പുറത്താക്കപ്പെട്ടവര്‍ ...



കരയാനറിയാത്തവര്‍. ചിരിക്കാനറിയാത്തവര്‍, പരിഭവിക്കാനും പ്രതിഷേധിക്കാനുമറിയാത്തവര്‍, യാതൊരു വികാരങ്ങളും പ്രകടിപ്പിക്കാനറിയാത്തവര്‍, പരാതിപറയാന്‍ ഭാഷപോലും ഇല്ലാത്തവര്‍, കൊല്ലാന്‍ വരുന്നത് കണ്ട് ഒന്നുറക്കെ കരയാനും പിടയാനും കഴിയാത്തവര്‍. എങ്കിലും കാലങ്ങളായി അവര്‍ അളവുകളും തൂക്കങ്ങളും കണക്കുകളുമില്ലാതെ നമുക്ക് എന്തൊക്കെയോ നല്‍കി. അവരില്‍ നിന്ന് നാമെന്തൊക്കെയോ പറ്റി. നേടിയതൊക്കെ നാമാണ്. നല്‍കിയതൊക്കെ അവരും. മതി, ഇനി നമുക്കവയെ ഒന്നൊന്നായി വെട്ടി വീഴ്ത്താം. ഇതില്‍ കൂടുതല്‍ എന്ത് നന്ദിയാണ് നമുക്കവരോട് കാണിക്കാനുള്ളത്.
-------------------------------------------------------------------------------
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് അങ്കണത്തില്‍ നിന്ന് പുറത്താക്കപ്പെട്ട മരമുത്തച്ഛന്‍മാര്‍. ആദ്യം പുറത്താക്കല്‍ അടുത്തത് വെട്ടിനിരത്തല്‍. പ്രതികരിക്കാനും പ്രതിഷേധിക്കാനും കരിവാരം ആചരിക്കാനും ഇവര്‍ക്കാരുമില്ല.
-------------------------------------------------------------------------------
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് അങ്കണത്തില്‍ നിന്ന് പുറത്താക്കപ്പെട്ട മരമുത്തച്ഛന്‍മാര്‍. ആദ്യം പുറത്താക്കല്‍ അടുത്തത് വെട്ടിനിരത്തല്‍. പ്രതികരിക്കാനും പ്രതിഷേധിക്കാനും കരിവാരം ആചരിക്കാനും ഇവര്‍ക്കാരുമില്ല.
Comments
പുറത്താക്കിയതുകൊണ്ട് കുഴപ്പമില്ല.വെട്ടിനിരത്തല്‍ ഇല്ലാതിരുന്നാല്‍ മതി.
അത് നമ്മുടെ കുട്ടികള്‍ പഠിക്കാതെ ഇരിക്കട്ടേ
നമ്മുക്ക് വികസനമാണ് വേണ്ടത് അതിന് എല്ലാം
വെട്ടിനിരത്താം
കഷ്ടം!
ഇത്തരം വിഷയങ്ങളിലൂടെയാണു നിയും നിന്റെ ബ്ലോഗും, ഇവിടെ അനിവാര്യമായിരിക്കണമെന്ന് മൊട്ടേട്ടന്‍ പറഞ്ഞത്....
ഇതാണു വാക്കുകള്‍ വെടിച്ചില്ലായി മനസ്സുകളില്‍ പതിയുകയെന്നു പറയുന്നത്...
തുടരൂ........
ഇതിനുത്തരവാതി ഞാനും നിങ്ങളും അടങ്ങുന്ന മനുഷ്യ സമൂഹമല്ലേ???
വിദേഷ രാജ്യങ്ങള്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കുമ്പോള്‍ , നമ്മള്‍ അത് വെട്ടി നഷിപ്പിക്കുന്നു...
ദൈവത്തിന്‍റെ സ്വന്തം നാട്ടുകാരായ നമ്മള്‍ക്ക് പച്ചപ്പു കാണാന്‍
വിദേഷ രാജ്യങ്ങള്‍ സന്ദര്‍ഷിക്കേണ്ട കാലം അതി വിദൂരമല്ല....
അനൂപ്,
വാല്‍മീകി,
ശ്രീ,
നട്ടപിരാന്തന്‍,
കാവാലന്‍-
നിങ്ങള്‍ക്ക് സ്നേഹപൂര്‍വ്വം നന്ദി.
