ബ്ലോഗനയും അക്കിടി പറ്റിയ ബ്ലോഗേഴ്സും!
ഉച്ചയൂണൂം കഴിഞ്ഞ് ഒരു സിഗരറ്റിന് തീ പിടിപ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ് മൊബൈൽ വിറച്ചത്. പരിചയമില്ലാത്ത നമ്പർ. സാധാരണ പരിചയമില്ലാത്ത നമ്പറുകൾ എടുക്കുന്ന ശീലം ഇല്ലാതിരുന്നിട്ട് കൂടി എന്തോ ആ കോൾ എടുക്കാൻ എനിക്കു തോന്നി. ഒരു പക്ഷേ ഊണിന് മുൻപ് സേവിച്ച 'ദഹനസഹായി'യുടെ പ്രേരണയാവാം.
" ഹലോ, ഇത് പോങ്ങുമ്മൂടൻ എന്ന പേരിൽ ബ്ലോഗെഴുതുന്ന മി.ഹരി അല്ലേ? "
" അതെ! നമ്മുടെ ബ്ലോഗ് നാമം അങ്ങനെതന്നെയാണ്. സ്നേഹമുള്ളവർ പോങ്ങു എന്നും ശത്രുക്കൾ 'പോങ്ങാ' എന്നും വിളിക്കും. . താങ്കളാരാണ് ? "
" ഞാൻ മാതൃഭൂമിയിൽ നിന്നാണ്. ബ്ലോഗിനെ ആസ്പദമാക്കി ബ്ലോഗന എന്ന ഒരു കോളം ഞങ്ങൾ ചെയ്യുന്നുണ്ട്. അതിലേയ്ക്കായി മി. ഹരിയുടെ ഒരു പോസ്റ്റ് ഞങ്ങൾ ഉപയോഗിച്ചാൽ അതിൽ താങ്കൾക്ക് എതിർപ്പെന്തെങ്കിലും?... "
(ഹ..ഹ എതിർപ്പെന്തെങ്കിലും ഉണ്ടോന്നേ!!! മാതൃഭൂമിക്കാരന്റെ വിനയം എനിക്കങ്ങ് ബോധിച്ചു. സാക്ഷാൽ ഐശ്വര്യാ റായി ഉടയാടകളുരിഞ്ഞ് മുന്നിൽ പ്രത്യക്ഷപ്പെട്ട് "ഹരീ, 'ബുദ്ധിമുട്ടാവില്ലെങ്കിൽ' എന്നോടൊത്ത് ശ്ശി നേരമൊന്ന് നേരമ്പോക്കിലേർപ്പെട്ടൂടെ " എന്ന് ചോദിച്ചാൽ " ക്ഷമിക്കണം ഐശ്വര്യപ്പെണ്ണേ, ചെറിയൊരു ബുദ്ധിമുട്ടുണ്ട്. പോയിട്ട് പത്ത് കപ്പയ്ക്ക് ഇട കിളക്കാനുള്ളതാണ്, നീ പോയിട്ട് നാളെയോ മറ്റന്നാളോ വാ " എന്ന് ഞാൻ പറയുമോ!!!!! )
" ഹേയ്.. എന്തെതിർപ്പ്. എങ്കിലും ഒരു കാര്യം പറയട്ടെ. ഞാൻ ബ്ലോഗന വായിക്കാറുണ്ട്. അതുകൊണ്ട് തന്നെ എനിക്കൊരു സംശയം. താങ്കളുദ്ദേശിക്കുന്ന ആൾ ഞാനാവില്ല. "
" അല്ല മി. ഹരി. ഞങ്ങൾക്ക് തെറ്റിയിട്ടില്ല. ഇങ്ങനെ ഒന്ന് വിളിച്ച് പറഞ്ഞിട്ട് ചെയ്യുന്നതല്ലേ ഔചിത്യം എന്നതുകൊണ്ടാണ് താങ്കളെ ഞങ്ങൾ വിളിച്ചത്. ഇടയ്ക്ക് പല പ്രാവശ്യം വിളിച്ചിരുന്നു. അപ്പോഴൊക്കെ താങ്കൾ സ്വിച്ച് ഓഫിലായിരുന്നു. ഏന്തായാലും താങ്കൾക്കെതിർപ്പില്ലാത്ത നിലയ്ക്ക് ഞങ്ങൾ മുന്നോട്ട് പോവുന്നു. ശരി ഹരി "
"അപ്പോൾ ശരി. സന്തോഷം. കാണാം."
ഞാൻ ഫോൺ കട്ട് ചെയ്തു.
അവിശ്വാസത്തോടെ തെല്ലിട ചലനമറ്റ് ഞാൻ നിന്നു.
പത്തോ ഇരുപത്തഞ്ചോ പോസ്റ്റുകളാണ് ഞാൻ ആകെ ഇട്ടത്. അവയാണെങ്കിൽ ഒന്നിനൊന്ന് തറ. ഈ മാതൃഭൂമിക്കൊക്കെ എന്ത് പറ്റി?!! സാമ്പത്തിക മാന്ദ്യം അവരെ 'ബുദ്ധിമാന്ദ്യം ' ആയാണൊ ബാധിച്ചിരിക്കുന്നത്? ഒരോരുത്തർക്കും ഓരോരോ സമയത്ത് ഓരോരോ കഷ്ടകാലങ്ങൾ !!
ആഞ്ഞൊരു പുക എടുത്ത് ഉള്ളിലെ അവിശ്വാസത്തെ ഞാൻ (പുകച്ച് ) പുറത്ത് ചാടിച്ചു.
അടുത്തൊരു വലിയോടൊപ്പം ആഹ്ലാദം ഉള്ളിൽ നിറഞ്ഞു.
അപ്പോഴാണ് സാക്ഷാൽ ബെർളിയുടെ വിളി ഫോണിനെ വിറപ്പിച്ച് കടന്നു വന്നത്.
“ പോങ്ങുമ്മൂടാ, ഞാനാ ബെർളി. വാഴ്ത്തപ്പെട്ട അൽഫോൺസാമ്മ വിശുദ്ധയായതിന്റെ ഗുണങ്ങൾ പാലാക്കാർക്ക് കിട്ടി തുടങ്ങി. പോങ്ങുമ്മൂടനറിഞ്ഞോ. അടുത്ത ബ്ലോഗനയിൽ എന്റെ പോസ്റ്റ് ആണ് വരുന്നത്. അതിനടുത്തതിൽ നമ്മുടെ സുനീഷിന്റെ. പിന്നെ പോങ്ങുമ്മൂടന്റെ. ഇച്ചിരി മുമ്പ് മാതൃഭൂമിയിൽ നിന്നെനിക്ക് വിളി വന്നു. ദൈവവിളി പോലെയാ എനിക്ക് തോന്നിയത്. ഇഞ്ഞി നമ്മൾ പാലക്കാർ ഒറ്റക്കെട്ടായി നിക്കണമെന്ന് എന്നെ ആരോ തോന്നിപ്പിച്ചു. അതാ ഞാനിപ്പോ തന്നെ പോങ്ങൂനെ വിളിച്ചെ.“
ബെർളി തുടർന്നു..
