അഖില ലോക ഭർത്താക്കന്മാരേ സംഘടിക്കുവിൻ...

പ്രിയ സഖാക്കളെ, ഗാന്ധിയരേ, ധന്യാത്മാക്കളേ, സ്നേഹിതരേ, പ്രിയമെഴും സഹോദരീസഹോദരന്മാരേ, നായന്മാരേ മറ്റ് നാനാ ജാതി മതസ്ഥരേ, ശത്രുക്കളേ...

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയത് അർദ്ധരാത്രി ആയിരുന്നല്ലോ? അതുകൊണ്ട് തന്നെ സ്വാതന്ത്ര്യലബ്ധിയെക്കുറിച്ച് ആദ്യമറിയാൻ ഭാഗ്യം ലഭിച്ചത് അപൂർവ്വം ചിലർക്ക് മാത്രമാണ്.! അതിൽ പ്രധാനികൾ ഞങ്ങളുടെ നാട്ടിലെ * ഒളിസേവ *യിൽ തല്പരരും ഒപ്പം നിശാസഞ്ചാരികളുമായ അപൂർവ്വം ചില നായന്മാർക്കും, പിന്നെ അർദ്ധരാത്രി കാട്ടുമുയലിനെയും, ലില്ലിക്കുട്ടി, ശോശാമ്മ, ഏലിച്ചേച്ചി മുതലായ ‘നാട്ടുമുയലു‘കളെയും വേട്ടയാടാനിറങ്ങുന്ന വെടിക്കാരൻ കുഞ്ഞൂഞ്ഞുചേട്ടൻ എന്ന നസ്രാണിക്കുമായിരുന്നു. ( വെടിവെയ്ക്കാൻ ലൈസൻസുള്ള ഏക തോക്കുകാരൻ നാട്ടിൽ കുഞ്ഞൂഞ്ഞു ചേട്ടൻ ആണ് )

സ്വാതന്ത്ര്യം ലഭിച്ച വിവരം അറിഞ്ഞയുടൻ സകല നായന്മാരും സമ്മന്ത വീടുകളിൽ നിന്ന് മുറ്റത്തിറങ്ങി, കഴുത്ത് നീട്ടി പൂർണ്ണചന്ദ്രനെ നോക്കി ഓരിയിട്ടു.

കുഞ്ഞൂഞ്ഞ് ചേട്ടൻ ലില്ലിക്കുട്ടിയുടെ പറമ്പിൽ നിന്ന് ബഹുമാനപൂർവ്വം ആകാശത്തേയ്ക്ക് മൂന്ന് ആചാരവെടി പൊട്ടിച്ചു.

നായന്മാരുടെ ഓരിയിടലിലും നസ്രാണിയുടെ വെടിശബ്ദത്തിലും ഞെട്ടിയുണർന്ന നാട്ടുകാർ സ്വാതന്ത്ര്യത്തെപ്പറ്റി അറിഞ്ഞു. അവർ ആഹ്ലാദാരവങ്ങൾ മുഴക്കി.

എന്തുകൊണ്ടാണ് യാതൊരു പ്രകോപനവുമില്ലാതെ ‘ജനപ്രിയ ബ്ലോഗ്ഗറായ ശ്രീമാൻ പോങ്ങുമ്മൂടൻ‘ ഇന്ത്യൻ സ്വാതന്ത്ര്യ ചരിത്രത്തിന്റെ അധികമാരും അറിയാതിരുന്ന ഒരേട് ഇപ്പോൾ വെളിവാക്കിയതെന്ന് തോന്നുന്നുവോ?

എന്നാൽ കാരണമുണ്ട്. സ്വാതന്ത്ര്യത്തെക്കുറിച്ച് ആധികാരികമായി പറയാൻ ആർക്കാണവകാശം? സ്വാതന്ത്ര്യസമരസേനാനികൾക്കോ? രാഷ്ട്രീയക്കാർക്കോ മാധ്യമപ്രവർത്തകർക്കോ? അതോ പോലീസിനോ പട്ടാളത്തിനോ? അതുമല്ലെങ്കിൽ പണക്കാർക്കോ പാവപ്പെട്ടവർക്കോ?

അല്ല ചങ്ങാതികളെ. സ്വാതന്ത്ര്യത്തെക്കുറിച്ച് ആധികാരികമായി പറയാനും വേവലാതിപ്പെടാനും ഒരുകൂട്ടർക്ക് മാത്രമേ അവകാശമുള്ളു.
അത് ഭർത്താക്കന്മാർക്കാവുന്നു. എതിരഭിപ്രായമുണ്ടോ?

