'നവ' ഭാരതസ്ത്രീതന്‍ 'ഭാവ'ശുദ്ധി!!!
മടിച്ച് മടിച്ചാണെങ്കിലും കൊച്ചുവെളുപ്പാന്‍ കാലത്ത് സുരേട്ടന്‍ വിളിച്ചപ്പോള്‍ നടക്കാന്‍ പോയത് എന്തുകൊണ്ടും നന്നായി. അതുകൊണ്ടാണല്ലോ ഭാരതസ്ത്രീകളില്‍ മാത്രം കണ്ടുവരുന്നതും പുരുഷന്‍മാര്‍ക്ക് അവരുടെ നഗ്നനേത്രം കൊണ്ട് ഇതുവരെ കാണാന്‍ കഴിയാതിരുന്നതുമായ ഭാവശുദ്ധി എന്ന് പറയുന്ന ആ സംഗതി എനിക്ക് കണ്‍കുളിര്‍ക്കെ കാണാന്‍ കഴിഞ്ഞത്. കണ്ടു സ്നേഹിതരേ, ആ ഭാവശുദ്ധി ഞാന്‍ കണ്ടു. ഇന്ന് രാവിലെ ഏതാണ് 8 മണിക്കൂറുകള്‍ക്ക് മുന്‍പ്.!!!.
(വിശദമായി) വിശദീകരിക്കാം. :)
ഇന്നലെ രാത്രി പറഞ്ഞതിന്‍പ്രകാരം നടക്കാന്‍ പോവാനായി സുരേട്ടന്‍ രാവിലെ കൃത്യം അഞ്ചര മണിക്ക് തന്നെ എന്നെ വിളിച്ചെഴുന്നേല്‍പ്പിച്ചു. പ്രാഥമിക കര്‍മ്മങ്ങളൊക്കെ നിര്‍വ്വഹിച്ച് ഞാന്‍ ബൈക്കുമെടുത്ത് അഞ്ചേമുക്കല്‍ കഴിഞ്ഞതോടെ പോങ്ങുമ്മൂട്ടുനിന്ന് കേശവദാസപുരത്തെത്തി. സുരേട്ടന്‍ കാത്ത് നില്‍പ്പുണ്ട്. ബൈക്ക് വഴിയരികില്‍ വച്ച് സുരേട്ടന്‍ നടന്നും ഞാന്‍ 'തൊഴിച്ചും' തുടങ്ങി. ( എന്‍റെ നടത്തത്തെ നടത്തമായി സ്നേഹിതര്‍ കാണാറില്ല. അവര്‍ അതിനെ തൊഴിക്കല്‍ ആയാണ് വിശേഷിപ്പിക്കുന്നത്. നാട്ടിലെ സ്നേഹിതരും ഇങ്ങനെ തന്നെ വിശേഷിപ്പിക്കുന്നതുകൊണ്ട് ഞാനും അതങ്ങ് അംഗീകരിച്ചിരിക്കുന്നു. നാട്ടില്‍ വച്ച് ആരെങ്കിലും " ഡാ ഉവ്വേ, നമ്മടെ ഹരിയേ കണ്ടാരുന്നോ " എന്ന് ചോദിച്ചാല്‍ ഏതെങ്കിലും സ്നേഹിതന്‍ മറുപടി കൊടുക്കുക. " ആ, അവനാ ഉമ്മച്ചന്‍റെ കടക്കലേക്ക് തൊഴിച്ചിട്ടുണ്ട് " എന്നായിരിക്കും. )
പട്ടത്തെ സ്വാഗത് ബാറും കഴിഞ്ഞ് പ്ളാമൂട്ടിലുള്ള ജിന്‍സ് ബാറുവരെയുള്ള രണ്ട് കിലോമീറ്റര്‍ ദൂരം ഞങ്ങള്‍ നടന്നു കഴിഞ്ഞിരിക്കുന്നു. എന്‍റെ കാല്‍ വല്ലാതെ കഴച്ചു പൊട്ടുന്നു.
"സുരേട്ടാ, മതി നമുക്ക് തിരിച്ച് നടക്കാം" - ഞാന്‍.
" ന്നാ ശരി, തിരിക്കാം. നാളെ നമുക്ക് പി.എം.ജി യിലെ പ്രശാന്ത് ബാര്‍ വരെ നടക്കണം. ഏറ്റോ?" - സുരേട്ടന്‍.
"ഏറ്റു" - ഞാന്‍.
ഞങ്ങള്‍ തിരിച്ച് നടന്നു. ശ്വാസമെടുക്കാന്‍ മൂക്കിനെ മാത്രം ആശ്രയിക്കുന്നത് മണ്ടത്തരമായിരിക്കുമെന്ന് മനസ്സിലാക്കിയ ഞാന്‍ വായ കൂടി മൂക്കിനെ സഹായിക്കാനായി വിട്ടു കൊടുത്തു. ദിവസോം ഒരു ഫുള്ള് കഴിക്കുന്നത് കൊണ്ടാവാം സുരേട്ടന്‍ യാതൊരു കൂസലുമില്ലാതെ നടക്കുന്നു. നടന്ന് നടന്ന് അങ്ങേര് ഒരു 'ഹരിപ്പാട്' മുന്നിലെത്തി.