“ സഹനത്തിന്റെ അമ്മയായ അൽഫോൺസാമ്മയുടെ തിരുസന്നിധിയിയിൽ പോയി ഞാൻ മെഴുകുതിരി കത്തിച്ച് മുട്ടിപ്പായി പ്രാർത്ഥിച്ചു. അടുത്ത ഞായറാഴ്ച പോങ്ങുവും വന്ന് തിരി കത്തിക്കണം. എത്ര പേരുട്ടെ സഹനശക്തിയാണ് നമ്മൾ ഓരോ പോസ്റ്റിലൂടെയും പരീക്ഷിക്കുന്നത്. നമ്മക്കലാണ്ട് ആരെക്കൊണ്ട് ഇങ്ങനെയൊക്കെ പരീക്ഷിക്കാൻ പറ്റും. സഹനശക്തി പരീക്ഷിക്കുന്നതിൽ ഇടയ്ക്കൊക്കെ എന്നെപ്പോലും പോങ്ങു കടത്തിവെട്ടും. അതുകൊണ്ട് തന്നെ പോങ്ങു എനിക്കൊരുപകാരം ചെയ്യണം. കഴിഞ്ഞമാസം ഞാനിട്ട 27,349 പോസ്റ്റിൽ നിന്നൊരെണ്ണം ബ്ലോഗനയ്ക്കുവേണ്ടി പോങ്ങു സെലക്ട് ചെയ്യണം. അവരുടെ കണ്ണിൽ എല്ലാം മികച്ചതാ. അതൂകൊണ്ട് അവർക്കേത് സെലക്ട് ചെയ്യണം എന്ന് ഒരു തിട്ടവുമില്ല. “
“ ബെർളി അപ്പോ എനിക്കൊരു പണി തരാനാണ് വിളിച്ചതല്ലേ? ശരി ഞാൻ രാത്രി വിളിക്കാം”
ബെർളി ഫോൺ കട്ട് ചെയ്തു. ദൈവമേ ബൂലോഗത്തെ ഒറ്റയാനായ ബെർളി വരെയാണ് വിളിക്കുന്നത്. സഹിക്കാൻ വയ്യാത്ത സന്തോഷം തോന്നുന്നു.
ഏതായാലും ഈ വാർത്ത ബ്രിജ് വിഹാരം മനുവിനെ ഒന്ന് വിളിച്ച് പറഞ്ഞേക്കാം. ആ പാവം എത്ര കാലമായി എഴുത്ത് തുടങ്ങിയിട്ട്. എത്രയോ മികച്ച പോസ്റ്റുകൾ ഇട്ടു. രണ്ട് ലിംഗങ്ങളിലുമായി എത്രയെത്ര ആരാധകവൃന്ദങ്ങളെ സൃഷ്ടിച്ചു. എന്തിനേറേ, രണ്ട് തലമുറയ്ക്ക് അല്ലലില്ലാതെ കഴിയാനുള്ളത്ര കമന്റുകളും നേടി. പറഞ്ഞിട്ടെന്താ, തലേവരയില്ല. ബുദ്ധിജീവിയായി അറിയപ്പെടാനും സ്വന്തം പേര് മാതൃഭൂമിയിലൊക്കെ അച്ചടി മഷി പുരണ്ട് കാണുന്നതിനുമൊക്കെ ഒരു യോഗം വേണം.
എന്തായാലും വലിയ താമസം കൂടാതെ ബ്ലോഗിൽ 'പുര നിറഞ്ഞ് ' നിൽക്കുന്ന മനുജിയെ പ്രിന്റ് മീഡിയത്തിലേയ്ക്ക് 'എന്റെ സ്വാധീനമുപയോഗിച്ച്' കെട്ടിച്ച് വിടണമെന്ന് മനസ്സിൽ കുറിച്ച് മനുജി-യെ വിളിച്ചു.
രണ്ട് ബെല്ലിനകം തന്നെ മനു ഫോണെടുത്ത് പറഞ്ഞു
" എന്നാ ഒണ്ട് മാഷേ, വിശേഷമൊക്കെ ? ഊണൊക്കെ കഴിഞ്ഞോ? കള്ളൊക്കെ കുടിച്ചോ? "
'' ആ .., ചെറുതായിട്ടൊന്ന് , പിന്നെ മനുജി ഒരു സന്തോഷവാർത്ത..."
പറഞ്ഞു തീരുമുൻപേ മനുജി ഇടയ്ക്ക് കയറി..
" സന്തോഷത്തിന്റെ കാര്യം പറഞ്ഞപ്പോഴാ ഓർത്തത് പോങ്ങൂ.. ഞാൻ പോങ്ങൂനെ വിളിക്കാനിരിക്കുവാരുന്നു. ഒരു വാർത്തയുണ്ട്. എന്നെ മാതൃഭൂമീന്ന് വിളിച്ചിരുന്നു. ബ്ലോഗനയിലിടാൻ അവർക്കെന്റെ ' ഇന്ദുചൂടാമണി' ഒന്ന് വേണമെന്ന്.. "
" തന്നെ?!!! " -
എന്റെ സ്വരത്തിലെ ആശ്ചര്യം കൊണ്ടുണ്ടായ ഇടറിച്ച അസൂയയായി മനുജി തെറ്റിദ്ധരിച്ചോ എന്തോ?
എനിക്കാണെങ്കിൽ ഒന്നും മനസ്സിലാവുന്നുമില്ല. പതിവില്ലാതെ ബെർളിയുടെ വിളി. സുനീഷിന്റെയും ബെർളിയുടേയും എന്റെയും പോസ്റ്റുകൾ ബ്ലോഗനയിൽ വരുന്നു. ഇപ്പോൾ മനുജിയെയും വിളിച്ച് പറഞ്ഞിരിക്കുന്നു. ഇതിലെന്തെങ്കിലും?
" ഹേയ്! എന്താ മാഷേ, ഒരു താത്പര്യക്കുറവ് പോലെ? "
" അല്ല മനുജി, ഞാൻ ആലോചിച്ചത്... "
"മാഷൊന്നും പറയണ്ട. നിങ്ങൾ എഴുതി തുടങ്ങിയതല്ലേ ഉള്ളു.. എല്ലാത്തിനും അതിന്റേതായ ഒരു സമയമുണ്ട് ദാസാ.. "
" ശരി വിജയാ .. പിന്നെ , ഇതിന്റെ വക വെള്ളം, വൈകിട്ട് മനുജി വക. "
" പോങ്ങു.. കുറേക്കാലമായിട്ട് വക നമ്മുടെ തന്നെയാണല്ലോ! നിനക്ക് 'വഹിക്കൽ' മാത്രമല്ലേയുള്ളു.. "
" മനുജി, അത് പറയരുത്. ഇത്രേം വൃത്തികെട്ട സാധനം കുടിക്കുന്നതേ എത്ര കഷ്ടപ്പെട്ടാണന്നറിയാമോ? അപ്പോൾ അത് സ്വന്തം കാശ് കൊടുത്തുകൂടിയാവുമ്പോ...ഹൊ! എനിക്കത് ചിന്തിക്കാനേ വയ്യ. അപ്പോൾ നിങ്ങള് തത്ക്കാലം ഫോൺ കുത്തി കെടുത്ത്. "
" ആട്ടെ! പോങ്ങൂ..നിനക്കെന്തോ സന്തോഷവാർത്ത പറയാനുണ്ടെന്ന് പറഞ്ഞിട്ട്... "
" അതൊക്കെ നേരിൽ . ഇപ്പോൾ ദേ നമ്മുടെ തോന്ന്യാസി എന്നെ വിളിക്കുന്നുണ്ട്. "
ഞാൻ തോന്ന്യാസിക്ക് ചെവികൊടുത്തു..
