്ലതും പറഞാല്‍ തല ഇല്ലതെ നടക്കേണ്ടി വരും ,ഇതു അവസാന മുന്നറിയിപ്പണേ.

പൊങ്ങു നമ്മുടെ ഈ നാടു എന്നെങ്കിലും നന്നവുമൊ?
പോങ്ങ സഖാവെ നേതാവേ... ലച്ചം ലച്ചം പിന്നാലെ... അടിപൊളി അണ്ണാ... ഇങ്ങക്ക് എന്‍റെ വക ആവര്‍ ബ്രിഡ്ജിനു താഴേന്ന് ഒരു ഫ്രീ ബോഞ്ചി... ഹഹ
Anonymous said…
പിണറായി സഖുവിനെ 9 ആക്കിയത് എന്തിനാണെന്നറിയാമോ?
സര്‍ക്കാസം കൊള്ളാം. :-)
വെറുമൊരു മോഷ്ടാവായയെന്നെ കള്ളനെന്നു വിളിച്ചില്ലെ നിങ്ങള്‍ കള്ളനെന്നു വിളിച്ചില്ലെ......
“രാഷ്ട്രീയക്കാരുടെ പ്രസ്താവനകളിൽ നിറയുന്ന വിഷം തിരിച്ചറിയാൻ , വിദ്യാഭ്യാസം കുറഞ്ഞവനും വിവരദോഷിയും ‘കുലം കുത്തിയും‘ എന്തിനേറേ നല്ലൊരു സഖാവുകൂടിയായ ഓനൻ ചേട്ടന് കഴിഞ്ഞിരിക്കുന്നു. ആ മനുഷ്യന്റെ തിരിച്ചറിവെങ്കിലും നമുക്കുണ്ടായിരുന്നെങ്കിൽ”

അതെ, അതാണ് വേണ്ടത്..
“ഇവര്‍ എന്തോരം വേണ്ടധീനതകള്‍ ചെയ്താലും വോട്ട് ചെയ്യുമ്പോള്‍ സീല്‍ യാന്ത്രീകമായ് വാളില്‍ തന്നെ പിന്നെയും കുത്തും“.ഒരു സാധാരണക്കാരന്റെ കമന്റ്.
Anonymous said…
Pongu

prayogangal ellam kollam, postum kollam. Mattullavar( DYFI) thangalkkittu prayogikkathe sookshikkumallo...?
കമ്യൂണിസ്റ്റുകളും സോഷ്യലിസ്റ്റുകളും സമത്വത്തിനും വേണ്ടിക്കൂടിയാണ് പോരാടുന്നത് - അതു പലര്‍ക്കും പല വിധത്തിലാണെന്നു മാത്രം ചിലര്‍ക്ക് സമൂഹത്തില്‍ മൊത്തം സമത്വം കൊണ്ടു വരണം. ചിലര്‍ക്ക് എന്നാല്‍ സ്വന്തം ഉയര്‍ച്ചക്കാണ് പ്രാമുഖ്യം എതെങ്കിലും വിധത്തില്‍ ആരെ കൂട്ടിയും പണക്കാരായാല്‍ അവര്‍ കണക്കു കൂട്ടുന്ന സമത്വം നേടിക്കഴിഞ്ഞാല്‍ - പിന്നെ കള്ളപ്പണക്കാരൊക്കെ അവരുടെ സുഹ്രുത്തുക്കളും സമമായിട്ടുള്ളവരും കൂടെയുണ്ടായിരുന്ന അണികള്‍ വെറും പിണിയാളുകളും ആകുന്നു. ഇത് മോഡേണ്‍ കമ്യൂണിസം - വ്യക്തികളുടെ ഉയര്‍ച്ചക്കു വേണ്ടിയുള്ള കമ്മ്യൂണിസം. ഇവിടെ നമുക്ക് ബൂര്‍ഷകളെ സമൂഹത്തില്‍ തിരയേണ്ടിവരുന്നില്ല -പാര്‍ട്ടിക്കുള്ളില്‍ തന്നെയുണ്ടല്ലൊ. ക്യാപ്പിറ്റലിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (എം) എന്നാക്കി പേരു പരിഷ്ക്കരിക്കരിക്കേണ്ട സമയമായിരിക്കുന്നു.
Pongummoodan said…
അഭിപ്രായം അറിയച്ച എല്ലാവർക്കും നന്ദി. അഭിപ്രായങ്ങൾ പറയാതെ പോയവർക്കും നന്ദി. അഭിപ്രായങ്ങൾ എപ്പോഴും പ്രചോദനമാണ്. അവ കൂടുതൽ എഴുതാൻ മനസ്സിനെ പ്രേരിപ്പിക്കുന്നു. അതുകൊണ്ട് അഭിപ്രായം പറഞ്ഞവർക്ക് കൂടുതൽ നന്ദി :)

പ്രോത്സാഹനം ഇനിയുമുണ്ടാവുമല്ലോ?

