Posts

Showing posts from May, 2008

പൂയംകുട്ടി

ബൂലോഗരേ, പൊതുവേ വിവാഹിതരായ സ്ത്രീപുരുഷന്‍മാര്‍ വിവാഹത്തിന്‍റെ ആദ്യനാളുകള്‍ തൊട്ട്‌ ആദ്യ കുഞ്ഞ്‌ ജനിക്കുന്നവരെ നേരിടുന്ന ഏറ്റവും വലിയ ചോദ്യമാണ്‌ " വിശേഷമൊന്നുമായില്ലേ?" എന്നത്‌? ചിലപ്പോള്‍ തോന്നും ആത്മാര്‍ത്ഥതയേക്കാള്‍ ആക്കലാണ്‌ ഈ ചോദ്യത്തിന്‌ പിന്നിലെന്ന്‌. കഴിഞ്ഞ 2005 ഒക്ടോബര്‍ 31 മുതല്‍ അതായത്‌ എന്‍റെ കല്യാണപ്പിറ്റേന്ന്‌ മുതല്‍ ഞാനും കേട്ടുകൊണ്ടിരുന്നത്‌ ഇതേ ചോദ്യമാണ്‌। ചിലരുടെ ചോദ്യം കേട്ടാല്‍ ചോദ്യകര്‍ത്താവിന്‌ 'ഒരവസരം' കൊടുത്താലോ എന്ന്‌ പോലും നാം ചിന്തിച്ച്‌ പോവും. അത്രക്കുണ്ട്‌ ആത്മാര്‍ത്ഥത! അത്രത്തോളം തന്നെ അനുകമ്പയും!! എന്തായാലും കഴിഞ്ഞ ശനിയാഴ്ച രാത്രി 10.32 മുതല്‍ ഞാന്‍ ഈ ചോദ്യശരത്തില്‍ നിന്ന്‌ രക്ഷപെട്ടിരിക്കുന്നു. എന്‍റെ ഭാര്യ ഒരു ആണ്‍കുട്ടിക്ക്‌ ജന്‍മം നല്‍കിയിരിക്കുന്നു. ( ഉത്തരവാധി ഞാന്‍ തന്നെ ). പൂയം നാളില്‍ ജനിച്ച എന്‍റെ 'പൂയംകുട്ടിക്ക്‌' ' നിങ്ങളുടെ അനുഗ്രഹം ഉണ്ടാവില്ലേ? സ്നേഹപൂര്‍വ്വം. റവ. 'ഫാദര്‍' പോങ്ങുമ്മൂടന്‍ :)