ഭ്രാന്തപർവം - ഒന്നാം ഭാഗം

നീലാകാശത്തിൽ വെൺ മേഘങ്ങങ്ങളെ തഴുകി മടുത്ത വിമാനം നിലം തൊട്ടു. നൂറുകണക്കിന് യാത്രക്കാരിൽ ഒരുവനായി, ചുവപ്പിൽ വെള്ളനിറംകൊണ്ട് ' കോഷൻ! ബ്ലോഗ്ഗർ ഇൻസൈഡ് ' എന്നെഴുതിയ ടീ-ഷർട്ടുമിട്ട് പാപഭാരത്താൽ കുനിഞ്ഞ ശിരസ്സുമായി കുറുമാൻ ഇറങ്ങി.

എയർപോർട്ടിലെ പതിവുനൂലാമാലകൾ കഴിച്ച് ഏതാണ്ട് മുക്കാൽ മണിക്കൂറുകൾക്ക് ശേഷം അദ്ദേഹത്തെ എനിക്ക് 'വിട്ടുകിട്ടി'.

കയ്യിലിരുന്ന എയർബാഗ് കാറിന്റെ പിൻസീറ്റിലേക്കെറിഞ്ഞ്, ഭംഗിയുള്ള തുകൽ സഞ്ചിയിൽ സൂക്ഷിച്ചിരുന്ന 'വാട്ടർ ബോട്ടിൽ' സുരക്ഷിതമായി കക്ഷത്തിൽ സൂക്ഷിച്ച് അദ്ദേഹം ഇരുന്നു. കണ്ണിൽ വിഷാദം OCR പോലെ തളം കെട്ടിക്കിടക്കുന്നു. കാർ തിരുവനന്തപുരം എയർപോർട്ടിൽ നിന്നിറങ്ങി ശംഖുമുഖം ബീച്ച് വഴി നീങ്ങിയപ്പോൾ ,കടലിലേയ്ക്ക് നോക്കി, വണ്ടി നിർത്താൻ അയാൾ ആംഗ്യം കാണിച്ചു. ഞാൻ ഓരം ചേർന്ന് വണ്ടി നിർത്തി. രാവിലെ ആയതിനാൽ ബീച്ച് തീർത്തും വിജനമാണ്. കരയ്ക്ക് കയറ്റി വച്ചിരിക്കുന്ന വള്ളത്തിന്റെ ചുവട്ടിൽ ഒരു തെരുവുനായ ചുരുണ്ട് കിടക്കുന്നു.

കുറു ഉറക്കാത്ത കാലുകൾ വലിച്ച് നടന്നു. തൊട്ടു പിറകേ ഞാനും. പിന്നെ, തിരയോട് ചേർന്ന തീരത്ത് ഞങ്ങൾ ഇരുന്നു. തിരയുടെ ഇരമ്പലുകൾക്കും ഞങ്ങളുടെ മൌനത്തെ തകർക്കാൻ സാധിക്കാതെ വന്നപ്പോൾ ആ ഉദ്യമം ഞാൻ ഏറ്റെടുത്തു.

"കുറുമേട്ടൻ ഇപ്പോൾ ധൃതിപ്പെട്ട് വരേണ്ടിയിരുന്നില്ല."

"വരണമായിരുന്നു. ഞാൻ തന്നെയാണ് വരേണ്ടിയിരുന്നത്. ഞാനാണവനെ രക്ഷിക്കേണ്ടത്... എല്ലാം എന്റെ തെറ്റായിരുന്നല്ലോ? " - കുറുമാന്റെ വിഷാദം പുരണ്ട വാക്കുകൾ എന്റെ ചെവിയിൽ അലയടിച്ചു.
കക്ഷത്തിൽ വിശ്രമിച്ചിരുന്ന വാട്ടർ ബോട്ടിൽ തുറന്ന് ഒരിറുക്ക് കുടിച്ച് കുറു ചിറിതുടച്ചു. പിന്നെ സിഗരറ്റൊന്നിനെ പച്ച ജീവനോടെ കൊളുത്തി. ഒന്നെനിക്കും നീട്ടി.

ആഞ്ഞ് പുകയൂതിക്കൊണ്ട് കുറു ചോദിച്ചു.

