ദില്ലിയില്‍ നിന്ന് വരുന്ന അതിഥി !!!


"namaskaram mashe,
sukhamano?
njan nale TVM-l ethum.
mash avide kanumallo?"

രണ്ട് ദിവസമായി ഉറങ്ങിക്കിടക്കുന്ന മൊബൈലിനെ ഞെക്കി ഉണര്‍ത്തിയപ്പോളാണ് അതുവരെ ചുറ്റിക്കറങ്ങി നിന്ന മനുജിയുടെ മെസ്സേജ് ചാടി ഇന്‍ബോക്സില്‍ കയറിയത്। ദൈവമേ, എപ്പോഴായിരിക്കും അദ്ദേഹം ഈ മെസ്സേജ് അയച്ചത്? ആള്‍ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ടാവുമോ? എന്നെക്കാണാഞ്ഞ് കഷ്ടപ്പെട്ട് പണ്ടാരമടങ്ങിക്കാണുമോ? ഇനി, ഒരു ബ്ലോഗ്ഗര്‍ക്ക് മറ്റൊരു ബ്ലോഗ്ഗറെ കണ്ടുകൂടെന്ന പഴമൊഴിയെങ്ങാനും "എത്ര ശരി" എന്ന് പറഞ്ഞ് ‘എന്റെ അച്ഛനമ്മമാരേ‘ മനസ്സില്‍ ധ്യാനിച്ച് വന്ന വഴി തിരിച്ചു വിട്ടിട്ടുണ്ടാവുമോ? അങ്ങനെ അങ്ങനെ ഒന്നിനു പിറകെ ഒന്നായി നല്ല ഒന്നാന്തരം സുന്ദരിക്കുട്ടികളായ സംശയങ്ങള്‍ മനസ്സില്‍ നിരന്നു.


കാര്യം ഞങ്ങള്‍ ചങ്ങാതികളാണെങ്കിലും ഞങ്ങളുടെ ഫോണുകള്‍ തമ്മില്‍ അത്ര ചങ്ങാത്തത്തില്ല। എന്റെ ബി।എസ്.എന്‍‌.എല്‍. കുട്ടന് കേരളത്തിനു പുറത്തുള്ള ഒരു മൊബൈലിനോടും കൂട്ട് കൂടാനിഷ്ടമല്ല. വേണമെങ്കില്‍ അത്യാവശ്യത്തിന് എസ്.എം.എസ് വിടാന്‍ അവന്‍ സമ്മതിക്കും. അതുകൊണ്ട് തത്കാലം ഒരു മെസ്സേജ് വിട്ടു. ഒപ്പം മനുജിയുടെ വീട്ടിലേക്കൊന്ന് വിളിക്കയും ചെയ്തു. അങ്ങേത്തലക്കല്‍ അമ്മയുടെ നേര്‍ത്ത ശബ്ദമാണ് കേട്ടത്.


"നമസ്കാരം അമ്മേ, ഞാന്‍ തിരുവനന്തപുരത്തുനിന്ന് ഹരിയാണ്। മനുജി അവിടെയുണ്ടോ അമ്മേ? "


"ഇല്ല മോനേ, അവന്‍ നാളെ തിരുവനന്തപുരത്തേക്ക് വരും എന്നാ പറഞ്ഞത്। കുറച്ച് മുമ്പ് വിളിച്ചിരുന്നു. ഇപ്പോള്‍ ബാംഗ്ലൂര് ഏതോ കൂട്ടുകാരന്റെ കൂടെയുണ്ട്. അവിടെയൊരു കമ്പനീല് ജോലി ആയെന്നുപറഞ്ഞു. നാളെ തിരുവനന്തപുരത്ത് ഇന്റര്‍വ്യൂ ഉണ്ട് അതുംകൂടി കഴിഞ്ഞേ ഇങ്ങോട്ട് വരു...."


