അഖില ലോക ഭർത്താക്കന്മാരേ സംഘടിക്കുവിൻ...
പ്രിയ സഖാക്കളെ, ഗാന്ധിയരേ, ധന്യാത്മാക്കളേ, സ്നേഹിതരേ, പ്രിയമെഴും സഹോദരീസഹോദരന്മാരേ, നായന്മാരേ മറ്റ് നാനാ ജാതി മതസ്ഥരേ, ശത്രുക്കളേ... ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയത് അർദ്ധരാത്രി ആയിരുന്നല്ലോ? അതുകൊണ്ട് തന്നെ സ്വാതന്ത്ര്യലബ്ധിയെക്കുറിച്ച് ആദ്യമറിയാൻ ഭാഗ്യം ലഭിച്ചത് അപൂർവ്വം ചിലർക്ക് മാത്രമാണ്.! അതിൽ പ്രധാനികൾ ഞങ്ങളുടെ നാട്ടിലെ * ഒളിസേവ *യിൽ തല്പരരും ഒപ്പം നിശാസഞ്ചാരികളുമായ അപൂർവ്വം ചില നായന്മാർക്കും, പിന്നെ അർദ്ധരാത്രി കാട്ടുമുയലിനെയും, ലില്ലിക്കുട്ടി, ശോശാമ്മ, ഏലിച്ചേച്ചി മുതലായ ‘നാട്ടുമുയലു‘കളെയും വേട്ടയാടാനിറങ്ങുന്ന വെടിക്കാരൻ കുഞ്ഞൂഞ്ഞുചേട്ടൻ എന്ന നസ്രാണിക്കുമായിരുന്നു. ( വെടിവെയ്ക്കാൻ ലൈസൻസുള്ള ഏക തോക്കുകാരൻ നാട്ടിൽ കുഞ്ഞൂഞ്ഞു ചേട്ടൻ ആണ് ) സ്വാതന്ത്ര്യം ലഭിച്ച വിവരം അറിഞ്ഞയുടൻ സകല നായന്മാരും സമ്മന്ത വീടുകളിൽ നിന്ന് മുറ്റത്തിറങ്ങി, കഴുത്ത് നീട്ടി പൂർണ്ണചന്ദ്രനെ നോക്കി ഓരിയിട്ടു. കുഞ്ഞൂഞ്ഞ് ചേട്ടൻ ലില്ലിക്കുട്ടിയുടെ പറമ്പിൽ നിന്ന് ബഹുമാനപൂർവ്വം ആകാശത്തേയ്ക്ക് മൂന്ന് ആചാരവെടി പൊട്ടിച്ചു. നായന്മാരുടെ ഓരിയിടലിലും നസ്രാണിയുടെ വെടിശബ്ദത്തിലും ഞെട്ടിയുണർന്ന നാട്ടുകാർ സ്വാതന്ത്ര്യത്തെപ