താങ്കള്‍ പറഞ്ഞതിനോട് ഞാന്‍ കുറെയൊക്കെ യോജിക്കുന്നു. സുഗതകുമാരി കവിതയെഴുതിയാലും മുറിക്കേണ്ടവ മുറിക്കേണ്ടവര്‍ മുറിക്കുക തന്നെ ചെയ്യും. ഞാന്‍ സമ്മതിക്കുന്നു. നാടിന്‍റെ വികസനത്തിന് ആക്കം കൂട്ടുന്നതിന് നിവവാരമുള്ള റോഡുകളുടെ പങ്ക് ചെറുതല്ല. എന്നാല്‍ റോഡിന്‍റെ വികസനമാണ് നാടിന്‍റെ വികസനമെന്ന് ആരും തെറ്റിദ്ധരിക്കരുത്. ലീനു ഇപ്പോള്‍ കേരളത്തിലാണോ താമസിക്കുന്നത്. ആണെങ്കില്‍ താങ്കള്‍ അടുത്തകാലത്തെങ്ങാനും നമ്മുടെ എം.സി റോഡ് വഴി യാത്ര ചെയ്തിട്ടുണ്ടോ? റോഡ് വികസനത്തിന്‍റെ പേരില്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ എത്ര കാലമായി തുടങ്ങിയിട്ട്. എന്താണ് അവ തീരാത്തത്. മുന്‍പത്തേതിലും എത്രയോ ശോചനീയമാണ് ആ പ്രധാന റോഡ് വഴിയുള്ള യാത്ര. ഇവിടെ വെട്ടിപ്പൊളിക്കല്‍ മാത്രമേയുള്ളൂ ലീനു നടക്കുന്നത്. വികസനം ഒരു കൂട്ടര്‍ക്ക് മാത്രമേ സംഭവിക്കുന്നുള്ളൂ. അതാത് കാലത്ത് ഭരണത്തിലേറിയിരിക്കുന്ന രാഷ്ട്രീയ നേതാക്കന്‍മാര്‍ക്കും ചുരുക്കം ചില ഉദ്യോഗസ്ഥര്‍ക്കും. അല്ലാതെ കേരളത്തിലെന്ത് വികസനം. നന്നായാല്‍ നമുക്കൊക്കെ നന്ന്.
നന്ദി.
താങ്കള്‍ പറഞ്ഞത് കാര്യം.
വെള്ളത്തിനായ് കേഴും ...
അന്നീ ഭൂമി (അതുന്ടെങ്കില്‍) തുരന്നു മാന്തി,
പണ്ടെങ്ങോ മറവു ചെയ്ത മരങ്ങളുടെ
അസ്ഥികള്‍ തോണ്ടിയെടുത്തു തടയണ പണിയാം.
എങ്ങാനും മഴ പെയ്താല്‍...
വെള്ളം ഒഴുകിയാല്‍ തടഞ്ഞു നിര്‍ത്താം,
അതിനിപ്പോഴെ സ്വപ്നം കാണാം..
malayalee ennu kadadachu vedivaykkunnathinekkal ;evide pizhavu patti ennu chinthikkunnathallle nalllathu.../
ഇവിടെ വികസിക്കുന്നതു പോങ്ങുമ്മൂടന്‍ പറഞ്ഞതു പോലെ ഭരണകര്‍ത്താക്കളുടേയും രാഷ്ട്രീയക്കാരുടേയും കീശകളാണ്.....
ഗീതാഗീതികള്‍,
ഷേഡ്സ്
നന്ദി.
എന്തിലും വിവാദം ഉണ്ടാക്കുന്ന മലയാളീ സഹജത കൊണ്ടാണോ അതോ ബ്ലോഗിന് വിഷയ ദാരിദ്ര്യമോ?
പക്ഷേ, ഈ പോസ്റ്റ് പോസ്റ്റാന്‍ വേണ്ടി ഒരു പോസ്റ്റ് ആയിരുന്നില്ല.
അളുപുളീ, നന്ദി.
ഞാനും ഒരു കാലികപോങ്ങുമ്മൂടന്‍ തന്നെ.
ഇപ്പോള്‍ ഇവിടെ പോങ്ങുമ്മൂടേ ഉള്ളൂ. പോങ്ങ് ഇല്ല. (പോങ്ങ് എന്നത് ഒരു മരത്തിന്റെ പേരാണെന്നും അതു നില്‍ക്കുന്ന സ്ഥലത്തിനെ ദേശവാസികള്‍ പോങ്ങുമ്മൂട് എന്ന് വിളിയ്ക്കുന്നു എന്നും ഇത് വായിയ്ക്കുന്ന ബ്ലോഗന്മാരെ സവിനയം തെര്യപ്പെടുത്തട്ടെ.) പോങ്ങ് മരം വെട്ടിയോ നശിച്ചോ പോയി.
