പുതിയ ബ്ളോഗറും നായയുടെ വാലും.

പുതിയ ബ്ളോഗറുടെ ഭാര്യ കുറ്റാക്കുറ്റിരുട്ടിലേക്ക്‌ കണ്ണുതുറന്ന്‌ അടുത്ത്‌ കിടക്കുന്ന ആര്യപുത്രന്‍റെ( പുതിയ ബ്ളോഗര്‍) വിരി മാറ്‌ ലക്ഷ്യമാക്കി കൈയ്യെടുത്തിടാന്‍ ശ്രമിച്ചപ്പോഴാണ്‌ അയാള്‍ കിടക്കയിലില്ലെന്ന വിവരം ആ സൌഭഗ്യവതി ഞെട്ടലോടെ അറിഞ്ഞത്‌.

പ്രത്യേകിച്ച്‌ ഒരു കാരണവുംകൂടാതെ വേലക്കാരിയായ രാധാമണിയുടെ രൂപം അവരുടെ മനസ്സില്‍ തെളിയുകയും ആ വെപ്രാളത്തില്‍ ഭര്‍ത്താവിനെ തീര്‍ത്തും സംശമില്ലാത്ത ആ തരുണീമണി ചെരിഞ്ഞ്‌ കൈനീട്ടി ഭിത്തിയിലെ സ്വിച്ചിട്ട്‌, ക്ളോക്കിലേക്ക്‌ നോക്കി. സമയം വെളുപ്പിനെ രണ്ടര ആയിരിക്കുന്നു.

'ഭഗവാനേ, ന്‍റെ ചേട്ടന്‍' കത്തുന്ന നെഞ്ചുമായി അവര്‍ കതക്‌ തുറന്ന്‌ ഹാളിലേക്കിറങ്ങി വേലക്കാരിയുടെ മുറിയുടെ കതകില്‍ ചുമ്മാ ചെവി ചേര്‍ത്ത്‌ യാതൊരു സംശയവുകൂടാതെ അങ്ങനെ ചിന്തിച്ച്‌ നില്‍ക്കുമ്പോഴാണ്‌ അവര്‍ ഭര്‍ത്താവിന്‍റെ കമ്പ്യൂട്ടര്‍ റൂമില്‍ വെളിച്ചം കാണുന്നത്‌. എന്തെടുക്കുകയായിരിക്കും ഇപ്പോള്‍ അവിടെ?

രാത്രി അത്താഴത്തിന്‌ രാധാമണി ഉണ്ടാക്കിയ അവിയല്‍ തീരെ മോശമാണെന്നും പറഞ്ഞ്‌ അത്താഴം കഴിക്കാതെ എഴുന്നേറ്റ്‌ പോയിക്കിടന്നാണ്‌. അതുകൊണ്ട്‌ ഉറങ്ങുന്നതിന്‌ മുന്‍പുള്ള 'പുഷ്‌ അപ്പ്‌ ' എടുക്കാതെകൂടിയാണ്‌ കിടന്നത്‌. ഇനീപ്പോ, രാധാമണിക്ക്‌ രുചികരമായി എങ്ങനെ അവിയലൂണ്ടാക്കാം എന്നതിനെക്കുറിച്ച്‌ പഠിപ്പിക്കുകയാണോ? സൌഭഗ്യവതിയുടെ ബുദ്ധിയുണര്‍ന്ന്‌ തുടങ്ങി.

അവള്‍ ശബ്ദമുണ്ടാക്കാതെ പതുങ്ങി പതുങ്ങി മുറിയുടെ വാതില്‍ക്കല്‍ എത്തി. ഭാഗ്യം മുറി അടച്ചിട്ടില്ല. അവള്‍ വാതിലിന്‍റെ നേര്‍ത്ത വിടവിലൂടെ അകത്തേക്ക്‌ നോക്കി. അതിശയം. അവളപ്പോള്‍ കാണുന്നത്‌ അവളുടെ ചുവന്ന സാരി തലയിലൂടെയിട്ട്‌ ചെറുനാണത്തോടെ തല ചെറുതായി കുനിച്ച്‌ മൊബൈല്‍ ക്യാമറ വച്ച്‌ സ്വന്തം ചിത്രം പകര്‍ത്തുന്ന ഭര്‍ത്താവിനെയാണ്‌.

ന്‍റെ പുലിയന്നൂര്‍ത്തേവരേ എന്‍റെ ചേട്ടനെന്തുപറ്റി. മാനസികമായി എന്തെങ്കിലും. പെട്ടെന്നാണ്‌ അവള്‍ അതോര്‍ത്തത്‌. കഴിഞ്ഞയാഴ്ച്ച അയാള്‍ തല നിറയെ പപ്പടം നനച്ചൊട്ടിച്ച്‌ കൃത്രിമകഷണ്ടിയും വരുത്തി ഫ്രഞ്ച്‌ താടിയും വച്ച്‌ " എങ്ങനൊണ്ട്‌? ഒരു കുറുമാന്‍ ലുക്ക്‌ വന്നില്ലേ" എന്ന്‌ ചോദിച്ചത്‌.