ഒപ്പമെത്താന്‍ എനിക്ക് കഴിയുമെന്ന് തോന്നുന്നില്ല. ദുഷ്ടന്‍. എന്നേക്കാള്‍ ആറേഴ് വയസ്സ് മൂത്ത ആളാണ്. എന്നിട്ടും പോണ പോക്ക് കണ്ടില്ലേ. വായൂഗുളിക വാങ്ങാന്‍ പോവുന്ന പോലെ. ഒരു നല്ല കാര്യത്തിന് പോവുന്ന ആളേ പിന്നില്‍ നിന്ന് വിളിക്കുന്നത് ശരിയല്ലെന്നറിയാം. എന്നാലും ഞാന്‍ വിളിച്ചു. പറഞ്ഞു.
" ചേട്ടാ ഒന്ന് നിന്നേ, ഒരു കാര്യം ചെയ്യ് ഇങ്ങനെ അന്തം വിട്ട പോക്ക് പോയാല്‍ ചേട്ടന്‍ അഞ്ച് മിനിറ്റ് കൊണ്ട് കേശവദാസപുരത്തെത്തും. ഏതായലും ഈ ചാവി കൂടെ കൊണ്ടുപൊയ്ക്കോ. എന്നിട്ടവിടെ ചെന്ന് ആ ബൈക്കുമെടുത്ത് ഇങ്ങു പോരെ.. ഞാനിവിടെ എവിടെയെങ്കിലും ഇരുന്നോളാം. ഇനി ഒരടി മുന്നോട്ട്വെച്ചാല്‍ ഇതാവും എന്‍റെ സമാധി സ്ഥലം "
സുരേട്ടന്‍ നടത്തം നിര്‍ത്തി. ഞാന്‍ തൊഴിച്ച് തൊഴിച്ച് ഒപ്പമെത്തി.
"അല്ലെങ്കി ഒരു ഓട്ടോ വിളിച്ചങ്ങ് പോയാലോ?" - ഞാന്‍.
"ഡാ നന്നായി കൈവീശി നടന്നാലേ നിന്‍റെ ഈ തടി കുറയൂ. വാ നടക്ക് " - കണ്ണില്‍ച്ചോരയില്ലാത്ത സുരേട്ടന്‍.
നെഞ്ചില്‍ നിന്ന് ചൂട് കാറ്റ് ഉയര്‍ന്ന് മുഖത്തൂടെ ഉരസി ഉയര്‍ന്ന് പൊങ്ങുന്നു. ശരീരം നന്നായി വിയര്‍ത്തൊഴുകുന്നു. ഇത് വരെ ഞാന്‍ സിദ്ധി കൂടിയിട്ടില്ലാ എന്ന അറിവ് എന്നെ ആശ്വസിപ്പിക്കുന്നു. നാളെ പ്രശാന്ത് ബാര്‍ വരെയും മറ്റന്നാള്‍ ഹൈനസ്സ് ബാര്‍ വരെയും അത് കഴിഞ്ഞ് സേവ്യര്‍ ബാര്‍ വരെയും നടക്കാന്‍ സോറി തൊഴിക്കാന്‍ കഴിയുമെന്ന വിശ്വാസം എന്നില്‍ നിറയുന്നു.
"സുരേട്ടാ വാ. എന്തായാലും ശരീരമൊന്ന് ആറിയിട്ടേ ഞാന്‍ പോവുന്നുള്ളു. നമുക്ക് ഓരോ കട്ടന്‍ ചായ അടിച്ച് പിരിയാം "
സമയം ആറേമുക്കാല്‍ കഴിഞ്ഞിരിക്കുന്നു. കോട്ടയം ഭാഗത്തേക്കുള്ള ബസ്സുകള്‍ നിര്‍ത്തുന്ന സ്റ്റോപ്പിലായുള്ള തട്ടുകടയിലേക്ക് ഞങ്ങള്‍ നടന്നു. ഏതാനും ചിലര്‍ മാത്രമാണ് അവിടെയുള്ളത്. കുറച്ച് മാറി രണ്ടുമൂന്ന് ഓട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നു. ബസ്സ് കാത്ത് നില്‍ക്കുന്ന വൃദ്ധദമ്പതികള്‍, തട്ട്കടയുടെ അടുത്തായി അടച്ച് കിടക്കുന്ന ബേക്കറിയുടെ പടിയിലിരുന്ന് പത്രം വായിക്കുന്ന ഒരു യുവാവ്, ബസ്സ് സ്റ്റോപ്പില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന കാപ്പിപ്പൊടിക്കളറുള്ള ഒരു സാന്‍റോ കാര്‍. രണ്ട് കട്ടന്‍ ചായക്ക് പറഞ്ഞ് ഓരോ സിഗരറ്റും വാങ്ങി ഞങ്ങള്‍ ആ കാറിന് മുന്നിലായി വന്ന് നിന്നു.
