'നവ' ഭാരതസ്ത്രീതന്‍ 'ഭാവ'ശുദ്ധി!!!
മടിച്ച് മടിച്ചാണെങ്കിലും കൊച്ചുവെളുപ്പാന്‍ കാലത്ത് സുരേട്ടന് വിളിച്ചപ്പോള്‍ നടക്കാന്‍ പോയത് എന്തുകൊണ്ടും നന്നായി. അതുകൊണ്ടാണല്ലോ ഭാരതസ്ത്രീകളില്‍ മാത്രം കണ്ടുവരുന്നതും പുരുഷന്മാര്ക്ക് അവരുടെ നഗ്നനേത്രം കൊണ്ട് ഇതുവരെ കാണാന്‍ കഴിയാതിരുന്നതുമായ ഭാവശുദ്ധി എന്ന് പറയുന്ന ആ സംഗതി എനിക്ക് കണ്‍കുളിര്‍ക്കെ കാണാന്‍ കഴിഞ്ഞത്. കണ്ടു സ്നേഹിതരേ, ആ ഭാവശുദ്ധി ഞാന്‍ കണ്ടു. ഇന്ന് രാവിലെ ഏതാണ് 8 മണിക്കൂറുകള്‍ക്ക് മുന്‍പ്.!!!. (വിശദമായി) വിശദീകരിക്കാം. :) ഇന്നലെ രാത്രി പറഞ്ഞതിന്‍പ്രകാരം നടക്കാന്‍ പോവാനായി സുരേട്ടന് രാവിലെ കൃത്യം അഞ്ചര മണിക്ക് തന്നെ എന്നെ വിളിച്ചെഴുന്നേല്‍പ്പിച്ചു. പ്രാഥമിക കര്‍മ്മങ്ങളൊക്കെ നിര്‍വ്വഹിച്ച് ഞാന്‍ ബൈക്കുമെടുത്ത് അഞ്ചേമുക്കല്‍ കഴിഞ്ഞതോടെ പോങ്ങുമ്മൂട്ടുനിന്ന് കേശവദാസപുരത്തെത്തി. സുരേട്ടന് കാത്ത് നില്‍പ്പുണ്ട്. ബൈക്ക് വഴിയരികില്‍ വച്ച് സുരേട്ടന് നടന്നും ഞാന്‍ 'തൊഴിച്ചും' തുടങ്ങി. ( എന്റെ നടത്തത്തെ നടത്തമായി സ്നേഹിതര്‍ കാണാറില്ല. അവര്‍ അതിനെ തൊഴിക്കല്‍ ആയാണ് വിശേഷിപ്പിക്കുന്നത്. നാട്ടിലെ സ്നേഹിതരും ഇങ്ങനെ തന്നെ വിശേഷിപ്പിക്കുന്നതുകൊണ്ട് ഞാ