" ശരിയമ്മെ, എനിക്കിപ്പോളൊരു മെസ്സേജ് വന്നിരുന്നു। രണ്ട് ദിവസമായി എന്റെ മൊബൈല്‍ ഓഫായിരുന്നു. അതുകൊണ്ട് എപ്പോഴാണ്‍ മനുജി വരുന്നതെന്ന കാര്യത്തിലൊരു സംശയം. എന്റെ ഫോണീന്ന് മനുജിയെ വിളിക്കാന്‍ കഴിയില്ല. അതാ ഇപ്പോള്‍ അമ്മയെ വിളിച്ചത്. പിന്നെ എന്തൊക്കെ അമ്മേ വിശേഷങ്ങള്‍? "


" മോനേ, അവന് അവിടെയെങ്ങാനും ഒരു ജോലി ശരിപ്പെടുമായിരിക്കുമോ? എന്നാല്‍ ഇടക്കൊക്കെ അവനെ ഞങ്ങള്‍ക്കൊന്ന് കാണാമായിരുന്നല്ലോ? എനിക്കാണേലും അവന്റെച്ഛനാണേലും തീരെ വയ്യ മക്കളെ। പ്രഷറും ഷുഗറുമൊക്കെയുണ്ട്. ഇവിടെങ്ങാനുമായിരുന്നേ ആഴ്ചയിലൊന്നെങ്കിലും അവന് വന്ന് പോവാമായിരുന്നല്ലോ? ചെറിയ ശമ്പളമായിരുന്നേലും കുഴപ്പമില്ല. ഞങ്ങള്‍ക്കവനെ കാണാന്‍ കിട്ടുമല്ലോ? അതല്ലേ വലിയ കാര്യം."


" അമ്മേ, ഉറപ്പായും ഇവിടെ എവിടെയെങ്കിലും തന്നെ മനുജിക്ക് ജോലി ശരിയാവും। നല്ല ശമ്പളത്തില്‍ തന്നെ. അമ്മ ഒട്ടും ടെന്‍ഷനാവേണ്ട. മനുജിയെപ്പോലെ ഒരാള്‍ക്ക് ജോലി ഇല്ലാതെ കഷ്ടപ്പെടേണ്ടി വരില്ല. ഇപ്പോ തന്നെ അമ്മ കണ്ടില്ലേ, ബാംഗ്ലൂര് പോയിട്ട് വെറും കൈയ്യോടെ ഇങ്ങ് പോരേണ്ടി വന്നോ? അതു പോലെ തന്നെ ഇവിടെയും അദ്ദേഹത്തിന് ജോലി ശരിയായിരിക്കും. ഒരു കമ്പനിയും മനുജിയെപ്പോലെ ഒരാളെ വെറുതേ മടക്കിയയക്കില്ല. എന്നെക്കൊണ്ടാവത് ഞാനും ചെയ്യാമമ്മേ. മനുജിയെ എവിടെ പരിചയപ്പെടുത്താന്നും എനിക്ക് അഭിമാനമേയുള്ളു... അതുകൊണ്ട് അമ്മ ധൈര്യമായിരുന്നോളൂ... ഒക്കെ ശരിയാവും. "


" ശരി മക്കളേ... തിരുവനന്തപുരത്ത് തന്നെ ശരിയായാല്‍ എനിക്ക് വല്യ സന്തോഷമായി...അവിടെയാവുമ്പോള്‍ മോനൊക്കെയുണ്ടല്ലോ?... "


" ഒരു കുഴപ്പവുമില്ലമ്മേ॥ ഇങ്ങ് വന്നോട്ടേ... നമുക്ക് ശരിയാക്കാം। അപ്പോ ഞാന്‍ പിന്നെ വിളിക്കാമമ്മേ, അച്ഛനോടും പറഞ്ഞേക്കൂ... .. പിന്നെ, മനുജി വിളിച്ചാല്‍ എന്റെ മൊബൈല് ഇനി ഓണായിരിക്കുമെന്ന് പറഞ്ഞേക്കൂ... "


" ശരി മോനേ... "