കാര്‍ ചെറുതായി അനങ്ങിയെന്ന് തോന്നിയതിനാലാവാം പെട്ടെന്ന് കാറിനുള്ളിലേക്ക് എന്‍റെ ശ്രദ്ധ ഒന്ന് പാളിച്ചെന്നു. ആരെയോ പ്രതീക്ഷിച്ചെന്ന പോലെ അതിനുള്ളില്‍ ഒരു മദ്ധ്യവയസ്കനിരിക്കുന്നു. കറുകറുത്ത സ്റ്റിക്കര്‍ വശങ്ങളില്‍ ഒട്ടിച്ചതുകൊണ്ട് കാറിനുള്ളില്‍ തെറ്റില്ലാത്ത വെളിച്ചക്കുറവുണ്ട്. എങ്കിലും മുന്‍കാഴ്ചയില്‍ അയാള്‍ തനിച്ചാണെന്ന് മനസ്സിലായി.
വൈക്കം ബോര്‍ഡ് വച്ച് വന്ന ബസ്സിലേക്ക് വൃദ്ധദമ്പതികള്‍ കയറിപ്പോയി. ഞങ്ങള്‍ക്കുള്ള കട്ടന്‍ കിട്ടി. കട്ടനും കുടിച്ച് സിഗരറ്റും വലിച്ച് സുരേട്ടന്‍ ചുമ്മാ കണ്ണൂറ്‍ വിഷയവും, കോടതിക്കെതിരെയുള്ള പരാമര്‍ശവുമൊക്കെ എടുത്തിട്ട് പിണറായി സഖാവിന്‍റെ അച്ഛനെയും അമ്മയേയും പ്രകീര്‍ത്തിച്ചങ്ങനെ നില്‍ക്കുമ്പോഴാണ് ഞങ്ങളുടെ തൊട്ടടുത്തായി പഴയ, പച്ച നിറത്തിലുള്ള ഒരു മാരുതി 800 വന്ന് നിന്നത്.
മുന്‍സീറ്റില്‍ നിന്ന് ശലീന സുന്ദരിയായ ഒരു സ്ത്രീ (പെണ്‍കുട്ടി എന്നും പറയാം) ചുറ്റുപാടുകളിലേക്കൊന്നും കണ്ണ് പായിക്കാതെ ഐശ്വര്യവും അന്തസ്സും നിറഞ്ഞ മുഖഭാവത്തോടെ പുറത്തിറങ്ങി. 25വയസ്സ് മതിക്കും. ഇല്ല. അതിനപ്പറത്തേക്ക് പ്രായമില്ല. തോളില്‍ കുറുകി കിടക്കുന്ന തുകല്‍ ബാഗ്. പഴുക്കാമഞ്ഞ കളറിലുള്ള സാരി. അരക്കൊപ്പം നീളത്തില്‍ കിടക്കുന്ന മുടി. മനോഹരമായ വാച്ച്. നോ ലിപ്സ്റ്റിക്ക്. കവിളില്‍ ചെറിയൊരു നുണക്കുഴി ഇല്ലേന്നൊരു സംശയം. ചെറിയൊരു പൊട്ട്. നെറ്റിയും മുടിയും കൂടി ചേരുന്നിടത്ത് അലക്ഷ്യമായി തൊട്ടിരിക്കുന്ന സിന്ദൂരം. (ഈശ്വരാ അന്യന്‍റെ ഭാര്യ!!) ഞാന്‍ നോട്ടം മതിയാക്കി.
അവര്‍ തിരിഞ്ഞ് ഒട്ടൊന്ന് കുനിഞ്ഞ് ഭര്‍ത്താവിനെ നോക്കി പുഞ്ചിരിച്ചു. ഇപ്പോള്‍ എനിക്ക് വ്യക്തമായി കാണാം ആ നുണക്കുഴി. ഭര്‍ത്താവ് അവളെനോക്കി കൈവീശി എന്തോ പറഞ്ഞു. അയാളുടെ കണ്ണുകളില്‍ അഭിമാനം തന്നെയാണെന്ന് എനിക്ക് തോന്നി. എന്തുകൊണ്ടാണ് കാര്യമില്ലാത്ത ഒരു അസൂയ എനിക്കിപ്പോള്‍ അയാളോട് തോന്നിയത്. ആദ്യമായി കാണുന്ന അയാളെ എന്തിനാണ് ഞാന്‍ പല്ലിറുമ്മി 'എടാ പട്ടീ' എന്ന് ആത്മാര്‍ത്ഥമായി മനസ്സില്‍ വിളിച്ചത്.