ഇല്ലെങ്കിൽ അഖിലലോക ഭർത്താക്കന്മാരേ സംഘടിക്കുവിൻ. നമുക്കൊന്നായി പൊരുതാം. അസമയത്ത് വീട്ടിൽ ചെന്ന് കയറുവാനും അത്യാവശ്യം കുടിച്ച് കൂത്താടുവാനും സ്നേഹിതരുമൊത്ത് യഥേഷ്ടം കറങ്ങുവാനുമുള്ള നമ്മുടെ ജന്മാവകാശങ്ങൾ നേടിയെടുക്കുവാനായി നമുക്ക് അഹോരാത്രം സമരം ചെയ്യാം. 1947 ആഗസ്റ്റ് 15ന് അർദ്ധരാത്രി സ്വാതന്ത്ര്യം ലഭിച്ചത് നമ്മൾ ഭർത്താക്കന്മാർക്കും കൂടിയാണെന്ന വിവരം നമ്മുടെ ഭാര്യമാരെ നമുക്ക് അറിയിക്കാം.

ഭർത്താക്കന്മാരേ, നമുക്ക് നഷ്ടപ്പെടുവാൻ ഒന്നുമില്ല. നേടുവാൻ ഏറെയുണ്ട് താനും. അതുകൊണ്ട് സംഘടിക്കുവിൻ...

ഈ വരുന്ന ഒക്ടോബർ 30-ന് ‘മൃഗീയമായ’ ദാമ്പത്യ ജീവിതത്തിന്റെ മൂന്നാം വാർഷികം ഞാൻ കൊണ്ടാടുകയാണ്. അല്ലെങ്കിൽ പാരതന്ത്ര്യത്തിന്റെ 3 വർഷങ്ങൾ. ആയതിനാൽ ഒക്ടോബർ 30-ന് ഭർത്താക്കന്മാരുടെ ദിനമായി ഈ എളിയവൻ പ്രഖ്യാപിച്ചുകൊള്ളുന്നു.
നിങ്ങൾ സഹകരിക്കുമോ?

ഭർത്താക്കന്മാരേ, ഡെമോക്ക്ലസിന്റെ വാൾ പോലെ ഭാര്യമാർ നമ്മുടെ തലയ്ക്ക് മീതെ ഉണ്ടെന്നകാര്യം നാം എപ്പോഴും ഓർക്കണം. ജാഗ്രതൈ..

വിശ്വസ്തതയോടെ
പോങ്ങുമ്മൂടൻ.

ഭാര്യേ..ഭര്യേ.. മൂരാച്ചി. നിന്നെ പിന്നെ കണ്ടോളാം. :)

------------------------------------------------------------

“ (ഇതൊരു റൌണ്ട് ഓടിയതാണ് കഴിഞ്ഞവര്‍ഷം. സംഭവം എവര്‍ റോളീങ്ങ് ആക്കാന്‍ ഉദ്ദേശമുള്ളതുകൊണ്ട് , വീണ്ടും പോസ്റ്റുന്നു!) “
- വിശാലേട്ടൻ - 9-16

ഞാനും അങ്ങനെ തന്നെ വിശാലേട്ടാ. :)

പ്രിയപ്പെട്ട ഭാര്യേ, എനിക്കെല്ലാ സ്വാന്തന്ത്രവും തരുന്ന, എന്തിനേറെ നിനക്ക് ശമ്പളം കിട്ടുമ്പോൾ ‘നിപ്പനടിക്കാൻ’ മാസാമാസം കാശുതരുന്ന നിന്നെ മറന്നല്ല ഞാനിതെഴുതിയത്. ഇതൊക്കെ ഒരു തമാശയല്ലേ?
ആട്ടെ. ഇതെഴുതിയതിന് ഇന്ന് വീട്ടിൽ വരുമ്പോൾ നീ ചിരവയെടുത്ത് എന്റെ ശിരസ്സിൽ തലോടുമോ? ഇല്ലല്ലേ? എന്നാൽ ഞാനിന്ന് നേരത്തേ വരാം. നിനക്കിഷ്ടപ്പെട്ട ചെമ്മീനുമായി. :)

Comments

Pongummoodan said…
“ (ഇതൊരു റൌണ്ട് ഓടിയതാണ് കഴിഞ്ഞവര്‍ഷം. സംഭവം എവര്‍ റോളീങ്ങ് ആക്കാന്‍ ഉദ്ദേശമുള്ളതുകൊണ്ട് , വീണ്ടും പോസ്റ്റുന്നു!) “
- വിശാലേട്ടൻ - 9-16

ഞാനും അങ്ങനെ തന്നെ വിശാലേട്ടാ. :)

----------------

പ്രിയപ്പെട്ട ഭാര്യേ,

എനിക്കെല്ലാ സ്വാന്തന്ത്രവും തരുന്ന, എന്തിനേറെ നിനക്ക് ശമ്പളം കിട്ടുമ്പോൾ ‘നിപ്പനടിക്കാൻ’ മാസാമാസം കാശുതരുന്ന നിന്നെ മറന്നല്ല ഞാനിതെഴുതിയത്. ഇതൊക്കെ ഒരു തമാശയല്ലേ?

