"കറുക്കാനൊരുകൈ സഹായം"

പ്രിയപ്പെട്ടവരെ,

അതിപ്രശസ്തനും താരതമ്യങ്ങള്‍ക്കതീതമായ സര്‍ഗ്ഗശേഷിയുള്ളവനും ജനപ്രീയ ബ്ളോഗ്ഗറുമായ ശ്രീമാന്‍ പോങ്ങുമ്മൂടന്‍ എന്ന എന്‍റെ അവസ്ഥ ഇഞ്ചി കടിച്ച കുരങ്ങിന്‍റെ കൂട്ടായെന്ന്‌ പറഞ്ഞാല്‍ മതിയല്ലോ. !!

ഭാര്യയുടെ പേറും കുട്ടിയുടെ 28 - കെട്ടുമൊക്കെയായി തിരക്കിലായതിനാല്‍ ബൂലോഗത്ത്‌ വരാനും പതിവുള്ള പോസ്റ്റ്‌ വായന, ഇടല്‍, ഉടക്കല്‍(തേങ്ങ) എന്നിവക്കൊക്കെ മുടങ്ങിപ്പോയതിനാലും ഇവിടെ നടക്കുന്നതൊന്നും യഥാസമയത്ത്‌ അറിയാന്‍ കഴിഞ്ഞില്ല.

നാട്ടില്‍ നിന്ന്‌ തിരിച്ച്‌ ബൂലോഗത്ത്‌ എത്തിയപ്പോഴാണ്‌ ഒട്ട്‌ മിക്ക ബ്ളോഗ്ഗറുടേതും കറുത്തിട്ടാണെന്ന്‌ ( ബ്ളോഗ്‌) മനസ്സിലായത്‌. എന്താണ്‌ കാര്യമെന്ന്‌ പിടികിട്ടിയില്ല.

ഇന്ന്‌ രാവിലെ മാതൃഭൂമി പേപ്പറില്‍ ശ്രീ. എം. ബഷീര്‍ എഴുതിയ 'ബൂലോഗം പുകയുന്നു ' എന്ന ലേഖനം വായിച്ചപ്പോഴാണ്‌ സംഗതി ഗൌരവതരമായ എന്തോ ആണെന്ന്‌ പിടികിട്ടിയത്‌. സമയവും സാഹചര്യവുമുള്ള സഹബ്ളോഗ്ഗര്‍മാര്‍ ഉണ്ടെങ്കില്‍ സംഗതിയുടെ കിടപ്പ്‌ വശം വിശദമായും ലളിതമായും ഒന്ന്‌ പറഞ്ഞ്‌ തരാമോ? സമയക്കുറവുണ്ടെങ്കില്‍ ഒരു കുഞ്ഞ്‌ ലിങ്ക്‌ ഇട്ടാലും മതി. ഉപേക്ഷ വിചാരിക്കുമോ? ജനപ്രീയ ബ്ളോഗ്ഗറായ നമ്മോട്‌ ഏതെങ്കിലും സാദാ ജനം ഇതിനെക്കുറിച്ച്‌ ചോദിച്ചാല്‍ നാമെന്ത്‌ മറുപടി പറയും?നിങ്ങളെന്നെ സഹായിച്ചില്ലെങ്കില്‍ എന്‍റെ അവസ്ഥ ഇഞ്ചി കടിച്ചത്‌ പോലെ തന്നെ തുടരും. കറുപ്പിക്കേണ്ട അവസാന തീയതി കഴിഞ്ഞോ? എനിക്കിനിയും അവസരമുണ്ടോ? എന്നെ രണ്ടാംകുടിയില്‍ പെടുത്തി മാറ്റി നിര്‍ത്തരുത്‌. സഹായിക്കണം.


എന്ന്
സഹബ്ളോഗ്ഗര്‍
പോങ്ങുമ്മൂടന്‍.

Comments

Pongummoodan said…
എന്നെ രണ്ടാംകുടിയില്‍ പെടുത്തി മാറ്റി നിര്‍ത്തരുത്‌. സഹായിക്കണം.
Pongummoodan said…
ആരും ഒന്നും പറഞ്ഞ്‌ തരില്ലേ? വേണ്ട. കാര്യമറിയില്ലേലും എന്‍റേതും കറുത്തു. :)
saju john said…
കറുപ്പെല്ലാം മാറ്റി വെളുപ്പിച്ചോ.... പ്രശ്നമെല്ലാം മാറിയെന്ന് തോന്നുന്നു.

ആളും മനുഷ്യനും വരാത്ത എന്റെ ബ്ലൊഗ് ഞാന്‍ കറുപ്പിച്ചില്ല... കറുപ്പിച്ചാ‍ല്‍ എന്റെ ചന്തിയില്‍ തഴമ്പ് വരില്ല്ലല്ലോ.