ആ ഭാഗ്യവാന്‍ കാര്‍ യു-ടേണ്‍ എടുത്ത് പട്ടം ഭാഗത്തേക്ക് പോയി. എന്‍റെ ശ്രദ്ധ അവരില്‍ തന്നെയായിരുന്നു. (സുരേട്ടന്‍റെയും അപ്രകാരമാവാനേ തരമുള്ളു.) ആ കാര്‍ അകന്ന് പോവുന്നതും നോക്കി അവര്‍ അതേ നില്‍പ്പ് നില്‍ക്കുന്നു. ഇപ്പോഴും സ്നേഹം നിറഞ്ഞ, അന്തസ്സുനിറഞ്ഞ, ചെറുപുഞ്ചിരി നിറഞ്ഞ ഭാവം തന്നെ അവര്‍ക്ക്.
ഈശ്വരാ ഇക്കാലത്തും ഇത്രയും അടക്കവും ഒതുക്കവും സ്നേഹവും നിറഞ്ഞ സ്ത്രീരത്നങ്ങളോ? മഹിളാരത്നമേ, കാലങ്ങളോളം നിന്നെ ഞാനെന്‍റെ മനസ്സില്‍ കൊണ്ട് നടക്കും. തരം കിട്ടിയാല്‍ ഒന്ന് പൂജിക്കയും ചെയ്യും. ഇങ്ങനെയൊക്കെ കരുതുന്നവനല്ലേ, അടിവയര്‍ തുടിച്ചെങ്കിലും സുന്ദരനല്ലേ എന്നൊക്കെ കരുതി നീ എനിക്കൊന്നും ചെയ്ത് തരേണ്ടതില്ല. നിന്‍റെ ഒരു നോട്ടം പോലും നീ എനിക്ക് നല്‍കേണ്ടതില്ല. എങ്കിലും നീ ഏത് ബസ്സിന് എങ്ങോട്ടേക്കാണ് പോവുന്നതൊന്ന് അറിയാനൊരു ആകാംഷ. എന്നും ഇവിടെ നിന്നാവുമോ നീ എന്നും ബസ്സ് കയറിപോവുന്നത്? നിനക്ക് കുട്ടികളുണ്ടോ? ഭര്‍ത്താവെന്ത് ചെയ്യുന്നു. അയാള്‍ ദേഷ്യക്കാരനാണോ? ചട്ടമ്പി? ബസ്സ് കാത്ത് നില്‍ക്കുമ്പോള്‍ അപരിചിതരായ മാന്യന്‍മാര്‍ ആരെങ്കിലും ചങ്ങാത്തം കൂടാന്‍ വന്നാല്‍ അക്കാര്യം ഭര്‍ത്താവിന്‍റെ സമക്ഷം എത്തിക്കുന്ന പണി ഉണ്ടോ നിനക്ക്? ഇനി അങ്ങനെയെങ്ങാനും കേട്ടാല്‍ത്തന്നെ ആ മാന്യന്‍മാരേ തിരഞ്ഞ് പിടിച്ച് ശാരീരികമായി കൈയ്യേറ്റം ചെയ്യുന്ന തരക്കാരനാണോ അദ്ദേഹം?
മഹിളാമണീ, ഇങ്ങനെയൊക്കെയുള്ള ചോദ്യങ്ങള്‍ ഞാന്‍ ചോദിച്ചാല്‍ അതിനുള്ള ഉത്തരം നീ എനിക്ക് തരുമോ? അടുത്ത് കിടക്കുന്ന സാന്‍ട്രോ കാര്‍ സ്റ്റാര്‍ട്ട് ചെയ്ത ശബ്ദം കേട്ടപ്പോഴാണ് ഒരുനിമിഷത്തേക്ക് കൈവിട്ടുപോയ മനസ്സ് തിരികെ വന്നത്. അപ്പോള്‍ കണ്ടകാഴ്ച എന്നെ വല്ലാതെ അമ്പരപ്പിച്ചുകളഞ്ഞു. (സാധാരണ ഈ നേരമൊന്നും ഞാനങ്ങനെ അമ്പരക്കാറുള്ളതല്ല. )
അതുവരെ ഭര്‍ത്താവിന്‍റെ കാര്‍ നോക്കി നിന്നിരുന്ന ആ നാരീജനം കാര്‍ കണ്‍വെട്ടത്ത് നിന്ന് മറഞ്ഞതും അതിവേഗത്തില്‍ സാന്‍ട്രോയുടെ ഡോര്‍ തുറന്ന് ആ മദ്ധ്യവയസ്കന്‍റെ അടുത്തിരുന്നതും അയാളുടെ ഇടതുകൈ ഉയര്‍ത്തി കൈപ്പത്തിയില്‍ ഒരു ചുംബനം കൊടുത്തതും ഒരുമിച്ചായിരുന്നു. അവള്‍ പറഞ്ഞതെന്തോകേട്ട് അയാള്‍ നിറഞ്ഞ് ചിരിക്കുകയും അയാളുടെ തോളിലേക്ക് ചാരിയ അവളെയും കൊണ്ട് കാര്‍ അതിവേഗം പാഞ്ഞ് പോവുകയും ചെയ്തു. ന്‍റെ പാട്ടുപുരക്കലമ്മേ.... ഒരു നിമിഷം മുന്‍പ് വരെ പച്ച മാരുതിക്കാറുകാരന്‍റെ ഭാര്യയായി വന്നവള്‍ ഇപ്പോള്‍ സാന്‍ട്രോക്കാരന്‍റെ കാമുകിയായി പോവുന്നു.
