എന്‍റെ (ബിലേറ്റഡ്‌) വിവാഹ ക്ഷണക്കത്ത്‌ :)


ഡയറി എഴുതുന്ന ശീലം പോലുമില്ലാതിരുന്ന ഞാന്‍ ആദ്യമായി എഴുതിയത്‌ എന്‍റെ വിവാഹ ക്ഷണക്കത്താണ്‌. അതും രണ്ട്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌. അന്നത്‌ കുറച്ച്‌ പേര്‍ക്ക്‌ രസിക്കാനും, അതിലും കുറച്ച്‌ പേര്‍ക്ക്‌ എന്നോട്‌ നീരസം തോന്നിക്കാനും കാരണമായി. ചില സ്നേഹിതര്‍ അത്‌ സ്കാന്‍ ചെയ്ത്‌ അവരുടെ സ്നേഹിതര്‍ക്ക്‌ അയച്ച്‌ കൊടുത്തു. ചിലര്‍ നല്ലവാക്ക്‌ പറഞ്ഞു. മറ്റു ചിലര്‍ ' നല്ല വാക്ക്‌ ' പറഞ്ഞു. ഏതായാലും ഇന്ന്‌ രാവിലെ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്‌ ആ ക്ഷണക്കത്ത്‌ എന്നെ തേടി എന്‍റെ ഇന്‍ബോക്സില്‍ വന്നു. ആ സന്തോഷം ഞാന്‍ നിങ്ങളുമായി പങ്ക്‌ വയ്ക്കട്ടെ....


പ്രിയ സ്നേഹിതാ,

28 വര്‍ഷം നീണ്ട ബാച്ചിലര്‍ ജീവിതത്തിന്‌ വിരാമമിട്ടുകൊണ്ട്‌ ഭര്‍തൃപദവി എന്ന മുള്‍ക്കിരീടം അണിയാന്‍ ഞാന്‍ സസന്തോഷം തീരുമാനിച്ചിരിക്കുന്നു. ഈ വരുന്ന 30- )o തീയതി അതായത്‌ 2005 ഒക്ടോബര്‍ 30 ഞായറാഴ്ച രാവിലെ 10നും 11നും ഇടക്കുള്ള ശുഭമുഹൂര്‍ത്തത്തില്‍ കടുത്തുരുത്തി, തളിയില്‍ മഹാദേവ ക്ഷേത്രത്തിന്‌ സമീപമുള്ള കമ്മ്യൂണിറ്റി ഹാളില്‍ വച്ചാണ്‌ മുള്‍ക്കിരീട ധാരണം.

കടുത്തുരുത്തിയില്‍ ശാരദാമന്ദിരത്തിലെ ശ്രീ. കെ. രാജീവിന്‍റെയും അദ്ദേഹത്തിന്‍റെ പത്നി ശ്രീമതി രാധാ ദേവിയുടെയും കടിഞ്ഞൂല്‍ പുത്രിയും സ്വന്തമായി 23 വയസ്സും 45 കിലോ തൂക്കവും കൂടാതെ, സമുദ്രനിരപ്പില്‍ നിന്ന്‌ 168 സെ.മീ ഉയരത്തില്‍ തിളങ്ങി വിളങ്ങി വിരാജിക്കുന്നവളുമായ സൌഭാഗ്യവതി രശ്മിയാണ്‌ എന്‍റെ വാമഭാഗം അലങ്കരിക്കാന്‍ ധൈര്യം കാണിച്ചിരിക്കുന്നത്‌.

ജന്‍മസിദ്ധമായ അല്‍പ്പത്തരം കൊണ്ട്‌ ഹരി പാലാ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്ന സി.എസ്‌. ഹരീഷ്‌ കുമാര്‍ എന്ന ഈയുള്ളവന്‍ ടിയാളുടെ കഴുത്തില്‍ താലികെട്ടുന്ന സുന്ദരനിമിഷത്തില്‍ എനിക്ക്‌ ഏറ്റവും പ്രീയപ്പെട്ട താങ്കളുടെ സാന്നിദ്ധ്യം ഞാന്‍ വളരെയേറെ ആഗ്രഹിക്കുന്നു. ആയതിനാല്‍ നേര്‍ത്ത ഉല്‍ക്കണ്ഠ നിറഞ്ഞ എന്‍റെ സന്തോഷം പങ്കിടാന്‍ ബദ്ധുമിത്രാദികളോടൊത്ത്‌ താങ്കള്‍ തീര്‍ച്ചയായും പങ്കെടുക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

എനിക്ക്‌ മുന്‍പേ ഭര്‍തൃപദവി അലങ്കരിച്ച എല്ലാ മഹന്‍മാരുടേയും അനുഗ്രഹം അഭ്യര്‍ത്ഥിച്ചുകൊണ്ടും എനിക്ക്‌ ശേഷം ഭര്‍ത്താവാകാന്‍ കച്ചകെട്ടിയിരിക്കുന്ന എല്ലാ സ്നേഹിതര്‍ക്കും പ്രചോദനമേകിക്കൊണ്ടും ....