സ്നേഹപൂർവ്വം
പോങ്ങു
പോങ്ങു മാഷെ,

ഈ പറഞ്ഞ കാര്യങ്ങള്‍ എല്ലാവരും സമ്മതിക്കും പക്ഷെ നാലാളു കേള്‍ക്കെ പറയാന്‍ ധൈര്യം കാണിക്കില്ല. കാരണം അമ്മാതിരി രീതിയിലായി കമ്യൂണിസ്റ്റ് (കേരളത്തിലെ ഔദ്യോഗിക വിഭാഗം). കൂടെച്ചിരിക്കാന്‍ അനവധിപേര്‍ എന്നാല്‍ കരയാനൊ നി നീ മാത്രം ഈ വരികള്‍ പോങ്ങു ഓര്‍ത്തിരിക്കുന്നത് നല്ലത്.. എന്തായാലും എന്റെ അഭിനന്ദനങ്ങള്‍..!

ശ്രീ പി. വിജയന്റെ വീടുകാണാന്‍ പോയ മൂന്ന് സഖാക്കളെ പാര്‍ട്ടിയില്‍നിന്നും പിരിച്ചുവിട്ട കാര്യം എന്റെ കൂട സഹമുറിയനായിരുന്ന, കണ്ണുര്‍ക്കാരന്‍ പറഞ്ഞതാണ്. അത് അറിഞ്ഞ നാള്‍ മുതല്‍ ഒരു ഇടതുപക്ഷ അനുഭാവിയായ എനിക്ക് വല്ലാത്ത വിഷമം തോന്നിയിരുന്നു, ഇത്രക്ക് അധപതിക്കുന്നുവല്ലൊയെന്ന്.

ഈ പറഞ്ഞ കാര്യങ്ങള്‍ അത് ജനങ്ങളുടെ പ്രശ്നമായി വിജയന്‍ കൈകാര്യം ചെയ്യും അത്രതന്നെ..തെരുവിലേക്ക് ഈ വിഷയം വരും..പാവം ഞാനും നാട്ടുകാരും..ഞങ്ങള്‍ ജെയ് വിളിക്കും കാരണം ഇത് എന്റേയും പ്രശ്നമാണല്ലൊ..!!
ഷിജു said…
സത്യസന്ധമായ വിവരണത്തിനു അഭിനന്ദനങ്ങള്‍. ഇതു വായിക്കുമ്പൊ ചില മൂത്ത സഖാക്കന്മാര്‍ക്കു തോന്നും, എവന്‍ മറ്റവനാ,ആര് നമ്മുടെ അച്ചുമാമന്റെ ആളാണെന്ന്,അങ്ങനെ വല്ലതുമാണോ??:)

ഞാന്‍ ആദ്യമായിട്ടാണ് ഈ വഴി വരുന്നത്, നമ്മുടെ കുഞ്ഞേട്ടനാണ് ഈ ലിങ്ക് തന്നത്. എന്തായാലും പ്രിയപ്പെട്ട പോങ്ങുമ്മൂടന്‍ ചേട്ടാ നന്നായിരിക്കുന്നു, ലാല്‍സലാം
Pongummoodan said…
പ്രിയ കുഞ്ഞാ,

താങ്കൾ പറഞ്ഞത് ശരിയാണ്.പാവം ജനങ്ങൾ. പാവം നമ്മൾ. ജനങ്ങളുടെ കണ്ണുകൾ തുറക്കും കുഞ്ഞാ.. കൊഴുത്തുരുണ്ട ഈ രാഷ്ട്രീയപട്ടികളെ നിലക്ക് നിർത്താൻ കഴിയുന്ന കഴുതകളാവും ജനങ്ങൾ.