ആട്ടെ. ഇതെഴുതിയതിന് ഇന്ന് വീട്ടിൽ വരുമ്പോൾ നീ ചിരവയെടുത്ത് എന്റെ ശിരസ്സിൽ തലോടുമോ? ഇല്ലല്ലേ? എന്നാൽ ഞാനിന്ന് നേരത്തേ വരാം. നിനക്കിഷ്ടപ്പെട്ട ചെമ്മീനുമായി. :)
G.MANU said…
{{{{{{{{ഠേ}}}}}}}}}}}}}

എവര്‍ റോളിംഗ് തേങ്ങാ...
ശ്രീ said…
ഇതു ഭാര്യ വായിച്ചു കഴിഞ്ഞാല്‍ എത്ര റൌണ്ട് ഓടിച്ച ശേഷമാണ് വീട്ടില്‍ കയറ്റുക എന്നത് കണ്ടറിയണം...
;)
പീഡനത്തിന്‍റെയും സഹനത്തിന്‍റെയും മൂന്നു വര്‍ഷം....ഗാന്ധിജി നിരാഹാരം കിടന്നപ്പോള്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി.പോങ്ങുമ്മൂടനും ട്രൈ ചെയ്യാവുന്ന ഒരു സംഭവമാ ഈ നിരാഹാരം.ഇതു കാണുമ്പോഴെങ്കിലും കുറച്ച് സ്വാതന്ത്ര്യം കൊടുക്കാമെന്നു പോങ്ങുമ്മൂടന്‍റെ ഭാര്യക്ക് തോന്നിയാലോ.. സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോങ്ങുമ്മൂടന്‍റെ ഈ ‘ഓരിയിടല്‍‘, ക്ഷമിക്കണം രോദനം പീഡനമനുഭവിക്കുന്ന എല്ലാ ഭര്‍ത്താക്കന്മാര്‍ക്കും പ്രജോദനമാകട്ടെ എന്ന ആശംസയോടെ...
നമ്മുടെ കാന്തപുരത്തെ ക്ഷണിക്കാന്‍ മറക്കല്ലേ. അദ്ദേഹം നമ്മുടെ സൈഡാണു്
അനിയാ,

ജീവിക്കണമെന്ന് അതിയായ ആഗ്രഹമുണ്ട്. ഇതുവല്ലോം അവളറിഞ്ഞാൽ തിരിച്ച് വീട്ടിൽ ചെല്ലാൻ ഒക്കില്ല!!!

വേറേ വല്ല പരിപാടിയും സംഘടിപ്പിക്ക്, കൂടെക്കൂടാം :)
nandakumar said…
കുഞ്ഞൂഞ്ഞു ചേട്ടന് അന്ന് ലൈസന്‍സും കിട്ടിയിരുന്നൊ? ഭാഗ്യവാന്‍!

അപ്പോളേ...

വിവാഹവാര്‍ഷികാശംസകള്‍..കെട്ടിയവനും കെട്ടിയവള്‍ക്കും കെട്ടിയതിലുണ്ടായവനും...
BS Madai said…
മുഖത്തുള്ള പ്ലാസ്റ്ററിന്റെ എണ്ണം കൂട്ടാന്‍ തന്നെ തീരുമാനിച്ചു അല്ലേ?! ദൈവം രക്ഷിക്കട്ടെ....

(എല്ലാ ആശംസകളും...)
saju john said…
ഇത്തരം പുരുഷാധിപത്യത്തിന്റെ; ജീവിക്കുന്ന അടയാള മായ ലഹരിയുടെ കരാളഹസ്തങ്ങളില്‍ പിടയുന്ന അനേക ലക്ഷം തരുണിമണികളുടെ ഉപ്പുരസം പുരണ്ട കണ്ണീരില്‍ ലഹരിയുടെ കിക്ക് മാറുമെന്നും, “പൊങ്ങുമൂട്” കഴുകി ശുദ്ധിയാവുമെന്നും......ഞാന്‍ ശപിക്കുന്നു.
This comment has been removed by the author.
ആദരാഞ്ജലികള്‍...... (ഉടനെ ആവശ്യം വരും... വീട്ടില്‍ ചിരവ, ചൂല്‍, പത്തല്‍ , എന്നിവ ഉള്ളതല്ലേ... നേരത്തെ പറഞ്ഞുന്നെ ഉള്ളു ...)
അവസാനം ഒരു മൂന്നു വരിയില്‍ സോപ്പിട്ടിട്ടൊന്നും ഒരു കാര്യവുമില്ല ചേട്ടാ...
വരാനുള്ളത് ഓട്ടോ പിടിച്ചും വരും... ജാഗ്രതൈ...
വൈഫിന്‍റെ ഇമെയില്‍ id ഒന്നു തരുമോ??? നല്ല ഒരു അടി കണ്ടിട്ട് കുറെ നാളായി..
Unknown said…
മനസ്സില്‍ വരുന്നതു പോങ്ങുംമൂഢന് പോസ്റ്റ്.
കയ്യില്‍ കിട്ടുന്നത് ഭാര്യക്ക്‌ വടി.
(ല)ഹരിക്ക് ആശംസകള്‍ നേരുന്നു.
പോങുംമൂടന്‍ സാറേ ..