ഞാന്‍ നിര്‍ത്തട്ടെ,
സ്നേഹാദരങ്ങളോടെ
ഹരി പാലാ

ചുരുക്കത്തില്‍
-----------------

ഞാന്‍: സി.എസ്‌. ഹരീഷ്‌ കുമാര്‍
പരിപാടി : എന്‍റെ വിവാഹം
വധു : രശ്മി
സ്ഥലം: കമ്മ്യൂണിറ്റി ഹാള്‍, കടുത്തുരുത്തി, കോട്ടയം
തീയതി: 30 ഒക്ടോബര്‍ 2005 മുഹൂര്‍ത്തം: പകല്‍ 10നും 11നും മദ്ധ്യേ
എന്‍റെ ആഗ്രഹം: താങ്കളുടെ സാന്നിദ്ധ്യം।


Comments

Pongummoodan said…
ചുരുക്കത്തില്‍
-----------------
ഞാന്‍: സി.എസ്‌. ഹരീഷ്‌ കുമാര്‍
പരിപാടി : എന്‍റെ വിവാഹം
വധു : രശ്മി
സ്ഥലം: കമ്മ്യൂണിറ്റി ഹാള്‍, കടുത്തുരുത്തി, കോട്ടയം
തീയതി: 30 ഒക്ടോബര്‍ 2005 മുഹൂര്‍ത്തം: പകല്‍ 10നും 11നും മദ്ധ്യേ
എന്‍റെ ആഗ്രഹം: താങ്കളുടെ സാന്നിദ്ധ്യം।
Pongummoodan said…
ഡയറി എഴുതുന്ന ശീലം പോലുമില്ലാതിരുന്ന ഞാന്‍ ആദ്യമായി എഴുതിയത്‌ എന്‍റെ വിവാഹ ക്ഷണക്കത്താണ്‌. അതും രണ്ട്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌. അന്നത്‌ കുറച്ച്‌ പേര്‍ക്ക്‌ രസിക്കാനും, അതിലും കുറച്ച്‌ പേര്‍ക്ക്‌ എന്നോട്‌ നീരസം തോന്നിക്കാനും കാരണമായി. ചില സ്നേഹിതര്‍ അത്‌ സ്കാന്‍ ചെയ്ത്‌ അവരുടെ സ്നേഹിതര്‍ക്ക്‌ അയച്ച്‌ കൊടുത്തു. ചിലര്‍ നല്ലവാക്ക്‌ പറഞ്ഞു. മറ്റു ചിലര്‍ ' നല്ല വാക്ക്‌ ' പറഞ്ഞു. ഏതായാലും ഇന്ന്‌ രാവിലെ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്‌ ആ ക്ഷണക്കത്ത്‌ എന്നെ തേടി എന്‍റെ ഇന്‍ബോക്സില്‍ വന്നു. ആ സന്തോഷം ഞാന്‍ നിങ്ങളുമായി പങ്ക്‌ വയ്ക്കട്ടെ....
" 28 വര്‍ഷം നീണ്ട ബാച്ചിലര്‍ ജീവിതത്തിന്‌ വിരാമമിട്ടുകൊണ്ട്‌ ഭര്‍തൃപദവി എന്ന മുള്‍ക്കിരീടം അണിയാന്‍ ഞാന്‍ സസന്തോഷം തീരുമാനിച്ചിരിക്കുന്നു"

അത് കലക്കന്‍!

ഇതു ഞാന്‍ വായിച്ചിരിക്കുന്നതില്‍ ഏറ്റവും നല്ല വിവാഹ ക്ഷണക്കത്ത്.
Pongummoodan said…
വല്ലഭേട്ടാ,

ആറിയ കഞ്ഞി പഴങ്കഞ്ഞി എന്നതുപോലെ രണ്ട്‌ വര്‍ഷം പഴക്കമുള്ള ക്ഷണക്കത്തായതുകൊണ്ടാണോ ആരും ഒരു അഭിപ്രായവും പറയാതെ പോവുന്നത്‌? :)

എന്തായാലും വല്ലഭേട്ടന്‌ എന്‍റെ വക നന്ദി . ആട്ടെ, ചേട്ടനിപ്പോള്‍ ആകെ മൊത്തം എത്ര നന്ദി ഞാന്‍ തന്നിട്ടുണ്ടാവും. എല്ലാത്തിനും ഒരു കണക്ക്‌ വേണേ... :)
ദയറി എഴുതുന്ന ശീലം പോലും ഇല്ലാതിരുന്ന ഞാന്‍ വല്ല‍പ്പോഴും കുത്തിക്കുറിക്കുന്ന ചിന്തകള്‍ ചിലപ്പോള്‍ ആകസ്മികമായി കാണാറുണ്ട്. 2005 ഒക്റ്റോബറില്‍ അങ്ങനെ ഞാന്‍ എഴുതിവച്ച ഒരു കുറിപ്പ് ഈയിടെ കാണാനിടയായി. എന്റെ ഒരു സ്നേഹിതന്‍ (?) വിഭ്രാന്തിയില്‍ എഴുതിയ കല്യാണക്ഷണക്കത്ത് വായിച്ച് അന്തം വിട്ട് എഴുതിയതാണ്.

ആകെ നെര്‍വസ് ആയിട്ടായിരിക്കണം ഇങ്ങനെയൊക്കെ എഴുതിയത്. വധുവിന്‍ സമുദ്രനിരപ്പില്‍ നിന്നും ഇത്ര ഉയരം, മുള്‍ക്കിരീടം, ‘പരിപാടി:വിവാഹം’ എന്നൊക്കെയാണ്‍ എന്റെ ആത്മസ്നേഹിതന്‍ ഭ്രാന്തെന്ന മട്ടീല്‍ എഴുതിയിരിക്കുന്നത്. ഈ ക്ഷണക്കത്ത് വായിച്ച് ഞങ്ങളൊക്കെ കല്യാണത്തിനു വരുമെന്നാണ് പവം വിചാരിച്ചിരിക്കുന്നത്.ദൈവമേ! കല്യാണം കഴിഞ്ഞാല്‍ ഇയാളുടെ കാര്യം എങ്ങനെയാകും? ഇയാള്‍ ബ്ലോഗ് എഴുതിത്തുടങ്ങിയാലോ?

