"രണ്ടാമത്തെ വീഴ്ച"
ഒന്നാന്തരമൊരു ഫ്ളാഷ് ബാക്കിലേറ്റി ഒരു പതിനാറ് വര്‍ഷം പിന്നിലോട്ട് കൊണ്ട് പോവുകയാണ് നിങ്ങളെ ഞാന്‍ എന്‍റെ അടുത്ത വീഴ്ച കാണിക്കാന്‍. ( വേറെ, പ്രത്യേകിച്ച് പണിയൊന്നുമില്ലേ ഉവ്വേ എന്നാരും ചോദിക്കരുത്. നല്ല മര്യാദരാമനായി ' വീഴ്ചകളെക്കുറിച്ചൊക്കെ' മറന്നിരുന്ന പോങ്ങുമ്മൂടനെ ചുമ്മാ പ്രോത്സാഹിപ്പിച്ച് രണ്ടാമത്തെ വീഴ്ച കുറിക്കാന്‍ പറഞ്ഞത് അരവിന്ദനും, ശ്രീയും, വിശാലേട്ടനുമാണ്. അതിനാല്‍ ഇതിലെ(എഴുത്തിലെ) പാളിച്ചകള്‍ എന്‍റേതല്ലന്നും, അത് അവരുടെ പാളിച്ചയായി ഏവരും മനസ്സിലാക്കണമെന്നും പറഞ്ഞുകൊള്ളുന്നു. പ്രേരണാക്കുറ്റം തന്നെയാണല്ലോ ഏറ്റവും വലിയ കുറ്റം?!!! ) :) എട്ടാം ക്ളാസ്സിലെ ക്രിസ്തുമസ് പരീക്ഷ കഴിഞ്ഞ് നില്‍ക്കുന്ന കാലം. റിസല്‍റ്റ് വരുമ്പോള്‍ തോറ്റ വിഴയങ്ങള്‍ക്ക് തോല്‍ക്കാനുള്ള കാരണം വീട്ടുകാരെ എങ്ങനെ ബോധിപ്പിക്കണം എന്ന് ചിന്തിച്ച് നടന്ന കാലം. ഫെബി അബ്രാഹമിനെയാണോ അതോ സ്വപ്ന ടി. തോമസിനെയാണോ പ്രേമിക്കെണ്ടതെന്ന് കണ്‍ഫ്യൂഷന്‍ അടിച്ച് നില്‍ക്കുന്ന കാലം. അവരിലാരെയെങ്കിലും പ്രേമിച്ചാല്‍ പൊറയിക്കോട്ട്മ്യാലിലെ സ്മിതയെ ആര് പ്രേമിക്കും എന്ന ശങ്ക നിറഞ്ഞ കാലം. തൊട്ടയല്‍പക്കത്തുള്ള ജാസ്മി