ഓര്‍ക്കൂട്ടിന് വിട! ജയ് ജയ് ഞാന്‍!!
പ്രീയപ്പെട്ട ഓര്‍ക്കൂട്ടുകാരേ,
ഞാന്‍ അറിയിക്കുന്ന ഈ വാര്‍ത്ത കേട്ടിട്ട് നിങ്ങളാരും ഞെട്ടുകയും മാറത്തടിച്ച് നിലവിളിക്കയും തല തല്ലിപ്പൊളിക്കയും ചെയ്യരുത് . (തീരെ അടക്കാന്‍ കഴിയുന്നില്ലെങ്കില്‍ മോണിറ്ററിന്‍റെ അറ്റം കടിച്ചുപിടിച്ച് ശബ്ദം പുറത്ത് കേള്‍ക്കാതെ വിതുമ്പിക്കോളൂ)
പ്രിയപ്പെട്ടവരേ, നിങ്ങളുടെ കണ്ണിലുണ്ണിയും ആരാധനാമൂര്‍ത്തിയും, മറ്റുള്ളവരുടെ സ്ക്രാപ്പ് വായിക്കത്തവനും, 'പെണ്‍കൂട്ടുകാരോട് പ്രത്യേകിച്ചൊരു മമതയും' കാണിക്കാത്തവനും, മാതൃകാപുരുഷോത്തമനുമായ മഹാനായ ഹരി പാലാ എന്ന ഈ വലിയവന്‍(തൂക്കം 117 കി.ഗ്രാം) :) ഓര്‍ക്കൂട്ട് വിട്ട് പറക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു.
വെറും പത്ത് മാസങ്ങള്‍കൊണ്ട് ഓര്‍ക്കൂട്ട് മടുത്തിട്ടാണ് ഞാന്‍ ഇവിടം വിടുന്നത് എന്ന് ആരും കരുതേണ്ടതില്ല. എന്‍റെ വലിയും കുടിയും (മറ്റതില്ല) പോലെ എനിക്ക് ആനന്ദവും ലഹരിയും ഓര്‍ക്കൂട്ടും തന്നുകൊണ്ടിരുന്നു. അധികമായാല്‍ അമൃതവും 'പൊയ്സണ്‍' എന്നാണല്ലോ ? അതുകൊണ്ട് ഞാന്‍ പോവുന്നു. എങ്കിലും തത്കാലം ഇഹലോകവാസം വെടിയാന്‍ നാം തീരുമാനിച്ചിട്ടില്ലാത്തതിനാല്‍ എന്നെ നിങ്ങള്‍ക്ക് ഇ-മെയിലിലൂടെ പ്രാപിക്കാവുന്നതാണ്. സോറി ബന്ധപ്പെടാവുന്നതാണ്. :) haripala77@gmail.com
ഓര്‍ക്കൂട്ട് വിട്ട് ഞാന്‍ എന്ത് ചെയ്യാന്‍ പോവുന്നു എന്നായിരിക്കും ഇപ്പോള്‍ നിങ്ങള്‍ ആലോചിക്കുന്നത് അല്ലേ? എന്തുകൊണ്ടാണ് വിശാലേട്ടന്‍ ( വിശാലമനസ്കന്‍ ) ഈ ഓര്‍ക്കൂട്ട് വിട്ടത്? എന്തുകൊണ്ടാണ് മഹാനായ ഹരി പാല ഓര്‍ക്കൂട്ട് വിടുന്നത്? ഞങ്ങളറിയുന്നു ഞങ്ങളുടെ ശ്രദ്ധ കൂടുതല്‍ പതിയേണ്ടത് ബ്ളോഗെഴുത്തിലാണ്. ആ തിരിച്ചറിവാണ് എന്നെ ഇങ്ങനെ ഒരു തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചത്. അല്ലാതെ, എന്‍റെ ടെസ്റ്റിമോളെ വേറൊരാള്‍ ഞോണ്ടിക്കോണ്ട് പോയതോ, എന്‍റെ നല്ലവളും സുന്ദരിയുമായ ഓര്‍ക്കൂട്ടുകാരിയെ സണ്ണിസാര്‍ അടിച്ചോണ്ട് പോയതോ ഒന്നുമല്ല. ( സണ്ണിസാറേ, സാറിനെ പിന്നെ കണ്ടോളാം, എന്നാലും എന്‍റെ കൂട്ടുകാരീ എന്നോടിത് ചെയ്തല്ലോ?!!! ) :)
വിശാലേട്ടന്‍റെയും എന്‍റെയും അസാന്നിദ്ധ്യം ഓര്‍ക്കൂട്ടിന് ഒരു തീരാ നഷ്ടമായിരിക്കും എന്നത് 'ഞാന്‍' അതായത് ഞങ്ങള്‍ പറയാതെ തന്നെ നിങ്ങള്‍ക്ക് അറിയാമല്ലോ? നിങ്ങള്‍ അത് സഹിക്കാന്‍ ശീലിക്കുക। 'പിന്നേം' നിങ്ങള്‍ക്കേവര്‍ക്കും അറിയാവുന്നതുപോലെ എന്‍റെ നാട്ടുകാരനും, ശിഷ്യനുമായ ശ്രീമാന്‍ ബെര്‍ളിതോമസിനെ ഓര്‍ക്കൂട്ടില്‍ വിട്ടിട്ടാണ് ഞങ്ങള്‍ പോരുന്നത്. ബ്ളോഗിലും, ഓര്‍ക്കൂട്ടിലും ഒരേപോലെ കഴിയാനുള്ള സിദ്ധി ലഭിച്ചിട്ടുള്ള ടിയാന്‍ ഞങ്ങളുടെ കുറവ് ഒരു പരിധി പരെ പരിഹരിക്കും എന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്. ( ഇക്കാര്യം ഓര്‍ക്കൂട്ടില്‍ വിഹരിക്കുന്ന തരുണീമണികള്‍ ഒരു മുന്നറിയിപ്പായി കണക്കാക്കുക :) )
അടുത്ത ശനിയാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെ ആയിരിക്കും എന്‍റെ പ്രൊഫൈല്‍ ഡിലീറ്റ് കര്‍മ്മം. എല്ലവര്‍ക്കും നന്ദി. നിങ്ങളില്ലാതെ എനിക്കെന്താഘോഷം എന്ന പോലെ ഹരി പാല ഇല്ലാത്ത ഓര്‍ക്കൂട്ട് ഞങ്ങള്‍ക്കെന്തിന് എന്ന് ആരും വിചാരിക്കരുത്. :)
നിങ്ങള്‍ അര്‍മാദിക്കുക.
