'കൂടുതല്‍ നല്ല' കൂട്ടുകാരാ....
റോജി തോമസ് എന്ന എന്‍റെ 'കൂടുതല്‍ നല്ല' കൂട്ടുകാരാ,
'കൂടുതല്‍ നല്ല' എന്ന പ്രയോഗം ശ്രദ്ധിച്ചോ? ബോധപൂര്‍വ്വം കൊടുത്തതാണ്. എല്ലാ സ്നേഹിതരും നല്ലതാണ്. എന്നാല്‍ ചിലപ്പോള്‍ ചിലരുടെ സാന്നിദ്ധ്യം അല്ലെങ്കില്‍ അവര്‍ നല്‍കുന്ന ഒരു നല്ല വാക്ക് അതുമല്ലെങ്കില്‍ അവര്‍ അയക്കുന്ന ഒരു കത്ത് ഇവയൊക്കെ നമ്മളില്‍ വലിയതോതിലുള്ള ആശ്വാസം നിറക്കും. അവരെ നമ്മള്‍ കൂടുതല്‍ നല്ല സ്നേഹിതരായി കണക്കാക്കിപ്പോവും.
പ്രിയപ്പെട്ട റോജി, താങ്കളുടെ കത്ത് എനിക്ക് വലിയ ആശ്വാസമാണ് നല്‍കിയത്. മനസ്സ് വല്ലാതെ അസ്വസ്ഥതപ്പെട്ടിരിക്കയായിരുന്നു. എന്താണ് കാര്യമെന്നറിയില്ല. ചിലപ്പോള്‍ അങ്ങനെയാണ്, ഈ മനസ്സെന്ന കോപ്പ് ചുമ്മാ ഒരു കാരണവും കൂടാതെ എന്നോട് പിണങ്ങും. പിന്നെ അവനെ വരുതിയിലാക്കാന്‍ ഞാന്‍ പെടുന്ന പാട് റോജിക്കറിയാമോ? ചിലപ്പോള്‍ നിങ്ങളെപ്പോലുള്ള (കൂടുതല്‍) നല്ല കൂട്ടുകാര്‍ നല്‍കുന്ന വാക്കുകളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് അവന്‍ പൂര്‍വ്വസ്ഥിതി പ്രാപിക്കും. എങ്കിലും ഞാന്‍ അവനെ - മനസ്സിനെ - അത്രകണ്ട് വിശ്വസിക്കുന്നില്ല. എനിക്കറിയാം ചെറിയ കാര്യം മതി വീണ്ടുമവന്‍ പിണങ്ങാനെന്ന്. എന്നുകരുതി എനിക്കവനെ അങ്ങനെ അങ്ങ് ഉപേക്ഷിക്കാന്‍ കഴിയുമോ? ഒന്നുമല്ലേലും പത്ത് മുപ്പത് കൊല്ലം എന്‍റെ കൂടെ കഴിഞ്ഞതല്ലേ റോജി മാഷേ.. ?
ഇനി എത്ര കാലം അവന്‍ എന്‍റെ കൂടെ നില്‍ക്കുമെന്നറിയില്ല. ഈയിടെയായി അകാരണമായ ഒരു 'മരണഭയം' അവന്‍ എന്നിലുണര്‍ത്തിവിടുന്നുണ്ട്. ശരീരഭാരം 120 -നോടടുത്തു, ബോഡി മാസ് ഇന്‍ഡെക്സ് 34.5 ആയി, വ്യായാമം തുടങ്ങണം, ഭക്ഷണം കുറക്കണം, മദ്യത്തോടുള്ള സ്നേഹം കുറക്കണം, പുകവലിക്കരുത്, ക്യാന്‍സറിന്‍റെ വിത്ത് പാകുന്ന 'ചൈനി ഖൈനി' തുടങ്ങിയ ഉല്ലാസോപാധികള്‍ വര്‍ജ്ജിക്കണം എന്നൊക്കെ പറഞ്ഞ് അവന്‍ ആകെ എന്നെ വിഷമിപ്പിക്കയും ചെയ്യുന്നു. ഇതുകൊണ്ടൊക്കെ ഈ മനസ്സെന്ന പോങ്ങന് എന്ത് നേട്ടമാണോ ഉണ്ടാവുന്നത്.!!!