ഡയറീ, ഇനിയും ഇത്തരം ക്ഷണക്കത്ത് കിട്ടിയാല്‍ ഞാന്‍ ഒന്നും എഴുതുകയില്ല, അപ്പോഴേ കീറിക്കളഞ്ഞേക്കാം.
Pongummoodan said…
എതിരാ,

അങ്ങെനിക്ക്‌ എതിരാവുകയാണോ? ഒന്നുമല്ലെങ്കിലും നമ്മള്‍ ഒരു നാട്ടുകാരല്ലേ? ബ്ളൂമൂണും, ന്യൂ തീയേറ്ററിലെ നൂണ്‍ഷോയുമൊക്കെ ഞാന്‍ ഓഫര്‍ ചെയ്തിരുന്നത്‌ മറന്നോ? :) ( ഈ പോസ്റ്റ്‌ ഞാന്‍ ഡിലീറ്റ്‌ ചെയ്യേണ്ടി വരുമോ എന്‍റെ പാട്ടുപുരക്കലമ്മേ... )
വൈകിപ്പോയി ടിയാനെ

കുറച്ച് നേരത്തെ ഞാനിത് അറിഞ്ഞിരുന്നെങ്കില്‍ എനിക്ക് ഗുണമുണ്ടായേനെ...
ഇനി മുതല്‍ നന്ദി വേണ്ട, പണമായ് തന്നാലും മതി :-)
നന്നായി,ഈ മുള്‍ക്കിരീടമണിഞ്ഞവനെ കുരിശു പോലെ ചുമക്കുന്നവള്‍ക്കും ആശംസകള്‍
G.MANU said…
ഒരു ബിലേറ്റഡ് ആശംസ കൂടി ഇതാ
സംഭവം കൊള്ളാം,
പക്ഷെ ചെറിയൊരു തിരുത്തു-‘രശ്മിയെ മുള്‍ക്കിരീടം അണിയിയ്ക്കുന്നു..’എന്ന് വേണമായിരുന്നു :)
എന്തായാലും ഇതു കിട്ടിയ സമയം കൊള്ളാം ....ഒരു നാല് അഞ്ചു കൊല്ലം കഴിഞ്ഞു എനിക്ക് വേണ്ടി വരും .... അപ്പൊ ഒന്നും കൂടി പോസ്ടനെ .....

സംഭവം എന്തായാലും കൊള്ളാം
puTTuNNi said…
:-) നന്നായിട്ടുണ്ട്
ഇപ്പോള്‍ മുള്‍ക്കിരീടം എക്സ്ചേഞ്ച് ചെയ്തോ?
Pongummoodan said…
വിനയനെന്ന എന്‍റെ സ്നേഹിതാ,

താമസിച്ചതില്‍ ക്ഷമിക്കുക. :)
Pongummoodan said…
വല്ലഭേട്ടാ,

നന്ദികള്‍ ഇനി യൂറോ രൂപത്തില്‍ തരാന്‍ ശ്രമിക്കാം. ഏതായാലും വീണ്ടും ഇവിടെ വന്നതിന്‌ ഒരു യൂറോ തരുന്നു. സ്വീകരിക്കുമല്ലോ?
Pongummoodan said…
വല്ല്യമ്മായി,

ഇതുവഴിയൊക്കെ വന്നതിലും ആശംസ തന്നതിലും നന്ദിയുണ്ട്‌. സ്നേഹപൂര്‍വ്വം.
Pongummoodan said…
യു റ്റൂ ജി.മനൂ..... :)

താങ്കളും കൂടി പോങ്ങുമ്മൂടേക്ക്‌ വന്നതില്‍ സന്തോഷം. ഒരു പാട്‌ സന്തോഷം. ഇന്നലെ ഞാന്‍ താങ്കളുടെ ബ്ളോഗില്‍ മേയുകയായിരുന്നു. അതില്‍ ' അളിയാ... ഗോള്‍ഗപ്പ... ' എന്ന പോസ്റ്റിലെ ഒരു ഭാഗം കാണാതെ പഠിച്ച്‌ അവള്‍ക്ക്‌ പറഞ്ഞ്‌ കേള്‍പ്പിച്ചു. അതിതാണ്‌.- "ഈ പോളിസി കാരണമാവാം, സാമ്പത്തികം, സോഷ്യല്‍ സ്റ്റാറ്റസ്‌, ശൃംഹാര വൈഭവം തുടങ്ങിയ ദാമ്പത്യത്തിലെ സുപ്രധാന ഘടകങ്ങളില്‍ പരിതാപകരമായ റേറ്റിംഗ്‌ ആയിട്ടും, പ്രിയപത്നിക്ക്‌ എന്നോട്‌ അല്‍പം മതിപ്പുള്ളത്‌." -

