അഖിലലോക ഭര്‍ത്താക്കന്‍മാരേ സംഘടിക്കുവിന്‍...

പ്രിയ സഖാക്കളേ, ഗാന്ധിയരേ, ധന്യാത്മാക്കളേ, സ്നേഹിതരേ, പ്രിയമെഴും സഹോദരന്‍മാരേ, നായന്‍മാരേ മറ്റ്‌ നാനാജാതി മതസ്ഥരേ, ശത്രുക്കളേ.... ഇന്ത്യയ്ക്ക്‌ സ്വാതന്ത്യ്രം കിട്ടിയത്‌ അര്‍ദ്ധരാത്രിയായിരുന്നല്ലോ? അതുകൊണ്ടുതന്നെ സ്വാതന്ത്യ്രലബ്ധിയെക്കുറിച്ച്‌ ആദ്യമറിയാന്‍ ഭാഗ്യം ലഭിച്ചത്‌ അപൂര്‍വ്വം ചിലര്‍ക്ക്‌ മാത്രമാണ്‌। അതില്‍ പ്രധാനികള്‍, ഞങ്ങളുടെ നാട്ടിലെ, *ഒളിസേവ*യില്‍ തത്പരരും ഒപ്പം നിശാസഞ്ചാരികളുമായ അപൂര്‍വ്വം ചില നായന്‍മാര്‍ക്കും, പിന്നെ അര്‍ദ്ധരാത്രി കാട്ടുമുയലിനെയും, ലില്ലിക്കുട്ടി, ശോശാമ്മ, ഏലിച്ചേച്ചി മുതലായ 'നാട്ടുമുയലു'കളെയും വേട്ടയാടാനിറങ്ങുന്ന വെടിക്കാരന്‍ കുഞ്ഞൂഞ്ഞു ചേട്ടന്‍ എന്ന നസ്രാണിക്കുമായിരുന്നു। ( നാട്ടില്‍ വെടിവയ്ക്കാന്‍ ലൈസന്‍സുള്ള ഏക തോക്കുകാരന്‍ ആണ്‌ കുഞ്ഞൂഞ്ഞ്‌ ചേട്ടന്‍ ) സ്വാതന്ത്യ്രം ലഭിച്ച വിവരം അറിഞ്ഞയുടന്‍ സകല നായന്‍മാരും സമ്മന്തവീടുകളില്‍ നിന്ന്‌ മുറ്റത്തിറങ്ങി, കഴുത്ത്‌ നീട്ടി പൂര്‍ണ്ണചന്ദ്രനെ നോക്കി ഓരിയിട്ടു। കുഞ്ഞൂഞ്ഞ്‌ ചേട്ടന്‍ ലില്ലിക്കുട്ടിയുടെ പറമ്പില്‍ നിന്ന്‌ ബഹുമാനപൂര്‍വ്വം ആകാശത്തേക്ക്‌ മൂന്ന്‌ ആചാരവെടിപൊട്ടിച്ചു। നസ്രാണിയുടെ വെടിശബ്ദത്തിലും, നായന്‍മാരുടെ ഓരിയിടലിലും ഞെട്ടിയുണര്‍ന്ന നാട്ടുകാര്‍ സ്വാതന്ത്യ്രത്തെപ്പറ്റി അറിഞ്ഞു. അവര്‍ ആഹ്ളാദാരവങ്ങള്‍ മുഴക്കി. എന്തുകൊണ്ടാണ്‌ യാതൊരു പ്രകോപനവും കൂടാതെ ശ്രീമാന്‍ ഹരി പാല ഇന്ത്യന്‍ സ്വാതന്ത്യ്ര ചരിത്രത്തിന്‍റെ അധികമാരും അറിയാതിരുന്ന ഒരേട്‌ ഇപ്പോള്‍ വെളിവാക്കിയത്‌ എന്ന്‌ തോന്നുന്നുവോ? കാരണമുണ്ട്‌. സ്വാതന്ത്യ്രത്തെക്കുറിച്ച്‌ ആധികാരികമായി പറയാന്‍ ആര്‍ക്കാണ്‌ അവകാശം? സ്വാതന്ത്യ്രസമര സേനാനികള്‍ക്കോ? രാഷ്ട്രീയക്കാര്‍ക്കോ, മാധ്യമ പ്രവര്‍ത്തകര്‍ക്കോ? പോലീസിനോ പട്ടാളത്തിനോ? പണക്കാര്‍ക്കോ പാവപ്പെട്ടവര്‍ക്കോ? അല്ല. സ്വാതന്ത്യ്രത്തെക്കുറിച്ച്‌ ആധികാരികമായി പറയാന്‍ ഒരു കൂട്ടര്‍ക്ക്‌ മാത്രമേ അവകാശമുള്ളു. അത്‌ ഭര്‍ത്താക്കന്‍മാര്‍ക്കാവുന്നു. എതിരഭിപ്രായമുണ്ടോ? ഇല്ലെങ്കില്‍, അഖിലലോക ഭര്‍ത്താക്കന്‍മാരേ സംഘടിക്കുവിന്‍. നമുക്കൊന്നായി പൊരുതാം. അസമയത്ത്‌ വീട്ടില്‍ചെന്ന്‌ കയറാനും, അത്യാവശ്യം കുടിച്ച്‌ കൂത്താടുവാനും, സ്നേഹിതരുമൊത്ത്‌ കറങ്ങുവാനുമുള്ള നമ്മുടെ ജന്‍മാവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി നമുക്ക്‌ അഹോരാത്രം സമരം ചെയ്യാം. ഭര്‍ത്താക്കന്‍മാരേ നമുക്ക്‌ നഷ്ടപ്പെടുവാന്‍ ഒന്നുമില്ല. നേറ്റുവാന്‍ ഏറെയുണ്ടുതാനും. അതുകൊണ്ട്‌ സംഘടിക്കുവിന്‍... ഈ വരുന്ന ഒക്ടോബര്‍ 30-ന്‌ മൃഗീയമായ ദാമ്പത്യ ജീവിതത്തിന്‍റെ രണ്ടാം വാര്‍ഷികം ഞാന്‍ കൊണ്ടാടുകയാണ്‌. അല്ലെങ്കില്‍ പാരതന്ത്യ്രത്തിന്‍റെ ७३०ദിനങ്ങള്‍. ആയതിനാല്‍ ഒക്ടോബര്‍ ३० ഭര്‍ത്താക്കന്‍മാരുടെ ദിനമായി ഈ എളിയവന്‍ പ്രഖ്യാപിച്ചുകൊള്ളുന്നു. ഭര്‍ത്താക്കന്‍മാരേ ഡെമോക്ളസ്സിന്‍റെ വാള്‍ പോലെ ഭാര്യമാര്‍ നമ്മുടെ തലക്കുമീതേ ഉണ്ടെന്ന കാര്യം നാം എപ്പോഴും ഓര്‍ക്കണം. ജാഗ്രതൈ.