കല്യാണം കഴിക്കാന്‍ ഞാന്‍ മുട്ടി നടക്കുവാ .......അവസാനം പാരയാകുമോ എന്നാ പേടി. ഏതായാലും എന്റെ വക "മെനി മെനി ഹാപ്പി തിരിച്ചു വരവ് ഓഫ് ദി ദിവസംസ് " അഡ്വാന്‍സ് ആയി അയക്കുന്നു.
എന്നിട്ടെന്തു പറഞ്ഞു വാമഭാഗം?
സ്വാതന്ത്ര്യം പോക്കറ്റിലിട്ടോണ്ട് സ്ഥലം വിടാൻ സമ്മതിച്ചോ?
നിങ്ങളൊന്നും നന്നാവില്ല, കട്ടായം
puTTuNNi said…
പോങ്ങ് ജി,
ഒരു റൌണ്ട് കൂടി കമ്മന്റ് ഇടുന്നു..
ശ്രീയുടെ കമ്മന്റും അടിപൊളി..

ആഘോഷിക്കൂ ഓരോ നിമിഷവും .. (ഏഷ്യാനെറ്റിനോട് കടപ്പാട്)
പോങ്ങുമ്മൂടന്റെ ജീവിതം കോഞ്ഞാട്ടയായതിന്റെ മൂന്നാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ ഭാര്യയുടെ കൈയ്യില്‍ നിന്നും ചിരവത്തടിയ്ക്ക് അടി കിട്ടട്ടേ ന്നു മുട്ടിപ്പായി പ്രാര്‍ഥിക്കുന്നു.

ഭാര്യമാരെ ആക്ഷേപിക്കുന്ന എല്ലാ കോന്തന്‍ ഭര്‍ത്താക്കന്മാര്‍ക്കും ഇതു ഒരു പാഠമാവട്ടെ എന്നു ആശംസിക്കുന്നു.
Sarija NS said…
പോങ്ങു,
ഞാന്‍ ദു:ഖിക്കുന്നു. ഇനിയൊരിക്കലും നിന്നെയീ ബൂലോകത്ത് കാണില്ലല്ലൊ. എന്തിന് ഓഫീസില്‍ പോലും ഇനി നിന്നെ ഭാര്യ വിടുമോ എന്നെനിക്ക് സംശയമുണ്ട്. ഇത്രനാളും ജീവപര്യന്തമായിരുന്നത് ഇപ്പോള്‍ വധശിക്ഷയാക്കാന്‍ നിനക്ക് കഴിഞ്ഞല്ലോ. എന്ത് പറയാന്‍... വിനാശ കാലെ വിപരീത ബുദ്ധി. :)
പോങ്ങേട്ടാ ഞാന്‍ 26/10 ന് താങ്കളെ നേരില്‍ കണ്ട് അഡ്വാന്‍‌സ് അനുശോചനങ്ങള്‍ രേഖപ്പെടുത്തുന്നതായിരിയ്ക്കും.........

പിന്നെ 31 ന് നടക്കുന്ന സംസ്കാരച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നാല്‍ എന്നോട് പിണങ്ങരുത്.......