ഭക്ഷണകാര്യത്തില്‍ ഞാനും അങ്ങനെ തന്നെ. പക്ഷേ കഴിക്കുന്ന ഭക്ഷണത്തിന്‍റെ കുഴപ്പമാണോന്നറിയില്ല ഞാന്‍ എത്ര ശ്രമിച്ചാലും അങ്ങനെ ഒരു പ്രയോഗം നടത്താന്‍ എനിക്ക്‌ കഴിയില്ല. വളരെ ലളിതവും രസകരവും ആയിട്ടുണ്ടത്‌. ഇത്രയും നന്നായി എഴുതാനറിയാവുന്നവരുടെ അടുത്തൊക്കെപ്പോയി ചേട്ടന്‍ ഇങ്ങനെ ചവറൊക്കെ എഴുതി എന്തിനാ സ്വന്തം വില കളയുന്നേ എന്ന ഉപദേശവും എന്‍റെ വാമഭാഗം എനിക്ക്‌ തന്നു. :)

നന്ദി. മനുജി.
Unknown said…
ന്റെ പൊങ്ങമ്മൂടാ.... ക്കലക്കി. ബിലേറ്റഡ് ആയാലെന്താ മതീലോ.. ഇതു പോലൊരെണ്ണം. ജീവിതത്തില്‍ ഞാന്‍ വായിച്ചിട്ടുള്ളതില്‍ വചേറ്റവും മികച്ച ക്ഷണക്കത്ത്. കലക്കി. ആശംസകള്‍.
Pongummoodan said…
ഓഹോ!, ഭൂമിപുത്രീ,
ഈ വിവരം ഞാന്‍ അവളെ അറിയിച്ചേക്കാം. :) ( അല്ലെങ്കിലും പറഞ്ഞ്‌ വരുമ്പോള്‍ ഈ പെണ്ണുങ്ങളെല്ലാം ഒരു കെട്ടാണ്‌ )
Pongummoodan said…
നവരുചിയാ,

അക്കാര്യം ഞാനേറ്റു.
Pongummoodan said…
പുട്ടുണ്ണി,

എപ്പോഴേ ചെയ്തു... :)
Pongummoodan said…
തല്ലുകൊള്ളി,

എനിക്ക്‌ 'ഭീകര സന്തോഷമായി'. നന്ദിയുണ്ട്‌ കേട്ടോ. താങ്കള്‍ തല്ലുകൊള്ളി അല്ല ' തലോടല്‍കൊള്ളി' ആണ്‌. :)
Pongummoodan said…
സ്നേഹിതരേ,

വട്ടാണെന്ന്‌ വിചാരിക്കരുത്‌. ഒരു കമന്‍റിന്‌ ഒരു നന്ദി എന്ന രീതിയില്‍ വിശാലമായി നന്ദി പ്രകടിപ്പിക്കുക എന്നതാണല്ലോ എന്‍റെ രീതി. കമന്‍റുകളുടെ എണ്ണം കൂടുന്നത്‌ കാണാന്‍ എന്തെന്നില്ലാത്ത കൊതിയാണെനിക്ക്‌. :) അതുകൊണ്ട്‌ വന്ന്‌ പോവുന്നവര്‍ ദയവായി എന്തെങ്കിലും കുറിച്ചിട്ട്‌ പോവുമല്ലോ? :)
നല്ല കത്ത്. രശ്മിക്കും അയച്ചിരുന്നോ ഒരു കോപ്പി.

ഇതുപോലെ ഒരു ക്ഷണക്കത്ത് ഒരു 18 വര്ഷം മുന്‍പ് ഡിവൈ എഫൈയുടെ ഒരു ചോട്ടാ നേതാവായിരുന്ന ഒരു കസിന്‍ ബ്രദര്‍ അയച്ചിരുന്നു. അങ്ങേര്‍ ഇപ്പോള്‍ പഴയ ആദര്‍ശവും തമാശുമൊക്കെ കളഞ്ഞ് വലിയ ബിസിനസ്കാരനായി. ഈ മെയില്‍ അഡ്രസ് ഉണ്ടായിരുന്നെന്‍കില്‍ ഇതൊന്ന് അയച്ചുകൊടുക്കാമായിരുന്നു.
Pongummoodan said…
പ്രിയപ്പെട്ട ശാലിനി,

രശ്മിക്കും അയച്ചിരുന്നു. ഭ്രാന്തിന്‍റെ ചെറിയ സാദ്ധ്യത അന്ന്‌ അവളുടെ അച്ഛന്‍ എന്നില്‍ കണ്ടിരുന്നു എന്നും അച്ഛന്‍റെ കണ്ടെത്തല്‍ തെറ്റോ ശരിയോ എന്ന്‌ ഇന്നും സംശയത്തിലിരിക്കയാണെന്നുമൊക്കെ അവള്‍ പറഞ്ഞു. :) ശാലിനി ഇനിയും വരിക.
ഇപ്പൊ രണ്ടു വര്ഷം കഴിഞ്ഞിട്ട്ട് എന്ത് തോന്നുന്നു ....മുള്‍കിരീടം ശരിക്കും മുള്‍ കിരീടം ആയോ ??????????????????
ശ്രീ said…
ഹ ഹ. തകര്‍പ്പന്‍ തന്നെ മാഷേ.
:)
Pongummoodan said…
ഡോക്ടറേ...
സംശയമെന്താ? :)
Pongummoodan said…
ശ്രീ: വളരെ സന്തോഷം. നന്ദി.

