Posts

Showing posts from 2007

മൂന്ന്‌ വീഴ്ചകള്‍...

മൂന്ന്‌ വീഴ്ചകള്‍... ഒരാളുടെ വീഴ്ച തീര്‍ച്ചയായും കണ്ടുനില്‍ക്കുന്നവരില്‍ ചിരി ഉണര്‍ത്തും। എനിക്കതില്‍ തര്‍ക്കമില്ല. അങ്ങനെ ചിരിക്കുന്നവരോട്‌ എനിക്കൊട്ടു പരിഭവവുമില്ല. പല സന്ദര്‍ഭങ്ങളിലായി പത്തന്‍പതോളം പേര്‍ക്ക്‌ ചിരിവിരുന്ന്‌ സമ്മാനിക്കാന്‍ അവസരം ലഭിച്ച ഒരു ഭാഗ്യവാനാണ്‌ ഞാന്‍. ( അവരുടെ ആര്‍ത്തട്ടഹസിച്ച ചിരിയില്‍ എന്‍റെ അഭിമാനത്തിന്‍റെ കരച്ചില്‍ മുങ്ങിപ്പോയെന്നത്‌ സത്യം) അങ്ങനെ പരിഹാസത്തിനും, ചിരിക്കും കാരണമായ എന്‍റെ മൂന്ന്‌ പ്രധാന വീഴ്ചകളാണ്‌ ഞാന്‍ ഇവിടെ കുറിക്കുന്നത്‌. ഇത്‌ നിങ്ങളില്‍ ഒരു ചിരിപോലും ഉണ്ടാക്കുന്നില്ലെങ്കില്‍ അത്‌ എന്‍റെ നാലാമത്തെ വീഴ്ചയായി കണക്കാക്കുക. :) വീഴ്ച നമ്പര്‍: ഒന്ന്‌. എനിക്കന്ന്‌ വയസ്സ്‌ പതിനാറ്‌. ( മധുരം കമ്മി ) സെന്‍റ്‌। . തോമസ്‌ കോളേജില്‍ ഒന്നാം വര്‍ഷം പ്രീഡിഗ്രിക്ക്‌ പഠിക്കുന്ന കാലം. വീട്ടില്‍നിന്ന്‌ ഒന്നര കി.മീ അകലെ വള്ളിച്ചിറ എന്ന സ്ഥലത്താണ്‌ ട്യൂഷന്‌ പോവുന്നത്‌. ക്ളാസ്സുകള്‍ ആഴ്ചയില്‍ രണ്ടുദിവസം. ശനിയും ഞായറും വൈകിട്ട്‌ അഞ്ചര മുതല്‍ ആറര വരെ. സജിസ്സാറാണ്‌ ക്ളാസ്സെടുക്കുന്നത്‌. പലപ്പോഴായി ഒരുപാട്‌ കുട്ടികള്‍ അവിടെ പഠിക്കാനായി വരുന്നുണ്ട്‌. എന്‍റെ സമയത്ത

ഇനി, മൃഗങ്ങളുടെ നന്‍മയറിയാന്‍ നമുക്ക്‌ മനുഷ്യരാവാം.