"പോങ്ങേട്ടാ, ആരോടായിരുന്നു കത്തി?"
" നിന്റെ ആണ്ടിപ്പെട്ടിക്കാരി അമ്മായിയോട്. എന്താടാ കാര്യം. തിരോന്തോരത്തുനിന്ന് പോയിട്ട് നീ ഇതുവരെ വിളിക്കാത്താതെന്ത്?"
" പോങ്ങേട്ടാ, ഞാൻ സ്ക്രാപ്പ് ചെയ്തിരുന്നല്ലോ? പിന്നെ പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമുണ്ടായിരുന്നില്ല."
"എന്നിട്ട് ഇപ്പോൾ നീ അവടെ ആർക്കെങ്കിലും വിശേഷം ഉണ്ടാക്കിയോ. വിളിക്കാൻ?"
" പോങ്ങേട്ടൻ ബ്രാൻഡ് മാറിയാണോ കഴിച്ചേ, പതിവില്ലാത്ത ചൂട്? വിശേഷമുണ്ടണ്ണാ.. അതല്ലേ ഇപ്പോൾ വിളിച്ചേ.. പിന്നെ പോങ്ങേട്ടാ ..രാവിലെ മാതൃഭൂമിയിൽ നിന്ന് വിളിച്ചു..."
"നിർത്തെടാ.. എനിക്കറിയാം. നിന്റെ 'പട്ടിണി സമരം' എടുത്ത് അവന്മാർക്ക് ബ്ലോഗനയിൽ ഇടണം. അതിന് നിന്റെ അനുവാദം വേണം അത്രേല്ലേയുള്ളു..."
" അതേ.. വളരെ ശരിയാണ്. പോങ്ങേട്ടൻ ഇതെങ്ങനെ അറിഞ്ഞു. ഞാൻ വേറാരോടും ഇത് പറഞ്ഞിരുന്നില്ലല്ലോ?!!! "
"ഒക്കെ അറിഞ്ഞു. നീ എല്ലാം കൂടി എനിക്കിട്ട് ആക്കരുത്. പറഞ്ഞേക്കാം. തോന്ന്യാസീ ,പോങ്ങുമ്മൂടൻ തോന്ന്യാസിയായ നിനക്കൊന്നും തടുക്കാൻ പറ്റത്തില്ല. പറഞ്ഞേക്കാം. ചമ്രം പടിഞ്ഞിരുത്തി നിന്നേക്കൊണ്ടൊക്കെ അപ്പി ഇടീപ്പിക്കും. എനിക്കിട്ട് ഞൊട്ടരുത്. "
എനിക്ക് കലിയായിരുന്നു. വായിൽ വന്നതൊക്കെ ഞാൻ ആ പാവം തോന്ന്യാസിയോട് വിളിച്ചു പറഞ്ഞു. എന്റെ ധാരണ ബെർളിയും മനുജിയും തോന്ന്യാസിയുംകൂടി പദ്ധതിയിട്ട് എന്ന് പരിഹസിക്കാൻ ആരെക്കൊണ്ടോ എന്നെ വിളിപ്പിച്ചതാണെന്നാണ്. അത് അങ്ങനെയല്ലാ എന്ന് മനസ്സിലായത് നന്ദേട്ടൻ വിളിച്ചപ്പോളാണ്. മനാമയിൽ നിന്ന് മൊട്ടേട്ടനും വിളിച്ചു. നിഷ്കളങ്കനും പണിക്കരേട്ടനും വിളിച്ചു. എന്തിനും പോന്ന തന്റേടമുള്ള ഒന്നുരണ്ട് ബ്ലോഗിണിമാരും വിളിച്ചു. (അവരുടെ തന്റേടം താങ്ങാനുള്ള കരുത്തില്ലാത്തതിനാൽ മാത്രം ആ പേരുകൾ ഞാൻ ഒഴിവാക്കുന്നു. 'ജീപ്പ് വർണ്ണം', 'ചിന്നത്രേസ്യ' , 'സഞ്ചിപ്പെണ്ണ്' തുടങ്ങിയ പ്രശസ്ത ബ്ലോഗിണിമാരാരെങ്കിലും ആണെന്ന് ആരും കരുതുകയും വേണ്ട )
ഇവരെയെല്ലാം ഇതേ കാര്യവും പറഞ്ഞ് ആരോ വിളിച്ചിരിക്കുന്നു. ആരായിരിക്കും. എല്ലാവർക്കും കോൾ വന്നിരിക്കുന്നത് ഒരേ നമ്പറിൽ നിന്ന് തന്നെ '999' -ൽ തുടങ്ങുന്ന നമ്പർ. തിരിച്ച് വിളിച്ചാൽ ഫോൺ എടുക്കുന്നുമില്ല. പ്രീ പെയ്ഡ് നമ്പർ ആയതിനാൽ ആരെന്ന് അറിയാനും കഴിഞ്ഞില്ല.
പിറ്റേ ദിവസം ആ നമ്പറിൽ നിന്ന് ഒരു മിസ്ഡ് കോൾ കിട്ടി. അപ്പോൾ തന്നെ ഞാൻ തിരിച്ചു വിളിച്ചു. " നീ മധു പകരൂ.. മലർ ചൊരിയൂ..." എന്ന പാട്ട് കേൾക്കാം. പാട്ട് തീരും മുൻപ് ഫോൺ എടുത്തു. ആരുടെയൊക്കെയോ ശബ്ദങ്ങളും ചിരികളും ചീയേഷ്സ് വിളികളും ഗ്ലാസുകൾ പരസ്പരം മുത്തം കൊടുക്കുന്ന ശബ്ദങ്ങളും വ്യക്തമായി കേൽക്കാം. പാഴായിപോയ എന്റെ കുറേ ഹലോ ഹലോ വിളികളിലൊന്ന് പെറുക്കി അങ്ങേ തലയ്ക്കൽ നിന്നാരൊ എനിക്കിട്ടെറിഞ്ഞു.
" ഹലോ " - ശബ്ദത്തിനൊരു കുഴച്ചിലുണ്ട്.
എങ്കിലും ഇന്നലെ കേട്ട അതേ ശബ്ദം തന്നെയാണതെന്ന് എനിക്ക് ബോദ്ധ്യമായി.