ഉപാസന: രണ്ട്‌ ചിരി. :) :)
നന്ദി.
ക്ഷണക്കത്തു കിട്ടാന്‍ അല്പം വൈകിയെങ്കിലും കുഴപ്പമില്ല .. എനിക്ക് ഡോളര്‍ മതി.ഈ മുള്‍ക്കിരിടം കൂടുതല്‍ നാളുകള്‍ അണിയാന്‍ ഭാഗ്യം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു
ലാല്‍ സലാം
കലക്കീട്ടൊണ്ട്..പക്ഷെ ഒരു തെറ്റ് സമുദ്രനിരപ്പില്നിന്നെന്നത് ഭൂനിരപ്പെന്നാക്കണമായിരുന്നു. പണ്ടെങ്ങാണ്ടിത് മെയിലില്‍ വന്നതോര്‍ക്കുന്നു/
എന്തായാലും കല്യാണം ക്ഴിഞ്ഞതിന്റെ ഒരു സുഖം സുഖം തന്ന്യാണേ
Visala Manaskan said…
"സ്വന്തമായി 23 വയസ്സും 45 കിലോ തൂക്കവും കൂടാതെ, സമുദ്രനിരപ്പില്‍ നിന്ന്‌ 168 സെ.മീ ഉയരത്തില്‍ തിളങ്ങി വിളങ്ങി വിരാജിക്കുന്നവളുമായ സൌഭാഗ്യവതി രശ്മിയാണ്‌ എന്‍റെ വാമഭാഗം അലങ്കരിക്കാന്‍ ധൈര്യം കാണിച്ചിരിക്കുന്നത്‌"

അടിപൊളി എഴുത്ത്!
"സ്വന്തമായി 23 വയസ്സും 45 കിലോ തൂക്കവും കൂടാതെ, സമുദ്രനിരപ്പില്‍ നിന്ന്‌ 168 സെ.മീ ഉയരത്തില്‍ തിളങ്ങി വിളങ്ങി വിരാജിക്കുന്നവളുമായ സൌഭാഗ്യവതി രശ്മിയാണ്‌ എന്‍റെ വാമഭാഗം "

പൊങ്ങുമൂടാ , ഇതു നന്നായി :)
മുള്‍ക്കിരീടമണിഞ്ഞവനെ കുരിശു പോലെ ചുമക്കുന്നവള്‍ക്കും ആശംസകള്‍, എന്നെഴുതിയ വല്യമ്മായിയുടെ അടുത്ത് ഞാനും.
ക്ഷണക്കത്തു് രസിച്ചു.:)
ഞാന്‍ ഇതു നേരത്തേ വായിച്ചിട്ടുണ്ട്. അപ്പൊ നിങ്ങളായിരുന്നു അല്ലേ ഇതിന്റെ പ്രസാധകന്‍...
കൊള്ളാം.. രണ്ടു വര്‍ഷം അല്ലേ ആയുള്ളു? മുള്‍ക്കിരീടം എങ്ങനെ ഉണ്ട് ഇപ്പോള്‍?
അനുശൊചനം അറിയിക്കുന്നു, ഭാര്യയ്ക്ക്.
ങാഹാ, പറ്റിയ പാര്‍ടിയാ. കഴിഞ്ഞതവണ ബ്ലൂ മൂണിന്റെ മുന്‍പില്‍ കാത്തു നിന്ന് അവസാനം മണമടിച്ച് മണമടിച്ച് രക്ഷയില്ലെന്നായപ്പോള്‍ അകത്തുകയറി “പടിഞ്ഞാറ്റിങ്കര-താമരക്കുളം ഭാഗത്തുനിന്ന് ആരെങ്കിലും എന്നെ അന്വേഷിച്ച് വന്നോ” എന്നു ചോദിച്ചപ്പം കടക്കാരന്റെ ചിരി കാണേണ്ടതാരുന്നു. എന്റെ ചേട്ടാ ആ ഭാഗത്തുള്ളോരെ വിശ്വസിച്ചോ എന്ന മട്ടില്‍. പിന്നെ പാട്ടുപുരയ്ക്കല്‍ കാവിനു നേരെ പുറകിലുള്ള ശിവരാമന്‍ നായരുടെ വീട്ടിലും അന്വെഷിച്ചു ചെന്നു ചോദിച്ചു. ശിവരാമന്‍ നായര്‍ക്കും ടീച്ചര്‍ക്കും ചിരി അടക്കാന്‍ പറ്റുന്നില്ല. അവന്‍ കുളത്തില്‍ മുങ്ങിയാല്‍ ആറ്റില്‍ പൊങ്ങുന്നവനാ എന്ന മട്ടില്‍.
ഇനി ഓസീയാറുമായി പുലിയന്നൂര്‍ അമ്പലത്തിനു മുന്നിലുള്ള പാടത്തിന്റെ കോണില് വരിക,എന്നിട്ടാലോചിക്കാം.‍
എനിക്കാ വല്ല്യമ്മായി കമ്മെന്റാ ഇഷ്ടായെ..;)..പാവം രശ്മി:(
Pongummoodan said…
കാപ്പിലാനേ,
ഡോളര്‍ 'പെഗ്ഗ്‌' ആയി മതിയോ?

പ്രീയപ്പെട്ട കടവാ,
താങ്കള്‍ പറഞ്ഞത്‌ തന്നെയാണ്‌ ശരിയായ പ്രയോഗം. നന്ദി. :)

കൊസ്റാക്കൊള്ളി,
അത്‌ പ്രത്യേകം പറയാനുണ്ടോ? :)
Pongummoodan said…
വിശാലേട്ടാ,
വീണ്ടും നന്ദി.
പിന്നെ എനിക്ക്‌ ഓഫര്‍ ചെയ്തിരിക്കുന്ന ടോര്‍ച്ച്‌ മറക്കേണ്ട. :) അതിനുള്ള നന്ദി പിന്നീട്‌ തന്നോളാം.