വിശ്വസ്തതയോടെ...
പോങ്ങുമ്മൂടന്‍.
ഭാര്യേ..ഭാര്യേ...മൂരാച്ചി.. നിന്നെപ്പിന്നെ കണ്ടോളാം. :)

Comments

സഖാവ് said…
ധീരവീരാ പോങ്ങുമൂടാ
ധീരതയ്യോടെ നയിച്ചോളൂ
പൊട്ടിച്ചെറിയാന്‍ ചങ്ങലകള്‍
നേടാന്‍ സ്വാതന്ത്രം മാത്രം

അഭിവാദനങ്ങള്‍
ലാല്‍ സലാം
Pongummoodan said…
എന്‍റെ സഖാവേ...
പിന്തുണയ്ക്ക്‌ നന്ദി. ടരടരടടടട...ഈയ്യാ..ഹൂവ്വാ...സഖാവേ.... ടരടരടടടട...ഈയ്യാ..ഹൂവ്വാ...സഖാവേ....

ലാല്‍ സലാം
:)
ഒളിസേവയുള്ള നായന്മാരുള്ള ഏരിയയില്‍ പിതൃ ശൂന്യതയുടെ കൂട്ടത്തില്‍ .....ആര്‍ക്കറിയാം..?


ഒക്ടോബര്‍ 30 രക്ത സാക്ഷി ദിനമായി ആചരിക്കാം...ഭാവുകങ്ങള്‍..!
ടരടരടടടട...ഈയ്യാ..ഹൂവ്വാ...സഖാവേ.... ടരടരടടടട...ഈയ്യാ..ഹൂവ്വാ...സഖാവേ....മുദ്രാവാക്യം ഏറ്റു ചൊല്ലിയതാ കെട്ടോ
Pongummoodan said…
മാന്യമായ തന്തക്കുവിളി " ക്ഷ " ബോധിച്ചിരിക്കുണു. വാമൊഴി വഴക്കത്തിന്‍റെ തഴക്കം കണ്ട്‌ ചോദിക്കുകയാ "ചേട്ടായി, ങള്‌ സുധാകരന്‍ മന്ത്രീടെ നാട്ടുകാരനാ... " :)

നന്ദി നജീം.
പോങ്ങുമൂടാ നേതാവേ
ധീരതയ്യോടെ നയിച്ചോളൂ


എന്റെ ഭാര്യ ബ്ലോഗ് വായിക്കാത്തതുകൊണ്ടു മാത്രം.
പോങ്ങുമൂടന്‍ കീ ജയ്.
Pongummoodan said…
എന്‍റെ ഉറുമ്പേ...
നന്ദി.
നുമ്മടെ ഭാര്യേം ബ്ളോഗ്‌ വായിക്കാത്തതുകൊണ്ടാണല്ലോ
ഇങ്ങനെയൊന്ന് പൂശിയത്‌. :)
Anonymous said…
ഭാര്യമാരെ ആണ് വില്ലത്തികള്‍ ആക്കിയിരിക്കുന്നതെന്കിലും നന്നായിട്ടുണ്ട്.. ശരിക്കും ചിരിച്ചു. കൂടെ ഇരിക്കുന്ന കൂട്ടുകാര്‍ മലയാളികള്‍ അല്ലാത്തത് കൊണ്ടു translate ചെയ്തു താങ്കളുടെ സൃഷ്ടിയെ മോശമില്ലാത്ത രീതിയില്‍ വധിക്കുകയും ചെയ്തു കേട്ടോ :).
puTTuNNi said…
ഭാവുകങ്ങള്‍ സുഹൃത്തേ, അടിപൊളി ..

"പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം"
മൃതിയാകാന്‍ പ്ലാന്‍ ഉണ്ടോ? ഇനി "മാനി" അല്ല എന്നുണ്ടോ?
Ashok said…
കുഞ്ഞൂഞ്ഞു ചേട്ടന്‍ അല്ല, കുഞ്ഞേട്ടന്‍. :)

Popular posts from this blog

അവർ പാർട്ടിയോട് ചെയ്യുന്നത്; നാടിനോടും.

പ്രണയോർമ്മകൾ!

ജി.സ്പോട്ട് - ഒരു അശ്ലീല കഥ