"നമസ്കാരം. താങ്കളാരാണ്. ഇന്നലെ ഈ നമ്പറിൽ നിന്ന് എന്നെ നിങ്ങൾ വിളിച്ചിരുന്നു. ഇപ്പോൾ എനിക്കൊരു മിസ്ഡ് കോളും കിട്ടി. സത്യത്തിൽ നിങ്ങളെ എനിക്ക് മനസ്സിലായിട്ടില്ല "
" അത്. ഞാൻ പലരേയും വിളിച്ചിട്ടുണ്ടാവും. ആദ്യം നീ ആരെന്ന് പറ "
" ഞാൻ JPBP. തിരുവനന്തപുരത്തുനിന്ന് വിളിക്കുന്നു."
" എടേ OCR, OPR, OMR, BJP, RC,DCB എന്നൊക്കെ കേട്ടിട്ടുണ്ട്. ഇതെന്തോന്നാടാ ഈ JPBP? പുതിയ ബ്രാൻഡാ? "
സംഗതി ഉടക്ക് ലൈൻ തന്നെ. എങ്കിലും ചെറുപ്പകാലം മുതലേ കുടിയന്മാരോട് ഒരു പ്രത്യേക ബഹുമാനവും ആരാധനയുമുള്ളതുകൊണ്ട് ഞാൻ വാക്കുകളിൽ പരമാവധി വിനയം പുരട്ടി വിട്ടു..
" അല്ല JPBP എന്നത് എന്റെ ചുരുക്കപ്പേരാണ്. ജനപ്രിയ ബ്ലോഗ്ഗർ പോങ്ങുമ്മൂടൻ എന്നതിന്റെ ചുരുക്കപ്പേര്. "
" ആഹാ! നീയൊരു ബ്ലോഗറാണോ? നിനക്ക് ഭയങ്കര ജനപ്രീതിയൊക്കെയുണ്ടോ? "
ആക്കലാണെന്ന് എനിക്ക് ബോദ്ധ്യമായി. എങ്കിലും പരാക്രമം കുടിയനോടല്ല വേണ്ടു എന്നതുകൊണ്ടും എനിക്ക് ആ വ്യക്തി ആരെന്ന് അറിയാനുള്ള ആഗ്രഹവും അത്ര അധികമായിരുന്നതുകൊണ്ടും സത്യസന്ധമായി തന്നെ ഉത്തരം കൊടുത്തു..
" ലവലേശമില്ല. എപ്പോഴും ഇങ്ങനെ പറഞ്ഞാൽ എങ്ങാനും അറം പറ്റിയാലോന്ന് വിചാരിച്ചു. ആട്ടെ താങ്കളാരാണെന്ന് ഇതുവരെ പറഞ്ഞില്ല. "
"നീ തിരക്കിടാതെടാ.. ഞാനിതൊന്ന് ഫിനിഷ് ചെയ്തോട്ടെ. "
ഞാൻ കാത്തു. ഒറ്റ വലിക്ക് ഗ്ലാസ്സ് കാലിയാകിയത് ഞാനറിഞ്ഞു. പിന്നെ വളരെ മാന്യമായി എന്നോട് പറഞ്ഞു.
" പോങ്ങൂ, നിനക്കെന്നെ മനസ്സിലായില്ലേ? ടാ, ഞാൻ ഒരാഴ്ചയായി നാട്ടിലുണ്ട്. ചങ്ങാതികളുമായി ഞാൻ കറക്കത്തിലായിരുന്നു. മിക്കവാറും നാളെ ഗോവയിലേയ്ക്ക് പോവും. തിരിച്ച് വന്ന് അധികം താമസിയാതെ തന്നെ ഞാനിവിടെ നിന്ന് പറക്കും. അടുത്ത വരവിൽ നമുക്ക് നേരീൽ കാണാം. ഒരു തമാശയ്ക്ക് നിന്നെയൊക്കെ വിളിച്ചതാണ്. നിനക്ക് ഫീൽ ചെയ്തൊന്നുമില്ലല്ലോ? "
എനിക്കതിശയം തോന്നി. ഇത്ര കൂതറത്തരം ചെയ്ത ആൾ എത്ര മാന്യമായും സ്നേഹത്തോടെയുമാണ് സംസാരിക്കുന്നത്. ആരാണെന്ന് എന്തേ ഇപ്പോഴും പറയാത്തത്?
" സത്യത്തിൽ ആരാണെന്ന് ഇപ്പോഴും എനിക്ക് പിടികിട്ടിയിട്ടില്ല. "
ഉറക്കെ ഒരു ചിരിയായിരുന്നു മറുപടി. പിന്നെ പറഞ്ഞു
" ടാ.. ഞാനൊരു ക്ലൂ തരാം. നീ കണ്ട് പിടിക്ക്. ഈ നമ്പറിൽ ഞാൻ കുറച്ച് ദിവസം ഉണ്ടാവും. നിനക്ക് ഏത് സമയത്ത് വേണമെങ്കിലും വിളിക്കാം. ഇന്നാ പിടി ക്ലൂ...
ഞാൻ കുപ്പിയിലുണ്ട്. തൊപ്പിയിലില്ല.
റുമേനിയയിലുണ്ട് സിംഗപ്പൂരില്ല.
മാനിലുണ്ട് ' മൈ ' ച്ചെ.. മയിലിലില്ല...
നീ കണ്ടുപിടിച്ചിട്ട് വിളി. ഞാൻ ഇവിടെ തന്നെ ഉണ്ടാവും.
എനിക്കാളെ പിടികിട്ടി. പിന്നെ കുറെ അധികം ഞങ്ങൾ സംസാരിച്ചു. ഫോൺ കട്ട് ചെയ്യുമ്പോൾ എന്റെ മുഖത്ത് ചമ്മിയ ഒരു ചിരി ഉണ്ടായിരുന്നെങ്കിലും മനസ്സിൽ ഒരു നിറവ് ഉണ്ടായിരുന്നു. രസികനായ ഒരു ചങ്ങാതിയെ ലഭിച്ചതിന്റെ, സ്നേഹമുള്ള ഒരു ചേട്ടനെ ലഭിച്ചതിന്റെ....
മിത്രങ്ങളേ, മനസ്സിലായോ ഈ രസികനെ? അതെ. അദ്ദേഹം തന്നെ.
ഇനിയും മനസ്സിലാക്കാത്തവർക്ക് ഒരു ക്ലൂ എന്റെ വക കൂടി തരാം.
പ്രശസ്തനും പ്രഗൽഭനുമായ ഈ ബ്ലോഗറിന്റെ മൊബൈൽ ഫോൺ ഗൾഫ് നാട്ടിലെ ഒരു ബാറിൽ വച്ച് നഷ്ടപ്പെട്ടു.
കുന്തം പോയാൽ കുടത്തിലും തപ്പണം എന്ന പഴമൊഴിയിൽ വിശ്വസിക്കുന്നതുകൊണ്ടും
അവിടുത്തെ ബാറുകളിലൊന്നും കുടം ഇല്ലാത്തതുകൊണ്ടും നാട്ടിൽ വന്ന് മാപ്രാണം ഷാപ്പിലെ ഓരോ കുടത്തിലും മൊബൈൽ ഫോൺ പരതിക്കൊണ്ടിരിക്കുകയാണിപ്പോൾ ഈ ആശാൻ.