ഫോണ്‍ വച്ചിട്ടും അമ്മയുടെ നേര്‍ത്ത വിഷാദം പുരണ്ട ഒപ്പം പ്രതീക്ഷ നിറഞ്ഞ ശബ്ദമാണ് കാതില്‍। മനുജി ഇവിടെ തന്നെ തുടരണമെന്ന് അവര്‍ വല്ലാതെ ആഗ്രഹിക്കുന്നുണ്ട്. ‘സാന്നിദ്ധ്യമാണ് ഏറ്റവും വലിയ സമ്പത്തെന്ന് ‘ ആ അമ്മ എന്നെ ഓര്‍മ്മിപ്പിക്കുന്നു. നമുക്കൊക്കെ പലപ്പോഴും കൊടുക്കാന്‍ കഴിയാതെ പോവുന്നതും അതു തന്നെയല്ലേ? സാന്നിദ്ധ്യം. !!! ജീവിതം കരുപ്പിടിപ്പിക്കാന്‍ നെട്ടോട്ടമോടുന്നതിനിടയില്‍ പലപ്പോഴും അതൊന്നും നമുക്ക് സാധിച്ചേക്കില്ല. ആരുടേയും കുറ്റമല്ലത്. അതിന്റെ പേരില്‍ ഒരച്ഛനമ്മമാരും നമ്മെ കുറ്റപ്പെടുത്തുന്നുമില്ല. കുറ്റപ്പെടുത്തുകയുമില്ല. എങ്കിലും അവരുടെ ഉള്ളില്‍ ആ ആഗ്രഹം വല്ലാതെ വളര്‍ന്ന് അവരെ ശല്യം ചെയ്യുന്നുണ്ടാവാം. അത് നമ്മളില്‍ നിന്നൊളിക്കാന്‍ അവര്‍ പാടുപെടുന്നുണ്ടാവാം.


എന്തായാലും മനുജി അമ്മയുടെ ആഗ്രഹം മനസ്സിലാക്കിയിരിക്കുന്നു। ബ്രിജ് വിഹാര്‍ വിട്ട് അയാള്‍ യാത്ര തുടങ്ങിയിരിക്കുന്നു. ഡെല്‍ഹി വിടാന്‍ കാരണമായി അയാള്‍ എന്തൊക്കെ പറഞ്ഞാലും എനിക്കുറപ്പുണ്ട് ആ അമ്മയുടെ സ്നേഹം തന്നെയാണ് അതിന് അദ്ദേഹത്തെ പ്രേരിപ്പിച്ച ഏക അല്ലെങ്കില്‍ പ്രധാന ഘടകമെന്ന്.


മൈത്രിയിലെ അഭിലാഷിനോടും അസോസിയേറ്റ്സിലെ ക്രിയേറ്റീവ് ഡയറക്ടറായ റസ്സലിനോടും ലീഡ്സിലെ എം।ഡി യായ കൃഷ്ണകുമാര്‍ സാറിനോടും മനുജിയെക്കുറിച്ച് പറഞ്ഞു വച്ചു. റെസ്യൂമേ എല്ലാവര്‍ക്കും ഫോര്‍വാഡ് ചെയ്തു. നന്ദപര്‍വ്വം നന്ദേട്ടന്‍ ബാംഗ്ലൂരില്‍ മനുജിക്ക് ജോലി ശരിയാക്കിയതു പോലെ തന്നെ മീഡിയമേറ്റിലും അദ്ദേഹത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ടെത്രെ. എവിടെയെങ്കിലും ഒരു ജോലി അദ്ദേഹത്തിന് തരപ്പെടുമെന്ന് മൂന്നരത്തരം.


എന്റെ മനസ്സു പറയുന്നു... ഇനി ബ്രിജ് വിഹാരം തുടരുന്നത് അനന്തപുരിയില്‍ നിന്നാവും।


" അതിഥി ദേവോ ഭവ!
എന്ന് വച്ചാല്‍ ദില്ലിയില്‍ നിന്ന് വരുന്ന അതിഥി
ആതിഥേയനെ ദേവനായി കണ്ട് പൂജിക്കണം :)
ഏത്? "


മനുജിക്ക് ഇങ്ങനെയൊരു എസ്।എം.എസും കീച്ചി, പച്ച ജീവനോടെ ഒരു ബ്ലോഗ്ഗറെ നേരില്‍ കാണാന്‍ പോവുന്നതിന്റെ ത്രില്ലില്‍ വയറ്റില്‍ മൂന്ന് ‘ വൈറ്റ് മിസ്ചീഫും ’ ഒഴിച്ച് ഞാന്‍ കാത്തിരുന്നു.... :)


(തുടരും। കട്ടായം)