അകലുവാനായി നമുക്കടുക്കാം. പിരിയുവാനായി നമുക്കൊരുമിക്കം. പിണങ്ങുവാനായി നമുക്ക്‌ കൂട്ടുകൂടാം. ശത്രുക്കാളാവാനായി നമുക്ക്‌ സ്നേഹിക്കാം. പാഴാക്കാനായി നമുക്ക്‌ വാക്കുകള്‍ കൊടുക്കാം. തെറ്റുകള്‍ ചെയ്യുവാനായി നമുക്ക്‌ ശരികളെ അറിയാം. ആചാരത്തെ അടുത്തറിയാന്‍ നമുക്ക്‌ വ്യഭിചരിക്കാം. കാറ്റില്‍ പറത്തുവാനായി നമുക്ക്‌ നിയമങ്ങള്‍ ഉണ്ടാക്കാം. കൈവിടുവാനായി നമുക്ക്‌ ആദര്‍ശങ്ങളെ മുറുകെപ്പിടിക്കാം. ആവര്‍ത്തിച്ച്‌ വഞ്ചിക്കപ്പെടുവാനായി നമുക്ക്‌ പ്രണയിക്കാം. ബൂര്‍ഷ്വാസിയാവനായി നമുക്ക്‌ തൊഴിലാളികളുടെ പക്ഷം ചേരാം. കൂറുള്ളവനെന്ന്‌ തെളിയിക്കാന്‍ രാഷ്ട്രീയക്കാരുടെ മുന്നില്‍ നമുക്ക്‌ വാലാട്ടാം. മതി. ഇനി, മൃഗങ്ങളുടെ നന്‍മയറിയാന്‍ നമുക്ക്‌ മനുഷ്യരാവാം. ഇത്‌ കവിതയല്ല. എങ്കിലും, താളബോധമുള്ളവര്‍ക്കിത്‌ കവിതയായി ചൊല്ലാം. ഇത്‌ കഥയല്ല. എങ്കിലും, സാഹിത്യാഭിരുചിയുള്ളവര്‍ക്കിത്‌ 'കുറുകഥ'-യായി പാരായണം ചെയ്യാം. ഇതൊന്നുമല്ല ഇതെങ്കില്‍ പിന്നെ ഇതെന്താണെന്ന്‌ ചിന്തിക്കുന്നവരോട്‌ പറയട്ടെ... ഇതാണ്‌ വരട്ടുചൊറി പിടിച്ച ചിന്തകളുടെ വിസര്‍ജ്ജ്യം. മാപ്പ്‌ തരിക। :)

അഖിലലോക ഭര്‍ത്താക്കന്‍മാരേ സംഘടിക്കുവിന്‍...

പ്രിയ സഖാക്കളേ, ഗാന്ധിയരേ, ധന്യാത്മാക്കളേ, സ്നേഹിതരേ, പ്രിയമെഴും സഹോദരന്‍മാരേ, നായന്‍മാരേ മറ്റ്‌ നാനാജാതി മതസ്ഥരേ, ശത്രുക്കളേ.... ഇന്ത്യയ്ക്ക്‌ സ്വാതന്ത്യ്രം കിട്ടിയത്‌ അര്‍ദ്ധരാത്രിയായിരുന്നല്ലോ? അതുകൊണ്ടുതന്നെ സ്വാതന്ത്യ്രലബ്ധിയെക്കുറിച്ച്‌ ആദ്യമറിയാന്‍ ഭാഗ്യം ലഭിച്ചത്‌ അപൂര്‍വ്വം ചിലര്‍ക്ക്‌ മാത്രമാണ്‌। അതില്‍ പ്രധാനികള്‍, ഞങ്ങളുടെ നാട്ടിലെ, *ഒളിസേവ*യില്‍ തത്പരരും ഒപ്പം നിശാസഞ്ചാരികളുമായ അപൂര്‍വ്വം ചില നായന്‍മാര്‍ക്കും, പിന്നെ അര്‍ദ്ധരാത്രി കാട്ടുമുയലിനെയും, ലില്ലിക്കുട്ടി, ശോശാമ്മ, ഏലിച്ചേച്ചി മുതലായ 'നാട്ടുമുയലു'കളെയും വേട്ടയാടാനിറങ്ങുന്ന വെടിക്കാരന്‍ കുഞ്ഞൂഞ്ഞു ചേട്ടന്‍ എന്ന നസ്രാണിക്കുമായിരുന്നു। ( നാട്ടില്‍ വെടിവയ്ക്കാന്‍ ലൈസന്‍സുള്ള ഏക തോക്കുകാരന്‍ ആണ്‌ കുഞ്ഞൂഞ്ഞ്‌ ചേട്ടന്‍ ) സ്വാതന്ത്യ്രം ലഭിച്ച വിവരം അറിഞ്ഞയുടന്‍ സകല നായന്‍മാരും സമ്മന്തവീടുകളില്‍ നിന്ന്‌ മുറ്റത്തിറങ്ങി, കഴുത്ത്‌ നീട്ടി പൂര്‍ണ്ണചന്ദ്രനെ നോക്കി ഓരിയിട്ടു। കുഞ്ഞൂഞ്ഞ്‌ ചേട്ടന്‍ ലില്ലിക്കുട്ടിയുടെ പറമ്പില്‍ നിന്ന്‌ ബഹുമാനപൂര്‍വ്വം ആകാശത്തേക്ക്‌ മൂന്ന്‌ ആചാരവെടിപൊട്ടിച്ചു। നസ്രാണിയുടെ വെടിശബ്ദത്തിലും, നായന

