മൂന്ന് വീഴ്ചകള്‍...
മൂന്ന് വീഴ്ചകള്‍... ഒരാളുടെ വീഴ്ച തീര്‍ച്ചയായും കണ്ടുനില്‍ക്കുന്നവരില്‍ ചിരി ഉണര്‍ത്തും। എനിക്കതില്‍ തര്‍ക്കമില്ല. അങ്ങനെ ചിരിക്കുന്നവരോട് എനിക്കൊട്ടു പരിഭവവുമില്ല. പല സന്ദര്‍ഭങ്ങളിലായി പത്തന്‍പതോളം പേര്‍ക്ക് ചിരിവിരുന്ന് സമ്മാനിക്കാന്‍ അവസരം ലഭിച്ച ഒരു ഭാഗ്യവാനാണ് ഞാന്‍. ( അവരുടെ ആര്‍ത്തട്ടഹസിച്ച ചിരിയില്‍ എന്‍റെ അഭിമാനത്തിന്‍റെ കരച്ചില്‍ മുങ്ങിപ്പോയെന്നത് സത്യം) അങ്ങനെ പരിഹാസത്തിനും, ചിരിക്കും കാരണമായ എന്‍റെ മൂന്ന് പ്രധാന വീഴ്ചകളാണ് ഞാന്‍ ഇവിടെ കുറിക്കുന്നത്. ഇത് നിങ്ങളില്‍ ഒരു ചിരിപോലും ഉണ്ടാക്കുന്നില്ലെങ്കില്‍ അത് എന്‍റെ നാലാമത്തെ വീഴ്ചയായി കണക്കാക്കുക. :) വീഴ്ച നമ്പര്‍: ഒന്ന്. എനിക്കന്ന് വയസ്സ് പതിനാറ്. ( മധുരം കമ്മി ) സെന്‍റ്। . തോമസ് കോളേജില്‍ ഒന്നാം വര്‍ഷം പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലം. വീട്ടില്‍നിന്ന് ഒന്നര കി.മീ അകലെ വള്ളിച്ചിറ എന്ന സ്ഥലത്താണ് ട്യൂഷന് പോവുന്നത്. ക്ളാസ്സുകള്‍ ആഴ്ചയില്‍ രണ്ടുദിവസം. ശനിയും ഞായറും വൈകിട്ട് അഞ്ചര മുതല്‍ ആറര വരെ. സജിസ്സാറാണ് ക്ളാസ്സെടുക്കുന്നത്. പലപ്പോഴായി ഒരുപാട് കുട്ടികള്‍ അവിടെ പഠിക്കാനായി വരുന്നുണ്ട്. എന്‍റെ സമയത്ത്