പിണറായി വിജയന്റെ തെറ്റ് ഇപ്പോൾ പാർട്ടി ഏറ്റെടുത്തിരിക്കുന്നു. ഇനി ആ പാപഭാരം പാവം പാർട്ടി അണികൾ പേറണം. ചുരുക്കിപ്പറഞ്ഞാൽ നമ്മളുടെ പണം കട്ടവനെ നമ്മൾതന്നെ രക്ഷിക്കണം എന്നർത്ഥം. :(
Pongummoodan said…
പ്രിയ ഷിജു,

ഏവരും ധരിക്കുന്ന പോലെ പാവപ്പെട്ടവർക്ക് വേണ്ടി നിലകൊള്ളുന്ന പാർട്ടി എന്ന വിചാരത്തിൽ ക‌മ്യൂണിസ്റ്റ് പാർട്ടിയോട് ഹൃദയംകൊണ്ട് ഒരടുപ്പം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ആ അടുപ്പം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. തമ്മിൽ ഭേദം തൊമ്മൻ എന്ന തീയറി വച്ച് വി.എസിനോട് ഒരു താത്പര്യം കണ്ടേക്കാം. അല്ല. അത് താത്പര്യമല്ല. സഹതാപം. നല്ലത് പ്രവർത്തിക്കണമെന്ന് ആഗ്രഹിച്ചിട്ടും സാധിക്കാതെ പോവുന്ന നിസ്സഹായനായ ഒരു വൃദ്ധനോട് തോന്നുന്ന സഹതാപം.

എനിക്ക് സത്യത്തിൽ രാഷ്ട്രീയമില്ല ഷിജു.

ഷിജുവിന് എന്റെ ലിങ്ക് കൊടുത്ത കുഞ്ഞന് നന്ദി.
saju john said…
"എടോ.....പൊങ്ങുമ്മൂടാ, താന്‍‍ എവിടെത്തെ പോങ്ങുമ്മൂടനാടോ.തനിക്ക് എന്നെപ്പറ്റി അല്ലെങ്കില്‍ പാര്‍ട്ടിയെക്കുറിച്ച് എന്തറിയാം, താനൊരു പൊങ്ങുമ്മൂടന്‍ വിചാരിച്ചാല്‍ തകരുന്നതാണോ പാര്‍ട്ടിയുടെ പാരമ്പര്യം, അല്ലെങ്കില്‍ എന്റെ ഇമേജ്? കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെക്കുറിച്ച് താനൊക്കെ എന്താണ് വിചാരിച്ചു വച്ചിരിക്കുന്നത് ? ആര്‍ക്കും കയറി മേയാമെന്ന് കരുതിയോ? കേരളത്തിലെ പാര്‍ട്ടിക്ക് ചിട്ടയായി പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയ പശ്ചാത്തലമുണ്ട്, അതിനു പറ്റിയ ചുണക്കുട്ടികളും ഉണ്ട്.....അതിനെതിരെ നില്‍ക്കുന്ന ആരായാലും ഞങ്ങള്‍ ഡ്യുഷും...ഡ്യുഷും.....ഡ്യുഷും......

സഖാവ് കുഞ്ഞിരാമന് കടപ്പാട്;

എന്നാല്‍ കേട്ടോ... സെക്രട്ടറി.... നവോത്ഥാനകാ‍ലത്ത് ഉഴുത് മറിച്ച മണ്ണില്‍ നിന്നും, ഉയര്‍ന്ന് വന്ന കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം, എത്ര തവണ കേരളത്തില്‍ അധികാ‍രത്തില്‍ വന്നു....ഇപ്പോഴും ഭരിക്കുന്നു......കേരളീയ ജീവിതത്തെ അതിഗാഢം സ്വാധിനിച്ചതാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാ‍നം... വ്യക്തിജീവിതത്തിലും, അതു വഴി കുടുംബജീവിതത്തിലും അതു നിര്‍ണായകമായി.....ഈ പോട്ടിത്തകര്‍ന്ന് കിടക്കുന്ന, എ.കെ.ജി, ഇ.എം.എസ്സ്, നായനാര്‍, കൃഷ്ണപ്പിള്ള, കണ്ണന്‍, കുഞ്ഞാലി തുടങ്ങിയര്‍ ജനമനസ്സില്‍ വിഗ്രഹങ്ങളായി.....അവരുടെ നിര്‍മ്മലവും, ത്യാഗസുരഭിലവുമായ ജീവിതം മാതൃകാരൂപമായി. ഇന്ന് അവരെയെല്ലാം, നിങ്ങള്‍ ഇന്നലകളുടെ തടവറയിലാക്കിയിരിക്കുന്നു....പകരം എത്തി നില്ക്കുന്നവരാകട്ടെ ദുരഹാങ്കാരികളും, മനുഷ്യസ്നേഹസ്പര്‍ശമില്ലാത്തവരുമായി മാറിയിരിക്കുന്നു....ഞങ്ങള്‍ ചോരയും നീരും കൊടുത്ത് വളര്‍ത്തിയ പ്രസ്ഥാനം ഇന്ന് മരിച്ച് കൊണ്ടിരിക്കുന്നു..."