Comments

Pongummoodan said…
" അതിഥി ദേവോ ഭവ!
എന്ന് വച്ചാല്‍ ദില്ലിയില്‍ നിന്ന് വരുന്ന അതിഥി
ആതിഥേയനെ ദേവനായി കണ്ട് പൂജിക്കണം :)
ഏത്? "
മനുജിക്ക് ഇങ്ങനെയൊരു എസ്.എം.എസും കീച്ചി, പച്ച ജീവനോടെ ഒരു ബ്ലോഗ്ഗറെ നേരില്‍ കാണാന്‍ പോവുന്നതിന്റെ ത്രില്ലില്‍ വയറ്റില്‍ മൂന്ന് ‘ വൈറ്റ് മിസ്ചീഫും ’ ഒഴിച്ച് ഞാന്‍ കാത്തിരുന്നു.... :)
Sarija NS said…
ദേ പോങ്ങു, ഒരു കാര്യം പറഞ്ഞേക്കാം ഞങ്ങളുടെ മനുമാഷിനെം മിസ്ചീഫും മിസ്സിസ്ചീഫും ഒക്കെ കൊടുത്ത് ചീത്തയാക്കരുതട്ടൊ ;-)
ഹഹ പൊങ്ങ്‌സ്
അപ്പോള്‍ മനു 'ശെടാ ഞാനിത് എവിടെ ജോലി ചെയ്യും!' എന്ന് കണ്‍ഫ്യൂഷനിലാണെന്ന് വിചാരിക്കുന്നു.
Great.
ഒത്തിരി പെന്റിംഗ് വായന കിടക്കുന്നു..പോയി നോക്കട്ടെ. :-)
നിങ്ങളുടെയൊക്കെ സ്നേഹം, ആത്മാര്‍ഥത ഒക്കെശരിക്കും കൊതിപ്പിക്കുന്നതു തന്നെ. അതുകൊണ്ട്‌ അങ്ങേരുടെ (മനു ജി) പെര്‍മിഷന്‍ ഇല്ലാതെ തന്നെന്യൂസ്‌ ഇവിടെ പൊട്ടിക്കട്ടെ. മിക്കവാറും തിങ്കളാഴ്ച്ച മൂപ്പര്‍ തിരുവനന്തപുരത്ത്‌ ക്രിയേറ്റിവ്‌ റൈറ്റര്‍ ആയിജോലിയില്‍ കയറും. (റേഡിയോ മിര്‍ച്ചിയില്‍). ഞങ്ങളുടെ നഷ്ടം നിങ്ങളുടെ നേട്ടം.

മനൂ:
മാഷേ, ന്യൂസ്‌ പൊട്ടിച്ചിട്ടുണ്ട്‌ കേട്ടോ. ഓള്‍ ദ ബെസ്റ്റ്‌!!
പൂജിച്ചൊ..ഇഷ്ടം പോലെ പൂജിച്ചൊ ആ പാവത്തിനെ മിശിഹായാക്കരുത്..
മനസ്സിലായില്ലെ..!?

മൂന്നാം നാള്‍ എഴുന്നേക്കാന്‍ പരുവത്തിനു ഫ്ലാറ്റാക്കരുതെന്ന്..

പാവം മനുജി..:)
Pongummoodan said…
സരിജാ,

അപ്പോള്‍ ആള്‍ നേരത്തെ പൊടിക്കൊരു നല്ലവനായിരുന്നോ?!!! :) ഇല്ല സരിജ. പറഞ്ഞത് രണ്ടും കൊടുക്കില്ല. :)
Pongummoodan said…
വല്ലഭേട്ടാ,

:) :)
Pongummoodan said…
അരവി,
കമന്റിയതില്‍ വളരെ സന്തോഷം. ഇനിയും വരണേ :)
Pongummoodan said…
ജിതേന്ദ്രാ,

കളഞ്ഞില്ലേ, :( എന്റെ സസ്പെന്‍സ് പൊട്ടിച്ചില്ലേ, ദുഷ്ടാ, ഉള്ളി ചുട്ട് ഞാന്‍ പ്രാകും. :) നന്ദി ജിതേ,
തിങ്കളാഴ്ച ജോയിന്‍ ചെയ്തേക്കും. ശമ്പളകാര്യത്തിലൂടെ ധാരണയായാല്‍ മതി.
Pongummoodan said…
പ്രയാസി,

തെറ്റിദ്ധരിച്ചു എന്ന് തോന്നുന്നു. നമ്മള്‍ മനുവിനെയല്ല. ദില്ലിയില്‍ നിന്ന് വരുന്ന അതിഥി(മനു) ആതിഥേയനെ(പോങ്ങ്സ്) പൂജിക്കണം എന്നാണ്. ന്ന് ച്ചാല്‍ വെള്ളവും വളവും നമുക്ക് നല്‍കണം ന്ന്.. :)

നന്ദി.
അപ്പോള്‍ എല്ലാം തീരുമാനിച്ചുകഴിഞ്ഞു...


