ലൌ ഇൻ സിംഗപ്പൂർ - ‘വെറുപ്പിക്കും ഇൻ തീയറ്റർ ‘
റാഫി മെക്കാർട്ടിൻ എന്ന ഇരട്ടസംവിധായകരുടെ ഏറ്റവും പുതിയ, മമ്മൂട്ടി നായകനായി അഭിനയിക്കുന്ന 'ലൌ ഇൻ സിംഗപ്പൂർ ' എന്ന സിനിമയുടെ ഒരു നിരൂപണമല്ല ഈ പോസ്റ്റ്. ഇതൊരു ആസ്വാദനക്കുറിപ്പ് മാത്രം. 1980-ൽ ബേബിയുടെ സംവിധാനത്തിൽ പ്രേം നസീറും ജയനും അഭിനയിച്ചതായിരുന്നു ഇതേ പേരിലിറങ്ങിയ ആദ്യ മലയാള ചിത്രം. മറ്റെന്തെങ്കിലും സാമ്യം ഈ ചിത്രങ്ങൾക്കുണ്ടാവാനിടയില്ല. വൈശാഖ റിലീസ് വിതരണം ചെയ്യുന്ന ഈ ചിത്രം പ്രേക്ഷകരിൽ ബഹുഭൂരിപക്ഷത്തേയും ഒപ്പം മമ്മൂട്ടിയുടെ വിവേകമുള്ള ആരാധകരെയും വെറുപ്പിക്കുന്ന ഒന്നായി തീരുന്നു. റാഫിമെക്കാർട്ടിന്റെ ഏറ്റവും മോശം ചിത്രം എന്ന പേര് അടുത്ത പൊളിപ്പടം വരുന്നതുവരെ ‘ലൌ ഇൻ സിംഗപ്പൂർ’ നിലനിർത്തും. തെരുവിൽ പാട്ടപെറുക്കി കോടീശ്വരനായി തീർന്ന (?!!), ‘അവിവാഹിതനായ‘ മച്ചു എന്ന കഥാപാത്രത്തെയാണ് മെഗാതാരം മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചവറുപെറുക്കുന്നവർക്ക് അവരുടെ സ്വപ്നങ്ങളുടെ ഉയരം ‘മച്ചു’-വിനോളം ഉയർത്താൻ ഈ ചിത്രം സഹായിച്ചേക്കും. എങ്കിലും ലോട്ടറിയടിക്കാതെയും പിടിച്ച് പറിയും കള്ളക്കടത്തുമൊന്നും നടത്താതെയുമൊക്കെ കോടീശ്വരനാവാൻ അയാൾ മുൻ വൈദ്യുതിമന്ത്രി ഒന്നുമായിരുന്നില്ലല്ലോ എന്ന ചോദ്