എന്നാപ്പിന്നെ മനസ്സ് പറയുന്നത് കേള്‍ക്കാമെന്ന് വച്ചാലോ അപ്പോ അവന്‍ കാല് മാറും. ഉദാഹരണത്തിന് രാവിലെ എഴുന്നേറ്റ് നടക്കാമെന്ന് വച്ചാലോ അപ്പോ അവന്‍ പറയും കുറച്ച് കൂടി കഴിഞ്ഞ് എഴുന്നേറ്റാല്‍ മതി, കുറച്ചുകൂടി കഴിഞ്ഞ്.... അല്ലെങ്കില്‍ ഇത്രയൊക്കെ ആയില്ലേ അടുത്ത തിങ്കളാഴ്ച മുതല്‍ മതി. തിങ്കളാണല്ലോ നല്ല ദിവസം. ഇനി തിങ്കളാവുമ്പോഴോ, മനസ്സ് പറയും ഈ തിങ്കളല്ല, ഞാനടുത്ത തിങ്കളെന്നാണ് പറഞ്ഞതെന്ന്. ഇവനെയൊക്കെ വിശ്വസിക്കുന്ന എന്നെ പറഞ്ഞാല്‍ മതിയല്ലോ.
ശരീരത്തിനെക്കൊണ്ട് ഇതുവരെ വല്യശല്യമൊന്നുമില്ല കേട്ടോ മാഷേ.... 'അഴകളവുകളൊന്നും' അത്ര മികച്ചതല്ലെങ്കിലും വലിയ ഏനക്കേടൊന്നുമില്ലാതെ പോവുന്നുണ്ട്. പക്ഷേ, മനസ്സിങ്ങനെ എടത്തൂട് നില്‍ക്കുന്നത്കൊണ്ട് ഇനി നാളെ ഇവനും തലതിരിഞ്ഞുപോവുമോ എന്ന ശങ്ക എന്നെ അലട്ടുന്നുണ്ട്. റോജി മാഷേ, പിന്നെ ചെറിയൊരു അഭംഗി എന്തെന്ന് വച്ചാല്‍ വയര്‍ സ്വല്‍പ്പമൊന്ന് കൂടി. സ്വല്‍പ്പം എന്ന് പറഞ്ഞാല്‍ സ്വല്‍പ്പമധികം. നാലഞ്ച് വര്‍ഷക്കാലം മുന്‍പുള്ള എന്‍റെ രൂപം റോജിമാഷിനോര്‍മ്മയുണ്ടല്ലോ? അതില്‍ നിന്നൊക്കെ ഒരു പാട് വളര്‍ന്നിരിക്കുന്നു ഉദരം. അന്നൊക്കെ കുളിച്ചുകൊണ്ട് നില്‍ക്കുമ്പോള്‍ 'ചുന്നാമണി' കാണാമായിരുന്നു. ഇന്നതൊക്കെ പോയിരിക്കുന്നു. താഴേക്ക് നോക്കിയാല്‍ പാദം പോലും കാണാന്‍ വയര്‍ സമ്മതിക്കുന്നില്ല. ആകെ ഒരാശ്വാസം വിവാഹം കഴിച്ചതുകൊണ്ട് 'സംഗതി' നഷ്ടപ്പെട്ടിട്ടില്ല എന്നത് മനസ്സിലാവുന്നുണ്ട്. കാണാന്‍ കഴിയുന്നില്ലെങ്കിലും എല്ലാം യഥാസ്ഥാനത്തുതന്നെയുണ്ടല്ലോ.!!! ഈശ്വരാ, നിനക്ക് നന്ദി.
റോജി മാഷേ, കഴിഞ്ഞ പോസ്റ്റ് എനിക്ക് ഡിലീറ്റ് ചെയ്യേണ്ടി വന്നു. അത് ഇട്ടതിനുശേഷം വല്ലാത്തൊരു അസ്വസ്ഥതയായിരുന്നു. ശരീരത്തൂടി ഒച്ചിഴയുന്ന പോലൊരു തോന്നല്‍. എന്‍റെ പോസ്റ്റുകള്‍ക്കങ്ങനെ വലിയ നിലവാരങ്ങളൊന്നും ഉണ്ടാവാറില്ല. എന്നാലും 'ആവശ്യമുണ്ടോ?' എന്ന പേരില്‍ എഴുതിയ ആ പോസ്റ്റ് തീര്‍ത്തും ആവശ്യമില്ലാത്തതും തീരെ ബോറും ആയിരുന്നു എന്ന് എന്‍റെ മനസ്സ് പറഞ്ഞു. അല്ലെങ്കില്‍ പതിവുപോലെ മനസ്സ് ഇവിടെയും എന്നെ കബളിപ്പിച്ചു. ആലോചനയില്‍ വന്നത് രസകരമായിരുന്നു. അത് കൊള്ളാമെന്ന് മനസ്സ് പറയുകയും ചെയ്തു. എന്നാല്‍ എഴുതി പോസ്റ്റ് ചെയ്ത് കഴിഞ്ഞപ്പോള്‍ അവന്‍ കാലുമാറി, എന്‍റെ ഉള്ളിലിരുന്ന് എന്നെ പരിഹസിക്കാന്‍ തുടങ്ങി. ഡിലീറ്റ് ചെയ്യുക എന്നത് തന്നെയായിരുന്നു മനസ്സിനെ തോല്‍പ്പിക്കാന്‍ എന്‍റെ മുന്നിലുള്ള ഏക വഴി. ഒപ്പം അത് വായിക്കുന്ന ആരെങ്കിലുമുണ്ടെങ്കില്‍ അവരുടെ സമയവും ഞാന്‍ വെറുതേ കളയേണ്ടതില്ലല്ലോ. എറിഞ്ഞുപോയ കല്ലും പറഞ്ഞുപോയ വാക്കും പോലെ അല്ലല്ലോ തൊടുത്തുവിട്ട പോസ്റ്റ്. അത് ആവശ്യമില്ലെങ്കില്‍ നമുക്ക് തടയാന്‍ കഴിയുമല്ലോ അല്ലേ മാഷേ....