ആളെ മനസ്സിലായവർ ആരെന്ന് അറിയിക്കുക. :)

Comments
ഞാൻ
കുപ്പിയിലുണ്ട്. തൊപ്പിയിലില്ല.

നന്നായി എഴുതിയിട്ടുണ്ട്
ഇത് മിക്കവാറും ബ്ലോഗനയില്‍ വരും
:)
ഞാനും ഒരു പകുതി പാലാക്കാരനാണേ..സെന്റ് തോമസിലാ പഠിച്ചത്. സുനീഷിനറിയാം
ഒറ്റവലിക്ക് അകത്താക്കിയ ശബ്ദം മാത്രം മതിയല്ലോ.
എനിക്കെന്താ വിളിക്കാത്തേന്ന് ഇപ്പോ കരുതിയേള്ളൂ.. പക്ഷേ അവൻ കള്ള് കുടിക്കില്ലാരുന്നല്ലോ....
കുടി നിര്‍ത്താനാ ആ പാവം പൊയത് അതിനെ ഇനിയും കുപ്പീലാക്കല്ലെ..:)
നന്നായിരിക്കുന്നു എഴുത്ത്, വായിച്ചു ചിരിവരുന്നു...
ഇങ്ങനെ നര്‍മ്മം എഴുതാന്‍ ഒരു കഴിവുതന്നെ വേണം.. അഭിനന്ദനങ്ങള്‍
പിന്നെ നിങ്ങള്‍ എല്ലാരും[ബെര്‍ലി, സുനീഷ്] തോമസുചേട്ടന്റെ [തോമസ് പാലാ] നാട്ടുകാരായതിനാലാവണം അല്ലേ ഇങ്ങനെ നര്‍മ്മങ്ങളെഴുതി ചിരിപ്പിക്കാനാവുന്നത് അല്ലേ...
ഒരു പാലായുടെ അയല്‍വാസി..തൊടുപുഴക്കാരന്‍
യാരിക്കും അസയ്ക്ക്യമുടിയാത്ത സ്റ്റൈല്‍...... നല്ല “പരിണാമഗുസ്തി”
“ശരിയാണോ ഹരിക്കുട്ടാ....ലവന്‍ കുറുമാനായിരുന്നോ?”
സസ്നേഹം,
പഴമ്പുരാണംസ്.
ഡിംഗ് ഡോംഗ്...
--
കസറന്‍ എഴുത്ത്.....
സ്റ്റൈലന്‍ പ്രയോഗംസ്.... നന്നായി ചിരിച്ചിഷ്ടാ..
(എന്നാലും ഞാന്‍ മാഷിനെ എപ്പൊഴാ വിളിച്ചത്.. ഓര്‍മ്മ കിട്ടുന്നില്ലല്ലോ :) )
ശ്ശൊ, അന്ന് വിളിച്ചതുകൊണ്ട് രണ്ടു കൂട്ടര്‍ക്കാ ഉപകാരമുണ്ടായത്
1) വൊഡാഫോണിന് : ആ തെറിമുഴുവന്‍ പോങ്ങേട്ടന്‍ പറഞ്ഞവകേലും,ഞാന്‍ കേട്ടവകേലുമായി മൊത്തം അവരുടെ വരുമാനം മുപ്പത്തഞ്ചുരൂപ.
2) ഞാന്‍: മുപ്പത്തഞ്ചുരൂപ പോയാലെന്താ എന്റെ നിഘണ്ടുവിലെ തെറിശേഖരം കടല്‍ത്തീരത്തെ ഒരു മണല്‍ത്തരി പോലെ മാത്രമാണെന്ന് അന്ന് ഞാനറിഞ്ഞു.....
ഗുരുവേ നമ:
ഓ.ടോ. ആ എക്സ്-കഷണ്ടി നാട്ടിലെത്തിയ ശേഷം എന്നെ ഇതുവരെ വിളിച്ചിട്ടില്ല. പുള്ളിയെ ഞാന്‍ വിളിക്കുമ്പോഴൊക്കെ പരിധിവിട്ട് കിടക്കുകയാണെന്നും കേള്‍ക്കുന്നു. അപ്പോ എന്നെ വിളിച്ചതാരായിരിക്കണം?
പോങ്ങുവേ....
മാണ്ടാ മാണ്ടാ...
റ്റെമ്പ്ലേറ്റ് കസറൻ കേട്ടോ....
പോസ്റ്റര്‍ കണ്ടപ്പളേ നിരീച്ചു
‘അഖില ലോക ഭര്‍ത്താക്കന്മാരെ’ സംഘടിപ്പിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ കുടുമ്മത്ത്ന്ന് കഞ്ഞിവെള്ളം പോലും കിട്ടാതായപ്പോള്‍ ഒരു ദിവസം രാത്രിയില്‍ അടുക്കളയില്‍ ഒളിഞ്ഞു കയറി കാടി വെള്ളം മോന്തുമ്പോള്‍ കള്ളനാണെന്ന് കരുതി ഭാര്യ ഉലക്കയെടുത്ത് കീച്ചിയതു കൊണ്ട് നടുവൊടിഞ്ഞ് ഉള്ളൂര്‍ മെഡിക്കല്‍ കോളേജില്‍ ഒരാഴ്ച കിടന്നപ്പോള്‍ ആ ബ്രിജ് വിഹാരം മനുവേ ഉണ്ടായിരുന്നുള്ളൂ കൂട്ടിന്. (‘ഇവള്‍ ഇപ്പളാ എന്റെ മോളായത്’ എന്നും പറഞ്ഞ് ഭാര്യയെ കൊണ്ടുപോകയല്ലയിരുന്നോ അമ്മായിച്ഛന്‍) ആ മനുവിനെ അന്ന് ഫോണിലൂടെ അത്രക്ക്കും തെറി പറയാണ്ടായിരുന്നു, അതും കേവലം ഒരു അസൂയയുടെ പേരില്‍. അക്കാരണത്താലല്ലേ കഴിഞ്ഞാഴ്ച കൂടാം എന്നു പറഞ്ഞ മനു, അതു മാറ്റിവെച്ച് കോന്നിയിലെ വീട്ടിലേക്ക് പോയത്. അതും എന്തേ എഴുതിയില്ല.??
ഫോണ്‍ വിളികള്‍ കേട്ട് വട്ട് പിടിച്ച് തോന്ന്യാസിയെ തെറി വിളിച്ചപ്പോ എന്താ അവന്‍ പറഞ്ഞേ? ഇനി ഒരു ദിവസമല്ല ഒരു മാസം കിട്ടിയാലും തിരുവനന്തപുരത്തേക്ക് വരുന്ന പ്രശ്നമില്ലെന്ന് അല്ലേ? എന്നിട്ട് നിന്റ് ഫോണിലേക്ക് നിന്റെ പരമ്പരകളെ വിളിച്ചലറിയതും എന്തേ പോസ്റ്റില്‍ ചേര്‍ത്തില്ല??