കാറിനുള്ളിലെ അരണ്ടവെളിച്ചത്തില്‍ ഞാനവളില്‍ കണ്ട ഭാവം എന്തായിരുന്നു. ഇനി അതാവുമോ ഭാരതസ്ത്രീകളുടെ നവ ഭാവം. (ഇവളൊക്കെ എന്തുഭാവിച്ചാണോ ആവോ!!)
പച്ച മാരുതിക്കാരന്‍ ഇപ്പോള്‍ വീടെത്തിക്കാണുമോ? എന്തായിരിക്കും ഇപ്പോള്‍ ആ ഭാഗ്യവാന്‍റെ(?) ഭാവം.
ഞാന്‍ സുരേട്ടനെ നോക്കി. മറ്റുള്ളവരെ നോക്കി. എല്ലാവരും തന്നെ ഈ കാഴ്ചകൊളൊക്കെ ശ്രദ്ധിച്ചിരുന്നുവെന്ന് എനിക്ക് മനസ്സിലായി. ചിലര്‍ക്ക് ഇതൊന്നും വലിയ കാര്യമല്ലെന്ന ഭാവം. മറ്റുചിലര്‍ക്ക് തമാശ.
എനിക്കും വേറേ ചിലര്‍ക്കും അനുഭവയോഗമില്ലാതെ പോയല്ലോ എന്ന നിരാശ മുഖത്ത്. ബേക്കറിനടയില്‍ പത്രപാരായണം നടത്തികൊണ്ടിരുന്ന യുവാവ് പത്രം നിലത്തിട്ട് എഴുന്നേറ്റ് നിന്ന് മാരുതിക്കാര്‍ പോയ ഭാഗത്തേക്കും സാന്‍ട്രോ പോയ എതിര്‍വശത്തേക്കും ടെന്നീസ് കളി കാണണ പോലെ മാറി മാറി നോക്കുന്നു. നോക്കിക്കൊണ്ട് തന്നെ നില്‍ക്കുന്നു.
സുരേട്ടന്‍ മാത്രം ഇതൊന്നും ശ്രദ്ധിക്കാത്തവനെപ്പോലേ സിഗരറ്റില്‍ മാത്രം കോണ്‍സന്‍ട്രേറ്റ് ചെയ്തിരിക്കുന്നു.
എന്നിലെ അസൂയപൂണ്ട കപടസദാചാരക്കരനുണര്‍ന്ന് ചോദിച്ചു..
"സുരേട്ടാ, നിങ്ങളിതൊന്നും കാണ്ടില്ലേ? എന്ത് തെമ്മാടിത്തരമാ ചേട്ടാ ഇത്. ആ പാവം മനുഷ്യനെ അവള്‍ വഞ്ചിക്കുകയല്ലേ? ചേട്ടനൊരു വിഷമോം തോന്നുന്നില്ലേ? ചേട്ടാ, എനിക്കുറപ്പുണ്ട്, അവള്‍ ആ ഭര്‍ത്താവിനെ വഞ്ചിക്കുകയാണെന്ന്. ഭര്‍ത്താവിന് അറിയാവുന്ന ആളായിരുന്നു സാന്‍ട്രോയിലുണ്ടായിരുന്നതെങ്കില്‍ അവര്‍ തമ്മില്‍ എന്തെങ്കിലും പരിചയം കാണിക്കില്ലേ? സാന്‍ട്രോക്കാരന്‍ കള്ളനെപ്പോലെ ആ ഗ്ളാസ്സുയര്‍ത്തിയിട്ട് അങ്ങനെ ഇരിക്കുമായിരുന്നോ? ഭര്‍ത്താവിന്‍റെ കാര്‍ പോവുന്നവരെ നോക്കി നിന്നിട്ട് കയറുമായിരുന്നോ?, ആ തൊലിപ്പന് ഉമ്മ കൊടുക്കുമായിരുന്നോ? തോളില്‍ ചാഞ്ഞ് കിടക്കുമായിരുന്നോ? ഹേയ്, നിങ്ങളെന്താ ഉവ്വേ ഒന്നും പറയാത്തേ" ?