ഒരു നല്ലമനുഷ്യനെ നശിപ്പിക്കാന്‍.

തീരുമാനം തിരുത്തേണ്ടതായി വരുമേ...

ചോദിക്കാനും പറയാനും ഞാനിവിടെ ഉണ്ടായിയെന്നു വരില്ല, ട്ടോ...

എന്തായാലും വാക്കി വായിക്കാന്‍ വാലില്‍ തൂങ്ങി ഞാന്‍ എവിടെയെങ്കിലും ഉണ്ടാവും. ഒരു രീതിയിലും സസ്‌പന്‍സ്‌ ഞാനും പൊളിക്കുന്നില്ല. എന്തിനാവെറുതെ വഴിയില്‍ കൂടി പോകുന്ന പ്രാക്കിനെ കാറില്‍ കയറ്റുന്നത്‌
അല്ലേ...?...

വാക്കി പിന്നീട്‌. :)
Visala Manaskan said…
:) നല്ല വിശേഷം. നല്ല എഴുത്ത്.

അപ്പോള്‍ ചുള്ളമണി കണ്‍ഫ്യൂഷനിലാണ്. ല്ലേ?

‘മനു കണ്‍ഫ്യൂഷനിലാണ്’ എന്നൊരു പോസ്റ്റ്, സംഭവിക്കാത്തതും പറയാത്തതും കേള്‍ക്കാത്തതുമൊക്കെ വച്ച് അങ്ങട് പൂശാന്‍ വയ്യേ? തകര്‍ക്കും!
ശ്രീ said…
അങ്ങനെ എല്ലാം പറഞ്ഞ് കോമ്പ്ലിമെന്റാക്കി അല്ലേ?

മനുവേട്ടന്റെ റേഡിയോ മിര്‍ച്ചിയിലെ ജോലി ഏതാണ്ട് ശരിയായിരിയ്ക്കുകയാണ് എന്ന് നന്ദേട്ടന്‍ വിളിച്ചപ്പോള്‍ പറഞ്ഞിരുന്നു. അത് കണ്‍‌ഫേമായല്ലേ? നന്നായി.

ബ്രിജ്‌വിഹാര്‍ എക്സ്പ്രസ്സിന്റെ തുടര്‍ന്നുള്ള ബോഗികള്‍ അനന്തപുരിയില്‍ നിന്നും ഓടിത്തുടങ്ങട്ടേ വേഗം...
:)
അക്കരെപച്ചേ,

എന്നേ പച്ച പിടിപ്പിക്കില്ലാന്ന് തീരുമാനിച്ചിറങ്ങിയിരിക്കുകയാണോ? നന്ദി. :)
വിശാലേട്ടാ,

കടല മിഠായി ഉറപ്പായി നല്‍കാം. :)
നന്ദി.
ശ്രീ,

നന്ദി. ഇതുവഴിയൊക്കെ ഇടക്കിറങ്ങൂന്നേ.. :)
പോകാമ്പറ പോങ്ങേട്ടാ സകലെണ്ണത്തിനോടും...

നമ്മളിങ്ങനെ വൈറ്റ് മിസ്ചീഫും, ഗ്രീന്‍ ലേബലുമൊക്കെ കൊടുത്തേ ഏത് ബ്ലഗാത്മാവിനേം സ്വീകരിക്കൂ....അതാണതിന്റൊരിത്....ഏത്? മന്‍സ്സിലായാ?

പ്ലീസ്...ആരോടും പറയരുത്.....
saju john said…
വല്ലഭനു പുല്ലും ആയുധം എന്നു പറയുന്നത് പോലായല്ലോ ഹരിക്കുട്ടായിത്.....ഇങ്ങനെയും ബ്ബ്ലോങ്ങാമല്ലേ....