"എങ്ങനെയാ, എവിടുന്നാ നീ അവനെ കണ്ടുപിടിച്ചത്? ബാംഗ്ലൂരിൽ നിന്നെങ്ങനെ തിരുവനതപുരത്ത് വന്നു. നിന്റെ മനക്കട്ടിയും ബെർളിയുടെ തൊലിക്കട്ടിയുമൊക്കെ അവനുമുണ്ടാവുമെന്ന് വിശ്വസിച്ചാണ് അന്ന് ഞാൻ അവനെയും വിളിച്ചത്.... ഇങ്ങനെയാവുമെന്നറിഞ്ഞിരുന്നെങ്കിൽ..."

“സാരമില്ല കുറുമേട്ടാ, മനപ്പൂർവ്വമല്ലല്ലോ? നിങ്ങൾ യാത്രകഴിഞ്ഞ് വന്നതല്ലേയുള്ളു. വീട്ടിൽ പോയി കുളിച്ച് കാപ്പികുടി കഴിഞ്ഞിട്ട് സംസാരിക്കാം. മാത്രവുമല്ല. വീട്ടിൽ ചെല്ലുമ്പോൾ അയാളെ നേരിൽ കാണുകയും ചെയ്യാമല്ലോ.“

ഞങ്ങൾ തിരിച്ച് കാറിനടുത്തേയ്ക്ക് നടന്നു.

“ ഇവിടെ ഇന്ത്യൻ കോഫീ ഹൌസിൽ കേറി ഒരു 'നിപ്പനടിക്കണോ'? “- ഞാൻ ചോദിച്ചു.

“വേണ്ടടാ.. ആദ്യമൊന്ന് കുളിക്കണം. മാത്രവുമല്ല. ആവശ്യത്തിന് ഞാൻ കഴിച്ചിട്ടുമുണ്ട്. അതിനു മേളിലേക്ക് ചായകൂടി ഒഴിക്കണ്ട.. “

കാർ നീങ്ങി. വീണ്ടും ഞങ്ങൾക്കിടയിലേയ്ക്ക് മൌനം കടന്നുവരാൻ അനുവദിക്കാതെ ഞാൻ പറഞ്ഞു.

“ കുറുമേട്ടാ, പാവം നന്ദേട്ടൻ. അന്നത്തെ വിളി അയാൾ ശരിക്കും വിശ്വസിച്ചിരുന്നിരിക്കണം. അന്ന് തന്നെ പുള്ളി അദ്ദേഹത്തിന്റെ ഓഫീസിൽ പാർട്ടിയൊക്കെ നടത്തി. കുറേ പണം ചിലവായി. പോരാത്തതിന് വിവാഹം കഴിഞ്ഞതല്ലേ ഉണ്ടായിരുന്നുള്ളു. ഭാര്യയോടും ഭാര്യവീട്ടുകാരോടുമൊക്കെ ഈ 'ബ്ലോഗന' വിശേഷം പാവം പറഞ്ഞിരുന്നുവെന്നാണറിഞ്ഞത്. പുള്ളിക്കാരന്റെ അമ്മായി അപ്പനും അളിയന്മാരുമെല്ലാം ചേർന്ന് നാട്ടുകാരേയും കൂട്ടി പൌരസ്വീകരണമൊക്കെ ഏർപ്പെടുത്തിയിരുന്നു. ആനപ്പുറത്തിരുത്തി ആലവട്ടവും വെഞ്ചാമരവും തരുണീമണികളുടെ താലപ്പൊലിയുമൊക്കെയായി അല്ലേ സ്വീകരിച്ചാനയിച്ചത്. ആനപ്പുറത്തേറിയ നന്ദേട്ടന്റെ നെഞ്ച് അഞ്ചിഞ്ച് വിരിഞ്ഞിരുന്നതായും പറയപ്പെടുന്നു. യൂട്യൂബിലൊക്കെ ആ വീഡിയോ കാണാൻ പറ്റുമെന്ന് കേൾക്കുന്നു...കുറുമേട്ടൻ കണ്ടിരുന്നോ? “

“ഇല്ല.“

കാർ പേട്ടയിലെത്തി.

“ കുറുമേട്ടാ നേരേ പോയാൽ പാളയം. നമുക്ക് ഇടത്തോട്ടാണ് പോവേണ്ടത്. ഇവിടെനിന്ന് ഒരു 4 കിലോമീറ്റർ മാത്രം വീട്ടിലേയ്ക്ക്.. “

ഊം..