-------------------------
ഹരി..നീ എഴുതിയ കമന്റിലെ ഒരു വാചകത്തിലൂടെ ഈ പോസ്റ്റിലെ രാഷ്ടീയം നീ തന്നെ ചവിട്ടിയരച്ചു.

“എനിക്ക് സത്യത്തില്‍ രാഷ്ട്രീയമില്ല ഷിജു”

ഹരി...നീ ഈ എഴുതുന്നതാണ് രാഷ്ടീയം, നിന്റെ ഈ ചിന്തകള്‍ ആണ് രാഷ്ടീയം....മറിച്ച് കക്ഷിരാഷ്ടീയമാണ് രാഷ്ടീയമെന്ന് ഹരി തെറ്റിദ്ധരിക്കുന്നതിടതാണ് തെറ്റ് സംഭവിച്ചത്.

സാരമില്ല...തിരുത്തുക....

കാരണം.....കേരളത്തിന് വേണ്ടത്......നിന്നെപൊലെയുള്ള, ആര്‍ജ്ജവമുള്ള, ലക്ഷ്യബോധമുള്ള, മൂല്യാധിഷ്ടിതമായ ചിന്തകളുള്ള ചെറുപ്പകാരെയാണ്.

ലാല്‍ സലാം സഖാവേ........
Anonymous said…
പണംറായി
Editor said…
കോട്ടയത്ത് കണ്ട ഒരു പോസ്റ്റര്‍ നിരപരാധികളായ ഫാദര്‍ കോട്ടൂര്‍,ഫാ:പിത്രിക്കയില്‍,സിസ്റ്റര്‍ സെഫി,പിണറായി വിജയന്‍ എന്നിവരെ അന്ന്യായമായി പീഠിപ്പിക്കുന്ന CBI നീതി പാലിക്കുക,കേരളാ പകല്‍മാന്യ സമിതിയുടെ പേരിലാണ് ഈ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്,സഖാക്കളുടെ ഈ പ്രവര്‍ത്തികള്‍ കാണുമ്പോള്‍ നമ്മുടെ ഒഞ്ചിയം സഖാക്കള്‍ പറഞ്ഞത് എത്ര സത്യമാണെന്ന് ബോധ്യപ്പെടും “നമ്മള്‍ ഉറങ്ങിക്കിടന്നപ്പോള്‍ അവര്‍ വീണ്ടും വന്നു,ഇത്തവണ അവര്‍ ചുവന്ന മേലങ്കി അണിഞ്ഞിരുന്നു.നമ്മളെ അവര്‍ വീണ്ടും ചങ്ങലയിലാക്കി,നമ്മള്‍ നേടിയെടുത്തതെല്ലാം അവര്‍ കവര്‍ന്നെടുത്തു..സമയമായി നമുക്ക് ഉണരാം..”
“ഠോ”, ആ ചെന്നെയില്‍ കൊണ്ട്‌ പോയ ആ ഉണ്ട ദേ ഇപ്പോള്‍ പൊട്ടിച്ചു... വേസ്റ്റായി എന്ന് കരുതിയതാ..അപ്പോളാ പൊങ്ങുവിന്റെ ഈ പോസ്റ്റ്‌.

പൊങ്ങുവിന്റെ പോസ്റ്റ്‌ വായിച്ച്‌ കമന്റിയപ്പോള്‍ ‘പകല്‍മാന്യന്‍’ എന്ന പേരില്‍ ഒരു നോട്ടീസ്‌. സി.ബി.ഐ കള്ള കേസില്‍ കുടുക്കിയിരിക്കുന്ന ഫാദര്‍ കോട്ടൂര്‍, ഫാദര്‍ പൂതൃക്കയില്‍, സിസ്റ്റര്‍ സ്റ്റെഫി, സഖാവ്‌ പിണറായി എന്നിവരെ രക്ഷിക്കുക. എന്റേ ഈശ്വരാ...ആ പകല്‍ മാന്യന്‍ എന്ന ആ ഒറ്റ പേരു തന്നെ നാറ്റക്കേസായി. ഇനി എന്തൊക്കെ കാണണോ, എന്തൊക്കെ കേള്‍ക്കണോ...