സുരേട്ടന്‍ പറഞ്ഞു " എടാ, നീ ഇതിലിത്ര വികാരം കൊള്ളേണ്ട. അവളുടെ ഭര്‍ത്താവിന്‍റെ വണ്ടി മാരുതി. മറ്റേയാള്‍ കാമുകനാണെങ്കില്‍ അയാളൂടെ വണ്ടി സാന്‍ട്രോ. മാരുതി 800-നേക്കാള്‍ പവ്വറും പിക്കപ്പും കംഫര്‍ട്ടും ഗുമ്മുമൊക്കെ സാന്‍ട്രോക്കാ. അത്രേം നീ ഇപ്പോ മനസ്സിലാക്കിയാ മതി. നീ വിട്ടോ. ഞാനൊരു സിഗരറ്റും കൂടി വാങ്ങിയിട്ട് പൊയ്ക്കോളാം. അപ്പോ നാളെ രാവിലെ അഞ്ചരക്ക് പ്രശാന്ത് ബാര്‍ വരെ. ഓക്കെ? "
"ഓക്കെ.... "
വീട്ടിലേക്ക് ബൈക്കോടിച്ച് പോവുമ്പോള്‍ ഞാന്‍ ആലോചിച്ചു. ഇന്ന് വൈകിട്ടും അവള്‍ പതിവുപോലെ ആ ഭര്‍ത്താവിന്‍റെ നെഞ്ചില്‍ നഖം പോറിച്ച് കിടന്നേക്കും. അയാളോട് കിന്നരിച്ചേക്കും. അയാളുടെ നെഞ്ചില്‍ അഞ്ച് രോമമുണ്ടെങ്കില്‍ അത് ആഞ്ചി നിന്നേക്കും. അയാള്‍ അവളെയോര്‍ത്ത് അഭിമാനിച്ചേക്കും. ഇരുളില്‍ അപ്പോള്‍ അവളുടെ ഭാവം എന്തായിരിക്കും. ?
ഏതായാലും എന്‍റെ ഇന്‍ഡിക്ക വിറ്റ് ഒരു സാന്‍ട്രോ എടുക്കണം. ഒന്നിനുമല്ല വെറുതേ.... :)

Comments
വാസ്തവത്തില്‍ അതിരാവിലെ കണ്ട ഈ കാഴ്ച എന്നെ വല്ലാതെ അലട്ടിക്കൊണ്ടിരിക്കുന്നു. എങ്കിലും ഒരു നേരമ്പോക്കായി കാണാന്‍ ഞാന്‍ ശ്രമിക്കുകയാണ്. പല തെറ്റുകളും ശരിയും ചില തെറ്റുകള്‍ ജീവിതത്തില്‍ പലര്‍ക്കും ഒഴിച്ചുകൂടാനാവത്തതുമായി മാറുന്ന കാലത്ത് അങ്ങനെതന്നെ കാണുന്നതാവും നല്ലത്. അല്ലേ?
ന്‍റെ വല്ലഭേട്ടാ... അങ്ങ് പോലും!!! :)
"ഏതായാലും എന്‍റെ ഇന്‍ഡിക്ക വിറ്റ് ഒരു സാന്‍ട്രോ എടുക്കണം. ഒന്നിനുമല്ല വെറുതേ.... :)"
അത് ശരി. പിന്നെ വലിയ വലിയ വണ്ടി വാങ്ങി ട്രെയിന്‍ മേടിക്കണ്ട ഗതികേടാകും :-)
പിന്നെ വിശദമായ് എഴുതാം.
ലിങ്ക് : http://prasadwayanad.blogspot.com/2008/03/blog-post_12.html
മാറ്റാന്‍ മാറ്റാന്‍ മറക്കരുത്
;)
(ഇനീപ്പോ മാഷ് പറഞ്ഞത് ശരിയായിരിയ്ക്കുമോ... ഹേയ്)
എന്താ എടപാട്?
അപ്പോ അവര്‍ തിരിച്ചു ചോദിക്കും താനാരാ ന്ന്
അപ്പോ പറഞ്ഞാ മതി ‘സി.ബി.ഐ സംശയമൂണ്ടെങ്കി ഞങ്ങടെ എസ്.പി തോന്ന്യാസിയെ ഞാന്‍ ഇങ്ങോട്ടേക്കയക്കാം’
ഇത്രേം ആകുമ്പോ അവര് എന്തെങ്കിലും ഒന്ന് പറയും അതും കേട്ടോണ്ട് മിണ്ടാതെ ഇങ്ങോട്ട് പോന്നാമതി
പിന്നെ ഗുരുകാരണവന്മാരെ പറ്റി എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ ആദ്യം വരുന്ന ഓട്ടോ യില്‍ കയറി സ്പീഡില്‍ തൊഴിക്കുക കൂടുതല്‍ സംശയങ്ങള്‍ ഉണ്ടെങ്കില്‍.......
