ഭ്രാന്തപർവ്വം - ബെർളി വക
ചങ്ങാതികളെ, ഭ്രാന്തപർവ്വം ഇവിടെ അവസാനിക്കുന്നു. ഇതിന്റെ പരിസമാപ്തി എന്റെ മനസ്സിലുണ്ടായിരുന്നതിനേക്കാൾ എത്രയോ മനോഹരവും രസകരവുമായാണ് ബെർളി അവതരിപ്പിച്ചിരിക്കുന്നത്. നന്ദി പറഞ്ഞ് ബെർളിയെ ഞാൻ ഇകഴ്ത്തുന്നില്ല. സന്തോഷം. സന്തോഷം മാത്രം ഞാൻ ബെർളിയെ അറിയിക്കുന്നു. ഒപ്പം ‘രണ്ടുപേരും കൂടി ഈ പരമ്പര ചളമാക്കരുതെന്ന്‘ സ്നേഹപൂർവ്വം ഉപദേശിച്ച അരവിന്ദേട്ടനോട് എന്റെ സ്നേഹം ഞാൻ അറിയിക്കുന്നു. ചളമായെങ്കിൽ പൊറുക്കുക. ഭ്രാന്തപർവ്വം. നന്ദന്റെ ചോദ്യം കേട്ട് ജനിച്ചനാള്‍ മുതല്‍ അടിച്ച കള്ളെല്ലാം ഇറങ്ങിപ്പോയ പോലെ കുറു ചലനമറ്റു നിന്നു. കുറുമം വീരഭദ്രീയം ദ്രാവകേ ലോപലോചനേ.. എന്ന കഥകളിപ്പദമാണ് എനിക്കപ്പോള്‍ ഓര്‍മ വന്നത്. ങ്ങ്ട് ക്യേറി വാടാ കഴ്വേറിയേ.. - തികച്ചും നോര്‍മലായ ആളെപ്പോലെ നന്ദേട്ടന്‍ കുറുമേട്ടനെ അകത്തേക്കു ക്ഷണിച്ചു. ആ വിളി കേട്ടു കുറുവിനും ആശയക്കുഴപ്പം തോന്നി. അപ്പോള്‍ എവന് ഭ്രാന്താണെന്നു നീ പറഞ്ഞത് ചുമ്മാതാണോടേയ് ? ഹേയ്.. ഇന്നലെ വരെ നല്ല ഭ്രാന്തായിരുന്നു.. ഇന്നലെ ഞാന്‍ വന്നപ്പോള്‍ എന്നോടു പറഞ്ഞതെന്താണെന്നറിയാമോ.. ബ്ലോഗനയില്‍ പ്രസിദ്ധീകരിച്ച നന്ദേട്ടന്റെ പോസ്റ്റുകളെല്ലാം ചേര്‍ത്ത് 1200 പേജുള്ള പുസ്തകമാക