അവള്‍ കതക്‌ ശക്തിയായി തുറന്ന്‌ അയാളെ ചുട്ട നോട്ടം നോക്കി തെല്ല്‌ നേരം നിന്നും. ആദ്യമൊന്നു ചൂളിയെങ്കിലും പുതിയ ബ്ളോഗ്ഗര്‍ ഭാര്യയെ അകത്തേക്ക്‌ ക്ഷണിച്ച്‌ തന്‍റെ പുതിയ 'തോട്ടില്‍ നങ്കൂരമിട്ട കപ്പല്‍' എന്ന പോസ്റ്റ്‌ കാണിക്കയും ചെയ്തു.

അവള്‍ അത്‌ ശ്രദ്ധിക്കതെ നിലത്ത്കിടക്കുന്ന ചുവന്ന സാരിയിലേക്കും അയാളുടെ ചമ്മിച്ചുവന്ന മുഖത്തേക്കും മാറി മാറി നോക്കി.( രൂക്ഷമായിത്തന്നെ.) എന്നിട്ട്‌ വന്നേലും വേഗതയില്‍ കിടപ്പുമുറിയിലേക്ക്‌ പാഞ്ഞു. തൊട്ട്‌ പുറകേ പുതിയ ബ്ളോഗ്ഗറും.

മുറിയില്‍ അനുനയിപ്പിക്കാനെന്നവണ്ണം ഭാര്യയുടെ തോളത്തുവച്ച കൈ അവര്‍ തട്ടി മാറ്റി ചീറി " നാണമില്ലേ മനുഷ്യാ വയസ്സ്‌ കുറെ ആയല്ലോ, വല്ലവരുടെയുമൊക്കെ വായില്‍ കോലിട്ടുകിള്ളി കടിവാങ്ങിയിട്ട്‌ ഈ വക വട്ടും കാണിച്ച്‌ നടക്കുന്നല്ലോ, അപ്പോഴേ പറഞ്ഞതാ ഈ കമ്പ്യൂട്ടറിലൊക്കെ എഴുതുന്ന പിള്ളേരേ ചൊറിയരുത്‌ അവറ്റകളൊന്നും നിങ്ങളെപ്പോലെയല്ല, മിക്കോരുടെ തലേലും ആളുതാമസമുണ്ടെന്ന്‌.. അന്ന്‌ നിങ്ങളെന്താ പറഞ്ഞേ? പെണ്‍ ബുദ്ധി പിന്‍ബുദ്ധീന്ന്‌..ഇപ്പോ എന്തായി.. ഇങ്ങനെ പാതിരാത്രി മുഴുവന്‍ ഉറക്കളച്ച്‌ പുതിയ കമന്‍റുണ്ടോ കമന്‍റുണ്ടോന്ന്‌ നോക്കി... കിട്ടീല്ലേ ശരികും.? അനുഭവിച്ചോ... "

അയാള്‍ തലകുനിച്ച്‌ നിന്നു.

പണ്ടേ അങ്ങനെയാണ്‌ " കേള്‍ക്കൂ കേള്‍ക്കൂ... കേട്ടുകൊണ്ടേയിരിക്കൂ " എന്ന്‌ ഫ്‌.എം. റേഡിയോക്കാരുടെ പരസ്യം പറയുന്നതുപോലെ അയാള്‍ ഭാര്യ പറയുന്നത്‌ കേട്ടുകൊണ്ടേയിരിക്കും.

"ഹരിയേട്ടാ, ഞാന്‍ വിഷമിപ്പിക്കാന്‍ പറഞ്ഞതല്ല. നിങ്ങളൊന്നാലോചിച്ചേ, എന്തിനായിരുന്നു ഇങ്ങനെയൊക്കെ ആ അക്ഷരവാതിലിലൂടെ എഴുതിപ്പിടിപ്പിച്ചത്‌? ആരെയൊക്കെയാ നിങ്ങള്‍ കുറ്റം പറഞ്ഞത്‌? അവരെക്കുറിച്ചൊക്കെ എത്രവട്ടം നിങ്ങള്‍ വാതോരാതെ എന്നോട്‌ തന്നെ പുകഴ്ത്തിപ്പറഞ്ഞിട്ടുണ്ട്‌.