ഇത്രേം വാരിവലിച്ചെഴുതിയിട്ട് ഒരാളുപോലും ഒരഭിപ്രായവും പറയുന്നില്ലല്ലോ. :(
ന്‍റെ വല്ലഭേട്ടാ... അങ്ങ് പോലും!!! :)
ഹഹഹഹഹ്ഹ!.. എന്റെ കുട്ട്യേ ;)
ഫിയറ്റ് പാലിയോ എട്ക്ക് പോങ്ങൂ ;) ഞാന്‍ അതെടുത്തു. ഇങ്ങനൊക്ക്യല്ലേ പാര പണിയാന്‍ പറ്റൂ ;)
ഇടിവാള്‍
പോങ്ങുമ്മൂടന്റെ ഭാഷ എനിക്ക് ക്ഷ പിടിച്ചു. വായിക്കാന്‍ എന്താ ഒരു രസം.
വിനോജ് പറഞ്ഞ പോലെ ആയിക്കൂടെ. ഒരു www.....com. പിന്നെ പഴയ പോലെ ഒന്നും അല്ലാ അവരും പ്രൊഫഷണല്‍ ആണ് മച്ചാ
സാന്റ്രൊയിലും വലിയ കാര്‍ നാട്ടില്‍ ഉണ്ട് ... അതൊര്‍മ വെണം "ഒര്‍മിചല്‍ നന്നു"
പിന്നെ കാരിന്‍റ്റെ വലിപ്പതിലല്ല "pick-up" ആണു കാര്യം .... ... അതിനാല്‍ ottam കുറക്കണ്ടാ ...
It's good to read. Just go on.
ഒരു പക്ഷേ, അവര്‍ നല്ല സ്ത്രീയാകാം...മാഷും നമ്മളും തെറ്റിധരിച്ചതാകാം...
അല്ലെങ്കില്‍ ഒരു ചീത്ത സ്തീയാകാം....(ചിലപ്പോള്‍ അയാളുടെ ഭാര്യയൊന്നും ആകണമെന്നുമില്ല)
അതുമല്ലെങ്കില്‍ മാഷു പറഞ്ഞപോലെയും ആകാം...
പിന്നെ ഒരു കാര്യത്തെക്കുറിച്ച് ശരിക്കും അറിയാതെ വെറുതെ പരദൂഷണം പറയുന്നപോലെയായി ഈ പോസ്റ്റിന്റെ ത്രെഡ്... അതു ശ്രീ പറഞ്ഞപോലെയോ വേറെ രീതിയിലോ ആയിരിക്കാം...
പിന്നെ കമെന്റിനു വേണ്ടി കരയുകയൊന്നും വേണ്ട. വായിക്കുന്ന എല്ലാവരും കമെന്റിടണമെന്നു നിര്ബദ്ധമൊന്നുമില്ല. ചിലര് ഇടും..ചിലര് വായിച്ചു പോകും..... ഇതിനു മുമ്പുള്ള പോസ്റ്റെല്ലാം ഞാന് വായിച്ചിട്ടുണ്ടെങ്കിലും ഇവിടെ കമെന്റിടുന്നത് ആദ്യം....
തുടര്ന്നെഴുതുക...
qw_er_ty
അപ്പൊ രാവിലെ ഉള്ള നടത്തം നല്ലത് ആണല്ലെ ???
സ്വന്തം മൂട് പൊങ്ങുന്ന പണി ?
എഴുത്തിന്റെ ശൈലി വളരെ ഇഷ്ടമായി.
രണ്ട് ദിവസം താമസിച്ചു പോയി. ആറിത്തണുത്ത നന്ദിയേ തരാനുള്ളു. സ്വീകരിക്കണം. :)
correct.
നന്ദി.
സന്ദര്‍ശിച്ചിട്ടുണ്ട്.
പരസ്യമിട്ടതിന് നന്ദി. :)
അങ്ങനെ ചെയ്തോളാം. :)
ശ്രീ പറഞ്ഞതുപോലെ ആവട്ടെ.... :)
എത്ര ലളിതമായ വഴി.... :)
പാരക്ക് നന്ദി. :)
പണമിടപാടുകളൊന്നും കണ്ടില്ലായിരുന്നു. :) അനുഭവത്തിന്‍റെ വെളിച്ചത്തിലല്ല ഈ കമന്‍റ് എഴുതിയതെന്ന് വിശ്വസിക്കുന്നു. :)
സന്തോഷം. നന്ദി.