പിന്നെ പൊങ്ങു ഒരു 10 വര്‍ഷത്തേക്ക്‌ കേരളത്തിലേക്ക്‌ പോകണ്ട..അതാ നല്ലത്‌..എല്ലാം കൊണ്ടും.

കോടികള്‍ കോടികള്‍ [ലാവലിനാണു താരം] പിന്നാലെ.

സസ്നേഹം,
സെനു, പഴമ്പുരാണംസ്‌.
മാഷേ .. ഇതു ഒരു വല്ലാത്ത പോസ്റ്റ് ആയി പോയി ...ഇതു കണ്ടു ആരേലും ചീത്ത വിളിച്ചോ :D... പേടിക്കണ്ട ഇതാണ് വേണ്ടത് ഇതാണ് പോങ്ങുമൂടന്‍ .. ഇനിയും ഇതുപോലെ
സൂപ്പര്‍ അമരന്‍ സാധനങ്ങള്‍ പോരട്ടെ ... :)
Anonymous said…
ഗള്‍ഫില്‍ പൊയി കയില് കുത്തി, കള്ളും, പെണ്ണുമടിക്കുന്ന ആ നട്ടപിരാന്തനൊക്കെ കമ്മ്യൂണിസത്തെ പറയാന്‍ എന്തദികാരം.

കുറെ ഗീര്‍വാണം വിടുന്ന ബ്ലോഗര്‍മാര്‍
Editor said…
അനോണി സഖാവേ അപ്പോ കോള്ളേണ്ടടുത്ത് കോണ്ടു അല്ലേ,ഇതാണ് സുഹ്രിത്തേ ബ്ലോഗിന്റെ ശക്തി.സത്യം കേള്‍ക്കുമ്പോള്‍ ഇങ്ങനെ കിടന്ന് പിടയ്ക്കുന്നതെന്തിനാ സഖാവേ,താങ്കള്‍ ഇവിടെന്ന് പെട്ടിയും തൂക്കി ഗള്‍ഫില്‍ പോയി കള്ളും പെണ്ണുമടിക്കുന്ന സഖാക്കളേയേ കണ്ടു കാണൂ അത്തരത്തില്‍ എല്ലാവരേയും കാണരുത് സുഹ്രത്തേ,പാര്‍ട്ടി എന്ത് ചെറ്റത്തരം കാണിച്ചാലും ന്യായീകരിക്കാന്‍ താങ്കളെപോലുള്ളവര്‍ ഉണ്ടായതിന്റെ ഗതികേടാണ് ഇന്ന് പാര്‍ട്ടി അനുഭവിക്കുന്നത്,താങ്കള്‍ക്ക് ഇത്ര വലിയ ആത്മരോഷം ഉണ്ടെങ്കില്‍ ആദ്യം വി എസിനോട് ചോദിക്ക് അദ്ദേഹം അളിയനെ കാണാനൊന്നുമല്ലല്ലോ ദില്ലിക്ക് പോയത്,ഇത്തരത്തില്‍ താങ്കളെ പോലുള്ളവര്‍ പാര്‍ട്ടിയെ ന്യായീകരിച്ചാല്‍ കേരളം മുഴുവന്‍ ഷോര്‍ണ്ണൂറുകളാകും, നമ്മുടെ മഹാകവി ജി സുധാകരന്റെ സ്വന്തം തട്ടകത്തില്‍ കെട്ടി വെച്ച കാശ് പോലും കിട്ടാതെ തോറ്റ് തുന്നം പാടിയില്ലേ സുഹ്രത്തേ..പോതുജനം കഴുതയാണ് പക്ഷേ “മരക്കഴുത”അല്ല പിണറായിയുടേയും പാര്‍ട്ടിയുടേയും വിശദീകരണങ്ങള്‍ വിശ്വസിക്കാന്‍,അഭയ കേസിലെ പ്രതികളെ കൂക്ക് വിളികളോടെയാണ് ജനം എതിരേല്‍ക്കുന്നത് ആ ഗതികേടിലേക്കാണ് അനോണി താങ്കളുടേ പിണറായീ സഖാവ് പോകുന്നത്
ദേ, എന്റെ ഒരു ഒപ്പിവടെ!
Yesodharan said…
pongummoda,kalakki tto....ithile akshepa hasyam ere ishatayi...lakshyathil thanne chennu tharakkunnundu ithile oro variyum...abhinandanangal.......!!!
ഇങ്ങള് ഗള്‍ഫിലായതു ഞങ്ങള്‍ടെ ഭാഗ്യം .. അല്ലേല്‍ ആ നെഞ്ചത്ത് ചെങ്കൊടി കുത്തിയേനെ ഞങ്ങള്‍ ..! ഞങ്ങള് കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ്‌ പ്രവര്‍്ത്തകരാണ് - ഞങ്ങള്ക്ക് സ്വതന്ത്രമായി ചിന്തിക്കാനറിയില്ല, ചിന്തിക്കാന്‍ പാടില്ല -കാരണം - ചിന്തിക്കുന്നത് പാര്‍ട്ടി ബുദ്ധി ജീവികള്‍ക്ക് മാത്രം പറഞ്ഞിട്ടുള്ള കാര്യ്യമാണ്. അവര്‍ പറയ്യും ഞങ്ങള്‍ ചെയ്യും ! സ്വതന്ത്രമായി ചിന്തിക്കുന്നവരെ, അഭിപ്രായം പറയുന്നവരെ കരിങ്കാലികള്‍ എന്ന് മുദ്രകുത്തി കമ്മ്യൂണിസ്റ്റ്-മാര്‍ക്സിസ്റ്റ്‌ വിരുദ്ധന്മമാര്‍ എന്ന ലേബല്‍് ഒട്ടിച്ചു നാടു കടത്തും ഞങ്ങ.! ചെങ്കോടിയാനെ കട്ടായം, പകരം ഞങ്ങ ചോദിക്കും!