അവരെഴുതുന്നപോലെ ഇത്ര ഹൃദയസ്പര്‍ശിയായി തനിക്കുപോലുമെഴുതാന്‍ കഴിയില്ലെന്നുമൊക്കെ പറഞ്ഞ ആളല്ലേ? എന്നിട്ട്‌ നിങ്ങള്‍ക്കെന്ത്‌ സംഭവിച്ചു. എന്തിനാണ്‌ നിങ്ങള്‍ അന്നമ്പലത്തില്‍ പോയി നസ്രാണികള്‍ക്കെതിരായി പൂജ കഴിച്ചാല്‍ വേണ്ടത്ര ഫലം ലഭിക്കുമോന്ന്‌ പൂജാരിയോട്‌ ചോദിച്ചത്‌? എന്നിട്ടെന്തിനാണ്‌ ആ കുഴൂറ്‍ വിത്സന്‍റേം, ബെര്‍ളിതോമസിന്‍റെമൊക്കെപ്പേരില്‍ ശത്രുസംഹാര പൂജ കഴിപ്പിച്ചത്‌? ആട്ടെ, അതൊക്കെ പോട്ടെ എന്തിനാണ്‌ ഇപ്പോള്‍ നിങ്ങളെന്‍റെ സാരിം തലയിലിട്ട്‌ ഫോട്ടോയെടുത്തത്‌? സത്യം പറ. "

മേക്കണ്ടത്തില്‍ ക്രിഷ്ണന്‍ ചെട്ടിയാര്‍ മകന്‍ ഹരികുമാര്‍ എന്ന എം.കെ ഹരികുമാര്‍ ഒന്ന്‌ വിയര്‍ത്തു. എന്നിട്ട്‌ പറഞ്ഞു.

" ടീ.. വാസ്തവത്തില്‍ ഈ വിശാലമനസ്കന്‍ എന്ന പേരില്‍ ബ്ളോഗെഴുത്ത്‌ നടത്തുന്ന ആ ചെറുക്കനുണ്ടല്ലോ. അവന്‍ ഇത്ര ഹിറ്റായത്‌ എങ്ങനാന്നാ നിന്‍റെ വിചാരം? എഴുത്തിന്‍റെ മെച്ചം വല്ലതുമാണോ? എവടെ. എടീ അത്‌ തലയിലിട്ടിരിക്കുന്ന ആ ചുവന്ന തുണിയുടെ പച്ചയല്ലേ? അല്ലാതെ അവന്‍റെ എഴുത്തിന്‌ എന്നാ ഗുണമുണ്ടെന്നാ? ഇനി നീ നോക്കിക്കോ ഇപ്പോ ഞാനെടുത്ത ഈ ഫോട്ടോ വച്ച്‌ ഒരു പ്രൊഫൈല്‍ അങ്ങുണ്ടാക്കും വിശാലഹൃദയനെന്നപേരില്‍. നീ നോക്കിക്കോ..ഡെയ്ലി ഒരു നൂറ്റീരുപത്‌ കമനൃ എങ്കിലും എനിക്ക്‌ കിട്ടും. എന്നോടാ ഇവന്‍മാരുടെ കളി... "

അയാള്‍ പുതിയ പ്രൊഫൈലുണ്ടാക്കാന്‍ മുറിയിലേക്ക്‌ പോയി. ഭാര്യ ഒരു ഗ്ളാസ്സ്‌ വെള്ളം കുടിച്ച്‌ ലൈറ്റ്‌ ഓഫ്‌ ചെയ്തു. ആപ്പോള്‍ പന്തീരാണ്ട്‌ കാലം കുഴലിട്ട ഒരു നായയുടെ വാല്‍ അവരുടെ കണ്‍മുന്നില്‍ തെളിഞ്ഞു.

Comments

Pongummoodan said…
അയാള്‍ പുതിയ പ്രൊഫൈലുണ്ടാക്കാന്‍ മുറിയിലേക്ക്‌ പോയി. ഭാര്യ ഒരു ഗ്ളാസ്സ്‌ വെള്ളം കുടിച്ച്‌ ലൈറ്റ്‌ ഓഫ്‌ ചെയ്തു. ആപ്പോള്‍ പന്തീരാണ്ട്‌ കാലം കുഴലിട്ട ഒരു നായയുടെ വാല്‍ അവരുടെ കണ്‍മുന്നില്‍ തെളിഞ്ഞു.

ഇതില്‍പ്പരം ഒരു ചവറെഴുതാന്‍ ഏതെങ്കിലും ബ്ളോഗര്‍ക്ക്‌ കഴിയുമോ?

പുതിയ ബ്ളോഗറും നായയുടെ വാലും. വേഗത്തിലെഴുതിയത്‌. ഒട്ടും എഡിറ്റ്‌ ചെയ്യാത്തത്‌.
ധനേഷ് said…
" തലയിലിട്ടിരിക്കുന്ന ആ ചുവന്ന തുണിയുടെ പച്ചയല്ലേ? "

:-)
എഡിറ്റൊന്നും ചെയ്യണ്ട,ഇതു തന്നെ ധാരാളം.

