ഭ്രാന്തപർവ്വവും ബെർളി തോമസും.
'ഭ്രാന്തപർവ്വം' എന്ന പേരിൽ ഞാനൊരു പോസ്റ്റ് കഴിഞ്ഞ ബുധനാഴ്ച രാത്രി അതായത് നവംബർ 19-ന് എന്റെ ഈ ബ്ലോഗിൽ പോസ്റ്റുകയുണ്ടായി. എന്നാൽ പിറ്റേ ദിവസം രാവിലെ തന്നെ അറുവഷളനായ എന്റെ മനസ്സിന്റെ സമ്മർദ്ധം സഹിക്കവയ്യാതെ ആ പോസ്റ്റ് എനിക്ക് ഡിലീറ്റ് ചെയ്യേണ്ടതായി വന്നു. എന്റെ പ്രിയ സുഹൃത്തും ജേഷ്ഠതുല്യനുമായ നന്ദപർവ്വം നന്ദേട്ടൻ കേന്ദ്രകഥാപാത്രമായി വരുന്ന ആ പോസ്റ്റ് ഒരു പക്ഷേ അദ്ദേഹത്തിന്റെ ആരാധകരെ ചൊടിപ്പിക്കുന്നതായിരിക്കും എന്നെനിക്ക് തോന്നിയതിനാലാണ് അങ്ങനെ ചെയ്യേണ്ടി വന്നത്. :) എങ്കിലും അത് വീണ്ടും പോസ്റ്റണമെന്നുള്ള എന്റെ അടുത്ത സ്നേഹിതരുടെ നിർബദ്ധപ്രകാരം ഞാൻ അതിന്റെ ആദ്യഭാഗം നാളെത്തന്നെ പോസ്റ്റുന്നതായിരിക്കും. നന്ദേട്ടൻ, കുറുമേട്ടൻ തുടങ്ങിയ മഹത്വ്യക്തികളുടെ പേര് ഞാൻ ഈ പോസ്റ്റിൽ കാര്യമായി ദുരുപയോഗം ചെയ്തിട്ടുണ്ട്. നിങ്ങൾ സഹകരിക്കില്ലേ? ആദ്യഭാഗത്തിന് അരദിവസമേ ആയുസ്സുണ്ടായിരുന്നുള്ളുവെങ്കിലും അതിനിടയിൽ കമന്റുതന്ന് പ്രോത്സാഹിപ്പിച്ച കാർവർണ്ണം, മാണിക്യം, വായ്നോക്കി, ചിത്രകാരൻ, ശ്രീവല്ലഭൻ, അച്ചായൻ, ടോംകിഡ്, അജേഷ് ചെറിയാൻ, ബിന്ദു കെ.പി, കനൽ, തോന്ന്യാസി തുടങ്ങിയവർക്ക് നന്ദി. ഇനി 'ഭ്രാ