സ്നേഹപൂര്‍വ്വം...
Pongummoodan said…
തറവാടി, വേണു..

സ്നേഹപൂര്‍വ്വം നന്ദി. :)
ഇതും അന്‍പതടിക്കും. എന്റെ ദൈവമേ!
Pongummoodan said…
വാല്‍മീകി:

നേരത്തേ വായിച്ചു എന്ന്‌ പറഞ്ഞതില്‍ സന്തോഷം. ഞാന്‍ കളവ്‌ പറഞ്ഞതല്ലാ എന്ന്‌ ഇപ്പോള്‍ എല്ലാവര്‍ക്കും മനസ്സിലായിട്ടുണ്ടാവുമല്ലോ? :) നന്ദി.

പ്രിയാ, താങ്കള്‍ നല്‍കിയ അനുശോചനം ഭദ്രമായിത്തന്നെ രശ്മിയെ ഏല്‍പ്പിച്ചിട്ടുണ്ട്‌. :)
Pongummoodan said…
"എതിരേട്ടാാാാാ"

സ്തബ്ദനായി നില്‍ക്കുക, സ്തബ്ദനായി നില്‍ക്കുക എന്ന്‌ കേട്ടിട്ടില്ലേ? എന്നാല്‍ കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ എന്നെ നോക്കിക്കോ ഞാന്‍ ഇപ്പോള്‍ മേപ്പടി പറഞ്ഞപോലെ നില്‍ക്കുകയാണ്‌. !!!

ഞാന്‍ സുല്ലിട്ടിരിക്കുന്നു. സാഷ്ടാംഗം പ്രണമിച്ചിരിക്കുന്നു. ആരാന്ന്‌ പറയാമോ? ( ദയനീയമായി ) :)

പടിഞ്ഞാറ്റിന്‍കര - താമരക്കുളം റോഡ്‌. പാട്ടുപുരക്കല്‍ കാവ്‌, ശിവരാമന്‍ നായര്‍, ടീച്ചര്‍, പുലിയന്നൂറ്‍ അമ്പലം.
"!!!!!!!!!!!!!!!!!!!!!!!"
ഞാന്‍ പിടിക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ എനിക്ക്‌ താങ്കളെ മനസ്സിലാക്കാന്‍ സാധിച്ചില്ല. ദയവായി പറയുക.

" എതിരേട്ടാ, അതിര്‌ വിട്ട അന്തം വിടല്‍ ആരോഗ്യത്തിന്‌ ഹാനികരം എന്നല്ലേ? " അതുകൊണ്ട്‌ ദയവായി ആരെന്ന്‌ പറയുക.

ആകാംഷാപൂര്‍വ്വം.

" ബെര്‍ളീ... ഒന്ന്‌ സഹായിക്കണേ, എതിരനായ കതിരവനെ പിടിക്കാന്‍. " :)
Pongummoodan said…
പ്രിയംവദേ,

വെറുതേ വധിക്കരുത്‌. :) വല്ല്യമ്മായി, പോസ്റ്റിനേക്കാള്‍ മികച്ച കമനൃ ഇടരുതേ. :)എല്ലാവര്‍ക്കും വല്ല്യമ്മായിയുടെ കമന്‍റിനോടാണ്‌ താത്പര്യം. എനിക്കിത്‌ വരണം.

'പ്രിയ വധ'മേ നന്ദി. :)
പോങ്ങുമ്മൂടാ,സ്നേഹമയിയായ രശ്മിയതു തുറന്നുസമ്മതിച്ചില്ലെങ്കിലും,ആപ്പറഞ്ഞപോലെ,
ഞങ്ങള്‍ പെണ്ണുങ്ങളെങ്കിലുമതൊന്നെടുത്തു പറയണ്ടേ?:)
Visala Manaskan said…
കുറച്ച് കാലം മുന്‍പ് ബ്ലോഗില്‍ ഞങ്ങള്‍ പലരും കൂടി കമന്റോത്സവം നടത്തിയിരുന്നു... നൂറടിച്ചും ഇരുന്നൂറടിച്ചുമൊക്കെ.

എന്തിന് വേണ്ടി ബ്ലോഗുന്നു എന്ന് ചോദിച്ചാല്‍... ‘ഒരു രസത്തിന്, ടൈമ്പാസിന്’ എന്ന നിലക്ക് മറുപടി പറഞ്ഞിരുന്നവരെല്ലാം കൂടി. അതും ഒരു രസം.

സംഗതി കമന്റിന്റെ എണ്ണം പൊങ്ങുമ്മൂടനെ സന്തോഷിപ്പിക്കുന്നതുകൊണ്ടാണേലും ഓരോരുത്തര്‍ക്കും വെവ്വേറേ മറുപടി പറയല്‍, തികച്ചും അഭിനന്ദനീയം തന്നെ. സമയം കൂടി വേണ്ട പരിപാടിയാണത്.