സസ്പന്‍സ് കളയാതെ.......കണ്ടതും, കൊണ്ടതും, കൊറിച്ചതും, കൊള്ളിച്ചതും എല്ലാം എഴുതു.....

ഒന്നിച്ചുണ്ടായിരുന്നല്ലോ........ഒന്നിച്ചുള്ള ഒരു ഫോട്ടോ കൂടി പോസ്റ്റൂ കേട്ടോ........
post vaayichchu thrill atichchu pooyathukontaa saspense potticchath. kashmiccheru.
(kaattulliyaaNo chuttath. vallaattha neetal..)
Pongummoodan said…
തോന്ന്യാസി,

നീങ്ങ അത് പറഞ്ഞ്... :)
ഈ പിന്തുണക്ക് ഒരു ഒന്നര ‘ വൈറ്റ് മിസ്ചീഫ് ‘ ഊറ്റട്ടെ? :)
Pongummoodan said…
മൊട്ടേട്ടാ,

ഏറ്റു. :)

പ്രോത്സാഹനത്തിന് നന്ദി പറയുന്നില്ല ചേട്ടാ, ഒരു പാട് സന്തോഷിക്കുന്നു...
Pongummoodan said…
ജിതേന്ദ്രജി,

നീറ്റല്‍ മാറ്റാനുള്ള മറുപ്രയോഗം നടത്തിയേക്കാം കേട്ടോ. :)
Pongummoodan said…
അഭ്യുദയാകാംക്ഷികളില്‍ നിന്ന് കൂടുതല്‍ കമന്റുകള്‍ പ്രതീക്ഷിച്ചുകൊള്ളുന്നു... :)
ബഷീർ said…
പൊങ്ങുമ്മൂടന്‍

താങ്കളിത്രയും പരോപഹാരി ( പരന്റെ അപഹരിക്കുന്ന ഹരി ) ആണെന്ന് അറിയിച്ചതില്‍ നന്ദീസ്‌..

പിന്നെ എല്ലാര്‍ക്കും ഉടനുടനെ മറുപടി കൊടുക്കുന്ന ആ നീളന്‍ മനസ്സിനു വേറൊരു നന്ദി...

എല്ലാ ആശംസകളും നേരുന്നു
Pongummoodan said…
അപരന്റെ അപഹരിക്കുന്നത് നിവൃത്തികേടുകൊണ്ടെന്ന് മന്സ്സിലാക്കുമല്ലൊ ബഷീര്‍,

കമറ്റ്ന്റിയതിന് നന്ദി. ഇനിയും വരണം. :)
"(തുടരും। കട്ടായം)" എന്ന് പറഞ്ഞിട്ടെവിടെ? :) ഒരാള്‍ സസ്പെന്‍സ് പൊളിച്ചെന്ന് കരുതിയൊന്നും നമ്മള്‍ തളരാന്‍ പാടില്ല പോങ്ങേട്ടാ :) ബാക്കി കൂടി വേഗം പോന്നോട്ടെ
Anonymous said…
ലോകമെമ്പാടുമുള്ള 1000കണക്കിന്‌ മലയാളീകളെ കണ്ടെടുക്കുക

നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്ക് ഒന്നായി ചേര്‍ന്ന് ഒറ്റ സമൂഹമായി ഒരു കുടക്കീഴില്‍ അണിചേര്‍ന്നിടാം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പരസ്പരം പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ ? ദയവായി ഇവിടെ ക്ലിക് ചെയ്യുക http://www.keralitejunction.com

ഇതിന്‌ ഒപ്പമായി മലയാളീകളുടെ കൂട്ടായ്മയും ഇവിടെ വീക്ഷിക്കാം http://www.keralitejunction.com
ബ്രിജ്‌ വിഹാരത്തിൽ നിന്ന് വന്നതാ.ബാക്കി വായിക്കട്ടെ.

Popular posts from this blog

അവർ പാർട്ടിയോട് ചെയ്യുന്നത്; നാടിനോടും.

പ്രണയോർമ്മകൾ!

ജി.സ്പോട്ട് - ഒരു അശ്ലീല കഥ