എന്റെ (ബിലേറ്റഡ്) വിവാഹ ക്ഷണക്കത്ത് :)
ഡയറി എഴുതുന്ന ശീലം പോലുമില്ലാതിരുന്ന ഞാന്‍ ആദ്യമായി എഴുതിയത് എന്റെ വിവാഹ ക്ഷണക്കത്താണ്. അതും രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ്. അന്നത് കുറച്ച് പേര്‍ക്ക് രസിക്കാനും, അതിലും കുറച്ച് പേര്‍ക്ക് എന്നോട് നീരസം തോന്നിക്കാനും കാരണമായി. ചില സ്നേഹിതര്‍ അത് സ്കാന്‍ ചെയ്ത് അവരുടെ സ്നേഹിതര്‍ക്ക് അയച്ച് കൊടുത്തു. ചിലര്‍ നല്ലവാക്ക് പറഞ്ഞു. മറ്റു ചിലര്‍ ' നല്ല വാക്ക് ' പറഞ്ഞു. ഏതായാലും ഇന്ന് രാവിലെ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആ ക്ഷണക്കത്ത് എന്നെ തേടി എന്റെ ഇന്‍ബോക്സില്‍ വന്നു. ആ സന്തോഷം ഞാന്‍ നിങ്ങളുമായി പങ്ക് വയ്ക്കട്ടെ.... പ്രിയ സ്നേഹിതാ, 28 വര്‍ഷം നീണ്ട ബാച്ചിലര്‍ ജീവിതത്തിന് വിരാമമിട്ടുകൊണ്ട് ഭര്‍തൃപദവി എന്ന മുള്‍ക്കിരീടം അണിയാന്‍ ഞാന്‍ സസന്തോഷം തീരുമാനിച്ചിരിക്കുന്നു. ഈ വരുന്ന 30- )o തീയതി അതായത് 2005 ഒക്ടോബര്‍ 30 ഞായറാഴ്ച രാവിലെ 10നും 11നും ഇടക്കുള്ള ശുഭമുഹൂര്‍ത്തത്തില്‍ കടുത്തുരുത്തി, തളിയില്‍ മഹാദേവ ക്ഷേത്രത്തിന് സമീപമുള്ള കമ്മ്യൂണിറ്റി ഹാളില്‍ വച്ചാണ് മുള്‍ക്കിരീട ധാരണം. കടുത്തുരുത്തിയില്‍ ശാരദാമന്ദിരത്തിലെ ശ്രീ. കെ. രാജീവിന്റെയും അദ്ദേഹത്തിന്റെ പത്നി ശ്രീ