റോജി താങ്കളത് വായിച്ചു എന്ന് പറഞ്ഞു. സമയം കളയിച്ചതില്‍ ക്ഷമിക്കുക. അതു പോലെ തന്നെ മറ്റ് വായനക്കാരോടും ക്ഷമ ചോദിക്കുന്നു. പോസ്റ്റാന്‍ വേണ്ടി ഒരു പോസ്റ്റ് എന്ന രീതിയില്‍ ഇനി ഒന്നും ഞാനെഴുതി നിങ്ങളുടെ വലിയ സമയങ്ങള്‍ പാഴാക്കില്ല എന്നും പറഞ്ഞുകൊള്ളട്ടെ. " ഇനി എഴുതാതിരിക്കാന്‍ വയ്യ. ഇതെഴുതിയില്ലെങ്കില്‍ ഞാന്‍ ഇല്ലാതാവും " എന്ന ഉള്‍വിളി വരുമ്പോള്‍ മാത്രമേ ഒരു വ്യക്തി എഴുതാവൂ എന്നോമറ്റോ ആണ്. എം. കൃഷ്ണന്‍ നായര്‍ സാര്‍ 'സാഹിത്യവാരഫലത്തില്‍' പണ്ട് കുറിച്ചിരുന്നത്. അങ്ങനെ ഒരു ഉള്‍വിളി വന്ന് എഴുതിയതൊന്നുമായിരുന്നില്ല ആ പോസ്റ്റ്. പിന്നെ, റോജി മാഷിനോട് ആയതുകൊണ്ട് ഒരു കാര്യം പറയാം " അതേ, എന്നാ എനിക്കിന്നേവരെ അത്തരം ഒരു ഉള്‍വിളി വന്നിട്ടില്ല കേട്ടോ. "
"ഉള്‍വിളി വരുന്നവര്‍ ഭാഗ്യവാന്‍മാര്
എന്തുകൊണ്ടെന്നാല്‍ ബ്ളോഗുലകം അവര്‍ക്കുള്ളതാവുന്നു.. "
പ്രിയപ്പെട്ട റോജി, ഇത് ഞാന്‍ താങ്കള്‍ക്ക് മാത്രം എഴുതിയതാണെങ്കിലും ഞാന്‍ ഇത് ഒന്ന് പോസ്റ്റിക്കോട്ടേ? ആവശ്യമുണ്ടോ എന്ന എന്‍റെ ചീറ്റിപ്പോയ പോസ്റ്റിനുള്ള ആദരാഞ്ജലികളായും, അത് വായിച്ചവരോടുള്ള ക്ഷമാപണമായും ഇത് ബ്ളോഗില്‍ കിടക്കട്ടെ അല്ലേ? ഒന്നുമല്ലെങ്കിലും ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം നമ്മള്‍ വീണ്ടും കൂട്ടിമുട്ടാന്‍ സഹായിച്ചത് ഈ ബ്ളോഗല്ലേ? പ്രോത്സാഹനത്തിന് ഒരിക്കല്‍ കൂടി നന്ദി മാഷേ.... ( ഇതും ഞാന്‍ വായിച്ച് നോക്കാതെ പോസ്റ്റുന്നു. തെറ്റുകള്‍ പൊറുക്കുക )
സ്നേഹപൂര്‍വ്വം

Comments
എന്തുകൊണ്ടെന്നാല്‍ ബ്ളോഗുലകം അവര്‍ക്കുള്ളതാവുന്നു.. "
:)
ആര്‍ക്കെഴുതിയതായാലും പോസ്റ്റാക്കിയതു നന്നായി. ഞങ്ങള്‍ക്കു കൂടി വായിയ്ക്കാനൊത്തല്ലോ. രസകരമായ ശൈലി തന്നെ.