കലകലക്കി ട്ടാ
ഹരിത് said…
ജയന്‍ സ്റ്റയിലില്‍....: ഒരു ചുവന്ന സാരി കിട്ടിയിരുന്നെങ്കില്‍ തലയിലിട്ടു ഒന്നു ബ്ലോഗാമായിരുന്നൂ‍ൂ‍ൂ‍ൂ
ആസ്വദിച്ച്‌ വായിച്ചു
അഭിനന്ദനങ്ങള്‍
ഹെന്റെ പൊങ്ങുംമ്മൂടാ...

ങ്ങടെ എഴുത്തിനും ഫാന്‍സ്‌ ഉണ്ടാകാന്‍ അധിക താമസം ഇല്ല.....ഇപ്പഴെ ആയ്ക്കഴിഞ്ഞു......
Haree said…
:)
വിടാന്‍ ഭാവമില്ലല്ലേ... സംഭവം കലക്കീട്ടുണ്ട്, കേട്ടോ...
--
വിടമാറ്റേന്‍‍...:)
Pongummoodan said…
ധനേഷേ...

നന്ദി. അതങ്ങട്‌ ശ്രദ്ധിച്ചൂല്ലേ... :)
Pongummoodan said…
പ്രീയാ....

സന്തോഷം. നന്ദി. ഇനിയും പോങ്ങുമ്മൂട്ടേക്കൊക്കെ വരണേ....

ഹരിത്‌: അത്‌ തന്നെ... :)
Pongummoodan said…
ദ്രൌപതി :

ആസ്വദിച്ചു എന്നുപറഞ്ഞതില്‍ സന്തോഷം. നന്ദി.
Pongummoodan said…
വല്ലഭേട്ടാ:-

നിങ്ങളുടെ നാവ്‌ പൊന്നാവട്ടെ. :) കമന്‍റിന്‌ നന്ദി.

'ഒരു കമന്‍റിന്‌ ഒരു നന്ദി' എന്ന രീതിയില്‍ ഇപ്പോള്‍ ഞാന്‍ വിശാലമായി നന്ദി പ്രകാശിപ്പിച്ചുകൊണ്ടിരിക്കയാണ്‌. അല്ലാതെയൊന്നും 'പത്ത്‌ നാല്‍പ്പത്‌ കമന്‍റ്‌ 'എന്ന എന്‍റെ സ്വപ്നം യാഥാര്‍ത്യമാവും എന്ന് തോന്നുന്നില്ല. :)
Pongummoodan said…
കാപ്പിലാനും ഹരിക്കും എന്‍റെ വക ഉശിരന്‍ ഒരോ നന്ദികള്‍. :)
Pongummoodan said…
വേണുച്ചേട്ടാ:- ഇടക്കൊക്കെ ഇതുവഴി വരണേ... നിങ്ങളൊക്കെ ഇവിടെ വന്ന് പോവുന്നതിലുള്ള സന്തോഷം എത്രയെന്ന് പറഞ്ഞറിയിക്കാന്‍ വയ്യ.
'ഒരു കമന്‍റിന്‌ ഒരു നന്ദി' എന്ന രീതിയില്‍ ഇപ്പോള്‍ ഞാന്‍ വിശാലമായി നന്ദി പ്രകാശിപ്പിച്ചുകൊണ്ടിരിക്കയാണ്‌. അല്ലാതെയൊന്നും 'പത്ത്‌ നാല്‍പ്പത്‌ കമന്‍റ്‌ 'എന്ന എന്‍റെ സ്വപ്നം യാഥാര്‍ത്യമാവും എന്ന് തോന്നുന്നില്ല. :)


ഒരു ബ്ലോഗ് സത്യം!!!!

ചിന്തകള്‍ നന്നായിട്ടുണ്ട്
ബഷീർ said…
1 കഠിന ഹ്യദയന്‍ ഇവിടെ മേയുന്നുണ്ട്‌ എന്ന വാചകം കണ്ടപ്പോള്‍ .. അത്‌ തിരുത്തണമെന്ന് വിചാരിച്ചു.. പിന്നേയ്‌.. എനിക്ക്‌ ഹ്യദയം തന്നെ യില്ല എന്നാണു ബീവി പറയുന്നത്‌... പിന്നെയല്ലേ കഠിനം.. ബ്ലോഗ്‌ വളരെ നന്നായിട്ടുണ്ട്‌..
അയാള്‍ പുതിയ പ്രൊഫൈലുണ്ടാക്കാന്‍ മുറിയിലേക്ക്‌ പോയി.