സ്നേഹിതരുടെ ശ്രദ്ധയ്ക്ക്‌...

പേരില്‍ മാത്രം പ്രതാപമുള്ള 'പ്രതാപേട്ടന്‍' എന്ന്‌ ഞാന്‍ വിളിക്കുന്ന പ്രതാപചന്ദ്രന്‍ എന്ന വെബ്‌ ജേര്‍ണലിസ്റ്റാണു ബ്ളോഗിനെക്കുറിച്ച്‌ ആദ്യമായി എന്നോട്‌ പറയുന്നത്‌. എങ്ങനെ ഒരു ബ്ളോഗ്‌ തുടങ്ങാം എന്നതിനെക്കുറിച്ചും അദ്ദേഹം എനിക്ക്‌ വിവരിച്ച്‌ തരികയും അവ ശ്രദ്ധിച്ച്‌ തന്നെ ഞാന്‍ കേള്‍ക്കുകയും ചെയ്തു. പക്ഷേ 'ക്യാ ഫല്‍'(എന്ത്‌ ഫലം? എന്ന്‌ മലയാളത്തില്‍) ജന്‍മനാ തന്നെ ബൌദ്ധികമായി ഒരു കീഴാളനായി പോയതിനാല്‍ പ്രതാപേട്ടന്‍ പറഞ്ഞതത്രയും എണ്റ്റെ ഇടതുചെവിയിലൂടെ കടന്ന്‌ തലച്ചോറിനൊരു നേര്‍ത്ത അസ്വസ്ഥതപോലും നല്‍കാതെ വലതുചെവിയിലൂടെ ഇറങ്ങി പാഞ്ഞ്‌ പറമ്പ്‌ കടന്നിരിന്നു. എങ്കിലും എന്നെങ്കിലും ഒരു ബ്ളോഗനാവുന്നതിനെക്കുറിച്ച്‌ ഞാന്‍ സ്വപ്നം കണ്ടിരുന്നു. എണ്റ്റെ അനുഭവങ്ങളും, ചിന്തകളും, സ്വപ്നങ്ങളും, വ്യാകുലതകളും നഷ്ടങ്ങളുമൊക്കെത്തന്നെ ഞാന്‍ നേരില്‍ക്കണ്ടിട്ടുള്ളവരും അല്ലാത്തവരുമായ എണ്റ്റെ സ്നേഹിതരോട്‌ പങ്കുവയ്ക്കാമെന്നതുകൊണ്ടുതന്നെ എണ്റ്റെ സ്വപ്നം യാഥാര്‍ത്യമാക്കി മാറ്റേണ്ടത്‌ എണ്റ്റെ ആവശ്യമായി മാറി. അവസാനം വക്കാരിമഷ്ടണ്റ്റെയും, ആദിത്യണ്റ്റെയുമൊക്കെ സഹായത്താല്‍ എനിക്കും ഒരു ബ്ളോഗുണ്ടാക്കന്‍ പറ്റി.