സ്തുതി. :)
ഓര്‍മ്മകള്‍ ഉണ്ടായിരിക്കുന്നു. :)
നന്ദി. :)
ആകെ കണ്‍ഫ്യൂഷനായല്ലോ? :)
താങ്കള്‍ പറഞ്ഞതിനെ ഞാന്‍ മാനിക്കുന്നു. പരദൂഷണത്തിന്‍റെ നിറം ഈ പോസ്റ്റില്‍ കലര്‍ന്നിട്ടുണ്ടെന്ന് പറഞ്ഞാല്‍ എനിക്കത് ദു:ഖത്തോടെ അംഗീകരിക്കാനേ കഴിയൂ. വാസ്തവത്തില്‍ അത് ഈ പോസ്റ്റിന്‍റെ വിഷയത്തിന്‍റെ പ്രത്യേകതയാണ്. നൂറുശതമാനവും നേരില്‍ കണ്ടകാര്യം മാത്രമാണ് ഞാന്‍ പറഞ്ഞിരിക്കുന്നത് ജിഹേഷ്. അപ്പോഴത്തെ തോന്നലില്‍ കൂടുതല്‍ ആലോചന കൂടാതെ എഴുതിയതായിരുന്നു. വേണ്ടിയിരുന്നില്ല എന്ന് ഇപ്പോള്‍ തോന്നുന്നു.
പിന്നെ, ജിഹേഷ്. കമന്‍റുകള്‍ എപ്പോഴും പ്രചോദനമാണ്. ആരും ഒന്നും പറയാതെ പോവുമ്പോള്‍ ഒരിത്. :) മനസ്സിലായോ? :)
അവസാനം സംഗതി എനിക്ക് പിടി കിട്ടി കെട്ടോ. :)
നന്ദി. :)
എങ്കിലും എന്തൊക്കെയോ അസ്വാഭിവികതള്‍ അവരുടെ പ്രവര്‍ത്തിയില്‍ ഇല്ലേ എഴുത്തുകാരീ.
മാരുതിയില്‍ വന്ന് ബസ്സ് കാത്ത് നിന്ന അവരെ അതുവഴി വന്ന പരിചയക്കാരനായ സാണ്റ്റ്‌റോക്കാരന്‍ ഒരു ലിഫ്റ്റ് കൊടുക്കുകയായിരുന്നില്ല. ഇനി അങ്ങനെ ലിഫ്റ്റ് കൊടുത്താല്‍ തന്നെ അതിന് നന്ദി സൂചകമായി ആരും കൈപിടിച്ച് മുത്താറില്ല.
വേണ്ട. നമുക്കിനി അതിനെക്കുറിച്ച് സംസാരിക്കേണ്ട. അതുകൊണ്ടെന്ത് പ്രയോജനം? നന്ദി എഴുത്തുകാരി. അഭിപ്രായം പറഞ്ഞതില്‍.
നമ്മ ഇതൊന്നും നോകണ്‍ട, ഡീസന്‍റ്റല്ലെ
എന്റെ കനവുകളും നിന്റെ നിശ്വാസവും ഒരേ കാല്പാടുകള്‍ പിന്തുടരട്ടെ" - വായിക്കൂ: ചെരിപ്പ് (ഒരു കാപ്പിലാന്‍ മോഡല്‍ പൊട്ടക്കവിത) http://maramaakri.blogspot.com/
കൊള്ളാട്ടൊ.. വായിച്ചുരസിച്ചു...
കമന്റാന്‍ ഒരല്പം വൈകി..
പിന്നെയേ ഒരു ചെറിയ സം ശയം .. രാവിലെ ബൈക്കെടുത്ത് കേശവദാസപുരത്ത് പോയി നടക്കുന്നതെന്തിനാ.. പോങ്ങുമ്മൂട്ടില്‍ സ്റ്റാര്റ്റിങ് പോയിന്റ് സെറ്റ് ചെയ്യാന്‍ ബാര്‍ ഇല്ലത്തതുകൊണ്ടാണോ??
നാണമേ വിറ്റിട്ടു ദേവതയാകുവാന്‍ നാണയം തേടുന്ന ഭാരതശുദ്ധികള്‍......
പരദൂഷണം പറഞ്ഞുനടക്കല്ലേ കപടസദാചാരവാദീ....
പോയി പൂജയ്ക്കോരു പൂവൊരുക്കാന്‍ നോക്കൂ....
ഇഷ്ട്ടായി എന്നു വെറുതെ പറഞ്ഞതല്ലാട്ടോ...
(ഞാന് കാലമാടന്‍. ഓര്‍മ കാണില്ല, ഏതായാലും ഇപ്പോള്‍ പുതിയൊരു പേരില്‍ അവതരിച്ചിരിക്കുന്നു. വല്ലപ്പോഴും ഒക്കെ ഇത് വഴി വരണം കേട്ടോ...)
പരസ്യം കലക്കി മച്ചാ
ഇനിയും പ്രധീക്ഷിക്കുന്നു.
ലൈവ് മലയാളം