:)
ഇനി എഴുതിയത് ഡിലീറ്റിയാല്‍ ഇടി വാങ്ങും....
സത്യം, സത്യം, ആയിരം തവണ സത്യം!
മനു പറഞ്ഞതു തന്നെ ഞാനും പറയുന്നു.
പിന്നെ, തടി കുറയ്ക്കണം കേട്ടോ. 2009 ജനുവരി ഒന്നു മുതല്‍ തീര്‍ച്ചയായും രാവിലെ എഴുന്നേറ്റ് ഓടാന്‍ പോണം. പിന്നെ, 2010 ല്‍ പുകവലിയും, 2011 ല്‍ മദ്യപാനവും നിര്‍ത്തണം.
നന്ദി.
വിശേഷങ്ങള്‍?
അഭിപ്രായം പറഞ്ഞതില്‍ സന്തോഷം ... ഇടക്കൊക്കെ വരിക.
മാളവികക്ക് സുഖമല്ലേ?
അങ്ങയുടെ കമന്‍റ് കിട്ടിയില്ലെങ്കില്‍ വല്ലാത്തൊരു ബുദ്ധിമുട്ടാണ്. ഇതുകൂടി അന്‍പത് ആക്കി തരണേ... :)
നന്ദി ചേട്ടാ...
THANK YOU VERY MUCH. :)
നമ്മള്‍ മൂന്നാളുടേം മനസ്സല്ലേ മനസ്സ്. :)
തീരെ അനുസരണ ഇല്ലേല്‍ നമുക്ക് പരസ്പരമൊന്ന് വച്ച് മാറിയാലോ? സ്ഥലം മാറുമ്പോള്‍ ചിലപ്പോള്‍ നന്നായേക്കും. :)ഒരേ കമ്പനിയുടെ ആവുമ്പോ ചേരാതിരിക്കാനും സാദ്ധ്യത ഇല്ല. ന്താ?
സമ്മതിച്ചു.അങ്ങനെ ആവുമ്പോള്‍ 'മറ്റേത്' നമുക്ക് ൨൦൧൨-ല്‍ നിര്‍ത്താം. ല്ലേ? :)
ക്ഷമിക്കുക. കഴിഞ്ഞ തവണത്തേത് കൂടെ കൂട്ടി രണ്ട് നന്ദി ഒരുമിച്ച് തരുന്നു. അല്ലേല്‍ ഇന്നാ ഒന്നൂടെ പിടിച്ചോ. പ്പോ ടോട്ടല്‍ മൂന്ന് നന്ദി. ( കൂടുതല്‍ കമന്‍റൂ... കൂടുതല്‍ നന്ദി തരാം. ) :) ഇനിയുമെന്‍റെ 'വീഴ്ച' കാണാന്‍ ആഗ്രഹിക്കുന്ന ജയരാജാ.... തനിക്ക് വന്ദനം. :)
ജയരാജന്‍ പറഞ്ഞതിലും കാര്യം ഉണ്ട്. എനിക്കും നന്ദി കിട്ടിയില്ലേല്‍ വല്യ പ്രയാസമാ. കമന്റിട്ടു ജിമെയില്‍ തുറന്നു വച്ചിട്ട എപ്പഴാ നന്ദി കിട്ടുക എന്ന് നോക്കി കൊണ്ടിരിക്കുംപോ കിട്ടിയില്ലേല്‍ വിഷമിക്കാതിരിക്കുന്നതെങ്ങിനെ?
അപ്പൊ എനിക്ക് തന്ന നന്ദിക്ക് ഒരു നന്ദി കുടി ഇരിക്കട്ടെ.
ഈ മുകളില്‍ എഴുതിവച്ചിരിക്കുന്നതും യവന്റെ കളി തന്നെ. പോങ്ങുമ്മൂടന്റെ പൊസ്റ്റിനുപോയി ഇതുപോലൊരു കമന്റിടാന്‍ യവനെന്തിനെന്നെ തോന്നിപ്പിച്ചു?