എനിക്ക് വയ്യ !
ചേട്ടന്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണല്ലേ?
ശവത്തില്‍ കുത്തല്ലെ പൊങ്ങുമൂടാ.... :)
ഇനി ഞാനെന്തു പറയാന്‍....അത്രയ്ക്ക്‌ ഇഷ്ടമായി....അഭിനന്ദനങ്ങള്‍....
അതു നന്നായി കേട്ടോ.....ഹല്ല പിന്നെ..
:)
ശ്രീ said…
ഹ ഹ... അതു കലക്കി.
ആരും വെറുതേ വിടുന്നില്ലല്ലേ?
Pongummoodan said…
മറ്റൊരാള്‍ : :)
ബഷീര്‍: :)
സനാതനന്‍: :)
വാല്‍മീകി::)
ഏ.ആര്‍. നജീം: :)
ശിവകുമാര്‍: :)
കാനനവാസന്‍: :)
ശ്രീ: :)

എല്ലാവര്‍ക്കും സ്നേഹത്തോടെ നന്ദി പറയുന്നു.
എല്ലാവരുംകൂടെ ഒന്ന് ശ്രമിച്ചാല്‍ ഇത് നമ്മള്‍ക്ക് നാ‍ല്‍പ്പത് ആക്കാം!

പോങ്ങമ്മൂടാ... അറിയാവുന്നവരെയൊക്കെ ഒന്നു വിളിക്ക്/ എസ് എം എസ് അയയ്ക്ക് എന്നിട്ട് ലിങ്ക് കൊട്.

കഥാപാത്രം വേറെ പ്രൊഫൈല്‍ ഉണ്ടാക്കാന്‍ പോയി എന്ന് പറഞ്ഞിട്ട്... ഒന്നും കാണുന്നില്ലല്ലോ?
അങ്ങേരു പൂടി പോയാലും വിടരുത് .... പുറകെ ഓടിച്ചിട്ടു അടിക്കണം അല്ലെ ... എഴുത്ത് കൊള്ളാട്ടോ ....
Pongummoodan said…
പൊയ്മുഖം: നന്ദി. :)

എങ്ങനെയെങ്കിലും ഇതൊന്ന്‌ നാല്‍പ്പതായാല്‍ മതിയായിരുന്നു. :)

ജീവനോടെ ഒരു ബ്ളോഗ്ഗറേം നേരില്‍ കാണാനിന്നേവരെ ഭാഗ്യം ലഭിച്ചിട്ടില്ല. :) അതുകൊണ്ട്‌ ആരുടേം നമ്പറുമില്ല തിരുവനന്തപുരത്ത്‌ വച്ച്‌ ബ്ളോഗ്ഗേഴ്സ്‌ മീറ്റ്‌ വല്ലതും നടക്കുമോ ആവോ.
Pongummoodan said…
നവരുചിയാ: ക്ഷമിക്കണം. വെറും തമാശയായി ചെയ്തതാണ്‌. കമന്‍റിന്‌ നന്ദിയുണ്ട്‌ കേട്ടോ. ഇടക്ക്‌ വരണം.
നാല്പതാക്കാനാണോ പാട്. ഇന്നാ പിടിച്ചോ മുപ്പതാമാത്തേത്......
ideas എല്ലാം ബഹുത് അച്ഛാ .......
മച്ചാ.. പ്രൊഫൈലില്‍ നംബര്‍ ഇട്!
കോള്‍ വരും! വരണം! വരാതിരിക്കില്ല!
അതുവഴി വല്ല എടാകൂടവുമാണെങ്കില്‍ എന്ന്
കുറ്റം പറയരുത്.

പിന്നെ എല്ലാ ബ്ലോഗേഴ്സിന്റെയും പ്രൊഫൈയില്‍ ഒന്ന് തപ്പ്. ഒരു പത്ത് ഇരുപത് നംബരെങ്കിലും കിട്ടാതിരിക്കില്ല. എന്നിട്ട് വോട്ട് ചോദിക്ക്.
ചിലപ്പോള്‍ വല്ലതും തടഞ്ഞാലോ!

ഇത് ഒരു അന്‍പതാക്കീട്ടേയൊള്ളു ബാക്കി കാര്യം.
ആര്യപുത്രന്‍ ഉറങ്ങുന്നതിന്‌ മുന്‍പുള്ള 'പുഷ്‌ അപ്പ്‌ ' എടുക്കാതെകൂടിയാണ്‌ കിടന്നത്‌. അതുകൊണ്ടാണൊ സൌഭാഗ്യവതി വേലക്കാരിയുടെ മുറിയുടെ കതകില്‍ ചുമ്മാ ചെവി ചേര്‍ത്ത്‌ യാതൊരു സംശയവുകൂടാതെ ....................!!!!!
കൊച്ചുകള്ളന്‍........
jyothi said…
ഹഹഹ...നന്നു..രസകരം..
...ഇങ്ങനെ പാതിരാത്രി മുഴുവന്‍ ഉറക്കളച്ച്‌ പുതിയ കമന്‍റുണ്ടോ കമന്‍റുണ്ടോന്ന്‌ നോക്കി... കിട്ടീല്ലേ ശരികും.? അനുഭവിച്ചോ... "

അയാള്‍ തലകുനിച്ച്‌ നിന്നു.