കുറുമേട്ടൻ മൂളി. വാട്ടർ ബോട്ടിൽ തുറന്ന് ഒരിറക്ക് കൂടി കുടിച്ചു.

“ നീ പറഞ്ഞില്ല. നന്ദനെ എവിടെ വച്ചാണ് നീ കണ്ടുമുട്ടിയത്? “

“മാതൃഭൂമിയിലെ രാജേഷാണ് എന്നെ വിളിച്ചു പറഞ്ഞത്. നന്ദേട്ടൻ അവരുടെ ഓഫീസിൽ ചെന്നിരുന്നു. എങ്ങനെയോ സെക്യൂരിറ്റിയുടെ കണ്ണുവെട്ടിച്ച് റിസപ്ഷനിലെത്തി. പിന്നെയാണ് കുറുമേട്ടാ പുകിലായത്. നന്ദേട്ടൻ റിസപ്ഷനിസ്റ്റിന്റെ 'വക്ഷസ്സാംബുരങ്ങളിൽ' നോക്കി ആർത്തിയോടെ ബ്ലോഗന, ബ്ലോഗന എന്നു പറഞ്ഞെത്രെ. ആ പെൺകുട്ടി പേടിച്ചലറി. ആരായാലും പേടിക്കും കെട്ടോ..അന്നത്തെ വേഷം കണ്ടാൽ. ആകെ മുഴിഞ്ഞു നാ‍റി, നീണ്ട,ജഡ പിടിച്ച താടിയും മുടിയുമായി.. ഹോ! ഓർക്കാനേ വയ്യ...പാവം. “

“എന്നിട്ട്?“ - കുറു

“ എന്നിട്ടെന്താ. അവർ പിടിച്ച് പോലീസിൽ ഏൽ‌പ്പിക്കാൻ തുടങ്ങിയതാണ്. അപ്പോഴാണ് രാജേഷ് അവിടേക്ക് വരുന്നത്. ഭാഗ്യം കൊണ്ട് അയാൾ 'ബ്ലോഗനയും അക്കിടി പറ്റിയ ബ്ലോഗേഴ്സും ' എന്ന എന്റെ ആ പോസ്റ്റ് വായിച്ചിരുന്നല്ലോ? ബ്ലോഗന എന്ന വാക്ക് കേട്ടപ്പോൾ രാജേഷ് ഒരു സംശയം തോന്നി എന്നെ വിളിച്ചു. ഇങ്ങനെ ഒരു ഭ്രാന്തൻ അവരുടെ ഓഫീസിൽ എത്തിയിട്ടുണ്ട്..ആകെ ബഹളമാണ് 'ബ്ലോഗന ബ്ലോഗന ' എന്നൊക്കെ പറയുന്നുണ്ട്. നിന്റെ പരിചയക്കാര് വല്ലതുമാണോന്ന് നോക്കാൻ പറഞ്ഞു. “

“ സത്യം പറയാലോ കുറുമേട്ടാ, എനിക്കെന്നാ അതിയാനെ കണ്ടിട്ട് മനസ്സിലായേയില്ല. എങ്കിലും പെൺകുട്ടിയുടെ 'വക്ഷസ്സാംബുരത്തിൽ' നോക്കി അങ്ങനെ വിളിക്കുന്നത് കേട്ടപ്പോളേ എനിക്ക് അതൊരു ബ്ലോഗറാണെന്ന് മനസ്സിലായി. പിന്നെ ശബ്ദവും തലയുടെ ആ ഓഞ്ഞ ഷേപ്പും എല്ലാം കൂടി കണ്ടപ്പോൾ ആളെ പിടികിട്ടി... ഉടൻ തന്നെ വണ്ടിയിൽ കയറ്റി ഓഫീസിൽ കൊണ്ടിരുത്തി. അപ്പോൾ തന്നെ ഞാൻ വീട്ടിൽ ചെന്ന് അമ്മയെയും വീട്ടിൽ സഹായത്തിനായി നിൽക്കുന്ന രമച്ചേച്ചിയേയും പാലായിലേയ്ക്ക് വിട്ടു.... വിശ്വസിച്ചെങ്ങനെ അങ്ങേരേം കൂട്ടി വീട്ടിൽ കയറും? പ്രായമായെങ്കിലും അവർക്കുമില്ലേ ‘വക്ഷസ്സാംബുരം‘? “

കുറു വാട്ടർ ബോട്ടിൽ തുറന്ന് അവശേഷിച്ചിരുന്ന മദ്യം മുഴുവൻ വായിലേയ്ക്ക് കമഴ്ത്തി. പുറത്തേയ്ക്ക് വന്ന ഏമ്പക്കത്തോടൊപ്പം 'ബോട്ടിൽ ഫിൽ' ചെയ്യണം എന്ന് പറഞ്ഞു.