ഒരു സംശയം കാതില്‍ ചോദിച്ചോട്ടെ: ഈ വിശാലേട്ടനും,കുറുമാന്‍ ചേട്ടനും,ത്രേസ്സ്യാമ്മേമൊക്കെ ശരിക്കുന്‍ ഉള്‍വിളി വന്നവരാണൊ?
മനസ്സ് വച്ച് മാറാമോ എന്ന് ചോദിച്ചതിന് പിന്നില്‍ ഒരു കൊച്ചു രഹസ്യമുണ്ടായിരുന്നു. കൊച്ച് ത്രേസ്യക്കൊച്ചിന്‍റെ മനസ്സ് വച്ച് പത്ത് പോസ്റ്റങ്ങ് പൂശി കുറെ കമന്‍റൊക്കെ വാങ്ങിക്കൂട്ടാമെന്ന് വിചാരിക്കയാരുന്നു. സംഗതി മനസ്സിലാക്കിട്ടാന്നുതോന്നു ആള് നമ്മുടെ മൂന്ന് പേരുടേം മനസ്സ് ഒരു കമ്പനീന്നാ ഡിസൈന്‍ ചെയ്തതെന്ന് പറഞ്ഞ് ഓടിക്കളഞ്ഞു..... :)
വല്ലഭേട്ടാ ഒരു രണ്ട് കമനൃ കൂടി വിട്ടേക്കണേ - :)
ഇവന്‍ നമ്മെ ഒരു പരുവമാക്കിയിരിക്കുന്നു. :)
വിശാലേട്ടന്‍, കുറുമാന്‍ജി തുടങ്ങിയ ബ്രഹ്മാണ്ഠന്‍ 'പുലികളുടെ' കൂട്ടത്തില്‍ ആ പാവം ത്രേസ്യക്കൊച്ചിനെപ്പോലൊരു മാന്‍പേടയുടെ പേര് ചേര്‍ത്ത് പറഞ്ഞത് തീരെ ശരിയായില്ല. എന്നുവച്ചാല്‍ അത് ശരിക്കുമൊരു തോന്ന്യാസമായിപ്പോയി എന്നര്‍ത്ഥം. :)
"ഇഞ്ചിക്ക് നല്ല കാലം ആണേല്‍ നമുക്ക് ചുക്കാ.." എന്ന മനോഭാവം ആണ് നന്നെന്ന് തോന്നുന്നു. അല്ലേ? :)
പ്രചുരപ്രചാരത്തിലിരിക്കുന്ന പല ബ്ളോഗുകളും നര്‍മ്മത്തിന്‍റെ മുത്തുകളാല്‍ കോര്‍ത്ത മാലയാണ്. അല്ലേ? :)
അപ്പോള്‍ പുതിയ ബ്ളോഗ്ഗര്‍മാരും ആ വഴിക്ക് നീങ്ങും? അല്ലേ? :)
എന്നിട്ടെന്താ കുറെ പോസ്റ്റിട്ട് കഴിയുമ്പോ 'കുന്തിരിക്കം' തീരും. അല്ലേ? :)
പിന്നെ ആ ബ്ളോഗ്ഗ് തിരോന്തരത്തെ പൊതുകക്കൂസ് പോലെ ആരും കേറാതങ്ങനെ നാറിക്കിടക്കും അല്ലേ? :)
ഇടക്കെങ്ങാനും ഏതെങ്കിലും ഒരു വഴിപോക്കന്‍ വന്ന് മൂക്കുപൊത്തി പെടുത്താലായി അല്ല കമന്‍റിട്ടാലായി അല്ലേ? :)
'കാലാലയം ' ( കാലന്‍റെ ആലയം, കണ്ണൂര്‍ ) ആയി തീര്‍ന്ന കേരളത്തിലിരുന്നുകൊണ്ട് ഏതെങ്കിലും ബ്ളോഗ്ഗര്‍ക്ക് ഇനി നര്‍മ്മഭാവനയോടെ ഒരു പോസ്റ്റ് ഇടാന്‍ കഴിയുമോ അല്ലേ? :)
കടലില്‍ പെരുവിരല്‍ കുത്തി നില്‍ക്കാനും തിമിംഗലങ്ങളോട് കിന്നാരം പറയാന്‍ കഴിയുന്നവര്‍ക്കും മാത്രമേ ഇനി ബൂലോകത്തെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനുമാവൂ അല്ലേ? :)
"ഉള്‍വിളി വരുന്നവര്‍ ഭാഗ്യവാന്‍മാര്
എന്തുകൊണ്ടെന്നാല്‍ ബ്ളോഗുലകം അവര്‍ക്കുള്ളതാവുന്നു.. " അല്ലേ? :)