എന്റെ പൊന്ന് മാഷേ.., താങ്കള്‍ എങ്ങനെ എന്റെ മനസ്സ് വായിച്ചെടുത്തു? എന്റെ ആദ്യ പോസ്റ്റിട്ട ശേഷം, ഇതായിരുന്നു കുറെ നേരം ജോലി. കൂടെ കൂടെ റെഫ്രഷ് ചെയ്ത് നോക്കും, പുതിയത് വല്ലതും വന്നിട്ടുണ്ടോ എന്ന്.

പുതിയ കമന്റ് കാണുമ്പോള്‍ പറഞ്ഞറിയിക്കാത്ത ഒരു സന്തോഷം.

ഇപ്പോ സന്തോഷം ആയില്ലേ?
വായിച്ച് നന്നെ രസിച്ചു!

താങ്കളെ കണ്ടാല്‍ (ഫോട്ടോ) അറിയാം, പുഷ് അപ്പ് എടുക്കുന്ന ആള്‍ ആണെന്ന്!
മാഷെ.. ഇതു കലക്കി. നിങ്ങള്‍ പറഞ്ഞതിലും അല്‍പ്പം കാര്യമില്ലാതില്ല.
123 said…
എന്തരപ്പീ ഇത്, ആകെ മൊത്തത്തീ കൊള്ളാം....
"പുതിയ കമന്റ് കാണുമ്പോള്‍ പറഞ്ഞറിയിക്കാത്ത ഒരു സന്തോഷം."

അതേ! അതൊരു സന്തോഷം തന്നെയാണേ!

ലേഖനം നന്നായിരിക്കുന്നു!
Ente systethil varamozhi ella so Manglishil avam comment.


rasamundu vayikkan .
Pongummoodan said…
സന്തോഷം. ഇത്‌ നാല്‍പ്പതാമത്തെ കമണ്റ്റ്‌. എല്ലാവര്‍ക്കും നന്ദി. എനിക്ക്‌ കുറച്ച്‌ കൂടുതല്‍ നന്ദി. കാരണം ഇതില്‍ കൂടുതലും എന്‍റെ കമനൃ തന്നെയാണ്‌. ( പുറത്ത്‌ പറയേണ്ട. നമ്മളറിഞ്ഞാല്‍ മതി. ) വിശാലേട്ടന്‍റെ അഭിപ്രായം കൂടി ഞാനാഗ്രഹിച്ചിരുന്നു. എന്നാല്‍ കിട്ടിയില്ല. എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി. :)
പോങ്ങേട്ടാ,
ഇതനുഭവത്തിന്റെ തീച്ചൂളയില്‍ നിന്നെടുത്തതാണോ?
സമയല്ലാ പോയി ആരോടെലും ചുവന്ന സാരി കടം ചോദിക്കട്ടേ
Anonymous said…
ഒരു ആരാധകന്‍.
ഒപ്പ്.
" ടീ.. വാസ്തവത്തില്‍ ഈ വിശാലമനസ്കന്‍ എന്ന പേരില്‍ ബ്ളോഗെഴുത്ത്‌ നടത്തുന്ന ആ ചെറുക്കനുണ്ടല്ലോ....വിശാലേട്ടന്‍ കേള്‍ക്കേണ്ടട്ടോ.....നല്ല എഴുത്തുകള്‍....അഭിനന്ദനങ്ങള്‍....
Pongummoodan said…
ശ്രീവല്ലഭന്‍,
പൊയ്മുഖം,
വയനാടന്‍,
ജ്യോതിര്‍മയി,
മറ്റൊരാള്‍,
അടൂരാന്‍,
അപ്പു,
തലയന്‍,
ഫുള്‍ജന്‍,
അഭിലാഷ്‌,
തോന്ന്യാസി,
ബെര്‍ളി,
നിലാവ്‌
എന്നിവര്‍ക്ക്‌ നന്ദി.
Pongummoodan said…
ബെര്‍ളീ,