അപ്പോള്‍ പറഞ്ഞുവന്നത്, ഇവിടേം ഞാന്‍ ഒരു അമ്പതടിക്കാന്‍ ഇടയുണ്ട് എന്നാണ്!
Visala Manaskan said…
:) സന്തോഷായി ഗോപ്യേട്ടാ..
Pongummoodan said…
വല്ലഭേട്ടാ,

അന്‍പത്‌ അടിപ്പിച്ചിട്ടേ ഞാനിവിടുന്ന്‌ പോവൂ.... അതെങ്ങനാ ആദ്യമായി എന്‍റെ പോസ്റ്റില്‍ അമ്പതടിച്ചതാരാന്നാ , നമ്മുടെ വിശാലേട്ടനല്ലേ!!!, അതിന്‍റെ ഐശ്വര്യം കാണാതിരിക്കുമോ? വിശാലേട്ടന്‌ നന്ദി. ഒപ്പം വല്ലഭേട്ടന്‌ ഡോളറും. :)

( ഇത്‌ നാല്‍പ്പത്തി ഒന്‍പതാമത്തേതാണ്‌. വെറുതേ വായിച്ചിരിക്കാതെ വല്ലഭേട്ടാ പെട്ടെന്ന് ഒരു കമന്‍റ്‌ ഇടൂ.. അങ്ങനെ അന്‍പതടിക്കൂ. രണ്ട്‌ പ്രാവശ്യം മുട്ടിവിളിക്കാല്ലാട്ടോ, ക്ഷമ നശിച്ചാല്‍ ഞാന്‍ തന്നെ ഇടും. എനിക്കൊരു നാണവുമില്ല. പത്ത്‌ പ്രാവശ്യം ഞാന്‍ റിഫ്രഷ്‌ ചെയ്ത്‌ നോക്കും. അതിനുള്ളില്‍ ഇട്ടോണം. റെഡി....വണ്‍...ടൂ.. )
Pongummoodan said…
വല്ലഭേട്ടാ,

ആ അവസരോം വിശാലേട്ടന്‍ കൊണ്ടുപോയി. വിഷമിക്കേണ്ട വല്ലഭേട്ടാ.. അടുത്ത അന്‍പത്‌ ചേട്ടന്‌ തന്നെ അടിക്കാന്‍ പറ്റും. :) നമുക്കൊരുമിച്ച്‌ വിശാലേട്ടനോട്‌ നന്ദി പറയാം. ഒറ്റക്ക്‌ പറഞ്ഞ്‌ ഞാന്‍ മടുത്തു. അതാ.

എന്തായാലും ചേട്ടന്‍റെ നാവ്‌ പൊന്നായിരിക്കട്ടെ. കഴിഞ്ഞ പോസ്റ്റ്‌ അന്‍പതാവും എന്ന്‌ പറഞ്ഞതാണ്‌ ചേട്ടന്‍. ആയി. അതുപോലെ ഇതും. എന്‍റെ തന്നെ കമനൃ ആണ്‌ കൂടുതലും. എന്നാലെന്താ... എനിക്ക്‌ നാണമില്ലല്ലോ!!! :) ( റിഫ്രഷ്‌ ചെയ്ത്‌ നോക്കുമ്പോള്‍ നമുക്ക്‌ വലിയ ഒരക്കം കണ്ടാല്‍ പോരേ.. ) :)
Pongummoodan said…
വിശാലേട്ടന്‌ ഒരു സ്പേഷ്യല്‍ നന്ദി. ഒപ്പം ഭൂമി പുത്രിക്കും. പുന്നെല്ല്‌ കണ്ട എലിയുടെ ഭാവമാണ്‌ ഓരോ കമനൃ കാനുമ്പോഴുമെനിക്ക്‌.' അവര്‍ണ്ണനീയമാണാ ആഹ്ളാദം. ' ( കമന്‍റില്‍ ആരോ എനിക്ക്‌ കൈവിഷം തന്നിട്ടുണ്ടുണ്ടെന്ന്‌ തോന്നുന്നു. അല്ലെങ്കിലിത്ര ആര്‍ത്തി വരാന്‍ വഴിയില്ലല്ലോ :)

'ആദ്യ തേങ്ങയുടച്ച' വല്ലഭേട്ടനും നന്ദി.
കല്യാണക്കുറി വളരെ താമസിച്ചാണ് കിട്ടിയത്....സാരമില്ല.......സംഭവം കലക്കി..
ഒരു സദ്യ പോയ വിഷമം ബാക്കിനില്‍ക്കുന്നു..
ഭോജനം ഭോജനേന ശാന്തി എന്നാണല്ലൊ..,
രശ്മി ചേച്ചിയെ സമ്മതിക്കണം. എന്തൊരു ധൈര്യം, എന്തൊരു ചങ്കൂറ്റം.
ഞാന്‍ കരുതിയതു ആകെക്കൂടി വിശാലേട്ടനും, മഞ്ഞുമ്മലും , ബെര്‍ളീയുക്കുമൊക്കെയേ ഇങ്ങനെ വായിച്ച് കൊണ്ടിരിക്കുമ്പോള്‍ തന്നെ വായനക്കാരില്‍ ചിരി പടര്‍ത്താന്‍ കഴിയൂ എന്നാ‍ണ് , നിങ്ങളേം ആ കൂട്ടത്തിലിട്ടിട്ടുണ്ട് . കൊള്ളാം ഹരിയേട്ടാ നല്ല എഴുത്ത്,

പിന്നെ ഈ കമന്റും തേങ്ങയടിയിലൊന്നും ഇത്രേം “അഡിക്റ്റ്” ആവണ്ടാ, വായിച്ച് രെസിക്കുന്ന
എല്ലാരും കമന്റ് ചെയ്യണം എന്നൊന്നും കരുതരുത്.
Pongummoodan said…
This comment has been removed by the author.
Pongummoodan said…
അല്‍ഫോണ്‍സക്കുട്ടി - രശ്മിചേച്ചിയെ സമ്മതിക്കണം
പോങ്ങുമ്മൂടന്‍ - സമ്മതിക്കണം.