ശെരിക്കും പൊങ്ങാന്‍ മാഷേ, ഒരു കമ്മ്യൂണിസ്റ്റ് അനുഭാവി ആയിരുന്ന ഞാന്‍ ഇപ്പോള്‍ താരതമ്യേന മോശമല്ലാത്ത നയങ്ങളുള്ള ബി ജെ പി യുടെ അനുഭാവി ആയി മാറിക്കൊണ്ടിരിക്കുന്നതിനു കാരണക്കാര്‍, സി പി എം ന്റെയും സി പി ഐ യ്യുടെയും നയങ്ങള്‍ തന്നെ ആണ്. അമേരിക്കയും ആയിട്ട് ആണവ കരാര്‍ പാടില്ല, അവര്‍ പാര്‍ട്ടി വിരുദ്ധര്‍ ആണ്, ചീനയുണ്ടല്ലോ എന്ന് പറഞ്ഞ ടീംസ് ആണ് ഇവര്‍ എന്ന് ഓര്‍ക്കുമ്പോള്‍ .. എന്താണ് പറയേണ്ടതെന്ന് അറിയുന്നില്ല ചില നേരങ്ങളില്‍!
പോങ്ങേട്ടാ,

പോസ്റ്റിനെക്കുറിച്ച് ഞാന്‍ കൂടുതലൊന്നും പറയാനില്ല.
പക്ഷേ, പറയാതിരിയ്ക്കാന്‍ കഴിയുന്നില്ല. കുട്ടിക്കാലം മുതലേ കമ്മ്യൂണിസമാണ് ജീവിതം എന്ന് കേട്ടാണ് വളര്‍ന്നത്.വിപ്ലവ ഗാനങ്ങളായിരുന്നു താരാട്ടുപാട്ടുകള്‍.പ്രത്യയ ശാസ്ത്രങ്ങളെ പ്രാണവായുവിനു തുല്യം കണക്കാക്കിയിരുന്നു. അതു കൊണ്ട് തന്നെ പാര്‍ട്ടിയെ കുറ്റപ്പെടുത്തി ആരെങ്കിലും സംസാരിച്ചാല്‍ അവനെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു.

പക്ഷേ ഇന്ന് പാര്‍ട്ടി എന്ന് കേള്‍ക്കുമ്പോ തന്നെ നെഞ്ചിനകത്ത് ഒരു വേദനയാണ്. പാര്‍ട്ടി സെക്രട്ടറിക്കെതിരെ ആരോപണം വരുമ്പോള്‍, അതിനെ പ്രതിരോധിക്കാനാവാതെ പാര്‍ട്ടി ബുദ്ധിമുട്ടുന്നത് കാണുമ്പോള്‍,അന്വേഷണ ഏജന്‍സിക്കെതിരേ പാര്‍ട്ടി ഒന്നാകെ തിരിയുന്നത് കാണുമ്പോള്‍ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു.