“ദേ മെഡിക്കൽ കോളേജ് ആയി കുറുമേട്ടാ. ഇവിടെ അടുത്തുതന്നെ ബാറുണ്ട്. നമുക്ക് വാങ്ങാം. പിന്നെ ഇനി ഒരു കിലോമീറ്റർ മാത്രമേ വീട്ടിലേക്കുള്ളു. ഒരു ടെൻഷൻ . നന്ദേട്ടനെങ്ങാനും കുറുമേട്ടനെ മനസ്സിലായാൽ...“

“ ഹേയ്! മനസ്സിലാവുമോടാ? നീ പോങ്ങുവാണെന്ന് നന്ദനറിയാമോ? “

“ ‘നന്ദപർവ്വം നന്ദനെപ്പോലും‘ തിരിച്ചറിയാത്ത നന്ദേട്ടനാണോ എന്നെ തിരിച്ചറിയുന്നത് !!! എന്ന് കരുതി കുറുമേട്ടനെ മനസ്സിലാക്കാതിരിക്കണം എന്നില്ലകെട്ടോ “

“ നീ പേടിപ്പിക്കാതെടേ... ഡോക്ടറുടെ സമയം വാങ്ങിയിട്ടുണ്ടോ നീയ്.. “

“ഉം.. 'ഡോക്ടർ മാത്യു എല്ലൂർ' . മിടുക്കനാണ്. രാവിലെ 11 മണിക്ക് ചെല്ലാനാണ് പറഞ്ഞത്. പത്തരയ്ക്ക് ഇറങ്ങിയാൽ മതി.“

ബാറിൽ നിന്ന് ബോട്ടിൽ ഫിൽ ചെയ്ത് വീട്ടുപടിക്കൽ എത്തി കാറിൽ നിന്നിറങ്ങുന്ന ഞങ്ങളെ, തുറിച്ച കണ്ണുകളാൽ ചുട്ട നോട്ടം നോക്കി , സിറ്റ് ഔട്ടിൽ നന്ദപർവ്വം നന്ദേട്ടൻ...

( തുടരും )

അടുത്ത ഭാഗം ബെർളി തോമസ് വക. എന്തും പ്രതീക്ഷിക്കാം. :)

Comments

Pongummoodan said…
ഭ്രാന്തപർവ്വം വീണ്ടും പോസ്റ്റുന്നു.
പാവം... ആണും പെണ്ണൂമായി,ബാംഗ്ലൂരിലും കേരളത്തിലും എന്തിന് അങ്ങ് ബുഷിന്റെ സ്വന്തം നാട്ടില്‍ പോലും നിറയെ ഫാന്‍‌സ് അസോസിയേഷനുകളെ സമ്പാദിച്ചു കൂട്ടിയ അങ്ങേര് ഇതെങ്ങനെ സഹിയ്ക്കും ആവോ?

ഇതിലും ഭേദം അങ്ങേരെയങ്ങു കൊന്ന് കൊലവിളിയ്ക്കുന്നതായിരുന്നു.......

ഒന്നുമില്ലേലും നൂറാം ദിനാഘോഷം പോലും നടന്നിട്ടില്ലാത്ത വിവാഹജീവിതമാണ് താങ്കള്‍ കുളം തോണ്ടിയിരിയ്ക്കുന്നത്.

അങ്ങേരിപ്പോ അക്രമപര്‍വ്വത്തിന്റെ പണിപ്പുരയിലാ സൂക്ഷിച്ചോ...