പുളിമൂട്ടില്‍ ഇപ്പോള്‍ ആ പഴയ പുളി ഇല്ല; പക്ഷേ ഇപ്പോഴും ആ സ്ഥലം പുളിമൂട് തന്നെ! പ്ലാമൂട്ടില്‍ പ്ലാവില്ല. ആലുമ്മൂട്ടില്‍ ആലില്ല. ഇതെല്ലാം നല്ല കാര്യമാണെന്നല്ല, മറിച്ച് ഒന്നും ശാശ്വതമല്ലെന്നേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ.
ഇനി നമുക്ക് യൂനിവേഴ്‌സിറ്റി കോളേജിലേയ്ക്ക് വരാം. ഇപ്പോഴത്തെ അവസ്ഥയില്‍ ആ മരങ്ങള്‍ വെട്ടിയില്ലെങ്കില്‍ കാല്‍നടയാത്രക്കാര്‍ക്കാണ് ബുദ്ധിമുട്ട്. അതിനാല്‍ ഇന്നല്ലെങ്കില്‍ നാളെ അവയുടെ കടയ്ക്കല്‍ കോടാലി വീഴും, തീര്‍ച്ച.
മരങ്ങള്‍ വെട്ടുന്നത് മോശവും കഷ്ടവും തന്നെ. പക്ഷേ നമ്മള്‍ കാണാതെ പോകുന്നതോ ചെയ്യാതെ പോകുന്നതോ ആയ ഒന്നുണ്ട്. അതിലൊന്ന് ഈ മരങ്ങള്‍ വളരെ വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ് എന്നതാണ്. അടുത്തുള്ളൊരു മരം പൊട്ടിവീണതിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും ആ കോമ്പൗണ്ടില്‍ കാണാം. ഈ മരങ്ങള്‍ വെട്ടിയിട്ടോ ഒടിഞ്ഞിട്ടോ നശിച്ചുപോകുമെന്നും അവയ്ക്ക് പകരം പുതിയവ വേണമെന്നും നമ്മള്‍ കരുതിയിരുന്നുവെങ്കില്‍ പുതിയൊരു നിര മരങ്ങള്‍ ഈ കാലയളവില്‍ അവിടെ വളര്‍ന്നുവന്നേനെ. നമ്മള്‍ അതു ചെയ്തില്ല. അതാണ് കാണാതെയൊ ചെയ്യാതെയോ പോയ ഒരു കാര്യം.
രണ്ടാമത്തേത് റോഡ് വീതി കൂട്ടുന്നതാണ്. 80-കളിലാണ് അവിടെ ആദ്യമായി റോഡ് വീതി കൂട്ടിയത് എന്നാണെന്റെ ഓര്‍മ്മ. അന്ന് യൂനിവേഴ്‌സിറ്റി കോളേജിന്റെ ഭാഗത്തുള്ള മതില്‍ പൊളിച്ച് ഉള്ളിലോട്ട് കെട്ടുകയായിരുന്നു. പിന്നീട് 90-കളിലും അതാവര്‍ത്തിച്ചു. ഇപ്പോള്‍ ഈ ദശാബ്ദത്തിലും അതാവര്‍ത്തിക്കുന്നു എന്നതാണ് സത്യം. 90-കളിലും ഇതുപോലെ അവിടെ നിന്ന മഹാഗണി വൃക്ഷങ്ങള്‍ വെട്ടിക്കളഞ്ഞിരുന്നു. ഇപ്പോഴത്തെ എന്റെ സങ്കടം ആ വലിയ മുളങ്കൂട്ടവും വെട്ടിപ്പോകുമല്ലോ എന്നാണ്. പിന്നെ ഞാന്‍ പറഞ്ഞു വരുന്നത് എന്താണെന്നു വച്ചാല്‍ നമുക്കൊരു വികസനമന്ത്രമോ തന്ത്രമോ ഇല്ലെന്നതാണ്. ഓരോ തവണയും എത്ര രൂപയാണ് ഇങ്ങനെ റോഡിനും ഓടയ്ക്കും ചെലവാക്കുന്നത്? ഓരോ പത്തുകൊല്ലം കൂടുമ്പോഴും റോഡ് വീതി കൂട്ടുന്നതിനു പകരം ഒരു 25-കൊല്ലത്തേയ്ക്കുള്ള വികസനതന്ത്രം ആവിഷ്കരിയ്ക്കാന്‍ നമുക്കാവുന്നില്ല. പിന്നെ എങ്ങനെ നമുക്കീ മരങ്ങളുടെ ഭാവി ചിന്തിക്കാനാവും?
ആധികാരികമായി താങ്കള്‍ പറഞ്ഞിരിക്കുന്നു. അവ ശരിയെന്ന് തോന്നുകയും ചെയ്യുന്നു. വികാരവായ്പ്പിനേക്കാള്‍ പ്രായോഗികബോധത്തിനു തന്നെയാണ് വിജയം. നന്ദി.