കമ്മ്യൂണിസമെന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്ന മൂഢ വിശ്വാസം ഇത്രയും നാള്‍ കൊണ്ടു നടന്നതില്‍ ഇന്ന് ലജ്ജിക്കുന്നു,തലതാഴ്ത്തുന്നു. പാര്‍ട്ടിയില്‍ നടന്നിരുന്ന ആശയ സംഘട്ടനങ്ങള്‍, ഇന്ന് നേതാക്കന്മാരുടെ ആമാശയ സംഘട്ടനമായി രൂപം പ്രാപിച്ചിരിയ്ക്കുന്നു.

പാര്‍ട്ടിയ്ക്ക് ഇനിയും ഏറെ ചെയ്യാന്‍ കഴിയും, പക്ഷേ അതിനാദ്യം ഇമ്മാതിരി കാന്‍സറുകളെ മുറിച്ച് മാറ്റുക തന്നെ വേണം.
Unknown said…
നല്ല പോസ്റ്റ് . രാഷ്ട്രീയക്കാരെ ചുമക്കുന്ന കഴുത എന്ന പൊതുജനം എന്നെങ്കിലും മനുഷ്യരായി പരിണമിക്കുന്നതിന് ഇത്തരം കേസുകള്‍ പ്രയോജനപ്പെട്ടേക്കാം. തോന്ന്യാസിയുടെ കമന്റ് മനസ്സില്‍ തട്ടുന്നതായി.
Anonymous said…
മാഷേ… നന്നായിരിക്കുന്നു. കൊള്ളേണ്ടിടത്തുതന്നെ കൊണ്ടു. കണ്ടില്ലേ അനോണികൾ തല പൊക്കി തുടങ്ങിയിരിക്കുന്നു.
സഖാവു തെറ്റുകാരനല്ല എന്നു പ്രവർത്തകർക്കും അണികൾക്കും ബോധ്യമുണ്ടെങ്കിൽ അന്വേഷണത്തിനെ അവരെന്തിനു ഭയക്കണം. അന്വേഷണത്തിൽ നിരപരാധിയാണെന്നു തെളിഞ്ഞാൽ അതു സഖാവിന്റെയും പാർട്ടിയുടേയും പ്രതിഛായ കൂട്ടുകയേ ഉള്ളൂ.
എല്ലാത്തിന്റെയും ചോടെ എന്റെയും ഒരു ഒപ്പ്.. നമ്മുടെ മുണ്ടാട്ടം മുട്ടിയ മുഖ്യന്‍ സാറും ഇതു കണ്ടാ മതി ആയിരുന്നു
Anonymous said…
Kalakki anna kalakki.
Ithoru palakkarnte rosham allennu karuthikkotte.
ഒരു നാള്‍ ഞാനും തിരിച്ചു വരും .....

കൊയ്തെടുത്ത പൌണ്ടുകളുമായി .....


നെയ്തെടുത്ത സ്വപ്നങ്ങളുമായി ....


വെള്ളക്കാരുടെ ഈ നാട്ടില്‍ നിന്നും .....


കൊള്ളക്കാരുടെ ആ നാട്ടിലേക്ക് .....

NOooooooooooooooooooooo.......