ആത്മഗതം: ഇനി ഈ പോസ്റ്റ് എന്നാണാവോ എടുത്തുകളയുന്നത്..
Anonymous said…
ennalum ithrem vendeerunilla tto.
paavathine thanum kuroom koodi bhrandasupathrrelu ethichu alle
avidannu chadi ponu ennanalo arinjathu.randale kollan undennu paranju kettu.
be careful, kuru mungiye, thaane ullu naattil.
"എന്റെ പോസ്റ്റ് ബ്ലോഗനയില്‍‌..." എന്ന പേരില്‍ ഒരു പോസ്റ്റ് ഡ്രാഫ്റ്റില്‍‌ കിടന്നുറങ്ങുന്നു.

ശ്രീരാമനെ കാത്തിരുന്ന അഹല്യയെപ്പോലെ.....
Sachin said…
hmmm.. sangathi rasaayi varunnund.. 2nd part um koode pettennu post.. :)
ശ്രീ said…
ഹെന്റമ്മോ... എന്തൊരു കാച്ചാണ് മാഷേ...
പാവം നന്ദേട്ടന്‍...

കിടിലന്‍ എഴുത്തും തലക്കെട്ടും...
:)
BS Madai said…
ദേ നന്ദന്‍ വരുന്നു! ഇനി സംഭവിക്കുന്നത് കാണാനുള്ള മനക്കരുത്തില്ലാത്തതുകൊണ്ട് ഞാന്‍ പോകുന്നു...

ഈ സാ‍ദ്ധ്യത മുന്‍കൂട്ടി കണ്ടാണോ അടുത്ത പോസ്റ്റ് ബര്‍ളിയെ ഏല്‍പ്പിച്ചത്?!
വരും..... വരുന്നു........... വന്നൂ...........
Appu Adyakshari said…
കുറുമാന്‍ സിഗററ്റ് വലിക്കില്ല പോങ്ങുമ്മൂടാ.. തെറ്റിപ്പോയ് തെറ്റിപ്പോയ്.. :)

തുടരട്ടെ.
G.MANU said…
എങ്കിലും പെൺകുട്ടിയുടെ 'വക്ഷസ്സാംബുരത്തിൽ' നോക്കി അങ്ങനെ വിളിക്കുന്നത് കേട്ടപ്പോളേ എനിക്ക് അതൊരു ബ്ലോഗറാണെന്ന് മനസ്സിലായി. പിന്നെ ശബ്ദവും തലയുടെ ആ ഓഞ്ഞ ഷേപ്പും എല്ലാം കൂടി കണ്ടപ്പോൾ ആളെ പിടികിട്ടി

ദൈവമേ എനിക്ക് വയ്യ.

ഇനി സെക്കന്റ് പാര്‍ട്ട് എങ്ങനെ ആവുമോ ആവോ..
എന്തൊരു കാച്ചാണിഷ്ടാ, കൊള്ളാം.
പ്രായമായെങ്കിലും അവർക്കുമില്ലേ ‘വക്ഷസ്സാംബുരം‘? “

നന്ദേട്ടാ, എനിക്കൊക്കെ ആ വഴി വരാന്‍ പറ്റുമോ?

പോങ്ങുമ്മൂടന്‍ മാഷേ, നേരുപറ... ഒള്ളതാന്നോ..? ഏഹ്?
ഹരിയേട്ടാ ഒരു കാര്യം ചോദിച്ചോട്ടെ. ഈ കുറുമാന്‍ സാബ് കുടിക്കുന്ന അല്ലാതെ, ഹരിയേട്ടന്‍ ഒരു തുള്ളി പോലും കുടിച്ചില്ല, അങ്ങനെ സംഭവിക്കുമോ.
ഇത്രയും ‘പൈശാചികമായ’ സംഭവങ്ങള്‍ അരങ്ങേറിയോ..........

അടുത്ത ഭാഗം എഴുതാന്‍ ഏല്‍പ്പിച്ചിരിക്കുന്ന ആളും കൊള്ളാം..’ബെര്‍ളി’