താങ്കളുടെ കമനൃ എനിക്ക്‌ കിട്ടിയപ്പോള്‍ ഞാന്‍ എത്ര മാത്രം സന്തോഷിച്ചെന്നോ. നന്ദി, ബെര്‍ളി. ഞാന്‍ താങ്കളുടെ നാട്ടുകാരന്‍ ആയതില്‍ അഭിമാനിക്കുന്നു. നമുക്ക്‌ ചുമ്മാ അങ്ങ്‌ സ്നേഹിക്കാം. നമുക്ക്‌ നല്ല ചങ്ങാതിമാരാവാം. എന്താ? താങ്കളുടെ ശൈലി എനിക്കിഷ്ടമാണെന്ന്‌ പ്രത്യേകം പറയുന്നില്ല.
ഗീത said…
പോങ്ങുമ്മൂടാ, ഇനിയങ്ങുവിട്ടേക്കാം.
പിന്നെ ഇങ്ങനേയും ചിലതു് വേണമെന്നേ......
നെഗറ്റീവ് കമന്റ്സ് ഇല്ലെങ്കില്‍ പിന്നെ പോസിറ്റീവ് കമന്റ്സിന്റെ വില എങ്ങിനെയറിയും?

കമന്റ്സ് കാണുമ്പോഴുള്ള ആ സന്തോഷമൊന്നു വേറേ തന്നെയല്ലേ?
പ്രിയ പൊങ്ങുംമ്മൂടാ,

താങ്കളുടെ ഈ വിജയത്തില്‍ എനിക്ക് വളരെ സന്തോഷം ഉണ്ട് (അല്പം കുശുമ്പും). ഇത് നാല്‍പത്തി ഏഴാമത്തെ കമന്റ്.

എനിക്ക് ഒന്നു കു‌ടി നന്ദി പറയൂ.... (കൂട്ടത്തില്‍ ഗീതക്കും)
ഞാനിനിയും വരാം :-)
രാധാമണിയെ അങ്ങോട്ടു വിട്ടത് അവളുടെ സാ‍ാരി എടുത്ത് പെരുമാറാനല്ല. ഞങ്ങളു മൂന്നു ചേട്ടന്മാരാണ് അവള്‍ക്ക് എന്നറിയാവല്ലൊ. ഇടപ്പറമ്പില്‍ കടയില്‍ നിന്നും ഞാന്‍ തന്നെ കഴിഞ്ഞ ഓണത്തിനു വാങ്ങിച്ചു കൊടുത്ത സാരിയാ ഇട്ടു കളിയ്ക്കുന്നത്.
ഇനി പാലാ ഭാഗത്തു കണ്ടുപോയാല്‍....

-രാധാകൃഷ്ണന്‍, രാധാമണിയുടെ ചേട്ടന്‍.
Visala Manaskan said…
കൊള്ളാം ചുള്ളാ. :)

ആക്വ്ചലി ആരാ ഈ വിശാലന്‍??
Visala Manaskan said…
ഒരു ഭാവിയുടെ വാഗ്ദാനമായ ഒരു നവബ്ലോഗറുടെ ബ്ലോഗില്‍ ആദ്യമായി അമ്പതടിക്കുക എന്നൊക്കെ പറഞ്ഞാല്‍ അത് ചില്ലറ കാര്യമൊന്നുമല്ല.

അപ്പോള്‍ പൊങ്ങുമ്മൂടന്റെ ബ്ലോഗില്‍ അമ്പതടിക്കാന്‍ എനിക്ക് യോഗമുണ്ടാക്കി തന്ന എന്റെ മുത്തപ്പനുള്ള ഉപകാരസ്മരണാര്‍ത്ഥം ആള്‍ക്ക് ഞാന്‍..... എന്തിറ്റാ ഇപ്പോ ഓഫര്‍ കൊടുക്കാ...

ഒരു വിളക്ക് അങ്ങട് കൊടുക്കാം ല്ലേ?

(ഉത്സവത്തിന് ഒരാനയുടെ ചിലവ് സ്പോണ്‍സര്‍ ചെയ്യാമെന്നൊക്കെയാ പറഞ്ഞോണ്ട് വന്നേ... പിന്നെ, ഇപ്പോള്‍ എക്സ്ചേഞ്ച് റേയ്റ്റ് വളരെ കുറവല്ലേന്നാലോചിച്ചപ്പോള്‍.. വേണ്ട എന്ന് വച്ചു)

അപ്പോള്‍ വാഴ്ത്തുക്കള്‍!
Pongummoodan said…
ശ്രീവല്ലഭേട്ടനും ഗീതാഗീതികള്‍ക്കും ഒരു മുമ്മൂന്ന്‌ നന്ദി വീതം സ്നേഹത്തോടെയങ്ങ്‌ സമര്‍പ്പിക്കുന്നു. സ്വീകരിക്കുക. അല്ലേല്‍ വല്ലഭേട്ടാ...ദാ പിടിച്ചോ ഒരു നന്ദി കൂടി. ( ആത്മാര്‍ത്ഥമായിത്തന്നെ ) :)
Pongummoodan said…
എതിരന്‍ കതിരവന്‍ സാറേ ( രാധാകൃഷ്ണാ ) ,