ഇതൊക്കെ കേട്ട് മാനസിക നില തെറ്റുമെന്ന് ഭയന്ന് ‘എന്നെ രക്ഷിക്കണം ഇതിന്റെ സത്യാവസ്ഥ അറിയണം’ എന്നും പറഞ്ഞ് എന്റെ മൊബൈലിലേക്ക് കരഞ്ഞു വിളിച്ചതും നീ മറന്നു പോയോ? ഒരു പത്തു മിനുട്ടിനുള്ളി എല്ലാ വിവരങ്ങളും ഞാന്‍ അന്വേഷിച്ചറിയാം എന്നു ഞാന്‍ പറഞ്ഞപ്പോളല്ലേ നിന്റെ ശ്വാസം നേരെ വീണത്? കിറുക്രിത്യം പത്തു മിനിട്ടിന്‍ ശേഷം നിന്റെ മൊബൈലിലേക്ക് വിളിച്ച് കാര്യങ്ങളുടെ കിടപ്പു വശം മനസ്സിലാക്കി തന്ന്, നിന്റെ മാനസികാവസ്ഥ നോര്‍മ്മലാക്കി തന്ന എന്നെകുറിച്ച് നീയെന്തേ ഓര്‍ത്തില്ല. അക്കാര്യത്തെ കുറിച്ച് നീയെന്തേ പോസ്റ്റില്‍ പറഞ്ഞില്ല (അരമണിക്കൂറ് നിന്നെ വിളിച്ച് സംസാരിച്ച എന്റെ മൊബൈല്‍ ബില്ല് ആരു കൊടുക്കും?)
സ്മരണ വേണമെടാ സ്മരണ!!
ഇതില്‍ സത്യാവസ്ഥകള്‍ പറയാതെ മറ്റു വായനക്കാരെ വഴിതെറ്റിക്കുന്ന വിവരങ്ങള്‍ എഴുതിയതിനു ഈ പോസ്റ്റു വായിക്കാതെയും ഒരക്ഷരം പോലും കമന്റാതെയും ഞാനെന്റെ പ്രതിക്ഷേധം രേഖപ്പെടുത്തുന്നു.
പൊങ്ങു.. (ഞാന്‍ ശത്രുവല്ല ) എന്നാലും ആ ഐശ്വര്യ റായ് സ്വപനം . കാരണം ഒരടിക്ക് കൂടി സ്കോപ്പുണ്ട്.. ഊണിനു മുന്നെ ദഹനത്തിനുള്ളത് കഴിച്ചത് പോലെ നിങ്ങളുടെ പോസ്റ്റ് വായിക്കുന്നതിനു മുന്നെ ബള്‍ബ് (ചിരിച്ചിറ്റ് ) ഫ്യൂസാവാതിരിക്കാന്‍ എന്തെങ്കിലും കഴിക്കണം..
മുഖ സ്തുതിയാണെന്ന് കരുതരുത് നിങ്ങള്‍ പാലക്കാര്‍ മൊത്തം ലഹരിയിലാണോ ?
ആ ഫോണ്‍ ചെയ്ത ആള്‍ക്ക് ബുള്‍ഗാന്‍ ഉണ്ടായിരുന്നോ?
ഗഡി കൊള്ളാല്ലോ, ന്നാലും, മ്മളോട് ഒരു വാക്ക് പറയാതെ അവനോറ്റക്ക്, ഷാപ്പില്‍...
പോസ്റ്റ് കലക്കീട്ടോ. രസിച്ചു വായിച്ചു.
[ന്നാലും ഐശ്വര്യാ റായി! പൊങ്ങ്വേ........]
(ഫോണ്‍ വിളിച്ചത് കുറുമാനൊന്നുമല്ല. ആ ശബ്ദത്തില്‍ ഞാന്‍....പണ്ടത്തെ എന്റെ മിമിക്രി പരിപാടിയൊക്കെ മറന്നോ പോങ്ങൂ?)
കമന്റുകുട്ടയിൽ 26 കമന്റുകൾ വീണു. എന്റെ നന്ദി പ്രകാശനത്തിലൂടെ അത് 52 ആക്കുന്ന വിദ്യയാണ് അടുത്തത്. ആദ്യമായി നന്ദി അർപ്പിക്കുന്നത് നമ്മുടെ ഹാരോൾഡിനാണ്.
സുനീഷിനെ അറിയാവുന്ന പാതി പാലാക്കാരാ.. ആദ്യമായി നന്ദി താങ്കൾക്ക് സമർപ്പിക്കുന്നു. സ്വീകരിക്കുക :)
അപ്പോൾ ആളെ മനസ്സിലായല്ലോ? ക്ലൂ പാഴായിപ്പോയല്ലേ? :)
കുറുമാൻ കള്ള് കുടിക്കില്ലായിരുന്നല്ലോന്നോ? അത് അത്ഭുതമായിരിക്കുന്നു. :)
താങ്കളത് പറഞ്ഞു. സത്യത്തിൽ അക്കാര്യം ഞാൻ ഇവിടെ പരാമർശിച്ചില്ലെന്നേയുള്ളു... :)
പക്ഷേ, എന്നോട് സംസാരിച്ചത് കുപ്പിയിൽ നിന്നെഴുന്നേറ്റാണ് :)
അതെ. അത് കുറുമാനല്ലാതെ മറ്റാരാവാനാണ് :)
നന്ദി തൊടുപുഴക്കാരാ :)
ഒട്ടും മടിക്കണ്ടാ, തങ്കക്കുടം പോലുള്ള ഈ നന്ദി അങ്ങ് വാങ്ങുക :)
അതെ. അത് അങ്ങേരു തന്നെയായിരുന്നു. പ്രോത്സാഹനത്തിന് നന്ദി ചേട്ടാ :)
ഞാനെന്നല്ല കോന്നിലം പാടത്തെ പ്രേതം തന്നെ വിചാരിച്ചാൽ പോലും അത് നടക്കുമെന്ന് തോന്നുന്നില്ല. എങ്കിലും ഞാനൊന്ന് കാലുപിടിച്ച് നോക്കാം :)
അതെനിക്കിഷ്ടപ്പെട്ടു :)
കസറന്‍ എഴുത്ത്.....
സ്റ്റൈലന്‍ പ്രയോഗംസ്.... നന്നായി ചിരിച്ചിഷ്ടാ..
(എന്നാലും ഞാന്‍ മാഷിനെ എപ്പൊഴാ വിളിച്ചത്.. ഓര്‍മ്മ കിട്ടുന്നില്ലല്ലോ :) )
മനുജി,
താങ്കളുടെ കമന്റിനു നന്ദി. ഇത് വായിച്ചാൽ തന്നെ അറിയാം താങ്കൾ എന്റെ പോസ്റ്റ് മുഴുവൻ വായിച്ചിട്ടില്ലെന്ന്.
കാരണം
1. ‘പോങ്ങാ‘ എന്നു വിളിക്കുന്നത് എന്റെ ശത്രുക്കളാണ് എന്ന് ഞാൻ അതിൽ കുറിച്ചിരിക്കുന്നു. ( താങ്കൾ എന്റെ ശത്രുവാ )
2. താങ്കൾ എന്നെ വിളിച്ചു എന്നല്ല ഞാൻ താങ്കളെ വിളിച്ചു എന്നാണതിൽ കുറിച്ചിരിക്കുന്നത്.