ദൈവം പോലും പൊറുക്കൂല്ല കേട്ടാ.........:)
ഞാനെപ്പോഴും ബ്ലോഗിന്റെ ഭംഗിയാണാസ്വദിക്കുക..
പിന്നീട് പ്രൊഫൈല്‍ നോക്കും...
എന്നിട്ടാണു വായന....
എന്നിലെ ഓഫീസിലെ വേറൊരു സിസ്ത്ത്തില്‍ ചെറിയ ഫൊന്റുകളിലൂടേ കുറച്ച് നേരം സഞ്ചരിക്കേണ്ടി വന്നതിന്നാല്‍ ഉച്ചക്ക് ശേഷം ചെറിയ തല വേദന...
അതിനാല്‍ മോന്റെ ഉള്ളടക്കങ്ങളിലേക്ക് എത്തി നോക്കിയിട്ടില്ല..
എന്നാലും ഒന്നുമെഴുതാതെ പോകാന്‍ പറ്റില്ലല്ലോ എന്ന് കരുതി ഇത്ര മാത്രം എഴുതുന്നു...
ആകാശയാത്രയെന്നോ മറ്റോ തോന്നി...ആദ്യത്തെ കുറച്ച് വരികള്‍ക്ക്.......
എഴുത്ത് കൊള്ളാം.
വീണ്ടും കാണാം.
Sarija NS said…
പ്രീയപ്പെട്ട പോങ്ങൂ,
നീ ആരുടെയെങ്കിലും തല്ലുവാങ്ങി ചത്തു പോയാല്‍ ബൂലോകര്‍ക്ക് ഒരു ജനപ്രിയ ബ്ലോഗ്ഗറെയും എനിക്കൊരു നല്ല സുഹൃത്തിനെയും നഷ്ടപ്പെടുമെന്ന കാര്യം മനസ്സിലോര്‍ത്ത് അടുത്ത ഭാഗത്തേക്ക് കടക്കുക :)
നന്ദന said…
അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.പാവം നന്ദന്‍!
annamma said…
' കോഷൻ! ബ്ലോഗ്ഗർ ഇൻസൈഡ് '
ഇതൊന്ന് പ്രൊഫൈലിലേക്കു മാറ്റിക്കൂ‍ടേ……
(ത്രേസ്യയുടെ സ്ക്രാപ്പ് കണ്ടു)
ഇതിന്റെ ഒന്നാം ഭാഗത്തിന് (ങേ, ഇതും ഒന്നാം ഭാഗമാണല്ലേ; എന്നാൽ ഒന്നാം പോസ്റ്റലിന്) ഞാനിട്ട കമന്റ് മുക്കിയതോ പോകട്ടെ; കമന്റിട്ടവർക്ക് കൂട്ട നന്ദി പറഞ്ഞ കഴിഞ്ഞ പോസ്റ്റിൽ എന്റെ പേര് പരാമർശിക്കുക പോലും ചെയ്യാത്ത പോങ്ങുമ്മൂടന്റെ കിരാത നടപടിയിൽ പ്രതിഷേധിച്ച് ഇതിന് ന്യായമായ ഒരു പരിഹാരമുണ്ടാക്കുന്നത് വരെ പോങ്ങുമ്മൂടന്റെ പോസ്റ്റിൽ കമന്റില്ലായെന്ന് ഞാനിതാ ഭീഷ്മപ്രതിജ്ഞ ചെയ്യുന്നു :)
ഒത്തുതീർപ്പാക്കിയില്ലെങ്കിൽ ഓരോ പോസ്റ്റിനും 2 കമന്റ് വീതമാ നഷ്ടപ്പെടുക: ഒന്ന് എന്റെ വകയും ഒന്ന് പോങ്ങുവിന്റെ (നന്ദിപ്രകാശനം) വകയും, പറഞ്ഞില്ലെന്നു വേണ്ടാ! :):)
അലക്കൊഴിഞ്ഞിട്ട് (ഓഫീസിലെ) ബ്ലോഗ് വായിക്കാ‍ാന്‍ സമയമില്ലാത്തതിനാ‍ലും, അഞ്ച് ദിവസത്തെ മുടക്കത്തിന് മസ്കറ്റിലായതിനാ‍ാലും, ഇന്ന് നന്ദന്‍ ലിങ്കയച്ചപ്പോഴാ ഇത് കാണുന്നതും വാ‍യിക്കുന്നതും.

എന്നാ‍ാലും എന്റെ പോങ്ങൂ, അതിരാവിലെ തന്നെ നീയെന്നെ ഫിറ്റാക്കികളഞ്ഞുവല്ലോ :)

Popular posts from this blog

അവർ പാർട്ടിയോട് ചെയ്യുന്നത്; നാടിനോടും.

പ്രണയോർമ്മകൾ!

ജി.സ്പോട്ട് - ഒരു അശ്ലീല കഥ