കര്‍ത്താവേ നീ ഈ ആത്മാവിന് ചെന്നു ചേരുന്ന സ്ഥലങ്ങളിലെല്ലാം വാളുവെക്കാന്‍ സൌകര്യമൊരുക്കിക്കൊടുക്കേണമേ.......
Sethunath UN said…
പോങ്ങ്സ്
ചിരിപ്പിച്ചു കളഞ്ഞു.
ഞാനില്ലേയ്. ഞാനാ ടൈപ്പല്ല. :)
പോങ്ങൂ.. ഒരു ചാക്ക്‌ ചെമ്മീന്‍ കൊണ്ടൊതുക്കാമൊന്നു വ്യാമോഹിക്കേണ്ട.. ഇത്തരം വ്യക്തിഹത്യകള്‍ (സ്ത്രീ പീഡനം) ഒരു പെണ്ണുമ്പിള്ളയും സഹിക്കില്ല..കട്ടായം..!
എന്നാലും ഒരു ചാക്കു ചെമ്മീന്‍ കൊടുത്തു നോക്കൂ..ചിലപ്പോള്‍ ഒതുങ്ങിയാലോ..? എന്തായാലും ഇനി നിപ്പനടിക്കാമെന്നു മോഹിക്കേണ്ട..ഏതായാലും പോസ്റ്റ്‌ ഉചിതമായി..കണിക്കൊന്നയിലെ നെക്സ്റ്റ്‌ ഹിറ്റ്‌ ഓഫ്‌ ദ ബ്ലോഗ്‌ (ഒപ്പം പണിക്കര്‍ സ്പീക്കിംഗിലുമുണ്ടു) പോങ്ങുമ്മൂടനാണു കേട്ടോ..(ചെലവു ചെയ്യണം)
എന്നു സ്വന്തം
ശൌര്യം തീരാത്ത പണിക്കര്‍
ഒപ്പ്‌
‘മൃഗീയമായ’ ദാമ്പത്യ ജീവിതത്തിന്റെ മൂന്നാം വാർഷികം കൊണ്ടാടുന്ന ഈ വേളയില്‍...
‘മൃഗീയമല്ലാത്ത’ ദാമ്പത്യ ജീവിതത്തിന്റെ ആശംസകള്‍..
Sherlock said…
സരിജ എന്തരോ പറഞ്ഞല്ലോ? :)
sunil panikker said…
വായില്‍ തോന്നുന്നത്‌ പോങ്ങുമ്മൂടനു 'പോസ്റ്റ്‌'!!!
പോസ്റ്റ് ഇഷ്ടപ്പെട്ടു. ശ്രീയുടെ കമന്റും :D

വിവാഹവാർഷികാശംസകൾ.
ഈ പൊസ്റ്റ് എവർ റോളിങ് [ഇക്കണക്കിനു പോയാൽ അക്കാര്യം സംശയമാണ്]ആക്കാനും ആശംസകൾ
ഹാപ്പി ദീപാവലി..!!
വാണങ്ങളൊക്കെ വിട്ടോ..?
വെടിയൊക്കെ വച്ചോ?
ഇ ലോകത്ത് ഉള്ള സര്‍വ പെണ്ണുങ്ങളും വെറും മൂരാച്ചികളും മൂശേട്ടകളും ആണ് എന്ന് ഇതിനു കമന്റ് ഇട്ടവര്‍ തെളിയിച്ചു :D സൊ പണി കിട്ടിയവര്‍ വാങ്ങി കൊണ്ടു ഇരിക്ക് ... ഞങ്ങള്‍
അവിവാഹിതര്‍ ഒരിക്കലും വിവഹിതരുകുന്നതല്ല എന്ന് ഉറക്കെ ഉറക്കെ ഉന്നി ഉന്നി പറയുന്നു :D
കര്‍ത്താവെ ഇനി സ്ത്രീ പീഡന പോസ്റ്റ് ആവുമോ ആവോ എന്തായാലുംഞാന്‍ ഒന്നും പറഞ്ഞിട്ടില്ല ആരും ഒന്നും കേട്ടിട്ടും ഇല്ല ...:D സുനില്‍ മാഷ് ചോദിച്ച പോലെ ദീപാവലി ഒകെ ആയിട്ടു പടക്കം
ഒകെ പൊട്ടിച്ചോ .. അതോ സലിം കുമാര്‍ പറഞ്ഞ പോലെ വെടി ഒകെ മഴ നനഞ്ഞു പോയോ :D
Sachin said…
ഹ ഹ.. ഇന്നു മിക്കവാറും ഉലക്ക കൊണ്ടും ചിരവ കൊണ്ടും വീട്ടില്‍ ദീപാവലി ആഘോഷം ഉണ്ടാവും.. :))
smitha adharsh said…
ഭാര്യയുടെ സമ്മതമില്ലാതെ,വായ് തോന്നിയതൊക്കെ വാരി വലിചെഴുതും അല്ലെ?
കിട്ടിയത് ഒറ്റയ്ക്ക് വാങ്ങിച്ചോളൂ ...
പോങ്ങ്മൂടാ...