ഒരബദ്ധം ഏത് പുലിക്കും പറ്റും എന്ന് ഞാൻ മനസ്സിലാക്കുന്നു. :) വായിച്ചില്ലെങ്കിലും കമന്റിയതിന് ഒരിക്കൽ കൂടി നന്ദി :)
നീ കൺഫ്യൂഷൻ ഉണ്ടാക്കാൻ മിനക്കെടേണ്ട. കാര്യങ്ങൾ എല്ലാവർക്കും ബോദ്ധ്യമായി :)
നിനക്ക് ഒരു തരി നന്ദി പോലും ഞാൻ തരില്ല
കാർവർണ്ണമേ,
അതിനർത്ഥം പോസ്റ്റ് മോശം എന്നാണോ? :)
അതെ. അങ്ങേര് തകർത്തഭിനയിച്ചുകൊണ്ടിരിക്കുകയാണ് :)
ഇതിനുള്ള മറുപടി അടുത്ത പോസ്റ്റിൽ. ഓടിക്കോ :)
അക്കാര്യം പുറത്ത് പറയേണ്ട :)
ബെർളിയും സുനീഷും കമന്റ് ഇട്ടില്ലെങ്കിലും പാലാക്കാർ ഒറ്റക്കെട്ടാണെന്ന് മനസ്സിലാക്കിക്കോ :)
സന്തോഷം. അളെ മനസ്സിലാക്കിയല്ലോ :)
നന്ദി :)
ഉണ്ടായിരുന്നു ഉണ്ടായിരുന്നു :)
ഇതിന്റെ കേട് തീർക്കാൻ ഞാനുമുണ്ട് കൂടെ :)
ചാടും കുറുമാൻ
വെള്ളം കണ്ടാൽ കിടക്കും കുറുമാൻ
സത്യം ലക്ഷ്മി :)
അപ്പോൾ അത് താങ്കളായിരുന്നല്ലേ? അപ്പോൾ ആ പാവം കുറുമേട്ടനെ പഴിച്ചത് കഷ്ടമായി പോയി :)
ബ്ളോഗന ഓഫിസോ ? മനസ്സിലായില്ല..!
അല്ല ഈ മാതൃഭൂമി.. ബ്ലോഗന..
ഇതു മാതൃഭൂമി ഓഫിസാണ്.. നിങ്ങളാരാണ് ?
ഞാന്‍ മലയാളത്തിലെ ഏറ്റവും വലിയ ബ്ലോഗറാണ്..
ഓ! ബെര്‍ളിച്ചായനായിരുന്നോ ? ഞങ്ങള്‍ കൃതാര്‍ത്ഥരായി.. അച്ചായന്റെ ഒരു പോസ്റ്റിനു വേണ്ടി ബ്ലോഗന തുടങ്ങിയ ദിവസം മുതല്‍ ഞങ്ങള്‍ വിളിച്ചോണ്ടിരിക്കുവാ.. എപ്പോ വിളിച്ചാലും സെക്രട്ടറി ഫോണ്‍ തരില്ല.. അവസാനം ഞങ്ങളൊരു സുന്ദരിയായ പെണ്‍കുട്ടിയെ ഈ ലക്ഷ്യത്തിനു വേണ്ടി മാത്രം അപ്പോയ്‍ന്റ് ചെയ്ത് അവളെക്കൊണ്ട് ബ്ലോഗ് തുടങ്ങിച്ചിരിക്കുവാ..
സോറി.. ഞാന്‍ ബെര്‍ളിച്ചായനല്ല..
അല്ലേ,പിന്നേതു തെണ്ടിയാ ?
കു....ന്‍ എന്നു പറയും..കേട്ടിട്ടുണ്ടാവും..
കേട്ടിട്ടില്ല..ഓരോ കൂതറകള് കുറ്റീം പറിച്ചിങ്ങു പോരും..
അങ്ങനെ പറയരുത്.. ഞാനും ഒരു ബ്ലോഗറാണ്..
ഇയാള് ബ്ലോഗിക്കോ.. അതിനു ഞങ്ങളെന്തു വേണം..
എന്റെയൊരു പോസ്റ്റ് ബ്ലോഗനയില്‍ കൊടുക്കണം..
ഫൂ...........!!!!!!!!!!!
(തുടര്‍ന്നായിരുന്നു ഈ പോസ്റ്റില്‍ പറഞ്ഞ സംഭവങ്ങള്‍ അരങ്ങേറിയത്)
ഇത് ബ്ലോഗനക്ക് അയച്ചു കൊടുക്കൂ...
:) ഹ ഹ അവന്‍ എല്ലാരേം പറ്റിച്ചല്ലേ?
(അമൃതാ ടീ.വീ.ന്നാന്ന് പറഞ്ഞ് എന്നെ വിളിച്ചതും അവന്‍ തന്നെയാണോ??)
:) പോശ്റ്റ് വലരെ ഇസ്റ്റപ്പെറ്റു.
മൊബൈല്‍ ഫോണ്‍ പോയാല്‍ കള്ളുംകുടത്തിലും തപ്പണം. ഓര്‍ത്തുവെച്ചോ ‘ലഹരി’ക്കും തപ്പേണ്ടി വരും.
ആ ബെര്‍ളിയുടെ ഗമന്റും ഗലക്കി.
ഹാ ഹാ ഹാ.........നേരത്തെ വായിച്ചിരുന്നു. കുറച്ചു തിരക്കിലായിപ്പോയി.....
അടിപൊളി വിവരണം. എല്ലാം സത്യം തന്നെയോ???
ഇരുപത്തി ആറ് അന്പത്തിരന്ടാക്കുന്ന വിദ്യ നേരത്തെ മുതല്‍ ഉള്ളതല്ലേ?
ബ്ലോഗാനായില്‍ നിന്ന് ഒരു പൂച്ച കുഞ്ഞു പോലും എത്ര ലഹരി പിടിച്ചാലും വിളിക്കീല്ല.കുറുമാന്‍ എട്ടാം ഭാഗം എഴുതി തുടങ്ങിയപ്പോള്‍ “അവന്‍ എന്നെ എഴുതാന്‍ സമ്മതിക്കുന്നില്ല ബാക്കി കൂടി എഴുതണമെങ്കില്‍ നേരിട്ട് കോന്നിലം പാടത്ത് ചെല്ലണം അതു കൊണ്ട് നാട്ടിലേക്ക് വരുവാണ് ”
എന്ന വിവരം കുറുമാന്‍ പറഞ്ഞു എന്ന് ഞാന്‍ പറഞ്ഞപ്പോഴല്ലേ “പ്രിയ മാളൂ, എണ്ണം തികയ്ക്കാനായി കുറച്ച് പോസ്റ്റുകളുടെ ആവശ്യം എന്റെ ബ്ലോഗിനുണ്ട് ഈ സ്കൂപ്പ് തന്നതിനു നിന്റെ പേര് എടുത്ത് പറയാം പോസ്റ്റില്‍ എന്നൊക്കെ ‘മീഠാ മീഠാ’വര്‍ത്താനം പറഞ്ഞിട്ട് പൊസ്റ്റ് വന്നപ്പോ എന്നെ തഴഞ്ഞു ... ഇന്നിം ഇങ്ങ് വരണേ .പോങ്ങാ ഇനി ഒറ്റ സ്കൂപ്പും ഇല്ലാ.