പൊറുക്കണം. ഇത്തവണത്തേക്ക്‌ മാപ്പാക്കണം. മേലില്‍ ഇത്തരം കുഴപ്പങ്ങള്‍ എന്‍റെ ഭാഗത്തുനിന്നുണ്ടാവാന്‍ വഴിയില്ല. കാരണം ഒറ്റ ഭീഷണിയോടുകൂടിത്തന്നെ ഞാന്‍ നന്നായല്ലോ!!! :)

ഇനി ഉടക്കാന്‍ വരാതിരുന്നാല്‍ ചിലവ്‌ ചെയ്യാം. ബ്ളൂ മൂണില്‍ നിന്ന്‌ ആവശ്യം പോലെ പെഗ്ഗും, ന്യൂ തീയറ്ററില്‍ നിന്ന്‌ നൂണ്‍ഷോയും ഞാന്‍ ഓഫര്‍ ചെയ്യുന്നു. ഒതുങ്ങുമല്ലോ?

സ്‌നേഹപൂര്‍വ്വം
മറ്റൊരു പാലാക്കാരന്‍.
Pongummoodan said…
വിശാലേട്ടാ,

സ്നേഹപൂര്‍വ്വം നന്ദി പറയുന്നു. അന്‍പതടിക്കുമെന്ന്‌ സ്വപ്നത്തില്‍ പോലും ഞാന്‍ വിചാരിച്ചതല്ല. ( എന്നാല്‍ ആഗ്രഹിച്ചിരുന്നു:) ) ഇതിപ്പോള്‍ ഇരട്ടി സന്തോഷത്തിന്‌ കാരണമായി. സന്തോഷത്താല്‍ കൂടുതല്‍ എഴുതാന്‍ സാധിക്കുന്നില്ല.
സ്നേഹപൂര്‍വ്വം തന്നെ നിര്‍ത്തട്ടെ.....
തൊരപ്പന്‍ തൊരപ്പന്‍ ന്ന് പറഞ്ഞ്‌ കേട്ടതല്ലാണ്ടേ, ഇന്നാണു തൊരപ്പനേ തേടീ ഞാന്‍ പോയി. അങ്ങനെയാണു ഇത്‌ കണ്ടത്‌! എന്റെ അമ്മച്ചി.. ശരിയ്ക്കും ഒരു നാടക സീന്‍ കണ്ട പോലേ!

ചുവപ്പിനെന്താ നിറം പോങ്ങമൂടാ?
Pongummoodan said…
ചുവപ്പിന്‍റെ നിറം ഇപ്പോഴും പച്ച തന്നെയല്ലേ അതുല്യേച്ചി. :)

പിന്നെ ചേച്ചി. പോങ്ങുമ്മൂടേക്ക്‌ ഇനിയും ഇടക്കൊക്കെ വരണം കേട്ടോ.
പോങ്ങുമ്മൂടാ‍, ഇതിപ്പോഴാ കണ്ടത് (അതിപ്പൊ നേരത്തെ കണ്ടിട്ടെന്തായിരുന്നു കാര്യം എപ്പോഴാണേലും ചിരിക്കാനുള്ളത് മൊത്തമായിട്ടങ്ങ് ചിരിച്ചാ പോരെ?)ചുമ്മാ സാരി എടുത്ത് തലേലിട്ട് ഫോട്ടൊ എടുത്ത് വിശാലനാകാനുള്ള പൂതി മനസ്സിലിരിക്കട്ടെ. സ്വപ്നം കാണാനുള്ള കഴിവുണ്ടാകണം (അബ്ദുള്‍കലാം പറഞ്ഞതല്ല)- കാക്കക്കിട്ടു വെടിവച്ചു വിമാനം വീഴിക്കുന്ന സ്വപ്നം - അങ്ങനെ. ഞാന്‍ കമന്റെഴുതില്ല എന്ന് തീര്‍ത്തു പറഞ്ഞ ബെര്‍ളി വരെ കമന്റെഴുതി. പോങ്ങുമ്മൂടാ, പോരട്ടെ ഇനിയും..
"push up" ഇച്ഛിരി തെറ്റിധരിച്ച്ചു....

പക്ഷെ സാ‍ദനം അടിപൊളി, ഇനിയും പ്രതീക്ഷിക്കുന്നു...
Anees said…
സൗഭാഗ്യവതി,ചുട്ട നോട്ടം...
ബഷീരിന്റെ മാന്ത്രികപ്പൂച്ച വായിച്ച്ചിട്ടുണ്ടല്ലേ?

Popular posts from this blog

അവർ പാർട്ടിയോട് ചെയ്യുന്നത്; നാടിനോടും.

പ്രണയോർമ്മകൾ!

ജി.സ്പോട്ട് - ഒരു അശ്ലീല കഥ