പണ്ട് 2005 ല്‍ ഒന്നാം വിവാഹ വാര്‍ഷികത്തിന് എന്‍റെയും അവളുടയും കൂട്ടുകാരെ വിളിച്ചു അന്നേ ദിവസം കൃത്യം 11.35 ന് (കഴുത്തില്‍ കയറു വീണ സമയം) അഞ്ചു മിനിട്ടു മൌന പ്രാര്‍ഥനയില്‍ പങ്കു ചേരാന്‍ അപേക്ഷിച്ചിരുന്നു. അതിന്റെ പീഡനം ഇത് വരെ ഈയുള്ളവന്‍ അനുഭവിച്ചു തീര്‍ന്നിട്ടില്ല. എന്നാലും ഇത് അവള്‍ വായിക്കാന്‍ ഇടയില്ല എന്ന ഉത്തമ വിശ്വാസത്തിലും എന്റെ സുഹൃത്തുക്കളായ കൊഞ്ഞാണന്മാര്‍ എന്നോടുള്ള സ്നേഹം മൂത്ത് ഇതവളുടെ ചെവിയില്‍ ഇറ്റിച്ചു കൊടുക്കില്ല എന്ന അമിത പ്രതീക്ഷയോടു കൂടിയും ഈയുള്ളവനും താങ്കളോടൊപ്പം ചേരുകയാണ്.
Pongummoodan said…
മിത്രങ്ങളേ,

എന്റെ നന്ദി പ്രദർശിപ്പിക്കൽ ഇവിടെ തുടങ്ങുകയാണ്. ‘ഒരു കമന്റിന് ഒരു നന്ദി‘ എന്ന രീതിയിലാണല്ലോ നാം ഇതു വരെ നന്ദി പ്രകാശിപ്പിച്ചുകൊണ്ടിരുന്നത്. ആ ശൈലിയിൽ മാറ്റം വരുത്താൻ ഞാനുദ്ദേശിക്കുന്നില്ല.

ഈ ഒരു പോസ്റ്റ് ഇട്ടതിന്റെ അനന്തരഫലമായി കഴിഞ്ഞ ഒന്നര ആഴ്ചക്കാലം ഞാൻ തിരോന്തോരത്തുള്ള ആയുർവേദകോളേജിൽ സുഖ ചികിത്സയിലായിരുന്നു. ( ആരും എന്റെ വാമഭാഗത്തെ സംശയിക്കരുത് ) :)

ആദ്യമായി മഹാനായ മനുജിക്ക് നന്ദി പറഞ്ഞ് നമുക്ക് തുടങ്ങാം.
Pongummoodan said…
ശ്രീ,

താങ്കൾ പറഞ്ഞത് അക്ഷരം‌പ്രതി ശരിയായിരിക്കുന്നു. എത്ര റൌണ്ട് ഓടി എന്നത് ഞാൻ മെയിൽ ചെയ്യാം :)

നന്ദി
Pongummoodan said…
മാറുന്ന മലയാളീ

താങ്കളുടെ ആശംസ കുറിക്ക് കൊള്ളട്ടെ. എല്ലാ ഭർത്താക്കന്മാർക്കും ഇത് പ്രചോദനമായെങ്കിൽ ഞാൻ ധന്യനായി. താങ്കൾക്കുള്ള നന്ദിയും ഞാൻ പ്രകാശിപ്പിക്കുന്നു. :)
Pongummoodan said…
അങ്കിൾ,

നന്ദി അദ്ദേഹവും നമ്മുടെ പക്ഷത്താണെന്നറിഞ്ഞതിൽ സന്തോഷം :)
Pongummoodan said…
ചെറിയനാടൻ,

എന്നാൽ താങ്കൾക്കുകൂടി പങ്കെടുക്കാൻ കഴിയുന്ന ഒരു പരിപാടി നാം ആസൂത്രണം ചെയ്യുന്നതാണ്. നന്ദി :)
Pongummoodan said…
നന്ദേട്ടാ,

ഇന്നാ പിടിച്ചോ ഒരു നന്ദി. 33 കമന്റ് എനിക്ക് കിട്ടി. ഒക്കെത്തിനും നന്ദി പറഞ്ഞ് ഞാനത് 66 ആക്കും :) എന്നോടാ കളി :)
Pongummoodan said…
ബി.എസ് മടായി,

താങ്കൾ ആദ്യമായിട്ടാണ് പോങ്ങുമ്മൂട്ടിൽ അതിനാൽ നന്ദിയോടൊപ്പം നാല് പെഗ്ഗും മൂരിയിറച്ചിയും താങ്കൾക്ക് ഞാൻ നേദിക്കുന്നു. :)
Pongummoodan said…
മൊട്ടേട്ടന്റെ ഉഗ്രശാപത്തിന് നന്ദിയില്ല. :)
Pongummoodan said…
കൊസ്രാക്കൊള്ളി,