ദൈവ്വ്ത്തിന്റെ സ്വന്തം നാട്ടിലേയ്ക്ക്.......
nandakumar said…
വിമര്‍ശനത്തിന്റെ കൂരമ്പുകളുമായി വരുന്ന നിന്റെ പോസ്റ്റുകള്‍ക്ക് ഒരു സലാം. കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക ചുറ്റുപാടുകളെ സാകൂതം വീക്ഷിക്കുന്ന ഒരു മലയാളി എന്ന നിലയില്‍ നിന്റെ കാലികവും വിമര്‍ശനാത്മകവുമായ ഈ പോസ്റ്റുകളില്‍ ഞാനേറെ സന്തോഷിക്കുന്നു.
പാര്‍ട്ടി ഓഫീസില്‍ തലച്ചോറ് പണയം വെച്ച ജന്മങ്ങള്‍ക്ക് ഇതിലൊന്നും പറയാനുണ്ടാവില്ല, അല്ലെങ്കില്‍ സഖാക്കള്‍ പറയുന്നതിനപ്പുറമൊന്നുമുണ്ടാവില്ല. എങ്കിലും നമുക്കു പ്രതികരിക്കതിരിക്ക വയ്യല്ലോ.
അഭിവാദ്യങ്ങള്‍ സഖാവേ...
ഹേമ said…
താങ്കള്‍ പത്രങ്ങള്‍ മാത്രം വായിച്ച് ഒരു ജനകീയ നേതാവിനെ താറടിച്ച് കാണിക്കരുത് എന്ന് ഒരു അഭ്യര്‍ത്ഥന.
ലാവ് ലിന്‍ കേസില്‍ വ്യക്തി പരമായോ പരോക്ഷമായോ പിണറായി വിജയന്‍ എന്ത് തെറ്റ് ചെയ്തു എന്നാണ് താങ്കള്‍ സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നത്?
സിബിഐ യുടെ കണ്ടു പിടുത്തം അന്നത്തെ വൈദ്യുത മന്ത്രി ഒപ്പിട്ട ചില പേപ്പറുകള്‍ പൊക്കിപ്പിടിച്ച് കൊണ്ടാണ്. എന്നാല്‍ ഈ പേപ്പറുകള്‍ കോടതിയില്‍ എത്ര മാത്രം തെളിവുകളായി പിണറായിക്കെതിരെ ഉപയോഗിക്കും എന്ന കാര്യത്തില്‍ സംശയമാണ്. അതു കൊണ്ട് തന്നെ തികച്ചും രാഷ്ട്രീയ പ്രേരിതമാണ് ഈ ഒമ്പാതാം പ്രതിസ്ഥാനം.

ഹേമ
Anonymous said…
[url=http://www.heathmillerjersey.net/]Heath Miller Women's Jersey[/url]

Know your marketOne of the most important aspects of running any type of business is to know whom your market is?Also pick up a glue stick and a pair of scissors Martial Artist: Tony JaaDirector: Prachya Pinkaew #4 – Iron Monkey (1993) Doctor by day, thief by night…Iron Monkey is your classic Robin-hood meets Kung Fu Then, after having been cleansed of all past debris, you can truly live in the present and look forward to the future You can set up your journal to contain categories such as: daily entries, goals, gratitude, nighttime dreams, etc If our prayers are not answered quickly, we often wonder, What is God doing? We also decide to go it on our own and not wait for God's direction Putting away a few dollars each week could get you at the $500 mark in no time The positivists would accept a statement like some cars are red, because this could be verified empirically You may want a holistic vetThese are just four of the possible suggested ways that developing a personal spirituality can help in keeping our stress at optimum levelshtmlHappiness - cause and effect - Articles articles - MessaggiamoCan you imagine the benefits of such a convergence of these technologies and what it means for the forward progress of mankind? How about our health care system, how about the health of our nation? Imagine the increased productivity and time efficiency of trainingbelieverDid you know that there are gifts that will multiply your happiness when you give them away? Here are seven of those gifts To find courses, use the Internet search engines ? survival weekend, survival courses and learn basic survival as search terms Generate appreciation towards these individuals in order to heal yourself

[url=http://www.mikeditkajersey.com/]Mike Ditka Navy Jersey[/url]

If a considerably large company is somewhat related to health, it is to their benefit to take extra care of sanitary issues The material fed back from that phrase alone would keep them busy for weeks If someone says yes at the event, are you ready with the next step? If not, reconsider your attendance It brings joy to give away

[url=http://www.goldentatejersey.com/]Seahawks Golden Tate Jersey[/url]
Anonymous said…
We [url=http://www.onlineblackjack.gd]baccarat online[/url] obtain a corpulent library of utterly unsolicited casino games as a replacement for you to play opportunely here in your browser. Whether you want to unaccustomed a provender game plan or honest attempt manifest a occasional original slots first playing on the side of real in clover, we possess you covered. These are the exact still and all games that you can play at earnest online casinos and you can join in them all in requital for free.
Anonymous said…
Hi to all, since I am in fact eager of reading this weblog's post to be updated on a regular basis. It includes pleasant information.

Stop by my blog post - Zahngold Wert

Popular posts from this blog

അവർ പാർട്ടിയോട് ചെയ്യുന്നത്; നാടിനോടും.

പ്രണയോർമ്മകൾ!

ജി.സ്പോട്ട് - ഒരു അശ്ലീല കഥ