ഹും !എഴുതിയത് നന്നായി കേട്ടോ പോങ്ങൂ/ങ്ങാ!!
ഇന്നലെ പെറ്റുവീണ ഒരു ‘തോന്ന്യാസി’....???
അല്ല ഞാന്‍ ചോദിച്ചന്നല്ലേ ഒള്ളു
എന്നെ തല്ലാന്‍ വരുന്നതെന്തിനാ?
നന്ദകുമാറിന്റെയും ബെര്‍ലിയുടേയും കമന്റുകള്‍ രസിപ്പിച്ചു. (ഇനി അതുപോലെ തന്നെയാണോ സംഭവം?)
താങ്കള്‍ എന്നെ കുഴീല്‍ ചാടിക്കാന്‍ വേണ്ടി നടക്കുകയാണല്ലെ? പോസ്റ്റ് വായിക്കാതെ കമന്റ് എഴുതണം എന്നൊക്കെ പറഞ്ഞ്. പണ്ട് സൂ(സൂര്യഗായത്രി - സുലൊചനയല്ല)വിന്റെ പോസ്റ്റില്‍ പോയി എന്തൊ കമന്റ് എഴുതി സൂവിന്റെ വക കിട്ടിയിരുന്നു “ആരുടെ പോസ്റ്റാണെന്നെങ്കിലും നോക്കി കമന്റ് ഇടണം” എന്ന് അതു പോലെ ആതവും പോതവുമില്ലാത്ത കമന്റിടീലുകള്‍ അന്നു ഞാന്‍ നിറുത്തിയതാണ് അതു കൊണ്ട് ഞാനിതു വായിച്ചു(ഷമി) പക്ഷെ നാട്ടുകാരനായതുകൊണ്ട് (പടിഞ്ഞാറേക്കരയും പാളയവും തമ്മില്‍ വല്യ ദൂരമില്ലല്ലൊ) മാത്രമല്ല, താങ്കള്‍ ഒരു നല്ല മനുഷ്യനൊ അതിമാനുഷനൊ(തോന്ന്യാസിടെ അടുത്തു നില്‍ക്കുമ്പൊ)ആയതുകൊണ്ടു മാത്രമല്ല, ശരീരത്തിനൊത്ത ഒരു ഹൃദയത്തിനുടമയായതുകൊണ്ടു മാത്രമല്ല താങ്കള്‍ എഴുതാന്‍ കഴിവുള്ള ആളാണെന്നു തൊന്നുകയും ചെയ്തതുകൊണ്ട് (ന്നെപ്പോലെയല്ല)പറയട്ടെ പോസ്റ്റ് ഇഷ്ടായി. വീണ്ടും താങ്ങുക.
എല്ലവനും കൂടി ഇറങ്ങിയിരിക്കുവാ.....:)
ന്നാലും എന്തൂട്ടെഴുത്താ ഇത്? തകര്‍ത്തു.
ഓടോ: ആ കോന്നിലം പാടത്തെ പ്രേതം ചത്തോ അതോ കൊന്നോ എന്നൊന്നു ചോദിച്ചൂടാരുന്നോ?
പോസ്റ്റ് മുഴുവന്‍ വായിച്ചു.. അടിപൊളി.. രസിച്ചു..
"ഒരിക്കല്‍ ഞാനും ഒരു പുലി ആകും" എന്ന് പറയണ വിനയകുമാരപുലിയെ പണിത മാന്‍..
മുപ്പത്തിയഞ്ച് രൂപ കൊണ്ടു തോന്ന്യാസിക്കുണ്ടായ വെളിപാടും ഇഷ്ടപ്പെട്ടു..
എന്റെ നമ്പര്‍ ആരുടെയും കയ്യില്‍ ഇല്ലാത്തതു കൊണ്ടായിരിക്കും എന്നെ ആരും വിളിക്കാഞ്ഞത്!
ഇനിയും വൈകിച്ചാല്‍ തിരിച്ച് വരുന്ന പുതിയ കുറു എന്നെ ഓടിച്ചിട്ട് തല്ലുമെന്ന് പേടിച്ചിട്ടാ.....
എന്നാ പൊട്ടോ, പിന്നെക്കാണാം!
ഇതു മിസ്സായി പോയിരുന്നെങ്കില്‍ വല്യ നഷ്ടമായിപ്പോയേനെ.
എഴുത്ത് അടിപൊളിയായീട്ടോ. :)
ഇഷ്ടപെട്ടെന്നു പറഞ്ഞാല്‍ മതീല്ലോ....
ആല്ലെങ്കി വേണ്ട ഹരിയേട്ടാ... (പ്രായത്തിനു മൂത്തവരെ ചേട്ടാ എന്നു വിളിക്കണ്ടേ)
ഇന്നാണിവിടെ ആദ്യമായി വന്നത് (മനുവേട്ടന്‍ വഴി)... ഏല്ലാ പോസ്റ്റുകളും ഒറ്റയിരുപ്പിനു വായിച്ചു തീര്‍ത്തു (കമന്റടക്കം)....
വായിച്ചു തീര്‍ന്നപ്പോള്‍ ഭയങ്കര സന്തോഷം തോന്നി...
ഏറ്റവും ഇഷ്ട്ടപ്പെട്ടതു ഇതും പിന്നെ രണ്ടാമത്തെ വീഴ്ച്ചയും....
മാതൃഭൂമി ബ്ലോഗനക്കാരു ഇതൊന്നും കാണാത്തതെന്താ?
:-)
"എന്തിനേറേ, രണ്ട് തലമുറയ്ക്ക് അല്ലലില്ലാതെ കഴിയാനുള്ളത്ര കമന്റുകളും നേടി."
ന്റെ പൊങ്ങൂ ...ഞാനെപ്പോഴും ലേറ്റാ....
എന്നാലും ഇത് ഇപ്പോഴെങ്കിലും കാണാന്‍ പറ്റിയല്ലോ ? ഇല്ല്ലെങ്കില്‍ നഷ്ടായിപ്പോയേനെ.
ഇക്കഴിഞ്ഞ ദിവസം എനിക്കും വന്നിരുന്നു ഒരു ബ്ലോഗന വിളി. കുറുമാന്‍ ഇപ്പോള്‍ ഈ പണി തുടര്‍ന്നുകൊണ്ടിരിക്കുകയാണോ ?
ഈ പോസ്റ്റ് തന്നെ ബ്ലോഗനയില്‍ വന്നതിന് മുഴുത്ത അസൂയയില്‍ കുതിര്‍ന്ന അഭിനന്ദനങ്ങള്‍... :)
എഴുത്ത് അടിപൊളിയായീട്ടോ.