വൈഫിന്റെ ഇ-മെയിൽ ഐഡി വേണമല്ലേ? ( പൂതി മനസ്സിലിരിക്കട്ടെ) തനിക്കും നന്ദിയില്ല. പോയി ഞൊട്ട് :)
Pongummoodan said…
തോന്ന്യാസി ശ്രീക്ക് നന്ദി :)
Pongummoodan said…
രഘുനാഥാ,

ഒന്നുകൂടി ആലോചിച്ചിട്ട് കഴിക്കുക :)
Pongummoodan said…
ഭൂമിപുത്രി ,

അതൊക്കെ രഹസ്യമയി പറയാം.
ഇപ്പോൾ പരസ്യമായി ഈ നന്ദി സ്വീകരിക്കൂ.. :)
Pongummoodan said…
പ്രിയ പ്രിയാ,

കൊന്നാലും നന്നാവില്ല. കട്ടായും.
നന്ദിയുമില്ല കട്ടായം :)
Pongummoodan said…
കാർവർണ്ണം,

വെറുമൊരു പുഞ്ചിരി?!!! അത് ദേ തിരിച്ച് തരുന്നു. :)
Pongummoodan said…
പുട്ടുണ്ണീ,

ഒരു റൌണ്ട് കൂടി നന്ദി :)
Pongummoodan said…
കാന്താരിക്കുട്ടി,

നന്ദിയില്ല. സകല കോന്തൻ ഭർത്താക്കന്മാരും ഇതിന് മറുപടി നൽകട്ടെ :)
Pongummoodan said…
സരീ,

നിന്റെ ദു:ഖം ഞാൻ മനസ്സിലാക്കുന്നു. ഞാൻ നിന്നോടൊപ്പം എപ്പോഴുമുണ്ടാവും. ഭാര്യയോട് പോയി തുലയാൻ പറ :)
Pongummoodan said…
തോന്ന്യാസി,

നീ തിരോന്തോരത്ത് വന്നപ്പോൾ ഒരുമിച്ച് വാൾ വെക്കണമെന്ന് ആഗ്രഹിച്ചിരുന്നു. നടന്നില്ല. പക്ഷേ, ഉടൻ നടക്കും :)
Pongummoodan said…
നിഷ്കു,

കൂടിക്കോ. പുറത്താരും അറിയില്ല. :)
Pongummoodan said…
പണിക്കരേട്ടാ,

എന്നെ നാറ്റിച്ച് ചാക്കിൽ കെട്ടുന്നതിന് ഞാൻ ചിലവ് ചെയ്യണെമെന്ന്. നടക്കില്ല മോനേ. ഒരു തുള്ളി പോലും ഞാൻ വാങ്ങി തരില്ല. :)

( കാലു പിടിക്കാം. വെള്ളവും വാങിതരാം. പരമാവധി പുകഴ്ത്തണം. പുകഴ്ത്തി പുകഴ്ത്തി എന്നെ അവശനാക്കണം. എന്തു വേണമെങ്കിലും ചെയ്യാം. പ്രകൃതി വിരുദ്ധമൊഴിച്ച് ) :)
Pongummoodan said…
രാജി ചന്ദ്രശേഖരൻ,

താങ്കൾക്ക് നന്ദി :)
Pongummoodan said…
ജിഹേഷേ,

അതിന് ഞാൻ മറുപടി കൊടുത്തു :)
Pongummoodan said…
പണിക്കരേട്ടാ,

വീണ്ടും ആക്കുന്നോ? :)
Pongummoodan said…
പ്രിയ ലക്ഷ്മി,

നിനക്ക് നന്ദി :)
Pongummoodan said…
പണിക്കരേട്ടാ,

വാണം വിട്ടു. അന്നൂട്ടി മരിച്ചതുകൊണ്ട് വെടി വയ്ക്കാൻ പറ്റിയില്ല :)
Pongummoodan said…
അച്ചായാ,

തനിക്ക് തനിക്ക് മാത്രം ബുദ്ധിയുണ്ട് :)
Pongummoodan said…
സച്ചിനേ,

പറഞ്ഞതൊക്കെ സത്യം. അതാണ് ഈ നന്ദി പ്രകാശനം താമസിച്ച് പോവാൻ കാരണം :)
Pongummoodan said…
സ്മിതേ,

ഷമി....
Pongummoodan said…
അക്കേട്ടാ,

അങ്ങയുടെ ആത്മാർത്ഥത ഞാൻ മനസ്സിലാക്കുന്നു. :)
Pongummoodan said…
അങ്കിളേ,

ഞാനത് വായിച്ചു. കളി കാര്യമാവുമോ എന്നൊരു ശങ്ക. :)
വെടികള്‍ സുലഭം നഗരസരിത്തില്‍,
പിന്നെന്തിനു വേറൊരു അന്നൂട്ടി..?
nandakumar said…
ഹെഡ്ഡര്‍ ഡിസൈന്‍ കിടിലം,, വെടിച്ചില്ല് ഡിസൈന്‍!!!
Pongummoodan said…
പണിക്കരേട്ടാ,