ഇതില്‍ ഒന്ന് ഞെക്ക്..
http://www.epathram.com/home/news/mainnews/index.php?tgt=http://www.epathram.com/news/mainnews/2008/05/blog-post_67.shtml
പൂരപ്പറമ്പിലേയ്ക്ക് വന്ന സമയം കൊള്ളാം

അതിരിക്കട്ടെ, കൊച്ചിന് സുഖം തന്നെയല്ലേ?
Sarija NS said…
പോങ്ങുമ്മൂടാ ഒത്തിരി വൈകീട്ടൊ. ഇനി താങ്കള്‍ക്കു പ്രതികരിക്കാന്‍ എന്തെങ്കിലും ബാക്കിയുണ്ടൊ എന്നറിയില്ല. ബ്ളോഗ്‌ പോസ്റ്റുകള്‍ മോഷണം നടത്തിയ kerals.com ന്‌ ഇഞ്ചിപ്പെണ്ണ്‌ എന്ന ബ്ളോഗ്ഗര്‍ ഒരു മെയില്‍ അയക്കുന്നതോടുകൂടി ഈ ബ്ളോഗുലക നാടകത്തിനു തിരശീല ഉയര്‍ന്നു. ഇഞ്ചിപ്പെണ്ണിനെ മെയില്‍ അയച്ചു പേടിപ്പിക്കാന്‍ സൈറ്റ്‌ കാര്‍ ശ്രമിച്ചൂ. അതെല്ലാം അറിഞ്ഞ സഹൃദയരായ ബൂലോകവാസികളില്‍ ചിലര്‍, ബ്ളോഗിലെ മോഷണങ്ങളില്‍ പ്രതിഷേധിച്ചുകൊണ്ടു ഇഞ്ചിപ്പെണ്ണിനു പിന്നില്‍ അണിനിരന്നു. അതിണ്റ്റെ ഫലമാണ്‌ കറുത്ത ബ്ളോഗുകള്‍. കറുക്കാത്ത ബ്ളോഗുകളുടെ സപ്പോര്‍ട്ട്‌ ഇല്ല ഇഞ്ചിപ്പെണ്ണിന്‌ എന്നൊന്നും വിചാരിച്ചേക്കരുത്‌. എന്തിനും രണ്ടുപക്ഷമെന്നാണല്ലൊ വയ്പ്പ്‌. അതനുസരിച്ച്‌ ബൂലോക സഹൃദയര്‍ രണ്ടായി തിരിഞ്ഞു. ഇഞ്ചിപ്പെണ്ണ്‌+ ബെര്‍ളി ബ്ളോഗ്‌ കൂടി വായിച്ചാല്‍ സംഭവങ്ങളുടെ ദ്വിമാനമൊ ത്രിമാനമൊ ആയ എല്ലാ തലങ്ങളും പിടി കിട്ടും. പിന്നെ എന്നെപ്പോലുള്ള പാവങ്ങള്‍ നിശബ്ദമായി ഇതെല്ലാം വായിച്ചു രസിക്കുന്നു. കറുപ്പിച്ച ബ്ളോഗ്ഗുകളെ വായിക്കാന്‍ വേണ്ടി കുറച്ചു നേരത്തെയ്ക്കു വെളുപ്പിച്ച്‌ വായിക്കും. ഇനി അതെങ്ങനെയാണെന്ന്‌ ചോദിച്ചേക്കരുത്‌. ബാക്കി സ്വയം വായിച്ചു മനസ്സിലാക്കുട്ടൊ
Pongummoodan said…
ഇങ്ങനെ ഒഴുകുന്നതിനിടയിലും പോങ്ങുമ്മൂട്‌ വരെ വന്ന്‌ 'കറുപ്പിന്‍റെ കാരണങ്ങള്‍' വിശദീകരിച്ച്‌ തന്ന എന്‍റെ കൂട്ടുകാരി, നിനക്ക്‌ നന്ദി. സന്തോഷം. ബാക്കിയൊക്കെ ഇനി സമാധാനമായി ബൂലോഗത്തൂടി ഞാനും ഒഴുകിനടന്ന്‌ മനസ്സിലാക്കിക്കൊള്ളാം.

ഇടക്കൊക്കെ പോങ്ങുമ്മൂട്‌ വഴിയും ഒഴുകുക.
നന്ദി.
Pongummoodan said…
പ്രിയേ കൊച്ചിന്‌ സുഖം തന്നെ, തള്ളക്കും. :)
Sarija NS said…
Dear pOngu,
oru help -
( ന്‍റെ ) ee aksharam enganeyaa correct aayi varuthuka?
Pongummoodan said…
എ'ന്‍റെ' സരിജാ,

വളരെ എളുപ്പമല്ലേ. (n_Re )- ഇങ്ങനെ ടൈപ്പ്‌ ചെയ്താല്‍ 'ന്‍റെ' കിട്ടും. :)

n_Re = ന്‍റെ

Popular posts from this blog

അവർ പാർട്ടിയോട് ചെയ്യുന്നത്; നാടിനോടും.

പ്രണയോർമ്മകൾ!

ജി.സ്പോട്ട് - ഒരു അശ്ലീല കഥ