ജയ് ജയ് ഓര്‍ക്കൂട്ട്...
ജയ് ജയ് ഞാന്‍. :)
സ്നേഹപൂര്‍വ്വം
ഹരി പാലാ
(പോങ്ങുമ്മൂടന്‍)
( ഇനീപ്പോ ഓര്‍ക്കൂട്ടീന്ന് എറങ്ങുകയും ചെയ്തു ബൂലോഗത്തങ്ങ് എത്തിയുമില്ല എന്ന് പറഞ്ഞ അവസ്തയിലാവുമോ എന്‍റെ കാര്യം? അതുകൊണ്ട് ബൂലോഗരേ, എന്നെ നാറ്റിക്കരുതേ. ഒരു പിശുക്കും കാണിക്കേണ്ട , പ്രതിഭയുണ്ടോന്നോ, എഴുതുന്നത് നന്നാവുന്നുണ്ടോന്നോ ഒന്നും നോക്കേണ്ട. ചുമ്മാ കമന്‍റിക്കോണം. സാധിച്ചാല്‍ ഒരു ദിവസം കുറഞ്ഞത് ഒരു നാല്‍പത് കമന്‍റെങ്കിലും കിട്ടായാല്‍ സന്തോഷം. ഹോ ...ഒരോ പോസ്റ്റിടുമ്പോഴും "ഠേ" "ഠേ" ന്നും പറഞ്ഞ് തേങ്ങയങ്ങ് ഉടയുമ്പോള്‍ എന്ത് രസമായിരിക്കും. . അങ്ങനെയെങ്കില്‍ പഴവങ്ങാടി ഗണപതിക്ക് ഞാനും നൂറ്റൊന്ന് തേങ്ങയങ്ങ് ഉടക്കും. :) )

Comments
സ്വാഗതം.....
സംഗതിയെല്ലാം കൊള്ളാം.
പക്ഷേ, ഓര്‍ക്കൂട്ട് പ്രൊഫൈല്‍ ഡിലീറ്റേണ്ടതില്ല എന്നാണ്‍ എന്റെ അഭിപ്രായം. തല്‍ക്കാലം അത് ഐഡിലായി അവിടെ കിടന്നോട്ടെ. വല്ല കാലത്തും സമയം പോലെ കയറി ഒന്നെത്തി നോക്കുന്നതിലെന്താ തെറ്റ്? മാത്രമല്ല, പഴയ കൂട്ടുകാരെ എല്ലാം തപ്പിയെടുക്കാന്‍ ഇപ്പോഴും ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം അതല്ലേ?
എന്തായാലും ബ്ലോഗിങ്ങില്‍ സജീവമാകുന്നതിന്‍ എല്ലാ വിധ ആശംസകളും.
:)
വളരെ വളരെ വളരെ...
ശ്രീ,വാസ്തവമാണ് താങ്കള്‍ പറഞ്ഞത്. പക്ഷേ, ഇത്ര കാര്യമായി ഞാന്‍ പ്രസ്താവനകളൊക്കെ ഇറക്കിയിട്ട് ഇനി ഡിലീറ്റ് കര്‍മ്മം നടത്തിയില്ലെങ്കില്‍ അവര്‍ എന്‍റെ കര്‍മ്മം നടത്തില്ലേ? :)
പറഞ്ഞ സ്ഥിതിക്ക് ചെതില്ലേല്‍ ചിലപ്പൊ കര്‍മ്മം നടക്കും...:)
ഒരു പാലാക്കാരന്‍.
പെട്ടെന്ന് ഇയാള്‍ടെ പ്രൊഫെയില്‍ അങ്ങ് മായ്ച്ചു കള.....എന്നിട്ട് വേണം എനിക്ക് അത പേരില്‍ ഒരെണ്ണം തുടങ്ങി ഇനി വല്ല ടെസ്സിയും നമ്മുടെ ചൂണ്ടയില്‍ കുരുങ്ങുമോന്ന് നോക്കാന്‍.....:)
ബൂലോകത്തിലെക്ക് സ്വാഗതം....പിന്നെ പൊങ്ങുമ്മൂടനോട് എനിക്ക് ഒരു പ്രത്യേക താങ്ക്സ് ഉണ്ട് ട്ടാ...എന്നെ എത്രയും പെട്ടന്ന് ബ്ലോഗ്ഗാന്‍ നിര്‍ബന്ദിച്ചത് താങ്കളാണ്.......[കഴിഞ്ഞ പോസ്റ്റിലെ കമ്മന്റ് നോക്കുക]....നമ്മളും ഉല്‍ഘാടിച്ചു ട്ടാ.....
ജാബൂ, ഞാന്‍ ഓര്‍ക്കുന്നു. :)
അര്‍മാദിച്ചോ, നമ്മുടെ മുല്ലയും പൂക്കും. :)