ആ പറഞ്ഞത് ന്യായം. ഇനി ആ വഴി ഒന്ന് ശ്രമിക്കാം. സ്റ്റാച്ച്യു ഓമനയും പുത്തരിക്കണ്ടം സരളയുമൊക്കെ ഫ്രീയാണോ എന്തോ? :)
Pongummoodan said…
നന്ദേട്ടാ,

വയറ്റിൽ കിടന്ന് നമുക്ക് മൂഡ് തരുന്നവനെ നാം മറക്കരുതല്ലോ !!! :)

മൂഡ് തരുന്നവനെ മറക്കുന്നവനല്ലീ പോങ്ങുമ്മൂടൻ :)

നന്ദി നന്ദേട്ടാ..
ഏതായാലും എന്റെ പൊങ്ങുവേ,

ആളാമ്പ്രതി കമന്റി ബ്ലോഗിന്റെ ചരിത്രം തന്നെ മാറ്റിക്കുറിച്ചു. ഒരാളും ഇത്രയും തൊലിക്കട്ടി കാണിക്കില്ല, അതിനു പോന്നവൻ ഈ ബൂലോഗമലായാളത്തിൽ ത്തന്നെയുമില്ല. സമ്മതിച്ചിരിക്കുന്നു! (അതിന് നാട്ടിലെത്തുമ്പോൾ ഞാനൊരു ട്രീറ്റ് തരുന്നുണ്ട്. ഐറ്റംസ് പിന്നെ രഹസ്യമയി പറയാം)

താങ്കളുടെ സഹനശക്തിയും ക്ഷമയും സർവ്വോപരി അർപ്പണ മനോഭാവവും എല്ലാവരെയും ആകർഷിക്കുന്നതും തൃപ്തിപ്പെടുത്തുന്നതുമായിരുന്നു. ഏതായാലും ഒരു നല്ല സുഖചികിത്സാനന്തര ജീവിതം നേരുന്നൂ.:)

എവിടെയാ പരിക്ക്?? :)

ആശംസകൾ
Pongummoodan said…
" അതിന് നാട്ടിലെത്തുമ്പോൾ ഞാനൊരു ട്രീറ്റ് തരുന്നുണ്ട്. ഐറ്റംസ് പിന്നെ രഹസ്യമയി പറയാം "

ചെറിയനാടാ, എന്ന് നാട്ടിൽ വരും. എപ്പോൾ ട്രീറ്റ് തരും. :)
CHEERRRRRRRRRRRRRRRRRSssss........
ഞാൻ ഡിസംബറിൽ ഉണ്ടേ :)

ഏതായാലും ലോലനു കാര്യം പിടികിട്ടി. ചീയേർസും പറഞ്ഞു. കൊച്ചു കള്ളൻ! :)
Read this...
http://berlythomas.blogspot.com/2008/11/blog-post_11.html
Pongummoodan said…
ലോല ഹൃദയാ,

ചീയേഴ്സ് :)
Pongummoodan said…
അപ്പ ചെറിയനാടാ , ഡിസംബറിൽ ചീയേഴ്സ് പറയാം :)
Pongummoodan said…
കായംകുളം കുഞ്ഞാടേ,

ആ പണി ഞാൻ കണ്ടിരുന്നു.
രണ്ട് പേരുടെയും ഇമ്മാണി ചെത്തിക്കക്കയുമെന്നൊരു ഭീഷണി കൊടുത്തിട്ടുണ്ട്. :)
അതേതായാലും നന്നായി..
read this
ഹരികൃഷ്ണന്റെ കഥ
http://kayamkulamkunjad.blogspot.com/
Dear king of the land of latex All husbands of this duniyav unite,
nothing to loose but the (thali) chains...I wanted to write some more lines supporting you but what to do "SHE" calls me if am not responding quickly she will kick me... what to do see you ehh..
Tince Alapura said…
പോങ്ങ്മൂടാ
( വെടിവെയ്ക്കാൻ ലൈസൻസുള്ള ഏക തോക്കുകാരൻ നാട്ടിൽ കുഞ്ഞൂഞ്ഞു ചേട്ടൻ ആണ് ) ഇപ്പോള്‍ ഒരു പാട് പേര്‍ക്ക് ലൈസന്‍സ് കിട്ടിയട്ടുണ്ട്

Popular posts from this blog

അവർ പാർട്ടിയോട് ചെയ്യുന്നത്; നാടിനോടും.

പ്രണയോർമ്മകൾ!

ജി.സ്പോട്ട് - ഒരു അശ്ലീല കഥ