അല്‍ഫോണ്‍സക്കുട്ടി - എന്തൊരു ധൈര്യം?!!!പോങ്ങുമ്മൂടന്‍ - വാസ്തവം.

അല്‍ഫോണ്‍സക്കുട്ടി - എന്തൊരു 'ചങ്കൂറ്റം. '?!!!പോങ്ങുമ്മൂടന്‍ - കുട്ടീ, അത്‌ മോശമായിപ്പോയി. അങ്ങനെ പറയരുതായിരുന്നു. ഒന്നുമല്ലെങ്കിലും കുട്ടിയും ഒരു പെണ്‍കുട്ടിയല്ലേ? നിക്ക്‌ ശ്ശി വിഷമോണ്ട്‌. ശ്ശി അധികം വിഷമോണ്ട്‌. :(

നന്ദി. അല്‍ഫോന്‍സാ... :) വീണ്ടും വരിക.
Pongummoodan said…
നന്ദി റെജിന്‍. സന്തോഷം.

റെജിന്‍ പറഞ്ഞതില്‍ കാര്യമുണ്ട്‌. ഞാന്‍ സമ്മതിക്കുന്നു.
പോങ്ങേട്ടാ ഈ കത്തിന്റെ പകര്‍പ്പവകാശം ആര്‍ക്കാ ?
ശ്രീവല്ലഭേട്ടന്‍ പറഞ്ഞതാണ് സത്യം... വായിച്ചിരിക്കുന്നതില്‍ ഏറ്റവും നല്ല വിവാഹ ക്ഷണക്കത്ത്.
Pongummoodan said…
തോന്ന്യാസി,
തോന്ന്യാസം പറയരുത്‌. പകര്‍പ്പവകാശം നമുക്ക്‌ തന്നെ. :)
Pongummoodan said…
പ്രിയ ഉഗാണ്ട,
നന്ദി.
Jayarajan said…
ഇവിടെ ആദ്യായിട്ടാ.... ഇനി സ്ഥിരമായി വന്നോളാം -:).
അതു ശരി.. ഇങ്ങനെയൊരു മൊതല് ഇവിടെയുണ്ടായിരുന്നല്ലേ? പോസ്റ്റുകളൊക്കെ ഇപ്പഴാ വായിച്ചേ. ആസ്വദിച്ചു

ഇതുപോലെ, പണ്ടു ഞാന്‍ സ്ത്രീ എന്ന സീരിയലിനെ പറ്റി ഒരു പോസ്റ്റിറക്കി ഒരു മലയാളം സൈറ്റില്‍ ഇട്ടിരുന്നു.. 3-4 കൊല്ലങ്ങള്‍ക്ക് ശേഷം ആ പോസ്റ്റൊരു പി.ഡി.എഫ് ആയി എന്റെ ഒരു സ്നേഹിതന്‍ എനിക്കു തന്നെ അയച്ചു തന്നിരിക്കുന്നു.. അവനറിഞ്ഞില്ല അതു ഞാനെഴുതിയതായിരുന്നെന്നു!

ചില്ലറ സന്തോഷം തോന്നി ;)
പോങ്ങുമ്മൂടാ, ഇതിപ്പോ ഒരു നോട്ടീസു തന്നെ അച്ചടിച്ചല്ലൊ. എന്നാലും ഐഡിയ കൊള്ളാം എന്നാലും എനിക്കെന്തേ ഇങ്ങനെ തോന്നാതിരുന്നത്? പിന്നെ പാളയം കടുത്തുരുത്തീ എന്നീ സ്ഥലങ്ങളില്‍ നിന്നും എതു സമയവും ഒരു ആക്രമണം പ്രതീക്ഷിക്കാം. എതിരന്‍ താമരക്കുളം വഴി വരട്ടെ.
nandakumar said…
കിണ്ണം കാച്ചി കത്ത്. കൊറച്ച് നാള് കഴിഞ്ഞാല്‍ എനിക്കാവശ്യം വരും. ഞാനെടുക്കേ!! പറഞ്ഞില്ല്യാന്നു വേണ്ട. നന്ദി. ആശംസകള്‍.
കൊള്ളാം മാഷേ...
70 ആം കമന്റ്
അവാര്‍ഡ് ജേതാവിനെ അഭിനന്ദിക്കാന്‍ വന്നതാ.
ഇതിനു മുന്നെ വായിക്കാന്‍ പറ്റീല്ല
നല്ല ഒര്‍ജിനാലിറ്റിയുള്ള ‘കഷണക്കത്ത്’
ആശസകള്‍!!
Anonymous said…
വിശാലമായ്‌ ഇലയിട്ടു കുറച്ച ആളുകള്‍ അതിനു മുന്നില്‍ ചടഞ്ഞു കൂടിയിരിക്കുകയും....
പിറകില്‍ കാത്തു നില്‍ക്കുന്ന ആളെ ക്ഷമയുടെ നെല്ലിപലക കാണിക്കുകയും ചെയ്യുന്ന ആ ഏര്പാദ് ഉണ്ടായിരുന്നോ....? ...
Joji said…
ee kshanakkathu nerittu thankalude kayyilninnum sweekarikkanum, kalyanathil sambandikkanum sadhichathu bhagyamayi kanunnu

Popular posts from this blog

അവർ പാർട്ടിയോട് ചെയ്യുന്നത്; നാടിനോടും.

പ്രണയോർമ്മകൾ!

ജി.സ്പോട്ട് - ഒരു അശ്ലീല കഥ